താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഏറും മുദ്രമോടീ ഞങ്ങൾ ഗൃസ്ഥരായ്
ചോറും കറിയും ചമച്ചുതീർന്നാൽ
ആദ്യമെനിക്കു വിളമ്പിക്കഴിയാതെ-
സ്സാദ്ധ്വി തൻ കാര്യം നിനയ്ക്കയില്ല;
എങ്കിലുമന്നു ഞാനോർത്തതില്ലായതി-
ലെന്തോ രഹസ്യമുണ്ടെന്ന തത്ത്വം!
ഓർപ്പു ഞാനോമലാളൊത്തു പഠിക്കുവാ-
നോടിഗ്ഗമിക്കുമാ ബാല്യകാലം!
അഞ്ചിതാനന്ദമോടശ്രദ്ധരായൊരു
ബഞ്ചിലൊരുമിച്ചിരുന്നു ഞങ്ങൾ
അന്നു പറഞ്ഞുകഴിയാത്ത കാര്യങ്ങ-
ളിന്നും കുറച്ചു കിടപ്പുണ്ടാകാം!
മാമക പുസ്തകം തന്നിലവ്യക്തമാ-
യോമലാൾ കുത്തിവരച്ചി ടുമ്പോൾ
തെറ്റെന്നു ഞാനും പരിഭവിച്ചെന്നിരു-
പ്പറ്റത്തൊരു ബഞ്ചിലാക്കിയപ്പോൾ
ഉച്ചയ്ക്കവളെന്നടുത്തെത്തിയാ നില്പൂ
പിച്ചവെച്ചീടുന്നുണ്ടിന്നും മുന്നിൽ!
തുച്ഛമാ രേഖരൾ പ്രേമലിഖിതത്തിൻ-
പ്രച്ഛന്നവേഷമെന്നാരറിഞ്ഞു!
ഓർപ്പു ഞാനോമലിൻ മേനിയിൽ താരുണ്യം
പൂക്കളണിയിക്കും ചൈത്രകാലം!
ഏകനായ് വായനമച്ചിലിരുന്നു ഞാ-
നേകാന്തതയുമായ് സല്ലപിക്കേ,
മന്ദമക്കോലായിലങ്ങിങ്ങൊരു പാദ-
വിന്യാസം കേട്ടു ഞാൻ പിന്തിരിയും;
തങ്കരത്തങ്കലതികയിൽ തത്തിയും
കങ്കണപ്പൈങ്കിളിക്കൊഞ്ചലിനാൽ
ബന്ധമഴിഞ്ഞതാം കുന്തളപ്പച്ചില-
പ്പൊന്തയ്ക്കൊരിക്കിളിയേറ്റിയേറ്റി,
നാണം കുണുങ്ങിയത്തൂണിൻമറവിലായ്
വാണിടും വാരൊളി മേനി കാണും;