ചരിത്രം, 1925

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ചരിത്രം (1925)
.
[ 1 ]
ചരിത്രം.


മൂന്നാമത്തെ പതിപ്പ്1500പകൎപ്പവകശം.


യോഗക്ഷേമം കമ്പനി കനുപ്തം
മംഗളോദയം പ്രസ്സ്,
തൃശ്ശിവപേരൂർ.

1100
[ 2 ]
മുഖവുര

കേരളത്തിന്റെ ചെറുപ്പത്തിന്നടുത്ത വലുപ്പമല്ല അതിന്റെ ചരിത്രത്തിന്നുള്ളതെന്നു കാട്ടിക്കൊടുക്കുക മാത്രമേ ഈ ചെറിയ പുസ്തകംകൊണ്ടു വിചാരിച്ചിട്ടുള്ളൂ. വിഷയത്തിന്റെ പരപ്പിനടുത്ത വിസ്താരവും ഉപന്യാസങ്ങൾക്കാകെക്കൂടിയുള്ള ബന്ധവും കാൎയ്യമായിട്ടിവിടെ കരുതീട്ടില്ല.

കാലംകൊണ്ടു കേരളഭാഷയ്ക്കുണ്ടായിട്ടുള്ള തളൎച്ചയും വളൎച്ചയുമറിവാൻ പഴയ ഭാഷാരീതി കാണിച്ചുകൊടുക്കുന്നത് ഉപകാരമായിരിയ്ക്കുമെങ്കിൽ അതുതീരെ വേണ്ടെന്നും വെച്ചിട്ടില്ല.

പുസ്തകത്തിന്റെ ആകൃതിയും അച്ചടിയുടെ രീതിയും വ്യവസ്ഥപ്പെടുത്തി അമ്മാതിരി പുസ്തകങ്ങളെ ഒരേ ഒരു പേരുകൊണ്ടു കുറിക്കുന്നതു സൌകൎയ്യമായിരിക്കുമെന്നു തോന്നുകയാലാണ് ഇതിന്നും ഇതിന്റെ അനുഗാമികളായ പുസ്തകങ്ങൾക്കും "മംഗളമാല" എന്ന കൂട്ടപ്പേരു കല്പിയ്ക്കുവാൻ തീൎച്ചയാക്കിയത്.


ഗ്രന്ഥകാരൻ.


[ 3 ]
വിഷയവിവരം.1. കേരളത്തിന്റെ പഴക്കം 1
2. കൊച്ചിരാജ്യത്തിന്റെ ഉൽപത്തി 5
3. കൊച്ചിയും കോഴിക്കോടും 10
4. ബ്രിട്ടീഷ് കൊച്ചിയുടെ പൂൎവ്വചരിത്രം 161
5. പട്ടിണി 90
6. ചില പുണ്യക്ഷേത്രങ്ങൾ 96


[ 4 ]
ചരിത്രം.


കേരളത്തിന്റെ പഴക്കം


കേരളരാജ്യം പരശുരാമൻ നിർമ്മിച്ചതാകട്ടെ, സമുദ്രം പുതുതായി വെച്ചുണ്ടാക്കിയതാകട്ടെ, ഭൂകമ്പക്ഷോഭത്തിൽ ഉയർന്നുണ്ടാകട്ടെ എങ്ങിനെയായാലും വേണ്ടതില്ല. കേരളത്തിന്റെ പഴക്കം പല പ്രമാണങ്ങളെക്കൊണ്ടും ലക്ഷങ്ങളെക്കൊണ്ടും വെളിവായിക്കാണാവുന്ന സംഗതിയാണ്.

ഹരിവംശത്തിൽ-- നിസ്വാദ്ധ്യായവഷൾക്കാരാഃകൃതാസ്തേനമഹാത്മനാ ശകായവനകാംബോജാഃ പാരദാഃപഹ്നവാസ്തഥാ. കോലിസർപ്പാമാഹിഷ്കാദർവ്വാശ്ചോളാസ്സകേരളാഃ സർവ്വേതേക്ഷത്രിയാസ്താതധർമ്മസ്തേഷാംനിരാകൃതഃ. എന്നു കാണുന്നതുകൊണ്ടു കേരളം സഗരരാജാവിന്റെ അറിവിൽത്തന്നെ പെട്ടുകാണുന്നു.

രാമായണത്തിൽ സീതാന്വേഷണത്തിന്നായി സുഗ്രീവൻ വാനരന്മാരെ അയയ്ക്കുന്ന ഘട്ടത്തിൽ-- നദീം ഗോദാവരീഞ്ചൈവ സർവ്വമേവാനുപശ്യത [ 5 ] തഥൈവാന്ധ്രാംശ്ച പുണ്ഡ്രാംശ്ച ചോളാൻ പാണ്ഡ്യാംശ്ച കേരളാൻ.

എന്നു പറഞ്ഞു കാണുന്നതിൽനിന്നു കേരളത്തിന്നു ശ്രീരാമഭഗവാന്റെ അയോദ്ധ്യയോളം പഴക്കമുണ്ടെന്നുള്ളതു തീർച്ചതന്നെ. സഹ്യപർവ്വതത്തിന്റെ തെക്കേത്തലയ്ക്കൽ തിരുവിതാംകൂർ രാജ്യത്തിന്റെ തെക്കേ അതിരിങ്കലുള്ള മഹേന്ദ്രപർവ്വതത്തിൽ നിന്നാണല്ലോ ഹനുമാൻ ലങ്കയിലേക്കു ചാടീട്ടുള്ളതും. ചരിത്രകാരന്മാർ വാല്മീകിരാമായണത്തിന്നു മൂവ്വായിരം കൊല്ലത്തോളം പഴക്കം തീരുമാനപ്പെടുത്തീട്ടുണ്ട്. ശ്രീരാമന്റെ വനവാസം അതിന്ന് എത്രയോ മുമ്പായിരിക്കുവാനേ തരമുള്ളൂ.

