ഉള്ളടക്കത്തിലേക്ക് പോവുക

ജനകീയശാസ്ത്ര പ്രസ്ഥാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ജനകീയശാസ്ത്ര പ്രസ്ഥാനം

രചന:എം.പി. പരമേശ്വരൻ (2011)
[ 1 ]
ജനകീയ ശാസ്ത്രപ്രസ്ഥാനം
ഡോ. എം.പി.പരമേശ്വരൻ
[ 2 ]
ജനകീയ
ശാസ്ത്രപ്രസ്ഥാനം
[ 3 ]
മലയാളം malayalam


ജനകീയ ശാസ്ത്രപ്രസ്ഥാനം janakeeya sastra prastanam


ഡോ.എം.പി.പരമേശ്വരൻ dr. m.p. parameswaran


ഒന്നാം പതിപ്പ് first edition:


ജൂൺ 2008 june 2008


രണ്ടാം പതിപ്പ് second edition:


ആഗസ്റ്റ് 2011 august 2011


പ്രസാധനം, വിതരണം: published & distributed:


കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, kerala sastrasahitya parishad


തൃശൂർ-4 thrissur-4


ലേ ഔട്ട് : layout:


ശ്രീലേഷ് കുമാർ sreelesh kumar


കവർ: cover:


വിപിൻ ദാസ് vipin das


അച്ചടി printed at:


പ്രോഗ്രസ്സീവ്, കൊച്ചി-17 progressive, kochi-17


100.00

KSSP 1784 IIE AUG 2011 D1/8 IK 10000 FT 761/2008

[ 4 ]
ജനകീയ
ശാസ്ത്രപ്രസ്ഥാനം



ഡോ. എം.പി. പരമേശ്വരൻ


കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

[ 5 ] ഡോ. എം.പി. പരമേശ്വരൻ
ജനനം: 1935 ജനുവരി 18, കിരാലൂർ, തൃശ്ശൂർ ജില്ല
അച്ഛൻ: മടങ്ങർലി പരമേശ്വരൻ നമ്പൂതിരി
അമ്മ: മാടമ്പ് സാവിത്രി അന്തർജനം

വിദ്യാഭ്യാസം: തൃശ്ശൂർ നമ്പൂതിരി വിദ്യാലയം, സി.എം.എസ്സ് ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ്, തിരുവനന്തപുരം ഗവ.എഞ്ചി. കോളേജ് (ബി.എസ്സ് സി. എഞ്ചി. 1956), മോസ്കോ പവ്വർ ഇൻസ്റ്റിറ്റ്യൂട്ട് (പി.എച്ഛ്ഡി).

ശാസ്ത്രജ്ഞൻ, എഴുത്തുകാരൻ, ശാസ്ത്രപ്രചാരകൻ, രാഷ്ട്രീയ പ്രവർത്തകൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി, ബി.ജി.വി.എസ് പ്രസിഡന്റ്.

പ്രസിദ്ധീകരിച്ച് പൂസ്തകങ്ങളിൽ ചിലവ: വൈരുധ്യാത്മക ഭൗതിക വാദം(1975), പ്രകൃതി, ശാസ്ത്രം, സമൂഹം (1976), 1982ലെ കേരള സാഹിത്യഅക്കാദമിയുടെ ബാലസാഹിത്യ കൃതിക്കുള്ള അവാർഡിനർഹമായ പിരമിഡിന്റെ നാട്ടിൽ (1979), സിന്ധുവിന്റെ കഥ (1979), തലതിരിഞ്ഞ ഭൗതികം-1 (1981), തലതിരിഞ്ഞ ഭൗതികം-2 (1982), പ്രപഞ്ച രേഖ (1986), വികേന്ദ്രീകൃത ജനാധിപത്യം കേരളത്തിൽ (1999), പ്രപഞ്ച രേഖ രണ്ടാം പതിപ്പ് (2005), 2007 ലെ കേരള സാഹിത്യ അക്കാദമിയുടെ ജി.എൻ.പിള്ള അവാർഡിനർഹമായ ജീവരേഖ (2006).

വിലാസം: അരുണിമ,
കോട്ടപ്പുറം റോഡ്, തൃശ്ശൂർ - 4
ഫോൺ: 0487-2380281 [ 6 ]

പ്രസാധകക്കുറിപ്പ്


ഡോ.എം.പി.പരമേശ്വരൻ തയ്യാറാക്കിയ ഈ പുസ്തകം ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വിശ്ലേഷണാത്മകമായ ഒരു ചരിത്രമാണ്. ചരിത്രം പഠിക്കുന്നത് അത് സ്വാംശീകരിക്കാനും പുതിയ ചരിത്രം രചിക്കാനുള്ള അറിവും ആവേശവും ആർജിക്കാനുമാണ്. അതു കൊണ്ടുതന്നെ അത് വിശ്ലേഷണാത്മകവും വികസ്വരവും ഉത്തേജനകരവും ആയിരിക്കണം. ഇതിനായുള്ള ഒരു രീതിശാസ്ത്രം അവലംബിക്കുന്നതിന് ഈ പുസ്തകത്തിൽ ശ്രമം നടത്തിയിട്ടുണ്ട്.

ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വികാസത്തെ ഗുണാത്മകമായി നാലു ഭാഗങ്ങളാക്കി തിരിച്ചു കൊണ്ടുള്ള ഒരു പ്രതിപാദന രീതിയാണ് ഈ പുസ്തകത്തിൽ സ്വീകരിച്ചിട്ടുള്ളത്. ശാസ്ത്രമെഴുത്തുകാരുടെ സംഘടനയായി ആരംഭിച്ച പരിഷത്ത് പതുക്കെ പതുക്കെ അധ്യാപകരെയും സാധാരണക്കാരെയും അണിചേർത്തുകൊണ്ട് ശാസ്ത്രപ്രചാരകരുടെ സംഘടനയായി മാറി. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യം അംഗീകരിച്ചു. ഗ്രാമഗ്രാമാന്തരങ്ങളിൽ ഗ്രാമ ശാസ്ത്ര സമിതികളും പരിഷത്ത് യൂണിറ്റുകളും ആരംഭിച്ചു. ശാസ്ത്രക്ലാസ്സുകൾ പരിഷത്തിന്റെ മുഖ്യ അജണ്ടയായി മാറി. അങ്ങനെ ശാസ്ത്രസാഹിത്യ പരിഷത്ത് ജനകീയ ശാസ്ത്രപ്രസ്ഥാനമായി മാറുന്നതാണ് ഒന്നാംഭാഗം.

തുടർന്നുള്ള ഒന്നരപ്പതിറ്റാണ്ടുകാലം, ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ഗുണാത്മകവും പരിമാണാത്മകവുമായ വികാസത്തിന്റെ രണ്ടാംഘട്ടമാണ്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യത്തിന്റെ അർഥതലങ്ങൾ വികസിച്ചു. [ 7 ] ഈ മുദ്രാവാക്യത്തിന്റെ അന്തസത്തയ്ക്കനുസരിച്ച് വിദ്യാഭ്യാസം, ആരോഗ്യം, പരിസരം എന്നീ മേഖലകളിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ശാസ്ത്ര കലാജാഥ പരിഷത്തിന്റെ ജനകീയ തലം വ്യാപിപ്പിച്ചു. ഇന്ത്യയിൽ നാനാഭാഗങ്ങളിലായി പരിഷത്തിന് സദൃശമായ കാഴ്ചപ്പാടുകളുള്ള സംഘടനകൾ രൂപപ്പെട്ടു. ഇത് അഖിലേന്ത്യാ തലത്തിൽ ജനകീയ ശാസ്ത്ര പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലേക്ക് നയിച്ചു.

സാക്ഷരതയ്ക്കുശേഷം തൊണ്ണൂറുകൾ മുതലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനത്തെ വിലയിരുത്തുന്നതിനാണ് മൂന്നാം ഭാഗം മാറ്റിവച്ചിരിക്കുന്നത്. നിരവധി സംഘടനാ പരിമിതികൾ നിലനിൽക്കേ തന്നെ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് തദ്ദേശീയ വികസനം, ജനകീയാസൂത്രണം, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ തുറകളിലേക്ക് പരിഷത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചു.

സോവിയറ്റ് യൂണിയനിലെ സംഭവ വികാസങ്ങളെ തുടർന്ന് തൊണ്ണൂറുകൾക്ക് ശേഷം ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യത്തിന് കൂടുതൽ വ്യക്തതയും മൂർത്തതയും ആവശ്യമായി വന്നു. ഇതിനുള്ള ചർച്ചകൾ പല ഘട്ടങ്ങളിലായി നടന്നുവന്നു. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വികസിച്ചു വരുന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള പരിശോധനയിലൂടെയാണ് നാലാംഭാഗം അവസാനിക്കുന്നത്.

ജനകീയ ശാസ്ത്രപ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും അർപ്പണ ബോധത്തോടെയുള്ള പൊതുപ്രവർത്തനത്തിനുള്ള ഗൃഹപാഠത്തിന് ഒരു മുതൽക്കൂട്ടാണ് ഈ ഗ്രന്ഥം.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

[ 8 ]

ഉള്ളടക്കം


ആമുഖം

ഭാഗം ഒന്ന് - ഉൽപത്തി
1. വേരുകൾ ...17
2. സംഘടനാ രൂപം കൈവരുന്നു ...31
3. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ...41
4. ക്യാമ്പെയിനുകൾ ...50

ഭാഗം രണ്ട് - വികാസം
5. ത്രിപരിസ്ഥിതി സിദ്ധാന്തം ...71
6. ജനകീയാരോഗ്യം: രോഗം വിറ്റ് കാശാക്കുന്നവർക്കെതിരെ ...78
7. കലാജാഥ: ആശയവിനിമത്തിന് പുതിയൊരു മാധ്യമം ...81
8. ജെൻഡർ ...85
9. ബാലവേദികൾ ...88
10. വിദ്യാഭ്യാസം ...93
11. സമ്പൂർണ സാക്ഷരത ...111
12. വികസനം ...119
13. പരിഷത്ത് ഗവേഷണ രംഗത്ത് ...127

ഭാഗം മൂന്ന് - വ്യാപനം
14. അഖിലേന്ത്യാതലത്തിലേക്ക് ...139
15. മൂന്നൂറിൽ പരം ജില്ലകൾ, മൂന്നുലക്ഷത്തിലധികം അംഗങ്ങൾ ...148

ഭാഗം നാല് - പരിഷത്തിന്റെ പ്രത്യയശാസ്ത്രം
16. പരിഷത്തിന്റെ പ്രത്യയശാസ്ത്രം ...157

അനുബന്ധങ്ങൾ ...174 [ 9 ] [ 10 ]
ആമുഖം


എന്തിനെയും അതിന്റെ ഉള്ളിൽ നിന്നുകൊണ്ട് നോക്കുമ്പോഴും പുറമേ നിന്ന് നോക്കുമ്പോഴും കാണുന്ന ചിത്രങ്ങൾ വ്യത്യസ്തമാണ്. ഭൂമിയിൽ ഇരുന്നുകൊണ്ട് നമുക്ക് 'ഭൂഗോളം' കാണാൻ കഴിയില്ല, ബഹിരാകാശത്തു നിന്നേ പറ്റൂ. പക്ഷേ, ഭൂമിശാസ്ത്രത്തിനാവശ്യമായ വിവരങ്ങൾ ഭൂതലം, മൺതരം, സസ്യാവരണം, ജൈവമണ്ഡലം മുതലായവ സസൂക്ഷ്മം നിരീക്ഷിക്കാൻ ഭൂമിയിൽനിന്നു മാത്രമേ സാധിക്കൂ. സമഗ്രതയും സൂക്ഷ്മതയും തമ്മിൽ, വസ്തുനിഷ്ഠതയും ആത്മനിഷ്ഠതയും തമ്മിൽ, അപരിഹാര്യമായ ഒരു വൈരുധ്യമുണ്ട്. ശാസ്ത്രസാഹിത്യപ്രസ്ഥാനത്തെ അതിൽ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന, അതിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും മാറ്റങ്ങളിലും പങ്കാളിയായ ഒരാൾ കാണുന്ന രീതിയും, അതിൽ ഒരുതരത്തിലും പങ്കാളിയാകാതെ, അതിന്റെ മധുരവും കയ്പ്പും എരിവും പുളിയും അനുഭവിക്കാതെ, പരീക്ഷണശാലയിലെ ഒരു മൃഗത്തെയെന്ന പോലെ, സമീപിക്കുന്ന ഗവേഷകൻ കാണുന്ന രീതിയും തമ്മിൽ ഗണ്യമായ വ്യത്യാസമുണ്ടായിരിക്കും. രണ്ടാമത്തെ രീതിയിൽ ഞാൻ എന്ന പ്രഥമപുരുഷന് പ്രസക്തിയില്ല. ആദ്യത്തെ രീതിയിൽ ഗ്രന്ഥകാരൻ പ്രതിപാദ്യത്തിലെ ഒരു നടനായിരിക്കെ, 'ഞാൻ', 'എന്റെ' മുതലായ പ്രഥമപുരുഷ പ്രയോഗങ്ങൾ ഒഴിവാക്കണമെങ്കിൽ അതിന് “ഈ ഗ്രന്ഥകാരൻ” എന്നൊക്കെ എഴുതേണ്ടിവരും.

ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വിശ്ലേഷണാത്മകമായ ഒരു ചരിത്രം എഴുതുമ്പോൾ അതിൽ തുടക്കം മുതൽക്കേ സജീവപങ്കാളിയായ എന്നെപ്പറ്റി അതിൽ എങ്ങനെ പരാമർശിക്കണം? ഈ ആമുഖത്തിൽ അത് പ്രശ്നമല്ല. എന്നാൽ ടെക്സ്റ്റിൽ 'ഞാൻ' എന്നെഴുതണമോ അതോ, 'ഡോ.എം.പി.പരമേശ്വരൻ' എന്നെഴുതണമോ, അതോ 'എം.പി.എന്നെഴുതണമോ? പരിഷത്തിന്റെ വാർഷിക റിപ്പോർട്ടുകളിലോ, ലഘുലേഖകളിലോ 'ഞാൻ' എന്ന പദപ്രയോഗം കാണില്ല. എഴുതിയതും എഴുതാത്തതുമായ വാർഷിക റി [ 11 ] പ്പോർട്ടുകളുടെ ഒരു സങ്കലനമാണ് ഈ ഗ്രന്ഥത്തിലൂടെ ഉദ്ദേശിക്കുന്നതെങ്കിൽ, അതായത് അവയപ്പാടെ കാലാനുഗതമായി അടുക്കിവച്ചു തുന്നിക്കെട്ടുന്നതിനുപകരം അവയെ അതേ ക്രമത്തിൽ സംഗ്രഹിക്കുക മാത്രമാണ് ലക്ഷ്യമായിരുന്നതെങ്കിൽ ഈ സംശയം ഉണ്ടാകുമായിരുന്നില്ല. എന്നാൽ, അത്തരത്തിലുള്ള ഒരു ഗ്രന്ഥം റഫറൻസിനല്ലാതെ, ആസ്വദിച്ച് വായിക്കാനോ പഠിക്കാനോ കൊള്ളില്ല. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിൻ്റെചരിത്രം പഠിക്കുന്നത്, അത് സ്വാംശീകരിക്കാനും പുതിയ ചരിത്രം രചിക്കാനുള്ള അറിവും ആവേശവും ആർജിക്കാനുമാണ്. അതുകൊണ്ടുതന്നെ അത് വിശ്ലേഷണാത്മകവും വികസ്വരവും ഉത്തേജനകരവും ആയിരിക്കണം. പക്ഷേ, ഇവിടെ ഒരു പ്രശ്നമുണ്ട്. വിശ്ലേഷണത്തിന് എപ്പോഴും ഒരു റഫറൻസ് ചട്ടക്കൂട് ഉണ്ടായിരിക്കും. ഓരോ വ്യക്തിയുടെ റഫറൻസ് ചട്ടക്കൂടും മറ്റുള്ളവരിലേതിൽനിന്ന് വ്യത്യസ്തമായിരിക്കും. വ്യത്യാസം ഏറിയിരിക്കാം, കുറഞ്ഞിരിക്കാം. ഈ ചട്ടക്കൂടുകളിൽ പൊതുവായ കുറെ ഘടകങ്ങൾ ഉണ്ടായിരിക്കും. ഓരോ വ്യക്തിയുടേയും തനതായ ഘടകങ്ങളും ഉണ്ടായിരിക്കും. ഈ തനതായ ഘടകങ്ങളാണ് ഓരോ വിശ്ലേഷണത്തിനും അതിന്റേതായ സവിശേഷത നൽകുന്നത്, ഫോട്ടോയും പെയിന്റിങ്ങും തമ്മിലുള്ള പോലത്തെ വ്യത്യാസം നൽകുന്നത്, നിറങ്ങളുടെ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്ന തനിമ നൽകുന്നത്.

ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിൽ 'ഞാൻ', 'എൻ്റെ' മുതലായ പ്രയോഗങ്ങൾ നിർബന്ധപൂർവം ഒഴിവാക്കാൻ ഇവിടെ ശ്രമിച്ചിട്ടില്ല. സ്വാഭാവിക ഗതിയിൽ 'ഞാൻ' എന്ന പ്രയോഗം ആവശ്യമായി വരുമ്പോൾ അതിന് മടിച്ചിട്ടില്ല. പല സന്ദർഭങ്ങളിലും 'അവർ' എന്ന പ്രയോഗവും 'പരിഷത്ത്' എന്നപ്രയോഗവും കാണാം. എന്നാൽ 'നിങ്ങൾ' എന്ന പ്രയോഗം, എന്നെ നിങ്ങളിൽ നിന്ന് വേർപെടുത്തുന്ന പ്രയോഗം കഴിയുന്നത് ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്.

ഈ പുസ്തകത്തിൻ്റെ ഘടനയെക്കുറിച്ച് കൂടി രണ്ടുവാക്ക്

ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വികാസത്തെ ഗുണാത്മകമായി നാല് ഭാഗങ്ങളാക്കി തിരിച്ചുകൊണ്ടുള്ള ഒരു പ്രതിപാദന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. 'ജനകീയ ശാസ്ത്രപ്രസ്ഥാനം' എന്ന പദം ആദ്യമായി പ്രയോഗിച്ചത് 1978ലാണ്. ആ പദത്തിന് അതിൽ ഉള്ളടങ്ങിയിട്ടുള്ള ആശയത്തിന് ജന്മം നൽകിയത് കേരളശാസ്ത്രസാഹിത്യ പരിഷത്താണ്. പരിഷത്താകട്ടെ, അതിന്റെ പേർ സൂചിപ്പിക്കുന്നതുപോലെ മലയാളത്തിൽ സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ശാസ്ത്രസംബന്ധിയായ സാഹിത്യം രചിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിസ്ഥാപിക്കപ്പെട്ട ഒരു സംഘടനയായിരുന്നു. ഏതാണ്ട് ഒരു പതിറ്റാണ്ടു കാലത്തെ അനുഭവങ്ങളുടെ അപഗ്രഥനത്തിൽ കൂടിയാണ് പരിഷത്ത് പുതി [ 12 ] യൊരു ചട്ടക്കൂട് സ്വീകരിച്ചത്. ഇന്ന് മനുഷ്യസമൂഹത്തിന്റെ ഇടയിൽ നിലനിൽക്കുന്ന, ഉൽപ്പാദനപ്രവർത്തനങ്ങളിൽ കാണുന്ന ശാസ്ത്ര-സാങ്കേതിക വിജ്ഞാനത്തെ ജീവത്തായ വിജ്ഞാനം എന്നും പുസ്തകങ്ങളുടെ ഏടുകളിൽ കാണുന്നതിനെ മൃതമായ -സ്വയം വളരാത്ത- വിജ്ഞാനമെന്നും രണ്ടായി തരം തിരിക്കാമെന്നും അതിൽ തന്നെ, മുഖ്യമായത് ആദ്യത്തെ തരത്തിൽപ്പെട്ട ജീവത്തായ വിജ്ഞാനമാണെന്നും അതിലൂടെയല്ലാതെ മൃതവിജ്ഞാനത്തിന് ജീവൻ കൈവരിക്കാൻ കഴിയുകയില്ലെന്നും ഉള്ള തിരിച്ചറിവാണ് ഇതിലേക്ക് പരിഷത്തിനെ നയിച്ചത്. അതുകൊണ്ട് ജനങ്ങളുടെയിടയിൽ ശാസ്ത്രവിജ്ഞാനവും ശാസ്ത്രബോധവും പ്രചരിപ്പിക്കുന്നതിന് വായനയുടെ ലോകത്തിൽ മാത്രമായി ഒതുങ്ങിക്കൂടിയാൽ പറ്റില്ലെന്നും ഉൽപ്പാദനത്തിന്റെ മേഖലയിൽക്കൂടി പ്രവർത്തിക്കണമെന്നും പരിഷത്ത് ബോധപൂർവം തീരുമാനമെടുത്തു. ഇതാണ് ഗ്രാമശാസ്ത്രസമിതികൾ എന്ന ആശയത്തിലേക്ക് പരിഷത്തിനെ നയിച്ചത്. ശാസ്ത്രത്തിന്റെ ചരിത്രപരതയും പ്രയോഗപരതയും ഏറ്റവും വ്യക്തമായി കാണാവുന്ന ഉൽപ്പാദനമേഖലകൾ നിലകൊള്ളുന്നത് ഗ്രാമങ്ങളിലാണ്.

തുടർന്നുള്ള ഒന്നരപ്പതിറ്റാണ്ടുകാലം ജനകീയ ശാസ്ത്രപ്രസ്ഥാനം എന്ന സങ്കൽപ്പനത്തിന്റെ ഗുണാത്മകവും പരിമാണാത്മകവുമായ വികാസത്തിന്റെ കാലഘട്ടമാണ്. പരിഷത്തിന്റേതിന് ഏതാണ്ട് സദൃശമായ കാഴ്ചപ്പാടുകളുള്ള ഒട്ടനവധി സംഘടനകളും ഗ്രൂപ്പുകളും ഇന്ത്യയുടെ നാനാഭാഗങ്ങളിലായി രൂപപ്പെട്ടുവരുന്നുണ്ടായിരുന്നു. അവയെ എല്ലാം പങ്കെടുപ്പിച്ചുകൊണ്ട് ഒരു അഖിലേന്ത്യാ കോൺഫറൻസ് സംഘടിപ്പിക്കാൻ പരിഷത്ത് തീരുമാനിച്ചു. 1978ൽ നടന്ന ഈ കോൺഫറൻസിന്റെ നാമകരണത്തിനുവേണ്ടിയാണ് അതിൽ പങ്കെടുക്കുന്ന സംഘടനകളുടെ സ്വഭാവസാദൃശ്യം വ്യക്തമാക്കുന്ന People's Science Movement -ജനകീയ ശാസ്ത്രപ്രസ്ഥാനം എന്ന പദത്തിന് രൂപം നൽകിയത്. 1987ൽ നടന്ന ഭാരത ജനവിജ്ഞാന ജാഥയും അതിനു ശേഷം നടന്ന ഒന്നാം അഖിലേന്ത്യാ ജനകീയ ശാസ്ത്രകോൺഗ്രസും അതിൽവച്ച് ആൾ ഇന്ത്യാ പീപ്പിൾസ് സയൻസ് നെറ്റ് വർക്ക് രൂപം കൊണ്ടതും കൂടി ആയപ്പോഴേക്ക് ജനകീയ ശാസ്ത്രപ്രസ്ഥാനം പ്രായപൂർത്തി കൈവരിച്ചതായി കണക്കാക്കാം. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും അതിന്റെ ഇതളുകൾ വിരിഞ്ഞു കഴിഞ്ഞിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്താകട്ടെ ഇതിനകം ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ ഒരു സംഘടനയായിത്തീർന്നിരുന്നു.

അങ്ങനെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഉൽപ്പത്തിയും ജനകീയ ശാസ്ത്രപ്രസ്ഥാനമായി അത് മാറുന്നതും ആണ് ഒന്നാം ഭാഗത്തിൽ കൊടുത്തിരിക്കുന്നത്. രണ്ടാമത്തെ, താരതമ്യേന കൂടുതൽ സ്ഥൂലമായ ഭാഗം പരിഷത്തിന്റെ വികാസവും നാനാ മേഖലകളിലുമായി അത് നടത്തിയിട്ടുള്ള [ 13 ] പ്രവർത്തനങ്ങളുടെ ഹ്രസ്വവും അപഗ്രഥനാത്മകവുമായ അവലോകനവും ഉൾക്കൊള്ളുന്നതാണ്. ഇവ ഓരോന്നിനെപ്പറ്റിയും ഓരോ പുസ്തകം എഴുതിയാലേ പരിഷത്ത് നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ ഒരു പൂർണ ചിത്രം ലഭിക്കൂ.

മൂന്നാം ഭാഗം, ജനകീയ ശാസ്ത്രപ്രസ്ഥാനം അഖിലേന്ത്യാതലത്തിലേക്ക് വ്യാപിച്ചതിന്റെ അവലോകനമാണ്. 1978ൽ ആണ് ജനകീയ ശാസ്ത്രപ്രസ്ഥാനം എന്ന സങ്കൽപ്പനം രൂപം കൊണ്ടത്. എങ്കിലും 1987ലെ ഭാരത ജന വിജ്ഞാന ജാഥയോടുകൂടി മാത്രമാണ് അത് സംഘടനാരൂപവും വ്യക്തമായ കർമപരിപാടിയുമുള്ള ഒരു പ്രസ്ഥാനമായി മാറുന്നത്. രണ്ടു കൊല്ലത്തിനുള്ളിൽ രാജ്യവ്യാപകമായ ഒരു പരിപാടി രൂപം കൊണ്ടു. നിരക്ഷരതാ നിർമാർജന പരിപാടി. പിന്നീടുള്ള 6-7 കൊല്ലക്കാലത്തേക്ക് ഈ സാക്ഷരതാ പ്രവർത്തനമായിരുന്നു പ്രസ്ഥാനത്തിന്റെ ഡ്രൈവിങ്ങ് എഞ്ചിൻ. അതിനായി രൂപീകരിച്ച ഭാരത് ഗ്യാൻ വിഗ്യാൻ സമിതി ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വ്യാപനത്തിൽ നിർണായകമായ പങ്കു വഹിച്ചു. കാലം ചെല്ലുംതോറും, പ്രത്യേകിച്ചും 90-കളുടെ മധ്യമായപ്പോഴേയ്ക്കും പഴയതരത്തിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ കൂടുതൽ പ്രയാസകരമായിത്തീർന്നു. ഇതിന് വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ കാരണങ്ങളുണ്ടായിരുന്നു. സാക്ഷരതയിൽനിന്ന് നീർത്തടാധിഷ്ഠിത വികസനം, തദ്ദേശീയവികസനം, ജനകീയാസൂത്രണം, ആരോഗ്യം, വിദ്യാഭ്യാസം, സ്വയംസഹായക സംഘങ്ങൾ, ലിംഗസമത്വം മുതലായ മറ്റനേകം തുറകളിലേക്ക് കൂടി വ്യാപിച്ചു കൊണ്ട് ഈ ദൗർബല്യങ്ങൾ മറികടക്കാൻ തുടങ്ങി. ഇതാണ് മൂന്നാം ഭാഗത്തിൽ പരിശോധിക്കുന്നത്.

ജനകീയ ശാസ്ത്രപ്രസ്ഥാനത്തെ പ്രത്യയശാസ്ത്രപരമായി പരിശോധിക്കാനുള്ള അഥവാ അതിന്റെ പ്രത്യയശാസ്ത്രപരമായ വളർച്ചയെ പരിശോധിക്കാനുള്ള ഒരു ശ്രമമാണ് നാലാം ഭാഗത്ത് നടത്തുന്നത്. വളരെ ലളിതമായ, ശാസ്ത്രം നന്മയാണ് എന്ന, ധാരണയുടെ അടിസ്ഥാനത്തിലാണ് പരിഷത്ത് രൂപം കൊള്ളുന്നത്. ഒരു പതിറ്റാണ്ടിനുള്ളിൽ “ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്" ഉള്ള ഒരായുധമാകണം എന്ന കാഴ്ചപ്പാടിലെത്തി. ഈ സാമൂഹ്യവിപ്ലവത്തെ അക്കാദമികമായി നിർവചിക്കാൻ അന്നു പരിഷത്ത് തുനിഞ്ഞില്ല. ജനകീയമായ നിർവചനമാണ് നൽകിയത്. അവിടന്നങ്ങോട്ടുള്ള മൂന്നു പതിറ്റാണ്ടുകളിലൂടെ ഈ വിപ്ലവത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് കൂടുതൽ കൂടുതൽ ധാരണകൾ വന്നിട്ടുണ്ട്. പലതും വ്യാപകമായി അംഗീകരിക്കപ്പെട്ടു. ചിലവയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇന്നും നിലനിൽക്കുന്നു. ഊർജം വികസനം-പരിസ്ഥിതി എന്നിവ തമ്മിലുള്ള ബന്ധത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ പുലർത്തുന്നവർ പരിഷത്തിലും അഖിലേന്ത്യാതലത്തിലുമുണ്ട്. അതുപോലെ, കേന്ദ്രീകൃത നേതൃ [ 14 ] ത്വവും വികേന്ദ്രീകൃത പ്രവർത്തനവും തമ്മിലുള്ള വൈരുധ്യങ്ങളെപ്പറ്റിയും ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളെപ്പറ്റിയും ഉള്ള ധാരണകൾ അവ്യക്തമായിത്തന്നെ തുടരുന്നു. ലോക സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ച ഈ അവ്യക്തതക്ക് ആഴം കൂട്ടി. നാലാം ഭാഗത്തിൽ ഇവയെല്ലാമാണ് ചർച്ച ചെയ്യുന്നത്. സാമൂഹ്യവിപ്ലവത്തെക്കുറിച്ചുള്ള ധാരണകൾ അവ്യക്തമായിരിക്കെ തന്നെ ദരിദ്രവത്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിന് പലതും ചെയ്യാൻ കഴിയും. പരിഷത്തിൽ ഇന്ന് സൈദ്ധാന്തികതലത്തിലുള്ള അന്വേഷണങ്ങൾ തുടരവേതന്നെ, ദരിദ്രവത്കരിക്കപ്പെടുന്നവരുടെ ചെറുത്തുനിൽപ്പിനെ ശക്തിപ്പെടുത്താനുള്ള പുതിയ പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. നീർത്തടാധിഷ്ഠിത വികസനം, സമഗ്രവും ഉദ്ഗ്രഥിതവുമായ കാർഷിക വികസനം, തദ്ദേശീയ ഉൽപ്പാദനവും പ്രത്യക്ഷ വിപണനവും മുതലായവയൊക്കെ ഇതിന്റെ ഭാഗങ്ങളാണ്.

ഇതുപോലുള്ള ഒരു പുസ്തകത്തിന് ഒരു ഉപസംഹാരം പ്രസക്തമല്ല. കാരണം, ഒന്നും ഉപസംഹരിക്കപ്പെടുന്നില്ല. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വികസിച്ചുവരുന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള പരിശോധനയിലാണ് പുസ്തകം അവസാനിക്കുന്നത്. “കിട്ടിയത് ഒരു പിടി മണ്ണുമാത്രം. നേടാൻ ഒരു ലോകം മുഴുവൻ." ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. [ 15 ]
ഭാഗം ഒന്ന്


ഉൽപ്പത്തി
[ 16 ]
1


വേരുകൾ



അറിയപ്പെടുന്ന ഒരു സംഘടനയാണ് ഇന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്. എണ്ണപ്പെട്ട ഒരു പ്രസ്ഥാനമാണ് ജനകീയ ശാസ്ത്രപ്രസ്ഥാനം. രണ്ടും 20-ാം നൂറ്റാണ്ടിന്റെ സംഭാവനയാണ്. മലയാള ഭാഷയിൽ ശാസ്ത്രസാഹിത്യം എന്ന പദം രൂപം കൊണ്ടിട്ട് അരനൂറ്റാണ്ട് ആയിട്ടുള്ളൂ. ജനപ്രിയശാസ്ത്രം (popular science) എന്ന ഒരു സങ്കൽപ്പനമുണ്ടായിരുന്നു. എന്നാൽ ജനകീയശാസ്ത്രം (people's science) എന്ന സങ്കൽപ്പനം രൂപം കൊണ്ടിട്ട് വെറും മൂന്നു പതിറ്റാണ്ടാണ് ആയത്. “ശാസ്ത്രസാഹിത്യമോ? അതെന്താണ്? ശാസ്ത്രമുണ്ട്, സാഹിത്യവും ഉണ്ട്. രണ്ടും രണ്ട് സംവർഗങ്ങൾ, കാറ്റഗറികൾ ആണ്. എന്തിനവരെ കുട്ടിക്കുഴയ്ക്കണം?” പലരും ചോദിക്കാറുണ്ട്. ശാസ്ത്രവിഷയങ്ങളിൽ പ്രത്യേക പരിജ്ഞാനമൊന്നുമില്ലാത്തവർക്ക് സാങ്കേതികപദജടിലമല്ലാത്ത ഭാഷയിൽ ശാസ്ത്രീയവിജ്ഞാനം പരിചയപ്പെടുത്തിക്കൊടുക്കുകയെന്നത് പുതിയ കാര്യമൊന്നുമല്ല. അതിനെ ജനപ്രിയ ശാസ്ത്രം എന്നാണ് വിളിച്ചിരുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി, ഓരോരോ വിഷയമേഖലകളിലെ സ്പെഷ്യലിസ്റ്റുകളും അവർ തങ്ങൾക്കിടയിൽ ആശയവിനിമയം നടത്തുന്ന രീതിയുണ്ട്. ഇതിനെ വേണമെങ്കിൽ 'കടും ശാസ്ത്രം' (rigorous science) എന്നുവിളിക്കാം. അതിന്റെ ഭാഷ വ്യത്യസ്തമാണ്. 1957ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ സമിതി സർഗാത്മകരചനകളെ മാത്രം സാഹിത്യമെന്നു വിശേഷിപ്പിക്കുന്ന രീതി മാറ്റി, ഇതിവൃത്തത്തെ അടിസ്ഥാനമാക്കി ശാസ്ത്രസാഹിത്യം, സർഗാത്മകസാഹിത്യം എന്നിങ്ങനെ വ്യക്തമായ രണ്ടു ധാരകളായി കാണുകയാണ് ചെയ്തത്. സാഹിത്യത്തിന് ഗദ്യം, പദ്യം, നാടകം മുതലായ രൂപങ്ങൾ ഉണ്ടല്ലോ. കടുംശാസ്ത്രത്തിന് ഗദ്യഭാഷ മാത്രമേ ഉപയോഗിക്കാറുള്ളൂ. ജനപ്രിയശാസ്ത്രത്തിനാകട്ടെ ഗദ്യപദ്യനാടകാദിരൂപങ്ങളെല്ലാം ഉപയോഗിക്കാറുണ്ട്. [ 17 ] നാട്ടുഭാഷയിൽ ശാസ്ത്രം കൈകാര്യം ചെയ്യണമെന്ന ബോധം സമൂഹത്തിലുണ്ടാകുന്നത് മുതലാളിത്തവ്യവസ്ഥയുടെ വളർച്ചയോടൊപ്പമാണെന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. ഇംഗ്ലണ്ടിൽ ന്യൂട്ടൺ ജീവിച്ചിരുന്നത് മുതലാളിത്തവ്യവസ്ഥ വളർന്നുവരാൻ തുടങ്ങിയ കാലത്തായിരുന്നു. ആദ്യം, ലത്തീൻ ഭാഷയിൽ തന്റെ കൃതികൾ രചിച്ചുവന്ന ന്യൂട്ടൺ ലോക പ്രസിദ്ധിയാർജിച്ച 'ഓപ്ടിക്സ്' എന്ന കൃതി രചിച്ചത് ഇംഗ്ലീഷിലായിരുന്നു. അതുപോലെ, പ്രസിദ്ധ ജർമൻ ദാർശനികനായിരുന്ന കാന്റ് ആണ് ജർമൻ ഭാഷയിൽ ആദ്യമായി ശാസ്ത്രഗ്രന്ഥം രചിക്കുന്നത്. ഇവരിരുവരും അന്നത്തെ നിലവാരമനുസരിച്ച് യാഥാസ്ഥിതികരായിരുന്നു. എന്നിട്ടും, അന്നത്തെ വൈജ്ഞാനികമണ്ഡലത്തിലെ അലിഖിതനിയമം അവർ ലംഘിച്ചു. സമൂഹത്തിൽ മേധാവിത്വം വഹിച്ചിരുന്ന നാടുവാഴിവർഗത്തിന്റെ വൈജ്ഞാനിക ഭാഷ ലത്തീനായിരുന്നു. അതിനെതിരായി ഉയർന്നുവന്ന ബുർഷ്വാവർഗം നാട്ടുഭാഷകളെ പ്രോത്സാഹിപ്പിച്ചു. ഈ പ്രവണതയ്ക്കു വശംവദരായാണ് ന്യൂട്ടണും കാന്റും നാട്ടുഭാഷകളിലെഴുതിയത്.

ഇന്ന് നാം മാനവചരിത്രത്തിന്റെ ഒരു നാൽക്കവലയിൽ എത്തിയിരിക്കയാണ്. ഇത്രമേൽ ശോഭനമായ ഒരു ഭാവി വാഗ്ദാനം ചെയ്തിട്ടുള്ള കാലം മുമ്പുണ്ടായിട്ടില്ല. അതേ സമയം, ഇത്രത്തോളം ആപൽക്കരമായ ഒരു ഘട്ടവും മാനവജാതി ഇതിനുമുമ്പ് നേരിട്ടിട്ടില്ല. മനുഷ്യൻ സ്വജാതിയുടെ പരിണാമത്തെ സ്വന്തം കയ്യിലെടുത്ത ആദ്യത്തെ ജീവജാതിയാണ്. എന്തിനെയും അതിജീവിക്കാനുള്ള കഴിവ് അവൻ ആർജിച്ചിരിക്കുന്നു. അതേ സമയം ബോധപൂർവമോ അല്ലാതെയോ ഉള്ള തെറ്റായ ഒരു കാൽവെപ്പു മതി ഈ മനോഹരമായ ഭാവിയെ പാടേ നശിപ്പിക്കാൻ. ശാസ്ത്രത്തിന്റെ മുഖം ഇത്രമേൽ സുന്ദരവും അതേസമയം ഇത്രമേൽ ഭീകരവും ആയ ഒരു കാലം മുമ്പുണ്ടായിട്ടില്ല. അണുശക്തിയെക്കുറിച്ചുള്ള ഗവേഷണം, മനുഷ്യമസ്തിഷ്കത്തെക്കുറിച്ചുള്ള ഗവേഷണം, ഇവയെയെല്ലാം പറ്റി ഇന്ന് സംശയങ്ങൾ ധാരാളമായി ഉന്നയിക്കപ്പെടുന്നുണ്ട്. 'ചില അറിവുകൾ' മനുഷ്യജാതിയെ സ്വയം നാശത്തിലേക്കു നയിക്കുമെന്ന പഴഞ്ചൻ ധാരണ പുതിയ വേഷത്തിൽ പുറത്തുവരാൻ തുടങ്ങിയിരിക്കുന്നു; ജനസാമാന്യം ശാസ്ത്രത്തെയും സാങ്കേതികവിദ്യകളെയും സംശയത്തോടുകൂടി വീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു; അവർക്കത് മനസ്സിലാകുന്നില്ല; ബഹുഭൂരിപക്ഷം അതിന്റെ 'ദോഷഭോക്താക്കൾ' ആണ്. പക്ഷേ, ചരിത്രത്തിന്റെ ഗതി പിൻതിരിക്കാനാകില്ല. ശാസ്ത്രത്തെ സർഗാത്മകമാക്കണമെങ്കിൽ അതിനെ ജനകീയമാക്കുകയേ നിവൃത്തിയുള്ളൂ. ഇതെപ്പറ്റി സുപ്രസിദ്ധ ജ്യോതിഃശാസ്ത്രജ്ഞനായ കാൾ സാഗൻ പറയുന്നത് നോക്കുക:

“എല്ലാ ശാസ്ത്രഗവേഷണങ്ങളിലും അപകട സാധ്യതയുടെ ഒരംശം ഉണ്ട്. നമ്മുടെ മുൻ ധാരണകൾക്കൊത്തതായിരിക്കും പ്രപഞ്ചം എന്നതിന് ഗ്യാരണ്ടിയൊന്നുമില്ല. പക്ഷേ, പ്രപഞ്ചത്തെ [ 18 ] ബാഹ്യവും ആന്തരികവുമായ പ്രപഞ്ചത്തെപ്പറ്റി പഠിക്കാതെ എങ്ങനെയാണ് അതിനെ കൈകാര്യം ചെയ്യുക? ശാസ്ത്രത്തിൻ്റെ ദുരുപയോഗത്തെ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം ജനസാമാന്യം ശാസ്ത്രീയമായി സാക്ഷരരായിത്തീരുക എന്നുള്ളതാണ്, ശാസ്ത്രഗവേഷണത്തിൻ്റെ വരും വരായ്കകൾ അവർ മനസ്സിലാക്കുകയെന്നതാണ്. ശാസ്ത്രാന്വേഷണ സ്വാതന്ത്ര്യത്തിനു പകരമായി ശാസ്ത്രജ്ഞർ, തങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് പൊതുജനങ്ങളെ ധരിപ്പിക്കാൻ ബാധ്യസ്ഥരാണ്. ശാസ്ത്രജ്ഞർ തങ്ങളെ അന്യർക്കു പ്രവേശനമില്ലാത്ത ഒരു പുരോഹിതവർഗമായികണക്കാക്കുകയാണെങ്കിൽ, സാധാരണക്കാരന് മനസ്സിലാക്കാൻ സാധിക്കാത്ത എന്തോ ഒന്നാണ് ശാസ്ത്രം എന്നു ശഠിക്കുകയാണെങ്കിൽ ശാസ്ത്രത്തിൻ്റെ ദുരുപയോഗത്തിനുള്ള സാധ്യത കൂടുതലായിത്തീരുന്നു. ശാസ്ത്രം പൊതുതാൽപ്പര്യമുള്ള ഒരു വിഷയമായിത്തീരുകയാണെങ്കിൽ, അതിൽ നിന്നുലഭിക്കുന്ന ആനന്ദവും അതിന്റെ സാമൂഹ്യമായ അനന്തരഫലങ്ങളുംവ്യാപകമായി, സ്കൂളുകളിലും പത്രങ്ങളിലും തീൻമേശക്കു ചുറ്റുംപോലും, ചർച്ച ചെയ്യപ്പെടുകയാണെങ്കിൽ ലോകത്തെപ്പറ്റി അറിയാനും അതിനെയും നമ്മെയും മെച്ചപ്പെടുത്താനുമുള്ള സാധ്യത വളരെ കൂടുന്നതായിരിക്കും......

ജനങ്ങൾക്കിടയിൽ ശാസ്ത്രം പ്രചരിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാധ്യമങ്ങളാണ് ടെലിവിഷൻ, സിനിമ, വർത്തമാനപ്പത്രങ്ങൾ എന്നിവ. എന്നാൽ, ഇന്നവയിലൂടെ ലഭിക്കുന്ന ശാസ്ത്രം വിരസവും തെറ്റായതും അതിശയോക്തിപരവും വികൃതവുമാണ്-ശാസ്ത്രത്തിനു വിരുദ്ധമാണ്. എന്തെല്ലാം അത്ഭുതകരങ്ങളായകണ്ടുപിടിത്തങ്ങളാണ് അടുത്തകാലത്തുണ്ടായിട്ടുള്ളത്. അന്യലോകങ്ങളുടെ പര്യവേക്ഷണം, തലച്ചോറിലെ ചില പ്രോട്ടീനുകൾക്ക് മനുഷ്യരുടെ വൈകാരിക ജീവിതത്തിലുള്ള സ്വാധീനം, വൻകരകളുടെസംഘട്ടനം, മാനവജാതിയുടെ പരിണാമം (നമ്മുടെ ഭൂതം എങ്ങനെ ഭാവിയെ സ്വാധീനിക്കുന്നു?), ദ്രവ്യഘടനയുടെ അന്തിമരൂപം (മൗലികകണങ്ങൾ, മൗലികങ്ങളാണോ അതോ അവയും അനന്തമായി വിഭജിക്കാവുന്നതാണോ എന്ന പ്രശ്നം), അന്യനക്ഷത്രങ്ങളിലെ പരിഷ്കൃത ജീവജാലങ്ങളുമായി ബന്ധപ്പെടാനുള്ള ശ്രമം, ജനിതക കോഡിന്റെ സ്വഭാവം (നമ്മുടെ പാരമ്പര്യത്തെ നിർണയിക്കുകയും ഈ ഭൂമുഖത്തെ എല്ലാ സസ്യജന്തുജാലങ്ങളെയും നമ്മുടെ ബന്ധുക്കളാക്കുകയും ചെയ്യുന്ന ജീനുകൾ!) ജീവന്റെ, ലോകങ്ങളുടെ, പ്രപഞ്ചത്തിന്റെ ആകെത്തന്നെയുള്ള ഉത്ഭവം, സ്വഭാവം, ഭാവി എന്നിവയുടെപ്രശ്നങ്ങൾ! സാമാന്യബുദ്ധിയുള്ള ഏതൊരാൾക്കും ഈ തുറകളിലെ അടുത്ത കാലത്തെ കണ്ടുപിടിത്തങ്ങൾ മനസ്സിലാക്കാവന്നതേയുള്ളു. [ 19 ] വാർത്താമാധ്യമങ്ങളിലും സ്കൂളുകളിലും ദൈനംദിന സംഭാഷണങ്ങളിലും ഇവ എന്തുകൊണ്ട് ചർച്ചാവിഷയങ്ങളായിത്തീരുന്നില്ല?"

ദേശീയബോധം ഉണരുന്നു

[തിരുത്തുക]

ശാസ്ത്രവസ്തുതകൾ നാട്ടുഭാഷയിൽ ലഭ്യമാക്കുന്നതിന് ഇന്ത്യയിൽ വളർന്നുവന്ന ആഗ്രഹം വ്യക്തിഗതമോ യാദൃച്ഛികമോ ആയിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം വളർത്തിയ ദേശീയ പ്രബുദ്ധതയായിരുന്നു ഈ പ്രവർത്തനത്തിനു പ്രചോദനം നൽകിയത്.

ബംഗാളിലാണ് ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രസംഘടന രൂപം കൊണ്ടത്. 1947 ഒക്ടോബർ 18ന് കൽക്കത്തയിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയൻസിൽ ഡോ:സത്യേന്ദ്രനാഥ് ബോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബംഗീയ വിജ്ഞാൻ പരിഷത്തിനു രൂപം നൽകി. ജനങ്ങളിൽ ശാസ്ത്രീയവീക്ഷണം ഉണ്ടാക്കുക, ശാസ്ത്രവിഷയങ്ങളിൽ സ്കൂൾ കോളേജ് പാഠപുസ്തകങ്ങൾ നിർമിക്കുക, ശാസ്ത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുക എന്നിവയായിരുന്നു ലക്ഷ്യം.

കേരളത്തിൽ ദേശാഭിമാനവും ഭാഷാഭിമാനവും ജനങ്ങൾക്കിടയിൽ വ്യാപകമായത് സ്വാതന്ത്ര്യസമരത്തിനിടക്കായിരുന്നു. ഭാഷാ സംസ്ഥാന രൂപീകരണം കോൺഗ്രസ് ഒരു ലക്ഷ്യമായി പ്രഖ്യാപിച്ച ശേഷം അന്നത്തെ ഭരണപരമായ അതിരുകൾ ഉല്ലംഘിച്ചുകൊണ്ട് രാഷ്ട്രീയപാർട്ടികളും ട്രേഡ് യൂണിയനുകളും ബഹുജന സംഘടനകളും രൂപം കൊണ്ട് തുടങ്ങിയതിനിടയ്ക്കാണ് മലയാളികളുടെ സാംസ്കാരിക സംഘടനയായി സമസ്തകേരള സാഹിത്യപരിഷത്ത് 1927ൽ രൂപീകരിക്കപ്പെട്ടത്. എന്നാൽ അതിന്റെ പരിഗണനയിൽ ശാസ്ത്രം കാര്യമായി വന്നില്ല.

മറ്റു പല ഇന്ത്യൻ ഭാഷകൾക്കും മുന്നിലായിരുന്നു ശാസ്ത്രസാഹിത്യ രചനയിൽ ആദ്യം മുതൽക്കേ മലയാളം. ഇതിനു പ്രധാന കാരണം കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ഉത്തരാർധമായപ്പോഴേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം സ്കൂളുകൾ ആരംഭിച്ചതാണ്. അവയിൽ ഭൂരിഭാഗവും നാട്ടുഭാഷാസ്കൂളുകളായിരുന്നു. അതിനെ തുടർന്ന് തിരുവിതാംകൂറിലും (1867)പിന്നീട് കൊച്ചിയിലും പാഠപുസ്തകങ്ങൾ രചിക്കാനും സാങ്കേതികപദങ്ങളും പ്രയോഗങ്ങളും ചിട്ടപ്പെടുത്താനുമായി പാഠപുസ്തക കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു. ജനങ്ങൾ കൂടുതലായി സാക്ഷരത കൈവരിച്ചതു മുതൽ ധാരാളം ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങി. അവയിൽ ചിലത് വിജ്ഞാന സാഹിത്യത്തിന് മുഖ്യപരിഗണന നൽകി. ശാസ്ത്രസാഹിത്യത്തിന്റെ വളർച്ചക്ക് ഇത് അനുകൂലമായ സാഹചര്യം ഒരുക്കി.

സ്വാതന്ത്ര്യലബ്ധിയോടെ ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തിന് ആക്കം കൂടി. മലയാളം ബോധന മാധ്യമവും ഭരണഭാഷയും ആക്കണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യങ്ങളിൽ മലയാളത്തിൻ്റെ അപര്യാപത കാര്യജ്ഞാനമുള്ളവർക്ക് ബോധ്യമായിരുന്നു. മലയാളത്തിൽ ശാസ്ത്ര [ 20 ] സാങ്കേതിക സാഹിത്യം വളർത്താനുള്ള നടപടികളെക്കുറിച്ച്സമസ്തകേരള സാഹിത്യപരിഷത്തിൽ ചർച്ച നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സ്ഥാപകരിൽ ഒരാളും ആദ്യകാല ഭാരവാഹിയുമായിരുന്ന എൻ.വി.കൃഷ്ണവാര്യർ മലയാളത്തിൽ ശാസ്ത്രസാഹിത്യ വികസനത്തിന് ഒരു പഞ്ചവത്സരപദ്ധതി വേണമെന്നു വാദിച്ചു. 1951ൽ ആരംഭിച്ച പഞ്ചവത്സര പദ്ധതിയാണ് ഈ ആവശ്യത്തിന് പ്രചോദകമായിരുന്നതെന്നു വ്യക്തം. രണ്ടാം പദ്ധതിയിൽ ആധുനികവ്യവസായവികസനത്തിനും ശാസ്ത്രസാങ്കേതികവിദ്യകളുടെ പ്രയോഗത്തിനും നൽകിയ ഊന്നലും 1955ലെ ശാസ്ത്രനയപ്രഖ്യാപനവും ശാസ്ത്രം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഉത്തേജനം നൽകി.

ഇങ്ങനെ നോക്കുമ്പോൾ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ രൂപീകരണത്തിലൂടെ സമൂഹത്തിൻ്റെ വസ്തുനിഷ്ഠവും അടിയന്തിരവുമായ ഒരാവശ്യം നിറവേറ്റപ്പെടുകയായിരുന്നു എന്നു കാണാം. പരിഷത്തിനെ കേരളീയരുടെ മുമ്പിൽ അവതരിപ്പിച്ചുകൊണ്ട് 1962ൽ പരിഷത്ത് സെക്രട്ടറി ഇങ്ങനെ എഴുതി:

“ശാസ്ത്രത്തിൻ്റെതായ ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യന്റെ വികാസത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിലെ സാമാന്യനിയമങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും രൂപം ഏതാനും വിദഗ്ധരുടെ കുടുംബസ്വത്തായിരിക്കേണ്ടതല്ല. ഇത് സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയിൽ അവന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ട ചുമതല ആ വിദഗ്ധർ തന്നെയോ, മറ്റാരെങ്കിലുമോ ഏറ്റെടുത്തേ തീരൂ. ഇംഗ്ലീഷുകാരുടെ ഭരണകാലത്ത് നാട്ടുഭാഷകളോട് കാണിച്ചിരുന്ന ചിറ്റമ്മനയം മൂലം ശാസ്ത്രസാഹിത്യത്തിന് കാര്യമായ വളർച്ച ഇന്ത്യയിലെ പ്രാദേശികഭാഷകളിൽ ഉണ്ടായിട്ടില്ല. എന്തും ഇംഗ്ലീഷിൽ പറയുക, അതും കട്ടിയായി പറയുക, അതായിരുന്നു പരിഷ്കാരം, സാങ്കേതിക പദങ്ങളുടെ പ്രശ്നം പ്രാദേശികഭാഷയിൽ എഴുതാൻ തുനിയുന്ന ചുരുക്കം അഭിമാനികൾക്ക് വലിയൊരു കീറാമുട്ടിയായിരുന്നു. ഋഷിപ്രോക്തമായ ശാസ്ത്രമാണെന്നും അതിൽ തെറ്റുകളുണ്ടാവാൻ വയ്യെന്നും യാഥാസ്ഥിതികരായ നമ്മുടെ നാടൻ 'ശാസ്ത്രജ്ഞർ' വാശിപിടിച്ചു. അന്ധവിശ്വാസങ്ങൾ വളർത്തുന്നതിനുമാത്രം കൂടുതൽ ഉപകരിക്കുന്ന സംസ്കൃതത്തിലുള്ള ശാസ്ത്രഗ്രന്ഥങ്ങളോട് സാധാരണക്കാർക്കുണ്ടായിരുന്ന ആരാധനാ മനോഭാവം മൂലം ഇന്നാട്ടിലെ ജനങ്ങൾ ശാസ്ത്രബോധത്തെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരുടെ എത്രയോ പിറകിലായി. സാധാരണക്കാരന്റെ ഹൃദയവുമായി സംവേദനം നടത്താൻ പ്രാദേശികഭാഷകൾക്കേ കഴിയൂ. പുത്തൻ വിജ്ഞാനത്തിൻ്റെ സന്ദേശം എളുപ്പം മനസ്സിലാക്കാവുന്ന ശൈലിയിൽ ജനഹൃദയങ്ങളി

[ 21 ] ലേക്കെത്തിക്കുകയെന്ന മഹത്തായ കർത്തവ്യമാണ് ശാസ്ത്രസാഹിത്യകാരൻമാർക്ക് മലയാളത്തിലായാലും മറ്റേതുഭാഷയിലായാലും ഇന്ന് നിർവഹിക്കാനുള്ളത്."

നാടുവാഴിത്ത സംസ്കാരത്തിനെതിരായ പോരാട്ടം

[തിരുത്തുക]

അന്ധവിശ്വാസങ്ങൾക്കും നാടുവാഴിത്ത സംസ്കാരത്തിനും എതിരായ പോരാട്ടത്തിൽ കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളും പ്രവർത്തകരും ആധുനിക ശാസ്ത്രത്തെ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതലേ കേരളത്തിൽ നിരവധി സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ ഉടലെടുക്കാൻ ആരംഭിച്ചിരുന്നു. അതതു സമുദായത്തിലെ കാലഹരണപ്പെട്ട ആചാരമര്യാദകൾ പരിഷ്കരിക്കുന്നതിന് അവരെല്ലാം ശ്രമിച്ചു. അതോടൊപ്പം 'കീഴ് ജാതി'കളിൽപ്പെട്ടവർ മറ്റൊന്നിനുകൂടി യത്നിച്ചു. പരമ്പരാഗത സമൂഹത്തിൽ തങ്ങൾക്കുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ 'കീഴാള' സ്ഥാനം നീക്കാനുള്ള പ്രക്ഷോഭത്തിൽ അവർ ഏർപ്പെട്ടു. ഇത് പരമ്പരാഗത സമൂഹത്തിൽ ആധിപത്യം വഹിച്ചവരുമായി ഒരു ഏറ്റുമുട്ടലിന് ഇടയാക്കി. ഈ പ്രവർത്തനം അവരെ “ബൂർഷ്വാ” ഉൽപതിഷ്ണുത്വത്തിന്റെ ഉയർന്ന തലങ്ങളിലേക്കു നയിച്ചു. കെ. അയ്യപ്പനേയും ഇ. മാധവനേയും പോലുള്ള ഉൽപതിഷ്ണുക്കളായ ചില അനുയായികൾ. ശ്രീനാരായണന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന വചനത്തെ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്നാക്കി മാറ്റി. ഇത്തരം പ്രസ്ഥാനങ്ങൾ ആധുനിക ശാസ്ത്രത്തെ പ്രധാനപ്പെട്ട ഒരായുധമായി ഉപയോഗിച്ചു.

കെ. അയ്യപ്പന്റെ “ശാസ്ത്രദശകം” അദ്ദേഹത്തെപ്പോലുള്ള സാമൂഹ്യപ്രവർത്തകർ ശാസ്ത്രത്തെ എത്ര ആവേശത്തോടെയാണ് ഉൾക്കൊണ്ടത് എന്നതിന് പ്രത്യക്ഷോദാഹരണമാണ്.

ഇവിടെ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. ജനകീയ ശാസ്ത്രപ്രസ്ഥാനം, ശാസ്ത്രസാഹിത്യം മുതലായ പദങ്ങൾ ഉപയോഗിക്കുന്നത് നിയതമായ അർഥത്തോടെയാണ്. ജനകീയ ശാസ്ത്രമെന്നത് ജനപ്രിയശാസ്ത്രവും (popular science) കടുംശാസ്ത്രവും (rigorous science) രണ്ടും ചേർന്നതാണ്. ജനകീയമെന്ന വിശേഷണത്തിന് ആഴത്തിലുള്ള അർഥമുണ്ട്. ഒരു സവിശേഷ ലോകവീക്ഷണത്തിന്റെ ഉൽപ്പന്നമാണത്. മാനവസമൂഹത്തെ അത് രണ്ടുവൻചേരികളായി കാണുന്നു: (i) തുടർച്ചയായി കേവലമായോ ആപേക്ഷികമായോ ദരിദ്രവൽക്കരിക്കപ്പെടുകയോ, ദരിദ്രവൽക്കരണത്തിന്റെ ഭീഷണി നേരിടുകയോ ചെയ്യുന്ന ഒരു ഭൂരിപക്ഷം, (ii) അവരുടെ ചെലവിൽ തുടർച്ചയായി ധനികവൽക്കരിക്കപ്പെടുന്ന ഒരു ന്യൂനപക്ഷം. ഈ രണ്ടാമത് പറഞ്ഞ കൂട്ടരുടെ നിയന്ത്രണത്തിലാണ് ശാസ്ത്രവും സാങ്കേതികവിദ്യകളും ഇന്ന്, അറിവിന്റെ ഉടമകൾ (Intellectual Property Owners) അവരാണ്. 'ജനകീയം' എന്ന വിശേഷണം സൂചിപ്പിക്കുന്നത് ആദ്യവിഭാഗക്കാരോട്, ദരിദ്ര [ 22 ] വൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തോട്, ഉള്ള പക്ഷപാതപരമായ സമീപനത്തെയാണ്. തങ്ങളുടെ തുടർച്ചയായ ദരിദ്രവൽക്കരണത്തിന് എതിരായി അവർ ഉയർത്തുന്ന ചെറുത്തുനിൽപ്പുകൾക്ക് ഇന്ന് ശാസ്ത്രത്തിന്റെ പിൻബലമില്ല; സാങ്കേതികവിദ്യകളുടെ സഹായമില്ല. അവരുടെ ചെറുത്തുനിൽപ്പുസമരത്തിൽ അവർക്ക് സഹായകമാകുന്ന ശാസ്ത്രത്തെ ആണ് ജനകീയശാസ്ത്രം എന്നു പറയുന്നത്.

ഇത്തരത്തിലുള്ള, പക്ഷപാതപരമായ, ഒരു നിലപാട് രൂപപ്പെട്ടുവന്നത് 1970കളിൽ മാത്രമാണ്. അതിന്റെ വിശദാംശങ്ങൾ വഴിയെ. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ മുന്നോടിയാണ് ശാസ്ത്രസാഹിത്യപ്രസ്ഥാനം. മലയാള ശാസ്ത്രസാഹിത്യത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. പക്ഷേ,അന്നൊന്നും അതൊരു പ്രസ്ഥാനമായിരുന്നില്ല. ഒറ്റപ്പെട്ട എഴുത്തുകാരുടെ ഒറ്റപ്പെട്ട പ്രയത്നങ്ങളായിരുന്നു. മാത്രമല്ല, ഈ എഴുത്തുകാരിൽ ഏറിയ പങ്കും ശാസ്ത്രരംഗത്ത് അധ്യാപനത്തിലോ,ഗവേഷണത്തിലോ ഉൽപാദനപ്രവർത്തനങ്ങളിലോ ഏർപ്പെട്ടിരുന്നവരും ആയിരുന്നില്ല. അതിനാൽ തന്നെ ജനപ്രിയ ശാസ്ത്രസാഹിത്യം ആയിരുന്നു അവരുടെ വിഹാരരംഗം. യുക്തിഭാഷ, തന്ത്രസമുച്ചയം മുതലായവയെപ്പോലുള്ള ഗഹനങ്ങളായ കടും ശാസ്ത്രഗ്രന്ഥങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നാൽ അവ സംസ്കൃതത്തിലായിരുന്നു.

ശാസ്ത്രവിഷയങ്ങൾ മലയാളത്തിൽ വ്യാപകമായി കൈകാര്യം ചെയ്യുകയും ഇംഗ്ലീഷ് അറിയാത്തതിനാൽ ശാസ്ത്രവിജ്ഞാനം നിഷേധിക്കപ്പെട്ടിരുന്ന സാധാരണക്കാർക്കുകൂടി അവ ലഭ്യമാക്കുകയും ചെയ്യുന്നതിന് അനേകം പേർ ചേർന്ന് ആസൂത്രിതമായി പ്രവർത്തനം നടത്തുമ്പോഴാണ് അതൊരു പ്രസ്ഥാനമായിത്തീരുന്നത്.

സമസ്തകേരള സാഹിത്യപരിഷത്ത് എന്നൊരു വലിയ സംഘടനയുണ്ട്. വലുപ്പം കൊണ്ടും സ്വഭാവം കൊണ്ടും അതിന് ചലനാത്മകത കുറവായിരുന്നു. താരതമ്യേന കൂടുതൽ ചെറുപ്പക്കാരും പുരോഗമനേച്ഛുക്കളുമായ സാഹിത്യകാരന്മാരും സാഹിത്യാസ്വാദകരും ചേർന്ന് സാഹിത്യസമിതി എന്ന മറ്റൊരു സംഘമുണ്ടാക്കിയിരുന്നു. ശ്രീ.എൻ.വി.കൃഷ്ണവാരിയരായിരുന്നു (എൻ.വി) അതിലെ പ്രമുഖരിൽ ഒരാൾ. ഈ സമിതിയുടെ ഒരു വാർഷിക സമ്മേളനം 1957ൽ ഒറ്റപ്പാലത്തുവച്ച് ചേരുകയുണ്ടായി. നേരത്തെതന്നെ അങ്ങിങ്ങായി ഉയർത്തപ്പെട്ടിരുന്ന ഒരാശയം ഈ സമ്മേളനത്തിന്റെ ഇടനാഴി ചർച്ചകളിൽ മൂർത്തരൂപം കൈക്കൊള്ളുകയും അവസാനം സമ്മേളനത്തിന്റെ ഭാഗമായി, 'ശാസ്ത്രസാഹിത്യ'ത്തിന് പ്രത്യേകമായ ഒരു സെഷൻ സംഘടിപ്പിക്കുകയും ചെയ്തു. അതിൽ വച്ചാണ് 'കേരള ശാസ്ത്രസാഹിത്യസമിതി' എന്നൊരു സംഘം രൂപീകരിക്കപ്പെട്ടത്. ശ്രീ.പി.കെ.കോരുമാസ്റ്ററെ അധ്യക്ഷനായും ഒ.പി.നമ്പൂതിരിപ്പാടിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പെൻഗ്വിൻ സയൻസ് ന്യൂസിന്റെ മാതൃകയിൽ മുമ്മൂന്നു മാസത്തി [ 23 ] ലൊരിക്കൽ ആധുനികശാസ്ത്രം എന്ന പേരിൽ ഒരു ആനുകാലിക ശാസ്ത്രപ്രസിദ്ധീകരണം ആരംഭിക്കുക, ചാൾസ് ഡാർവിന്റെ "Origin of Species' എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ പ്രസിദ്ധപ്പെടുത്തുക എന്നിവയായിരുന്നു അന്ന് കൈക്കൊണ്ട മൂർത്തമായ തീരുമാനങ്ങൾ. ആധുനികശാസ്ത്രത്തിന്റെ ഒരു ലക്കം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. അതിനിടയിൽ സമിതിയുടെ ഊർജസ്രോതസ്സായിരുന്ന പി.ടി.ബി.ക്ക്, പുതുതായി രൂപം കൊണ്ട് ആദ്യത്തെ കേരളസർക്കാരിന്റെ വിദ്യാഭ്യാസമന്ത്രി മുണ്ടശ്ശേരി മാസ്റ്റരുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കേണ്ടിവരികയും തിരുവനന്തപുരത്തേക്ക് താമസം മാറ്റേണ്ടി വരികയും ചെയ്തു. അതോടെ ആദ്യം രൂപപ്പെട്ടുവന്ന കൂട്ടായ്മ ഛിന്നഭിന്നമായി.

1962ൽ ഈ ആശയം വീണ്ടും ഉയിർത്തെഴുന്നേറ്റു. എൻ.വി.കൃഷ്ണവാരിയർ അവിടെയും ഉണ്ടായിരുന്നു. എന്നാൽ അതിന് മുൻകൈ എടുത്തത് ശാസ്ത്രസാഹിത്യകാരൻ എന്ന രീതിയിൽ അറിയപ്പെടാൻ തുടങ്ങിയിരുന്ന ശ്രീ.കെ.ജി.അടിയോടിയാണ്. അദ്ദേഹം ജന്തുശാസ്ത്രജ്ഞനായിരുന്നു. പാമ്പുകളായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. അന്ന് കോഴിക്കോട്ടു വച്ചുനടന്ന ആലോചനായോഗത്തിൽ പങ്കെടുത്തിരുന്നത് മുഖ്യമായും അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരന്മാരായിരുന്നു. അവർ തങ്ങൾ വിഭാവനം ചെയ്ത സംഘടനയ്ക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന പേർ നൽകി. അവരുടെ കാഴ്ചപ്പാടും 1957ൽ ശാസ്ത്ര സാഹിത്യ സമിതി രൂപീകരിക്കാൻ മുൻകൈ എടുത്തവരുടെ കാഴ്ചപ്പാടും തമ്മിൽ കുറച്ച് വ്യത്യാസമുണ്ടായിരുന്നു. പി.ടി.ബി. അന്നേക്കുതന്നെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു, കമ്യൂണിസ്റ്റുകാരനായിരുന്നു, മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ, 1956 നവംബറിൽ അത് പിരിച്ചുവിടുന്നതുവരെ, പ്രസിഡണ്ട്. അതായത് മലബാറിന്റെ മുഖ്യമന്ത്രി ആയിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് അവരെ ശാസ്ത്രസാഹിത്യത്തിലേക്ക് പിടിച്ചുകൊണ്ടു വന്നത്. എന്നാൽ അടിയോടിയും അദ്ദേഹത്തോടൊപ്പം ചേർന്ന ഡോ.കെ.ഭാസ്കരൻ നായർ, കോന്നിയൂർ നരേന്ദ്രനാഥ്, ഡോ.സി.കെ.ഡി.പണിക്കർ, ശ്രി.കെ.കെ.പി.മേനോൻ മുതലായവരും ശാസ്ത്രത്തിൽ വ്യവഹരിക്കുന്നവരും അതിനകംതന്നെ അറിയപ്പെടാൻ തുടങ്ങിയ എഴുത്തുകാരും ആയിരുന്നു. അക്കാലത്ത് പാഠപുസ്തകങ്ങളല്ലാതെ, സാമാന്യശാസ്ത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ ധൈര്യപ്പെടുന്ന പ്രസാധകർ കുറവായിരുന്നു. ആയിരം കോപ്പി ചെലവാകാൻ പോലും അഞ്ചും പത്തും കൊല്ലം എടുക്കും. ആർക്കാണ് അങ്ങനെ പണം മുടക്കിയിടാൻ കഴിയുക! പത്രമാസികകളും ശാസ്ത്രലേഖനങ്ങളും വിരളമായേ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. വായനക്കാർക്ക് താൽപ്പര്യമില്ല എന്നായിരുന്നു അവരുടെ വാദം. അങ്ങനെ ശാസ്ത്രസാഹിത്യ രചനയ്ക്ക് ഏറെ പ്രോൽസാഹനമൊന്നും ലഭിക്കാത്ത കാലമായിരുന്നു അത്. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് അടിയോടിയും സുഹൃ [ 24 ] ത്തുക്കളും ശാസ്ത്രസാഹിത്യ പരിഷത്തിനു രൂപം നൽകിയത്. പരിഷത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് സ്ഥാപക സെക്രട്ടറി അടിയോടി സ്ഥാപനവേളയിൽ പ്രസിദ്ധീകരിച്ച സുവനീറിൽ ഇങ്ങനെ എഴുതിയിരുന്നു.

“സംഘടിതമായ പ്രവർത്തനം കൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് ശാസ്ത്രസാഹിത്യകാരന്മാരുടേത് ഏറിയ കൂറും. ശുദ്ധസാഹിത്യകാരൻമാർക്ക് സംഘടനകൾ വേണ്ടെന്നു വാദിക്കുന്നവർപോലും ശാസ്ത്രസാഹിത്യകാരന്മാർക്ക് ഒരു വേദി കൂടിയേ പറ്റൂ എന്നു സമ്മതിക്കും. സാങ്കേതിക പദങ്ങളെക്കുറിച്ചു വേണ്ട ചർച്ച നടത്തി സ്വീകാര്യമായ ഒരു തീരുമാനത്തിലെത്തുക, ശാസ്ത്രപുസ്തകങ്ങളുടെ പ്രസിദ്ധീകരണം സുഗമമാക്കുക, മലയാളത്തിൽ വിവിധ ശാസ്ത്രശാഖകളുടെ വളർച്ചയ്ക്കുവേണ്ടി നിഷ്കൃഷ്ടമായ ഒരു പദ്ധതിയുണ്ടാക്കി അതനുസരിച്ച് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനും അവ ചുരുങ്ങിയ വിലയ്ക്ക് വിൽക്കാനും ഏർപ്പാടുകൾ ഉണ്ടാക്കുക, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും മറ്റും നിലവിലുള്ള പ്രാദേശിക പേരുകൾ മുഴുവൻ സംഭരിച്ച് അവയിൽ യുക്തമെന്നു തോന്നുന്നവയെ സ്വീകരിക്കുക, വാസനയുള്ളവരെ കണ്ടുപിടിച്ച് എഴുതാൻ പ്രോത്സാഹിപ്പിക്കുക, ശാസ്ത്രസാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ ഒരു “Who is who' തയ്യാറാക്കി പ്രസിദ്ധീകരണാലയങ്ങൾക്കും മറ്റും അയച്ചുകൊടുക്കുക, ചർച്ചകൾ, സമ്മേളനങ്ങൾ, ശാസ്ത്രചലച്ചിത്ര പ്രദർശനങ്ങൾ, പ്രദർശനങ്ങൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് പൊതുജനങ്ങളെ ശാസ്ത്രതൽപ്പരരാക്കുക, മലയാളത്തിൽ പോപ്പുലർ സയൻസ് ഗവേഷണവിഭാഗങ്ങളിൽ ജേർണലുകൾ തുടങ്ങുക, ശാസ്ത്രസാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെട്ട എഴുത്തുകാർ തമ്മിൽ യോജിപ്പും പരസ്പരധാരണയും വളർത്തുക. ഇതൊക്കെയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് നിർവഹിക്കണമെന്നു വച്ചിട്ടുള്ള കാര്യങ്ങൾ." (1968ലെ സുവനീർ പേജ്-2)

അങ്ങനെ എഴുത്തുകാരുടെ ഒരു പ്രൊഫഷണൽ സംഘടന, ഒരു ട്രേഡ് യൂണിയൻ, എന്ന നിലയിലാണ് പരിഷത്ത് രൂപപ്പെട്ടത്. ഇതിൽനിന്ന് വ്യത്യസ്തമായി, 1957ൽ ശാസ്ത്രസാഹിത്യ സമിതിക്ക് രൂപം നൽകിയവർക്ക് വ്യക്തമായ സാമൂഹിക കാഴ്ചപ്പാടുണ്ടായിരുന്നു. അമൂർത്തരൂപത്തിലാണെങ്കിലും ശാസ്ത്രത്തിന്റെ സാമൂഹിക ധർമങ്ങളെക്കുറിച്ച് അവർ ബോധവത്തുക്കളായിരുന്നു (ഒരു കാര്യം ശ്രദ്ധേയമാണ്. സമിതിയുടെയും പരിഷത്തിന്റെയും സ്ഥാപകരിൽ പുരുഷന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീകൾ ഉണ്ടായിരുന്നില്ല. ഈ ദൗർബല്യം മറികടക്കാൻ പിൽക്കാലത്ത് ഏറെ ശ്രമം നടത്തിയെങ്കിലും, നടന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇനിയും ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. അതിരിക്കട്ടെ). നേരത്തെപറഞ്ഞപോലെ [ 25 ] സമിതി അൽപ്പായുസ്സായിരുന്നു.

1962 സെപ്തംബറിൽ കോഴിക്കോട് ദേവഗിരി കോളേജിൽ വച്ചു നടന്ന ഒരു സെമിനാറും ശാസ്ത്രപ്രദർശനവും ആയിരുന്നു പരിഷത്തിന്റെ ആദ്യ പ്രവർത്തനം. അവിടെവച്ച് പരിഷത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. അന്നതിന് ഭരണഘടനയോ മറ്റു നിയമകരൂപമോ ഉണ്ടായിരുന്നില്ല. അതൊക്കെ ഉണ്ടാകാൻ പിന്നീട് അഞ്ചുകൊല്ലമെടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30ൽ പരം ശാസ്ത്രലേഖകരാണ് അതിൽ അംഗങ്ങളായി ഉണ്ടായിരുന്നത്. നേരത്തെ പറഞ്ഞവർക്കു പുറമേ, എൻ.വി, സി.പി.നാരായണൻ, എം.സി. നമ്പൂതിരിപ്പാട്, എം.എൻ. സുബ്രഹ്മണ്യൻ, യു.കെ.ഗോപാലൻ മുതലായവരും സ്ഥാപകാംഗങ്ങളുടെ കൂട്ടത്തിൽപ്പെടും. കോഴിക്കോട്ടും കേരളത്തിലെ മറ്റു ചില നഗരങ്ങളിലുമായി നടത്തിയ ഏതാനും സിമ്പോസിയങ്ങളും സെമിനാറുകളും മാത്രമാണ് അടുത്ത മൂന്ന് നാലു വർഷത്തിൽ സംഘടനയ്ക്ക് ചെയ്യാൻ കഴിഞ്ഞത്. പ്രസിഡണ്ടായിരുന്ന ഡോ.ഭാസ്കരൻനായരോ വൈസ് പ്രസിഡന്റായിരുന്ന എൻ.വി.യോ, അടിയോടിയോ, നരേന്ദ്രനാഥോ ആരും തന്നെ ജനകീയസംഘാടകർ എന്നത് പോകട്ടെ, വെറും സംഘാടകർ കൂടി ആയിരുന്നില്ല. ശാസ്ത്രലേഖനങ്ങൾക്കായി ഒരു പംക്തി നീക്കിവയ്ക്കണമെന്ന് അവരുടെ അഭ്യർഥനയെ പത്ര പ്രസാധകർ ചെവിക്കൊണ്ടതുമില്ല. അതിനിടയ്ക്ക് അടിയോടി Ph.D പഠനത്തിനായി തിരുവനന്തപുരത്തേക്ക് പോയി. പി.ടി.ബി. സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. ശാസ്ത്രസാഹിത്യകാരന്മാരുടെ സംഘടന എന്ന കാഴ്ചപ്പാട്, ശാസ്ത്രപ്രചാരണത്തിനും ജനങ്ങൾക്കിടയിൽ ശാസ്ത്രബോധം വളർത്തുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടന എന്ന കാഴ്ചപ്പാടിന് പതുക്കെപ്പതുക്കെ വഴിമാറിക്കൊടുത്തു. 1965 അവസാനത്തോടെയാണ് നിർണായകമായ മറ്റൊരു ധാര അതിനോടു കൂടിച്ചേർന്നത്. തുടക്കത്തിൽ അതൊരു 'ധാര' ആയിരുന്നില്ല, ഒരു വ്യക്തി മാത്രമായിരുന്നു.

ആ കഥയുടെ ആരംഭം മോസ്കോവിൽനിന്നാണ്. മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ Ph.Dക്ക് പഠിക്കുകയായിരുന്നു ഈ ലേഖകൻ. 'അൽപ്പസ്വൽപ്പം' എഴുത്തിന്റെ അസ്ഖിത ഉണ്ടായിരുന്നു. മോസ്കോവിലേക്ക് പഠനത്തിനുപോകുന്നതിനുമുമ്പുതന്നെ സ്ഥാനീയങ്ങളും തേജോദ്ഗിരണവും എന്നൊരു പുസ്തകം എഴുതുകയും അതിന് കേന്ദ്രഗവൺമെന്റിന്റെ അവാർഡ് ലഭിക്കുകയും ഉണ്ടായിട്ടുണ്ട്. മോസ്കോവിൽ നിന്നും മാതൃഭൂമിയിലേക്ക് "മടങ്ങർളി, മോസ്കോ' എന്ന പേരിൽ ഇടക്കിടയ്ക്ക് ശാസ്ത്ര സംബന്ധമായ ലേഖനങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

1964 ഡിസംബർ 31 അർധരാത്രി. പവർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്ത്യൻ വിദ്യാർഥികൾ നവവത്സരത്തിന്റെ ആഗമനം ആഘോഷിക്കുകയായിരുന്നു. ഒരു ഗ്ലാസ് ബ്ലഡിമേരി (വോഡ്കയും തക്കാളിനീരും ചേർത്തുള്ള കോക്ടെയ്ൽ) അകത്തുചെല്ലുമ്പോൾ ആളുകൾ വിശാലഹൃദയരായിത്തീരുന്നു, പൊതുജ [ 26 ] നസേവന തൽപ്പരരായിത്തീരുന്നു. ഇന്ത്യയിൽ മടങ്ങിച്ചെന്ന ശേഷം ഉപജീവനത്തൊഴിലിനു പുറമേ ജനസേവനത്തിനായി മറ്റെന്തു ചെയ്യാം എന്നതായിരുന്നു ചർച്ച. നിലവിലുള്ള രാഷ്ട്രീയപ്പാർട്ടികൾ എല്ലാം മോശമാണ്, ഇന്ത്യ പുരോഗമിക്കണമെങ്കിൽ പുതിയൊരു രാഷ്ട്രീയപ്പാർട്ടി ഉണ്ടാകണം. അതിനായി ശ്രമിക്കാം. ഇലക്ട്രിക്കൽ എൻജിനീയർ തന്നെ അതിന് നേതൃത്വം നൽകുന്നത് നന്നായിരിക്കും... ഇങ്ങനെ പോയി ഒരു ചർച്ചാധാര.

ഞങ്ങൾ വേറെ ചിലർ - ഞാൻ, വൈ.വി.എൻ.റാവു, ശ്രീധർ ഭട്ട് തുടങ്ങിയ ചിലർ മറ്റൊരു ധാരയിലായിരുന്നു. റഷ്യയിൽ അക്കാലത്ത് ലഭ്യമായ കടുംശാസ്ത്രപുസ്തകങ്ങളും സാമാന്യശാസ്ത്രപുസ്തകങ്ങളും അളവറ്റതായിരുന്നു. റഷ്യൻ ഭാഷയിൽ മാത്രമല്ല, മറ്റു 14 ദേശീയഭാഷകളിലും. അർമേനിയ, ഉസ്ബെക്കിസ്താൻ, കസഖ്സ്താൻ, തജിക്കിസ്താൻ..മുതലായ ഓരോ റിപ്പബ്ലിക്കിലും അതിന്റെ ഭാഷയുണ്ട്, ആ ഭാഷയിലൂടെയാണ് പഠനവും പഠിപ്പിക്കലും. Ph.D തീസിസ് വരെ ആ ഭാഷയിലെഴുതാം. ഇന്ത്യൻ ഭാഷകളാകട്ടെ, ഈ സോവിയറ്റ് ഭാഷകളേക്കാൾ ഏറെ പുരോഗമിച്ചതും ചരിത്രപാരമ്പര്യമുള്ളവയും ആണ്. എന്നിട്ടും ശാസ്ത്രപഠനത്തിനും ഉപരിപഠനത്തിനും നമുക്ക് ഇംഗ്ലീഷ് ഭാഷയെ ആശ്രയിക്കേണ്ടിവരുന്നു. ഇത് പഠനനിലവാരത്തെ ബാധിക്കുന്നു. ഇന്ത്യയുടെ പുരോഗതിക്ക് ഇന്ത്യൻ ഭാഷകളുടെ പുരോഗതി ആവശ്യമാണ്. അവയിലെ വൈജ്ഞാനിക സാഹിത്യം ശക്തിപ്പെടുത്തേണ്ടതുണ്ട്, ഭാഷകളെ സമ്പന്നമാക്കേണ്ടതുണ്ട്. അതിനായി അഖിലേന്ത്യാടിസ്ഥാനത്തിൽ ഒരു പ്രസ്ഥാനം തന്നെ കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ട് നമുക്കതിന് ശ്രമിച്ചുകൂട? അതുപോലെ ഉയർന്ന നിലവാരത്തിലുള്ള റഷ്യൻ ശാസ്ത്രസാങ്കേതിക ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് പ്രസിദ്ധീകരിക്കുന്നതിനും ഒരു പ്രസ്ഥാനമുണ്ടാക്കണം... ഇങ്ങനെ പോയി ഞങ്ങളുടെ ചർച്ചാധാര. റഷ്യൻ-ഇംഗ്ലീഷ് തർജമ പ്രസ്ഥാനത്തിന് താൻ മുൻകൈ എടുക്കാമെന്ന് വൈ.വി.എൻ. റാവു ഏറ്റു. അദ്ദേഹം കുറച്ചു നാൾ കോഴിക്കോട് REC പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തർജമ പ്രസ്ഥാനം സംഘടിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മലയാളത്തിലും മറാഠിയിലും ശാസ്ത്രസാഹിത്യപ്രസ്ഥാനം വളർത്തുന്നതിൽ മുൻകൈ എടുക്കാമെന്ന് ഞാനും ഏറ്റു. മലയാളത്തിൽ ഞാൻ കുറച്ചൊക്കെ അംഗീകരിക്കപ്പെട്ട ശാസ്ത്രസാഹിത്യകാരനായിക്കഴിഞ്ഞിരുന്നു. സ്ഥിരതാമസം ബോംബെയിലാകയാൽ മറാഠികളുമായി ബന്ധപ്പെടുന്നതിനും അവരെ പ്രേരിപ്പിക്കുന്നതിനും ധാരാളം സന്ദർഭങ്ങൾ ലഭിക്കുമായിരുന്നു. അതിനാലാണ് ഞാൻ ഇതേറ്റത്.

അങ്ങനെ വ്യക്തമായ ഒരു പദ്ധതിയുമായാണ് ഞാൻ നാട്ടിലേക്ക് മടങ്ങുന്നത്. എന്നാൽ, അത്രതന്നെ വ്യക്തമല്ലാത്ത ചില ധാരണകൾ ഉപബോധമനസ്സിൽ ഉറഞ്ഞുകൂടിയിരുന്നു. അതും ഇത്തരം ഒരു തീരുമാനത്തിന് കാരണമായിരുന്നിരിക്കാം. ഈ ഭൂമിയിൽ തന്നെ ഒരു സ്വർഗമുണ്ട് എന്ന് പറയാ [ 27 ] മെങ്കിൽ അത് സോവിയറ്റ് യൂണിയനിലാണ് എന്ന അനുഭവത്തിൽ നിന്ന് എനിക്ക് ബോധ്യമായിരുന്നു. ഇതിന് പല കാരണങ്ങളുമുണ്ട്. ഏറ്റവും പ്രധാനം സാധാരണക്കാർക്ക് അനുഭവപ്പെട്ടിരുന്ന പരിപൂർണ സുരക്ഷിതത്വബോധവും കുട്ടികളുടെ കാര്യത്തിൽ സമൂഹം കാണിച്ചിരുന്ന ഉയർന്ന ശുഷ്കാന്തിയും ആയിരുന്നു. ഇന്ത്യയിലെ കുട്ടികൾക്കും സോവിയറ്റ് യൂണിയനിലെ കുട്ടികൾക്ക് ലഭിക്കുന്ന തരത്തിലുള്ള പരിചരണം ലഭിക്കുകയാണങ്കിൽ ഇന്ത്യയും ഒരു സ്വർഗമാകും. പക്ഷേ, അങ്ങനെയൊന്നു കെട്ടിപ്പടുക്കാൻ റഷ്യക്കാർക്ക് കൊടുക്കേണ്ടിവന്നതിൽ കൂടുതൽ കനത്ത വില നൽകേണ്ടതായി വന്നേക്കാം. എങ്കിൽപ്പോലും അത് അഭിലഷണീയമാണ്. പക്ഷേ, മറ്റൊരു കാര്യംകൂടി പ്രകടമായിരുന്നു. ആ സോവിയറ്റ് സ്വർഗം നരകത്തിലേക്കുള്ള പരിവർത്തനത്തിന്റെ പാതയിലാണ് എന്നത്. ആ പോക്കിന് ബ്രേക്കിടണമെങ്കിൽ, അതിന്റെ ഗതി തിരിച്ചാക്കണമെങ്കിൽ ശക്തമായ ജനാധിപത്യം ആവശ്യമാണ്. ഈ കാലഘട്ടത്തിൽ ശാസ്ത്രപരിജ്ഞാനമില്ലാത്ത ഒരു ജനതയ്ക്ക് സ്വയം ഭരിക്കാനുള്ള കഴിവു ലഭിക്കുന്നതല്ല... ഇതൊക്കെ ആയിരുന്നിരിക്കണം മനസ്സിലുണ്ടായിരുന്ന അവ്യക്തധാരണകൾ. ഇന്ത്യയിൽ തിരിച്ചെത്തി ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇവ മൂർത്തമായ രൂപം കൈവരിക്കാൻ തുടങ്ങി.

എന്റെ ആദ്യത്തെ രണ്ടു പുസ്തകങ്ങൾ സ്ഥാനീയങ്ങളും തേജോദ് ഗിരിണവും, പരമാണുശാസ്ത്രം എന്നിവ അച്ചടിച്ച് വിതരണം ചെയ്തത് മംഗളോദയം ആയിരുന്നു. അതിന്റെ മാനേജർ എം.സി.വാസുദേവനാണ് ശാസ്ത്രസാഹിത്യ പരിഷത്തിനെക്കുറിച്ച് എന്നോട് ആദ്യം പറയുന്നത്. രണ്ടു മൂന്നു കൊല്ലമായി തുടങ്ങിയിട്ട് കോന്നിയൂർ നരേന്ദ്രനാഥ്, കെ.ജി.അടിയോടി, പി.ടി.ഭാസ്കരപ്പണിക്കർ, എം.എൻ. സുബ്രഹ്മണ്യൻ എന്നിവരാണ് പ്രധാന പ്രവർത്തകർ. ഇതിൽ എം.എൻ. സുബ്രഹ്മണ്യൻ കോഴിക്കോട് സെന്റ് ജോസഫ് സ്‌കൂളിൽ എന്റെ ഇളയച്ഛൻ വിഷ്ണു നമ്പൂതിരിയുടെ സഹപ്രവർത്തകനാണ്. അങ്ങനെ കോഴിക്കോട്ടുപോയി എം.എൻ. എസിനെ കാണുന്നു. മറ്റുള്ളവരുടെ മേൽവിലാസങ്ങൾ ലഭിക്കുന്നു. ആൾ ഇന്ത്യാ റേഡിയോവിൽ പോയി നരേന്ദ്രനാഥിനെ കാണുന്നു. അടിയോടി തിരുവനന്തപുരത്തേക്ക് മാറിയിരുന്നു. അടുത്തയാഴ്ച പി.ടി.ബി.യെ കാണാൻ ഒറ്റപ്പാലത്ത് പോകുന്നു. കാണാൻ പറ്റിയില്ല. കത്തു കൊടുത്തു പോരുന്നു. ഏതാനും ദിവസം കഴിഞ്ഞ് പി.ടി.ബി. എന്നെ അന്വേഷിച്ച് വീട്ടിൽ വരുന്നു. ഉത്സാഹനിർഭരമായ ചർച്ച. അവസാനം, മലയാളത്തിൽ ശാസ്ത്രസാങ്കേതിക വിഷയങ്ങൾക്കു മാത്രമായി ഒരു ആനുകാലികം ആവശ്യമാണെന്ന നിഗമനത്തിൽ എത്തുന്നു. ബോംബെയിൽ നിന്ന് ലേഖനങ്ങളും വരിക്കാരെയും നൽകാമെന്ന് ഉറപ്പു നൽകുന്നു.

അടുത്ത ആഴ്ച ഞാൻ തിരുവനന്തപുരത്തേക്കുപോയി. അടിയോടിയെ കാണാനായിട്ട്. വേളിയിൽ ആയിരുന്നു അദ്ദേഹവും ഭാര്യയും താമസിച്ചിരു [ 28 ] ന്നത്. നട്ടുച്ചക്ക്, ഏതാണ്ട് രണ്ടുമണിയോടുകൂടി രണ്ടു കിലോമീറ്ററോളം വീടന്വേഷിച്ച് നടന്ന് വിയർത്തൊലിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. സ്വയം പരിചയപ്പെടുത്തി. ആഗമനോദ്ദേശ്യം അറിയിച്ചു. അടിയോടിയുടെ പ്രതികരണം തണുപ്പനായിരുന്നു. പക്ഷേ, ആ തണുപ്പ് ഒരു തരത്തിലും ആശ്വാസകരമായില്ല. പിന്നീടൊരിക്കൽ അൽപ്പം കളിയാക്കിക്കൊണ്ടുതന്നെ എന്റെ അന്നത്തെ സന്ദർശനത്തെ അദ്ദേഹം വിവരിക്കുകയുണ്ടായിട്ടുണ്ട്. ആ ലേഖനത്തിൽ അദ്ദേഹം എഴുതി: “ശാസ്ത്രസാഹിത്യപ്രചാരണം വിട്ട് മുഴുവൻ സമയ ഗവേഷകനായി ഞാൻ തിരുവനന്തപുരത്തേക്കുപോയി. ഏതാണ്ട് അക്കാലത്ത് തന്നെ ബോംബെയിൽ നിന്ന് ഡോ.പരമേശ്വരൻ ഗവേഷണം വിട്ട് ശാസ്ത്രസാഹിത്യ പ്രചാരണത്തിനായി കേരളത്തിലേക്ക് പോന്നു...." ശരിയാണ്. പക്ഷേ, അത് സംഭവിച്ചത് അന്നായിരുന്നില്ല, 1969ൽ ആയിരുന്നു. പിന്നീട്, അഞ്ചാറുകൊല്ലം കഴിഞ്ഞ് പീച്ചിയിൽ വച്ചു നടന്ന ആദ്യത്തെ പ്രവർത്തക ക്യാമ്പിൽ ഡോ.അടിയോടി - അതിനിടക്ക് അദ്ദേഹം Ph.D എടുത്തിരുന്നു തന്റെ നിലപാട് വ്യക്തമാക്കുകതന്നെ ചെയ്തു. ശാസ്ത്രജ്ഞൻ സമൂഹത്തിൽനിന്ന് കുറച്ചു ദൂരം നിലനിർത്തണം. ഏറെ അടുത്തുപോയാൽ രാഷ്ട്രീയവുമായി സമ്പർക്കപ്പെടേണ്ടിവരും. ശാസ്ത്രവും രാഷ്ട്രീയവും തമ്മിൽ ഒത്തുപോകില്ല... ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഗ്രാമ ശാസ്ത്രസമിതികളുടെ രൂപീകരണവും ഗ്രാമതലപ്രവർത്തനവും പരിഷത്തിനെ രാഷ്ട്രീയവത്കരിക്കുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അന്നു പരിഷത്ത് വിട്ടു പോയി. എന്നാൽ ആ വിട്ടുപോക്കിൽ തന്നെ ഒരു രാഷ്ട്രീയമുണ്ടായിരുന്നെന്ന് അദ്ദേഹം, ഒരു വേള, മനസ്സിലാക്കിക്കാണില്ല. വർഷങ്ങൾക്കു ശേഷം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു സി.പി.ഐ.(എം.) സംഘടനയാണെന്ന് ആരോപിച്ചുകൊണ്ട്, കോൺഗ്രസ് പാർട്ടി അതിന്റെതായ ദേശീയശാസ്ത്രവേദി രൂപീകരിച്ചപ്പോൾ ഡോ.അടിയോടി സസന്തോഷം അതിന്റെ നേതൃത്വം ഏറ്റെടുക്കുകയുണ്ടായി. പക്ഷേ, ഇതൊക്കെ വരാൻ പോകുന്ന കാര്യങ്ങളാണ്. നമുക്ക് വർത്തമാനത്തിലേക്ക് തിരിച്ചുവരാം.

1966 ജനുവരിയിൽ ബോംബെയിൽ തിരിച്ചെത്തിയ ഉടനെതന്നെ ശാസ്ത്ര പ്രചാരണത്തിൽ താൽപ്പര്യമുള്ളവരുടേതായ ഒരു യോഗം വിളിച്ചുകൂട്ടി. മുപ്പതോളം പേർ പങ്കെടുത്തു. ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ SSP(M) എന്നപേരിൽ ഒരു സംഘടനയ്ക്ക് രൂപം നൽകി. ഞാൻ പ്രസിഡണ്ടും ശ്രീ. വി.സി. നായർ സെക്രട്ടറിയുമായി. ഡോ. എ.ഡി. ദാമോദരനായിരുന്നു വൈസ് പ്രസിഡണ്ട്. ബ്രാക്കറ്റിൽ മലയാളം എന്നു ചേർക്കാൻ കാരണം, അത് കൂടാതെ തമിഴ്, കന്നഡ, തെലുഗ്, മറാഠി, ഗുജറാത്തി, ഹിന്ദി, ബംഗാളി... അങ്ങനെ എല്ലാ ഭാഷകൾക്കും സംഘടനകൾ ഉണ്ടാക്കാൻ പ്ലാനുണ്ടായിരുന്നു എന്നതുകൊണ്ടാണ്. അവ ഉണ്ടാവുകയും ചെയ്തു. പക്ഷേ, പേരുകൾ വ്യത്യസ്തങ്ങളായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് (തെലുഗ്), മറാഠി വിദ്ന്യാൻ പരിഷത്ത്, കന്നഡ വിജ്ഞാൻപരിഷത്ത്, ഹിന്ദി [ 29 ] വിഗ്യാൻ പരിഷത്ത്, ഗുജറാത്തി വിഗ്യാൻ പരിഷത്ത്, വിഞ്ഞാന തമിൾ വളർച്ചിക്കഴകം എന്നിങ്ങനെ ഏഴു സംഘടനകൾ അടുത്ത മൂന്നുനാലു മാസത്തിനുള്ളിൽ രൂപീകരിക്കപ്പെട്ടു. അവയെല്ലാം കൂടിച്ചേർന്ന് ഒരു ഫെഡറേഷനും രൂപീകരിച്ചു. FILSA - ഫെഡറേഷൻ ഓഫ് ഇന്ത്യൻ ലാംഗ്വേജ് സയൻസ് അസോസിയേഷൻസ്. 22 കൊല്ലത്തിനുശേഷം രൂപം കൊള്ളാൻ പോകുന്ന AIPSNന്റെ, ആൾ ഇന്ത്യാ പീപ്പിൾസ് സയൻസ് നെറ്റ് വർക്കിന്റെ മുൻഗാമി ആയിരുന്നു ഇത്. പൂനാ സർവകലാശാലാ വൈസ്ചാൻസലറായിരുന്ന ആർ.വി. സാഠെ ആയിരുന്നു അതിന്റെ പ്രസിഡണ്ട്. മറാഠി വിദ്ന്യാൻ പരിഷത്തിലെ എം.എൻ.ഗോഗ്തെയും ഞാനുമായിരുന്നു സെക്രട്ടറിമാർ.

