താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എതിരേൽപ്പ്'

"കളവാണീമണി, കളക താപം നീ
കളവാണീക്കേട്ട കഥയെല്ലാം.
വിളറിയ നിന്റെ വളരിന്ദുവക്ത്രം
തെളിയട്ടേ മന്ദഹസിതത്താൽ.
കമലക്കണ്ണിണയിതുവിധമട-
ച്ചമലേ, നീ രാഗവിവശയായ്,
ഉണരാതെ കഷ്ടം, കദനത്താൽ, കണ്ണീർ-
ക്കണികയെന്തിനു ചൊരിയുന്നു?
കലിതാഭമായ കനകച്ചാറാൽ നിൻ-
കമനീയകായം കഴുകിയും,
കമിതാവായീടും കതിരവൻ ഹൃത്തിൽ
കനിവരൊല്പവും കലരാതെ
കരിതേച്ചു നിന്നെക്കബളിപ്പിച്ചെന്നു
കരുതിയതോർത്താൽ കഠിനംതാൻ!
പരിഭവക്കറ ചെറുതുമേശാത്ത
വെറുമൊരു പ്രേമകലഹത്താൽ
മരതകക്കുന്നിൻ ചരിവിലദ്ദിന-
മണിയൊന്നു മന്ദം മറയവേ,
സരളേ, നീയല്പവിരഹത്താൽ മേലി-
ലിരുളുതാനെന്നു കരുതിയോ ?
പ്രണയിച്ചോലയിലിതുവിധം ചില
ചുഴികളുണ്ടെന്നുവരികിലും,