താൾ:കേരളത്തിന്റെ കാളിസേവ.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാവുകളുടെ പ്രാചീനചരിത്രം ഈ ഘട്ടത്തിൽ ചില കാവുകളുടെ ചരിത്രമാരായുന്നതായാൽ മറ്റു പല സംഗതികളും നമ്മുടെ ആലോചനക്കു വിഷയീഭവിക്കുന്നതാണ്‌. ഇന്നു കേളി കേട്ട പല ശൈവ വൈഷ്ണവക്ഷേത്രങ്ങളും ഒരു കാലത്ത് ‘അമ്മയുടെ ആകു’ മായിരുന്നുവെന്നൂഹിക്കുവാൻ വഴി കാണുന്നുണ്ട്. ആവക ക്ഷേത്രങ്ങളുടെ ഉള്ളിലോ, പുറത്തോ ‘അമ്മ’യെ കാണുന്നുണ്ടെന്നുള്ള കഥയിരിക്കട്ടെ. ഗുരുവായൂർ പ്രതിഷ്ഠയുടെ അടിയിൽ മുമ്പ് ശ്രീചക്രമായിരുന്നുവെന്ന് ആ ദിക്കിലുള്ള ഒരു വയോവൃദ്ധൻ എന്നോടു പറഞ്ഞത് ഞാനോർക്കുന്നുണ്ട്•. തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്രത്തിൽ ഉത്സവാഘോഷം തുടങ്ങുന്നത് ഒരു മലയൻ കൊണ്ടുവന്ന തീ കൊണ്ടു വേണമെന്ന് ഒരാചാരമുണ്ട്. ചരിത്രപ്രസിദ്ധമായ തിരുനാവായ്† ക്ഷേത്രത്തിൽ ഒരു ചെറുമി കൊണ്ടുവന്ന തെച്ചിമാലക്ക് രാജാക്കന്മാരുടെ മാല്യങ്ങളേക്കാൾ ഒരിക്കൽ പ്രാധാന്യമുണ്ടായി പോൽ.കൊടുങ്ങല്ലൂർ ഭരണിയുടെ തുടക്കത്തിലോ, അടക്കത്തിലോ, ഒരു മുക്കുവന്റെ ‘വൈകൃതസാന്നിദ്ധ്യം’ ഇടക്കാലം വരെ അത്യാവശ്യമായിരുന്നു.‡ ഒരു വിഗ്രഹമുള്ള മിക്ക കാവുകളുടേയും ഉല്പത്തി ഒരു ചെറുമിയോടു ബന്ധപ്പെട്ടു കാണുന്നു. ഒരു ചെറുമി ഞാങ്ങണപ്പുല്ലു വെട്ടുന്ന സമയത്തോ, പുല്ലാനിപ്പൊന്ത കൊത്തുന്ന നേരത്തോ, അറിയാതെ ഒരു കല്ലിൽ അവളുടെ അരിവാളു തട്ടും. അല്ലെങ്കിൽ, അതിന്മേൽ രാവി അവളുടെ അരിവാളിനു മൂർച്ച കൂട്ടാനുള്ള ആവശ്യം നേരിടും. ഈ സമ്പർക്കത്തിന്‌ ഭാഗ്യം സിദ്ധിച്ച അവൾ ഉടനെ കല്ലിന്മേൽ ചോര കാണുന്നു. ഉടനെ അയൽ വക്കത്തുകാർക്ക് വിവരം കിട്ടും. അവർ തമസിയാതെ ആ കല്ലിനും പരിസരപ്രദേശത്തിനും മഹാത്മ്യമുണ്ടാക്കി അവിടം ശുദ്ധി വരുത്തുന്നു. അരാധനയും നിവേദ്യങ്ങളും •ഗുരുവായൂരപ്പൻ ഉയർന്നതോടു കൂടി അടുത്തുള്ള ‘മമ്മിയൂരമ്മ’ താണുപോയെന്നും ഒരു കിംവദന്തിയുണ്ട്. ‘മമ്മിയൂർ’ ഗുരുവായൂർ ക്ഷേത്രത്തിനടുത്തുള്ള ഒരു കാവാണ്‌. വൈക്കത്ത് മതിലകത്തും ‘ഒരമ്മ’യുണ്ട്. പക്ഷെ ഒരു കല്ലു മാത്രമേ അവിടെയുള്ളു.; മേല്പുരയില്ലാ താനും. †ഇവിടെ നവയോഗികൾ ഒന്നിനു മീതെയായി ഒമ്പതു പ്രതിഷ്ഠ ചെയ്തിട്ടുണ്ടെന്നാണൈതിഹ്യം ‡C.Achyutha mEnOn, Cochin State Manual, p.382