1966 മേയിൽ ഒറ്റപ്പാലത്ത് വച്ചു നടന്ന പരിഷത്തിന്റെ 3-ാം വാർഷികത്തിൽ 'ശാസ്ത്രഗതി' എന്ന പേരിൽ ഒരു ത്രൈമാസിക ആരംഭിക്കാൻ തീരുമാനിച്ചു. എന്നെ ബോംബെയിലെ ജോയന്റ് സെക്രട്ടറിയാക്കി. രണ്ടു മൂന്നു മാസത്തിനുള്ളിൽ മൂന്നു ലേഖനങ്ങളും നൂറു വരിക്കാരുടെ 600 രൂപയും അയച്ചുകൊടുക്കാൻ കഴിഞ്ഞു. അങ്ങനെ 1966 ആഗസ്റ്റിൽ 'ശാസ്ത്രഗതി'യുടെ പ്രഥമ ലക്കം പുറത്തിറക്കി. 'മംഗളോദയം' പ്രസ്സിലാണ് അച്ചടിച്ചത്. എം.സി. നമ്പൂതിരിപ്പാടിനായിരുന്നു ചുമതല.

ബോംബെ പരിഷത്ത് അന്ന് വളരെ സജീവമായിരുന്നു. എല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ച ഒരു ചർച്ചായോഗം നടത്തുക എന്നത് അവർ പതിവാക്കിയിരുന്നു. ചൊവ്വാഴ്ച കൊടിയാഴ്ചയാണ്, മാസത്തിലെ ആദ്യത്തെ ആഴ്ചകൾ ശുഭദിനങ്ങളാണ് എന്നീ വിശ്വാസങ്ങളെ ചോദ്യം ചെയ്യാനാണ് രണ്ടാം ചൊവ്വ തെരഞ്ഞെടുത്തത്. തിരിഞ്ഞുനോക്കുമ്പോൾ, ഒരു തരത്തിലുള്ള യാന്ത്രിക യുക്തിവാദത്തിന്റെ പ്രതിഫലനമായിരുന്നു അതെന്നു കാണാൻ കഴിയും. ഈ ചർച്ചായോഗത്തിൽ ഒരാൾ എഴുതിത്തയ്യാറാക്കിയ ഒരു വിഷയം അവതരിപ്പിക്കും. ഇംഗ്ലീഷ് ഭാഷയിലൂടെ ശാസ്ത്രം പഠിച്ചവർക്ക് മലയാളത്തിൽ എഴുതാനും പറയാനും കേട്ടത് മനസ്സിലാക്കാനുമുള്ള കഴിവ് വളർത്തിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും ഹാജർ നില 30- 40ൽ നിന്ന് 8-10ലേക്ക് കുറഞ്ഞു. ഒരു പുനരുജ്ജീവന പ്രക്രിയ ആവശ്യമായി. ഞാൻ രണ്ടാഴ്ച ലീവെടുത്തു. എല്ലാ അംഗങ്ങളെയും പുതിയ കുറെപ്പേരെയും വീട്ടിൽ ചെന്നു കണ്ടു. അവർ തരുന്ന കാപ്പി കുടിച്ചു, ഊണു കഴിച്ചു. അടുത്ത യോഗത്തിന് വരണമെന്ന് സ്നേഹപൂർവം നിർബന്ധിച്ചു. ആ ഗൃഹസന്ദർശനങ്ങൾ ഏറെ ഗുണം ചെയ്തു. അടുത്ത യോഗത്തിൽ ഏതാണ്ട് 35-40 പേർ പങ്കെടുത്തു. പിന്നീട് ഏറെ മാസങ്ങളോളം ഈ ഹാജർ നില തുടർന്നു. ഗൃഹസന്ദർശനം ശക്തമായ ഒരു പ്രേരകായുധമാണെന്ന് പിന്നെയും പല അവസരങ്ങളിലും കണ്ടിട്ടുണ്ട്. ബോംബെ പരിഷത്ത് 1966 ആഗസ്റ്റിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തു. ശ്രീ. വി.സി. നായരാണ് ഭരണഘടന എഴുതി ഉണ്ടാക്കിയത്. ഏതാണ്ട് അറുപത് അംഗങ്ങൾ ഉണ്ടായിരുന്നു. [ 30 ]

2
സംഘടനാരൂപം കൈവരുന്നു


1967 മേയ് 13ന് തൃശ്ശൂരിൽ വച്ചു നടന്ന പരിഷത്തിന്റെ നാലാം വാർഷികത്തിൽ പരിഷത്ത് ആദ്യമായി ഒരു ഭരണഘടന അംഗീകരിച്ചു. അങ്ങനെ, പരിഷത്തിന് കൃത്യമായ ഒരു സംഘടനാരൂപം ഉണ്ടാകുന്നത് ഈ സമ്മേളനത്തോടുകൂടിയാണ്. സമ്മേളനത്തിന്റെ നടത്തിപ്പിന്റെ ചുമതല എനിക്കും കാർഷിക സർവകലാശാലയിലെ ഡോ.ടി.ആർ. ശങ്കുണ്ണിക്കും ആയിരുന്നു. ചെലവുകൾക്ക് ആവശ്യമായ പണം സംഭാവനയായി പിരിക്കേണ്ടിയിരുന്നു. സംഭാവന പിരിക്കാൻ പോകുമ്പോൾ പലതരത്തിലുള്ള അനുഭവങ്ങളും ഉണ്ടാകും. ചിലർ ഉടനെ തരും. നല്ല വാക്കുകൾ പറയും. മറ്റുചിലർ, ചാക്യാരുടെ കഥയിലെ വിരസസരസന്റെ കൂട്ടത്തിലാണ്. ഒട്ടേറെ നസ്യം പറയും. അവസാനം പണം തരും. അത്തരത്തിലുള്ള അനുഭവങ്ങൾ ഞങ്ങൾക്കുണ്ടായി. ചിറ്റൂർ കുഞ്ഞൻ നമ്പൂതിരിപ്പാട് ഒട്ടും മുഖം കറുപ്പിക്കാതെ 50 രൂപ തന്നു. തിരിച്ചു വരുന്ന വഴിക്കാണ് ഡോ.വി.ആർ.മേനോന്റെ വീട്. പിരിവുകാർക്ക് എളുപ്പം എത്താൻ പറ്റുന്ന വീടാകയാൽ എല്ലാത്തരം പിരിവുകാരും അവിടെ എത്തും. സ്വാഭാവികമായും പിരിവുകാരോട് ഏറെ ഉദാരമായ മനോഭാവം അവർക്ക് ഉണ്ടാകാൻ സാധ്യതയില്ല. ഞങ്ങൾക്കും കിട്ടി നല്ലൊരു ഡോസ്.. നിങ്ങളു പിള്ളേര് മീറ്റിങ്ങ് എന്നു പറഞ്ഞു പണം പിരിക്കാൻ നടക്കാണോ? അങ്ങ് ബീഹാറിൽ ആളുകൾ പട്ടിണി കിടന്നു മരിക്കുന്നു. ഒരു രൂപയെങ്കിൽ ഒരു രൂപ അവർക്ക് കൊടുത്താൽ പുണ്യം കിട്ടും - മിസിസ്സ് മേനോൻ പൊട്ടിത്തെറിച്ചു. പക്ഷേ, അവസാനം 25 രൂപ തരികയും ചെയ്തു. ആകെ 625 രൂപ പിരിച്ചെടുത്തു. മൊത്തം വന്ന ചെലവ് 600 രൂപയായിരുന്നു. മിച്ചം വന്ന 25 രൂപ അടുത്ത കമ്മിറ്റിയെ ഏൽപ്പിച്ചു. വാർഷികത്തിൽ വരുന്ന മിച്ചം വരും കമ്മിറ്റിയെ ഏൽപ്പിക്കുക എന്ന പതിവ് അന്നാണ് തുടങ്ങിയത്.

മേയ് 13ന് കാലത്ത് ഒരു സെമിനാർ സംഘടിപ്പിച്ചിരുന്നു. സാങ്കേതിക [ 31 ] പദപ്രശ്നം: മലയാളത്തിൽ' എന്ന പ്രബന്ധം ഞാനാണ് അവതരിപ്പിച്ചത്. ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഒന്നായിരുന്നു അത്. 1962ൽ കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ച തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അത് തയ്യാറാക്കിയത്. ആ പ്രബന്ധത്തിലെ പ്രധാന നിർദേശങ്ങൾ താഴെപ്പറയുന്നവയായിരുന്നു.

1. രാസപദാർഥങ്ങളുടെ പേരുകൾ, ശാസ്ത്രീയ ഉപകരണങ്ങളുടെ പേരുകൾ, അളവുമാനങ്ങൾ മുതലായവയുടെ അന്തർദേശീയ പദങ്ങൾ ഇംഗ്ലീഷിലെ രൂപത്തിൽ അതേപടി മലയാളത്തിൽ സ്വീകരിക്കാം. ഉദാ: കാർബൺ, ഹൈഡ്രജൻ, പൊട്ടാസിയം, വോൾട്, കിലോഗ്രാം തുടങ്ങിയവ.

2. മലയാളഭാഷയിൽ പ്രചാരം നേടിക്കഴിഞ്ഞ ബൾബ്, സ്വിച്ച്, മോട്ടോർ, ജനറേറ്റർ തുടങ്ങിയ പദങ്ങൾ അതേപടി സ്വീകരിക്കാം.

3. സസ്യശാസ്ത്രം, ജന്തുശാസ്ത്രം മുതലായവയിലെ ദ്വിപദനാമ പദ്ധതി അതേപടി സ്വീകരിക്കേണ്ടതാണ്.

4. പദങ്ങൾ തർജമ ചെയ്യുമ്പോൾ ധാത്വർഥത്തേക്കാൾ ഇന്ന് അവയ്ക്കുള്ള സാങ്കേതികാർഥത്തിനാണ് പ്രാധാന്യം നൽകേണ്ടത്.

5. മനുഷ്യ ശരീരശാസ്ത്രം, വൈദ്യശാസ്ത്രം ഇവയിൽ ആയുർവേദത്തിലെ സാങ്കേതിക പദങ്ങൾ പരീക്ഷണാർഥം ഉപയോഗിച്ചുനോക്കേണ്ടതാണ്.

6. തർജമ ഹ്രസ്വമാകണം.

7. ഇംഗ്ലീഷിലെ ക്രിയാപദങ്ങളെ മലയാളത്തിലേക്ക് മെരുക്കിയെടുക്കണം. ടു ഫിറ്റ് (to fit) എന്ന ക്രിയയ്ക്ക് ഫിറ്റുക എന്നും ഷാൽ ഫിറ്റ് എന്നതിന് ഫിറ്റാം എന്നും ഡവലപ് എന്നതിന് ഡവലപ്പുക എന്നും മറ്റും പ്രയോഗിക്കാം.

ആദ്യത്തെ ആറു നിർദേശങ്ങളും പൊതുവെ സ്വീകരിക്കപ്പെട്ടു. എന്നാൽ ക്രിയകളുടെ കാര്യത്തിൽ മുന്നോട്ടു വച്ച നിർദേശം ഏറെ തർക്കത്തിന് വിഷയമായി. ഇംഗ്ലീഷിലുള്ള പല ക്രിയകളും അതിന്റെ ധാതു മാത്രമല്ല പ്രത്യയത്തെയും ധാതുരൂപത്തിൽ എടുത്ത് മലയാളത്തിലെ സഹായക്രിയ ആയ “ചെയ്യുക” ഉപയോഗിച്ച് മലയാളീകരിക്കുക എന്ന സമ്പ്രദായം മറ്റൊരു ഭാഷയിലും ഇല്ല. ധാതുവിനോടുകൂടി അതത് ഭാഷകളുടെ പ്രത്യയങ്ങൾ ചേർത്ത് ഭാഷാവത്കരിക്കുകയാണ് പതിവ്. ഉദാഹരണത്തിന് ഇംഗ്ലീഷിൽ അജിറ്റേറ്റ് (ഇളക്കുക) എന്ന പദമുണ്ട്. അതിന്റെ ലാറ്റിൻ ധാതു അജിറ്റ് എന്നാണ്.

ഇംഗ്ലീഷിൽ അജിറ്റ് + ഏറ്റ്
ലാറ്റിനിൽ അജിറ്റ് + ആറെ
ജർമനിൽ അജിറ്റ് + ഈറുൻ
റഷ്യനിൽ അജിറ്റ് + ഈറവാത്
എന്നിങ്ങനെ പോകുന്നു.

മലയാളത്തിൽ നമ്മൾ അജിറ്റേറ്റ് ചെയ്യുക എന്നാണ് പറയുക. ആ സ്ഥാനത്ത് അജിറ്റ് +ഉക എന്നാക്കിയാൽ പിന്നെ അജിറ്റി, അജിറ്റും, അജിറ്റു...... ഇങ്ങനെ അത് മലയാളത്തിന്റെ ഭാഗമായിത്തീരും. ഇംഗ്ലീഷിലുള്ള ക്രിയാപ [ 32 ] ദങ്ങൾ തർജമ ചെയ്യാതെ എവിടെയെങ്കിലും ഉപയോഗിക്കണമെങ്കിൽ സഹായകക്രിയയുടെ സഹായം തേടാതെ, അതിന്റെ ധാതുവിനോട് മലയാള പ്രത്യയം ചേർത്ത് മലയാളീകരിക്കണം എന്നാണ് ഞാൻ നിർദേശിച്ചത്. അങ്ങനെ ഫോണുക, പമ്പുക, ഡവലപ്പുക, വെൽഡുക മുതലായ പ്രയോഗങ്ങൾക്കുവേണ്ടി ഞാൻ വാദിച്ചു. മലയാള ഭാഷയെ വ്യഭിചരിക്കുന്നു എന്നായിരുന്നു എന്റെ മേലുള്ള ആരോപണം. അരമണിക്കൂർകൊണ്ട് ഞാൻ അവതരിപ്പിച്ച പ്രബന്ധത്തെ മുക്കാൽ മണിക്കൂർ നേരം വിമർശിച്ചിട്ടും ശ്രീ കുറുമാപ്പള്ളി കേശവൻ നമ്പൂതിരിക്ക് മതിവന്നില്ല. അധ്യക്ഷനായ പി.ടി.ബി. ഇടപെട്ട് പ്രസംഗം അവസാനിപ്പിച്ചതിൽ അദ്ദേഹം കുപിതനായി. പല ഭാഷാ പണ്ഡിതന്മാരും എന്റെ വാദത്തെ ശരിവച്ചുവെങ്കിലും അവർ മുന്നറിയിപ്പു നൽകി: പാഠപുസ്തകങ്ങളിലും പത്രങ്ങളിലും പ്രയോഗിച്ചില്ലെങ്കിൽ അവ സ്വീകരിക്കപ്പെടില്ല. ഇന്നും സ്വീകരിക്കപ്പെട്ടിട്ടുമില്ല. നേരെ മറിച്ച് പുതിയ ലിപിയോടും ഒട്ടേറെ പേർക്ക് എതിർപ്പുണ്ടായിട്ടും പാഠപുസ്തകങ്ങളിലൂടെയും പത്രങ്ങളിലൂടെയും അവ പ്രചരിപ്പിക്കപ്പെട്ടു, ജനങ്ങൾ അംഗീകരിക്കുകയും ചെയ്തു.

ഉച്ചയ്ക്കുശേഷം നടന്ന ജനറൽ കൗൺസിലിൽ 13 പേരാണ് ഹാജരുണ്ടായിരുന്നത്. പി.ടി.ബി. പ്രസിഡണ്ട്, എൻ.വി.കൃഷ്ണവാരിയർ വൈസ് പ്രസിഡണ്ട്, എ.അച്യുതൻ സെക്രട്ടറി എന്നിങ്ങനെ ഒരു ടീമിനെ തെരഞ്ഞടുത്തു. മലയാളത്തിൽ ഒരു സാങ്കേതിക ശബ്ദകോശം ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. A മുതൽ K വരെയുള്ള അക്ഷരങ്ങൾ വച്ചു തുടങ്ങുന്ന വാക്കുകൾ ബോംബെയിലും L മുതൽ Z വരെയുള്ളവ കേരളത്തിലും എന്നിങ്ങനെ ഒരു വിഭജനവും നടത്തി. സാമ്പിൾ വാക്കുകൾ ജനാഭിപ്രായത്തിനായി മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കാമെന്ന് എൻ.വി. ഏറ്റു. 1967 സെപ്തംബർ 13ന്റെ ലക്കത്തിൽ 700 വാക്കുകൾ അങ്ങനെ പ്രസിദ്ധീകരിച്ചു. പിന്നീട് 1969ൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശബ്ദാവലികൾ ഉണ്ടാക്കിയപ്പോൾ ഇവ പൂർണമായി ഉപയോഗിക്കപ്പെടുകയും ചെയ്തു.

കേന്ദ്രമന്ത്രിസഭയിൽ ആദ്യമായി ഒരു അഹിന്ദിക്കാരൻ, ഡോ.ത്രിഗുണസെൻ വിദ്യാഭ്യാസ മന്ത്രി ആയി വന്നത് അക്കാലത്താണ്. ഹിന്ദിയുടെ മാത്രമല്ല, മറ്റു ഭാഷകളുടെയും വികാസത്തിന് കേന്ദ്ര ഗവൺമെന്റ് ഉത്തരവാദപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹത്തിനു തോന്നി. സർവകലാശാലാതലത്തിൽ പോലും മാതൃഭാഷയിലൂടെ പഠിക്കാനുള്ള സൗകര്യം ഉണ്ടാകണമെന്ന് ആളുകൾ വാദിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. പ്രാദേശികഭാഷകളിലെ വൈജ്ഞാനിക സാഹിത്യം, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസതലത്തിലുള്ള വൈജ്ഞാനിക സാഹിത്യം, വളർത്തുന്നതിനുവേണ്ടി ഓരോ സംസ്ഥാനത്തിനും ഒരു കോടി രൂപ ബഡ്ജറ്റിൽ അദ്ദേഹം ഉൾപ്പെടുത്തി. പരിഷത്ത് തയ്യാറാക്കിക്കൊണ്ടിരുന്ന വൈജ്ഞാനിക ശബ്ദാവലിയുടെ പ്രസിദ്ധീകരണത്തിന് സഹായം അഭ്യർഥിക്കാനായി 1968ൽ മുഖ്യമന്ത്രിക്ക് (ഇ.എം.എ [ 33 ] സിന്) ഒരു കത്തയച്ചു. ഇതിന് പ്രത്യേകമായിത്തന്നെ ഒരു സംവിധാനമുണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസമന്ത്രി മുഹമ്മദ്കോയയുമായി ബന്ധപ്പെട്ടാൽ മതിയെന്നും കാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മറുപടി വന്നു. 1968 സെപ്തംബറിൽ അങ്ങനെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിക്കപ്പെട്ടു. പരിഷത്തിന്റെ വൈസ് പ്രസിഡണ്ടായിരുന്ന എൻ.വി.കൃഷ്ണവാരിയർ പ്രഥമ ഡയറക്ടറായി നിയമിക്കപ്പെടുകയും ചെയ്തു. ആയിടയ്ക്കാണ് പരിഷത്തിന്റെ അഞ്ചാം വാർഷികം തിരുവനന്തപുരത്തുവച്ചു നടക്കുന്നത്. അന്തരിച്ച ഡോ.എസ്.പരമേശ്വരൻ (ഗണിതാധ്യാപകൻ) ആയിരുന്നു മുഖ്യകാർമികൻ. ആ സന്ദർഭത്തിൽ അവർ പ്രസിദ്ധീകരിച്ച സുവനീർ, ഏറെ കനപ്പെട്ട ഒന്നാണ്. പരിഷത്തിന്റെ ആദ്യത്തെ വാർഷിക സുവനീറും അതു തന്നെ.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ച് താമസിയാതെതന്നെ അത് ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ ഒരു കുറിപ്പ് എൻ. വി.ക്ക് അയച്ചു കൊടുത്തു. വിവിധ വിജ്ഞാനശാഖകളിലും ഉപശാഖകളിലും വ്യത്യസ്ത തലങ്ങളിലുമായി ഏതാണ്ട് 5000 പുതിയ പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനുള്ള ഒരു രൂപരേഖ ആയിരുന്നു അത്. ദാ വരുന്നു എൻ.വിയുടെ മറുപടി. പ്ലാനൊക്കെ കേമം! ആർ ചെയ്യും? ഇവിടെ സാങ്കേതിക (എൻജിനീയറിങ്ങ്) വിഭാഗത്തിൽ ഒരു അസിസ്റ്റന്റ് ഡയറക്ടറെ ആവശ്യമുണ്ട്. വന്നു കൂടെ? ചെയ്തുകൂടെ?

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നതിന് എനിക്ക് വിരോധമുണ്ടായിരുന്നില്ല. ഞാൻ ചെയ്തുകൊണ്ടിരുന്ന ഗവേഷണങ്ങൾ തികച്ചും ഉപരിപ്ലവങ്ങളായിരുന്നു. ആണവോർജത്തിന്റെ പരിമിതികൾ കുറച്ചൊക്കെ വ്യക്തമാകാൻ തുടങ്ങിയിരുന്നു. കേരള സർക്കാർ ഔപചാരികമായി ആവശ്യപ്പെടുകയും ഡിപ്പാർട്ട്മെന്റ് വിട്ടുകൊടുക്കാൻ തയ്യാറാവുകയും ആണെങ്കിൽ വരാൻ തയ്യാറാണെന്ന് എൻ.വി.ക്ക് എഴുതി. അതനുസരിച്ച് കേരള ഗവൺമെന്റ് ആവശ്യപ്പെട്ടു. ഡിപ്പാർട്ട്മെന്റ് സസന്തോഷം അവരുടെ അപേക്ഷ സ്വീകരിച്ചു. മൂന്നു നാല് ആഴ്ചക്കുള്ളിൽ റിലീവിങ്ങ് ഓർഡർ കിട്ടി. 1969 മാർച്ചിൽ ഞാൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അവിടെവച്ചാണ് സി.പി.നാരായണനെ ഞാൻ ആദ്യമായി കാണുന്നത്. അതിന് മുമ്പ് യുവഭാവന എന്ന ആനുകാലികത്തിന് ലേഖനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തിലൂടെയാണ് ആദ്യമായി പരിചയപ്പെടുന്നത്.

ആയിടയ്ക്ക് പി.ടി.ബിയും തിരുവനന്തപുരത്തെത്തിച്ചേർന്നു, സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിക്കുന്ന വിശ്വവിജ്ഞാനകോശത്തിന്റെ എഡിറ്ററായി ചാർജെടുത്തുകൊണ്ട്. പരിഷത്തും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സഹകരിച്ചുകൊണ്ടുള്ള വലിയൊരു മുന്നേറ്റത്തിന് ഇത് കളമൊരുക്കി. തിരുവനന്തപുരം പരിഷത്ത് പ്രവർത്തനത്തിന്റെ മർമ കേന്ദ്രമായിത്തീർന്നു.

ശാസ്ത്രസാഹിത്യ പരിഷത്ത് സന്നദ്ധപ്രവർത്തനത്തിലൂടെ ചെയ്തിരുന്ന പല കാര്യങ്ങളും ഔപചാരിക പ്രവർത്തനത്തിന്റെ ഭാഗമായിത്തീർന്നു. [ 34 ] എന്തായിരുന്നു ശാസ്ത്രസാഹിത്യ പരിഷത്ത് സ്വയം പ്രഖ്യാപിച്ചിരുന്ന ലക്ഷ്യങ്ങൾ? തുടക്കത്തിലുണ്ടായിരുന്നതിനേക്കാൾ വിശാലമായിത്തീർന്നിരുന്നു അവ.

  1. മലയാളത്തിൽ ശാസ്ത്രസാഹിത്യം വികസിപ്പിക്കുക. മലയാളഭാഷയെ ഏത് വൈജ്ഞാനിക മേഖലയെയും കൈകാര്യം ചെയ്യാൻ കഴിവുള്ളതാക്കി വളർത്തുക.
  2. ഏറ്റവും ഉയർന്ന ബിരുദാനന്തരതലംവരെ മലയാളത്തിലൂടെ പഠിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കുക.
  3. മലയാളത്തെ കേരളത്തിന്റെ ഭരണഭാഷയാക്കി മാറ്റുക.
  4. മലയാളത്തിൽ വൈജ്ഞാനിക വിഷയങ്ങൾ എഴുതാനും പ്രസംഗിക്കാനും ക്ലാസ്സെടുക്കാനും കഴിയുന്നവരുടെ ഒരു വൻ നിരതന്നെ വളർത്തിക്കൊണ്ടുവരിക.
  5. ജനങ്ങളുടെ ഇടയിൽ ശാസ്ത്രീയ ജീവിതവീക്ഷണവും ശാസ്ത്രീയലോകവീക്ഷണവും വളർത്തിക്കൊണ്ടുവരിക.

പിന്നീട് പരിഷത്തിന്റെ പ്രധാന പ്രവർത്തനമേഖലകളായിത്തീർന്ന ആരോഗ്യം, പരിസരം, ഊർജം, വികസനം, സ്വാശ്രയം, ലിംഗനീതി (ജെൻഡർ) മുതലായവയൊന്നും അന്ന് രൂപപ്പെട്ടിട്ടുണ്ടായിരുന്നില്ല. എന്നാൽ പൊതുവിദ്യാഭ്യാസമേഖലയിൽ ഇതിനകംതന്നെ പരിഷത്ത് താൽപ്പര്യമെടുക്കാൻ തുടങ്ങിയിരുന്നു. 1965-66 കാലത്ത് കേന്ദ്രതലത്തിലും തുടർന്ന് സംസ്ഥാനതലത്തിലും സ്കൂൾ പാഠ്യപദ്ധതിയിൽ മൗലികമായ മാറ്റങ്ങൾ വരികയുണ്ടായി. ഈ മാറ്റങ്ങൾ മനസ്സിലാക്കാൻ തന്നെ കേരളത്തിലെ അധ്യാപകർക്ക് വിഷമമായിരുന്നു. പ്രത്യേകിച്ചും ഗണിതബോധനസമീപനത്തിൽ വന്ന മൗലികമായ മാറ്റങ്ങൾ, പരിഷത്ത് പ്രവർത്തകരിൽ - അന്ന് അവരുടെ എണ്ണം 40ൽ താഴെ ആയിരുന്നു - പലരും അധ്യാപകർ ആയിരുന്നതിനാൽ ഇത് അവരെ നേരിട്ടു ബാധിക്കുന്ന ഒരു പ്രശ്നമായി മാറി. പാഠ്യപദ്ധതിയിലെ ഈ പരിവർത്തനം സുഗമമാക്കുന്നതിന് കേരളത്തിലെ സ്കൂൾ അധ്യാപകരെ സഹായിക്കുക എന്ന ലക്ഷ്യം വച്ച് പരിഷത്ത് ഏതാനും അധ്യാപകപരിശീലനങ്ങൾ നടത്തുകയുണ്ടായി. എന്നാൽ വിശദാംശങ്ങൾ മനസ്സിലാക്കാൻ പറ്റുന്നവിധം അവ രേഖപ്പെടുത്തുകയുണ്ടായിട്ടില്ല.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ചതുതന്നെ മുകളിൽ പറഞ്ഞതിൽ (1)മുതൽ (5) വരെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ടാണ്. പരിഷത്തിന്റെ പ്രധാന പ്രവർത്തകരായ സി.പി.നാരായണൻ, എൻ.വി.കൃഷ്ണവാരിയർ, സി.കെ. മൂസ്സത്, ഡോ. എ.എൻ.പി.ഉമ്മർകുട്ടി, പി.ടി.ബി. എന്നിവരും പുറമേ ഈ ലേഖകനും ഒക്കെ തിരുവനന്തപുരത്തുണ്ടായിരുന്നു. 1967ൽ പരീക്ഷണാർഥം മാതൃഭൂമിയിലൂടെ പ്രസിദ്ധീകരിച്ച 'സാങ്കേതികപദാവലി' പൂർത്തീകരിച്ചു പ്രസിദ്ധീകരിക്കുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. 1969 മാർച്ചിൽ ആരംഭിച്ച് രണ്ടുമാസം കൊണ്ടാണ് 'വിജ്ഞാനശബ്ദാവലിയും' 'മാനവികശബ്ദാ [ 35 ] വലിയും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത്, തുടക്കം മുതലേ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സർക്കാർ സംസ്കാരത്തിനുപകരം ഒരു പരിഷത്ത് സംസ്കാരം വളർത്തിക്കൊണ്ടുവന്നതുകൊണ്ടാണ്. ഇഷ്ടമുള്ള പ്രവർത്തനമായതു കൊണ്ട് അഞ്ചുമണിക്ക് പണി നിർത്തി കട പൂട്ടി പോകുന്ന സമ്പ്രദായം അവിടെ ഉണ്ടായിരുന്നില്ല. പിന്നീടുള്ള മൂന്നുനാല് കൊല്ലക്കാലത്തേക്ക് പരിഷത്തിന്റെ പ്രവർത്തനമേത്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനമേത് എന്ന് തിരിച്ചറിയാൻ പറ്റുമായിരുന്നില്ല. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തുന്ന എഴുത്തുകാരുടെ ക്യാമ്പുകൾ, പരീക്ഷണ ക്ലാസുകൾ, ചർച്ചകൾ മുതലായവയൊക്കെ ചെലവ് കുറച്ച് പരിഷത്ത് ശൈലിയിൽ സംഘടിപ്പിക്കുക എന്ന തരത്തിലുള്ള ഒരു സഹജീവനം സംസ്ഥാപിതമായി. ശാസ്ത്രസാഹിത്യരചനയിൽ ഒരു വിപ്ലവം തന്നെ നടന്ന കാലമായിരുന്നു അത്. പുസ്തകങ്ങൾ, ലേഖനങ്ങൾ, എഴുത്തുകാർ, എല്ലാറ്റിലും ഗണ്യമായ വർധനവുണ്ടായി. എണ്ണത്തിൽ മാത്രമല്ല, ആദ്യമായി ജനപ്രിയശാസ്ത്രഗ്രന്ഥങ്ങൾക്കു പുറമേ വൻതോതിൽ കടും ശാസ്ത്രഗ്രന്ഥങ്ങളും മലയാളഭാഷയിൽ രചിക്കാനും മലയാളത്തിലേക്ക് തർജമ ചെയ്യാനും തുടങ്ങി. 'നിക്കളയ് ബുർബാക്കി' എന്ന തൂലികാനാമത്തിൽ ഫ്രഞ്ച് ഗണിതജ്ഞർ പ്രസിദ്ധീകരിച്ചിരുന്ന ഗണിതഗ്രന്ഥങ്ങൾ, സ്മിർണോവിന്റെ ഉപരിഗണിതം, റിച്ചാർഡ് ഫെയ്‌മാന്റെ പ്രസിദ്ധ ഭൗതികഗ്രന്ഥമായ ഫെയ്‌മാൻ ലക്ചറുകൾ, (Feyman Lectures) തിമോഷെൻകോവിന്റെ പദാർഥങ്ങളുടെ ഉറപ്പ് (Strength of Materials), മുതലായ ഒട്ടനവധി ഗ്രന്ഥങ്ങൾ അന്ന് തർജമ ചെയ്യപ്പെട്ടു. തങ്ങളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുമെന്നും അതിന് പ്രതിഫലം കിട്ടുമെന്നും വന്നപ്പോൾ ഒട്ടേറെ പുതിയ എഴുത്തുകാരും തർജമക്കാരും രൂപം കൊള്ളാൻ തുടങ്ങി. അങ്ങനെയുള്ള ഒരു പ്രവർത്തനത്തിലൂടെയാണ് കെ.കെ.കൃഷ്ണകുമാർ പരിഷത്തുമായി ബന്ധപ്പെടുന്നത്. അതിനുമുമ്പെ തൃശ്ശൂർ എൻജിനീയറിങ്ങ് കോളേജിൽ വിദ്യാർഥിയായിരിക്കെതന്നെ ചെറിയ ബന്ധം പുലർത്തിയിരുന്നത് ശരിതന്നെ. എന്നാൽ അത് ആഴമേറിയ ആത്മബന്ധമായി മാറുന്നത് 1972ൽ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങളുടെ തർജമയിലൂടെയാണ്.

1966 നവംബറിൽ പ്രസിദ്ധീകരണം ആരംഭിച്ച ശാസ്ത്രഗതി മുടക്കം കൂടാതെ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. അത് ഒരേ സമയം തന്നെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 'മുഖപത്രവും'- അങ്ങനെതന്നെയാണ് അതിന്റെ ശീർഷകം കൊടുക്കാറുണ്ടായിരുന്നത് - ഒരു സാമാന്യ ശാസ്ത്രഗ്രന്ഥവും (അതിന്റെ കെട്ടും മട്ടും പുസ്തകങ്ങളുടേത്) ആയിരുന്നു. പി.ടി.ബി യാണ് മറ്റൊരു പ്രസിദ്ധീകരണത്തിന്റെ ആശയം പരിഷത്തിന്റെ മുമ്പിൽ വച്ചത്. ഹൈസ്കൂൾ കുട്ടികൾക്കു വേണ്ടിയുള്ള ഒരു പ്രസിദ്ധീകരണം. അതിന് ശാസ്ത്രകേരളം എന്ന പേർ നൽകപ്പെട്ടു. ഗണിതശാസ്ത്രത്തിൽ എം.എസ്.സി. ബിരുദമെടുത്ത ടി.കെ. കൊച്ചുനാരായണൻ [ 36 ] സർവവിജ്ഞാനകോശത്തിൽ പി.ടി.ബിയുടെ അസിസ്റ്റന്റ് ആയി അതിനകം ചേർന്നിരുന്നു. ഒരു അത്യുത്സാഹി. പിൽക്കാലത്ത് 'കൊച്ചു'വിന്റെ മോട്ടോർസൈക്കിളിന്റെ പിന്നിലിരുന്നു തിരുവനന്തപുരം ജില്ലയിൽ ഒട്ടാകെ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. നെടുമങ്ങാട്, നെയ്യാർ, ധനുവച്ചപുരം, ആറ്റിങ്ങൽ, വർക്കല... പി.ടി.ബി എഡിറ്ററും കൊച്ചു മാനേജിംഗ് എഡിറ്ററുമായാണ് ശാസ്ത്രകേരളം ആദ്യലക്കം 1969 ജൂണിൽ പുറത്തിറങ്ങിയത്. 'ശാസ്ത്രഗതി'യുടെയും 'ശാസ്ത്രകേരള'ത്തിന്റെയും ഒരു സ്വാഭാവിക പിന്തുടർച്ച മാത്രമായിരുന്നു അപ്പർ പ്രൈമറികുട്ടികൾക്കു വേണ്ടിയുള്ള യുറീക്ക. 1970ൽ ആണ് അതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. തൃശ്ശൂരിലാണ് തുടക്കം. അങ്ങനെ പതുക്കെപ്പതുക്കെ പരിഷത്തിന് സ്വന്തമായി മൂന്നു മാസികകൾ ഉണ്ടെന്ന അവസ്ഥ വന്നു. മാത്രമല്ല മൂന്നിനും താരതമ്യേന മോശമല്ലാത്ത സർക്കുലേഷനും ഉണ്ടായിരുന്നു.

അക്കാലത്ത് ശാസ്ത്രവിഷയങ്ങൾക്കു മാത്രമായി മറ്റൊരു ആനുകാലിക പ്രസിദ്ധീകരണവും ഉണ്ടായിരുന്നില്ല. എന്നാൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ കൂടി ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങിയിരുന്നു. പക്ഷേ, അവയൊക്കെ വിദ്യാർഥികളെ ഉദ്ദേശിച്ചുള്ള പാഠപുസ്തകങ്ങളായിരുന്നു. സാമാന്യജനങ്ങളെ ലക്ഷ്യമാക്കിയുള്ളവ ആയിരുന്നില്ല. പരിഷത്തിന്റെ പ്രഖ്യാപിത ലക്ഷ്യം നേടണമെങ്കിൽ സാമാന്യ ശാസ്ത്രഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കണം. പരിഷത്ത് നേരിട്ട് പുസ്തകപ്രസിദ്ധീകരണരംഗത്ത് ഇറങ്ങണ്ട എന്നൊരു ധാരണയാണ് അന്ന് പ്രബലമായി ഉണ്ടായിരുന്നത്. അതിനാൽ പരിഷത്ത് മുൻകൈ എടുത്തുകൊണ്ടുതന്നെ, പുസ്തക പ്രസിദ്ധീകരണത്തിനായി പ്രത്യേകമായൊരു സഹകരണസംഘം സ്ഥാപിക്കുക എന്ന തീരുമാനമെടുത്തു. അങ്ങനെ 1972ൽ STEPS -Scientific Technical and Educational Cooperative Publishing Society എന്ന സ്ഥാപനം രജിസ്റ്റർ ചെയ്യപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും പരിഷത്തിന്റെ പ്രസിഡണ്ടുമായിരുന്ന ഡോ.കെ. മാധവൻകുട്ടി ആയിരുന്നു പ്രഥമ പ്രസിഡണ്ട്. ഡോ. ഗോപാലകൃഷ്ണ കാരണവരുടെ "നമുക്ക് ചുറ്റുമുള്ള ജീവികൾ" എന്ന പുസ്തകമാണ് ആദ്യമായി സിദ്ധീകരിക്കപ്പെട്ടത്. STEPSന്

sasthrakeralam [ 37 ] eureka

ഒരു ഓഫീസും ഒരു ഫുൾടൈം ജോലിക്കാരനും ഉണ്ടായിരുന്നു. ശമ്പളം, വാടക മുതലായി മാസാമാസം ഒരു നിശ്ചിത തുക ചെലവായിക്കൊണ്ടിരുന്നു. ആദ്യത്തെ പുസ്തകത്തിന്റെ വിൽപ്പന പതുക്കെ ആയിരുന്നു. വിറ്റതിന്റെ പണം തിരിച്ചു വരുന്നുമില്ല. കൂടുതൽ പുസ്തകങ്ങളടിക്കാൻ ഭയമായി. ഫലമോ, ഒരു കൊല്ലത്തിനുള്ളിൽ സംഭരിച്ച മൂലധനമെല്ലാം വാടകയും ശമ്പളവും കറന്റ് ചാർജുമായി ഉപയോഗിച്ചു തീർന്നു. 8-10 പുസ്തകങ്ങളുടെ ഒരു സെറ്റ് അച്ചടിച്ചാലെ വിതരണം സുഗമമാകു, അതിനാവശ്യമായ മുതൽ മുടക്കാൻ ധൈര്യപ്പെട്ടില്ല. കൂടുതൽ കൂടുതൽ അംഗങ്ങളെ ചേർത്ത് വാടകയും ശമ്പളവും കൊടുക്കുക എന്ന പരുവത്തിലെത്തി STEPS. പിന്നീടും മൂന്നുനാലു കൊല്ലത്തിനു ശേഷമാണ് പരിഷത്ത് സ്വന്തമായി പുസ്തകം പ്രസിദ്ധീകരണം ആരംഭിക്കുക എന്ന തീരുമാനമെടുത്തത്. അതിന് ധൈര്യം തന്നത് ഒരു പ്രത്യേകലക്ഷ്യംവച്ച് പരിഷത്ത് പ്രസിദ്ധീകരിച്ച കേരളത്തിന്റെ സമ്പത്ത് എന്ന പുസ്തകത്തിന്റെ സാമ്പത്തികവിജയവും അക്കാദമിക പ്രശസ്തിയുമായിരുന്നു. അത് പറയാനിരിക്കുന്നതേയുള്ളു.

1970 ഡിസംബർ 19, 20 തിയ്യതികളിൽ എറണാകുളത്ത് വച്ചു നടന്ന 8-ാം വാർഷികത്തിൽ ഒരു കൊച്ചു കുസൃതി നടന്നു: ശാസ്ത്രജ്ഞരെ തെരുവിലിറക്കി! വൈകുന്നേരം പരിഷത്തംഗങ്ങൾ മഹാരാജാസ് കോളേജിൽനിന്ന് ജാഥയായി മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് രാജേന്ദ്ര മൈതാനത്തിലേക്ക് നീങ്ങി. അവിടെ പ്രൊഫ. എ.അച്യുതന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, നമ്മുടെ നിത്യജീവിതവും രസതന്ത്രവും എങ്ങനെ കെട്ടുപിണഞ്ഞു കിടക്കുന്നു, രസതന്ത്രചരിത്രത്തിലെ പ്രധാന മുഹൂർത്തങ്ങൾ ഏവ എന്നിവയെക്കുറിച്ചൊക്കെ ലളിതവും രസകരവുമായ ശൈലിയിൽ പ്രൊഫ.പി.വി. അപ്പു പ്രഭാഷണം നടത്തിയിരുന്നു. ഇതു കേൾക്കാൻ, പാർക്കിൽ ഉല്ലസിക്കാൻ എത്തിയിരുന്ന ആളുകൾ പോലും അവരറിയാതെതന്നെ യോഗസ്ഥലത്തേക്ക് നീങ്ങുന്നതുകണ്ടപ്പോഴാണ്, ശാസ്ത്രത്തെപ്പോലും മൈതാനപ്രസംഗത്തിന്റെ വിഷയമാക്കാമെന്ന തിരിച്ചറിവുണ്ടായത്. ഇത് പിന്നീട് വരാനിരിക്കുന്ന ശാസ്ത്രകലാജാഥയുടെയും മറ്റു ജാഥകളുടെയും മുന്നോടി ആയിരുന്നു.

1972 ജനുവരി 6, 7, 8 തിയ്യതികളിൽ തിരുവല്ല മാർത്തോമാ കോളേജിൽ [ 38 ] വച്ചു നടന്ന 9-ാം വാർഷികത്തിലേക്ക്, കോഴിക്കോട്, ഷൊർണൂർ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ട് വഴിനീളെ ശാസ്ത്രപ്രസംഗങ്ങൾ നടത്തിയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയും മൂന്നു പ്രചാരണ (കാർ) ജാഥകൾ നടത്തുകയുണ്ടായി. തിരുവനന്തപുരത്തുനിന്ന് തിരിച്ച ജാഥയുടെ മാനേജരായിരുന്നു ഈ ലേഖകൻ. പ്രസിഡണ്ട് ഡോ. മാധവൻകുട്ടി തന്നെ ആയിരുന്നു അതിന്റെ ക്യാപ്റ്റൻ. എൻജിനീയറിങ്ങ് കോളേജ് പ്രിൻസിപ്പാൾ എസ്.വാസുദേവനുണ്ണി, കാർഷിക സർവകലാശാലാ പ്രൊഫസർ എ.ജി.ജി മേനോൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ ആർ.ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവരായിരുന്നു ജാഥാംഗങ്ങൾ. ഒരു കാറിൽ കൊള്ളാവുന്നവർ. STEPSന്റെ അരികിലുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്ന് ജാഥ ഫ്ളാഗ് ഓഫ് ചെയ്തത് ശ്രീ. ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. വഴിയിലെ സ്വീകരണങ്ങളിൽ മറ്റു പലരുടെയും കൂട്ടത്തിൽ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവരും 'ക്യാപ്റ്റന്' ഹാരാർപ്പണം നടത്തുകയുണ്ടായി. പലരെയും സംബന്ധിച്ചിടത്തോളം ഇത് ഒരു തരത്തിലുള്ള സാമൂഹികരാഷ്ട്രീയ മാമൊദീസ മുക്കൽ ആയിരുന്നു എന്നു പറയാം. തിരുവല്ല സമ്മേളനം എന്നെ സെക്രട്ടറി ആയി തെരഞ്ഞെടുത്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആവശ്യത്തിനായി ധാരാളം യാത്ര ചെയ്യേണ്ടി വന്നിരുന്നു. ഒപ്പം പരിഷത്തിന്റെ പണിയും ചെയ്യും. വരാൻ പോകുന്നത് 10-ാം വാർഷികമാണ്. കോഴിക്കോട്ട് വച്ച്. വി.കെ.ദാമോദരനായിരുന്നു സ്വാഗതസംഘം കൺവീനർ, സ്വാഗതസംഘരീതി അതിനകം തന്നെ പരിഷത്തിൽ സ്ഥിരീകൃതമായിക്കഴിഞ്ഞിരുന്നു. വാർഷികത്തിനുമുന്നെയുള്ള ബഹുജനസമ്പർക്ക പരിപാടി എന്തായിരിക്കണം?

Viswamanavan.png [ 39 ] പി.ടി.ബിയുടെ വീട്ടിൽ ഇരുന്ന് ആലോചിക്കുകയായിരുന്നു. എന്റെ വീട്ടിൽനിന്ന് പി.ടി.ബി യുടെ വീട്ടിലേക്ക് 5 മിനിറ്റ് നടക്കാവുന്ന ദൂരമേയുള്ളൂ. അതിനാൽ ഇടക്കിടയ്ക്ക് കാണുമായിരുന്നു. അന്ന് പി.ഗോവിന്ദപ്പിള്ളയും (പി.ജി) ഉണ്ടായിരുന്നു. ജാഥ പോര. പിന്നെന്തുവേണം? സംസാരത്തിനിടയിലാണ് ഒരാഴ്ചക്കുള്ളിൽ 1000 ശാസ്ത്രക്ലാസ് എന്ന ധാരണ രൂപം കൊണ്ടത്. എസ്.എഫ്.ഐ. വിദ്യാർഥികൾക്കായി ഞാൻ 'വൈരുധ്യാത്മക ഭൗതികവാദം' എന്ന പുസ്തകം എഴുതിയ കാലമായിരുന്നു അത്. ശാസ്ത്രീയലോകവീക്ഷണം വളർത്താൻ ഉപകരിക്കുന്ന ക്ലാസുകളായിരിക്കണം നടത്തേണ്ടത്. അങ്ങനെ പ്രപഞ്ചത്തിന്റെ വികാസം, മനുഷ്യന്റെ വികാസം, ശാസ്ത്രത്തിന്റെ വികാസം എന്നിങ്ങനെ മൂന്നു ക്ലാസ്സുകൾ വിഭാവനം ചെയ്യപ്പെട്ടു. അതിനുള്ള കുറിപ്പുകൾ 'ശാസ്ത്രകേരളത്തിന്റെ' പ്രത്യേക ലക്കം (ഡിസംബർ ലക്കം) ആയി പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യത്തെ രണ്ടു കുറിപ്പും ഞാൻ തയ്യാറാക്കി. മൂന്നാമത്തേത് പി.ജിയും. ക്ലാസ്സുകൾ എടുക്കാൻ താൽപ്പര്യമുള്ളവർ പേർ തരണമെന്ന അഭ്യർഥന 'ശാസ്ത്രകേരളത്തിൽ' പ്രസിദ്ധീകരിച്ചു. പി.ടി.ബിക്കായിരുന്നു നടത്തിപ്പിന്റെ ചുമതല. ഏതാണ്ട് ആയിരം കാർഡിലെങ്കിലും പി.ടി.ബി സ്വന്തം കൈകൊണ്ട് എഴുതിയിരിക്കും. മൊത്തം 400 പേർ ക്ലാസ്സെടുക്കാൻ തയ്യാറായി വന്നു. അങ്ങനെയാണ് എ.വി. വിഷ്ണു ഭട്ടതിരിപ്പാട് ആദ്യമായി പരിഷത്തിൽ വരുന്നത്. പിന്നീട് സജീവപ്രവർത്തകനായി മാറി. 1973 ജനുവരി 1 മുതൽ 7 വരെയുള്ള ഒരാഴ്ചയിൽ ആകെ 1200 ക്ലാസ്സുകൾ നടന്നു. പരിഷത്ത് പ്രവർത്തകരുടെ ജീവിത വീക്ഷണത്തെ ഈ ക്ലാസ്സുകൾ സാരമായി സ്വാധീനിച്ചു. [ 40 ]

3
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്


1972ൽ ആണ് കെ.കെ. കൃഷ്ണകുമാറിനെ (കെ.കെ) ആദ്യമായി പരിചയപ്പെടുന്നത്. കെ.കെ, ബാബു ഭരദ്വാജ്, കെമിക്കൽ എൻജിനീയറായ മറ്റൊരു കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഒരു ടീമിനെ ഏതാനും എൻജിനീയറിങ്ങ് പുസ്തകങ്ങൾ തർജമ ചെയ്യാൻ ഏൽപ്പിക്കുന്നതിലൂടെയാണ് ഇത് നടന്നത്. കെ.കെ. പരിഷത്തിന്റെ ഒരു സജീവ പ്രവർത്തകനായി മാറി. മറ്റു രണ്ടു പേരും വേറെ തുറകളിലേക്ക് പോയി. 1973 ഫെബ്രുവരിയിൽ ഡെപ്യൂട്ടേഷൻ അവസാനിച്ച് ഞാൻ ബോംബെയിലേക്ക് തിരിച്ചു പോയി. 1974ൽ ബോംബെയിൽ വച്ച് ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് നടത്തുന്ന നാലാം കോൺഫറൻസിനുശേഷം ജോലി രാജിവച്ച് തിരിച്ചുവരാൻ പ്ലാനിട്ടു കൊണ്ടായിരുന്നു തിരിച്ചു പോയത്. ആ സെപ്തംബറിൽ ഒരു മാസത്തെ ലീവിൽ വീണ്ടും തിരുവനന്തപുരത്ത് വരികയുണ്ടായി. STEPS ഓഫീസുതന്നെ ആയിരുന്നു അന്ന് പരിഷത്ത് ഓഫീസായി പ്രവർത്തിച്ചിരുന്നത്. ഒരു ദിവസം ഞാൻ, പി.ടി.ബി, വി.കെ. ദാമോദരൻ (വി.കെ.ഡി), എന്നിവർ-മറ്റു വല്ലവരും ഉണ്ടായിരുന്നോ എന്ന് ഓർമയില്ല - ഇരുന്നു പരിഷത്തിന്റെ 10 കൊല്ലത്തെ പ്രവർത്തനത്തെ അപഗ്രഥിക്കുകയും വിലയിരുത്തുകയും ചെയ്യുകയായിരുന്നു. ജനങ്ങൾക്കിടയിൽ ശാസ്ത്രം പ്രചരിപ്പിക്കുകയും അവരിൽ ശാസ്ത്രബോധം വളർത്തുകയും എന്ന ലക്ഷ്യം എത്ര കണ്ട് നേടാൻ കഴിഞ്ഞിട്ടുണ്ട്. ജനജീവിതത്തിൽ എന്തു മാറ്റം വന്നിട്ടുണ്ട് ? ശാസ്ത്രം പ്രവർത്തനമാണ് എന്ന ആപ്തവാക്യം ഉരുവിട്ടുകൊണ്ടിരുന്ന കാലമായിരുന്നു അത്. അങ്ങനെ പതുക്കെപ്പതുക്കെ ശാസ്ത്രത്തിന്റെ രണ്ട് അസ്തിത്വരൂപങ്ങളിലേക്ക് ഞങ്ങളുടെ ചർച്ച നീങ്ങി. മനുഷ്യർ നടത്തുന്ന നാനാതരം പ്രവർത്തനങ്ങളിൽ നിത്യേന പ്രയോഗിക്കപ്പെടുന്ന ശാസ്ത്രമുണ്ട്. അതോടൊപ്പം വിവിധ ഭാഷകളിൽ സംഭൃതമായിട്ടുള്ള, സ്ഥലകാലങ്ങളിലൂടെ [ 41 ] സമാഹരിക്കപ്പെട്ടിട്ടുള്ള അറിവുണ്ട്. പുസ്തകങ്ങളിൽ നിലകൊള്ളുമ്പോൾ അവ ജീവനില്ലാത്ത, മൃതവിജ്ഞാനമാണ്. പ്രവർത്തനപഥത്തിലെത്തു മ്പോഴേ അവയ്ക്ക് ജീവൻ വയ്ക്കൂ. പരിഷത്ത് അതേവരെ ചെയ്തിരുന്നത് ഈ 'മൃത' വിജ്ഞാനത്തെ പ്രചരിപ്പിക്കുക മാത്രമായിരുന്നു. ജീവൻ വച്ചാ ലല്ലാതെ അത് വളരില്ല, ജനജീവിതത്തിൽ മാറ്റം വരുത്തില്ല. വിജ്ഞാനം ജീവത്താകുന്നത് മനുഷ്യർ നടത്തുന്ന വിവിധങ്ങളായ ഉൽപാദനപ്രവർത്തന ങ്ങളുടെ മേഖലകളിലാണ്. അവയിൽ പരിഷത്ത് ഇടപെടണം, ശാസ്ത്രത്തെ ജീവത്താക്കണം........ ഇങ്ങനെ പോയി ചർച്ച.

കേരളത്തിലും ഇന്ത്യയിലും ഏറിയ പങ്ക് മനുഷ്യരും ജീവിക്കുന്നത് ഗ്രാമ പ്രദേശങ്ങളിലാണ്. അവരുടെ പ്രവർത്തനങ്ങൾ നടക്കുന്നത് കൃഷി, മൃഗപ രിപാലനം, കുടിൽ വ്യവസായങ്ങൾ മുതലായ ഉൽപ്പാദന മേഖലകളിലും അധ്യാപനം, രോഗശുശ്രൂഷ..... മുതലായ സേവന മേഖലകളിലുമാണ്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വം സേവനരംഗത്ത് മാത്രം പ്രവർത്തിക്കുന്നവരുടേതായിരുന്നു. ഉൽപ്പാദനരംഗത്ത് പ്രവർത്തിക്കുന്നവർ കുറവായിരുന്നു. അപ്പോൾ എന്തുചെയ്യാൻ പറ്റും? പരിഷത്തിന്റെ നേതൃത്വ ത്തിലിരിക്കുന്ന പ്രവർത്തകർ കൊല്ലത്തിൽ 20 ദിവസം തങ്ങൾക്കു ബന്ധ മുള്ള ഒരു ഗ്രാമത്തിൽ താമസിക്കണം, അവിടത്തെ ജനജീവിതം സ്വാംശീ കരിക്കണം, അതിലെ ശാസ്ത്രം പുറത്തുകൊണ്ടുവരണം ശാസ്ത്രംകൊണ്ട് അതിനെ സംപുഷ്ടമാക്കണം.... ചർച്ചയിൽ കൂടി രൂപപ്പെട്ടുവന്ന ഒരാശയം ഇതായിരുന്നു. ചർച്ച തുടർന്നു. ഇത് ഒരു തുടർപ്രക്രിയ ആകണമെങ്കിൽ, വിജ്ഞാനത്തെ ഉൽപ്പാദനപ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ലോകവീ ക്ഷണത്തിൽ മാറ്റം വരുത്തുന്നതിനും ഉപയോഗിക്കണമെങ്കിൽ ഏതാനും ആളുകൾ ഏതാനും ദിവസത്തേക്ക് ഗ്രാമങ്ങളിൽ പോയി ജീവിച്ചു വന്നാൽ മാത്രം പോര, അവിടെത്തന്നെ അതിന് ഒരു സ്ഥിരം സംവിധാനം ഉണ്ടാക്ക ണം. കേരളത്തിലെ ഏതൊരു പഞ്ചായത്തിലും പാരമ്പര്യവിജ്ഞാനമുള്ള വരും ആധുനികവിജ്ഞാനമുള്ളവരുമായവരുടെ ഒരു നിരതന്നെ കാണാം. സർക്കാർ സ്ഥാപനങ്ങളിലോ സ്വന്തം സ്ഥാപനങ്ങളിലോ പണിയെടുക്കുന്ന വരും റിട്ടയർ ചെയ്തവരും പണിയന്വേഷിക്കുന്നവരും ആയ നല്ലൊരു സംഖ്യ വരും ഇവർ. വിവിധ വിജ്ഞാനമേഖലകളിൽ വൈദഗ്ധ്യം നേടിയവരാണി വർ. ഔപചാരിക വിദ്യാഭ്യാസം നേടിയവരല്ലെങ്കിലും ആഴത്തിൽ അനുഭവ ജ്ഞാനമുള്ള കൃഷിക്കാർ, കന്നുകാലികളെ വളർത്തുന്നവർ, മീൻ പിടുത്ത ക്കാർ, നെയ്ത്തുകാർ, മൺപണിക്കാർ, കയർ ഉൽപ്പന്നങ്ങളുണ്ടാക്കുന്നവർ, ആശാരിമാർ, കരുവാന്മാർ, മൂശാരികൾ, കൽപ്പണിക്കാർ.... എന്നിങ്ങനെയുള്ളവരുടെ മറ്റൊരു വൻ സമൂഹവും ഓരോ പഞ്ചായത്തിലുമുണ്ട്. ഇവരെയെല്ലാം കൂട്ടിച്ചേർത്ത്, പരസ്പരം സംപുഷ്ടമാക്കുന്നതിനും, ഗ്രാമത്തെ സംപുഷ്ട മാക്കുന്നതിനുമായി ഓരോ പഞ്ചായത്തിലും ഒരു ഗ്രാമശാസ്ത്ര സമിതി രൂപീകരിക്കുക എന്ന ഒരു പ്രവർത്തന പരിപാടിയിലേക്ക് അവസാനം ഈ [ 42 ] ചർച്ചകൾ എത്തിച്ചേർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ലേഖകൻ, പി.ടി.ബി, വി.കെ.ഡി എന്നിവർ കൂടിച്ചേർന്നു തയ്യാറാക്കിയ ഒരു രേഖ വർഷാവസാനത്തിൽ നടന്ന ദക്ഷിണമേഖലാ പ്രവർത്തകക്യാമ്പിൽ അവതരിപ്പിക്കുകയുണ്ടായി.

1973 ഡിസംബറിൽ തിരുവനന്തപുരത്തു വച്ച് നടന്ന വാർഷിക സമ്മേളനത്തിൽ ഇത് ഒരു ഔപചാരിക പരിപാടി ആയി അംഗീകരിക്കപ്പെട്ടു. ആ സമ്മേളനത്തിൽ വച്ചുതന്നെയാണ് “ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്" എന്ന മുദ്രാവാക്യം രൂപീകരിക്കപ്പെട്ടതും. വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന അഖിലേന്ത്യാ ശാസ്ത്രസമ്മേളനത്തിൽ ഡോ.കെ.ആർ. ഭട്ടാചാര്യ (CSIR വർക്കേഴ്സ് അസോസിയേഷൻ പ്രസിഡണ്ട്) അവതരിപ്പിച്ച പ്രബന്ധത്തിന്റെ ശീർഷകമായിരുന്നു അത്. കർണാടകത്തിൽ നിന്ന് സൂരത്കൽ എൻജിനിയറിങ്ങ് കോളേജിൽ പ്രവർത്തിച്ചിരുന്ന വിജ്ഞാന ഉലകം സംഘത്തിന്റെ പ്രസിഡണ്ട് പി.ദേവറാവു, മറാഠി വിജ്ഞാന പരിഷത്തിന്റെ സെക്രട്ടറി എം.എൻ.ഗോഗ്തെ, തെലുഗു അക്കാദമി ഡയറക്ടർ പി.എസ്.അപ്പാറാവു, കെ.വീരേന്ദ്രറാവു, ഈ. രാ.ഗണേശൻ മുതലായി 8-10 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നായി ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഭട്ടാചാര്യയുമായി നേരത്തെതന്നെ ഞാൻ ബന്ധപ്പെട്ടിരുന്നു. മൈസൂരിൽ CFTRIയിൽ അദ്ദേഹത്തെയും സഹപ്രവർത്തകരായ രാജു, സിങ് മുതലായവരെയും കണ്ടിരുന്നു. അവരെല്ലാം ശാസ്ത്രജ്ഞരും സംഘടനാപ്രവർത്തകരും (തീവ്ര) ഇടതുപക്ഷക്കാരുമാണ്. അവരുമായി ധാരണയിലെത്താൻ, വലിയ പ്രയാസമുണ്ടായിരുന്നില്ല. ബോംബെയിലെ FILSA അതിനകം നിർജീവമായിക്കഴിഞ്ഞിരുന്നു. ഇന്ത്യയിലാകെ പ്രവർത്തിക്കുന്ന ഒരു ശാസ്ത്രപ്രസ്ഥാനം വളർത്തുന്നതിനെപ്പറ്റിയാണ് അവരുമായി ചർച്ച ചെയ്തത്. FILSA, ബോംബെ കേന്ദ്രിതമായിരുന്നു, ഏറിയ പങ്കും അംഗങ്ങളും BARC, TIFR എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. CSIR ലെ ശാസ്ത്രജ്ഞരെ ആധാരമാക്കി ഒരു ശാസ്ത്രപ്രസ്ഥാനം വളർത്തിക്കൂടെ? 1972ലോ 73ലോ ആണ് ഞാൻ ഭട്ടാചാര്യയെ ആദ്യമായി കാണുന്നത്. 1974ൽ, മാതൃനഗരമായ കൽക്കത്തയിൽ അദ്ദേഹം സയൻസ് വർക്കേഴ്സ് ഫോറം (SWF), എന്ന ഒരു സംഘടനയ്ക്ക് രൂപം നൽകി. എന്നാൽ അക്കാലമായപ്പോഴേയ്ക്കും നക്സൽ പ്രസ്ഥാനം ഏറെ ശക്തമായിത്തീർന്നിരുന്നു, അവരുടെ മുഖ്യശത്രു CPI(M) ആണ്. SWFലെ പ്രവർത്തകർ നക്സൽ അനുഭാവികളായിരുന്നു. സ്വാഭാവികമായും, അതിന് ഗണ്യമായ തോതിൽ വളരാൻ കഴിഞ്ഞില്ല. പക്ഷേ, പരിഷത്തിന്റെ മുദ്രാവാക്യ രൂപീകരണത്തിൽ അദ്ദേഹത്തിന്റെ പ്രബന്ധം വഹിച്ച പങ്ക് ഓർക്കേണ്ടതാണ്. ഒരു കൊല്ലമായി പരിഷത്ത് നടത്തിക്കൊണ്ടിരുന്ന സ്വയം പരിശോധനയും അതിന്റെ ഫലമായി രൂപംകൊണ്ട ഗ്രാമശാസ്ത്രസമിതി എന്ന ആശയവും പ്രതിഫലിപ്പിക്കുന്ന ഒന്നായിരുന്നു ഈ മുദ്രാവാക്യം. [ 43 ] ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

അന്ന് ഈ മുദ്രാവാക്യത്തിന്റെ പൊരുളിനെക്കുറിച്ച് വളരെ സാമാന്യമായ ചില ധാരണകൾ മാത്രമാണുണ്ടായിരുന്നത്. കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവും ആയ അന്തരീക്ഷം വളരെക്കാലമായി ഇടതുപക്ഷഗന്ധം മുറ്റിനിൽക്കുന്ന ഒന്നായിരുന്നു. 'വിപ്ലവം' എന്ന പദം അതിന് പഥ്യമാണ്. തുടക്കത്തിൽ 'ശാസ്ത്രം സാമൂഹ്യമാറ്റത്തിന്' എന്നാണ് പറഞ്ഞിരുന്നത്. 'മാറ്റത്തെ വിപ്ലവ'മാക്കി മാറ്റിയത് കേരളത്തിന്റെ ഈ ഇടതുപക്ഷ അന്തരീക്ഷമായിരിക്കണം. ഏതായാലും അതിനുശേഷം പരിഷത്തിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും മാറ്റ് ഉരയ്ക്കുന്ന ഉരകല്ലായി ഈ മുദ്രാവാക്യത്തെ അംഗീകരിക്കുകയുണ്ടായി.

എങ്ങനെയാണ് ഈ മുദ്രാവാക്യം പെട്ടെന്ന് അംഗീകരിക്കുന്ന ഒരു മനസ്ഥിതി പരിഷത്തിനകത്ത് വളർന്നു വന്നത്? എന്തർഥമാണ് നാമതിനു നൽകിയത്? ഈ അർഥത്തിന്റെ വ്യാപ്തിയിലും തെളിമയിലും എന്ത് ഗതിവിഗതികളാണുണ്ടായത്? ഇതിലൊക്കെ ശാസ്ത്രം വഹിക്കുന്ന പങ്കെന്താണ്? ശാസ്ത്രത്തിന്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് സംഘടന കൂടുതൽ കൂടുതൽ ബോധവത്തായി വരികയായിരുന്നു. ഒട്ടനവധി പ്രകൃതിശാസ്ത്രജ്ഞരുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും കാഴ്ചപ്പാടുകൾ ഇതിൽ പരിഷത്തിനെ സഹായിച്ചിട്ടുണ്ട്. ജെ.ഡി.ബർണലിന്റെ ശാസ്ത്രം ചരിത്രത്തിൽ, ശാസ്ത്രത്തിന്റെ സാമൂഹ്യധർമം എന്നീ കൃതികളും എംഗൽസിന്റെ വാനരനിൽനിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക് എന്ന ലഘുലേഖയും ഗോർഡൺ ചൈൽഡിന്റെ സമൂഹവും അറിവും എന്ന കൃതിയും ഇതിൽ എടുത്തുപറയേണ്ടവയാകുന്നു. എന്നാൽ പതുക്കെപ്പതുക്കെ, ശാസ്ത്രത്തിന്റെ വിമോചനാത്മകതയോടൊപ്പം അതിന്റെ മർദനാത്മകസ്വഭാവവും വ്യക്തമാകാൻ തുടങ്ങി. ആരുടെ കയ്യിലാണ് ശാസ്ത്രം-അറിവ് നിലകൊള്ളുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ പ്രയോഗം എന്ന് തുടക്കത്തിലേ അറിയാമായിരുന്നു. എന്നാൽ പ്രയോഗത്തിന്റെ കാര്യത്തിൽ മാത്രമല്ല, അറിവിന്റെ നിർമാണത്തിലും അതിന്റെ സ്വഭാവത്തിലും ഈ വ്യത്യാസം പ്രകടമാണെന്ന് നാം പിന്നീട് കണ്ടു. അണുബോംബിനെയും ഭൂഖണ്ഡാന്തര മിസൈലിനെയും ജീവാണു ബോംബുകളെയും അവയ്ക്കുള്ള പ്രതിരോധത്തെയും പറ്റി ഗവേഷണം നടത്തണമോ? അതോ നമ്മുടെ കൈത്തറിക്കാരും കയർത്തൊഴിലാളികളും കെട്ടിട നിർമാണത്തൊഴിലാളികളും കർഷകരും ഒക്കെ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്, മറ്റു സ്രോതസ്സുകളേക്കാൾ ചെലവുകുറഞ്ഞ രീതിയിൽ സൗരോർജത്തെ ഉപയോഗിക്കാനുള്ള ടെക്നോളജിയെക്കുറിച്ച്, പ്രാദേശിക സമ്പദ് വ്യവസ്ഥകളെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളെക്കുറിച്ച് ഒക്കെ ഗവേഷണം നടണമോ? ഏതിനാണ് കൂടുതൽ വിഭവങ്ങൾ നീക്കിവെക്കേണ്ടത്? ആരാണ് [ 44 ] തീരുമാനിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും തീരുമാനത്തിന്റെ സ്വഭാവം. ശാസ്ത്രത്തിന്റെ സ്വഭാവവും.

'സാമൂഹ്യവിപ്ലവം' എന്ന പദത്തിന് തുടക്കത്തിൽ വ്യക്തമായ ഒരു നിർവചനം ഉണ്ടായിരുന്നില്ല. എന്നാൽ, ഉച്ചരിക്കപ്പെടാത്തതും ഉപബോധത്തിൽ കുടികൊള്ളുന്നതുമായ ഒരു ധാരണ ഉണ്ടായിരുന്നു എന്നു പറയാം. പരിഷത്ത് പ്രവർത്തകരുടെ മറ്റു പ്രവർത്തനങ്ങളിലും അവരുടെ ജീവിതവീക്ഷണത്തിലും ഇത് കാണാമായിരുന്നു. ഒരു തരത്തിൽ ഉള്ള 'സോഷ്യലിസം' ആയിരിക്കും വിപ്ലവത്തിന്റെ ലക്ഷ്യം. അതിന്റെ രൂപമോ, അത് നടക്കുന്ന രീതിയോ റഷ്യയിലോ, ചൈനയിലോ, ക്യൂബയിലോ വിയറ്റ്നാമിലോ ഹംഗറിയിലോ പോളണ്ടിലോ നടന്ന ഏതൊന്നിന്റെയും ആവർത്തനമായിരിക്കില്ല. എന്നിരുന്നാലും പൊതുവായുള്ള ഘടകങ്ങളായിരിക്കും വ്യത്യാസങ്ങളേക്കാൾ കൂടുതൽ. പിന്നീട് 7-8 കൊല്ലത്തിനുള്ളിൽ സാമൂഹിക വിപ്ലവത്തിന് കൂടുതൽ നിഷ്കൃഷ്ടമായ ഒരു നിർവചനം വളർന്നു വരികയുണ്ടായി. തുടർച്ചയായി ദരിദ്രവൽക്കരിക്കപ്പെടുകയോ അതിന്റെ ഭീഷണി നേരിടുകയോ ചെയ്യുന്ന ഒരു ഭൂരിപക്ഷം, അവരുടെ ചെലവിൽ തുടർച്ചയായി ധനികവൽക്കരിക്കപ്പെടുന്ന ഒരു ന്യൂനപക്ഷം എന്നിങ്ങനെ സമൂഹത്തെ രണ്ടു വൻചേരികളായി തിരിച്ചു കാണുകയും അവയിൽ ഭൂരിപക്ഷം വരുന്ന ദരിദ്രചേരിയോടുള്ള പക്ഷപാതിത്തം തുറന്നു പ്രഖ്യാപിക്കുകയുമാണ് 'ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന മുദ്രാവാക്യത്തിലൂടെ പരിഷത്ത് ചെയ്തത്.

ഉയർന്ന ശുഭാപ്തി വിശ്വാസമാണ് അന്ന് എല്ലാവരെയും നയിച്ചത്. ഗ്രാമശാസ്ത്രസമിതി എന്ന ആശയം ഹരം പകരുന്നതായിരുന്നു, ഉത്തേജനകരമായിരുന്നു. ദക്ഷിണമേഖലാ പ്രവർത്തക ക്യാമ്പിൽ ഈ ആശയം അവതരിപ്പിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ കണ്ണൂർ ജില്ലയിലെ കെ.മാധവൻ മാസ്റ്റർ തന്റെ ഗ്രാമമായ കൂവേരിയിൽ ആദ്യത്തെ സമിതി രൂപീകരിച്ചു. പിന്നീട്, 1974 ഡിസംബറിൽ നടന്ന വാർഷികസമ്മേളനത്തിൽ മാത്രമാണ് വ്യാപകമായി ഗ്രാമശാസ്ത്രസമിതികൾ ആരംഭിക്കാനുള്ള തീരുമാനമെടുത്തത്.

പീച്ചി ക്യാമ്പ്

1975 മാർച്ചിൽ ഞാൻ ബോംബെയിലെ ജോലി രാജിവച്ച് തിരുവനന്തപുരത്തെത്തി; ചിന്ത പബ്ലിഷേഴ്സിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുക്കാനായി. പരിഷത്തിനകത്താകെ പുത്തൻ ആവേശം തുളുമ്പിനിൽക്കുന്ന സമയമായിരുന്നു അത്. ഒരു മുദ്രാവാക്യം കിട്ടി. അത് നടപ്പാക്കാനുള്ള ഒരു കർമപരിപാടിയുടെ രൂപരേഖയും ഉണ്ടായി. പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. അതിന് അംഗങ്ങളെ തയ്യാറാക്കണം-സൈദ്ധാന്തികമായും ശേഷിപരമായും. സാധാരണ നിർവാഹക സമിതി സംവിധാനത്തിലൂടെ മാത്രം ഇത് സാധിക്കില്ല. അതുകൊണ്ടാണ് പ്രവർത്തക ക്യാമ്പുകളാരംഭിച്ചത്. അവയുടെ തുടർച്ച എന്ന നിലയ്ക്ക്, നേരത്തെ മൂന്നുപേർ മാത്രമായി നടത്തിയ (ഞാൻ, [ 45 ]

മുദ്രാവാക്യം

വിവിധ രംഗങ്ങളിലെ പ്രവർത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹ അവസ്ഥയെ താഴെ പറയും പ്രകാരം സംഗ്രഹിക്കാൻ സംഘടന ശ്രമിച്ചതായി കാണാം.

1. തുടർന്നുകൊണ്ടിരിക്കുന്ന, രൂക്ഷമായിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യം.

2. പ്രകടമായ ധനിക ദരിദ്രവൽക്കരണം - സാമ്പത്തിക ധ്രുവീകരണം.

3. ശാസ്ത്രസാങ്കേതികരംഗങ്ങളിൽ നിരന്തരമായ വികാസമുണ്ടായിട്ടും ഉൽപാദനശക്തികളെ വികസിപ്പിക്കുന്നതിൽ നേരിട്ട പരാജയം.

4. വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടേയും കാര്യത്തിലുള്ള അതിരുകടന്ന വിദേശ ആശ്രയം.

സമുഹത്തെ ഭാഷയുടെ, മതത്തിന്റെ, തൊഴിലിന്റെയൊക്കെ അടിസ്ഥാനത്തിൽ വിഭജിക്കാറുണ്ട്. അതുപോലെ ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവർ - താഴെയുള്ളവർ എന്നും വിഭജിക്കാറുണ്ട്. ഇന്നലെവരെ ദാരിദ്ര്യരേഖയ്ക്കു മുകളിലായിരുന്ന പലരും ഇന്ന് താഴെയാകുന്നുണ്ട്. നമ്മുടെ സമൂഹം തുടർച്ചയായി ദരിദ്ര്യവൽക്കരണ പ്രക്രിയക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ഇതേ സമയം ഈ ബഹുഭൂരിപക്ഷത്തിന്റെ ചെലവിൽ ഒരു ചെറു ന്യൂനപക്ഷം തുടർച്ചയായി ധനികവൽക്കരിക്കപ്പെടുന്നു. അവരുടെ നിയന്ത്രണത്തിലാണ് ഉൽപ്പാദനപ്രക്രിയകൾ. ഭരണസംവിധാനവും അവരുടെ കൈകളിൽ തന്നെ. സ്ഥിതിഗതികൾ ഇങ്ങനെയായിരിക്കെ ശാസ്ത്രവും അവരെയാണ് സേവിക്കുക, അവർക്കാണ് ഉപകരിക്കുക - സാമൂഹിക വിപ്ലവമെന്നാൽ ഈ അവസ്ഥ, ഇതിനു കളമൊരുക്കുന്ന വ്യവസ്ഥ മാറ്റലാണ്. ദരിദ്രവൽക്കരണ ധനികവൽക്കരണ പ്രക്രിയയെ കീഴ്മേൽ മറിക്കലാണ്.

ഈ സാഹചര്യത്തിൽ രൂപം കൊള്ളുന്ന ജനോന്മുഖ പ്രസ്ഥാനങ്ങൾ 'മനുഷ്യസ്നേഹപദം', 'ദേശീയം', 'വിപ്ലവാത്മകം' എന്നിങ്ങനെ പരസ്പരം കൂടിച്ചേർന്നു കിടക്കുന്ന മൂന്നു പ്രവണതകൾ പ്രകടിപ്പിച്ചെന്നു വരാം. ജനങ്ങളുടെ അടുത്തേക്കു ചെന്ന് അവരുടെ ഭൗതികാവശ്യങ്ങളെന്തെന്നറിയുക, വലിയൊരു വിഭാഗം ജനങ്ങളുടെ കഴിവിനിണങ്ങും വിധം പ്രസ്തുത ആവശ്യം നിറവേറ്റാൻ കഴിയത്തക്കവണ്ണം ശാസ്ത്രസാങ്കേതിക വിജ്ഞാനം പ്രയോജനപ്പെടുത്തുക, സമുചിതമായ സാങ്കേതികവിദ്യകൾ ആവിഷ്കരിച്ച് ജനങ്ങളുടെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കുക, ടെക്നോളജിയെ രാഷ്ട്രീയസമരത്തിനുള്ള ഒരായുധമാക്കി മാറ്റുക എന്നതൊക്കെ ഈ മുദ്രാവാക്യത്തിന്റെ പ്രചോദനഘടകളാണ്.

സാമൂഹ്യവിപ്ലവം സൃഷ്ടിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിൽ ശാസ്ത്രത്തിന്റെ പങ്ക് നിർണായകമാണെന്ന് പരിഷത്ത് കരുതുന്നു. ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും കാണുന്ന താളപ്പിഴകൾക്കും ബഹുഭൂരിപക്ഷത്തിന്റെ പുരോഗതിക്കു വിലങ്ങുകൾ തീർക്കുന്ന മാമൂലുകൾക്കും വിധിവിശ്വാസങ്ങൾക്കുമെതിരെയുള്ള സമരത്തിൽ അവർക്കായുധമാകുകയും അനുദിനം ദരിദ്രവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷത്തിന്റെ ഭാഗത്തുനിന്നുകൊണ്ട് സാമുഹ്യ പുരോഗതി കൈവരിക്കുകയും ചെയ്യുക എന്നതാണ് ഈ മുദ്രാവാക്യംകൊണ്ട് പരിഷത്ത് ഉദ്ദേശിക്കുന്നത്. [ 46 ] പി.ടി.ബി, വി.കെ.ഡി) ആത്മപരിശോധനയിലും ഭാവിവീക്ഷണരൂപീകരണത്തിലും പരിഷത്തിലെ എല്ലാ മുൻനിര പ്രവർത്തകരേയും പങ്കെടുപ്പിച്ചു കൊണ്ട് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഒരു ക്യാമ്പ് സംഘടിപ്പിക്കണമെന്ന നിർദേശം ജനറൽ സെക്രട്ടറി സി.ജി.ശാന്തകുമാറിന്റെ മുന്നിൽ വച്ചു. സി.ജി ഉത്സാഹത്തോടെ ആ നിർദേശം അംഗീകരിച്ചു. അങ്ങനെയാണ് "പീച്ചി ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത് (1975 മെയ് 9-11). താഴെ പറയുന്ന ലക്ഷ്യ ങ്ങൾ വച്ചുകൊണ്ടാണ് ഈ ക്യാമ്പ് നടത്തിയത്.

1. പരിഷത്തിന്റെ കഴിഞ്ഞ 12 കൊല്ലത്തെ പ്രവർത്തനത്തെ സ്വയം നൽകിയ ലക്ഷ്യത്തിന്റെയും നേട്ടത്തിന്റെയും ചട്ടക്കൂടിനുള്ളിൽ വച്ച് വിമർശനാത്മകമായി വിലയിരുത്തുക.

2. "ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്” എന്ന മുദ്രാവാക്യത്തിന്റെ ഉള്ളടക്കം വ്യക്തമാക്കുകയും സ്വയം ബോധ്യപ്പെടുത്തുകയും ചെയ്യുക.

3. ഗ്രാമശാസ്ത്രസമിതിയുടെ ഘടന, രൂപീകരണം, പ്രവർത്തനം എന്നിവയിൽ വ്യക്തത കൈവരുത്തുക.

4. സർവോപരി, പ്രവർത്തകർ തമ്മിൽ തമ്മിലുള്ള ആത്മബന്ധം വളർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.

പിന്നീട് പരിഷത്തിനകത്ത് പ്രചാരത്തിൽ വന്ന 'പാരിഷത്തികത' എന്ന പദത്തിന്റെ പൊരുൾ രൂപം കൊള്ളുന്നതിൽ സുപ്രധാനമായ ഒരു പങ്കാണ് പീച്ചി ക്യാമ്പ് വഹിച്ചത്. ലളിതമായ ജീവിതശൈലി, കീഴ്മേൽ ബോധത്തിന്റെ അഭാവം, സഹിഷ്ണുത, പരസ്പരം പകർത്തുന്ന ശുഭാപ്തി വിശ്വാസം..... ഇവയൊക്കെ 'പാരിഷത്തികത' എന്ന പദത്തിൽ അടങ്ങിയിരിക്കുന്നു. ഇന്നും ഈ പദം ഉപയോഗിക്കുന്നുണ്ട്. “ഇന്ന ആൾ പാരിഷത്തികമായല്ല പെരുമാറുന്നത്' എന്ന പരാതി ധാരാളം കേൾക്കാം. എന്നാൽ പരാതി പറയുന്ന സ്വഭാവം തന്നെ അപാരിഷത്തികമായാണ് അന്നു കരുതിയിരുന്നത്.

ക്യാമ്പിന്റെ ഉള്ളടക്കത്തോടും സംഘടനാരീതിയോടും തീരുമാനങ്ങളോടും ഒട്ടുംതന്നെ യോജിക്കാൻ കഴിയാതെ പോയ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. നേരത്തെ പറഞ്ഞപോലെ, അതിന്റെ സ്ഥാപക സെക്രട്ടറി ആയ ഡോ. കെ.ജി.അടിയോടി. ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണത്തിനായി സമർപ്പിച്ച രേഖയിലെ വാദഗതികൾ ദീർഘമായി ചർച്ചചെയ്യപ്പെടുകയുണ്ടായി. എല്ലാവരും അതിനോട് യോജിച്ചു. ശാസ്ത്രത്തെ സാമൂഹ്യവിപ്ലവത്തിനുള്ള ഉപാധിയാക്കണമെങ്കിൽ ചൂഷിതരിൽ ചൂഷിതരുടെ ജീവിതായോധനത്തിലും മോചനായോധനത്തിലും അവരുടെ കയ്യിൽ ശാസ്ത്രം ശക്തമായ ഒരായുധമായി മാറണം. ഇതിനായുള്ള ഒരു വേദിയാണ് ഗ്രാമശാസ്ത്ര സമിതി. ഇവയ്ക്ക് സമാന്തരമായി ഫാക്ടറികളിൽ ഫാക്ടറി ശാസ്ത്രസമിതികൾ രൂപീകരിക്കണമെന്ന നിർദേശവും പൊന്തിവരികയുണ്ടായി. തൊഴിൽജന്യ രോഗങ്ങൾ, തൊഴിൽ അന്തരീക്ഷം, സുരക്ഷാസംവിധാനങ്ങൾ മുതലായവ യൊക്കെ അതിന്റെ വിഷയപരിധിയിൽപ്പെടും. പിൽക്കാലത്ത് 600ൽപ്പരം [ 47 ] പഞ്ചായത്തുകളിൽ ഗ്രാമശാസ്ത്രസമിതികൾ രൂപീകരിക്കാൻ കഴിഞ്ഞങ്കിലും ഒരൊറ്റ ഫാക്ടറി ശാസ്ത്രസമിതിപോലും രൂപീകരിക്കാൻ കഴിഞ്ഞില്ല.

കുട്ടികൾക്കായുള്ള ശാസ്ത്രപുസ്തകങ്ങൾ പ്രസിദ്ധീകരിക്കണമെന്നും അതിനായി പരിഷത്ത് നേരിട്ട് പ്രസിദ്ധീകരണ രംഗത്ത് ഇറങ്ങണമെന്നും തീരുമാനിച്ചത് ഈ ക്യാമ്പിൽ വച്ചായിരുന്നു. STEPSന്റെ മൂന്നു വർഷത്തെ പ്രവർത്തനം ഒട്ടുംതന്നെ തൃപ്തികരമായിരുന്നില്ല. ആകെ രണ്ടു പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. 1976 ജനുവരി ശാസ്ത്രമാസം ആയി ആഘോഷിക്കാനും അതിന്റെ ഭാഗമായി പ്രകൃതി, സമൂഹം, ശാസ്ത്രം എന്നീ വിഷയങ്ങളെ ആധാരമാക്കി 3,000 ക്ലാസ്സുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചതും ഈ ക്യാമ്പിൽ വച്ചായിരുന്നു. ഈ ക്ലാസ്സുകൾ പരിഷത്തിന്റെ പ്രത്യയശാസ്ത്രപരമായ വളർച്ചയിൽ ഒരു പ്രധാന പങ്കു വഹിച്ചു. മാനവ വികാസത്തിന്റെ ചരിത്രത്തെക്കുറിച്ചും ആ ചരിത്രത്തിന്റെ ദർശനത്തെക്കുറിച്ചും ഈ വികാസത്തിൽ ശാസ്ത്രം വഹിച്ച പങ്കിനെക്കുറിച്ചും പരിഷത്ത് പ്രവർത്തകർക്ക് കൂടുതൽ വ്യക്തത വരുത്താൻ ഇവ സഹായിച്ചു. 300 ഗ്രാമപഞ്ചായത്തുകളിലെങ്കിലും ഗ്രാമസമിതികൾ രൂപീകരിക്കണമെന്ന് പീച്ചി ക്യാമ്പിൽ വച്ചുതീരുമാനിക്കുകയുണ്ടായി.

ഒരു മാസത്തിനുള്ളിൽ രാജ്യത്തിനകത്തെ അന്തരീക്ഷമാകെ മാറാൻ പോവുകയാണെന്നതിന് ഒരു സൂചനപോലും പീച്ചി ക്യാമ്പ് നടക്കുന്ന കാലത്ത് ഉണ്ടായിരുന്നില്ല. 1975 ജൂൺ 25ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് ഇടതുപക്ഷ പാർട്ടികളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിച്ചു. പരിഷത്തിന്റെ പ്രവർത്തനത്തെയും. അതിനകംതന്നെ പരിഷത്തിനെ ഒരു CPI(M) പോഷകസംഘടനയായി ചിത്രീകരിക്കാൻ ചിലർ ശ്രമം ആരംഭിച്ചിരുന്നു. അന്ന് കേരളത്തിലെ മുഖ്യമന്ത്രി CPI നേതാവായ സി.അച്യുതമേനോൻ ആയിരുന്നു. ആഭ്യന്തരമന്ത്രിയായി, കോൺഗ്രസ് നേതാവായ കരുണാകരനും. യഥാർഥത്തിൽ കാര്യങ്ങൾ എല്ലാം തീരുമാനിച്ചിരുന്നത് കോൺഗ്രസ്സായിരുന്നു. ഇതിനകം തന്നെ പരിഷത്ത്, സ്കൂൾ വിദ്യാർഥികളുടെ ഇടയിൽ ഗണ്യമായ സ്വാധീനം നേടിയിരുന്നു -ശാസ്ത്രകേരളം, യുറീക്ക, ശാസ്ത്രകേരളം ക്വിസ്, യുറീക്ക ടാലന്റ് ടെസ്റ്റ്, സ്കൂൾ സയൻസ് ക്ലബ്ബുകൾ, സ്കൂൾ ലെയ്സൺ കമ്മിറ്റി... കേരളത്തിലെ പിന്തിരിപ്പൻ ശക്തികളുടെ മർമമാണ് വിദ്യാഭ്യാസ മേഖല. അതിൽ തൊട്ടാൽ അവർ തീവ്രമായി പ്രതികരിക്കും. നിലവിലുണ്ടായിരുന്ന വഷളായ വിദ്യാഭ്യാസ വ്യവസ്ഥ മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങളാണ്, മുണ്ടശ്ശേരി മാസ്റ്ററുടെ വിദ്യാഭ്യാസപരിഷ്കാരങ്ങളാണ്, 1957ലെ ഒന്നാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരായ വിമോചനസമരത്തിന് വഴിതെളിച്ചതെന്നു പറയാറുണ്ട്. പരിഷത്ത് അധികാരത്തിലല്ല, അത് CPI(M)ന്റെയോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ പോഷകസംഘടനയു [ 48 ] മല്ല. പക്ഷേ, പരിഷത്ത് പുരോഗമനാത്മകമാണ്, ദരിദ്രവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിനോട് അതിന് പക്ഷപാതിത്തമുണ്ട്. സർവോപരി അതിന് വിദ്യാർഥികളുടെയും അധ്യാപകരുടെയും ഇടയിലുള്ള സ്വാധീനവും അംഗീകാരവും വർധിച്ചുവരികയാണ്. ഇത് അപകടകരമാണ്. ഇത് തടയാൻ പറ്റിയൊരവസരമാണ് അടിയന്തിരാവസ്ഥ അവർക്കു നൽകിയത്. അവർ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി: കമ്യൂണിസ്റ്റുകാർ വിദ്യാഭ്യാസമേഖലയിൽ നുഴഞ്ഞുകയറുകയാണ്. സാഹിത്യം പ്രചരിപ്പിക്കുന്നു, മത്സരപരീക്ഷകൾ നടത്തുന്നു, സംഘടനകൾ (സയൻസ് ക്ലബ്) രൂപീകരിക്കുന്നു. ഇതിനെല്ലാം അധ്യാപകർ തന്നെ മുൻകൈ എടുക്കുന്നു. ഇത് അപകടകരമാണ്. പരാതി കിട്ടേണ്ട താമസം, ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നിന്നു ഹെഡ്‌മാസ്റ്റ‍ർ മുതൽ മുകളിലേക്കുള്ള വിദ്യാഭ്യാസ അധികൃതർക്ക് സർക്കുലർ പോകുന്നു. സ്കൂളുകളുടെ നടത്തിപ്പിൽ പുറമേനിന്നുള്ള ആളുകൾ ഇടപെടുന്നതായും ഇതിന് അധ്യാപകർ കൂട്ടുനിൽക്കുന്നതായും അറിയുന്നു. സയൻസ് ക്ലബ്ബുകൾ ആവശ്യമാണ്. പക്ഷേ, അവയ്ക്ക് സഹായം നൽകാൻ ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പോലെ പുറമേനിന്നുള്ള സംഘടനകൾ ആവശ്യമില്ല. അതിനായി ഗവൺമെന്റുതന്നെ ഒരു സയൻസ്‌ക്ലബ് അസോസിയേഷൻ രൂപീകരിക്കുന്നുണ്ട്. അധ്യാപകരുടെ ഉത്തരവാദിത്തങ്ങൾക്ക് ഭംഗം വരുത്തുന്ന രീതിയിൽ പുറമെനിന്നുള്ളവർ സ്കൂൾ പ്രവർത്തനങ്ങളിൽ ഇടപെടുന്നത് തടയണം.... ഇതായിരുന്നു സർക്കുലറിന്റെ ഉള്ളടക്കം.

വിദ്യാർഥികളുമായുള്ള ബന്ധം വിച്ഛേദിക്കാൻ പരിഷത്ത് തയ്യാറായിരുന്നില്ല. പക്ഷേ, അടിയന്തിരാവസ്ഥയിൽ ആഭ്യന്തരമന്ത്രിക്ക് അമിതമായ അധികാരങ്ങളാണുള്ളത്. കരുണാകരന്റെ സുഹൃത്തും കോൺഗ്രസ്സുകാരനുമായ ഡോ.കെ.കെ.രാഹുലനായിരുന്നു അന്ന് പരിഷത്തിന്റെ പ്രസിഡണ്ട്. അദ്ദേഹം കരുണാകരനെ പോയിക്കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. പരിഷത്ത് കമ്യൂണിസ്റ്റുകാരുടെയൊന്നുമല്ല. നോക്കു, ഞാനാണ് പ്രസിഡണ്ട്. കരുണാകരന്റെ നിലപാട് മയപ്പെടുന്നതിന് ഇത് കാരണമായി. പക്ഷേ, “ഡോക്ടറേ, നിങ്ങളെ കമ്യൂണിസ്റ്റുകാർ കുരങ്ങുകളിപ്പിക്കുകയാണ്, സൂക്ഷിക്കണം" എന്ന് കരുണാകരൻ ഉപദേശിച്ചതായി പിന്നീട് രാഹുലൻ പറയുകയുണ്ടായിട്ടുണ്ട്.

പരിഷത്ത് സ്വന്തം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. 150ൽപ്പരം ഗ്രാമശാസ്ത്രസമിതികൾ ആ വർഷം രൂപീകരിച്ചു. അവയുടെ പ്രവർത്തനത്തിന് എല്ലാവിധ സഹായവും നൽകണമെന്ന് പഞ്ചായത്തുകളോടാവശ്യപ്പെടുന്ന ഒരു സർക്കുലർ ഗവൺമെന്റുതന്നെ പുറത്തിറക്കി. [ 49 ]

4

ക്യാമ്പെയിനുകൾ


പ്രകൃതി, ശാസ്ത്രം, സമൂഹം

1976 ജനുവരിയിൽ നടത്താനുദ്ദേശിച്ചിരുന്ന ക്ലാസ്സുകൾക്ക് വേണ്ട തയ്യാറെടുപ്പുകൾ ആരംഭിച്ചു. ക്ലാസ്സുകൾ മൂന്നു തലത്തിൽ കൈകാര്യം ചെയ്യണമെന്ന് തീരുമാനിച്ചു. 10-12 വയസ്സുള്ള കുട്ടികൾ, ഹൈസ്കൂൾ കുട്ടികളും സാമാന്യജനങ്ങളും, ഉപരിപഠനം നടത്തുന്നവർ എന്നിങ്ങനെ മൂന്നു തരക്കാർ. കുട്ടികൾക്കുള്ള കുറിപ്പുകൾ കെ.കെ.കൃഷ്ണകുമാറും സാമാന്യജനങ്ങൾക്കുള്ള കുറിപ്പുകൾ പ്രൊഫ. എം. സ്റ്റീഫനും ഉപരിപഠനം നടത്തുന്നവർക്കുള്ള കുറിപ്പുകൾ ഞാനും തയ്യാറാക്കി. ഓരോ കുറിപ്പും മൂന്നു വിഷയങ്ങളെയും ആസ്പദമാക്കിയായിരുന്നു. 1975 ഒക്ടോബറിൽ നാലുദിവസം നീണ്ടുനിന്ന തയ്യാറെടുപ്പുക്യാമ്പിൽ ഏതാണ്ട് 400 പേർ പങ്കെടുക്കുകയുണ്ടായി.

ജനുവരിമാസം ഓട്ടത്തിന്റെ മാസമായിരുന്നു. ക്ലാസുകളെടുക്കാനുള്ള ഓട്ടം. അടിയന്തിരാവസ്ഥക്കാലം. കാര്യമായ രാഷ്ട്രീയ പ്രവർത്തനമോ പൊതുപ്രവർത്തനമോ നടത്താൻ കഴിയാത്ത കാലം. പരിഷത്ത് പ്രവർത്തകർക്കു പുറമേ പൊതുജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മറ്റനവധി പേർ കൂടി ക്ലാസെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നു. ഏറിയ പങ്ക് ആളുകളും 'സമൂഹം' എന്ന ക്ലാസ്സാണ് എടുത്തത്. പ്രകൃതി, ശാസ്ത്രം എന്നീ ക്ലാസ്സുകൾ എടുക്കാൻ ആത്മവിശ്വാസമുള്ളവർ കുറവായിരുന്നു. ഒരു മാസം കഴിഞ്ഞ് റിപ്പോർട്ടുകൾ നോക്കിയപ്പോൾ 12000ത്തിൽ അധികം ക്ലാസ്സുകൾ നടന്നതായി കണ്ടു. ക്ലാസ്സുകളെടുത്ത പ്രവർത്തകർക്കും സംഘാടകർക്കും ഒട്ടേറെ കഥകൾ പറയാനുണ്ട്. മിക്ക ക്ലാസ്സുകളിലും യൂണിഫോറമിടാത്ത പൊലീസുകാർ പങ്കെടുത്തിരുന്നു. പല ക്ലാസ്സുകളിലും ഒളിവിൽ ആയിരുന്ന നക്സൽ പ്രവർത്തകരും പങ്കെടുത്തിരുന്നു. ചില സ്ഥലങ്ങളിൽ അവർ ക്ലാസ്സെടുക്കുകപോലും ചെയ്തിരുന്നതായി പറയുന്നു. എന്നാൽ ക്ലാസ്സു [ 50 ] കൾക്കിടയിൽ അറസ്റ്റോ മറ്റു സംഭവങ്ങളോ ഒന്നും ഉണ്ടായില്ല എന്നത് അദ്ഭുതാവഹം തന്നെയാണ്. പക്ഷേ, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ വച്ചു നടന്ന ശാസ്ത്രപാർലമെന്റ് എടുത്തു പറയേണ്ട ഒന്നാണ്.

