താൾ:കിരണാവലി.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


കേൾക്കുന്നു സാദ്ധ്വികൾ പുലർത്തിടുമാർത്തനാദം;
വായ്ക്കുന്ന ദുഷ്ടതവഹിപ്പൊരു വൈരിവൃന്ദം
തോൽക്കുംദിനം വരുവതു,ണ്ടതു നീ കനിഞ്ഞു
നോക്കുന്നുവെങ്കിലിനി വന്നതുതന്നെയമ്മേ!       

ആളെത്ര ചത്തു! പണമെത്ര തുലഞ്ഞു! പോരിൽ
നാളെത്ര പോയി! നലമേറിടുമാംഗലേയർ
ചീളെന്നു നിൻ കരുണയാൽ ജയമേതുകൊണ്ടും
നാളെയ്ക്കു നേടുവതു നേടണമിന്നു തന്നെ       

ഏതുഗ്രമൂർത്തിയെയുമെന്നുമടക്കിവയ്പാൻ
ചാതുര്യമേറിന മിഴിത്തല തെല്ലിളക്കി
നീ തുച്ഛമിപ്പൊഴിതിലിപ്പടയെന്നു ചൊന്ന
ചാദുർദ്ദശത്തിനൊരു ശാന്തി വരുത്തുകമ്മേ!       


ഹീര

<poem> പാതിയും രാവിൽപ്പോയി; പാഴമാവാസ്യപ്പാമ്പു വാ തുറന്നയ്യോ! പാരും വാനവും വിഴുങ്ങുന്നു; അക്കൊടും മലമ്പാമ്പിൻകൂരിരുൾക്കാകോളത്തിൽ- ച്ചിക്കെന്നിച്ചരാചരം സർവവും മൂർച്ഛിക്കുന്നു. തന്മണാളനെത്തേടീ രാത്രിദേവിയാൾ വാടി നന്മുടിക്കെട്ടഴിഞ്ഞു നാലുപാടും ചിന്നുന്നു; രണ്ടു യാമം കാത്തിട്ടും നാഥനെക്കാണാഞ്ഞിട്ട- ക്കൊണ്ടൽ‌വേണിതന്മുഖം മേൽക്കുമേൽക്കറുക്കുന്നു.

രണ്ടുമൂന്നു താരങ്ങളങ്ങിങ്ങു മങ്ങിക്കാൺ‌മു വിൺതമാലക്കാട്ടിലെത്തൈമിന്നാമിനുങ്ങുകൾ. ആയവ താഴത്തേക്കു വീശിന നിഴൽപോലെ രാജഗേഹത്തിൽ ചില റാന്തലുമെരിയുന്നു. തീരെയുൾക്കനംവിട്ടു ദീനരായ്ത്തരളരാ- യാരെയപ്പൊൻ'ഡ്രസ്സ'ണിപ്പാറാക്കാർ പേടിക്കുന്നു? ഇത്തരം ഭീ നിങ്ങൾക്കുമേകുവാൻ പോരുന്നതോ കുത്താകുത്തിരുട്ടിന്റെ കൂത്തടിക്കോലാഹലം? ആയതാവില്ല ഹേതു; പോക നാമകത്തേയ്ക്കു; കായുമൂള്ളോടങ്ങൊരു കാർവേണിയിരിക്കുന്നു ഹാനിയെന്തന്യായമായ്പ്പറ്റിപ്പോയ്ത്തദാനനം? ഹാ! നിശീഥാംഭോജത്തിൻ സാധർമ്മ്യം വഹിക്കുന്നു?

രാജമാനപ്രഭാവയത്തന്വിയല്പം മുമ്പു രാജസ്ഥാനസാമ്രാജ്യലക്ഷ്മിതൻ സപത്നിയാൾ;

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/26&oldid=173025" എന്ന താളിൽനിന്ന് ശേഖരിച്ചത്