മഹാഭാരതത്തിൽ ബലഭദ്രർ കന്യാകുമാരിക്കും ജനാർദ്ദനത്തേക്കും (വർക്കല) തീർത്ഥയാത്ര ചെയ്തതായി വർണ്ണിച്ചിട്ടുണ്ട്. രാജസൂയയാഗത്തിന്നായി ദിഗ്ജയം ചെയ്ത കൂട്ടത്തിൽ കേരളരാജാവിനേയും സഹദേവൻ ജയിച്ചിട്ടുണ്ട്.

രഘുവംശം നാലാം സർഗ്ഗത്തിൽ-- ഭയാൽസൃഷ്ടവിഭൂഷാണാംതേനകേരളയോഷിതാം അളകേഷു ചമൂരേണുശ്ചൂർണ്ണപ്രതിനിധീകൃതഃ. എന്നു രഘുവിന്റെ ദിഗ്വിജയാവസരത്തിൽ കാളിദാസൻ വർണ്ണിച്ചിട്ടുണ്ട്. [ 6 ] ചൌളീചൂഡാഭരണഹരണഃകീർണ്ണകർണ്ണാവതംസഃ കർണ്ണാടീനാംമുഷിതമുരളീകേരളീകാരലീലഃ

എന്നു രാജേന്ദ്രകർണ്ണപൂരം എന്ന കാവ്യത്തിലും കേരളത്തിന്റെ പേർ കാണുന്നുണ്ട്. വായുപുരാണം, മത്സ്യപുരാണം, മാർക്കണ്ഡേയപുരാണം, ഭാഗവതം, പാത്മം, സ്കാന്ദം എന്നീ പുരാണങ്ങളും കേരളത്തെ തൊട്ടുനോക്കീട്ടുണ്ട്.

ക്രിസ്താബ്ദം ആയിരം വർഷങ്ങൾക്കു മുമ്പുതന്നെ കേരളത്തിലുള്ള പ്രധാനപ്പെട്ട സസ്യമൃഗാദികളെ പാശ്ചാത്യന്മാർ അറിഞ്ഞിരിക്കുന്നു. ഏലം, എലവങ്ങം, കുരുമുളക് മുതലായ വ്യാപാച്ചരക്കുകൾ ഈജിപ്ത്യന്മാർ മുതലായ കച്ചവടക്കാർ കേരളത്തിൽനിന്നു വാങ്ങി കച്ചവടം ചെയ്തതായി ഹെറഡോട്ടസ് എന്ന യവനപണ്ഡിതൻ രേഖപ്പെടുത്തിയിരിക്കുന്നു. ക്രി‌- അ- നാലാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്നിരുന്ന കാത്യായനനും, രണ്ടായിരത്തറുപതു കൊല്ലം മുൻപു ജീവിച്ചിരുന്നിരുന്ന പതഞ്ജലിയും കേരളം കണ്ടിട്ടുള്ളവരാണ്. എന്നാൽ ക്രിസ്താബ്ദത്തിന്നു മുമ്പ് ഏഴാം നൂറ്റാണ്ടിലാണ് പാണിനിയുടെ കാലമെങ്കിലും പാണിനി കേരളത്തെക്കുറിച്ചു പറഞ്ഞുകാണുന്നില്ലെന്നാണ് തിരുവിതാംകൂർ ചരിത്രത്തിൽ പറഞ്ഞിട്ടുള്ളത്. പാണിനി കാണാത്തപക്ഷം കേരളശബ്ദത്തിന്നു [ 7 ] ഗൌരാദിത്വംകൊണ്ടു സിദ്ധിക്കുന്നതായ ങീഷ് പ്രത്യയം വിധിച്ചിരിക്കുന്നത് ആ അഭിപ്രായത്തോട് അത്ര യോജിച്ചതായി തോന്നുന്നില്ല. അശോകന്റെ രണ്ടും പതിമൂന്നും ശിലാശാസനങ്ങൾകൊണ്ടുതന്നെ കേരളത്തിന്നു ക്രിസ്താബ്ദത്തിനു മുമ്പു മൂന്നാം നൂറ്റാണ്ടുവരെ പഴക്കം കൊടുത്തിട്ടുണ്ട്. പാണ്ഡ്യരാജാവ് റോമൻ ചക്രവർത്തിക്ക് അയച്ച ദൂതിനെപ്പറ്റി 'സ്ട്രാബോ' എന്ന പണ്ഡിതൻ ക്രിസ്താബ്ദം 20-ാം വർഷത്തിൽ വിവരിച്ചിരിക്കുന്നു. റോമാരാജ്യത്തുള്ള പത്താക്കു മുതലായ സ്വർണ്ണനാണ്യങ്ങൾ കേരളത്തിൽ പ്രചരിച്ചുംകൊണ്ടു വളരെക്കാലം കഴിഞ്ഞിരിക്കുന്നു. അഗസ്റ്റസ് എന്ന റോമൻ ചക്രവർത്തിയുടെ ആദ്യകാലം മുതൽ നടപ്പുണ്ടായിരുന്ന 30 തരം നാണ്യങ്ങൾ തിരുവിതാംകൂർ മഹാരാജാവിന്റെ കൈവശത്തിലുള്ളതായി ബിഷപ് കാൾഡ്വൽ, പ്രസ്താവിച്ചിട്ടുണ്ട്. ക്രിസ്താബം ഒന്നാം നൂറ്റാണ്ടിൽ കേരളത്തിന്റെ തലസ്ഥാനം കൊടുങ്ങല്ലൂരാണെന്നു പ്ലിനിയും, ക്രി-550-ൽ ബാലദേവപട്ടണവും മരീചി പട്ടണവും കേരളത്തിലെ പ്രധാന പട്ടണങ്ങളാണെന്നു ബൃഹത്സംഹിതയിൽ വരാഹമിഹിരനും പറഞ്ഞിരിക്കുന്നു. ഫൊയിനീഷൻസ് എന്ന പാരദേശിക വ്യാപാരികൾ ചന്ദനവും കുരുമുളകും അന്വേഷിച്ച് [ 8 ] ക്രി- മു- ആയിരാമാണ്ടു കേരളത്തിൽ വന്നിരിക്കുന്നു. ഇങ്ങിനെ ഇറട്ടാസ്തെനിസ്, സെൻറ് തോമാസ്സ് മുതലായി ഓരോരോ കാലത്തു കേരളത്തിൽ വന്നിട്ടുള്ളവരുടെ രേഖകൾ പരിശോധിക്കുന്നതായാൽ കേരളത്തിന്റെ പഴക്കം ഊഹിച്ചല്ല കണ്ടു തന്നെ അറിയാവുന്നതാണ്. റവറൻഡ് ടേഗരുടെ അഭിപ്രായത്തിൽ ചുരുങ്ങിയപക്ഷം കേരളത്തിന്നു നാലായിരത്തിരുനൂറു കൊല്ലത്തെ പഴക്കം തീച്ചയായും ഉണ്ട്. കേരളീയരുടെ പരമ്പരാവിശ്വാസത്തിൽ ഇതുകൊണ്ടൊട്ടു മതിയാവുന്നതുമല്ല.

