Jump to content

താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നരുതാത്ത മർത്ത്യൻ പറയുന്നൂ,
'അനഘം വിജ്ഞാന,' മതിനു കാരണ-
മവനുള്ള കാലപരിമാണം;
പരിപൂർണമാക്കാൻ കഴിയുകിലേതും
പരിശൂനംതന്നെ – പരിശൂന്യം!
അഖിലം പൂർണമാണഖിലം ശാന്തമാ-
ണവിടെയാ നിത്യസുരലോകേ;
ശതിയെന്നാൽ മന്നിൽ മഹിതപുഷ്പങ്ങൾ
പരിപൂർണം, നിത്യം മരണത്താൽ!...