മലപ്പുറം ജില്ലാക്കമ്മിറ്റി കൊണ്ടോട്ടിയിൽ ഏറെ പ്രചാരണത്തോടെ ഒരു ശാസ്ത്രപാർലമെന്റ് ആസൂത്രണം ചെയ്തിരിക്കയാണ്. സ്ഥലത്തെ ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുമായി കൂടിച്ചേർന്നാണ് ഇത് നടത്തുന്നത്. പരിഷത്തിന്റെ ജില്ലാ പ്രസിഡണ്ടും ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസറുമായ ഡോ. മുഹമ്മദ് തന്നെ ആയിരുന്നു അതിന്റെയും പ്രസിഡണ്ട്. “പ്രകൃതിയെയും ശാസ്ത്രത്തെയും സമൂഹത്തെയും കുറിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് വിപുലമായ ഒരു പാർലമെന്റ് സംഘടിപ്പിക്കുകയാണ്. ഡോ. എം.പി.പരമേശ്വരൻ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതായിരിക്കും. പഞ്ചായത്തിന്റെ വിവിധ സ്ഥാനങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ചോദ്യപ്പെട്ടിയിൽ നിങ്ങളുടെ ചോദ്യങ്ങൾ നിക്ഷേപിക്കുക. ജനുവരി 12-ാം തിയതി വൈകുന്നേരം 4 മണിക്ക് കൊണ്ടോട്ടി അങ്ങാടിയിലുള്ള ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുടെ ഹാളിൽ പാർലമെന്റ് ചേരുന്നതായിരിക്കും." നോട്ടീസുകളിലൂടെയും പോസ്റ്ററുകളിലൂടെയും വൻ പ്രചാരണം നടന്നു. ഒരാഴ്ചയോളം ചോദ്യപ്പെട്ടികൾ വച്ചുകൊണ്ടിരുന്നു. പാർലമെന്റിന്റെ തലേ ദിവസം പ്രവർത്തകർ എല്ലാം ശേഖരിക്കുകയും ചോദ്യങ്ങളെ വർഗീകരിക്കുകയും ചെയ്തു. സ്വാഭാവികമായും പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ജീവന്റെ ഉൽപത്തിയെക്കുറിച്ചും ആയിരുന്നു ഏറിയ പങ്കും ചോദ്യങ്ങൾ, മതത്തിന്റെയും ശാസ്ത്രത്തിന്റെയും ഇടയ്ക്കുള്ള ഒരു അവ്യക്ത മേഖലയാണത്. ഞാൻ നാലു മണിക്കുമുമ്പുതന്നെ ഹാളിൽ എത്തിച്ചേർന്നു. അദ്ഭുതം. ഏറെ വീതിയില്ലാത്ത നീളത്തിലുള്ള ഹാളായിരുന്നു അത്. മുമ്പിലെ 7-8 വരികൾ മുഴുവനും നിറഞ്ഞിരുന്നു. വെള്ളക്കുപ്പായം ധരിച്ച് താടി നീട്ടിയ മുള്ളമാർ. ഇത്രയധികം പേരോ? നാലര ആയപ്പോഴേയ്ക്കും ഹാൾ നിറഞ്ഞു. ഇരുനൂറിലധികം ആളുകൾ ഉണ്ടായിരുന്നു. അധ്യക്ഷത വഹിച്ചത് ഡോ.മുഹമ്മദ് തന്നെയായിരുന്നു. അദ്ദേഹം എന്നെ സദസ്സിനു പരിചയപ്പെടുത്തി. എന്നോട് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെട്ടു. ഞാൻ എഴുന്നേറ്റ് സംസാരിക്കാൻ തുടങ്ങി.

“സുഹൃത്തുക്കളേ, മൊത്തം 200ൽപ്പരം ചോദ്യങ്ങൾ കിട്ടിയിട്ടുണ്ട്. അവയെ ഞാൻ പല മേഖലകളായി വർഗീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആദ്യം പ്രപഞ്ചോൽപ്പത്തിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എടുക്കാം...“

“സാർ, പോയന്റ് ഓഫ് ഓർഡർ' സദസ്സിൽ നിന്നും ഒരു മുള്ള എഴുന്നേറ്റുനിന്നു പറഞ്ഞു. പാർലമെന്റല്ലേ?

“യെസ്, എന്താണത്?

“സാർ, ഈ ശാസ്ത്രജ്ഞന് പ്രപഞ്ചത്തിന്റെ എല്ലാ കാര്യങ്ങളും അറിയാമോ?" [ 51 ] “ഇല്ലേയില്ല. വളരെ പരിമിതമായ കാര്യങ്ങളേ അറിയാവൂ“- ഞാൻ സത്യസന്ധമായി മറുപടി പറഞ്ഞു.

“എങ്കിൽ പിന്നെ പ്രപഞ്ചോൽപ്പത്തിയെക്കുറിച്ച് സംസാരിക്കാൻ താങ്കൾക്കെന്ത് അവകാശം? ഇരിക്കണം സർ.“

സംഗതി അലങ്കോലപ്പെടുത്താൻ തന്നെയാണോ ഇവർ കൂട്ടം കൂടി വന്നിരിക്കുന്നത്?

ഞാൻ പിന്നോക്കം തിരിഞ്ഞു. ഡോ.മുഹമ്മദിനോട് ചോദിച്ചു:

“ഡോക്ടറേ, നിങ്ങൾക്ക്, ഈ മനുഷ്യന്റെ ശരീരത്തിനകത്ത്, തലച്ചോറിലും കിഡ്നിയിലും വയറ്റിലും ഒക്കെ നടക്കുന്ന കോടാനുകോടി ജീവത് രാസായനിക പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ?"

“അയ്യയ്യോ, ഇല്ല, ഇല്ല. വളരെ വളരെക്കുറച്ചു മാത്രമേ അറിയാവൂ. അറിഞ്ഞതിന്റെ എത്രയോ ലക്ഷം മടങ്ങ് ഇനിയും അറിയാനുണ്ട്. ഉള്ള അറിവ് വച്ച് ഓരോന്നു ചെയ്യുന്നു.

ഞാൻ ചോദ്യം ഉന്നയിച്ച മുള്ളയുടെ നേരെ തിരിഞ്ഞു പറഞ്ഞു:

“നോക്കു. ഈ ഡോക്ടർ പറയുന്നു നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് വളരെക്കുറച്ചു മാത്രമേ അദ്ദേഹത്തിനറിയാവു എന്ന്. എന്നിട്ടും രോഗം വരുമ്പോൾ ചികിത്സ തേടി നിങ്ങൾ അദ്ദേഹത്തിന്റെ അടുത്തു പോകുന്നു. ശാസ്ത്രജ്ഞൻ എന്താണ് ചെയ്യുന്നത്? അറിഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറിയാൻ ശ്രമിക്കുന്നു; നമ്മുടെ ജീവിതം കൂടുതൽ സുഖകരമാക്കാൻ ശ്രമിക്കുന്നു. ആ ശാസ്ത്രത്തിന്റെ അറിവ്, പരിമിതമാണെങ്കിലും, ജനങ്ങളുമായി പങ്കിടുന്നതിൽ എന്ത് അനൗചിത്യമാണുള്ളത്.

അദ്ദേഹത്തിന് ഉത്തരമൊന്നും ഇല്ലായിരുന്നു. അപ്പോഴേയ്ക്കും പിന്നിൽ നിറഞ്ഞ് ഇരുന്നിരുന്ന പരിഷത്തുകാരും നാട്ടുകാരും എഴുന്നേറ്റുനിന്നു പറയാൻ തുടങ്ങി. “സാറിന്നധികാരമുണ്ട്. ഒരനൗചിത്യവുമില്ല. സാർ തുടരുക.“

ഏതാണ്ടു മൂന്നു മണിക്കൂർ നീണ്ടുനിന്നു ആ പാർലമെന്റ്. അത് കഴിഞ്ഞ ഉടൻ ഏതാനും മുള്ളമാർ എന്നെ വളഞ്ഞ് ഒരു ചോദ്യം ഉന്നയിച്ചു. “സർ, ശാസ്ത്രം പൂർണമാണോ?” ഞാൻ പറഞ്ഞു “അല്ലേ അല്ല, അത് വളർന്നു കൊണ്ടിരിക്കുന്ന ഒന്നാണ്. ഒരിക്കലും പൂർണമാകില്ല. “എന്നാൽ മതം പൂർണമാണ്. അതിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ട്. ഞങ്ങൾ ഒരു മത പാർലമെന്റ് വച്ചാൽ സാർ വരുമോ?' “നിശ്ചയമായും വരാം.” ഞാൻ പ്രതിവചിച്ചു. അതു നടന്നുവോ എന്തോ? ഏതായാലും അവർ എന്നെ വിളിക്കുകയുണ്ടായില്ല.

ശാസ്ത്രം പൂർണമാണോ?

പക്ഷേ, ഒരു ചോദ്യം അവശേഷിക്കുന്നു. “ശാസ്ത്രം പൂർണമാണോ?“ ജനങ്ങളിൽ ശാസ്ത്രബോധവും ശാസ്ത്രീയ ലോകവീക്ഷണവും വളർത്തു [ 52 ] കയെന്നത് പരിഷത്തിന്റെ പ്രാഥമിക ലക്ഷ്യമാണല്ലോ. എന്താണ് ശാസ്ത്രബോധം? എളുപ്പത്തിൽ ചോദിക്കാവുന്ന ഒരു ചോദ്യമാണിത്. ഉത്തരം ലളിതമല്ല. നിരവധി പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും ഇതേക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. ഇതുമായി അടുത്ത ബന്ധമുള്ള മറ്റൊരു ചോദ്യമാണ്: എന്താണ് അന്ധവിശ്വാസം? എളുപ്പമല്ല. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിർവരമ്പ് അത്യന്തം ലോലമാണ്. നിരീശ്വരത്വത്തെ ശാസ്ത്രബോധമായി കാണുന്ന ചിലരുണ്ട്. പലർക്കും ഈശ്വരനിൽ മാത്രമല്ല മനുഷ്യരിലും വിശ്വാസമില്ല. ചുരുങ്ങിയ പക്ഷം ആൾ ദൈവങ്ങളെയെങ്കിലും ക്രൂശിക്കാതെ എന്തു ശാസ്ത്രബോധം? പക്ഷേ, നേതാവിനോടുള്ള ബഹുമാനത്തെയും വിധേയത്വത്തെയും ഈ ദൃഷ്ടിയിലൂടെ നോക്കാൻ പലർക്കും പ്രയാസമാണ്.

ഈശ്വരൻ ഇല്ലെന്നു സ്ഥാപിക്കുന്നത് ശാസ്ത്രത്തിന്റെയോ ശാസ്ത്രസാഹിത്യ പരിഷത്തിന്റെയോ കടമയല്ല. അത് ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന ഒരു ചോദ്യമല്ല എന്ന് പരിഷത്ത് ഔപചാരികമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, എന്താണ് ശാസ്ത്രബോധം എന്ന് ഔപചാരികമായി നിർവചിക്കപ്പെട്ടിട്ടില്ല. അത് പറ്റില്ലതാനും. എന്നാൽ നിഷ്കൃഷ്ടമായി സ്ഥാപിക്കപ്പെടാതെയാണെങ്കിലും ഇങ്ങനെ ക്രോഡീകരിക്കാം:

ഇന്നത്തെക്കാൾ നല്ല ഒരു നാളെ സൃഷ്ടിക്കാൻ നമുക്ക് കഴിയും. ഇത് അന്ധമായ ശുഭാപ്തി വിശ്വാസമല്ല, അറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലുള്ള കർമപദ്ധതിയാണ്.

മനുഷ്യർക്കിടയിലുള്ള പരസ്പരവിശ്വാസം. പരസ്പരം മത്സരിക്കുന്ന വ്യക്തികൾ മാത്രമല്ല, മനുഷ്യർ. പരസ്പരസഹകരണത്തിലൂടെയും കൂട്ടായ്മയിലൂടെയുമല്ലാതെ മനുഷ്യജാതി അതിജീവിക്കുമായിരുന്നില്ല.

ശാസ്ത്രം ജീവിതം തന്നെയാണ്. ജീവിതാനുഭവങ്ങളാണ് ശാസ്ത്രത്തിന് ജന്മം നൽകിയത്.

കേവലവും ശാശ്വതവും ആയ ഒരു സത്യമില്ല. കൂടുതൽ കൂടുതൽ അറിയുന്ന മുറയ്ക്ക് സത്യത്തിന്റെ ഉള്ളടക്കം മാറിക്കൊണ്ടിരിക്കും.

എല്ലാ സിദ്ധാന്തങ്ങളുടെയും ഉരകല്ല് പ്രയോഗമാണ്.

കേരളത്തിന്റെ സമ്പത്ത്

ഗ്രാമവാസികളുടെ സ്വതന്ത്രമായ സമിതി, നാട്ടുകാരുടെ ഒരു സയൻസ് ക്ലബ്, ക്രമേണ ഗ്രാമതലപ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ കഴിയുമെന്ന് വിഭാവനം ചെയ്യുന്ന അനൗദ്യോഗിക പഞ്ചായത്ത് പ്ലാനിങ്ങ് ബോർഡ്, വികസനപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അനൗദ്യോഗിക വികസനസമിതി - ഇതൊക്കെ ആയിരുന്നു ഗ്രാമശാസ്ത്ര സമിതികളെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ. 1983-84 ആയപ്പോഴേയ്ക്കും മിക്ക ഗ്രാമശാസ്ത്ര സമിതികളും - പരിഷത്തിന്റെ ഔപചാരിക യൂണിറ്റുകളായി മാറുകയും ഈ ധർമങ്ങൾ നിർവഹിക്കാൻ അപര്യാപ്തമാവുകയും ചെയ്തെങ്കിലും വീണ്ടും [ 53 ] ഒരു പതിറ്റാണ്ടിനുശേഷം, പഞ്ചായത്ത് വികസനസമിതി, സന്നദ്ധ സാങ്കേതികസേന എന്നീ സംവിധാനങ്ങളിലൂടെ അവ പ്രത്യക്ഷപ്പെടുകയുണ്ടായി.

'വികസനം' ഒരു പ്രധാന ചിന്താവിഷയമായി വളർന്നുവരികയായിരുന്നു. കേരളത്തിന്റെ പ്രകൃതി മാനുഷികസമ്പത്തുകളെപ്പറ്റിയും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെപ്പറ്റിയും പഠിക്കാൻ പരിഷത്ത് പ്രവർത്തകർ നിർബന്ധിതരായിത്തീരുകയായിരുന്നു. അങ്ങനെയാണ് കേരളത്തിന്റെ സമ്പത്ത് എന്ന പുസ്തകത്തിന്റെ ആശയം രൂപപ്പെട്ടത്. സ്റ്റേറ്റ് പ്ലാനിങ്ങ് ബോർഡ്, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് മുതലായ സ്ഥാപനങ്ങളിലെ സാമ്പത്തിക ശാസ്ത്രജ്ഞരുമായി അതിനകം വളർന്നു വന്നിരുന്ന ആത്മബന്ധം ആ സാഹസത്തിന് ആത്മവിശ്വാസം നൽകി. അവരുമായി തുടർച്ചയായി ബന്ധപ്പെടുക, പുസ്തകത്തിന്റെ രൂപരേഖ തയ്യാറാക്കുക, അധ്യായങ്ങൾ ഏൽപ്പിക്കുക, വേണ്ടവ തർജമ ചെയ്യുക, എഡിറ്റു ചെയ്യുക..... ഇതിനെല്ലാം നേതൃത്വപരമായ പങ്കുവഹിച്ചത് അന്ന് പ്ലാനിങ് ബോർഡിൽ ജോലിചെയ്തിരുന്ന, അന്തരിച്ച ഡോ.കെ.എൻ. ശ്യാമസുന്ദരൻ നായരും ഈ ലേഖകനും ആയിരുന്നു. പ്രകൃതി, ശാസ്ത്രം, സമൂഹം ക്ലാസ്സുകൾ കഴിഞ്ഞശേഷമുള്ള ഏതാനും മാസങ്ങൾ, ഇവർ ഓരോരുത്തരുമായുള്ള ചർച്ചകളിൽ മുഴുകി. വിഷുപ്പടക്കത്തിലെ വാണം പോലെ കാലം കടന്നുപോയതേ അറിഞ്ഞില്ല. 1976 ജൂലായിൽ പുസ്തകം പ്രസിദ്ധീകരിച്ചു. അത് പ്രകാശനം ചെയ്തത് അന്തിക്കാടു വച്ചു നടന്ന പരിശീലനക്യാമ്പിൽ വച്ചായിരുന്നു. അതിന്റെ ഒന്നാം പതിപ്പിന്റെ ആമുഖത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 1976ലെ ബഹുജനസമ്പർക്ക പരിപാടിയാണ് 1976 സപ്തംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന കേരളത്തിന്റെ സമ്പത്തിനെക്കുറിച്ചുള്ള പ്രഭാഷണ പരമ്പര. പ്രസ്തുത പരിപാടിയിൽ അധ്യാപകരായി പങ്കെടുക്കുന്നവർക്കുവേണ്ടി തയ്യാറാക്കിയതാണ് ഈ പുസ്തകം'. ജനുവരിയിലെ പ്രകൃതി, സമൂഹം, ശാസ്ത്രം ക്ലാസ്സുകളുടെ അനുഭവത്തിന്റെ ചുവട് പിടിച്ച് 5000 ക്ലാസ്സുകൾ നടത്താനായിരുന്നു പരിഷത്ത് തീരുമാനിച്ചത്. എന്നാൽ യഥാർഥത്തിൽ അതിന്റെ അഞ്ചിൽ ഒന്നുപോലും നടത്താൻ കഴിഞ്ഞില്ല. പരിശീലനം ലഭിച്ച അധ്യാപകർക്കോ മറ്റു പ്രവർത്തകർക്കോ ക്ലാസ്സെടുക്കാൻ വേണ്ട ആത്മവിശ്വാസം ഉണ്ടായില്ല. നൂറിൽ കുറവ് ആളുകളേ ക്ലാസ്സുകൾ എടുക്കാൻ തയ്യാറായുള്ളൂ. മൊത്തം ഏതാണ്ട് 1000 ക്ലാസ്സുകൾ.

1975 ഏപ്രിൽ 19 നാണ് കേരളവികസനം പരിഷത്ത് പ്രവർത്തകന്റെ പ്രത്യേകിച്ചും ഈ ലേഖകന്റെ ഒരു പ്രധാന അജണ്ടയായി തീരാൻ തുടങ്ങിയത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് അസോസിയേഷന്റെ 10-ാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ ഒരു സെമിനാറോടു കൂടിയായിരുന്നു. അതിൽ ഈ ലേഖകൻ വൈദ്യുതിയും കേരളത്തിന്റെ വ്യവസായവൽക്കരണവും എന്ന ലേഖനം അവതരിപ്പിച്ചു. 1976 മെയ് 21, 22 തിയതിയിൽ ഇടുക്കിയിലെ വാഴത്തോപ്പിൽ വച്ചു നടന്ന രണ്ടാമത്തെ പ്രവർത്തക [ 54 ] ക്യാമ്പിൽ കേരളത്തിന്റെ വിഭവശേഷിയെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് ആസൂത്രണം നടത്തുന്നതിനെപ്പറ്റി ചർച്ചകൾ നടന്നു.

കേരളത്തിന്റെ സമ്പത്ത് BDOമാരുടെ പരിശീലനത്തിനുള്ള ഒരു പാഠപുസ്തകമായി പ്ലാനിങ്ങ് ബോർഡ് അംഗീകരിക്കുകയും 1500 കോപ്പി വാങ്ങുകയും ചെയ്തു. പിന്നീട് പുസ്തകം പല തവണ പരിഷ്കരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെപ്പതുക്കെ വികസനത്തെപ്പറ്റിയുള്ള പരിഷത്തിന്റെ കാഴ്ചപ്പാട് കൂടുതൽ കൂടുതൽ മൂർത്തമായി വന്നു. വികേന്ദ്രീകത ജനാധിപത്യം കേരളത്തിൽ 1958-1998 എന്ന പുസ്തകത്തിൽ ഇത് സവിസ്തരം പരിശോധിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വാക്കുകളിൽ 'ദരിദ്രജനവിഭാഗത്തിന്റെ ത്വരിതവികസനത്തിൽ' ഊന്നുന്ന, അസമത്വം കുറയ്ക്കുന്ന, സുസ്ഥിരത ഉറപ്പുവരുത്തുന്ന, ഒരു വികസനപാതയാണ് പരിഷത്ത് ആഗ്രഹിക്കുന്നതെന്നു പറയാം.

സമ്മാനപ്പെട്ടി

പരിഷത്ത് വലിയ തോതിൽ പ്രസിദ്ധീകരണരംഗത്ത് പ്രവേശിക്കണം എന്ന 1975ലെ പീച്ചി ക്യാമ്പിലെ തീരുമാനം 1977ൽ ആണ് നടപ്പിലാക്കപ്പെട്ടത്. 1976ൽ നടന്ന കേരളത്തിന്റെ സമ്പത്ത് എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം, STEPSന്റെ അനുഭവത്തിൽനിന്ന് വ്യത്യസ്തമായി, പുസ്തകപ്രസിദ്ധീകരണം ഒരു നഷ്ടക്കച്ചവടമല്ലെന്ന് ബോധ്യപ്പെടുത്തി. അങ്ങനെ 1977ൽ സമ്മാനപ്പെട്ടി വിളംബരം ചെയ്യപ്പെട്ടു. പുസ്തകപ്രസിദ്ധീകരണരംഗത്തെ അതികായനായിരുന്നു ഡി.സി. കിഴക്കെമുറി. കുറഞ്ഞ മൂലധനംകൊണ്ട്, വായനക്കാർ മുൻകൂറായി തരുന്ന പണംകൊണ്ട് എങ്ങനെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാം എന്ന് കേരളത്തിന് കാണിച്ചുകൊടുത്തത് അദ്ദേഹമായിരുന്നു. 'പ്രീപബ്ലിക്കേഷൻ' സമ്പ്രദായം കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടായി കേരളത്തിൽ നടന്നു വരുന്നു. 1977ൽ പരിഷത്ത് അതിന്റെ പ്രീപബ്ലിക്കേഷൻ പരിപാടി ആരംഭിച്ചു. പത്തുപുസ്തകങ്ങൾ അടങ്ങുന്ന ഒരു സമ്മാനപ്പെട്ടി. 45 രൂപ മുഖവില. പ്രീപബ്ലിക്കേഷൻ വില 22 രൂപ. പുസ്തകങ്ങളുടെ പേര്, ആർ എഴുതുന്നു മുതലായ വിവരങ്ങൾ അടങ്ങിയ ബ്രോഷർ. 8000 പേരെ പ്രീപബ്ലിക്കേഷൻ പദ്ധതിയിൽ ചേർത്തു. 1,76,000 രൂപ പിരിഞ്ഞു കിട്ടി. 10നു പകരം 11 പുസ്തകങ്ങൾ കൊടുത്തു. എന്നിട്ടും ലാഭമുണ്ടായി 20,000-30,000 രൂപ. ഗ്രന്ഥകാരന്മാർ റോയൽട്ടിയൊന്നും അന്നു വാങ്ങിയില്ല. എഡിറ്റിങ്ങ്, ചിത്രീകരണം, പ്രൂഫ് വായന, എല്ലാം സന്നദ്ധപ്രവർത്തനമായിരുന്നു. ഈ വിജയം, പിന്നീട് 50 പുസ്തകങ്ങൾ അടങ്ങുന്ന സയൻസ് ക്രീം പുസ്തകങ്ങൾ ആസൂത്രണം ചെയ്യുന്നതിലേക്ക് നയിച്ചു. 8000 സെറ്റുകൾ പ്രീപബ്ലിക്കേഷൻ വ്യവസ്ഥയിൽ വിറ്റുപോയി. അന്ന് ഒരു പുസ്തകത്തിന് ഗ്രന്ഥകാരന്മാർക്ക് നാമമാത്രമായി 250 രൂപ പ്രതിഫലം നൽകുകയാണ് ചെയ്തത്. മറ്റുള്ള പ്രവർത്തനങ്ങൾ സന്നദ്ധ പ്രവർത്തനമായും. 30 കൊല്ല [ 55 ] ക്യാമ്പിൽ കേരളത്തിന്റെ വിഭവശേഷിയെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് ആസൂത്രണം നടത്തുന്നതിനെപ്പറ്റി ചർച്ചകൾ നടന്നു. കേരളത്തിന്റെ സമ്പത്ത് B.D.Oമാരുടെ പരിശീലനത്തിനുള്ള ഒരു പാഠപു സ്തകമായി പ്ലാനിങ്ങ് ബോർഡ് അംഗീകരിക്കുകയും 1500 കോപ്പി വാങ്ങുകയും ചെയ്തു. പിന്നീട് പുസ്തകം പല തവണ പരിഷ്കരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെപ്പതുക്കെ വികസനത്തെപ്പ റ്റിയുള്ള പരിഷത്തിന്റെ കാഴ്ചപ്പാട് കൂടുതൽ കൂടുതൽ മൂർത്തമായി വന്നു. വികേന്ദ്രീകൃത ജനാധിപത്യം കേരളത്തിൽ 1958-1998 എന്ന പുസ്തകത്തിൽ ഇത് സവിസ്തരം പരിശോധിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വാക്കുകളിൽ “ദരിദ്രജനവിഭാഗത്തിന്റെ ത്വരിതവികസനത്തിൽ" ഊന്നുന്ന, അസമത്വം കുറയ്ക്കുന്ന, സുസ്ഥിരത ഉറപ്പുവരുത്തുന്ന, ഒരു വികസനപാതയാണ് പരിഷത്ത് ആഗ്രഹിക്കുന്നതെന്നു പറയാം.

സമ്മാനപ്പെട്ടി

പരിഷത്ത് വലിയ തോതിൽ പ്രസിദ്ധീകരണരംഗത്ത് പ്രവേശിക്കണം എന്ന 1975ലെ പീച്ചി ക്യാമ്പിലെ തീരുമാനം 1977ൽ ആണ് നടപ്പിലാക്കപ്പെ ട്ടത്. 1976ൽ നടന്ന കേരളത്തിന്റെ സമ്പത്ത് എന്ന പുസ്തകത്തിന്റെ പ്രസി ദ്ധീകരണം, STEPSന്റെ അനുഭവത്തിൽനിന്ന് വ്യത്യസ്തമായി, പുസ്തകപ്രസിദ്ധീകരണം ഒരു നഷ്ടക്കച്ചവടമല്ലെന്ന് ബോധ്യപ്പെടുത്തി. അങ്ങനെ 1977ൽ സമ്മാനപ്പെട്ടി വിളംബരം ചെയ്യപ്പെട്ടു. പുസ്തകപ്രസിദ്ധീകരണരംഗത്തെ അതികായനായിരുന്നു ഡി.സി.കിഴക്കെമുറി. കുറഞ്ഞ മൂലധനംകൊണ്ട്, വായനക്കാർ മുൻകൂറായി തരുന്ന പണം കൊണ്ട് എങ്ങനെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാം എന്ന് കേരളത്തിന് കാണിച്ചുകൊടുത്തത് അദ്ദേഹമായിരുന്നു. "പ്രീപബ്ലിക്കേഷൻ' സമ്പ്രദായം കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടായി കേരളത്തിൽ നടന്നു വരുന്നു. 1977ൽ പരിഷത്ത് അതിന്റെ പ്രീപബ്ലിക്കേഷൻ പരിപാടി ആരംഭിച്ചു. പത്തുപുസ്തകങ്ങൾ അടങ്ങുന്ന ഒരു സമ്മാനപ്പെട്ടി. 45 രൂപ മുഖവില. പ്രീപബ്ലിക്കേഷൻ വില 22 രൂപ. പുസ്തകങ്ങളുടെ പേര്, ആർ എഴുതുന്നു മുതലായ വിവരങ്ങൾ അടങ്ങിയ ബ്രോഷർ. 8000 പേരെ പ്രീപബ്ലിക്കേഷൻ പദ്ധതിയിൽ ചേർത്തു. 1,76,000 രൂപ പിരിഞ്ഞു കിട്ടി. 10 നു പകരം 11 പുസ്തകങ്ങൾ കൊടുത്തു. എന്നിട്ടും ലാഭമുണ്ടായി 20,000 -30,000 രൂപ. ഗ്രന്ഥകാരന്മാർ റോയൽട്ടിയൊന്നും അന്നു വാങ്ങിയില്ല. എഡി റ്റിങ്ങ്, ചിത്രീകരണം, പ്രൂഫ് വായന, എല്ലാം സന്നദ്ധപ്രവർത്തനമായിരുന്നു. ഈ വിജയം, പിന്നീട് 50 പുസ്തകങ്ങൾ അടങ്ങുന്ന സയൻസ് ക്രീം പുസ്തകങ്ങൾ ആസൂത്രണം ചെയ്യുന്നതിലേക്ക് നയിച്ചു. 8000 സെറ്റുകൾ പ്രീപബ്ലിക്കേഷൻ വ്യവസ്ഥയിൽ വിറ്റുപോയി. അന്ന് ഒരു പുസ്തകത്തിന് ഗ്രന്ഥകാരന്മാർക്ക് നാമമാത്രമായി 250 രൂപ പ്രതിഫലം നൽകുകയാണ് ചെയ്തത്. മറ്റുള്ള പ്രവർത്തനങ്ങൾ സന്നദ്ധ പ്രവർത്തനമായും. 30 കൊല്ല [ 56 ] മായി പ്രസിദ്ധീകരണ പരിപാടി നടക്കുകയാണ്. ഇപ്പോഴും നല്ലൊരു തോതിൽ സന്നദ്ധ പ്രവർത്തനം നടക്കുന്നുണ്ട്. എന്നാൽ, ഗ്രന്ഥകാരന്മാർക്ക് റോയൽട്ടി കൊടുക്കാൻ തുടങ്ങി. പക്ഷേ, ഇപ്പോഴും ശതമാനക്കണക്കിൽ നോക്കിയാൽ മറ്റു പ്രസാധകരേക്കാൾ കുറഞ്ഞ റോയൽട്ടിയാണ് പരിഷത്ത് നൽകുന്നത്. 5 ശതമാനത്തിനും 10 ശതമാനത്തിനും ഇടയ്ക്ക്. മറ്റുള്ളവർ കൊടുക്കുന്നത് 15 ശതമാനമാണ്.

പ്രസിദ്ധീകരണ പ്രവർത്തനത്തിൽ മാത്രമല്ല, പുസ്തകങ്ങളുടെ വിൽപ്പനയിലും പരിഷത്ത് അദ്വിതീയമായ രീതിയാണ് അവലംബിച്ചത്. പുസ്തകശാലയിൽ കൂടിയല്ല പരിഷത്ത് പുസ്തകങ്ങൾ വിൽക്കുന്നത്. പ്രവർത്തകർ വീടുകളിലും സ്കൂളുകളിലും ഓഫീസുകളിലും ഒക്കെ ആയി, നേരിട്ട് സമീപിക്കുകയാണ് ചെയ്യുന്നത്. ഡയറക്ട് മാർക്കറ്റിങ്ങ് അഥവാ നേർക്കുനേർ കച്ചവടം. വിൽപ്പനക്കമ്മീഷനൊന്നും പോകുന്നില്ല. മുഖവിലയുടെ ഓരോ നിശ്ചിത ശതമാനം യൂണിറ്റിനും മേഖലയ്ക്കും ജില്ലയ്ക്കും ലഭിക്കുന്നു. അങ്ങനെ എല്ലാതലത്തിലുമുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള പണം ലഭിക്കുന്നു. യഥാർഥത്തിൽ, പുസ്തക ആസൂത്രണം, നിർമാണം, വിതരണം മുതലായവയ്ക്ക് പ്രവർത്തകർ ചെലവാക്കുന്ന സമയത്തിന്റെ മൂല്യമാണ് ഇങ്ങനെ 'ലാഭം' ആയി പ്രത്യക്ഷപ്പെടുന്നത്. മറ്റൊരു തരത്തിൽ കണക്കു കൂട്ടിയാൽ പുസ്തകം വിൽക്കാനായി പ്രവർത്തകർ ചെലവാക്കുന്ന സമയത്തിന്റെ വില കണക്കിലെടുത്താൽ ഈ 'ലാഭം' നഷ്ടമായിത്തീരുന്നതാണ്. പരിഷത്തിലെ ഒരു ശരാശരി പ്രവർത്തകനെ സംബന്ധിച്ചിടത്തോളം ദിവസത്തിന് 300 രൂപ എന്നെടുക്കാം. 3 പേരുടെ ഒരു ടീം ഒരു ദിവസം ശരാശരി 3000 രൂപയുടെ പുസ്തകം വിൽക്കുമെന്ന് എടുത്താൽ, അവരുടെ അധ്വാനത്തിന്റെ വില 900 രൂപ വരുന്നതാണ്. അതായത് മൊത്തം മുഖവിലയുടെ 30%. എഡിറ്റിങ്ങ്, പ്രൂഫ് നോക്കൽ മുതലായ ജോലികൾക്കായി നൽകുന്ന സന്നദ്ധ പ്രവർത്തനം ഏകദേശം 10% വരും. അങ്ങനെ പുസ്തകത്തിന്റെ വിലയുടെ 40%, വ്യക്തമായും പ്രവർത്തകരുടെ അധ്വാനമാണ്. പ്രീപബ്ലിക്കേഷൻ സൗജന്യവും മറ്റു കമ്മീഷനുകളും കൂട്ടിച്ചേർത്താൽ വായനക്കാർക്ക് കിട്ടുന്ന ശരാശരി ഇളവ് ഏതാണ്ട് 20% വരും. ബാക്കിയുള്ള 40 ശതമാനമാണ് അച്ചടി, ഓഫീസ് ചെലവ്, റോയൽട്ടി, ട്രാൻസ്പോർട്ടേഷൻ മുതലായവയ്ക്ക് കിട്ടുന്നത്. ഇത് യഥാർഥത്തിൽ 40-45 ശതമാനം വരും. ഇങ്ങനെ കണക്കാക്കിയൽ പുസ്തകവിൽപ്പന നഷ്ടക്കച്ചവടമാണെന്നു തോന്നും. പക്ഷേ, പ്രവർത്തകർ നൽകുന്ന സമയം അവർ പ്രസ്ഥാനത്തിനു നൽകുന്ന സംഭാവനയാണ്. ഏതാണ്ട് 30-40 ലക്ഷം രൂപ മൂല്യം മതിക്കേണ്ട സമയമാണ് പരിഷത്ത് പ്രവർത്തകർ പ്രസ്ഥാനത്തിന് നൽകുന്ന സംഭാവന. 40000 അംഗങ്ങളിൽ വീതിക്കുകയാണെങ്കിൽ ഇത് ആളൊന്നുക്ക് ഒരു ദിവസം മാത്രമാണ് വരുന്നത്. ഇത് അത്ര വലുതല്ല. പക്ഷേ, 5 ശതമാനത്തിൽ താഴെ പ്രവർത്തകരേ ഇത് ചെയ്യുന്നുള്ളൂ. അവർക്ക് ചെലവാക്കേണ്ടിവരുന്ന സമയം [ 57 ] 20-25 ദിവസം വരുന്നു. മറ്റു സംഘടനാ പ്രവർത്തനങ്ങൾക്ക് വേറെയും. പലർക്കും ഇത് താങ്ങാനാകാതെ വരുന്നുണ്ട്. എല്ലാ അംഗങ്ങളും ഒരു കൊല്ലത്തിൽ 500 രൂപയുടെ പുസ്തകമെങ്കിലും പ്രചരിപ്പിക്കുകയാണെങ്കിൽ പ്രതിവർഷം 2 കോടി രൂപയുടെ പുസ്തകം പ്രചരിപ്പിക്കാവുന്നതാണ്. ഒരു ദിവസത്തെ അധ്വാനം മതി. മറ്റു സന്നദ്ധ സംഘടനകളും സർക്കാരിതര സംഘടനകളുമായി താരതമ്യം ചെയ്യുമ്പോൾ പരിഷത്തിനുള്ള തനിമ, ഒരു ഫണ്ടിങ്ങ് ഏജൻസിയെയും ആശ്രയിക്കാതെ തങ്ങൾക്കാവശ്യമുള്ള പണം, തങ്ങളുടെ അംഗങ്ങളുടെ പുസ്തകപ്രചാരണാധ്വാനത്തിലൂടെ ഉണ്ടാക്കുന്നു എന്നതാണ്. ഇതിൽ കൂടുതൽ പണം വർഷംതോറും സംഭാവന നൽകാൻ കഴിവുള്ള പ്രവർത്തകരുണ്ട്. പക്ഷേ, പുസ്തകങ്ങളുമായി വീടുതോറും കയറി ഇറങ്ങുകയും അവിടത്തെ കുട്ടികളും മുതിർന്നവരുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്യുകയെന്നത് പരിഷത്തിന്റെ ലക്ഷ്യനിർവഹണത്തിന് അത്യന്തം സഹായകരമാണ്. ഇങ്ങനെ അംഗങ്ങളുടെ അധ്വാനത്തിലൂടെ മാത്രം നിലനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മറ്റു സംഘടനകളോ മറ്റു പ്രസ്ഥാനങ്ങളോ വേറെ അധികമൊന്നുമില്ല. സമ്മാനപ്പെട്ടിക്കും സയൻസ്‍ക്രീമിനും ശേഷം പ്രസിദ്ധീകരണരംഗത്ത് പരിഷത്ത് പിന്നോക്കം പോയിട്ടില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളിൽ പരിഷത്ത് ആകെ 760ൽ അധികം മൂലകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പലതിനും രണ്ടും ചിലതിന് എട്ടും പത്തും പതിപ്പുവരെ വന്നിട്ടുണ്ട്. എല്ലാം അടക്കം 1300ൽ പരം. മൊത്തം മുഖവില 11.32 കോടി രൂപയ്ക്ക് വരും. 40,000 കോപ്പിയിലധികം ചെലവായവ ഏഴെട്ടു ടൈറ്റിലുകൾ വരും. രണ്ടു പുസ്തകങ്ങൾ ഒരുലക്ഷം കോപ്പിയിലധികം വിറ്റഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഇപ്പോഴും സാധ്യതകളുടെ അടുത്തൊന്നും എത്തിയിട്ടില്ല.

ശാസ്ത്രസാംസ്കാരിക ജാഥ

കാലടി ക്യാമ്പിൽ വച്ച് സൈലന്റ് വാലി പ്രമേയത്തിനു പുറമേ പിൽക്കാലത്ത് ജനകീയ ശാസ്ത്രപ്രസ്ഥാനത്തെ ആകെ സ്വാധീനിച്ച ഒരുപ്രവർത്തനത്തിന്റെ കൂടി ബീജാവാപം നടക്കുകയുണ്ടായി. കൂവേരി മുതൽ പൂവ്വച്ചൽ വരെയുള്ള ശാസ്ത്രസാംസ്കാരിക ജാഥയ്ക്ക് മൂർത്ത രൂപം നൽകിയത് അവിടെ വച്ചായിരുന്നു. അങ്ങനെയുള്ള ഒരു ജാഥയെക്കുറിച്ച് രണ്ടു മാസം മുമ്പുതന്നെ സംസാരം ആരംഭിച്ചിരുന്നു. 'ഭരണവും പഠനവും മലയാളത്തിൽ' എന്നത് പരിഷത്തിന്റെ അന്നത്തെ മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു. അതിനായി പല പ്രക്ഷോഭ പ്രവർത്തനങ്ങളും നടത്തിയിരുന്നു. 1975 ജൂലായിൽ കേരള ഗവൺമെന്റ് മലയാളത്തെ കേരളത്തിന്റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പ്രഖ്യാപനം ഏട്ടിൽ കിടന്നതേയുള്ളൂ. പ്രാദേശികമായി ഒന്നും നടന്നിരുന്നില്ല. എം.കെ.പ്രസാദിന് പരിസ്ഥിതി എന്നപോലെ കൊച്ചുവിന് (ടി.കെ.കൊച്ചുനാരായണൻ) ഏറ്റവും [ 58 ] അധികം ഉത്കണ്ഠയുണ്ടായിരുന്ന ഒരു മേഖല ആയിരുന്നു ഭരണമാധ്യമത്തിന്റേത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്റെ തെക്കുഭാഗത്തുണ്ടായിരുന്ന ട്രിവാൻഡ്രം ഹോട്ടലിന്റെ ടെറസ് ഹാളിൽ വച്ച് പരിഷത്തിന്റെ ഒരു യോഗം നടക്കുകയായിരുന്നു. പി.ടി.ബി യാണ് അധ്യക്ഷൻ. അതിൽ വച്ചാണ് കൊച്ചു തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. കാസർക്കോട്ടുനിന്ന് തിരുവനന്തപുരം വരെ “ഭരണവും പഠനവും മലയാളത്തിൽ' എന്ന മുദ്രാവാക്യവുമായി ഒരു പ്രചാരണജാഥ നടത്തുക. 1972ലെ ജാഥയുടെ - തിരുവനന്തപുരം മുതൽ തിരുവല്ല വരെ - മാനേജരായിരുന്നു ഞാൻ. ഉത്തേജനകരങ്ങളായ അനുഭവങ്ങളായിരുന്നു അന്നത്തേത്. രാഷ്ട്രീയ ജാഥകളുടേതിൽനിന്ന് വ്യത്യസ്തമായ ഡിമാന്റുകളുമായി ഒരു ശാസ്ത്രജാഥ. ഞാനതിൽ വീണു! പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം മനസ്സിനെ കൂടുതൽ മഥിച്ചിരുന്നത് ഊർജത്തിന്റെ പ്രശ്നങ്ങളായിരുന്നു. കേരളം കടുത്ത ഊർജ ദാരിദ്ര്യത്തിലേക്ക് വഴുതി വീഴാൻ പോകുകയാണെന്ന് എനിക്ക് നന്നായി ബോധ്യപ്പെട്ടിരുന്നു. ജലവൈദ്യുതികൊണ്ട് മാത്രം പ്രശ്നം തീരില്ല. വൻതോതിൽ കൽക്കരി ഇറക്കുമതി ചെയ്യണം. അത് നമ്മുടെ ഓട് - ഇഷ്ടിക വ്യവസായത്തെയും രക്ഷിക്കും. അങ്ങനെ ഊർജത്തിന്റെ പ്രാധാന്യം വിളിച്ചു പറയുന്ന ഒന്നായിരിക്കണം ഈ ജാഥ എന്ന് ഞാനാവശ്യപ്പെട്ടു. ഒറ്റ മുദ്രാവാക്യം വേണോ, കൂടുതൽ മുദ്രാവാക്യങ്ങൾ വേണോ? ഏറെ നേരം തർക്കം നടന്നു. ഒറ്റ മുദ്രാവാക്യത്തിൽ യോജിപ്പിലെത്താൻ കഴിഞ്ഞില്ല. അങ്ങനെ നാലഞ്ച് മുദ്രാവാക്യങ്ങൾ സ്വീകരിക്കപ്പെട്ടു. ഊർജത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ എന്നെക്കൊണ്ടായില്ല. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്, ഭരണവും പഠനവും മലയാളത്തിൽ, അധ്വാനം സമ്പത്ത്, വ്യവസായവൽക്കരിക്കുക അല്ലെങ്കിൽ മരിക്കുക എന്നിവയായിരുന്നു അംഗീകരിക്കപ്പെട്ട മുദ്രാവാക്യങ്ങൾ. ഇതിനാണ് കാലടി ക്യാമ്പിൽ വച്ച് മൂർത്തരൂപം നൽകിയത്.

ഒക്ടോബർ 2ന് ആരംഭിച്ച് നവംബർ 7ന് അവസാനിപ്പിക്കുക എന്ന് തീരുമാനിച്ചു. ഗാന്ധി മുതൽ സി.വി.രാമൻ (ലെനിൻ) വരെ! ഉപബോധത്തിൽ ഈ ധാരണയുണ്ടായിരുന്നു. 10 വർഷങ്ങൾക്കുശേഷം NCSTC- (നാഷണൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്യൂണിക്കേഷൻ) കൊല്ലത്തിൽ ഒരു ദിവസത്തെ ദേശീയ ശാസ്ത്രദിനമായി ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾ, സി.വി.രാമന്റെ ജന്മദിനമായ നവംബർ 7 ആയിരിക്കണം അതെന്നു പരിഷത്ത് നിർദേശിച്ചു. എന്നാൽ അത് റഷ്യൻ വിപ്ലവ ദിനം കൂടി ആകയാലും NCSTCയുടെ നേതൃസ്ഥാനത്തിരുന്ന ഉദ്യോഗസ്ഥന്മാർ കടുത്ത സോവിയറ്റ് വിരോധികൾ ആയിരുന്നതിനാലും ആ നിർദേശം തള്ളപ്പെട്ടു. രാമൻ പ്രഭാവം ആദ്യമായി അവതരിപ്പിച്ച ദിവസം എന്നു പറഞ്ഞുകൊണ്ട് ഫെബ്രുവരി 28നെ ദേശീയ ശാസ്ത്രദിനമാക്കി പ്രഖ്യാപിച്ചു. പക്ഷേ, ഒക്ടോബർ 2-നവംബർ 7- പരിഷത്തുകാർക്കും ജനകീയ ശാസ്ത്രപ്രസ്ഥാനത്തിനും ശാസ്ത്രമാസമായി മാറി. [ 59 ] കണ്ണൂർ ജില്ലയിലെ കൂവേരിയിൽ നിന്ന് (അവിടെയാണ് ആദ്യത്തെ ഗ്രാമശാസ്ത്രസമിതി സ്ഥാപിതമായത്) ഒക്ടോബർ 2ന് ആരംഭിച്ച് തിരുവനന്തപുരം ജില്ലയിലെ പൂവ്വച്ചലിൽ നവംബർ 7ന് സമാപിക്കുന്ന ഒരു പരിപാടി തയ്യാറാക്കി. ജാഥ വലിയ ഒരു അനുഭവമായിരുന്നു. സി.ജി.ശാന്തകുമാറിന്റെ നേതൃത്വത്തിൽ, മാറി മാറി പങ്കെടുത്ത മറ്റു പ്രവർത്തകരോടുകൂടി 806 സ്വീകരണയോഗങ്ങളിൽ പങ്കെടുത്തു, പ്രസംഗിച്ചു, ഹാരങ്ങളും അഭിവാദനങ്ങളും ഏറ്റുവാങ്ങി. 10000ത്തിലേറെ കിലോമീറ്റർ സഞ്ചരിച്ചു. നാലരലക്ഷത്തിലധികം ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടു. എല്ലാവരെയും കർമോത്സുകരാക്കിയ ഒരനുഭവമായിരുന്നു അത്. സമാപനം അതിന് അനുയോജ്യമായിരുന്നു. പൂവ്വച്ചൽ ഗ്രാമത്തിന് അന്ന് ഉത്സവമായിരുന്നു. ആയിരക്കണക്കിന് മൺചെരാതുകൾ. ആ ഗ്രാമത്തിൽ അന്നു വൈദ്യുതി എത്തിയിരുന്നില്ല. യോഗത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. മുഖ്യമന്ത്രി ആന്റണി അദ്ഭുതസ്തബ്ധനാേയി, തന്റെ ഫണ്ടിൽനിന്ന് 5000 രൂപ പരിഷത്തിന് നൽകുന്നതായി പ്രഖ്യാപിച്ചു.

ഈ ജാഥയുടെ തുടക്കത്തിലുണ്ടായിരുന്ന മുദ്രാവാക്യങ്ങളുടെ കൂടെ, ഓരോരോ സ്ഥലങ്ങളിലായി പുതിയ പുതിയ പലതും ചേർക്കപ്പെട്ടു. ഈണത്തിൽ വിളിച്ച മുദ്രാവാക്യങ്ങൾ മുദ്രാകാവ്യങ്ങൾ ആയി മാറി. ജാഥ ഒറ്റപ്പാലത്ത് എത്തിയപ്പോഴാണ് ഞാനതിൽ ചേരുന്നത്. പേരൂരെ സ്വീകരണത്തിനുശേഷം ഉണ്ണിനായരുടെ വീട്ടിൽ ഭക്ഷണം കഴിച്ച് ചെറിയൊരു മുറിയിൽ ഞങ്ങൾ കുറച്ചുപേർ. പുറത്ത് കനത്ത മഴ. അകത്ത് ഉത്സാഹത്തിമർപ്പ്. പേരൂർ രാജഗോപാലൻ, എസ്.പ്രഭാകരൻ നായർ, പി.ടി.ബി, സി.ജി, ഞാൻ എന്നിങ്ങനെ അഞ്ചാറുപേർ കൂടിയിരുന്ന് അതേവരെ രൂപപ്പെട്ടുവന്ന മുദ്രാവാക്യങ്ങൾ ചിട്ടപ്പെടുത്തുകയായിരുന്നു. ആശയപരമായ ഒരു വികാസം പ്രകടമാക്കുന്ന തരത്തിൽ അവയെ ക്രമീകരിക്കുകയായിരുന്നു. പല സ്ഥലത്തും വിടവുകൾ തോന്നി, പുതിയ മുദ്രാവാക്യങ്ങൾ ഉണ്ടാക്കി വിടവ് നികത്തി. അവസാനം അതൊരു 'കൃതി' ആയി മാറി - ശാസ്ത്രഗീതം. കാലത്ത് നേരത്തെതന്നെ സി.ജെ.ശിവശങ്കരൻ അതുമായി ഇരിഞ്ഞാലക്കുടയ്ക്ക് പോകുന്നു. പ്രസ്സിൽ കൊടുക്കുന്നു, പ്രൂഫ് നോക്കുന്നു, അച്ചടിക്കുന്നു. അതിനടുത്ത ദിവസം ജാഥ വടക്കഞ്ചേരി എത്തിയപ്പോഴേക്കും 'ശാസ്ത്രഗീതം' അച്ചടിച്ച് ജാഥയിൽ വിൽപ്പനക്കായി എത്തിയിരുന്നു. അതടക്കം ജാഥയിൽ മൊത്തം 26000 രൂപയുടെ ലഘുലേഖകൾ വിൽക്കുകയുണ്ടായി. 1980ൽ വരാനിരിക്കുന്ന ശാസ്ത്രകലാജാഥയുടെ ചട്ടക്കൂട് - തിയ്യതികൾ അടക്കം - രൂപപ്പെടുത്തിയത് ഈ ജാഥയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

ജനകീയ ശാസ്ത്രപ്രസ്ഥാനം

ഏതൊരു പ്രസ്ഥാനവും ജനിച്ച വർഷമോ തിയ്യതിയോ ആർക്കും പറയാൻ കഴിയില്ല. പതുക്കെപ്പതുക്കെ ഈട്ടം കൂടി വരുന്ന ഒന്നാണ് പ്രസ്ഥാന [ 60 ] ങ്ങൾ. ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന 'ജനകീയ ശാസ്ത്രപ്രസ്ഥാനം' എന്ന പദം 1978 ജൂലായ് മാസത്തിനുമുമ്പ് പരിഷത്തിന്റെ ഒരു രേഖയിലും കാണുകയില്ല. അക്കാലത്ത് ഞാൻ താമസിച്ചിരുന്നത് തിരുവനന്തപുരത്ത് പട്ടത്ത് എൽ.ഐ.സി. ലെയിനിൽ ആയിരുന്നു. അഞ്ചു മിനിറ്റ് നടന്നാൽ പ്ലാനിങ്ങ് ബോർഡിലെത്തും. ബോർഡിലെ ചീഫ് ഇക്കണോമിസ്റ്റ് ആയിരുന്ന കെ.വി.നമ്പ്യാരും ഞാനും ചേർന്നാണ് പ്ലോട്ട് വാങ്ങിയിരുന്നത്. നമ്പ്യാരുടെ അനുജൻ ബി.എ.ആർ.സി.യിൽ എന്റെ സഹപ്രവർത്തകനും ബോംബെ പരിഷത്തിലെ അംഗവും ആയിരുന്നു. പ്ലാനിങ് ബോർഡ് സെക്രട്ടറി ഡോ.പി.കെ.ഗോപാലകൃഷ്ണനും അഗ്രികൾച്ചർ ചീഫ് ഡോ.ശ്യാമസുന്ദരൻ നായരും വ്യവസായത്തിന്റെ ചീഫ് ടി.ആർ. ഗോപാലകൃഷ്ണനും ഒക്കെ കൂട്ടുകാരായിരുന്നു. ഇടയ്ക്കിടയ്ക്ക് പ്ലാനിങ് ബോർഡ് ഓഫീസിൽ കയറി ഇവരൊക്കെയായി സൊള്ളുക എന്നത് എന്റെ ഒരു ശീലമായിരുന്നു. അത്തരം ഒരു സന്ദർഭത്തിൽ സി.ഡി.എസ്സിലെ കെ.പി.കണ്ണനും ഉണ്ടായിരുന്നു. കണ്ണനാണെന്നു തോന്നുന്നു, മറ്റു സംസ്ഥാനങ്ങളിലും പരിഷത്തിനെപ്പോലെയുള്ള പ്രസ്ഥാനങ്ങളുണ്ട്, എല്ലാവരും ഒന്നു ഒത്തുചേരുന്നത് നന്നായിരിക്കും എന്ന് പറഞ്ഞത്. ഡോ. ഗോപാലകൃഷ്ണൻ ഉടനെ പ്രതികരിച്ചു: 'നല്ലതാണ്'. പ്ലാനിങ് ബോർഡ് അതിന് 10000 രൂപ ഗ്രാന്റ് നൽകാം! ഒട്ടേറെ സംഘങ്ങളെ എനിക്ക് നേരിട്ട് അറിയാമായിരുന്നു. സദൃശസ്വഭാവമുള്ള സംഘങ്ങളുടെ ഒരു കൂട്ടായ്മ - ഇതാണ് ഉദ്ദേശിച്ചത്. എന്താണ് ഈ സദൃശസ്വഭാവം? അതിന് പൊതുവായി എന്തുപേരാണ് കൊടുക്കേണ്ടത്? കുറെനേരം ചർച്ചകൾ നടന്നു. അതിനിടയ്ക്കാണ് കണ്ണൻ പറഞ്ഞത്. നമുക്കതിനെ പീപ്പിൾസ് സയൻസ് മൂവ്മെന്റ് എന്നു വിളിക്കാം. എല്ലാവർക്കും അതിഷ്ടപ്പെട്ടു. അങ്ങനെ പ്രസ്ഥാനത്തിന് പേരിട്ടത് കണ്ണൻ ആണ്. പേരു വീണത് 1978 മധ്യത്തിലും. വിവിധ സംഘടനകളെ ക്ഷണിക്കുമ്പോൾ കോൺഫറൻസിന് ഒരു പേർ വേണം. ഇംഗ്ലീഷിലായിരിക്കുകയും വേണം. അങ്ങനെ People's Science Movement അഥവാ PSM. ജനകീയ ശാസ്ത്രപ്രസ്ഥാനം എന്നത് ഇതിന്റെ തർജമയാണ്. 1978 നവംബർ 10, 11, 12 തിയ്യതികളിലായി സി.ഡി.എസ്സിൽ വച്ച് ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം നടന്നു. പരിഷത്തിന്റെ 35 പ്രതിനിധികളും മറ്റു സംസ്ഥാനങ്ങളിൽനിന്ന് എഴുപതോളം പ്രതിനിധികളും അതിൽ പങ്കെടുത്തു. ചർച്ചയിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന അഭിപ്രായങ്ങളുടെ സത്ത ഇതാണ്.

i) ഇന്നത്തെ വിദ്യാഭ്യാസം സമൂഹത്തിന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നില്ല. 8 വർഷത്തെ പ്രൈമറി വിദ്യാഭ്യാസവും തൊഴിൽ പരിശീലനത്തോടുകൂടിയ 4 വർഷത്തെ സെക്കണ്ടറി വിദ്യാഭ്യാസവും സാർവത്രികമാക്കണം.

ii) ആഹാരം, വസ്ത്രം, പാർപ്പിടം, തൊഴിൽ തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾക്ക് ഉതകുന്ന ഗവേഷണങ്ങൾക്ക് മുൻഗണന നൽകണം. [ 61 ] iii) ആരോഗ്യ പരിപാലനത്തിനുള്ള അവകാശം മൗലികാവകാശമാക്കണം.

ഇവയൊക്കെ ഇന്നും പ്രസക്തമാണ്, ഇന്നത്തെയും ഡിമാന്റുകളാണ്. ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ രണ്ടാമത്തെയും (ത്യശ്ശൂർ, 1980) മൂന്നാമത്തെയും (തിരുവനന്തപുരം, 1983) സമ്മേളനങ്ങൾക്കും പരിഷത്തുതന്നെയാണ് ആതിഥ്യം നൽകിയത്. അതിനിടയ്ക്ക് പരിഷത്ത് കലാജാഥയെ ശക്തമായ ഒരു ആശയവിനിമയ മാധ്യമമായും സംഘാടന പ്രവർത്തനമായും വളർത്തിയെടുത്തിരുന്നു. 1983ൽ പരിഷത്തിന്റെ കലാജാഥ കന്യാകുമാരി ജില്ലയിൽ പരിപാടി അവതരിപ്പിച്ചു. 1984ൽ കേരള-തമിഴ്‍നാട് ജാഥ, 1985ൽ ഭോപ്പാൽ ജാഥ, 1987ൽ ഭാരത ജന വിജ്ഞാന ജാഥ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പുതിയ പുതിയ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ വളർന്നു വരികയായിരുന്നു. 1978ൽ തിരുവനന്തപുരത്ത് പങ്കെടുത്ത സംഘടനകളിൽ ഭൂരിഭാഗവും നിർജീവമാവുകയോ, വഴിമാറിപ്പോവുകയോ ചെയ്തു. ഡെൽഹി സയൻസ്‍ഫോറം മാത്രമാണ് അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ഭാഗമായി തുടരുന്നത്. ബംഗാളിലെ പുനഃസംഘടിപ്പിക്കപ്പെട്ട പശ്ചിമബംഗ വിഗ്യാൻ മഞ്ചും.

വികസനവീക്ഷണവും പ്രത്യയശാസ്ത്രവും

'വികസന'ത്തെക്കുറിച്ച് പരിഷത്ത് പ്രവർത്തകരുടെ ഉപബോധ മനസ്സുകളിൽ ഉണ്ടായിരുന്ന ധാരണകൾക്ക് ഇതിനകം മൂർത്തരൂപങ്ങൾ കൈവരാൻ തുടങ്ങിയിരുന്നു. സൈലന്റ് വാലി പദ്ധതിയെക്കുറിച്ചുള്ള വിവാദവും അക്കാലത്തുതന്നെ വളർന്നു വന്ന ചാലിയാർ മലിനീകരണ വിരുദ്ധ പ്രവർത്തനങ്ങളും ഇതിന് ആസന്ന കാരണമായിത്തീർന്നു. എത്ര ഊർജം? എന്തിന്? എപ്പോൾ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിക്കൊണ്ടല്ലാതെ ചർച്ച മുന്നോട്ടുകൊണ്ടുപോകാൻ പറ്റില്ലായിരുന്നു. വൈദ്യുതിയുടെ മൂല്യോൽപ്പാദന ക്ഷമത, തൊഴിൽ സൃഷ്ടി ക്ഷമത മുതലായവ, എന്തിനാണ് വൈദ്യുതി ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. അലുമിനിയം, സിങ്ക് മുതലായ ഇലക്ട്രോ മെറ്റലർജിക്കൽ വ്യവസായങ്ങളിൽ ഇവ തുലോം കുറവായിരിക്കും. മറിച്ച്, ലഘു എൻജിനീയറിങ്ങ് വ്യവസായങ്ങളിൽ ഇത് വളരെ ഉയർന്നിരിക്കും. ഏതിന്മേലാണ് ഊന്നൽ നൽകേണ്ടത്? അതുപോലെ, ഐക്യകേരളത്തിന്റെ ആദ്യത്തെ മന്ത്രിസഭയും സഹപ്രവർത്തകരും അഭിമാനപൂർവം ഉയർത്തിക്കാണിക്കുന്ന ഒന്നായിരുന്നു ബിർള മാവൂരിൽ സ്ഥാപിച്ച പൾപ്പ് ഫാക്ടറി. പക്ഷേ, പ്രവർത്തനമാരംഭിച്ച് ഏറെനാൾ കഴിയുന്നതിനുമുമ്പുതന്നെ ചാലിയാർ തീരവാസികൾക്ക് അത് ഒരു ദുഷ്ടമൂർത്തിയായി മാറി. ചാലിയാർ പുഴ വിഷമയമായ കാളിന്ദിയായി മാറി. 1960കളുടെ അവസാനമാകുമ്പോഴേയ്‍ക്കും തന്നെ പ്രതിഷേധസ്വരങ്ങൾ ഉയർന്നുവരാൻ തുടങ്ങി. ചാലിയാർ മലിനീകരണ വിരുദ്ധ സമിതി രൂപീകരിക്കപ്പെട്ടു. എന്നാൽ അവർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. [ 62 ] ജലമലിനീകരണം വ്യാവസായിക വികസനത്തിന്റെ ഒരു അനിവാര്യഘടകമാണെന്ന് ഫാക്ടറി അധികാരികൾ വാദിച്ചു. പല രാഷ്ട്രീയ നേതാക്കളും അങ്ങനെതന്നെ വാദിച്ചു. വികസനം വേണമെങ്കിൽ വ്യവസായം വേണം. വ്യവസായങ്ങൾ ഏറിയോ കുറഞ്ഞ തോതിൽ ജല-വായുമലിനീകരണം ഉണ്ടാക്കും. അത് സഹിക്കുകയേ നിവൃത്തിയുള്ളു. അല്ലെങ്കിൽ വികസനം വേണ്ടെന്നു വയ്‍ക്കേണ്ടിവരും. ഇതായിരുന്നു വാദം. 1978-79 കാലത്ത് തന്നെയാണ് ഈ പ്രശ്നവുമായി പരിഷത്തിന് ബന്ധപ്പെടേണ്ടിവന്നത്. റയോൺ ഫാക്ടറിയിൽനിന്ന് ബഹിർഗമിക്കുന്ന മലിനജലം ശുദ്ധീകരിക്കാൻ വേണ്ട സാങ്കേതികവിദ്യകൾ ലഭ്യമാണെന്നും, അതിനുള്ള ചെലവ് അധികമല്ലെന്നും ലാഭത്തിൽ കുറച്ച് കുറവു വരിക മാത്രമേ ഉണ്ടാവുകയുള്ളുവെന്നും പരിഷത്ത് പഠനങ്ങളിലൂടെ തെളിയിച്ചു. അവസാനം കോടതി ഇടപെട്ട്, മലിനീകരണ നിയന്ത്രണസംവിധാനങ്ങൾ ഏർപ്പെടുത്താൻ മാനേജ്മെന്റിനെ നിർബന്ധിച്ചു. ഫാക്ടറി അടച്ചുപൂട്ടാൻ തക്കം പാർത്തിരുന്ന മാനേജ്മെന്റ് ഇതിനെ ഒരു സുവർണാവസരമായി ഉപയോഗിച്ചു. അവസാനം ഫാക്ടറി പൂട്ടി. അതിനു വളരെ മുമ്പുതന്നെ വികസനത്തിന് അനിവാര്യമായും കൊടുക്കേണ്ടിവരുന്ന വിലയാണോ മലിനീകരണം എന്നതിനെക്കുറിച്ചും, സൈലന്റ് വാലി പദ്ധതിയുടെ കാര്യത്തിലെന്നപോലെ വലിയ വിവാദം ഉയർന്നു വന്നു. കേരളത്തിന്റെ പരസ്പരബന്ധിതവും ദുർബലവുമായ ജലവ്യവസ്ഥ കണക്കിലെടുത്ത്, കൂടുതൽ വെള്ളം വേണ്ടതും മലിനീകരണ സാധ്യതയുള്ളതും ആയ രാസവ്യവസായങ്ങൾ കഴിവതും ഒഴിവാക്കണം, കേരളത്തിന്റെ വ്യവസായവൽക്കരണത്തിന്റെ അടിത്തറയായി അവയെ കാണരുത് എന്ന നിലപാടെടുത്തു പരിഷത്ത്. ഇന്ത്യൻ അലൂമിനിയം, എഫ്.എ.സി.ടി, ടി.സി.സി, മാവൂർ റയോൺസ്, കോമിങ്കോ ബിനാനി, ട്രാവൻകോർ ഇലക്ട്രോ കെമിക്കൽസ് മുതലായവയായിരുന്നു അതുവരെയുള്ള വ്യവസായ ഭീമന്മാർ. കേരളത്തിന് ഇനിയും ഇത്തരം വ്യവസായങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ലെന്നും പുതുതായി സ്ഥാപിക്കപ്പെടുന്ന വ്യവസായങ്ങളൊന്നും അത്തരത്തിൽപ്പെട്ടവയാവരുതെന്നും പരിഷത്ത് പറഞ്ഞു. 1976ൽ പ്രസിദ്ധീകരിച്ച കേരളത്തിന്റെസമ്പത്ത്' എന്ന പുസ്തകത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “ഇവിടത്തെ അധ്വാനശേഷിയെ മൂലധനമാക്കുക, കേരളത്തെ ഒരു പ്രത്യേക ആസൂത്രണ ഘടകമാക്കുക, കയറ്റുമതി ഇറക്കുമതി കഴിവതും കുറയ്ക്കുക എന്നിവ ആയിരിക്കണം നമ്മുടെ വ്യവസായവൽക്കരണത്തിന്റെ അടിസ്ഥാനം. വ്യവസായങ്ങളുടെ കാര്യത്തിൽ കൃത്യമായ കാഴ്ചപ്പാടുകൾ രൂപീകരിക്കാതെ നിവൃത്തിയില്ല. കൃഷിയുടെ കാര്യത്തിൽ, മത്സ്യബന്ധനത്തിന്റെ കാര്യത്തിൽ ഒക്കെ കൂടുതൽ മൂർത്തമായ നിലപാടുകൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. പരിഷത്തിന്റെ വികസന പരിപ്രേക്ഷ്യം, പ്രത്യയശാസ്ത്രം, മൂർച്ചപ്പെടുത്തേണ്ട കാലമായി. അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അന്നു തുടങ്ങിയതാണ് “പരിപ്രേക്ഷ്യ' ചർച്ചകൾ. [ 63 ] അതിനിടയ്ക്കാണ് പുതിയൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. ഒന്നര പതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്കുശേഷം കേരളത്തിലെ രണ്ടാമത്തെ പഞ്ചായത്ത് - മുനിസിപ്പൽ തെരഞ്ഞെടുപ്പ് - 1979ൽ പ്രഖ്യാപിച്ചു. പരിഷത്ത് അതിന്റെ വികസന കാഴ്ച്ചപ്പാട് പൊതുപ്രവർത്തകരിലും ജനപ്രതിനിധികളിലും എത്തിക്കാനുള്ള സന്ദർഭമായി അതിനെ ഉപയോഗിച്ചു. കേരളത്തിന്റെ സമ്പത്തിനെയും മറ്റനവധി ലേഖനങ്ങളെയും അടിസ്ഥാനമാക്കി കേരളവികസനത്തിന് ഒരു രൂപരേഖ തയ്യാറാക്കി ഗ്രാമശാസ്ത്രത്തിന്റെ 40-ാം ലക്കത്തിൽ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പിനുമുമ്പ് സ്ഥാനാർഥികൾക്കും ശേഷം വിജയികൾക്കും സ്വീകരണം നൽകുക, അവരുടെ മുമ്പിൽ വികസനരേഖ അവതരിപ്പിക്കുക, പ്രതികരണം ആവശ്യപ്പെടുക - ഇതാണ് സ്വീകരിച്ച രീതി. പഞ്ചായത്ത് വികസനത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ ആവശ്യമാണെന്ന കാഴ്ചപ്പാടിന്റെ സൂചന ഇതിൽ കാണാം. ഒരു വശത്ത് മാവൂർ റയോൺസ് സൃഷ്ടിക്കുന്ന ജലമലിനീകരണത്തിന്റെയും മറുവശത്ത് തദ്ദേശവികസനത്തിന്റെയും കാഴ്‍ചപ്പാടിൽ വാഴയൂർ ഗ്രാമത്തിൽ ഒരു ജനകീയ ഗ്രാമവികസന സർവേ നടത്തുകയുണ്ടായി. ഇതാണ് പിന്നീട് 10 കൊല്ലത്തിനുശേഷം നടന്ന പഞ്ചായത്ത് വിഭവ ഭൂപട നിർമാണത്തിനും അതിനുശേഷം ഉണ്ടായ കല്യാശ്ശേരി പരീക്ഷണത്തിനും തുടർന്നുവന്ന പി.എൽ.ഡി.പി.ക്കും ജനകീയാസൂത്രണത്തിനും ഒക്കെ തുടക്കം കുറിക്കാൻ ഇടയായ ഘടകങ്ങളിൽ ഒന്ന്.

വാഴയൂർ സർവേ നടന്നത് 1980ൽ ആയിരുന്നു. 1981ൽ പരിഷത്ത് ചെറിയൊരു ലഘുലേഖ പ്രസിദ്ധീകരിച്ചു: "ഗ്രാമശാസ്ത്രസമിതികൾ; അനൗപചാരിക പഞ്ചായത്ത്തല ആസൂത്രണസമിതികൾ" ഇതായിരുന്നു തലക്കെട്ട്. ഈ ആശയം പിന്നീട്, 1990ൽ പ്രസിദ്ധീകരിച്ച കേരളം: വികസന പരിപ്രേക്ഷ്യം എന്ന ലഘുലേഖയിൽ (ഗ്രാമശാസ്ത്രസമിതികൾ 1983-84 കാലത്തുതന്നെ പരിഷത്ത് യൂണിറ്റുകളായി രൂപാന്തരണം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു) ആവർത്തിക്കപ്പെട്ടു. തങ്ങളുടെ സമയത്തിൽ ഒരു നിശ്ചിത ശതമാനമെങ്കിലും ഗ്രാമതല പ്രവർത്തനങ്ങൾക്കുവേണ്ടി വിനിയോഗിക്കാൻ നിവൃത്തിയുള്ള വിദഗ്ധരുടെ ഒരു സന്നദ്ധ സാങ്കേതികസേന എന്ന ആശയം ഇതിലാണ് മുന്നോട്ട് വച്ചത്. നാട്ടിൻപുറങ്ങളിലെ കോളേജ് അധ്യാപകർ, എൻജിനീയർമാർ, അധ്യാപകർ, ഡോക്ടർമാർ, മറ്റു സാങ്കേതിക വിദഗ്ധർ തുടങ്ങി സർവീസിലുള്ളവരും റിട്ടയർ ചെയ്തവരുമായവരുടെ സേവനം സന്നദ്ധപ്രവർത്തനാടിസ്ഥാനത്തിൽ പഞ്ചായത്തുകൾക്ക് ലഭ്യമാക്കണം. ഇവരെ കണ്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പഞ്ചായത്ത് മുൻകൈ എടുക്കണം. ഇതേ ലഘുലേഖയിൽ തന്നെ പഞ്ചായത്തുകൾക്ക് കൂടുതൽ സാമ്പത്തികാധികാരവും ഭരണാധികാരവും നൽകേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ജനകീയാസൂത്രണത്തിന്റെ പല ഘടകങ്ങളും ഇവയിലെല്ലാം കാണാം. [ 64 ] ആശയ പ്രചാരണം

ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിച്ചത് ശാസ്ത്രസാഹിത്യകാരന്മാരുടെ സംഘടനയായി ആണല്ലോ. ആശയങ്ങൾ വിനിമയം ചെയ്യുക, പ്രചരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. പേർ സൂചിപ്പിക്കുന്നപോലെ അവർ അതിനായി സ്വീകരിച്ച മുഖ്യ മാധ്യമം വരമൊഴിയായിരുന്നു. ആശയങ്ങൾ വിനിമയം ചെയ്യുന്നതിൽ വരമൊഴി അതിശക്തമായ ഒരായുധം (മാധ്യമം) തന്നെയാണ്. എന്നാൽ വരമൊഴിയുടെ ആവിർഭാവത്തിനുമുമ്പുതന്നെ മനുഷ്യർ ആശയങ്ങൾ, ശാസ്ത്രീയസ്വഭാവമുള്ള ആശയങ്ങൾപോലും, തമ്മിൽ തമ്മിൽ വിനിമയം ചെയ്തിരുന്നു. സംസാരഭാഷയ്ക്ക് - വാമൊഴിക്ക് - പുറമേ, ചിത്രങ്ങളും (നിശ്ചലം) ചലനങ്ങളും (നൃത്താദികൾ) ഇതിനായി ഉപകരിച്ചു. ഇവയെല്ലാം ഇന്നും ഉപയോഗിക്കുന്നുണ്ട്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വികാസം ഇവയ്ക്കൊക്കെ പുതിയ മാനങ്ങൾ നൽകിയിട്ടുമുണ്ട്. പൊതുവേ പറഞ്ഞാൽ ഈ മാധ്യമങ്ങളെ ദൃശ്യം, ശ്രവ്യം, ദൃശ്യശ്രവ്യം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. പുസ്തകങ്ങൾ, ചിത്രങ്ങൾ, കൊത്തുവേലകൾ, വാസ്തുശിൽപ്പങ്ങൾ തുടങ്ങിയവ ശുദ്ധ ദൃശ്യങ്ങളാണ്. റേഡിയോവിലൂടെയും മൈക്കിൽക്കൂടെയും അതല്ലാതെയും, ശബ്ദം മാത്രം ശ്രവിക്കുമ്പോൾ അത് ശുദ്ധ ശ്രവ്യമായിത്തീരുന്നു. മിക്കവാറും എല്ലാ കലാരൂപങ്ങളും ദൃശ്യ-ശ്രവ്യങ്ങളാണ്. അവയിൽ ദൃശ്യപ്രധാനങ്ങളുണ്ട്. ശ്രവ്യ പ്രധാനങ്ങളുമുണ്ട്. മുഖത്തോടുമുഖം നോക്കിയുള്ള സംഭാഷണത്തിൽ പോലും ഗണ്യമായ തോതിലുള്ള ദൃശ്യമുണ്ട്.

ശാസ്ത്രസാഹിത്യകാരന്മാരുടെ - വരമൊഴി - ദൃശ്യത്തെ ആശയവിനിമയ മാധ്യമമായി ഉപയോഗിക്കുന്നവരുടെ - സംഘടനയായിത്തുടങ്ങിയ പരിഷത്ത് കാലക്രമത്തിൽ എല്ലാ മാധ്യമങ്ങളും ഉപയോഗിക്കാൻ തുടങ്ങി. ഏത് സന്ദർഭത്തിൽ ഏത് മാധ്യമം, അതിന്റെ ഏത് രൂപം, സ്വീകരിക്കണമെന്നത് ഒട്ടൊക്കെ വിനിമയം ചെയ്യേണ്ടുന്ന ആശയത്തിന്റെ സ്വഭാവമനുസരിച്ചിരിക്കും. അതായത് രൂപം കുറെയൊക്കെ ഉള്ളടക്കത്തെ ആശ്രയിച്ചിരിക്കും എന്ന്.

പൊതുവിൽ രണ്ടുതലത്തിൽ ആശയവിനിമയം നടക്കുന്നതായി കരുതാം - ബൗദ്ധിക (വിചാരത്തിന്റെ) തലത്തിലും മാനസിക (വികാരത്തിന്റെ) തലത്തിലും - ഇവ പൂർണമായും പരസ്പര സ്വതന്ത്രങ്ങളല്ല. ആശയവിനിമയത്തിന്റെ -communicationന്റെ- ഉദ്ദേശ്യം സ്വീകർത്താവിന്റെ (വ്യക്തിയാകാം, സമൂഹമാകാം) കാഴ്ചപ്പാടിലും ചെയ്തികളിലും പെരുമാറ്റത്തിലും മാറ്റം വരുത്തുകയെന്നതാണ്. ഒരു നിലയ്ക്കു പറയുകയാണെങ്കിൽ വൈകാരിക തലത്തിലുള്ള സംവേദനം സ്വീകർത്താവിനെ കർമോന്മുഖനാക്കുന്നു എന്നും വിചാരതലത്തിലുള്ള സംവേദനം കർമത്തെ നിർദിഷ്ട ഫലപ്രദായിയാക്കുന്നുവെന്നും കരുതാം.

ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ആശയവിനിമയ പ്രവർത്തന [ 65 ] ങ്ങൾ സമൂഹത്തിന്റെ ലോകവീക്ഷണത്തിൽ പൊതുവിലും മൂർത്തമായ പ്രശ്നങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ വിശേഷിച്ചും മാറ്റമുണ്ടാക്കാനും അതനുസരിച്ചു കർമങ്ങളിൽ ഏർപ്പെടുന്നതിൽ അവരെ പ്രേരിപ്പിക്കാനും ഉദ്ദേശിച്ചുള്ളവയാണ്. നിരവധി പ്രശ്നങ്ങൾ - വിദ്യാഭ്യാസം, സംസ്കാരം, ലോക വീക്ഷണം, പരിസരമലിനീകരണം, വനം, പരിസ്ഥിതി, ആരോഗ്യം, സ്ത്രീകളുടെ പ്രശ്നങ്ങൾ, വികസനം, ഊർജം, കൃഷി, ജലസേചനം, കുട്ടികളുടെ വികാസം, വികേന്ദ്രീകരണം, ആസൂത്രണം, ഗവേഷണം, സാക്ഷരത, എന്നിങ്ങനെ പല പ്രശ്നങ്ങളും - പരിഷത്ത് കൈകാര്യം ചെയ്തിട്ടുണ്ട്, ചെയ്യുന്നുമുണ്ട്. ഇവ കൈകാര്യം ചെയ്യാൻ പല മാധ്യമങ്ങളും പരിഷത്ത് ഉപയോഗിച്ചിട്ടുണ്ട്; ഉപയോഗിക്കുന്നുണ്ട്. ക്ലാസ്സുകൾ, പ്രഭാഷണങ്ങൾ, പാട്ടുകൾ, മുദ്രാഗീതങ്ങൾ, റേഡിയോ പ്രഭാഷണങ്ങൾ, ആദിയായ ശ്രവ്യമാധ്യമങ്ങളും, മാസിക, പുസ്തകം, പോസ്റ്റർ, സ്റ്റിക്കർ, പോസ്റ്റ്കാർഡ്, എക്സിബിഷനുകൾ തുടങ്ങിയ ദൃശ്യമാധ്യമങ്ങളും കലാജാഥ, സ്ലൈഡ് ഷോ, ടി.വി, വീഡിയോ മുതലായ ദൃശ്യശ്രവ്യ മാധ്യമങ്ങളും പരിഷത്ത് ഉപയോഗിച്ചിട്ടുണ്ട്.

ഇവയിൽ പ്രധാനം ക്ലാസ്സുകൾ (1,000, 3,000, 10,000... ക്ലാസ്സുകൾ, ശാസ്ത്രപോഷണ ക്ലാസ്സുകൾ) മാസികകളും പുസ്തകങ്ങളും, കലാജാഥ എന്നിവയാണ്. ശാസ്ത്രസഹവാസം, ബാലോത്സവക്യാമ്പുകൾ തുടങ്ങിയവ ബഹുമാധ്യമ പ്രവർത്തനങ്ങളാണ്.

1962 മുതൽ ഇന്നുവരെ ഓരോരോ കാലത്തായി പരിഷത്ത് ഏറ്റെടുത്ത പ്രശ്നങ്ങളും അവ ബഹുജനസമക്ഷത്തിൽ അവതരിപ്പിക്കാൻ പരിഷത്ത് സ്വീകരിച്ച മാധ്യമങ്ങളും പരിശോധിക്കാം. നൂറു ശതമാനം പൂർവാസൂത്രിതമായ ഒരു പദ്ധതിയുമായല്ല പരിഷത്ത് മുന്നോട്ടു പോയിട്ടുള്ളത്. പല പ്രശ്നങ്ങളും പ്രഥമദൃഷ്ടിയിൽ, തികച്ചും യാദൃച്ഛികമായാണ് പരിഷത്തിന്റെ അജണ്ടയിൽ വന്നതെന്നു കാണാം. എന്നാൽ, അവയുടെ കാര്യത്തിലും സവിശേഷമായ ഒരു ആന്തരിക യുക്തി കാണാം.

1962 മുതൽ 1967 വരെയുള്ള കാലത്തെ "പരിഷത്തിന്റെ രൂപീകരണഘട്ടം" എന്നു വിളിക്കാം. മുഖ്യമായും പരിഷത്തിനന്ന് പകരാനുണ്ടായിരുന്നത് "ശാസ്ത്രവിവരങ്ങൾ" (Scientific information) ആയിരുന്നു. ശാസ്ത്രീയമായ കാഴ്ചപ്പാട്, ലോകവീക്ഷണം തുടങ്ങിയവയൊക്കെ ഉപബോധത്തിൽ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. വിരലിൽ എണ്ണാവുന്ന ചില പ്രസിദ്ധീകരണങ്ങളും, ഒന്നു രണ്ട് എക്സിബിഷനുകളും, പുതിയ സ്കൂൾ സിലബസനുസരിച്ച് ചെറിയ തോതിലുള്ള പരിശീലനങ്ങളും രണ്ടു മൂന്നു സിമ്പോസിയങ്ങളും മാത്രമാണ് അന്നു നടത്തിയത്.

1967 മുതൽ ഏതാണ്ട് 1972 വരെയുള്ള അഞ്ചു വർഷത്തെ 'സംഘടനാ ഘട്ടം' എന്ന് വിശേഷിപ്പിക്കാം. അക്കാലത്താണ് പരിഷത്ത് സംസ്ഥാനവ്യാപകമായ ഒരു സംഘടനയായിത്തീർന്നത്. പരിഷത്തിന്റെ ആദ്യത്തെ ക്യാമ്പെ [ 66 ] യിൻ പ്രവർത്തനങ്ങൾ നടന്നതും അക്കാലത്തുതന്നെ. വിദ്യാഭ്യാസം, ജനങ്ങൾക്കിടയിലെ ശാസ്ത്രപ്രചാരണം, ശാസ്ത്രബോധവൽക്കരണം എന്നിവയായിരുന്നു പ്രധാന പ്രവർത്തന മേഖലകൾ. 1969ൽ നടന്ന ശാസ്ത്രപോഷണ ക്ലാസ്സും, 1970ലും (എറണാകുളം സമ്മേളനം) 1971ലും (തിരുവല്ല സമ്മേളനം) നടന്ന ശാസ്ത്രജാഥകളും അതിലെ മുദ്രാവാക്യങ്ങളും, 1973 ജനുവരിയിലെ 'ആയിരം ശാസ്ത്ര ക്ലാസ്സുകളും'. അവസാനത്തേത് ബോധപൂർവം കാഴ്ചപ്പാട് സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. വാനരനിൽനിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക് എന്ന പുസ്തകം പുതുതായി തർജമ ചെയ്തു പ്രസിദ്ധീകരിച്ചതും ഇക്കാലത്താണ്. ശാസ്ത്രഗതി, ശാസ്ത്രകേരളം, യുറീക്ക - മൂന്നിന്റെയും പ്രസിദ്ധീകരണം ആരംഭിച്ചതും ഇക്കാലത്തുതന്നെ.

'ശാസ്ത്രീയ ലോകവീക്ഷണം'- പ്രധാനമായ ഒരു അജണ്ടയായിത്തീർന്നു. ക്ലാസ്സുകൾ (ശ്രവ്യം), പുസ്തകങ്ങൾ (ദൃശ്യം) എന്നീ രണ്ടു മാധ്യമങ്ങളും പരിഷത്ത് ഉപയോഗിച്ചു. മുദ്രാവാക്യങ്ങൾ കലാജാഥയുടെ മുന്നോടിയായിരുന്നു. ഈ മാധ്യമങ്ങൾ ഇന്നും ഉപയോഗപ്രദങ്ങളായി തുടരുന്നു. ക്ലാസ്സുകളും പുസ്തകാദികളും പൊതുവിൽ മൂന്നു തരത്തിൽപ്പെടുന്നതായി കണക്കാക്കാം. വിവരപ്രദായകങ്ങൾ (informative) ബോധവൽകാരകങ്ങൾ (outlook creative) പ്രവർത്തന പ്രേരകങ്ങൾ (action prompting) എന്നിങ്ങനെ മൂന്നു തരത്തിൽ. ഊന്നലിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള ഒരു വർഗീകരണമാണിത്. എല്ലാറ്റിലും ഈ മൂന്നിന്റെയും അംശങ്ങൾ ഉണ്ടായിരിക്കും.

1973-1978 കാലഘട്ടത്തിൽ, സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും: വിദ്യാഭ്യാസരംഗത്തുള്ള താൽപ്പര്യം നിലനിൽക്കവെതന്നെ, പരിസര മലിനീകരണം, ആരോഗ്യം, വികസനം, ഗ്രാമതലപ്രവർത്തനം, ഊർജാസൂത്രണം എന്നിങ്ങനെ പരിഷത്തിന്റെ ഇന്നത്തെ പ്രധാനപ്രവർത്തന മേഖലകളെല്ലാം രൂപപ്പെടാൻ തുടങ്ങി. എന്നാൽ ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ സ്കൂൾ സയൻസ് ക്ലബ്ബുകളുടെ വികാസം, പ്രകൃതി-ശാസ്ത്രം-സമൂഹം ക്ലാസ്സുകൾ, കേരളത്തിന്റെ സമ്പത്ത് എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം എന്നിവയാണ്. ഈ കാലഘട്ടത്തിൽതന്നെയാണ് പരിഷത്തിന്റെ മുദ്രാവാക്യം "ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്" ആദ്യമായി ഉയർത്തപ്പെട്ടതും. 1973ലെ 1000 ക്ലാസ്സുകൾ 1976ലെ 3000 (12,000) ക്ലാസ്സുകൾ 76-77ലെ കേരളത്തിന്റെ സമ്പത്ത്, 77-78ലെ കൃഷി ക്ലാസ്സുകൾ എന്നിവ പരിഷത്തിന്റെ ആദ്യത്തെ മുഖ്യ ക്യാമ്പയിനുകൾ ആയിരുന്നു. പുസ്തകങ്ങളോടൊപ്പം പ്രഭാഷണം - ക്ലാസ്സ് - ഒരു പ്രധാന ആശയ വിനിമയോപാധി ആയിത്തീർന്നത് ഈ കാലത്താണ്. ആശയവിനിമയോപാധി എന്ന നിലയ്ക്ക് ഈ ജനകീയ ക്ലാസ്സുകൾക്ക് ഒരു സവിശേഷതയുണ്ടായിരുന്നു. പൊതു പ്രസംഗങ്ങളിൽ നിന്നും സ്കൂൾ ക്ലാസ്‍മുറികളിലേതിൽനിന്നും വിഭി [ 67 ] ന്നമായി ജനങ്ങളോട് സംസാരിക്കാനും അവരുമായി സംവദിക്കാനുമുള്ള ഒരു സവിശേഷ ശൈലി - ഇതിനെ വേണമെങ്കിൽ 'പരിഷത്ത് ശൈലി' എന്നു തന്നെ വിളിക്കാം - ഈ ക്ലാസ്സുകളിലൂടെ രൂപം കൊണ്ടു.

1976ൽ ആണ് പരിഷത്ത് വൻതോതിൽ പുസ്തക പ്രസാധനം ആരംഭിച്ചത്. അതുവരെയുള്ള കാലത്ത് 10ൽ താഴെ പുസ്തകങ്ങളെ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. അതിനുശേഷമുള്ള 30 കൊല്ലത്തിനുള്ളിൽ 700ൽപ്പരം പുസ്തകങ്ങൾ പരിഷത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഏതാണ്ട് 500 ലഘുലേഖകളും. ഗ്രന്ഥങ്ങളിൽ (ലഘുലേഖകൾ ഒഴികെ) 25 ശതമാനം മാത്രമാണ് ബോധവൽകാരക - പ്രവർത്തന പ്രേരക വിഭാഗത്തിൽപ്പെടുന്നത്. മുക്കാൽപങ്കും വിവരപ്രദായകങ്ങളാണ്. ബോധവൽകാരക പ്രക്രിയയിൽ വിവരങ്ങൾക്ക് പങ്കു വഹിക്കാനുണ്ടെങ്കിലും അതിനായി ബോധപൂർവം എഴുതാത്തവയാകയാൽ പരിമിതമായ പങ്കേ അവ ഇക്കാര്യത്തിൽ വഹിക്കുന്നുള്ളു. ലഘുലേഖകൾ ഏതാണ്ട് പൂർണമായും ബോധവൽകാരകങ്ങളും പ്രവർത്തന പ്രേരകങ്ങളുമായിരുന്നു.

1977ൽ ആണ് 'ജാഥ' ഒരു ആശയ പ്രചാരണോപാധിയായി രൂപം കൊണ്ടത്. ശാസ്ത്രസാംസ്കാരിക ജാഥ, അതിലെ മുദ്രാഗീതങ്ങളും അവ ഏറ്റുപാടിക്കുന്ന ശൈലിയുമാണ് 'കലാജാഥ' എന്ന മാധ്യമത്തിന് ജന്മം നൽകിയത്. കർണാടകയിലെ സമുദായ ഗ്രൂപ്പിന്റെ അനുഭവവും പരിഷത്തിനെ ഇതിന് സഹായിച്ചു.

1978ൽ പരിഷത്ത് കുട്ടനാടിന്റെ പ്രശ്നങ്ങൾ പഠിക്കാനായി വിവിധ ശാസ്ത്രശാഖകളിൽ നിന്നുള്ള വിദഗ്ധരുടേതായ ഒരു സംഘത്തെ നിയോഗിക്കുകയും ഇനി എന്തുചെയ്യണം എന്നതിന് ഒരു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. 1978ൽ തന്നെയാണ് സൈലന്റ് വാലി പ്രശ്നത്തിൽ പരിഷത്ത് ആദ്യമായി ഇടപെടാൻ തുടങ്ങിയതും ശാസ്ത്രപ്രചാരണം നടത്തുന്ന ഇന്ത്യയിലെ ഇതര സംഘടനകളുമായി ബന്ധപ്പെടാൻ തുടങ്ങിയതും. 'ജനകീയ ശാസ്ത്രപ്രസ്ഥാനം' എന്ന സങ്കൽപ്പത്തിന് രൂപം കൊടുത്തതും 1978ൽ തന്നെയാണ്. അങ്ങനെ 1978 പരിഷത്തിന്റെ ചരിത്രത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായിത്തീർന്നു.

1978 -88 കാലത്ത് പരിഷത്തിന്റെ പ്രവർത്തനമേഖലകൾ സമൂഹജീവിതത്തിന്റെ എല്ലാ തുറകളിലേക്കും വ്യാപിച്ചു. സ്ത്രീകളുടെ ഇടയിലും കുട്ടികളുടെ ഇടയിലും പ്രത്യേക പ്രവർത്തനങ്ങൾ ആരംഭിച്ചു. മറ്റു മേഖലകളിൽ കൂടുതൽ കൂടുതൽ മാനങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വാർഷികങ്ങൾ, ജാഥകൾ, ക്യാമ്പുകൾ തുടങ്ങിയ സന്ദർഭങ്ങളിൽ അച്ചടിക്കുന്ന പോസ്റ്ററുകളും സുവ്യക്ത സന്ദേശങ്ങൾ നൽകുന്നതിനുവേണ്ടി ബോധപൂർവം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ആശയപ്രചാരണത്തിനുള്ള ഒരു സുശക്ത മാധ്യമം എന്ന നിലയ്ക്ക് പോസ്റ്ററുകൾ ഇനിയും വ്യാപകമായി [ 68 ] ഉപയോഗിക്കപ്പെടുന്നില്ല. എൺപതുകളുടെ തുടക്കത്തിൽ പരിഷത്ത് രൂപം കൊടുത്ത മറ്റൊരു ആശയവിനിമയോപാധിയാണ് ഗ്രാമപത്രം. ഇന്നത് പരിഷത്തിനേക്കാൾ ശക്തമായി മറ്റു സംഘടനകൾ ഉപയോഗിക്കുന്നുണ്ട്. എന്തുകൊണ്ടാണ് പതിനായിരക്കണക്കിന് പരിഷത്ത് ഗ്രാമപത്രങ്ങൾ പ്രത്യക്ഷപ്പെടാതിരുന്നത്? “ശുദ്ധ" വിവരദായക വാർത്തകൾക്ക് പ്രസക്തിയില്ലേ? പ്രത്യേകിച്ചും ബഹുജന അധ്യാപന ഉപാധി (mass education tool) എന്ന നിലയ്ക്ക്? [ 69 ]
ഭാഗം രണ്ട്


വികാസം
[ 70 ]
5

ത്രിപരിസ്ഥിതി സിദ്ധാന്തം


പരിഷത്തിന്റെ പ്രവർത്തനമേഖലകൾ വിപുലപ്പെടുന്നതിന് സവിശേഷമായ ഒരു രീതിയുണ്ടായിരുന്നു. ചില പ്രവർത്തകർക്ക് ചില കാര്യങ്ങളിൽ ശക്തമായ ഉത്കണ്ഠകളോ പ്രത്യാശകളോ ഉണ്ടായിരിക്കും. അവർ അത് യുക്തിയുക്തം മറ്റു പ്രവർത്തകരുടെ മുമ്പിൽ അവതരിപ്പിക്കുന്നു. പൂർണമായി യോജിച്ചില്ലെങ്കിൽപ്പോലും ആ മേഖലയിൽ പ്രവർത്തിക്കാൻ അവർക്ക് സംഘം, ഇടം നൽകുന്നു. ചിലവ കാറ്റു പിടിക്കുന്നു, അതിവേഗം മുന്നോട്ടു പോകുന്നു; ചിലവ കാറ്റു പിടിക്കാതെ പോകുന്നു. ഒറ്റപ്പെട്ട പ്രവർത്തകർ അവതരിപ്പിക്കുകയും പിന്നീട് സംഘടനയുടെ ആകെ അജണ്ടയായിത്തീരുകയും ചെയ്ത മേഖലകളാണ് ആരോഗ്യം, പരിസ്ഥിതി, ഊർജം, വികസനം, ബാലവേദി, ലിംഗനീതി മുതലായവ. വിദ്യാഭ്യാസം തുടക്കത്തിൽത്തന്നെ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്ന ഒന്നാണ്.

1962ൽ റെയ്ച്ചൽ കാഴ്‍സൺ തന്റെ 'നിശ്ശബ്ദവസന്തം' (Silent Spring) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെയാണ്, ലോകത്തിന്റെ മുമ്പിൽ, വിശിഷ്യ, ശാസ്ത്രജ്ഞരുടെ ഇടയിൽ പരിസ്ഥിതി ഒരു വിഷയവും ഒരു പ്രശ്നവും ആയിത്തീരുന്നത്. ഡി.ഡി.ടി തുടങ്ങിയ കീടനാശിനികളുടെ അമിതോപയോഗം വരുത്തിവെച്ച ദുരന്തത്തിന്റെ നിഷ്‍കൃഷ്ടമായ ഒരു പഠനമാണ് 'നിശ്ശബ്ദവസന്തം'. ഒപ്പം മനസ്സിൽ തറയ്ക്കുന്ന ഒരു ദുഃഖകവിതയും. ഡി.ഡി.ടിയുടെ ഉപയോഗം മാത്രമല്ല അതിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത്. ചതുപ്പുനിലങ്ങളിലെ നീർ വാർത്തുകളഞ്ഞ് അവിടെ കൃഷി ആരംഭിച്ചത് അവസാനം ആ പ്രദേശത്തെയാകെ, കേരളത്തിന്റെ നിരവധി മടങ്ങു വരുന്ന ഒരു പ്രദേശത്തെയാകെ, എങ്ങനെ ധൂളീദൂഷിതമാക്കി (The Great American Dust Bowl) എന്നും മനുഷ്യർ പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങൾ എങ്ങനെ തിരിച്ചടിക്കുമെന്നും ഒക്കെ അതിൽ യുക്തിഭദ്രമായി ചൂണ്ടിക്കാണിച്ചിരുന്നു. സീമയില്ലാത്ത വികസനം [ 71 ] സ്വപ്നം കണ്ടുകൊണ്ടിരുന്നവർക്ക് ഏറ്റ കടുത്ത ഒരു ഷോക്കായിരുന്നു അത്.

എന്നാൽ റെയ്ച്ചൽ കാഴ്‍സണിന് ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പുതന്നെ മാർക്സും എംഗൽസും ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. അനിയന്ത്രിതമായ നഗരവൽക്കരണവും തത്ഫലമായുണ്ടാകുന്ന ജനവാസകേന്ദ്രീകരണവും എങ്ങനെ മണ്ണിന്റെ ചയാപചയത്തെ, പോഷണചക്രത്തെ (nutrient cycle) വിച്ഛേദിക്കുന്നു എന്ന് 'മൂലധന'മെന്ന പുസ്തകത്തിൽ മാർക്സ് സൂചിപ്പിച്ചിട്ടുണ്ട്. ഒരു ജേതാവെന്ന രീതിയിൽ പ്രകൃതിയെ സമീപിച്ചാൽ കിട്ടുന്ന, ചരിത്രത്തിൽ കിട്ടിയിട്ടുള്ള, തിരിച്ചടികളെപ്പറ്റി എംഗൽസ് 'വാനരനിൽനിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്' എന്ന പ്രബന്ധത്തിൽ വിവരിച്ചിട്ടുണ്ട്. ഒരു കൊച്ചു പുസ്തകത്തിന്റെ രൂപത്തിൽ ("അധ്വാനത്തിന്റെ പങ്ക്') ഈ പ്രബന്ധം ഏറെ പ്രചരിപ്പിച്ചിട്ടുണ്ട്. 1848ൽ തന്നെ മാർക്സും എംഗൽസും കൂടി തയ്യാറാക്കിയ 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'വിൽ, വ്യവസായം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട്, വിപ്ലവാനന്തര ഗവൺമെന്റിന്റെ പത്തു പരിപാടികളിൽ ഒന്നായി ഇങ്ങനെ എഴുതിയിരുന്നു: കൃഷിയെയും വ്യവസായത്തെയും ഇടകലർത്തി വിന്യസിക്കും. ജനസാന്ദ്രത കൂടുതൽ ഏകാത്മകമാക്കും. അങ്ങനെ നഗരവും ഗ്രാമവും തമ്മിലുള്ള വൈരുധ്യങ്ങൾ പടിപടി ആയി ഇല്ലാതാക്കും.

