Jump to content

താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 79 —


രാത്രിയുടെ അവസാനയാമം ആരംഭിച്ചപ്പോഴേക്കും രണ്ടു ബോട്ടുകൾ കിഴക്കോട്ടു പായുന്നതു കണ്ടു. എന്റെ ഉള്ളിൽ ഒമ്പതാം ഉത്സവമാണു്....

ഞാൻ കിഴക്കോട്ടു നോക്കിത്തന്നെയിരുന്നു..... ഒറ്റ മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ബോട്ടുകൾ മടങ്ങിപ്പോയി... എന്റെ ഉള്ളിലൊരു തണുപ്പു വീശി. ഞാൻ ദീർഘമായൊന്നു നിശ്വസിച്ചു.

അങ്ങകലെ വെള്ളവീശുവാൻ ഇനിയും അധികം മണിക്കൂറുകളില്ല.... ഞാനൊന്നു മയങ്ങി.