താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 10 —


മാടാപ്രാവിന്റെ നൈൎമ്മല്യവും, മാൻപേടയുടെ സമീപനരീതിയും ഉള്ളതായിമാറും.

“അയ്യോ നേരം പോയി ഞാൻ പോട്ടെ വൈകുന്നേരം വരാം.”

അവൾ എന്റെ പുതപ്പെല്ലാം ശരിക്കു വിരിച്ചിട്ടു് ഒന്നു നോക്കി എന്റെ നേരെ. ഞാൻ പുളകമണിഞ്ഞു പോയി. എന്തോ ഒരു ആകാംക്ഷ ആ മുഖത്തു കളിയാടുന്നു.

ഒരപ്സരസിന്റെ ലാവണ്യമില്ലെങ്കിലും സുന്ദരിയായ ഒരു മനുഷ്യസ്ത്രീയാണവൾ. തുള്ളിത്തുടിച്ചു കവിതയുതുൎത്തുന്നതല്ലെങ്കിലും ഒട്ടിയതല്ലാ അവളുടെ കവിൾത്തടങ്ങൾ. പനങ്കുലപോലെ ചുരുണ്ടുമറിഞ്ഞതല്ലെങ്കിലും അഴകുള്ളതാണ് അവളുടെ കാർകൂന്തൽ കറുത്ത കടക്കണ്ണുകളില്ലെങ്കിലും മാസ്മരമല്ലാത്ത ഒരു കഴിവുണ്ടാനയനങ്ങൾക്ക്.

പക്ഷെ, ശാന്ത അവൾ എത്ര മനോഹരിയായിരുന്നാലും ലീസായെ എനിക്കു വിസ്മരിക്കുവാൻ വയ്യ. അവളൊന്നുമല്ലെങ്കിലും എന്റെ എല്ലാമാണ്. എന്റെ കലയും കവിതയുമെല്ലാം അവളാണു്. ഞാനവൾക്കുവേണ്ടിയാണ് ജീവിക്കുന്നതു; അവളെനിക്കുവേണ്ടിയും.

ശാന്ത! പാവം അവൾക്കെന്നോടെന്തോ ഒരു പ്രത്യേകത. രോഗിയെ ഏതുപ്രകാരത്തിലും സമാധാനിപ്പിച്ചു സന്തോഷിപ്പിക്കേണ്ടത് കഴിവുള്ള നേഴ്സിന്റെ കടമയാണ്. അവളുടെ പുഞ്ചിരിക്കും പെരുമാറ്റങ്ങൾക്കും അവിശുദ്ധമായ നിഗമനം കല്പിക്കുന്ന ഞാനെത്ര മണ്ടനാണു്!

ഞാൻ ജാലകത്തിന്റെ വിടവിൽക്കൂടി അംബരവിഥിയിലേക്കു നോക്കി.