ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രാഗിണി
<poem> ഫലരഹിതമായിടും ചിന്താശതങ്ങളാൽ പലയിരവുമിങ്ങനെ പാഴിലാഴ്ത്തീർത്തു ഞാൻ തരളിതമനസ്കയായ് തപ്തബാഷ്പത്തിനാൽ തലയിണ നനയ്ക്കുന്നതെന്തിനായീവിധം? തനിയെയൊരു കോണിലായ് പ്രേമവിവശയായ് പനിമലരറിഞ്ഞിടാതിട്ടിട്ടും വീർപ്പുകൾ കനകമയ താരമൊത്തുല്ല,സിക്കേണ്ടതാം പനിമതിയറിഞ്ഞില്ലയെങ്കിലെന്തത്ഭുതം? പുലരിയുടെ പുഞ്ചിരി ചെഞ്ചായമിട്ടതാം പുളകിത വിലാസംപുലർത്തും ഹിമകണം ഒരു ഞൊടിയിൽ മാത്രമായാനന്ദമാധ്വിതൻ മധുരമറിയുന്നതിൻ പിന്നിൽ തമോമയം! കഠിനതരള കോളിളക്കത്താലിരമ്പിടും കടലിനു സമാനമാം ജീവിതം ഭീകരം! അതിനിടയിലങ്ങിങ്ങു കാണുന്ന വെൺനുര- ത്തരി നിമിഷജീവിതമാണേവനും പിതൃഹിതമൊരിക്കലും വിസ്മരിച്ചീടുവാൻ പിറവിമുതലോരാത്തൊരെന്നാത്മനാഥനിൽ വഴിയുമനുരാഗോഷ്ണവാക്കിനാലീവിധം പഴിചൊരിയുമെൻ കൃത്യമേറ്റമനുചിതം; പിരിവതിനുമുന്നിലാ "യെൻചിത്തമെന്നുമു- ണ്ടറിക തവ ചാരെ" യെന്നുള്ളൊരാ വാക്കുകൾ