താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അനുബന്ധം 3

ഇടപ്പള്ളി രാഘവൻപിള്ള

ന്നത്തെ യുവകവികളുടെ ഇടയിൽ ഒരു മാന്യസ്ഥാനത്തെ പ്രാപിച്ചിരുന്ന ശ്രീമാൻ ഇടപ്പള്ളി രാഘവൻപിള്ളയുടെ അത്യന്തം അപ്രതീക്ഷിതമായ നിര്യാണവും ഹൃദയവേദനയോടുകൂടി രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. വിശിഷ്ടമായ വായനവൈഭവത്താൽ അനുഗൃഹീതനായ ഒരു കലാകാരനായിരുന്നു രാഘവൻ പിള്ള. ഈ കുറിപ്പ് എഴുതുന്ന ആൾ അദ്ദേഹത്തിന്റെ 'തുഷാരഹാരം' നിഷ്കർഷിച്ച് പരിശോധിച്ചു തിരുത്തി പ്രകാശനയോഗ്യമാക്കുവാൻ പ്രയത്നിച്ചിട്ടുണ്ട്. ജ്ഞാനസമ്പാദനത്തിൽ തൃഷ്ണ, ഗ്രന്ഥപാരായണത്തിൽ അഭിരുചി, ഇവയ്ക്കു പുറമെ അന്യാദൃശമായ വിനയം മുതലായ സൽഗുണങ്ങൾക്കും രാഘവൻപിള്ള വിളനിലമായിരുന്നു. മിഥുനം 21-ന് 25-മത്തെ വയസ്സിൽ ആത്മഹത്യ കൊണ്ട് ഈ സുപരിചിതന്റെ ആയുസ്സിന് അറുതി വന്നത്. ഭാഷയ്ക്കു പരിഛേദിക്കുവാൻ പാടില്ലാത്ത ഒരു വിപത്താകുന്നു. വിഷാദാത്മകങ്ങളായ ഖണ്ഡകാവ്യങ്ങൾ രചിക്കുന്ന യുവകവികൾ പ്രസാദാത്മകമായ മനഃസ്ഥിതി പരിപാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ സംഭവത്തിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു.

പത്രാധിപർ
സാഹിത്യപരിഷത്ത് ത്രൈമാസികം
1111 കർക്കിടകം