താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഹൃദയാലാപം

വളരൊളിതൂകും വസന്തരാവുകൾ
പുളകം ചേർത്തെന്നെപ്പുണർന്നുവെങ്കിലും
ഒരു ഞൊടിപോലും തിരിഞ്ഞുനോക്കാതെ
ഇരുളിൽ വാണൊരെൻ തരളചിത്തമേ!
കരിമുകിൽ നിര കലരുമാകാശ-
ത്തഖിലമേരവുമലവതെന്തേവം?
പലനിനവിനാൽ പതറുമെൻ ചിത്തം
പറകയാണതിൻ പരമാർത്ഥമിത്ഥം:
ഒരുന്തമില്ലാത്ത ദുരന്തഭാരത്താൽ
നിരന്തരം വെന്തു തളർന്നിടുന്ന ഞാൻ
വിരാമമില്ലാത്ത വിപിനഗർത്തത്തിൽ
വൃഥാവിലാനന്ദം തിരഞ്ഞു പോകുന്നു;
നിരാലംബയെനിക്കനുദിനം വെറും
നിരാശ മാത്രമാണരുൾവതാതിഥ്യം.
പുലരി നല്കുന്ന പുളകപ്പൂമ്പട്ടു
പുതച്ചുകൊണ്ടു ഞാൻ പുരോഗമിച്ചിടും;
തണലേറ്റു തളർന്നൊരുവിധം രാവിൻ
തണുത്ത മാർത്തട്ടിൽ തലയണയ്ക്കവേ
ഇരുളിലെൻനാഥൻ വരുന്ന പള്ളിത്തേ-
രുരുളൊലികേട്ടിട്ടുണർന്നെണീറ്റിടും;
പരിസരമൊക്കെപ്പകച്ചുനോക്കവേ
പരിശൂന്യ-മിതാണനുഭവമെന്നും!