Jump to content

താളിന്റെ സംവാദം:Dharmaraja.djvu/9

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 12 വർഷം മുമ്പ് by Vssun

"നട്ടുവേഷധാരികളായ"

നാട്ടുവേഷധാരികളാണോ? --Vssun 08:39, 28 ജനുവരി 2012 (UTC)Reply

സാധൂകരണം പിന്നീട് നടത്തിയാൽ പോരെ ? ഇതുപോലെ പല തെറ്റുകളും ഉണ്ട്. പ്രിന്റഡ് ബുക്കുള്ള ഒരാളെ പ്രൂഫ് നോക്കാൻ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. --മനോജ്‌ .കെ 09:25, 28 ജനുവരി 2012 (UTC)Reply
float ഇപ്പോൾ നടത്തിയവയെ പഴയ സ്റ്റാറ്റസിലേക്ക് മാറ്റണോ? --Vssun 09:35, 28 ജനുവരി 2012 (UTC)Reply
വേണമെന്നില്ല. എന്തായാലും ആദ്യ പേജുമുതൽ ഓരോന്നായി പരിശോദിക്കണം.--മനോജ്‌ .കെ 09:39, 28 ജനുവരി 2012 (UTC)Reply
പിഴവെങ്കിൽ പ്രൂഫിലുള്ള പിഴവല്ലേ? അതിതൊന്നു മാത്രമല്ല ഉള്ളത്. --റോജി പാലാ 11:01, 28 ജനുവരി 2012 (UTC)Reply
@റോജി പ്രശ്നമെന്തെന്നാൽ ഇത് ഇ-കോപ്പിയായി ഇന്റർനെറ്റിൽ നിന്ന് കിട്ടിയിട്ടുള്ളതാണ്.എത്രമാത്രം മൂലകൃതിയോട് നീതിപുലർത്തുന്നു എന്നത് സംശയമാണ്.ഇങ്ങനെ കിട്ടുന്നവയിൽ പല ഭാഗങ്ങളും സെൻസർ ചെയ്ത് വരുന്നതായി മുമ്പ് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

എന്തായാലും ഇപ്പൊ ഉള്ള സാഹചര്യമനുസരിച്ച് ഡിജിറ്റൈസ് ചെയ്യുക. വിക്കിയായതുകൊണ്ട് എപ്പോൾ വേണമെങ്കിലും തിരുത്തലുകൾ വരുത്താമല്ലോ. അക്ഷരത്തെറ്റ് എന്ന് തോന്നുന്നവയെല്ലാം തിരുത്താം. സംശയം വരുന്നവയുടെ സംവാദം താളിൽ കുറിപ്പിടുക. (ധർമ്മരാജ ഇപ്പൊ എടുക്കാനുള്ള കാരണം സ്കാൻ ചെയ്ത പുസ്തകങ്ങളുടെ ക്ഷാമമാണ്. അടുത്തായി തന്നെ ഇതിന് പരിഹാരമാകും എന്നാണ് വിചാരിക്കുന്നത്) --മനോജ്‌ .കെ 11:20, 28 ജനുവരി 2012 (UTC)Reply

