Jump to content

താൾ:കിരണാവലി.djvu/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തലയ്ക്കു ശഷ്പാഭരണം ധരിക്കും
സർവ്വം‌സഹാദേവികണക്കിരിപ്പൂ.

അതാ പുറപ്പെട്ടു തൊഴുത്തിൽനിന്നു
'ഹമ്മാ'രവം ശ്രോത്രമനോഭിരാമം
ഘ്രാണത്തിനാൽ ഗോവു ഭുജിച്ചുപോയി
തദന്നപൂർണ്ണേശ്വരിതൻ പ്രസാദം.

ഏതിന്റെ മെയ്യാർന്നിടുമൂഴിമാതിൻ
സ്തന്യം ലഭിക്കെപ്പൃഥു ധന്യനായി
ഏതിൻ ചുരന്നോരകിടാതിഥേയൻ
കുംഭോത്ഭവന്നക്ഷയപാത്രമായി!

ഏതിന്നുവേണ്ടി, ക്രതുയൂപബന്ധം[1]
കൈകൊണ്ടു വാജസ്രവസാത്മജാതൻ;
സുദർശനം ദൂരെവെടിഞ്ഞു പുത്താൻ
കോലേന്തിയമ്പാടികണിക്കിശോരൻ;

ഈയാർഷധർമ്മം തുടരുന്ന നമ്മൾ--
ക്കേതിന്നുമേൽ ദൈവതമൊന്നുമില്ല;
ഇബ്ഭാരതോവിർക്കിയലും യശസ്സി--
ന്നേതിൻ കൃപാനുഗ്രഹമാദിമമ്ലം.

അക്ഷോ, വഹിംസാവ്രതചാരുചര്യയ്-
ക്കാദർശ,മന്യോപകൃതിപ്രവീണം;
അനന്തകല്യാണഗുണാഭിരാമം;
അതിന്നു തീൻ നൽകിന കൈയ്ക്കു കൂപ്പാം ( കുളകം)‌

ഇസ്സാധു കൈക്കൊൾവു മനസ്സിൽ മോദം
ഗോവിന്നു ഗാരുത്മതരത്നമേകി;
മഥിക്കവേ പണ്ടു സമുദ്രവീചി
ഗോവിന്ദനക്കൗസ്തുഭമെന്നപോലെ.

ഈയർഹണം നന്ദിനിയാല്ക്കു പണ്ടു
സുദക്ഷിണാദേവി കുറെദ്ദിനങ്ങൾ
നടത്തി വേണ്ടുന്നതു നേടി; നീലി!
നിനക്കിതോ നിസ്പൃഹ നിത്യകർമ്മം?

ഗോവിന്റെ കുക്ഷിക്കകമേ ചരിച്ചു
ഹിരണ്യഗർഭോത്സവമാർന്ന ശഷ്പം
മുറയ്ക്കു ദുഗ്ദ്ധാകൃതി പൂണ്ടുകൊണ്ടു
രുദ്രാഭിഷേകാർഹത നേടിടുന്നു.

  1. നചികേതസ്സ്
"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/65&oldid=173068" എന്ന താളിൽനിന്ന് ശേഖരിച്ചത്