കൊച്ചിരാജ്യത്തിന്റെ ഉൽപ്പത്തി


സഹ്യാദ്രിയുടേയും പശ്ചിമാബ്ധിയുടേയും മദ്ധ്യത്തിൽ കന്യാകുമാരി മുതൽ ഗോകർണ്ണംവരെ തെക്കു വടക്കു നെടുനീളെ കിടക്കുന്ന ഭൂഖണ്ഡത്തിനാണ് പൂർവ്വകാലങ്ങളിൽ കേരളമെന്നു പ്രസിദ്ധിയുണ്ടായിരുന്നതു. ഉത്തരകർണ്ണാടകജില്ലയിലെ ഏതാനും ഭാഗവും ദക്ഷിണകർണ്ണാടകവും ബ്രിട്ടീഷ് മലയാളവും കൊച്ചിതിരുവിതാംകൂർ സാമന്തരാജ്യങ്ങളും കേരളഭൂമിയിൽ ഉൾപ്പെട്ടവയായിരുന്നു. കർമ്മഭൂമി [ 9 ] യെന്നും പരശുരാമക്ഷേത്രമെന്നും നാമാന്തരങ്ങളുള്ള ഈ കേരളരാജ്യത്തിന്റെ ചരിത്രപ്രസിദ്ധി ആദികാലങ്ങളിൽതന്നെ ദേശാന്തരങ്ങളിൽ പ്രവേശിച്ചുതുടങ്ങി. ഇന്ത്യാരാജ്യത്തിൽ വെച്ചു കേരളഭൂമിയാണ് ഫിനീഷ്യക്കാരായ കപ്പൽയാത്രക്കാരുടേയും കച്ചവടക്കാരുടേയും ദൃഷ്ടിയിൽ ആദ്യം പെട്ടിട്ടുള്ളത്. ക്രിസ്താബ്ദം 68-ാമത് ജഹൂദസംഹാരകാലത്തു സ്വദേശമായ ഝെറൂസലത്തിൽനിന്നു ഭയാക്രാന്തന്മാരായി നാടുവിട്ടുപോന്ന ജഹൂദന്മാർ (ജൂതന്മാർ) അഭയം പ്രാപിച്ചിട്ടുള്ളതും കേരളരാജ്യത്താണ്. ക്രിസ്ത്യാനികളുടെ ഇടയിൽ സെൻറ് തോമാസ്സ് എന്നു പേരുകേട്ട ദൈവദൂതൻ സ്വമതപ്രസ്ഥാപനത്തിന്നായി ഇന്ത്യയിൽ കാലൂന്നിയതും കേരളത്തിൽത്തന്നെയാകുന്നു. കൊച്ചിരാജ്യത്തിൽ ചേർന്ന തിരുവഞ്ചിക്കുളത്തിന്നു സമീപത്തുള്ള മലങ്കര എന്ന സ്ഥലത്താണ് സെൻറ് തോമാസ്സ് വന്നിറങ്ങീട്ടുള്ളതെന്നുകൂടി ലക്ഷ്യങ്ങളെക്കൊണ്ടു ക്ലിപ്തപ്പെടുത്തീട്ടുണ്ട്. റോമക്കാർ അവരുടെ കച്ചവടസംബന്ധമായ യോഗക്ഷേമത്തെ കാത്തുരക്ഷിപ്പാനായി മൂന്നാം നൂറ്റാണ്ടിൽ രണ്ടു സൈന്യദളങ്ങൾക്കു താവളം കണ്ടതും ഇവിടെത്തന്നെയാകുന്നു. അറബിക്കച്ചവടക്കാർ മുളകു മുതലായ മലയാളച്ചര [ 10 ] ക്കുകക്കുൾ പാശ്ചാത്യവാണിഭങ്ങൾ കൈമാറ്റം ചെയ്യുവാൻ തക്കതായ തരം കണ്ട ദിക്കും ഇതു തന്നെയാകുന്നു. എന്നുവേണ്ട, യൂറോപ്പ് ഖണ്ഡത്തിൽ നിന്നു ഇന്ത്യാരാജ്യത്തുവന്നു താമസിക്കുന്നവരായി നാം ഇപ്പോൾ കാണുന്ന പരിശ്രമശീലന്മാരായ സകലജാതിക്കാരുടേയും പൂർവ്വന്മാർ രാജ്യം കൈകേറുവാനായും കച്ചവടം നടത്തുവാനായും ആദ്യം വന്നിറങ്ങീട്ടുള്ളത് നമ്മുടെ കേരളഭൂമിയിലാകുന്നു. ഇപ്രകാരം ചരിത്രപ്രസിദ്ധങ്ങളായ വിദേശബന്ധങ്ങളെക്കൊണ്ടും സമുദായാചാരവിശേഷങ്ങളെക്കൊണ്ടും കേരളരാജ്യത്തിന്നു സാമാന്യേനയും കൊച്ചി രാജ്യത്തിന്നു പ്രത്യേകിച്ചും അതാതിന്റെ വലിപ്പത്തിന്ന് അടുത്തിട്ടുള്ള പ്രാധാന്യവും പ്രശസ്തിയുമല്ല സിദ്ധിച്ചിട്ടുള്ളത്.

