ചരിത്രവും കർമ്മശാസ്ത്രവും മദ്ഹബും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
Charithravum Karma Sasthravum by V. V. Abdulla Sahib

എന്നും ഇസ്ലാമിക സമൂഹത്തിൽ നമുക്ക് ഉണ്ടാകാറുള്ള സംശയങ്ങൾ അതിനുള്ള ഉത്തരങ്ങളും വി.വി. അബ്ദുല്ല സാഹിബിന്റെ ഈ പുസ്തകത്തിൽ ഒരു സംഭാഷണ രീതിയിൽ നമ്മുടെ മുന്നിൽ എത്തിക്കുന്നു.

ആമുഖം[തിരുത്തുക]

ഒരു കഥപറയട്ടെ. അഭ്യസ്തവിദ്യനും ഉൽപ്പതിഷ്ണുവും ചിന്ത കനുമായ ഒരു അമുസ്ലിം യുവാവ്‌ തന്റെ മുസ്ലിം സ്നേഹിതനെ സമീ പിച്ച്‌ ഇപ്രകാരം പറഞ്ഞു. “നിങ്ങൾ തന്ന പല പുസ്തകങ്ങളും ഞാൻ വായിച്ചു. മറ്റു പല മതഗ്രന്ഥങ്ങളും വായിച്ചു.എനിക്ക്‌ ഇസ്ലാം മതത്തോ ടാണ്‌ ആഭിമുഖ്യം തോന്നിയത്‌.ഞാൻ മുസ്ലിമാകാൻ ആഗ്രഹിക്കുന്നു. എന്താ അഭിപ്രായം" ?

സ്നേഹിതന്റെ മറുപടി : “നിങ്ങൾ നേർമാർഗ്ഗം കണ്ടു. സന്തോ ഷം. ഏകദൈവ സിദ്ധാന്തം സ്വീകരിച്ച്‌ മുസ്ലീമാകുക. ഇനി താമസി ക്കേണ്ട."

ഒരു സംശയം : “അമുസ്ലിം യുവാവ്‌ തുടർന്നു പറഞ്ഞു. -ഷിയാ രാഷ്ട്രീയമായി ഉത്ഭവിച്ചതാണ്‌ എന്ന്‌ ഞാൻ പഠിച്ചു. അതിനാൽ സുന്നി മുസ്ലീമാവാനാണ്‌ തീരുമാനം. എന്നാൽ ഏത്‌ മദ്ഹബിലാണ്‌ ചേരേണ്ട ത്‌ ? ഹനഫി, മാലിക്കി, ശാഫിഈ, ഹമ്പിലീ എന്നിങ്ങനെ നാലിൽ ഏതാണ്‌ ഞാൻ സ്വീകരിക്കേണ്ടത്‌ 7

മറുപടി : “നാലും ശരിയാണ്‌. ഇഷ്ടമുള്ളത്‌ സ്വീകരിക്കാം”

വീണ്ടും സംശയം. ഇതിലേതാണ്‌ കൂടുതൽ നല്ലത്‌. അത്‌ പറ ഞ്ഞുതരിക. പ്രത്യുത്തരം : “അങ്ങനെ മേന്മയും താഴ്മയും മഹ്ദബുകൾക്കി ല്ല. എല്ലാത്തിനും തുല്യസ്ഥാനമാണ്‌. വിവേചനം പാടില്ല.”

യുവാവ്‌ വീണ്ടും : “എന്നാൽ റസൂലും ഖലീഫമാരും ഏത്‌ മദ്ഹബിലായിരുന്നു ? അതറിഞ്ഞാൽ ആ മദ്ഹബിൽ ചേരാം”

മുസ്ലിം സ്നേഹിതൻ : അക്കാലത്ത്‌ മദ്ഹബില്ല. അവർക്കാർക്കും മദ്ഹബുണ്ടായിരുന്നില്ല.

വീണ്ടും സംശയം : “ഇസ്ലാം പ്രബോധകൻമാർക്ക്‌ മദ്ഹബുണ്ടാ യിരുന്നില്ലെങ്കിൽ പിന്നെ നിങ്ങൾക്കെങ്ങിനെയുണ്ടായി?”

മുസ്ലിം : “അത്‌ പിൽക്കാലത്ത്‌ മതപണ്ഡിതൻമാർ ഉണ്ടാക്കിയ താണ്‌.”

യുവാവ്‌ : “പിൽക്കാലത്തുണ്ടാക്കിയ മദ്ഹബാണ്‌ നിങ്ങൾ അനു സരിക്കുന്നത്‌ എങ്കിൽ എനിക്കത്‌ വേണ്ട. ദൈവദൂതൻ പഠിപ്പിച്ച മദ്ഹ ബല്ലാത്ത പൊതു ഇസ്ലാമാണ്‌ എനിക്കുവേണ്ടത്‌. അതെവിടെയാണുള്ള ത്‌.ദയവായി എനിക്ക്‌ മാർഗ്ഗനിർദ്ദേശം നൽകുക.”

മുസ്ലിം : “അങ്ങിനെ ഒരു ഇസ്ലാം ഇപ്പോൾ ഇല്ല. ഇപ്പോൾ എവിടെ നോക്കിയാലും, ലോകത്തെവിടേയും ഈ നാലിലൊരു മദ്ഹബിനെ പിൻപറ്റിയവരല്ലാതെ മദ്ഹബില്ലാത്ത മുസ്ലിമില്ല”

അമുസ്ലിം സഹോദരൻ : “നബി പഠിപ്പിച്ച ശുദ്ധ ഇസ്ലാമാണ്‌ എനിക്ക്‌ വേണ്ടത്‌. അതിപ്പോഴില്ലെങ്കിൽ പണ്ഡിതൻമാരുടെ ഇസ്ലാം സ്വീക രിക്കാൻ ഞാൻ തയ്യാറില്ല. അതുകൊണ്ട്‌ ഇസ്ലാം ആശ്ലേഷിക്കാനുള്ള എന്റെ തീരുമാനം ഞാൻ റദ്ദാക്കുകയാണ്‌.

കഥ ഇവിടെ അവസാനിക്കുന്നു. ഇത്‌ വായിച്ചപ്പോൾ നിങ്ങളുടെ ബുദ്ധിയിൽ ഒരു “തരിപ്പ്‌” തോന്നിയോ? ഇല്ലെങ്കിൽ നിങ്ങളുടെ ഹൃദയ ത്തിലൂടെ ഇസ്ലാമിക “കറന്റ്‌" ഒഴുകുന്നില്ലെന്ന്‌ മനസ്സിലാക്കുക. നിങ്ങൾ നാമമാത്ര മുസൽമാനാണ്‌. ബോധപൂർവ്വം മുസ്ലിമായിട്ടില്ല. അതിനാൽ ആമുഖം ഒന്നുകൂടി വായിക്കൂ. ചിന്തിക്കു. ഈ ഗ്രന്ഥം വായിക്കു. അല്ലാഹു നമ്മെ ഹിദായത്തിലാക്കട്ടെ.


ഗ്രന്ഥകാരൻ

വി.വി.അബ്ദുല്ല സാഹിബ്.

ചരിത്രവും കർമ്മ ശാസ്ത്രവും മദ്ഹബും[തിരുത്തുക]

കച്ചവടക്കാരനായ അബ്ദുസ്സലാം സ്നേഹിതനായ അബ്ദുൽ റഹി മാനെ ഒന്നു സന്ദർശിക്കാൻ തീരുമാനിച്ചു. നേരിൽ കണ്ടിട്ട് കുറേനാളാ യതുകൊണ്ടും കണ്ടാൽ ഗുണകരമായ സംഭാഷണം നടത്താറുള്ളതു കൊണ്ടും ഒഴിവുദിവസമായ ഒരു ഞായറാഴ്ച അബ്ദുസ്സലാം അബ്ദുൽ റഹിമാന്റെ വീട്ടിലെത്തി. കുറേനാളായി കാണാതിരുന്ന സ്നേഹിതന്റെ ആഗമനത്തിൽ അത്യധികം സന്തുഷ്ടനായ റഹിമാൻ ആദരപൂർവ്വം സലാമിനെ സ്വീകരിച്ചു.

റഹിമാൻ : കണ്ടതിൽ സന്തോഷം. ഇങ്ങോട്ട്‌ എഴുന്നള്ളിയതിന്‌ നന്ദി. എന്ത്‌ തോന്നിയാവോ?

സലാം : ഞായറാഴ്ച കടയില്ലാ. ഒരു തോന്നൽ, നമ്മൾ തമ്മിൽ കണ്ടിട്ട്‌ വളരെനാളായല്ലോ. വല്ലതും നല്ലത്‌ സംസാരിച്ച്‌ അല്പം സമയം ചെലവഴിക്കാമല്ലോ എന്ന ആശയോടെ പുറപ്പെട്ടതാണ്‌.

റഹിമാൻ : വളരെ നല്ല ആശ. വളരെ നല്ല ആശയം. സംഭാഷണം കൊണ്ടെന്തെങ്കിലും നേട്ടമുണ്ടാക്കാമെന്നാഗ്രഹിക്കുന്നത്‌ അഭിന ന്ദനം അർഹിക്കുന്നു. ആ നേട്ടം ഭൗതികമല്ലെന്നും വൈജ്ഞാനി കമാണെന്നും വ്യക്തം.

സലാം : അതിന്‌ സംശയമില്ല. എന്തെങ്കിലും പറഞ്ഞ്‌ സമയം കളയാ നാണെങ്കിൽ അയലോരത്ത്‌ എത്രയോ ആളുകളുണ്ട്‌. ബുദ്ധിപര മായ നേട്ടങ്ങളുണ്ടാവണമെങ്കിൽ അതിന്റേതായ ഉറവിടത്തിലെത്ത ണമല്ലോ. അത്തരം ആളുകൾ എണ്ണത്തിൽ കുറവാണ്താനും.

റഹീമാൻ : അപ്പോൾ സലാമെ, ഒരു ചോദ്യം. എന്താണ്‌ സലാമിന്റെ പൊതുവിലുള്ള ലക്ഷ്യം?

സലാം : എന്റെ ദൈനംദിന ലക്ഷ്യം മൊത്തത്തിൽ പറഞ്ഞാൽ അരിക്ക്‌ കാശുണ്ടാക്കൽ തന്നെ. (ചിരിക്കുന്നു)

റഹിമാൻ : എന്തിനാണ്‌ അരി സലാമെ?

സലാം : ഭക്ഷണം കഴിക്കാൻ. അങ്ങിനെ വിശക്കാതെ ജീവിക്കാൻ.

റഹിമാൻ : അപ്പോ എന്തിനാ ജീവിക്കുന്നത്‌?

സലാം : ജനിച്ചുപോയില്ലേ. മരിക്കുന്നതുവരെ ജീവിക്കാതെ എന്തുചെ യ്യും?

റഹിമാൻ : അപ്പോൾ വീണ്ടും ചോദ്യം - എന്തിനാ ജനിച്ചത്‌? സലാം : അള്ളാ.. അതെനിക്കറിയില്ല.

റഹിമാൻ : എന്താ സലാം കുടുങ്ങിയോ? ഇതുവരെ എല്ലാ ചോദ്യങ്ങൾ ക്കും ഉത്തരം തന്നിട്ട്‌ ഇപ്പോൾ ഈ ചോദ്യത്തിനുത്തരം കിട്ടാ തിരിക്കാൻ കാരണമെന്ത്‌?

സലാം : അതും എനിക്കറിയില്ലെന്ന്‌ തന്നെ എളുപ്പത്തിൽ പറഞ്ഞൊഴി യാനാണ്‌ ഞാനുദ്ദേശിക്കുന്നത്‌.

റഹിമാൻ : ആ ഉത്തരം ഞാൻ പറഞ്ഞുതരട്ടേ ?

സലാം : കൊള്ളാം. പഠനം അങ്ങനെ നമുക്ക്‌ തുടങ്ങാം

റഹിമാൻ : നമ്മുടെ ചോദ്യോത്തരപരമ്പരയാണ്‌ ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിൽ കൊണ്ടെത്തിച്ചത്‌. ഈ ചോദ്യത്തിന്‌ കളമൊരുക്കി യത്‌ സലാമാണ്‌. ഈ ചോദ്യത്തിന്‌ ഉത്തരം കിട്ടാതെയാവാൻ കാരണം എന്റെ ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം തെറ്റായതു കൊണ്ടാണ്‌.

സലാം : അങ്ങനെയാണെങ്കിൽ ഞാൻ ഉത്തരം തിരുത്തി ശരിയായ മറു പടി തരാൻ ശ്രമിക്കാം. നമുക്ക്‌ ആദീംപൂതീം തുടങ്ങാം.

റഹിമാൻ : കൊള്ളാം. സന്തോഷം. .തലക്കന്ന്‌ തുടങ്ങാം. തുടങ്ങുന്ന തിന്‌ മുമ്പ്‌ നമ്മുടെ ചോദ്യോത്തരത്തിനോ, സംഭാഷണത്തിനോ, സംവാദത്തിനോ ആവശ്യമായ ഒരടിസ്ഥാനം നിശ്ചയിക്കണം.

സലാം : അങ്ങനെയാവാം ? എന്താണടിസ്ഥാനം?

റഹിമാൻ : നമ്മളെന്തെങ്കിലും പറഞ്ഞ്‌ സമയം കളയാനല്ലല്ലോ പുറപ്പാട്‌. ജീവിതത്തിലെ ഓരോ നിമിഷവും വിലപിടിപ്പുള്ളതാണ്‌. അത്‌ വ്യർത്ഥമാക്കാതെ നല്ല നിലയിൽ ചെലവാക്കണം. അല്ലേ ?

സലാം : വളരെ ശരിയാണ്‌.

റഹിമാൻ : അപ്പോൾ നാം മുസ്ലിംകൾ എന്ന നിലക്ക്‌ വേണം സംഭാഷിക്കാൻ. വെറും നാടൻ രീതിയിലല്ല. സമ്മതിച്ചോ ?

സലാം : ഓ, ഒരു മടിയുമില്ലാതെ സമ്മതിച്ചു. റഹിമാൻ : ഞാനെന്താ ഉദ്ദേശിക്കുന്നതെന്ന്‌ മനസ്സിലായോ ? സലാം : ഇല്ല, പിടികിട്ടിയില്ലല്ലോ.

റഹിമാൻ : മുസ്ലിം എന്ന നിലക്ക്‌ സംസാരിക്കയെന്ന്‌ വെച്ചാൽ നമ്മുടെ ഭരണഘടനയായ ഖുർആന്റെ അടിസ്ഥാനത്തിൽ സംസാരിക്കണ മെന്നർത്ഥം. സലാം : അത്‌ ചോദിക്കാനുണ്ടോ ? മുൻകൂട്ടി നിശ്ചയിക്കാനുണ്ടോ ? നമുക്ക്‌ എന്തിനും ഏതിനും അടിത്തറ ഖുർആനാണല്ലോ. റഹിമാൻ ഖുർആനെ അംഗീകരിച്ചു എന്നാണല്ലോ സലാം പറഞ്ഞത്‌ ?

സലാം : സംശയമില്ല.

റഹിമാൻ : ഖുർആനെ അംഗീകരിക്കുന്നതിന്റെ അർത്ഥം അത്‌ അവത രിപ്പിക്കപ്പെട്ട പ്രവാചകൻ മുഹമ്മദ്‌ നബി (സ) യിൽ വിശ്വസി ക്കുന്നു എന്നർത്ഥം.

സലാം : നിസ്സംശയം.

റഹിമാൻ : നബിയിൽ വിശ്വസിക്കുന്നു എന്നതിന്റെ അർത്ഥം ആ നബിയെ നിയോഗിച്ച അല്ലാഹുവിൽ വിശ്വസിക്കുന്നു എന്നാണ്‌.

സലാം : അതും ശരി തന്നെ.

റഹിമാൻ : സലാം ഒന്നും വിചാരിക്കരുത്‌. ഇതിലൊക്കെ വിശ്വാസമുള്ള ആളാണ്‌ സലാം എന്നെനിക്കറിയാതെയല്ല ഇങ്ങനെയൊക്കെപ്പറ യുന്നത്‌. നമ്മുടെ സംസാരം നമ്മെ എവിടേക്കെത്തിക്കുമെന്നറി യില്ല. എപ്പോഴും ഏകദൈവത്തിലുള്ള വിശ്വാസം, നബിയിലുള്ള വിശ്വാസം, ഖുർആന്റെ അമാനുഷികതയിലും അപ്രമാദിത്യത്തി ലുമുള്ള വിശ്വാസം - ഈ അടിസ്ഥാനം കൈവിടരുത്‌. അതായത്‌ എന്തും ഖുർആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലായി രിക്കണം വിലയിരുത്തുന്നതും സ്വീകരിക്കുന്നതും തിരസ്ക്കരിക്കു ന്നതും. സമ്മതിച്ചല്ലോ ?

സലാം : മുസ്ലീമെന്ന നിലയ്ക്ക്‌ ഇതൊക്കെ സമ്മതിക്കാൻ രണ്ടുവട്ടം ചിന്തിക്കേണ്ടതില്ലല്ലോ.

റഹിമാൻ : ഇനി നമുക്ക്‌ ആദീം പൂതീം തുടങ്ങാം. ചോദ്യം ആരംഭി ക്കാം. എന്താണ്‌ സലാമിന്റെ ജീവിതലക്ഷ്യം ? ഒന്നുകൂടി ഒതുക്കി സൂക്ഷിച്ചുചോദിക്കാം. - ഇഹലോകജീവിതത്തിലെ പരമലക്ഷ്യം?

സലാം : പരലോകജീവിതം നന്നാക്കിത്തീർക്കുക തന്നെ.

റഹിമാൻ : പരലോകജീവിതം നന്നാക്കാൻ നമ്മളെന്ത്‌ വേണം ?

സലാം : യഥാർത്ഥമുസ്ലിമായി ജീവിക്കണം.

റഹിമാൻ : എന്ന്‌ വെച്ചാൽ ഖുർആനും സുന്നത്തുമനുസരിച്ച്‌ ഇസ്ലാമി കശരീഅത്തനുസരിച്ച്‌ ജീവിക്കണമെന്നർത്ഥം.

സലാം : അതെ. അത്‌ ശരി തന്നെ.

റഹിമാൻ ; നമ്മൾ അറബികളല്ല. അറബി ഭാഷ അറിയില്ല. ഖുർആൻ വായിക്കാനറിയാമെന്നല്ലാതെ അതിന്റെ അർത്ഥം അറിയില്ല. അതി നാൽ ഖുർആന്റെ വിധിവിലക്കുകളെല്ലാം ആ ഗ്രന്ഥത്തിൽ നിന്ന്‌ നേരിട്ട്‌ മനസ്സിലാക്കാനുള്ള യോഗ്യത നമുക്കില്ല. അപ്രകാരം തന്നെ നബി(സ) യുടെ ഉപദേശങ്ങൾ, സുന്നത്തുകൾ, രേഖപ്പെടുത്തിയി ട്ടുള്ള ഗ്രന്ഥങ്ങളിൽ നിന്ന്‌ അവ മനസ്സിലാക്കാൻ നാം പ്രാപ്തരല്ല. അപ്പോൾ എങ്ങിനെ ഖുർആനും സുന്നത്തുമനുസരിച്ച്‌ നാം ജീ വിക്കും ?

സലാം : ഖുർആനും സുന്നത്തും അറബി ഭാഷയിൽക്കൂടി മനസ്സിലാ ക്കാൻ മുസ്ലിം ബഹുജനങ്ങൾക്ക്‌ സാധിക്കില്ല. മുസ്ലിയാക്കൾക്ക്‌ മാത്രമേ അതിന്‌ കഴിയൂ. നമ്മളൊക്കെ അടിസ്ഥാനപ്രാഥമിക പാഠ ങ്ങൾ - അമലിയ്യാത്തും ദീനിയ്യാത്തും മദ്രസ്സകളിൽ നിന്ന്‌ പഠിക്കു ന്നു. പിന്നെ സമുദായജീവിതത്തിൽ പരമ്പരയായി ചെയ്തുപോ രുന്ന ആചാരാനുഷ്ഠാനങ്ങൾ കണ്ടും കേട്ടും പഠിക്കുന്നു. അങ്ങനെ നമ്മുടെ നിത്യജീവിതം നടക്കുന്നു. പിന്നെ ആഴത്തിലുള്ള പരി ജ്ഞാനം ഗ്രന്ഥപാരായണത്തിലൂടെയും പണ്ഡിതന്മാരുടെ പ്രഭാ ഷണങ്ങളിലൂടെയും നാം നേടുന്നു. അങ്ങനെ വിവിധ മാർഗ്ഗേണ ലഭ്യമാകുന്ന വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ നാം മുസ്ലിമായി ജീവിക്കുന്നു.

റഹിമാൻ : സലാം പറഞ്ഞത്‌ പരമാർത്ഥമാണ്‌. അധികം ജനങ്ങളുടേയും ഇസ്ലാമിക വിജ്ഞാനം മദ്രസ്സയിൽ നിന്നും പണ്ഡിതന്മാരുടെ ഉപ ദേശങ്ങളിൽ നിന്നും ലഭിക്കുന്നതാണ്‌.ഗ്രന്ഥപാരായണം വളരെ ചുരുക്കം പേർക്ക്‌ മാത്രമേ ശീലമുള്ളൂ. ഒരു ന്യൂനപക്ഷം മാത്രമേ ഗ്രന്ഥങ്ങളിൽ നിന്ന്‌ മതവിജ്ഞാനം നേടുന്നുള്ളു. മദ്രസ്സ ജീവിത ത്തിൽ നിന്ന്‌ ചില അനുഷ്ഠാനങ്ങളും പൊതുജീവിതത്തിൽ പാലി ക്കേണ്ടുന്ന സ്വഭാവരീതികളും മനസ്സിലാക്കാം. പക്ഷേ ബാലപ്രാ യത്തിൽ അഭ്യസിക്കുന്ന ആ പാഠങ്ങളെല്ലാം ഹൃദയത്തിൽ ചിര സ്ഥായിയായി ഉറച്ചുനിന്നെന്നുവരില്ല. കുറേ മറന്നുപോകും. കൂറേ ജീവിതത്തിൽ പ്രയോഗിക്കാതെ മങ്ങിമയങ്ങി മനസ്സിൽ കിടക്കും. ബോധപൂർവ്വമായി ഇസ്ലാമിനെ നാം പഠിക്കുന്നത്‌ കുറേ മുതിർന്ന തിന്‌ ശേഷം പണ്ഡിതന്മാരുടെ മത്രപ്രഭാഷണങ്ങൾ കേൾക്കുന്ന തിലൂടെയാണ്‌. അതും മതകാര്യങ്ങളിൽ താൽപ്പര്യമുണ്ടെങ്കിൽ മാത്രം. ഇസ്ലാമിനെ ആഴത്തിൽ പഠിക്കാനും യഥാർത്ഥ മുസ്ലിമായി ജീവിക്കാനും താൽപ്പര്യമുള്ളവർ വളരെയധികം പേരുണ്ടാവുമെന്ന്‌ കരുതുന്നുണ്ടോ ?

സലാം : സത്യസന്ധമായും ആത്മാർത്ഥമായും ഇസ്ലാമികവിധിവിലക്കു കൾ പൂർണ്ണമായും ജീവിതത്തിൽ പകർത്തി നല്ല മുസ്ലിമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ വളരെ കുറവായിരിക്കുമെന്ന്‌ ഊഹി ക്കേണ്ടിയിരിക്കുന്നു. പരസ്യമായിത്തന്നെ അനിസ്ലാമിക വൃത്തിയിൽ ഏർപ്പെട്ടിട്ടുള്ളവർ വളരെ അധികമുള്ളതായി സാമൂഹ്യജീവിത ത്തിൽ നമുക്കനുഭവപ്പെടുന്നുണ്ട്‌.

റഹിമാൻ : അത്‌ സത്യമാണ്‌. അധികം മുസ്ലിംകളും നാമമാത്രമുസ്ലിംക ളാണ്‌. സമൂഹത്തിന്റെ പൊതുജീവിതത്തിൽ പങ്കാളികളായി കാലം കഴിക്കുകയാണ്‌ അവർ. വെള്ളിയാഴ്ച ജുമുഅയിലും രണ്ട്‌ പെരു ന്നാൾ നമസ്ക്കാരങ്ങളിലും മാത്രം പങ്കെടുത്തു തൃപ്തിപ്പെടുന്ന വർ എത്രയോ പേരുണ്ട്‌. പിന്നെ പള്ളികളിൽ ആഘോഷിക്കാറുള്ള മൌലീദ്‌, റാത്തീബ്‌, ഹദ്ദാദ്‌ എന്നിവയിലും അവർ ഭാഗഭാക്കുകളാ കും. അത്രമാത്രം.

സലാം : ഭൂരിപക്ഷം മുസ്ലിങ്ങളും അത്തരക്കാരാണ്‌. അതിൽ കവിഞ്ഞ താൽപ്പര്യം മതകാര്യങ്ങളിൽ അവർ കാണിക്കുകയില്ല. ഒന്നാമത്‌ അതിന്‌ അവർക്ക്‌ സമയമില്ല. മഈശത്തിന്റെ കാര്യത്തിൽ അത്യ ദ്ധ്വാനംചെയ്തു സമയം കഴിക്കുന്ന അവരിൽ നിന്ന്‌ കൂടുതലായൊ ന്നും പ്രതീക്ഷിച്ചുകൂടാ. രണ്ടാമതായി മറ്റെരു കാരണം പറയാം. മതാനുഷ്ഠാനകാര്യങ്ങളിലോ ഇസ്ലാമിക സ്വഭാവസംസ്കാരകാര്യ ങ്ങളിലോ നിഷ്ഠ കാണിക്കുവാൻ അവരെ നിർബന്ധിക്കുന്ന ഒരു സാഹചര്യവും നിലവിലില്ല. അവരെങ്ങനെ ജീവിച്ചാലും മറ്റാരും അത്‌ ശ്രദ്ധിക്കാനോ ചോദിക്കാനോ ഉപദേശിക്കാനോ ഒരുമ്പെടാ റില്ല.പിന്നെങ്ങനെ നടന്നാലെന്താ? ആരേയും പേടിക്കേണ്ടതില്ല.

റഹിമാൻ : വളരെ സത്യസന്ധമായ ഒരു വിലയിരുത്തലാണത്‌. നന്മ ഉപദേശിക്കുക, തിന്മ നിരോധിക്കുക എന്ന ഇസ്ലാമിക കർത്തവ്യം പൊതുവെ മുസ്ലിങ്ങൾ നിർവ്വഹിക്കുന്നില്ല. അന്യോന്യം സ്നേഹം വേണ്ട അളവിലില്ല. സഹായസഹകരണങ്ങളില്ല. ചുരുക്കത്തിൽ മുസ്ലിം സാഹോദര്യവും ഐക്യവും സമുദായത്തിൽ നിന്നും അപ്ര തൃക്ഷമായിരിക്കുന്നു. നേതൃത്വമില്ലാത്ത അനാഥാവസ്ഥ അനുഭവ പ്പെടുന്നു.