വനനശീകരണം സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് 18-ാം നൂറ്റാണ്ടിൽ തന്നെ ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, നിശ്ശബ്ദവസന്തം സൃഷ്ടിച്ച ആഘാതം ഇവയേക്കാൾ ഒക്കെ വലുതായിരുന്നു. ശാസ്ത്രജ്ഞരുടെയും വികസന പ്രവർത്തകരുടെയും പ്രകൃതി സ്നേഹികളുടെയും ഒക്കെ ഇടയിൽ നീറിപ്പുകഞ്ഞിരുന്ന വികാരങ്ങളും വിചാരങ്ങളും അവസാനം ഒരു ആഗോള പരിസ്ഥിതി സമ്മേളനത്തിലേക്ക് നയിച്ചു. ഇതാണ് 1972ൽ സ്റ്റോക്ഹോമിൽ വച്ചു നടന്ന ഒന്നാം പരിസ്ഥിതി കോൺഗ്രസ്. അതിനുവേണ്ടി തയ്യാറാക്കിയതാണ് ലോകത്തിന്റെ അന്നത്തെ സാമാന്യ അവസ്ഥ വ്യക്തമാക്കുന്ന 'ഒരേ ഒരു ഭൂമി' (Only One Earth) എന്ന പുസ്തകം. റെനിദു ബോയ്, ബാർബറ വാർഡ് എന്നിവരാണ് അത് തയ്യാറാക്കിയത്. അതിലെ ഒരു പ്രധാന വാചകമാണ് 'ഭൂമി' എന്ന പരിഷത്തിന്റെ ഗാനശില്പത്തിന് അടിസ്ഥാനം. അവർ എഴുതി: “ഈ ഭൂമി ഗതകാല തലമുറകളിൽനിന്ന് നമുക്ക് പൈതൃകമായി കിട്ടിയ സ്വത്തല്ല, ഭാവിയിലെ കുഞ്ഞുങ്ങളിൽനിന്ന് കടം വാങ്ങിയതാണ് അത്.“ ഇതേ ആശയം ഒരു നൂറ്റാണ്ടു മുമ്പുതന്നെ 'മൂലധനം' എന്ന പുസ്തകത്തിൽ മാർക്സ് ശക്തമായി അവതരിപ്പിച്ചിട്ടുണ്ട്.

"ഭൂമി ആരുടെയും സ്വകാര്യസ്വത്തല്ല; ഭൂമുഖത്തുള്ള എല്ലാവരുടെയും പൊതുസ്വത്തുമല്ല. അതിൽ ജീവിക്കുന്ന നാം താൽക്കാലിക ഗുണഭോക്താക്കൾ മാത്രമാണ്. നല്ല തറവാട്ടുകാരണവന്മാരെപ്പോലെ ഇന്നത്തേതിനേക്കാൾ മെച്ചപ്പെടുത്തി വരും തലമുറകൾക്ക് കൈമാറാൻ നാം ബാധ്യസ്ഥരാണ്."

[ 72 ] ഇതെല്ലാം പരിഷത്ത് പ്രവർത്തകരുടെ ബോധമായി മാറാൻ കുറച്ചുകാലമെടുത്തു. എന്നാൽ 1972ലെ സ്റ്റോക്ഹോം സമ്മേളനം ചില പരിഷത്ത് പ്രവർത്തകരെ ഗണ്യമായി സ്വാധീനിച്ചു. അങ്ങനെ എം.കെ. പ്രസാദ്, യു.കെ. ഗോപാലൻ, കെ.കെ.പി. മേനോൻ തുടങ്ങിയ എറണാകുളത്തുള്ള ചില പരിഷത്ത് പ്രവർത്തകർ, കൊച്ചിൻ സയൻസ് സൊസൈറ്റി എന്ന മറ്റൊരു സംഘടനയുടെ പേരിൽ 1974ൽ, ഒരു സമ്മേളനം വിളിച്ചുകൂട്ടി. 1972ലെ ലോകപരിസ്ഥിതി സമ്മേളനത്തിൽനിന്ന് ലഭിച്ച ആവേശമാണ് ഇതിന്റെ പിന്നിലുണ്ടായിരുന്നത്. ഇന്ത്യയിൽ ഒരു പരിസ്ഥിതി സംരക്ഷണ നിയമം കൊണ്ടുവരണമെന്ന ഒരു പ്രമേയം ഈ സമ്മേളനത്തിൽ അംഗീകരിക്കപ്പെട്ടു.

പരിഷത്ത് നേരിട്ട് പഠിക്കുകയും ഇടപെടാൻ ശ്രമിക്കുകയും ചെയ്ത ആദ്യത്തെ പരിസ്ഥിതിപ്രശ്നം, ആലുവ-കളമശ്ശേരി വ്യവസായമേഖലയിലെ മലിനീകരണമായിരുന്നു 1974ൽ. എന്നാൽ 1977 ഫെബ്രുവരിയിൽ കൊല്ലത്ത് വച്ചു നടന്ന സെമിനാറും അതിനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച 'മനുഷ്യനും ചുറ്റുപാടും' എന്ന പുസ്തകവുമാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ പാരിസ്ഥിതികവീക്ഷണത്തിന് അടിത്തറ പാകിയത്. അതിലാണ് ആദ്യമായി ത്രിപരിസ്ഥിതി സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടതും. മനുഷ്യനും പ്രകൃതിയും തമ്മിൽ പ്രതിപ്രവർത്തിക്കുന്ന ഭൗതികപരിസ്ഥിതി; മനുഷ്യനും മനുഷ്യനും തമ്മിൽ പ്രതിപ്രവർത്തിക്കുന്ന സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി ഇവ രണ്ടിനേയും നോക്കിക്കാണുന്ന സാംസ്കാരിക പരിസ്ഥിതി എന്നിങ്ങനെ മൂന്നു പരിസ്ഥിതികൾ. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ സ്വാധീനിക്കുന്നു, നിർവചിക്കുന്നു; ഇവയിലുള്ള വൈരുധ്യങ്ങളെ നോക്കിക്കാണുന്നു ദർശനവും സംസ്കാരവും ഒക്കെ. മാറ്റങ്ങളുടെ തുടക്കം ദർശനത്തിൽ, സംസ്കാരത്തിൽ നിന്നാണ്. സാമൂഹിക-സാമ്പത്തിക പരിസ്ഥിതിയും ഭൗതികപരിസ്ഥിതിയും തമ്മിലുള്ള വൈരുധ്യങ്ങൾ തിരിച്ചറിയാൻ ഇത് സഹായിക്കുന്നു. ഇതാണ് ത്രിപരിസ്ഥിതി സിദ്ധാന്തത്തിന്റെ രത്നച്ചുരുക്കം.

1977 മെയ് മാസത്തിൽ കാലടിയിൽ വച്ചു നടന്ന മൂന്നാമത്തെ പ്രവർത്തക ക്യാമ്പിൽ സൈലന്റ് വാലി പദ്ധതി നിർത്തിവയ്ക്കാൻ ഗവൺമെന്റിനോട് ആവശ്യപ്പെടുന്ന, എം.കെ.പി തയ്യാറാക്കിയ, ഒരു പ്രമേയം അവതരിപ്പിക്കപ്പെട്ടു. ക്യാമ്പിൽ പങ്കെടുത്ത ഭൂരിപക്ഷം പേർക്കും പരിസ്ഥിതിയെന്ന വാക്ക് തന്നെ പുത്തരിയായിരുന്നു. സൈലന്റ് വാലി പദ്ധതിയെക്കുറിച്ച് ആരും കേട്ടിട്ടേ ഉണ്ടായിരുന്നില്ല. പിടിബി യാണ് ആ പ്രമേയത്തെ ശക്തമായി എതിർത്തത്. പിന്താങ്ങാൻ അധികമാരും ഉണ്ടായിരുന്നില്ല. എങ്കിലും ഇതിൽ പഠിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് പലർക്കും തോന്നി. കാര്യങ്ങൾ കൂടുതൽ വിശദമായി പഠിക്കാനായി പരിഷത്ത് ഒരു കമ്മിറ്റിയെ നിയോഗിച്ചു. ആ കമ്മിറ്റി സൈലന്റ് വാലി പദ്ധതിയെക്കുറിച്ചും ഊർജനയത്തെക്കുറിച്ചും ഒക്കെ സമഗ്രമായി പഠിച്ചു ഒരു റിപ്പോർട്ട് തയ്യാറാക്കി. സൈലന്റ് വാലി: ഒരു [ 73 ]

സൈലന്റ് വാലി പ്രമേയം


ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ തികഞ്ഞ ശാസ്ത്രീയ കാഴ്ചപ്പാടോടെ സൈലന്റ് വാലിയെപ്പറ്റി 1978 ഒക്ടോബർ 10ന് പരിഷത്ത് കേന്ദ്ര നിർവാഹകസമിതി താഴെ കാണുന്ന പ്രമേയം പാസാക്കി കേരള മുഖ്യമന്ത്രിക്കും ഇന്ത്യൻ പ്രധാനമന്ത്രിക്കും അയച്ചുകൊടുത്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സൈലന്റ് വാലി പദ്ധതിയെക്കുറിച്ച് താഴെ പറയുന്ന വിവരങ്ങൾ സമർപ്പിക്കുന്നു.

'വളരെ അപൂർവമായ സസ്യജന്തു വർഗങ്ങൾ അധിവസിക്കുന്നതും അന്യം വന്നുകൊണ്ടിരിക്കുന്നതുമായ ഒരു സവിശേഷ, വനപ്രദേശമാണ് സൈലന്റ് വാലി. ജലവൈദ്യുതി പദ്ധതി പ്രവർത്തനം വേണ്ടത്ര ശ്രദ്ധയോടെ നിർവഹിക്കുന്നില്ലെങ്കിൽ ഈ സസ്യജന്തുക്കളെ അത് നശിപ്പിക്കുമെന്നു മാത്രമല്ല, പരിസരത്തിലാകെ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ശാസ്ത്രജ്ഞർ ഭയപ്പെടുന്നു.

നൂറുശതമാനം ജലവൈദ്യുതിയെ ആശ്രയിക്കുന്ന കേരള വിദ്യുച്ഛക്തി വിതരണത്തിലെ അപായ സാധ്യതകളെ ഊർജാസൂത്രണ വിദഗ്ധർ പല തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു കൊല്ലം മഴ പിഴച്ചാൽ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. കേരളത്തിലെ വൈദ്യുതി വ്യൂഹത്തിൽ എത്രയും വേഗം ഒരു തെർമൽ സ്റ്റേഷൻ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് അവർ പറയുന്നു.

ഈ പശ്ചാത്തലത്തിൽ വിവിധ നിർദേശങ്ങളുടെ ഗുണദോഷങ്ങൾ ശരിയാംവണ്ണം പഠിച്ച് ഏറ്റവും ഉചിതമായ ഒരു തീരുമാനമെടുക്കുന്നതുവരെ സൈലന്റ് വാലി പദ്ധതി പ്രദേശത്ത് തിരുത്താൻ പറ്റാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർഥിക്കുന്നു.'

സാങ്കേതിക-പാരിസ്ഥിതിക-സാമൂഹിക-രാഷ്ട്രീയ പഠനം. റിപ്പോർട്ട് പൂർത്തിയാകുന്നതിനുമുമ്പ് തന്നെ സൈലന്റ് വാലി പദ്ധതി പ്രവർത്തനം തൽക്കാലത്തേക്ക് നിർത്തിവയ്ക്കണമെന്ന ഒരു പ്രമേയം പരിഷത്ത് അംഗീകരിച്ചു. പഠന സമിതിയിലെ അംഗങ്ങൾ വി.കെ. ദാമോദരൻ, ഡോ. എം.പി.പരമേശ്വരൻ, എം.കെ. പ്രസാദ്, ഡോ.കെ.പി.കണ്ണൻ, ഡോ.കെ.എൻ. ശ്യാമസുന്ദരൻ നായർ എന്നിവരായിരുന്നു. റിപ്പോർട്ടിലെ നിർദേശങ്ങളും ഏതാണ്ട് പ്രമേയത്തിൽ പറഞ്ഞ രൂപത്തിൽത്തന്നെയായിരുന്നു.

സൈലന്റ് വാലി പദ്ധതിയുടെ പണി തൽക്കാലം നിർത്തിവെക്കപ്പെടുകയും അവസാനം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. മാത്രമല്ല സൈലന്റ് വാലി വനപ്രദേശം ഒരു സംരക്ഷിത ജൈവമണ്ഡലമായി പ്രഖ്യാപിക്കുകയും ചെയ്തു. 2007ൽ അതിനു ചുറ്റും 10-12 കിലോമീറ്റർ വീതിയിലുള്ള പ്രദേശം 'ബഫർസോൺ' (ആഘാത ലഘൂകരണമേഖല) ആയും പ്രഖ്യാപിക്കപ്പെട്ടു. ഈ മേഖലയിൽ, ഒരു നിശ്ചിത പരിധിയിൽ കൂടുതൽ വലുതായ ഒരു വികസന പ്രവർത്തനവും - പാത്രക്കടവ് പദ്ധതി അടക്കം - ഇനി അനുവദിക്കപ്പെടുന്നതല്ല. 1979 മുതൽ 1982 വരെ കേരളത്തിൽ അലയടിച്ച സൈലന്റ് വാലി വിവാദം [ 74 ] പലതുകൊണ്ടും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ചില തൽപരവിഭാഗങ്ങളുടെ, എൻജിനീയർ കോൺട്രാക്ടർ വിഭാഗങ്ങളുടെ, തീവ്രശ്രമമുണ്ടായിട്ടും വിവാദം സങ്കുചിത രാഷ്ട്രീയത്തിന്റെ, രാഷ്ട്രീയക്കളികളുടെ അതിരുകൾ പൊട്ടിച്ചു; തികച്ചും ശാസ്ത്രീയമായ ഒരു മാനം കൈവരിച്ചു. ബോർഡും മറ്റും ചേർന്നുണ്ടാക്കിയ പരിസര ആസൂത്രണ സംരക്ഷണ സമിതി (PASS) ശാസ്ത്രത്തിന്റെ ഭാഷയിൽത്തന്നെ (പലപ്പോഴും അസഭ്യമായ ഭാഷയിലും) പരിഷത്തിന്റെയും പരിസ്ഥിതിശാസ്ത്രജ്ഞരുടെയും വാദങ്ങൾ ഖണ്ഡിക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. അവരുടെ വാദങ്ങളുടെ ദൗർബല്യം പ്രകടമായിരുന്നു. ഫലമോ? എല്ലാ രാഷ്ട്രീയപ്പാർട്ടികളിലും ഉന്നത നേതൃത്വം മുതൽ താഴെയുള്ള അണികളിൽവരെ രണ്ട് അഭിപ്രായമുള്ളവർ ഉണ്ടായിരുന്നു. അന്ന് ഈ ലേഖകൻ സിപിഐ (എം) ന്റെ ഒരു ഫുൾടൈം പ്രവർത്തകൻ കൂടിയായിരുന്നു. ശാസ്ത്രത്തിന്റെ ഭാഷയിലും ശീലിലും മാത്രമേ വിവാദങ്ങൾ നടത്താവൂ, വ്യക്തികളെ അധിക്ഷേപിക്കരുത് എന്ന ഒരു നിർദേശം മാത്രമാണ് ഇ.എം.എസ്.നമ്പൂതിരിപ്പാടും മറ്റു നേതാക്കളും ഈ ലേഖകന് നൽകിയത്. ശാസ്ത്രനിയമങ്ങളെ രാഷ്ട്രീയതാൽപ്പര്യങ്ങൾ കൊണ്ട് മറികടക്കാനാവില്ലെന്ന് അവർക്ക് അറിയാമായിരുന്നു.

രാജ്യത്തെമ്പാടും സൈലന്റ്‍വാലി വന സംരക്ഷണത്തിനും അതിന് എതിരായി സൈലന്റ് വാലി പദ്ധതി സംരക്ഷണത്തിനും വേണ്ടിയുള്ള വാദങ്ങൾ നടന്നു. പത്രങ്ങളിൽ മാത്രമല്ല. സ്കൂൾ ഡിബേറ്റിങ്ങ് ക്ലബ്ബുകൾക്ക് രണ്ടു മൂന്നു കൊല്ലക്കാലത്തേക്ക് ഇത് ഒരു ഡിബേറ്റ് വിഷയമായിത്തീർന്നു. വായനശാലകൾ, ക്ലബുകൾ, മൈതാനങ്ങൾ - എല്ലാ സ്ഥലത്തുവച്ചും ഡിബേറ്റുകൾ നടന്നു. ഒരു ജനതയെ ആകെ പരിസ്ഥിതി ബോധമുള്ളവരാക്കിത്തീർക്കാൻ ഈ വിവാദം സഹായിച്ചു. വികസന മൗലികവാദം, പരിസ്ഥിതി മൗലികവാദം മുതലായ പദങ്ങൾ രൂപപ്പെട്ടുവരാൻ തുടങ്ങി. എന്നാൽ പരിഷത്ത് ഒരു തരത്തിലുള്ള മൗലികവാദവും അംഗീകരിച്ചില്ല. കാരണം ശാസ്ത്രബോധത്തിന് നിരക്കാത്തതാണ് മൗലികവാദമെന്ന സങ്കൽപ്പം തന്നെ. 1972ലെ സ്റ്റോക്ഹോം പരിസ്ഥിതി കോൺഫറൻസിന്റെ കാലം മുതൽക്കെ പരിഷത്ത് പരിസ്ഥിതിയുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്താൻ തുടങ്ങിയിരുന്നു. സൈലന്റ് വാലി പ്രശ്നം അതിന് ഉത്തേജനം നൽകി. 1977 ഫെബ്രുവരിയിൽ 14-ാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച 'മനുഷ്യനും ചുറ്റുപാടും' എന്ന ഗ്രന്ഥം, നേരത്തെ പറഞ്ഞപോലെ, പരിഷത്തിന്റെ സമഗ്രമായ പരിസ്ഥിതി വീക്ഷണത്തിന്റെ നിദർശനമാണ്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു എം.കെ.പി കാലടി പ്രവർത്തക ക്യാമ്പിൽ തന്റെ പ്രമേയം അവതരിപ്പിച്ചത്.

അന്ന് പരിസ്ഥിതി കേരള മാധ്യമങ്ങൾക്ക് പുത്തൻ വിഷയമായിരുന്നു. മാധ്യമ മൂല്യമുള്ള (media worthy) വിഷയം. അതുകൊണ്ട് പരിഷത്തിനെ മാധ്യമങ്ങൾ ഒരു 'പരിസ്ഥിതി ഹീറോ' ആക്കി ഉയർത്തിക്കാണിച്ചു. പിൽക്കാലത്ത് കേരളത്തിൽ വളർന്നുവരാൻ പോകുന്ന പരിസ്ഥിതി മൗലിക വാദ [ 75 ] പ്രസ്ഥാനങ്ങൾക്ക് മണ്ണൊരുക്കുകയായിരുന്നു അവർ ചെയ്തത്. വികസന മൗലികവാദം മുതലാളിത്തത്തിന്റെ ഒരു ഭാഗമാണ്. പരിസ്ഥിതി സംരക്ഷണവും പരിധിയില്ലാത്ത വികസനവും വർധിച്ച ലാഭവും ഒത്തുപോകില്ല. മുതലാളിത്തത്തിന് ലാഭം- മൂലധനം- വളർത്തിയേ പറ്റൂ, അതിനായി വളർച്ച (വികസനമല്ല, വളർച്ചയാണ് മുതലാളിത്തത്തിന് ആവശ്യം) ത്വരിതപ്പെടുത്തിയേ ഒക്കൂ. പരിസ്ഥിതിയെ അപകടകരമാംവിധം മാറ്റിയേ ഒക്കൂ. എഴുപതുകളിൽ വളരെ കുറച്ചു പേരെ ഇത് മനസ്സിലാക്കിയിരുന്നുള്ളൂ. ശാസ്ത്രസാഹിത്യ പരിഷത്ത് അവരുടെ കൂട്ടത്തിൽപ്പെടും.

1982ൽ നെയ്റോബിയിൽ വച്ച് രണ്ടാം ലോക പരിസ്ഥിതി സമ്മേളനം നടന്നു. എന്നാൽ ആഗോളതലത്തിൽ വലിയ ഒച്ചപ്പാടൊന്നും ഉണ്ടാക്കാൻ അതിനു കഴിഞ്ഞില്ല. ശാസ്ത്രജ്ഞർ പഠനങ്ങൾ തുടരുകയായിരുന്നു. ഒന്നാം സമ്മേളനത്തിൽ ഉയർത്തപ്പെട്ട ഭയാശങ്കകൾ അടിസ്ഥാനരഹിതമാണ് എന്ന് കാണുവാൻ അവർ ആഗ്രഹിച്ചു. എന്നാൽ സംഭവിച്ചതങ്ങനെയല്ല. വിചാരിച്ചിരുന്നതിൽ കൂടുതൽ മോശമാണ് സ്ഥിതി എന്നു കണ്ടു. ആഗോളതാപനം എന്ന പ്രതിഭാസം അന്ധവിശ്വാസമോ, കെട്ടുകഥയോ, സയൻസ് ഫിക്ഷനോ അല്ലെന്നും യാഥാർഥ്യമാണെന്നും കൂടുതൽ കൂടുതൽ ബോധ്യപ്പെടാൻ തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് 1992ൽ മൂന്നാം ലോക പരിസ്ഥിതി സമ്മേളനം, ഒരു ഭൗമ ഉച്ചകോടി (Earth Summit) ആയി ചേരാൻ തീരുമാനിച്ചത്. ജോർജ് ബുഷിനെയും (സീനിയർ) അമേരിക്കയെയും മുതലാളിത്തരാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം സംഗതികൾ വ്യക്തമാണെങ്കിലും അതനുസരിച്ച് പ്രവർത്തിക്കാൻ സാധ്യമല്ലാത്ത അവസ്ഥയാണുള്ളത്. കാരണം പരിസ്ഥിതി സംരക്ഷണവും മുതലാളിത്തവും തമ്മിൽ ഒത്തുപോകില്ല. സോഷ്യലിസത്തിലോ? 1992 ആയപ്പോഴേയ്ക്കും സോഷ്യലിസ്റ്റ് ചേരി നാമാവശേഷമായിരുന്നു. മുൻപ് സോഷ്യലിസ്റ്റ് ആയിരുന്ന രാജ്യങ്ങളിലെ പരിസ്ഥിതിയോടുള്ള സമീപനം ഏറെ വ്യത്യസ്തമായിരുന്നില്ലെന്ന വസ്തുത പുറത്തു വന്നു. ബഹുഭൂരിപക്ഷം പരിഷത്ത് പ്രവർത്തകരുടെയും ഉപബോധത്തിൽ രൂഢമൂലമായിരുന്ന സോഷ്യലിസ്റ്റ് ആഭിമുഖ്യത്തിന് നേരിട്ട ആഘാതത്തെ, ഇത് ശക്തിപ്പെടുത്തി. എന്നാൽ ഒരു കാര്യം 1990കളുടെ അവസാനത്തിൽത്തന്നെ വ്യക്തമായിരുന്നു. അസീമിതമായ ഭൗതിക വളർച്ച സോഷ്യലിസത്തിന്റെ അടിസ്ഥാന നിബന്ധന അല്ല. ഒരു പരിധിക്കപ്പുറം വളർച്ചയില്ലാതെയും വികാസമുണ്ടാകാം. ഇത് കേരളത്തിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലും കൂടി രൂപപ്പെട്ടുവന്ന ഒരു ധാരണയായിരുന്നു. കേരളത്തിലെ 'വികസന പ്രഹേളിക' അന്നേ ചർച്ചാവിഷയമായിക്കഴിഞ്ഞിരുന്നു. ആളോഹരി ദേശീയവരുമാനം വിഭവ ഉപഭോഗം വികസിതരാജ്യങ്ങളുടെതിന്റെ അഞ്ചുശതമാനമേ വരൂ എങ്കിലും, മാനവ വികാസത്തിന്റെ സൂചികകളായ ഉയർന്ന പ്രതീക്ഷിത ആയുസ്സ്, ഉയർന്ന സാക്ഷരത, കുറഞ്ഞ ശിശുമരണനിരക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ താരതമ്യപ്പെടുത്തുമ്പോൾ കേരളം വികസിത രാജ്യ [ 76 ] ങ്ങളുടെ ചേരിയിലാണ് വരുന്നത്. അതായത് വികസിതരാജ്യങ്ങളിലെ വർധിച്ച ഉൽപ്പാദനം - പ്രകൃതി വിഭവങ്ങളുടെ ഉപഭോഗനിരക്ക് - മുതലാളിമാരുടെ ലാഭം വർധിപ്പിക്കാനല്ലാതെ സാമാന്യജനങ്ങളുടെ ജീവിതഗുണത മെച്ചപ്പെടുത്താൻ ഉപകരിക്കുന്നില്ല. അങ്ങനെ സൈദ്ധാന്തികമായിത്തന്നെ, ഭൗതിക ഉൽപ്പാദനത്തിന് പരിധികൾ കൽപ്പിക്കാവുന്നതാണെന്ന ധാരണ പരിഷത്തിന്റെ ഉപബോധത്തിൽ രൂപപ്പെട്ടുവന്നു. എന്നാൽ 1980കളുടെ അവസാനത്തോടെ ആരംഭിച്ചതും 90കളുടെ മധ്യമായപ്പോഴേയ്ക്കും വേരുറച്ചതുമായ മുതലാളിത്ത ആഗോളവൽക്കരണവും അതിന്റെ മന്ത്രമായ ത്വരിത വളർച്ചയും (accelerated growth rate) വിപണി സർവാധിപത്യവും ആ തന്ത്രം സ്വീകരിച്ചതിൽ ചൈനയ്ക്കും, പിന്നീട് ഇന്ത്യയ്ക്കും ഉണ്ടായ അനുഭവങ്ങളും തങ്ങളുടെ ഭയങ്ങൾ അടിസ്ഥാനരഹിതങ്ങളല്ലായിരുന്നു എന്ന് ബോധ്യപ്പെടുത്തി. പരിസ്ഥിതി വിനാശത്തിന്റെ വേഗം കൂടി. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഗണ്യമായി വർധിച്ചു. ഈ പാത മാനവരാശിയെ കെടുതിയിലേ നയിക്കൂ എന്ന് കൂടുതൽ വ്യക്തമായി.

1970കളുടെ അവസാനത്തിലും 80കളുടെ തുടക്കത്തിലും പരിസ്ഥിതിയുടെയും വികസനത്തിന്റെയും കാര്യത്തിൽ തികച്ചും സന്തുലിതമായ ഒരു നിലപാടെടുക്കാൻ പരിഷത്തിനു കഴിഞ്ഞു. 'നിങ്ങൾ വികസനത്തിന്റെ പക്ഷത്തോ, അതോ പരിസ്ഥിതിയുടെ പക്ഷത്തോ' എന്ന മൗലികവാദപരമായ ചോദ്യത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കാൻ അതിനുകഴിഞ്ഞു. “പരിസ്ഥിതി സംരക്ഷണം വികസനത്തിനുവേണ്ടി" എന്ന മുദ്രാവാക്യം പരിഷത്ത് ഉയർത്തി. അതിനെ ശക്തിപ്പെടുത്താൻ ഗാന്ധിയിൽ നിന്നും എംഗൽസിൽ നിന്നും പിന്നീട് മാർക്സിൽ നിന്നും ധാരാളം ഉദ്ധരണികൾ എടുത്തുകാണിച്ചു. അങ്ങനെ കേരളം ഒരു 'പരിസ്ഥിതി പ്രബുദ്ധ സംസ്ഥാനം' ആയി മാറി. ഈ പ്രബുദ്ധത പിൽക്കാലത്ത് കടുംവിശ്വാസങ്ങൾക്കും ജന്മം നൽകി എന്നത് ഒരു വസ്തുതയാണ്. ശാസ്ത്രീയതയുടെ അംശം കുറഞ്ഞുപോവുകയും പ്രശ്നങ്ങളെ വൈകാരികമായി സമീപിക്കുന്ന പ്രവണത ശക്തിപ്പെട്ടുവരികയും ചെയ്തു. പരിഷത്ത് എന്ന പ്രസ്ഥാനത്തിന്റെ അറിവിനും സമചിത്തതയ്ക്കും ദരിദ്രപക്ഷപാതിത്തത്തിനും നൽകിയിരുന്ന അംഗീകാരവും ആദരവും പതുക്കെപ്പതുക്കെ കുറയാൻ തുടങ്ങി. മാധ്യമങ്ങൾ കുറയ്ക്കാൻ തുടങ്ങി എന്നു പറയുന്നതാകും കൂടുതൽ ശരി. മുതലാളിമാർക്ക് പരിസ്ഥിതി മൗലികവാദത്തെ ഭയമില്ല. ഉയർന്ന തോതിൽ മധ്യവർഗവൽക്കരിക്കപ്പെട്ടുകഴിഞ്ഞിട്ടുള്ള കേരളത്തിൽ അവർക്കെതിരായ വികാരം വളർത്തിക്കൊണ്ടുവരാൻ കഴിയും. എന്നാൽ പരിഷത്തുയർത്തുന്ന സുചിന്തിതവും സമതുലിതവും ആയ വാദങ്ങളെ ഖണ്ഡിക്കാൻ കൂടുതൽ പ്രയാസമാണ്. അതിനാൽ പരിഷത്തിന്റെ പേരിലും വികസനവിരുദ്ധർ എന്ന ആരോപണം ഉന്നയിക്കാൻ അവർ മറന്നില്ല. പക്ഷേ, പരിസ്ഥിതി മൗലികവാദങ്ങളെയാണ് അവ ഉയർത്തിക്കാണിച്ചത്. ഇതൊക്കെ രണ്ടുപതിറ്റാണ്ടുകൾക്ക് ശേഷം നടന്ന കാര്യങ്ങളാണ്. [ 77 ]
6

ജനകീയാരോഗ്യം:രോഗം വിറ്റ് കാശാക്കുന്നവർക്കെതിരെ


പരിസ്ഥിതിനാശത്തെക്കുറിച്ചുള്ള ആശങ്ക പരിഷത്തിലേക്ക് പകർന്നത് ഒരു ആരോഗ്യപ്രശ്നമായിട്ടാണ്. കൊരട്ടിയിലെ യമുനത്രെഡ് (ഇപ്പോൾ വൈഗൈ ത്രെഡ്) ഒഴുക്കുന്ന മലിനജലം ചുറ്റുവട്ടത്തുള്ള കിണറുകളിലേക്ക് ഇറങ്ങി വെള്ളം കുടിക്കാൻ കൊള്ളാതായി, ഇങ്ങനെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെപ്പറ്റി അന്വേഷിക്കാനായിരുന്നു ആദ്യമായി ശ്രമിച്ചത്. അങ്ങനെയാണ് ആരോഗ്യം പരിഷത്തിന്റെ അജണ്ടയിലേക്ക് വരുന്നത് തന്നെ. തുടക്കത്തിൽ, അതിനാൽ ആരോഗ്യത്തിനും പരിസ്ഥിതിക്കും കൂടി ഒരൊറ്റ സബ്കമ്മിറ്റിയാണുണ്ടായിരുന്നത്. 'പരിസര ആരോഗ്യസേന'. പിന്നീട് ഇത് പരിസ്ഥിതി വികസനത്തിന്റെ ഭാഗമായി മാറി.

ആദ്യകാലങ്ങളിൽ പരിഷത്തിന്റെ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ മെഡിക്കൽ ക്യാമ്പുകളിലായി ഒതുങ്ങിയിരുന്നു. പതുക്കെപ്പതുക്കെ ജനകീയ ആരോഗ്യം എന്ന സങ്കൽപ്പം വളർന്നു വന്നു. 'ആരോഗ്യം' എന്നാൽ 'ഡോക്ടർ + ആശുപത്രി + മരുന്ന്' എന്നതായിരുന്നു പരമ്പരാഗത സമവാക്യം. അതിന്റെ സ്ഥാനത്ത് 'ആരോഗ്യം = ശുദ്ധവായു + ശുദ്ധവെള്ളം + പോഷകാഹാരം + വ്യായാമം + രോഗപ്രതിരോധം' എന്ന പുതിയ സമവാക്യം പരിഷത്ത് സ്വീകരിച്ചു. ജനകീയ ആരോഗ്യനയത്തിനുവേണ്ടി പ്രക്ഷോഭങ്ങൾ നടത്തി. കേരളത്തിനു പുറത്തുള്ള മെഡിക്കോ ഫ്രണ്ട്സ് സർക്കിൾ, വളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഇതര സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്നത് 1978- 79 കാലത്താണ്. ബംഗ്ലാദേശിലെ പ്രമുഖ ആരോഗ്യപ്രസ്ഥാനമായ 'ഗണ സ്വാസ്ഥ' യുടെ നേതാവ് സഫറുള്ള ചൗധരിയുമായും പരിഷത്ത് ഉറ്റബ [ 78 ] ന്ധം സ്ഥാപിച്ചു. ഡോ.ബി.ഇക്ബാൽ ആണ് ഇതിന് നേതൃത്വം നൽകിയത്. 1985 നവംബറിൽ നടത്തിയ 'A Decade After Hathi Committee' എന്ന അഖിലേന്ത്യാ സെമിനാർ ഏറെ ശ്രദ്ധേയമായി. ഹാത്തി കമ്മിറ്റി റിപ്പോർട്ട് ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചു.

1975ൽ ഇന്ത്യൻ പാർലമെന്റ്, ഇന്ത്യയിലെ ഔഷധനയത്തെക്കുറിച്ച് പഠിക്കുന്നതിനുവേണ്ടി നിയമിച്ച ഹാത്തി കമ്മിറ്റി 1977ൽ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും 10 വർഷത്തിനുശേഷവും പ്രസ്തുത റിപ്പോർട്ട് വെളിച്ചം കണ്ടില്ല. ഈ സാഹചര്യത്തിലാണ് ഈ രേഖയിലെ നിർദേശങ്ങളും അത് സംബന്ധിച്ചുള്ള പഠനങ്ങളും പരിഷത്ത് പ്രസിദ്ധീകരിച്ചത്. ഇത് വഴി ഔഷധരംഗത്തെ അശാസ്ത്രീയതകൾക്കെതിരായി പരിഷത്ത് നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിനകത്തും പുറത്തും കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

1988ൽ ലോക ആരോഗ്യദിനം ആഘോഷിക്കാൻ തുടങ്ങി. 1986ൽ നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ എന്ന പുസ്തകവും ഡോക്ടർമാർക്കായി ഒരു ഡ്രഗ് ഇൻഫർമേഷൻ പാക്കറ്റും പ്രസിദ്ധീകരിക്കപ്പെട്ടു. ഡോക്ടർമാരുടെ സമൂഹത്തിൽ കുറെ കൊല്ലത്തേക്ക് ഇവയുടെ പ്രഭാവം നിലനിന്നു. രോഗാതുരതയും മരണവും ഏറെ കുറയ്ക്കാൻ കഴിയുന്ന ഒ.ആർ.ടി (Oral Rehydration Therapy), പ്രഥമ ശുശ്രൂഷ എന്നിവ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ഔഷധവ്യവസായരംഗത്തെ ഇടപെടലിൽ കൂടിയാണ് സാമ്രാജ്യത്വവിരുദ്ധ പ്രചാരണം ആരംഭിച്ചത്. ബഹുരാഷ്ട്രകുത്തകകൾ ഔഷധരംഗത്തും മറ്റു രംഗങ്ങളിലും നടത്തുന്ന ചൂഷണം ജനങ്ങൾക്ക് വ്യക്തമാക്കിക്കൊടുത്തു. സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക നയങ്ങൾ വ്യക്തമാക്കിക്കൊടുക്കുന്നതിൽ ഏറെ സമർഥനായിരുന്നു ഡോ.ബി.ഇക്ബാൽ. ഗവൺമെന്റിന്റെ, പ്രത്യേകിച്ചും കേന്ദ്രഗവൺമെന്റിന്റെ ജനവിരുദ്ധ ഔഷധനയങ്ങൾക്കെതിരായി പ്രസിദ്ധീകരണങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും കലാജാഥയിലൂടെയും ആയി ഒട്ടേറെ ഇടപെടലുകൾ പരിഷത്ത് നടത്തുകയുണ്ടായി. എന്നാൽ, 1987ൽ പരിഷത്ത് നടത്തിയ ആരോഗ്യ സർവേ തികച്ചും നൂതനമായ ഒരു പ്രവർത്തനമായിരുന്നു. അതിനുമുമ്പെ 1970 കളുടെ അവസാനത്തിൽ പ്ലാനിങ്ങ് ബോർഡ് നടത്തിയ ഒരു ബൃഹത് സർവേയിൽ, സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സർവേയിൽ, പരിഷത്തും പങ്കെടുക്കുകയുണ്ടായിട്ടുണ്ട്. പ്ലാനിങ് ബോർഡ് പ്രതിഫലം പറ്റുന്ന എന്യൂമറേറ്റർമാരുടെ സഹായത്തോടെയും പരിഷത്ത്, അതിന്റെ പ്രവർത്തകരിലൂടെയും 4000 വീടുകൾ വീതം സർവേ ചെയ്തു. പ്രൊ. കെ.ആർ.ജനാർദനന്റെ നേതൃത്വത്തിൽ 300ൽ അധികം വരുന്ന ബിരുദബിരുദാനന്തര വിദ്യാർഥികളുടെ ഒരു സംഘമാണ് അത് ചെയ്തത്. പരിഷത്ത് സർവേയുടെ ഗുണനിലവാരം വളരെ കൂടുതൽ ഉയർന്നതായിരുന്നു. ഈ അനുഭവത്തിന്റെ ധൈര്യത്തിലാണ് പുതിയ [ 79 ] ആരോഗ്യസർവേയ്ക്ക് പരിഷത്ത് തുനിഞ്ഞത്. ഡോ.കെ.പി. അരവിന്ദൻ, ഡോ.കെ.ആർ. തങ്കപ്പൻ, ഡോ.കെ.പി.കണ്ണൻ, ഡോ.രാജ് മോഹൻ, ഡോ. രാമൻകുട്ടി, ഡോ.ബി.ഇക്ബാൽ തുടങ്ങിയവരാണ് ഇതിന് നേതൃത്വം നൽകിയത്. കേരളത്തിന് ഒരു ആരോഗ്യനയം രൂപീകരിക്കാനാവശ്യമായ അടിസ്ഥാനവിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു ലക്ഷ്യം. സാമൂഹ്യ-സാമ്പത്തികഘടകങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് കേരളീയരുടെ ആരോഗ്യശീലങ്ങളും ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച വിവരങ്ങൾ ജനകീയമായി ശേഖരിച്ചു എന്നതാണ് ഈ സർവേയുടെ പ്രത്യേകത. സാമ്പിളുകളുടെ വലുപ്പം കൊണ്ടും ശേഖരിച്ച വിവരങ്ങളുടെ കൃത്യതകൊണ്ടും സർവേ പൂർത്തിയാക്കുന്നതിലുള്ള വേഗത കൊണ്ടും ഒക്കെ 1987ലെ ആരോഗ്യസർവേ താരതമ്യമില്ലാത്ത ഒന്നായിരുന്നു. ജൂലായ് 1 മുതൽ 10 വരെ ഗാർഹിക സർവേയും 11 മുതൽ 20 വരെ സ്ഥാപനസർവേയും ആണ് നടന്നത്. സാമ്പത്തികവും സാങ്കേതികവുമായ ചില കാരണങ്ങളാൽ വിവരങ്ങൾ പ്രോസസ് ചെയ്യുന്നതിനും നിഗമനങ്ങളിലെത്തിച്ചേരുന്നതിനും മൂന്നു വർഷത്തിലധികം സമയമെടുക്കേണ്ടി വന്നു.

ഇന്ത്യാ ഗവൺമെന്റിന്റെ പുതിയ ഔഷധനയത്തിന്റെ ഫലമായി പല മരുന്നുകളുടെയും വില പല മടങ്ങായി വർധിച്ചു. വില നിജപ്പെടുത്തിയ പല അവശ്യമരുന്നുകളും വിപണിയിൽനിന്ന് അപ്രത്യക്ഷമായി. ഇതിനെതിരെ ശക്തമായ പ്രതിഷേധപ്രകടനങ്ങളും പ്രചാരണവും നടന്നു.

2000-മാണ്ടിൽ ഡാക്കയിൽ വച്ചു നടന്ന പീപ്പിൾസ് ഹെൽത്ത് അസംബ്ലിയിലും അതിനു മുന്നോടിയായി കൽക്കത്തയിൽ വച്ചു നടന്ന പീപ്പിൾസ് ഹെൽത്ത് പാർലമെന്റിലും പരിഷത്ത് പ്രവർത്തകർ പങ്കെടുക്കുകയുണ്ടായി. [ 80 ]
7


കലാജാഥ:
ആശയവിനിമയത്തിന് പുതിയൊരു മാധ്യമം


1977ലെ ശാസ്ത്രസാംസ്കാരിക ജാഥയുടെ അനുഭവപാഠം പരിഷത്ത് പ്രവർത്തകരുടെ മനസ്സിൽ ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. അടുത്ത രണ്ടുമൂന്നു കൊല്ലത്തിനുള്ളിൽ മറ്റു പല അനുഭവങ്ങൾ കൂടി ഉണ്ടായി. ഇവയെല്ലാം ചേർത്താണ് ശാസ്ത്രകലാജാഥ എന്ന ആശയത്തിന് രൂപം നൽകിയത്. 1980ലെ ജാഥയിൽ ഏറ്റവും അധികം പേരെ ആകർഷിച്ച 'ഓഫീസ്' എന്ന നാടകത്തിന്റെ ബീജം രൂപംകൊണ്ടത് വാഴയൂർ സർവേയുടെ ഭാഗമായി നടന്ന സായാഹ്ന സദസ്സുകളിൽ നിന്നാണ്. ജാഥയെന്ന ആശയം തന്നെ രൂപം കൊണ്ടത് കർണാടകയിലെ സമുദായ എന്ന സംഘത്തിന്റെ അനുഭവങ്ങളിൽ നിന്നാണ്. എന്നാൽ കേരളത്തിൽ അത്തരമൊരു പരിപാടി നടത്താനുള്ള ആത്മവിശ്വാസവും ആവേശവും ലഭിച്ചത്, 1979ൽ നടന്ന തെരഞ്ഞടുപ്പുകാലത്ത് പ്രചാരണത്തിനായി ബ്രെഹ്‍തിന്റെ 'അമ്മ' എന്ന നാടകത്തിലെ ഗാനങ്ങൾ ഉപയോഗിച്ചതിലൂടെ ലഭിച്ച അനുഭവത്തിൽ നിന്നാണ്. ഒപ്പം തൃശ്ശൂർ ജില്ലയിലെ ആനാപ്പുഴയിലെ പുരുഷന്മാരുടെ ഓണക്കളി, കുളനടയിലെ വില്ലടിച്ചാൻ പാട്ട് എന്നിവയുടെ അനുഭവങ്ങളും നക്സൽ പ്രസ്ഥാനക്കാർ നടത്തിയിരുന്ന തെരുവു നാടകങ്ങളുടെ അനുഭവങ്ങളും. ഇങ്ങനെ വ്യത്യസ്തങ്ങളായ നിരവധി അനുഭവങ്ങൾ കൂട്ടിച്ചേർത്താണ് ശാസ്ത്രകലാജാഥ ആവിഷ്കരിക്കപ്പെട്ടത്. കേരളത്തിനും ഭാരതത്തിനും പരിഷത്ത് നൽകിയ മികവുറ്റ ഒരു സംഘാടന ഉപാധിയും ശക്തമായ ഒരു ആശയവിനിമയമാധ്യമവും ആണ് കലാജാഥ. ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ഭൂരിഭാഗം ഘടകങ്ങളും രൂപംകൊണ്ടത് കലാജാഥകളിലൂടെയാണ്. ഒന്നേകാൽ കോടിയിലധികം സന്നദ്ധ പ്രവർത്ത [ 81 ] കരെ സാക്ഷരതാപ്രവർത്തനത്തിലേക്കാകർഷിക്കുന്നതിലും കലാജാഥ ശക്തമായ പങ്കു വഹിച്ചിട്ടുണ്ട്. കലാജാഥയുടെ സവിശേഷതകൾ താഴെ പറയുന്നവയാണ്.

i)രൂപങ്ങളുടെ വൈവിധ്യം
ii) പ്രമേയങ്ങളുടെ വൈവിധ്യം
iii) ഓരോ ഇനത്തിന്റെയും കുറഞ്ഞ ദൈർഘ്യം - 10-20 മിനിറ്റ്
iv) ആനുകാലികത
v) മറ്റു പ്രവർത്തനങ്ങളുമായുള്ള അനുപൂരകത്വം
vi) ലളിതമായ വേഷവിധാനം, ലളിതമായ സംഗീതാവിഷ്കാരങ്ങൾ, സ്റ്റേജ് ഉപകരണങ്ങൾ - ശരീരഭാഷയുടെ പരമാവധി ഉപയോഗം
vii) പ്രൊഫഷണൽ കലാകാരന്മാരുടെ അഭാവം - പ്രവർത്തകർ തന്നെ കലാകാരന്മാരായി മാറുന്നു
viii) കലാകാരന്മാർക്കും കലാകാരികൾക്കും പ്രമേയത്തോടുള്ള തന്മയീഭാവവും അത് സൃഷ്ടിക്കുന്ന വിശ്വസനീയതയും
ix) എവിടെയും അവതരിപ്പിക്കാവുന്ന തരത്തിലുള്ള സംവിധാനം

ആദ്യത്തെ കലാജാഥ ആസൂത്രണം ചെയ്യുമ്പോൾ ഒരു മുൻ അനുഭവവും ഉണ്ടായിരുന്നില്ല. 37 ദിവസം തുടർച്ചയായി അവതരിപ്പിക്കുക. ഓരോ ദിവസം 40-50 മിനിറ്റ് വീതം നീണ്ടുനിൽക്കുന്ന 5-6 പരിപാടികൾ. പ്രവർത്തകർക്ക് ഇത്രയും താങ്ങാനാകുമോ? അതിനുള്ള സ്റ്റാമിന ഉണ്ടാകുമോ? ശബ്ദം നഷ്ടപ്പെടുമോ? ഇടയ്ക്ക് രോഗം വന്നാൽ എന്തുചെയ്യും? പലതും ആലോചിച്ചേയില്ല. ആലോചിച്ചാൽ ചിലപ്പോൾ ധൈര്യപ്പെട്ടു എന്നു വരില്ല. ഇത് കലാജാഥയുടെ കാര്യത്തിൽ മാത്രമല്ല. ചെയ്യണമെന്നാഗ്രഹിക്കുന്ന ചെയ്യേണ്ട കാര്യങ്ങൾ പ്രായോഗികമാണോ എന്ന് മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽമാത്രം ആലോചിച്ചാൽ, 'അപ്രായോഗികം' എന്നു പറഞ്ഞ് പിൻവാങ്ങിയേക്കാം. എറണാകുളം ജില്ലയിൽ മാത്രം 20000 വളണ്ടിയർമാരെ സംഘടിപ്പിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ആർക്കും ഉത്തരമുണ്ടായിരുന്നില്ല. അഥവാ, ദുസ്സാധ്യം, അസാധ്യം എന്ന ഉത്തരമേ ഉണ്ടായിരുന്നുള്ളു. മുൻ അനുഭവങ്ങളോടുകൂടി 'ഇച്ഛാശക്തി' എന്ന ഘടകം കൂടി ചേർക്കുമ്പോഴാണ് അസാധ്യമായത് സാധ്യമാകുന്നത്. പരിഷത്തിന്റെ ഉത്തമ സുഹൃത്തായിരുന്ന ഡോ.പി.ആർ.പിഷാരോടി തന്റെ വിദ്യാർഥി ജീവിതകാലത്തെ അനുഭവം പറയുമായിരുന്നു. സി.വി.രാമന്റെ കൂടെ X-റേ മേഖലയിലാണ് അന്നദ്ദേഹം ഗവേഷണം നടത്തിയിരുന്നത്. രാമന്റെ ലാബറട്ടറിയിൽ 1 KW X-റേ മെഷീനാണുണ്ടായിരുന്നത്. ഇംഗ്ലണ്ടിൽ അന്ന് 5KW യന്ത്രമുപയോഗിച്ചാണ് ഭൗതികജ്ഞർ ഗവേഷണം നടത്തിയിരുന്നത്. തന്റെ യന്ത്രത്തിന്റെ പോരായ്മ ചൂണ്ടിക്കാണിച്ച പിഷാരടിയോട് സി.വി.രാമൻ പറഞ്ഞുവത്രേ: [ 82 ] "Pisharody, put a 5KW brain behind it" പിഷാരോടി, നിങ്ങളുടെ ഒരു കിലോവാട്ട് യന്ത്രത്തിനോടൊപ്പം 5 കിലോവാട്ട് ബുദ്ധി പ്രയോഗിക്കൂ! അതേ, പരിഷത്ത് കലാജാഥയ്ക്ക് പിന്നിലും പുസ്തക പ്രസാധനത്തിനു പിന്നിലും സാക്ഷരതയ്ക്ക് പിന്നിലും ജനകീയാസൂത്രണത്തിനു പിന്നിലും ഒക്കെ ഒട്ടനവധി കിലോവാട്ട് ഇച്ഛാശക്തി പ്രയോഗിച്ചിട്ടുണ്ട്. ഇച്ഛാശക്തി, പ്രതിബദ്ധത, പ്രവർത്തനം നൽകുന്ന ആനന്ദം ഇതാണ് പരിഷത്തിനെ മുന്നോട്ടു വലിക്കുന്ന കുതിരകൾ.

കലാജാഥയുടെ സംഘാടനം, വിശദാംശങ്ങളോടുകൂടി ആസൂത്രണത്തിനു പരിശീലനം നൽകി. ഭക്ഷണം, കുടിക്കാനുള്ള വെള്ളം, താമസിക്കാനുള്ള ഇടം, സ്റ്റേജിന്റെ വലുപ്പം, തയ്യാറെടുപ്പു പ്രവർത്തനങ്ങൾ, പുസ്തകവിൽപ്പന, ജാഥാ റൂട്ട് ആസൂത്രണം.... എല്ലാം മുൻകൂട്ടി കാണേണ്ട കാര്യങ്ങളാണ്. ജാഥയോടനുബന്ധിച്ചു നടത്തുന്ന പുസ്തകപ്രചാരണം പരിഷത്തിന്റെ ഒരു തനത് ശൈലിയാണ്. തുടക്കജാഥയിൽ ഒരു കേന്ദ്രം 500 രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കണമെന്നാണ് നിബന്ധനപ്പെടുത്തിയത്. സമാപന കേന്ദ്രങ്ങളിൽ കൂടുതൽ. അന്നത്തെ പ്രസിദ്ധീകരണ സമിതി കൺവീനർ ആയ വി.കെ.ശശിധരനാണ് പ്രാദേശിക ജാഥാ സംഘാടക സമിതി പുസ്തകം പ്രചരിപ്പിച്ച് കിട്ടുന്ന തുക നൽകി ജാഥയെ സ്വീകരിക്കുക എന്ന ആശയം മുന്നോട്ട് വച്ചത്. ഒരു ദിവസം 3000-4000 രൂപയുടെ പുസ്തകങ്ങൾ. അടുത്ത ജാഥ മുതൽ ഓരോ ദിവസവും നടത്തുന്ന പരിപാടികളുടെ എണ്ണം 3-4 ആയി കുറച്ചു. എന്നാൽ 2006ലെ ജാഥയ്ക്ക് ഒരു ദിവസം പ്രചരിപ്പിക്കുന്ന പുസ്തകങ്ങളുടെ വിലയായി ഒരു ലക്ഷം രൂപയാണ് നിർദേശിച്ചിരുന്നത്. ശരാശരി 70000 രൂപയുടെ പുസ്തകങ്ങൾ വിൽക്കുകയുണ്ടായി! കലാജാഥ പുസ്തകപ്രചാരണത്തിനുള്ള ഒരു ഉപാധി കൂടി ആയി മാറി.

നേരത്തെ പറഞ്ഞപോലെ അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള സുഘടിതമായ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനം വളർത്തുന്നതിൽ കലാജാഥ നിസ്സാരമല്ലാത്ത ഒരു പങ്കാണ് വഹിച്ചത്. തമിഴ്നാട്ടിലെ സുഹൃത്തുക്കളുമായി സഹകരിച്ച് 1983ലും 1984ലും നടത്തിയ കലാജാഥകൾ, ഒരു ചെറിയ ഗ്രൂപ്പായി മദ്രാസിൽ രൂപം കൊണ്ടിരുന്ന തമിഴ്നാട് സയൻസ് ഫോറത്തിനെ ഒരു പ്രസ്ഥാനമാക്കി വളർത്തുന്നതിൽ സഹായിച്ചു. കർണാടക രാജ്യവിജ്ഞാൻ പരിഷത്തിന്റെ ബീജാവാപം അതിനുമുമ്പുതന്നെ നടന്നിരുന്നു. 1982ൽ അത് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 1985ൽ, യൂണിയൻ കാർബൈഡ് കമ്പനി ഭോപ്പാലിൽ നടത്തിയ കൂട്ടക്കൊലയിൽ പ്രതിഷേധിക്കാനായി സംഘടിപ്പിച്ച ജാഥ ബാംഗ്ലൂരിൽ നിന്നാണ് പുറപ്പെട്ടത്. അതിലെ പങ്കാളിത്തം കെ.ആർ.വി.പിയെ ശക്തിപ്പെടുത്തി. അന്ന് ആന്ധ്രയിലെ ജനവിജ്ഞാനവേദിക രൂപപ്പെട്ടിട്ടില്ല. മധ്യപ്രദേശിൽ മധ്യപ്രദേശ് വിഗ്യാൻ സഭ രൂപീകരിക്കുന്നത് ഭോപ്പാൽ ജാഥയുമായി ബന്ധപ്പെട്ടാണ്. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് 1987ലെ ഭാരത് ജ്ഞാൻ വിജ്ഞാൻ ജാഥ ആസൂ [ 83 ] ത്രണം ചെയ്യപ്പെട്ടത്. അതിനായി തിരുവനന്തപുരത്ത് വേളി ഹോസ്റ്റലിൽ വച്ച് നടന്ന ഒരു മാസം നീണ്ടുനിന്ന തർജമ/പ്രൊഡക്ഷൻ ക്യാമ്പ് ശരിക്കും ഒരു അഖിലേന്ത്യാ സമൂഹത്തെ സൃഷ്ടിച്ചു. അഞ്ചു ജാഥകൾ - ഇന്ത്യയുടെ അഞ്ച് മൂലകളിൽനിന്ന് 37 ദിവസം സഞ്ചരിച്ച് നവംബർ 7ന് ഭോപ്പാലിലെ ആവേശോജ്ജ്വലമായ സമാപനം. ഈ അഞ്ചു ജാഥയിലും പരിഷത്തിലെ അനുഭവസമ്പത്തുള്ള കലാകാരന്മാരുണ്ടായിരുന്നു. അഞ്ചു ജാഥയുടെയും മാനേജർമാരും പരിഷത്തിൽ നിന്നായിരുന്നു. തുടർന്ന് 1988 ഫെബ്രുവരിയിൽ കണ്ണൂരിൽവച്ചു നടന്ന ഒന്നാം ജനകീയ ശാസ്ത്രകോൺഗ്രസ്സിൽ വച്ച് അഖിലേന്ത്യാ ജനകീയ ശാസ്ത്രനെറ്റ്‍വർക്ക് - AIPSN -ഔപചാരികമായി രൂപപ്പെട്ടു. പക്ഷേ, വടക്കെ ഇന്ത്യയിൽ രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, യു.പി, ബീഹാർ, ആസ്സാം, ഒറീസ്സ മുതലായ സംസ്ഥാനങ്ങളിലെ സംഘടനകൾ തുലോം ദുർബലങ്ങളായിരുന്നു. പിന്നീട് 1990ൽ സാക്ഷരതയ്ക്കായി നടന്ന ഭാരത് ഗ്യാൻ വിഗ്യാൻ ജാഥയിലൂടെ പുതിയ സംഘടനകൾ രൂപംകൊണ്ടു -സംസ്ഥാനതല ഭാരത് ഗ്യാൻ വിഗ്യാൻ സമിതികൾ. 1989-ഓടുകൂടി ആരംഭിച്ച സമ്പൂർണ സാക്ഷരതാ യജ്ഞങ്ങളിൽ, കാടിളക്കാനും പ്രവർത്തകരെ കണ്ടുപിടിക്കാനും അവർക്ക് പ്രചോദനം നൽകാനും സാക്ഷരത ആവശ്യപ്പെടുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാനും കലാജാഥകൾ മർമപ്രധാനമായ പങ്കു വഹിക്കുകയുണ്ടായി. അക്ഷരാർഥത്തിൽ തന്നെ പതിനായിരക്കണക്കിന് ജാഥാ ടീമുകൾ രൂപപ്പെട്ടു. അവയിൽ പലതും പരിഷത്തിന്റേതിനേക്കാൾ എത്രയോ ഉയർന്ന നിലവാരം ഉള്ളവയായിരുന്നു. ജനകീയകലകൾ ഇന്നും ശക്തമായി നിലനിൽക്കുന്നത് വടക്കെ ഇന്ത്യയിലാണ്. മധ്യവത്കൃതകേരളത്തിൽ രംഗകലയേ ഉള്ളൂ, ജനകീയ കലയില്ല. കലാജാഥയുടെ പ്രഭാവം മറ്റു സംസ്ഥാനങ്ങളിൽ കേരളത്തിലേതിനേക്കാൾ എത്രയോ കൂടുതലായിരുന്നു. അങ്ങനെ കലാജാഥ ആശയവിനിമയോപാധി എന്നതിനുപുറമേ സംഘടനാനിർമാണ ഉപാധികൂടി ആയിരുന്നു. ഇന്ത്യയിലെ പൗരസമൂഹത്തിനുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംഭാവനയാണ് കലാജാഥ. [ 84 ]
8
ജെൻഡർ


ഇന്ന് പരിഷത്തിന്റെ അജണ്ടയിൽപ്പെടാത്തതായി ഒന്നുമില്ല. എന്നാൽ 1980കളുടെ തുടക്കത്തിൽ, സ്ത്രീകളുടെ പങ്കാളിത്തം കുറവാണെന്നു മാത്രമേ പരിഷത്തിന്റെ ഉത്കണ്ഠയായിരുന്നുള്ളൂ. കൂടുതൽ വിശാലമായ ലിംഗനീതി പ്രശ്നം - ജെൻഡർ പ്രശ്നം - നമ്മുടെ ബോധമണ്ഡലത്തിൽ കയറിയിരുന്നില്ല. 1981 ഫെബ്രുവരി 13, 14, 15 തിയതികളിൽ പാലക്കാട് വച്ചു നടന്ന 18-ാം വാർഷിക സമ്മേളനം ഓരോ ജില്ലയിലും 20 വനിതകൾ വീതമുള്ള 5 യൂണിറ്റുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യമിട്ടപ്പോൾ, അംഗസംഖ്യ കൂട്ടുക എന്നതല്ലാതെ അടിസ്ഥാനപ്രശ്നങ്ങൾ മനസ്സിൽപ്പോലും കണ്ടിരുന്നില്ല. 1987ൽ ആണ് ഇതിനൊരു മാറ്റമുണ്ടായത്. ജൂലായ് 24, 25, 26 തിയ്യതികളിലായി തൃശ്ശൂർ ജില്ലയിലെ വലപ്പാടുവച്ച് ഒരു വനിതാ ശിബിരം സംഘടിപ്പിക്കപ്പെട്ടു. രണ്ടു കാരണങ്ങളെക്കൊണ്ട് ഈ ക്യാമ്പ് ഒരു വഴിത്തിരിവായിരുന്നു. ഒന്ന് മറ്റു സംസ്ഥാനങ്ങളിലേപ്പോലെയോ അതിൽ കൂടുതലായോ കേരളത്തിലെ സ്ത്രീകൾ വിമോചനത്തിന് തയ്യാറാവുന്നുണ്ട് എന്ന തിരിച്ചറിവ്. രണ്ട്: ഒട്ടേറെ ആഴത്തിലുള്ള പഠനങ്ങൾ ആവശ്യമാണ് ലിംഗനീതി പ്രശ്നം മനസ്സിലാക്കാൻ പോലും എന്ന തിരിച്ചറിവ്. എന്നാൽ അതിലേറെ പ്രധാനം, പരിഷത്തിലെ സീനിയർ പ്രവർത്തകർക്കിടയിൽ തന്നെ, ജെൻഡർ പ്രശ്നത്തിന്റെ കാര്യത്തിൽ തികച്ചും വ്യത്യസ്തങ്ങളായ ധാരണകളാണുള്ളത് എന്ന തിരിച്ചറിവ് ആയിരുന്നു. പ്രസ്തുത ശിബിരത്തിന്റെ ചർച്ചയ്ക്കാധാരമായ രേഖ തയ്യാറാക്കാൻ സി.ജി.ശാന്തകുമാറിനെയാണ് ഏൽപ്പിച്ചിരുന്നത്. സി.ജി.തയ്യാറാക്കിയ രേഖ പരിഷത്ത് നേതൃത്വതലത്തിൽ ഒരു വിഭാഗത്തിന്റെ കടുത്ത വിമർശനത്തിന് വിധേയമായി. ആ രേഖ പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അവസാനം പിൻവലിക്കുകയും ചെയ്തു. എന്നാൽ ആ പിൻവലിക്കലിൽ ഒരർഥവുമില്ലായിരുന്നു. അതിന്റെ ഉള്ളടക്കം [ 85 ] ചർച്ച ചെയ്യപ്പെട്ടു. നേതൃത്വത്തിന്റെ ഇടയിലെ ഈ അഭിപ്രായവ്യത്യാസം അവിടെയും പ്രതിഫലിപ്പിക്കപ്പെട്ടു. എന്താണ് വിമർശനവിധേയമായ കാര്യം? സി.ജി. തന്റെ രേഖയിൽ, ഗാർഹികരംഗത്തും പൊതുരംഗത്തും സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന വിവേചനങ്ങളും അധിക്ഷേപങ്ങളും, കേരളത്തിൽ ഇപ്പോഴും ശക്തമായി നിൽക്കുന്ന ഫ്യൂഡൽ സംസ്കാരത്തിന്റെ ഫലമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. വളർന്നു വരുന്ന മുതലാളിത്ത സംസ്കാരത്തെയും സാമ്രാജ്യത്വത്തെയുമല്ല, അവശേഷിക്കുന്ന ഫ്യൂഡൽ സംസ്കാരത്തെയാണ് സ്ത്രീകളുടെ മുഖ്യശത്രുവായി കണ്ടത്. ഇതിനോടാണ് ശക്തമായ വിയോജിപ്പുണ്ടായത്. ഒന്നാം പ്രതി മുതലാളിത്തവും സാമ്രാജ്യത്വവും തന്നെയാണ്. അതങ്ങനെതന്നെ പറയണം. ഒപ്പം ഫെമിനിസം എന്ന പദം കേൾക്കുമ്പോൾ തന്നെ നടത്തുന്ന ഋണാത്മകമായ വിലയിരുത്തലുകൾ. എന്നിരുന്നാലും സാധാരണ വനിതാപ്രവർത്തകർ ആവേശഭരിതരായാണ് ക്യാമ്പിൽനിന്ന് പിരിഞ്ഞുപോയത്. എന്നാൽ, പല കാരണങ്ങളാലും ക്യാമ്പിന് മുമ്പും അതിനു തൊട്ടുശേഷവുമായി നടത്തിയ പഠന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുകയുണ്ടായില്ല. ജെൻഡർ പ്രശ്നത്തിലെ ദാർശനിക സൈദ്ധാന്തികവശങ്ങൾ കൂടുതൽ ആഴത്തിൽ പഠിക്കാൻ കഴിഞ്ഞില്ല.

1993ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ നടന്ന സമതാ ജാഥ മറ്റു സംസ്ഥാനങ്ങളിൽ ഏറെ ഉത്സാഹം ഉണ്ടാക്കി. സമത - സ്ത്രീപുരുഷ സമത്വം - ഒരു അഖിലേന്ത്യാ വേദി ആയി വളർന്നു. രാജ്യത്തിന്റെ വിവിധങ്ങളായ വനിതാപ്രസ്ഥാനങ്ങളുടെ ഒരു വേദിയാക്കണം അതിനെ എന്ന ആഗ്രഹം സഫലീകരിച്ചില്ല. സാക്ഷരതാ പ്രസ്ഥാനത്തിൽ പഠിതാക്കളായിട്ടും വളണ്ടിയർമാരായിട്ടും പങ്കെടുത്തവരിൽ മൂന്നിൽ രണ്ടുഭാഗവും സ്ത്രീകളായിരുന്നല്ലോ. സമത അവർക്ക് ആവേശമായി മാറി. കന്യാകുമാരി ജില്ലയിലെ സ്ത്രീകളാണ് സ്വയംസഹായ സംഘങ്ങളിലൂടെ - MALAR മലർ - ഇതിന് മുൻകൈ എടുത്തത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ചും ബീഹാർ, ഝാർഖണ്ഡ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സമതാ പ്രസ്ഥാനം അതീവ ശക്തമാണ്. സാക്ഷരതാ പ്രവർത്തനത്തിലൂടെ വളർന്ന ആയിരക്കണക്കിന് സ്ത്രീകൾ പഞ്ചായത്തംഗങ്ങളും പ്രസിഡണ്ടുമാരും, ബ്ലോക്ക് പഞ്ചായത്ത് - ജില്ലാ പഞ്ചായത്ത് തലങ്ങളിലും എത്തിയിട്ടുണ്ട്. ബീഹാറിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ എം.എൽ.സി. തിരഞ്ഞെടുപ്പിൽ വിജയിച്ച ഉഷാകുമാരി, ജനകീയ ശാസ്ത്രപ്രസ്ഥാനത്തിലൂടെയാണ് വളർന്നുവന്നത്. ഇന്ന് ബീഹാറിൽ, തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന ജനകീയ ശാസ്ത്രപ്രവർത്തകരെയൊക്കെ സാക്ഷരതാപാർട്ടിക്കാർ എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ഇവിടെ സ്ത്രീകൾ, സ്ത്രീകളാണ് എന്നതുകൊണ്ടുമാത്രം അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങൾക്കോ, വിവേചനങ്ങൾക്കോ, അവഹേളനങ്ങൾക്കോ പ്രകടമായ കുറവ് വന്നു എന്നു [ 86 ] പറയാൻ പറ്റില്ലെങ്കിലും അവരിൽ പ്രകടമായ ഒരു ഉണർവ് കാണുന്നുണ്ട്. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ കൂടി സംഭാവനയാണത്. മറ്റെല്ലാ മേഖലകളിലും ഏറിയതോ കുറഞ്ഞതോ ആയ തോതിൽ സംഭാവന നൽകിയിട്ടുള്ള പരിഷത്തിന് ജെൻഡർ പ്രശ്നത്തിൽ കാര്യമായ സംഭാവനയൊന്നും നൽകാൻ കഴിഞ്ഞിട്ടില്ല. സ്ത്രീകൾ അനുഭവിക്കുന്ന സവിശേഷമായ പരാധീനതകൾക്ക് കാരണം മുതലാളിത്തം മാത്രമല്ല, വാസ്തവത്തിൽ അതിനേക്കാളുപരി സമൂഹത്തിൽ ശക്തമായി ഇപ്പോഴും നിലകൊള്ളുന്ന ഫ്യൂഡൽ സംസ്കാരമാണ് എന്ന് ഇന്ന് മിക്കവരും അംഗീകരിക്കുന്നു.

ഇതേ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാനും ഫലപ്രദമായ പരിഹാര നടപടികൾ ആവിഷ്കരിക്കാനും വിപുലമായ ഒരു സ്ത്രീപഠന പരിപാടി നടന്നുകൊണ്ടിരിക്കയാണ്.

അഖിലേന്ത്യാതലത്തിൽ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ മണ്ണ് സാക്ഷരതാ പ്രവർത്തകരും പ്രവർത്തനവുമാണ്. അതിൽ മൂന്നിൽ രണ്ടു ഭാഗം സ്ത്രീകളാണെങ്കിലും നേതൃത്വനിരയിൽ, കേരളത്തിലെന്നപോലെ അവിടെയും, അവരുടെ സാന്നിധ്യം പരിമിതമാണ്. എങ്കിലും തുടർച്ചയായി പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണത്. [ 87 ]
9
ബാലവേദികൾ


വടക്കേ ഇന്ത്യയിൽ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് വ്യാപ്തിയും ആഴവും വർധിപ്പിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു മേഖലയാണ് ബാലോത്സവങ്ങളും (പഠനം പാൽപ്പായസം) ബാലവേദികളും (Bal Manch). അതും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംഭാവനയാണ്. 1987ൽ തൃശ്ശൂരിൽ നടന്ന അഖിലേന്ത്യാ ബാലോത്സവത്തിൽ വച്ചാണ് കേരളം ഈ ഉപകരണത്തെ അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് സമർപ്പിക്കുന്നത്. എന്നാൽ പരിഷത്തിന് ഇത് കിട്ടിയത് അന്തർ ഭാരതി എന്ന സംഘടനയിലൂടെയും അതിന്റെ ദക്ഷിണേന്ത്യൻ സംഘാടകനായ അബ്ദുൾഭായിയിലൂടെയുമാണ്. 1983ൽ ആണ് അബ്ദുൾ ഭായ് തിരുവനന്തപുരത്ത് വന്ന് പരിഷത്ത് പ്രവർത്തകരെ കാണുകയും മധുരയിൽ വച്ചു നടത്താൻ പോകുന്ന ബാലോത്സവത്തിൽ - മറ്റെന്തോ പേരാണ് അദ്ദേഹം പറഞ്ഞത് - കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തത്. അതനുസരിച്ച് വി.കെ.ശശിധരൻ, അപ്പുക്കുട്ടൻ നായർ (അപ്പു അണ്ണൻ), എഴുകോൺ മുരളി എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം കുട്ടികളെ മധുരയ്ക്ക് അയയ്ക്കുകയുണ്ടായി. ആറുദിവസത്തെ ക്യാമ്പായിരുന്നു അത്. പുറമെനിന്നു വന്ന കുട്ടികൾ മധുരയിൽ നിന്നുള്ള ആതിഥേയരായ കുട്ടികളുടെ വീടുകളിൽ, അവിടത്തെ അംഗം പോലെ താമസിച്ചു. ആതിഥേയ കുട്ടികളുടെ അച്ഛനമ്മമാർ അതിഥിക്കുട്ടികളുടെയും അച്ഛനമ്മമാരായി ഒരാഴ്ചത്തേക്ക്. പ്രാതൽ കഴിപ്പിച്ച് ഉച്ചഭക്ഷണപ്പൊതിയുമായി അവർ രണ്ടുകൂട്ടരെയും ഉത്സവസ്ഥലത്തേക്ക് - ഒരു സ്കൂൾ - എത്തിക്കുന്നു. അവിടെ ഉത്സവം തന്നെ. അലങ്കാരങ്ങൾ. സ്വാതന്ത്ര്യം.. ഒരു മുറിയിൽ പെയിന്റ്, ബ്രഷ്, കടലാസ്, മറ്റൊന്നിൽ കളിമണ്ണ് കുഴച്ചത്, ഇനിയൊന്നിൽ പപ്പറ്റുകൾ ഉണ്ടാക്കാൻ വേണ്ട പൾപ്പ് മുതലായവ, മറ്റൊന്നിൽ പാട്ട്, വേറൊന്നിൽ നാടകം... ഏതു കുട്ടിക്കും [ 88 ] തനിക്ക് ഇഷ്ടമുള്ള മുറിയിൽ പോകാം. മതിവരുവോളം പ്രവർത്തനങ്ങളിൽ ഏർപ്പെടാം. വൈകുന്നേരം കുട്ടികളെ, അതിഥികളെയും ആതിഥേയരെയും, അച്ഛനോ അമ്മയോ വന്ന് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. ആറു ദിവസംകൊണ്ട്, കുട്ടികൾ തങ്ങളുടെ ഭാഷാപരിമിതികൾ മറികടന്നു. എന്തെന്നില്ലാത്ത ഒരടുപ്പം തമ്മിൽ തമ്മിൽ ഉണ്ടായി. ആതിഥേയരുടെ മാതാപിതാക്കളിലും ഗണ്യമായ മാറ്റങ്ങൾ ഉണ്ടായി. ഈ അനുഭവങ്ങൾ വി.കെ.എസ്സും അപ്പു അണ്ണനും മുരളിയും പരിഷത്തിലെ പ്രവർത്തകരുമായി പങ്കിട്ടു. നല്ല വളക്കൂറുള്ള ഭൂമിയിലായിരുന്നു ആശയം വിതയ്ക്കപ്പെട്ടത്. പരിഷത്തിന്റെ ആദ്യത്തെ പരീക്ഷണം 1984ൽ പുലാമന്തോളിനടുത്തുള്ള പാലുവായിൽ വച്ചു നടന്നു. ഏതാണ്ട് 40 കുട്ടികൾ പങ്കെടുത്ത 4 ദിവസം നീണ്ടുനിന്ന ബാലോത്സവം. അതിനുശേഷം ചെറിയ ചെറിയ ഏതാനും പരീക്ഷണങ്ങൾ നടന്നു. 1986ൽ പരിഷത്തിന്റെ 24-ാം വാർഷികത്തിന്റെ മുന്നോടിയായി കൊല്ലത്ത് വച്ച് നടത്തിയ ബാലോത്സവമാണ് ഈ പുതിയ പരിപാടിക്ക് തികച്ചും മൂർത്തമായ രൂപം നൽകിയത്. സ്വതന്ത്രവും അതേ സമയം മാർഗനിർദേശത്തോടുകൂടിയതുമായ പഠനത്തിന് കുട്ടികൾക്ക് വേദി ഒരുക്കുക എന്ന മൂർത്തമായ ലക്ഷ്യം മുന്നിൽ കണ്ടു. ഔപചാരികവിദ്യാലയങ്ങളിലെ പഠനരീതിപോലും ഭാവിയിൽ എന്തായിരിക്കണം എന്ന ആലോചനയുടെ തുടക്കമായിരുന്നു അത്. അധ്യാപകരായ പരിഷത്ത് അംഗങ്ങളിൽ ചിലർ, തങ്ങളറിയാതെതന്നെ, പക്ഷേ, തങ്ങളുടെ അനുഭവങ്ങൾ ശാസ്ത്രീയമായി അപഗ്രഥനം ചെയ്യാൻ പഠിച്ചിരുന്നതുകൊണ്ട്, പതുക്കെപ്പതുക്കെ ബിഹേവിയറിസത്തിൽനിന്ന് (ചേഷ്ടാവാദത്തിൽനിന്ന്) കൺസ്ട്രക്ടിവിസത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ബാലോത്സവത്തെ കൺസ്ട്രക്ടിവിസ്റ്റ് ബോധന രീതികൾ വികസിപ്പിക്കാനുള്ള സന്ദർഭമാക്കി മാറ്റാൻ ഉപബോധം അവരെ പ്രേരിപ്പിച്ചു. അതിനാൽ കലാവാസനകൾക്കു പുറമേ പാഠ്യവിഷയങ്ങൾ പഠിക്കാനുള്ള ഇടങ്ങൾ കൂടി അഭികൽപ്പന ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. ഈ ഇടങ്ങൾക്ക് ഒരു പേർ നൽകണം. കെ.കെയാണ് 'മൂല' എന്ന പേർ നൽകിയത്. പിന്നീട് ഇംഗ്ലീഷിൽ അത് കോർണർ ആയി മാറി. ഗണിതമൂല, ഭൗതികമൂല, അടിപിടിമൂല (chemistry) പാവമൂല, ജന്തുമൂല...... ഇങ്ങനെ പല ഇടങ്ങൾ, അവിടെ മാർഗദർശികളായി നിൽക്കുന്ന ഫെസിലിറ്റേറ്റർമാർക്ക് 'മൂലമൂപ്പൻ' എന്ന പേരും നൽകി.

കൊല്ലത്ത് നടന്ന ബാലോത്സവത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി വന്ന 400 കുട്ടികളും കൊല്ലത്തുനിന്ന് ആതിഥേയരായിത്തീർന്ന 200 കുട്ടികളും ഉണ്ടായിരുന്നു. അതിൽ പങ്കെടുത്ത കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും സംഘാടകർക്കും എല്ലാം തന്നെ മറക്കാനാവാത്ത, മനസ്സിൽ കുളിരണിയിച്ച ഒരു അനുഭവമായിരുന്നു അത്. കൊല്ലം ബാലോത്സവത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ 800ൽ അധികം യൂണിറ്റ് ബാലോത്സവങ്ങൾ നടന്നു. ഇതിൽ നിന്നെല്ലാം ആവേശമുൾക്കൊണ്ട് [ 89 ] അടുത്തകൊല്ലം കണ്ണൂരിൽ വച്ച് നടക്കാനിരിക്കുന്ന 25-ാം വാർഷികത്തിന്റെ മുന്നോടിയായി 1987 ഡിസംബറിൽ ഒരു അഖിലേന്ത്യാ ബാലോത്സവം നടത്തണമെന്നു തീരുമാനിച്ചു. ഡിസംബർ 19-24 തിയ്യതികളിൽ മൊത്തം 1100ൽപ്പരം കുട്ടികൾ പങ്കെടുത്ത അഖിലേന്ത്യാ ബാലോത്സവം തൃശ്ശൂർ ശ്രീ കേരള വർമ കോളേജിൽ നടന്നു. 300ൽ അധികം കുട്ടികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നായിരുന്നു. പത്തുകൊല്ലത്തിനുശേഷം ഒരിക്കൽ യു.എസ്.എ യിലെ മെരിലാൻഡ് സർവകലാശാലയിൽ ചെന്നപ്പോൾ ഒരു ചെറുപ്പക്കാരൻ വന്ന് സ്വയം പരിചയപ്പെടുത്തി. “എന്റെ പേർ കിരൺ വിസ്സ. ഞാൻ 1987ലെ തൃശ്ശൂരിലെ ബാലോത്സവത്തിൽ ആന്ധ്രയിൽനിന്ന് പങ്കെടുത്തിട്ടുണ്ട്."

1988 ഫെബ്രുവരിയിൽ AIPSN രൂപീകരിക്കപ്പെട്ടു. ഏതാനും സംസ്ഥാനങ്ങൾ, ചെറിയ തോതിൽ അഖിലേന്ത്യാ ബാലോത്സവങ്ങൾ നടത്തുകയുണ്ടായി. സാക്ഷരതാ പ്രവർത്തനത്തിനായി BGVS രൂപീകരിച്ചപ്പോൾ അതിന്റെ ആഭിമുഖ്യത്തിൽ 1994 ഡിസംബറിൽ ഡെൽഹിയിൽ വച്ചു നടത്തിയ അഖിലേന്ത്യാ ബാലോത്സവവും അതിനായി സംസ്ഥാനങ്ങളിൽ നടത്തിയ പരിശീലനങ്ങളും ശ്രദ്ധേയമായിരുന്നു. പിന്നീട് രാജ്യവ്യാപകമായി നൂറുക്കണക്കിന് ബാലോത്സവങ്ങൾ - ചിലർ അതിനെ 'ബാൽമേള' എന്നു വിളിച്ചു, ചിലർ ജോൽ - Joy of Learning എന്നും - നടന്നു. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ഒരു അടിസ്ഥാനപരിപാടി ആയി മാറി ബാലോത്സവം. അതിലെ ഏറ്റവും അവസാനത്തെ പരീക്ഷണമാണ് 2007 മെയ് മാസത്തിൽ കേരളത്തിൽ നാലിടത്തായി നടത്തിയ 'സ്നേഹസഹവാസം'. മൂല്യബോധനത്തിന്റെ രീതിശാസ്ത്രപരമായ ഒരു പരീക്ഷണമായിരുന്നു അത്. എന്നാൽ 2004 മെയിൽ ആലപ്പുഴ വച്ചു നടത്തിയ സർഗോത്സവമായിരുന്നു ഏറ്റവും വലിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 1000 കുട്ടികൾ, കേരളത്തിൽനിന്ന് 2000 കുട്ടികൾ.

കുട്ടികൾക്കിടയിലുള്ള പ്രവർത്തനം ബാലോത്സവങ്ങൾക്കുമുമ്പുതന്നെ പരിഷത്ത് ആരംഭിച്ചതായിരുന്നു. പ്രവർത്തനാധിഷ്ഠിത ശാസ്ത്രബോധനം (Activity Based Science Teaching) എന്ന ആശയം കേൾക്കാൻ തുടങ്ങിയപ്പോൾ തന്നെ പരിഷത്ത് സ്കൂളുകളിൽ, ആദ്യം ഹൈസ്കൂൾ കുട്ടികൾക്കായി സയൻസ് ക്ലബ്ബും പിന്നീട് ലോവർ പ്രൈമറി കുട്ടികൾക്കായി സയൻസ് കോർണറും, ആരംഭിക്കാൻ മുൻകൈ എടുത്തിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ സ്കൂളിൽ മാത്രമായി പരിമിതപ്പെടുത്താതെ വ്യാപകമാക്കണമെന്ന ഉദ്ദേശത്തോടെയാണ് 'ബാലവേദികൾ' എന്ന സങ്കൽപ്പനത്തിന് രൂപം നൽകിയത്. 1978-79 കാലത്താണ് ബാലവേദികൾ സംഘടിപ്പിക്കപ്പെടാൻ തുടങ്ങിയത്. എന്നാൽ 1981ൽ 'യുറീക്കാ ബാലവേദികൾ' എന്ന കൈപ്പുസ്തകം പ്രസിദ്ധീകരിച്ചതിനുശേഷം മാത്രമാണ് ബാലവേദി പ്രവർത്തനം സജീവമായത്. ഏറെ പ്രത്യാശയുണ്ടായിരുന്ന ഒരു പ്രവർത്തനമേഖലയായിരുന്നു ബാലവേദികൾ. എന്നാൽ നാട്ടിലെ കുട്ടികളിൽ തന്നെ ചെറിയൊരു [ 90 ] ശതമാനത്തെപ്പോലും ഉൾക്കൊള്ളാൻ അതിന് കഴിഞ്ഞില്ല.

ഒന്നാമതായി: ബാലവേദികൾ ഒരു ഇവന്റ് - സംഭവം - അല്ല. സ്ഥിരമായ ഒരു സംവിധാനമാണ്. ഓരോ ബാലവേദിക്കും മാർഗനിർദേശം നൽകാൻ പ്രാദേശിക പ്രവർത്തകർ വേണം. അവർ തുടർച്ചയായി പഠിക്കുന്നവരാകണം. ഈ ലക്ഷ്യം മുൻനിർത്തി ബാലവേദി പ്രവർത്തകർക്കായി നിരവധി പരിശീലനക്യാമ്പുകൾ സംഘടിപ്പിക്കുകയുണ്ടായിട്ടുണ്ട്. എന്നാൽ ഈ പരിശീലകരുടെ കയ്യിലെ സ്റ്റോക്ക് വേഗം തീർന്നു. അവരും തുടർച്ചയായി പഠിക്കേണ്ടിയിരുന്നു. അത് നടന്നില്ല. ഒറ്റയ്ക്കും തെറ്റയ്ക്കും ചില പ്രവർത്തകർ ഉയർന്ന സർഗശേഷി കാണിക്കുകയും അവരുടെ ഉത്തരവാദിത്ത്വത്തിലുള്ള ബാലവേദികൾ സജീവങ്ങളായി നിലകൊള്ളുകയും ചെയ്തു. എന്നാൽ ഏറിയ പങ്ക് ബാലവേദികളും സർഗാത്മകതയുടെ അഭാവം കാരണം നിഷ്‍ക്രിയമായിത്തീർന്നു. 2004ലെ ആലപ്പുഴ പരിപാടിക്ക് 'സർഗോത്സവം' എന്ന പേർ നൽകിയത് സർഗാത്മകതയുടെ പ്രാധാന്യം ഊന്നാനായിരുന്നു എന്നാൽ ആഗ്രഹിച്ച തരത്തിലുള്ള ഒരു ശൃംഖലാ പ്രതിപ്രവർത്തനം ആരംഭിക്കാൻ അതുകൊണ്ടും കഴിഞ്ഞില്ല.

രണ്ടാമതായി: വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരവരുടെ നേതൃത്വത്തിൽ ബാലവേദികൾ രൂപീകരിക്കാൻ തുടങ്ങി. ബാലസംഘം, ബാലജനസഖ്യം, ബാലഗോകുലം.... ഓരോരുത്തരും കുട്ടികളെ തങ്ങളുടെ സംഘങ്ങളിലേക്ക് ആകർഷിക്കാൻ തുടങ്ങി. അത്തരമൊരു മത്സരത്തിൽ പരിഷത്തിന് താൽപ്പര്യമില്ലായിരുന്നു. ഇടക്കാലത്ത് കുട്ടികൾക്കിടയിലുള്ള പ്രവർത്തനത്തെ പരിഷത്തിന്റെ പ്രവർത്തനത്തിൽ നിന്ന് സ്വതന്ത്രമാക്കി, ഓട്ടോണമസ് ആക്കുന്നതിനെപ്പറ്റിയും ആലോചന നടന്നു. മുഖ്യമായും ശാസ്ത്രപഠനമാണ് കേന്ദ്രീകരണബിന്ദു എന്നതിനാൽ ഒരു 'ചിൽഡ്രൻസ് സയൻസ് അക്കാദമി' പ്രത്യേകമായി രജിസ്റ്റർ ചെയ്യാം, ബാലവേദികളെ അതിലോട്ട് അഫിലിയേറ്റുചെയ്യാം.... എന്നിങ്ങനെയെല്ലാം പോയി ഈ ആലോചന. എന്നാൽ പലേ കാരണങ്ങളാലും ഇത് നടന്നില്ല.

1974ൽ ആരംഭിച്ച യുറീക്കാ വിജ്ഞാന പരീക്ഷക്ക് അതിവേഗം പ്രചാരം സിദ്ധിക്കുകയുണ്ടായി. നാലും അഞ്ചും ലക്ഷം കുട്ടികൾ അതിൽ പങ്കെടുക്കാറുണ്ടായിരുന്നു. അതിനുമുമ്പേ തുടങ്ങിയ ശാസ്ത്രകേരളം ക്വിസും 1975ൽ തുടങ്ങിയ ശാസ്ത്രഗതി വിജ്ഞാന പരീക്ഷയും വ്യത്യസ്തങ്ങളായ കാരണങ്ങളെക്കൊണ്ട് നിന്നുപോയി. യുറീക്കാവിജ്ഞാനോത്സവം ഇന്നും നടക്കുന്നുണ്ട്. ചില ജില്ലകളിൽ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച്. കുട്ടികൾക്ക് ശാസ്ത്രപഠനത്തിന് പ്രേരണ നൽകുക, പുതിയ പുതിയ മൂല്യനിർണയരീതികൾ ആവിഷ്കരിക്കുക എന്നിങ്ങനെ പല ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ഇതിന് ആയിരക്കണക്കിന് വളണ്ടിയർമാരുടെ സഹായം ആവശ്യമുണ്ട്. വേണ്ടത്ര അധ്യാപകർ ഇതിൽ പങ്കെടുക്കാത്തതിനാൽ, സാധ്യമാകുമായിരുന്ന അക്കാദമിക നേട്ടങ്ങൾ പൂർണമായും ഇതുകൊണ്ട് ഉണ്ടാക്കാൻ [ 91 ] കഴിഞ്ഞില്ല. അടുത്തകാലത്തു മാത്രമാണ് ഈ സ്ഥിതിയിൽ അൽപ്പസ്വൽപ്പം മാറ്റം വന്നത്. കാരണം, 1997ൽ ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണം, ബോധപൂർവം തന്നെ ജ്ഞാനസൃഷ്ടി സിദ്ധാന്തത്തിൽ അധിഷ്ഠിതമായിരുന്നു. അപ്പോഴേയ്ക്കും പരിഷത്തിലെ സജീവപ്രവർത്തകരും അല്ലാത്തവരുമായി ഒട്ടനവധി അധ്യാപകർ ബോധനശാസ്ത്രത്തിൽ തൽപ്പരരായിക്കഴിഞ്ഞിരുന്നു; ബി.എഡ് ക്ലാസ്സുകളിൽ പഠിച്ചതിനപ്പുറം പോയിരുന്നു, ധാരാളം വായിക്കാൻ തുടങ്ങിയിരുന്നു; തങ്ങളുടെ ക്ലാസ്സ്റൂം അനുഭവങ്ങളെ സിദ്ധാന്തങ്ങളുമായി താരതമ്യപ്പെടുത്താൻ തുടങ്ങിയിരുന്നു; അങ്ങനെ പുതിയൊരു തരം അധ്യാപകരുടെ ഒരു കൂട്ടായ്മ വളർന്നു വന്നു. ഈ കൂട്ടായ്മയിൽ പരിഷത്ത് പ്രവർത്തകരല്ലാത്ത ഒട്ടനവധി അധ്യാപകർ കൂടി ഉണ്ടായിരുന്നു. ഇതിനകം പരിഷത്തിന്റെ അനുഭവസമ്പത്ത് പൊതുഅധ്യാപകരുടേതുകൂടി ആയിത്തീർന്നു. 1997 ൽ സർക്കാർ പാഠ്യപദ്ധതി പരിഷ്കരണത്തിനായി പ്രത്യേകം ഇന്റർവ്യൂ നടത്തി എടുത്ത അധ്യാപകരിൽ മേൽപ്പറഞ്ഞ തരത്തിലുള്ള പരിഷത്തുകാരല്ലാത്ത ധാരാളം അധ്യാപകർ ഉണ്ടായിരുന്നു.

1990കളുടെ അവസാനമായപ്പോഴേയ്ക്കും ഇത്തരം പ്രവർത്തനങ്ങൾ സ്കൂളുകളിൽ മാത്രമായി ഒതുങ്ങുന്ന അവസ്ഥയുണ്ടായി. അത് മറികടക്കാനും തദ്ദേശീയമായ ബാലവേദി പ്രവർത്തനത്തെ ശക്തിപ്പെടുത്താനുമായാണ് 2004ലെ വലിയ സർഗോത്സവം പരിഷത്ത് സംഘടിപ്പിച്ചത്. അതിൽ നിന്നുണ്ടാകുന്ന ഉന്മേഷത്തിന്റെ ഊർജം ഉപയോഗിച്ച്, അതിബൃഹത്തായ ഒരു ബാലവേദി ശൃംഖലയും അവയ്ക്ക് നേതൃത്വം നൽകാനായി യുവതലമുറയിൽപ്പെട്ടവരുടെ പഞ്ചായത്തുതോറുമുള്ള ചങ്ങാതിക്കൂട്ടങ്ങളും ഉണ്ടാക്കണമെന്നായിരുന്നു ലക്ഷ്യം. എന്നാൽ ആവശ്യമായ അളവിൽ മേലോട്ടുള്ള തള്ളൽ കൊടുക്കാൻ കഴിയാത്ത റോക്കറ്റിൽ ഇന്ധനം മുഴുവൻ ലോഞ്ചിങ്ങ് പാഡിൽ വച്ചുതന്നെ കത്തിത്തീരുന്നപോലെ ആയിരുന്നു ആലപ്പുഴയിലെ അനുഭവം. ചങ്ങാതിക്കൂട്ടങ്ങളെ വളർത്തിക്കൊണ്ടുവരാൻ വേണ്ടത്ര ഊർജം

പരിഷത്ത് പ്രവർത്തകരിൽ അവശേഷിച്ചില്ല. ഈയിടെ സംഘടിപ്പിച്ചുതുടങ്ങിയ യുവസംഗമത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് ഇതു കൂടിയാണ്. ഇന്ന് കുട്ടികൾക്ക് മാധ്യമങ്ങളിലൂടെയും വിദ്യാലയങ്ങളിലൂടെയും സ്വന്തം വീടുകളിൽ നിന്നും ലഭിക്കുന്ന വ്യക്തിത്വബോധം സങ്കുചിതമാണ്, സ്വാർഥപൂരിതമാണ്. സ്നേഹരഹിതമാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി സമത്വത്തിന്റെയും സുസ്ഥിരതയുടെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സഹകരണത്തിന്റെയുമായ ഒരു മൂല്യബോധം കുട്ടികളിൽ വളർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യം കൂടി ബാലവേദികൾക്കുണ്ട്. അതിന് കടകവിരുദ്ധമായ മൂല്യങ്ങളാണ് ജാതിമതാധിഷ്ഠിതങ്ങളായ കുട്ടികളുടെ സംഘങ്ങളിൽ നൽകുന്നത്. ഭാവി സമൂഹത്തെ രക്ഷിക്കാൻ കുട്ടികളെ ഇതിൽ നിന്ന് രക്ഷിച്ചേ പറ്റൂ. [ 92 ]
10

വിദ്യാഭ്യാസം


പരിഷത്ത് ഉണ്ടാക്കിയത് തന്നെ ബഹുജന വിദ്യാഭ്യാസത്തിനുവേണ്ടി ആയിരുന്നു. ജനങ്ങൾക്കിടയിൽ ശാസ്ത്രവിജ്ഞാനവും ശാസ്ത്രബോധവും പ്രചരിപ്പിക്കാൻ വേണ്ടിയായിരുന്നു. സ്ഥാപക അംഗങ്ങളിലും പിൽക്കാലത്ത് വന്ന പ്രവർത്തകരിലും ഏറ്റവും പ്രബലമായ വിഭാഗം അധ്യാപകരുടേതായിരുന്നു. ഇതൊക്കെക്കൊണ്ടുതന്നെയാണ് തുടക്കം മുതലേ വിദ്യാഭ്യാസം പരിഷത്തിന്റെ പ്രധാന അജണ്ടയായിത്തീർന്നതും.

1966ൽ NCERT പുതിയ പാഠ്യപദ്ധതി ആവിഷ്കരിച്ചപ്പോൾ അതിനോടു പ്രതികരിച്ചുകൊണ്ടാണ് പരിഷത്ത് ഔപചാരിക വിദ്യാഭ്യാസമേഖലയിൽ പ്രവേശിക്കുന്നത്. എന്നാൽ, നാമമാത്രമായ ഒരു പ്രവർത്തനമായിരുന്നു അത്. 1967ൽ ഭരണഘടന അംഗീകരിക്കുകയും വ്യക്തമായ കർമപരിപാടികൾ ആസൂത്രണം ചെയ്യുകയും വളരാൻ തീരുമാനിക്കുകയും ചെയ്തതോടുകൂടി മാത്രമാണ് പരിഷത്ത് ഒരു സംഘടനപോലും ആയിത്തീരുന്നത്. 1969 സമ്മർ വെക്കേഷൻ കാലത്ത് പരീക്ഷണാർഥം തൃശ്ശൂരിൽ വച്ചു നടത്തിയ ശാസ്ത്രപോഷണ ക്ലാസ്സുകൾ ആയിരുന്നു വിദ്യാഭ്യാസമേഖലയിലെ തുടക്കപരിപാടി. അതിനെ ബ്രിഡ്ജ് കോഴ്സ്, പ്രി ടേസ്റ്റിങ് ക്ലാസ്സുകൾ എന്നൊക്കെ വിളിച്ചിരുന്നു. പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ കുട്ടികൾക്ക്, പ്രീഡിഗ്രിയിലെ ശാസ്ത്രപാഠങ്ങൾ മുൻകൂട്ടി പരിചയപ്പെടുത്തുക, സ്കൂൾ-കോളേജ് ഷോക്ക് മയപ്പെടുത്തുക, താൻ പഠിക്കുന്ന പാഠഭാഗങ്ങൾ ശാസ്ത്രത്തിന്റെ ചക്രവാളങ്ങളുമായും സമൂഹത്തിന്റെ നിലനിൽപ്പുമായും എങ്ങനെയൊക്കെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിവുണ്ടാക്കുക - ഇതൊക്കെ ആയിരുന്നു ലക്ഷ്യങ്ങൾ.