പല ദിക്കിൽനിന്നും പല പരിഷയിലുള്ള ബ്രാഹ്മണരും കേരളത്തിൽ പോന്നുവന്നതിന്റെ ശേഷം ശ്രീപരശുരാമൻ അവരെ പല ദിക്കിലും കല്പിച്ചിരുത്തി പല ദേശത്തും പല സ്ഥാനങ്ങളും കല്പിച്ചുകൊടുക്കുകയും ദേശത്തിൽ ഓരോരോ ക്ഷേത്രം ചമച്ചു, ക്ഷേത്രമര്യ്യാദ നിയമിക്കുകയും, ദേശത്ത് അടിമയും കുടിമയും ഉണ്ടാക്കി അടിയാരേയും കുടിയാരേയും രക്ഷിച്ചു, തറയും സങ്കേതവും ഉറപ്പിച്ച്, അവകാശത്തിന്നു താഴ്ചയും വീഴ്ചയും വരാതെ [ 11 ] പരിപാലിക്കുകയും, ബ്രാഹ്മണാചാരവും ശൂദ്രമര്യ്യാദയും കല്പിച്ചു നേരും ന്യായവും നടത്തി അറുപത്തിനാലു ഗ്രാമത്തിലുള്ള വേദബ്രാഹ്മണരേയും മറ്റുള്ളവരേയും ആനന്ദിപ്പിക്കുകയും, കേരളപ്രതിഷ്ഠ കഴിച്ചതിൽപിന്നെ ഇനിമേലിൽ ബ്രാഹ്മണർ തങ്ങളിൽ അന്യോന്യം ഓരോരോ കൂറുചൊല്ലിയും സ്ഥാനംചൊല്ലിയും വിവാദിച്ചു കർമ്മവൈകല്യം വരുത്തി കർമ്മഭൂമി ക്ഷയിച്ചുപോകരുത് എന്നുകൂടി കല്പിച്ചിട്ടാണ് അദ്ദേഹം അന്തർദ്ധാനം ചെയ്തത് എന്നു വരികിലും, മറ്റു രാജ്യങ്ങളിലെന്നപോലെ കേരളത്തിലും രാജ്യഭരണസമ്പ്രദായത്തിന്നും സമുദായാചാരത്തിന്നും ഭേദഗതികൾ വരാതിരുന്നിട്ടില്ല.

കേരളരാജ്യം പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തൊഴികെ ഒരു കാലത്തും ഒരു രാജാവിന്റേയോ അധിപതിയുടേയോ; സ്വയാധികാരത്തിൽ ഉണ്ടായിട്ടില്ല. ആദ്യകാലങ്ങളിൽ തറകളെന്നും നാടുകളെന്നും അവാന്തരവിഭാഗങ്ങളോടുകൂടിയ അറുപത്തിനാലു ഗ്രാമങ്ങൾ കൂട്ടമായിത്തിരിഞ്ഞ് അതാതു കൂട്ടത്തിലേക്ക് ഓരോ തലയാതിരിയെ മുമൂന്നു കൊല്ലം വാഴത്തക്കവണ്ണം നിയമിക്കുകയായിരുന്നു പതിവ്. തലയാതിരിയെ തിരഞ്ഞെടുക്കുവാനുള്ള അവകാശം 64 ഗ്രാമങ്ങളിൽ [ 12 ]

നിന്നും തല്ക്കാലം നിശ്ചയിക്കപ്പെട്ട ചില പ്രത്യേക അധികാരികൾക്കുമായിരുന്നു. 64 ഗ്രാമങ്ങളിൽ കൂടി പെരിഞ്ചെല്ലൂർ, പയ്യന്നൂർ, പറപ്പൂർ, ചെങ്ങനിയൂർ, ഇങ്ങിനെ 4 കഴകങ്ങളാണ് (കൂട്ടുവിഭാഗങ്ങൾ) ഉണ്ടായിരുന്നത്. ഈ കഴകങ്ങളിൽ ചേൎന്ന പലരും വളരെക്കാലം രാജ്യം പരിപാലിച്ചതിന്റെ ശേഷം കാലക്രമത്താൽ നാട്ടിൽ ശിക്ഷാരക്ഷ കുറയുകയും സ്വാൎത്ഥം വൎദ്ധിക്കുകയും ചെയ്യുക നിമിത്തം ഛിദ്രങ്ങൾ തുടങ്ങി. അതിനെ പരിഹരിപ്പാൻ ബ്രാഹ്മണർ എല്ലാപേരും ഒരുമിച്ചു തിരുനാവായ മണപ്പുറത്തു വെച്ചു യോഗം കൂടി പരദേശത്തു നിന്നും പെരുമാക്കന്മാരെ കൊണ്ടുവന്നു പന്തീരാണ്ടു കാലംവീതം കേരളത്തിൽ ഏകച്ഛത്രാധിപതിയായി വാഴിക്കുവാൻ തീൎച്ചപ്പെടുത്തി. ഈ നിശ്ചയത്തെ അനുസരിച്ച് ഏകദേശം ക്രിസ്താബ്ദം 216 (ഭൂമൌഭൂപോയംപ്രാപ) മുതൽ 385 (ഷോഡശാഗംസുരാജ്യം *[1]) വരെ ചോഴമണ്ഡലത്തിൽ നിന്നും ചേരരാജ്യങ്ങളിൽനിന്നും ഇരുപത്തഞ്ചു പെരുമാക്കന്മാരോളം കേരളം വാണിട്ടുണ്ട്. ഇവരിൽ പ


2 •


[ 13 ]

