Jump to content

തങ്കക്കിനാക്കൾ ഹൃദയേ വീശും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

തങ്കക്കിനാക്കൾ ഹൃദയേ വീശും വനാന്തചന്ദ്രികയാരോ നീ തങ്കക്കിനാക്കൾ ഹൃദയേ വീശും വനാന്തചന്ദ്രികയാരോ നീ സങ്കൽപമാകേ പുളകം പൂശും വസന്തസുമമേയാരോ നീ സങ്കൽപമാകേ പുളകം പൂശും വസന്തസുമമേയാരോ നീ

മധുരിത ജീവിത വാനിൽ തെളിയും മായാത്ത മഴവിൽ പോലെ മധുരിത ജീവിത വാനിൽ തെളിയും മായാത്ത മഴവിൽ പോലെ മമ മനമരുളും വൃന്ദാവനമിതിൽ വരൂ പ്രേമരാധേ.. നീ വരൂ പ്രേമരാധേ (തങ്കക്കിനാക്കൾ.. )

നിരുപമ സുന്ദരവാനിൽ വിരിയും മനോജ്ഞതാരകപോലെ നിരുപമ സുന്ദരവാനിൽ വിരിയും മനോജ്ഞതാരകപോലെ മമമനമരുളും മന്ദാരവനിയിൽ വരൂ നീലക്കുയിലേ.. നീവരൂ നീലക്കുയിലേ (തങ്കക്കിനാക്കൾ.. )