താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കഴിഞ്ഞകാല്യംകുട്ടിക്കതിരവനബരലക്ഷ്മിതൻ
പട്ടുടയാടയിൽ തൂങ്ങിടുമ്പോൾ,
ഞെട്ടിയുണർന്നൊരു ബാലമരുത്തു പൂ-
മൊട്ടിനെത്തട്ടിയുണർത്തിടുമ്പോൾ,
ഇങ്ങിനിയെത്താതെ പോയൊരെൻ ബാല്യത്തിൻ
മങ്ങിയോരോ നിഴൽ കാണ്മൂ ഞാനും.

ബാല്യം-എൻ ജീവിതവാസരം തന്നുടെ
കാല്യം-കലിതാഭമായ കാലം,
പിച്ചനടക്കുവാനമ്മ പഠിപ്പിച്ച
പൊൽച്ചിലമ്പൊച്ചയുതിരും കാലം,
ആവർത്തനോത്സുകമാകുമാ വേളക-
ളീ മർത്ത്യനെങ്ങനെ വിസ്മരിക്കും ?

മങ്ങിക്കിടപ്പതുണ്ടിമ്മലർമുറ്റത്താ
മംഗളജ്യോതിസ്സിൻ കന്ദളങ്ങൾ;
കണ്ണീരിൽച്ചാലിച്ച പുഞ്ചിരിയെത്രയീ
മണ്ണിനു ഞാനന്നാളേകിയില്ലാ;
എണ്ണിയാൽ തീരാത്തൊരെത്ര കഥകള-
ന്നെന്നോടീ മാകന്ദമോതിയില്ലാ!
മാമകബാല്യമെനിക്കതിമോഹന-
മാകുമൊരാരാമം തീർത്തിരുന്നു;