ലരും പല കാരണങ്ങളാൽ പന്തീരാണ്ടിൽ ഏറിയും കുറഞ്ഞും പരശുരാമക്ഷേത്രം പരിപാലിച്ചിട്ട്, അതിൽ ഒടുവിലെ ആളായ ഭാസ്കരരവിവൎമ്മനെന്ന ചേരമാൻ പെരുമാൾ ഏകദേശം 37 കൊല്ലത്തോളം രാജ്യഭാരം വഹിച്ചതിന്റെ ശേഷം കേരളരാജ്യം പതിനാറ് അംഗങ്ങളാക്കി ഭാഗിച്ചു മരുമക്കൾക്കും മക്കൾക്കും മറ്റു വേണ്ടി ആളുകൾക്കുമായി കൊടുത്ത കൂട്ടത്തിൽ പ്രധാനപ്പെട്ടവയായിരുന്നു പെരുമ്പടപ്പ്, തൃപ്പാക്കിയത്, നെടുവിരുപ്പ് എന്നീ മൂന്നു സ്വരൂപങ്ങൾക്കു ചേൎന്ന രാജ്യങ്ങൾ. ഇപ്രകാരമാണ് പെരുമ്പടപ്പ് രാജ്യന്റെ അതായത് ഇപ്പഴത്തെ കൊച്ചിരാജ്യത്തിന്റെ ഉല്പത്തി.


കൊച്ചിയും കോഴിക്കോടും
ചേരപ്പെരുമാക്കന്മാരിൽ ഒടുവിലത്തെ ആളായ ഭാസ്കരരവിൎമ്മനെന്ന ചേരമാൻ പെരുമാൾ രാജ്യത്തുനിന്നും ഒഴിഞ്ഞതിന്റെ ശേഷം നാടുവാഴി രാജാക്കന്മാരും എടപ്രഭുക്കന്മാരും സ്വരൂപികളും

[ 14 ]

തമ്മിൽ അധികാരമോഹം കൊണ്ടു സ്പൎദ്ധ മുഴുത്ത് അന്യോന്യം ഛിദ്രം തുടങ്ങുക കാരണം കേരളത്തിലെങ്ങും സമാധാനമില്ലാതായി.

ഇവരിൽ പിൻ ബലം കൂടാതെ തനിച്ച് തന്റെ ശത്രുക്കളോട് എതിർക്കുവാൻ ശക്തിയില്ലാത്തവർ സ്ഥാനമാനം കൊണ്ടും സ്വത്തു കൊണ്ടും കരബലം കൊണ്ടും പ്രബലന്മാരായ തൃപ്പാപ്പിയൂർ സ്വരൂപം, നെടുവിരുന്ന് സ്വരൂപം, പെരുമ്പടപ്പ് സ്വരൂപം എന്നീ മൂന്നു സ്വരൂപങ്ങളിലുള്ള രാജാക്കന്മാരിൽ ആരെ എങ്കിലും ആശ്രയിച്ച് ജയപ്രാപ്തി വരുന്ന സമയം കിട്ടുന്നതിലോഹരി സഹായിച്ചതിന്നു പ്രതിഫലമായി കൊടുത്തുവന്നിരുന്നു. ഈ പ്രതിഫലത്തിലുള്ള പ്രതിപത്തി പ്രധാനപ്പെട്ട മൂന്നു സ്വരൂപവും തമ്മിൽ പല ഏറ്റങ്ങൾക്കും കാരണമായിത്തീൎന്നു.

ഇതിൽ കൊച്ചി സ്വരൂപമായ പെരുമ്പടപ്പു സ്വരൂപവും കോഴിക്കോട്ടു സ്വരൂപമായ നെടുവിരുപ്പുസ്വരൂപവും അന്യന്മാരെ സഹായിക്കുക എന്ന നില വിട്ടു പരസ്പരം ബദ്ധവൈരികളായി എതിൎക്കുവാൻ തുടങ്ങി. ഇവർ തമ്മിലുള്ള തിരക്ക് എന്നുമുതൽക്കാണ് തുടങ്ങിയതെന്നു നല്ല നിശ്ചയമില്ല. ടിപ്പുസുൽത്താന്റെ കലാപം കഴിഞ്ഞു ബ്രിട്ടീഷ്

[ 15 ]

ഗവമ്മേൎണ്ടിന്റെ മേലധികാരം തുടങ്ങുന്നതുവരെ അതു കാൎയ്യമായി നിലനിന്നിട്ടുണ്ടെന്നു തന്നെ പറയാം.

അറുന്നൂറൊഴുപത്തഞ്ചാമാണ്ടു ധനുമാസത്തിൻ ‘കബരാ’ലെന്ന പറങ്കിയും (പോൎട്ട്ഗീസ്) ആൾക്കാരും ചാലിയത്തു കോട്ടയിൽ നിന്നും ഒഴിഞ്ഞു കൊച്ചിക്കുവന്നു വലിയ തമ്പുരാനെ കാണുകയും അദ്ദേഹം അവരെ വഴിപോലെ സ്വീകരിച്ചു കൊച്ചി അഴി തെക്കേക്കരെ’ കോട്ടയ്ക്കു നിലം കൊടുത്തു രക്ഷിക്കയും ചെയ്തു. ഇങ്ങിനെ രക്ഷിക്കുവാനുള്ള കാരണം പല തവണയും കൊച്ചിരാജാവിനു വിരോധമായിട്ടു നിന്നിട്ടുള്ള മാപ്പിളമാരായിട്ടു സാമൂതിരി ചെയ്ത സഖ്യത്തിനു പകരമായി തനിക്കും സഹായികളെ കരുതുവാൻ വേണ്ടിയാണെന്നാണ് പറയുന്നത്.

അറുന്നൂറ്റെഴുത്താറിൽ നൂറ്റെണ്‌പതു കപ്പൽ പട്ടാളത്തോടുകൂടി സാമൂതിരി കൊച്ചിയിൽ വന്നു പറങ്കികളോടു നേരിട്ടു. കബരാൽ സാമൂതിരിയുടെ സൈന്യത്തെ മടക്കി ഓടിച്ചുകൊണ്ടു കോഴിക്കോട് അഴിവരെ ചെന്നു തിരിച്ചു കൊച്ചിക്കു വന്നതും ഇല്ല.