തൃശ്ശൂരിലെ സർക്കാർ ബോയ്സ് സ്കൂളിൽ വച്ചായിരുന്നു 10 ദിവസം നീണ്ടുനിന്ന ഈ കോഴ്സ് നടന്നത്. ഒരു ദിവസം സെന്റ് തോമസ് കോളേ [ 93 ] ജിലെ ഫിസിക്സ് അധ്യാപകൻ അബ്രഹാം മാഷ് ആയിരുന്നു ക്ലാസ്സെടുത്തിരുന്നത്. വിഷയം ഓപ്റ്റിക്സ്. പ്രകാശത്തിന്റെ അപഭംഗനം (refraction) എന്നതായിരുന്നു പാഠഭാഗം. ഏതാണ്ട് 40 കുട്ടികൾ, കുറച്ച് പരിഷത്ത് പ്രവർത്തകർ. അധികമാരും ശ്രദ്ധിക്കാതെ അസാധാരണക്കാരനായ ഒരു നിരീക്ഷകൻ പിന്നിലെ ബഞ്ചിലിരുന്നു ക്ലാസ്സു മുഴുവൻ ശ്രദ്ധിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു. 'ഫിസിക്സ് ഇത്രയും സരസമായി പഠിക്കാമായിരുന്നെങ്കിൽ ഞാൻ സയൻസ് ഗ്രൂപ്പുതന്നെ എടുക്കുമായിരുന്നു...' അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു ഈ അസാധാരണ നിരീക്ഷകൻ, ഈ വെക്കേഷൻ ക്ലാസ്സുകൾക്ക് ഏറെ പ്രചാരം ലഭിച്ചു. പിന്നീടുള്ള വർഷങ്ങളിൽ വേനൽക്കാലത്ത് ബ്രിഡ്ജ് കോഴ്സുകൾ നടത്തുകയെന്നത് ഒരു പതിവായിത്തീർന്നു. അതിനകം കൊഠാരി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരുന്നു. ചില പ്രവർത്തകരെല്ലാം അത് പഠിച്ചിരുന്നു. 1970കളോടുകൂടിയാണ് ശാസ്ത്രം പ്രവർത്തനമാണ് (science is doing) എന്ന സൂത്രവാക്യം കേരളത്തിൽ പ്രചരിക്കാൻ തുടങ്ങിയത്. ഗാന്ധിജിയുടെ അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയിൽ കൂടിയും പിന്നീട് കരിക്കുലത്തിൽ ചേർത്ത സൂപ്പിലൂടെയും (SUPW Sociallay Useful Productive Work) ഇത് പരിചിതമായിത്തീർന്നതാണ്. പ്രവർത്തനത്തിനായി സ്കൂളുകളിൽ 'കിറ്റു'കൾ വിതരണം ചെയ്യപ്പെട്ടിരുന്നുതാനും. എന്നാൽ ഓഡിറ്റ് ഭയത്താൽ കിറ്റു പെട്ടികൾ മിക്ക സ്കൂളുകളിലും തുറന്നേയില്ല. പിൽക്കാലത്ത് പ്രവർത്തനാധിഷ്ഠിത ബോധനം (ABL - Activity Based Learning) എന്നു വിളിക്കപ്പെട്ട ഇത് പതുക്കെപ്പതുക്കെ പരിഷത്ത് അധ്യാപകരുടെ ബോധമാകാൻ തുടങ്ങിയിരുന്നു. 1970-72 കാലങ്ങളിൽ 'കിറ്റുപെട്ടി തുറക്കൂ' എന്ന അഭ്യർഥനയുമായി പരിഷത്ത് അധ്യാപകർ സ്കൂളുകൾതോറും കയറിയിറങ്ങി സയൻസ് ക്ലബ്ബുകൾക്ക് രൂപം കൊടുത്തു. സ്പോൺസർമാരായ അധ്യാപകർക്ക് പരിശീലനം നൽകി. ഇതിന്റെയെല്ലാം സംഘാടനത്തിലൂടെ ശാസ്ത്രകേരളം വളർന്നു. സയൻസ് ക്ലബ്ബുകൾ പരിഷത്തിൽ അഫിലിയേറ്റ് ചെയ്തു. അങ്ങനെ പരിഷത്ത് ആയിരത്തഞ്ഞൂറിലധികം സ്കൂളുകളിലേക്ക് നേരിട്ട് എത്തി. ശാസ്ത്രകേരളത്തിലൂടെയും യുറീക്കയിലൂടെയും പകുതിയിലധികം സ്കൂളുകളിലും പരിഷത്തെത്തിയിരുന്നു. ശാസ്ത്രവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അച്ഛനമ്മമാർ, പ്രത്യേകിച്ചും മധ്യവർഗത്തിൽപ്പെട്ടവർ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു. അതിനൊത്ത് അധ്യാപകരും. കോൺവെന്റുകളിലെ അധ്യാപികമാർ ശാസ്ത്രകേരളത്തിന്റെയും യുറീക്കയുടെയും ഏജന്റുമാരായി. ഇരുന്നൂറും മുന്നൂറും കോപ്പികൾ എടുത്തിരുന്ന അധ്യാപികമാരുണ്ടായിരുന്നു. ശാസ്ത്രകേരളം ക്വിസ്സും യുറീക്ക വിജ്ഞാന പരീക്ഷയും ഇതിന് ആക്കം കൂട്ടി. ലോവർ പ്രൈമറി സ്കൂളുകളിലെ കുട്ടികൾക്കായി സയൻസ് കോർണറുകൾ രൂപീകരിക്കാൻ തുടങ്ങി. അവർക്കുവേണ്ടി ബാലശാസ്ത്രം എന്ന പേരിൽ ഒരു ചുമർ പത്രവും പ്രസിദ്ധീകരിക്കാൻ തുടങ്ങി. വിതരണത്തിനുള്ള [ 94 ] അസാമാന്യമായ വിഷമം കാരണം മൂന്നു ലക്കത്തിനുശേഷം അത് നിർത്തി വെക്കുകയാണുണ്ടായത്. അക്കാലത്ത് പല സന്ദർശകരും പരിഷത്ത് പ്രവർത്തകരോട് ചോദിക്കാറുള്ള ഒരു ചോദ്യമുണ്ടായിരുന്നു; 'നിങ്ങൾ 10- 12 കൊല്ലമായല്ലോ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്? എത്രകണ്ട് ഫലപ്രദമാണ് നിങ്ങളുടെ പ്രവർത്തനം? എന്താണ് നിങ്ങളുടെ വിലയിരുത്തൽ? എന്താണ് അതിന്റെ ആഘാതം (impact)?' എങ്ങനെയാണ് പരിഷത്ത് പ്രവർത്തനത്തിന്റെ ഫലദായിത്വം അളക്കുക? എന്താണതിന്റെ മാനദണ്ഡം? അറിഞ്ഞുകൂടായിരുന്നു. പക്ഷേ, ഒരു കാര്യം വ്യക്തമാണ്. പരിഷത്ത് മാറ്റത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്, പ്രവർത്തിക്കുന്നത്. മാറ്റം വേണമെങ്കിൽ ബലം പ്രയോഗിക്കണം. അപ്പോൾ പ്രതിബലവും ഉണ്ടാകും, പ്രത്യാഘാതം ഉണ്ടാകും. എല്ലാവരും പുകഴ്‍ത്തുകയാണെങ്കിൽ പരിഷത്ത് ഫലപ്രദമല്ല എന്നാണതിനർഥം. എന്നാൽ വിദ്യാഭ്യാസരംഗത്തേക്ക് വ്യാപിച്ചതോടെ ചിലരുടെയെങ്കിലും മനസ്സുകളിൽ ആശങ്ക വളരാൻ തുടങ്ങി. പി.ടി.ബി അറിയപ്പെടുന്ന ഒരു കമ്യൂണിസ്റ്റുകാരനാണ്. 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടത് വിദ്യാഭ്യാസത്തിലെ ഇടപെടൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങളാണ്. ഇപ്പോഴിതാ വീണ്ടും ഇടതുപക്ഷക്കാർ വിദ്യാഭ്യാസത്തിലേക്ക് നുഴഞ്ഞുകയറുന്നു. ആദ്യമാദ്യം എതിർപ്പ് മനസ്സിൽ മാത്രമായിരുന്നു, പ്രകടിപ്പിക്കപ്പെട്ടിരുന്നില്ല. പക്ഷേ, അടിയന്തിരാവസ്ഥക്കാലത്ത് അത് പുറത്തുവന്നു. സ്കൂൾ സയൻസ് ക്ലബ്ബുകളെ പരിഷത്തിൽ അഫിലിയേറ്റ് ചെയ്യുന്നത് വിലക്കി. കോൺഗ്രസുകാരനായ ഒരു അധ്യാപകന്റെ നേതൃത്വത്തിൽ ഗവൺമെന്റ് സ്വന്തം സയൻസ് ക്ലബ്ബ് സംഘടനയുണ്ടാക്കി. കൊല്ലത്തെ ഒരു ബിഷപ് പരിഷത്തിനെ 'പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം' എന്നു വിശേഷിപ്പിച്ച്, കുട്ടികളെ പരിഷത്തുമായി ബന്ധപ്പെടുത്തരുതെന്ന് ഉപദേശിച്ചുകൊണ്ട് ഒരു ഇടയലേഖനം ഇറക്കി. 1976ലെ പ്രകൃതി, ശാസ്ത്രം, സമൂഹം ക്ലാസ്സുകൾക്കു ശേഷം, അത് കമ്യൂണിസ പ്രചാരണമാണ് എന്ന് ആക്ഷേപിച്ചുകൊണ്ട് ചന്ദ്രികയിൽ ഒരു മുഴുപേജ് ലേഖനം തന്നെ വന്നു. 1970കളുടെ അവസാനമായപ്പോഴക്കും സൈലന്റ് വാലി വിവാദം ഉയർന്നുവന്നു. ഇത് ഒട്ടേറെ ശത്രുക്കളെ പരിഷത്തിന് നൽകി. കോൺട്രാക്ടർമാർ, എൻജിനിയർമാർ, ഇടത്തട്ടുകാർ തുടങ്ങിയ വികസനത്തിന്റെ ഗുണഭോക്താക്കൾ' (പരിഷത്ത് വികസനത്തിന്റെ ദോഷഭോക്താക്കളുടെ പക്ഷത്തായിരുന്നു) എല്ലാം പരിഷത്തിന്റെ ശത്രുക്കളായി മാറി. അവിടുന്നിങ്ങോട്ട് പരിഷത്തിന്റെ പേരിൽ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടുകൊണ്ടേയിരുന്നു. പരിഷത്തിന്റെ പ്രവർത്തനങ്ങൾ ഏശുന്നുണ്ടെന്നതിന്റെ ലക്ഷണമായി ഇതിനെ കാണാം. ആരെയൊക്കെയോ അത് വേദനിപ്പിക്കുന്നുണ്ട്. പരിഷത്ത് അതിന്റെ പക്ഷപാതിത്തം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ദരിദ്രവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിനെ എങ്ങനെ ബാധിക്കുന്നു എന്നു നോക്കിയാണ് പരിഷത്ത് നിലപാടെടുക്കുന്നത്. അവർക്ക് ദ്രോഹം ചെയ്യുന്ന ഒരു പ്രവർത്ത [ 95 ] നവും പരിഷത്ത് നടത്തിയിട്ടില്ല. എങ്കിലും പരിഷത്തിന്റെമേൽ ഊഹിക്കാനാകാത്ത തരത്തിലുള്ള ദുരാരോപണങ്ങൾ ഉയരുകയുണ്ടായിട്ടുണ്ട്. ഇപ്പോഴും ഉയരുന്നുണ്ട്, ഒരു വശത്ത് പരിഷത്ത് കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടിയുടെ ഒരു പോഷക സംഘടനയാണ് എന്ന ആരോപണം. മറുവശത്ത് പരിഷത്ത് സി.ഐ.എ ഏജന്റാണ് എന്ന ആരോപണം. ഇനിയും ഒരു വശത്ത് പരിഷത്ത് പരിസ്ഥിതി മൗലികവാദിയാണ്, വികസനവിരുദ്ധമാണ് എന്ന ആരോപണം. എതിർവശത്ത് പരിഷത്ത് പരിസ്ഥിതിയുടെ കാര്യത്തിൽ ഉറച്ചനിലപാടുകൾ എടുക്കുന്നില്ല എന്ന ആരോപണം. അതെ, പരിഷത്തിന് പ്രായപൂർത്തിവന്നിരിക്കുന്നു!

ബ്രിഡ്ജ് കോഴ്സുകൾ, വിജ്ഞാന പരീക്ഷകൾ, അധ്യാപക പരിശീലനങ്ങൾ എന്നിവയായിരുന്നു 1970കളുടെ തുടക്കത്തിലെ പ്രവർത്തനങ്ങൾ. ഒപ്പം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് മലയാളത്തിൽ ഉപരിപഠനത്തിനാവശ്യമായ പാഠപുസ്തകങ്ങൾ ഉണ്ടാക്കുകയും അവ ഉപയോഗിക്കാൻ അധ്യാപകർക്ക് പരിശീലനം നൽകുകയും ചെയ്തിരുന്നു. എല്ലാതലത്തിലുമുള്ള അധ്യയന മാധ്യമം മാതൃഭാഷയാക്കുക എന്നതാണ് പരിഷത്ത് ഇക്കാലത്ത് ഏറ്റെടുത്തിരുന്ന മറ്റൊരു ദൗത്യം. വിദ്യാഭ്യാസരംഗത്ത് വന്നുകൊണ്ടിരുന്ന സർവതോമുഖമായ അപചയത്തെക്കുറിച്ച് പരിഷത്ത് ആശങ്കാകുലമാകാൻ തുടങ്ങിയത് 70കളുടെ മധ്യത്തോടുകൂടിയാണ്. 1976ൽ നടന്ന 13-ാം വാർഷികത്തിൽ ഒരു വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചിരുന്നു. അതിൽ ഈ ലേഖകൻ അവതരിപ്പിച്ച പ്രബന്ധത്തിൽ പാഠ്യപദ്ധതി പരിഷ്കരണം, പരീക്ഷാരീതികളുടെ പരിഷ്കരണം, പാഠപുസ്തകങ്ങൾ, അധ്യയനരീതി എല്ലാം പരാമർശിക്കപ്പെട്ടിരുന്നു. അന്ന് ഉയർത്തിയ ഒരുപ്രശ്നം ഇന്നും പ്രസക്തമായിത്തന്നെ നിലനിൽക്കുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യമെന്ത്? ഇന്നത്തെ വിദ്യാഭ്യാസംകൊണ്ട് ആ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നുണ്ടോ? കേന്ദ്രഗവൺമെന്റുകൾ നിയോഗിച്ച വിദ്യാഭ്യാസക്കമ്മീഷനുകളുടെ അന്വേഷണവും ഇതുതന്നെ ആയിരുന്നു. പരിഷത്തും ഔപചാരികമായ വിദ്യാഭ്യാസരേഖകൾ തയ്യാറാക്കിയിട്ടുണ്ട്. കമ്മീഷനുകളെപ്പോലും നിയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യമായി നിർവചിക്കപ്പെടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് പെറ്റുവീണ കുട്ടികളെ, കുറഞ്ഞൊരു കാലംകൊണ്ട്, പത്ത് പതിനഞ്ചുകൊല്ലംകൊണ്ട്, മാനവരാശി അവരെ, അനേകായിരം കൊല്ലങ്ങളിലൂടെ ആർജിച്ചിട്ടുള്ള വിജ്ഞാനസമ്പത്തിന്റെയും കൗശലസമ്പത്തിന്റെയും സത്ത സ്വാംശീകരിക്കാനും അങ്ങനെ സമൂഹത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും ആവശ്യമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കെൽപ്പുള്ളവരാക്കാനും സഹായിക്കുക. ഇതാണ് വിദ്യാഭ്യാസത്തിന്റെ പ്രയോഗാത്മകമായ ധർമം. മനുഷ്യർക്ക് മൃഗങ്ങളിലേതിൽനിന്ന് വ്യത്യസ്തമായി ഭൗതികേതരമായ, സാംസ്കാരികമായ, ആത്മീയമായ ഒരു സ്വത്വം കൂടി ഉണ്ട്. ഈ സ്വത്വം വികസിപ്പിക്കാൻ സഹായി [ 96 ] ക്കുക എന്നതാണ്, വിദ്യാഭ്യാസത്തിന്റെ രണ്ടാമത്തെ മാനവികമായ ലക്ഷ്യം. മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ ഓരോ കുട്ടിയിലും അന്തർലീനമായിട്ടുള്ള കഴിവുകളെ പരമാവധി വളർത്തിക്കൊണ്ടുവരാൻ സഹായിക്കുക. അതേ സെമിനാറിൽ, ശാസ്ത്രപാഠ്യപദ്ധതി ആധുനീകരിക്കുന്നതിന്റെ യുക്തിപരമായ അടിസ്ഥാനങ്ങളെപ്പറ്റി ഡോ.വേദമണി മാനുവൽ അവതരിപ്പിച്ച പ്രബന്ധം പ്രൗഢഗംഭീരമായിരുന്നു. പരിഷത്തിലെ അധ്യാപകർക്ക് ബോധനശാസ്ത്രത്തിലെയും വിദ്യാഭ്യാസത്തിലെയും ആധുനികചിന്തകൾ അദ്ദേഹം പരിചയപ്പെടുത്തിക്കൊടുത്തു.

പതിറ്റാണ്ട് അവസാനമായപ്പോഴേയ്ക്കും കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മാത്രമല്ല കൊള്ളരുതായ്മകൾ കൂടി പകൽപോലെ വ്യക്തമാകാൻ തുടങ്ങിയിരുന്നു. വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റണം എന്നു തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയരാൻ തുടങ്ങിയിരുന്നു. തൃശ്ശൂരിൽ നടന്ന പരിഷത്തിന്റെ 17-ാം വാർഷികത്തോടനുബന്ധിച്ച്, 1980ൽ, ഒരു വിദ്യാഭ്യാസ സമ്മേളനം നടത്തുകയുണ്ടായി. അതിൽ ആമുഖമായി ഈ ലേഖകൻ അവതരിപ്പിച്ച പ്രബന്ധത്തിന്റെ ശീർഷകം "വിദ്യാഭ്യാസമോ വിദ്യാഭാസമോ" എന്നതായിരുന്നു. വിദ്യാഭ്യാസം ഒരു ആഭാസമായിത്തീർന്നിരുന്നു.

രണ്ടു ചോദ്യങ്ങൾ:

എന്താണ് വിദ്യാഭ്യാസം? എന്തിനാണ് വിദ്യാഭ്യാസം? രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം കിട്ടിക്കൊണ്ടേ ആദ്യത്തെ ചോദ്യത്തിന് ഉത്തരം തേടാൻ കഴിയൂ. ആ ഉത്തരം ഏതാണ്ട് ഇപ്രകാരമാണ്.

"താൻ ജീവിക്കുന്ന സമൂഹം തന്നെ ഏൽപ്പിക്കുന്ന ചുമതലകൾ ഏറ്റവും കാര്യക്ഷമമായ വിധത്തിൽ നിർവഹിക്കാൻ സാധ്യമാക്കുമാറ് ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തിന്റെ ഏറ്റവും നല്ലവശങ്ങളെ സർവതോമുഖമായി വികസിപ്പിക്കുകയും മാനവരാശിയുടെ ആകെയുള്ള സാംസ്കാരിക പൈതൃകത്തെ ആസ്വദിക്കാനുള്ള കഴിവുണ്ടാക്കുകയും ആണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. " (13-ാം വാർഷിക സുവനീർ)

തുടർന്ന് മൂന്നു ചോദ്യങ്ങൾ കൂടി

(i)സമൂഹത്തിൽ വ്യക്തിക്കു വഹിക്കേണ്ടിവരുന്ന ചുമതലകൾ ഏതെല്ലാം?
(ii)എന്താണ് മാനവരാശിക്കാകെ പൊതുവായ സാംസ്കാരിക പൈതൃകം?
(iii)എന്താണ് സ്വന്തം സമൂഹത്തിന്റെ പ്രത്യേകമായ സാംസ്കാരിക പൈതൃകം?

ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ ജീവിതം നിലനിർത്താനും മെച്ചപ്പെടുത്താനും ആവശ്യമായ ഉപാധികൾ, ആഹാര-വസ്ത്ര-പാർപ്പിടാദികളും [ 97 ] ആരോഗ്യ-വിദ്യാഭ്യാസ-വിനോദ-വിശ്രമ സംവിധാനങ്ങളും ഉൽപ്പാദിപ്പിക്കുന്ന രീതിയും, അതിനുപയോഗിക്കുന്ന സാധനസാമഗ്രികളും സംഘടനാ സംവിധാനങ്ങളും കീഴ്‍വഴക്കങ്ങളും എല്ലാം അമേരിക്കയിലേതിൽ നിന്നും യൂറോപ്പിലേതിൽ നിന്നും വ്യത്യസ്തമാണ്. ഇന്ത്യൻ സമൂഹം അതിലെ വളർന്നു വരുന്ന തലമുറയിൽ അർപ്പിക്കുന്ന ഉത്തരവാദിത്ത്വങ്ങളും അമേരിക്കൻ സമൂഹം അവിടത്തെ യുവതീയുവാക്കളിൽ ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങളും വ്യത്യസ്തമാണ്. അതിനാൽ തന്നെ, രണ്ടുകൂട്ടർക്കും നൽകുന്ന വിദ്യാഭ്യാസവും വ്യത്യസ്തമായിരിക്കണം. കേരള സമൂഹവും ഭാരത സമൂഹവും തമ്മിലും ജീവനോപാധികളുടെ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ട്. പക്ഷേ, ഇന്ന് ഭാരതത്തിലും കേരളത്തിലും ജീവിക്കുന്ന ഒരു 'അമേരിക്കൻ യൂറോപ്യൻ' സമൂഹമുണ്ട് - ഇവിടത്തെ വരേണ്യവർഗം. അതാവശ്യപ്പെടുന്നത് അമേരിക്കൻ യൂറോപ്യൻ (പാശ്ചാത്യ മുതലാളിത്ത) വിദ്യാഭ്യാസമാണ്. അപ്പോൾ ഇവിടെ രണ്ടു സമൂഹമുണ്ട് രണ്ടു ജീവിതരീതികളുണ്ട്. കർഷകർ, കർഷകത്തൊഴിലാളികൾ, കയർ - കൈത്തറി കശുവണ്ടി - ഓട് - ഇഷ്ടിക - മുള - ബീഡി ആദി വ്യവസായങ്ങളിൽ പണിയെടുക്കുന്നവർ - ഇവരാണ് ഒരു കൂട്ടർ. എൻജിനീയർമാർ, ഡോക്ടർമാർ, മാനേജർമാർ, ശാസ്ത്രജ്ഞർ, ബിസിനസ്സുകാർ, ഭരണാധികാരികൾ, അധ്യാപകർ, ഭൂപ്രഭുക്കൾ... മുതലായവരടങ്ങുന്ന ന്യൂനപക്ഷമാണ് മറ്റേ കൂട്ടർ.

സ്വതന്ത്ര ഭാരതത്തിലെ വിദ്യാഭ്യാസം എങ്ങനെയിരിക്കണമെന്നതിനെപ്പറ്റി കോൺഗ്രസിനുള്ളിൽ തർക്കമുണ്ടായിരുന്നു. ബഹുഭൂരിപക്ഷം വരുന്ന ആദ്യവിഭാഗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുകയും അവരുടെ മേൽഗതിയെ സഹായിക്കുകയും ചെയ്യുന്ന വിധത്തിലായിരിക്കണം ഇന്ത്യൻ വിദ്യാഭ്യാസം ആസൂത്രണം ചെയ്യേണ്ടതെന്ന് ഗാന്ധി വാദിച്ചു. ടാഗോർ മറ്റൊരു തട്ടിലായിരുന്നു. മാനവരാശിയുടെ സാംസ്കാരിക പൈതൃകം, വ്യക്തിയുടെ സവിശേഷ വ്യക്തിത്വം വളർത്തലാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ വിദ്യാഭ്യാസത്തിന്റെ മർമ പ്രധാന ലക്ഷ്യം. പക്ഷേ, ഇതുരണ്ടുമായിരുന്നില്ല നെഹ്റുവടക്കം ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളുടെയും മനസ്സിലുണ്ടായിരുന്നത്. ഭാരതത്തെ എത്രയും വേഗത്തിൽ 'ആധുനീകരിക്കുക' എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിനവർ കണ്ട മാർഗം ആധുനിക പാശ്ചാത്യ വിദ്യാഭ്യാസം (വരേണ്യവിദ്യാഭ്യാസം) സാർവത്രികമാക്കുക എന്നതാണ്. സാമൂഹിക-സാമ്പത്തിക മേഖലകളിൽ മാറ്റം വരാതിരിക്കുന്നിടത്തോളം കാലം വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും ലക്ഷ്യവും തമ്മിൽ പൊരുത്തക്കേടുണ്ടാകുമെന്ന് അവർ മനസ്സിലാക്കിയില്ല, അല്ലെങ്കിൽ മനസ്സിലാക്കാൻ കൂട്ടാക്കിയില്ല. വിദ്യാഭ്യാസത്തെ ഒരു വിമോചന ഉപാധിയായി, മാറ്റത്തിന്റെ ഉപകരണമായി ഉപയോഗിക്കണമെന്നാണ് നയീ താലീം വഴി ഗാന്ധി നിർദേശിച്ചത്. നിലവിലുള്ള സമൂഹജീവിതവുമായി ഒരു ബന്ധവുമില്ലാത്ത വിദ്യാഭ്യാസംകൊണ്ട് അത് കഴിയില്ല. വരേണ്യവർഗത്തിന്റെ വിദ്യാഭ്യാസം പോലും [ 98 ] പരിവർത്തനത്തിനു സഹായിക്കുന്ന, അവരുടെ ജീവിതവും അധഃസ്ഥിതരുടെ ജീവിതവും തമ്മിലുള്ള അന്തരം കുറയ്ക്കുന്ന ഒന്നായിരിക്കണമെന്ന് ഗാന്ധിജി വാദിച്ചു. അധികാരം കയ്യാളിയ വരേണ്യവർഗം, സ്വാഭാവികമായും അതിന് തയ്യാറായില്ല. അങ്ങനെയാണ് ആധുനിക പാശ്ചാത്യവിദ്യാഭ്യാസം സാർവത്രിക വിദ്യാഭ്യാസത്തിനുള്ള മാതൃകയായി അംഗീകരിക്കപ്പെട്ടത്. അത് കഴിഞ്ഞ് ആറു പതിറ്റാണ്ടായി. നാം എവിടെ എത്തിനിൽക്കുന്നു? 14 വയസ്സുവരെയുള്ള പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കുക എന്ന ലക്ഷ്യം, 1965ൽ നിറവേറ്റേണ്ടിയിരുന്ന ലക്ഷ്യം, ഇപ്പോഴും നിറവേറ്റിയിട്ടില്ല. ലോകത്തിൽ ഏറ്റവും അധികം നിരക്ഷരർ ഉള്ള രാജ്യമായി ഇന്നും ഇന്ത്യ തുടരുന്നു. വരേണ്യർക്ക് IITകളും IIMകളും അടക്കമുള്ള വരേണ്യസ്ഥാപനങ്ങൾ രൂപം കൊണ്ടു. അവരുടെ വരേണ്യസ്ഥാനം നിലനിർത്തുക, ശക്തിപ്പെടുത്തുക എന്നതുതന്നെ ആയിരുന്നു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതിലവർ വിജയിച്ചിട്ടുണ്ട്. എന്നാൽ, ബഹുഭൂരിപക്ഷം വരുന്ന അധഃസ്ഥിതവിഭാഗത്തിന്റെ കാര്യമോ? അവരിൽ ഭാഗ്യശാലികളായ ചിലർക്ക് ലഭിക്കുന്ന പൊതുവിദ്യാഭ്യാസം, ഇന്ന് അവരുടെ ജീവിതവുമായി ഒരു ബന്ധവും ഇല്ലാത്തതാണ്. 8 വരെയോ 10 വരെയോ ഉള്ള സ്കൂൾ വിദ്യാഭ്യാസം, കൃഷി, പരമ്പരാഗതവ്യവസായങ്ങൾ മുതലായ മേഖലകളിൽ പണിയെടുക്കുന്ന ഭൂരിപക്ഷത്തിന് എന്ത് അറിവും കഴിവുമാണ് പകരുന്നത്? ഒന്നുമില്ല. പിന്നെന്തിന് ഇത് തുടരുന്നു? അതിന് കാരണമുണ്ട്. വരേണ്യവിദ്യാഭ്യാസമാണ് വരേണ്യരെ കൂടുതൽ ശക്തരാക്കുന്നത് എന്ന് അധഃസ്ഥിതർ കാണുന്നുണ്ട്. തങ്ങൾക്കും അത്തരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുകയാണെങ്കിൽ തങ്ങളുടെ വിമോചനത്തെ അത് സഹായിക്കുമെന്ന് അവർ പ്രതീക്ഷിച്ചു. പ്രതീക്ഷ ന്യായമാണുതാനും. എന്നാൽ അവരുടെ സാമൂഹിക-സാമ്പത്തിക പരിസ്ഥിതികുളിൽ ഗണ്യമായ മാറ്റമൊന്നും ഈ വിദ്യാഭ്യാസംകൊണ്ട് ഉണ്ടാക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും പട്ടികജാതി പട്ടികവർഗക്കാർക്കിടയിൽ. അങ്ങനെ ജീവിതവും വിദ്യാഭ്യാസവും തമ്മിൽ താത്കാലികം മാത്രം എന്നു പ്രതീക്ഷിച്ചിരുന്ന വിടവ് പതിറ്റാണ്ടുകളായി നിലനിൽക്കുകയും വളരുകയും ചെയ്തു. തങ്ങൾക്ക് ലഭ്യമായേക്കാവുന്ന ജീവിതവൃത്തികളുമായി കൃഷി, പരമ്പരാഗത വ്യവസായങ്ങൾ, പരമ്പരാഗത സാങ്കേതികസേവനങ്ങൾ എന്നിവയുമായി ഒരു ബന്ധവുമില്ലാത്ത, അവയിൽ ഏർപ്പെടാൻ ഒരു കഴിവും നൽകാത്ത, രണ്ടു തലമുറകളെയാണ് ആധുനിക വിദ്യാഭ്യാസം സൃഷ്ടിച്ചത്. കൃഷിയും പരമ്പരാഗത വ്യവസായങ്ങളും മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസം ഒരു സംഭാവനയും നൽകിയില്ലെന്നു മാത്രമല്ല, അവയോട് വെറുപ്പുള്ള, ഒരു തൊഴിലും എടുക്കാൻ അറിയാത്ത, രണ്ടു തലമുറകളെ, പത്തു നാൽപ്പത് കോടി മനുഷ്യരെ, സൃഷ്ടിച്ചു എന്ന മഹാപരാധം കൂടി ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെയും കേരളവിദ്യാഭ്യാസത്തിന്റെയും മേൽ ചുമത്താവുന്നതാണ്. ഇത് ശരിക്കും ആഭാസം തന്നെയാണ്. എന്തുചെയ്യാൻ കഴിയും [ 99 ] എന്നായി ആലോചന.

അങ്ങനെ കേരളത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമഗ്രമായ ചർച്ചകൾ ആരംഭിച്ചു. പത്തു മുപ്പത് അധ്യാപകരെങ്കിലും ഒന്നൊന്നരക്കൊല്ലത്തോളം ഈ ചർച്ചകളിൽ വ്യാപൃതരായിരുന്നു. തിരുവനന്തപുരത്ത് സി.ഡി.എസിൽ വെച്ചും കോഴിക്കോട് സർവകലാശാലയിൽ വച്ചും മൂന്നു നാലു ദിവസം നീണ്ടുനിന്ന ശിബിരങ്ങൾ നടന്നു. സമഗ്രമായ ഒരു വിദ്യാഭ്യാസരേഖ തയ്യാറാക്കുക എന്നതായിരുന്നു ലക്ഷ്യം. 1982 ഫെബ്രുവരിയിൽ മഞ്ചേരിയിൽ വച്ചുനടന്ന പരിഷത്തിന്റെ 19-ാം വാർഷിക സമ്മേളനത്തിൽ വിദ്യാഭ്യാസരേഖ അവതരിപ്പിക്കപ്പെട്ടു. ഇന്നു നോക്കുമ്പോൾ പല പോരായ്മകളും അതിൽ കാണാം. മുഖ്യമായും, പ്രൈമറിതലം മാത്രമാണ് (1-7 ക്ലാസ്സുകൾ) അതിൽ സമഗ്രമായി പരിശോധിച്ചത്. ഹൈസ്കൂൾ തലം അപൂർണമായിരുന്നു. ഉപരിവിദ്യാഭ്യാസം പരിശോധിക്കാനേ കഴിഞ്ഞിരുന്നില്ല. കാൽനൂറ്റാണ്ടു കഴിഞ്ഞ് ഇന്നും ഈ വിടവ് നിലനിൽക്കുന്നു. ആ രേഖ കേരളസമൂഹത്തിൽ സാമാന്യം വ്യാപകമായി ചർച്ചചെയ്യപ്പെട്ടു.

വിദ്യാഭ്യാസരേഖയിൽ പറഞ്ഞിരുന്ന വീക്ഷണം, ഉള്ളടക്കം, ബോധനം, മൂല്യനിർണയം, ഘടന മുതലായവയൊക്കെ സൂചനാത്മകങ്ങൾ മാത്രമായിരുന്നു. പ്രായോഗികമായി നടപ്പിലാക്കണമെങ്കിൽ ഒട്ടേറെ വിശദാംശങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതേ സമയംതന്നെ വിദ്യാഭ്യാസരംഗത്തിന്റെ ജീർണന പ്രക്രിയ ത്വരിതപ്പെടുന്നുമുണ്ടായിരുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന അധഃസ്ഥിത വരേണ്യവിഭജനത്തെ കൂടുതൽ തീവ്രമാക്കുന്ന രീതിയിലായിരുന്നു വിദ്യാഭ്യാസത്തിൽ വന്നുകൊണ്ടിരുന്ന മാറ്റങ്ങൾ, വരേണ്യവിദ്യാലയങ്ങൾ, സർവാണി വിദ്യാലയങ്ങൾ എന്നിങ്ങനെ രണ്ടു ചേരികൾ രൂപപ്പെടുകയായിരുന്നു. ഇംഗ്ലീഷ് മീഡിയം അംഗീകൃത വിദ്യാലയങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യവിദ്യാലയങ്ങൾ, സർക്കാർ ഉടമയിലുള്ള ചില മോഡൽ സ്കൂളുകൾ എന്നിവയിലൂടെ ഒരു വരേണ്യവിദ്യാലയവിഭാഗം വളർന്നു വന്നു. ഈ വിദ്യാലയങ്ങളിൽ പലതരം നിബന്ധനകളിലൂടെ, പ്രവേശനം സമൂഹത്തിലെ പണക്കാർക്കും വരേണ്യർക്കും മാത്രമായി പരിമിതപ്പെടുത്തി. സാധാരണ ജനങ്ങളുടെ, ദരിദ്രജനവിഭാഗങ്ങളുടെ, ദളിതരുടെ, ആദിവാസികളുടെ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങൾ അവഗണിക്കപ്പെട്ടു. ഗതികെട്ട മാതാപിതാക്കൾ എത്ര പണം ചെലവാക്കിയാലും തങ്ങളുടെ കുട്ടികൾ പഠിച്ചു രക്ഷപ്പെടണം എന്നാഗ്രഹിച്ചു. അവരെ വരേണ്യവിദ്യാലയങ്ങളിലേക്ക് തള്ളിക്കയറ്റാൻ തുടങ്ങി. എന്നാൽ അവിടെ അവർക്ക് പ്രവേശനമില്ല. ഈ അവസ്ഥ കണ്ട് അത് മുതലെടുക്കാനായി തികഞ്ഞ കച്ചവടസ്ഥാപനങ്ങൾ മാത്രമായ വിദ്യാലയങ്ങൾ ഉണ്ടാവാൻ തുടങ്ങി. തുടക്കത്തിൽ അവയ്ക്ക് അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാൽ ബ്രാഞ്ച് സ്കൂൾ എന്ന രൂപത്തിലും പിന്നീട് രാഷ്ട്രീയ സമ്മർദവും ധനപരമായ സമ്മർദവും ചെലുത്തിയും ഇവ അംഗീകാരം നേടിയെടുത്തു. ഇംഗ്ലീഷ് മീഡിയം, ഉയർന്ന ഫീ [ 100 ] സ്, ഗമയിലുള്ള യൂണിഫോറം, വാഹന സൗകര്യം എന്നിങ്ങനെ വരേണ്യ വിദ്യാലയങ്ങളുടെ പുറംമോടികൾ ഇവരും നടപ്പാക്കി. എന്നാൽ ഉയർന്ന അക്കാദമിക നിലവാരം പുലർത്താൻ ഇവയ്ക്ക് കഴിഞ്ഞില്ല. പക്ഷേ, അവയുടെ പുറംപൂച്ചിൽ സാധാരണക്കാർ മയങ്ങിവീഴുന്നു. ആഗോളവൽക്കരണത്തിനുശേഷം ഇന്ത്യാ ഗവൺമെന്റ് പ്രത്യക്ഷമായിത്തന്നെ സേവനങ്ങളെ കച്ചവടവൽക്കരിക്കുന്ന നയം സ്വീകരിച്ചു. “പണമുള്ളവർക്ക് മേത്തരം വിദ്യാഭ്യാസം, ദരിദ്രർക്ക് വിദ്യാഭാസം” എന്ന നയം തുറന്ന് പ്രഖ്യാപിക്കാൻ അവർക്ക് മടിയേതുമുണ്ടായിരുന്നില്ല. ഇതിന്റെ അനുരണനങ്ങൾ കേരളത്തിലും കാണാതിരുന്നില്ല. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടേണ്ട ഗതികേട് വന്നു. ഉയർന്ന ഫീസ് കൊടുക്കേണ്ട വിദ്യാലയങ്ങളിലെ കുട്ടികളുടെ ശതമാനം നിരവധി മടങ്ങ് വർധിച്ചു. പൊതുവിദ്യാഭ്യാസരംഗം തകർക്കപ്പെട്ടു. 2006ലെ എൽ.ഡി.എഫ് മന്ത്രിസഭ വന്നയുടനെ ഈ പോക്കിന്റെ ഗതിവേഗം കുറയ്ക്കാനായി ശ്രമം തുടങ്ങി. അപ്പോൾ, സ്ഥാപിതതാൽപ്പര്യങ്ങൾ രണ്ടാം വിമോചനസമരത്തിന് ആഹ്വാനം നൽകി. അതിൽനിന്ന് രക്ഷപ്പെടാനാണോ എന്നു തോന്നിക്കുമാറ്, അവഹേളനീയമായ ഒരു നയം ഗവൺമെന്റ് സ്വീകരിച്ചു. വിദ്യാഭ്യാസപരമായും വികസനപരമായും പിൻനിരയിൽ നിൽക്കുന്ന മുസ്ലീം ജനവിഭാഗത്തിന്റെ ഉന്നമനത്തിന് എന്ന പേരിൽ, നിലവിലുള്ള അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ചില സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സി.ബി.എസ്.ഇ.യുടെ അംഗീകാരം തേടുന്നതിന് എൻ.ഒ.സി. കൊടുക്കാമെന്ന തീരുമാനം. കേരളത്തിലെ വിദ്യാഭ്യാസം മോശപ്പെട്ടതാണ് എന്ന തുറന്ന ഒരു പ്രഖ്യാപനമാണിത്. ഉയർന്ന ഫീസ് വാങ്ങി നടത്തുന്ന കച്ചവട സ്ഥാപനങ്ങൾ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ ഉന്നമനത്തിന് ഉതകുമെന്ന പ്രഖ്യാപനം മുസ്ലീം സമൂഹത്തിലെ വരേണ്യവിഭാഗത്തെ സമാധാനിപ്പിക്കാനുള്ള ഒരു ശ്രമം മാത്രമായേ ഇതിനെ കാണാൻ കഴിയൂ.

അധ്യാപക ജോലി ലേലം ചെയ്തു വിൽക്കുകയെന്ന സമ്പ്രദായം വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നു. “തല്ലുകൊള്ളാൻ ചെണ്ട, പണം മേടിക്കാൻ മാരാര്" എന്ന് പറഞ്ഞപോലെ “അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് പൊതുജനം, ജോലി വിറ്റ് പണമുണ്ടാക്കുന്നത് മാനേജ്മെന്റ്" എന്ന അവസ്ഥയ്ക്ക് വളരെ പഴക്കമുണ്ട്. അങ്ങനെ ഉദ്യോഗധനം അധഃസ്ഥിത വരേണ്യ വിഭജനം, മാധ്യമ വിഭജനം മുതലായ കൊള്ളരുതായ്മകൾ 80കളിൽതന്നെ ധാരാളമായി കാണാമായിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രഖ്യാപിത ലക്ഷ്യവും ഉള്ളടക്കവും തമ്മിലുള്ള പൊരുത്തക്കേടിനുപുറമെ ആയിരുന്നു ഇത്. വിദ്യാഭ്യാസം, കേരളത്തിലേതടക്കം, പ്രകടമായും വരേണ്യപക്ഷപാതിത്തം പുലർത്തുന്നതായി മാറി. മുമ്പുതന്നെ അത് അഴിമതികളുടെ കൂത്തരങ്ങായിരുന്നു. അതിനെതിരായി ശബ്ദമുയർത്തിയതുകൊണ്ടുകൂടിയാണ് ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭ പിരിച്ചുവിടപ്പെട്ടത്. വിദ്യാഭ്യാസരംഗത്തെ അഴിമതികൾക്കും കൊള്ളരുതായ്മകൾക്കും എതിരെ എപ്പോ [ 101 ] ഴൊക്കെ, ആരൊക്കെ ശബ്ദമുയർത്തിയിട്ടുണ്ടോ, അവരെയൊക്കെ ഇക്കൂട്ടർ ആക്രമിച്ചിട്ടുണ്ട്. പരിഷത്തിനും അവരുടെ ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ട്.

അങ്ങനെ വിദ്യാഭ്യാസരംഗത്തും പരിഷത്തിന് മൂന്നു തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടി വന്നു.

- തെറ്റായ ചെയ്തികൾക്കും നയങ്ങൾക്കുമെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുക, അവയെ തിരുത്താൻ ശ്രമിക്കുക.

- ശരിയായ മാതൃകകൾ വളർത്തിയെടുക്കുക.

- സൈദ്ധാന്തിക പഠനങ്ങളിലൂടെ തെറ്റ് തെറ്റാണെന്നും ശരി ശരിയാണെന്നു സാധുകരിക്കുക.

വിദ്യാഭ്യാസരംഗത്തെ അശാസ്ത്രീയതകൾക്കെതിരായും അനീതികൾക്കെതിരായും അഴിമതികൾക്കെതിരായും ഒട്ടനവധി സമരങ്ങൾ പരിഷത്ത് സംഘടിപ്പിച്ചിട്ടുണ്ട്; അതുപോലെ ശരിക്കുവേണ്ടിയും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തെ അഴിമതികൾക്കെതിരായി 1984ൽ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനായ ഡോ.എൻ.പി.പിള്ളയുടെ നേതൃത്വത്തിൽ ഒരു ബഹുജന അഴിമതി അന്വേഷണ കമ്മീഷൻ കേരളമൊട്ടാകെ ഒരു തെളിവെടുപ്പു നടത്തി. സി. അച്യുതമേനോൻ, പി.ചിത്രൻ നമ്പൂതിരിപ്പാട്, ഡോ.എം.എസ്. മേനോൻ, ഡോ.മാത്യു കുരിയൻ, പ്രൊ.പി.ജി.കെ. പണിക്കർ തുടങ്ങി 31 അംഗങ്ങളുള്ള ഒരു കമ്മീഷനായിരുന്നു തെളിവെടുപ്പ് നടത്തിയത്. സംഘടനാനേതാക്കൾ, രാഷ്ട്രീയനേതാക്കൾ, സാംസ്കാരിക നേതാക്കൾ, സാധാരണ പൗരന്മാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽപ്പെട്ട മൂന്നൂറോളം പേരുടെ മൊഴികൾ 25 കേന്ദ്രങ്ങളിൽ നിന്നായി രേഖപ്പെടുത്തുകയുണ്ടായി. സി.ജി. ശാന്തകുമാർ ആയിരുന്നു കമ്മീഷന്റെ സെക്രട്ടറി.

വരേണ്യവൽക്കരണത്തെ ഗ്രാമതലത്തിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള നവോദയ വിദ്യാലയങ്ങൾക്ക് എതിരായ ധർണകളടക്കം പല പ്രക്ഷോഭങ്ങളും പരിഷത്ത് സംഘടിപ്പിക്കുകയുണ്ടായി. എന്നാൽ ഗ്രാമതലത്തിലെ സാധാരണക്കാരുടെ കുട്ടികൾക്കുപോലും സൗജന്യവും മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ലഭ്യമാക്കിയേക്കും എന്ന പ്രതീക്ഷയിൽ ജനങ്ങൾ അതിനെ സ്വാഗതം ചെയ്തു. ആ പ്രതീക്ഷ തികച്ചും അസ്ഥാനത്ത് ആയിരുന്നില്ലെന്ന് പിൽക്കാല അനുഭവങ്ങൾ തെളിയിച്ചു. കേരളത്തിലെതന്നെ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങൾ മെച്ചപ്പെടുത്തി ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം, തെരഞ്ഞെടുക്കപ്പെട്ട കുറച്ചു കുട്ടികൾക്കു മാത്രമല്ല, എല്ലാവർക്കും, ലഭ്യമാക്കണമെന്ന പരിഷത്തിന്റെ നിർദേശത്തോട് ആർക്കും എതിർപ്പുണ്ടായിരുന്നില്ല.

ആഗോളവൽക്കരണത്തിന്റെയും വിപണിവൽക്കരണത്തിന്റെയും സന്തതിയാണ് സ്വാശ്രയ (self financing) വിദ്യാഭ്യാസ സ്ഥാപനങ്ങൾ. വാണിജ്യ സ്ഥാപനം എന്നതിന് നൽകുന്ന ഓമനപ്പേരാണ് സ്വാശ്രയസ്ഥാപനം എന്നത്. [ 102 ] വിലകൊടുത്തു വാങ്ങേണ്ട ഒന്നാണ് വിദ്യാഭ്യാസം എന്നതാണ് മുതലാളിത്തനിയമം. എന്നാൽ മുതലാളിത്ത രാജ്യങ്ങളിൽപ്പോലും അത് ഭാഗികമായേ നടപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ. യു.എസ്.എ.യിൽ പോലും ബഹുഭൂരിപക്ഷം വിദ്യാഭ്യാസസ്ഥാപനങ്ങളും പൊതു ഉടമയിലുള്ളവയാണ്. എന്നാൽ, വികസ്വരരാജ്യങ്ങളിലെ 10-20 ശതമാനം വരുന്ന ഇടത്തരം ധനികവർഗങ്ങൾ വിദ്യാഭ്യാസത്തിന് വമ്പിച്ച ഒരു വിപണിയാണെന്ന് കണ്ടു മുതലാളിവർഗം. ലോക ബാങ്ക് പ്രത്യേകമായി നടത്തിയ ഒരു വർക്ക്ഷോപ്പിലൂടെ ഇതിനുള്ള പദ്ധതികൾ അത് ആവിഷ്കരിച്ചു. എല്ലാ ചെലവുകളും പഠിതാവ് വഹിക്കണം. അക്ഷരാർഥത്തിൽത്തന്നെ, സംരംഭകരുടെ ലാഭമടക്കം. സംരംഭകർക്ക് മറ്റു ധനാഗമമാർഗങ്ങളൊന്നും ആവശ്യമില്ല. അവരുടെ പരാശ്രയരാഹിത്യമില്ലായെയാണ് 'സ്വാശ്രയം' എന്ന ഓമനപ്പദംകൊണ്ട് വിവക്ഷിക്കുന്നത്. ഒറ്റയ്ക്കും തെറ്റയ്ക്കുമായി കേരളത്തിൽ അൺഎയ്ഡഡ് റെക്കഗ്നൈസ്ഡ് സ്കൂളുകൾ മുമ്പുതന്നെ ഉണ്ടായിരുന്നു. ഇതിന്റെ വരുംവരായ്കകൾ വേണ്ടത്ര മനസ്സിലാക്കാതെയാണ് കേരള ഗവൺമെന്റ് സ്വാശ്രയകോളേജുകൾക്ക് വലിയ തോതിൽ അനുമതി നൽകാൻ തീരുമാനിച്ചത്. അപകടകരമായ അതിന്റെ ഭാവിസാധ്യത തിരിച്ചറിഞ്ഞ പരിഷത്ത് അതിനെതിരായി 1995ൽ തന്നെ വൻതോതിൽ പ്രക്ഷോഭണം നടത്തി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ നാലു വിദ്യാഭ്യാസ പ്രചാരണ ജാഥകൾ 1995 നവംബർ 1ന് ആരംഭിച്ച് നവംബർ 18ന് തൃശ്ശൂരിൽ സമാപിച്ചു. വമ്പിച്ചൊരു ജനാവലി അന്ന് തേക്കിൻകാട് മൈതാനിയിൽ തടിച്ചുകൂടിയിരുന്നു. ആ ജാഥയിലൂടെ പ്രചരിപ്പിച്ച ഡിമാന്റുകൾ ഇവയാണ്:

  • ബോധന മാധ്യമം മാതൃഭാഷയാക്കുക.
  • അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നിർത്തലാക്കുക.
  • അശാസ്ത്രീയമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത് നിർത്തുക.
  • ഹയർ സെക്കണ്ടറി തലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കുക.
  • പൊതുവിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാക്കുക.
  • ഉന്നത വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ വികസനവൈജ്ഞാനിക ആവശ്യങ്ങൾക്കനുസരിച്ച് പുനരാവിഷ്കരിക്കുക.
  • വിദ്യാഭ്യാസത്തിന്റെ എല്ലാതലങ്ങളിലും സാമൂഹ്യനിയന്ത്രണം ഉറപ്പാക്കുക.

ജാഥാസമാപനയോഗത്തിൽ വച്ച് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി പരിശോധിച്ച് വരുത്തേണ്ട മാറ്റങ്ങൾ ജനങ്ങളോടും ഗവൺമെന്റിനോടും നിർദേശിക്കാനായി പരിഷത്ത് അതിന്റെ ഉത്തരവാദിത്ത്വത്തിൽ ഒരു വിദ്യാഭ്യാസ കമ്മീഷന്റെ രൂപീകരണം പ്രഖ്യാപിച്ചു. വിദ്യാഭ്യാസരംഗത്തും സാമൂഹിക-സാമ്പത്തികരംഗത്തും ഇന്ത്യയിലൊട്ടാകെ [ 103 ] അറിയപ്പെടുന്നവരായിരുന്നു അതിലെ അംഗങ്ങൾ.

ചെയർമാനായിരുന്നത് ഡോ. അശോക് മിത്രയാണ്. അംഗങ്ങളായി ഡോ. എസ്. ആനന്ദലക്ഷ്മി, ഡോ.എൻ. ബാലകൃഷ്ണൻ നായർ, ഡോ.കെ. ഗോപാലൻ, ഡോ.സി.ടി. കുര്യൻ, ഡോ.എം. വിജയൻ, ഡോ.കെ.എൻ. പണിക്കർ, ശ്രി.ടി.എൻ. ജയചന്ദ്രൻ, ശ്രീ.പി.കെ. ഉമാശങ്കർ എന്നിവരും. അവർക്ക് കൊടുത്ത ടേംസ് ഓഫ് റഫറൻസ് (അന്വേഷിക്കേണ്ട കാര്യങ്ങൾ) താഴെ പറയുന്നവയായിരുന്നു.

  1. കേരളത്തിൽ നിലവിലുള്ള, എല്ലാതലങ്ങളിലെയും, ഗവൺമെന്റ് സ്വകാര്യ മേഖലകളിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ, സമൂഹത്തിന്റെ ആവശ്യങ്ങളും മുൻഗണനകളും കണക്കിലെടുത്തുകൊണ്ട് ഉടച്ചുവാർക്കുക എന്ന ലക്ഷ്യത്തോടെയുള്ള, സമഗ്രമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കുക.
  2. സമത്വപൂർണവും നീതിയുക്തവും നിലനിൽക്കുന്നതുമായ ഒരു സാമൂഹികക്രമം വളർത്തിയെടുക്കുന്നതിനായി വിദ്യാഭ്യാസത്തിൽ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ ഉൾക്കൊള്ളിക്കുന്നതു സംബന്ധമായ മാർഗങ്ങൾ നിർദേശിക്കുക.
  3. വിദ്യാഭ്യാസ രംഗത്ത് സമത്വത്തിന്റെയും മികവിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായകമായ ഘടകങ്ങൾ തിരിച്ചറിയുകയും അവ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കുകയും ചെയ്യുക.
  4. വിദ്യാഭ്യാസത്തിന്റെ ഓരോ ഘട്ടത്തിന്റെ സാധ്യതയും ലക്ഷ്യങ്ങളും നിർണയിക്കുകയും വിവിധ ഘട്ടങ്ങൾ തമ്മിലുള്ള ബന്ധം കണക്കിലെടുക്കുകയും ചെയ്യുക.
  5. നിലവിലുള്ള പാഠ്യപദ്ധതി, ബോധന മാധ്യമം, മൂല്യനിർണയ രീതികൾ എന്നിവ പരിശോധനാ വിധേയമാക്കി ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുക.
  6. നിലവിലുള്ള അധ്യാപകരുടെ റിക്രൂട്ട്മെന്റ് രീതി, പരിശീലന സമ്പ്രദായം എന്നിവയും അധ്യാപനരീതികളും പരിശോധനാ വിധേയമാക്കി ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുക.
  7. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് സംവിധാനം വിലയിരുത്തി സംസ്ഥാന ഗവൺമെന്റിന്റെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും പങ്ക് ചൂണ്ടിക്കാണിക്കുക.
  8. കേരളത്തിലെ വിദ്യാഭ്യാസത്തിനു വേണ്ട പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഈ പശ്ചാത്തലത്തിൽ ഗവൺമെന്റിനും സ്വകാര്യ ഏജൻസികൾക്കും വിഭാവനം ചെയ്യപ്പെടുന്ന പങ്കും പരിശോധനാ വിധേയമാക്കുക.
  9. വിദ്യാഭ്യാസ പ്രക്രിയയിൽ ജനകീയ പങ്കാളിത്തവും അധ്യാപകരുടെയും വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സക്രിയമായ ഇടപെടലും ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കുക. [ 104 ] 10 വിദ്യാഭ്യാസ രംഗത്ത് അധഃസ്ഥിത വിഭാഗങ്ങളും സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവയ്ക്കുള്ള പരിഹാര നടപടികൾ നിർദേശിക്കുക.

1996 മാർച്ച് 23നാണ് കമ്മീഷന്റെ ആദ്യ യോഗം ചേരുന്നത്. കമ്മീഷൻ അതിന്റെ പ്രാഥമിക നിർദേശങ്ങൾ 1997 ഫെബ്രുവരിയിൽ നൽകി. അന്തിമ റിപ്പോർട്ട് 1999 ജനുവരിയിലേ പ്രസിദ്ധീകരിക്കാനായുള്ളൂ. കമ്മീഷന്റെ പ്രവർത്തനത്തിനാവശ്യമായ പണമത്രയും പരിഷത്ത് പ്രവർത്തകരും അനുഭാവികളും പണമായും പുസ്തകം വിറ്റും സ്വരൂപിച്ചതാണ്. ഒരു ഏജൻസിയുടെയും സഹായം ഉണ്ടായിരുന്നില്ല. പത്തുലക്ഷം രൂപയിലധികം വന്നു പണച്ചെലവ്. കമ്മീഷൻ പ്രവർത്തനം ആരംഭിച്ചപ്പോഴേയ്ക്കും കേരളത്തിൽ LDF ഗവൺമെന്റ് നിലവിൽ വന്നിരുന്നു. കമ്മീഷന്റെ അംഗങ്ങളെ മുഴുവൻ അറിയാമായിരുന്ന ഇ.എം.എസ്. ഒരിക്കൽ പറയുകയുണ്ടായി. ഇതിനെ ഗവൺമെന്റിന്റെ കമ്മീഷൻ എന്ന നിലയിൽ കൂടി അംഗീകരിക്കാവുന്നതാണ്. എന്നാൽ അതൊന്നും നടന്നില്ല. സമഗ്രമായ ഒരു അഴിച്ചു പണിക്ക് ഗവൺമെന്റ് അപ്പോഴും തയ്യാറായിട്ടില്ലായിരുന്നു. ജനങ്ങളെ ആദ്യം തയ്യാറാക്കേണ്ടിയിരുന്നു. അതിനും മുമ്പെ അഴിച്ചുപണിയുടെ സ്വഭാവത്തിൽ അഭിപ്രായ ഐക്യം ഉണ്ടാകേണ്ടതുമുണ്ട്. അതൊന്നുമുണ്ടായില്ല. കരിക്കുലം റിവിഷൻ എന്ന ഒരു പണി മാത്രമാണ് നടന്നത്. എന്നാൽ അതിൽ നിർദേശിച്ച പരിമിതമായ പരിഷ്കാരങ്ങൾപോലും ലോകബാങ്കിന്റെയും സി.ഐ.എ.യുടെയും പ്രേരണ പ്രകാരമാണെന്നും അതിന്റെ സൈദ്ധാന്തികരായ, നോം ചോംസ്കി, പൗലോ ഫ്രെയർ മുതലായവർ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരാണെന്നും ഒക്കെ മുറവിളി ഉയർന്നു.

പരിഷത്ത് നടത്തിയ പരീക്ഷണങ്ങൾ

ഇക്കാലത്തിനിടയ്ക്ക് പരിഷത്തിലെ അധ്യാപകർ പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തിയിരുന്നു പാഠ്യക്രമത്തിലും ബോധനരീതികളിലും. ഓരോതരം പരീക്ഷണവും പല സ്ഥലങ്ങളിൽ ആവർത്തിക്കപ്പെട്ടു. പോഷണക്ലാസ്സുകൾ, ശാസ്ത്രസഹവാസം, നക്ഷത്രസഹവാസം, പ്രകൃതി സഹവാസം, ഉദ്ഗ്രഥിത ശാസ്ത്രബോധനം, ബാലോത്സവങ്ങൾ, ശാസ്ത്രോത്സവങ്ങൾ, ശാസ്ത്രസംഗമങ്ങൾ, അക്ഷരവേദികൾ, ഗണിതവേദികൾ, വിജ്ഞാനപരീക്ഷകൾ, ഒളിമ്പിയാഡുകൾ മുതലായി നൂറ്റുക്കണക്കിന് പരീക്ഷണങ്ങൾ. നിർഭാഗ്യവശാൽ അനുഭവങ്ങൾ കൃത്യമായി രേഖപ്പെടുത്തുക എന്ന ശീലം ഇല്ലാത്തതുകൊണ്ട് പല വിശദാംശങ്ങളും നഷ്ടപ്പെട്ടുപോയി. ശാസ്ത്ര സഹവാസം, ഉദ്ഗ്രഥിത ശാസ്ത്രബോധനം എന്നിവയിൽ മാത്രമാണ് ബോധപൂർവം കരിക്കുലവുമായി ബന്ധിപ്പിക്കാൻ ശ്രമം നടന്നത്. 'ഭക്ഷണം' എന്ന പ്രമേയത്തിന്റെ അടിത്തറമേലാണ് രണ്ടിലെയും ബോധനരീതികൾ വളർത്തിയെടുത്തത് - ജീവിതബന്ധിതം, പ്രവർത്തനാധിഷ്ഠിതം, വിദ്യാർഥി കേന്ദ്രിതം, പരിസ്ഥിതി പ്രചോദിതം- എന്നീ നാലു വിശേഷണങ്ങൾ ഈ ബോധന [ 105 ] രീതിയെ വിവരിക്കുന്നു.

ആദ്യത്തെ പരീക്ഷണം നടന്നത് തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് സ്കൂളിലാണ്. കെ.ടി. സുരേന്ദ്രൻ, എം.എൻ. ശങ്കരനാരായണൻ, വി.രവീന്ദ്രൻ എന്നീ അധ്യാപകർ നേതൃത്വം നൽകി. ഏഴാം ക്ലാസ്സിലെ ജനറൽ സയൻസ് പാഠപുസ്തകത്തിലെ ഒന്നാം ടേമിലെ വിഷയങ്ങളാണ് ബോധനപരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. വെള്ളനാട് സ്കൂളിലെ ആറാം ക്ലാസ്സിലെ ഒരു ഡിവിഷനിൽ ഉണ്ടായിരുന്ന കുട്ടികളാണ് ഇതിൽ പങ്കെടുത്തത്. അവരിൽ ഓരോരുത്തർക്കും കഴിഞ്ഞ രണ്ടുമൂന്നു പരീക്ഷകളിൽ സയൻസിന് കിട്ടിയ മാർക്ക് ഉപയോഗിച്ച് ക്ലാസ്സിന്റെ മാർക്ക് പ്രൊഫൈൽ തയ്യാറാക്കി. ഭൂരിഭാഗം കുട്ടികളും 30 ശതമാനത്തിൽ കുറവ് മാർക്കുള്ളവരായിരുന്നു. പലരും 10 ശതമാനത്തിന് താഴെയും. പരീക്ഷണത്തിനുമുമ്പെ ഒട്ടേറെ തയ്യാറെടുപ്പ് നടത്തിയിരുന്നു. ഒന്നാം ടേമിൽ പഠിപ്പിക്കുന്ന ജീവശാസ്ത്രം, രസതന്ത്രം, ഭൗതികം, ആരോഗ്യശാസ്ത്രം എന്നിവയെ എല്ലാം ഉദ്ഗ്രഥിച്ച് ഒരൊറ്റ ധാരയാക്കണം. ഭക്ഷണത്തെ കേന്ദ്രബിന്ദുവാക്കിയാണ് ഇത് നടത്തിയത്. അങ്ങനെ ഉദ്ഗ്രഥിതമായ ഒരു പാഠ്യക്രമം ഉണ്ടാക്കി. അതിലൂടെ അതിനെ ജീവിതബന്ധിതമാക്കി. 9 ദിവസം 2 മണിക്കൂർ വീതം ക്ലാസ്. സംവാദരീതി. ധാരാളം പ്രവർത്തനവും. ചർച്ചാവേളകളിൽ പരിസ്ഥിതിയുമായുള്ള ബന്ധങ്ങൾ വെളിവാകും. പത്താമത്തെ ദിവസം മുൻ വർഷം ഏഴാം ക്ലാസ്സിലെ ഒന്നാം ടേം അവസാനം കൊടുത്ത അതേ ചോദ്യക്കടലാസ്സുതന്നെ വച്ചു പരീക്ഷ നടത്തി. ഫലം പ്രതീക്ഷിച്ചതിലും അധികം ആശാജനകമായിരുന്നു. ഒന്നാമതായി തോറ്റ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു, ക്ലാസ്സിന്റെ മാർക്ക് പ്രൊഫൈൽ വക്രം മേലോട്ടുപോയി. രണ്ടാമതായി കുട്ടികൾ പാഠപുസ്തകത്തിലെ വാചകങ്ങൾ ഓർമിച്ചു പകർത്തുന്നതിനുപകരം സ്വന്തം ഭാഷയിൽ ഉത്തരം എഴുതി. എല്ലാ ഉത്തരങ്ങളും ശരിയായിരുന്നു താനും. കുട്ടികൾ പഠിച്ച കാര്യങ്ങൾ സ്വാംശീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണിത്. പിന്നീട് എൻ.സി.ഇ.ആർ.ടി.യിലെ ഫീൽഡ് ഓഫീസർ വി.എസ്. ഗോപാലനുമായി സഹകരിച്ചുകൊണ്ട് 20 സ്കൂളുകളിൽ ഓരോ ക്ലാസ്സിൽ വീതം ഒരു കൊല്ലം നീണ്ടുനിൽക്കുന്ന പരീക്ഷണം നടത്തി. മുൻ അനുഭവം സ്ഥിരീകരിക്കപ്പെട്ടു. കുട്ടികളിൽ ആത്മവിശ്വാസം കൂടിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നീട് ഈ പരീക്ഷണങ്ങൾ പല രീതിയിലും ആവർത്തിച്ചു. പ്രവർത്തനാധിഷ്ഠിതവും വിദ്യാർഥി കേന്ദ്രിതവുമായ ബോധനരീതിയും, പാഠ്യക്രമത്തിന്റെ ജീവിതബന്ധിതവും പരിസ്ഥിതി പ്രചോദിതവുമായ ക്രമീകരണവും കുട്ടികളുടെ പഠനത്തെ ഗണ്യമായി സഹായിക്കുന്നു എന്ന് വ്യക്തമായി. എന്നാൽ ഈ അനുഭവങ്ങളെ മുഖ്യധാരയിലേക്ക് പകർത്താനായി നടത്തിയ ശ്രമങ്ങൾ അന്നു ഫലിച്ചില്ല. ആയിരക്കണക്കിന് അധ്യാപകരെയും പതിനായിരക്കണക്കിന് വിദ്യാർഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് 3 കൊല്ലം നീണ്ടുനിൽക്കുന്ന ഒരു ഫീൽഡ് പരീക്ഷണം നടത്താ [ 106 ] നുള്ള അവസരം വിദ്യാഭ്യാസ വകുപ്പധികൃതരുടെ നിസ്സഹകരണം മൂലം പാഴായിപ്പോയി.

1996ൽ എൽ.ഡി.എഫ്. മന്ത്രിസഭ വന്നപ്പോഴാണ് ഇതിനൊരവസരം ലഭിച്ചത്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ അപ്പോഴേയ്ക്കും SCERT ആയിക്കഴിഞ്ഞിരുന്നെങ്കിലും ആവശ്യത്തിന് സ്റ്റാഫ് അപ്പോഴും ആയിരുന്നില്ല. പാഠ്യപദ്ധതി പരിഷ്കരണം ഏറ്റെടുക്കാനുള്ള ഉത്സാഹമോ ഭാവനാശേഷിയോ SCERT കൈവരിച്ചിരുന്നില്ല. ആയതിനാൽ 1994 മുതൽ നിലവിൽവന്ന DPEP സംവിധാനത്തെ ഇതിനായി പ്രയോജനപ്പെടുത്താനും ഉത്സാഹിയായ DPEP ഡയറക്ടർ കെ.സുരേഷ് കുമാറിനെ ചുമതല ഏൽപ്പിക്കാനും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫ് തന്റേടം കാട്ടി. മാത്രമല്ല അദ്ദേഹത്തിന് പ്രവർത്തനസ്വാതന്ത്ര്യവും നൽകി. അങ്ങനെ 50-60 പേർ അടങ്ങുന്ന ഒരു വിദ്യാഭ്യാസ ചാവേർപട രൂപം കൊണ്ടു. സംസ്ഥാനതലത്തിൽ പ്രത്യേകം ഇന്റർവ്യൂ നടത്തിയാണ് അവരെ തെരഞ്ഞെടുത്തത്. പരിഷത്ത് നടത്തിയ പരീക്ഷണങ്ങളെപ്പറ്റിയും അതുപോലുള്ള മറ്റു പരീക്ഷണങ്ങളെപ്പറ്റിയും അറിവുള്ളവരായിരുന്നു അവരിൽ ഭൂരിഭാഗവും. അങ്ങനെയാണ് പ്രസിദ്ധി (കേരളത്തിനകത്ത് കുപ്രസിദ്ധി, വെളിയിൽ സുപ്രസിദ്ധി) നേടിയ പുതിയ വിദ്യാഭ്യാസ പദ്ധതി ഉണ്ടായത്. ശാസ്ത്രീയമായ ഫീൽഡ് ടെസ്റ്റിങ്ങിന്റെ പ്രാധാന്യം മനസ്സിലാകാത്ത മന്ത്രിയും ഉദ്യോഗസ്ഥന്മാരും മൂന്നു ജില്ലയിൽ മുഴുവൻ ഒറ്റയടിക്ക് പുതിയ കരിക്കുലം നടപ്പാക്കി. ഫലമോ, ഫീൽഡ് ടെസ്റ്റിങ്ങിലൂടെ നിഷ്പ്രയാസം ഒഴിവാക്കാമായിരുന്ന പല പോരായ്മകളും പർവതാകാരം പൂണ്ടു. ഒരു കൊല്ലം കഴിഞ്ഞപ്പോഴേയ്ക്കും നേരത്തെ പറഞ്ഞതു പോലെ അതിനെതിരായ ഒരു വിമർശന (വിമോചന) പ്രസ്ഥാനം തന്നെ വളർന്നുവന്നു.

ഡി.പി.ഇ.പി.ക്ക് ആവശ്യമായ ഫണ്ട് വേൾഡ് ബാങ്കിൽ കൂടിയാണ് ഇന്ത്യാഗവൺമെന്റിന് ലഭിക്കുന്നത്. അതിനാൽ അതൊരു വേൾഡ് ബാങ്ക് പദ്ധതിയാണ്, ജനവിരുദ്ധ പദ്ധതിയാണ്. ഡി.പി.ഇ.പി. ഫണ്ടുപയോഗിച്ചാണ് പുതിയ കരിക്കുലം ഉണ്ടാക്കിയത്. അതിനാൽ അത് ജനവിരുദ്ധമായിരിക്കാനേ വഴിയുള്ളൂ. എ.ഐ.എസ്.എഫ്, എ.ഐ.ഡി.എസ്.ഒ. മുതലായ വിദ്യാർഥി സംഘടനകളും സിപിഐ (എം.എൽ) ഗ്രൂപ്പുകളും ഒക്കെ പുതിയ പാഠ്യ പദ്ധതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു. ചില സാമൂഹ്യശാസ്ത്രജ്ഞരും അതിനെ വിമർശിച്ചു. വിമർശനങ്ങളെ പൊതുവിൽ രണ്ടായി തരം തിരിക്കാം. ഒന്ന് ഉള്ളടക്കത്തെയും ബോധന തന്ത്രത്തെയും സംബന്ധിച്ചുള്ളത്. രണ്ട്. ഇത് നടപ്പാക്കുന്ന വ്യക്തികളെ സംബന്ധിച്ചുള്ളത്.

- കരിക്കുലം ലോഡ് കുറയ്ക്കരുത്.

- അധ്യാപകകേന്ദ്രിതമാണ് വിദ്യാഭ്യാസം.

- കുട്ടിയുടെ തലച്ചോറ് ഒഴിഞ്ഞ പാത്രമാണ്. അതിൽ അറിവ് നിറക്കേണ്ടത് അധ്യാപകന്റെ കടമയാണ്. [ 107 ] - ആവർത്തനവും മനഃപാഠമാക്കലുമാണ് ഏറ്റവും നല്ല ബോധനരീതി.

- ജ്ഞാനസൃഷ്ടിവാദവും മറ്റും സാമ്രാജ്യത്വസിദ്ധാന്തങ്ങളാണ്.

- തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം നൽകുന്നതിലൂടെ ഗവൺമെന്റ് സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുകയാണ് (പഞ്ചായത്തുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ പൊതുസ്ഥാപനങ്ങളോ അല്ല, സ്വകാര്യ സ്ഥാപനങ്ങളാണ് എന്ന് വ്യംഗ്യം. പഞ്ചായത്തുകളെ ഏൽപ്പിക്കുന്നത് സ്വകാര്യവൽക്കരണമാണ് എന്ന തരത്തിൽ മറ്റു സന്ദർഭങ്ങളിലും അഭിപ്രായങ്ങൾ പൊന്തിവന്നിട്ടുണ്ട്).

- വികേന്ദ്രീകരണം ഉത്തരവാദിത്ത്വത്തിൽനിന്ന് ഒഴിഞ്ഞുമാറലാണ്.

- പൊതുവിദ്യാഭ്യാസത്തെ തകർക്കുകയെന്നതാണ് DPEPയുടെയും പുതിയ പാഠ്യപദ്ധതിയുടെയും ലക്ഷ്യം. അതുകൊണ്ടാണ് സർക്കാർ എയ്ഡഡ് സ്കൂളുകൾക്കുമാത്രം ബാധകമാക്കുന്നത് (ഇത് മൊത്തം വിദ്യാലയങ്ങളുടെ 85 ശതമാനം വരും!).

- നോം ചോംസ്കി, പൗലോ ഫ്രെയർ മുതലായവർ പോലും CIA ഏജന്റുമാരാകാൻ സാധ്യതയുണ്ട്.

- പ്രവർത്തനാധിഷ്ഠിത ബോധനം ഒരു ലോകബാങ്ക് നിർദേശമാണ്.

പുതിയ പാഠ്യപദ്ധതിയുടെ കടുത്ത വിമർശനമാണ് എ.ഐ.ഡി.എസ്.ഒ 1998ൽ പ്രസിദ്ധീകരിച്ച ഡി.പി.ഇ.പി എന്ത്? എന്തിന്?' എന്ന ലഘുലേഖ. പാഠപുസ്തക വിമർശനം മഞ്ഞപ്പത്ര ശൈലിയിലാണ്. പരിഷത്തിനെയും ഈ ലേഖകനെയും അതിൽ കണക്കറ്റ് ഭർത്സിക്കുന്നുണ്ട്. പുതിയ പാഠ്യപദ്ധതിയുടെ ശാസ്ത്രീയത ഉയർത്തിപ്പിടിക്കാനും അതിനെതിരായുള്ള ആക്രമണങ്ങൾ ചെറുക്കാനും അന്നു പരിഷത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അച്ഛനമ്മമാർക്ക് തങ്ങളുടെ കുട്ടികളിൽ വന്ന, നല്ലതിലേക്കുള്ള മാറ്റം അനുഭവപ്പെടാൻ തുടങ്ങി. കുട്ടികൾക്ക് ഭാഷാസ്വാധീനം വർധിച്ചു; ആത്മവിശ്വാസം വർധിച്ചു, കൂടുതൽ പഠനപ്രവർത്തനനിരതരായി; സ്കൂളിൽ പോകാനുള്ള ആഗ്രഹം വർധിച്ചു. അവരുടെ പെരുമാറ്റത്തിൽ തന്നെ മാറ്റം വന്നു. അങ്ങനെ ജനങ്ങളെ ഇളക്കിവിടാനുള്ള ശ്രമം പരാജയപ്പെട്ടു. ഉള്ളിൽനിന്ന് അതിന്റെ സത്ത ചോർത്തിക്കളയാൻ പിന്നീടുവന്ന യു.ഡി.എഫ്. സർക്കാർ ശ്രമിച്ചെങ്കിലും അതും പൂർണമായി വിജയിച്ചില്ല. കാരണം, അതിനകം പുതിയ ബോധനരീതിയുടെ മേന്മ വ്യക്തമായും മനസ്സിലാക്കിയിരുന്നു. 1997 മുതൽ 2007 വരെയുള്ള 10 കൊല്ലത്തിനുള്ളിൽ എസ്.എസ്.എൽ.സി. പരീക്ഷാഫലം 45 - 50 ശതമാനത്തിൽനിന്ന് 82 ശതമാനമായി ഉയർന്നത് എല്ലാവരും കണ്ടതാണ്. പാഠ്യപദ്ധതി സമീപനത്തോട് യോജിക്കാത്ത തരത്തിൽ എസ്.എസ്.എൽ.സി. വിദ്യാർഥികൾക്ക് നൽകുന്ന പ്രത്യേക ട്യൂഷൻ കൊണ്ടാണ് ഈ നേട്ടമുണ്ടാക്കിയതെന്ന ആരോപണമുണ്ട്. എന്നാൽ മുമ്പൊരിക്കലും നേടാൻ കഴിഞ്ഞിട്ടില്ലാത്ത ഈ വിജയം ഇപ്പോൾ എങ്ങനെ നേടാൻ കഴിഞ്ഞു? പത്തി [ 108 ] ലെത്തിയ കുട്ടികൾ കൂടുതൽ സജ്ജമാക്കപ്പെട്ടിരുന്നതുകൊണ്ടല്ലേ?

പ്രയോഗത്തിലെ അനുഭവങ്ങൾ മാത്രം പോരെന്നു കണ്ട് പരിഷത്തിന്റെ ERU - Educational Research Unit - പുതിയ പാഠ്യപദ്ധതിയുടെയും ബോധന രീതിയുടെയും സൈദ്ധാന്തിക വശങ്ങൾ ക്രോഡീകരിക്കാനായി ഒരു ശ്രമം നടത്തി. അതിന്റെ ഉൽപ്പന്നമാണ് 'വിദ്യാഭ്യാസ പരിവർത്തനത്തിന് ഒരു ആമുഖം' എന്ന പുസ്തകം.

ഹയർ സെക്കണ്ടറി, സർവകലാശാലാ, പ്രൊഫഷണൽ വിദ്യാഭ്യാസരംഗങ്ങളിൽ ഇതേവരെ പരിഷത്തിന് കാര്യമായ സംഭാവനകളൊന്നും നൽകാൻ കഴിഞ്ഞിട്ടില്ല. ഹയർസെക്കണ്ടറിയെ ഗണ്യമായ തോതിൽ തൊഴിലധിഷ്ഠിതമാക്കേണ്ടതുണ്ട്. ഉയർന്ന നിലവാരത്തിലുള്ള പരിശീലനവും പഠനവും ഇതിനാവശ്യമാണ്. സർവകലാശാലാ വിദ്യാഭ്യാസം നൂറുശതമാനവും പ്രൊഫഷണലൈസ് ചെയ്യണമെന്നാണ് പരിഷത്ത് ആഗ്രഹിക്കുന്നത്. നാലു പ്രൊഫഷണൽ രംഗങ്ങളാണുള്ളത്; ഉൽപ്പാദനപ്രവർത്തനം; ഭരണവും മാനേജ്മെന്റും; അധ്യാപനം; ഗവേഷണം. ഈ നാലു മേഖലകളിലേക്കല്ലാതെ എന്തിനും പറ്റുന്ന, അതായത് ഒന്നിനും കൊള്ളാത്ത ജനറലിസ്റ്റുകളെ ഉൽപ്പാദിപ്പിക്കലാകരുത് ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം; ഡിഗ്രി, പി.ജി കോഴ്സുകൾ ഉദ്ഗ്രഥിച്ച് പ്രൊഫഷണൽ കോഴ്സുകളാക്കാം; ഇന്നത്തെയും ഭാവിയിലെയും കേരളത്തിലെ മാനവവിഭവ ആവശ്യങ്ങളും കയറ്റുമതി (വിദേശജോലി) സാധ്യതയും കണക്കിലെടുത്തായിരിക്കണം ഉന്നതവിദ്യാഭ്യാസം ആസൂത്രണം ചെയ്യേണ്ടത്; അത് സാർവത്രികമാക്കാൻ കഴിയില്ല; ഉയർന്ന ചലനാത്മകത (mobility) സാധ്യമാക്കണം.... മുതലായ ആശയങ്ങളാണ് പരിഷത്ത് ഉന്നതവിദ്യാഭ്യാ സത്തെക്കുറിച്ച് പലപ്പോഴായി മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാൽ പ്രൈമറിതലത്തിൽ നേടിയ തരത്തിലുള്ള അനുഭവസമ്പത്ത് ആർജിക്കാൻ പരിഷത്തിന് കഴിഞ്ഞിട്ടില്ല. നിർഭാഗ്യവശാൽ കേരളത്തിലെ എന്നല്ല, ഇന്ത്യയിലെതന്നെ ഒരു സർവകലാശാലക്കും അതിനു കഴിഞ്ഞിട്ടില്ല.

അഞ്ചു വയസ്സിനു മുമ്പേയുള്ള ശിശുപരിപാലനത്തെയും വിദ്യാഭ്യാസത്തെയും പറ്റി, പരിഷത്ത് ഏറെ ഉത്കണ്ഠാകുലമായിരുന്നു. തുടക്കത്തിൽ വരേണ്യരുടെയും മധ്യവർഗത്തിന്റെയും ഇടയിൽ മാത്രം പ്രചരിച്ചിരുന്ന മമ്മിഡാഡി ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളുകൾ അധഃസ്ഥിത വിഭാഗങ്ങൾക്കും മാതൃകയാകാൻ തുടങ്ങി. ശിശുവിന്റെ മാനസികവും ബൗദ്ധികവും ആയ വളർച്ചയെ, എന്തിന് ശാരീരികമായ വളർച്ചയെപ്പോലും വികലമാക്കുന്ന ഒരു പ്രീ സ്കൂൾ സംസ്കാരം കേരളത്തിൽ വളർന്നുവരാൻ തുടങ്ങി. വർധിച്ച തോതിൽ കുട്ടികൾക്ക് 'കുട്ടിക്കാലം' നഷ്ടപ്പെടാൻ തുടങ്ങി. കുട്ടിക്കാലം നഷ്ടപ്പെട്ട കുട്ടികൾ വലുതാകുമ്പോൾ അവർക്ക് പലതരത്തിലുള്ള മാനസികവൈകല്യങ്ങളും ഉണ്ടായി വരുന്നു. മാനസികാരോഗ്യം നഷ്ടപ്പെട്ട ഒരു തലമുറ വളർന്നു വരുന്നു. ഇന്ത്യയിൽ ഏറ്റവും അധികം മനോ [ 109 ] രോഗികളുള്ള, ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന സംസ്ഥാനമായി കേരളം മാറിയതിൽ ശൈശവത്തിൽ തന്നെ കുട്ടികളുടെ മേൽ ചെലുത്തുന്ന സമ്മർദങ്ങൾക്ക് കാര്യമായ പങ്കുണ്ട്. രണ്ടു പതിറ്റാണ്ടിലധികം മുമ്പുതന്നെ പരിഷത്ത് ഇതിനെയൊക്കെപ്പറ്റി ബോധവത്തായിരുന്നു. 1981ലെ പതിനെട്ടാം വാർഷിക റിപ്പോർട്ടിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.

നഴ്സറി വിദ്യാഭ്യാസത്തെക്കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണകൾ ജനങ്ങൾക്കിടയിൽ പടർന്നു പിടിക്കുന്നുണ്ട്. ചില സംഘടനകൾ പിഞ്ചുകുട്ടികളെ ബ്രയിൻ വാഷ് ചെയ്യുന്നതിനുള്ള പരിപാടിയായി ഇതിനെ ഉപയോഗിക്കുന്നു. ഈ പ്രവണത തടയുന്നതിനും പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം, പ്രവർത്തനരീതി എന്നിവയെക്കുറിച്ച് പരിഷത്തിനുള്ള കാഴ്ചപ്പാട് വ്യാപകമായി പ്രചരിപ്പിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായാണ് ഡോ.കെ. ഉണ്ണികൃഷ്ണന്റെ നഴ്സറി വിദ്യാഭ്യാസം എന്ത് എന്തിന്? എന്ന പുസ്തകവും സി.ജി.യുടെ വിദ്യാഭ്യാസം അഞ്ചുവയസ്സിനുമുമ്പ് എന്ന പുസ്തകവും പ്രസിദ്ധീകരിച്ചത്. ഗവൺമെന്റ് തയ്യാറാക്കിയ നഴ്സറി വിദ്യാഭ്യാസ ബില്ലിനോട് ക്രിയാത്മകമായി പ്രതികരിക്കാനും, ഒരു മാതൃകാ ശിശുകേന്ദ്രം എങ്ങനെയിരിക്കണമെന്നു നിർവചിക്കാനും, പ്രവർത്തിക്കുന്ന മാതൃകകൾ ഉണ്ടാക്കാനും പരിഷത്ത് ശ്രമിക്കുകയുണ്ടായി. പരിഷത്തിന്റെ കാഴ്ചപ്പാടുകളെ പൂർണമായും ശരിവയ്ക്കുന്നതായിരുന്നു “പ്രൈമറിതലത്തിലെ പഠനഭാരം ലഘൂകരിക്കുന്നതിനായി“ പ്രൊ. യശ്പാലിന്റെ നേതൃത്വത്തിൽ ഇന്ത്യാ ഗവൺമെന്റ് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടും 2005ൽ പ്രസിദ്ധീകരിച്ച പുതിയ ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂടും.

അങ്ങനെ, മൂന്നു പതിറ്റാണ്ടിലധികം കാലമായി വിദ്യാഭ്യാസമേഖലയിൽ പല രീതിയിലും ഇടപെട്ടിട്ടുണ്ടെങ്കിലും അതിന്റെ സ്ഥായിയായ ഗതിയിൽ മാറ്റമൊന്നും ഉണ്ടാക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. സാമ്പത്തിക-സാമൂഹിക വിടവുകൾ വർധിപ്പിക്കുന്ന ഒരു സമൂഹത്തിൽ, അത് വർധിപ്പിക്കു മെന്നറിഞ്ഞിട്ടും ആഗോള വിപണിയെ ആലിംഗനം ചെയ്യുന്ന ഒരു സമൂഹത്തിൽ, വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയുടെ ദിശയിൽ മാറ്റം വരുത്താൻ ഏറെ പ്രയാസമാണ്, അസാധ്യമാണ്. ആഗോളവൽക്കരണത്തിന്നെതിരായ പ്രാദേശികമായ പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസരംഗത്ത് ഇനിയും പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്. [ 110 ]
11

സമ്പൂർണ സാക്ഷരത


ഇന്ത്യയിൽ സമ്പൂർണ സാക്ഷരമായി ഒരു സംസ്ഥാനമേയുള്ളൂ -കേരളം, ഒരു സമൂഹത്തിലെ 80 ശതമാനത്തിലധികംപേർ നന്നായി എഴുതാനും വായിക്കാനും കഴിവുള്ളവരായാൽ ആ സമൂഹത്തെ പ്രായോഗിക സാക്ഷര (functionally literate) സമൂഹമായി കരുതുന്നു. വികസിതരാജ്യങ്ങളിൽപ്പോലും പ്രായോഗിക സാക്ഷരത 80 ശതമാനമേയുള്ളൂ. കേരളത്തിലും അത്രയേ വരു. പേരെഴുതാനും ഒപ്പിടാനും അത്യാവശ്യം വായിക്കാനും മാത്രം കഴിയുന്നവരെ 'നാമമാത്ര സാക്ഷരർ' എന്നു വിളിക്കുന്നു. വികസിത സമൂഹങ്ങളിൽ ഇവരടക്കം മൊത്തം സാക്ഷരത 99 ശതമാനം വരുമ്പോൾ കേരളത്തിൽ അത് 94 ശതമാനം വരുന്നുണ്ട്. മറ്റെല്ലാ സംസ്ഥാനങ്ങളിലും 80 ശതമാനത്തിനുതാഴെയാണ് നാമമാത്രസാക്ഷരത പോലും. 20-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ഭാരതം കണ്ട ഏറ്റവും വലിയ ബഹുജനപ്രവർത്തനമാണ് സാക്ഷരതാപ്രവർത്തനം. ഇതിന് തുടക്കം കുറിച്ചതും നേതൃത്വം നൽകിയതും ശാസ്ത്രസാഹിത്യ പരിഷത്താണെന്ന് അഭിമാനപൂർവം പറയാം.

സാക്ഷരത പരിഷത്തിന്റെ അജണ്ടയിൽപ്പെടുന്നത് 1970കളുടെ അവസാനത്തിലാണ്. ഏതാണ്ട് നൂറുശതമാനം എൻറോൾമെന്റുള്ള കേരളത്തിൽ അവശിഷ്ട നിരക്ഷരത കാലക്രമത്തിൽ അപ്രത്യക്ഷമാകുമെന്ന് പ്രതീക്ഷിക്കാവുന്നതേയുള്ളൂ. എന്നാൽ സ്വാതന്ത്ര്യം കിട്ടി മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പകുതിയിലധികം പേർ നിരക്ഷരർ ആണെന്നത് പ്രത്യേകമായ ഇടപെടൽ ആവശ്യമാക്കുന്നു. ജനാധിപത്യമാണ് ഏറ്റവും നല്ല സ്വയംഭരണസംവിധാനമെന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന ഒരു കാര്യമാണ്. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തന്നെ നടത്തുന്ന ഭരണമാണ് ജനാധിപത്യം. ജനങ്ങൾ പൂർണ പങ്കാളികളായിരിക്കണം. [ 111 ] അവർക്കതിന് കഴിവുണ്ടായിരിക്കണം. നിരക്ഷര സമൂഹത്തിന് ഈ കഴിവ് ഉണ്ടായിരിക്കില്ല. ശാസ്ത്രസാങ്കേതികവിദ്യകളിൽ നിരക്ഷരരായ ഒരു സമൂഹത്തിനും ഇതിന് കഴിയില്ല. വിഭവങ്ങളെപ്പറ്റിയും വികസനത്തെപ്പറ്റിയും ശരിയായ ധാരണകൾ ഇല്ലാത്ത ഒരു സമൂഹത്തിനും ഇതിനു കഴിയില്ല. അക്ഷരസാക്ഷരത, ശാസ്ത്രസാക്ഷരത, വിഭവസാക്ഷരത ഇവയെല്ലാം പരിഷത്തിന്റെ അജണ്ടയിൽപ്പെട്ട വിഷയങ്ങൾ തന്നെയാണ്.

സ്വാതന്ത്ര്യസമരകാലത്തും അതിനുശേഷവും സാക്ഷരത സമൂഹത്തിന്റെ അവഗണിക്കപ്പെട്ട അജണ്ടകളിൽ ഒന്നായിരുന്നു. 1965 ഓടുകൂടി പതിനാലു വയസ്സുവരെയുള്ള 8 വർഷത്തെ വിദ്യാഭ്യാസം സാർവത്രികമാക്കുക എന്ന ലക്ഷ്യം നിറവേറ്റപ്പെട്ടിരുന്നെങ്കിൽ പതുക്കെപ്പതുക്കെ നിരക്ഷരതാ ശതമാനം കുറഞ്ഞു വരുമായിരുന്നു. എന്നാൽ, എൻറോൾമെന്റുപോലും 50 ശതമാനത്തിൽ താഴെ ആയിരുന്നു. പല സംസ്ഥാനങ്ങളിലും പത്തുപതിനഞ്ച് ശതമാനം പേർ മാത്രമായിരുന്നു യഥാർഥത്തിൽ സാക്ഷരരായവർ. ഭാരതത്തിന്റെമേലുള്ള ഒരു തീരാകളങ്കമായി മാറി നിരക്ഷരത. എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന തോന്നൽ വളരാൻ തുടങ്ങി. ഇതിനോടുള്ള പ്രതികരണമായാണ് ദേശീയ വയോജന വിദ്യാഭ്യാസ പരിപാടി (National Adult Education Programme) ആരംഭിച്ചത്. സ്വാഭാവികമായും, സംസ്ഥാനങ്ങളിലൂടെയാണത് നടപ്പാക്കപ്പെടുക. അങ്ങനെ കേരളത്തിലും ഒരു സംസ്ഥാന വയോജനവിദ്യാഭ്യാസ പരിപാടി -SAEP- ആരംഭിച്ചു. അതിന്റെ മേൽനോട്ടം വഹിക്കാനായി ഒരു സംസ്ഥാന വയോജനവിദ്യാഭ്യാസ കൗൺസിലും - SAEC - ഉണ്ടാക്കി. അതിൽ പരിഷത്തിന്റെ പ്രതിനിധി ആയി ഉണ്ടായിരുന്നത് സി.പി.നാരായണനായിരുന്നു. രണ്ടുതരത്തി ലുള്ള പരിപാടിയാണ് വിഭാവനം ചെയ്തിരുന്നത്. ഒന്ന്: "ഒരാൾ ഒരാളെ പഠിപ്പിക്കുക' (Each One Teach One), രണ്ട്: “ഒരാൾ 30 പേരെ പഠിപ്പിക്കുക'. രണ്ടാമത്തേതിലെ വളണ്ടിയർക്ക് പ്രതിമാസം 100 രൂപ ഓണറേറിയം, കൂടാതെ പഠിതാക്കൾക്ക് സ്ലേറ്റ്, പെൻസിൽ, കേന്ദ്രത്തിന് വിളക്ക്, മറ്റു സാമഗ്രികൾ മുതലായവയ്ക്ക് വേറെ പണവും. സംസ്ഥാന വയോജനവിദ്യാഭ്യാസ വകുപ്പിനു പുറമേ സന്നദ്ധ സംഘടനകൾക്കും പദ്ധതികൾ ഏറ്റെടുക്കാം.

പുതിയ ദേശീയ വയോജനവിദ്യാഭ്യാസ പദ്ധതി (NAEP) രൂപപ്പെടുന്നതിനു മുമ്പുതന്നെ പരിഷത്ത് സാക്ഷരതയെ മുഖ്യലക്ഷ്യമല്ലെങ്കിലും ഒരു പ്രധാന ലക്ഷ്യമായി അംഗീകരിച്ചിരുന്നു. 1977 ഒക്ടോബർ-നവംബറിലെ ആദ്യത്തെ ശാസ്ത്രസാംസ്കാരിക ജാഥയുടെ മുദ്രാവാക്യങ്ങളിലൊന്ന് “സാക്ഷരതയെ ഒരു ബഹുജനപ്രസ്ഥാനമാക്കുക" എന്നതായിരുന്നു. ആ പേരിലുള്ള ഒരു ലഘുലേഖയിൽ സി.ജി എഴുതി: “ജനപിന്തുണയില്ലാതെ ഒരു പരിപാടിയും വിജയിക്കില്ല പഞ്ചായത്ത് റോഡായാലും ശരി, പഞ്ചവത്സരപദ്ധതി ആയാലും ശരി. സമ്പൂർണ സാക്ഷ [ 112 ] രത കൈവരിച്ച എല്ലാ രാജ്യങ്ങളിലും മുഴുവൻ ജനങ്ങളുടെയും പിന്തുണ പ്രസ്ഥാനത്തിന് ഉണ്ടായിരുന്നതായി കാണാം. ഇന്ത്യയിലെ സാക്ഷരതാ പദ്ധതികൾ വിജയിക്കാത്തതിനു കാരണം ജനങ്ങളുടെ ശ്രദ്ധയും പിന്തുണയും ആർജിക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ്.

1977 ഡിസംബറിൽ ചേർന്ന പരിഷത്തിന്റെ വിദ്യാഭ്യാസ സബ്കമ്മിറ്റി അടുത്ത അഞ്ചുവർഷത്തിനുള്ളിൽ മുഴുവൻ കേരളീയരെയും സാക്ഷരർ ആക്കുക എന്നത് ഗ്രാമശാസ്ത്രസമിതികളുടെ ഒരു മുഖ്യപരിപാടിയാക്കണം എന്നു നിർദേശിച്ചു. 1978 ജനുവരി അവസാനിക്കുന്നതിനുമുമ്പുതന്നെ ഒ.ആർ. രാമന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അതിനായി ഒരു പദ്ധതിരേഖ തയ്യാറാക്കുകയും ചെയ്തു. അതിന്റെ രത്നച്ചുരുക്കം ഇതാണ്.

മൊത്തം നിരക്ഷരുടെ എണ്ണം (മതിപ്പ്) ഏതാണ്ട് 30 ലക്ഷം

പഞ്ചായത്തിൽ - പത്തുവീതം ആയിരം പഞ്ചായത്തിൽ 10,000 സാക്ഷരതാ കേന്ദ്രങ്ങൾ

പട്ടണങ്ങളിൽ - 1000 കേന്ദ്രങ്ങൾ

ഒരു കേന്ദ്രത്തിൽ - 25 - 40 പഠിതാക്കൾ

പഠനകാലം - 6 മാസം

എഴുത്തിനും വായനയ്ക്കും ഒപ്പം പഠിക്കുന്ന വിഷയങ്ങൾ; നമ്മുടെ രാജ്യം 6 മണിക്കൂർ; മനുഷ്യന്റെ കഥ 12 മണിക്കൂർ; കൃഷി 12 മണിക്കൂർ; വളർത്തുമൃഗങ്ങൾ 6 മണിക്കൂർ; ആരോഗ്യം 12 മണിക്കൂർ; കണക്ക് 24 മണിക്കൂർ; എഴുത്ത് 48 മണിക്കൂർ; ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, കല.....30 മണിക്കൂർ. എല്ലാം കൂടി 150 മണിക്കൂർ.

ഒരു കേന്ദ്രത്തിൽ 10 കോഴ്സ് x 30 പേർ = 300 പേർ

മൊത്തം 20000 വളണ്ടിയർ ഇൻസ്ട്രക്ടർമാർ

മൊത്തം ചെലവ് ഏതാണ്ട് 11 കോടി രൂപ.

വരുമാനമാർഗം : ഗവൺമെന്റ്, പ്രാദേശിക സമാഹരണം, പഞ്ചായത്തുകൾ, ഗ്രാമശാസ്ത്രസമിതികൾ (ശ്രമദാനത്തിലൂടെ).

NAEP നടപ്പാക്കപ്പെടുകയും കേരള ഗവൺമെന്റ് SAEP രൂപീകരിക്കുകയും ചെയ്തപ്പോൾ പരിഷത്ത് വലിയൊരു പദ്ധതി തയ്യാറാക്കി സമർപ്പിച്ചു. നന്നാലു ബ്ലോക്കുകൾ വീതം അടങ്ങുന്ന അഞ്ചുക്ലസ്റ്ററുകളിൽ സമ്പൂർണ സാക്ഷരത നടപ്പാക്കുക. മൊത്തം 20 ബ്ലോക്കുകൾ, 142 പഞ്ചായത്തുകൾ, ഓരോ പഞ്ചായത്തിലും തുടക്കത്തിൽ നാലു കേന്ദ്രങ്ങൾ (ആകെ 568) ഇതാ യിരുന്നു പദ്ധതിയുടെ ഘടന.