സലാം : എനിക്കും ചില സമയത്ത്‌ അങ്ങനെ തോന്നിപ്പോകാറുണ്ട്‌. മുസ്ലിം സമുദായത്തിന്റെ പൊതുനിലവാരം മോശമായിട്ടുണ്ട്‌. നിങ്ങൾ പറഞ്ഞ മാതിരി സാഹോദര്യവും ഐക്യവും അപ്രത്യക്ഷ മാവുക മാത്രമല്ല തൽസ്ഥാനത്ത്‌ ഛിദ്രവും ശത്രുതയും ഉടലെടു ത്തിട്ടുണ്ട്‌. അന്യോന്യം തല്ലാനും കൊല്ലാനും മുസ്ലിംകൾ തയ്യാറാ യി നടക്കുകയാണ്‌. സമാധാനത്തിന്റെ മതമാണ്‌ ഇസ്ലാമെന്ന്‌ നാം ഘോഷിക്കുന്നു. നമ്മുടെ പള്ളികളിലാണ്‌ അടിപിടിയും കത്തിക്കു ത്തും നടക്കുന്നത്‌. ഈ പുരോഗമനാശയക്കാർ രംഗത്തെത്തിയ തോടെ നൂറ്റാണ്ടുകളോളം ഏകീകൃതമായിരുന്ന മുസ്ലിം സമൂഹം തകർന്നു തുണ്ടങ്ങളായി.

റഹിമാൻ : നമുക്കെങ്ങനെ ഈ നൂറ്റാണ്ടുകളെല്ലാം ഏകരൂപത്തിൽ തർക്കവിതർക്കങ്ങളില്ലാതെ ജീവിക്കാൻ സാധിച്ചു. അതു പോലെ ഇനിയും കഴിഞ്ഞുകൂടെ ?

സലാം : അന്ന്‌ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരായിരുന്നു. സമൂഹാ ചാരാനുഷ്ഠാനങ്ങളിൽ ഭിന്നിപ്പുണ്ടായിരുന്നില്ല. ഇന്നങ്ങനെയല്ല. പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾക്ക്‌ ഐകൃരൂപമില്ല. അവർക്കി ടയിൽ ഭിന്നിപ്പുണ്ടായിത്തീർന്നു. തൽഫലമായി സമുദായത്തിലും ഭിന്നിപ്പുണ്ടായി ഇന്നത്തെ നിലയിലെത്തി.

റഹിമാൻ : ഭിന്നിപ്പുണ്ടാകുമ്പോൾ ജനങ്ങൾ പല കക്ഷികളായി തിരിയും. അതായത് ഓരോരുത്തരും ഓരോ കക്ഷിയിൽ ചേരും.നിങ്ങളെന്തു ചെയ്തു?

സലാം : ഞാനും ഒരു കക്ഷിയിൽ ചേർന്നു.എന്ന് വെച്ചാൽ പഴയ സ്ഥാനത്ത് ഉറച്ചു നിന്നു.

റഹിമാൻ : എല്ലാവരും പണ്ട് നിന്നോടത്ത് തന്നെ നിന്നിരുന്നെങ്കിൽ കക്ഷിത്വവും വിഭാഗീയതയും ഉണ്ടാകുമായിരുന്നോ ? പിന്നെ എങ്ങനെയാണ് കക്ഷിത്വമുണ്ടായത് ?

സലാം : ചില പണ്ഡിതന്മാർ പണ്ടില്ലാതിരുന്ന ചില തത്വങ്ങൾ പറയാൻ തുടങ്ങി. വിശ്വാസത്തിലും ആചാരാനുഷ്ഠാനത്തിലും തന്മൂലം മാറ്റങ്ങൾ സൃഷ്ട്ടിച്ചു. പുതിയ ആശയങ്ങളോടും അഭിപ്രായങ്ങളോടും അനുകൂലിച്ചവർ പുതിയ കക്ഷികളായി മാറി നിന്നു.

റഹിമാൻ : പുതുമ അധികകാലം നിലനിൽക്കുമോ? അത് വളരുമോ ?വേഗം അത് അപ്രത്യക്ഷമാകില്ലേ?

സലാം : പക്ഷേ സംഭവിച്ചത് അങ്ങനെയല്ല. വഹാബികൾ എന്ന് ഞാൻ ചെറുപ്പകാലത്ത് കേട്ടതായി ഓർക്കുന്നു.അന്ന് അത്തരക്കാരെ ഭയവും വെറുപ്പുമുണ്ടായിരുന്നു. അവരെന്താണ് പറയുന്നതെന്ന് മനസ്സിലാക്കാനുള്ള വകതിരിവും ബോധവും അന്നെനിക്കുണ്ടായിരുന്നില്ല.പക്ഷേ ഇപ്പോൾ ആ കക്ഷി മുജാഹിദ്,സലഫി,ഇസ്‌ലാഹി എന്നൊക്കെയുള്ള പല പേരുകളിൽ കൊഴുത്തു തടിച്ച്‌ നല്ല സുശക്തമായ ഒരു മുസ്ലിം പാർട്ടിയായി ഇവിടെ നിലകൊള്ളുന്നു.അത് പോലെ തന്നെ പത്ത് നാൽപ്പത് കൊല്ലമായി ജമാഅത്തെ ഇസ്‌ലാമി എന്ന പേരിൽ മറ്റൊരു പാർട്ടിയും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.അതും വ്യവസ്ഥാപിതമായ സുശക്തമായ കെട്ടുറപ്പുള്ള ഒരു പാർട്ടിയായി പ്രവർത്തിക്കുന്നു.ഈ രണ്ട്‌ പുതിയ പാർട്ടികളും പഴമയിൽ നിന്നകന്ന് നിന്ന്‌ കൊണ്ട് പുതിയ വേദാന്തങ്ങളുമായി ഇസ്‌ലാമിക സേവനം ചെയ്യുന്നുണ്ട്‌. റഹിമാൻ : സലാമിന്റെ നോട്ടത്തിൽ ഈ നവീന പാർട്ടികൾ വളരുക യാണോ തളരുകയാണോ ?

സലാം : ഒരു സംശയവുമില്ല. രണ്ടും അന്യോന്യം ചില വിയോജിപ്പു കളുണ്ടെങ്കിലും വളർന്നു വരികയാണ്.

റഹിമാൻ : അതായത് അവർ പറയുന്ന പുതിയ ആശയങ്ങളോട് യോജിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ് എന്നല്ലെ ?

സലാം : അതെ.

റഹിമാൻ : അപ്പോൾ അവർ പറയുന്നതിൽ എന്തെങ്കിലും കാമ്പുണ്ടെന്നല്ലേ കരുതേണ്ടത് ? സാധാരണ ബുദ്ധിക്ക്‌ അസ്വീകാര്യങ്ങളായ വസ്തുതകളാണ് അവർ പറയുന്നതെങ്കിൽ ബുദ്ധിയുള്ള ചിന്തിക്കുന്ന ജനങ്ങൾ അതിൽ ചേരുകയില്ലല്ലോ. സലാമിനെന്ത്‌ തോന്നുന്നു ?

സലാം : തീർച്ചയായും അവർ പറയുന്നതിൽ എന്തെങ്കിലും കാര്യമു ണ്ടായിരിക്കണം. സാധാരണക്കാരിൽ ഉയർന്ന നിലവാരമുള്ളവരും അഭ്യസ്തവിദ്യരുമാണ്‌ ആ കക്ഷികളിൽ അധികവും.

റഹിമാൻ : അപ്പോൾ ആ കക്ഷികളുടെ അഭിപ്രായങ്ങളും ആശയങ്ങളും അത്ര പെട്ടെന്ന്‌ തള്ളിക്കളയാവുന്നതല്ലെന്നർത്ഥം.അല്ലേ?

സലാം : അതെയതെ.

റഹിമാൻ : സലാം എന്ത്‌ കൊണ്ട്‌ അത്തരം ആശയഗതിക്കാരുമായി ചേർ ന്നില്ല. ?

സലാം : നമുക്ക്‌ നമ്മുടെ പഴയ തറവാടിത്തമുള്ള സിദ്ധാന്തത്തിൽ തന്നെ നിന്നാൽ മതിയെന്ന്‌ തോന്നി.

റഹിമാൻ : ആ തോന്നൽ ശരിയായിരിക്കാം. എന്നാലും വളരെ ബുദ്ധി ജീവികൾ അംഗീകരിച്ചുകൊണ്ട്‌ ക്രമേണ വളർന്നു വരുന്ന പുതിയ സിദ്ധാന്തങ്ങൾ സത്യമായിരിക്കാൻ സാദ്ധ്യതയുണ്ടെന്ന നിഗമന ത്തിൽ പുതിയ ഏതെങ്കിലും ഒരു കക്ഷിയിൽ ചേരേണ്ടതായിരു ന്നില്ലേ ? എന്തുകൊണ്ട്‌ അങ്ങനെ ചെയ്യാൻ തോന്നിയില്ല ?

സലാം : ഒന്നാമത്‌ പഴയ സിദ്ധാന്തങ്ങളിൽ അടിയുറച്ച്‌ വിശ്വാസമുള്ള തിനാൽ അത്‌ കൈവിടാൻ മനസ്സ്‌ വന്നില്ല. പിന്നെ നമ്മുടെ പണ്ഡി തന്മാർ അവരെപ്പറ്റി നല്ല അഭിപ്രായമല്ല പറയുന്നത്‌. അവർ പിഴച്ചവ രാണെന്നാണ്‌ നമ്മുടെ പണ്ഡിതന്മാർ പറയുന്നത്‌. പിന്നെ പ്രത്യക്ഷ ത്തിൽ തന്നെ പല ആചാരാനുഷ്ഠാനങ്ങളിലും അവർ മാറ്റം വരു ത്തുകയും അവർ പരസ്യമായി പ്രസ്താവിക്കുകയും ചെയ്യുന്നുണ്ട്‌. നബിദിനം, ബദർ ആണ്ട്‌ അവർ അനുഷ്ഠിക്കുന്നില്ല.ഔലിയാക്ക ളെ അവർ അംഗീകരിക്കുന്നില്ല. നമസ്ക്കാരം, തറാവീഹ്‌ തുടങ്ങിയ അനുഷ്ഠാനങ്ങളിലും പുതുമകളുണ്ട്‌. അങ്ങനെയുള്ള പുതുമകൾ കാണുമ്പോൾ പഴമക്കാർക്ക്‌ വെറുപ്പാണ്‌ തോന്നുക.

റഹിമാൻ : അത്‌ ശരിയാണ്‌. എന്നാലും ആ പുതുമകളുമായി അടുത്തിട പഴകി അവർ പറയുന്നതിൽ വല്ല സത്യവുമുണ്ടോയെന്ന്‌ ഒരന്വേ ഷണം ആശ്വാസ്യമല്ലേ ?

സലാം : സത്യമെല്ലാം നമ്മുടെ പഴമയിൽ തന്നെ. മറ്റൊരന്വേഷണം ആവ ശ്യമാണെന്ന്‌ എനിക്കുതോന്നുന്നില്ല.

റഹിമാൻ : സത്യം പഴമയിലെന്ന്‌ കരുതാൻ കാരണമെന്ത്‌ ?

സലാം : അനേകം നൂറ്റാണ്ടുകളായി നാം ആചരിക്കുന്ന അനുഷ്ഠാന ങ്ങളും വിശ്വസിച്ചുപോന്ന തത്വസംഹിതകളും പൂർവ്വ പിതാക്കളിൽ നിന്നും അനന്തരമായി ലഭിച്ചതും അനേകം തലമുറകൾ എതിർപ്പി ല്ലാതെ അംഗീകരിച്ചതും ഈ കാലയളവിൽ നിരവധി മതപണ്ഡിത ശ്രേഷ്ഠന്മാരാൽ ആശീർവദിക്കപ്പെട്ടതുമാണ്‌. അതിനാൽ പഴമയെ പരിശോധിക്കേണ്ടതില്ല. സത്യം പഴമയിൽ തന്നെയെന്ന്‌ സ്ഥിര പ്പെടുത്താം.

റഹിമാൻ : അപ്പോ സലീമേ ഒരു ചോദ്യം. വിശ്വാസാചാരനുഷ്ഠാനങ്ങ ളുടെ സത്യാവസ്ഥ സ്ഥിരീകരിക്കുന്നതിനുള്ള മാനദണ്ഡം അതി ന്റെ പഴമയും പൗരാണികത്വവുമാണോ ?

സലാം : അതിനെന്താ സംശയം. പഴമയിൽ സത്യമില്ലെങ്കിൽ അവ നില നിൽക്കുമോ ? ആ സത്യത്തിന്‌ ജീവനുണ്ടോ ? ജീവിതമുണ്ടോ?

റഹിമാൻ : സലാം കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്‌. മതബോധവുമുണ്ട്‌. കുറച്ചു വായനാശീലവുമുണ്ട്‌. അതുകൊണ്ട്‌ വിഷയം കുറച്ചാഴത്തിൽ നമു ക്കൊന്ന്‌ പഠിക്കണം. ചർച്ച നടത്തുമ്പോൾ പലതും നമുക്കന്യോ ന്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാം.

സലാം : അത്‌ ശരിയാണ്‌.

റഹിമാൻ : നമ്മുടെ സംഭാഷണം തോൽക്കാനും ജയിക്കാനുമല്ല. വെറും ഒരു കാര്യാന്വേഷണം, പര്യാലോചന, പഠനം മാത്രമാണെന്ന്‌ സലാം മനസ്സിലാക്കണം. ആർക്കും ഒരു വിഷയത്തിലും പൂർണ്ണ ജ്ഞാനമുണ്ടെന്ന്‌ അവകാശപ്പെട്ടുകൂടല്ലോ. പ്രത്യേകിച്ചും അദ്ധ്യാ ത്മികവിഷയങ്ങളിൽ.

സലാം : നമ്മൾ സാധാരണ കണ്ടു പല വിഷയങ്ങളെപ്പറ്റിയും സംസാരി ക്കാറുണ്ടല്ലോ. അതുപോലൊരു സംഭാഷണം ഇതും. കൂട്ടത്തിൽ എന്തെങ്കിലും പുതിയത്‌ പഠിക്കാൻ സാധിച്ചെന്നും വരും.

റഹിമാൻ : പഴമയും പഴക്കവും പൌരാണികത്വവും വിശ്വാസാചാരങ്ങളു ടെ സത്യത്തിന്‌ തെളിവാണെന്ന്‌ നാം അംഗീകരിക്കുന്നതിൽ അപ കടമുണ്ട്‌. കാലപ്പഴക്കത്തിൽ പല അന്ധവിശ്വാസങ്ങളും അനാചാര ങ്ങളും യഥാർത്ഥനിരീശ്വരവിശ്വാസങ്ങൾ പോലും മതവിശ്വാസത്തി ന്റെ ഭാഗമായിത്തീർന്നിട്ടുണ്ട്‌.

സലാം : അതത്ഭുതം തന്നെയാണ്‌.

റഹിമാൻ : പഴക്കം. സത്യത്തെ തെളിയിക്കുന്നില്ല. ഉദാഹരണം നോക്കി ക്കോ. ഈസാനബി ദൈവപുത്രനാണെന്നുള്ള വിശ്വാസം എത്ര യോ പഴക്കമുള്ളതാണ്‌. പക്ഷേ അത്‌ അസത്യമാണെന്ന്‌ നമുക്കറി യാം. ജൂതവിശ്വാസം നോക്കൂ. ഉസൈർ ദൈവമാണെന്ന്‌ അവർ വിശ്വസിക്കുന്നു.ക്രിസ്തുമതത്തേക്കാൽ പഴക്കമുണ്ട്‌ ആ വിശ്വാസ ത്തിന്‌. അതും സത്യവുമായി പുലബന്ധമില്ലെന്ന്‌ നമുക്കറിയാം. അപ്പോൾ പഴക്കം വിശ്വാസസംഹിതയുടെ സത്യാവസ്ഥയ്ക്ക്‌ തെ ളിവല്ല. ഇസ്ലാം മതത്തിൽതന്നെ അനിസ്ലാമികമായ എന്തെല്ലാം പുതുമകൾ കടന്നുകൂടിയിട്ടുണ്ടെന്നറിയാമോ ? അവകളെപ്പറ്റി പിന്നെപ്പറയാം. ഇപ്പോൾ പറയുന്നത്‌ പഴയത്‌ സത്യമെന്ന ന്യായ ത്തെ അവലംബമാക്കരുത് എന്ന് മാത്രമാണ്‌.

സലാം : അപ്പോൾ എന്താണ്‌ വേണ്ടത്‌ ? പഴയതിനെ ഉപേക്ഷിക്കണ മെന്നാണോ ?

റഹിമാൻ : അങ്ങനെ ധൃതി കാട്ടരുത്‌. പഴയതിനെ കൈവിടണമെങ്കിൽ അത്‌ മുഴുവനുമോ ഭാഗികമായോ അനിസ്ലാമികമാണെന്ന്‌ നമുക്ക്‌ ബോദ്ധ്യപ്പെടണം. കുറേ അസത്യം കടന്നുകൂടുമ്പോൾ കുറേ സത്യം അവിടെ അവശേഷിക്കുന്നുണ്ടാവുമല്ലോ.

സലാം : മതപണ്ഡിതന്മാർ ഇങ്ങനെ അന്യോന്യം മത്സരിച്ച്‌ അടി കൂടുമ്പോൾ സത്യമറിയാൻ കഴിയാത്ത സാധാരണക്കാരൻ വിഷമ ത്തിൽപ്പെടുന്നു. ആർ പറയുന്നതാണ്‌ യഥാർത്ഥത്തിൽ ഇസ്ലാമി നോട്‌ യോജിക്കുന്നതെന്ന്‌ നിർണ്ണയിക്കാൻ അവന്‌ കഴിയില്ലല്ലോ.

റഹിമാൻ : സലാം എന്ത്കൊണ്ട്‌ നവോത്ഥാനപ്രസ്ഥാനങ്ങളിൽ ചേർ ന്നില്ല ?

സലാം : നമ്മുടെ പണ്ഡിതന്മാർ പറഞ്ഞു അവർ പിഴച്ചവരാണെന്ന്‌. അവർ പറയുന്നതിൽ സത്യമല്ലെന്ന്‌.

റഹിമാൻ : നമ്മുടെ പണ്ഡിതന്മാർ പിഴച്ചവരല്ലെന്നും അവർ പറയുന്ന തിൽ സത്യമുണ്ടെന്നും സലാമിന്‌ ബോദ്ധ്യമാണോ ?

സലാം : ഇന്നലത്തെപ്പോലെ ഇന്ന്‌, ഇന്നത്തെപ്പോലെ നാളെ എന്ന മട്ടിൽ അവർ പറയുന്നതൊക്കെ എതിർക്കാതെ സ്വീകരിക്കുന്ന കാല പഴക്കമുള്ള സ്വഭാവത്തിൽ അവർ പറയുന്നതൊക്കെ ശരിയാ ണെന്ന്‌ മൊത്തത്തിൽ ധരിക്കുന്നതല്ലാതെ, ബുദ്ധിപരമായി അതൊ ക്കെ ശരിയാണെന്ന്‌ ബോദ്ധ്യമായിട്ടില്ല.

റഹിമാൻ : അതാണ്‌ യഥാർത്ഥപ്രശ്നം. ഇപ്പോൾ നാം മർമ്മസ്ഥാന ത്തെത്തിയിരിക്കുന്നു. നമ്മുടെ വിശ്വാസവും ആചാരാനുഷ്ഠാന ങ്ങളും ഭിന്നമായിരിക്കരുത്‌. ബുദ്ധിപരമായി ചിന്തിക്കാനാവാത്ത പരലോക കാര്യങ്ങളൊഴികെ മറ്റുള്ളവയെല്ലാം ശരിയെന്ന്‌ നമുക്ക്‌ ബോദ്ധ്യമാകേണ്ടതുണ്ട്‌. ഖുർആന്റെ നിർദ്ദേശം അക്കാര്യത്തിലുണ്ട്‌. “ലാ തഖും മാ ലൈസലക്ക ബിഹീ ഇൽമുൻ” - “നിനക്കറി യാത്ത യാതൊന്നും നീ ചെയ്യരുത്‌” -എന്ന്‌ ഖുർആൻ കൽപ്പിക്കു ന്നു. നാം ചെയ്യുന്ന മതപരമായ കാര്യങ്ങളെ കുറിച്ച്‌ നമുക്കൊരു ബാദ്ധ്യതയുണ്ട്‌. ഖുർആന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ അവ നമ്മുടെ കടമയും ബാദ്ധ്യതയുമാണോ എന്ന്‌ പരിശോധി ക്കണം. ഇസ്ലാം ആജ്ഞാപിക്കുന്ന, അനുവദിക്കുന്ന കാര്യങ്ങൾ നാം അനുഷ്ഠിക്കാം. അനുഷ്ഠിക്കണം. ഇസ്ലാമികമായി നിബന്ധന യില്ലാത്തതോ അനനുവദനീയമോ ആയ കാര്യങ്ങളിൽ നിന്ന്‌ നാം ഒഴിഞ്ഞുനിൽക്കേണ്ടതാണ്‌. കാരണം അത്തരം കാര്യങ്ങൾ ബാഹ്യദർശനത്തിൽ ഇസ്ലാമികമാണെന്ന്‌ തോന്നുമെങ്കിലും യഥാർത്ഥത്തിൽ അതങ്ങനെയായിരിക്കില്ല. ബിദ്‌ അത്തുകൾ എന്നറിയപ്പെടുന്ന അനാവശ്യങ്ങളെക്കുറിച്ച്‌ കുറെയൊക്കെ സലാം മനസ്സിലാക്കിയിരിക്കുമല്ലോ. ആ അനിസ്ലാമികാചാരങ്ങൾ ഇസ്ലാമിലെ നിർബന്ധ കർമ്മമെന്നോണം നാം എത്രകാലമായി അനുഷ്ഠിച്ചുപോരുന്നു. നമ്മുടെ പണ്ഡിതന്മാർ അതിനെതിരിൽ ഒരു വിരൽ പോലും അനക്കുന്നില്ല. എല്ലാത്തിനും മൗനാനുവാദം തന്നിരിക്കുകയാണ്‌. ആ സാഹചര്യത്തിൽ കല്ലും നെല്ലും തിരിച്ചറിയാൻ നാം ബാദ്ധ്യസ്ഥരാണ്‌. അപ്പോൾ നാം പഴയതായി അംഗീകരിച്ച സുന്നി വിഭാഗക്കാരിൽ പിഴവു സംഭവിച്ചിട്ടുണ്ടോ എന്ന വിഷയം നാം ചിന്തിക്കേണ്ടതാണ്‌. അങ്ങനെ സംഭവിച്ചി ട്ടുണ്ടെങ്കിൽ നവോത്ഥാന പ്രസ്ഥാനങ്ങൾ പറയുന്നതിൽ കഴമ്പു ണ്ടെന്ന്‌ നാം മനസ്സിലാക്കണം.

സലാം : പല ബിദ്‌അത്തുകളും നാം ചെയ്യുന്നുണ്ടെന്ന കാര്യത്തിൽ സം ശയമില്ല.

റഹിമാൻ : അത്‌ മാത്രമല്ല പല ബിദ്‌അത്തുകളും ശിർക്കും കുഫ്‌രിയ ത്തുമാണ്‌. അത്‌ ആപൽക്കരമാണല്ലോ.

സലാം : അങ്ങനെയുണ്ടെന്ന്‌ പരിശോധനയിൽ കണ്ടാൽ നാമെന്ത്‌ വേണം?

റഹിമാൻ : സംശയമുണ്ടോ ? അവരോടുകുടി ചേരണം. യാഥാർത്ഥ്യം കണ്ടവരോടുകൂടി.

സലാം : അവർ പറയുന്നത്‌ മുഴുവൻ സത്യമാണെന്ന്‌ നമുക്ക്‌ ബോദ്ധ്യ മാവണ്ടേ ?

റഹിമാൻ : അതും ആവശ്യമാണ്‌. ഏതെങ്കിലും ഒരു കാര്യം ശരിയാ ണെന്ന്‌ ബോദ്ധ്യപ്പെട്ടാൽ സ്ഥാലിപുലാകന്യായേന, മറ്റുള്ളവയും ശരിയായിരിക്കുമെന്ന്‌ അനുമാനിക്കുന്നതിൽ തെറ്റില്ല. കാര്യങ്ങൾ അടിസ്ഥാനപരമായി പഠിച്ചശേഷമാണ്‌ അവർ പഴമക്കാരിൽ കുറ്റാ രോപണം നടത്തുന്നതെന്ന്‌ നമുക്ക്‌ ബോദ്ധ്യമാവുമല്ലോ.

സലാം : അങ്ങനെ ബോദ്ധ്യമായാൽ മതിയോ ?

റഹിമാൻ : സത്യത്തിൽ അത്‌ പോരാ. എല്ലാ കാര്യങ്ങളും നമുക്ക്‌ ബോദ്ധ്യമാവണം. അത്‌ പുരോഗമനാശയക്കാർ പറയുന്നത്‌ മാത്ര മല്ല യാഥാസ്ഥിതിക വിഭാഗം പറയുന്നതും പരിശോധനയ്ക്കും പഠനത്തിനും വിധേയമാക്കി തൃപ്തി വരുത്തേണ്ടതുണ്ട്‌.

സലാം : അതെങ്ങനെ സാധിക്കും ?

റഹിമാൻ : ഈ വിഭാഗങ്ങൾ അന്യോന്യം വിയോജിക്കുന്ന വിഷയങ്ങൾ നാം ആഴത്തിൽ പഠിക്കണം. അവർ പറയുന്നത്‌ കേൾക്കുന്നത്‌ കൊണ്ടുമാത്രം കാര്യം നടപ്പില്ല. ഇന്ന്‌ പണ്ഡിതന്മാർ പാർട്ടി വക്താ ക്കളാണ്.പാർട്ടിക്ക് വേണ്ടി,പാർട്ടി പറയുന്നത് സ്ഥാപിക്കാൻ വേണ്ടിയാണ് അവർ പറയുന്നതും എഴുതുന്നതും.ഇസ്ലാമിന്റെ പാർട്ടിയിൽ നിന്നുകൊണ്ട് ഇസ്ലാമിക സത്യങ്ങൾ യഥാവിധി അവർ പറയാറില്ല.ഓരോരുത്തർക്കും അനുകൂലമായ കാര്യങ്ങൾ മാത്രമേ അവർ പ്രസ്താവിക്കുകയുള്ളൂ.ഒരു വിഷയവും സമഗ്രമായും സത്യസന്ധമായും അവർ പറയാറില്ല.

സലാം: അത് വളരെ ശരിയാണെന്ന് എനിക്ക് ബോദ്ധ്യമാവുന്നുണ്ട്. ഈ സാഹചര്യത്തിൽ സാധാരണക്കാരായ നമ്മളെന്ത് ചെയ്യും?

റഹിമാൻ : നമ്മൾ ആ വിഷയങ്ങൾ പഠിക്കണം.അവയിലെ സത്യവും മിഥ്യയും നാം മനസ്സിലാക്കണം.

സലാം : അത് പണ്ഡിതന്മാർക്കല്ലേ കഴിയൂ?

റഹിമാൻ : അല്ല എല്ലാവർക്കും കഴിയും.

സലാം : എങ്ങനെ ?

റഹിമാൻ : ഖുർആൻ പഠിക്കണം.അതിലെന്താ പറഞ്ഞിട്ടുള്ളതെന്നു മനസ്സിലാക്കണം.നാം ചെയ്യുന്നത് ഖുആൻ സിദ്ധാന്തമനുസരിച്ചാണോ എന്ന് പരിശോധിക്കണം.

