ഉള്ളടക്കത്തിലേക്ക് പോവുക

ജീവനേ എൻ ജീവനേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
ജീവനേ എൻ ജീവനേ നമോ നമോ (2)
പാപികൾക്കമിതാനന്ദപ്രദനാം കൃപാകരാ നീ
വാ-വാ-വാനോർ വാഴത്തും നായകാ

പാപ നാശകാരണാ നമോ-നമോ (2)
പാരിതിൽ നരനായുദിച്ച
പരാപരപ്പൊരുളേ-നീ
വാ-വാ-വാനോർ വാഴത്തും നായകാ

സർവ്വലോകനായകാ നമോ നമോ (2)
ജീവനററവരിൽ കനിഞ്ഞ
നിരാമനാ വരദാ-നീ
വാ-വാ-വാനോർ വാഴ്സത്തും നായകാ

ജീവജാലപാലകാ നമോ!-നമോ! (2)
ദിവ്യകാന്തിയിൽ ശോഭിച്ചന്ധത
മാറ്റും ഭാസ്കരാ-നീ
വാ-വാ വാനോർ വാഴ്ത്തും നായകാ

മന്നവേന്ദ്ര സാദരം നമോ-നമോ (2)
മനുകുലത്തിനു വലിയ രക്ഷ നൽ-
കിയ ദയാപരാ-നീ
വാ-വാ-വാനോർ വാഴത്തും നായകാ

"https://ml.wikisource.org/w/index.php?title=ജീവനേ_എൻ_ജീവനേ&oldid=225257" എന്ന താളിൽനിന്ന് ശേഖരിച്ചത്