എന്നാൽ സംസ്ഥാനം ഈ പദ്ധതി കേന്ദ്രത്തിലേക്ക് അയച്ചില്ല. NAEPക്ക് വന്നുകൊണ്ടിരുന്ന ജീർണനം കാണുക മൂലം പരിഷത്തിന്റെ താൽപ്പര്യവും കുറയാൻ തുടങ്ങിയിരുന്നു. കാരണം, അപ്പോഴേയ്ക്കും ഇത്തരം പദ്ധതികളിൽനിന്ന് പണം കൈപ്പറ്റാനായി മാത്രം പുതിയ NGO കൾ കൂണു [ 113 ] പോലെ മുളച്ചു പൊന്താൻ തുടങ്ങിയിരുന്നു. പരിഷത്ത് തയ്യാറാക്കിയ പദ്ധതി അയച്ചുകൊടുക്കാൻ തയ്യാറായില്ലെങ്കിലും ഇവർ തയ്യാറാക്കിയ പദ്ധതികളെല്ലാം കേന്ദ്രത്തിലേക്ക് അയച്ചുകൊടുക്കാൻ കേരള ഗവൺമെന്റ് തയ്യാറായി. ആയിടക്ക്, സയൻസ് ക്രീം പുസ്തകങ്ങൾക്ക് കൺസഷൻ നിരക്കിലുള്ള അച്ചടിക്കടലാസ്സിന് അനുവാദം വാങ്ങാനായി ദില്ലിയിൽ വിദ്യാഭ്യാസ വകുപ്പിലെ ജോയന്റ് സെക്രട്ടറി ആയിരുന്ന അനിൽ ബോർദിയയെ ചെന്നു കാണേണ്ടിവന്നു. അദ്ദേഹത്തിന് പരിഷത്തിനെ നല്ല പോലെ അറിയാമായിരുന്നു. NAEPയുടെ ഉത്തരവാദിത്ത്വം അദ്ദേഹത്തിനായിരുന്നു. സാക്ഷരതയ്ക്ക് വേണ്ടി അരങ്ങിലെത്തിയിട്ടുള്ള NGOകളിൽ പലതും സംശയാസ്പദങ്ങളാണെന്ന ഭയം അദ്ദേഹത്തെ അറിയിച്ചു. കേരളത്തിൽനിന്ന് അയച്ചുകിട്ടിയ പദ്ധതികളുടെ ലിസ്റ്റ് തന്ന് ഇവയിൽ പരിഷത്തിന് സംശയാസ്പദമായവ ഏവ എന്നദ്ദേഹം ചോദിച്ചു. ചിലവ പറഞ്ഞുകൊടുത്തു. അവയെപ്പറ്റി ഒന്നുകൂടി അന്വേഷിച്ച് വീണ്ടും ശുപാർശ ചെയ്യണമെന്ന് അദ്ദേഹം കേരള ഗവൺമെന്റിന് എഴുതി. മിക്കവയും അവിടെ അവസാനിച്ചു. തമിഴ്നാട് അയച്ചു കൊടുത്ത ലിസ്റ്റും പുനഃപരിശോധനയ്ക്കായി അയച്ചുകൊടുത്തു. പകുതിയിലധികം തിരിച്ചു വന്നില്ലെന്ന് പിന്നീടൊരിക്കൽ കണ്ടപ്പോൾ അനിൽ ബോർദിയ പറഞ്ഞു. NAEP ജനിച്ച് ഏറെ താമസിയാതെതന്നെ രോഗാണുബാധിതമായി എന്ന് വ്യക്തമായി. രോഗബാധ ഏൽക്കുന്നതിനുമുമ്പുതന്നെ അതിൽനിന്ന് രക്ഷപ്പെടാൻ പരിഷത്ത് തീരുമാനിച്ചു. ആദ്യഗഡുവായിക്കിട്ടിയ ഏതാനും ആയിരം രൂപകൊണ്ട് പ്രോജക്റ്റ് അവസാനിപ്പിച്ചു. ഗവൺമെന്റ് സഹായമില്ലാതെതന്നെ സ്വന്തം ചെലവിൽ പരിഷത്ത് ഒരു കൊല്ലത്തേക്കു കൂടി സാക്ഷരതാ പ്രവർത്തനം നടത്തി. അതിന്റെ ഭാഗമായി വളണ്ടിയർമാർക്കുവേണ്ടി ഭൂമിശാസ്ത്രം, ചരിത്രം, മൃഗപരിപാലനം മുതലായ വിഷയങ്ങളിൽ സംവാദങ്ങൾ നടത്തുന്നതിന് പരിശീലനം നൽകുകയുണ്ടായി. ഒന്നാം സംവാദത്തിലെ മർമപദങ്ങൾ കൃഷി, ഭൂമി, പണി എന്നിവയായിരുന്നു. മണ്ണ്, ദിനരാത്രങ്ങൾ, കാലാവസ്ഥ, കാറ്റ്, ലോകം, ഇന്ത്യ, കേരളം... ഇങ്ങനെ പോകുന്നു സംവാദവിഷയങ്ങൾ. എന്നാൽ 1979-80 അവസാനത്തോടുകൂടി ഈ ക്ലാസ്സുകളെല്ലാം അവസാനിച്ചു. 1977ലെ ജാഥയിൽ പരിഷത്ത് സാക്ഷരതയെ ഒരു ബഹുജനപ്രവർത്തനമാക്കുക എന്ന ഒരു മുദ്രാവാക്യം ഉന്നയിച്ചിരുന്നല്ലോ. ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിച്ചല്ലാതെ, ഒരു ക്യാമ്പയിനിലൂടെ അല്ലാതെ സാക്ഷരതാപ്രവർത്തനം വിജയിക്കില്ലെന്ന് സംഘടനയുടെ ഉപബോധത്തിന് അറിയാമായിരുന്നു. വരും കാല അനുഭവങ്ങൾ ഇത് തെളിയിക്കാൻ ഇരിക്കുന്നതേയുള്ളു!

ഏതായാലും, 1980കളുടെ തുടക്കത്തിൽത്തന്നെ പുതിയ ആവേശം കെട്ടടങ്ങിയിരുന്നു. അഞ്ചുവർഷംകൊണ്ട് കേരളത്തെ പൂർണ സാക്ഷരമാക്കുക എന്നത് ഒരു സ്വപ്നമായി മാത്രം അവശേഷിച്ചു. 1986 ഫെബ്രുവരിയിൽ [ 114 ] എറണാകുളത്ത് വച്ചുനടന്ന 23-ാം വാർഷികത്തിൽ, അഞ്ചുകൊല്ലംകൊണ്ട് കേരളത്തെ സമ്പൂർണ സാക്ഷരമാക്കും എന്ന് പരിഷത്ത് പ്രതിജ്ഞയെടുത്തു. യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരു പ്രവർത്തനമായിരിക്കണമിതെന്നും, യുദ്ധത്തിലെന്നപോലെ സ്ഥലകാലതന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നും എം.കെ.പി. വളണ്ടറി റിട്ടയർമെന്റ് എടുത്ത് ഈ സേനയുടെ സർവസൈന്യാധിപത്യം വഹിക്കണമെന്നും ഫീൽഡ് മാർഷൽ ആയി സി.ജി.യെ നിയോഗിക്കണമെന്നും മലപ്പുറം ജില്ലയിലെ ഒരു പഞ്ചായത്തിനെ ആദ്യത്തെ വെടി പൊട്ടിക്കുന്നതിനുള്ള വേദിയാക്കണമെന്നും ഇതിന് ഡോ. ബി.ഇക്ബാലിന്റെ പ്രത്യേക സഹായം ഉണ്ടായിരിക്കണമെന്നും ഒക്കെ നിർദേശിക്കപ്പെട്ടു. അത്തരത്തിലുള്ള ഒരു പഞ്ചവത്സരപദ്ധതിക്ക് രൂപം നൽകി കേന്ദ്രത്തിലെ വിദ്യാഭ്യാസ സെക്രട്ടറിക്ക് അയക്കുകയും ചെയ്തു. എന്നാൽ സാക്ഷരതാ മിഷനൊന്നും അന്നുണ്ടായിരുന്നില്ല. ആ പദ്ധതി നടപ്പാക്കാൻ അവർക്ക് പരിപാടികളോ വകുപ്പുകളോ ഉണ്ടായിരുന്നില്ല. പിന്നീടൊരിക്കൽ കണ്ടപ്പോൾ ബോർദിയ ചോദിക്കുകയുണ്ടായി. യുദ്ധത്തിന്റെ ഭാഷയാണോ സാക്ഷരതയ്ക്ക് നല്ലത്? സമാധാനത്തിന്റെ ഭാഷയല്ലേ? നിരക്ഷരതയോടുള്ള എതിർപ്പിൽ നിന്നുളവാകുന്ന വികാരവും അവശ്യംവേണ്ട അഡ്രിനാലിൻ സ്രവണവും ഉണ്ടായാലേ ഇത്തരമൊരു പദ്ധതി നടപ്പാകൂ എന്ന തോന്നലായിരുന്നു ഉണ്ടായിരുന്നത്.

1988ൽ ആണ് സാക്ഷരതാ മിഷൻ രൂപീകരിക്കപ്പെടുന്നത്. അതിന്റെ എക്സിക്യൂട്ടുവ് കൗൺസിലിൽ ഞാൻ അംഗമായിരുന്നു. പരിഷത്തിന്റെ മുൻ വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. കെ.ആർ.രാജൻ അന്ന് എറണാകുളം ജില്ലാ കളക്ടറായിരുന്നു. പുതിയ സാക്ഷരതാ മിഷന്റെ കീഴിൽ ഒരൊറ്റ കൊല്ലം കൊണ്ട് എറണാകുളം ജില്ലയെ സമ്പൂർണ സാക്ഷരമാക്കാൻ ഒരു പദ്ധതി തയ്യാറാക്കിക്കൂടെ എന്ന് കെ.ആർ. രാജനോട് ചോദിച്ചു. എന്നോടും പറഞ്ഞു. രാജൻ ഉത്സാഹഭരിതനായി. ഒരു ദിവസം തിരുവനന്തപുരത്ത് പാറ്റൂരുള്ള പരിഷത്ത് ഓഫീസിൽ വന്നു. ഒരു കരട് പദ്ധതിക്ക് അവിടെവച്ച് രൂപം കൊടുത്തു. ഏതാണ്ട് ഒരു കോടി രൂപയോളം ചെലവ് വന്നേക്കാവുന്ന ഒന്ന്. കിട്ടാവുന്ന സെക്കണ്ടറി വിവരങ്ങൾ വച്ചുകൊണ്ട് പദ്ധതിയുടെ സൂക്ഷ്മാംശങ്ങൾ തയ്യാറാക്കാമെന്ന് ഏറ്റ് രാജൻ പോയി. അടുത്ത തവണ ഡെൽഹിയിൽ ചെന്നപ്പോൾ ശ്രീ.ബോർദിയയോട് ഇതേപ്പറ്റി സംസാരിച്ചു. അത്ര വലിയ പദ്ധതികളൊന്നും അതേവരെ അവരുടെ പരിഗണനയിലോ കാഴ്ചപ്പാടിലോ ഇല്ലായിരുന്നു. എങ്കിലും "ശാസ്ത്രസാഹിത്യ പരിഷത്ത് അങ്ങനെ ഒരു പദ്ധതി സമർപ്പിക്കുകയാണെങ്കിൽ അത് പരിഗണിക്കുന്നതാണ്. കളക്ടർക്ക് നേരിട്ട് പണം കൊടുക്കാൻ വകുപ്പില്ല" - ബോർദിയ പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കാൻ തന്റെ കീഴുദ്യോഗസ്ഥരുടെ സേവനം കളക്ടർ വിട്ടുതന്നു. അങ്ങനെ ഒരു പദ്ധതി [ 115 ] യുണ്ടായി. ഏതാണ്ട് 80 ലക്ഷം രൂപ ചെലവു വരുന്ന ഒന്ന്. പദ്ധതി ഔപചാരികമായി സമർപ്പിക്കേണ്ടത് ശാസ്ത്രസാഹിത്യ പരിഷത്താണ്. അതിന്റെ സംസ്ഥാന നിർവാഹക സമിതി തീരുമാനമെടുക്കണം. ഇതിനായി എറണാകുളത്ത് ഒരു പ്രത്യേക നിർവാഹക സമിതി യോഗം ചേർന്നു. ബഹുഭൂരിപക്ഷം പേർക്കും ഇത്ര വലിയ ഒരു പ്രോജക്റ്റ് എടുക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. കാരണങ്ങൾ പലതാണ്. പ്രോജക്റ്റിന്റെ വലുപ്പം, ഗവൺമെന്റുമായുള്ള സഹകരണത്തിലെ ഭയം, മുൻഗണനാക്രമം..... ഇങ്ങനെ പലതും. എന്നാൽ പ്രോജക്റ്റിൽനിന്ന് പിന്മാറുക എന്നു പറഞ്ഞാൽ, ഗവൺമെന്റ് സംവിധാനത്തിന്റെ പൂർണ പിന്തുണ ഉണ്ടായിട്ടും ആവശ്യമായ വിഭവങ്ങൾ ലഭ്യമാക്കിയിട്ടും പരിഷത്ത് ഉത്തരവാദിത്ത്വം ഏറ്റെടുക്കാൻ തയ്യാറല്ല, വിമർശിക്കാനേ തയ്യാറുള്ളു എന്നാണ് അർഥം. അവസാനം പദ്ധതി സമർപ്പിക്കാൻ നിർവാഹകസമിതി തീരുമാനിച്ചു. ഞാനാണ് പരിഷത്തിനുവേണ്ടി ഗ്രാന്റ് ഇൻഎയ്‌ഡ് കമ്മിറ്റിയിൽ പ്രോജക്റ്റ് അവതരിപ്പിച്ചത്. സെക്രട്ടറി അട ക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരുടെ കൂടി ആവശ്യമായതിനാൽ ഒരു തടസ്സവും കൂടാതെ പദ്ധതിക്ക് അനുവാദം കിട്ടി.

പരിഷത്ത് പ്രവർത്തകരെ സംബന്ധിച്ചിടത്തോളം എറണാകുളം സാക്ഷരതാ പ്രവർത്തനം മറക്കാനാവാത്ത ഒരു കാലഘട്ടമാണ്. പിൽക്കാലത്ത് ഇന്ത്യയിൽ ആകെ വ്യാപിച്ച സമ്പൂർണ സാക്ഷരതാ ക്യാമ്പെയിന്റെ അടിസ്ഥാന ഘടകങ്ങൾ എല്ലാം രൂപപ്പെട്ടത് എറണാകുളത്തായിരുന്നു. അതിനാൽതന്നെ എറണാകുളം മോഡൽ (കേരള മോഡലിനെപ്പോലെ) എന്ന ഒരു പ്രയോഗശൈലി കൂടി സംജാതമായി. എന്താണ് ഈ എറണാകുളം മാതൃകയുടെ സവിശേഷതകൾ ?

  1. പദ്ധതിയെ ഒരു ജനകീയ ഉത്സവമാക്കി രൂപാന്തരപ്പെടുത്തി.
  2. ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചു.
  3. ഉദ്യോഗസ്ഥവൃന്ദവും ജനങ്ങളും തമ്മിലുള്ള അകലം ബോധപൂർവം കുറച്ചു
  4. ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് വാർഡുതല കമ്മിറ്റികൾ രൂപീകരിച്ച് ആയിരക്കണക്കിന് പൗരന്മാരെ പങ്കാളികളാക്കി.
  5. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒന്നായി സാക്ഷരതാ ഓഫീസിനെ മാറ്റി; പുറത്തുനിന്ന് പൂട്ടാതാക്കി.
  6. പഠനസാമഗ്രികൾ, പ്രൈമറുകൾ, വളണ്ടിയർമാർക്ക് അധികവായനാ ഗ്രന്ഥങ്ങൾ എല്ലാം സസൂക്ഷ്മം തയ്യാറാക്കി.

1990 ഫെബ്രുവരി 4ന് എറണാകുളം സമ്പൂർണ സാക്ഷര ജില്ല ആയി പ്രഖ്യാപിക്കപ്പെട്ടു. എറണാകുളത്തുനിന്ന് കൊളുത്തിയ ദീപശിഖ മുഖ്യമന്ത്രി നായനാർക്ക് കൈമാറിക്കൊണ്ടാണ് പ്രധാനമന്ത്രി വി.പി.സിങ്ങ് ഈ [ 116 ] പ്രഖ്യാപനം നടത്തിയത്. അത് ഒരേ സമയം കേരള സമ്പൂർണ സാക്ഷരതാ യജ്ഞത്തിന്റെ ഉദ്ഘാടനവും ആയിരുന്നു. നാലഞ്ച് മാസം മുമ്പുതന്നെ കേരളത്തിലെ അവശേഷിക്കുന്ന 13 ജില്ലകളിലും സമ്പൂർണ സാക്ഷരതാ യജ്ഞം തുടങ്ങാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. അതിനു മുൻകൈ എടുത്തതും പരിഷത്തുതന്നെ. കേരള ഗവൺമെന്റിനു വേണ്ടി പദ്ധതി സാക്ഷരതാമിഷന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ അവതരിപ്പിച്ചത് ഈ ലേഖകൻ തന്നെ ആയിരുന്നു. പദ്ധതി നടത്തിപ്പിന് ചുക്കാൻ പിടിച്ചവരിൽ പ്രധാനികൾ പരിഷത്ത് പ്രവർത്തകരായ കെ.കെ, ജഗജീവൻ, സി.ജി, പി.കെ. രവീന്ദ്രൻ, ഇ.കെ. നാരായണൻ തുടങ്ങിയ പരിഷത്ത് പ്രവർത്തകരും എൻ.എ. കരീം, ഗോപാലൻ തുടങ്ങിയവരും ആയിരുന്നു. മിഷൻ ഡയറക്ടർ പരിഷത്ത് പ്രവർത്തകനായിരുന്ന, ശ്രീ.പി.കെ.ശിവാനന്ദൻ ഐ.എ.എസ് ആയിരുന്നു. 1991 ഏപ്രിൽ 19ന് കേരളം സമ്പൂർണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. 1986ൽ എറണാകുളത്ത് വച്ച് പരിഷത്ത് എടുത്ത പ്രതിജ്ഞ നിറവേറ്റപ്പെട്ടു. അപ്പോഴേയ്ക്കും മറ്റു പല സംസ്ഥാനങ്ങളിലുമായി 30ൽപ്പരം ജില്ലകളിൽ സമ്പൂർണ സാക്ഷരതാപ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു. മാൽകം എസ്. ആദിശേഷയ്യ ചെയർപേഴ്സനും ഈ ലേഖകൻ സെക്രട്ടറിയുമായ ഭാരത് ഗ്യാൻ വിഗ്യാൻ സമിതി രൂപീകരിച്ചിരുന്നു. 300ൽപ്പരം ജില്ലകളിലായി 40,000ത്തിൽപ്പരം ഗ്രാമങ്ങളുമായി സമ്പർക്കപ്പെട്ടുകൊണ്ട് ഒന്നാമത്തെ ഭാരത് ഗ്യാൻ വിഗ്യാൻ ജാഥ നടന്നു. എല്ലാ സംസ്ഥാനങ്ങളിലും (പശ്ചിമബംഗാളൊഴികെ) ഭാരത് ഗ്യാൻ വിഗ്യാൻ സമിതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശരിക്കും അഖിലേന്ത്യാതലത്തിൽ ജീവത്തായ ഒരു ജനകീയ സാക്ഷരതാ പ്രസ്ഥാനം രൂപം കൊണ്ടു കഴിഞ്ഞിരുന്നു.

ഇതെല്ലാം കഴിഞ്ഞിട്ട് ഒന്നര പതിറ്റാണ്ടായി. 1990കളുടെ മധ്യമായപ്പോഴേയ്ക്കുംതന്നെ സാക്ഷരതാമിഷന്റെ "മിഷനും വിഷനും' നഷ്ടപ്പെടാൻ തുടങ്ങിയിരുന്നു. സാക്ഷരതയുടെ ജനകീയ സ്വഭാവം കൈമോശം വരാൻ തുടങ്ങിയിരുന്നു. ഉദ്യോഗസ്ഥവൽക്കരിക്കപ്പെടാൻ തുടങ്ങിയിരുന്നു; സാക്ഷരതാ പ്രസ്ഥാനവും ഭാരത് ഗ്യാൻ വിഗ്യാൻ സമിതിയും ഇടതുപക്ഷത്തിന്റേതാണ് എന്ന ധാരണ ഉദ്യോഗസ്ഥരിൽ ഉറയ്ക്കാൻ തുടങ്ങിയിരുന്നു. BGVS അതിന്റെ പ്രവർത്തനങ്ങൾ മറ്റു മേഖലകളിലേക്ക്, പ്രാഥമിക വിദ്യാഭ്യാസം, കുടിനീർ, വാട്ടർഷെഡ്, ഗ്രാമവികസനം മുതലായ മേഖലകളിലേക്ക്, വ്യാപിപ്പിച്ചു. 2000-മാണ്ടിൽ ബി.ജെ.പി. ഗവൺമെന്റ് അധികാരത്തിൽ വന്നതോടുകൂടി ഗവൺമെന്റുമായുള്ള ബന്ധം തീരെ അറ്റുപോയി.

കേരളത്തിലാകട്ടെ 1991ലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന യു.ഡി.എഫ്. ഗവൺമെന്റ് സാക്ഷരതാപ്രവർത്തനം തികച്ചും ബോഗസ് ആയ ഒന്നായിരുന്നു, ഒരു പഠനവും നടന്നിട്ടില്ല, ആരും സാക്ഷരരായിട്ടില്ല, പണം മുഴുവൻ പരിഷത്തിലൂടെ സി.പി.ഐ.(എം.)ലേക്ക് പ്രവഹിക്കു [ 117 ] കയാണുണ്ടായത് മുതലായ ആരോപണങ്ങളിലൂടെയാണ് ഭരണം ആരംഭിച്ചത്. എന്നാൽ, പരിഷത്ത് പ്രവർത്തകരുടെ ഉത്സാഹം കെടുത്താനും വരാനിരിക്കുന്ന വർഷങ്ങളിലെ സാക്ഷരതാസംബന്ധിയായ തുടർപ്രവർത്തനങ്ങൾ ദുർബലപ്പെടുത്താനും അവർക്കു കഴിഞ്ഞു എന്നല്ലാതെ പരിഷത്തിനെ തകർക്കാനൊന്നും അവർക്ക് കഴിഞ്ഞില്ല. അഞ്ചുവർഷത്തിനുശേഷം പരിഷത്തിന് ലഭിച്ച സമാന്തര നൊബേൽ സമ്മാനമായ റൈറ്റ് ലൈവ്‍ലിഹുഡ് അവാർഡ്, സാക്ഷരതാരംഗത്തും വികസനരംഗത്തും പരിഷത്ത് നൽകിയ സംഭാവനകളെ അടിസ്ഥാനമാക്കിയായിരുന്നു. [ 118 ]
12

വികസനം


സമഗ്രമായ വികസനത്തിന്റെ അടിത്തറ ആയാണ് പരിഷത്ത് സാക്ഷരതാ പ്രവർത്തനത്തെ കണ്ടത്. അക്ഷര സാക്ഷരത മാത്രം പോര, വിഭവസാക്ഷരത, ശാസ്ത്രസാക്ഷരത മുതലായവയും ആവശ്യമാണെന്ന് പരിഷത്തിന് അറിയാമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരിഷത്ത് രൂപീകരിക്കപ്പെട്ടതുതന്നെ. തുടക്കത്തിൽ ശാസ്ത്രസാക്ഷരതയിലാണ് ഊന്നിയിരു ന്നതെന്നു മാത്രം. ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണത്തോടെയാണ് വിഭവസാക്ഷരത ഒരു പ്രധാന അജണ്ടയായിത്തീരുന്നത്.

1979-81 കാലത്തുതന്നെ പഞ്ചായത്ത് പ്രതിനിധികളുമായി തദ്ദേശ വികസനത്തിന്റെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഒരു ശ്രമം നടത്തുകയുണ്ടായി. അത് ഭാഗികമായേ വിജയിച്ചുള്ളൂ. ഗ്രാമശാസ്ത്രസമിതികളുടെ പ്രവർത്തനം മന്ദഗതിയിലാവുകയും അവസാനം അവയെല്ലാംതന്നെ പരിഷത്തായി മാറുകയും ചെയ്തു. 1985ൽ ആണ് വികസനം വീണ്ടും ഗൗരവമായ പഠനത്തിന് വിധേയമാകുന്നത്. 22-ാം വാർഷികത്തിൽ വച്ച്, ഡോ. കെ.എൻ. രാജ് അടക്കം പല വിദഗ്‌ധരും പങ്കെടുത്ത ഒരു സെമിനാർ അതിനോടനുബന്ധിച്ചു നടത്തുകയുണ്ടായി. പ്രാഥമികമേഖലയിലെ വികസനമായിരുന്നു ആ സെമിനാറിൽ ഊന്നിയത്. 1986ൽ എറണാകുളം വാർഷികത്തിൽ വച്ച് നടന്ന സെമിനാറിൽ ആധുനിക വ്യവസായവും 1987ൽ കൊല്ലത്ത് വച്ച് പരമ്പരാഗതവ്യവസായവും ചർച്ച ചെയ്യപ്പെട്ടു. ഇവയെല്ലാം കൂട്ടിച്ചേർത്താണ് പരിഷത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി കേരളത്തിന്റെ 8-ാം പദ്ധതി: ചർച്ചകൾക്കൊരാമുഖം എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതിന്റെ തുടർച്ചയായിരുന്നു 1989ലെ വികസന ജാഥ.

തെരഞ്ഞെടുത്ത പഞ്ചായത്ത് പ്രസിഡണ്ടുമാർക്കായി കോഴിക്കോട് ജില്ല യിലെ അത്തോളി പഞ്ചായത്തിൽ വച്ച് ഒരു പഠനശിബിരം സംഘടിപ്പിക്കു [ 119 ] കയുണ്ടായി. പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഐ.എസ്. ഗുലാത്തി ഡോ.എ.എം. സലിം മുതലായി കേരളത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല വിദഗ്‌ധരെ അതിൽ പങ്കെടുപ്പിക്കുകയുണ്ടായി. എന്നാൽ പല കാരണങ്ങൾ കൊണ്ടും പരിപാടി മുന്നോട്ടുപോയില്ല. വികസന ഉദ്യോഗസ്ഥരുടെ ചർച്ചകൾ കാര്യമായൊന്നും നടന്നില്ല.

എറണാകുളം സാക്ഷരതാ പ്രവർത്തനത്തിന്റെ ഒപ്പം നടന്ന ഒരു പ്രധാന പ്രവർത്തനമായിരുന്നു 1989 ആഗസ്റ്റ് 17 മുതൽ 27 വരെ നടത്തിയ വികസന ജാഥ. ആസൂത്രണവും വികസന പ്രവർത്തനങ്ങളും വികേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെ കേരളത്തിന്റെ സവിശേഷ സാഹചര്യവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുകയും അവരെ അതിന് സജ്ജമാക്കുകയുമെന്നതായിരുന്നു ജാഥയുടെ ലക്ഷ്യം. ജാഥയുടെ മുദ്രാവാക്യം തന്നെ അധികാരം ജനങ്ങൾക്ക് എന്നതായിരുന്നു. ജാഥയ്ക്ക് മുമ്പുതന്നെ പഞ്ചായത്ത് രാജ് സംവിധാനവും വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയും ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പശ്ചിമബംഗാളിലെയും കർണാടകത്തിലെയും പ്രവർത്തനങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കാൻ പരിഷത്ത് പഠനസംഘങ്ങൾ പ്രസ്തുത സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയിരുന്നു. ഏതാനും വികസന ഗീതങ്ങൾ, ഒരു സ്കിറ്റ്, ഒന്നോ രണ്ടോ ലഘു പ്രസംഗം ഇതായിരുന്നു ജാഥയുടെ രൂപം. ആകെ 47 ജാഥകൾ ഉണ്ടായിരുന്നു. ഏറിയ പങ്കും ഗ്രാമങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ജാഥ നടത്തിയത്. 925 പഞ്ചായത്തുകളിലും ഒരു ടൗൺഷിപ്പിലുമായി 1604 കേന്ദ്രങ്ങളിൽ ജാഥയെത്തിച്ചേരുകയുണ്ടായി. 700 പ്രവർത്തകർ ജാഥയിൽ മുഴുവൻ ദൂരം സഞ്ചരിച്ചു. ജാഥയുടെ മുന്നോടിയായി പത്തു ജില്ലകളിൽ ഡോ. തോമസ് ഐസക് പ്രവർത്തകർക്ക് ക്ലാസ്സുകൾ എടുക്കുകയുണ്ടായി. താൻ പ്ലാനിങ് ബോർഡ് അംഗമാകുമെന്നോ, മന്ത്രിയാകുമെന്നോ പ്രസംഗിച്ച കാര്യങ്ങൾ കൂടുതൽ വലിയ തോതിൽ പിന്നീട് നടപ്പിലാക്കാൻ പറ്റിയേക്കുമെന്നോ അതിന് ബാധ്യസ്ഥനാകുമെന്നോ അന്ന് ഐസക് വിചാരിച്ചു കാണില്ല.

വികസന ജാഥയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ലഘുലേഖയിൽ ജാഥ യുടെ ലക്ഷ്യങ്ങൾ ഇങ്ങനെ വിവരിച്ചിരുന്നു.

1. കേരളത്തിന്റെ വികസനം, വികേന്ദ്രീകൃതാസൂത്രണം, പഞ്ചായത്തീരാജ് എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ കാഴ്ചപ്പാട് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ഗൗരവമേറിയ വികസന പ്രവർത്തനങ്ങൾ കണ്ടെത്താനും പഠിക്കാനും ജനങ്ങളെ സഹായിക്കുകയും ചെയ്യുക.

2. അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതിന് പദ്ധതികളുടെ രൂപീകരണത്തിലും നിർവഹണത്തിലും ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനും ശരിയായ വികസനരീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്തു [ 120 ] ന്നതിനും സഹായകരമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുക.

3. പഞ്ചായത്ത്തല പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ അവ പരമാവധി ജനകീയവും ഫലപ്രദവും ആക്കുന്നതിനുള്ള ശാസ്ത്രസാങ്കേതിക കഴിവുകൾ പഞ്ചായത്ത് നേതൃത്വത്തിലേക്കും വികസന ഉദ്യോഗസ്ഥരിലേക്കും എത്തിക്കുക.

ഗ്രാമപാർലമെന്റ്, വാർഡുതല ചർച്ചകൾ, സെമിനാർ, സർവേകൾ മുതലായവയിലൂടെ ജനങ്ങളിൽ ഉണർവുണ്ടാക്കാനും ജാഥയുടെ തുടർപ്രവർത്തനമെന്ന നിലയ്ക്ക്, ഓരോ പഞ്ചായത്തിലും ഓരോ വികസന സമിതി രൂപീകരിക്കാനും ലക്ഷ്യമുണ്ടായിരുന്നു. ഇടക്കുവച്ചു നിന്നുപോയ ഗ്രാമശാസ്ത്ര സമിതികളുടെയും സന്നദ്ധ സാങ്കേതികസേനയുടെയും പുനരുജ്ജീവനമാണ് ഇതുകൊണ്ട് ലക്ഷ്യമിട്ടിരുന്നത്.

രാജീവ്ഗാന്ധിയുടെ ഗവൺമെന്റ് പാർലമെന്റിൽ അവതരിപ്പിച്ച 64-ാം ഭരണഘടനാ ഭേദഗതി ബില്ലിന്മേൽ ചർച്ചകൾ നടക്കുന്ന കാലമായിരുന്നു അത്. ബില്ലിൽ അഭിലഷണീയവും സ്വീകാര്യവും ആയ പല ഘടകങ്ങളും ഉണ്ടായിരുന്നു. അതേപോലെ അനഭിലഷണീയങ്ങളായവയും. അവയെല്ലാം ചർച്ചചെയ്യാനും അഭിപ്രായങ്ങൾ രൂപീകരിക്കാനും ഈ ചർച്ചകൾ പ്രയോജനപ്പെട്ടു. തിരിഞ്ഞുനോക്കുമ്പോൾ ഈ പ്രതീക്ഷകൾ അമിതമായിരുന്നു എന്നുതോന്നാം. എന്നാൽ, വാസ്തവത്തിൽ ആയിരുന്നില്ല. പരിഷത്തിന്റെ ജനിതകമായ ഒരു ദൗർബല്യമാണ് തുടർച്ചയായി, പിടിവിടാതെ, ഒരു പ്രവർത്തനം നടത്തിക്കൊണ്ടുപോകാനുള്ള, കഴിവില്ലായ്മ. വലിയ വലിയ ക്യാമ്പയിനുകൾ നടത്താൻ കഴിയും. എന്നാൽ തുടർ പ്രവർത്തനത്തിൽ വീഴ്ചവരുത്തും. മണ്ണ് ഇളക്കിമറിക്കും, കൃഷി ആസൂത്രണം ചെയ്യും. എന്നാൽ വിള നട്ട് പരിചരിച്ച്, വളർത്താനുള്ള ക്ഷമ കാണില്ല. വിദ്യാഭ്യാസം, ഊർജം മുതലായ രംഗങ്ങളിൽ ഈ ദൗർബല്യം പരിഹരിക്കാനായുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. കുറച്ചൊക്കെ വിജയിച്ചിട്ടുമുണ്ട്.

CESS (Centre for Earth Science Studies) ഇതിനിടക്ക്, കേരളത്തിന്റെ ഒരു വിഭവഭൂപട അറ്റ്ലസ് (Resource Atlas of Kerala) പ്രസിദ്ധീകരിച്ചിരുന്നു. ആ മാതൃകയിൽ കേരളത്തിലെ ഓരോ പഞ്ചായത്തിനും ഒരു റിസോഴ്സ് അറ്റ്ലസ് -വിഭവഭൂപട പുസ്തകം - തയ്യാറാക്കുന്നത് നന്നായിരിക്കും എന്നൊരു ആശയം പൊന്തിവന്നു. CESS ഡയറക്ടർ സുബ്രതോസിഹ്ന പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ആയും എം.കെ.പി. സഹ ഇൻവെസ്റ്റിഗേറ്ററായും ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി. തെരഞ്ഞെടുത്ത 25 പഞ്ചായത്തുകളുടെ വിഭവഭൂപടങ്ങൾ തയ്യാറാക്കുക എന്നതായിരുന്നു ലക്ഷ്യം. കേന്ദ്രഗവൺമെന്റിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിലെ NRDMS (Natural Resources Data Management System) ഡിവിഷനിലേക്കാണ് പ്രോജക്റ്റ് [ 121 ] നൽകിയത്. CESSലെ ഒട്ടേറെ ശാസ്ത്രജ്ഞരുടെ സഹായം വേണ്ടിവരുമെന്നതിനാൽ പ്രോജക്റ്റ് പരിഷത്ത് ഏറ്റെടുക്കുന്നതിനു പകരം CESS തന്നെ ഏറ്റെടുത്തു. ഇതാണ് പഞ്ചായത്ത്തല വിഭവഭൂപട നിർമാണം, പങ്കാളിത്ത വിഭവഭൂപട നിർമാണം (PRM) എന്നൊക്കെ പറയുന്നത്. ഭൂപടനിർമിതിയിൽ ജനകീയമായ ഒരു ഭാഗവും ശാസ്ത്രീയമായ ഒരു ഭാഗവും ഉണ്ടായിരുന്നു. വാഴയൂർ സർവേയുടെ അനുഭവങ്ങളാണ് ജനകീയതലത്തിന് അടിത്തറയായി വർത്തിച്ചത്. സർവേ നമ്പറുകൾ വേർതിരിച്ചുകാണിക്കുന്ന വില്ലേജ് മാപ്പുകളാണ് അടിസ്ഥാനമായി എടുത്തത്. അതിൽ അടയാളപ്പെടുത്തിയ പ്ലോട്ടുകൾ ഒരു ഗ്രാഫ് പേപ്പറിലെ കള്ളികളുടെ ധർമം നിർവഹിക്കുന്നു. സർവേ നടത്തുന്ന ടീമിന് സർവേ നമ്പറുകളുടെയും റോഡുകൾ മുതലായവയുടെയും സഹായത്തോടെ സ്വസ്ഥാനനിർണയം സാധ്യമാകുന്നു. ഭൂതലപ്രകൃതി, മനുഷ്യനിർമിതികൾ, കാർഷികവിളകൾ, ഭൂഗർഭഘടന, ജലലഭ്യത, പാരിസ്ഥിതികമായി ദുർബലമായ സ്ഥലങ്ങൾ, ഇടപെടൽ നിർദേശങ്ങൾ എന്നിങ്ങനെ 7 ഭൂപടങ്ങളാണ് ഓരോ പഞ്ചായത്ത് അറ്റ്ലസ്സിലും ഉൾക്കൊള്ളിച്ചിട്ടുള്ളത്. പിന്നീട് വിഭവഭൂപട നിർമാണം ഗവൺമെന്റിന്റെതന്നെ ഒരു പരിപാടിയായി മാറി. പതുക്കെയാണ് നീങ്ങുന്നതെങ്കിലും കേരളത്തിലെ പകുതിയിലധികം പഞ്ചായത്തുകളുടെ വിഭവ ഭൂപടങ്ങൾ തയ്യാറായിട്ടുണ്ട്.

വിഭവഭൂപടങ്ങൾ ഉണ്ടാക്കിയത് സി.ഐ.എ.ക്ക് കൈമാറാനാണ് എന്നതാണ് ഇന്ന് ഉയർന്ന് കേൾക്കുന്ന ഒരു ആരോപണം. എന്നാൽ കേരളത്തിന്റെ ഏതു പ്രദേശത്തിന്റെയും സൂക്ഷ്മാംശങ്ങൾ നൽകുന്ന ചിത്രങ്ങൾ വിഭവഭൂപടത്തേക്കാൾ വ്യക്തമായി കാണിക്കുന്ന ചിത്രങ്ങൾ - ഇന്റർനെറ്റിൽ ആർക്കും ലഭ്യമാണ്. സാറ്റലൈറ്റുകൾ എടുത്ത ചിത്രങ്ങൾ. ജനപങ്കാളിത്തത്തോടുകൂടിയുള്ള സർവേയുടെ ലക്ഷ്യം തദ്ദേശീയാസൂത്രണത്തിന് ജനങ്ങളെ പരിശീലിപ്പിക്കുകയും തയ്യാറാക്കുകയും ചെയ്യുക എന്നതാണ്.

വിഭവ ഭൂപടങ്ങൾ ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഒരു കാര്യം വ്യക്തമായത്. വിഭവങ്ങളുടെ വിവരം മാത്രം പോര, വിഭവങ്ങളും മനുഷ്യരും തമ്മിൽ നിലവിലുള്ള ബന്ധങ്ങൾകൂടി അറിഞ്ഞിരിക്കണം. അതായത് സാമൂഹ്യസാമ്പത്തിക വിവരങ്ങൾ കൂടി വേണം. ആ വിവരശേഖരണം പ്രോജക്റ്റിന്റെ ഭാഗമായിരുന്നില്ല. എങ്കിലും ഒരു പഞ്ചായത്തിൽ എല്ലാ വിവരങ്ങളും ശേഖരിച്ച്, വ്യാപകമായി ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വികസനപ്രവർത്തനങ്ങൾ വിശദമായി ആസൂത്രണം ചെയ്യാൻ പരിഷത്ത് തീരുമാനിച്ചു. ഇതിനായി തെരഞ്ഞെടുത്തത് കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്താണ്. അതിനു മുഖ്യകാരണം പരിഷത്തിന്റെ പ്രധാന പ്രവർത്തകരിലൊരാളായ ടി. ഗംഗാധരൻ - ടി.ജി - അവിടെയാണ് താമസം, കൂടാതെ പഞ്ചായത്ത് ഭരണസമിതി അംഗ [ 122 ] വും. പഞ്ചായത്ത് പ്രസിഡണ്ട് എം.പി.നാരായണൻ നമ്പ്യാരും മറ്റംഗങ്ങളും ഉത്സാഹത്തോടുകൂടി പരിപാടി ഏറ്റെടുത്തു.

സാമൂഹ്യസാമ്പത്തിക സർവേക്ക് വിശദമായ ഒരു ചോദ്യാവലി തയ്യാറാക്കി. 200ഓളം വളണ്ടിയർമാരെ പരിശീലിപ്പിച്ചു. ഒരാഴ്ചകൊണ്ട് സർവേ പൂർത്തിയാക്കി. വീണ്ടും ഒരാഴ്ച എല്ലാവരും ഒരുമിച്ചിരുന്ന് ക്യാമ്പ് രീതിയിൽ വിവരങ്ങൾ അപഗ്രഥനം ചെയ്തു. പട്ടികകൾ തയ്യാറാക്കി, മുഖ്യവികസന സാധ്യതകൾ തിരിച്ചറിഞ്ഞു. അവ നടപ്പാക്കുന്നതിനു പദ്ധതികൾ ഉണ്ടാക്കി; കൂടുതൽ ജനകീയമാക്കുന്നതിനുവേണ്ടി അയൽക്കൂട്ടങ്ങൾക്കും പഞ്ചായത്ത് വികസന സമിതിക്കും രൂപം കൊടുത്തു. അടുത്തടുത്ത് നിലകൊള്ളുന്ന 25-30 വീടുകളാണ് ഒരയൽക്കൂട്ടം. പഞ്ചായത്തിൽ ആകെ 150ഓളം അയൽക്കൂട്ടങ്ങൾ ഉണ്ടായിരുന്നു. ഓരോന്നിൽ നിന്നും ചർച്ചകളിലൂടെ തെരഞ്ഞെടുത്ത ഓരോ പുരുഷ പ്രതിനിധിയും സ്ത്രീ പ്രതിനിധിയും കൂടിയതാണ് പഞ്ചായത്ത് വികസന സമിതി. ഈ പ്രതിനിധികളെ എപ്പോൾ വേണമെങ്കിലും അയൽക്കൂട്ടങ്ങൾക്ക് തിരിച്ചു വിളിക്കാം. പുതിയവരെ നിയോഗിക്കാം. കേരള പഞ്ചായത്ത് നിയമം പാസ്സാക്കിയിരുന്നില്ല; അന്ന് ഗ്രാമസഭകൾ ഉണ്ടായിരുന്നില്ല, വാർഡ് അടിസ്ഥാനത്തിലുള്ള കേരളത്തിലെ ഗ്രാമസഭകൾ വളരെ വലുതാണ്. 1000-1500 വോട്ടർമാർ വരും. ഒരു ഗ്രാമസഭയിലും വിശദമായ ചർച്ചകൾ നടക്കില്ല. വാർഡുതലത്തിൽപ്പോലും നേർക്കുനേർ ജനാധിപത്യം അപ്രായോഗിക മായിരിക്കും. ഇതിനൊക്കെ പരിഹാരമായാണ് അയൽക്കൂട്ടങ്ങൾ വിഭാവനം ചെയ്തത്. അവ പുതിയതരം കൂട്ടുകുടുംബങ്ങളാണ്. ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടത്ത്, ഡി.പങ്കജാക്ഷക്കുറുപ്പ് നടത്തിയിരുന്ന അയൽക്കൂട്ട പരീക്ഷണങ്ങളിൽ നിന്നാണ് പരിഷത്ത് ഈ ആശയം സ്വീകരിച്ചത്. കൂട്ടുകുടുംബത്തിനു പുറമെ ഔപചാരിക ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകമായിക്കൂടി അതിനെ കണ്ടിരുന്നു.

വിഭവഭൂപടനിർമാണ പ്രവർത്തനങ്ങളുടെ തുടർച്ചയായി കല്യാശ്ശേരി പഞ്ചായത്തിന് വിശദമായ ഒരു ആക്ഷൻ പ്ലാൻ ഉണ്ടാക്കി. 1994ൽ ആയിരുന്നു ഇത്. അക്കാലത്താണ് CDS ഉം ഡച്ചുഗവൺമെന്റും തമ്മിൽ ഗവേഷണരംഗത്തെ സഹകരണത്തിനുള്ള ചർച്ചകൾ നടന്നിരുന്നത്. കേരളത്തിലെ അധ്യാപകരുടെയും ഗവേഷകരുടെയും ഗവേഷണശേഷി വർധിപ്പിക്കുക എന്നതായിരുന്നു സഹകരണത്തിന്റെ ഉള്ളടക്കം. മുഖ്യമായും രണ്ടു മേഖലകളിൽ ഊന്നിയിട്ടുള്ള ഒരു ഗവേഷണ പരിപാടിയിലാണ് അന്നവർ എത്തിച്ചേർന്നത്. തദ്ദേശീയ വികസനാസൂത്രണവും വിദ്യാഭ്യാസവും. കേരളത്തിലെ വിവിധങ്ങളായ ഗവേഷണ വികസന സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവരവർ തെരഞ്ഞെടുക്കുന്ന മേഖലയിൽ ഗവേഷണത്തിനു സഹായം നൽകാനായി പ്രതിവർഷം ഏതാണ്ട് 2 കോടി രൂപയുടെ ഗ്രാന്റ് CDSന് ഡച്ച് ഗവൺമെന്റിൽ നിന്ന് ലഭിക്കുന്നു. അതിൽ 20-25 ശതമാനത്തിൽ കൂടുതൽ CDS നേരിട്ടുചെയ്യുന്ന ഗവേഷണങ്ങൾക്കു പയോഗിച്ചുകൂട. അങ്ങനെ [ 123 ] പ്രതിവർഷം ഒന്നരകോടി രൂപയോളം കേരളത്തിലെ മറ്റു ഗവേഷകർക്ക് ലഭിക്കും. പരിഷത്തിനാകട്ടെ വിഭവഭൂപടനിർമാണത്തിന്റെയും കല്യാശ്ശേരി യിലെ ആസൂത്രണത്തിന്റെയും അനുഭവങ്ങൾ വികസിപ്പിക്കേണ്ടിയിരുന്നു, സ്ഥിരീകരിക്കേണ്ടിയിരുന്നു.

1987ൽ പരിഷത്ത് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സ്ഥാപിച്ച IRTC ഇതിനകം അറിയപ്പെട്ട ഒരു സ്ഥാപനമായിക്കഴിഞ്ഞിരുന്നു. വിഭവഭൂപടങ്ങൾ ഉണ്ടാക്കിയ 25 പഞ്ചായത്തുകളിലും കല്യാശ്ശേരി മാതൃകയിലുള്ള വികസനാസൂത്രണം നടത്തണം. അതിന് ധനസഹായം കൂടാതെ കഴിയില്ല. 1995 ജൂലായ്-ആഗസ്റ്റ് മാസത്തിൽ ഇതിനായി ബൃഹത്തായ ഒരു പദ്ധതി എഴുതി തയ്യാറാക്കി. സപ്തംബറിൽ കൊല്ലത്ത് പരവൂരിൽ നടന്ന പ്രവർത്തകക്യാമ്പിൽ വച്ചാണ് വിശദമായ ചർച്ചകൾക്കുശേഷം പ്രോജക്റ്റ് ധനസഹായത്തിനായി സമർപ്പിക്കാമെന്ന് തീരുമാനിച്ചത്. ഈ പ്ലാൻ അവതരിപ്പിച്ചുകൊണ്ട് ഒക്ടോബർ 2, 3 തിയതികളിൽ തിരുവനന്തപുരത്ത് വച്ച് ഒരു സെമിനാർ നടത്തി. സെമിനാറിൽ എ.കെ.ആന്റണി, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഡോ. കെ.എൻ.രാജ്, ഡോ.ഐ.എസ്. ഗുലാത്തി മുതലായി നിരവധി പ്രശസ്തർ പങ്കെടുത്തിരുന്നു. ഈ ദിശയിലുള്ള നീക്കത്തെ എല്ലാവരും ശ്ലാഘിക്കുകയും ചെയ്തു. അടുത്ത ഒരു മാസം ജില്ലകൾ തോറും നടന്ന വിശദീകരണ യോഗങ്ങളായിരുന്നു. CDSൽ നിന്നും പ്ലാനിങ് ബോർഡിൽ നിന്നുമൊക്കെയുള്ള പല വിദഗ്‌ധരും ഈ വിശദീകരണ യോഗങ്ങളിൽ പങ്കെടുത്തിരുന്നു.

പ്രോജക്റ്റ് ഔപചാരികമായി തുടങ്ങിയത് 1996 ഏപ്രിൽ ഒന്നിനായിരുന്നു. ആഗസ്റ്റ് ആയപ്പോഴേയ്ക്കും ജനകീയാസൂത്രണം അരങ്ങ് കയ്യടക്കി. അതിന്റെ ചട്ടക്കൂടിനുള്ളിൽ വരേണ്ടിവന്നു പ്രോജക്റ്റിന്റെ ബാക്കി പ്രവർത്തനങ്ങൾക്ക്. രണ്ടു കൊല്ലമായിരുന്നു പ്രോജക്റ്റിന്റെ കാലാവധി. പരിപാടിയുടെ പുരോഗതി വിലയിരുത്താൻ നിയുക്തമായ കമ്മിറ്റിയിൽ ഡോ. എൽ.സി. ജെയിൻ, ഡോ. എ.കെ.എൻ. റെഡ്ഡി മുതലായ പ്രശസ്ത വ്യക്തികളുണ്ടായിരുന്നു. ഗവൺമെന്റിൽനിന്ന് സ്വതന്ത്രമായി, ജനങ്ങളുടെ മുൻകയ്യോടെ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു ആക്ഷൻ റിസർച്ച് പ്രോജക്റ്റായിരുന്നു ഇത്. നിലവിലുള്ള സ്ഥിതി പരിശോധിക്കുകമാത്രമല്ല. പുതിയ ഘടനകൾ രൂപീകരിക്കുകയും പ്രവർത്തിപ്പിക്കുകയും ഫലം പരിശോധിക്കുകയും കൂടി ചെയ്യേണ്ട ഇത്തരം പഠനപ്രവർത്തനത്തിന് രണ്ടു കൊല്ലം മതിയാകില്ലെന്നും മൂന്നു കൊല്ലത്തേ ക്കുകൂടി പ്രോജക്റ്റ് തുടരണമെന്നും കമ്മിറ്റി ശൂപാർശ ചെയ്തു. അങ്ങനെ 2001 ഏപ്രിൽ വരെ പ്രോജക്റ്റിന്റെ കാലാവധി നീട്ടി.

ജനകീയാസൂത്രണത്തിന്റെ വേരുകൾ അന്വേഷിച്ചുപോയാൽ ഗ്രാമശാസ്ത്രസമിതി മുതൽ ഇങ്ങോട്ടുള്ള പരിഷത്തിന്റെ പ്രവർത്തനങ്ങളിലും അവ കാണാം; 1957ൽ അധികാരത്തിൽ വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലും കാണാം. സി.പി.ഐ(എം)ന്റെ രാഷ്ട്രീയ തീരുമാനവും പരിഷത്തിന്റെ [ 124 ] പ്രായോഗികാനുഭവവും കൂടിച്ചേർന്നപ്പോഴാണ് അത് സാധ്യമായത്. ജനകീയാസൂത്രണത്തിന്റെ ആവിർഭാവം പഞ്ചായത്തുകൾക്ക് ഇത്തരം പ്രവർത്തനങ്ങളോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തി. മയ്യിൽ (കണ്ണൂർ), ഒഞ്ചിയം (കോഴിക്കോട്), മാടക്കത്തറ (തൃശ്ശൂർ), കുമരകം (കോട്ടയം), മെഴുവേലി (പത്തനംതിട്ട) എന്നീ അഞ്ചു പഞ്ചായത്തുകളിലാണ് PLDP പ്രവർത്തനം നടന്നത്. ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടറിയാൻ കഴിഞ്ഞു.

  • പഞ്ചായത്ത് ഭരണസമിതിക്കകത്തെ ഭരണപക്ഷ-പ്രതിപക്ഷ സ്പർധ
  • ഭരണപക്ഷത്തിലെതന്നെ ഒരു പക്ഷ-മറുപക്ഷ സ്പർധ
  • പഞ്ചായത്ത് പ്രസിഡണ്ടിന്റെ കഴിവില്ലായ്മയോ, താൽപ്പര്യമില്ലായ്മയോ, രണ്ടുമോ
  • ഭരണകക്ഷിയുടെ പാർലമെന്ററി വിഭാഗവും സംഘടനാവിഭാഗവും തമ്മിലുള്ള തർക്കം
  • ഗ്രാമസഭകൾ ആനുകൂല്യവിതരണസംവിധാനങ്ങൾ മാത്രമായി അധഃപതിച്ചത്
  • വലിയ സ്വപ്നങ്ങൾ കാണാനുള്ള ഭയം.
  • പഞ്ചായത്തിന്റെ മൊത്തം സാമ്പത്തിക പ്രവർത്തനത്തിൽ പ്ലാൻ ഫണ്ട് നിസ്സാരമാണ് എന്ന വസ്തുത.
  • സമ്പദ്‍വ്യവസ്ഥയിലും വികസനത്തിലും സ്വകാര്യമേഖല വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ അവഗണിച്ചത്.

ഈ പരിമിതികൾ തിരിച്ചറിയാനോ മറികടക്കാനോ കഴിയാത്തതിനാലാകണം ജനകീയാസൂത്രണത്തിന്റെ കാര്യത്തിൽ ഗുണപരമായ ഒരു എടുത്തുചാട്ടം ഇതേവരെ ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള ഒരു എടുത്തുചാട്ടത്തിന് സഹായകമാകുമാറ് കേരളത്തിന്റെ സമഗ്രമായ വികസനത്തിന് മൗലികമായ സംഭാവനയെന്തെങ്കിലും നൽകാൻ പരിഷത്തിനും കഴിഞ്ഞിട്ടില്ല. പക്ഷേ, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ പ്രവർത്തനാനുഭവങ്ങളിലൂടെ വികസനത്തെക്കുറിച്ച് പൊതുവായും കേരളത്തിന്റെ വികസനത്തെക്കുറിച്ച് പ്രത്യേകമായും ചില പൊതുധാരണകളിൽ എത്താൻ കഴിഞ്ഞിട്ടുണ്ട്.

ലോകമാകെ, കേരളവും, ഉള്ളവരും ഇല്ലാത്തവരും ആയി വിഭജിക്കപ്പെ ട്ടുകൊണ്ടിരിക്കയാണ്, അവർ തമ്മിലുള്ള അന്തരം വർധിച്ചു വരികയാണ്, എന്ന് 70കളുടെ തുടക്കത്തിൽ തന്നെ പരിഷത്ത് തിരിച്ചറിഞ്ഞതാണ്. ഇതി നെതിരായ ആഹ്വാനമായിരുന്നു "ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന മുദ്രാവാക്യം തന്നെ. അതുകൊണ്ട് വികസനമെന്നാൽ,

  • ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സാമ്പത്തികവും സാമൂഹികവും ബൗദ്ധികവും ആയ വിടവ് കുറച്ചുകൊണ്ടുവരിക എന്നാണർഥം.
  • ഭൂരിഭാഗം വരുന്ന അധഃസ്ഥിതരുടെ ജീവിതഗുണത തുടർച്ചയായി വർധിപ്പിക്കുക എന്നാണ് അർഥം. [ 125 ] ഇത്തരത്തിലുള്ള വികസനം സുസ്ഥിരമായിരിക്കണം; അത് ഭാവിതലമുറയുടെ ജീവിതഗുണതയെയോ ജീവിതത്തെതന്നെയോ അപകടപ്പെടുത്തിക്കൊണ്ടാവരുത്.

കേരളത്തെ സംബന്ധിച്ചിടത്തോളം കൃഷിയിലും മറ്റു പ്രാഥമിക മേഖലകളിലും പരമ്പരാഗത വ്യവസായങ്ങളിലും ഇടപെട്ട്, അവയെ വളർത്തിക്കൊണ്ടേ മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ നേടാൻ കഴിയു.

വൈദ്യുതി പ്രധാനങ്ങളോ ജലമലിനീകാരകങ്ങളോ ആയ വ്യവസായങ്ങൾ കേരളത്തിന് അനുയോജ്യമല്ല. [ 126 ]
13

പരിഷത്ത് ഗവേഷണരംഗത്ത്


ഗ്രാമീണ അക്കാദമി

ഗ്രാമശാസ്ത്രസമിതി പ്രവർത്തനത്തിലൂടെയാണ് പരിഷത്തിൽ ഗവേഷണം ഒരു അജണ്ടയായിത്തീരുന്നത്. ഉൽപ്പാദനരംഗത്താണ്, മനുഷ്യനും പ്രകൃതിക്കും തമ്മിലുള്ള ഇടതലത്തിലാണ് ശാസ്ത്രം ജീവത്തായിരിക്കുന്നത്; കൃഷിയിലും വ്യവസായത്തിലും.

കേരളത്തിലെ കാർഷികമേഖലയിൽ ഒരു ഹെക്ടറിൽ ഒരു വർഷം, ഇവിടത്തെ മണ്ണും കാലാവസ്ഥയും വച്ചു നോക്കുമ്പോൾ, സാധ്യമായ ഉൽപ്പാദനത്തിന്റെ മൂന്നിലൊന്നുപോലും നാം ഉൽപ്പാദിപ്പിക്കുന്നില്ല എന്ന് പരിഷത്ത് തിരിച്ചറിഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട വിളയായ തെങ്ങിന്റെ (മൊത്തം കൃഷി ഭൂമിയുടെ 40 ശതമാനം വരും ഇത്) ഉൽപ്പാദനക്ഷമത തമിഴ്‌നാട്ടിലേതിന്റെ പകുതി മാത്രമാണ്. ഈ അവസ്ഥക്ക് പല കാരണങ്ങളുമുണ്ട്.

(i) ഭൂപരിഷ്കരണവും തുടർന്നുള്ള ഭാഗം വെക്കലുകളും കാരണം കൃഷി ഭൂമിയുടെ - പാടത്തിന്റെയും പറമ്പിന്റെയും- ഉടമസ്ഥതാവകാശം അത്യന്തം തുണ്ടവൽക്കരിക്കപ്പെട്ടിരിക്കുന്നു. 80 ശതമാനത്തോളം കൃഷിഭൂമിയും കാർഷികേതര വൃത്തികൊണ്ട് ജീവിതം കഴിക്കുന്നവരുടെ കയ്യിലാണ്. അവർക്ക് കൃഷിയിൽ താൽപ്പര്യമില്ല.

(ii) കൃഷിപ്പണിക്ക് ആളെക്കിട്ടാനുമില്ല. ചെറുപ്പക്കാരായ കർഷകത്തൊഴിലാളികളെ കാണാൻ വിഷമം. നാം നൽകുന്ന വിദ്യാഭ്യാസം അവരെ മണ്ണിൽനിന്ന് അകറ്റുന്നു; കായികാധ്വാനത്തിൽ നിന്ന് അകറ്റുന്നു.

(iii) കൂടുതൽ അധ്വാനം ചെലുത്തി ഉൽപ്പാദനം വർധിപ്പിക്കുന്നത് ലാഭകരമല്ല. കൂലിച്ചെലവ് കണ്ടമാനം കൂടുന്നു; ഉൽപ്പന്നവിലയിൽ സ്ഥിരതയില്ല താനും. കൃഷി, കൂടുതൽ കൂടുതൽ ചൂതുകളിയുടെ സ്വഭാവം കൈവരിക്കുകയാണ്. [ 127 ]

 ഈ പരിമിതികൾ മറികടക്കണമെങ്കിൽ കൃഷിയുടെ സംഘാടനത്തിൽ

അടിമുടി മാറ്റം വരുത്തണം. ഉടമസ്ഥാവകാശം തുണ്ടവൽതമായിരിക്കെ തന്നെ കാർഷിക പ്രവർത്തനങ്ങളെ ഏകീകരിക്കണം. എങ്കിൽ മാത്രമേ ഫലപ്രദമായ വിധത്തിൽ ജലനിയന്ത്രണവും രോഗാണു, കീടനിയന്ത്രണവും ഒക്കെ സാധ്യമാകൂ. ഇതിനുള്ള ഒരു പരീക്ഷണമായിരുന്നു ഗ്രൂപ്പ് ഫാമിങ്ങിന്റെ തുടർച്ചയായി പരിഷത്ത് വിഭാവനം ചെയ്ത ഗാലസ (GALASA - Group Approach to Locally Adapted and Sustainable Agriculture) 1976 ൽ പ്രസിദ്ധീകരിച്ച “കേരളത്തിന്റെ സമ്പത്ത്' എന്ന പുസ്തകത്തിൽ തന്നെ ഇതിന്റെയൊക്കെ സൂചനകളുണ്ടായിരുന്നു.

കേരകൃഷിയുടെ സാധ്യതകളും സാക്ഷാത്കാരവും തമ്മിലുള്ള വിടവുകൾ ചൂണ്ടിക്കാണിക്കുന്ന കരിയുന്ന കല്പവൃക്ഷം' എന്ന മറ്റൊരു പുസ്തകവും ഇക്കാലത്ത് പരിഷത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഗുണപരമായ മാറ്റം വരുത്തുന്നതിന് ശാസ്ത്രസാങ്കേതികനയത്തിലും വ്യവസായനയത്തിലും മൗലികമായ മാറ്റങ്ങൾ വരുത്തണമെന്ന് 1970 കളുടെ തുടക്കത്തിൽ തന്നെ പറയാൻ തുടങ്ങിയിരുന്നു. 70 കളുടെ രണ്ടാം പകുതി ആയപ്പോഴേയ്ക്കും ഗ്രാമശാസ്ത്രസമിതികൾ പരിഷത്തിന്റെ പ്രധാന പ്രവർത്തന മേഖലയായി മാറിയിരുന്നു. ആധുനിക ശാസ്ത്രത്തെയും സാങ്കേതികവിദ്യകളെയും ഗ്രാമീണ ഉൽപ്പാദനരംഗത്ത് ലഭ്യമാക്കുക, ഇതിനായി ഗ്രാമത്തിൽ തന്നെയുള്ള വൈദഗ്ധ്യം ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഗ്രാമശാസ്ത്ര സമിതികൾ രൂപീകരിച്ചത്. നമ്മുടെ ഗ്രാമങ്ങളിൽ നമ്മുടെ പരമ്പരാഗത വിജ്ഞാനം കുടികൊള്ളുന്നു, ജീവിക്കുന്നു. അന്യദേശക്കാരുടെ, അന്യവിഭാഗക്കാരുടെ അനുഭവ ജ്ഞാനത്തെ ഇതിനോട് ഉൾച്ചേർക്കുക എന്നതാണ് ലക്ഷ്യം. കേരളത്തിലോ, ഇന്ത്യയിലോ ഉള്ള ശാസ്ത്ര-സാങ്കേതികസ്ഥാപനങ്ങൾക്ക് ഒരു പരിമിതിയുണ്ട്. അവർക്കും ഗ്രാമങ്ങൾക്കും ഇടയ്ക്ക് കടുത്ത ഒരു മതിലുണ്ട്. കൃഷി, പരമ്പരാഗത വ്യവസായങ്ങൾ, കുടിൽ വ്യവസായങ്ങൾ എന്നിവയിലേക്ക്, അനുയോജ്യമായ വിധത്തിൽ ആധുനിക വിജ്ഞാനം ഉൾച്ചേർക്കേണ്ടത് എങ്ങനെ എന്ന് അവർക്കറിഞ്ഞുകൂടായിരുന്നു. പരിഷത്തിലെ ശാസ്ത്രപ്രചാരകർക്കും അറിഞ്ഞു കൂടായിരുന്നു. ഇതിന് എന്തെങ്കിലും പ്രത്യേകമായ സംവിധാനം വേണം. ആധുനിക ശാസ്ത്ര-സാങ്കേതിക വിജ്ഞാനത്തെ നിലവിലുള്ള ഉൽപ്പാദന പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്ന വിധത്തിലും എളുപ്പത്തിൽ ഉൾച്ചേർക്കാൻ കഴിയുന്ന വിധത്തിലും പരുവപ്പെടുത്തിയെടുക്കുകയെന്നത് ഒരു തപസ്യ എന്ന നിലയിൽ ചെയ്യേണ്ട പണിയാണ്. ഒഴിവുസമയത്ത് ഒരു ഹോബി എന്ന നിലയ്ക്ക് ചെയ്യാവുന്ന പണിയല്ല. ഈ ബോധം പരിഷത്ത് പ്രവർത്തകരുടെ, പ്രത്യേകിച്ചും ഗ്രാമശാസ്ത്രസമിതി പ്രവർത്തകരുടെ മനസ്സിൽ രൂപപ്പെട്ടുവരികയായിരുന്നു. കണ്ണൂർ ജില്ലയിലായിരുന്നു അക്കാലത്ത് ഗ്രാമശാസ്ത്രസമിതി പ്രവർത്തനം ഏറ്റവും സജീവമായിരു [ 128 ] ന്നത്. കൂവേരി മാധവൻ മാസ്റ്റർ, കെ.വി. രഘുനാഥൻ മുതലായി അനേകം പ്രവർത്തകരുണ്ടായിരുന്നു. 1976ൽ നടന്ന 13-ാം വാർഷികത്തിൽ കുറച്ച് പണം മിച്ചം വന്നു. അത് എങ്ങനെ വിനിയോഗിക്കണമെന്ന ചർച്ചയിൽ നിന്നാണ് ഒരു ഗ്രാമീണ അക്കാദമി സ്ഥാപിക്കുകയെന്ന ആശയം രൂപംകൊണ്ടത്. 1977ൽ കാലടിയിൽ വച്ചുചേർന്ന പ്രവർത്തക ക്യാമ്പിൽ ഈ നിർദേശം അവതരിപ്പിക്കപ്പെട്ടു. എന്നാൽ ഒരു ലക്ഷം രൂപ പോലും ബഡ്‌ജറ്റില്ലാത്ത, ഫുൾടൈം പ്രവർത്തകരില്ലാത്ത ആ നിർദേശം ഗ്രാമീണ അക്കാദമിയുടെ ഒരു ധർമവും നിർവഹിക്കാൻ കഴിയാത്തതായിരുന്നു. പ്രവർത്തനക്ഷമമായ ഒരു സ്ഥാപനം ഉണ്ടാക്കാൻ സ്ഥലം, കെട്ടിടം, ഫർണിച്ചർ, ലൈബ്രറി മുതലായവയ്ക്കായി ഏതാനും ലക്ഷം രൂപ വേണ്ടിവരും. പിന്നെ വർഷാവർഷം വേണ്ടിവരുന്ന നടത്തിപ്പു ചെലവും. ആ തോതിൽ ചിന്തിക്കാൻ അന്ന് ധൈര്യപ്പെട്ടിരുന്നില്ല. അഥവാ എവിടെ നിന്നെങ്കിലും ആവശ്യമുള്ള വിഭവങ്ങൾ സമാഹരിക്കാൻ പറ്റുകയാണെങ്കിൽപ്പോലും ആർ നേതൃത്വം വഹിക്കും? ആർ കൊണ്ടു നടത്തും? കണ്ണൂരിൽ അത്തരം ചുമതല ഏറ്റെടുക്കാൻ കഴിവുള്ള പ്രവർത്തകർ ആരുമുണ്ടായിരുന്നില്ല. അവസാനം കണ്ണൂർ-തളിപ്പറമ്പ് റൂട്ടിൽ ഏതാനും സെന്റ് സ്ഥലം വാങ്ങിയിട്ടതല്ലാതെ മറ്റൊന്നും ചെയ്യാൻ പറ്റിയില്ല.

1978ലെ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ സമ്മേളനത്തിനുശേഷം ഡെൽഹി ആസ്ഥാനമായ ഡെൽഹി സയൻസ് ഫോറവും (DSF) പരിഷത്തും തമ്മിൽ കൂടുതൽ ബന്ധപ്പെടാൻ തുടങ്ങി. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിലെ സയൻസ് ആൻഡ് സൊസൈറ്റി ഡിവിഷനിൽ നിന്ന് DSF ഒരു അഖിലേന്ത്യാ പ്രോജക്റ്റ് എടുത്തിരുന്നു. ആശാരി, മൂശാരി, കൊല്ലൻ, കരുവാൻ, തട്ടാൻ തുടങ്ങിയ ഗ്രാമീണ കൈവേലക്കാരുടെ സ്ഥലീയ വിതരണവും അവരുടെ വ്യാപനവും പഠിക്കുന്നതിനുള്ള ഒന്നായിരുന്നു അത്. കേരളത്തിലെ പഠനം നടത്താൻ പരിഷത്തിനോട് അവർ അപേക്ഷിച്ചു. പരിഷത്ത് അതംഗീകരിച്ചു. എ.പി.ചന്ദ്രനും (എ.പി.എസ്) എസ്. പ്രഭാകരൻ നായരു (എസ്.പി.എൻ) മായിരുന്നു പഠനം നടത്തിയത്. അവരത് നന്നായി നടത്തി. മറ്റു സംസ്ഥാനങ്ങളിൽ കാണുന്നതരത്തിലുള്ള ആർടിസാൻ കേന്ദ്രീകരണം കേരളത്തിൽ കാണുന്നില്ല. കാരണം, വടക്കെ ഇന്ത്യയിൽ മൗര്യന്മാരുടെ കാലം മുതൽക്കേ ഉണ്ടായിരുന്നു ജനപദസമ്പ്രദായം. ആറേഴ് ചെറിയ ഗ്രാമങ്ങൾ, നടുവിൽ ഒരു വലിയ ഗ്രാമം, ഇങ്ങനെയുള്ള ആറേഴു കൂട്ടങ്ങൾക്കു നടുവിൽ ഒരു നഗരം, ഇത്തരം ആറേഴ് നഗരങ്ങൾക്ക് നടുവിൽ ഒരു മഹാനഗരം എന്ന സമ്പ്രദായം കേരളത്തിൽ എന്നേ ഇല്ലാതായിരുന്നു. നഗര ഗ്രാമ വ്യത്യാസങ്ങൾ അലിഞ്ഞുപോയിരുന്നു. ഏറ്റവും ചെറിയ ഗ്രാമങ്ങൾ പോലും മഹാ നഗരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

ഈ പഠനത്തിൽ നിന്നാണ് പിന്നീട് അഷ്‍മോഹ് സിമന്റ്, പുകയില്ലാത്ത അടുപ്പ് മുതലായ പ്രോജക്റ്റുൾ രൂപം കൊള്ളുന്നത്. പരിഷത്ത് അവതരി [ 129 ] പ്പിച്ച റിപ്പോർട്ട് ശാസ്ത്രസാങ്കേതിക വകുപ്പിൽ നല്ല അഭിപ്രായം ഉണ്ടാക്കി. അങ്ങനെയിരിക്കെയാണ് സ്വന്തമായ ചില പഠനങ്ങൾ നടത്തുന്നതിനായി DSTയുടെ സഹായം ലഭിക്കുമോ എന്ന് അന്വേഷിക്കാൻ ഞാൻ പ്രൊഫ. എം.ജി.കെ. മേനോനെ ചെന്നു കാണുന്നത്. അന്നദ്ദേഹം ശാസ്ത്ര-സാങ്കേതിക വകുപ്പിൽ സഹമന്ത്രി ആയിരുന്നു. എനിക്കദ്ദേഹത്തെ 1966 മുതൽ, നേരിട്ടു പരിചയമുണ്ടായിരുന്നു. അദ്ദേഹമാണ് പ്രോജക്റ്റുകൾ തയ്യാറാക്കുന്നതിൽ സഹായിക്കുന്നതിന് ഡോ. ജോസഫിനെയും സി.ജെ. ജോണിയേയും കാണാൻ പറഞ്ഞത്. അന്നവരെ കാണാൻ കഴിഞ്ഞില്ല. ആയിടക്ക് DST സംസ്ഥാന ശാസ്ത്രസാങ്കേതിക കൗൺസിലുകളുടെ ഒരു വർക്ക്‌ഷോപ്പ് തിരുവനന്തപുരത്ത് വച്ച് നടത്തി. അതിനായി വന്ന ഡോ.ഉപൻ ത്രിവേദിയാണ്, പരിഷത്ത് നേരിട്ട് DSTക്ക് ഒരു പ്രോജക്റ്റ് സമർപ്പിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചത്. ദക്ഷത കൂടിയ അടുപ്പുകളിൽ കഴിഞ്ഞ രണ്ടു മൂന്നു കൊല്ലമായി പരിഷത്ത് പരീക്ഷണങ്ങൾ നടത്തി വരികയായിരുന്നു. 1981ൽ ആലുവ HMTയിൽ വച്ചു നടന്ന പ്രവർത്തക ക്യാമ്പിൽ എ.പി.ചന്ദ്രൻ അതേവരെ ചെയ്തിരുന്ന പ്രവർത്തന ഫലങ്ങൾ അവതരിപ്പിച്ചു. വേണ്ടത്ര കൃത്യതയോടെ നടത്തിയ പരീക്ഷണങ്ങളല്ലെങ്കിലും പ്രയോജനകരമായ ഒരു മേഖലയാണതെന്നു ബോധ്യപ്പെടുത്താൻ എ.പി.സി.ക്ക് കഴിഞ്ഞു. അങ്ങനെയാണ് 1982ൽ അടുപ്പു ഗവേഷണ പദ്ധതി DSTക്ക് സമർപ്പിക്കപ്പെട്ടത്. അതേവരെ ഉപയോഗിച്ചിരുന്ന വാഴപ്പിണ്ടി മോൾഡുകൾക്കു പകരം കളിമണ്ണിൽ ചുട്ടെടുത്ത സ്ഥിരം മോൾഡുകൾ ഉപയോഗിച്ച് നിർമാണത്തെ പ്രമാണവത്കരിക്കുക, 400 വീടുകളിൽ അടുപ്പുകൾ സ്ഥാപിച്ച് ഫീൽഡ് അനുഭവങ്ങൾ പകർത്തുക, അതനുസരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുക എന്നതായിരുന്നു പ്രോജക്റ്റ്. പ്രോജക്റ്റ് ഡയറക്ടർ രാമഭദ്രൻ നായർ ആയിരുന്നു. പ്രധാന സഹായി ജനാർദനനും. പരീക്ഷണം വിചാരിച്ചതിലും കൂടുതൽ വിജയപ്രദമായിരുന്നു. പരിഷത്ത് അടുപ്പ് സ്ഥിരപ്രതിഷ്ഠ നേടി. കഴിഞ്ഞ 20-22 വർഷത്തിനുള്ളിൽ 5 ലക്ഷത്തോളം അടുപ്പുകൾ സ്ഥാപിക്കപ്പെടുകയുണ്ടായി. പകുതിയിലധികം ഇന്ധനം ലാഭിക്കാം; അടുക്കളയിൽ പുകയില്ല. മറ്റു മോഡലുകളിലേതിൽനിന്ന് വ്യത്യസ്തമായി സ്ഥാപിച്ചവരിൽ 70-80 ശതമാനം പേരും തുടർന്ന് ഉപയോഗിക്കുന്നു. പഴയതരം അടുപ്പിലേക്ക് തിരിച്ചുപോയിട്ടില്ല. അങ്ങനെയിരിക്കെ, 1986ലോ മറ്റോ ആണ്, സി.ജെ.ജോണി ഒരു നിർദേശം മുന്നോട്ടുവച്ചു. സ്ഥിരമായി പ്രോജക്റ്റുകൾ തയ്യാറാക്കുകയും ഏറ്റെടുത്ത് ചെയ്യുകയും വേണമെങ്കിൽ അതിന് ഒരു സ്ഥിരം സംവിധാനം വേണം. തെരഞ്ഞെടുത്ത സന്നദ്ധ സംഘടനകൾക്ക് കോർസഹായം നൽകുക എന്നൊരു പദ്ധതി DSTക്കുണ്ട്. ഏതാനും ഫുൾടൈം പ്രവർത്തകരുടെ ശമ്പളം, മറ്റു ചെലവുകൾ എന്നിവയ്ക്കായി ഒരു നിശ്ചിതതുക - ഏതാനും ലക്ഷം രൂപ - DST പ്രതിവർഷം നൽകുന്നതായിരിക്കും. കോർ സപ്പോർട്ടിനുവേണ്ടി പരിഷത്തിന് ഒരു പ്രോജോക്സ് തയ്യാറാക്കിക്കൂ [ 130 ] ടെ? അങ്ങനെയാണ് IRTC എന്ന സങ്കൽപ്പം രൂപം കൊണ്ടത്.

IRTC -Integrated Rural Technology Centre

DSTയിൽ നിന്നുള്ള ഈ സൂചന ലഭിച്ചപ്പോൾ ഗ്രാമീണ അക്കാദമി എന്ന പഴയ സ്വപ്നം വീണ്ടും തളിർത്തു. അന്ന് എന്തൊക്കെ ആഗ്രഹിച്ചിരുന്നുവോ അതെല്ലാം ചെയ്യാനുള്ള ഒരു സന്ദർഭമാണ് കൈവന്നിരിക്കുന്നത്. കോർ സപ്പോർട്, സ്ഥലം വാങ്ങുന്നതിനും കെട്ടിടം വയ്ക്കുന്നതിനും ഉപയോഗിക്കാമോ? ആദ്യത്തെ സംശയം അതായിരുന്നു. സാധാരണ നിലയിൽ അനുവദിക്കാറില്ല. എന്നാൽ പരിഷത്തിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകാം. കാരണം പരിഷത്ത് അങ്ങനെ ഒരു കേന്ദ്രം സ്ഥാപിക്കുകയെന്നത് DSTയുടെ കൂടി ആവശ്യമാണ്, ജോണി പറഞ്ഞു. അപ്പോൾ ആ പ്രശ്നം തീർന്നു. ഇനി, എവിടെയാണത് സ്ഥാപിക്കേണ്ടത്? സ്വാഭാവികമായും കണ്ണൂരിലേക്ക് ശ്രദ്ധ തിരിഞ്ഞു. പക്ഷേ, ആർ ഉത്തരവാദിത്ത്വമെടുക്കും? ആർ ഡയറക്ടർ സ്ഥാനം ഏറ്റെടുക്കും? അതൊരു സാങ്കേതികവിദഗ്ധൻ തന്നെ ആയിരിക്കണം. കണ്ണൂരിൽ നിന്ന് ഒരൊറ്റ ആളെപ്പോലും കിട്ടിയില്ല. പരിഷത്തിൽ സജീവമായിരുന്ന എൻജിനീയർമാരെ ഓരോരുത്തരെയായി സമീപിക്കാൻ തുടങ്ങി. പാലക്കാട് എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ പ്രൊഫസറായിരുന്ന കെ.വിശ്വനാഥൻ മാത്രമാണ് അതിനു തയ്യാറായി മുന്നോട്ടു വന്നത്. പാലക്കാട്ടാണെങ്കിൽ മാത്രമേ അദ്ദേഹവും തയ്യാറായിരുന്നുള്ളൂ. അങ്ങനെ പാലക്കാട്ടെന്ന് തീരുമാനിച്ചു. സൗജന്യമായി സ്ഥലം കിട്ടുമോ എന്നായി അന്വേഷണം. എം.എൽ.എ. ആയിരുന്ന സ. ഇ. പത്മനാഭനെയാണ് അന്വേഷണത്തിന് ഏൽപ്പിച്ചിരുന്നത്. അദ്ദേഹവും മുണ്ടൂരിലെ സ. ശിവരാമാമദാസും കൂടിയാണ് ഇപ്പോഴത്തെ സ്ഥലം കണ്ടുപിടിച്ചത്. സൗജന്യമല്ല. പക്ഷേ, നിസാര വില. ഏക്കറിന് 15,000 രൂപ മാത്രം. നാലര ഏക്കർ സ്ഥലമുണ്ട് അത് മതിയെന്നു തീരുമാനിച്ചു. 1986ൽ തന്നെ DSTക്ക് ഔപചാരികമായി പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. Integrated Rural Technology Centre എന്നാണ് പേരു കൊടുത്തത്. അതിനു കാരണമുണ്ട്. ഉദ്ഗ്രഥിത ഗ്രാമ വികസനത്തെ സഹായിക്കുക എന്നതാണ് ലക്ഷ്യം. അതിന് സാങ്കേതിക ശാസ്ത്രങ്ങൾ മാത്രം പോര, സാമൂഹ്യശാസ്ത്രങ്ങളും വേണം. പദ്ധതി രേഖയിൽ IRTCയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഇങ്ങനെ, ക്രോഡീകരിച്ചിരിക്കുന്നു.

-തദ്ദേശീയമായ ആവിഷ്കാര പ്രതിഭകളെ കണ്ടുപിടിക്കുകയും വളർത്തിക്കൊണ്ടു വരികയും ചെയ്യുക.

-മറ്റു പ്രദേശങ്ങളിൽ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെ നമ്മുടെ സമൂഹങ്ങൾക്കു അനുയോജ്യമാക്കിയെടുക്കുക.

-ജനങ്ങൾക്കിടയിൽ പുതിയ പ്രവർത്തന രീതികളും സാങ്കേതിക വിദ്യകളും ശാസ്ത്രസംസ്കാരവും വ്യാപകമായി പ്രചരിപ്പിക്കുക.

-പഞ്ചായത്ത്-ബ്ലോക്ക് തല വികസന പദ്ധതികൾക്ക് രൂപം നൽകുക. [ 131 ] - നമ്മുടെ ഗവേഷണ വികസന സ്ഥാപനങ്ങളിൽ വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യകളെ ഫീൽഡ് പരീക്ഷണങ്ങൾക്ക് വിധേയമാക്കുക.

ആദ്യത്തെ പരിപാടികളായി വിഭാവനം ചെയ്തത് താഴെ പറയുന്നവയാണ്.

a) ദക്ഷത കൂടിയ വീട്ടടുപ്പുകൾ പ്രചരിപ്പിക്കുക.

b) എല്ലാ ഗാർഹികാവശിഷ്ടങ്ങളും സ്വീകരിക്കുന്ന ബയോഗ്യാസ് പ്ലാന്റുകൾ വികസിപ്പിക്കുക.

c) ഒരു ബ്ലോക്കിലെങ്കിലും സമ്പൂർണ ജലമാനേജ്മെന്റ് നടപ്പിലാക്കുക.

d) തദ്ദേശീയ ആവിഷ്കാരങ്ങൾക്കും ടെക്നിക്കുകൾക്കും വികസനസൗകര്യം കൊടുക്കുക.

1987 ആദ്യത്തിൽതന്നെ DSTയുടെ ആദ്യഗഡു പണം കിട്ടി. സ്ഥലം വാങ്ങി. ലാറി ബേക്കറെയും കൊണ്ട് സ്ഥലത്ത് പോയി. അദ്ദേഹത്തിന് സ്ഥലം നല്ല പോലെ ഇഷ്ടപ്പെട്ടു. അവിടെവച്ചുതന്നെ ഒരു കെട്ടിടത്തിന്റെ പ്ലാൻ, വിശ ദാംശങ്ങളോടുകൂടി, വെറും കൈകൊണ്ടുവരച്ചുതന്നു. വേറെ വരപ്പൊന്നും ഉണ്ടായില്ല. അതുവച്ചാണ് കൊട്ടിയം രാജേന്ദ്രനും സംഘവും ബെന്നി കുരിയാക്കോസിന്റെയും വിശ്വനാഥൻ മാഷിന്റെയും മേൽനോട്ടത്തിൽ കെട്ടിടം പണി ആരംഭിച്ചത്. പണി അതിവേഗത്തിൽ പുരോഗമിച്ചു. ഇപ്പോൾ നാലുകെട്ട് എന്നു വിളിക്കുന്ന കെട്ടിടമായിരുന്നു അത്. അതിന് തൊട്ട് അടുപ്പു പരീക്ഷണങ്ങൾക്കായി ഓലമേഞ്ഞ ഒരു കെട്ടിടവും. ഓരോന്നിനും ഏതാണ്ട് 100 ച.മീ വലുപ്പം. ഇതാണ് IRTCയുടെ തുടക്കം. 1987 നവംബർ 22ന് IRTC ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.

2007 നവംബറിൽ 20 കൊല്ലം കഴിഞ്ഞു. ഈ കാലത്തിനിടക്ക് അത് ഗണ്യമായി വളർന്നിട്ടുണ്ട്. കൂടുതൽ ഭൂമി വാങ്ങി. ഇപ്പോൾ ഏകദേശം 10 ഏക്കർ ഉണ്ട്. 200 ച.മി. കെട്ടിട വിസ്തീർണം 4,000 ച.മി. ൽ കൂടുതലായി. തുടക്കത്തിൽ 10പേരിൽ കുറവു മാത്രമായിരുന്ന സ്റ്റാഫ് എൺപതോളമായി വർധിച്ചു. പരിഷത്തിൽനിന്ന് ഔപചാരികമായി വേർപെടുത്തി IRTCക്ക് അതിന്റേതായ ജനറൽ കൗൺസിലും എക്സിക്യൂട്ടീവും ഉണ്ടാക്കി. IRTCയുടെ ആഭിമുഖ്യത്തിൽ തന്നെ, എന്നാൽ വേറിട്ടായി പരിഷത്ത് പ്രൊഡക്ഷൻ സെന്റർ, സമതാ പ്രൊഡക്ഷൻ സെന്റർ എന്നിവ ആരംഭിച്ചു. സംഭവ ബഹുലമായിരുന്നു IRTCയുടെ കഴിഞ്ഞ 20 വർഷങ്ങൾ. എന്നാൽ, ഇക്കാലത്തിനുള്ളിൽ നേടാൻ കഴിഞ്ഞതെന്ത് ? കഴിയാത്തതെന്ത് ? ഇനി ചെയ്യേണ്ടതെന്ത് എന്ന് ആലോചിക്കേണ്ട സന്ദർഭമാണിത്.

പരിമിതികൾ

IRTCക്ക് തുടക്കം മുതലേ ചില പരിമിതികൾ ഉണ്ടായിരുന്നു. അവ ഇന്നും നിലനിൽക്കുന്നു.

- IRTC ഒരു സ്ഥിരം സ്ഥാപനമല്ല, അതിന് സ്വതന്ത്രമായ വരുമാനമില്ല. ഒരു പ്രോജക്റ്റ് ആണത്. DSTയിൽ നിന്നും, പിന്നിട് STEC ൽ നിന്നും ഉള്ള ഗ്രാന്റിനെ ആശ്രയിച്ചാണ് അതിന്റെ നിലനിൽപ്പ്. [ 132 ] -ഏറ്റെടുക്കുന്ന പ്രോജക്റ്റുകളിൽനിന്ന് ലഭിക്കുന്ന ഓവർ ഹെഡ്സ് 10 - 15 ശതമാനം അതിന്റെ നടത്തിപ്പിന് ഒട്ടും മതിയാകില്ല.

- പരിമിതമായ ഫണ്ടുപയോഗിച്ച് മാർക്കറ്റ് നിലവാരത്തിൽ വേതനം നൽകാൻ കഴിയില്ല.

-പരിചയസമ്പന്നരായ വിദഗ്ധരെ ഡെപ്യൂട്ടേഷനിൽ എടുക്കാൻ പോലും പ്രയാസമാണ്.

-ആളുകൾ ചേർന്നും പിരിഞ്ഞും പോയിക്കൊണ്ടിരിക്കുന്നതിനാൽ ഗവേഷണ വികസനപ്രവർത്തനങ്ങൾക്ക് വേണ്ടത്ര തുടർച്ച ലഭിക്കുന്നില്ല.

-ഇതുകൊണ്ടൊക്കെ ഒരു ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനത്തിൽ ഉണ്ടായിരിക്കേണ്ട ജിജ്ഞാസയുടെയും അറിയലിൽ നിന്നുള്ള ആനന്ദത്തിന്റേയും സർഗാത്മകതയുടെയും ആയ അന്തരീക്ഷം സൃഷ്ടിക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല.

ഈ പരിമിതികൾക്കുള്ളിൽ വച്ചാണെങ്കിലും കഴിഞ്ഞ 20 കൊല്ലത്തിനുള്ളിൽ IRTC പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. ഊർജം, ആസൂത്രണം, സോപ്പ്, കൂൺ, പന്നി വളർത്തൽ, അലങ്കാരമത്സ്യം വളർത്തൽ മുതലായ മേഖലകളിലെ വികാസങ്ങൾ നിസ്സാരങ്ങളല്ല. തുടക്കത്തിൽ IRTCയിൽ സജീവമായിരുന്നത് അടുപ്പ്, ചെലവു കുറഞ്ഞ കെട്ടിടനിർമാണം, പട്ടുനൂൽപ്പുഴു വളർത്തൽ മുതലായ പദ്ധതികളായിരുന്നു. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ IRTC 111 പ്രോജക്റ്റുകൾ ഏറ്റെടുത്ത് പൂർത്തിയാക്കിയിട്ടുണ്ട്. 16 പ്രോജക്റ്റുകൾ ഇപ്പോഴും നടക്കുന്നു. പൂർത്തിയാക്കിയ പ്രോജക്റ്റുകൾ മൂന്നു പരിഗണനകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുകയുണ്ടായി.

(i) IRTCയുടെ പ്രഖ്യാപിതലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള അവയുടെ പ്രസക്തി.

(ii) ചെയ്ത പ്രവൃത്തിയുടെ, പഠനത്തിന്റെ ശാസ്ത്രീയതയും സൂക്ഷ്മതയും

(iii) പഠനഫലങ്ങൾ സമൂഹത്തിൽ ഉണ്ടാക്കിയ ചലനങ്ങൾ

സ്വാഭാവികമായും എല്ലാ പ്രോജക്റ്റുകളും ഒരേപോലെ വിജയിക്കില്ല. കാരണങ്ങൾ പലതായിരിക്കും. ഇതെന്താണെന്ന് ഒരു വാക്യത്തിൽ പറയണം. ഉദാഹരണത്തിന് IRTC സ്ഥാപിക്കുന്നതിനു മുമ്പ് ആംരഭിച്ച ആഷ്‍മോഹ് സിമന്റ് പ്രോജക്റ്റ് വിജയിക്കാതെ പോയതിന് മൂന്നു മുഖ്യകാരണങ്ങളാണുള്ളത്:

(i) തെരഞ്ഞെടുത്ത സാങ്കേതികവിദ്യ വേണ്ടത്ര തെളിയിക്കപ്പെട്ടതായിരുന്നില്ല.

(ii) പ്ലാന്റിലെ മോട്ടോർ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വോൾടത ഒരിക്കലും കിട്ടിയിരുന്നില്ല.

(iii) ഉമിച്ചാരത്തിനു പകരം ഉമിതന്നെ അസംസ്കൃതവസ്തു ആക്കേണ്ടിവന്നപ്പോൾ സാമ്പത്തികമായി നഷ്ടത്തിലാകുമെന്നു വന്നു. [ 133 ] നിയന്ത്രിത താപനിലയിൽ കത്തിച്ച ഉമിച്ചാരം രാസപരമായി സക്രിയമായ സിലിക്കയാണ്. അതും കുമ്മായവും കൂട്ടി ബാൾ മില്ലിൽ ഇട്ട് സൂക്ഷ്മമായി പൊടിക്കുമ്പോൾ ഒരു തരം സിമന്റ് ഉണ്ടാകുന്നു. ഇതിനാണ് ആഷ്‍മോഹ് സിമന്റ് എന്നു പറയുന്നത്.

പട്ടുനൂൽപ്പുഴു വളർത്തൽ: ഇതിന് ഉത്തരവാദപ്പെടുത്തിയിരുന്ന ശാസ്ത്രജ്ഞർക്ക് ഒരു കൃഷിക്കാരന്റെ ശ്രദ്ധയും ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയും രണ്ടും ആവശ്യമായിരുന്നു. അതിൽ പോരായ്മകൾ ഉണ്ടായിരുന്നു.

ചെലവുകുറഞ്ഞ കെട്ടിടനിർമാണവിദ്യകൾ നേരത്തെ ലാറി ബേക്കർ വളർത്തിയെടുത്തവതന്നെയാണ്. IRTC യ്ക്കകത്തെ കെട്ടിടങ്ങളിൽ അവ പ്രയോഗിച്ചു. എന്നാൽ സൂക്ഷ്മമായ ഡോക്കുമെന്റേഷൻ നടത്തിയില്ല. അതു കൊണ്ട് വ്യാപകമായി പ്രചരിപ്പിക്കാൻ കഴിഞ്ഞില്ല. പക്ഷെ IRTCയിലൂടെ പരിശീലനം നേടിയ പലരും സ്വന്തമായ കെട്ടിടനിർമാണ സംഘങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽത്തന്നെ അത് സമൂഹത്തിൽ ചലനമുണ്ടാക്കിയി ട്ടുമുണ്ട്.

അടുപ്പുഗവേഷണത്തിന്റെ മുഖ്യ ഭാഗം IRTC ഉണ്ടാകുന്നതിനു മുമ്പുചെയ്തതാണ്. അന്നത്തെ പരീക്ഷണങ്ങൾ ഉയർന്ന ശാസ്ത്രീയസൂക്ഷ്മതയോടെ ചെയ്തവയായിരുന്നു. ശരിയായി ഡോക്കുമെന്റു ചെയ്യുകയും ചെയ്തു. അങ്ങനെയാണ് അവ പ്രചരിച്ചത്. ഒരടുപ്പ് ഒരു കൊല്ലം ഒരു ടൺ വിറക് ലാഭിക്കുമെന്ന അടിസ്ഥാനത്തിൽ പ്രതിവർഷം 34 ലക്ഷം ടൺ വിറകെങ്കിലും ഇന്ന് കേരളം ലാഭിക്കുന്നുണ്ട്. ഇതിന്റെ വില 60-70 കോടി രൂപ വരും. ഇതിനു പുറമേയാണ് അന്തരീക്ഷത്തിലേക്കു വിടുന്ന കാർബണിൽ വന്ന കുറവു കൊണ്ടുള്ള നേട്ടം. ഈ അടുപ്പിനെ മെച്ചപ്പെടുത്താനാണ് IRTC ശ്രമിക്കുന്നത്.

പഞ്ചായത്ത്തല വിഭവ ഭൂപടനിർമാണ പ്രോജക്റ്റ് IRTCയുടെ പേരിലാണ് അപേക്ഷ നൽകിയിരുന്നതെങ്കിലും കേരളവ്യാപകമായി അത് ഏറ്റെടുക്കപ്പെട്ടേക്കാം എന്ന സാധ്യത മുന്നിൽ കണ്ട് അത് CESS നെ എൽപ്പിക്കുകയാണ് ചെയ്തത്. CESSലെ ശാസ്ത്രജ്ഞരും പരിഷത്ത് പ്രവർത്തകരും കൂടിച്ചേർന്ന് വളരെ നിഷ്കർഷയോടെയും ശാസ്ത്രീയ സൂക്ഷ്മതയോടെയും നടത്തിയ ഈ പദ്ധതി ഏത് കാഴ്ചപ്പാടിലൂടെ നോക്കിയാലും മെച്ചപ്പെട്ട ഒന്നായിരുന്നു. പിന്നീടത് ഗവൺമെന്റുതന്നെ ഏറ്റെടുത്തു. ഇപ്പോഴും നടന്നുകൊണ്ടിരിക്കയാണ്.

IRTC ഏറ്റെടുത്തതിൽ വച്ച് ഏറ്റവും വലിയ പ്രോജക്റ്റായിരുന്നു PLDP. അഞ്ചുകൊല്ലം നീണ്ടുനിന്ന അതിന്റെ മൊത്തം ബഡ്ജറ്റ് 90 ലക്ഷം രൂപ ആയിരുന്നു. IRTCയുടെ ഉദ്ദേശലക്ഷ്യങ്ങളോടു യോജിക്കുന്നതും, സൂക്ഷ്മതയോടെ ചെയ്തതുമായ ആ പദ്ധതി കേരളത്തിന്റെ സാമ്പത്തികാസൂത്രണത്തിന് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. ഇന്ന് കേരളത്തിൽ ഒട്ടാകെ നടക്കുന്ന വാട്ടർഷെഡ് മാപ്പിങ്ങിന്റെ രീതി വികസിപ്പിച്ചത് ഈ പ്രോജക്റ്റിന്റെ [ 134 ] ഭാഗമായി ഒഞ്ചിയം പഞ്ചായത്തിൽ വച്ചാണ്. വളരെ ചെലവു കുറഞ്ഞ, നൂതനമായ ഒരു രീതി ഇതിനുവേണ്ടി വികസിപ്പിച്ചെടുത്തു. ഈ പഞ്ചായത്തുകളുടെ സാമ്പത്തിക സാമൂഹിക വികസനത്തിന് ഈ പദ്ധതിയിലൂടെ ഉണ്ടാക്കാൻ പറ്റുമായിരുന്ന നേട്ടങ്ങളിൽ ചെറിയൊരു ശതമാനമേ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഓരോ പഞ്ചായത്തിലും ഓരോരോ കാരണങ്ങളുണ്ടായിരുന്നു. എല്ലാ പഞ്ചായത്തുകൾക്കും പൊതുവായ ഒരു കാരണമുണ്ട്. വ്യത്യസ്ത ലക്ഷ്യങ്ങളോടുകൂടി പ്രവർത്തിക്കുന്ന, വ്യത്യസ്ത രാഷ്ട്രീയപ്പാർട്ടികളുടെയും ഗ്രൂപ്പുകളുടെയും സങ്കലിത ശക്തി പൂജ്യമായി മാറുന്നു എന്ന അവസ്ഥ.

