താൾ:കണ്ണൻ.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


'വമ്പാർന്ന നല്ല പടയാളിതാരു? ചെന്താ-
രമ്പായ വമ്പനുടനിന്നുടൽ ചേർന്നതാമോ?
ഞാൻ പാർത്തതില്ലഴകു കേട്ടതുമില്ലിവണ്ണം
മുമ്പാ,രിതെൻകരളിവൻ കവരുന്നുവല്ലോ       38

ചൊല്ലാളിടുന്ന പടയാളികൾ മുമ്പനെന്നെ-
ക്കൊല്ലാനുറച്ചു കനിവറ്റു വരുന്നതാമോ?
വില്ലാളിയായ മലരമ്പനിൽനിന്നു പേടി-
വല്ലാതെ വാച്ചിടുമെനിയ്ക്കു തുണയ്ക്കുകില്ലേ?        40

പോരാളിടുന്ന പടയാളികളോടെതിർക്കും
പോരാളികൾക്കെളിയ പെൺകലയെന്നതോർ‌ത്താൽ
പോരായ്മയെന്നു പലരും പറയുന്നതിന്നു
നേരാക്കി മഞ്ഞുമലമങ്ക കനിഞ്ഞിടട്ടെ.'       41

കാറായ്ക്കടത്തടലിടും കുഴലാൾ കരൾത്താർ
തീറായ്ക്കൊടുത്തു നെടുവീർപ്പൊടിവണ്ണമോർത്ത്
നേരായ്ക്കൊടുംകടമിഴിക്കളി,യുള്ളു കാണു-
മാറാക്കിടുംപടി കലർന്നു പരുങ്ങിനിന്നു.       42

അക്കൺ‌മുനക്കയറുകെട്ടി വലിച്ചപോലെ
ചിക്കുന്നു കണ്ണനരയാൽത്തറവിട്ടിറങ്ങി
'തക്കം നിനയ്ക്കിലിതു നന്നിവനെ'ന്നുമോർത്താ-
മയ്ക്കണ്ണി നിന്നിടുമിടത്തിനടുത്തു ചെന്നു.       43

രണ്ടാളെയും പെരിയ നന്‌മകളാൽ വരിഞ്ഞു-
കൊണ്ടാനിലയ്ക്കുടനണച്ചു കരിമ്പുവില്ലൻ
വണ്ടായ ഞാണുടയ വില്ലു കുലച്ചു കയ്യു
രണ്ടാലുമമ്പുകളയച്ചു നടുക്കു നിന്നു.       44

മുക്കാലുമുള്ളറിയുമാറു പരുങ്ങി നാണി-
ച്ചക്കാർതൊഴും കുഴലിയാളരികത്തു നിൽക്കെ,
ഉൾക്കാമ്പിലൊട്ടിടയിളക്കമകന്നു പോരി-
ലൂക്കാർന്ന കണ്ണനവളോടു കടന്നുരച്ചു;       45

'കാലിൻതളർച്ചകളവാ'നിവനിങ്ങണഞ്ഞോ-
രാലിൻതറയ്ക്കരിയ നിൻവരവോർത്തിടാതെ
കാലിൽത്തൊടും മുടിയുലച്ചൊരു നിന്നെ നോക്ക-
യാലിന്നിരുന്നതിനു മാപ്പു തരേണമേ നീ!       46

"https://ml.wikisource.org/w/index.php?title=താൾ:കണ്ണൻ.djvu/6&oldid=172970" എന്ന താളിൽനിന്ന് ശേഖരിച്ചത്