താൾ:അമൃതവീചി.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


<poem> ചിന്മയോജ്ജ്വലേ, നിന്നെയോർത്തോർത്തെൻ കണ്ണു രണ്ടും നിറയവേ ; ഹാ, കൊതിപ്പൂ ഞാനീ മഹൽപ്രേമ- ശോകമെന്നെന്നും നില്ക്കുവാൻ. ജീവിതമെന്നല്ലെന്റെ സർവ്വവും കേവലമീ ഞാൻകൂടിയും പോയ്മറകിലു,മന്നുമീ ദിവ്യ- പ്രേമദു:ഖം ലസിക്കണം !

ഇപ്പുഴവക്കിലന്തിതൊട്ടിന്നെൻ ദുഖഗാനവുമായി ഞാൻ വന്നു നില്ക്കയാണേകനായൊന്ന- പ്പൊന്നിൻതോണി വന്നെത്തുവാൻ ! കല്പസൗരഭംവാർന്ന പൂന്തെന്ന- ലക്കരയിൽനിന്നെത്തവേ ; മാമകോൽക്കണ്ഠ വെമ്പിടുന്നേതോ മാദകോദ്വേഗമൂർച്ഛയിൽ ! <poem>

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/4&oldid=172539" എന്ന താളിൽനിന്ന് ശേഖരിച്ചത്