ഈ രണ്ടു പ്രോജക്റ്റുകളെയും കുറിച്ച് ഏറെ അപവാദ പ്രചരണങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ അവയെല്ലാം തന്നെ രാഷ്ട്രീയപ്രേരിതമായ കുപ്രചാരണങ്ങളാണ്. ഊർജരംഗത്ത് നടന്ന DEFENDUS പഠനം, ലൈൻ നഷ്ട പഠനം, CFL ഹാർമോണിക്സ് പഠനം, ചൂടാറാപ്പെട്ടി മുതലായവയും ഉയർന്ന നിലവാരം പുലർത്തിയവയാണ്, പ്രയോഗത്തിൽ വന്നവയാണ്. സോപ്പുനിർമാണം, പന്നി വളർത്തൽ, കൂൺ കൃഷി, പോട്ടറി, അലങ്കാര മത്സ്യം മുതലായി ചെറുസംരംഭകരെ ഉദ്ദേശിച്ച് തേച്ചുമിനുക്കിയ സാങ്കേതിക വിദ്യകൾക്ക് പ്രചാരമുണ്ട്, ആവശ്യക്കാരുമുണ്ട്.

IRTCക്ക് നിർണായകമായ മേൽക്കൈ നേടിക്കൊടുത്ത മറ്റൊന്ന് ഏറോബിക് കമ്പോസ്റ്റിങ്ങിലൂടെ നടത്തുന്ന മാലിന്യസംസ്കരണമാണ്. ചാലക്കുടിയിലെ 2 ടൺ പ്ലാന്റ് കഴിഞ്ഞ 7-8 കൊല്ലമായി പ്രവർത്തിച്ചു വരികയാണ്. പാലക്കാട് മുൻസിപ്പാലിറ്റിയുടെ 10 ടൺ ദിനം ശേഷിയുള്ള പ്ലാന്റിന്റെ സാങ്കേതിക ഡിസൈൻ IRTC നൽകിയതാണ്. ഗുരുവായൂരിൽ 10 ടൺ /ദിനം ശേഷിയുള്ള ഒരു പ്ലാന്റിന്റെ ചുമതല IRTCയെ ഏൽപ്പിച്ചിരിക്കയാണ്. ഒട്ടേറെ പഞ്ചായത്തുകളിൽനിന്ന് ഡിമാന്റ് വന്നു കിടപ്പുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പഞ്ചായത്തുകൾക്ക് നീർത്തടാടിസ്ഥാനത്തിലുള്ള മാസ്റ്റർ പ്ലാനുകൾ ജനപങ്കാളിത്തത്തോടെ തയ്യാറാക്കിക്കൊടുക്കുകയെന്നത് IRTCയുടെ ഒരു പ്രധാന പ്രവർത്തനമായി ത്തീർന്നിരിക്കുന്നു. എന്നാൽ ജല മാനേജ്മെന്റിനും മണ്ണ് സംരക്ഷണത്തിനുമുള്ള എൻജിനീയറിങ്ങ് പ്ലാൻ ഉണ്ടാക്കാനല്ലാതെ സമഗ്ര വികസനത്തിനുള്ള രൂപരേഖ ഉണ്ടാക്കാൻ IRTCക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. അതിനാവശ്യമായ മാനവവിഭവ ങ്ങൾ IRTCയിൽ ഇല്ല.

ഇന്ന് IRTCയിൽ നടക്കുന്ന പ്രവർത്തനങ്ങളെ മുഖ്യമായി അഞ്ചുമേഖലകൾ ആയി തരംതിരിക്കാം.

(i) നീർത്തടാധിഷ്ഠിത വികസനം

(ii) ഖരമാലിന്യസംസ്കരണം [ 135 ] (iii) സോപ്പ്, കൂൺ, പന്നി, പോട്ടറി, അലങ്കാരമത്സ്യം എന്നിവയിൽ ഭാവി സംരംഭകർക്കുള്ള പരിശീലനം

(iv) KILAയുമായി കൂടിച്ചേർന്ന് പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് പരിശീലനം

(v) ഊർജമേഖലയിലെ കൺസൾട്ടൻസി

IRTCക്ക് തുടക്കം മുതലേ ഉണ്ടായിരുന്ന ഒരു ദൗർബല്യം അത് ഒരു സ്ഥിരം സംവിധാനമല്ലെന്നത് ഇപ്പോഴും അതിനെ ശക്തമായി അലട്ടിക്കൊണ്ടിരിക്കുക യാണ്. അതിനാൽ അക്കാദമിക നേതൃത്വം നൽകാൻ കഴിവുള്ളവരെ ആകർഷിക്കാൻ പറ്റുന്നില്ല. IRTCയുടെ മേലുള്ള ഡിമാന്റ് വർധിച്ചു വരികയാണ്. സപ്ലൈ ചെയ്യാനുള്ള കഴിവ് പരിമിതമായിത്തന്നെ തുടരുന്നു. പുതിയ മാനങ്ങളിലേക്കുള്ള ഒരു കുതിച്ചുചാട്ടത്തിന് അത് തയ്യാറെടുത്തുവരികയാണ്. [ 136 ]














ഭാഗം മൂന്ന്

വ്യാപനം
[ 137 ]
14

അഖിലേന്ത്യാതലത്തിലേക്ക്


കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും കൊണ്ടന്യമാം ദേശങ്ങളിൽ

പാലാ നാരായണൻ നായരുടെ ഈ വരികളെ പലവിധത്തിൽ വ്യാഖ്യാനിക്കാം. പ്രവാസികളിലൂടെ കേരളം വളരുകയാണ്, അന്യസംസ്ഥാനങ്ങളിൽ, ഗൾഫു നാടുകളിൽ അന്യ ഭൂഖണ്ഡങ്ങളിൽ ഒക്കെ ഉപജീവനവും പണവും തേടി മലയാളികൾ എത്തിയിട്ടുണ്ട്. കടലു താണ്ടാനും മലമറിയാനും മലയാളികൾ നിർബന്ധിതരായിട്ടുണ്ട്. തദ്ദേശ ജനസംഖ്യയുടെ ഇത്രയും വലിയൊരംശം പ്രവാസി ജനസംഖ്യയുള്ള മറ്റൊരു സമൂഹത്തെ കാണാൻ പ്രയാസമാണ്. പക്ഷേ, ഉദര പൂരണത്തിനു വേണ്ടിയുള്ള ഈ വളർച്ചയല്ല ഇവിടെ പരിശോധിക്കുന്നത്. കേരളം മനുഷ്യരെ മാത്രമല്ല ആശയങ്ങളെയും ബാഹ്യലോകത്തിന് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഏതൊരു പുരോഗമന പ്രസ്ഥാനമെടുത്താലും അതിൽ സജീവ പ്രവർത്തകരായ ഒട്ടേറെ മലയാളികളെ കാണാം. ജനകീയ ശാസ്ത്രപ്രസ്ഥാനമാകട്ടെ പൂർണമായും കേരളത്തിന്റെ സംഭാവനയാണ്. 1966ൽ ബോംബെയിൽ മറ്റു ഭാഷകളിൽ ശാസ്ത്രസാഹിത്യപ്രസ്ഥാനം ആരംഭിക്കുന്നതിനും FILSA (Federation of Indian Language Science Associations) രൂപീകരിക്കുന്നതിനും മുൻകൈ എടുത്തത് മലയാളികളാണ്. 1973 മുതൽ പരിഷത്ത് മറ്റു സംസ്ഥാനങ്ങളി ലുള്ള പലരുമായി ബന്ധപ്പെടാൻ തുടങ്ങി. എന്നാൽ 1978ൽ മാത്രമാണ് ശരിക്കും അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള ഒരു ജനകീയശാസ്ത്ര പ്രസ്ഥാനത്തിന് രൂപം നൽകാൻ പരിഷത്തിന് കഴിഞ്ഞത്. പിന്നീട് 1980ൽ തൃശ്ശൂരിൽ വച്ചു നടന്ന 17-ാം വാർഷികത്തിലും കേരളത്തിനു പുറമേനിന്ന് ഒട്ടേറെ പ്രവർത്തകർ പങ്കെടുക്കുകയുണ്ടായി. എന്നാൽ 1983ൽ തിരുവനന്തപുരത്ത് വച്ചു നടന്ന 20-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് ജന [ 138 ] കീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ യഥാർഥത്തിലുള്ള രണ്ടാം സമ്മേളനം നടക്കുന്നത്. കർണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, മധ്യപ്രദേശ്, യു.പി, ഡൽഹി, രാജസ്ഥാൻ, കേരളം എന്നിവിടങ്ങളിൽ നിന്നായി 31 സംഘടനകൾ അതിൽ പങ്കെടുത്തു. പ്രൊഫ. എം.ജി.കെ. മേനോനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഡോ.കെ.എൻ. രാജ് അടക്കം CDSൽ നിന്നുള്ള ഒട്ടനവധി പേർ അതിൽ പങ്കെടുത്തു. ശ്രീലങ്ക, ഫിലിപ്പീൻസ്,തായ്‍ലന്റ് എന്നിവിടങ്ങളിൽ നിന്നുള്ള സൗഹാർദ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. അഖിലേന്ത്യാതലത്തിൽ ഏകോപിതമായ ഒന്നു രണ്ടു പ്രവർത്തനങ്ങളെങ്കിലും ഏറ്റെടുക്കണം എന്ന് അന്ന് ധാരണ വന്നു. ആരോഗ്യം, പരിസ്ഥിതി എന്നീ മേഖലകളിലാണ് ഏറ്റവും അധികം അഭിപ്രായ ഐക്യം ഉള്ളത് എന്നതിനാലും ഏറ്റവും അധികം സംഘടനകൾ പ്രവർത്തിക്കുന്നത് എന്നതിനാലും ആ മേഖലകളിൽ ഏകോപിത പ്രവർത്തനം നടത്താൻ തീരുമാനിച്ചു. എന്നാൽ കൃത്യമായ പ്രവർത്തന രൂപരേഖയൊന്നും അന്നുണ്ടാക്കിയില്ല. അതിന് ഒരു കാരണമുണ്ടായിരുന്നു. മറ്റു സംഘടനകളെ അപേക്ഷിച്ച് പരിഷത്ത് പല മടങ്ങു വലുതാണ്. പരിഷത്തിന്റെ പങ്കാളിത്തം അതിനെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് നയിക്കുമോ? അതാഗ്രഹിക്കുന്ന ചില സംഘടനകൾ ഉണ്ടായിരുന്നു. പരിഷത്തിനെ അന്ന് ഏറ്റവും സംശയദൃഷ്ടിയോടെ വീക്ഷിച്ചിരുന്നത് മെഡിക്കോസ് ഫ്രൻഡ്സ് സർക്കിൾ എന്ന സംഘടനയും അതിന്റെ നേതാവായ ഡോ. ആനന്ദ് ഫ്രഡ്കെയുമായിരുന്നു. അതിനാൽ പരിഷത്ത് പ്രവർത്തകരുടെ ഉത്സാഹം സ്വൽപ്പം തണുത്തു. അങ്ങനെ, വിവിധ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലീഷിലുള്ള ഒരു ബുള്ളറ്റിൻ പരിഷത്ത് മുൻകൈ എടുത്ത് പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിച്ചെങ്കിലും അതുപോലും നടപ്പായില്ല. പരിസ്ഥിതി രംഗത്ത് ഒരു തരത്തിലുള്ള ഏകോപിത പ്രവർത്തനവും നടന്നില്ല. ആരോഗ്യരംഗത്ത് ഒരു ആൾ ഇന്ത്യാ ഡ്രഗ് ആക്ഷൻ നെറ്റ്‌വർക്ക്(AIDAN) ഉണ്ടാക്കി. ഔഷധവ്യവസായത്തിലെ കുത്തകകൾക്കെതിരെയുള്ള സമരം കുറച്ചൊക്കെ വ്യാപകമായി നടന്നു. നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ' എന്ന പുസ്തകവും ഡ്രഗ്ഇൻഫർമേഷൻ പാക്കറ്റും ഇതിന്റെ ഭാഗമായാണുണ്ടാക്കിയത്.

യഥാർഥത്തിലുള്ള ഒരു അഖിലേന്ത്യാ പ്രസ്ഥാനം രൂപം കൊള്ളാൻ പിന്നെയും മൂന്നുനാലു കൊല്ലമെടുത്തു. അതിന് വേണ്ട മണ്ണിളക്കിയത് ശാസ്ത്രകലാജാഥകളായിരുന്നു. 1985ലാണ് ശാസ്ത്രകലയുടെ ആദ്യത്തെ ഭാരതയാത്ര തുടങ്ങുന്നത്. ഭോപ്പാൽ ദുരന്തത്തിനിരയായവരോട് അനുഭാവ ദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ജാഥ. കേരളത്തിൽ നിന്നും കർണാടകം, തമിഴ്‌നാട് ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നും ഉള്ള അംഗങ്ങൾ അടങ്ങുന്ന ഒന്നായിരുന്നു അത്. ബാംഗ്ലൂരിൽനിന്ന് ആരംഭിച്ച് [ 139 ] കർണാടകം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലൂടെ ദില്ലിയിൽ എത്തി ആ ജാഥ സമാപിച്ചു. ഒന്നാമത്തെ ശാസ്ത്രകലാജാഥയുടെ കർശനക്കാരനായ മാനേജർ ആയിരുന്ന, പി.ജി. പത്മനാഭൻ തന്നെ ആയിരുന്നു ഈ ജാഥയുടെയും മാനേജരായി നിയോഗിക്കപ്പെട്ടത്. അതിന്റെ സംഘാടനത്തോടനുബന്ധിച്ചാണ് മധ്യപ്രദേശ് വിജ്ഞാന സ്വരൂപം കൊണ്ടത്. മറാഠി വിജ്ഞാൻ പരിഷത്ത് 1966ൽ തന്നെ രൂപപ്പെട്ടിരുന്നല്ലോ. കർണാടകത്തിലും തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും ഇത്തരം സംഘടനകൾ രൂപീകരിക്കുന്നതിൽ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ലഭിക്കുന്ന സന്ദർഭങ്ങളെല്ലാം ഉപയോഗിച്ചിരുന്നു. അങ്ങനെ 1982 നവംബറിൽ തന്നെ കന്നട രാജ്യ വിജ്ഞാൻ പരിഷത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. തമിഴ്‍നാട് സയൻസ് ഫോറത്തിന്റെയും ഇന്നത്തെ ജനവിജ്ഞാൻ വേദികയുടെ പൂർവഗാമിയായ തെലുഗു വിജ്ഞാൻ സഭയുടെയും കോർ ഗ്രൂപ്പുകളും അതിനകം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ഡെൽഹി സയൻസ് ഫോറം 1975 മുതൽ സജീവമായിരുന്നു. പശ്ചിമബംഗാൾ വിജ്ഞാൻ മഞ്ച് അന്നു രൂപപ്പെട്ടു കഴിഞ്ഞിരുന്നില്ല. ബംഗ വിജ്ഞാൻ പരിഷത്ത്, സയൻസ് വർക്കേഴ്സ് ഫോറം, ഈസ്റ്റേൺ ഇന്ത്യ സയൻസ് ക്ലബ് അസോസിയേഷൻസ് എന്നിവയാണ് രംഗത്തുണ്ടായിരുന്നത്. ഉത്തരപ്രദേശിൽ പരിമിതമായ തോതിൽ പ്രവർത്തിക്കുന്ന ഡൂൺ സയൻസ് ഫോറവും. ഭോപ്പാൽ ജാഥയുടെ ഫലമായി ജയ്‍പ്പൂരും ഒരു ചെറിയ സംഘമുണ്ടായി. 1986ൽ പരിഷത്ത് ഗുജറാത്തിലേക്ക് ഒരു ശാസ്ത്രകലാജാഥയെ അയച്ചു. അതിന്റെ സംഘാടനത്തിലൂടെ ഗുജറാത്ത് വിജ്ഞാനസഭയും, പ്രാഗ്രൂപത്തിൽ, രൂപീകൃതമായി. പിൽക്കാലത്ത് തീരെ വേരുപിടിക്കാതെ പോയവയിൽ അതും പെടും. രാജസ്ഥാനിലും ആദ്യ ഗ്രൂപ്പിന് വേരുപിടിക്കാൻ കഴിഞ്ഞില്ല. പശ്ചിമബംഗാളിൽ എല്ലാ പ്രസ്ഥാനങ്ങളെയും കൂട്ടിച്ചേർത്തുകൊണ്ട് PBVM നിലവിൽ വന്നു. ഇന്ത്യ ആകെ വ്യാപിക്കുന്നതിന് സമയം പക്വമായി വരികയായിരുന്നു. പരിഷത്ത് പ്രവർത്തകർ ഊരുചുറ്റുന്ന ശാസ്ത്രദൂതന്മാർ (സയൻസ് അംബാസിഡർമാർ) ആയിരുന്നു. 1986 അവസാനമാകുമ്പോഴേയ്ക്കും വളരെ വലിയ ഒരു സംരംഭത്തിനുള്ള കളം തയ്യാറായിക്കഴിഞ്ഞിരുന്നു. NCSTC (National Council for Science and Technology Communication) അതിൽ കൂട്ടുചേരുന്നതിൽ ആഗ്രഹം പ്രകടിപ്പിച്ചു. അതിന്റെ മേധാവി ഡോ.നരേന്ദ്ര സഹ്ഗൾ എന്നെപ്പോലെ, നേരത്തെ BARCയിൽ പ്രവർത്തിച്ചിരുന്ന ആളായിരുന്നു. DST സെക്രട്ടറി എന്റെ പഴയ സുഹൃത്ത് പ്രൊ. യശ്പാലും. അദ്ദേഹമാണ് 1985ലെ ഭോപ്പാൽ ജാഥയ്ക്ക് 45000 രൂപ ധനസഹായം നൽകിയത്. ഇത്തവണത്തേത് അതിന്റെ അനേകം മടങ്ങ് വലുതായിരുന്നു. ഇന്ത്യയിൽ 5 കോണുകളിൽ നിന്നായി അഞ്ചു ജാഥകൾ 1987 ഒക്ടോബർ രണ്ടിന് ആരംഭിക്കുകയും 1987 നവംബർ 7ന് ഭോപ്പാലിൽ സമാപിക്കുകയും ചെയ്യുന്നതരത്തിലുള്ള ഒരു പരിപാടിക്ക് രൂപം നൽകി. 64 ലക്ഷം രൂപ NCSTC അതി [ 140 ] നായി അനുവദിച്ചു. 26 സംഘടനകൾ കൂടിച്ചേർന്നൊരു ദേശീയ സംഘാടക സമിതിക്ക് (National Organizing Committee- NOC) രൂപം നൽകി. മറാഠി വിജ്ഞാൻ പരിഷത്തിലെ പ്രൊഫ. ഉദ്ഗാവോങ്കർ ആയിരുന്നു അതിന്റെ ചെയർമാൻ; ഞാൻ സെക്രട്ടറിയും. DSFന്റെ ഡി. രഘുനന്ദൻ ആയിരുന്നു ഓർഗനൈസിങ്ങ് സെക്രട്ടറി. NOC രജിസ്റ്റർ ചെയ്ത ഒരു സംഘടനയല്ല. അതിനാൽ NOCക്ക് വേണ്ടി DSF ഗ്രാന്റ് സ്വീകരിച്ചു. ജാഥ ഒരു വൻ വിജയമായിരുന്നു. വ്യാപകമായ മീഡിയാ കവറേജ് കിട്ടി. നവംബർ 7ന് ഭോപ്പാലിൽ നടന്ന സമാപനത്തിൽ പങ്കെടുക്കാൻ ചാർട്ടർ ചെയ്ത ഒരു പ്രത്യേക തീവണ്ടി നിറയെ പരിഷത്ത് പ്രവർത്തകർ പോയി. ഭോപ്പാൽ പരിപാടിയും ഗംഭീരമായി. NOC പുറമെ ഓരോ സംസ്ഥാനത്തിലും സംസ്ഥാന സംഘാടക സമിതിയും (SOC) പിന്നെ ജില്ലാ സംഘാടക സമിതിയും (DOC District Organizing Committee) പ്രാദേശിക സംഘാടക സമിതിയും (LOC- Local Organizing Committee) ഉണ്ടാക്കിയിരുന്നു. നേരത്തെതന്നെ സംഘടന ഉണ്ടായിരുന്ന 8-10 സംസ്ഥാനങ്ങളിൽ അതത് സംഘടനയാണ് SOCക്ക് നേതൃത്വം നൽകിയത്. മറ്റു സംസ്ഥാനങ്ങളിൽ അഡ്ഹോക് സമിതികൾ ഉണ്ടാക്കുകയാണ് ചെയ്തത്. ജാഥ കഴിഞ്ഞപ്പോഴേയ്ക്കും അവയ്ക്കൊക്കെ നിയതമായ സംഘടനാസ്വഭാവം കൈവന്നു.

1988 ഫെബ്രുവരിയിൽ പരിഷത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി കണ്ണൂരിൽ വച്ചു ചേർന്ന അഖിലേന്ത്യാ ജനകീയ ശാസ്ത്രകോൺഗ്രസിൽ വച്ച് ഈ സംഘടനകൾ ഫെഡറേറ്റ് ചെയ്ത് ഔപചാരികമായി ഒരു All India People's Science Network - AIPSN രൂപീകരിച്ചു. ചെയർപേഴ്സനായി പ്രൊ.ഉദ്ഗാവോങ്കറും സെക്രട്ടറിയായി ഞാനും തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് ഒരു സംഘടനാരൂപം കൈവന്നു. പക്ഷേ, അത് ഔപചാരികമായി രജിസ്റ്റർ ചെയ്ത ഒരു സംഘടന ആകാൻ പിന്നെയും രണ്ടുകൊല്ലം പിടിച്ചു. പ്രകൃതി, സമൂഹം, ശാസ്ത്രം എന്ന ക്ലാസ്സുകൾ എടുക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ആദ്യത്തെ പരിപാടി. 50 സ്ലൈഡുകൾ വീതമുള്ള 5 ക്ലാസ്സുകളായാണ് ഇത് വിഭാവനം ചെയ്തത്. അവ തയ്യാറാക്കുന്നതിനായി 1988 മെയിൽ ഹൈദരാബാദിലെ NGRI (National Geophysical Research Institute)യിൽ വച്ചു നടന്ന 4 ദിവസത്തെ ക്യാമ്പ് അത്യന്തം ഉത്സാഹജനകമായിരുന്നു. പ്രവർത്തകരുടെ ഇടയിൽ സുഖകരമായ ഒരു സാഹോദര്യം സൃഷ്ടിക്കുവാൻ അതിനു കഴിഞ്ഞു. NGRI ഡയറക്ടർ ഡോ. വിനോദ് കൗർ പരിഷത്തിന്റെ നല്ലൊരു സുഹൃത്തായിരുന്നു (പരിഷത്തിന് ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന കുറെയേറെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അനിൽ ബോർദിയ, ഡോ.എൽ.സി. ജെയിൻ, ഡോ. എ.കെ.എൻ. റെഡ്ഡി, ഡോ. മാൽകം എസ്. ആദിശേഷയ്യ, ഡോ. വസന്ത് ഗവാരിക്കർ, പ്രൊ. എം.ജി.കെ. മേനോൻ, പ്രൊ. യശ്പാൽ, ശ്രീ. കെ.ആർ. നാരായണൻ, ശ്രീ. കൃഷ്ണകാന്ത്.... ഇങ്ങ് നാട്ടിൽ ഡോ. കെ. [ 141 ] എൻ.രാജ്, ഡോ. എ.വൈദ്യനാഥൻ, ഡോ. ഐ.എസ്. ഗുലാത്തി ...... അങ്ങനെ ഒട്ടേറെ പേർ). വിനോദ്കർ NERI ഗസ്റ്റ് ഹൗസ് പൂർണമായും നാലുദിവസത്തേക്ക് ഒരു വാടകയും കൂടാതെ AIPSNന് വിട്ടുതന്നു. കുറേയേറെ ക്ലാസ്സുകൾ നടന്നു. എന്നാൽ വിചാരിച്ചത്ര നടന്നില്ല.

AIPSN തികച്ചും അഖിലേന്ത്യാസ്വഭാവമുള്ള ഒരു സംഘടനയായിരുന്നു. മേഘാലയ, മണിപ്പൂർ, മിസോറാം, നാഗാലാന്റ്, അരുണാചൽ പ്രദേശ്, ഗോവ, ജമ്മു കാശ്മീർ എന്നിവ ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ അതിന് ഘടകങ്ങളുണ്ടായിരുന്നു. ചില സംസ്ഥാനങ്ങളിൽ ഒന്നിലധികവും. ഈ ഘടകങ്ങളുടെ സ്വഭാവത്തിൽ വളരെയേറെ വ്യത്യാസമുണ്ടായിരുന്നു. ഉദാഹരണത്തിന് FMRAI (Federation of Medical Representatives Associations of India) മുഖ്യമായും ഒരു ട്രേഡ് യൂണിയൻ സംഘടനയായിരുന്നു. മിക്കവാറും അതുപോലൊന്നായിരുന്നു Confederation of Officer's Association of Public Sector Undertakings. അതിലെ അശോക്റാവൂ, FMRAIയിലെ ഗ്യാൻ മജുംദാർ തുടങ്ങിയ ഒറ്റപ്പെട്ട വ്യക്തികൾക്കു മാത്രമേ PSMൽ താൽപ്പര്യമുണ്ടായിരുന്നുള്ളൂ. ഘടനാപരമായിത്തന്നെ തീരെ ബഹുജനാടിത്തറ ഇല്ലാത്തവയായിരുന്നു ചിലത്. മഹാരാഷ്ട്രയിലെ ആരോഗ്യ ദക്ഷതാമണ്ഡൽ, മധ്യപ്രദേശിലെ ഏകലവ്യ, ഡെൽഹിയിലെ DSF മുതലായവ അക്കൂട്ടത്തിൽപ്പെടും. മഹാരാഷ്ട്രയിലെതന്നെ ലോക് വിദ്ന്യാൻ സംഘടന അയവില്ലാത്ത സമീപനങ്ങളുടെ ഫലമായി ഏറെത്താമസിയാതെ നിഷ്‍ക്രിയമായി. മറാഠി വിദ്യാൻ പരിഷത്തും കന്നഡ രാജ്യ വിഗ്യാൻ പരിഷത്തും തുടക്കം മുതലേ ഗവൺമെന്റ് ഫണ്ടിങ്ങ് ഉള്ള സംഘടനകളായിരുന്നു. ഉന്നതരായ ശാസ്ത്രജ്ഞർ അവയുടെ നേതൃത്വം വഹിച്ചു. പരിഷത്ത് കാണും പോലെയല്ല. അവർ സമൂഹത്തെ കണ്ടത്. പക്ഷപാതരാഹിത്യത്തിലൂടെ ഫലത്തിൽ അവർ ന്യൂനപക്ഷത്തിന്റെ ബന്ധുക്കളായിത്തീർന്നു. ഗുജറാത്തിലെ സവിശേഷമായ ബനിയാ മണ്ണിൽ പരിഷത്ത്പോലുള്ള ഒരു സംഘടനയ്ക്ക് വേരു പിടിക്കാൻ പ്രയാസമായിരുന്നു. ഗുജറാത്ത് വിജ്ഞാൻ സഭയ്ക്കോ പിന്നീട് രൂപീകരിച്ച ഭാരത് ഗ്യാൻ വിഗ്യാൻ സഭക്കോ ഇടക്കിടെ ഒരു കൂമ്പു വരുമെങ്കിലും ഉടൻതന്നെ അത് കരിയുകയും ചെയ്തിരുന്നു. മേൽപ്പറഞ്ഞ സംഘടനകളിൽ DSF ഒഴികെ മറ്റൊന്നും ഇന്ന് സജീവമായി ജനകീയ ശാസ്ത്രപ്രസ്ഥാനത്തിൽ ഇല്ല. ബാക്കിയെല്ലാവരും ഒട്ടൊക്കെ ഏകസമാനമായ കാഴ്ചപ്പാടുള്ളവയായിരുന്നു. അതിൽ DSFലെ ചില പ്രമുഖ നേതാക്കൾക്ക്, പരിഷത്ത് സൈലന്റ് വാലി പ്രക്ഷോഭത്തിലും ആണവകേന്ദ്രത്തിന്റെ കാര്യത്തിലും എടുത്ത നിലപാടിനോട് യോജിപ്പില്ലായിരുന്നു. അവർ തികഞ്ഞ ടെക്നോളജി ഭക്തന്മാരായിരുന്നു. സാധാരണ ജനങ്ങൾക്ക് പ്രാമുഖ്യമുള്ള പരിഷത്തിനെപ്പോലുള്ള സംഘടനകൾക്ക് ശാസ്ത്രത്തിന്റെ കാര്യത്തിൽ ആധികാരികമായി എന്തെങ്കിലും പറയാൻ അവകാശമുണ്ടെന്ന് അവർ അംഗീകരിച്ചിരുന്നില്ല. ഈ ടെൻഷൻ 1988ലെ കണ്ണൂരിലെ രൂപീകരണ യോഗ [ 142 ] ത്തിൽ തന്നെ പ്രകടമായിരുന്നു. ഇന്നും അതിന്റെ അവശിഷ്ടങ്ങൾ കാണാം.

AIPSN രൂപീകരിച്ച് ഒരു കൊല്ലം കഴിയുന്നതിനുമുമ്പുതന്നെ സാക്ഷരത രാഷ്ട്രത്തിന്റെ അജണ്ടയായി മാറി. ഒരു വശത്ത് എറണാകുളത്തെ സമ്പൂർണ സാക്ഷരത, മറുവശത്ത് 1990ലേക്ക് വിഭാവനം ചെയ്യുന്ന ഭാരത് ഗ്യാൻ വിഗ്യാൻ ജാഥ. ഇത് രണ്ടിനോടും യോജിക്കാത്ത പലരും AIPSNൽ ഉണ്ടായിരുന്നു. 1989ൽ പോണ്ടിച്ചേരിയിൽ വച്ചു നടന്ന AIPSN യോഗത്തിൽ ഇതിനെപ്പറ്റി വലിയ തർക്കം ഉണ്ടായി. അവസാനം ജാഥ നടത്താൻ തീരുമാനിച്ചപ്പോൾ അതിന്റെ വിശദമായ പ്രോജക്റ്റ് ഉണ്ടാക്കാൻ ഏറ്റവും അധികം സഹായിച്ചത് ഡോ.ടി.സുന്ദർരാമൻ (പോണ്ടിച്ചേരി സയൻസ് ഫോറം) ആണ്. 1989 ഫെബ്രുവരിയിൽ പ്രോജക്റ്റ് സമർപ്പിക്കപ്പെട്ടു, മാർച്ചിൽ അംഗീകരിക്കപ്പെട്ടു. അനിൽ ബോർദിയ, ലക്ഷ്മീധർ മിശ്ര, അനിതാ കൗൾ മുതലായ ഉദ്യോഗസ്ഥരുടെയും സാം പിത്രോദ, ജയരാം രമേഷ് മുതലായ ഉന്നതരുടെയും പൂർണമായ പിന്തുണ ഉണ്ടായിരുന്നു. ആഗസ്റ്റോടുകുടി BGVS രൂപീകരിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പ്രസിഡണ്ടായിരിക്കാൻ മാൽകം എസ്. ആദിശേഷയ്യ സമ്മതിച്ചത് രണ്ടു നിബന്ധന പ്രകാരമായിരുന്നു. ഒന്ന് ഞാൻ സെക്രട്ടറി ആയിരിക്കണം, പരിഷത്തിന്റെ പൂർണപിന്തുണ വേണം. രണ്ട്: ഔപചാരിക യോഗങ്ങൾ മദ്രാസിലോ ഡൽഹിയിലോ വയ്ക്കണം. മറ്റിടങ്ങളിലേക്ക് യാത്രചെയ്യാൻ ആരോഗ്യം സമ്മതിക്കില്ല. രണ്ടും അംഗീകരിച്ചു. അങ്ങനെ അദ്ദേഹം അധ്യക്ഷനായും ഞാൻ സെക്രട്ടറിയായും E.K. നാരായണൻ ട്രഷറർ ആയും BGVS രൂപീകരിക്കപ്പെട്ടു. 1989 ഡിസംബർ 22 ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഒരു കൊല്ലത്തിനുള്ളിൽ, ആദ്യം ജാഥ നടത്തുന്നതിനും പിന്നീട് സാക്ഷരത നടത്തുന്നതിനുമായി എല്ലാ സംസ്ഥാനങ്ങളിലും BGVS സംസ്ഥാന ഘടകങ്ങൾ രൂപീകരിക്കപ്പെട്ടു. ശക്തമായ PSM യൂണിറ്റുകളുള്ള ഇടങ്ങളിൽ അവയുടെ നിയന്ത്രണത്തിൽ. അല്ലാത്തിടത്ത് പ്രത്യേകമായി. അങ്ങനെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ്സ, രാജസ്ഥാൻ, ഗുജറാത്ത്, യു.പി, ഹരിയാന, പഞ്ചാബ്, ഹിമാചൽ, അസം, ത്രിപുര, ബീഹാർ എന്നിവിടങ്ങളിലൊക്കെ BGVS ഘടകം രൂപീകരിച്ചു. പശ്ചിമബംഗാളിൽ BGVS രൂപീകരിച്ചില്ല. PBVM സാക്ഷരതയിൽ ഏർപ്പെട്ടതുമില്ല. അവിടെ സാക്ഷരതയ്ക്കായി മുഖ്യമന്ത്രി ജ്യോതിബസുവിന്റെ അധ്യക്ഷതയിൽ BSPS -ബംഗീയ സാക്ഷരതാ പ്രചാർ സമിതി എന്ന സംഘടന നേരത്തെ തന്നെ ഉണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ BGVS അതിവേഗം വ്യാപിച്ചു. സംസ്ഥാനതലത്തിൽനിന്ന് ജില്ലാതലത്തിലേക്കും താഴോട്ടും. പൂർണമായും കേന്ദ്രഗവൺമെന്റിന്റെ ധനസഹായത്തോടെയാണത് പ്രവർത്തിച്ചിരുന്നത്. അതിന് പ്രത്യേകമായ ഒരുകീഴ്മേൽ ക്രമം ഉണ്ടായിരുന്നു. AIPSN ആകട്ടെ തികച്ചും ഫെഡറൽ. ഫണ്ടില്ലതാനും. രണ്ടുമൂന്നു കൊല്ലം ഞാൻ BGVS സെക്രട്ടറിയും AIPSN പ്രസിഡണ്ടും ആയി തുടർന്നു. [ 143 ] AIPSNന് ഒരു കുറിപ്പ്

1989 ജൂലായ് 1, 2 തിയതികളിൽ പോണ്ടിച്ചേരിയിൽവച്ചു നടന്ന AIPSN നിർവാഹക സമിതി യോഗത്തിൽ ഭാരത് ഗ്യാൻ വിഗ്യാൻ ജാഥ (BGVJ) സംഘടിപ്പിക്കുന്നതിൽ AIPSN സജീവമായി പങ്കെടുക്കണമെന്നു തീരുമാനിച്ചു. എന്നാൽ കേന്ദ്രങ്ങളുടെ എണ്ണം ചുരുക്കണം, എവിടെയൊക്കെ നമുക്ക് തുടർന്ന് സാക്ഷരതാ പ്രവർത്തനം നടത്താൻ പറ്റുമോ അവിടെ മാത്രം മതി എന്ന് ചിലർ അഭിപ്രായപ്പെട്ടു. മുഖ്യമായും തെക്കെ ഇന്ത്യയിൽ. അതല്ലാ, എല്ലാ സംസ്ഥാനങ്ങളിലും വേണമെന്ന് മറ്റൊരു വിഭാഗം വാദിച്ചു. അവസാനം അഖിലേന്ത്യാ അടിസ്ഥാനത്തിൽതന്നെ നടത്താമെന്ന ധാരണയിലെത്തി. പല ഹിന്ദി സംസ്ഥാനങ്ങളിലും AIPSN അംഗങ്ങൾ ഇല്ലാത്തതിനാൽ, മറ്റുള്ള സംഘടനകളുടെ സഹായം തേടേണ്ടിവരും എന്ന ധാരണയിലെത്തി. ഈ യോഗത്തിലും പിന്നീടും നടന്ന പല തരം ചർച്ചകൾ, BGVJയുടെ പല ഘടകങ്ങളും കൂടുതൽ വിശദീകരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. അതിൽ ചില കാര്യങ്ങളാണ് ഈ കുറിപ്പിൽ വിശദീകരിക്കുന്നത്.

I. BGVJ കൊണ്ട് സാക്ഷരതയ്ക്ക് യഥാർഥത്തിൽ എന്തു ഗുണമാണുണ്ടാകുക? എത്തരം തുടർ പ്രവർത്തനമാണ് വിഭാവനം ചെയ്യുന്നത്?

II. BGVJയും സാക്ഷരതാ ക്യാമ്പെയിനും നടത്തുന്നതിന് AIPSN ആണോ ഏറ്റവും അനുയോജ്യമായ സംഘടന?

III. AIPSN അംഗസംഘടനകൾക്ക് BGVJകൊണ്ട് എന്തു നേട്ടം (അഥവാ കോട്ടം ആണുണ്ടാകുക?

BGVJയും സാക്ഷരതയും

a) ഇന്ത്യയിൽ സാർവത്രികസാക്ഷരത കൈവരിക്കുന്നതിന് പ്രവർത്തിക്കുന്നവരോ അതിനാഗ്രഹിക്കുന്നവരോ ആയ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടാനും അവയെ ഒരു മഹാധാരയിലേക്ക് കൊണ്ടു വരാനും BGVJ സഹായിക്കും.

b) BGVJ മനസ്സാക്ഷി ഉണർത്തുന്നതിനുള്ള ഒരു ബോധവത്കരണ പരിപാടിയാണ്. അതിന്റെ വലുപ്പം കൊണ്ടുതന്നെ സാക്ഷരതയെ ജനങ്ങളുടെയും ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും ഒരു പ്രധാന അജണ്ടയാക്കി മാറ്റാനും അതിന് സാധിക്കും. ഗവൺമെന്റിന്റെയും ജനങ്ങളുടെയും ദൃഷ്ടിയിൽ അടിയന്തര പരിഹാരം ആവ ശ്യമുള്ള ഒരു രാഷ്ട്രീയ പ്രശ്നമായി അതിനെ കാണണം.

c) നേരിട്ട് അക്ഷരം പഠിപ്പിക്കുകയല്ല BGVJയുടെ ലക്ഷ്യം. പക്ഷേ, ജാഥയുടെ ഫലമായി രൂപപ്പെടുന്ന സാക്ഷരതാപദ്ധതികൾ നടപ്പാക്കാൻ പറ്റുന്നിടത്തെല്ലാം നമ്മൾ സഹായിക്കേണ്ടതാണ്. മറ്റിടങ്ങളിൽ എങ്ങനെ മുന്നോട്ടുപോകാമെന്നതിന് മൂർത്തമായ നിർദേശങ്ങൾ നൽകുന്നതാണ്.

(d) കഴിഞ്ഞ 40 വർഷമായി ഗവൺമെന്റും സന്നദ്ധസംഘങ്ങളും അവിടവിടെയായി നടത്തുന്ന സാക്ഷരതാക്ലാസ്സുകൾ കേവലമായിത്തന്നെ വർധിച്ചുവരുന്ന നിരക്ഷരതയിൽ ഒട്ടും തന്നെ കുറവു വരുത്താൻ സഹായിച്ചിട്ടില്ല. നമുക്ക് വേണ്ടത് നിരക്ഷരത പൂർണമായും നിർമാർജനം ചെയ്യുന്നതിനായുള്ള ദേശവ്യാപകവും സുഘ [ 144 ] ടിതവും ഇടതടവില്ലാത്തതും ആയ ഒരു ക്യാമ്പെയിനാണ്. നിരക്ഷരതാ നിർമാർജനം. രാഷ്ട്രജീവിതത്തിൽ അതിപ്രധാനമായ പങ്ക് വഹിക്കുന്നു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ക്യാമ്പയിൻ നടത്തേണ്ടത്. രാജ്യത്തെ സാമൂഹ്യ സാമ്പത്തിക നേതൃത്വമാണ് ഇത് സംഘടിപ്പിക്കേണ്ടത്. കേന്ദ്ര- സംസ്ഥാന-തദ്ദേശീയ ഗവൺമെന്റുകളും എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളും എല്ലാ സന്നദ്ധ സംഘടനകളും എല്ലാ വിദ്വാഭ്യാസ സ്ഥാപനങ്ങളും രാജ്യത്തെ അഭ്യസ്തവിദ്യരായ പുരുഷന്മാരും സ്ത്രീകളും എല്ലാം ഇതിൽ പങ്കാളികളായിരിക്കണം. അതിനാവശ്യമായ ആവേശം ഉണ്ടാക്കാനും ആവേശം വളർത്താനും ഇത് വേണം.

e) ഇത് സാധ്യമാണ് എന്ന് എറണാകുളം ജില്ലാ സമ്പൂർണ സാക്ഷരതാപരിപാടി തെളിയിച്ചിരിക്കുന്നു.... കേരള സംസ്ഥാനത്താകെ തന്നെ ഇത്തരമൊരു ക്യാമ്പെയിൻ ആസൂത്രണം ചെയ്തു വരികയാണ്....

f) BGVJയുടെ സംഘാടന പ്രവർത്തനത്തിന്റെ ഒരു ഭാഗം ജില്ല അടിസ്ഥാനത്തിലുള്ള സാക്ഷരതാ പദ്ധതികൾക്ക് രൂപം നൽകുക എന്നതായിരിക്കും.

g) എല്ലാ സംസ്ഥാനങ്ങളിലും ചുരുങ്ങിയത് ഒരു ജില്ലയിലെങ്കിലും, ചില സംസ്ഥാനങ്ങളിൽ കൂടുതലും സമ്പൂർണ സാക്ഷരതാ പദ്ധതികൾ ജാഥ കഴിയുമ്പോഴേയ്ക്കും തുടങ്ങിയിരിക്കും.

h) ജാഥയുടെ ഈ രണ്ടാം ഘട്ടത്തിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്ന് നിരക്ഷരത 'നിർമാർജനം' ചെയ്യുന്നതിന് ഒരു പരിപാടി ഉണ്ടാക്കാം.

i) നിരക്ഷരതാ നിർമാർജനത്തിന് വേറെ ഒരു വഴിയും ഇല്ല. ഈ മാതൃക മാത്രമെ ഉള്ളു എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. പക്ഷേ, ചില സാമാന്യവൽക്കരണങ്ങൾ നടത്താം:

  • ഏതൊരു സാക്ഷരതാ പരിപാടിയും വിജയമാക്കണമെങ്കിൽ അത് ഒരു ബഹുജന

ക്യാമ്പയിൻ ആയിത്തീരണം.

  • എല്ലാ ജനങ്ങളും എല്ലാ സംഘടനകളും ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമെന്യെ

അതിൽ പങ്കെടുക്കണം.

  • വെറും ധാർമിക പിന്തുണ മാത്രം പോര, പ്രയത്നവും അതിനാവശ്വമായ സംഘടനാ സംവിധാനങ്ങളും വേണം, വിഭവങ്ങളും വേണം.
  • ഗവൺമെന്റിന്റെ പൂർണമായ പങ്കാളിത്തം വേണം.
  • പ്രതിബദ്ധതയുള്ള ഒരു കോർ ടീം ഉണ്ടാകണം, പ്രയത്നത്തിന്റെ ഭൂരിഭാഗവും

സന്നദ്ധപ്രവർത്തനമാകണം, പ്രതിഫലത്തിനുവേണ്ടിയാകരുത്.

  • ജില്ലാ സാക്ഷരതാ ക്യാമ്പെയിനിനോടൊപ്പം സമ്പൂർണ പ്രൈമറി വിദ്യാദ്യാസ ക്യാമ്പയിനും നടത്തണം. ഇല്ലെങ്കിൽ ചെയ്തതെല്ലാം വെറുതെ ആകും.

j) ഇന്ത്യയിലെ പല ജില്ലകളും ഇത്തരം ഒരു കുതിച്ചുചാട്ടത്തിന് പക്വമാണ്. എന്നാൽ ഹിന്ദി മേഖല വളരെ പിന്നോക്കമാണ്. നേതൃത്വം നൽകാൻ കഴിയുന്ന, പ്രതിബദ്ധ തയും കഴിവുമുള്ള, സന്നദ്ധപ്രവർത്തകരുടെ ഒരു കോർ ടീം ഇന്നവിടങ്ങളിൽ ഇല്ല. BGVJയുടെ ഒരു പ്രധാന ലക്ഷ്യം ഇത്തരമൊരു ടീമിനെ വളർത്തിയെടുക്കുക എന്നതാണ്. [ 145 ] k) ഇന്ത്യയെ നിരക്ഷരതയിൽനിന്ന് മോചിപ്പിക്കാൻ കഴിയുമെന്ന ഒരു ശുഭാപ്തി വിശ്വാസം ജനങ്ങളിൽ ഈ ക്യാമ്പെയിനിലൂടെ വളർത്തിക്കൊണ്ടുവരാൻ കഴിഞ്ഞേക്കും. ഗവൺമെന്റിനെ വിമർശിച്ചുകൊണ്ടിരുന്നാൽ മാത്രം പോര, സാമൂഹ്യ വിപ്ലവത്തിനു ശേഷമാകാമെന്നു പറഞ്ഞു കാത്തിരിക്കാനും കഴിയില്ല. ഇപ്പോൾ തന്നെ ഇടപെടേണ്ടിയിരിക്കുന്നു.

  • ഈ കുറിപ്പിൽ രണ്ടും മൂന്നും ചോദ്യങ്ങൾ ചർച്ചചെയ്തിട്ടില്ല. പക്ഷെ അനുഭവം ഒന്നു വ്യക്തമാക്കി. AIPSN എന്ന സംഘടനാരൂപം അനുയോജ്യമല്ല. അതിനാൽ BGVS എന്ന സംഘടന ഉണ്ടാക്കി. ജനകീയശാസ്ത്രപ്രസ്ഥാനം പലമടങ്ങ് വലുതാക്കുന്നതിനും അത് സഹായിച്ചു. [ 146 ]
15

മുന്നൂറിൽപരം ജില്ലകൾ
മൂന്നുലക്ഷത്തിലധികം അംഗങ്ങൾ


1987 ലെ ഭാരത ജന വിജ്ഞാന ജാഥയ്ക്കുശേഷമുള്ള രണ്ടു പതിറ്റാണ്ടിനുള്ളിൽ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിനുണ്ടായ വളർച്ച ചെറുതല്ല. പ്രധാനപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും അതിന് സംസ്ഥാനതലത്തിലും ജില്ലാ ബ്ലോക്ക് തലങ്ങളിലും പലയിടത്തും പഞ്ചായത്ത് തലങ്ങളിലും സംഘടനാ സംവിധാനങ്ങളുണ്ട്. നേരത്തെ പറഞ്ഞപോലെ, ചുരുക്കം ചിലവ, DSF, ഏകലവ്യ തുടങ്ങിയവ മാത്രമാണ് ബഹുജന സംഘടനകളല്ലാത്തവ. ഹിമാചൽ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് അടിസ്ഥാന ഘടകങ്ങളുണ്ട്. അമ്പതിനായിരത്തിലധികം അംഗങ്ങളും ഉണ്ട്. മറ്റു പലസംസ്ഥാനങ്ങളിലും ആയിരക്കണക്കിനും പതിനായിരക്കണക്കിനും അംഗങ്ങളുണ്ട്. തെക്കെ ഇന്ത്യയിലെയും ബംഗാളിലെയും സംഘടനകൾ ഉൽപ്പത്തികൊണ്ടും അംഗത്വചേരുവകൊണ്ടും വടക്കെ ഇന്ത്യയിലെ സംഘടനകളിൽനിന്ന് വ്യത്യസ്തമാണ്. ശാസ്ത്രപ്രചാരണത്തിലൂടെയാണ് ഇവ രൂപംകൊണ്ടത്. അതിനാൽ തന്നെ അവയുടെ നേതൃത്വത്തിലും അണികളിലും അധ്യാപകർ, ഡോക്ടർമാർ, എൻജിനീയർമാർ, മുതലായ പ്രൊഫഷണലുകളുടെയും മധ്യവർഗത്തിൽനിന്നു വന്ന മറ്റുള്ളവരുടെയും പ്രാചുര്യം കാണാം. ഉദാഹരണത്തിന്, ആന്ധ്രയിലെ ജനവിജ്ഞാന വേദികയിൽ 150ൽപ്പരം ഡോക്ടർമാർ അംഗങ്ങളായും നേതൃത്വത്തിലുമുണ്ട്. തമിഴ്‌നാട്ടിലെ തമിഴ്‌നാട് സയൻസ് ഫോറത്തിലും കേരളത്തിലെ ശാസ്ത്രസാഹിത്യ പരിഷത്തിലും കർണാടകത്തിലെ കന്നഡ രാജ്യ വിജ്ഞാന പരിഷത്തിലും ഇത് കാണാം. പശ്ചിമബംഗവിജ്ഞാൻ മഞ്ചിന്റെയും സ്വഭാവം ഇതുതന്നെ ആണ്. കർണാടകയിലെ ഭാരത ജ്ഞാന വിജ്ഞാന സമിതിയുടെസ്വഭാവം വ്യത്യസ്തമാണ്. അതിന്റെയും വടക്കെ ഇന്ത്യയിലെ മറ്റു സംഘ [ 147 ] ടനകളുടെയും ഉൽപ്പത്തി സാക്ഷരതാ പ്രവർത്തനത്തിൽ നിന്നാണ്. സാക്ഷരതാ യജ്ഞങ്ങൾ നടത്തുന്നതിനും അവയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനുമായാണ് ഇവിടങ്ങളിലെ ഗ്യാൻ വിഗ്യാൻ സമിതികൾ (എല്ലാം തന്നെ പ്രത്യേകം പ്രത്യേകം രജിസ്റ്റർ ചെയ്ത സംസ്ഥാന ഗ്യാൻ വിഗ്യാൻ സമിതികളാണ്) എല്ലാംതന്നെ രൂപം കൊണ്ടത്. അതിനു നേതൃത്വം നൽകിയത് സാമൂഹ്യപ്രവർത്തകരായിരുന്നു. പ്രൊഫഷണലുകളായിരുന്നില്ല. അതിൽ പങ്കെടുത്തത് നിരക്ഷരരായിരുന്നു. അതിൽത്തന്നെ ഭൂരിഭാഗം സ്ത്രീകളും. സാക്ഷരതാ വളണ്ടിയർമാരും സംഘാടകരുമായി ഗ്രാമ ബ്ലോക്ക് തലങ്ങളിൽ പ്രവർത്തിച്ചവരും ഏറിയ പങ്കും പത്താം ക്ലാസ്സോ അതിൽ താഴെയോ മാത്രം വിദ്യാഭ്യാസം ലഭിച്ചവരായിരുന്നു; ആദ്യ വർഷങ്ങളിൽ അവർ സാക്ഷരതാ പ്രവർത്തനത്തിൽ മാത്രം വ്യാപൃതരായിരുന്നു. എങ്കിലും പതുക്കെപ്പതുക്കെ അവരും ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ധാരയിലേയ്ക്ക് വരാൻ തുടങ്ങി. 1990ൽ നടന്ന ഭാരത് ഗ്യാൻ വിഗ്യാൻ ജാഥയിലൂടെയാണ് ഇവയിൽ ഭൂരിഭാഗവും രൂപം കൊണ്ടത്. 1987ലെ ജനവിജ്ഞാനജാഥയിലൂടെ രൂപംകൊണ്ട് സംഘങ്ങളിൽ ഏറിയ പങ്കും, മധ്യപ്രദേശ് വിജ്ഞാൻ സഭ, ബീഹാർ വിജ്ഞാൻ മഞ്ച്, ഹരിയാന വിജ്ഞാൻ സഭ മുതലായവ, ഇതിന്റെ ഭാഗമാകാതെ വേറിട്ടുതന്നെ നിലകൊണ്ടു.

ഇവിടെ മറ്റൊരു സംഭവവികാസം കൂടി സൂചിപ്പിക്കേണ്ടതുണ്ട്. 1987ലെ ഭാരത ജന വിജ്ഞാന ജാഥയ്ക്ക് ധനസഹായം നൽകിയത് NCSTC ആണെന്നു പറഞ്ഞല്ലോ. അതിന്റെ ഡയറക്ടറായിരുന്ന ഡോ. നരേന്ദ്ര സെഹ്ഗളിന് ജാഥയുടെ ഉള്ളടക്കം എന്തായിരിക്കണമെന്നതിനെക്കുറിച്ച് സ്വന്തം ചില ധാരണകൾ ഉണ്ടായിരുന്നു. വെറും ഫണ്ടിങ്ങ് ഏജൻസി മാത്രമല്ല, ജാഥയുടെ സഹസംഘാടകർ കൂടി ആണ് തങ്ങൾ എന്ന ധാരണ ഉണ്ടായിരുന്നു. എന്നാൽ ദേശീയ സംഘാടക സമിതിയുടെയും അദ്ദേഹത്തിന്റെയും ആശയങ്ങൾ അൽപ്പസ്വൽപ്പം വ്യത്യസ്തങ്ങളായിരുന്നു. ഈ വ്യത്യാസം വളർന്നു വന്നു. അവസാനം NCSTC, അതിന്റെ തനത് നേതൃത്വത്തിൽ അഖിലേന്ത്യാതലത്തിലുള്ള ഒരു ശാസ്ത്രപ്രചാരണ സംഘം രൂപീകരിക്കുന്നതിലേക്ക് അത് നയിച്ചു. ഭാരത് ജൻ വിഗ്യാൻ ജാഥ (BJVJ) എന്നാണ് രജിസ്റ്റർ ചെയ്ത ആ സംഘത്തിന്റെ പേര്. AIPSNലെ ഏതാനും അംഗങ്ങൾ അതിലും അംഗങ്ങളാണ്. എന്നാൽ അതിലെ ഭൂരിപക്ഷം അംഗങ്ങളും ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ തനിമയായ ദരിദ്രപക്ഷപാതിത്തം അംഗീകരിക്കാത്തവരാണ്. പലരും മതത്തിന് ശാസ്ത്രത്തിന്റെ ആവരണം നൽകാൻ ശ്രമിക്കുന്നവരാണ്.

1992ൽ ബി.ജി.വി.എസ് രണ്ടാമതൊരു അഖിലേന്ത്യാ ജാഥയ്ക്ക് രൂപം നൽകുകയായിരുന്നു. അതേ സമയം BJVJ യും ഒരു ജാഥക്കു വട്ടം കൂട്ടി. അതിന്റെ നേതൃത്വം പ്രൊഫ. യശ്പാലിനായിരുന്നു. ഈ രണ്ടു പരിപാടികൾ തമ്മിൽ ക്ലാഷ് ചെയ്യും എന്ന അവസ്ഥ വന്നു. അവസാനം രണ്ടുംകൂട്ടി [ 148 ] ചേർത്ത് ഭാരത് ജൻ ഗ്യാൻ വിഗ്യാൻ ജാഥ BJGVJ എന്ന പേരിൽ ഇത് നടത്തപ്പെട്ടു. സാക്ഷരതയ്ക്ക് പുറമേ ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾകൂടി ഈ ജാഥയിൽ ചർച്ചയ്ക്ക് വിധേയമായി. 1993ൽ BGVSന്റെ ആഭിമുഖ്യത്തിൽ വനിതകളുടെതായ ഒരു അഖിലേന്ത്യാജാഥ സംഘടിപ്പിക്കപ്പെട്ടു. അഞ്ചു ജാഥകൾ, ചരിത്രവനിതയായ ഝാൻസി റാണിയുടെ ഝാൻസിയിൽ സമാപിച്ചു. സമതാപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഇതാണ്. ഇന്ന് അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ശക്തമായ ഒരു വിഭാഗമാണ് സമത

1994ൽ നടത്തിയ ഹമാരാദേശ് ജാഥയിലൂടെയാണ് വടക്കെ ഇന്ത്യയിലെ PSM ഘടകങ്ങൾ ശാസ്ത്രത്തിലേക്ക് ശരിക്കും ഉപനയിക്കപ്പെട്ടത്. BGVSഉം AIPSNഉം കൂടിച്ചേർന്നു നടത്തിയ ഒന്നായിരുന്നു അത്. നമ്മുടെ സമൂഹം, അധികാരം ജനങ്ങൾക്ക് എന്നു തുടങ്ങി ഒട്ടനവധി ലഘുലേഖകൾ ഇതിന്റെ ഭാഗമായി രചിക്കപ്പെടുകയുണ്ടായി. ഫെബ്രുവരിയിൽ ഹൈദരാബാദിൽ വച്ചു നടന്ന ആറാം അഖിലേന്ത്യാ ജനകീയ ശാസ്ത്രസദസ്സ് (All India People's Science Congress) ഈ ഉപനയന പ്രക്രിയയിൽ ഗണ്യമായ പങ്കു വഹിച്ചു. അവിടെ അവതരിപ്പിച്ച രണ്ടു നിർദേശങ്ങളായിരുന്നു കോസ്മിക് വോയേജ്, ജോയ് ഓഫ് ലേണിങ് എന്നിവ. 1995 ഒക്ടോബറിൽ വരാനിരിക്കുന്ന പൂർണ സൂര്യഗ്രഹണത്തെ അടിസ്ഥാനമാക്കി വ്യാപകമായ തോതിൽ ജ്യോതിഃശാസ്ത്ര പ്രഭാഷണങ്ങൾ (1985ൽ ഹാലി ധൂമകേതുവിനെ വരവേൽക്കാൻ പരിഷത്ത് ചെയ്ത തരത്തിലുള്ള പ്രഭാഷണങ്ങൾ), ഗ്രഹണം വീക്ഷിക്കുന്നതിനായുള്ള സോളാർ കണ്ണടകളുടെ പ്രചാരണം, സമ്പൂർണഗ്രഹണ ദൃശ്യപഥത്തിൽ ഗ്രഹണത്തിന്റെ ദർശനോത്സവങ്ങൾ, കോസ്മിക് ക്ലബുകൾ - ഇങ്ങനെ വിവിധങ്ങളായ പരിപാടികൾ നടന്നു. സാക്ഷരതാ പ്രവർത്തകർ ശുദ്ധശാസ്ത്രവിഷയങ്ങളുമായി പരിചയപ്പെടാൻ തുടങ്ങി. ലക്ഷക്കണക്കിനാളുകൾ 2000 കിലോമീറ്ററോളം വരുന്ന ഗ്രഹണപഥത്തിൽ അങ്ങിങ്ങായി സമ്മേളിച്ച് സമ്പൂർണ സൂര്യഗ്രഹണത്തിന് ദൃൿസാക്ഷികളായി. ഭാവനയിൽ കാണാൻ കഴിയാത്ത ഒരനുഭവമായിരുന്നു അത്. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് ഒട്ടേറെ പുതിയ പ്രവർത്തകരെ അത് നേടിക്കൊടുത്തു. 1985ലെ നക്ഷത്ര ക്ലാസ്സുകൾ പരിഷത്തിന് നേടിക്കൊടുത്തപോലെ.

1994 ഡിസംബറിൽ ഡെൽഹിയിൽ നടത്തിയ അഖിലേന്ത്യാ ബാലോത്സവം മറ്റൊരു നാഴികക്കല്ലായിരുന്നു. 1987ൽ തൃശ്ശൂരിൽ വച്ചു നടന്ന ബാലോത്സവത്തിന്റെ അനുഭവമുള്ള സംഘടനകൾ വടക്കേ ഇന്ത്യയിൽ കുറവായിരുന്നു. ബി.ജി.വി.എസിന്റെ ഘടകങ്ങൾക്കെല്ലാം അത് പുതിയ ഒരനുഭവമായിരുന്നു. ഹൈദരാബാദ് കോൺഗ്രസിൽ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പേർ ജോയ് ഓഫ് ലേണിങ്ങ് (Joy of Learning) എന്നായിരുന്നു. അതിന്റെ ചുരുക്കപ്പേരായ - JOL - ജോൽ എന്ന പേരിൽ ആയിരക്കണക്കിന് ചെറുതും [ 149 ] വലുതുമായ, പ്രാദേശികവും ദേശീയവുമായ ബാലമേളകൾ വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കപ്പെടുകയുണ്ടായി. ബാലവേദികൾക്ക് സമാനമായി പലയിടത്തും ബാൽമഞ്ചുകളും തത്തുല്യസംവിധാനങ്ങളും രൂപപ്പെട്ടുവന്നു.

1995-96 ആയപ്പോഴേക്കും സാക്ഷരതാപ്രസ്ഥാനത്തിന്റെ സ്വഭാവം മാറി. പഴയ ഉദ്യോഗസ്ഥന്മാർ റിട്ടയർ ചെയ്തു. പുതിയവർക്ക് ക്യാമ്പെയിൻ സ്പിരിറ്റില്ലായിരുന്നു. പ്രവർത്തനമാകെ ഉദ്യോഗസ്ഥവൽക്കരിക്കപ്പെട്ടു. ബി.ജി.വി.എസ് സംഘടനകൾ പുതിയ പ്രവർത്തനമേഖലകൾ കണ്ടെത്തി. പഞ്ചായത്ത് വികസനം, നീർത്തടാധിഷ്ഠിത വികസനം, വിഭവഭൂപട നിർമാണം എന്നിങ്ങനെ പല മേഖലകളിലും. എന്നാൽ, പരിഷത്തിലെന്നപോലെ അഖിലേന്ത്യാ തലത്തിലും സാമൂഹ്യശാസ്ത്രങ്ങളിലായിരുന്നു ഊന്നൽ. പതുക്കെപ്പതുക്കെ വിവിധ സംഘടനകളിലെ പ്രവർത്തകർ തമ്മിൽ ആത്മബന്ധങ്ങൾ വളർന്നു വന്നു. ജീവത്തായ ഒരു അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനം രൂപം കൊണ്ടു.

കേരളത്തിനു പുറത്തുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളെ സാമാന്യമായി അഞ്ച് കാറ്റഗറികളായി വിഭജിക്കാവുന്നതാണ്.

1. ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നിട്ടുള്ളവ. ഇവ പൂർണമായും ബഹുജന സംഘടനകളായി വളർന്നിരിക്കുന്നു. ഹിമാചൽ ഗ്യാൻ വിഗ്യാൻ സമിതി, ബിഹാർ ഗ്യാൻ വിഗ്യാൻ സമിതി, ഝാർഖണ്ഡ് ഗ്യാൻ വിഗ്യാൻ സമിതി എന്നിവയാണ് ഇവയിൽ പ്രധാനം. അതത് സംസ്ഥാനങ്ങളിൽ അവ ജന സമ്മിതിയുള്ള സംഘടനകളാണ്. സ്റ്റേറ്റ് ഗവൺമെന്റുകൾക്കോ, ജില്ലാ പഞ്ചായത്തുകൾക്കോ അവയെ അവഗണിക്കാൻ പറ്റില്ല. ഒരു തരത്തിൽ, മുഖ്യധാരാ പ്രസ്ഥാനങ്ങളായി അവ വളർന്നിരിക്കുന്നു. പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളിൽ ഒട്ടേറെ ജനപ്രതിനിധികളെ സംഭാവന ചെയ്യാൻ അവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമൂഹ്യരാഷ്ട്രീയജീവിതത്തിൽ അവ പരിഗണിക്കേണ്ട ശക്തിയായി വളർന്നിരിക്കുന്നു. ഈ മൂന്നു സംഘടനകളിലും കൂടി മൊത്തം ഒരു ലക്ഷത്തിലധികം അംഗങ്ങളുണ്ട്.

2. ഈ തലത്തിലേക്ക് വളർന്നിട്ടില്ലെങ്കിലും ഗണ്യമായ ബഹുജനാടിത്തറയുള്ള സംഘടനകളാണ് മധ്യപ്രദേശ് ഗ്യാൻ വിഗ്യാൻ സമിതി, അസം ഗ്യാൻ വിഗ്യാൻ സമിതി, ആന്ധ്രപ്രദേശിലെ ജനവിജ്ഞാനവേദിക എന്നിവ. മൂന്നിലും കൂടി മുക്കാൽ ലക്ഷത്തോളം അംഗങ്ങളുണ്ട്. 90 ശതമാനം ജില്ലകളിലും സംഘടനാ ഘടകങ്ങളുണ്ട്. തമിഴ്‌നാട് സയൻ ഫോറം, പോണ്ടിച്ചേരി സയൻസ് ഫോറം, കർണാടകയിലെ കന്നട രാജ്യവിജ്ഞാന പരിഷത്തും ജ്ഞാന വിജ്ഞാന സമിതിയും, ത്രിപുര ഗ്യാൻ വിഗ്യാൻ സമിതി, പശ്ചിമബംഗവിജ്ഞാൻ മഞ്ച് എന്നിവയും ജനങ്ങൾക്കിടയിൽ വേരുകളുള്ള സംഘടനകളാണ്. ഇവയിൽ പശ്ചിമബംഗവിജ്ഞാൻ പരിഷത്തിനും തമിഴ്‌നാട് സയൻസ് ഫോറത്തിനും കൂടി മുക്കാൽ ലക്ഷത്തോളം അംഗങ്ങളുണ്ട്. മറ്റു [ 150 ] ള്ളവയുടെ വ്യാപ്തി താരതമ്യേന കുറവാണ്.

3. പഞ്ചാബിലെയും ഹരിയാനയിലെയും സംഘടനകൾ AIPSN അംഗങ്ങളാണെങ്കിലും ഏറിയ പങ്കും അതത് സംസ്ഥാനങ്ങളിൽ മാത്രമായി പ്രവർത്തിക്കുന്നവയാണ്. ഛത്തിസ്‌ഗഢ് ഗ്യാൻ വിഗ്യാൻ സമിതി സംഘടനാപരമായ പ്രശ്നത്തിൽപ്പെട്ടുകിടക്കയാണ്. ഗുജറാത്ത്, രാജസ്ഥാൻ, ഒറീസ്സ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഗ്യാൻ വിഗ്യാൻ സമിതികൾക്ക് ഇനിയും സമൂഹത്തിൽ വേണ്ടത്ര വേരോട്ടം കിട്ടിയിട്ടില്ല, ദേശീയ നേതൃത്വം ഒട്ടേറെ സമയം ഇവയ്ക്കുവേണ്ടി ചെലവഴിച്ചിട്ടുണ്ടെങ്കിലും.

4. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, ജമ്മു-കാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ ചെറിയ കോർ ഗ്രൂപ്പുകൾ ഉണ്ടായിട്ടുണ്ട്. ഗോവ, നാഗാലാൻഡ്, മിസോറാം, ആൻഡമാൻസ് എന്നിവയിൽ ഇപ്പോഴും ഒരു ബന്ധവുമില്ല.

ശാസ്ത്രസാങ്കേതികവിദഗ്‌ധരുടെ പങ്കാളിത്തം, ഭൂമിശാസ്ത്രപരമായ വ്യാപനം, ശാസ്ത്രീയ ലോകവീക്ഷണം, ബന്ധപ്പെടുന്ന വിഷയങ്ങളുടെ വ്യാപ്തിയും സമഗ്രതയും, സംഘടനയുടെ കെട്ടുറപ്പ് എന്നിവകൊണ്ടെല്ലാം കേരള ശാസ്ത്രസാഹിത്യ പരിഷത്തിനൊപ്പം നിൽക്കുന്ന പ്രസ്ഥാനമാണ് ഹിമാചൽ ഗ്യാൻ വിഗ്യാൻ സമിതി. പോണ്ടിച്ചേരി സയൻസ് ഫോറത്തിനെപ്പറ്റിയും ഇതു പറയാം. ഊഹിക്കാനാകാത്തത്ര വൈരുധ്യങ്ങൾ നിറഞ്ഞതാണ് ബീഹാർ. പഴമയുടെയും ജാതിവൈരങ്ങളുടെയും കേന്ദ്രമാണത്. ഒപ്പംതന്നെ വിപ്ലവചിന്തകൾ നീറിപ്പുകയുന്ന പ്രദേശവുമാണത്. എട്ടു കോടിയിലധികം ജനങ്ങൾ ജീവിക്കുന്ന ബീഹാർ ഇന്ത്യയിലെ ഏറ്റവും പിന്നോക്കമായ സംസ്ഥാനങ്ങളിൽ ഒന്നാണ്. അതേ സമയം വർഷാവർഷം നടക്കുന്ന ഐ.എ.എസ്. ആദി പരീക്ഷകളിൽ ഏറ്റവും അധികം ആളുകൾ തെരഞ്ഞടുക്കപ്പെടുന്നതും ഈ സംസ്ഥാനത്തുനിന്നുതന്നെയാണ്. ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളോട് മല്ലടിച്ചു വളർന്ന സംഘടനയാണ് ബീഹാർ ഗ്യാൻവിഗ്യാൻ സമിതി. സാക്ഷരതാ പ്രവർത്തനത്തെ അവിടത്തെ ഗ്രാമവാസികൾ യഥാർഥ വിപ്ലവപ്രവർത്തനമായി അംഗീകരിക്കുന്നു. ആയിരക്കണക്കിന് പഞ്ചായത്തംഗങ്ങളെയും നൂറുകണക്കിന് മുഖ്യന്മാരെയും അവർ ഈ പ്രവർത്തകരിൽനിന്ന് തെരഞ്ഞെടുത്തു. അവരെ സാക്ഷരതാപാർട്ടിക്കാർ എന്നു വിളിച്ചു. അടിസ്ഥാനവർഗങ്ങളുടെയും സ്ത്രീകളുടെയും ഉയർന്ന പങ്കാളിത്തമുള്ള സംസ്ഥാനമാണ് ബീഹാർ. മേൽപ്പറഞ്ഞതെല്ലാം, മുമ്പ് ബീഹാറിന്റെ ഭാഗമായിരുന്നതും ഇപ്പോൾ പ്രത്യേകം സംസ്ഥാനമായതുമായ ഝാർഖണ്ഡിനും ബാധകമാണ്. എന്നാൽ ബൗദ്ധിക നേതൃത്വത്തിന്റെ കാര്യത്തിൽ ഇവ രണ്ടിനും പോരായ്മകൾ ഉണ്ട്. വേണ്ടത്ര വിദഗ്‍ധരെ ആകർഷിക്കാൻ അവയ്ക്ക് കഴിഞ്ഞിട്ടില്ല. ഏത് അഖിലേന്ത്യാ പ്രസ്ഥാനത്തെപ്പറ്റി പറയുമ്പോഴും ഒരു കാര്യം ഓർക്കേണ്ടതുണ്ട്. വളരെയേറെ വൈവിധ്യമുള്ള ഒരു നാടാണ് ഇന്ത്യ. വടക്കെ ഇന്ത്യക്കാർ, തെക്കെ ഇന്ത്യക്കാർ എന്നിങ്ങനെ [ 151 ] സാമാന്യമായി പറയാറുണ്ട്. എന്നാൽ ഒരു വശത്ത് ഹിമാചലും ഉത്തരാഞ്ചലും മറുവശത്ത് ഹരിയാനയും ബീഹാറും തമ്മിൽ ഭൂപ്രകൃതിയിലും ജനപ്രകൃതിയിലും അജഗജാന്തരമുണ്ട്. നാഗാലാന്റും മിസോറാമും എവിടെക്കിടക്കുന്നു? ഗോവയും ദാമനും ദിയുവും എവിടെ കിടക്കുന്നു? ആന്ധ്രയിലെ തെലുങ്കാന പ്രദേശങ്ങളും കേരളവും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള കേരളവും ബംഗാളും സാമൂഹ്യമായും രാഷ്ട്രീയമായും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാണ്.

അഖിലേന്ത്യാതലത്തിൽ - എന്നു പറഞ്ഞാൽ പശ്ചിമബംഗാളും കേര ളവും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ - ജനകീയ ശാസ്ത്രപ്രസ്ഥാനം കഴിഞ്ഞ രണ്ടു മൂന്നു കൊല്ലമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് രണ്ടു പ്രധാന മേഖലകളിലാണ്. വിദ്യാഭ്യാസവും പഞ്ചായത്തുതല ശേഷിവികസനവും. വിദ്യാഭ്യാസത്തെ സാമൂഹ്യ പരിവർത്തനത്തിനുള്ള (വിപ്ലവത്തിനുള്ള) ഏജന്റാക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകർക്ക് പരിശീലനവും പുനഃ പരിശീലനവും നൽകുകയെന്നതാണ് വിദ്യാഭ്യാസമേഖലയിൽ ചെയ്യുന്നത്. തദ്ദേശസമൂഹങ്ങൾ സ്ഥാപിക്കുന്ന ഗ്യാൻ വിഗ്യാൻ വിദ്യാലയങ്ങളിലെയും, സംസ്ഥാന സർക്കാർ പുതുതായി സ്ഥാപിക്കുന്ന SSA സ്കൂളുകളിലെയും അധ്യാപകർക്കാണ് മുഖ്യമായും പരിശീലനം നൽകുന്നത്. പത്തു സംസ്ഥാ നങ്ങളിലാണ് ഇത് നടക്കുന്നത്.

ഗ്രാമപ്രദേശങ്ങളിലെ ദരിദ്രജനവിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റും ഒട്ടനവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഓരോ ജില്ലയ്ക്കും ശരാശരി 200-300 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ടെന്നാണ് ഒരു കണക്ക്. എന്നാൽ അവ എത്തേണ്ടവർക്ക് എത്തുന്നില്ല എന്നത് പരസ്യമാണ്. ഒരു രൂപയിൽ 90 പൈസയും വഴിക്കു വച്ചു നഷ്‌ടമാകുന്നു എന്നു പറയപ്പെടുന്നു. NREG, NRHM, SSA.... തുടങ്ങി എന്തെല്ലാം സ്കീമുകളുണ്ട്? എത്ര രൂപയാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്? എന്തെല്ലാമാണ് അതിന്റെ ചട്ടവട്ടങ്ങൾ ഇവയൊന്നും ഗുണഭോക്താക്കൾക്കറിയില്ല. ഓരോ പഞ്ചായത്തിലും ദരിദ്രപക്ഷത്തുനിന്ന് ചിന്തിക്കുന്ന, ഇക്കാര്യങ്ങളെല്ലാം പഠിച്ചിട്ടുള്ള, നടപ്പാക്കാൻ ഉത്തരവാദപ്പെട്ട പഞ്ചായത്തുകൾക്കുപോലും മാർഗദർശനം നൽകാൻ കഴിയുന്ന ഒരു സന്നദ്ധസാങ്കേതികസംഘത്തെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഓരോ പഞ്ചായത്തിൽനിന്നും നാലു പുരുഷന്മാരും നാലു സ്ത്രീകളും അടങ്ങുന്ന ഒരുസംഘത്തിന് രണ്ടു ഘട്ടങ്ങളിലായി 12 ദിവസത്തെ പരിശീലനം നൽകുകയും സാക്ഷരത, തുടർ സാക്ഷരത, തൊഴിൽ ഗ്യാരണ്ടി, ആരോഗ്യ സുരക്ഷ, സ്വയംസഹായസംഘങ്ങളുടെ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങളിൽ അതത് പ്രദേശങ്ങൾക്ക് അനുയോജ്യമായ പദ്ധതികൾ തയ്യാറാക്കാൻ അവരെ സഹായിക്കുകയും ചെയ്യുക ഇതൊക്കെയാണ് പരിശീലനങ്ങളുടെ ഉള്ളട [ 152 ] ക്കം. ഇവർക്ക് തുടർച്ചയായി സഹായം നൽകുന്നതിനായി ബ്ലോക്കുതലത്തിലും സന്നദ്ധ വിദഗ്‌ധസംഘങ്ങൾ ഉണ്ടാക്കുന്നു. ഇപ്പോൾ 14 സംസ്ഥാനങ്ങളിലായി 1500 പഞ്ചായത്തുകളിലാണ് ഈ പരിശീലനം നൽകുന്നത്. വരും വർഷങ്ങളിൽ 20,000 പഞ്ചായത്തുകളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 1000-1500 ബ്ലോക്കുതല സന്നദ്ധ വിദഗ്‌ധസംഘങ്ങളും. കേരളത്തിലും പശ്ചിമബംഗാളിലും നടന്നതരത്തിലുള്ള അധികാരവികേന്ദ്രീകരണത്തിന് താഴെനിന്ന് സമ്മർദം വളർത്തിക്കൊണ്ടുവരികയും, അധികാരം കയ്യാളാനുള്ള പ്രാപ്തി അവർക്ക് ഉണ്ടാക്കുകയുമാണ് ആത്യന്തിക ലക്ഷ്യം. പഞ്ചായത്ത് രാജ്, ഗ്രാമവികസനം, വിദ്യാഭ്യാസം, എന്നീ മന്ത്രാലയങ്ങൾക്കും പ്ലാനിങ് കമ്മീഷനും ഒക്കെ വൻതോതിലുള്ള ശേഷിവികസന (Capacity building) പരിപാടികളുണ്ട്. ഇതിനുമാത്രമായി ഓരോ ജില്ലയ്ക്കും ഒന്നൊന്നര കോടി രൂപ വരെ വിവിധ സ്‌കീമുകളിലൂടെ ലഭിക്കുന്നതാണ്. ഈ സന്ദർഭങ്ങൾ പരമാവധി ഉപയോഗിക്കുകയെന്നതാണ് അഖിലേന്ത്യാതലത്തിൽ ഇട്ടിട്ടുള്ള ലക്ഷ്യം. ഇതിനൊക്കെ ആവശ്യമായ ദേശീയതല സംസ്ഥാനതല പ്രവർത്തകരെ കണ്ടെത്തുകയും അവരുടെ വൈദഗ്ധ്യതലം തുടർച്ചയായി വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് അഖിലേന്ത്യാതലത്തിൽ (ചുരുക്കം ചില സംസ്ഥാനങ്ങളൊഴികെ) ബി.ജി.വി.എസ് സ്വയം മുന്നോട്ടുവെച്ചിട്ടുള്ള ആസന്ന ലക്ഷ്യം.

അങ്ങനെ ഇന്ന് തന്നെ ഇന്ത്യയിൽ വലുതായ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമുണ്ട്. 300ഓളം ജില്ലകളിൽ അതിന് കമ്മിറ്റികളുണ്ട്. വേറെ നൂറോളം ജില്ലകളിൽ അതിനു സമ്പർക്കമുണ്ട്. ആയിരത്തോളം ബ്ലോക്കുകളിലും പതിനായിരത്തോളം ഗ്രാമങ്ങളിലും അതിന്റെ സാന്നിധ്യമുണ്ട്. മൂന്നുലക്ഷത്തിന്റെയും നാലു ലക്ഷത്തിന്റെയും ഇടയിൽ അംഗങ്ങളുണ്ട്. താഴെ തട്ടുകളിൽ AIPSN, BGVS എന്നീ ലേബലുകൾക്ക് പ്രസക്തിയില്ല. എല്ലാം തന്നെ PSM- ജനകീയ ശാസ്ത്രപ്രസ്ഥാനം ആണ്.

വടക്കെ ഇന്ത്യയിൽ ഇത്രയധികം സമ്പർക്കമുള്ള മറ്റൊരു ജനകീയ പ്രസ്ഥാനമില്ല. എങ്ങനെ ഈ വൻശക്തിയെ, ദരിദ്രവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെ ഉന്നമനത്തിനായി, സമൂഹത്തിൽ വിപ്ലവകരമായ പരിവർത്തനം നടത്തുന്നതിനായി ഉപയോഗിക്കാം? പൊതുവിൽ സ്വീകാര്യതയുള്ള ഒരു പ്രത്യയശാസ്ത്രത്തിന്റെ, ഒരു ലോകവീക്ഷണത്തിന്റെ പിൻബലം കൂടി ഇതിന് ആവശ്യമാണ്. പരിഷത്തിന്റെയും ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെയും കാഴ്ചപ്പാട്, പ്രത്യയശാസ്ത്രം എന്താണ്? [ 153 ]

ഭാഗം നാല്

പരിഷത്തിന്റെ പ്രത്യയശാസ്ത്രം
[ 154 ]
16

പരിഷത്തിന്റെ പ്രത്യയശാസ്ത്രം


പരിഷത്ത് ഒരു രാഷ്ട്രീയപ്പാർട്ടിയല്ല. ഭരണാധികാരം അതിന്റെ അജണ്ടയിലില്ല. തെരഞ്ഞെടുപ്പ് അതിന്റെ അജണ്ടയിലില്ല. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം സ്വീകരിച്ചപ്പോൾ രാഷ്ട്രീയവിപ്ലവം നടത്തുന്നതിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്തിട്ടില്ല. ഇതെല്ലാം സംശയമില്ലാത്ത കാര്യങ്ങളായിരുന്നു. സാമൂഹ്യവിപ്ലവത്തിന്റെ ഉള്ളടക്കത്തെപ്പറ്റി കുറെയൊക്കെ ധാരണകൾ ഉണ്ടായിരുന്നു. രീതിയെപ്പറ്റി അത്രതന്നെ വ്യക്തമായ ധാരണയില്ലെങ്കിലും. പക്ഷേ, ശാസ്ത്രത്തിന്, ശാസ്ത്രീയ വിജ്ഞാനത്തിനും ലോകവീക്ഷണത്തിനും സാമൂഹ്യവിപ്ലവത്തിൽ നിർണായകമായ ഒരു പങ്കു വഹിക്കാനുണ്ട് എന്ന ബോധ്യം ഉണ്ടായിരുന്നു. പരിസ്ഥിതിയെ കണക്കിലെടുക്കാതെ, ഭാവിതലമുറകളുടെ അവകാശങ്ങൾ അംഗീകരിക്കാതെ നടത്തുന്ന വിപ്ലവത്തോട് പരിഷത്തിന് താൽപ്പര്യമില്ലായിരുന്നു. ഭാവി സമൂഹത്തിന് പരിഷത്ത് ഒരു പേരും കൊടുത്തിരുന്നില്ല. എന്നാൽ, പരിഷത്ത് പ്രവർത്തകരിലെ നല്ലൊരു ശതമാനം പേർ തങ്ങളുടെ മനസ്സിൽ അതിനെ സോഷ്യലിസം എന്നു വിളിച്ചിരുന്നു. പരിഷത്തിന്റെ പത്താം വാർഷികത്തിൽ ഭാവിയെപ്പറ്റി പല സ്വപ്നങ്ങളും കണ്ടിരുന്നു. അന്ന് ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം അംഗീകരിച്ചു കഴിഞ്ഞിട്ടില്ലായിരുന്നു. മുദ്രാവാക്യം അംഗീകരിച്ചിട്ടും അതിന്റെ പൊരുൾ മനസ്സിൽ വേരോടാൻ പിന്നെയും കൊല്ലങ്ങൾ പിടിച്ചു.

1978ൽ നടന്ന ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ കൺവൻഷനെ വിലയിരുത്തിക്കൊണ്ട് ബംഗ്ലാദേശിൽനിന്നുള്ള മുഹമ്മദ് അനിസുർ റഹ്മാൻ സമർപ്പിച്ച "ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന പ്രബന്ധത്തിൽ പരിഷത്തിന്റെ പ്രത്യയശാസ്ത്രത്തെ വിലയിരുത്താൻ ഒരു ശ്രമം നടത്തുകയുണ്ടായി. അതുവരെ പരിഷത്ത് അങ്ങനെ സ്വന്തം പ്രത്യയശാ [ 155 ] സ്ത്രത്തെ നേർക്കുനേർ നോക്കാൻ ശ്രമിച്ചിരുന്നില്ല, കൃത്യമായ സംവർഗങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാൻ ശ്രമിച്ചിരുന്നില്ല. റഹ്മാൻ തന്റെ പ്രബന്ധത്തിൽ പറയുന്നു: “രാഷ്ട്രീയസംഘടനാ പ്രവർത്തകർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് "ഇത്തരം' ഒരു സംഘടനയ്ക്ക് ഏത് തരം സാമൂഹ്യവിപ്ലവത്തിനാണ് പ്രചോദനം നൽകാൻ ആവുക?” അദ്ദേഹം തുടർന്നു. “ചൂഷണത്തിനെതിരായി ദരിദ്രജനവിഭാഗങ്ങൾ നടത്തുന്ന സമരത്തിൽ ഇത്തരം സംരംഭങ്ങളുടെ പ്രസക്തി എന്ത്?' ഈ ചോദ്യത്തിന് ഉത്തരം കാണേണ്ടിയിരിക്കുന്നു. അതേപോലെ തങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രദേശത്തെ ഉൽപ്പാദനശക്തികൾ വികസിപ്പിച്ചെടുക്കുന്നതിൽ രാഷ്ട്രീയസം ഘടനകൾ എത്രത്തോളം ബോധപൂർവം പ്രവർത്തിച്ചിട്ടുണ്ടെന്ന മറുചോദ്യവും ഉണ്ട്. രണ്ടു ചോദ്യത്തിനും ഉത്തരം കാണേണ്ടതുണ്ട്. രണ്ടും സങ്കീർണമായ ചോദ്യങ്ങളാണ്.

ഏത് തരം വിപ്ലവം?

“സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങൾ നടത്തിയിട്ടുള്ള ദീർഘകാല സമരങ്ങളുടെ ഫലമായി ഒട്ടനവധി പരിഷ്കാരങ്ങൾ കേരളത്തിൽ ഇതിനകം നടപ്പാക്കപ്പെട്ടിരുന്നു. ഫ്യൂഡൽ-അർധഡൽ ഉൽപ്പാദന ബന്ധങ്ങളിൽനിന്ന് മുതലാളിത്ത ബന്ധങ്ങളിലേക്കുള്ള മാറ്റം കുറെയേറെ പുരോഗമിച്ചിരിക്കുന്നു. ഇങ്ങനെയുള്ള ഒരു സന്ദർഭത്തിലാണ് "ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യം ഉയർത്തുന്നത്. ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിന് സമൂഹം തയ്യാറായിട്ടില്ല. സാമൂഹ്യബന്ധങ്ങളിൽ പുതിയൊരു മാറ്റം ഉണ്ടാകാതെതന്നെ നിലവിലുള്ള ഉൽപ്പാദനശക്തികൾക്ക് കുറെക്കാലത്തേക്കുകൂടി വികസിക്കാനാകും... ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കേരളത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവുമാണ്. അങ്ങനെ കേരളത്തിൽ നിലവിലുള്ള സാഹചര്യങ്ങൾ ശാസ്ത്രീയമായ അർഥത്തിൽ വിപ്ലവാത്മകം അല്ല. രാഷ്ട്രീയസമരത്തിന്റെ അംശങ്ങൾ ഉൾക്കൊള്ളാത്ത ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ അനുകൂലമായ പ്രതികരണം ഉളവാക്കാൻ കഴിയുന്നതിന്റെ കാരണം എന്താണ്? പുതുതായി ഉരുത്തിരിഞ്ഞുവരുന്ന മുതലാളിത്ത വ്യവസ്ഥിതിയുമായി ഇണങ്ങിപ്പോകാൻ മാത്രം ആഗ്രഹിക്കുന്ന ജനങ്ങൾ, തങ്ങളുടെ ആഗ്രഹ നിവൃത്തിക്ക് ആവശ്യമായ അറിവുകളും കഴിവുകളും എളുപ്പത്തിൽ നേടുന്നതിന് സഹായകരമായ ഒരു മാർഗമായി ഈ ശാസ്ത്രപ്രസ്ഥാനത്തെ കണക്കാക്കുന്നുണ്ടെന്ന് വരുമോ!”

പരിഷത്തിന്റെ ഉപബോധത്തിൽ ഉണ്ടായിരുന്ന അവ്യക്തമായ ചിത്രങ്ങൾക്കും ചോദ്യങ്ങൾക്കും മൂർച്ചയുള്ള വ്യക്തത നൽകി റഹ്മാന്റെ [ 156 ] അപഗ്രഥനം. ഏത് തരം വിപ്ലവത്തെയാണ് പരിഷത്ത് വസ്തുനിഷ്ഠമായി സഹായിക്കുന്നത്? ബൂർഷ്വാ വിപ്ലവത്തിന്റെ പൂർത്തീകരണത്തെയോ? സോഷ്യലിസ്റ്റ് വിപ്ലവത്തെയോ? സോഷ്യലിസ്റ്റ് വിപ്ലവം രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അജണ്ടയിലുണ്ടോ? ഈ ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം നൽകാൻ പരിഷത്തിന് അന്നു കഴിഞ്ഞിരുന്നില്ല. പിന്നീട് 1981ൽ തയ്യാറാക്കിയ പ്രവർത്തക പരിശീലനരേഖയിൽ ഈ ചോദ്യം കൈകാര്യം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. റഹ്മാൻ തന്നെ പരിഷത്തിനെപ്പോലുള്ള ശാസ്ത്ര സംഘടനകളുടെ പങ്കിനെ ഇങ്ങനെ വിലയിരുത്തുന്നുണ്ട് എന്ന് അതിൽ പറയുന്നു.

“ഒരു സാമൂഹ്യവിപ്ലവം സൃഷ്ടിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിൽ ശാസ്ത്രത്തിനുള്ള പങ്ക് നിർണായകമാണ്. ശാസ്ത്രത്തിന്റെ പ്രഥമവും പ്രധാനവുമായ കർത്തവ്യം ജനങ്ങളിൽ ശാസ്ത്രീയമനോഭാവവും ശാസ്ത്രീയാന്വേഷണത്വരയുടെതായ പുതിയൊരു സംസ്കാരവും സൃഷ്ടിച്ചെടുക്കുക എന്നതാണ്. അതുവഴി ജനങ്ങളെ അവരുടെ സാമൂഹ്യാനുഭവങ്ങളുടെ ഐന്ദ്രിയ സംവേദനങ്ങളിൽനിന്ന് വ്യക്തമായ ധാരണകളിലേക്കും അപഗ്രഥന മനോഭാവത്തിലേക്കും അതുപോലെ വിധിവിശ്വാസത്തിൽ അധിഷ്ഠിതമായ മുൻവിധികളിൽനിന്ന് സാമൂഹ്യ യാഥാർഥ്യങ്ങളെ സ്വന്തം താൽപ്പര്യങ്ങൾക്കനുസൃതമായി മാറ്റിമറിക്കാൻ തങ്ങൾക്ക് കഴിവുണ്ട് എന്ന ആത്മവിശ്വാസത്തിലേക്കും നയിക്കണം; സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാനും സ്വന്തം അനുഭവങ്ങൾ ഉദ്ഗ്രഥിക്കാനും മറ്റു പോംവഴികളെക്കുറിച്ച് വ്യവസ്ഥാപിതമായി ചിന്തിക്കാനും അവരെ പ്രാപ്തരാക്കണം. സ്വന്തം ചുറ്റുപാടുകൾ, തങ്ങൾക്ക് അത്രയധികം പരിചിതമല്ലാത്ത കൂടുതൽ വിശാലമായ ഒരു സമൂഹഘടനയുടെ സജിവ ഘടകമാണെന്ന് മനസ്സിലാക്കാനും വിശാലമായ ആ സാമൂഹ്യഘടനയെക്കുറിച്ചുള്ള വ്യവസ്ഥാപിതമായ അറിവ് ആർജിക്കാനും ജനങ്ങളെ സഹായിക്കണം. ഇതാണ് ശാസ്ത്രത്തിന്റെ രണ്ടാമത്തെ മുഖ്യകർത്തവ്യം”

ഏതാണ്ടിതൊക്കെത്തന്നെയാണ് ശാസ്ത്രീയ ലോകവീക്ഷണം' എന്ന പദംകൊണ്ട് പരിഷത്ത് ഉദ്ദേശിച്ചിരുന്നത്. സമൂഹത്തിന്റെ വിപ്ലവകരമായ പരിവർത്തനത്തിന് ജനങ്ങളെ ശാസ്ത്രത്തിന്റെ ആയുധം അണിയിക്കുക. അപ്പോഴും പരിവർത്തിത സമൂഹത്തെ “സോഷ്യലിസ്റ്റ്' എന്ന ഔപചാരികമായി വിളിച്ചിരുന്നില്ല. 1978ൽ പരിഷത്തിനുണ്ടായിരുന്ന ധാരണകളെ ഇങ്ങനെ ക്രോഡീകരിക്കാം.

(i) പ്രകൃതിയിലെയും സമൂഹത്തിലെയും നിയമങ്ങളെപ്പറ്റിയുള്ള അറിവ് മാനവ പുരോഗതിക്ക് ഉപകരിക്കും, ആവശ്യവുമാണ്.

(ii) ഇന്ന് ഈ അറിവ് - ശാസ്ത്രം - ഒരു ന്യൂനപക്ഷത്തിന് ഭൂരിപക്ഷത്തെ [ 157 ] ചൂഷണം ചെയ്യാനുള്ള ഉപകരണമായാണ് വർത്തിക്കുന്നത്.

(iii) ഈ ആയുധം ഇല്ലാത്ത ഭൂരിപക്ഷത്തിന്റെ കയ്യിൽ അത് എത്തിക്കുകയെന്നതാണ് പരിഷത്തിന്റെ ലക്ഷ്യം.

(iv) സന്ദർഭം ആവശ്യപ്പെടുമ്പോൾ ചൂഷണത്തിനും പീഡനത്തിനും എതിരായി ദരിദ്രവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷം നടത്തുന്ന സമരത്തിൽ അസന്ദിഗ്‌ധമായി അവരുടെ പക്ഷത്ത് നിൽക്കണം പ്രസ്ഥാനം.

1981 ലെ പ്രവർത്തക പരിശീലന രേഖയിൽ ഇങ്ങനെ പറയുന്നു. ബോധന പ്രവർത്തനം മാത്രം പോര വ്യവസ്ഥിതി മാറ്റാൻ ജനങ്ങൾ നടത്തുന്ന പ്രക്ഷോഭസമരങ്ങൾക്ക് നേതൃത്വം കൊടുക്കണം എന്ന് പരിഷത്ത് വിചാരിക്കുകയാണെങ്കിൽ ഇതേവരെയുള്ള പരിഷത്തിന്റെ ഘടനയും പ്രവർത്തനശൈലിയും മാറ്റേണ്ടി വരും. ബോധന പ്രവർത്തനത്തിന് പറ്റിയ ഇന്നത്തെ പ്രവർത്തകരെ മാറ്റി പുതിയ ലക്ഷ്യം വച്ചു പ്രവർത്തിക്കാൻ അനുയോജ്യരായവരെ പ്രവർത്തനം ഏൽപ്പിക്കേണ്ടിവരും. അതോടെ പരിഷത്ത് പരിഷത്തല്ലാതാകും.... ജനങ്ങളുടെ പ്രക്ഷോഭസമരങ്ങൾക്ക് നേതൃത്വം നൽകുന്ന നിരവധി പ്രസ്ഥാനങ്ങളും സംഘടനകളും ഇവിടെയുണ്ട്... എന്നാൽ പരിഷത്ത് ഇതേവരെ നടത്തിവരുന്ന തരത്തിലുള്ള പ്രവർത്തനം നടത്താൻ പരിഷത്തിനേ കഴിയൂ.

മറ്റൊരിടത്ത് പറയുന്നു: ഇതേവരെ ശാസ്ത്രത്തെ ബഹുജന ശത്രുക്കൾ മാത്രമാണ് ഉപയോഗിച്ചത്... ഇത് തിരുത്താനുള്ള പ്രവർത്തനമാണ് 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന ആശയ പ്രചാരണം. ശൈശവദശയിൽ തന്നെ കൈവിട്ടുപോയ ശാസ്ത്രത്തെ അതിന്റെ ശരിയായ രക്ഷിതാക്കളുടെ - അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ - പക്കൽ തിരിച്ചേൽപ്പിക്കുക എന്ന ലക്ഷ്യവും അതിൽ അടങ്ങിയിരിക്കുന്നു..... ജനങ്ങളെ - എന്നു പറഞ്ഞാൽ അവരുടെ സമസ്തപ്രസ്ഥാനങ്ങളെയും ബഹുജന സംഘടനകളെയും ശാസ്ത്രാഭിമുഖ്യമുള്ളവരാക്കുക, ശാസ്ത്രീയ ചിന്താഗതിയിലേക്കു നയിക്കുക എന്ന താൽക്കാലിക കടമയാണ് അതിനുള്ളത്. ഈ 'താൽക്കാലിക ഘട്ടം' കുറെ ദശകങ്ങളെങ്കിലും നീണ്ടു നിൽക്കാനാണ് സാധ്യത.

