താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 12 —


ന്റെയും ഗാനകല്ലോലമുയർന്നതുകൊണ്ടോ, മനസിനിണങ്ങിയ ഒരു ആളോടൊത്തു ഇറങ്ങിത്തിരിച്ചു. അവൾക്ക് കാമുകനെ പിരിയേണ്ടിവരുന്നത് എത്രകണ്ട് ഭീകരപ്രവർത്തനത്തിനു പ്രേരണാത്മകമല്ല. ഒരു പക്ഷെ വണ്ടിയിൽ ചാടിക്കയറിയതിനിടയിൽ കാലുതെറ്റി ഞാൻ പാളത്തിൽ വീണ് ചക്രങ്ങൾ എന്റെ ദേഹത്തുകൂടി കയറിയിരുന്നെങ്കിൽ നിശ്ചയമായും അവളും പ്രാണത്യാഗം ചെയ്യും. ആദിയും അന്തവുമില്ലാത്ത ലോകത്തിൽ ആരുമൊരാലംബമില്ലാതെ ഒരു സ്ത്രീ ജീവസന്ധാരണം ചെയ്യാൻ മുതിരുകയോ? പൂവൻ കോഴികളെപ്പോലെ പുരുഷന്മാർ പായുമ്പോൾ........ ശ്വാസംമുട്ടി മരിച്ചുപോകും.

സ്ത്രീത്വത്തിന്റെ മനസാക്ഷിയായ ചാരിത്ര്യംവിറ്റിട്ടു് എന്തിനൊരുവൾ ജീവിക്കണം?

സ്നേഹത്തിന്റെ അവസാനത്തെ നീർച്ചാലും അണകെട്ടി അടയ്ക്കപ്പെടും.

“ഹോ! ചിന്തകൾ അന്തമില്ലാതെ സഞ്ചരിക്കുകയാണു്.” എന്റെ വിചാരങ്ങൾ അവളെയും വേദനിപ്പിക്കുന്നുണ്ടാകുമോ?

“ലിസാ കാപ്പികുടിക്കൂ” ഞാനഭ്യർത്ഥിച്ചു.

“എനിക്കു തീരെ ഉന്മേഷം തോന്നുന്നില്ല..... അവൾ അറിയിച്ചു.

“എങ്കിലും പഴം തിന്നു്” ഞാൻ രണ്ടു പഴങ്ങൾ അവളുടെ നേരെ നീട്ടി.

ഒരു തരത്തിൽ അവളതുള്ളിലാക്കി....

നീണ്ട മണിക്കൂറുകൾ ചിലതുകൂടി ആരോടും പറയാതെ ധിക്കാരത്തോടെ കടന്നുപോയി.