താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


സ്മരണ
ർപ്പൂ ഞാനോമലാളൊത്തു പൂവിട്ടുകൊ-
ണ്ടാർപ്പു വിളിച്ചിടുമോണക്കാലം!
മംഗളം വായ്ക്കുമാ മംഗളനാളിലീ
ഞങ്ങളിരുകരം കോർത്തിണക്കി,
ചെറ്റാടൽക്കൂടാതെ പൂക്കുടയേന്തി നൽ-
ച്ചിറ്റാടതൊട്ടുള്ള പൂക്കൾ തേടി,
ചിത്രശലഭങ്ങളെന്നപോലുന്മേഷാ-
ലെത്ര പൂവാടിയിലെത്തിയില്ലാ!
പാടത്തു നെന്മണി കൊത്തിപ്പറക്കുന്ന
മാടപ്പിറാക്കളെ നോക്കി നോക്കി,
മാനഞ്ചും കണ്ണിയാളാനന്ദസ്തബ്ധയായ്
മാനവും നോക്കി നിന്നീടും നേരം
ഞാനരികത്തണഞ്ചാറു പൂവവൾ
കാണാതെ മന്ദമപഹരിച്ചാൽ
ആട്ടെ യെന്നുള്ളൊറു വാക്കിൽ പരിഭവ-
മാക്കിയവൾ നില്ക്കും മൗനമായി;
എങ്കിലുമന്നു ഞാനോർത്തതില്ലോമലാ-
ളെൻകരൾത്താരു കവർന്ന കാര്യം!
ഓർപ്പു ഞാനോമലാളൊത്തുകൊണ്ടക്കളി-
ത്തോപ്പിൽക്കളിച്ചു രസിച്ച കാലം!
ഒട്ടു ചാഞ്ഞമ്മലർമുറ്റത്തു നില്ക്കുമൊ-
രൊട്ടുമാവിൻ തളിർച്ഛായയിങ്കൽ