താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മഞ്ഞുകണങ്ങൾ നിൻ ചുംബനത്താൽ
മന്ദഹസിച്ചു മറഞ്ഞുപോകും;
താവകസൗരഭം പൂശിടുമ്പോൾ
താരുകൾ തൽക്ഷണം വാടിവീഴും;
എന്നിൽ നിൻ ഗാനമുയരുമെങ്കി-
ലന്നു ഞാൻ നിന്നിലലിഞ്ഞുചേരും!....