പി.ഡി.എഫ്-ൽ ഉള്ളതു പോലെയാണ് പരമാവധി ചെയ്യുന്നത്. (ചിലത് = ചന്ത്രക്കാറാൻ, ചന്ത്രകാറൻ, ച്ഛ = ഇത് നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്നതല്ലല്ലോ? ഇങ്ങനെ പലതും ഇതൊന്നും തെറ്റാകില്ലെന്നു കരുതുന്നു.) സഞ്ജാമാകുന്നു. എന്നത് ഒരിടത്തല്ല കണ്ടത്. ഞാൻ ഇതൊക്കെ ശ്രദ്ധിച്ചിരുന്നതാണ്.--റോജി പാലാ 11:35, 28 ജനുവരി 2012 (UTC)Reply
സാധൂകരണം, പഴയ പുസ്തകമനുസരിച്ച് നടത്താനാരംഭിക്കുമ്പോൾ പേജ്സ്റ്റാറ്റസ് ഒന്നാകെ മാറ്റിയാൽ പോരേ? നിലവിൽ ഒന്നിലധികം പേർ പ്രൂഫ് നോക്കി എന്ന് തിരിച്ചറിയാൻ ഈ സാധൂകരണം കൊണ്ട് സാധിക്കുമെന്ന് കരുതുന്നു. അതുപോലെ, മറ്റൊരു പുസ്തകമനുസരിച്ച് ഇതിന്റെ പ്രൂഫ് നോട്ടം വീണ്ടും നടത്തുകയാണെങ്കിൽ ഇപ്പോഴത്തെ പേജുകളുടെ കാര്യത്തിലും മാറ്റമുണ്ടാകും. --Vssun 03:03, 29 ജനുവരി 2012 (UTC)Reply
പഴയ പുസ്തകം ഇപ്പൊ ലഭിക്കും, അത് ആര് ചെയ്യും എന്നതൊക്കെ സംശയത്തിലാണ്. നിലവിലെ രീതിയിൽ തന്നെ പുരോഗമിക്കട്ടെ. ഇതുപോലുള്ള അക്ഷരതെറ്റുകളുടെ കാര്യമെന്താ ചെയ്യുക ?--മനോജ്‌ .കെ 17:01, 29 ജനുവരി 2012 (UTC)Reply
ഇനിയും പരിശോധ ആവശ്യമെന്നു കരുതിയതിനാലാണ് ഞാൻ ബട്ടൻ മാറ്റാതിരുന്നത്. പിന്നെ, അക്ഷരത്തെറ്റെന്നു ഉറപ്പുണ്ടെങ്കിൽ മാറ്റി എഴുതാവുന്നതല്ലേ? --റോജി പാലാ 17:39, 29 ജനുവരി 2012 (UTC)Reply
ഇതേക്കുറീച്ച് ഇപ്പഴും അവ്യക്തതയുണ്ട്.അവലംബിക്കുന്നത് പുതിയ സോഴ്സ് ആയതുകൊണ്ട് മാറ്റിയെഴുതാം എന്നാണ് എന്റെ അഭിപ്രായം. ലഭ്യമാണെങ്കിൽ മറ്റു പതിപ്പുകൾ കൂടി പരിശോദിക്കാനാണ് പഞ്ചായത്തിൽ തിരുമാനമായത് വിക്കിഗ്രന്ഥശാല:വിക്കി_പഞ്ചായത്ത്_(നയരൂപീകരണം)#കൃതികളിലെ പ്രിന്റിംഗ് തെറ്റുകൾ --മനോജ്‌ .കെ 17:51, 29 ജനുവരി 2012 (UTC)Reply
കൃതി സി.വി.യുടേതാണ്. ചാടിക്കയറി തിരുത്തണ്ട. ചന്ത്രക്കാരൻ ചന്ത്രകാറനായാൽ മാത്രം ഓ.കെ.
നാട്ടുവേഷധാരി എന്തായാലും ഇവിടെ ഉചിതമായ വാക്കായിത്തോന്നുന്നില്ല. 'നട്ടു-' തന്നെയായിരിക്കണം. നിഘണ്ടുനോക്കാമോ?

നണ്ട്(ഞണ്ട്) എന്ന വാക്കിന്റെ വിശേഷണരൂപമായി 'നട്ടു്-'വിനെ കാണാം. ഖരാദേശംകൊണ്ടു "കാര്യം ഫലിച്ചുപോം" :) ഞണ്ടിനെപ്പോലെയുള്ളവർ/കുടിലർ എന്നായിരിക്കുമോ വിവക്ഷ? കാര്യസ്ഥരുടെ വേഷത്തിലും ഞണ്ടുമായി എന്തെങ്കിലും സാമ്യം? നണ്ട് എന്നതിന് മറ്റെന്തെങ്കിലും അർഥം?--തച്ചന്റെ മകൻ 08:05, 12 ഫെബ്രുവരി 2012 (UTC)Reply

float --Vssun 23:44, 12 ഫെബ്രുവരി 2012 (UTC)Reply
"https://ml.wikisource.org/w/index.php?title=താളിന്റെ_സംവാദം:Dharmaraja.djvu/9&oldid=42301" എന്ന താളിൽനിന്ന് ശേഖരിച്ചത്