സലാം : നമുക്ക് അറബിഭാഷ അറിയില്ലല്ലോ.പിന്നെങ്ങനെ നാം ഖുർആൻ മനസ്സിലാക്കും.

റഹിമാൻ : ഇന്ന് ഖുആൻ മലയാള ഭാഷയിൽ പരിവർത്തനം ചെയ്തത് ഗ്രന്ഥാലയങ്ങളിലും കടകളിലും ലഭ്യമാണ്.എല്ലാ വിഭാഗക്കാരും ഖുആൻ തർജ്ജമ ചെയ്തിട്ടുണ്ട്.അത് വായിച്ചാൽ അതിന്റെ ഉള്ളടക്കം മനസ്സിലാകും. ഇന്ന് നാം ആചരിച്ചുപോരുന്നതെല്ലാം ഖുർആനുമായി എത്രത്തോളം യോജിക്കുന്നുണ്ടെന്ന് എളുപ്പത്തിൽ മനസ്സിലാക്കാം.കൂടാതെ ഹദീസ് ഗ്രന്ഥങ്ങളും മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട്.അതും നമുക്ക് വായിച്ച് മനസ്സിലാക്കാം.

സലാം : ഒരേ ഖുർആനും ഒരേ സുന്നത്തുമല്ലേ നമുക്കുള്ളത് ? അതായത് ഒരു നിയമവ്യവസ്ഥ,ഒരിസ്ലാം. പിന്നെ ഇവരുടെയിടയിൽ അഭിപ്രായവ്യത്യാസവും പല പാർട്ടികളും ഉണ്ടായതെങ്ങനെ ?

റഹിമാൻ : അതാണ് നാം ശ്രദ്ധിച്ചുമനസ്സിലാക്കേണ്ടത്.കുറേ ചരിത്രം നാം പഠിച്ചു മനസ്സിലാക്കേണ്ടതുണ്ട്.ഇന്ന് നിലവിലുള്ള കക്ഷികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം അടിസ്ഥാന കാര്യങ്ങളിലും വിശദാ0ശങ്ങളിലുമുണ്ട്. അതിന്റെ ചരിത്രം അഗാധമാണ്.എളുപ്പത്തിലങ്ങു പറയാൻ പറ്റില്ല.എനിക്ക് അക്കാര്യങ്ങളിൽ അറിവും കുറവാണ്.ഒരു കാര്യം തീർച്ച.പുരോഹിത വേഷധാരികളായ പണ്ഡിതന്മാർ കരുതിക്കൂട്ടി പലതും മതത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഒന്നുകിൽ അവർ മുനാഫിക്കുകളായിരുന്നിരിക്കാം. അല്ലെങ്കിൽ മുസ്ലിം വേഷധാരികളായ അമുസ്ലീങ്ങളായിരിക്കാം. ചിലർ ധാർ മ്മികബോധത്തിലുണ്ടായ തീവ്രത കൊണ്ട്‌ എന്തെങ്കിലും ചെയ്തി രിക്കാം. ചിലർ ഇഹലോകത്തിലെ ഭൗതികനേട്ടങ്ങൾക്ക്‌ വേണ്ടി ചില പുതുമകൾ മതത്തിന്റെ പരിവേഷത്തോടെ ഇറക്കുമതി ചെയ്തിരിക്കും. ചിന്താശൂന്യരും അജ്ഞരുമായ അക്കാലത്തെ മുസ്ലിം ബഹുജനങ്ങൾ അതെല്ലാം ഇസ്ലാമികകർമ്മങ്ങളാണെന്ന്‌ തെറ്റിദ്ധരിച്ചും വിശ്വസിച്ചും ജീവിച്ചുപോരികയും കാലപ്പഴക്കത്തിൽ അത്‌ ഇസ്ലാമിന്റെ അവിഭാജ്യഘടകമായിത്തീരുകയും ചെയ്തു.

സലാം : ഈ വസ്തുത നമ്മുടെ ഇന്നത്തെ പണ്ഡിതന്മാർക്ക്‌ അറിഞ്ഞു കൂടെ ?

റഹിമാൻ : വേദനാജനകമായ മറ്റൊരു വശമാണത്‌. യാഥാസ്ഥിതികത്വം മനുഷ്യസ്വഭാവമാണ്‌. സലാം നേരത്തെ പറഞ്ഞില്ലേ ഇന്നലെ പ്പോലെ ഇന്ന്‌, ഇന്നത്തെപ്പോലെ നാളെ എന്ന്‌. നമ്മുടെ പണ്ഡിത ന്മാർ ഈ അനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും അടിത്തറ അന്വേഷിച്ച്‌ ആഴത്തിൽ മുങ്ങിത്തപ്പുകയില്ല. മടിയന്മാരായ അവർ മുൻഗാമികളുടെ നടപടികൾ പിൻപറ്റി കഴിഞ്ഞുകൂടുകയാണ്‌. എളുപ്പം അതാണല്ലോ. വിഷയത്തിൽ താൽപ്പര്യമുള്ള ഒരന്വേഷ കൻ തന്റെ സൂക്ഷ്മപരിശോധനയിലും പഠനത്തിലും എന്തെങ്കിലും നടപടി അനിസ്ലാമികവും തന്മൂലം ബിദ്അത്തുമാണെന്ന്‌ കണ്ടുപിടി ച്ച്‌ അത്‌ പരസ്യപ്പെടുത്തിയാൽ തുടർന്ന്‌ പണ്ഡിതന്മാർ ആ കണ്ടു പിടുത്തം - ആ പ്രസ്താവന സത്യമാണോ എന്ന്‌ പരിശോധിക്കുക യാണല്ലോ വേണ്ടത്‌. അതിന്‌ പകരം ആ പണ്ഡിതന്മാർ തങ്ങൾ ഇതുവരെ ചെയ്ത്‌ പോന്നത്‌ ശരിയാണെന്ന്‌ സ്ഥാപിക്കാൻ ശ്രമിക്ക യാണ്‌ ചെയ്യുന്നത്‌. ഈ അബദ്ധം ഇതുവരെ തങ്ങൾ സ്വയം കണ്ടു പിടിക്കാത്തതിലും ഈ കാലം മുഴുവൻ അത്‌ ശരിയെന്ന നിലയിൽ ആചരിച്ചുപോന്നതിലും യഥാർത്ഥത്തിൽ അവർക്ക്‌ മനഃക്ലേശ മുണ്ടാകും. എന്നാലും ആ തെറ്റു സമ്മതിക്കാൻ അവരുടെ ദുരഭി മാനം സമ്മതിക്കില്ല. അതിന്റെ ഫലമെന്താണെന്നറിയാമോ? ആ ആചാരങ്ങളും നടപടികളും ഇസ്ലാമികമായി ശരിയാണെന്ന്‌ സ്ഥാ പിക്കേണ്ടത്‌ അവരുടെ നിലനിൽപ്പിനും അന്തസ്സിനും പദവിക്കും അത്യന്താപേക്ഷിതമായിത്തീരും. തൽഫലമായി ഖുർആനെ ദുർവ്യാഖ്യാനം ചെയ്യാനും വസ്തുതകൾ വളച്ചൊടിക്കാനും അവർ പ്രേരിതരാകും. അങ്ങനെ പഴക്കം ചെന്ന എല്ലാ അനാചാരങ്ങളും അനിസ്ലാമികതകളും ശരിയായ നടപടികളാണെന്ന്‌ സ്ഥാപിച്ച്‌ ബഹുജനങ്ങളെ ആ പഴയ രീതിയിൽത്തന്നെ തളച്ചിടും. അതാണി പ്പോൾ നടക്കുന്നത്‌. സത്യം മനസ്സിലാക്കുന്ന കുറേ വ്യക്തികൾ ആ പഴമയെ കയ്യൊഴിഞ്ഞ്‌ ഖുർആനോടും സുന്നത്തോടും യോജി ച്ച കർമ്മരീതി സ്വീകരിക്കും. അങ്ങനെയാണ്‌ അഭിപ്രായവ്യത്യാസ മുണ്ടായതും പാർട്ടിയുണ്ടായതും.

സലാം : ഖുർആൻ വായിച്ചാൽ ഈ തർക്കവിഷയങ്ങളിലെ സത്യം മനസ്സിലാക്കാൻ കഴിയുമോ ? ഖുർആൻ വ്യാഖ്യാനിക്കാൻ നമുക്ക്‌ കഴിയുമോ? നടപടി ക്രമങ്ങൾ മുഴുവൻ ഖുർആനിൽ നിന്ന്‌ പഠി ക്കാൻ കഴിയുമോ?

റഹിമാൻ : സമഗ്രമായി എല്ലാം മനസ്സിലാക്കണമെങ്കിൽ വിസ്തൃതമായ വായന ആവശ്യമാണ്‌. ഭാതികനേട്ടം മനസ്സിലാക്കാതെ ജീവിതം ഇസ്ലാമികസേവനത്തിനായി ഉഴിഞ്ഞിട്ട ചില ഭക്തരായ പണ്ഡിത ന്മാർ ഓരോ വിഷയങ്ങളും പഠിച്ച്‌ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌. അവ വായിച്ച്‌ വിജ്ഞാനം വർദ്ധിപ്പിക്കണം. ഖുർആന്റെ വായന കൊണ്ട്‌ പലതും പഠിക്കാം.

സലാം : വായിച്ചാൽ വല്ലതും വ്യക്തമായി മനസ്സിലാകുമോ?

റഹിമാൻ ; സലാം ഖുർആൻ തർജ്ജമ വായിച്ചിട്ടില്ലെന്ന്‌ തോന്നുന്നു. മുൻഗാമികളായ മഹാന്മാർ ഖുർ ആനിന്ന്‌ പല വ്യാഖ്യാന ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്‌ എന്നത്‌ സത്യമാണ്‌. എന്നുവെച്ച്‌ വ്യാഖ്യാനമില്ലാതെ ഖുർആൻ മനസ്സിലാകയില്ലെന്ന്‌ വിചാരിക്ക രുത്‌. ആ ഗ്രന്ഥം ബഹുജനങ്ങൾക്ക്‌ വേണ്ടി അവതരിപ്പിക്ക പ്പെട്ടതാണ്‌. ബഹുജനങ്ങൾക്ക്‌ മനസ്സിലാകുന്ന ലളിതരീതിയി ലുമാണ്‌ അതിന്റെ ഭാഷ. മുഹ്കമാത്തും മുശബ്ബഹാത്തും ഉണ്ട്‌. അതായത്‌ വ്യക്തമായ വസ്തുതകളും വിധിവിലക്കുകളുമാണ്‌ മുഹ്കമാത്ത്‌. അത്‌ ആർക്കും മനസ്സിലാക്കാൻ കഴിയും. രൂപകാല ങ്കാരമായും ദൃഷ്ടാന്തപരമായും ഉള്ള ഭാഗങ്ങളാണ്‌ മുശബ്ബഹാത്ത്‌. അതിന്റെ അർത്ഥം മനസ്സിലാക്കൽ പ്രായോഗികജീവിതത്തിന്‌ അത്യാവശ്യവുമല്ല.

സലാം : ഖുർആൻ തർജമ മലയാളത്തിൽ വായിച്ചാൽ ഫലം ചെയ്യുമെ ന്നാണോ പറയുന്നത്‌?

റഹിമാൻ : എനിക്കത്ഭുതം തോന്നുന്നു. ഇത്രയൊക്കെ സാമാന്യ വിദ്യാ ഭ്യാസം നേടി. കുറേ പുസ്തകങ്ങളെല്ലാം വായിച്ചു. എന്നിട്ടും ഖുർആൻ തർജമ വായിച്ചില്ല എന്നത്‌ എന്നെ ആശ്ചര്യപ്പെടു ത്തുന്നു. നമ്മുടെ യുവജനങ്ങളിൽ ഇസ്ലാമിക പഠനത്തോട്‌ താൽപ്പര്യം കുറവാണ്‌. അധികം പേർക്കും ഖുർആനിന്റെ തുടക്കം അറിയില്ല. അതിന്റെ ഉള്ളടക്കം മനസ്സിലാക്കിയാൽ കുറേ ബിദ്അ ത്തിൽ നിന്ന്‌ രക്ഷപ്പെടാം. അതുകൊണ്ട്‌ സലാം ഖുർആന്റെ അർ ത്ഥം മനസ്സിലാക്കണം. വളരെ കാര്യങ്ങൾ വ്യക്തമായി അതിൽ പ്രതിപാദിച്ചിട്ടുണ്ട്‌. അതൊക്കെ മനസ്സിലാക്കിയാൽ ഇന്ന്‌ നടന്നു വരുന്ന പല ആചാരങ്ങളും അർത്ഥശുന്യവും അനിസ്ലാമികവും ബിദ്അത്തുമാണെന്ന്‌ മനസ്സിലാകും. ജനനം, മരണം, വിവാഹം, പ്രാർത്ഥന, ആരാധന മുതലായ കാര്യങ്ങളിൽ കടന്നുകൂടിയിട്ടുള്ള ബിദ്‌അത്തുകൾ പഴമയുടെ പേരിൽ നാം താലോലിച്ച്‌ ആചരിച്ച്‌ നിലനിർത്തുകയാണെന്ന യാഥാർത്ഥ്യം അങ്ങനെ ബോദ്ധ്യമാകും.

സലാം : ഇൻശാ അല്ലാ! ഇനി എന്റെ ശ്രമം ഖുർആന്റെ ഉള്ളടക്കം മനസ്സിലാക്കാനായിരിക്കും.

റഹിമാൻ : ഒരു പ്രയാസവുമില്ല. ആദ്യം മുതലേ വായിച്ചുതുടങ്ങിയാൽ പല നിർദ്ദേശങ്ങളും ആജ്ഞകളും ഓരോന്നായി കിട്ടിക്കൊണ്ടിരിക്കും. ആദ്യമായി കാണാം. അദൃശ്യകാര്യങ്ങളിൽ വിശ്വസി ക്കണം. നിസ്‌ക്കരിക്കണം, ധനം ചിലവ്‌ ചെയ്യണം എന്ന്‌ പറഞ്ഞിട്ട്‌ പിന്നെ നടത്തുന്ന ഉദ്ബോധനം (സഷ്ടാവായ അല്ലാഹുവിനെ ആരാധിക്കണമെന്നും അവന്ന്‌ സമന്മാരെ ചേർക്കരുത്‌ അതായത്‌ ശിർക്ക്‌ ചെയ്യരുത്‌ എന്നുമാണ്‌. അല്പം ചരിത്രങ്ങൾ പ്രസ്താവിച്ച ശേഷം ഇങ്ങനെ കാണാം. നിങ്ങൾ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌. അറിഞ്ഞുകൊണ്ട്‌ സത്യം മറച്ചുവെയ്ക്കുകയും ചെയ്യരുത്‌ - ഉടനെ കാണാം മറ്റൊരാൾക്ക്‌ ഉപകാരം ചെയ്യാൻ സാധിക്കാത്തതും ഒരു ശുപാർശയും ഒരു പ്രായശ്ചിത്തവും ആരിൽ നിന്നും സ്വീകരിക്കാത്തതുമായ ഒരു ദിവസത്തെ സൂക്ഷിക്കുക എന്ന താക്കീത്‌. ആർക്കും ഒരു സഹായവും ലഭിക്കയില്ല എന്ന മുന്നറിയിപ്പ്‌ (48) ദുഷ്ക്കർമ്മികൾക്ക്‌ നരകവും സൽക്കർമ്മികൾക്ക്‌ സ്വർഗ്ഗവും ലഭിക്കുമെന്ന്‌ തുടർന്ന്‌ ചൂണ്ടക്കാണിച്ച ശേഷം (81,82) അല്ലാഹുവിനെയല്ലാതെ ആരെയും ആരാധിക്കരുതെന്നും മാതാ പിതാക്കൾക്കും ബന്ധുജനങ്ങൾ, അഗതികൾക്കും അനാഥർക്കും നന്മ ചെയ്യണമെന്നും ഉദ്ബോധിപ്പിക്കുന്നു. (3) വീണ്ടും നമസ്‌ ക്കാരം, സകാത്ത്‌ ഇവ നിറവേറ്റണമെന്ന്‌ ഓർമ്മിപ്പിക്കുന്നു. (110) ഇങ്ങനെ പ്രായോഗിക ജീവിതത്തിനാവശ്യമായ അനേകം നിയമ നിർദ്ദേശങ്ങൾ ഓരോന്നോരോന്നായി നൽകുന്നത്‌ കാണാം. ഖുർആനിക പാഠങ്ങളെ ഇങ്ങനെ വകതിരിക്കാം. വിശ്വാസസിദ്ധാ ന്തങ്ങൾ, അനുഷ്ഠാനകർമ്മങ്ങൾ, സ്വഭാവഗുണങ്ങൾ, സാമൂഹ്യ ജീവിത സമ്പ്രദായങ്ങൾ, പരലോകജീവിതസംബന്ധിയായ കാര്യ ങ്ങൾ ഈ കാര്യങ്ങൾ ഖുർആനിൽ പലയിടങ്ങളിലായി ആവർത്തി ക്കുന്നുണ്ട്‌. പല ചരിത്രസംഭവങ്ങളും ശാസ്ത്രസിദ്ധാന്തങ്ങളും ഇട കലർത്തിയാണ്‌ ഈ നിയമനിർദ്ദേശങ്ങൾ ഖുർആനിൽ രേഖപ്പെടു ത്തിയിട്ടുള്ളത്‌. നൂറ്റിപ്പതിനാല് അദ്ധ്യായങ്ങളുള്ള ആ ഗ്രന്ഥത്തിൽ മുന്നിലൊരു ഭാഗം താഹീദിനെ (ഏകദൈവവിശ്വാസത്തെ) പറ്റിയു

ള്ള ഉദ്ബോധനമാണ്‌. അതിന്റെ അടിസ്ഥാനതത്വം അല്ലാഹു ഏക

നാണെന്നും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കരു തെന്നുമാണ്‌. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നത്‌ ശിർക്കാ ണ്‌. ശിർക്ക്‌ അല്ലാഹു പൊറുത്തുതരാത്ത പാപവുമാണ്‌. അതി നാൽ ആരാധനാവിഷയങ്ങളിൽ നാം അതീവശ്രദ്ധ ചെലുത്തേ ണ്ടിയിരിക്കുന്നു.

സലാം : ആരാധനയുടെ കാര്യത്തിൽ നമുക്ക്‌ പ്രയാസമില്ലല്ലോ. എല്ലാ ഇമാമീങ്ങളും അവരുടെ ശിഷ്യന്മാരും മതപണ്ഡിതന്മാരും അവ രുടെ ഗ്രന്ഥങ്ങളിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുള്ളത്‌ നമുക്ക്‌ സഹായമായി.

റഹിമാൻ”; എന്റെ പടച്ചോനേ, സലാം ഭയങ്കരമായ ഒരു വിഷയമാണല്ലോ അവതരിപ്പിച്ചത്‌. പറഞ്ഞാൽ തീരാത്ത്‌ ഒരു വിഷയം,

സലാം : എന്താ ഇത്ര നടുക്കം? നമ്മുടെ പണ്ഡിതന്മാർ എപ്പോഴും പറയാറുണ്ടല്ലോ മദ്ഹബിന്റെ ഇമാമും അതിലെ ഫുഖഹാക്കളും ഇങ്ങനെ പറഞ്ഞു, അങ്ങനെ പറഞ്ഞു. നമ്മുടെ ആചാരങ്ങളെല്ലാം അവർ പറഞ്ഞതനുസരിച്ചല്ലേ? എല്ലാം അവരുടെ ഗ്രന്ഥങ്ങളിലു ണ്ടല്ലോ. അതല്ലേ, ആ ഗ്രന്ഥങ്ങളല്ലേ എല്ലാ കാര്യങ്ങൾക്കും നമു ക്കു വഴികാട്ടികൾ. കാര്യങ്ങളെത്ര എളുപ്പമായി.

റഹിമാൻ : പൊതുജനങ്ങളുടെ ധാരണയാണ്‌ സലാം ഇപ്പോൾ പറഞ്ഞ ത്‌. സംഗതികളുടെ യാഥാർത്ഥ്യം മനസ്സിലാകുമ്പോൾ ബോദ്ധ്യ മാകും. മദ്ഹബ്‌ സിദ്ധാന്തം മുസ്ലിമിന്റെ ഐക്യം തകർത്തുവെന്ന്‌. മുഹമ്മദ്‌ (സ.അ) ക്ക്‌ ശേഷമുള്ള ഇസ്ലാമിന്റെ ആദിമദശയിൽ ത്തന്നെ ഖിലാഫത്തിനെ അവഗണിച്ചുകൊണ്ട്‌ ഷിയാക്കൾ പിരി ഞ്ഞതിന്‌ ശേഷം “അഹ്‌ലുസ്സുന്നത്ത്‌ വൽ ജമാഅത്ത്‌” എന്ന്‌ പിന്നീ ടറിയപ്പെട്ട (സുന്നികൾ) മുസ്ലിംകൾ ഒരു ഏകീകൃത ജനസമൂഹ മായി വളർന്നുപോന്നു. അവർ ഒരു കക്ഷിയാണ്‌. ആചാരാനു ഷ്ഠാനങ്ങളിൽ ഒരു വൃത്യാസവുമില്ലാതെ ഐക്യരുപമുള്ള ഒരു സമുദായമായി കഴിഞ്ഞുപോരികയായിരുന്നു. ആ സമുദായത്തിൽ ആദ്യമായുണ്ടായ പിളർപ്പാണ്‌ ഈ മദ്ഹബുകൾ. പത്തിരുപത്തേഴ്‌ മദ്ഹബുകളുണ്ടായിരുന്നെന്ന്‌ ചരിത്രപണ്ഡിതന്മാർ പറയുന്നു. അനുയായികളില്ലാത്തതിനാലോ ഭരണകർത്താക്കളുടെ നിരോധന ത്താലോ മദ്ഹബുകൾ നാമാവശേഷമായി. ഇന്ന്‌ കാണുന്ന നാല് മദ്ഹബുകൾ നിലനിന്നു. അങ്ങനെ റസൂലിന്റേയും ഖലീഫമാരു

യും സ്വഹാബത്തിന്റേയും താബിഉകളുടേയും താബിഉഉത്താബി

ഉകളുടേയും കാലത്ത്‌ ഒരേകീകൃത ആരാധനാചടങ്ങുകളുമായി ഒരു കക്ഷിയായി വളർന്ന മുസ്ലിം സമുദായം നാലായിപ്പിരിഞ്ഞു. മദ്ഹബാണ്‌ ഈ അനൈക്യത്തിന്റെ വിത്തുപാകിയത്‌. നമ്മുടെ നാടുകളിൽ പട്ടണങ്ങളിൽ ചെന്നാൽ ശാഫി പള്ളി, ഹനഫി പള്ളി എന്നിങ്ങനെ പ്രത്യേകം പ്രത്യേകം ആരാധനാലയങ്ങൾ കാ ണാം. ഹമ്പലീ, മാലിക്കീ മദ്ഹബുകളുള്ളേടത്ത്‌ അവരുടെ പള്ളി കൾ. മദ്ഹബുകൾ അന്യോന്യം നൂറായിരം പ്രശ്നങ്ങൾ. ഒരാൾക്ക്‌ ശരിയായിട്ടുള്ളത്‌ മറ്റൊരാൾക്ക്‌ പരമാബദ്ധം. പരസ്പരം യോജിപ്പി ല്ലാത്ത എന്തെല്ലാം തത്വങ്ങളും നിയമങ്ങളും.ദൗർഭാഗ്യകരം.

സലാം : എന്താ നിങ്ങളിങ്ങനെ പറയുന്നു? പണ്ഡിതന്മാർ അംഗീകരി ച്ചതും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ മദ്ഹബ്‌ ദൗർഭാഗ്യകരം എന്ന്‌ പറയുന്നു. മദ്ഹബിന്റെ ഇമാമീങ്ങൾ ഇജ്തിഹാദിന്‌ പ്രാപ്ത രായ മഹാന്മാരാണെന്നാണല്ലോ നമ്മുടെ പണ്ഡിതന്മാർ അവരെ പ്പറ്റി പറയുന്നത്‌. അവർ കാരണം സമുദായത്തിൽ അനൈക്യം ഉണ്ടായി എന്ന്‌ കേൾക്കുമ്പോൾ എനിക്ക്‌ അത്ഭുതം തോന്നുന്നു.

റഹിമാൻ : സലാം പറഞ്ഞത്‌ ശരിയാണ്‌. ഇത്‌ കേൾക്കുമ്പോൾ ആർക്കും അത്ഭുതം തോന്നും. മഹാപണ്ഡിതരും ശ്രേഷ്ഠാത്മാക്കളുമായ ഇമാമുകളുടെ മഹത്വം ചെറുതല്ല. അവർ ആത്മീയമായി ഉന്നതപ ദവിയിൽ എത്തിയവരാണ്‌. അവർ നമ്മുടെ ബഹുമാനവും ആദരവും അർഹിക്കുന്നു. അവരാരും തന്നെ സമുദായത്തിന്‌ ഒരു ദോഷവും ചെയ്തിട്ടില്ല. അവരുടെ കാലശേഷമുണ്ടായ പണ്ഡിതരും ഭരണകർത്താക്കളുമാണ്‌ ഈ മദ്ഹബിന്റെ (സഷ്ടാക്കൾ. ഈ നൂറ്റാണ്ടുകാലങ്ങളിൽ മദ്ഹബിനെ പോറ്റിവളർത്തിയത്‌ ഈ പുരോഹിതവർഗ്ഗമാണ്‌. മദ്ഹബ്‌ വിഭാഗീയത നിർബന്ധമാണെന്ന്‌ പോലും ഇവർ പറയാൻ മടിക്കുന്നില്ല. ഈ ഭിന്നതയും വൈവിധ്യവും ആവശ്യമില്ലാത്തതാണെന്ന്‌ ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്‌. ഈ പരിതസ്ഥിതിയിൽ മുസ്ലിം ബഹുജനങ്ങൾ ഈ വിഷയങ്ങൾ പഠിക്കുകയും പരിഗണിക്കു കയും വേണം. വിജ്ഞാനപ്രദമായ ഒരു ചരിത്രമാണത്‌. ഞാനത്‌ ചുരുക്കമായി സലാമിനെ പറഞ്ഞുമനസ്സിലാക്കിത്തരാം.

സലാം : ഞാൻ ഇപ്പോൾ വളരെ അനിശ്ചിതാവസ്ഥയിലും പരിഭ്രമത്തിലുമാണ്‌. സാധാരണക്കാരയ എല്ലാ മുസ്ലിങ്ങളും ഇത്‌ കേട്ടാൽ പരിഭ്രമത്തിൽ തന്നെയാകും. ശ്രേഷ്ഠന്മാരായ ഇമാമീ ങ്ങൾ, അവർ രൂപപ്പെടുത്തിയ മദ്ഹബുകൾ - മുസ്ലിം ബഹുജന ങ്ങൾ ആദരിക്കുന്ന ഈ വ്യക്തികളും വ്യവസ്ഥകളും അനാവശ്യ വും ആപൽക്കരവുമാണെന്ന്‌ കേൾക്കുമ്പോൾ എന്തൊരു വല്ലായ്മയാണ്‌ തോന്നുന്നത്‌. ബുദ്ധിയും മനസ്സും ആ ആശയത്തെ ശക്തമായെതിർക്കുന്നു. ജീവിതലക്ഷ്യം കൈമോശം വന്നപോലെ തോന്നുന്നു. ഇസ്ലാം എന്നാൽ വട്ടപ്പുജ്യമോ ?

