താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുൾ വന്നു പരക്കുമെൻ ശ്മശാനത്തില-
സ്മരണതൻ കിരണങ്ങൾ കനകം പൂശും!...
മരുഭൂവാം മമ ഹൃത്തിൽ മരതകച്ചാർ-
ത്തണിയിച്ചു കുളിർപ്പിച്ച ഘനശകലം
ഇതരർതൻ ഹൃദയത്തിനിരുളാണെങ്കി-
ലിവളതിലണുപോലുമിളകുകില്ലാ!
ഒരു മിന്നലവിടെയുണ്ടതിനായെന്റെ
നെടുവീർപ്പു നിരന്തരമലിഞ്ഞിടുന്നു!
അനുപമമതെന്നാളുമലഭ്യമെങ്കി-
ലബലയാണിവളെന്നോർത്തടങ്ങിക്കൊള്ളാം!
മരണത്തിൻ മടിത്തട്ടിലുറങ്ങുവോളം
കരളാലക്കളേബരം മുകർന്നുകൊള്ളാം!