താൾ:കിരണാവലി.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem> അപ്പൊഴോ ശത്രുക്കളാൽ വഞ്ചിച്ചു കൊല്ലപ്പെട്ട തൽബ്‌ഭർത്താവിനെപ്പിരിഞ്ഞാർത്തയായ്ക്കേഴുന്നവൾ! അയ്യയ്യോ! ചക്രവാകി! തീരാത്തതല്ലോ നിൻ രാ;- വന്യജന്മത്തിൽ മാത്രമായതിൻസൂര്യോദയം. നടകൊള്ളിപ്പു നിന്നെ മടവാർമുത്തേ! വിധി ചുടുകണ്ണീർ തൂകിച്ചു ചുടലക്കളത്തോളം.

 ആയതിൻരോമന്ഥത്ത, ലല്ലവൾക്കപ്പോളാധി,-

യായാതമാമെന്നോർത്താണന്യമാമത്യാഹിതം ആർത്തിപ്പെണ്ണിനെ ദൈവം തക്ക തോഴിമാരോടു ചേർത്തല്ലാതയപ്പീല മർത്ത്യരെപ്പീഡിക്കുവാൻ. ഭാഗ്യമാം സേതു പൊട്ടിപ്പാഞ്ഞീടും കാളിന്ദിതാൻ പാർക്കിലാപ,ത്തെന്നെങ്ങതൊറ്റത്തുള്ളിയായ് വീഴ്വൂ? കൈയിലുണ്ടവൾക്കൊരു കാഞ്ചനക്കറ്റക്കിടാ,- വായപത്യത്തെപ്പെറ്റിട്ടബ്ദം രണ്ടാകുംമുന്നേ മാന്യനാമതിൻതാതൻ മാരിതനായിപ്പോയി! ശൂന്യമായിപ്പോയി തത്സാമ്രാജ്യസിംഹാസനം! ആരകാണ്ഡത്തിൽ കൊന്നു മന്നനെ;ത്തജ്ഞാതീയ- ഗ്ഘോരഘാതകൻ 'നക്രബാഷ്പ'വാരുണാസ്ത്രത്താൽ പൗരരെബ്ബന്ധിച്ചയ്യോ! നിർല്ലജ്ജം വിശ്വസ്തയാ- മാ രാജ്യശ്രീയെത്തന്റെ ശുദ്ധാന്തമാക്കീടിനാൻ. ഭൂമി തൃഷ്ണയാലെത്ര പൂതിഗന്ധമായ്! കാണ്മിൻ സ്വാമിഹത്യയ്ക്കുമീതേ സാധ്വിതൻ ബലാത്കാരം!

 ചെന്തളിരുടന്തടിപട്ടടക്കിടക്കയ്ക്കും

തൻദഗ്ദ്ധമെയ്ക്കും നടുക്കീശ്വരൻ മുൻപേതന്നേ ഹത്യതന്നാത്മാവിനു നൽകായ്‌‌വാൻ വരച്ചിട്ട സത്യവാഗ്രേഖപോലെ ശോഭിക്കും തദർഭകൻ; താരുണ്യോഷഃകാലത്തിൽ സാമ്രാജ്യകിരീടമാ സൂരനെശ്ശിരസ്സിങ്കൽ ചൂടേണ്ട പൂർവാചലം; തൻകുലം വിളക്കിയും താങ്ങിയും നിന്നീടേണ്ട മഗല്യമണിദീപം, മദ്ധ്യമാണിക്യസ്തംഭം, തൻകരത്തൈവള്ളിയിൽത്തത്തിടും മണിത്തത്ത; കൺകുളിർക്കണിത്തൊത്തു; കൈവല്യപ്പൊന്നിൻകുടം ആയതിന്നത്യാപത്തൊന്നാരാവിലാസന്നമെ- ന്നായതാക്ഷിയോടാരോ ചൊൽകയാണശരീരി അന്തരാത്മാവോ? കുലദൈവമോ? മറ്റെന്തൊന്നോ? ഹന്ത തയ്യലാൾ കാണ്മു തദ്വാക്യം ഭൂതാർത്ഥമായ്- എന്തുകൊണ്ടു പാടില്ല? ദുഷ്ടമർത്ത്യനാം ഹിംസ്ര- ജന്തുവിൻ‌തിന്മയ്ക്കുണ്ടോ മാനവും മര്യാദയും? താമരം കോടാലിയാൽ കണ്ടിച്ച കൊടുങ്കൈയ്ക്കു താമരക്കുരുന്നുതൈ നുള്ളുവാൻ നഖം പോരെ?

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/27&oldid=173026" എന്ന താളിൽനിന്ന് ശേഖരിച്ചത്