റഹിമാൻ : സാധാരണ മുസ്ലിമിന്റെ മനോവികാരമാണ്‌ സലാം ഇപ്പോൾ പ്രകടിപ്പിച്ചത്‌. ഈ വികാരം സത്യസന്ധമായ വിചാരത്തിന്റെ അടി സ്ഥാനത്തിലുള്ളതുമാണ്‌. ചരിത്രം അറിയാത്ത എല്ലാ മുസ്ലിംകളും ഈ ധാരണയും കൊണ്ടുനടക്കുന്നവരാണ്‌. അവർ ഭൂരിപക്ഷമാണ്‌. അതുകൊണ്ടുതന്നെയാണ്‌ സുന്നീ വിഭാഗം ഇപ്പോഴും മഹാഭൂരി പക്ഷമായി നിലകൊള്ളുന്നത്‌. ഈ പശ്ചാത്തലത്തിലാണ്‌ ഞാൻ കുറേ ചരിത്രം പറയാമെന്ന്‌ സലാമിനോട്‌ പറഞ്ഞത്‌. ഒന്നുപോ ദിക്കട്ടെ. ഈ ഇമാമീങ്ങൾ ജനിക്കുകയും ഇസ്ലാമിനെ പഠിക്കുകയും അഭിപ്രായങ്ങൾ രൂപപ്പെടുത്തുകയും ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്യുന്നതിന്‌ മുമ്പ്‌ മദ്ഹബുകൾ ഉണ്ടായിരുന്നില്ലാ എന്ന കാര്യം തീർച്ചയല്ലേ?

സലാം : അതെ. അതിന്‌ സംശയമില്ല.

റഹിമാൻ : അതായത്‌ മദ്ഹബില്ലാതെ ഇസ്ലാമും മുസ്ലിം സമുദായവും നിലനിന്നിരുന്നു എന്നല്ലെ ഇതിനർത്ഥം

സലാം : അത്‌ ശരിതന്നെയാണ്‌.

റഹിമാൻ ; അപ്പോൾ മദ്ഹബില്ലാത്ത ആ അവസ്ഥ പഴയതും മദ്ഹബ്‌ വിഭാഗീയത പുതിയതുമല്ലേ ?

സലാം : ആ ന്യായം ശരിയായി തോന്നുന്നു. എന്റെ ബുദ്ധി കലങ്ങിമറിയു കയാണ്‌. ഞാൻ നിലയില്ലാത്ത വെള്ളത്തിൽ മുങ്ങിപ്പൊങ്ങു കയാണ്‌.

റഹിമാൻ : സലാം വിഷമിക്കേണ്ട. കുറച്ച്‌ ചരിതം മനസ്സിലാക്കുമ്പോൾ മനസ്സ്‌ അടങ്ങിക്കൊള്ളും.

സലാം : വേഗമാകട്ടെ. എന്റെ ശ്വാസം നേരെയാവട്ടെ.

റഹിമാൻ : സലാമിന്റെ ശ്വാസംമുട്ടൽ എനിക്ക്‌ മനസ്സിലാകുന്നുണ്ട്‌. വർഷങ്ങളോളം ഓമനിച്ചുപോന്ന വിശ്വാസവും ധാരണയും അടിയി ളകിത്തുടങ്ങിയിരിക്കുന്നു. ഒരാളുടെ സമ്പാദ്യം മുഴുവൻ ഒരു പ്രഭാ തത്തിൽ നഷ്ടപ്പെടുന്ന പ്രതീതിയാണ്‌ ഇപ്പോൾ സലാമിനുള്ളത്‌. സത്യമെന്തെന്ന്‌ വ്യക്തമായാൽ അതിനെ പൂർണ്ണഹൃദയത്തോടെ പുണരുകയാണ്‌ ബുദ്ധി. അല്ലാഹു നമുക്ക്‌ നേർമാർഗ്ഗം കാണിച്ചു തരട്ടേ, ശ്രദ്ധിക്കുക. നമ്മുടെ പഠനവിഷയം മദ്ഹബാണ്‌. മദ്ഹ‌ബ് എന്ന വാക്കിനർ ത്ഥം അഭിപ്രായം എന്നാണ്‌. അപ്പോൾ ഇമാമീങ്ങളുടെ അഭിപ്രായങ്ങ ളാണ്‌ മദ്ഹബുകൾ എന്ന്‌ മനസ്സിലാക്കാം. പത്തിരുപത്തേഴ്‌ മദ്ഹബുകളു ണ്ട്‌. നാട്‌ മാത്രം അവശേഷിച്ചു. മറ്റുള്ളവ അനുയായികളില്ലാത്തതു കൊണ്ടോ ഭരണാധികാരികളുടെ പിന്തുണയില്ലാത്തത്‌ കൊണ്ടോ നാമാവശേഷമായി. മദ്ഹബുകൾ രൂപപ്പെട്ടിട്ടുള്ളത്‌ ഖുർആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലാണ്‌. അതിനാൽ മദ്ഹബിന്റെ ചരിത്രം പഠിക്കുമ്പോൾ ഖുർആന്റെയും സുന്നത്തിന്റെയും ചരിത്രം പഠിക്കൽ അനിവാര്യമായിത്തീരുന്നു. സുന്നത്ത്‌ എന്നാൽ നബിവാക്യ ങ്ങളും നബിചര്യകളും മൗനാനുവാദങ്ങളും ഉൾപ്പെടുന്നതാണ്‌. അവയെ ല്ലാം സ്വഹാബികൾ മുഖേന കർണ്ണാകർണ്ണികയാ താബിഈങ്ങൾക്കും താബിഉത്വാബിഈങ്ങൾക്കും കീഴ്ത്തലമുറകൾക്കും ലഭിച്ചതാണ്‌. അവയുടെ സത്യാവസ്ഥയും സ്വീകാര്യതയും പരിശോധനാവിധേയമാ ക്കേണ്ടത്‌ ആവശ്യമാണ്‌. സുന്നത്തിന്റെ കൈമാറ്റച്ചരിത്രത്തോടൊപ്പം അതിന്റെ അനുബന്ധമായി ആനുകാലികരാഷ്ട്രീയചരിത്രപഠനവും അനുപേക്ഷണീയമാണ്‌. കാരണം പിന്നീട്‌ വ്യക്തമാകുന്നതാണ്‌.

ആദ്യം ഖുർആനെ സംബന്ധിച്ച്‌ പറയട്ടെ. ആ ദിവ്യഗ്രന്ഥം 23 കൊല്ലം കൊണ്ട്‌ കുറേശ്ശെ കുറേശ്ശെയായി നബി (സ.അ) ക്ക്‌ അവതരിച്ചുകിട്ടിയ ദൈവികസന്ദേശത്തിന്റെ സമാഹാരമാണല്ലോ. അത്‌ ഇന്ന്‌ കാണുന്ന ക്രമമനുസരിച്ചല്ല അവതീർണ്ണമായത്‌. ഇന്നു കാണുന്ന ക്രമം അവതരണം പൂർത്തിയായ ശേഷം റസുൽ നിർദ്ദേശിച്ചുകൊടുത്ത താണ്‌. ഖുർആൻ അവതരിപ്പിക്കപ്പെട്ടപ്പോൾ അതാത്‌ സമയം അത്‌ ചില സ്വഹാബികൾ എഴുതി സൂക്ഷിച്ചിരുന്നു. എഴുത്തറിയുന്നവർ അക്കാലത്ത്‌ ചുരുക്കമായിരുന്നുവല്ലോ. ബഹുഭൂരിപക്ഷം സ്വഹാബികളും ദിവ്യസന്ദേശങ്ങൾ ഹൃദിസ്ഥമാക്കുകയായിരുന്നു. നബി (സ.അ.) നമസ്ക്കാരത്തിൽ ഖുർആൻ ധാരാളമായി ഓതിയിരുന്നു. സ്വഹാബികൾ പതിവായി ഖുർആൻ ഓതുകയും കേൾക്കുകയും കേൾപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഖുർആൻ നിരവധി സ്വഹാബികളുടെ ഹൃദയങ്ങളിൽ രേഖപ്പെട്ടുകിടന്നിരുന്നു.

എന്നാൽ ഖുർആൻ മനഃപാഠമുള്ള സ്വഹാബികളുടെ എണ്ണം ചുരുങ്ങാൻ തുടങ്ങി. ഹി. 4-0൦ വർഷം ബിഅറ്‌ മഊന സംഭവം നടന്നു. നജ്ദിലെ ഗോത്രങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച്‌ അവരെ ഖുർആൻ പഠിപ്പിക്കാൻ വേണ്ടി ഖുർആൻ മനഃപാഠമുള്ള എഴുപത്‌ സ്വഹാബികളെ റസുൽ തിരുമേനി അവരുടെ കൂടെ അയച്ചുകൊടുത്തു. അതൊരു വഞ്ചന യായിരുന്നു. വഴിക്ക്‌ വെച്ച്‌ ഒളിവിൽ കാത്തിരുന്ന ആയുധധാരികൾ അവരെ വളഞ്ഞുപിടികൂടി 69 പേരെയും വധിച്ചു.

ഈ ദാരുണ സംഭവത്തെ തുടർന്ന്‌ നബി (സ. അ.) ഒരുമാസക്കാലം എല്ലാ നമസ്ക്കാരത്തിലും ഖുനൂത്ത്‌ ഓതുകയുണ്ടായി. മുസ്തൈലിമത്ത്‌ എന്ന കുള്ളപ്രവാചകനുമായുണ്ടായ ഏറ്റുമുട്ടലിൽ നൂറുകണക്കിന്‌ ഹാഫിളീങ്ങൾ (മനഃപ്പാഠക്കാർ) രക്തസാക്ഷികളായി. ഇങ്ങനെ പോ യാൽ ഭാവിയിൽ ഖുർആൻ വികലമാകാനും ഒരുപക്ഷെ നഷ്ടപ്പെടാനും ഇടവന്നേക്കും എന്ന്‌ ഉമർ (റ)ന്‌ തോന്നി. ആകയാൽ അത്‌ ആദ്യന്തം ക്രമീകരിച്ച്‌ ക്രോഡീകരിച്ച്‌ രേഖപ്പെടുത്തി വെക്കേണ്ടത്‌ അതൃന്താപേ ക്ഷിതമാണെന്ന്‌ അദ്ദേഹം ഖലീഫയായ അബൂബക്കർ (റ) നോട്‌ ഉണർ ത്തി. റസൂൽ ചെയ്യാത്ത ഒരുകാര്യം ചെയ്യാൻ ഖലീഫ ആദ്യം വൈമന സ്യം കാണിച്ചെങ്കിലും ഖത്ത്വാബിന്റെ ന്യായവാദങ്ങൾ യുക്തമാണെന്ന്‌ ബോദ്ധ്യപ്പെട്ടതിനാൽ ഖൂർആൻ ക്രോഡീകരിക്കാൻ അദ്ദേഹം സമ്മതി ച്ചു. അങ്ങിനെ റസൂലിന്റെ എഴുത്തുകാരനായിരുന്ന സൈദിബ്നു സാബി ത്‌ (റ) നെ അക്കാര്യം നിർവ്വഹിക്കാനായി ഖലീഫ നിയോഗിച്ചു. ഉമർ(റ) ന്റെ മേൽനോട്ടത്തിൽ ആ കർമ്മം നിർവ്വഹിക്കപ്പെടുകയും ചെയ്തു.

സഹാബികൾ എഴുതി സൂക്ഷിച്ചിരുന്ന ഖുർആൻ ശകലങ്ങൾ ശേഖരിച്ചും പരിശോധിച്ചും ഖുർആൻ മനഃപ്പാഠമുള്ള സഹാബികളു മായാലോചിച്ചും ഖുർആൻ മുഴുവനും ഇന്നുകാണുന്ന രൂപത്തിൽ ഒരു പുസ്തകത്തിൽ സമാഹരിച്ചു. അത്‌ അബൂബക്കർ (റ)വും പിന്നീട്‌ ഉമർ (റ)വും കൈവശം സൂക്ഷിച്ചു. ഉമർ(റ)ന്റെ കാലശേഷം ആ മുസഹഫ്‌ സ്വപുത്രിയും നബി പത്നിയുമായ ഹഫ്സ (റ)യുടെ കയ്യിലായിരുന്നു.

ഇതിനിടയിൽ പല ദേശക്കാരും ഭാഷക്കാരും ഇസ്ലാം സ്വീകരിച്ചു കഴിഞ്ഞിരുന്നു. മുസ്ലീംകൾ പെരുകി. അവരുടെയിടയിൽ ഖുർആൻ പാരായണം ഐക്യരുപ്യം ഇല്ലാതായി. വിദൂര സ്ഥലങ്ങളിൽ യുദ്ധസേവ നം ചെയ്തിട്ടുള്ള ഹുദൈഫത്തുബ്നുൽ യമാൻ എന്ന്‌ സഹാബി വിവിധ ദേശങ്ങളിലെ ഖുർആൻ പാരായണ വൈവിദ്ധ്യം ശ്രദ്ധിക്കുകയും ഭാവി യിൽ അത്‌ ദോഷകരമാകുമെന്ന്‌ മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹം ഈ ആപത്‌സൂചന ഖലീഫ ഉസ്മാൻ(റ)യെ അറിയിച്ചു. സംഗതിയുടെ ഗൌരവം മനസ്സിലാക്കിയ ഖലീഫ ഉടനെ ഹഫ്സ(റ)യുടെ കയ്യിലുള്ള മുസഹഫ്‌ വരുത്തി അതിന്റെ പകർപ്പുകൾ എടുക്കാൻ ഒരുസംഘം സ ഹാബികളെ ഏൽപിച്ചു. സയ്ദിബ്നു സാബിത്തിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ഈ ഖുർആൻ കോപ്പികൾ നാടിന്റെ നാനാഭാഗത്തുമുള്ള പ്രധാന ക്രേന്രങ്ങളിലേക്ക്‌ അയച്ചുകൊടുത്തു.

അങ്ങിനെ ഖുർആൻ ഏകരൂപത്തിൽ സർവ്വവ്യാപകമായിത്തീർ ന്നു. അത്‌ ഇന്നും വള്ളിപുള്ളി വ്യത്യാസമില്ലാതെ നിലനിൽക്കുന്നു. ഇതാണ്‌ ഉസ്മാനിയ മുസ്ഹഫ്‌. ഇതിൽ മാറ്റം വരുത്തുവാൻ കഴിയുക യില്ല. കാരണം അതിലെ അദ്ധ്യായങ്ങൾ, വാചകങ്ങൾ, പദങ്ങൾ, അക്ഷ രങ്ങൾ, ഓരോ അക്ഷരവും എത്രയെത്രയെന്ന്‌ എണ്ണിത്തിട്ടപ്പെടുത്തിയി ട്ടുണ്ട്‌. അങ്ങനെ ആ വിശുദ്ധഗ്രന്ഥം മാറ്റത്തിരുത്തങ്ങൾ കൂടാതെ സുര ക്ഷിതമായി നിലനിൽക്കുമെന്ന കാര്യം ഉറപ്പായി.

എന്നാൽ സുന്നത്തിന്റെ - നബിവചനങ്ങളുടേയും നബിചര്യക ളുടേയും കാര്യം ഇങ്ങനെയല്ല. ഖുർആനല്ലാതെ മറ്റൊന്നും എഴുതിവെ യ്ക്കരുതെന്ന്‌ നബി (സ.അ.) ആദ്യം ആജ്ഞാപിച്ചിരുന്നതിനാൽ നബി വാക്യങ്ങൾ സഹാബികൾ എഴുതിസൂക്ഷിക്കുകയാണുണ്ടായില്ല. എല്ലാം അവർ മനഃപാഠമാക്കുകയായിരുന്നു. നബി (സ.അ.) പല സമയങ്ങളിലും, പല സ്ഥലങ്ങളിലും പല സന്ദർഭങ്ങളിലും പല സാഹചര്യങ്ങളിലും അരു ളിയതും ചെയ്തതുമെല്ലാം തത്സമയം അവിടെ സന്നിഹിതരായിട്ടുള്ള സഹാബികൾ മാത്രമാണ്‌ കേൾക്കുന്നതും കാണുന്നതും സാക്ഷികളാ കുന്നതും. തന്മൂലം ഓരോ സഹാബിയും സുന്നത്തിന്റെ ഒരു ഭാഗം മാത്രം നേരിട്ടറിയുന്നു. നബിചര്യകളും നബിവചനങ്ങളും പൂർണ്ണമായും അറി യുന്ന ഒരു സഹാബിയും ഇല്ലെന്നർത്ഥം. എന്നാൽ അത്‌ ഭാഗികമായി പരസഹസ്രം സഹാബികൾ അറിഞ്ഞിരുന്നു എന്ന്‌ വൃക്തം. എന്നാൽ സഹാബികൾ കണ്ടതും കേട്ടതും മറ്റു സഹാബികളെ അറിയിക്കുക പതി വായിരുന്നു. അങ്ങനെ സുന്നത്തുകൾ കർണ്ണാകർണ്ണികയാ തലമുറക ളായി കൈമാറിപ്പോന്നു.

നബി (സ.അ) ഒരു വിഷയത്തെക്കുറിച്ച്‌ പലപ്പോഴായി പല ഉപ ദേശങ്ങളും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ടാവും. അത്‌ പല സഹാബി കളും മനസ്സിലാക്കിയിരിക്കും. സ്ഥലത്തില്ലാത്ത അനേകം പേർ അത്‌ കേട്ടിരിക്കയില്ല. ആയതിനാൽ ആ വിഷയത്തെക്കുറിച്ച്‌ പൂർണ്ണമായും അറിയുന്ന ആരും ഉണ്ടാവാൻ സാദ്ധ്യതയില്ലെന്ന്‌ വ്യക്തമാണല്ലോ.

കാലങ്ങൾ കഴിഞ്ഞുകൊണ്ടിരിക്കുകയാണ്‌. സഹാബികൾ വി സ്തൃതമായ മുസ്ലിം സാമ്രാജ്യത്വത്തിൽ പല ദിക്കിൽ കഴിഞ്ഞുകൂടുന്ന വരായി. അവരെ തുടർന്ന താബിഉകളും താബിഉത്താഇബുകളും സഹാ ബികളിൽ നിന്ന്‌ ഇവർ കേട്ടുപഠിച്ച്‌ കീഴ്ത്തലമുറകൾക്ക്‌ നിവേദനം ചെയ്തുകൊടുത്തുകൊണ്ടിരുന്നു. അങ്ങനെ ഹദീസുകൾ പരസഹസ്രം മുസ്ലിം ഹൃദയങ്ങളിൽ സൂക്ഷിക്കപ്പെട്ടിരിക്കയാണ്‌. ഈ ഹദീസുകൾ സംഭരിച്ച്‌ ക്രോഡീകരിച്ച്‌ ഗ്രന്ഥരൂപത്തിൽ സംരക്ഷിക്കാനുള്ള ഒരു ശ്രമ വും ആദ്യകാലങ്ങളിലുണ്ടായില്ല.

ഈ കാലയളവിൽ മുസ്ലിം സാമ്രാജ്യത്വത്തിലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങൾ ഹദീസ്‌ വിജ്ഞാനത്തെ സാരമായി ബാധിക്കുക യുണ്ടായതിനാൽ രാഷ്ട്രീയ ചരിത്രവും ഇതോടൊന്നിച്ച്‌ പഠിക്കേണ്ടത്‌ അനുപേക്ഷണീയമായിത്തീർന്നു. ആകയാൽ ഇനി അൽപ്പം രാഷ്ട്രീയം.

ഇബ്നുസബ‌അ എന്ന ഒരു യമനി യഹൂദൻ ബസറയിൽ വന്ന്‌ ഇസ്ലാം മതം സ്വീകരിച്ചു. അത്‌ മതവിശ്വാസം കൊണ്ടായിരുന്നില്ല. ഇസ്ലാ മിനെ തകർക്കാനായിരുന്നു. സമുദായത്തിൽ ഛിദ്രമുണ്ടാക്കണമെന്ന ഉദ്ദേ ശത്തോടെ അയാൾ ഖലീഫയേയും ഗവർണർമാരേയും പറ്റി അപവാദ ങ്ങൾ പറഞ്ഞുപരത്താൻ തുടങ്ങി. അപ്പോൾ ഗവർണർ അബ്ദുല്ലാഹി ബ്നുആമിർ അയാളെ ബസറയിൽ നിന്ന്‌ പുറത്താക്കി. അയാൾ കൂഫ, ഈജിപ്ത്‌, സിറിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ച്‌ തന്റെ ദുഷ്പ്രചരണ ങ്ങൾ ആവർത്തിച്ചു. എല്ലായിടത്തും അൽപ്പം ചിലരെ തന്റെ പക്ഷത്തേ ക്ക്‌ ആകർഷിക്കാൻ അയാൾക്ക്‌ കഴിഞ്ഞു. കാലക്രമേണ കള്ളക്കഥക ളുണ്ടാക്കി ആരോപണങ്ങൾ വർദ്ധിപ്പിച്ചു തൽഫലമായി പ്രധാനകേന്ദ്ര ങ്ങളിലെല്ലാം ഖലീഫ ഉസ്മാൻ (റ)വിന്നെതിരിൽ ജനാഭിപ്രായം ശക്തി പ്പെടുകയുണ്ടായി. ഈ സംഭവങ്ങൾ വളർന്ന്‌ മൂർച്ഛിക്കുകയും വിപ്ലവ കാരികൾ മദീനയിൽ ഇരച്ചുകയറുകയും ഖലീഫയെ നിഷ്കരുണം വധി ക്കുകയും ചെയ്തു. ഹിജ്റ 35 ൽ ഖലീഫയുടെ മരണത്തെത്തുടർന്ന്‌ അലി (ക.വ) ഖലീഫയായി.

മദീന ഒരു വിപ്ലവക്രേന്ദമായി മാറിക്കഴിഞ്ഞു. അലി (ക.വ) ക്ക്‌ സമാധാനപരമായി ഭരണം നടത്താൻ സാധിക്കാത്ത അവസ്ഥ നേരിട്ടു. അദ്ദേഹത്തിന്റെ ഭരണകാലമായ നാലര വർഷത്തെ മുസ്ലിം ചരിത്രം രക്ത പങ്കിലമായിരുന്നു. ഉസ്മാൻ (റ) ന്റെ ഘാതകരെ പിടികൂടി ശിക്ഷിക്ക ണമെന്ന ആവശ്യം പല ഭാഗങ്ങളിൽ നിന്നും ഉയർന്നു. കുറ്റവാളികൾ കൂഫ, ബസറ, ഈജിപ്ത്‌ എന്നിവിടങ്ങളിൽ നിരവധി പേരുണ്ടായിരു ന്നു. അത്ര വലിയ ഒരു സംഘത്തിന്റെ പേരിൽ കൊലക്കുറ്റം ചുമത്തി ശിക്ഷാനടപടിയെടുക്കുക എളുപ്പമായിരുന്നില്ല. ആഭ്യന്തരകലഹം മൂലം സാമ്രാജ്യം ശിഥിലമാകുമെന്ന്‌ ഭയപ്പെട്ടതിനാൽ അലി (റ) ശിക്ഷാനടപ ടിയെടുക്കാൻ ധൃതികാട്ടിയില്ല.

അലി (റ) ആദ്യമായി ഗവർണർമാരെ മാറ്റി നിയമിച്ചു. സിറിയ ഗവർണറായ മുആവിയ മാത്രം സ്ഥാനമൊഴിയാൻ വിസമ്മതിച്ചു. അദ്ദേ ഹം അലി (റ) യെ ഖലീഫയായി അംഗീകരിച്ചുകൊണ്ട്‌ ബൈഅത്ത്‌ ചെയ്തുമില്ല. മാത്രമല്ല അലി(റ)യുമായി യുദ്ധത്തിന്‌ തയ്യാറെടുക്കുകയും ചെയ്തു. അങ്ങിനെ അലി(റ) യുദ്ധം ചെയ്യാൻ നിർബന്ധിതനായി സൈന്യസമേതം സിറിയയിലേക്ക്‌ പുറപ്പെട്ടു. ഈ സമയം ഉസ്മാൻ (റ) ന്റെ വധത്തിൽ കുപിതരായ തൽഹ, സുബൈർ എന്നീ പ്രമുഖ സഹാബി കൾ നാല് മാസം കാത്തിരുന്ന ശേഷം അലി(റ) ഒന്നും ചെയ്യുന്നില്ലെന്ന്‌ കണ്ടപ്പോൾ ആയിശ(റ)യേയും കൂട്ടി യുദ്ധസന്നാഹത്തോടെ ബസറയി ലേക്ക്‌ പുറപ്പെട്ടു. ബസറയിൽ ധാരാളം പ്രക്ഷോഭകാരികളുണ്ടായിരുന്നു. ആയിശ(റ) രക്തം ചിന്താൻ ആഗ്രഹിച്ചിരുന്നില്ല. ബസറക്ക്‌ പുറത്ത്‌ തമ്പ ടിച്ചിരുന്ന ആ സൈന്യത്തെ ബസറയിലെ കുഴപ്പക്കാർ രാത്രി ആക്രമിക്കു കയും തൽഫലമായി ഒരേറ്റുമുട്ടൽ നടക്കുകയും ചെയ്തു. ബസറ സൈ ന്യം പരാജയപ്പെട്ടു. ബസറ ആയിശ(റ)ക്ക്‌ കീഴടങ്ങി. വിവരമറിഞ്ഞ അലി(റ) നേരെ ബസറയിലേക്ക്‌ വന്നു. രണ്ട്‌ സൈന്യവും നേരിട്ടു.

സമാധാനാന്തരീക്ഷം ഇഷ്ടപ്പെടാത്ത കുഴപ്പക്കാർ വീണ്ടും അർ ദ്ധരാത്രിയിൽ അക്രമണം നടത്തുകയായിരുന്നു. ആർ ആരെ ആക്രമിച്ചു വെന്ന്‌ തിരിച്ചറിയാതെ ഘോരയുദ്ധം അരങ്ങേറി. കൂട്ടക്കുരുതികളിൽ ദുഃഖിതയായ ആയിശ(റ) ഒരു ഒട്ടകപ്പുറത്ത്‌ കയറി മുന്നണിയിലെത്തി പോരാട്ടം തടഞ്ഞു. (ഇതാണ്‌ ജമൽ യുദ്ധം) അവർക്ക്‌ സദുദ്ദേശമാ യിരുന്നു.

അലി(റ), ആയിശ (റ), തൽഹ (റ), സുബൈർ(റ) എന്നിവർ കൂടിയാലോചന ചെയ്ത്‌ സത്യവും സമാധാനവും മുൻനിർത്തി യുദ്ധം ഒഴിവാക്കി. നീതിബോധമുള്ള തൽഹ(റ)യും സുബൈറും(റ) രംഗം വിട്ടു പിന്മാറി.

