“യവ്ൻ ഇമ്മടെ ചാതിയാണോ?” മൈലോനൊരു സംശയം.
“യേ യല്ല” കുട്ടൻ തറച്ചു പറഞ്ഞു.
“ചുമ്മാ പോടാ, ഇമ്മ്ടെ ചാതിയാ” കുഞ്ഞൻ കുട്ടനെ എതൃത്തു.
“എന്നാണേലും മൂപ്പന്റെ ബാക്യം” മല്ലൻ പറഞ്ഞുനിൎത്തി.
“പോടാ ക്ടാത്താ തേവിടെ ബാക്യാ” കുട്ടൻ ഭേദഗതി ഉന്നയിച്ചു “അല്ലേടാ മൈലാ” അവൻ തുടർന്നുമൈലനോടഭിപ്രായമാവാശ്യപ്പെട്ടു.
മൈലൻ ചിന്തകുലനായിതല കുനിച്ചിരുന്നു. അവനൊന്നും മിണ്ടിയില്ല.
“എന്നാടാക്ടാത്താ” കുട്ടനതിശയം തോന്നി.
“യ്‌വൻ തേവിടെ.... വ്വ... ഹു”....
അവരെല്ലാം ഊറി ഊറി ചിരിച്ചു. മൈലൻ എഴുന്നേറ്റു പടിഞ്ഞാറോട്ടു നടന്നു. അവൎക്കല്‌പം സങ്കടം തോന്നി.
“മൈലാ വാ ഇനിയൊന്നും പറേന്ന്‌ല്ല” കുട്ടൻ വിളിച്ചറിയിച്ചു. എല്ലാവരും തലയാട്ടിക്കാണിച്ചു. മൈലൻ തിരിച്ചുചെന്ന് അവരുടെകൂടെ കളിക്കുകയും ചെയ്തു.
അന്നാണെനിക്കു പലതു മനസ്സിലായതു്. മൈലനു് തേവിയേ വല്യകാര്യമാണു്. പക്ഷെ അവൾക്കങ്ങോട്ടുമുണ്ടായിരുന്നെങ്കിൽ. എല്ലാവൎക്കുമെന്നോടു ഏറെ മതിപ്പാണു്. തേവി, അവളെന്നെ വിഷമിപ്പിക്കുകയാണു്....
ഇന്നു വേലകേറിയപ്പോൾ ചോതമ്മൂപ്പനെന്നോടു പറഞ്ഞു “കോപാലൻ പെരേലോട്ടുപൊക്കോ” ഞാൻ ചന്തോമരെ പോയേച്ചു് വന്നേക്കാം.” അതുകൊണ്ടു ഞാൻ