അതിനു ശേഷം അറുന്നൂറ്റെഴുപത്തേഴു ധനുവിൽ കബരാലിനു പകരം ഡിഗാമ എന്ന പറങ്കിനായകൻ പോയ തരം കണ്ടു കൊച്ചിരാജ്യ

[ 16 ]

ത്തെ ആക്രമിക്കുവാൻ അവസരം കാത്തു നില്‌ക്കുമ്പോൾ എളങ്ങല്ലൂർ സ്വരൂപത്തിനാണ് (ഇടപ്പി രാജവംശം) കൊച്ചി മുതലായ്മയുള്ളതെന്ന് തൎക്കം തുടങ്ങി. തന്റെ വിരോധിയായ പറങ്കിയോടു ചേൎന്ന കൊച്ചിരാജാവിനോട് താൻ ചേരുന്നതല്ലെന്നും പറഞ്ഞു സാമൂരി എളങ്ങല്ലൂർ സ്വരൂപത്തെ സഹായിക്കുവാൻ നിശ്ചയിച്ചു. കൊച്ചിരാജാവു തന്നെ ശരണം പ്രാപിച്ചവരെ കാരണം കൂടാതെ ഉപേക്ഷിക്കുന്നതല്ലെന്നും പറഞ്ഞു. കൊച്ചിരാജ്യത്തെ പ്രഭുക്കന്മാരിൽ പലരും രാജാവിനോടു മറുനാട്ടുകാരെ താങ്ങുന്നതു നന്നല്ലെന്നും നമ്പിയാതിരി സാമൂരിയോട് അനാവശ്യമായ കാൎയ്യത്തിൽ ഇടപെടുന്നത് അവിവേകമാണെന്നും പല തവണയും പറഞ്ഞതിനെ ഇരുഭാഗത്തുനിന്നും കെകൊള്ളാതെ യുദ്ധത്തിനൊരുങ്ങി.

പൊന്നാനിയിൽ വെച്ച് അമ്പതിനായിരം നായർ പട്ടാളത്തെ ശേഖരിച്ചു കൊച്ചിയിൽനിന്നും തെറ്റിപ്പോന്ന പ്രഭുക്കന്മാരോടും അവരുടെ ആൾക്കാരോടും കൂടി കൊച്ചിരാജ്യത്തു കടന്നു കൊടുങ്ങല്ലൊർതോടു കടക്കുവാൻ ശ്രമിക്കുകയും അവിടെവെച്ചു മരുമകൻ തമ്പുരാൻ്റെ* [2] ൫൫൦൦ പടയാളിക


[ 17 ]

സൈന്യത്തോട് ഏറ്റു തോൽക്കുകയും ചെയ്തു. പിന്നെ ഉപായംകൊണ്ടു കാൎയ്യം നേടുവാനോലിചിച്ചു കൊച്ചി ഖജനാമുതൽപിടിക്കു കോഴ കൊടുത്ത് അയാളുടെ ഒറ്റിന്മേൽ ശമ്പളം കൊടുക്കുവാനെന്നും വെച്ച് ഏതാനും ആളുകളെ മരുമകൻതമ്പുരാന്റെ സൈന്യത്തിൽനിന്നു വേർപെടുത്തി. ആ സമയം നോക്കി സാമൂരി വീണ്ടും കൊച്ചിത്തമ്പുരാനോടു നേരിട്ട് അദ്ദേഹത്തിനേയും ആളുകളേയും തോല്പിച്ചു. ഈ യുദ്ധത്തിൽ വെച്ചുതയാണ് മരുമകൻതമ്പുരാനേയും പിന്നെ രണ്ടു തമ്പുരാക്കന്മാരേയും കുലപ്പെടുത്തിയതെന്നും ഇതു കേട്ട് കൊച്ചി വലിയ തമ്പുരാൻ മോഹാലസ്യമായി വീണു എന്നും, അതല്ല പള്ളിവിരുത്തിയിൽ വെച്ചുണ്ടായ ‘ക്ഷത്രത്രയീഹതാദ്യ’ എന്ന കലിദിവസത്തിലെ യുദ്ധത്തിൽ മൂന്നു തമ്പുരാക്കന്മാരും വെട്ടി മരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പക്ഷഭേദങ്ങളുണ്ട്. എങ്ങിനെയായാലും നെടുവിരുപ്പ് സ്വരൂപത്തിങ്കലുള്ള ആളുകൾ ഇടപ്പള്ളിയിൽ കൂടി കൊച്ചിക്കരയ്ക്കു കടന്നു പള്ളിവിരുത്തിയിൽ ചെന്ന് അവിടെവെച്ച് ഒരു യുദ്ധം നടന്നിട്ടുള്ളതായിട്ടും അതിൽ കൊച്ചിയിൽ വലിയ തമ്പുരാന് മുറി ഏറ്റിട്ടുള്ളതായിട്ടും പിന്നീടു വളരെത്താമസം കൂടാതെ സാമൂരിക്കു കൊച്ചിരാജ്യം വിട്ടു പോകേണ്ടിവന്നിട്ടു

[ 18 ]

ള്ളതായിട്ടും അറിവുണ്ട്. തിരിച്ചുപോകുവാനുള്ള കാരണത്തെപ്പറ്റി രണ്ടുവിധം പറഞ്ഞുവരുന്നുണ്ട്.

