താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പൈതലിന്നൊരു കാശു
തന്നീടിൻ തമ്പാക്കളേ!"
മസ്തകം തന്നിലർക്കൻ
ചെങ്കനൽ വർഷിക്കുന്നോ-
രസ്ഥിപഞ്ജരേ നിന്നാ-
ണുത്ഭവിച്ചതീ വാക്യം!
നിത്യവും ശ്രവിക്കുമീ
വാക്കുകൾ കേട്ടിട്ടാകാ-
മധ്വാവിനയ്യോ കഷ്ടം,
മാറിടം വിണ്ടു കാണ്മൂ!
തണ്ടെല്ലു തലോടുന്നോ-
രുദരം ഭയങ്കരം,
കുണ്ടോടു സമമായ
കണ്ണുകൾ ജീവച്ഛവം!
കണ്ടുകൊണ്ടതിലൂടെ
പാഞ്ഞിടും നരന്മാർ,ക്കീ
രണ്ടുകാൽക്കുരങ്ങന്മാർ
ക്കില്ലയോ ഭാവഭേദം!
കവിയും ഖേദത്തിനാ-
ലായതു സമീക്ഷിക്കും
കവിയോ, വാനോ,തെല്ലു
കണ്ണുനീർ പൊഴിച്ചേക്കാം.
കൊച്ചുകുട്ടികൾ പോലും
കല്ലെറിഞ്ഞോടിക്കുന്ന
പിച്ചയാചിക്കും പൊണ്ണാ-
ണിങ്ങു നാം കാണും സത്വം;
കീറിയ പഴം പായിൻ
തുണ്ടിലായവൾ തന്റെ
ചാരവേയെന്തേ കാണ്മൂ
ചേതനയുണ്ടതിന്നും
ഉർവിയിലിവൾക്കുള്ളോ-
രല്ലലിൻഭാരം കൂട്ടാൻ