നിരാശരായ പ്രക്ഷോഭക്കാർ വീണ്ടും കുഴപ്പം സൃഷ്ടിക്കുകയും ആയിശ(റ)യെ അവമതിക്കുകയും ചെയ്തു. കൂടാതെ അവർ സവാരി ചെയ്ത ഒട്ടകത്തിന്റെ കാല്‌ വെട്ടിമുറിച്ചതിനാൽ ആയിശ(റ) നിലംപതി ക്കുകയും ചെയ്തു. ഉടനെ അലി(റ)ന്റെ ശ്രമഫലമായി അവരെ സുരക്ഷി തയായി മക്കയിലേക്ക്‌ യാത്രയാക്കി. 40 സ്ത്രീകൾ അവർക്ക്‌ അകമ്പടി യായി പിൻതുടർന്നു.

അനന്തരം അലി (റ) മുആവിയയുടെ നേരെ തിരിഞ്ഞു. ഉസ്മാൻ വധം കാരണം പറഞ്ഞ്‌ മുആവിയ കീഴടങ്ങാൻ വീണ്ടും വിസമ്മതിച്ചു. അങ്ങനെ ഇരുസൈന്യവും സിഫ്ഫീൻ എന്നിടത്തുവെച്ച്‌ ഏറ്റുമുട്ടി. യുദ്ധം ഘോരഘോരം തുടർന്നുകൊണ്ടിരുന്നപ്പോൾ മുആവിയ

പക്ഷക്കാരനായ അംറിബ്നു ആസിന്റെ നിർദ്ദേശപ്രകാരം ഒരു തന്ത്രം പ്രയോഗിച്ചു, ഖുർആൻ ഒരു കുന്തത്തിൽ കെട്ടിപ്പൊക്കി യോദ്ധാക്കളുടെ മദ്ധ്യത്തിൽ കൊണ്ടുനടന്ന്‌ സമാധാനത്തിന്‌ അപേക്ഷിച്ചു. അങ്ങനെ യുദ്ധം നിർത്തി. അലി (റ)യും മുആവിയയും മദ്ധ്യസ്ഥതീരുമാനത്തിന്‌ സമ്മതം മൂളി. അലി (റ) കൂഫായിലേക്കും - മുആവിയ ദമാസ്‌ക്കസ്സി ലേക്കും തിരിച്ചുപോയി. സിഫ്ഫീൻ യുദ്ധം കലാശിച്ചു.

ധാരാളം കുഴപ്പക്കാരായ ഇറാക്കികൾ അലി (റ)യുടെ സൈന്യ ത്തിലുണ്ടായിരുന്നു. അവർക്ക്‌ യുദ്ധമായിരുന്നു ആവശ്യം. ഖലീഫ സമ്മതിച്ചില്ല. ഇരുകൂട്ടരും കാഫിറാണ്‌ എന്ന്‌ ആക്ഷേപിച്ചുകൊണ്ട്‌ 12000 യോദ്ധാക്കൾ അലി (റ)യുമായി വിട്ടുപിരിഞ്ഞ്‌ ഹരൂറായിൽ തമ്പടിച്ചു. ഇവരാണ്‌ ഖവാരിജുകൾ. (ചരിത്രത്തിൽ ഇവരെ അൽ ഫരൂരിയ്യഃ എന്ന്‌ പറയുന്നു)

അലി (റ)യുടെ പ്രതിനിധി അബൂമുസൽ അശ്‌ അരിയും മുആവി യയുടെ ഏജന്റായി അംറിബ്നുആസും ദുമത്തുൽ ജന്തർ എന്ന സ്ഥല ത്ത്‌ ഒരുമിച്ചുകൂടി. ഓരോരുത്തരുടേയും കൂടെ നാനുറ്‌ വീതം യോദ്ധാ ക്കളുണ്ടായിരുന്നു. മദ്ധ്യസ്ഥം വിജയിച്ചില്ല. അലി (റ) ഖലീഫസ്ഥാനം ഒഴിയാമെന്ന്‌ അശ്‌അരി വ്യക്തമാക്കി. എന്നാൽ അംറ്‌ മുആവിയയെ പിന്താങ്ങുകയാണ്‌ ചെയ്തത്‌. അദ്ദേഹം മുആവിയയെ ഖലീഫയായി അംഗീകരിച്ചു. ജനങ്ങൾ അമ്പരന്നു. ഏതായാലും യുദ്ധം അനിവാര്യ മായി

ഖവാരിജുകൾ അലി (റ) യോട്‌ ചേർന്നില്ലെന്ന്‌ മാത്രമല്ല. ഇറാഖിലെ മദായിൻ പട്ടണം പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. അലി (റ) അവരുമായി നഹറവാനിൽ ഏറ്റുമുട്ടി. അവരിൽ ഒരു ഭാഗം പിന്തിരി ഞ്ഞു. ഒരു ഭാഗം ഖലീഫയോട്‌ ചേർന്നു. 1800 പേർ യുദ്ധം ചെയ്തുമരിച്ചു. സ്ഥലം വിട്ടവർ മറ്റു സ്ഥലങ്ങളിൽ ചെന്ന്‌ അലി (റ) ക്കെതിരെ ദുഷ്പ്രച രണം നടത്തി.

ഇതിനിടെ മുആവിയ ഈജിപ്ത്‌ ആക്രമിച്ചുകീഴ്പ്പെടുത്തി. അതിനാൽ അലി (റ) സിറിയക്ക്‌ നേരെ പോകാതെ ശ്രദ്ധ ഈജിപ്തിലേ ക്ക്‌ തിരിച്ചു.തന്ത്രജ്ഞനായ അംറിബ്നു ആസിന്റെ നേതൃത്വത്തിൽ ബലഹീനനായ ഈജിപ്ത്‌ ഗവർണറെ കീഴടക്കി രാജ്യം പിടിച്ചെടുത്തു. അലി(റ)യുടെ സൈന്യത്തിനും വീര്യം കുറഞ്ഞുകണ്ടു. വിഷം അവരി ലും പകർന്നിരുന്നു. കൂടാതെ രാജ്യത്ത്‌ പല ഭാഗത്തും കുഴപ്പങ്ങൾ പൊട്ടി പ്പുറപ്പെട്ടു. ബസറ ഗവർണറായിരുന്ന ഇബ്നു അബ്ബാസും ഖലീഫയു മായി യോജിപ്പില്ലാതെ സ്ഥലം വിട്ടു. എല്ലാം കൊണ്ടും അലി (റ) യ്ക്ക്‌ പൊറുതിയില്ലാതായി. മക്ക, മദീന, യമൻ എന്നിവിടങ്ങളിൽ നിന്ന്‌ മുആ വിയയുടെ സൈന്യങ്ങളെ അലിവിഭാഗം ഓടിച്ചുവെങ്കിലും ലഹളകളെ ല്ലാം അമർത്തി സമാധാനം സ്ഥാപിക്കുക ദുഷ്ക്കരമായിത്തീർന്നു. അവസാനം അലി (റ) മുആവിയയുമായി സന്ധി ചെയ്തു. അതനുസരിച്ച്‌

സിറിയയും ഈജിപ്തും മുആവിയയ്ക്ക്‌ വിട്ടുകൊടുത്ത്‌ സമാധാനം

സ്ഥാപിച്ചു.

വിപ്ലവസ്നേഹികളായ ഖവാരിജുകൾക്ക്‌ സമാധാനാന്തരീക്ഷം അനിഷ്ടകരമാണല്ലോ. അലി (റ), മുആവിയ, അംറിബ്നു ആസ്‌ എന്നിവരെ വധിക്കാൻ അവർ പരിപാടി ആസൂത്രണം ചെയ്തു. റംസാൻ വെള്ളിയാഴ്ച പ്രഭാതത്തിൽ ഇവരെ ഒരേ സമയത്ത്‌ വകവരുത്തുവാൻ അവർ കൊലയാളികളെ നിയമിച്ചു. ഈജിപ്തിൽ(ഫുസ്താത്ത്‌) അംറി ബ്നുആസ്‌ അസുഖം കാരണം ആ വെള്ളിയാഴ്ച പ്രഭാതപ്രാർ ത്ഥനയ്ക്ക്‌ വന്നില്ല. അതിനാൽ ആ സ്ഥാനത്ത്‌ മറ്റൊരാൾ വധിക്കപ്പെട്ടു. ദമാസ്‌ക്കസ്സിൽ മുആവിയയ്ക്ക്‌ മുറിവേറ്റെങ്കിലും അദ്ദേഹം മരണത്തിൽ നിന്ന്‌ രക്ഷപ്പെട്ടു. അബ്ദുറഹ്മാനുബ്നുമുൽ ജാം വേറെ രണ്ടുസഹായി കളോടുകൂടി കൂഫായിൽ അലി(റ) യെ ആക്രമിച്ചു. തൽഫലമായി അലി (റ) മരണമടഞ്ഞു. മുൽ ജാമിനെ പിടികൂടി. ഒരാൾ കൊല്ലപ്പെട്ടു. മൂന്നാമൻ ഓടി രക്ഷപ്പെട്ടു. മുൽജാം വധശിക്ഷക്ക്‌ പിന്നീട്‌ വിധേയനായി. ഹിജ്റ 40 ലാണ്‌ അലി (റ) യുടെ വധം.

സിറിയ, ഈജിപ്ത്‌, ഹിജാസ്‌, യമൻ എന്നീ രാജ്യങ്ങളിൽ മുആ വിയയുടെ പ്രാബല്യം വർദ്ധിച്ചുവന്നു. ആ നാട്ടുകാരെല്ലാം അദ്ദേഹത്തെ ഖലീഫയായി അംഗീകരിച്ചു. എന്നാൽ കൂഫക്കാർ അലി (റ) യുടെ പക്ഷക്കാരായിരുന്നു. അവർ അദ്ദേഹത്തിൽ അദ്ധ്യാത്മിക ഔന്നത്യം ആരോപിച്ചിരുന്നു. ശിഈകളായിരുന്നു. അവർ മുആവിയയെ വെറുക്കു കയും അലി (റ) യുടെ പുത്രനായ ഹസനെ (റ) ഖലീഫയായി അവരോ ധിക്കുകയും ചെയ്തു. ഇറാക്കുകാർ അലി (റ) യെ സഹായിച്ചില്ലെന്നും അതിനാൽ വിശ്വസ്തരല്ലെന്നും അറിഞ്ഞിട്ടുകൂടി ഹസൻ (റ) ഖലീഫ സ്ഥാനം സ്വീകരിച്ചു. മുആവിയ അദ്ദേഹത്തോട്‌ പോരിന്‌ വന്നു. ആ യുദ്ധത്തിൽ ഹസന്‌ മുറിവേൽക്കുകയും ഇറാക്കുകാർ പരാജിതരാവു കയും ചെയ്തു. അദ്ദേഹം മുആവിയയുമായി സന്ധി ചെയ്ത്‌ ഖലീഫ യായി അംഗീകരിച്ചു. അനന്തരം ഇമാം ഹസൻ (റ) മദീനയിൽ വന്നു താമസിച്ചു ഹിജ്റ 50 ൽ നിര്യാതനായി.

ഖലീഫസ്ഥാനം അഹ്‌ലു ബൈത്തിനുള്ളതാണെന്ന്‌ വിശ്വസി ച്ചിരുന്ന ധാരാളം സഹാബികളും താബിഉകളും നാട്ടിലുണ്ടായിരുന്നു. എന്നാൽ മുആവിയ തനിക്ക്‌ ശേഷം മകൻ യസീദിനെ ഖലീഫയാക്കണ മെന്ന ഉദ്ദേശ്യത്തോടെ ജനങ്ങളെക്കൊണ്ട്‌ യസീദിന്‌ ബൈഅത്ത്‌ ചെയ്യിച്ചു. അങ്ങനെ മുആവിയക്ക്‌ ശേഷം യസീദ്‌ ഖലീഫയായി. തത്സമയം മക്ക, മദീന, കൂഫ എന്നിവിടങ്ങളിൽ വിരോധികളുണ്ടായി. മാത്രമല്ല സുബൈറിന്റെ പുത്രനായ അബ്ദുല്ല മക്കയിൽ സങ്കേതമുറപ്പിച്ച്‌ ജനങ്ങളെക്കൊണ്ട്‌ ബൈഅത്ത്‌ ചെയ്യിച്ചു. വളരെ പേർ യസീദിനോട്‌ ചെയ്ത ബൈഅത്ത്‌ റദ്ദാക്കുകയും ചെയ്തു. മദീനയിലും ധാരാളം അനുയായികൾ അബ്ദുല്ലക്കുണ്ടായിരുന്നു. യസീദിന്റെ ഭടന്മാർ ഇവരെ ആക്രമിച്ച്‌ ആ പ്രദേശങ്ങൾ കീഴടക്കി.

കൂഫക്കാർ ശീഈകളായിരുന്നതിനാൽ യസീദിനെ അംഗീകരി ക്കാതെ ഇമാം ഹുസൈൻ (റ) നെ ക്ഷണിച്ചു വരുത്തി ഖലീഫയായി വാഴിച്ചു. ചരിത്രത്തിൽ നിന്ന്‌ പാഠം പഠിക്കാതെ ഹുസൈൻ സ്ഥാനമേൽക്കുകയും ചെയ്തു. സൈന്യരഹിതനായി ഹുസൈൻ (റ) കൂഫയിലെത്തുമ്പോഴേക്കും യസീദിന്റെ പട്ടാളം അദ്ദേഹത്തെ എതിരേൽക്കാനുണ്ടായിരുന്നു. തന്നെ ക്ഷണിച്ചുവരുത്തിയ കൂഫക്കാർ പോലും ഹുസൈൻ (റ) ന്റെ സഹായത്തിനെത്തിയില്ല. മറിച്ച്‌ അവർ ശത്രുപക്ഷത്ത്‌ ചേർന്ന്‌ ഇമാമിനേയും കൂടെയുണ്ടായിരുന്നവരേയും കർബലയിൽ വെച്ച്‌ നിഷ്ക്കരുണം വധിച്ചുകളഞ്ഞു. (ഹി. 61)

ഹി. 64 ൽ യസീദ്‌ മൃതിയടഞ്ഞു. ഈ തക്കം നോക്കി അബ്ദു ല്ലാഹിബ്നു സുബൈർ തല പൊക്കി. ഹിജാസ്‌, ഈജിപ്ത്‌, ഇറാഖ്‌ എന്നീ രാജ്യങ്ങൾ അദ്ദേഹത്തിന്‌ കീഴടങ്ങി. ബനൂഹാശിം വംശത്തിൽ ചിലർ ബൈഅത്ത്‌ ചെയ്യാൻ വിസമ്മതിച്ചു. ഇബ്നു അബ്ബാസ്‌ അവരിൽ ഒരാളായിരുന്നു. അദ്ദേഹത്തെയും മറ്റുചിലരേയും അബ്ദുല്ല തടവി ലാക്കി.

സിറിയയിൽ അമവിയ്യാക്കൾ മർവാനിബ്നുഹക്കമിനെ ഖലീഫ യാക്കി. അബ്ദുല്ല അവരുമായി പൊരുതി തോറ്റു. ഈ സന്ദർഭത്തിൽ കൂഫയിൽ മുഖ്ത്താർ എന്നൊരാൾ പ്രത്യക്ഷപ്പെട്ടു. ഹുസൈന്റെ ഘാതകരെ പിടികൂടണമെന്ന്‌ പറഞ്ഞായിരുന്നു ഇദ്ദേഹത്തിന്റെ പുറപ്പാട്‌. അയാളെ നേരിടുന്നതിന്‌ അബ്ദുല്ല സഹോദരനായ മിസ്‌അബിന്റെ നേ തൃത്വത്തിൽ സൈന്യത്തെ അയച്ചു. ആ സമരത്തിൽ മുഖ്ത്താർ വധിക്കപ്പെട്ടു.

മർവാന്റെ മരണശേഷം പുത്രൻ അബ്ദുൽ മലിക്ക്‌ ഖലീഫയായി, ഈജിപ്തും ഇറാഖും പിടിച്ചടക്കി. എനിഹിജാസ്‌ മാത്രമേ ബാക്കി യുള്ളൂ. അബ്ദുൽ മലിക്ക് ഹി‌. 72ൽ ഹജ്ജാജിന്റെ കീഴിൽ ഒരു സൈന്യ ത്തെ മക്കയിലേക്കയച്ചു. ആ ഏറ്റുമുട്ടലിൽ അബ്ദുല്ലാഹിബ്നു സുബൈർ വധിക്കപ്പെട്ടു. ഇതോടെ മുസ്ലിം രാജ്യങ്ങൾ മുഴുവനും അബ്ദുൽ മലിക്കിനെ ഖലീഫയായി അംഗീകരിച്ചു. ഈ താവഴി 60 വർഷങ്ങളോളം തുടർന്നു. ആ ഖലീഫമാരുടെ കൂട്ടത്തിൽ സുപ്രസിദ്ധനായ ഉമറിബ്നു അബ്ദിൽ അസീസും പെടുന്നു. ഹി: 132 ൽ അബ്ബാസിയ്യ ഖലീഫയായ അബ്ബാസുസ്സഫാഹി സ്ഥാനമേൽക്കലോടു കൂടി അമവിയ്യ ഭരണം അവ സാനിച്ചു.

രാജഭരണത്തിന്‌ തുല്യമായ ഖലീഫ ഭരണം നടക്കുന്നു ണ്ടെങ്കിലും ശിയ്യാക്കൾ ആ ഭരണത്തെ ആന്തരമായി അംഗീകരിക്കുക യുണ്ടായില്ല. നബിതിരുമേനിക്ക്‌ ശേഷം ഖലീഫയാകേണ്ടത്‌ അലി (റ) ആയിരുന്നുവെന്നും മുസ്ലിം സാമ്രാജ്യം ഭരിക്കാനുള്ള അവകാശം അഹ്‌ലു ബൈത്തിന്‌ മാത്രമാണെന്നും അവർ വിശ്വസിച്ചു. അലി (റ) യുടെ സന്താനങ്ങളിൽ അന്ന്‌ ജീവിച്ചിരുന്നതിൽ ഏറ്റവും പ്രായം കൂടിയ മുഹമ്മദിബ്നുൽ ഹനഫിയ്യയെ ഇബ്നുസുബൈർ തടവിലിട്ടിരിക്കയാ യിരുന്നു. മുൻ സൂചിപ്പിച്ച മുഖ്ത്താർ പട്ടാളക്കാരെ മക്കയിലേക്കയച്ചു തടവിൽ നിന്ന്‌ അദ്ദേഹത്തെ രക്ഷിച്ച്‌ ഇറാഖിൽ കൊണ്ടുവന്നിട്ടു ണ്ടായിരുന്നു. അബ്ദുൽ മലിക്കിന്റെ ഖിലാഫത്തിനെ മുഹമ്മദിബ്നുൽ ഹനഫിയ്യ അംഗീകരിച്ചുവെങ്കിലും ശിയ്യാ അനുയായികൾ അദ്ദേഹത്തെ ഇമാമാക്കി വാഴിച്ചു. അദ്ദേഹത്തെ തുടർന്ന്‌ താവഴിയായി താവഴിയായി ഇമാമീങ്ങളെ നിശ്ചയിച്ചുകൊണ്ടിരുന്നു. ഇവരൊക്കെ ഭരണം പിടിച്ചു പറ്റാനുള്ള പരിപാടികൾ നിരന്തരം നടപ്പാക്കിക്കൊണ്ടിരുന്നു. അഹ്‌ലു ബൈത്തിന്‌ ജനങ്ങളുടെ പിന്തുണ സമ്പാദിക്കാനുള്ള പ്രചരണത്തിൽ അവർ വർഷങ്ങളോളം മുഴുകിയിരിക്കുയായിരുന്നു. ഈ താവഴി ശിയ്യാക്ക ളാണ്‌ കൈസാനിയ്യ എന്നറിയപ്പെടുന്നത്‌. അവരുടെ ഒരു ഇമാമായ അബൂൽ ഹാശിം എന്നവർക്ക്‌ കൈസാനിയ്യ എന്ന ഒരപരനാമം കൂടിയു ണ്ടായിരുന്നു.

ശിയ്യാക്കളുടെ മറ്റൊരു വിഭാഗമാണ്‌ ഇമാമിയ്യ. ഈ വിഭാഗം ഹുസൈൻ (റ) വിന്റെ പുത്രനായ അലീ സൈനുൽ ആബിദീനെ ഇമാമാക്കി. ഇദ്ദേഹമാകട്ടെ യസീദിന്റെയും അബ്ദുൽ മലിക്കിന്റേയും ഖിലാഫത്ത്‌ അംഗീകരിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തെ തുടർന്ന്‌ താവഴിയായി ഇമാമുകളെ ഇവർ തുടർച്ച മുറിയാതെ നിയോഗിച്ചു. അലീസൈനുൽ ആബിദിന്റെ പുത്രനായ സൈദിനെ ഇമാമാക്കിയതിനെത്തുടർന്ന്‌ ഇവർ ക്ക്‌ സൈദി എന്ന പേർ സിദ്ധിച്ചു. സൈദികൾക്ക്‌ അധികാരമോഹമുണ്ടാ യിരുന്നതിനാൽ പരസ്യമായി കൊടി ഉയർത്തിയതിനാൽ ഇമാമായ സൈദ്‌ കൂഫയിൽ വെച്ച്‌ വധിക്കപ്പെട്ടു. ആ ജഡം കുന്തത്തിൽ നാട്ടി പ്രദർശിപ്പിക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ പുത്രനായ യഹ്യാ ഇമാമായി അവരോധിക്കപ്പെട്ടു. അദ്ദേഹത്തിനും പിതാവിന്റെ ഗതിയാണു ണ്ടായത്‌.

മുമ്പേ സൂചിപ്പിച്ച മുഹമ്മദിബ്നുൽ ഹനഫിയ്യായുടെ താവഴി യിൽ ഇബ്നുഅബ്ബാസ്‌ (റ) വിന്റെ പൗത്രനായ മുഹമ്മദ്‌ ഇമാമായി സ്ഥാനമേറ്റു. അദ്ദേഹം ബുദ്ധിമാനും സമർത്ഥനുമായിരുന്നു.അഹ്‌ലു ബൈത്തിന്‌ വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ വ്യവസ്ഥാപി തമായി നിറവേറ്റുകയുണ്ടായി. അനുചരന്മാരിൽ നിന്ന്‌ യോഗ്യരായവരെ പ്രചാരണ സംഘമായി വിനിയോഗിച്ചും അമവിയ്യാക്കളെ ഭയമുള്ളതി നാൽ ഇമാമിന്റെ പേർ വ്യക്തമാക്കരുതെന്ന്‌ പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു. കൂഫായും ഖുറാസാനും അവരുടെ പ്രചരണക്രേന്ദ്രങ്ങളാ യിരുന്നു.

ഹി. 100 മുതൽ 132 വരെ വളരെ ഗൂഢമായി വർത്തകവേഷത്തിൽ ഇമാം മുഹമ്മദിന്റെ അനുയായികൾ പ്രചാരണം നടത്തി. പ്രചാരക ന്മാരിൽ ചിലർ പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്‌. ഹി. 128ൽ അബൂമുസ്സിം ഖുറാസാനി എന്ന അതിസമർത്ഥൻ ഖുറാസാനിൽ പ്രവേശിച്ച്‌ പരസ്യ മായി അമവിയ്യാ ഭരണത്തെ എതിർക്കാൻ തുടങ്ങി. അനേകം സമരങ്ങളും കൂട്ടക്കൊലകളും ചതിപ്രയോഗങ്ങളും നടന്നു. ഖുറാസാൻ സ്വാധീനിച്ചു അനന്തരം ഇറാഖും അധീനമായി. പട്ടാളം കൂഫയിൽ പ്രവേശിച്ചു. അന്ന്‌ ഇമാമായിരുന്ന അബുൽ അബ്ബാസിസ്സഫാഹി ഹി.132 ൽ ഭരണാധികാരം ഏറ്റെടുത്തു. ആ വർഷം റബീഉൽ അവ്വൽ 13 വെള്ളിയാഴ്ച അദ്ദേഹം അബ്ബാസിയ സ്വരൂപത്തിന്റെ ഒന്നാം ഖലീഫയായി സ്ഥാനാരോഹണം ചെയ്തു ജുമുഅയ്ക്ക്‌ നേതൃത്വം നൽകി.

അവസാനത്തെ അമവിയ്യ ഖലീഫയായ മർവാനെ സഫാഹിന്റെ പട്ടാളക്കാർ പിന്തുടർന്നു. അദ്ദേഹം കൂഫയിൽ നിന്ന്‌ ഹർറാൻ ഖിൻസ രീൻ, ഹിംസ്‌ മുതലായ രാജ്യങ്ങളിലൂടെ അവസാനം ഈജിപ്തിലെ ഒരു ചർച്ചിൽ അഭയം പ്രാപിച്ചു. അവിടെ വെച്ച്‌ അദ്ദേഹം പിടിക്കപ്പെട്ടു. വധിക്കപ്പെട്ടു. ഹി. 132 ദുൽഹജ്ജ്‌ 28 നായിരുന്നു അത്‌.

മേൽ സംഭവങ്ങളെല്ലാം രാഷ്ട്രീയമാണെങ്കിലും അതിനൊരു മതപരിവേഷം കൈവന്നിട്ടുണ്ട്‌. ഇമാമത്തും ഖിലാഫത്തും (പവാചകകുടുംബത്തിന്റെ അവകാശമാണെന്ന അടിസ്ഥാനത്തിലായിരു ന്നല്ലോ പ്രചരണവും പ്രവർത്തനവും. ഹിജ്റ 35 ൽ ഖലീഫ ഉസ്മാൻ (റ)ന്റെ വധത്തെത്തുടർന്ന്‌ സഹാബികളും താബിഉകളും പല അഭിപ്രാ യക്കാരായി. അതിലൂടെ മതപരമായ വിഭാഗീയതയുണ്ടായി. ഖാരിജികൾ, മുഅതസിലികൾ, ശിയ്യാക്കൾ അവരിലെ വിവിധ കക്ഷികൾ ഇവയെല്ലാം ഉടലെടുത്തു. ഈ കക്ഷികളെല്ലാവരും തന്നെ തങ്ങൾക്കനുകൂലമായും ഇതരകക്ഷികൾക്കെതിരിലും വളരെ കള്ള ഹദീസുകളും കെട്ടിച്ചമ ച്ചുണ്ടാക്കി ജനമദ്ധ്യേ പ്രചരിപ്പിക്കയുണ്ടായി. കുടാതെ കുറേ അന്ധവി ശ്വാസങ്ങൾ ഉടലെടുത്തു. അതിന്‌ ചേർന്ന കുറേ ഹദീസുകളും ചമച്ചു. സത്യമായ നബിവചനങ്ങളോടൊപ്പം ഈ പൊളിവചനങ്ങളും കൂടിക്കലർ ന്നു. വിവേചനമില്ലാതെ നാടുനീളെ വ്യാപിച്ചു. ഈ വസ്തുതയാണ്‌ ഏറ്റ വും ശ്രദ്ധേയമായിട്ടുള്ളത്‌.

ഇനി നമുക്ക്‌ ഹദീസിനെപ്പറ്റി പഠിക്കാം. ഖുർആൻ “ക്രോഡീ കരിച്ചതുപോലെ ഹദീസുകൾ ക്രോഡീകരിക്കുകയുണ്ടായില്ലെന്ന്‌ മുമ്പേ സൂചിപ്പിച്ചുവല്ലോ. എന്നാൽ ഖുർആന്റെ വ്യാഖ്യാനമെന്ന നിലയിൽ ഹദീസുകളും സുരക്ഷിതമായിരിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണല്ലോ.