പള്ളിവിരുത്തിയിൽവെച്ചുണ്ടായ യുദ്ധത്തിൽ മൂന്നു തമ്പുരാക്കന്മാർ വെട്ടിമരിച്ചതിന്റെ ശേഷം ആ ശവം കാണാൻ നെടുവിരുപ്പ് സ്വരൂപത്തിങ്കൽ രാജാവും വെട്ടത്തു രാജാവുംകൂടി കൈകോൎത്തു പിടിച്ചു ചെന്നു ശവം കണ്ടപ്പോൾ മൂന്നു ശവവും കമൾന്നു കിടന്നിരുന്നതുകൊണ്ടു ‘ക്ഷത്രിയനു ഭൂമിക്കുള്ള മോഹം ഇനിയും തീൎന്നിട്ടില്ല’ എന്നും പറഞ്ഞു ശവം നെടുവിരുപ്പ് സ്വരൂപത്തിങ്കൽ രാജാവു പുറങ്കാൽ കൊണ്ടു തട്ടി. അതുകണ്ട് ‘ഞങ്ങളുടെ ശവം നിങ്ങൾ തൊട്ടുകൂടാ’ എന്നും ‘ഇങ്ങിനെയുള്ള ഏറ്റങ്ങൾ ചെയ്യരുത്’ എന്നും പറഞ്ഞു വെട്ടത്തു രാജാവു വാളൂരി സാമൂരിയുടെ കാലും വെട്ടി. അതിന്റെ ശേഷം വെട്ടത്തു നാട്ടുകാരും പെരുമ്പടപ്പുകാരും അതിനും പുറമെ ചൊവ്വരംകൂറ്റിൽ പെട്ട ആളുകളും എല്ലാവരുംകൂടി സാമൂരിയുടെ ചേരിയിൽനിന്നും തിരിഞ്ഞു പടപൊരുതി നെടുവിരുപ്പ് സ്വരൂപത്തെ മടക്കി അയച്ചു. എന്നും——വലിയ തമ്പുരാനു മുറി ഏറ്റതിന്റെ ശേഷം തമ്പുരാനും ആളുകളും, കുഞ്ഞുകുട്ടിപരാധീനത്തോടും ചട്ടികലങ്ങളോടുംകൂടി പറങ്കികളും വൈപ്പിലേക്ക് ഒഴിഞ്ഞു താമസിച്ചു. വൎഷക്കാലം വന്നപ്പോൾ കൊ

[ 19 ]

ച്ചിക്കു കൊള്ളിവെച്ചു കൊള്ള ഇടുവാൻ പറഞ്ഞു സാമൂരി കൊടുങ്ങല്ലൂൎക്കു മടങ്ങി. അപ്പോഴേയ്ക്കും ആൽബിക്കർക്ക് എന്ന പറങ്കി കൊച്ചിയിൽ എത്തി വിവരം അറിഞ്ഞ ഉടനേതന്നെ ആൾശ്ശേഖരത്തോടുകൂടി നെടുവിരുപ്പ് സ്വരൂപത്തിങ്കലെ ആളുകളെ തോല്പിച്ചോടിച്ച് ഇടപ്പിള്ളിയും പിടിച്ചു കൊച്ചിരാജാവിനെ രാജ്യത്തു വാഴിക്കുകയും ചെയ്തു എന്നും——ഇങ്ങിനെ രണ്ടുവിധം കാണുന്നുണ്ട്. ഇതിൽ വാസ്തവമേതാണെന്ന് ഇപ്പോൾ തീൎച്ച പറവാൻ പാടുള്ളതല്ല.

അറുന്നൂറ്റിത്തൊണ്ണൂറ്റാറിൽ ഒരു യുദ്ധം നടന്നിട്ടുണ്ട്. ഇതിന്റെ കാരണത്തെപ്പറ്റിയും അവസാനത്തെപ്പറ്റിയും പല അഭിപ്രായവും ഉണ്ട്.

അന്നത്തെ പറങ്കിക്കപ്പിത്താൻ നാട്ടിലേക്കു പോയപ്പോൾ പറങ്കികളുടെ സഹായം തല്ക്കാലം കൊച്ചിരാജാവിന് ഉണ്ടാവില്ലെന്നു കരുതി നെടുവിരുപ്പ് സ്വരൂപത്തിങ്കൽനിന്നും ഏറ്റം ചെയ്തതാണന്നും അതല്ല കീഴിൽ തനിക്കു പറ്റിട്ടുള്ള തോൽമകളെ ഓൎത്ത് ആ അപമാനം തീൎക്കുവാൻ അന്യസഹായം കൂടാതെ നെടുവിരുപ്പ് സ്വരൂപത്തെ തോല്പിക്കണമെന്നു കരുതി പെരുമ്പടപ്പ് സ്വരൂപത്തിങ്കൽനിന്നും കാരണം കൂടാതെ ഏററം ചെയ്തതാണെന്നും സാമൂരിയാണ് തോറ്റതെന്നും, അങ്ങിനെയ

[ 20 ]

ല്ല ഹൂണന്മാരായ പറങ്കികളുടെ നേരെയുള്ള ശണ്ഠകൊണ്ടു പ്രധാനികളായ ചില നമ്പൂരാര് സാമൂരി ജയിച്ചാൽ പറങ്കികൾ നാടുവിട്ടുപോകുമെന്നു വിചാരിച്ചു കൊച്ചിരാജാവിന്റെ ആളുകളെ ദുഷ്പ്രേരണചെയ്തു തിരിച്ചു സാമൂരിയുടെ പക്ഷത്തിലാക്കി കൊച്ചിരാജാവിനെ തോല്പിക്കുകയാണ് ചെയ്തതെന്നും പല പ്രകാരം പറയുന്നുണ്ട്.

“പറങ്കിയുടെ സഹായമില്ലാത്തപ്പോൾ നെടുവിരിപ്പുസ്വരൂപത്തിൽനിന്ന് എതൃത്തു” എന്നു പലപ്പോഴും അടിസ്ഥാനമില്ലാതെയും പറഞ്ഞു കാണുന്നതുകൊണ്ടും കൊച്ചിരാജാവു പറങ്കികളെ രക്ഷിച്ചതിൽ നാട്ടുകാരിൽ പ്രബലന്മാരായ പലൎക്കും അന്ന് ഏറ്റവും അതൃപ്തി ഉണ്ടായിരുന്നുവെന്നു പല സംഗതികളെക്കൊണ്ടും ഊഹിക്കാവുന്നതുകൊണ്ടും, സാമൂരിക്കു ഗുണമായിട്ടു പറഞ്ഞുവരുന്ന പക്ഷമാണ് അധികം വാസ്തവമായിരിക്കുവാൻ വഴി.

