താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭക്ഷിച്ചൊരഗ്നിസ്ഫുലിംഗങ്ങൾമാത്രമാം!
കാറൊളിക്കുന്തളമായിട്ടു കണ്ടതാ
നീറും ചിതയിലെപ്പാഴ്ക്കരിക്കട്ടയാം!
അംബരമാണെന്നു തോന്നിയതോർക്കുകി-
ലന്ത്യാവരണമാണെന്നതു നിർണയം!
പുഞ്ചിരിത്തെല്ലൊന്നു ചിന്തിച്ചുപോയതാ-
വൻചിത ശേഷിച്ച ചാമ്പലെന്നോർക്ക നീ!
ആശ്വസിച്ചീടുമെൻ ചിത്തമേ,യെങ്കിലും
ശാശ്വതപ്രേമം നശിക്കില്ലൊരിക്കലും!....