സഹാബികളാരും ഹദീസ്‌ ശേഖരത്തിൽ വ്യാപൃതരായില്ല. അക്കാര്യം നിറവേറ്റിയത്‌ താബിഉകളാണ്‌. ഹദീസുകൾ നഷ്ടപ്പെടാതെ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകത ആദ്യമായി തോന്നിയത്‌ മഹാ നായ ഉമവി ഖലീഫ ഉമറിബ്നുഅബ്ദിൽ അസീസ്‌ എന്നിവർക്കാണ്‌. അദ്ദേഹം മദീനയിലെ ഖാദിയായ അബൂബക്കറിബ്നുഹസ്മിനെ അതിനായി നിയോഗിച്ചു. ഇബ്നു ഹസ്മ്‌ തനിക്ക്‌ കഴിയുന്നത്ര ഹദീസു കൾ ശേഖരിച്ചു. എല്ലാ പട്ടണങ്ങളിലുമുള്ള ഭരണാധികാരികളോടും ഹദീസുകൾ ശേഖരിക്കാൻ ഖലീഫ നിർദ്ദേശിച്ചു. അവരും തങ്ങളാലാവു ന്നതെല്ലാം ചെയ്തു. കുറേ ഹദീസുകൾ ഇങ്ങനെ ശേഖരിക്കാൻ കഴി ഞ്ഞുവെന്ന്‌ മാത്രം.

ഹിജ്റ ഒരു നൂറ്റാണ്ട്‌ കഴിഞ്ഞു. രണ്ടാം നൂറ്റാണ്ടിൽ ഹദീസ്‌ ശേഖ രണം ത്വരിതഗതിയിൽ നടന്നു. ഇമാം സുഹ്‌രി എന്നറിയപ്പെടുന്ന മുഹമ്മ ദിബ്നുമുസ്ലിമിബ്നുശിഹാബ്‌ (ഹി. 124) അക്കാലത്തെ സുന്നത്ത്‌ പണ്ഡി തനായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങൾ അമൂല്യങ്ങളാണ്‌. പക്ഷേ ഈ കാലത്ത്‌ നടന്ന ഹദീസുശേഖരണം വ്യവസ്ഥാപിതമായ നിലക്കല്ല, അദ്ധ്യായങ്ങളോ ശീർഷകങ്ങളോ ആയി തരം തിരിച്ചിരുന്നില്ല. ചില പ്പോൾ താബിഉകളുടെ വാക്കുകളും അവരുടെ ഫത്വകളും കൂടി അതിൽ അടങ്ങിയിരിക്കും. സുഹ്രിയെ തുടർന്നു മക്ക, മദീന, ബസറ, കൂഫ, സിറിയ, ഖുറാസാൻ, യമൻ മുതലായ പല സ്ഥലങ്ങളിലും ഹദീസുശേ ഖരണം നടന്നു. ഇബ്നു ഇസ്ഹാക്ക്‌, (151), ഇമാം മാലിക്‌ (93-179), സുഫ്‌യാനുത്തൗരി (97-161)ഔസാഈ (88-156), അബ്ദുല്ലാഹിബ്നു മുബാ റക്‌ (181) ജരീർ (188), സുഫ്‌യാനുബ്നുഉയൈന (198) എന്നിവർ അവ രിൽ ചിലരാണ്‌.

ഹി. മുന്നാം നൂറ്റാണ്ടിലാണ്‌ മുസ്നദുഅകളുടെ രീതി ആവിർഭ വിച്ചത്‌. ഒരു റാവിയിൽ നിന്ന്‌ നിവേദനം വന്ന എല്ലാ ഹദീസുകളും വിഷയം തിരിക്കാതെ ഒന്നിച്ചുരേഖപ്പെടുത്തുന്നതാണ്‌ മുസ്നദ്‌ എന്നു പറയുന്നത്‌. ഈ കാലഘട്ടത്തിൽ എഴുതപ്പെട്ടതാണ്‌ ഇമാം അഹ്മദി ബ്നുഹമ്പൽ (164-240), ഇസ്ഹാഖിബ്നു റാഹവൈഹി (161-238) ഉസ്മാ നുബ്നുഅബീശൈബ (156-239) എന്നിവരുടെ മുസ്നദുകൾ. ഇവരെല്ലാം നബിവാക്യങ്ങൾ മാത്രമേ ശേഖരിച്ചുള്ളു. പക്ഷേ സഹീഹും സഹീഹ ല്ലാത്തതുമായ തിരുവചനങ്ങൾ വേർതിരിച്ചിരുന്നില്ല. എന്നാൽ മുഹമ്മ ദിബ്നു ഇസ്മാഈലുൽ ബുഖാരി (194-256) സഹീഹായ ഹദീസുകൾ മാത്രം തെരഞ്ഞെടുത്തു തന്റെ അൽജാമിഉസ്സഹീഹ്‌ എന്ന ഗ്രന്ഥം രചി ച്ചു. ബുഖാരിയുടെ സമകാലീനനും ശിഷ്യനുമായ മുസ്ലിമിബ്നു ഹജ്ജാജും (206-261) ഇതേ മാർഗ്ഗം തന്നെ സ്വീകരിച്ചു. സഹീഹ്‌ മുസ്ലിം എന്ന ഹദീസ്‌ ഗ്രന്ഥം രചിച്ചു. ഇവ കൂടാതെ അബൂദാവൂദ്‌ (202-276) ഇബ്നുമാജ (209-274) തിർമദീ (209-279) നസാഈ (214-303) എന്നി വരും സഹീഹായ ഹദീസുകൾ മാത്രം തെരഞ്ഞെടുത്തു ഗ്രന്ഥരചന നടത്തി. ഈ ആറു ഗ്രന്ഥങ്ങളും സ്വിഹാഹുസ്വിത്ത എന്ന പേരിൽ പ്രസി ദ്ധങ്ങളാകുന്നു. നാലാം നൂറ്റാണ്ടിലും ഹദീസ്‌ ശേഖരണം നടക്കുകയു ണ്ടായി. മുൻഗാമികളുടെ ശേഖരണത്തിൽ വിട്ടുപോയവയെ തേടിപ്പിടിച്ച്‌ രേഖപ്പെടുത്തുകയായിരുന്നു അവർ. അവരിൽ പ്രധാനി സുലൈമാ നുബ്നു അഹ്മദ്‌ ത്വബ്റാനി (260-354) യാകുന്നു. ഈ കാലക്കാരാണ്‌ ദാറുഖുത്വനീയും (306-385) ഇബ്നുഹിബ്ബാനും (272-354) ഇബ്നുഖു സൈമയും (225-311) ത്വഹാവിയും (229-321)

ആദ്യനൂറ്റാണ്ടുകളിൽ വളരെ കള്ളഹദീസുകൾ നബിയുടെ പേരിൽ കെട്ടിയുണ്ടാക്കി ജനമദ്ധ്യേ പ്രചരിപ്പിക്കയുണ്ടായി. അതിന്‌ പല കാരണങ്ങളും പ്രേരകമായിരുന്നു. ഷിയാക്കളും മുഅ്തസിലിക്കളും റാഫി ളികളും ഖാരിജികളും അവരുടെ നിലപാടുകൾ ന്യായീകരിക്കുന്നതി നുവേണ്ടി ഹദീസുകളുണ്ടാക്കി. ഉമവികൾ ശിയ്യാക്കൾക്കെതിരിൽ കുറേ ഹദീസുകൾ നിർമ്മിച്ചു. സൂഫികൾ തങ്ങളെ ന്യായീകരിക്കാൻ കുറേ ഹദീസുകൾ സൃഷ്ടിച്ചു. സുന്നികളും മോശക്കാരായില്ല. മദ്ഹബിന്റെ ഇമാമീങ്ങളെ പുകഴ്ത്തിയും താഴ്ത്തിയും കുറേ ഹദീസുകൾ അവരുടെ വകയായും രംഗത്ത്‌ വന്നു. കാഥികന്മാരും പ്രാസംഗികന്മാരും പേരെടു ക്കാൻ വേണ്ടിയും ഭരണാധിപന്മാരുടെ പ്രീതി സമ്പാദിക്കാനുദ്ദേശിച്ചും കളളഹദീസുകൾ കെട്ടിച്ചമച്ചിട്ടുണ്ട്‌. എന്തിനധികം ചില ഫിഖ്ഹ്‌ മസ്‌ അലകൾക്ക്‌ വേണ്ടിയും വ്യാപാരികൾ ചരക്ക്‌ വിൽപ്പനക്ക്‌ വേണ്ടിയും ഹദീസുകൾ പടച്ചുണ്ടാക്കിയെന്നറിയുമ്പോൾ ഈ ദുർവൃത്തി എത്ര വ്യാപകമായി നടന്നിരുന്നു എന്ന്‌ ഊഹിക്കാം. ഇമാം ബുഖാരി 6,00,000 ഹദീസുകളിൽ നിന്ന്‌ 9,000 മാര്രമേ സ്വഹീഹായി അംഗീകരിച്ചിട്ടുളളു. അതിൽ ആവർത്തനങ്ങൾ കഴിച്ചാൽ 2762 മാത്രം. ഇമാം മുസ്ലിമാവട്ടെ 3 ലക്ഷത്തിൽ നിന്ന്‌ 9,200 ഹദീസുകൾ തെരഞ്ഞെടുത്തു. അപ്പോൾ എത്ര മാത്രം കള്ളഹദീസുകൾ ജനമദ്ധ്യത്തിൽ പ്രചാരത്തിലുണ്ടായിരുന്നു എന്ന്‌ ഊഹിക്കാം.

റാഫിളികൾ കെട്ടിയുണ്ടാക്കിയ ഹദീസുകൾ മൂന്നുലക്ഷത്തോളം വരുമത്രേ. ഇതൊരുപക്ഷേ അതിശയോക്തിയായേക്കാം. ഖലീഫ മഹ്ദി യുടെ മുമ്പിൽ ഒരു നിർച്ചിതവാദി താൻ നൂറ്‌ കള്ളഹദീസുകൾ പ്രചരിപ്പിച്ചിട്ടുണ്ടെന്ന്‌ സമ്മതിക്കുയുണ്ടായി. അബ്ദുൽ കരീമിബ്നു അബിൽ ഔജാഅ എന്നൊരാൾ വധശിക്ഷക്ക്‌ വിധേയനായപ്പോൾ ഹലാലിനെ ഹറാമാക്കിയും ഹറാമിനെ ഹലാലാക്കിയും നാലായിരം ഹദീസുകൾ താൻ നിർമ്മിച്ചിട്ടുണ്ടെന്ന്‌ പറയുകയുണ്ടായി. ബയാനുബ്നു സംആനും മുഹമ്മദിബ്നുസഈദിൽമസ്വലൂബും കള്ളഹദീസുനിർ മ്മാണത്തിന്‌ കുപ്രസിദ്ധി പെറ്റവരാണ്‌. ഇവരെക്കൂടാതെ കള്ളഹദിസു ണ്ടാക്കുന്ന മറ്റുപലരും അറിയപ്പെട്ടിട്ടുണ്ട്‌.

ഹിജ്റ ഒന്നാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽത്തന്നെ ഹദീസ്‌ നിർമ്മാണം തുടങ്ങിയിട്ടുണ്ടെന്ന്‌ അനുമാനിക്കാം. മൂന്നാം ഖലീഫയുടെ വഫാത്തിന്‌ ശേഷം (ഹി.35) മുസ്ലിംകളുടെയിടയിൽ ഭിന്നിപ്പു തുടങ്ങിയല്ലോ. ഒരു കുപ്രസിദ്ധ കള്ളഹദീസ്‌ ഇപ്രകാരമാണ്‌. ഖദീർഖുച്ചിലെ വസിയ്യത്ത്‌ എന്നാണ്‌ ആ ഹദീസിന്റെ പേർ. ഹജ്ജത്തുൽ വിദാഅ്‌ കഴിഞ്ഞുമടങ്ങുമ്പോൾ ഗദീർഖുച്ച്‌ എന്ന സ്ഥലത്ത്‌ വെച്ച്‌ നബിതിരുമേനി സ്വഹാബികളെ വിളിച്ചുകൂട്ടി അലി (റ) യെ ചൂണ്ടിക്കാട്ടി ഇപ്രകാരം പറഞ്ഞു. ഇദ്ദേഹം എന്റെ വസിയ്യത്ത്‌ ഏൽപ്പിക്കപ്പെട്ടവനും എന്റെ സഹോദരനും എനിക്കുശേഷമുള്ള ഖലീഫയുമാകുന്നു. അതുകൊണ്ട്‌ നിങ്ങൾ അദ്ദേഹത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണം. ഇതിന്റെ ലക്ഷ്യം എന്താണെന്ന്‌ പറയേണ്ടതില്ലല്ലോ. അലി (റ) യെ ബഹുമാനിക്കുന്ന വേറെ ഹദീസുകളും ശിയ്യാക്കൾ കെട്ടിച്ചമച്ചി ട്ടുണ്ട്‌. കള്ളഹദീസുകളുടെ പ്രളയത്തിലായിരുന്നു ആദ്യമൂന്നു നൂറ്റാ ണ്ടുകാലം മുസ്ലിം ലോകം കഴിഞ്ഞുകൂടിയത്‌. ബുഖാരിയും മുസ്ലിമും അവരുടെ ഹദീസുശേഖരണം പൂർത്തിയാക്കിയ ശേഷം മാത്രമാണ്‌ മുസ്ലിങ്ങൾക്ക്‌ ഹദീസ്‌ വിവേചനത്തിന്‌ സാദ്ധ്യമായത്‌. അതുവരെ എല്ലാ ഹദീസുകളും സത്യമാണെന്ന്‌ അവർ പ്രായേണ മനസ്സിലാക്കുകയാ യിരുന്നു.

സലാമേ, ഇനി അതിപ്രധാനമായ ഒരു വിഷയമാണ്‌ ഞാൻ സംസാരിക്കുന്നത്‌. നമ്മുടെ മദ്ഹബിന്റെ ഇമാമീങ്ങളെപ്പറ്റി. മഹാന്മാരായ ആ പണ്ഡിതന്മാർ സമുദായത്തിന്‌ ചെയ്ത സേവനങ്ങളെ പറ്റി. ലക്ഷക്കണക്കിന്‌ ഹദീസുകൾ ഹൃദിസ്ഥമാക്കിയ ആ പണ്ഡിതശ്രേഷ്ഠ ന്മാർ സമുദായത്തിന്റെ നന്മയെ ലക്ഷ്യമാക്കിക്കൊണ്ടുചെയ്ത ത്യാഗോജ്വ ലങ്ങളായ പ്രവർത്തനങ്ങളെപ്പറ്റി. ഹദീസുകൾ തേടിപ്പിടിക്കാനും ആ സുന്നത്തിൽ നിന്ന്‌ പ്രായോഗികജീവിതം രൂപപ്പെടുത്താനും ബഹുജന ങ്ങൾക്ക്‌ കഴിയുകയില്ലെന്ന്‌ മനസ്സിലാക്കിയ ആ ഗുരുവര്യന്മാർ തങ്ങളുടെ ജീവിതം ജനസേവനത്തിനായി ഉഴിഞ്ഞിട്ടു. അവർ ജീവിതകാലം മുഴുവൻ രാജ്യം സഞ്ചരിക്കാനും ഹദീസുകൾ ശേഖരിക്കാനും ജനങ്ങളെ ഇസ്ലാമികജീവിതം പഠിപ്പിക്കാനും വിനിയോഗിച്ചു. അദ്ധ്യാത്മികം,ഭൗതി കം എന്ന വേർതിരിവില്ലാതെ ലോകജീവിതം ഖുർആനും സുന്നത്തു മനുസരിച്ച്‌ നിയന്ത്രിക്കുന്നതിനാവശ്യമായ വിവരങ്ങളും വിവരണങ്ങളും നിയമങ്ങളും നിർദ്ദേശങ്ങളും അവർ ആവിഷ്ക്കരിച്ചു. അവരുടെ കർമ്മശാസ്ത്രസിദ്ധാന്തങ്ങളെല്ലാം ഖുർആന്റേയും സുന്നത്തിന്റെയും വെളിച്ചത്തിൽ അവർ ക്രോഡീകരിച്ചു. എന്നുവെച്ചാൽ അവർക്ക്‌ ലഭ്യമായ ഹദീസുകളുടേയും ദിവ്യഗ്രന്ഥത്തിന്റേയും അടിസ്ഥാനത്തിൽ അവർ മതനിയമങ്ങൾ ആവിഷ്ക്കരിച്ചു എന്ന്‌ മനസ്സിലാക്കണം.

ഇമാമീങ്ങൾ ജീവിച്ചിരുന്ന കാലഘട്ടം പ്രത്യേകം ശ്രദ്ധിക്കേണ്ട തുണ്ട്‌. ഇമാം അബൂഹനീഫത്തുൽ കൂഫാ (റ) യുടെ കാലം ഹിജ്റ 80 - 150 വരേയും ഇമാം മാലിക്ബിനുഅനസ്‌ (റ) ന്റെ കാലം 93-179 വരെയും ഇമാം മുഹമ്മദിബ്നു ഇദ്‌രീ‌സുശ്ശാഫാഈ (റ) യുടെ കാലം ഹി. 150 - 204 വരേയും ഇമാം അഫ്മദീബ്നു ഹമ്പൽ (റ) ന്റെ കാലം 164-241 വരേയും ആയിരുന്നു. ഇവരുടെ ജീവിതകാലത്ത്‌ ഹദീസ്‌ ശേഖരണം പൂർത്തിയായിരുന്നില്ല എന്നോർക്കുക. സ്വഹീഹ്‌ ബുഖാരി മുതലായ ഹദീസ്‌ ഗ്രന്ഥങ്ങളുടെ നിർമ്മാണം നടക്കുന്നത്‌ ഇമാമുകളുടെ കാലശേഷമാണല്ലോ. അതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം. സ്വഹീഹോ അല്ലാത്തതോ ആയ ഹദീസുകൾ മുഴുവൻ ഇമാമീങ്ങൾക്ക്‌ അറിയാൻ കഴിഞ്ഞിട്ടില്ല. അവർ ജീവിച്ചിരുന്ന പ്രദേശങ്ങളിൽ നിന്നും അവർക്ക്‌ കരസ്ഥമാക്കാൻ കഴിഞ്ഞ ഹദീസുകളും ഖുർആനും ആധാരമാക്കിയാണ്‌ അവർ നിയമനിർമ്മാണം നടത്തിയത്‌. ഏതെങ്കിലും ഒരു വിഷയത്തിന്റെ വിശദാംശങ്ങളെക്കുറിച്ച്‌ ഖുർആനിലോ അവർക്ക്‌ കിട്ടിയ ഹദീസുകളിലോ ഒരു പരാമർശവുമില്ലെങ്കിൽ അക്കാര്യത്തെ ക്കുറിച്ച്‌ അവർ ഇജ്തിഹാദിലൂടെ തീരുമാനമെടുക്കുമായിരുന്നു. അവർക്കറിയാം അവർ നിരവധി ഹദീസുകൾ കേട്ടിട്ടില്ലെന്ന്‌. അവർ ഇജ്തിഹാദിലൂടെ തീരുമാനിച്ച വിഷയങ്ങളെ സംബന്ധിച്ച വല്ല ഹദീസുകളും നിലവിലുണ്ടായിരിക്കാമെന്ന്‌. അവരുടെ തീരുമാനങ്ങളും ഹദീസുകളും പരസ്പരം വിയോജിക്കാൻ സാദ്ധ്യതയുണ്ടെന്ന്‌. ഈ സാദ്ധ്യതയെക്കുറിച്ച്‌ ബോധവാന്മാരായ ഇമാമുകൾ വിനയപൂർവ്വം നിർദ്ദേശിക്കുകയുണ്ടായി. വല്ല ഹദീസുകളും അവരുടെ അഭിപ്രായങ്ങൾ എതിരായി കണ്ടാൽ അവരുടെ അഭിപ്രായങ്ങളെ തള്ളി ഹദീസുകളെ സ്വീകരിക്കണമെന്ന്‌.ഇമാം അബൂഹനീഫ(റ) ഇപ്രകാരം പറഞ്ഞു. “ലായ യജൂസു ലിഅഹദിൻ അൻയഅഖുദ ബിഅഖ്‌ വാലീ ഹത്താ യഅലമു ഐന അഖദ്തുഹാ ” (ഞാൻ എവിടെ നിന്ന്‌ സ്വീകരിച്ചു എന്നറിയാതെ യാതൊരാൾക്കും എന്റെ വാക്കുകൾ സ്വീകരിക്കാവതല്ല.) ഇമാം ശാഫിഈ (റ) പറഞ്ഞു. - മസലുല്ലദീയത്വുലുബുൽ ഇൽമ... (തെ ളിവ്‌ കൂടാതെ അറിവ്‌ അന്വേഷിക്കുന്നവൻ രാത്രിയിലെ വിറക്‌ ചുമട്ടു കാരനെപ്പോലെയാകുന്നു. അവൻ സർപ്പങ്ങളുള്ള വിറക്‌ കെട്ടുചുമക്കു കയും അവ അവനെ കടിക്കുകയും ചെയ്യുന്നു. (ബൈഹക്കീ) അബൂദാവുദ്‌ പറയുന്നു. ഞാൻ ഇമാം അഹ്മദ്‌ (റ)നോട്‌ പറഞ്ഞു... ഇമാം മാലിക്കി (റ) നേക്കാൾ അനുകമണയോഗ്യൻ ഓസാഈ ആകു ന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു. നിന്റെ മതകാര്യത്തിൽ നീ ഇവരിൽ ആരേയും അനുകരിക്കരുത്‌. നബി (സ) യിൽ നിന്നും സഹാബാക്ക ളിൽ നിന്നും എന്ത്‌ ലഭിച്ചിരിക്കുന്നുവോ അത്‌ സ്വീകരിക്കുക. മഅനിബ്നു ഈസാ പറഞ്ഞിരിക്കുന്നു. “സമിഅത്തു മാലിക്കൻ യഖൂലു...” ഇമാം മാലിക്‌ (റ) ഇങ്ങനെ പറയുന്നത്‌ ഞാൻ കേട്ടു. ഞാൻ ഒരു മനുഷ്യൻ മാത്രമാണ്‌. ഞാൻ യാഥാർത്ഥ്യം പ്രാപിക്കുകയും പിഴ ച്ചുപോവുകയും ചെയ്യും. എന്റെ അഭിപ്രായം നിങ്ങൾ പരിശോധിക്കു ക. അല്ലാഹുവിന്റെ കിതാബിനോടും നബി (സ) യുടെ സുന്നത്തിനോടും യോജിച്ചത്‌ നിങ്ങൾ സ്വീകരിക്കുക. അവയോട്‌ യോജിക്കാത്തത്‌ തള്ളി ക്കളയുക. (ഈക്കാളുൽ ഹിമം)

ബൈഹക്കീ (റ) പറയുന്നു. കാലശ്ലാഫിഈ ഇദാസ്വഹ്ഹൽ ഹദീസു വസബത ഫഹുവ മദ്ഹബീ - ഇമാം ശാഫിഈ (റ) പറഞ്ഞു. “ഹദീസ്‌ സ്വഹീഹാണെന്ന്‌ സ്ഥിരപ്പെട്ടാൽ അത്‌ തന്നെയാണ്‌ എന്റെ മദ്ഹബ്‌. ”

ധാരാളം ഹദീസുകൾ അവരുടെ അഭിപ്രായങ്ങൾക്ക്‌ എതിരായി വന്നിട്ടുണ്ടെന്ന്‌ നമുക്കിപ്പോൾ അറിയാൻ കഴിഞ്ഞിരിക്കുന്നു. ആകയാൽ ഇപ്പോൾ നമുക്ക്‌ ലഭ്യമായിട്ടുള്ള സ്വഹീഹായ ഹദീസുകളുടെ വെളിച്ച ത്തിൽ ഇമാമുകളുടെ അഭിപ്രായങ്ങളെ പരിശോധിച്ച്‌ ഹദീസുമായി വിയോജിക്കുന്ന അഭിപ്രായങ്ങളെ തിരുത്തി ഹദീസുകളെ പ്രമാണമായി സ്വീകരിക്കേണ്ടത്‌ മുസ്ലിംകളുടെ കർത്തവ്യമാണ്‌.

മദ്ഹബുകൾ പല കാര്യങ്ങളിലും അന്യോന്യം യോജിക്കുന്നി ല്ലെന്ന്‌ നമുക്കറിയാം. ഇതെങ്ങനെ സംഭവിച്ചു. ഹദീസുകൾ കിട്ടിയിട്ടി ല്ലാത്ത വിഷയങ്ങൾ ഇജ്ത്തിഹാദിലൂടെ ഇമാമുകൾ തീരുമാനമെടുത്തു. എല്ലാവരുടേയും ഇജ്തിഹാദ്‌ ഒരു പോലെയാവില്ലല്ലോ. അത്‌ മാത്രമല്ല, ഒരു ഇമാമിന്‌ കിട്ടിയ ഹദീസുകൾ മറ്റൊരു ഇമാമിന്‌ കിട്ടിയില്ലെന്ന്‌ വരാവുന്നതാണ്‌. അപ്പോൾ ഒരു ഇമാം ഹദീസിന്റെ വെളിച്ചത്തിലും മറ്റൊരു ഇമാം ഇജ്ത്തിഹാദിലൂടെയും തീരുമാനമെടുക്കുന്നു. ഈ രണ്ട്‌ തീരുമാനങ്ങളും യോജിച്ചെന്ന്‌ വരില്ല. ശാഫിഈ (റ) യുടെ ചരിത്രം തന്നെ പരിശോധിക്കൂ. അദ്ദേഹത്തിന്‌ ഖദീമും ജദീദുമായ - പഴയതും പുതിയതുമായ - അഭിപ്രായങ്ങളുണ്ട്‌. അദ്ദേഹം ഇറാഖിലായിരുന്നപ്പോൾ പറഞ്ഞതെല്ലാം പഴയ ഖൗല് എന്നറിയപ്പെടുന്നു. പിന്നീട്‌ ഇമാം ഈജിപ്തിലെത്തി. അപ്പോൾ കുറേ ഹദീസുകൾ ലഭ്യമായി. അവയുടെ അടിസ്ഥാനത്തിൽ പഴയ അഭിപ്രായങ്ങൾ തിരുത്തി പുതിയ അഭിപ്രായ ങ്ങൾ രുപപ്പെടുത്തുകയുണ്ടായി. അതാണ്‌ പുതിയ ഖൗല് . ശ്രദ്ധിക്കുക തിരുത്തപ്പെട്ട പഴയ അഭിപ്രായങ്ങളാണ്‌ സുന്നത്തിനോട്‌ യോജിക്കുന്ന തെന്ന്‌ പല സംഗതികളിലും തെളിഞ്ഞിട്ടുണ്ട്‌. മാലികീ ഇമാം (റ) മദീനയിലായിരുന്നു. അവിടെ പ്രചാരത്തിലുണ്ടായിരുന്ന ഹദീസുകളുടെ ബലത്തിലാണ്‌ അദ്ദേഹം അഭിപ്രായങ്ങൾ ആവിഷ്ക്കരിച്ചത്‌. അപ്പോൾ മദ്ഹബുകൾ തമ്മിലുള്ള വ്യത്യാസങ്ങൾക്ക്‌ ഇമാമുകൾ ഉത്തരവാദി കളല്ല എന്ന്‌ മനസ്സിലായി. പക്ഷേ ആ വൃത്യാസങ്ങൾ പരിഹരിക്കേണ്ടത്‌ പിൽക്കാല മുസ്ലിംകളുടെ ബാദ്ധ്യതയാണ്‌.

