ജയം ജയം കൊള്ളും നാം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 

ജയം ജയം കൊള്ളും നാം ജയം കൊള്ളും നാം
യേശുവിൻറെ കൊടിക്കീഴിൽ ജയം കൊള്ളും നാം.
                                    1
നായകനായ്‌ യേശുതന്നെ നടത്തുന്ന സൈന്യം
മായലോകം പേടിക്കേണ്ട ജയം കൊള്ളും നാം (ജയം ജയം..)
                                    2
സർവലോക സൈന്യങ്ങളെ സാത്താൻ കൂട്ടിയാലും
സ്വർഗ്ഗനാഥൻ ചിരിക്കുന്നു ജയം കൊള്ളും നാം (ജയം ജയം..)
                                    3
കൌശലങ്ങൾ തത്വജ്ഞാനം യേശുവിന്നു വേണ്ടാ
വചനത്തിൻ ശക്തി മതി ജയം കൊള്ളും നാം (ജയം ജയം..)
                                    4
ക്രിസ്തൻ ക്രൂശിൻ രക്തത്താലും നിത്യജീവനാലും
വിശുദ്ധാത്മ ശക്തിയാലും ജയം കൊള്ളും നാം (ജയം ജയം..)
                                    5
ക്ലേശിക്കേണ്ട ഹല്ലേലൂയാ ദൈവത്തിന്നു സ്തോത്രം
യേശുകൊണ്ട ജയത്താലെ ജയം കൊള്ളും നാം (ജയം ജയം..)

"https://ml.wikisource.org/w/index.php?title=ജയം_ജയം_കൊള്ളും_നാം&oldid=153179" എന്ന താളിൽനിന്ന് ശേഖരിച്ചത്