താൾ:കല്ലോലമാല.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്ധത

മന്ദതയെഴും ലോകം
കണ്ണുകാണാത്ത ലോകം,
നിത്യം നിത്യം നിസ്സാരത്തം
മുറ്റിപ്പറ്റും ലോകം,
ചൊന്നീടുകയാണോരോന്നങ്ങനെ
നിന്നെപ്പറ്റിയെൻ കുഞ്ഞേ!
കണ്മണീ, നീ കേവലമൊരു
കുന്ദകോരകമല്ല.

മന്ദതയെഴും ലോകം
കണ്ണുകാണാത്ത ലോകം
കഷ്ട, മിന്നതു തീർപ്പു കല്പിപ്പു
ബുദ്ധിശൂന്യമാംമട്ടിൽ
അമ്പിയന്നു നീയേകും
ചുംബനങ്ങളിലെല്ലാം,
എത്ര മധുരിമയുണ്ടെന്നായതൊ-
രിത്തിരിയറിവീല.
ഉൾക്കടവികാരമാർന്നെത്ര
തപ്തമാണവയെന്നും,
അറിവതില്ല, കഷ്ട-
മറിവതില്ലീ ലോകം!...

--ഹെൻറീച് ഹീനേ

കിളിവാതില്ക്കൽ

വിരിയുകയാണെൻ മിഴിനീർമാരിയിൽ
വിരവിലായിരം മലരുകൾ
പരിചിൽ രാക്കുയിലിണകൾ സംഗീതം
പകരുകയാണെൻ നെടുവീർപ്പിൽ.
അണുവെന്നാകിലും ഭവതിക്കെൻപേരിൽ
പ്രണയമുണ്ടെങ്കി,ലമലേ, ഞാൻ,
തരുവൻ കൊണ്ടുവന്നഴകണിയുമാ
വിരിമലരുകൾ മുഴുവനും!
കളകളമ്പെയ്യുമതുപോൽത്തന്നെ നിൻ
കിളിവാതില്ക്കൽ രാക്കുയിലുകൾ

-- ഹെൻറീച് ഹീനേ
"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/7&oldid=173004" എന്ന താളിൽനിന്ന് ശേഖരിച്ചത്