കർമ്മശാസ്ത്രത്തിൽ എല്ലാ വിഷയങ്ങളിലും മദ്ഹബുകൾ തമ്മിലുള്ള ഈ അഭിപ്രായാന്തരം നിലനിൽക്കുന്നു. നമസ്ക്കാരകാര്യ ത്തിൽ അത്‌ നിത്യേന പ്രകടമായി കണ്ടുകൊണ്ടിരിക്കുകയാണ്‌. വിവിധ മദ്ഹബുകളുടെ അനുയായികൾ ഒന്നിച്ച്‌ ഒരുപോലെ നമസ്ക്കാരം നിർവ്വഹിക്കാൻ സാധിക്കാതെ വന്നിരിക്കയാണ്‌. മദ്ഹബിന്‌ മുമ്പുള്ള പലനുറ്റാണ്ടുകാലം ഒന്നിച്ച്‌ ഒരുപോലെ ജമാഅത്തായി- സംഘടിതമായി - നമസ്ക്കരിച്ചുപോന്ന മുസ്ലിംകൾക്ക്‌ ഇപ്പോൾ അതിന്‌ കഴിയാതെയായി. ഈ ദുരവസ്ഥ എത്ര നൂറ്റാണ്ടുകളായി നിലനിൽക്കുന്നു. അതിന്‌ പരിഹാ രം കാണണമെന്ന്‌ മതപണ്ഡിതന്മാർക്ക്‌ ഇതുവരെ തോന്നിയില്ലായെന്നത്‌ അത്ഭുതകരം തന്നെ. പണ്ഡിതന്മാരാകട്ടെ ഇപ്പോഴും ഇമാമുകളെ മുറുകെ പ്പിടിക്കുകയും സുന്നത്തിനെ അവഗണിക്കുകയും ചെയ്യുന്നു. തങ്ങളുടെ അഭിപ്രായങ്ങൾക്കെതിരായി ഹദീസുകൾ കണ്ടാൽ അഭിപ്രായങ്ങളെ തിരസ്‌ക്കരിച്ച്‌ ഹദീസുകളെ സ്വീകരിക്കണമെന്ന്‌ ഇമാമുകൾ ഉപദേശിച്ചി രിക്കേ ആ ഉപദേശങ്ങളേയും മതപണ്ഡിതന്മാർ അവഗണിക്കുന്നു. സുന്ന ത്തിനേയും ഇമാമുകളേയും അവഗണിക്കുന്ന ഇരട്ട തെറ്റാണ്‌ മതപണ്ഡിതന്മാർ ചെയ്തുവരുന്നത്‌. ഈ നയത്തിന്‌ അവർ സമാധാനം ബോധിപ്പിക്കേണ്ടി വരുന്ന ഒരു രംഗം ഉണ്ടാകുമെന്ന്‌ അവർ വിശ്വസിക്കു ന്നില്ലേ?

ഒരു കാര്യം ശ്രദ്ധേയമാണ്‌. ഇമാമുകൾ കർമ്മശാസ്ത്രം എഴുതി യത്‌ മുസ്ലിംകളെ ദീനിയാത്തും അമിലിയാത്തും പഠിപ്പിക്കാൻ വേണ്ടി മാത്രമാണ്‌. അവരുടെ പേരിൽ മദ്ഹബുകളുണ്ടാക്കണമെന്നും തങ്ങളെ മദ്ഹബുകളുടെ ഇമാമുകളായി അവരോധിക്കണമെന്നും അവർ ആവശ്യ പ്പെട്ടിട്ടില്ല. എന്നല്ല, ഭാവിയിൽ ഇങ്ങനെ വിഭാഗീയ ചിന്താഗതി ഉണ്ടാകുമെന്നും മദ്ഹബുകളുണ്ടാക്കി തങ്ങളെ ഇമാമുകളാക്കി തദടി സ്ഥാനത്തിൽ സുന്നത്തിനെ അവഗണിക്കുന്ന ഒരു ബിദ്‌അത്ത്‌ നിലവിൽ വരുമെന്നും ഇമാമുകൾ മുൻകുട്ടി അറിഞ്ഞിരുന്നതുമില്ല. ഈ മദ്ഹബ്‌ പക്ഷപാതം പിൽക്കാല പുരോഹിതന്മാരുടെ സൃഷ്ടിയാണല്ലോ. അവർ സുന്നത്തിനെ സ്വീകരിച്ചിരുന്നെങ്കിൽ മുസ്ലിം സമൂഹം മുൻകാലത്തെ പ്പോലെ ഏകരൂപത്തിൽ നിലനിൽക്കുമായിരുന്നു. ഇപ്പോഴും നമ്മുടെ പണ്ഡിതന്മാർ പറയുന്നത്‌ ഏതെങ്കിലും ഒരു ഇമാമിനെ തഖ്‌ലീദ്‌ ചെയ്യൽ നിർബന്ധമാണെന്നാണ്‌. അതിന്‌ മുൻകാലത്തെ ചില പണ്ഡിതന്മാ രുടേയും അവരെഴുതിയ ഗ്രന്ഥങ്ങളുടേയും പേർ പറഞ്ഞ്‌ മുസ്ലിം സാധാ രണക്കാരുടെ ബുദ്ധിയെ ഇവർ ഉഴുതുമറിക്കുകയാണ്‌. ഇമാമീങ്ങളെ എത്ര പുകഴ്ത്തിയാലും വാഴ്ത്തിയാലും അവർ റസൂലിന്‌ തുല്യമാകി ല്ലല്ലോ. ഇമാമിന്റെ പേരും പറഞ്ഞ്‌ സുന്നത്തിനെ അവഗണിക്കുന്നത്‌ മഹാപാപമാണെന്ന്‌ ഈ പണ്ഡിതന്മാർക്ക്‌ ബോധം വരാത്തത്‌ നിർ ഭാഗ്യം തന്നെ. ചില ഉദാഹരണങ്ങൾ മാതൃകക്കായി നമുക്ക്‌ ഒന്ന്‌ പരിശോധിക്കാം.

ഫാത്തിഹയുടെ കാര്യം എടുക്കുക. നബി (സ) പറഞ്ഞിട്ടുണ്ട്‌ ഫാത്തിഹ ഓതാത്തവൻ നിസ്‌ക്കാരമില്ലെന്ന്‌. നമസ്ക്കാരം സ്വീകാര്യമാ കുന്നതിന്‌ നിർബന്ധമായും ഫാത്തിഹ ഓതിയിരിക്കണം. എന്നാൽ ഹന ഫികൾ ഈ സുന്നത്തിനെതിരാണ്‌. അവരെ സംബന്ധിച്ചിടത്തോളം മഅ്‌ മൂമുകൾ ഇമാമിന്റെ ഓത്ത്‌ കേട്ടാൽ മതി. അവർ ഓതേണ്ടതില്ല. ഇമാം ഇങ്ങനെ നിർദ്ദേശിച്ചപ്പോൾ ഫാത്തിഹ നിർബന്ധമാക്കുന്ന ഹദീസ്‌ അദ്ദേഹം കേട്ടിരിക്കില്ല എന്ന കാര്യം തീർച്ച. പക്ഷേ മതപുരോഹിതന്മാർ ഇമാമിനെ വിടാൻ ഭാവമില്ല.

ചില മദ്ഹബിൽ ആമീൻ പറയേണ്ടതില്ല. പറയുന്ന പക്ഷം പതുക്കെ പറഞ്ഞാൽ മതി. റസൂൽ (സ.അ.) യുടെ കാലത്ത്‌ ആമീന്റെ ശബ്ദം കൊണ്ട്‌ പള്ളികൾ കിടിലം കൊണ്ടിരുന്നു എന്ന്‌ ഹദീസ്‌ വ്യക്ത മാക്കുന്നു.

മാലികീ മദ്ഹബുകാർ കൈ കെട്ടാറില്ല. നബി (സ.അ) നെഞ്ചി ന്മേൽ കൈ കെട്ടിയിരുന്നു എന്ന്‌ പറയപ്പെടുന്നു. മാലികീ ഇമാമിന്‌ പരിക്കേറ്റിരുന്നതിനാൽ കൈ പൊക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാലാ ണ്‌ അദ്ദേഹം കൈ കെട്ടാതിരുന്നത്‌. അത്‌ മനസ്സിലാക്കാതെ അനുയായി കൾ ഇമാമിനെ അനുകരിക്കുകയാണ്‌. അതേ സമയം കൈകെട്ടണമെന്ന്‌ അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ടുതാനും. എന്നിട്ടും നബിചര്യ സ്വീകരിക്കാൻ ജനങ്ങൾ തയ്യാറില്ല.

നബി (സ. അ) നമസ്ക്കാരത്തിൽ നാല് ഘട്ടങ്ങളിൽ കൈ രണ്ടും ചുമലിന്‌ നേരെ ഉയർത്തിയിരുന്നു. ഹനഫികൾ തക്ബീറത്തുൽ ഇഹ്റാ മിൽ മാത്രമേ കൈ ഉയർത്തുന്നുള്ളൂ. മറ്റ്‌ മൂന്നു ഘട്ടങ്ങളിലും അങ്ങനെ ചെയ്യുന്നില്ല. ഇത്‌ സുന്നത്തിനെതിരാണ്‌.

അന്യസ്ത്രീപുരുഷന്മാരുടെ ചർമ്മങ്ങൾ സ്പർശിച്ചാൽ വുളു മുറിയില്ലെന്ന്‌ ഹദീസുകൊണ്ട്‌ വ്യക്തമാകുന്നുണ്ട്‌. എന്നാൽ ശാഫിഈ മദ്ഹബിൽ ആ സ്പർശനം വുളു മുറിയാൻ കാരണമാകുമെന്ന്‌ സിദ്ധാ ന്തിക്കുന്നു.

ഗുഹ്യസ്ഥാനം സ്പർശിച്ചാൽ വുളു മുറിയുമെന്ന്‌ ഹദീസ്‌ തെളി യിക്കുന്നു. എന്നാൽ അത്‌ കൊണ്ട്‌ വുളു മുറിയില്ലെന്നാണ്‌ ഹനഫി പക്ഷം.

ഖുർആൻ മനഃപാഠമാക്കിയ എഴുപതോളം സഹാബികളെ ശ്രതു ക്കൾ ചതിയിൽ കൊലപ്പെടുത്തുകയുണ്ടായി. ബിഅ്റ്മഊന എന്നറിയ പ്പെടുന്ന ആ സംഭവത്തിൽ ദുഃഖിതനായ നബി (സ.അ) ഒരു മാസക്കാലം എല്ലാ വഖ്ത്തുകളിലും ഖുനൂത്ത്‌ ഓതിയിരുന്നു. പിന്നെ അത്‌ നിർത്തു കയും ചെയ്തു. എന്നാൽ ശാഫിഈ മദ്ഹബ്‌ പ്രകാരം ഖിയാമം നാൾ വരെ സുബ്ഹി നമസ്ക്കാരത്തിൽ ഖുനൂത്ത്‌ ഓതണം. ഇത്‌ വ്യക്തമായ ബിദ്‌അത്താണ്‌.

റസൂൽ(സ.അ) വജ്ജഹ്ത്തു ഓതിയിരുന്നു. തക്ബിറിന്റെയും ഫാത്തിഹയുടേയും ഇടയിലുള്ള മൗനത്തെക്കുറിച്ച്‌ അന്വേഷിച്ച പ്പോഴാണ്‌ വജ്ജഹ്ത്തു ഓതുന്ന കാര്യം നബി തിരുമേനി വ്യക്തമാക്കി യത്‌. എന്നാൽ മാലികി മദ്ഹബിൽ വജ്ജഹ്ത്തു ഓതുന്നത്‌ കറാഹത്താ ണെന്ന്‌ വിധിച്ചിരിക്കുന്നു.

ഗ്രഹണനമസ്ക്കാരം മറ്റൊരു ഇനമാണ്‌. ആ നമസ്ക്കാരം രണ്ടു റകഅത്താണ്‌. ഓരോ റകഅത്തിലും രണ്ട്‌ റുകൂഅ വീതമുണ്ട്‌. അതാണ്‌ നബിചര്യ. എന്നാൽ ഹനഫീ മദ്ഹബ്‌ പ്രകാരം ആ നമസ്ക്കാരം സാധാ രണ സുന്നത്ത്‌ നമസ്ക്കാരം പോലെയുള്ള രണ്ട്‌ റകഅത്താണ്‌. ഈ നിസ്ക്കാരത്തിന്‌ ശേഷം നബി (സ.അ.) - ഖുതുബ നിർവ്വഹിച്ചിട്ടുണ്ട്‌. എന്നാൽ ഹനഫീ മദ്ഹബിലും മാലികീ മദ്ഹബിലും ഖുതുബ നിർദ്ദേശി ച്ചിട്ടില്ല. ഇവിടെ അവസാനിച്ചില്ല. ഈ നിസ്ക്കാരത്തിലെ ദീർഘമായ ഓത്ത്‌ ഉറക്കെയാണ്‌. എന്നാലോ ഹംബിലി ഒഴികെയുള്ള മൂന്ന്‌ മദ്ഹബിലും പതുക്കെയാണ് ഓതേണ്ടതെന്നാണ്‌ നിർദ്ദേശം. മയ്യിത്ത്‌ പള്ളിക്കകത്ത്‌ കയറ്റി നിസ്‌ക്കരിക്കാൻ പാടില്ലെന്ന്‌ ഹനഫിയും മാലികി യും പറയുന്നത്‌ സുന്നത്തിനെതിരാണ്‌. ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീസു ഗ്രന്ഥങ്ങളിൽ നിന്ന്‌ നബിചര്യ എങ്ങനെയായിരുന്നുവെന്ന്‌ വ്യക്തമായി അറിഞ്ഞിട്ടും ആ സുന്നത്തിനെ അവഗണിച്ചുകൊണ്ട്‌ അതി നെതിരിൽ ഇമാമുകളുടെ നിർദ്ദേശങ്ങളെ മുറുകെപ്പിടിക്കുന്ന സമകാലിക പണ്ഡിതപുരോഹിതന്മാരുടെ വിജ്ഞാന വൈശിഷ്ട്യത്തെക്കുറിച്ച്‌ എന്താണ്‌ പറയേണ്ടത്‌.

ഇത്‌ പോലെ ഇനിയും പലതും നമസ്ക്കാരത്തെ സംബന്ധിച്ച്‌ തന്നെ പറയാനുണ്ട്‌. അപ്രകാരം മറ്റെല്ലാ കാര്യങ്ങളിലും വൈരുദ്ധ്യവും വൈവിദ്ധ്യവും കാണാം. ഇവയെല്ലാം സുന്നത്തിന്റെ വെളിച്ചത്തിൽ ഏക രൂപമാക്കാൻ കഴിയുന്നതാണ്‌. അന്ന്‌ മഹാന്മാരായ ഇമാമുകൾക്ക്‌ ഇല്ലായിരുന്ന ഒരു സൗകര്യം ഇന്നുണ്ട്‌. ഹദീസുകളെല്ലാം നമുക്ക്‌ ലഭ്യ മായിരിക്കുന്നു. സ്വിഹാഹ്‌സിത്ത എന്ന ഹദീസു ഗ്രന്ഥങ്ങളിൽക്കൂടി വിശ്വാസയോഗ്യമായ ഹദീസുകളെല്ലാം കരഗതമായിട്ടും നമ്മുടെ മതപു രോഹിതർ നബിചര്യകൾ പഠിക്കാതെ ഇമാമീങ്ങളെ മുറുകെപ്പി ടിച്ചിരിക്കുകയാണ്‌. അത്‌ മൂലം മുസ്ലിം സമുദായത്തിൽ വിഘടനവാദം നിലനിൽക്കുന്നു. തീവ്രവാദികൾ അന്യോന്യം ചിലപ്പോൾ സംഘട്ടനത്തി നും ഇടയാകുന്നുണ്ട്‌. അപലപനീയമായ ഈ ദുരിതാവസ്ഥയിൽ നിന്നും മുസ്ലിം ബഹുജനങ്ങൾ രക്ഷപ്പെടണമെങ്കിൽ ഇത്തരം മർക്കടമുഷ്ടി പരമായ യാഥാസ്ഥിതികവൃന്ദത്തെ കയ്യൊഴിക്കുകയാണ്‌ ആദ്യമായി വേണ്ടത്‌. ഹദീസുകളുടെ അടിസ്ഥാനത്തിൽ നബിചര്യകളെക്കുറിച്ച്‌ സത്യമായ വസ്തുതകൾ ആര്‌ പറഞ്ഞാലും അതംഗീകരിക്കുക. ബുദ്ധി ഉപയോഗപ്പെടുത്താൻ പാണ്ഡിത്യം ആവശ്യമില്ലല്ലോ. പാണ്ഡിത്യമില്ലാത്ത ശരാശരി ബുദ്ധിയുള്ള സാധാരണക്കാരായ നമുക്ക്‌ പ്രാഥമിക തലത്തിൽ നിന്നുകൊണ്ട്‌ കാര്യങ്ങൾ ചിന്തിക്കാം.

മുൻപെ പറഞ്ഞകാര്യം ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ. റസൂൽ തിരുമേനി യുടെ കാലം മുതൽ ഒരേഒരു സമൂഹമായി (മോണോബ്ലോക്ക്‌ ) പലനൂറ്റാണ്ടുകൾ കഴിഞ്ഞ ശേഷമാണല്ലോ മദ്ഹബുകൾ ഉണ്ടായത്‌. എങ്ങിനെ മദ്ഹബുകൾ ഉണ്ടായി എന്ന്‌ ആലോചിക്കലാണ്‌ ആദ്യത്തെ നടപടി. നമുക്ക്‌ തുടങ്ങാം.

നാല് ഈമാമീങ്ങളിൽ ആദ്യത്തേത്‌ അബൂഹനീഫ എന്നവരാണ്‌. അദ്ദേഹത്തിന്റെ ജനനം ഹി. 80 ലാണ്‌. ഏറ്റവും ഒടുവിലെ (നാലാമത്തെ ഇമാം അഹ്മദിബ്ന ഹമ്പൽ നിര്യാതനാകുന്നത്‌ 241 ലാണ്‌. ഹി. 80 മുതൽ 241 വരെ ഏകദേശം ഒന്നരനൂറ്റാണ്ടിനിടയിലാണ്‌ നാല് ഇമാമീങ്ങളും ജനിച്ചുവളർന്ന്‌ പഠിച്ച്‌ ഗ്രന്ഥരചന നടത്തി കാലയവനിക യിൽ മറഞ്ഞത്‌. ഇമാം ശാഫിഈ മാത്രമേ ഗ്രന്ഥം രചിച്ചിട്ടുള്ളൂ. മറ്റ്‌ ഇമാമുകളുടെ ശിഷ്യന്മാരാണ്‌ ഗ്രന്ഥരചയിതാക്കൾ. അവർ മദ്ഹബുക ളുണ്ടാക്കിയില്ല. അവർ അവരെത്തന്നെ ഇമാമാക്കിയില്ല. അന്ന്‌ സമുദായം മോണോബ്ലോക്കായിരുന്നു. പിന്നെങ്ങനെ നാലായി. വിഭാഗീയ ചിന്താഗതി പണ്ഡിതന്മാർ ഉണ്ടാക്കി.എങ്ങനെ ആ ചരിത്രം ശരിക്കും ആലോചിച്ചാൽ കിട്ടുന്നില്ല.ഖുനൂത്ത് ഓതാതെ സുബ്ഹി നമസ്കരിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിൽ ഒരു സുപ്രഭാതത്തിൽ ഇനിമേൽക്കൊണ്ട് എല്ലാ സുബ്ഹിക്കും ഖുനൂത് ഓതണം എന്ന് ഇമാം ഷാഫിഈയോ അനുയായികൾ ആരെങ്കിലുമോ മുസ്ലീങ്ങളോട് കൽപ്പിക്കുകയുണ്ടായോ അസംഭവ്യം. അങ്ങനെ കൽപ്പിച്ചാൽ ആ കൽപ്പന മുസ്ലീങ്ങൾ സ്വീകരിക്കുകയില്ല.എല്ലാ സുബ്ഹിക്കും ഖുനൂത് ഓതുന്ന സമ്പ്രദായം നിലനിൽക്കേ ഇനി ആരും ഖുനൂത്ഓതേണ്ടതില്ല എന്ന് ഹനഫീ ഇമാമോ അനുയായികളാരെങ്കിലുമോ മുസ്ലീങ്ങളോട് കൽപ്പിക്കുകയുണ്ടായോ അസംഭവ്യം. അങ്ങനെ കല്പിച്ചാൽ ആ കല്പന മുസ്ലീങ്ങൾ സ്വീകരിക്കുകയില്ല. ഫാത്തിഹ ഓതി നമസ്കരിക്കുന്ന സമ്പ്രദായം നടന്നുവരവേ ഇനി മഅമൂമുകൾ ആരും ഫാത്തിഹ ഓതേണ്ട ഇമാമിന്റെ ഓത്ത് കേട്ടാൽ മതി എന്ന് ഇമാമോ അനുയായിയോ കല്പിക്കുകയുണ്ടായോ അസംഭവ്യം അങ്ങനെ കല്പിച്ചാൽ മുസ്ലിങ്ങൾ ആ കൽപ്പന സ്വീകരിക്കുകയില്ല. അതായത് മോണോബ്ലോക്കായി ഒരേ രീതിയിൽ ആചാരാനുഷ്ഠാനങ്ങൾ നടന്നുവരവേ ഒരു മഹാൻ അതിൽ മാറ്റം വരുത്താൻ ശ്രമിച്ചാൽ അയാളെത്ര വലിയ മഹാനായാലും ഇസ്ലാമിൽ കയ്യിടുന്ന കാര്യത്തിൽ മുസ്ലിം ബഹുജനങ്ങൾ സമ്മതിക്കുകയില്ല.അദ്ദേഹം കൊണ്ടുവരുന്ന മാറ്റം സ്വീകരിക്കുകയില്ല. കാരണം ആ മഹാൻ റസൂലല്ല,വഹ്യുമില്ല.പിന്നെങ്ങനെ ഈ നാലുബ്ലോക്കുണ്ടായി. ആ ചരിത്രം ആരും വെളിക്കുകൊണ്ടുവന്നിട്ടില്ല.

പണ്ഡിതന്മാർ ഇമാമുകളുടെയും ശിഷ്യന്മാരുടെയും ഗ്രന്ഥങ്ങൾ പഠിക്കുകയും അതനുസരിച്ചു എല്ലാ നടപടി ക്രമങ്ങളിലും ക്രമേണ മാറ്റം വരുത്തുകയും ചെയ്തിരിക്കാനാണ് സാധ്യത.എങ്ങനെയോ ബ്ലോക്കുകൾ നിലവിൽ വന്നു.പണ്ഡിതന്മാർ അതിനെപ്പറ്റി ചിന്തിച്ചില്ല.നടപടികൾ അംഗീകരിച്ചു. മാത്രമല്ല ന്യായീകരിച്ചു. മാത്രമല്ല,മദ്ഹബ് ഭ്രാന്ത് തലയിലേറ്റി ഗ്രന്ഥങ്ങളെഴുതി.മദ്ഹബില്ലാതെ മുസ്ലിമായി ജീവിക്കാൻ കഴിയില്ലെന്നുപോലും എഴുതിവെച്ചു.അത് പഠിക്കുന്നവരൊക്കെ -തത്തമ്മേ പൂച്ച,പൂച്ച -അത് തന്നെ പറഞ്ഞു ശരിവെച്ചു.ഗ്രന്ഥങ്ങൾ എഴുതുന്നവർ.

മുൻ ഗ്രന്ഥങ്ങളെ ആധാരമാക്കി അതുതന്നെ എഴുതി. ആരും ബുദ്ധി ഉപയോഗിച്ചില്ല. ഇന്നുള്ള പണ്ഡിതന്മാരും മുൻ തലമുറക്കാരെപ്പോലെ അടിസ്ഥാനപരമായി മുൻ തത്വത്തിന്മേൽ ചിന്തിക്കാതെ മുൻ ഗ്രന്ഥങ്ങളുദ്ധരിച്ചുകൊണ്ട് മദ്ഹബുകളെ നിലനിർത്താൻ വാദിക്കുകയാണ്.

ചില പണ്ഡിതന്മാർ ഇസ്ലാം ഒരു തടിയാണെന്നും അതിന്മേൽ കൊമ്പും ചില്ലയും ഉണ്ടായാലേ പഴം കായ്ക്കൂ എന്നും കൊമ്പില്ലാതെ തടിയിന്മേൽ പഴം കായ്ക്കില്ലെന്നും ഉപമിച്ചു ജനങ്ങളുടെ ബുദ്ധിയെ മയക്കുന്നു. ഈ കൊമ്പുകൾ മുളക്കുന്നതിന്‌ മുമ്പുള്ള നാലോ അഞ്ചോ നൂറ്റാണ്ടുകളിൽ മുസ്ലിംകൾ പഴം പറിച്ചനുഭവിച്ച കാര്യം ഇവർ സൌകര്യാർത്ഥം മുൻതല മുറക്കാരെപ്പോലെ അടിസ്ഥാനപരമായി മറച്ചു പിടിക്കുന്നു. പണ്ഡിത ന്മാർ എന്തിന്‌ വാശി പിടിക്കുന്നു - ഇസ്ലാമിന്റെ കാര്യത്തിൽ ആത്മീയശു ദ്ധി ആവശ്യമായിരിക്കേ മാനസികമായ സത്യസന്ധത പാലിക്കേണ്ടത ല്ലേ. - വാഗ്വാദം നടത്തി വിജയം നേടുന്നതിലാശവെക്കുന്നത്‌ ഇസ്ലാമിക ദൃഷ്ട്യാ പാപമാണ്‌.

ഇമാമീങ്ങൾ മഹാന്മാരാണ്‌. ഖുർആന്റെയും സുന്നത്തിന്റെയും ഇജ്മാഇ ന്റെയും അടിസ്ഥാനത്തിൽ ഇസ്ലാം മതകാര്യങ്ങളിൽ നിർദ്ദേശം നൽകാൻ യോഗ്യരായ മുജ്തഹിതുകളാണ്‌. (എന്നുവെച്ച്‌ റസുലിന്റെ മാതൃകയെ നടപടികളെ -മാറ്റാൻ അവർക്ക്‌ അധികാരമില്ല.) അവരുടെ തീരുമാന ങ്ങൾ, നിർദ്ദേശങ്ങൾ, ഉപദേശങ്ങൾ - സ്വീകരിക്കാൻ പൊതുമുസ്ലിംകൾ ബാദ്ധ്യസ്ഥരാണ്‌. അവരുടെ തീരുമാനങ്ങൾ ഇസ്ലാമികതീരു മാനങ്ങളാണ്‌. എല്ലാ മുസ്ലിംകൾക്കും ബാധകമാണ്‌. കുറച്ച്‌ മുസ്ലിംകൾക്ക്‌ മാത്രമല്ല എല്ലാവർക്കും ബാധകമാണ്‌. നാല് കൊമ്പായി സങ്കൽപ്പിക്കേ ണ്ട ആവശ്യമില്ല. കൊമ്പുതന്നെ മുളക്കണ്ട. പ്രശ്നങ്ങൾക്ക്‌ ഇസ്ലാമിക തീരുമാനം കണ്ടാൽ മതി. അപ്പോൾ നാലുപേരുടേയും എല്ലാ മുസ്ലിംകൾ ക്കും ബാധകമാണ്‌. എന്ന്‌ വന്ന്‌ മുസ്ലിംകളെ നാല്‌ അറകളിലാക്കേണ്ട ആവശ്യമില്ല. അപ്പോൾ മുസ്ലീങ്ങൾ മോണോബ്ലോക്കായി നിൽക്കട്ടെ. മദ്ഹബുകൾ വേണ്ട. ഇമാമീങ്ങൾ വേണം.

