ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഇത്യാദി പദ്യഭാഗങ്ങൾ എന്നെ എന്നപോലെ മറ്റു ഭാഷാമാനികളെയും സാഹിത്യരസികന്മാരെയും ആനന്ദിപ്പിക്കാതെയിരിക്കുകയില്ലെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
എന്നിക്കനുഭവപ്പെട്ട ഒരു വസ്തുത, പ്രസ്തുത ഗ്രന്ഥകാരൻ വ്യുൽപത്തികൊണ്ട് അദ്ദേഹത്തിന്റെ അനവദ്യമായ വാസന പരിപുഷ്ടമാക്കി നിരന്തരമായി കാവ്യപഥത്തിൽ സഞ്ചരിക്കുമെങ്കിൽ അദ്ദേഹത്തിന് അചിരേണ കേരളത്തിലെ പ്രഥമഗണനീയന്മാരായ കവിപുംഗവന്മാരിൽ ഒരാളായിത്തീരാൻ പ്രയാസമില്ലെന്നുള്ളതാകുന്നു. കവിക്കു വ്യുൽപത്തി വേണ്ടെന്നു ചിലർ പറയാറുണ്ട്. അതുശരിയല്ല. അപശബ്ദനിരാസനത്തിനു മാത്രമല്ല, അന്യാദൃശമായ ചാരുത്വാധായകതയ്ക്കുകൂടി അതിന്റെ സാഹായ്യം ആവശ്യമാണ്.
ശ്രീമാൻ രാഘവൻപിള്ളയ്ക്കു സകല സിദ്ധികളേയും ആശംസിച്ചു കൊണ്ട് തല്ക്കാലം വിരമിക്കുന്നു.
തിരുവനന്തപുരം 21.12.1110 |
ഉള്ളൂർ എസ്.പരമേശ്വരയ്യർ എം.എ.,ബി.എൽ. |