താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഒരു കാശ്
മധ്യാഹ്നമാർത്താണ്ഡന്റെ
തീവ്രമാം മയൂഖത്താ-
ലിദ്ധരാതലം തപ്ത-
ലോഹമായ് ജ്വലിക്കവേ,
ഉച്ചലന്മരുത്തുമ-
ന്നാതപം സഹിയാഞ്ഞു
പച്ചിലക്കുടക്കീഴിൽ
നിശ്ചലം നിലക്കൊൾകേ,
ഹാടകമണിമേട-
യ്ക്കുള്ളിലായ് ധനാഢ്യന്മാ-
രാടലെന്നിയേ പങ്ക-
വീശിച്ചു ശയിക്കവേ,
ദാരുണം കേൾക്കായാർക്കും
"ദൈവമേ ഒരു കാശ്"
ദാരിദ്ര്യപ്പിശാചിന്റെ
കണ്ഠസ്ഥഘണ്ടാരവം!
വിദ്യാലയങ്ങൾ വിട്ടി-
ട്ടുണ്ണുവാൻ ഗമിക്കുന്നോ-
രദ്ധ്യാപകാദ്ധ്യേതാക്കൾ
പിന്നെയും ശ്രവിക്കയായ്:
"ദൈവമേ!- യൊരുകാശീ-
യച്ഛനില്ലാത്തോരെന്റെ-