അപ്പോളൊരു പ്രശ്നം. ഇവർ ഒരു കാര്യത്തിൽ പല രീതികൾ നിർദ്ദേശി ക്കുന്നു. ഏത്‌ സ്വീകരിക്കും ? സുന്നത്ത്‌ പരിശോധിക്കുക. അതിനോട്‌ യോജിച്ചത്‌ എടുക്കുക. മറ്റുള്ളവ തള്ളിക്കളയുക. അങ്ങനെ ചെയുണമെ ന്ന്‌ ഇമാമുകൾ നിർദ്ദേശിച്ചിട്ടുളളതുമാണ്‌. എന്താ മുസ്ല്യാക്കൾക്ക്‌ ഒരു വിമുഖത. വിമ്മിട്ടം ?

റസൂൽ ഖുനൂത്ത്‌ ഓതിയിട്ടുണ്ടോ ? ഫാത്തിഹ ഓതാൻ കൽപ്പിച്ചിട്ടു ണ്ടോ ? നിസ്ക്കാരത്തിൽ കൈപൊക്കിയിട്ടുണ്ടോ ? വജ്ജഹ്ത്തു ഓതി യിട്ടുണ്ടോ ? മയ്യത്ത്‌ പള്ളിയിൽ കയറ്റി നിസ്‌ക്കരിച്ചിട്ടുണ്ടോ ? സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നത്‌ അനുവദിച്ചിട്ടുണ്ടോ ? ഇങ്ങനെ നൂറ്റിത്തൊള്ളായിരം കാര്യങ്ങൾ സുന്നത്തിൽ നിന്ന്‌ സംശയരഹിതമായി മനസ്സിലാക്കാം. ഹദീസുകളെല്ലാം ഇപ്പോൾ ലഭ്യമാണ്‌. ഇമാമീങ്ങളുടെ കാലത്ത്‌ അവർക്ക്‌ അതുമുഴുവൻ കിട്ടിയിരുന്നില്ല. 10 ലക്ഷം ഹദീസ്‌ ഇമാം പഠിച്ചത്‌ ശരിയാണ്‌. അതുകൊണ്ട്‌ ഹദീസ്‌ മുഴുവൻ കിട്ടിയിട്ടുണ്ടെന്ന്‌ പറയുന്നത്‌ ശരിയല്ല. അന്ന്‌ 15 ലക്ഷം കള്ളഹദീസുകൾ നിലവിലുണ്ടെന്നോർക്കണം. അതുകൊണ്ടാണ്‌ ഇമാമീങ്ങളുടെ ഇടയിൽ 'അഭിപ്രായവ്യത്യാസമുണ്ടായത്‌.

അങ്ങനെ സുന്നത്തിന്റെ അടിസ്ഥാനത്തിൽ വളരെ കാര്യങ്ങൾ ഏകീകരിക്കാം. പിന്നെ ഇമാമുകളിൽ വ്യത്യാസം അവശേഷിക്കുന്നത്‌ കാണാം. ഖുർആനിലും ഹദീസിലും നോക്കിയിട്ട്‌ കിട്ടാത്തവ. അങ്ങനെ യുണ്ടെങ്കിൽ നാല് ഇമാമീങ്ങളുടെ അഭിപ്രായങ്ങളും എല്ലാവർക്കും ബാധകം. എല്ലാം ശരി. ഏതെങ്കിലും ഒന്ന്‌ സ്വീകരിക്കാം. ചിലർക്ക്‌ ശരി ചിലർക്ക്‌ തെറ്റ്‌ എന്ന വിഭാഗിയത പാടില്ല.

ഗുഹ്യസ്ഥാനം തൊട്ടാൽ ഒരാളുടെ വുളു പോകും. വേറൊരാളു ടേത്‌ പോകില്ല.. ഇതാണോ ഇസ്ലാം ശരീഅത്ത്‌ ? ചിന്തിക്കുക. നുമക്ക്‌ നാല്‌ മദ്ഹബ്‌ വേണ്ട. ഒന്ന്‌ മതി. ഇസ്ലാം മദ്ഹബ്‌ അല്ലെങ്കിൽ റസുൽ മദ്ഹബ്‌. ഇതുവരെ മദ്ഹബ്‌ ശരിയാണെന്ന്‌ പറഞ്ഞിട്ട്‌ ഇപ്പോൾ ശരിയ ല്ലെന്ന്‌ പറയാൻ വൈമനസ്യമുണ്ടാകും. ഉമർ ഖത്വാബും അബൂസുഫ്യാ നും ഇസ്ലാമിനെ എതിർത്തവരല്ലേ ? സത്യത്തിന്‌ കീഴ്‌പ്പെടുന്നതാണ്‌ ബുദ്ധി. അതിനാൽ ഇസ്ലാമിന്റെ പ്രകൃതിദത്തമായ തടിയിന്മേൽ കൃത്രിമമായി കൊമ്പുകൾ മുളപ്പിച്ച്‌ വിവിധ രുചിഭേദമുള്ള പഴങ്ങൾ കായ്പിക്കാതെ, സർവ്വലോക മുസ്ലീങ്ങളും ഒരേ രുചിയുള്ള ഒരേ പഴം പറിച്ചുഭക്ഷിക്കാൻ കളമൊരുക്കേണ്ടത്‌ ബുദ്ധി പണയം വെച്ചിട്ടില്ലാത്ത പണ്ഡിതന്മാരുടെ ചുമതലയാണ്‌. ആ ബാദ്ധ്യത അവർ നിറവേറ്റുന്നില്ലെങ്കിൽ അവർ അല്ലാ ഹുവിന്റെ മുമ്പിൽ കുറ്റക്കാരായിരിക്കും.

ഇസ്ലാമിക കർമ്മശാസ്ത്രം യഥാർത്ഥരുപത്തിൽ മനസ്സിലാക്കുകയെന്ന താണ്‌ ലക്ഷ്യം. നിർഭാഗ്യവശാൽ ഈ കർത്തവ്യം ബഹുഭൂരിപക്ഷം മുസ്ലിംകളും ഇന്ന്‌ നിർവ്വഹിക്കുന്നില്ല. അവർ പുരോഹിതന്മാരുടെ കയ്യി ലെ കുരങ്ങുകളാണ്‌. അവർക്കെതിരിൽ ചലിക്കാൻ ബഹുജനങ്ങൾ തയ്യാ റാവുന്നില്ല. അങ്ങനെ അബദ്ധപൂർണ്ണമായ കർമ്മരീതികൾ ആചരി ക്കുന്നു. അന്യോന്യം കടിപിടി കൂടുന്നു. എന്നിട്ട്‌ സമുദായത്തിൽ ഐക്യ മില്ലായെന്ന്‌ മുറവിളി കൂട്ടുന്നു. അബ്ദുസസലാമിന്റെ പരിഭ്രമകാരണം ഇന്നതാണെന്ന്‌ ഇപ്പോൾ മനസ്സിലായില്ലേ. * ചിന്തിക്കുന്ന ഓരോ മുസ്ലിമി ലും ഈ പരിഭ്രമം ഇന്ന്‌ നിലനിൽക്കുന്നുണ്ട്‌. അതിൽ നിന്നുള്ള മോചനം തന്നിൽതന്നെയുണ്ടെന്നുള്ള ബോധം അയാൾക്കുണ്ടാകുന്നില്ല. ഇതാണ്‌ സ്വയംകൃതാനർത്ഥം. കഷ്ടം തന്നെ, ഈ പരിതസ്ഥിതിയിൽ സലാമേ എന്റെ ഉപദേശം ഇതാണ്‌. പറയുന്ന ആളെ നോക്കേണ്ട, പറയുന്ന കാര്യം ശ്രദ്ധിച്ചാൽ മതി. അതിനൊരു പ്രമാണം കാണിച്ചുതരട്ടെ.

ഖുദിൽ അഖായിദ ലാതൻളുർ ലിനാഖിലിഹാ ഇദ്കാന ഫിന്നാസി ദൂജഹ്‌ലിൻ വതഖ്സിരീ വഅ്മൽ ബിഇൽമീ വലാതൻളുർ ഇലാഅമലീ യൻഫഉക്ക ഇൽമി വലാ യുഅ്ദീക്ക തഖ്സിരീ നിയമം പഠിക്കുക നോക്കിടൊല്ല വക്താവിനെ അജ്ഞാന വൈകൃതങ്ങൾ നാട്ടിൽ നിറഞ്ഞിടവേ

എൻചെയ്തിയല്ല, പകർത്തീടെന്റെ വിദ്യകളെ

ഗുണം വരും, നിങ്ങളിൽ എൻ തിന്മയേശിടുമോ ?

അത്‌ കൊണ്ട്‌ സലാമേ, യാഥാർത്ഥ്യങ്ങൾ പ്രമാണസഹിതം പറ യുമ്പോൾ അത്‌ സ്വീകരിക്കണം. ഹദീസ്‌ ഉദ്ധരിക്കുമ്പോൾ സംശയം തോന്നുന്നുണ്ടെങ്കിൽ അത്‌ പരിശോധിക്കാമല്ലോ. ഇന്ന്‌ ഹദീസ്‌ ഗ്രന്ഥങ്ങ ളുടെ വിവർത്തനങ്ങൾ ലൈബ്രറികളിലും മാർക്കറ്റിലും ലഭ്യമാണ്‌. യഥാർത്ഥത്തിലില്ലാത്തത്‌ സ്വയം നിർമ്മിച്ച്‌ പരസൃമായിപ്പറയാൻ ഇന്നാരെങ്കിലും ധൈര്യപ്പെടുമോ ? ഒരിക്കലുമില്ല - അതുകൊണ്ട്‌ മനക്ക രുത്ത്‌ കാണിക്കുക. സത്യം പ്രചരിപ്പിക്കുക. മർക്കടമുഷ്ടിക്കാർ എന്ത്‌ പറയുമെന്ന്‌ ചിന്തിച്ച്‌ വേവലാതിപ്പെടരുത്. അവനവന്റെ ഉത്തരവാദിത്തം ആത്മാർത്ഥമായി നിറവേറ്റുക. നാളെ ഞാനും സലാമും ഹാജരാക്കപ്പെടു ന്ന മഹ്ശറയിൽ ഈ സംസാരത്തെപ്പറ്റി ചോദ്യം ചെയ്യപ്പെടും.

അബ്ദുസ്സലാം : സുബ്ഹാനള്ളാ! ഇപ്പോൾ സംഗതിയുടെ കിടപ്പ്‌ മനസ്സിലായി. കഥകൾ കേട്ട്‌ ഞാൻ മരവിച്ചിരിക്കുകയായിരുന്നു. ഇത്രയും കാര്യങ്ങൾ ഞാൻ ഇതുവരെ അറിഞ്ഞിരുന്നില്ല. ഒരു പുതിയ ദുനിയാവിൽ ഞാൻ പിറന്ന്‌ വീണപോലെ തോന്നുന്നു. ഈ വസ്തുതകൾ നമ്മുടെ പണ്ഡിതന്മാർക്കും അറിയാമല്ലോ. അവരെന്തുകൊണ്ടാണ്‌ നബിചര്യകൾക്കനുസരിച്ച്‌ പ്രവർത്തിക്കാ തെ ഇമാമുകളെ പിന്തുടരുന്നത്‌ ?

അബ്ദുറഹിമാൻ : നമ്മുടെ പണ്ഡിതന്മാരിൽ അധികം പേരും ഹദീസിൽ അവഗാഹം നേടിയവരായിരിക്കില്ല. അവരുടെ പഠനം മുഴുവൻ ഫുഖഹാക്കൾ എഴുതിയ കർമ്മശാസ്ത്രഗ്രന്ഥങ്ങൾ മാത്രമാണ്‌. ഫുഖഹാക്കളാകട്ടെ മദ്ഹബിന്റെ വക്താക്കളാണ്‌. ആ ഗ്രന്ഥങ്ങളി ലെ നിയമനിർദ്ദേശങ്ങൾ സുന്നത്തുമായി യോജിക്കുന്നു ണ്ടോയെന്ന്‌ പരിശോധിക്കുവാൻ ഈ പണ്ഡിതന്മാർക്ക്‌ ഒന്നാമത്‌ പ്രാപ്തിയില്ല, രണ്ടാമത്‌ അതാവശ്യമാണെന്ന്‌ തോന്നുകയുമില്ല. ഹദീസുവിജ്ഞഠനികൾക്ക്‌ മാത്രമേ ഇങ്ങനെയൊരു പ്രശ്നമു ണ്ടെന്നറിയാൻ കഴിയുകയുള്ളൂ. മദ്ഹബുകൾ തമ്മിൽ വ്യത്യാസം എന്ത്‌ കൊണ്ടുണ്ടായി എന്ന്‌ ചിന്തിക്കാൻ മാത്രം വിവേകം നമ്മുടെ പുരോഹിതവൃന്ദത്തിനില്ല എന്നതാണ്‌ വസ്തുത. ഇമാമുകളുടെ പ്രസ്താവങ്ങളിൽ പിഴവുണ്ടായിരിക്കയില്ല എന്ന്‌ അന്ധമായ ധാരണ വച്ചുപുലർത്തുന്നവരാണ്‌ അവർ.* (ഹദീസുകൾ മുഴുവനും ഇമാമുകൾക്ക്‌ അറിയാം എന്ന്‌ വാദിക്കുന്ന യുവപണ്ഡിതന്മാരു മുണ്ട്‌. കഥയറിയാതെ ആട്ടം കാണുന്ന പാവങ്ങൾ) ഇനി ഏതെങ്കി ലും നടപടി സുന്നത്തിനെതിരാണെന്ന്‌ അവർക്ക്‌ ബോദ്ധ്യപ്പെട്ടാൽ ത്തന്നെ അതിനെ ചൂണ്ടിക്കാണിക്കാനോ തിരുത്താനോ അവർ ധൈര്യപ്പെടുകയില്ല. നൂറ്റാണ്ടുകളായി നിലനിന്നുപോന്ന സംഗതി കൾ തെറ്റാണെന്ന്‌ അവർ എങ്ങനെ പറയും. സമൂഹം അവരെ വെറുതെ വിടുമോ ? ബഹുജനങ്ങൾ അവരെ പളളിയിൽ നിർത്തു മോ ? പുത്തൻവാദിയെന്ന്‌ പറഞ്ഞ്‌ പുറത്താക്കില്ലേ ? ഈ ഭയം നിമിത്തം ആരും ഒന്നും മിണ്ടുകയില്ല. ശാപ്പാടും ശമ്പളവും കിട്ടുന്ന തെന്തിന്‌ കളയുന്നു. “ സമുദായമോ ? അതിനെന്തായാലെന്താ ആർക്ക്‌ താൽപ്പര്യം ? ഇന്നലെ വരെ കഴിഞ്ഞ പോലെ ഇന്നുമുതൽ ക്കും കഴിഞ്ഞുകൊള്ളും. മറ്റൊരു തരം തീവ്രപക്ഷവാദികളുണ്ട്‌. തങ്ങൾ ചെയ്യുന്നത്‌ തെറ്റാണെന്ന്‌ സമ്മതിക്കില്ലെന്ന്‌ മാത്രമല്ല, അത്‌ ശരിയാണെന്ന്‌ സ്ഥാപിക്കാൻ ഉഗ്രശപഥം ചെയ്തുകൊണ്ട്‌ ഖുർആ നും സുന്നത്തും വളച്ചൊടിച്ചു ദുർവ്യാഖ്യാനം ചെയ്ത്‌ ജനങ്ങളെ വഴികേടിലാക്കും. ഒപ്പം തങ്ങളെത്തന്നെയും..

സത്യം ജനങ്ങൾ അറിയരുതെന്ന്‌ ഇത്തരം തീവ്രപക്ഷവാദി കൾക്ക്‌ നിർബന്ധമാണ്‌. അതിന്‌ പല തന്ത്രങ്ങളും അവർ പ്രയോഗി ക്കും. സുന്നീ വിരുദ്ധമായ ആശയക്കാരുമായി ബന്ധപ്പെടരുതെ ന്നും അവരുടെ പ്രസംഗങ്ങൾ കേൾക്കരുതെന്നും അവരുടെ പ്രസി ദ്ധീകരണങ്ങൾ വായിക്കരുതെന്നും അവർ മുസ്ലിം ബഹുജനങ്ങളെ ഉപദേശിക്കുന്നു. സത്യമായ കാര്യങ്ങൾ മനസ്സിലാക്കി ബഹുജന ങ്ങൾ ഈ യാഥാസ്ഥിതികരെ ഉപേക്ഷിച്ച്‌ മറ്റു കക്ഷികളോട്‌ ചേർന്നേക്കുമെന്ന്‌ അവർ ന്യായമായും ഭയപ്പെടുന്നു. സത്യമായ അഭിപ്രായം പറയുന്ന കക്ഷികൾ വളർന്നുവരുന്ന കാഴ്ച പുരോ ഹിതന്മാർക്ക്‌ അസഹ്യമാണ്‌.

അബ്ദുസ്സലാം : സത്യാവസ്ഥ ഇപ്പോഴെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞ തിൽ സന്തോഷമായി. നമ്മുടെ പുരോഹിതന്മാർ ഇങ്ങനെ നില കൊള്ളുകയാണെങ്കിൽ സമുദായത്തിൽ എങ്ങനെ ഐക്യമുണ്ടാ കും ? വിഭാഗീയ ചിന്താഗതി എങ്ങനെ ഇല്ലാതാകും ?

അബ്ദുറഹിമാൻ : എളുപ്പമല്ല. എല്ലാ വിഭാഗത്തിൽ പെട്ട പണ്ഡിതന്മാരും ഏകലക്ഷ്യത്തോടെ ഒന്നിച്ചുകൂടി ഐക്യവേദിയുണ്ടാക്കി സുന്നത്തിന്റെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങളെ ഏകീക രിക്കാൻ തീരുമാനമെടുക്കണം. സുന്നി, മുജാഹിദ്‌, തബ്‌ലീഗ്‌, എന്ന വിഭാഗീയത അവഗണിച്ച്‌ ഒരു പണ്ഡിതക്കമ്മിറ്റി ഹദീസുകൾ പരിശോധിച്ച്‌ ഏകീകൃതകർമ്മപദ്ധതിക്ക്‌ രൂപം നൽകണം. അതെല്ലാവരും അംഗീകരിക്കണം. അപ്പോൾ എല്ലാവരും ഒന്നായി

  • ഒന്നായാൽ നന്നായി” “നന്നായാൽ ഒന്നായി”. ഇത്‌ സാദ്ധ്യമാണോ

എന്നത്‌ മറ്റൊരു പ്രശ്നം. ഇന്നത്തെ പണ്ഡിതശ്രേഷ്ഠന്മാരായ ഭക്തശിരോമണികൾ ബാഹ്യദൃഷ്ടിയിൽ പ്രത്യക്ഷപ്പെടുന്നതു പോലെ പരലോക വിശ്വസികളാണെന്ന്‌ ബോദ്ധ്യപ്പെടുന്നില്ല. അവരിലധികം പേരും ഭൗതിക മേന്മ ആഗ്രഹിക്കുന്നവരും സ്ഥാന മാനങ്ങളും ഉന്നതപദവികളും മോഹിക്കുന്നവരുമാണ്‌. എല്ലാവർ ക്കും നായകത്വം വേണം. ആരും ആർക്കും കീഴ്പ്പെടാനോ അനുസ രിക്കാനോ സന്നദ്ധരല്ല. ഓരോരുത്തനും തന്റെ ഔന്നതൃത്തിൽ വിശ്വസിക്കുന്നവരാണ്‌. അല്ലാഹുവിൽ നിന്നുള്ള പുണ്യം ആഗ്രഹി ച്ചുകൊണ്ട്‌ സ്വസമുദായത്തിന്റെ ഉത്തമതാൽപ്പര്യങ്ങളെ സംരക്ഷി ക്കുന്നതിന്‌ വേണ്ടി യഥാർത്ഥ ഇസ്ലാമിനെ പുനഃസ്ഥാപിക്കുന്നതിന്‌ വേണ്ടി ഒരു ത്യാഗവും ചെയ്യാൻ ഈ പണ്ഡിതന്മാർ തയ്യാറാവുന്നി ല്ലെന്ന്‌ മാത്രമല്ല, ഒരു വിട്ടുവീഴ്ചക്കുപോലും അവർ മുതിരുന്നില്ല. സമുദായം കലങ്ങിമറിഞ്ഞ്‌ നാശോന്മുഖമായി പോകുന്ന പരിതാവ സ്ഥ കണ്ടിട്ടുപോലും അവരുടെ മനസ്സിന്‌ ഒരാഘാതവും ഏൽക്കു ന്നില്ല. മതവിഭാഗങ്ങളെല്ലാം രാഷ്‌ട്രീയപാർട്ടികളെപ്പോലെ ആയിരി ക്കുകയാണ്‌. ഓരോ വിഭാഗത്തിനും അവരുടേതായ തത്വസംഹിത യും ഭരണഘടനയും അതിനനുസൃതമായ പ്രവർത്തനശൈലി യുമുണ്ട്‌. തത്വസംഹിതകൾക്ക്‌ അനുയോജ്യമായ വിധം ഖുർആൻ വളച്ചൊടിച്ച്‌ വ്യാഖ്യാനിക്കാനും അവർ മടിക്കുന്നില്ല. റസുൽ (സ.അ) ഭയപ്പെട്ടപോലെ ശിർക്കിലേക്കും ബഹുദൈവാരാധന യിലേക്കും സമുദായം കൂപ്പുകുത്തുന്നത്‌ ഈ പണ്ഡിതന്മാർ മൂലമാ ണ്‌. അത്തരം പണ്ഡിതന്മാർ സമൂഹത്തിൽ വിലസുകയും ബഹു ജനങ്ങൾ അവരെ തലയിലേറ്റ്‌ കൊണ്ടുനടക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ സമുദായത്തിന്റെ ഭാവിയെപ്പറ്റി ആശ ക്ക്‌ വഴികാണുന്നില്ല. എങ്കിലും നാം നിരാശപ്പെടരുത്‌. ലാ തഖ്ന ത്തൂമിൻ റഫ്മത്തില്ലാഹി- അല്ലാഹുവിന്റെ കരുണാകടാക്ഷത്തിൽ വിശ്വസിച്ചുകൊണ്ട്‌ മുന്നേറുക. അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുകയും ഭൗതിക ലാഭങ്ങളിലാശയില്ലാതെ യഥാർത്ഥ മായി ഇസ്ലാമിനെ സ്നേഹിക്കുകയും ചെയ്യുന്ന ശുദ്ധാത്മാക്കളായ പണ്ഡിതന്മാർ നമ്മുടെയിടയിലുണ്ട്‌. അവർക്ക്‌ ഒരേയൊരു ലക്ഷ്യമേയുള്ളൂ. റസൂലിന്റേയും ഖുലഫാഉർറാഷിദുകളുടേയും താബിഈകളുടേയും കാലത്ത്‌ നിലനിന്നിരുന്ന ഇസ്ലാം യഥാതഥമായി നിലവിൽ വന്നു കാണണമെന്ന്‌ മാത്രമാണ്‌ അവർ ആഗ്രഹിക്കുന്നത്‌. അതിനുവേണ്ടി അവർ ഹദീസ്‌ ഗ്രന്ഥങ്ങൾ പഠിക്കുകയും ഹദീസ്‌ ഗ്രന്ഥങ്ങൾക്ക്‌ മുൻകാല പണ്ഡിതൻമാർ എഴുതിയിട്ടുള്ള വ്യാഖ്യാനങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. തത്ഫലമായി ഇന്ന്‌ ധാരാളം അനിസ്ലാമികതകളും സുന്നത്തിന്‌ വിരുദ്ധമായ പ്രവർത്തനങ്ങളും നിലനിൽക്കുന്നുണ്ടെന്ന്‌ അവർ മനസ്സിലാക്കുന്നു. അവർക്ക്‌ മനസ്സിലായ ആ വസ്തുതകൾ അവർ നിർഭയം പരസ്യമായി പ്രസ്‌താവിക്കുന്നു. അവർ പറയുന്ന വസ്തുതകളുടെ സത്യാവസ്ഥ നാം സംശയിക്കേണ്ട ആവശ്യമില്ല. കാരണം, പണ്ഡിതരടങ്ങുന്ന ഒരു സമുദായത്തോടാണ്‌ അവരിത്‌ പറയുന്നത്‌. അപ്പോൾ അതിൽ അസത്യം കലരാൻ ഒരിക്കലും സാ ദ്ധൃതയില്ല. ഇങ്ങനെയാണ്‌ സംഗതികളുടെ കിടപ്പ്‌. ഈ സാഹചര്യത്തിൽ നാം നമ്മുടെ കർത്തവ്യങ്ങളെക്കുറിച്ച്‌ ബോധവാ ൻമാരാകണം. കാക്കകാരണവൻമാർ ചെയ്തൊക്കെ ശരിയെന്നും പറഞ്ഞ്‌ അതിൽ നിന്നും മുടിനാരിഴ തെറ്റാതെ അവരുടെ കാൽപ്പാ ടുകളെ പിൻപറ്റുന്ന നമ്മുടെ നയം പുനഃപരിശോധിക്കണം. ഖുർആ ന്റേയും സുന്നത്തിന്റേയും അടിസ്ഥാനത്തിൽ പ്രായോഗിക ജീവിത ചര്യകളെ ക്രമീകരിക്കണം. ഈ മനോഭാവം ജനങ്ങളിൽ ഉടലെടു ത്താൽ മാത്രമേ സമൂഹത്തിൽ ഐക്യവും ഐക്യരൂപ്യവും ഉണ്ടാ വുകയുള്ളു. 'ഇന്നല്ലാഹ ലാ യുഗയ്യിറു മാ ബിഖൗമിൻ ഹത്താ യുഗയ്യിരു മാ ബി അൻ ഫുസിഹിം' - ഒരു സമുഹം സ്വയം മാറുന്ന തുവരെ അള്ളാഹു മാറ്റുന്നതല്ല.

അബ്ദുസ്സലാം : ഇന്നത്തെ എന്റെ വരവും നമ്മുടെ സംഭാഷണവും വളരെ നന്നായി. ഞാൻ ഇപ്പോൾ ഞാനല്ലാതായിരിക്കുന്നു. ഇൻശാ അള്ളാ. ഇന്നുമുതൽ കൂടുതൽ സമയം പഠനത്തിന്‌ വേണ്ടി ഞാൻ ചെലവഴിക്കുന്നതാണ്‌. അള്ളാഹു നമുക്ക്‌ നന്മവരുത്തട്ടെ. ആമീൻ.