പരിഷത്തിന്റെ സ്വഭാവത്തെയും ലക്ഷ്യത്തെയും കുറിച്ച് വ്യക്തമായ ധാരണ അന്നുണ്ടായിരുന്നു. ശാസ്ത്രം എന്ന പദം ചിലപ്പോൾ ആശയക്കുഴപ്പ മുണ്ടാക്കാറുണ്ട്. സാധാരണഗതിയിൽ പ്രകൃതിശാസ്ത്രങ്ങൾക്ക് മാത്രമാണ് ആ പദം ഉപയോഗിക്കാറ്. സാമൂഹ്യശാസ്ത്രങ്ങൾക്ക് ഉപയോഗിക്കാറില്ല. എന്തിന് ഭൂമിശാസ്ത്രത്തെപ്പോലും മാനവിക വിഷയങ്ങളുടെ (humanities) വകുപ്പിലാണ് പെടുത്താറ്. ശാസ്ത്രീയ വീക്ഷണം എന്നു പറഞ്ഞാൽ [ 158 ] പലപ്പോഴും ഭൗതികവാദം, അതും യാന്ത്രിക ഭൗതികവാദം, ആയാണ് പലരും കാണുന്നത്. ഈശ്വര നിഷേധമാണതെന്നുപോലും പലരും ഉപബോധ മനസ്സിലെങ്കിലും ധരിച്ചു വെച്ചിട്ടുണ്ട്. പരിഷത്ത് ശാസ്ത്രമെന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് ഇതൊന്നുമല്ലെന്ന് പലവുരു വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രവും ഭൂമിശാസ്ത്രവും അർഥശാസ്ത്രവും മനഃശാസ്ത്രവും നാട്യശാസ്ത്രവും സംഗീതശാസ്ത്രവും ഒക്കെ, എല്ലാ അറിവുകളും ശാസ്ത്രത്തിന്റെ പരിധിയിൽ വരും. ഉള്ളടക്കമല്ല, രീതിയാണ് ശാസ്ത്രീയം എന്ന പദത്തിന് ആധാരം. പരിഷത്ത് പ്രവർത്തകരുടെ കേഡർ ക്യാമ്പുകളിലും സാധാരണ ജനങ്ങൾക്കുള്ള ക്ലാസുകളിലും ഒക്കെ ഇത് വ്യക്തമാക്കാൻ പരിഷത്ത് മറക്കാറില്ല.

അറിവിന്റെ, ശാസ്ത്രത്തിന്റെ, തുടക്കം പ്രവർത്തനമാണ്. അനുഭവങ്ങളെ സാമാന്യവത്ക്കരിക്കുന്നു, അമൂർത്തവത്ക്കരിക്കുന്നു; സിദ്ധാന്തവത്ക്കരിക്കുന്നു. സിദ്ധാന്തങ്ങൾ ഇനിയും ചെയ്യാത്ത പ്രവർത്തനങ്ങൾ നൽകിയേക്കാവുന്ന അനുഭവം മുൻകൂട്ടി പ്രവചിക്കുന്നു. ആ പ്രവൃത്തി ചെയ്യുന്നു. യഥാർഥ അനുഭവങ്ങളും പ്രവചിത അനുഭവങ്ങളും തമ്മിൽ താരതമ്യപ്പെടുത്തുന്നു. പുതിയ സാമാന്യവത്ക്കരണങ്ങളും സിദ്ധാന്തവത്ക്കരണങ്ങളും നടത്തുന്നു. അങ്ങനെ അറിവ്, ശാസ്ത്രം, വികസിക്കുന്നു. പ്രാകൃത മനുഷ്യൻ ആഹാര സമ്പാദനത്തിലൂടെയും ആയുധ നിർമാണത്തിലൂടെയും വേട്ടയിലൂടെയും ഒക്കെ നേടിയ ജീവിതാനുഭവങ്ങളാണ് സസ്യശാസ്ത്രം, ജന്തുശാസ്ത്രം, ആരോഗ്യശാസ്ത്രം, പദാർഥ ഗുണധർമശാസ്ത്രം, ചലനതന്ത്രം മുതലായ പിൽക്കാല ശാസ്ത്രശാഖകളുടെ ഉറവിടം. പ്രകൃതി, സമൂഹം, ശാസ്ത്രം, നാം ജീവിക്കുന്ന ലോകം മുതലായ ഒട്ടനവധി പ്രഭാഷണ പരമ്പരകളിലൂടെയും കേഡർ ക്യാമ്പുകളിലൂടെയും ശാസ്ത്രത്തെപ്പറ്റിയുള്ള ഈ വീക്ഷണം വ്യക്തമാക്കാൻ ശ്രമിച്ചിട്ടുണ്ട്. പരിഷത്ത് ശാസ്ത്രം എന്ന വാക്കിനെ സാങ്കേതികവിദ്യക്കും മാനവിക വിഷയങ്ങൾക്കും ഒക്കെ കൂടി നിൽക്കുന്ന ഒരു പദമായാണ് കാണുന്നത്. അങ്ങനെ ശാസ്ത്രത്തിന്റെ അടിസ്ഥാന ഭാവത്തെ ഇങ്ങനെ നിർവചിക്കാം:

ഒന്ന്: ബാഹ്യലോകവുമായി ഇടപെടുന്നതിലൂടെ ലഭിക്കുന്ന അനുഭവമാണ് അറിവിന്റെ, ശാത്രത്തിന്റെ, അടിത്തറ.

രണ്ട്: ഈ അനുഭവം ഒറ്റപ്പെട്ട വ്യക്തിയുടേത് മാത്രമല്ല, സമൂഹത്തിന്റെ ആകെയാണ്.

മൂന്ന്: അങ്ങനെ ആകണമെങ്കിൽ ശാത്രജ്ഞാനം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ കഴിയുന്നതാകണം.

നാല്: ചരിത്രപരമായി അനുഭവങ്ങൾ ഈട്ടം കൂടുന്ന മുറയ്ക്ക് അറിവ്, ശാസ്ത്രം, വളർന്നു വരുന്നു, വികസിക്കുന്നു.

അങ്ങനെ ശാസ്ത്രത്തിന്റെ നാലു സവിശേഷതകൾ പ്രായോഗികത, സാമൂഹികത, വിനിമേയത, ചരിത്രപരത എന്നിവയാണെന്നു പറയാം. [ 159 ] ഈ ചട്ടക്കൂടിന്റെ സഹായത്തോടെ തങ്ങളുടെ ആസന്ന സമൂഹത്തിലും ആഗോള സമൂഹത്തിലും നടന്നതും നടക്കുന്നതുമായ സംഭവങ്ങളെ അപഗ്രഥിക്കാനും അമൂർത്തവത്കരിക്കാനും സിദ്ധാന്തങ്ങൾ ആവിഷ്കരിക്കാനും കർമപദ്ധതികൾ ആസൂത്രണം ചെയ്യാനും, ദരിദ്രവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനവിഭാഗത്തെയും അവരുടെ എല്ലാ പ്രസ്ഥാനങ്ങളെയും, കഴിവുള്ളവരാക്കുക, അതിലവയെ സഹായിക്കുക - ഇതാണ് പരിഷത്തിന്റെ കടമ എന്ന ഏകദേശ ധാരണയിൽ എത്തിച്ചേരുകയുണ്ടായി.

'ഏകദേശ ധാരണ' എന്നു പറയുന്നതിന് കാരണമുണ്ട്. പരിഷത്ത് വലുതാകുന്ന മുറയ്ക്ക്, അതിലെ അംഗങ്ങളുടെ എണ്ണം വർധിക്കുന്ന മുറയ്ക്ക്, അംഗത്വചേരുവ യിലും വ്യത്യാസം വരാൻ തുടങ്ങി. സാക്ഷരതായജ്ഞത്തിനുശേഷമാകട്ടെ അടിസ്ഥാന വർഗങ്ങളിൽനിന്നുള്ളവരെ വൻതോതിൽ പരിഷത്തിലേയ്ക്കാ കർഷിക്കുക എന്നത് ബോധപൂർവമുള്ള ഒരു നയമായിത്തന്നെ സ്വീകരിച്ചു. സാക്ഷരതാ വളണ്ടിയർമാർ, നവസാക്ഷരർ തുടങ്ങിയവരെ വൻതോതിൽ പരിഷത്തിൽ ചേർത്തു. സാക്ഷരതയ്ക്കുമുമ്പുതന്നെ പരിഷത്തിനുള്ളിൽ ചൂടുപിടിച്ച ചർച്ചയ്ക്ക് വിധേയമായിരുന്ന ഒരു ചോദ്യമാണ് “പരിഷത്ത് ഒരു കേഡർ സംഘടനയോ ഒരു ബഹുജന സംഘടനയോ?" തൃശ്ശൂർ പൂങ്കുന്നം സ്‌കൂളിൽ, 1980ൽ ചേർന്ന ഒരു നിർവാഹക സമിതിയോഗത്തിന്റെ പ്രധാന അജണ്ടതന്നെ ഇതായിരുന്നു. പരിഷത്തിൽ കൂടുതൽ കൂടുതൽ അംഗങ്ങളെ ചേർക്കണം, അതേസമയം അതിന്റെ കേഡർ സ്വഭാവം നിലനിർത്തണം -ഇതായിരുന്നു അവസാനമെത്തിയ നിഗമനം. വ്യാപകമായ അംഗത്വവും കേഡർ സ്വഭാവവും ഒത്തുകൊണ്ടുപോകുകയെന്നത് അത്യന്തം ശ്രമകരമായ ഒരു ഉത്തരവാദിത്ത്വമാണ്. കാരണം കേഡർ സ്വഭാവം എന്നു പറഞ്ഞാൽ സാമാന്യജനങ്ങളെയും അവരുടെ സമസ്തപ്രസ്ഥാനങ്ങളെയും ശാസ്ത്രീയ വീക്ഷണത്തിന്റേയും ശാസ്ത്രത്തിന്റെ രീതിയുടേയുമായ ആയുധങ്ങൾ അണിയിക്കാൻ വേണ്ട കഴിവ് സ്വയം ആർജിക്കുക എന്നതാണ്; ശാസ്ത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് തങ്ങൾക്ക് ഓരോരുത്തർക്കും ശരിയായ തിരിച്ചറിവ് ഉണ്ടാക്കുക എന്നതാണ്.

പരിഷത്ത് ഒരു NGO അല്ല, രാഷ്ട്രീയപാർട്ടിയുമല്ല, അത് ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമാണ് എന്ന് ആവർത്തിച്ചാവർത്തിച്ചു പറയുമെങ്കിലും കാലക്രമേണ അത് പതിവിൻപടിയുള്ള ബഹുജനപ്രസ്ഥാനങ്ങളെ അനുകരിക്കാൻ തുടങ്ങി. അംഗത്വചേരുവയിൽ വന്ന മാറ്റം മാത്രമല്ല ഇതിനു കാരണം. 1980കളുടെ അവസാനത്തോടുകൂടി സാർവദേശീയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പ്രകടമാകാൻ തുടങ്ങിയ തകർച്ച പരിഷത്തിന്റെ ആണിക്കല്ലുകളെപ്പോലും ഇളക്കി. ഒരു സുപ്രഭാതത്തിൽ 'സാമൂഹ്യവിപ്ലവം' എന്ന പദത്തിനുണ്ടായിരുന്ന അർഥവ്യക്തത നഷ്ടമായപോലെ. ലോകത്തെമ്പാടുമുള്ള ഇടതുപക്ഷ പുരോഗമന ചിന്താഗതിക്കാർ ഇടിവെട്ടേറ്റ പോലെ സ്‌തബ്‌ധരായി. എല്ലാവരുമല്ല. ചിലർക്ക് ഈ അവസ്ഥ മുൻകൂട്ടി കാണാൻ [ 160 ]

    എന്തല്ല പരിഷത്ത്
* പരിഷത്ത് ഒരു രാഷ്ട്രീയ പാർട്ടിയല്ല, എന്നാൽ പരിഷത്ത് പ്രവർത്തനങ്ങളിൽ പലതും എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും ഏറിയതോ കുറഞ്ഞതോ ആയ തോതിൽ ഉപകരിക്കുന്നതായിരിക്കും. പക്ഷെ, രാഷ്ട്രീയപ്പാർട്ടികൾക്ക് ഉപകരിക്കുമാറാകുക എന്നതല്ല പരിഷത്തിന്റെ ലക്ഷ്യം.
* പരിഷത്ത് ഒരു കേവല ക്ഷേമപ്രവർത്തന സംഘടനയല്ല. ആരോഗ്യ പരിപാലനം, മെഡിക്കൽ ക്യാമ്പുകൾ, ചെലവ് കുറഞ്ഞ വീടുകളുടെ നിർമാണം, അടുപ്പ് സ്ഥാപിക്കൽ, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ പല തുറകളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
* പരിഷത്ത് കേവല സാംസ്കാരിക സംഘടനയല്ല. കലാപരിപാടികൾ, പൊതുയോഗങ്ങൾ, മത്സരങ്ങൾ, ജാഥകൾ തുടങ്ങിയ പല സാംസ്കാരിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല,
* പരിഷത്ത് ഒരു കേവല വിദ്യാഭ്യാസ സംഘടനയല്ല. കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ക്ലാസ്സുകൾ നടത്തുക, വിജ്ഞാന പരീക്ഷകളും മറ്റ് മത്സരങ്ങളും നടത്തുക, സയൻസ് ക്ലബ്, സയൻസ് കോർണർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ഔപചാരികവും അനൗപചാരികവുമായ ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
* പരിഷത്ത് ഒരു കേവല ഗവേഷക സംഘടനയല്ല. കുട്ടനാടിന്റെ പ്രശ്നങ്ങൾ, നാടിന് ചേർന്ന സാങ്കേതികവിദ്യ, ബയോഗ്യാസ്, കേരളത്തിന്റെ സമ്പത്ത്, പരിസര മലിനീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പല തുറകളിലും ഗവേഷണ, വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
*പരിഷത്ത് ഒരു കേവല വിജ്ഞാന വ്യാപന സംഘടനയല്ല. ശാസ്ത്രസാങ്കേതിക രംഗങ്ങളിലുണ്ടാകുന്ന മുന്നേറ്റങ്ങളും ശാസ്ത്രസത്യങ്ങളും ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന വിവരങ്ങളും ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ പ്രവർത്തനം അത് മാത്രമല്ല
* പരിഷത്ത് ഒരു കേവല യുക്തിവാദി സംഘടനയല്ല. ശാസ്ത്രീയമായ ജീവിത വീക്ഷണം വളർത്തുവാനായി പരിഷത്ത് പരിശ്രമിക്കുന്നു. എന്നാൽ കാരണത്തെ വിട്ട് കാര്യത്തിൽ ഒതുങ്ങി നിൽക്കുക എന്നത് പരിഷത്തിന്റെ രീതിയല്ല.
(82 ലെ പ്രവർത്തക പരിശീലന രേഖയിൽ നിന്ന്)
* യഥാർഥത്തിൽ പരിഷത്ത് ഇതെല്ലാമാണ്. മറ്റു പലതും കൂടിയാണ്. പരിഷത്തിന് രാഷ്ട്രീയമുണ്ട്. ദരിദ്രവത്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തോടുള്ള പക്ഷപാതിത്തമാണ് അതിന്റെ രാഷ്ട്രീയം.
* ഉൽപാദനവർധനവ് അതിന്റെ ലക്ഷ്യമാണ്. പക്ഷെ എന്തിന്റെ ഉൽപാദനം എന്ന ചോദ്യം അത് ചോദിക്കുന്നു. [ 161 ]  
* പരിഷത്തിന് ഉദാത്തമായ ഒരു മാനവിക വീക്ഷണമുണ്ട്. അസമത്വങ്ങളില്ലാത്ത, കൂട്ടായ്മയിലധിഷ്ഠിതമായ, സഹിഷ്ണുതയുള്ള, വരും തലമുറകളോട് നീതി പാലിക്കുന്ന ഒരു സമൂഹമാണ് അതിന്റെ ലക്ഷ്യം.
* ഇത്തരത്തിലുള്ള ഒരു സമൂഹസൃഷ്ടിക്ക് പുതിയ അറിവുകളും പുതിയ സാങ്കേതിക വിദ്യകളും ആവശ്യമാണ്. അവ സൃഷ്ടിക്കുകയെന്നതാണ് പരിഷത്തിന്റെ ഗവേഷണ ലക്ഷ്യം.
* ഇന്നത്തേക്കാൾ നല്ലൊരു നാളെ സൃഷ്ടിക്കാൻ തങ്ങൾക്കു കഴിയുമെന്ന ശുഭാപ്തിവിശ്വാസം ജനങ്ങളിൽ വളർത്തുകയെന്നതാണ് വിജ്ഞാന വ്യാപനത്തിന്റെയും വീക്ഷണ വികാസത്തിന്റെയും ആത്യന്തക ലക്ഷ്യം.
* അന്ധവിശ്വാസങ്ങളേക്കാൾ അപകടകരം അവയിലേക്കു മനുഷ്വരെ തള്ളിവിടുന്ന സാഹചര്യങ്ങളാണ്; ആ സാഹചര്യങ്ങൾ തിരിച്ചറിയലാണ് ശാസ്ത്രീയമായ ശുഭാപ്തി വിശ്വാസത്തിന്റെ പ്രാരംഭം.

കഴിഞ്ഞിരുന്നു. അവർ, അതേപ്പറ്റി എഴുതിയിരുന്നു. 1990ന് ശേഷം വളരെ അധികം പേർ സോഷ്യലിസത്തിന്റെ പതനത്തെയും ഭാവിയെയും പറ്റി ചിന്തിക്കാൻ തുടങ്ങിയിരുന്നു. അനേകം പേർ സോഷ്യലിസത്തിനെന്തുപറ്റി? എങ്ങനെ എന്ന ചോദ്യം ഉയർത്താൻ തുടങ്ങി. പരിഷത്തിനകത്തും ഈ ചോദ്യം ഉയർത്തപ്പെടുകയുണ്ടായി. 1992 സപ്തംബർ 19-21 തിയതികളിൽ തിരുവനന്തപുരത്ത് വച്ചു നടന്ന പ്രവർത്തകക്യാമ്പിൽ "പരിപ്രേക്ഷ്യചർച്ചയ്ക്ക് ഒരു ആമുഖം' എന്ന ഒരു രേഖ അവതരിപ്പിക്കുകയുണ്ടായി. അതിൽ പറയുന്നു.

“എന്തുകൊണ്ടാണ് സോഷ്യലിസ്റ്റ് ചേരി തകർന്നത്? അതിന്റെ ആഭ്യന്തര വൈരുധ്യങ്ങൾ എന്തൊക്കെ ആയിരുന്നു? ഇക്കാര്യങ്ങൾ നാം ഇതേവരെ ചർച്ചചെയ്യാൻ മുതിർന്നിട്ടില്ല. ഇനിയും അത് ചെയ്യാതിരിക്കുന്നത് ആത്മഹത്യാപരമാണ്. നാം മുന്നിൽ കാണുന്ന സാമൂഹ്യവിപ്ലവത്തിന്റെ രൂപമെന്താണ്? അത് നേടാനുള്ള മാർഗമെന്താണ്? ആ സമൂഹത്തിന്റെ ഘടന എന്തായിരിക്കണം? ഇത്തരം കാര്യങ്ങൾക്ക് തികച്ചും പൂർവനിശ്ചിതരൂപങ്ങൾ സാധ്യമല്ലെങ്കിൽപ്പോലും അവയെക്കുറിച്ച് ചിന്തിക്കാനുള്ള കടമ ഇനിയും രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് മാത്രം വിട്ടുകൊടുത്തുകൊണ്ട് നാം, ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മന്ത്രം ഉരുവിട്ടിരുന്നാൽ മതിയോ? ഈ ലക്ഷ്യങ്ങൾ വ്യക്തമായി നിർവചിക്കാനുള്ള ശ്രമത്തിൽ നമുക്കും പങ്കുചേരേണ്ടെ?”

ഈ ശ്രമത്തിൽ നാം എത്രകണ്ട് പങ്കുചേർന്നിട്ടുണ്ട്? പരിഷത്ത് പ്രവർത്ത കർക്ക് കഴിയുമായിരുന്നത്ര ആഴത്തിലുള്ള അന്വേഷണമോ അപഗ്രഥനമോ നടന്നില്ല എന്നു വേണം പറയാൻ. അങ്ങനെ ഒരു അന്വേഷണം, കൂട്ടായ ഒരന്വേഷണം തുടങ്ങാനുള്ള ഒരു ഉപകരണം എന്ന നിലയിൽ ഈ ലേഖകൻ എഴുതിയതും പരിഷത്ത് 1994ൽ പ്രസിദ്ധീകരിച്ചതുമായ ഒരു പുസ്തകമാണ് [ 162 ] പുതിയൊരു ലോകം, പുതിയൊരു ഇന്ത്യ. എന്നാൽ, നിർഭാഗ്യമെന്നു പറയട്ടെ, അങ്ങനെയുള്ള കൂട്ടായ ഒരന്വേഷണത്തിന് തുടക്കം കുറിയ്ക്കുന്നതിൽ അത് പരാജയപ്പെട്ടു. അതിലെ ആശയങ്ങൾ അപക്വങ്ങളായിരുന്നു; എങ്കിലും ചർച്ചചെയ്യപ്പെടേണ്ടവയായിരുന്നു.

ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണഘട്ടം മുതൽക്കുതന്നെ ഭാവി സമൂഹത്തെക്കുറിച്ചുള്ള ധാരണകൾ, തുടക്കത്തിൽ അവ്യക്തവും അമൂർത്തവും, പതുക്കെപ്പതുക്കെ കൂടുതൽ തെളിഞ്ഞതും ആയ ധാരണകൾ, പരിഷത്തിന്റെ ഉള്ളിൽ വളരാൻ തുടങ്ങിയിരുന്നു. അവയെ ഒരു തീസിസിന്റെ രൂപത്തിൽ അവതരിപ്പിക്കാൻ വേണ്ട സൈദ്ധാന്തിക വ്യക്തത അപ്പോഴും കൈവന്നു കഴിഞ്ഞിരുന്നില്ല. മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോഴും അതിനുള്ള കഴിവില്ല. എങ്കിലും കാലം ചെല്ലുംതോറും ചിത്രത്തിന് കൂടുതൽ കൂടുതൽ വ്യക്തത വരാൻ തുടങ്ങി. കേരളത്തിന്റെ സമ്പത്ത്, "വിദ്യാഭ്യാസരേഖ', 8-ാം പദ്ധതി: ചർച്ചകൾക്കൊരാമുഖം തുടങ്ങിയ പുസ്തകങ്ങളിലും 1985, 1986, 1987 വർഷങ്ങളിലെ വാർഷിക സുവനീറുകളിലും ഒക്കെ ഇത് കാണാം. ഇവയുടെ ഒക്കെ അടിസ്ഥാനത്തിൽ, 30-ാം വാർഷികത്തിലെ പരിപ്രേക്ഷ്യരേഖയിൽ പരിഷത്ത് വരും കാലത്ത് എറ്റെടുക്കേണ്ട കർമപരിപാടികൾ ഇങ്ങനെ ക്രോഡീകരിച്ചിരിക്കുന്നു.

  1. ജനങ്ങളിൽ ശാസ്ത്രബോധവും വിമർശനാത്മകമായ സാമൂഹ്യബോധവും സൃഷ്ടിച്ചെടുക്കാൻ പരിശ്രമിക്കുക.
  2. തങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ട ശാസ്ത്രസാങ്കേതിക വിജ്ഞാനം ജനങ്ങളിൽ എത്തിക്കുകയും പുതിയവ സൃഷ്ടിക്കുകയും ചെയ്യുക.
  3. ശാസ്ത്രസാങ്കേതിക വിദ്യകളുടെ ജനവിരുദ്ധപ്രയോഗങ്ങൾക്കും അന്ധ
   ആർക്കൊക്കെ നല്ല പരിഷത്ത് പ്രവർത്തകരാകാം
കത്തുകൾക്ക് മറുപടി അയയ്ക്കാത്തവർ, കണക്ക് സൂക്ഷിക്കാത്തവർ, ഏറ്റ പണി നടത്താത്തവർ, ഏൽപ്പിച്ച പണിയിൽ നിന്ന് ഒഴിയുന്നവർ, തന്റെ പ്രവർത്തനവും മറ്റുള്ളവരുടെ പ്രവർത്തനവും തമ്മിലുള്ള ബന്ധം കാണാത്തവർ, സർഗാത്മക വിമർശനത്തിന് പകരം പരാതിയിലും പരദൂഷണത്തിലും ഒതുങ്ങി നിൽക്കുന്നവർ, പരിഷത്തിന്റെ ലക്ഷ്യത്തെ സ്വാംശീകരിക്കാത്തവർ, മനുഷ്യനിലും അവന്റെ കഴിവിലും വിശ്വാസമില്ലാത്തവർ ഇവർക്കാർക്കും നല്ല പരിഷത്ത് പ്രവർത്തകരാകുവാൻ പറ്റുന്നതല്ല. മാത്രമല്ല, ഒരു കൊല്ലത്തിൽ ഒരു വൈജ്ഞാനിക ഗ്രന്ഥമെങ്കിലും വായിക്കാത്തവർ, വൈജ്ഞാനിക സാഹിത്യം ജനങ്ങൾക്കിടയിൽ എത്തിക്കാൻ ഒരു പ്രയത്നവും നടത്താത്തവർ, സംഘടനായോഗങ്ങളിൽ പങ്കെടുക്കാത്തവർ, സംഘടനാപ്രവർത്തനത്തിന് കൊല്ലത്തിൽ 10 - 12 മണിക്കൂറെങ്കിലും ചെലവഴിക്കാൻ തയ്യാറല്ലാത്തവർ ഇവരാരും നല്ല പരിഷത്ത് പ്രവർത്തകരല്ല. അനുഭാവികൾ ആയിരിക്കാം. [ 163 ]  
വിശ്വാസങ്ങൾക്കും അശാസ്ത്രീയതകൾക്കും എതിരെ പ്രതികരിക്കുകയും ബദലുകൾ നിർദേശിക്കുകയും ചെയ്യുക.
4. അധികാരവികേന്ദ്രീകരണം, പ്രാദേശികതല ആസൂത്രണം, ജനപങ്കാളിത്തത്തോടെയുള്ള വികസനം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ ക്രമത്തിനുവേണ്ടി പോരാടുക.
5. സാമ്രാജ്യത്വവിരുദ്ധവും വർഗീയവിരുദ്ധവുമായ നിലപാടുകൾക്കുവേണ്ടി ബോധവൽക്കരണം നടത്തുകയും പ്രക്ഷോഭങ്ങളിൽ ഏർപ്പെടുകയും ചെയ്യുക.
6. സ്വാശ്രയത്വത്തിലൂന്നിയ, പരിസ്ഥിതിക്ക് ക്ഷതമേൽപ്പിക്കാത്ത സ്ഥായിയായ വികസനതന്ത്രങ്ങൾക്കുവേണ്ടി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ബദലുകൾ രൂപപ്പെടുത്തുകയും ചെയ്യുക. ജനങ്ങളിൽ സാങ്കേതികവൈദഗ്ധ്യം വളർത്താനുതകുന്ന പ്രവർത്തനങ്ങൾക്കും പരിശീലനങ്ങൾക്കും നേതൃത്വം നൽകുക.
7. സാക്ഷരത, സമൂലമായ വിദ്യാഭ്യാസ പരിഷ്കാരം, ശാസ്ത്രീയ ജലമാനേജ്മെന്റ്, സ്ത്രീ സമത്വം തുടങ്ങിയവയ്ക്കുവേണ്ടിയുള്ള നിരന്തരമായ പ്രവർത്തനവും ബോധവൽക്കരണവും നടത്തുക.
8. മുൻപറഞ്ഞ രംഗങ്ങളിലെല്ലാം ആവശ്യമായിടത്ത് മറ്റു പ്രസ്ഥാനങ്ങളുമായി ചേർന്നുകൊണ്ടുള്ള പൊതുവേദികൾ രൂപീകരിച്ച് പ്രവർത്തിക്കുക.
9. ഉപഭോക്‌തൃസംസ്കാരത്തിനും വരേണ്യവർഗഭ്രമങ്ങൾക്കും സംസ്കാര വ്യവസായങ്ങളുടെ ആക്രമണത്തിനും എതിരെ ആശയസമരങ്ങൾ സംഘടിപ്പിക്കുക. ജനങ്ങളുമായി സംവദിയ്ക്കാൻ കഴിയുന്ന ലളിതമായ പുതിയ മാധ്യമങ്ങൾ കണ്ടെത്തുക.
10. ഇന്ത്യയിൽ മുഴുവനുമുള്ള മറ്റു ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളോടും ശാസ്ത്രസംഘടനകളോടും ചേർന്നുകൊണ്ട് ഇന്ത്യൻ ജനതയെ ശാസ്ത്രത്തിന്റെ ആയുധമണിയിക്കാനുള്ള ശ്രമത്തിൽ മുഴുകുക.
35-ാം വാർഷികത്തിൽ അവതരിപ്പിച്ച പരിപ്രേക്ഷ്യരേഖയിൽ ഇങ്ങനെ എഴുതിയിരുന്നു:
കേരളത്തെ സംബന്ധിച്ചിടത്തോളം ഭൂപരിഷ്കരണം, മിനിമംകൂലി എന്നീ കാര്യങ്ങളിൽ മുന്നോട്ടു പോയിട്ടുണ്ട്. ബാക്കിയുള്ള പ്രവർത്തനങ്ങളാകട്ടെ വിപുലമായ തോതിൽ വികേന്ദ്രീകരണവും ജനപങ്കാളിത്തവും ആവശ്യപ്പെടുന്നവയാണ്..... ഏതാനും പേരുടെ അറിവും കഴിവും മാത്രം ഉണ്ടായാൽ പോരാ. ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ബോധപൂർവമായ പങ്കാളിത്തം ആവശ്യമാണ്...... 1974 മുതലുള്ള കഴിഞ്ഞ 23 കൊല്ലത്തെ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ഈ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ടുള്ളതായിരുന്നു. ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം, വികസനം, ഊർജം.... തുടങ്ങി വിവിധ [ 164 ] തുറകളിൽ പരിഷത്ത് പ്രവർത്തിച്ചു വരുന്നു. ഭൂരിപക്ഷത്തിന് അനുകൂലമായ ബദലുകൾ നിർദേശിക്കുകയും ചെറുപരീക്ഷണങ്ങളിലൂടെ ഈ ബദലുകളുടെ സ്വഭാവവും മേന്മയും ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യാൻ പരിഷത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നു."

“ഗ്രാമശാസ്ത്രസമിതികൾ, പ്രസിദ്ധീകരണങ്ങൾ, ക്യാമ്പയിൻ ക്ലാസ്സുകൾ, ബദൽ നിർദേശങ്ങൾ, വിദ്യാഭ്യാസരംഗത്തെ പരീക്ഷണങ്ങൾ, സാക്ഷരത, വിഭവഭൂപട നിർമാണം, അയൽക്കൂട്ടങ്ങൾ....... ഇവയെല്ലാം തന്നെ, പരിഷത്ത് വിഭാവനം ചെയ്ത സാമൂഹ്യ വിപ്ലവം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. പക്ഷേ, ഒരു കാര്യം പരിഷത്തിന് ബോധ്യമായിരുന്നു. അതിന്റെ പ്രവർത്തനങ്ങൾ ഇപ്പോഴും വളരെ പരിമിതമാണ്. സമൂഹത്തിന്റെ മുഖ്യ സാമ്പത്തിക-രാഷ്ട്രീയ ധാരകളെ അത് സ്വാധീനിക്കുന്നില്ല. അങ്ങനെ സ്വാധിനിക്കാൻ എന്നു കഴിയുന്നുവോ, അന്നു മാത്രമേ പരിഷത്ത് വിഭാവനം ചെയ്യുന്ന സാമൂഹിക വിപ്ലവം നടക്കുകയുള്ളൂ. പക്ഷേ, അതോടൊപ്പം മറ്റൊരു കാര്യം കൂടി ബോധ്യമായിരിക്കുന്നു. പ്രഥമദൃഷ്ടിയിൽ ഒറ്റപ്പെട്ടതും, ചെറുതുമായ ഈ നിരവധി പരീക്ഷണങ്ങൾ ഒരു ഘട്ടത്തിൽ ഒരു സമഗ്രവീക്ഷണത്തിന്റെ ഭാഗങ്ങളായി ജനങ്ങൾക്ക് അനുഭവപ്പെടുകയും അങ്ങനെ അളവിൽ വരുന്ന മാറ്റം ഗുണപരമായ ഒരു മാറ്റ'ത്തിലേക്ക് വഴിവെക്കുകയും ചെയ്യും".

ഇവയിലൂടെയെല്ലാം ഭാവിസമൂഹത്തിന്റെ പല സവിശേഷതകളും അവിടെ എത്താനുള്ള ചില കർമ പരിപാടികളും തെളിഞ്ഞു വരുന്നത് കാണാം. ഇതേ രേഖയിൽ തന്നെ പറയുന്നു.

“വിഭവങ്ങളിൽ സാമൂഹിക നിയന്ത്രണം ഏർപ്പെടുത്തിയും അസമത്വങ്ങൾ പരിമിതപ്പെടുത്തിയുമാണ് പുതിയ സമൂഹ നിർമാണം ത്വരിതപ്പെടുത്തേണ്ടത്. സ്വകാര്യ സ്വത്തവകാശം പൂർണമായി അവസാനിക്കുന്നില്ലെങ്കിലും ഉൽപ്പാദന ഉപാധികളുടെ സാമൂഹികവൽക്കരണം ഉറപ്പുവരുത്തണം. ഉൽപ്പാദനവ്യവസ്ഥ സാമൂഹിക ആവശ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് പ്രവർത്തിക്കണം. മനുഷ്യശക്തി വിനിയോഗത്തിന് ഊന്നൽ നൽകണം. വസ്തുനിഷ്ഠമായി അത് വികേന്ദ്രീകരണ രാഷ്ട്രീയ സംവിധാനത്തിൽ അധിഷ്ഠിതമായിരിക്കണം."

അങ്ങനെ,

-ഭാവിസമൂഹം: തികച്ചും ജനാധിപത്യപരമായിരിക്കണം. എല്ലാ ജനങ്ങളുടെയും സർഗാത്മകമായ പങ്കാളിത്തം ഇതിനാവശ്യമാണ്. കേന്ദ്രീകൃതവ്യവസ്ഥയിൽ ഇത് സാധ്യമല്ല.

-സമൂഹത്തിന്റെ ചെറുഘടകങ്ങൾക്ക് സാമ്പത്തികവും രാഷ്ട്രീയവും ആയ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം [ 165 ] - തദ്ദേശ സ്വയംഭരണം, തങ്ങളുടെ ഭാവിഭാഗധേയം നിർണയിക്കുന്നതിൽ ജനങ്ങൾക്കുള്ള അവകാശവും ശക്തിയും വളരണം.

- ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാകണം. കൃഷിയും വ്യവസായവും ഇടകലരണം. ജനവാസം നഗരത്തിൽ കേന്ദ്രീകരിക്കരുത്.

- സമത്വം, സ്ഥായിത്വം, ജീവിതഗുണതയിലുള്ള തുടർച്ചയായ വർധനവ്

ഇതൊക്കെയായിരിക്കും ഭാവി സമൂഹത്തിന്റെ മുഖമുദ്രകൾ.

ഇത്തരത്തിലുള്ള സമൂഹമാതൃകകൾ, ഭാഗികമായിട്ടാണെങ്കിലും, അങ്ങിങ്ങായി വളർത്തിക്കൊണ്ടുവരണം. പുതിയ സമൂഹം പഴയതിന്റെ പൂർണനാശത്തിനുശേഷം രൂപപ്പെടേണ്ട ഒന്നല്ല, അതിനുള്ളിൽ തന്നെ രൂപപ്പെടേണ്ട ഒന്നാണ്. ഈ ലക്ഷ്യത്തോടുകൂടിയ സർഗാത്മക പ്രവർത്തനത്തെ വിദ്യാഭ്യാസരംഗത്തോ, ആരോഗ്യരംഗത്തോ, ഊർജരംഗത്തോ, കൃഷിരംഗത്തോ, ഏതിലായാലും വേണ്ടില്ല, സാമൂഹ്യവിപ്ലവത്തിനായുള്ള ഒരു പ്രവർത്തനമാക്കി മാറ്റാം; സാമ്രാജ്യത്വത്തിന്നെതിരായ ഒരു ചെറുത്തുനിൽപ്പുസമരമായി അതിനെ മാറ്റാം.

കേരളത്തിലെയും ഇന്ത്യയിലെയും സാമൂഹ്യ-സാമ്പത്തിക പരിതസ്ഥിതി വിപ്ലവാത്മകമായ ഒന്നല്ല, മുതലാളിത്തത്തിലേക്ക് പ്രവേശിച്ചിട്ടേയുള്ളു, ഇനിയും വളരാനുള്ള സാധ്യതകളുണ്ട് എന്ന ഒരു വിലയിരുത്തലാണല്ലോ 20 കൊല്ലം മുമ്പ് അനീസുർ റഹ്മാൻ നടത്തിയത്. അതേ, മുതലാളിത്തം അതിവേഗം വളരുകയാണ്. പ്രത്യേകിച്ചും കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ. ഇന്ത്യൻ സമൂഹത്തിലെ ഒരു ന്യൂനപക്ഷം (ശതമാനക്കണക്കിൽ ന്യൂനപക്ഷമെങ്കിലും അംഗസംഖ്യയിൽ ഏതാണ്ട് അമേരിക്കയോളം വരും!) ലോകമുതലാളിത്തത്തിന്റെ ഒരു ഭാഗമായി തീർന്നിരിക്കയാണ്. ഇന്ത്യയിലെ നഗരങ്ങൾ ഒന്നൊന്നായി "ലോകനിലവാരം' ഉള്ളവയായി മാറാൻ വെമ്പിക്കൊണ്ടിരിക്കയാണ്. ബഹുനിലമാളികകൾ, വിശാലമായ റോഡുകൾ, ആഡംബരവാഹനങ്ങൾ, മെട്രോകൾ, മാളുകൾ, ഭ്രാന്തുപിടിച്ച ഉപഭോഗം.... എല്ലാ ലക്ഷണങ്ങളും കാണാം. കേരളം ആകെ ഒരൊറ്റ ഗ്രാമമാണ് എന്നു പണ്ട് പറയാറുണ്ടായിരുന്നു. ഇന്നത് ഒരൊറ്റ നഗരമായി മാറിക്കൊണ്ടിരിക്കയാണ്. കൊച്ചി മുതലായ നഗരങ്ങളുടെ ചക്രവാളരേഖതന്നെ തിരിച്ചറിയാത്ത വിധം മാറിയിരിക്കുന്നു. നഗരങ്ങളുടെ ശാപങ്ങളായ ട്രാഫിക് ജാം, മാലിന്യം കുന്നുകൂടൽ, വെള്ളം, വൈദ്യുതി എന്നിവയുടെ വിതരണപ്രശ്നങ്ങൾ എല്ലാം ജനങ്ങൾ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. ഭരണത്തിലിരിക്കുന്നവരെ പഴിപറഞ്ഞതു കൊണ്ടുമാത്രം ഇവയ്ക്കു പരിഹാരമാകില്ല, ധൂർത്തവും ഉത്തരവാദിത്വരഹിതവും അശാസ്ത്രീയവും ആയ തങ്ങളുടെ ജീവിതരീതി തുടരുന്നിടത്തോളം കാലം ഈവക പ്രശ്നങ്ങൾ കൂടുതൽ മൂർച്ഛിക്കുകയേയുള്ളൂ എന്നവർ തിരിച്ചറിയുന്നില്ല. ഈ തിരിച്ചറിവ് ഉണ്ടാക്കുക എന്നത് ഒരു [ 166 ] ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ കടമയാണ്. വളർച്ചയും വികസനവും തമ്മിലുള്ള വ്യത്യാസം കാണാൻ ഇടതുപക്ഷ പാർട്ടികൾക്കുപോലും കഴിയുന്നില്ല. അതി നഗരവത്കരണ ത്തിന്റെയും അസീമിതമായ ഉപഭോഗ വളർച്ചയുടെയും പാതയല്ലാതെ മറ്റൊന്നിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. റഷ്യയും പഴയ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും ചൈനയും വിയത്‍നാമും, കൊറിയയും, കുറെയൊക്കെ ക്യൂബയും എല്ലാം ഈ പാത പിൻതുടരുമ്പോൾ, മറ്റൊരു പാതയെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. എന്നാൽ ഈ പാതയിലൂടെ പോയാൽ ഈ നൂറ്റാണ്ടിന്റെ മധ്യത്തിൽ തന്നെ മാനവരാശിയാകെ ഒരു പാരിസ്ഥിതിക പ്രതിവിപ്ലവത്തിന്റെ (ecological counter revolution) നീർച്ചുഴിയിൽ പതിക്കും എന്നാണ് പല പഠനങ്ങളും കാണിക്കുന്നത്.

ഏറെ ഒച്ചപ്പാടുണ്ടാക്കിയതും ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും സാമൂഹ്യ ശാസ്ത്രജ്ഞർ ഒരേ പോലെ വിമർശിച്ചതുമാണ് ക്ലബ് ഓഫ് റോമിന്റെ വളർച്ചയുടെ പരിമിതി (1972), എന്ന പുസ്തകം. അതുവരെ പിന്തുടർന്നുവന്ന പാതയിലൂടെ തന്നെ മാനവരാശി അതിന്റെ പ്രയാണം തുടരുകയാണെങ്കിൽ അത് ദുരന്തത്തിലേക്ക് നയിക്കും എന്നാണവർ പറഞ്ഞത്. സോഷ്യലിസം ഇതിനു പരിഹാരമാകും എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്. സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ അനുഭവങ്ങൾ ഇതിനെ സാധുകരിക്കുന്നില്ല. മാത്രമല്ല, സോഷ്യലിസം തന്നെ തകരുകയും ചെയ്തിരിക്കുന്നു. ഡോണല്ല മെഡോസും ഡെന്നീസ് മെഡോസും 1992ൽ അതേ പഠനങ്ങൾ ആവർത്തിച്ചപ്പോൾ, കൂടുതൽ കറുത്ത ഭാവിയുടെതായ ഒരു ചിത്രമാണ് അവർക്ക് ലഭിച്ചത്. താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക. Graph page 166.jpg [ 167 ] ലോക സമൂഹം ചരിത്രപരമായി അത് പിൻതുടർന്നിരുന്ന പാതയിലൂടെ തന്നെ മുന്നോട്ടുപോവുമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ ലോകജനസംഖ്യ, വിഭവങ്ങൾ വ്യാവസായിക ഉൽപ്പാദനം, ഭക്ഷ്യോൽപ്പാദനം, മലിനീകരണം എന്നിവയിൽ വരുന്ന ഒരു നൂറ്റാണ്ട് കാലത്ത് വയ്ക്കാവുന്ന മാറ്റങ്ങളാണ് അതിൽ ചിത്രീകരിച്ചിട്ടുള്ളത്. ജനസംഖ്യ വർധിക്കുന്നു; വിഭവങ്ങൾ അതിവേഗം കുറയുന്നു; മാലിന്യം കുന്നുകൂടുന്നു, ഭക്ഷ്യോൽപ്പാദനവും വ്യാവസായിക ഉൽപ്പാദനവും കുറയുന്നു. ഒരു ഘട്ടമെത്തുമ്പോൾ 2030-2040 ആകുമ്പോഴേയ്ക്കും ഗതി തുടരാനാകാതെ എല്ലാം തകരുന്നു. ജനസംഖ്യയിലും ജീവിതദൈർഘ്യത്തിലും കുറഞ്ഞ സമയത്തിനുള്ളിൽ ഭീകരമായ ഇടിവുണ്ടാകുന്നു. ഒരു 'പ്രതിവിപ്ലവം' നടക്കുന്നു. മാനവസമൂഹം നിരവധി നൂറ്റാണ്ടുകൾ പിൻതള്ളപ്പെടുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ, പ്രസിദ്ധ വിപ്ലവകാരി ആയിരുന്ന, റോസാ ലക്സംബുർഗ് പറയുകയുണ്ടായി. മുതലാളിത്തത്തിനുശേഷം അനിവാര്യമായും സോഷ്യലിസം വന്നു കൊള്ളണമെന്നില്ല, കാടത്തമാകാനും സാധ്യതയുണ്ട്. ഈ സാധ്യത ഇന്ന് യാഥാർഥ്യമായിക്കൊണ്ട് വരികയാണ്. വിഭവലഭ്യത കുറയുമ്പോൾ മുതലാളിത്തം എന്തൊക്കെയാണ് കാട്ടിക്കൂട്ടുക എന്നതിന്റെ ഉദാഹരണം അഫ്ഗാനിസ്ഥാനിലും ഇറാക്കിലും നാം കണ്ടതാണ്; അതിനുമുമ്പും ശേഷവും കണ്ടതാണ്. ഇന്നും കാണുന്നതാണ്. ഭക്ഷ്യോൽപ്പാദനത്തിൽ വന്ന കുറവു മാത്രമേ വളർച്ചയുടെ പരിമിതിയുടെ കർത്താക്കൾ പരിഗണിക്കുന്നുള്ളു. യുദ്ധം കൊണ്ടുണ്ടായേക്കാവുന്ന കെടുതികൾ അവർ കണക്കിലെടുത്തിട്ടില്ല. പതനത്തിന്റെ വക്കത്തെത്തുമ്പോൾ ജന്തുസഹജമായ അതിജീവനശീലങ്ങൾ മനുഷ്യരിലും തലപൊക്കും. അതിജീവനത്തിനും അധിനായകത്വത്തിനും മനുഷ്യവർഗത്തെ സഹായിച്ച കുടുംബം, സമൂഹം മുതലായ വ്യവസ്ഥകൾ തകരും. കാടത്തത്തിൽനിന്ന് വംശനാശത്തിലേക്കു തന്നെ സ്പീഷീസ് നീങ്ങാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല.

ഈ നിഗമനത്തെ ശക്തമായി ചോദ്യം ചെയ്യുന്ന ഒരു വിഭാഗം ശാസ്ത്രജ്ഞരുണ്ട്. ജോർജ് ബുഷ് അച്ഛനും മകനും അവരെ ഉദ്ധരിച്ചുകൊണ്ട് ആഗോളതാപനം, വിഭവ ശോഷണം, ഭക്ഷ്യദൗർലഭ്യം മുതലായവയൊക്കെ കപട ഭീഷണികളാണെന്നു കുറെക്കാലം വാദിച്ചു നോക്കി. എന്നാൽ അന്താരാഷ്ട്ര സമ്മർദങ്ങൾക്ക് വിധേയമായി, പരിസ്ഥിതി ശാസ്ത്രജ്ഞരുടെ സത്യസന്ധത ചോദ്യം ചെയ്യുന്നത് കുറച്ചു. ആ പണി മറ്റു ശാസ്ത്രജ്ഞരെ ഏല്പിച്ചു. അവരിൽ ഒരാളായ ബോൺ ലോംബോർഗ് - ഡെൻമാർക്കിലെ ആറസ് സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിലെ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറാണ് അദ്ദേഹം - സംശയാലുവായ പരിസ്ഥിതി വാദി (Skeptical Environmentalist) എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. 1998ൽ ആണ് അത് പ്രസിദ്ധീകരിച്ചത്. നിശ്ശബ്ദവസന്തം, വളർച്ചയുടെ [ 168 ] പരിമിതി മുതലായ പുസ്തകങ്ങളെ അദ്ദേഹം അതിനിശിതമായി വിമർശിക്കുന്നു. ലെസ്റ്റർ ബ്രൗൺ, ഹെർമൻ ഡലി, ഡെന്നീസ് മെഡോസ്, റെയ്‌ചൽ കാഴ്‌സൺ എല്ലാവരെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. അവർ അറിഞ്ഞോ അറിയാതെയോ അസത്യം പറയുന്നവരും ബോധപൂർവം ഭീതി പരത്തുന്നവരുമാണെന്ന് അധിക്ഷേപിച്ചിട്ടുണ്ട്. രണ്ടുകോളത്തിൽ 350ൽ പരം പേജുകളുള്ള ആ പുസ്തകത്തിൽ 2800ൽ പരം റഫറൻസുകൾ കൊടുത്തിട്ടുണ്ട്. സാമാന്യ വായനക്കാരാരും ആ റഫറൻസുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ തുനിയില്ല. അതിന് വലിയ ഒരു ടീം തന്നെ വേണ്ടിവരും. അതിനാൽ അവർ പുസ്തകത്തിന്റെ നിഗമനത്തിലേക്ക് തങ്ങളുടെ ശ്രദ്ധ ചെലുത്തുന്നു. ലോംബോർഗ് തന്റെ പുസ്തകം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

അങ്ങനെ ഈ പുസ്തകത്തിന്റെ സന്ദേശം ഇതാണ്. ഇന്നും നാളെയുമൊക്കെ പിറക്കുന്ന കുട്ടികൾ, വികസിതരാജ്യ ങ്ങളിലെയും വികസ്വരരാജ്യങ്ങളിലെയും കുട്ടികൾ; കൂടുതൽ ദീർഘായുസ്സുക്കളായിരിക്കും; കൂടുതൽ ആരോഗ്യമുള്ളവരായിരിക്കും; അവർക്ക് കൂടുതൽ ഭക്ഷണം ലഭിക്കും; കൂടുതൽ നല്ല വിദ്യാഭ്യാസം കിട്ടും; അവരുടെ ജീവിത നിലവാരം കൂടുതൽ ഉയർന്നിരിക്കും, കൂടുതൽ വിശ്രമവേള ലഭിക്കും; അവർക്ക് കൂടുതൽ ജീവിതസാധ്യതകൾ ഉണ്ടായിരിക്കും. ആഗോള പരിസ്ഥിതിക്ക് ഒരു നാശവും സംഭവിക്കുന്നതല്ല. അതൊരു സുന്ദരലോകമായിരിക്കും.

സംശയമില്ല, അദ്ദേഹത്തിന്റെ ഭാവനയിൽ അതൊരു മുതലാളിത്തലോകം തന്നെ ആയിരിക്കും. മുതലാളിത്തത്തിന് ശേഷം എന്ത് എന്ന ചോദ്യം ഉദിക്കുന്നതേയില്ല. മുതലാളിത്തത്തിന് 'ശേഷം' ഇല്ല. ഇതിനപ്പുറം മാനവവികാസമില്ല.

ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വർധിക്കുകയല്ല, കുറയുകയാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ക്ലബ് ഓഫ് റോം വക്രങ്ങളുടെ ഇടതു പകുതി, ഉയരുന്ന പകുതിയിലാണ് അദ്ദേഹം ഊന്നുന്നത്. അതങ്ങനെതന്നെ തുടരുമെന്നും, വനവിസ്തീർണവും ശുദ്ധജലലഭ്യതയും ഭക്ഷ്യലഭ്യതയും ഒക്കെ കൂടിക്കൊണ്ട് വരികയാണെന്നും ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ലെന്നും, മുതലാളിത്തത്തെ ഇങ്ങനെ തന്നെ വളരാൻ അനുവദിച്ചാൽ മതിയെന്നും അദ്ദേഹം വാദിക്കുന്നു.

ഇത്തരത്തിലുള്ള വാദങ്ങളുടെ നിജസ്ഥിതി തുറന്നു കാണിക്കേണ്ടത് പരിഷത്തു പോലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ കടമയാണ്. കപടശാസ്ത്രങ്ങളെപ്പോലെ ശാസ്ത്രകാപട്യങ്ങളുമുണ്ട്. ഇന്നത്തെ പാതയിലൂടെ മുതലാളിത്തത്തിന്റെ പാതയിലൂടെ, സഞ്ചാരം തുടരുകയാണെങ്കിൽ, ഭീകരമായ ഒരു പാരിസ്ഥിതിക ദുരന്തം തീർച്ചയായും പ്രതീക്ഷിക്കാം. അതിവി [ 169 ] ദൂരമായ കാലത്തൊന്നുമല്ല. ഇന്ന് ജീവിച്ചിരിക്കുന്ന യുവാക്കളും കുട്ടികളും നിശ്ചയമായും നേരിടേണ്ടിവരുന്ന ഒരു വെല്ലുവിളിയാണ്. ഈ വെല്ലുവിളി നേരിടാൻ അവരെ സഹായിക്കുന്നതിന് പരിഷത്തിന്, ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? മൂന്നു പതിറ്റാണ്ടുമുമ്പെ പരിഷത്ത് സ്വയം ഏറ്റെടുത്ത ഒരു ദൗത്യമുണ്ട്. തുടർച്ചയായി ദരിദ്രവൽക്കരിക്കപ്പെടുകയും അതിനെതിരായി പോരാടുകയും ചെയ്യുന്നവരുടെ കയ്യിൽ ശാസ്ത്രത്തിന്റെ, ശാസ്ത്രീയരീതിയുടെ ആയുധം എത്തിക്കുകയെന്നത്. ഈ ദൗത്യം പുനർനിർവചിക്കേണ്ടിയിരിക്കുന്നു.

അതിവിദൂരമല്ലാത്ത ഭാവിയിൽ, വരുന്ന 40-50 കൊല്ലത്തിനുള്ളിൽത്തന്നെ സംഭവിച്ചേക്കാവുന്ന, പുരോഗതിയിൽ നിന്ന് പെട്ടെന്ന് അധോഗതിയിലേക്കുള്ള പതനത്തെ അതിജീവിക്കാനും സ്പീഷീസിനെ സർവനാശത്തിൽനിന്ന് രക്ഷിക്കാനും ഇന്നത്തെ യുവ-ബാല തലമുറകൾക്ക് അറിവിന്റെ ആയുധം പകരുക എന്നത് നമ്മുടെ ലക്ഷ്യമാണ്. ആപത്ത് മുൻകൂട്ടിക്കാണുന്നത് ഒരു ഭാഗമേ ആകുന്നുള്ളൂ. അതിനെ അതിജീവിക്കാനുള്ള തന്ത്രം മെനഞ്ഞെടുക്കണം. പ്രളയത്തെ അതിജീവിക്കാനുള്ള നോഹയുടെ പേടകം നേരത്തെ തന്നെ തയ്യാറാക്കണം. അതായത് നിലവിലുള്ള സമൂഹത്തിനുള്ളിൽ തന്നെ ഭാവി സമൂഹത്തിന്റെ ബീജം വളർത്തണം (വളരുകയല്ല, വളർത്തുകയാണ് വേണ്ടത്. സ്വാഭാവികമായി വളരാൻ വേണ്ട സമയമില്ല). ഈ ബീജത്തെ - പ്രാദേശിക സമൂഹത്തെ - വൻ തകർച്ചയുടെ ആഘാതത്തിൽനിന്ന് രക്ഷിക്കാൻ കഴിയണമെങ്കിൽ അതിന്റെ നിലനിൽപ്പ് ആഗോളബന്ധങ്ങളെ ആശ്രയിച്ചാകരുത്. പ്രാദേശികസമൂഹങ്ങളും ആഗോള സമൂഹവും (ആഗോള മുതലാളിത്തവും) തമ്മിൽ ആഹാര-വസ്ത്ര- പാർപ്പിടാദി കളിലോ, അതിജീവനത്തി നാവശ്യമായ മറ്റു കാര്യങ്ങളിലോ ആശ്രിതത്വപരമായ ബന്ധം - പൊക്കിൾ കൊടിബന്ധം - ഇല്ലാതാക്കണം. ഈ അർഥത്തിൽ മാത്രം പ്രാദേശികസമ്പദ്‍വ്യവസ്ഥയെ ആഗോള സമ്പദ്‍വ്യവസ്ഥയിൽ നിന്ന് വേർപെടുത്തണം (de link). ലോകത്തിന്റെ വിവിധരാജ്യങ്ങളിൽ അങ്ങിങ്ങായി രൂപപ്പെടുന്ന ഇത്തരം പ്രാദേശിക സമൂഹങ്ങളാണ് വരാൻ പോകുന്ന വൻതകർച്ചയെ, മാനവരാശി അതിജീവിക്കുമെന്നതിന് ഗ്യാരണ്ടി. യുവതലമുറയ്ക്കും വളർന്നു വരുന്ന തലമുറയ്ക്കും ഈ അതിജീവനക്ഷമത ആർജിക്കുന്നതിന് ആവശ്യമായ സഹായം നൽകുക എന്നതായിരിക്കണം ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ, പരിഷത്തിന്റെയും, ഉത്തരവാദിത്ത്വം. ഗ്രാമശാസ്ത്ര സമിതികളുടെ രൂപീകരണം മുതൽ വിഭവരംഗത്തെ ഇടപെടൽ, സാക്ഷരത, വിഭവഭൂപട നിർമാണം, കല്യാശ്ശേരി പഞ്ചായത്തിലെ പരീക്ഷണം, പ്രാദേശികാസൂത്രണം, സൂക്ഷ്മ നീർത്തട വികസനം, അയൽക്കൂട്ടങ്ങൾ, പഞ്ചായത്ത് വികസന സമിതികൾ, സ്വയം സഹായസംഘങ്ങൾ, ജനകീയാസൂത്രണം മുതലായ പ്രവർത്തനങ്ങളിലെല്ലാം, ഈ ശാക്തീകരണത്തിന്റെ അംശങ്ങൾ കാണാം. [ 170 ] 30-ാം വാർഷികത്തിന്റെ പരിപ്രേക്ഷ്യരേഖയിൽത്തന്നെ കരടുരൂപത്തിൽ ഇവ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.

ആസന്നഭാവിയിൽ നാം കാണുന്നത്. പണ്ടു നാം സ്വപ്നം കണ്ടിരുന്ന വിപ്ലവമല്ല, അതിഭീകരമായ ഒരു തകർച്ചയാണ്. മാനവരാശിയെതന്നെ നാമാവശേഷമാക്കിയേക്കാവുന്ന ഒരു തകർച്ച. അതിൽനിന്ന് രക്ഷപ്പെടുകയെന്നതാണ് ലക്ഷ്യം. ഇതിനായി സ്വീകരിക്കുന്ന മാർഗങ്ങൾ നാം സ്വപ്നംകണ്ട സമൂഹം പിന്നീട് അസാധ്യമാക്കുന്ന വിധത്തിൽ ആയിരിക്കരുത് എന്നു മാത്രം. ആഗോള സമ്പദ് വ്യവസ്ഥയിൽ നിന്ന് പൊക്കിൾകൊടി മുറിച്ച (de-linked) പ്രാദേശിക സമ്പദ്‌വ്യവസ്ഥകൾ എന്ന സങ്കൽപ്പനം അതിജീവനത്തിനും പിന്നീട് സ്ഥായിയായ മാനവവികാസത്തിനും ഒരുപോലെ അനുയോജ്യമാണ്. പരമാവധി ലഭ്യമായേക്കാവുന്ന മൂന്നുനാലു പതിറ്റാണ്ടിനുള്ളിൽ ലോകത്തെമ്പാടുമായി കഴിയാവുന്നത്ര സ്വയംപര്യാപ്തമായ തദ്ദേശീയ സമൂഹങ്ങളെ വളർത്തിക്കൊണ്ടു വരികയെന്നത് ആസന്ന കടമയാണ്. മാനവരാശി ഇതേവരെ കൈവരിച്ചിട്ടുള്ള ശാസ്ത്രസാങ്കേതികനേട്ടങ്ങൾ - അറിവുകളും കൗശലങ്ങളും - വൻതകർച്ചയുടെ ഘട്ടത്തിൽ നഷ്ടമാകാതിരിക്കു ന്നതിനായി, ഈ തദ്ദേശീയ സമൂഹങ്ങളിലൂടെ അവയെ സംരക്ഷിക്കുന്നതിന് ബോധപൂർവം ശ്രമിക്കേണ്ടിയിരിക്കുന്നു. അങ്ങനെ,

"ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്" എന്ന മുദ്രാവാക്യം, ഒരു വേള ഇങ്ങനെ പുതുക്കേണ്ടിയിരിക്കുന്നു.

ശാസ്ത്രം മാനവജാതിയുടെ അതിജീവനത്തിന് Science for the Survival of Human Species [ 171 ] അനുബന്ധം I

1962 ഏപ്രിൽ 8ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകരണത്തിന് യോഗം വിളിച്ചു ചേർത്തവർ

1. സി.കെ.ഡി. പണിക്കർ, 2. കെ.ജി.അടിയോടി, 3. കോന്നിയൂർ നരേന്ദ്രനാഥ്, 4. ഡോ.കെ.കെ.നായർ, 5. കെ.കെ.പി.മേനോൻ

1962 ഏപ്രിൽ 8ന് രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രഥമ നിർവാഹക സമിതി

ഡോ.കെ.ഭാസ്കരൻ നായർ (അധ്യക്ഷൻ) ഡോ.കെ.കെ. നായർ (ഉപാധ്യക്ഷൻ) കെ.ജി. അടിയോടി (കാര്യദർശി) എൻ. വി. കൃഷ്ണവാര്യർ (ഖജാൻജി) ഡോ. എസ്.പരമേശ്വരൻ, ഡോ.എസ്.ശാന്തകുമാർ ഡോ.കെ.ജോർജ് (നിർവാഹക സമിതി അംഗങ്ങൾ) [ 172 ] അനുബന്ധം II

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാർഷിക സമ്മേളനങ്ങൾ

ക്രമനമ്പർ വർഷം, സ്ഥലം പ്രസിഡന്റ് ജനറൽ സെക്രട്ടറി
പരിഷത്ത് രൂപീകരണ സമ്മേളനം 1962 ഏപ്രിൽ 8, ഇംപീരിയൽ ഹോട്ടൽ, കോഴിക്കോട് ഡോ.കെ.ഭാസ്കരൻ നായർ ഡോ.കെ.ജി.അടിയോടി
1 1963 നവംബർ 24, കോഴിക്കോട് ഡോ.കെ.ഭാസ്കരൻ നായർ ഡോ.കെ.ജി.അടിയോടി
2 1965 മാർച്ച്, കോഴിക്കോട് ഡോ.എസ്.ശാന്തകുമാർ പി.ടി.ഭാസ്കരപ്പണിക്കർ
3 1966 മേയ്, ഒലവക്കോട് ഡോ.എസ്.ശാന്തകുമാർ പി.ടി.ഭാസ്കരപ്പണിക്കർ
4 1967 മെയ് 13, തൃശൂർ ഡോ.എസ്.ശാന്തകുമാർ ഡോ.എ അച്യുതൻ
5 1967 സെപ്തംബർ 14, 15, തിരുവനന്തപുരം പി.ടി ഭാസ്‍കരപ്പണിക്കർ ഡോ എ അച്യുതൻ
6 1969 ജൂൺ 15, ടൗൺ ഹാൾ കോഴിക്കോട് പി.ടി ഭാസ്‍കരപ്പണിക്കർ ഡോ എ അച്യുതൻ
7 1969 ഡിസംബർ 26, 27, 28 ഷൊർണൂർ ഡോ എ അച്യുതൻ പ്രൊഫ.വി.കെ ദാമോദരൻ
8 1970 ഡിസംബർ 19, 20, എറണാകുളം ഡോ.കെ മാധവൻകുട്ടി പ്രൊഫ.വി.കെ ദാമോദരൻ
9 1972 ജനുവരി 6,7,8 മാർത്തോമ കോളേജ് തിരുവല്ല ഡോ.കെ മാധവൻകുട്ടി ഡോ.എം.പി പരമേശ്വരൻ
10 1973 ജനുവരി 12,13,14 ടൗൺഹാൾ ഡോ.സി.കെ രാമചന്ദ്രൻ ആർ ഗോപാലകൃഷ്ണൻ
11 1973 ഡിസംബർ 8, 9 യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം ഡോ.സി.കെ രാമചന്ദ്രൻ പ്രൊഫ.വി.എം.എൻ നമ്പൂതിരിപ്പാട്
12 1974 ഡിസംബർ 14, 15, ഭാരതീയ വിദ്യാഭവൻ എറണാകുളം പ്രൊഫ.എ.ജി.ജി മേനോൻ സി.ജി ശാന്തകുമാർ
13 1976 മാർച്ച് 6, 7 കണ്ണൂർ ഡോ.കെ.കെ രാഹുലൻ സി.ജി ശാന്തകുമാർ
14 1977 ഫെബ്രുവരി 11,12,13 കൊല്ലം ഡോ.കെ.കെ രാഹുലൻ വി.കെ ശശിധരൻ
ക്രമനമ്പർ വർഷം, സ്ഥലം പ്രസിഡന്റ് ജനറൽ സെക്രട്ടറി
15 1978 ഫെബ്രുവരി, 10,11,12, സി.എം.എസ് കോളേജ്, കോട്ടയം പ്രൊഫ.വി.കെ.ദാമോദരൻ വി.കെ.ശശിധരൻ
‌ 16 1979 ഫെബ്രുവരി, 9,10,11, ടൗൺഹാൾ, തൊടുപുഴ ‌ പ്രൊഫ.വി.കെ.ദാമോദരൻ കെ.വി.രാഘവൻ നമ്പ്യാർ
17 1980 ഫെബ്രുവരി 29, മാർച്ച് 1,2, ടൗൺഹാൾ, തൃശ്ശൂർ പ്രൊഫ.എം.കെ.പ്രസാദ് പ്രൊഫ.സി.ജെ.ശിവശങ്കരൻ
18 1981 ഫെബ്രുവരി 13,14,15, പാലക്കാട് പ്രൊഫ.എം.കെ.പ്രസാദ് പ്രൊഫ.സി.ജെ.ശിവശങ്കരൻ
19 1982 ഫെബ്രുവരി 11,12, ലക്ഷ്മി ഓഡിറ്റോറിയം മഞ്ചേരി സി.ജി.ശാന്തകുമാർ കെ.കെ.കൃഷ്ണകുമാർ
20 1983 ഫെബ്രുവരി 9,10,11,12 സെൻട്രൽ ഹൈസ്കൂൾ, തിരുവനന്തപുരം സി.ജി.ശാന്തകുമാർ കെ.കെ.കൃഷ്ണകുമാർ
21 1984 ഫെബ്രുവരി 10,11,12, എസ്.ഡി.വി.ഗേൾസ് ഹൈസ്കൂൾ, ആലപ്പുഴ ഡോ.ബി.ഇക്ബാൽ കൊടക്കാട് ശ്രീധരൻ
22 1985 ഫെബ്രുവരി 8,9,10, ദേവഗിരി കോളേജ് കോഴിക്കോട് ഡോ.ബി.ഇക്ബാൽ കൊടക്കാട് ശ്രീധരൻ
23 1986 ഫെബ്രുവരി 21,22,23, മഹാരാജാസ് കോളേജ് എറണാകുളം പ്രൊഫ.സി.ജെ.ശിവശങ്കരൻ കെ.ടി.രാധാകൃഷ്ണൻ
24 1987 ഫെബ്രുവരി 12,13,14,15, ഗവ.ബോയ്സ് ഹൈസ്കൂൾ, കൊല്ലം പ്രൊഫ.സി.ജെ.ശിവശങ്കരൻ കെ.ടി.രാധാകൃഷ്ണൻ
25 1988 ഫെബ്രുവരി 11,12,13,14, കണ്ണൂർ കെ.കെ.കൃഷ്ണകുമാർ ടി.ഗംഗാധരൻ
ക്രമനമ്പർ വർഷം, സ്ഥലം പ്രസിഡന്റ് ജനറൽ സെക്രട്ടറി
26 1989 ഫെബ്രുവരി 10,11,12 എസ്.കെ.എം.ജെ. ഹൈസ്കൂൾ, കൽപ്പറ്റ പ്രൊഫ.കെ.ശ്രീധരൻ ടി.ഗംഗാധരൻ
27 1990 ഫെബ്രുവരി 9,10,11 അടൂർ പ്രൊഫ.കെ.ശ്രീധരൻ പ്രൊഫ.കാവുമ്പായി ബാലകൃഷ്ണൻ
28 1991 മാർച്ച് 8,9,10 ശാസ്ത്രസാങ്കേതിക സർവകലാശാല, കൊച്ചി കൊടക്കാട് ശ്രീധരൻ പ്രൊഫ.കാവുമ്പായി ബാലകൃഷ്ണൻ
29 1992 ഫെബ്രുവരി 8,9, സി.എം.എസ്.കോളേജ്, കോട്ടയം കൊടക്കാട് ശ്രീധരൻ എൻ.ജഗജീവൻ
30 1993 ഫെബ്രുവരി 19,20,21, ശ്രീ കേരളവർമ കോളേജ്, തൃശ്ശൂർ പ്രൊഫ.കെ.ആർ.ജനാർദനൻ എൻ.ജഗജീവൻ
31 1994 ഫെബ്രുവരി 11,12,13, ഗവ.മോയൻസ് ഗേൾസ് ഹൈസ്കൂൾ, പാലക്കാട് പ്രൊഫ.കെ.ആർ.ജനാർദനൻ സി.രാമകൃഷ്ണൻ
32 1995 മാർച്ച് 10,11,12, തവനൂർ, മലപ്പുറം പ്രൊഫ.പി.കെ.രവീന്ദ്രൻ സി.രാമകൃഷ്ണൻ
33 1996 ഫെബ്രുവരി 23,24,25, തൊടുപുഴ പ്രൊഫ.പി.കെ.രവീന്ദ്രൻ പ്രൊഫ.ഇ.കെ.നാരായണൻ
34 1997 ഫെബ്രുവരി 7,8,9 മോഡൽ ഹൈസ്കൂൾ, തിരുവനന്തപുരം ആർ.രാധാകൃഷ്ണൻ പ്രൊഫ.ഇ.കെ.നാരായണൻ
35 1998 ജനുവരി31, ഫെബ്രു,ഗവ.ടി.ടി.ഐ. ഇടപ്പള്ളി ആർ.രാധാകൃഷ്ണൻ പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ
36 1999 ഫെബ്രു 12,13,14 കയ്യൂർ, കാസർഗോഡ് ഡോ.ആർ.വി.ജി.മേനോൻ പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ
37 2000 ഫെബ്രുവരി 11,12,13 എസ്.ഡി കോളേജ്, ആലപ്പുഴ ഡോ.ആർ.വി.ജി.മേനോൻ കെ.കെ.ജനാർദനൻ
പരിഷത്ത് ഡയറി 1962 ഏപ്രിൽ 8 : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രൂപീകരണത്തിനുള്ള ആദ്യയോഗം (ഹോട്ടൽ ഇംപീരിയൽ, കോഴിക്കോട്) 1962 സെപ്തംബർ 10 : പരിഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം (സെന്റ് ജോസഫസ് കോളേജ് ദേവഗിരി, കോഴിക്കോട്) 1966 നവംബർ 28 : ശാസ്ത്രഗതിയുടെ പ്രകാശനം 1967 ജൂലായ് 14 : സൊസൈറ്റീസ് ആക്ട് പ്രകാരം പരിഷത്ത് രജിസ്റ്റർ ചെയ്തു 1969 ജൂൺ 1 : ശാസ്ത്രകേരളം പ്രസിദ്ധീകരണം ആരംഭിച്ചു 1970 ജൂൺ 1 : യുറീക്ക പ്രസിദ്ധീകരണം ആരംഭിച്ചു. 1971 ആഗസ്റ്റ് 29 : പരിഷത്ത് എംബ്ലം അംഗീകരിച്ചു 1973 ഡിസംബർ 9 : "ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന മുദ്രാവാക്യം അംഗീകരിച്ചു 1975 മെയ് 9-11 : പ്രഥമ പ്രവർത്തകക്യാമ്പ് പീച്ചിയിൽ 1976 ജനുവരി 1-31 : "പ്രകൃതി, സമൂഹം, ശാസ്ത്രം' ക്ലാസുകൾ 1977 ജനുവരി 1-11 : ശാസ്ത്രപുസ്തകങ്ങൾ അടങ്ങിയ സമ്മാനപ്പെട്ടി പ്രകാശനം 1977 ജനുവരി 26 : 'ഗ്രാമശാസ്ത്ര സമിതി ബുള്ളറ്റിൻ' പ്രകാശനം 1977 ഒക്ടോ 2 നവംബർ : ശാസ്ത്രസാംസ്കാരിക ജാഥ - കൂവേരി മുതൽ പൂവച്ചൽ വരെ 1978 ഒക്ടോബർ 10 : 'സൈലന്റ് വാലി പ്രമേയം' കേന്ദ്രനിർവാഹക [ 177 ] സമിതി പാസ്സാക്കി 1978 നവംബർ 10-12 : ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം തിരുവനന്തപുരം സി.ഡി.എസ്സിൽ 1979 ജനുവരി : "ബാലശാസ്ത്രം' ചുമർപത്രം പ്രകാശനം 1980 ഒക്ടോ 2 നവംബർ 7 : ശാസ്ത്രകലാജാഥ കാരക്കോണം മുതൽ കാസർഗോഡു വരെ 1980 നവംബർ 2 : സയൻസ് സെന്റർ ശിലാസ്ഥാപനം - കോഴിക്കോട്ട് 1981 : യുറീക്ക, ബാലവേദികൾ കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു 1982 ഫെബ്രുവരി 11,12 : വിദ്യാഭ്യാസ രേഖയുടെ പ്രകാശനം മഞ്ചേരിയിൽ 1982 നവംബർ 7 : ചെറായി ബാലവേദി സംഗമം 1983 : വിക്രം സാരാഭായ് അവാർഡ് പരിഷത്തിന് ലഭിച്ചു. 1984 : ഗ്രാമശാസ്ത്രസമിതി പ്രവർത്തനം നിർത്തിവെച്ചു 1984 ജൂലായ് 2 : മുണ്ടേരി വനസംരക്ഷണ മാർച്ച് 1984 ജൂലായ് 17-29 : വിദ്യാഭ്യാസ രംഗത്തെ അഴിമതിക്കും അശാസ്ത്രീയതക്കുമെതിരെ പരസ്യ തെളിവെടുപ്പ്. 1984 ഡിസംബർ : ഭോപ്പാൽ കൂട്ടക്കൊലക്കെതിരെ പ്രതിഷേധ പ്രകടനം 1985 ഏപ്രിൽ 17 : "എവറെഡി ബാറ്ററി ബഹിഷ്കരണാഹ്വാനം 1986 ജനുവരി 1 ഏപ്രിൽ 7 : ഹാലിധൂമകേതുവിന് സ്വാഗതമരുളി 1987 ജൂലായ് 10 : ആരോഗ്യ സർവേ 1987 ജൂലായ് 24-26 : വലപ്പാട് വനിതാ ശിബിരം 1937 ഒക്ടോ 2 നവംബർ 7 : ഭാരത ജനവിജ്ഞാന ജാഥ 1987 നവംബർ 22 : IRTCയുടെ പ്രവർത്തനം ആരംഭിച്ചു. 1987 ഡിസംബർ 19-24 : അഖിലേന്ത്യാ ബാലോത്സവം-തൃശ്ശൂർ 1987 : വൃക്ഷമിത്ര അവാർഡ് ലഭിച്ചു 1988 ഫെബ്രുവരി 11 : AIPSN രൂപീകരിച്ചു - കണ്ണൂരിൽ 1989 ജനു 26 എറണാകുളം : സമ്പൂർണ സാക്ഷരതാ പരിപാടി ഉദ്ഘാടനം 1989 ജൂൺ 5 – 29 : കലാജാഥ മാലിദ്വീപിൽ 1990 ഫെബ്രുവരി 4 : എറണാകുളം സമ്പൂർണ സാക്ഷര ജില്ലയായി പ്രഖ്യാപിച്ചു. 1990 ജൂൺ 5 : ഗ്ലോബൽ - 500 റോൾ ഓഫ് ഓണർ ലഭിച്ചു. [ 178 ] 1990 : യുനെസ്കോയുടെ കിങ്ങ് സെജോങ്ങ് - സാക്ഷരതാ അവാർഡ് ലഭിച്ചു. 1990 മെയ് 20-22 : "ജലം സംരക്ഷിക്കൂ, ജീവൻ രക്ഷിക്കൂ' - ജലസംരക്ഷണ ജാഥ 1991 : പഞ്ചായത്ത് വിഭവഭൂപട സർവെ 1992 മാർച്ച് 3 : 'Health and Development in Rural Kerala' പ്രകാശനം (ആരോഗ്യസർവെയുടെ ഫലം) 1992 ആഗസ്റ്റ് 2 : സ്വാശ്രയസമിതി രൂപീകരണം 1993 മാർച്ച് 8 ഏപ്രിൽ 8 : അഖിലേന്ത്യാ സമതാ ജാഥകൾ 1993 ഒക്ടോ 2 നവംബർ 7 : പയ്യന്നൂർ - കന്യാകുമാരി സ്വാശ്രയ ജാഥ 1994 ഏപ്രിൽ 15 : ഗാട്ട് കരാറിനെതിരെ കരിദിനം 1994 : കല്യാശ്ശേരിയിൽ നടന്ന വികസന സംബന്ധിയായ മുഴുവൻ പ്രവർത്തനങ്ങളുടെയും രൂപരേഖ പ്രസിദ്ധീകരിച്ചു. 1995 ഏപ്രിൽ മെയ് : പഞ്ചായത്തീരാജ് ക്ലാസുകൾ 1995 ആഗസ്റ്റ് 8 - 22 : പഞ്ചായത്തീരാജ് ജാഥകൾ 1995 ഒക്ടോബർ 2,3 : പ്രാദേശികാസൂത്രണം - സെമിനാർ - കല്യാശ്ശേരി പരീക്ഷണങ്ങളുടെ വിലയിരുത്തൽ 1995 നവംബർ 18 : ജനകീയ വിദ്യാഭ്യാസക്കമ്മീഷന്റെ പ്രഖ്യാപനം 1996 ഡിസംബർ 9 : റൈറ്റ് ലൈവ്‍ലിഹുഡ് (ബദൽ നൊബേൽ സമ്മാനം) അവാർഡ് ലഭിച്ചു. 1998 മെയ് 29 : ദുബായ് ആർട്ട് ലൗവേഴ്‌സ് അസോസിയേഷൻ അവാർഡ് ലഭിച്ചു. 1998 ജൂൺ 13 : ഇ.എം.എസ് അനുസ്മരണം - 14 സെമിനാറുകൾ സംഘടിപ്പിച്ചു. 1999 ഡിസംബർ 8,9 : മുപ്പതുമണിക്കൂർ ഉപവാസം - കണ്ണൂരിൽ സ്നേഹസംഗമം 1999 : പി.പി.സി റജിസ്റ്റർ ചെയ്തു 2000 നവം 30 ഡിസംബർ 1 : കൊൽക്കത്തയിൽ ജനസ്വാസ്ത്യ സഭ 2000 ഡിസംബർ 4-8 : ജനാരോഗ്യസഭ - ഡാക്ക 2001 ഒക്ടോബർ 20 : വികസന കൺവെൻഷൻ - തിരുവനന്തപുരം 2002 ഡിസംബർ 26 - 29 : കേരള സംഗമം 2003 ജനുവരി : ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് അസോസിയേ [ 179 ] ഷന്റെ ജവഹരിലാൽ നെഹ്റു പ്രൈസ് 2003 ഫെബ്രുവരി : ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ലഘുപാനീയങ്ങൾ, സോപ്പ്, തേയില, പേസ്റ്റ് എന്നിവ ഉപയോഗിക്കുകയില്ലെന്ന പ്രതിജ്ഞ 2003 ആഗസ്റ്റ് 11 : 'കേരളം എങ്ങനെ ചിന്തിക്കുന്നു, എങ്ങനെ ജീവിക്കുന്നു' എന്ന കേരള പഠനത്തിന്റെ ചോദ്യാവലി രൂപപ്പെടുത്തൽ 2003 സെപ്ത 13 - ഒക്ടോ 2 : ഐക്യം, സമാധാനം, പരമാധികാരം എന്നീ മുദ്രാവാക്യം ഉയർത്തി അഖിലേന്ത്യാ കലാജാഥ 2003 നവംബർ 8,9 : ജലം, ജനസഭ-കോഴിക്കോട് 2003 : പാഠം മാസികാ പ്രവർത്തകർക്കെതിരെ കേസ് 2004 മേയ് 22-26 : കുട്ടികളുടെ ദേശീയ സർഗോത്സവം, ആലപ്പുഴ 2005 മാർച്ച് 11-14 : പേറ്റന്റ് നിയമ ഭേദഗതിക്ക് എതിരെ 3 ജാഥകൾ 2006 മേയ് : സംഘടനാ പുനർനിർമാണ ചർച്ചകൾക്ക് തുടക്കം. 2006 ജൂൺ 5 : സംസ്ഥാന പരിസ്ഥിതി സംഗമം, തിരുനാവായ 2006 സെപ്തംബർ 21 : 'കേരള പഠനം' പുസ്തകം പ്രകാശനം 2007 മേയ് 1-4 : സ്ത്രീ പദവി പഠനം, സംസ്ഥാന ശിൽപശാല, ഐ.ആർ.ടി.സി 2007 സെപ്തംബർ 1,2,3 : 'കേരളത്തെ അറിയുക, കേരളത്തെ മാറ്റുക'- മേഖലകൾ നടത്തിയ പഠന റിപ്പോർട്ടുകൾ വിലയിരുത്തൽ - വെള്ളൂർ, കണ്ണൂർ 2007 സെപ്തംബർ : പാഠം മാസിക കേസ് വിധി 2007 സെപ്തംബർ, ഒക്ടോ : സംസ്ഥാന പരിസ്ഥിതി പഠന കോഴ്‌സ്, പരിസരകേന്ദ്രം, തൃശ്ശൂർ 2007 നവംബർ 9,10,11 : സംസ്ഥാന യുവസംഗമം, മലപ്പുറം 2008 മാർച്ച് : സ്ത്രീ പദവി പഠനം സർവേ 2008 നവംബർ-ഡിസംബർ : ശാസ്ത്രസാംസ്കാരികോത്സവം 2009 ജൂൺ-ഡിസംബർ : ശാസ്ത്രവർഷം- ശാസ്ത്രക്ലാസ്സുകൾ, കേരളീയശാസ്ത്ര പ്രതിഭകൾ അനുസ്മരണ സെമിനാറുകൾ 2009 ഒക്ടോബർ : ശാസ്ത്രവണ്ടി 2009 ഡിസംബർ 2010 ജനുവരി : ഗലീലിയോ നാടകയാത്ര 2010 ഡിസംബർ 2011 ജനുവരി : പെൺപിറവി നാടകയാത്ര 2011 ജൂൺ : രസതന്ത്രവർഷം ശാസ്ത്രക്ലാസ്സുകൾ [ 180 ] അനുബന്ധം IV അംഗത്വം 1962 മുതൽ
ക്രമനമ്പർ വർഷം, സ്ഥലം പ്രസിഡന്റ് ജനറൽ സെക്രട്ടറി
38 2001 ഫെബ്രുവരി 9,10,11 ആർട്സ് &സയൻസ് കോളേജ്, കോഴിക്കോട് ടി.രാധാമണി കെ.കെ.ജനാർദനൻ
39 2002 ഫെബ്രുവരി 8,9,10, ഡി.ബി.കോളേജ്, ശാസ്താംകോട്ട ടി.രാധാമണി ഡോ.എൻ.കെ.ശശിധരൻ പിള്ള
40 2003 ഫെബ്രുവരി 7,8,9, എ.കെ.ജി. മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ, പെരളശ്ശേരി പ്രൊഫ.കെ.പാപ്പൂട്ടി ഡോ.എൻ.കെ.ശശിധരൻ പിള്ള
41 2004 ഫെബ്രുവരി 27,28,29 ഗവ.ഹൈസ്കൂൾ മാനന്തവാടി പ്രൊഫ.കെ.പാപ്പൂട്ടി വി.ജി.ഗോപിനാഥൻ
42 2005 ഫെബ്രുവരി 11,12,13, മാർത്തോമ ഹൈസ്കൂൾ, പത്തനംതിട്ട ഡോ.കെ.എൻ.ഗണേഷ് വി.ജി.ഗോപിനാഥൻ
43 2006 ഫെബ്രുവരി 10,11,12 എസ്.എൻ.ഹയർ സെക്കണ്ടറി, പറവൂർ, എറണാകുളം ഡോ.കെ.എൻ.ഗണേഷ് സി.എം.മുരളീധരൻ
44 2007 ഫെബ്രുവരി 16,17,18 സി.എം.എസ് കോളേജ്, കോട്ടയം പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ സി.എം.മുരളീധരൻ
45 2008 ഫെബ്രുവരി 8,9,10, ശ്രീ കേരള വർമ കോളേജ്, തൃശ്ശൂർ പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ വി.വിനോദ്
46 2009 ഫെബ്രുവരി 13, 14, 15 ഗവ. വിക്ടോറിയ കോളേജ്, പാലക്കാട് ഡോ. കാവുമ്പായി ബാലകൃഷ്ണൻ വി.വിനോദ്
47 2010 ഫെബ്രുവരി 12, 13, 14 ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ മലപ്പുറം ഡോ. കാവുമ്പായി ബാലകൃഷ്ണൻ ടി പി ശ്രീശങ്കർ
48 2011 ഫെബ്രുവരി 25, 26, 27 ഐ ആർ ടി സി മുണ്ടൂർ കെ. ടി. രാധാകൃഷ്ണൻ ടി പി ശ്രീശങ്കർ
62-67 -- 40 --
67-72 -- 200 --
72-75 -- 700 --
75-77 -- 1200 --
77-78 -- 1800 --
78-79 -- 2500 --
79-80 170 3635 300
80-81 181 4016 306
81-82 309 6163 --
82-83 365 7319 566
83-84 455 9136 --
84-85 525 11745 --
85-86 658 18013 804
86-87 831 22542 1392
87-88 1059 32217 2295
88-89 1195 37653 3416
89-90 1142 40443 4501
90-91 1764 57323 9068
91-92 2190 66093 12275
92-93 2125 63313 11606
93-94 2059 60007 11229
94-95 1948 62157 10408
95-96 1671 48376 7308
96-97 1567 44035 -
97-98 1505 42842 7738
98-99 1513 41957 7037
99-2000 1503 42705 7516
2000-01 1477 45051 9024
01-02 1541 45913 10130
02-03 1445 41325 7847
03-04 1376 35342 6866
04-05 1335 36421 6807
05-06 1282 34400 -
06-07 1196 32926 5994
07-08 1230 32666 7258
[ 182 ] അനുബന്ധം VI

പരിഷത്തിനെതേടിയെത്തിയ അവാർഡുകൾ

1983 : ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചി (ICSSR)ന്റെ വിക്രം സാരാഭായ് അവാർഡ്

1989 : കേന്ദ്ര സർക്കാരിന്റെ ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാർ, വൃക്ഷമിത്ര പുരസ്കാർ

1990 : യു.എൻ.ഇ.പി.യുടെ ഗ്ലോബൽ 500 റോൾ ഓഫ് ഓണർ

1990 : യുനെസ്കോയുടെ കിങ് സെജോങ്ങ് സാക്ഷരതാ അവാർഡ്

1996 : ബദൽ നൊബേൽ സമ്മാനമെന്നറിയപ്പെടുന്ന റൈറ്റ് ലൈവ്ലി ഹുഡ് അവാർഡ്

1998 : ദുബായിലെ 'ദല' യുടെ പുരസ്കാരം

2003 : ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് അസോസിയേഷന്റെ ജവഹരിലാൽ നെഹ്റു പ്രൈസ്

 INDIAN COUNCIL OF SOCIAL SCIENCE RESEARCH FOURTH VIKRAM SARABHAI MEMORIAL AWARD TO KERALA SASTRA SAHITHYA PARISHAD.
CITATION
Kerala SastraSahitya Parishad is a voluntary, non-governmental organization, striving for the popularisation of science and promotion of scientific temper among all sectors of the people. As an idea it is 25 years old, as a body of individuals it is 20 years old, as an organisation it is 15 years old and as a People's Movement it is just 10 years old. During these years, the KSSP has continuously tried to interact with the society around it with the aim of both learning from the environment and redefining its objectives and influencing society in the best tradition of science.
The KSSP was initiated over two decades ago, by a group of individuals with a view to promoting science. The organisation then had before it a set of simple objectives essentially communicating scientific information to the people in their mother tongues. This was done through seminars and publications. Though this may look simple, at that time, even such an idea was considered 'unusual.' [ 183 ]  Through its formative years, the KSSP slowly evolved into a much larger organisational structure-now comprising of more than a few hundred activists, over ten thousand members, and many more friends and sympathisers, spread all over the State in over 500 units. The membership too is not confined to only the science based academics - with people from all walks joining in.

The activity spectrum too has undergone a rapid transformation. There are science popularisation programmes in schools; every January the KSSP plans a science week organising thousands of lectures on important themes across the state, science quizzes, talent tests etc. What is important is that through all these activities an attempt has been made to generate a concern about science as a method and as a way of life among the people. Recognising the social orientation of science, the KSSP launched a major new programme of extensive mass contacts by using campaigns and jathas. It is through this process that the people have been involved in discussions of key issues and problems confronting them. These are issues related to the environment pollution, deforestation etc. Unscientific planning and management of development projects; campaigns against expensive curatively-oriented medicine and rapacious drug companies etc. This has also resulted in shift from relying exclusively on the printed medium to the use of discussion groups and informal chit-chats i.e. from propagation to dialogue. The KSSP represents a critical, innovative organisational efforts addressing itself not only to some of the most crucial questions of social transformation facing our country its unique contribution lies in its basic assumption which it has so successfully put into practice, that science is not a specialised elite activity - that the common citizen is capable of both comprehending the general principles of science, and under appropriate circumstances, practice the principles. It is the efforts to build a mass movement of the people through discussions on various issues of science and technology affecting their daily lives and the advocacy of science as a value system that have brought to focus the interface between science and society. It is in this task of 'conscientization' that the KSSP has done and continues to do a signal service to our nation. The Vikram Sarabhai Foundation and ICSSR are priveleged to confer this honour.

Dr.D.D.Narula

Member Secretary

18th October 1983 [ 184 ] UNESCO, KING SEJONG LITERACY PRIZE FOR 1990

Having examined twenty-three nominations submitted by governments and five by non-governmental organizations and in compliance with the stipulations and criteria of the General Rules governing the Award of Prizes for Meritorious Work in Literacy. THE JURY has unanimously decided to award:

The King Sejong Literacy Prize to KERALA SASTRA SAHITHYA PARISHAD (KSSP) Trivandrum, (SCIENCE POPULARISATION MOVEMENT) INDIA for (1) having been actively involved since its inception in 1962 as a science popularization movement, in science communication, environmental and health education and in the application of science, technology and education to development; (2) conducting far reaching campaigns and using popular communication tools, such as theatre, puppetry and regular publications, brochures, etc. to inform the public and create positive attitudes and stimulate action; having made a signifacant impact on science movements in other States and prompted the organization of a campaign known as the 'All India People's Science March'. followed by the establishment of the 'All India People's Science Network',(3) launching in 1986 a broad five-year action programme to make the entire State fully literate and on the basis of the 1989 'lead kindly light' literacy campaign in the district of Ernakulam which made all the 3 million people of the district, literate leading the Prime Minister to declare Ernakulam as the first fully literate district of India in this International Literacy Year.

Members of THE JURY

Mr.Malcom S. Adiseshaiah

Mr.Paulo Freire

Mr.I.E.I.Shibly

Mr.GN.Filonov

Mrs.Martha M.Mvungi

Mr. Thomas G.Sticht [ 185 ] THE RIGHT LIVELIHOOD AWARD

for vision and work forming an essential contribution to making life more whole, healing our planet and uplifting humanity is presented to Kerala Sastra Sahithya Parishath, Stockholm December 9, 1996 [ 187 ] അനുബന്ധം VI

ചുരുക്കെഴുത്തുക്കളുടെ പൂർണരൂപം

എ.പി.സി - എ.പി.ചന്ദ്രൻ

സി.ജി - സി.ജി.ശാന്തകുമാർ

സി.പി - സി.പി.നാരായണൻ

എം.പി - എം.പി.പരമേശ്വരൻ

എൻ.വി - എൻ.വി.കൃഷ്ണവാര്യർ

പി.ടി.ബി - പി.ടി.ഭാസ്കരപ്പണിക്കർ

എം.എൻ.എസ് - എം.എൻ.സുബ്രഹ്മണ്യൻ

വി.കെ.ഡി. - വി.കെ.ദാമോദരൻ

കെ.കെ. - കെ.കെ.കൃഷ്ണകുമാർ

എം.കെ.പി - എം.കെ.പ്രസാദ്

പി.എസ്.എം. - പീപ്പിൾസ് സയൻസ് മൂവ്മെന്റ്

ഡി.എസ്.ടി - ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് & ടെക്നോളജി

എ.ഐ.പി.എസ്.എൻ - ആൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ് വർക്ക്

ആർ.ഇ.സി - റീജനൽ എഞ്ചിനീയറിംഗ് കോളേജ്

സി.എഫ്.ടി.ആർ.ഐ - സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

ബി.എ.ആർ.സി - ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ

ടി.ഐ.എഫ്.ആർ - ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്

എസ്.ഡബ്ളിയു.എഫ്. - സെൽഫ് വർക്കേഴ്സ് ഫോറം [ 188 ] സി.എസ്.ഐ.ആർ. - സെന്റർ ഫോർ സയന്റിഫിൿ ആന്റ് ഇൻഡസ്ടിയൽ റിസർച്ച്

ബി.ഡി.ഒ - ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർ

എൻ.സി.എസ്.ടി.സി - നാഷണൽ കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആന്റ് കമ്യൂണിക്കേഷൻ

സി.ഡി.എസ് - സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസ്

ഐ.ഐ.ടി - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

ഐ.ഐ.എം - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്

ഡി.പി.ഇ.പി - ഡിസ്‌ട്രിക് പ്രൈമറി എഡ്യുക്കേഷൻ പ്രോഗ്രാം.

എസ്.എ.ഇ.പി - സ്റ്റേറ്റ് അഡൽട്ട് എഡ്യുക്കേഷൻ പ്രോഗ്രാം.

എൻ.എ.ഇ.പി - നാഷണൽ അഡൽട്ട് എഡ്യൂക്കേഷൻ പ്രോഗ്രാം

എഫ്.സി.ആർ.എ - ഫോറിൻ കറൻസി റെഗുലേഷൻ ആക്ട്

പി.എൽ.ഡി.പി - പാർട്ടിസിപെറ്ററി ലോക്കൽ ഡവലപ്പ്മെന്റ് പ്രോഗ്രാം

ഗാലസ (ജി.എ.എൽ.എ.എസ്.എ) - ഗ്രൂപ്പ് അപ്രോച്ച് ഫോർ ലോക്കലി അഡാപ്റ്റബിൾ ആന്റ് സസ്റ്റൈനബിൾ അഗ്രികൾച്ചർ

എച്ച്.എം.ടി. - ഹിന്ദുസ്ഥാൻ മിഷൻ ടൂൾസ്

പി.ബി.വി.എം. - പശ്ചിമബംഗാൾ വിജ്ഞാൻമഞ്ച്

ബി.ജി.വി.എസ്. - ഭാരത് ഗ്യാൻ വിജ്ഞാൻ സമിതി

എൻ.ജി.ഒ. - നോൺ ഗവർമ്മെണ്ടൽ ഓർഗനൈസേഷൻ

സി.എഫ്.എൽ. - കോംപാക്റ്റ് ഫ്ളൂറസെന്റ് ലാംബ് [ 189 ] == ജനകീയ ==

ശാസ്ത്രപ്രസ്ഥാനം

[തിരുത്തുക]

ഡോ.എം.പി.പരമേശ്വരൻ

[തിരുത്തുക]

“ഇതേവരെ ശാസ്ത്രത്തെ ബഹുജന ശത്രുക്കളാണ് ഉപയോഗിച്ചത്.... ഇത് തിരുത്താനുള്ള പ്രവർത്തനമാണ് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന ആശയപ്രചാരണം. ശൈശവദശയിൽതന്നെ കൈവിട്ടുപോയ ശാസ്ത്രത്തെ അതിന്റെ ശരിയായ രക്ഷിതാക്കളുടെ-അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ-പക്കൽ തിരിച്ചേൽപിക്കുക എന്ന ലക്ഷ്യവും അതിൽ അടങ്ങിയിരിക്കുന്നു... ജനങ്ങളെ എന്നുപറഞ്ഞാൽ അവരുടെ സമസ്ത പ്രസ്ഥാനങ്ങളെയും ബഹുജന സംഘടനകളെയും ശാസ്ത്രാഭിമുഖ്യമുള്ളവരാക്കുക, ശാസ്ത്രീയ ചിന്താഗതിയിലേക്കു നയിക്കുക എന്ന താത്കാലിക കടമയാണ് അതിനുള്ളത്. ഈ 'താത്കാലികഘട്ടം' കുറെ ദശകങ്ങളെങ്കിലും നീണ്ടുനിൽക്കാനാണ് സാധ്യത".

ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ നാലരപ്പതിറ്റാണ്ടുകാലത്തെ വളർച്ചയുടെയും വികാസത്തിന്റെയും ചരിത്രം വിശ്ലേഷണാത്മകമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
[തിരുത്തുക]

₹:100.00 ISBN:978-81-7690-177-2