Jump to content

താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭക്തകർക്കടുക്കുവാനാകാത്ത കോവിലിൻ-
ഭിത്തികൾക്കുള്ളിലില്ലെൻ ചൈതന്യം;
നിങ്ങൾതൻ നാഥനാം ഞാനെന്നും നൈർമ്മല്ല്യം
തിങ്ങിടും മാനസേയാവസിപ്പൂ.
പ്രേമത്തിൻ സൗരഭ്യമെങ്ങും പരത്തലാ-
ണീമന്നിലേവനുമുള്ള കൃത്യം
ആകുലഭാരം വഹിക്കും നരരിലെൻ-
ഗോകുലമാഹാത്മ്യം കണ്ടുകൊൾക.
കഷ്ടപ്പെടുന്നോർതൻ കണ്ണീർച്ചൊരിച്ചിലിൽ
സ്പഷ്ടമായെൻ 'ഗീത' കേട്ടുകൊൾക!"