എന്നാൽ ഒരു കൊല്ലത്തിൽ തന്നെ രണ്ടു യുദ്ധം നടന്നിട്ടുണ്ടെന്നും അതിൽ ഓരോന്നിനെപ്പറ്റിയാണ് ഓരോ പക്ഷക്കാർ പറയുന്നതെന്നും വന്നാൽ രണ്ടു ഭാഗക്കാർ പറയുന്നതും വാസ്തവമായിട്ടുള്ളതാണെന്നു വന്നേക്കാം.

പക്ഷെ യുദ്ധം നടന്ന മാസവും തിയ്യതിയും

8 *


[ 21 ]

അറിവില്ലാത്തതുകൊണ്ട് അതു തീൎച്ച പറവാൻ പാടുള്ളതല്ല.

൭൨൫-ൽ ഒരു യുദ്ധം ഉണ്ടായിട്ടുള്ളതായിട്ടും കബരാല് തിരിയെ വന്നു കൊച്ചിരാജാവിനെ സഹായിക്കുവാൻ ഭാവിച്ചപ്പോൾ യുദ്ധം നിർത്തിയതായിട്ടും കേട്ടിട്ടുണ്ട്. ഈ യുദ്ധം കഴിഞ്ഞതിന്റെ ശേഷം വളരെ കാലത്തേക്കു രണ്ടു സ്വരൂപവും തമ്മിലുണ്ടായിട്ടുള്ള എടപാടുകളെപ്പറ്റി വിവരമായ അറിവൊന്നും ഇപ്പോഴില്ല.

൬൭൫ാമാണ്ടു മുതൽ ൭൨൫ാമാണ്ടുവരെ നെടുവിരുപ്പുസ്വരൂപവും രാമാണ്ടു മുതൽ പ്രാമാണ്ടുവരെ നെടു പെരുമ്പടപ്പു സ്വരൂപവും തമ്മിൽ ഉണ്ടായിട്ടുള്ള എടപാടുകളെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിനു ശേഷം കേൾവി വഴിയായിട്ടും ലക്ഷ്യം മൂലമായിട്ടും ഈ വിഷയത്തെപ്പറ്റി തൽക്കാലം അറിവുള്ളത് ൮൨൬ മുതൽക്കാണ്. ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി എഴുതുമ്പോൾ ചില ദിക്കുകളിൽ ലക്ഷ്യപ്രകാരമുള്ള പഴയ ഭാഷാരീതിയെ അനുകരിക്കുന്നതായാൽ വായനക്കാൎക്കു രുചികരമായിരിക്കുമെന്നും അപ്രസിദ്ധപദങ്ങൾ ഉപയോഗിക്കേണ്ടിവരുമ്പോൾ, അവയുടെ അൎത്ഥം, അതാതു വാക്കുകളുടെ അടുത്തുതന്നെ ‘ആ വരണചിഹ്ന’ത്തിലോ, അല്ലെങ്കിൽ ഭാഗാവസാ

[ 22 ]

നത്തിലോ സ്പഷ്ടമായിട്ടു കൊടുക്കുന്നതായാൽ മതിയാവുന്നതാണെന്നും വിശ്വസിച്ച് അപ്രകാരമാണ് കീഴിൽ ചെയ്തിട്ടുള്ളത്.

ചേരമാൻ പെരുമാളുടെ മരുമകളായിട്ട് അഞ്ചു ‘പെൺവഴിത്തമ്പുരാക്കന്മാർ’ (തമ്പുരാട്ടികൾ) ഉണ്ടായിരുന്നു. ഇവരാകുന്നു പെരുമ്പടപ്പസ്വരൂപത്തിന്റെ മൂലം. ഇവരിൽ എളയ തമ്പുരാട്ടിയ്ക്കു അല്ലാതെ മറ്റു നാലുപേൎക്കും ‘ആൺവഴിതമ്പുരാക്കന്മാർ’ ഉണ്ടായിരുന്നില്ല. ഈ എളയ അമ്മതമ്പുരാട്ടിയുടെ ഭൎത്താവു ചെരുമ്പടപ്പിൽ നമ്പൂരിയായിരുന്നു. ഇദ്ദേഹത്തിന്റെ ഇല്ലത്തു സന്തതി ഇല്ലാതെ വരികയും അതു കാരണം അദ്ദേഹത്തിന്റെ തറവാട്ടു സ്വത്തു കൊച്ചി സ്വരൂപത്തിലേക്ക് ഒതുങ്ങുകയും ചെയ്തതുകൊണ്ടാണ് കൊച്ചി രാജവംശത്തിന് ‘പെരുമ്പടപ്പു സ്വരൂപ’മെന്നു പേരു സിദ്ധിച്ചത്.

എളമ്മതമ്പുരാട്ടിക്കു മാത്രമേ പുരുഷസന്താനമുണ്ടായിരുന്നുള്ളുവെന്നു മുമ്പ് പറഞ്ഞുവല്ലൊ. അതു കാരണം കൊച്ചി രാജവാഴ്ച എളയതാവഴിക്കായിത്തീൎന്നു. അങ്ങിനെ കുറെക്കാലം കഴിഞ്ഞപ്പോൾ മറ്റു നാലു താവഴിയിലും ആൺ വഴി തമ്പുരാക്കന്മാരുണ്ടായി. എന്നിട്ട് എളയ താവഴിക്കാ

[ 23 ]

രായിട്ടു ഛിദ്രം തുടങ്ങിയതുകൊണ്ട്, അഞ്ചു താവഴിക്കാൎക്കും വന്നേരിയിൽ പ്രത്യേകം പ്രത്യേകം കോവിലകങ്ങൾ പണിതീൎപ്പിച്ചു കൊടുക്കുകയും, നിത്യതച്ചിലവിന്നു വസ്തു തിരിച്ചുവയ്ക്കുകയും ചെയ്തു. അഞ്ചു താവഴിയിലും മൂപ്പുവരുന്ന തമ്പുരാനാണ് പെരുമ്പടപ്പിൽ വലിയ തമ്പുരാനെന്നും തീൎച്ചപ്പെടുത്തി. ഇങ്ങിനെയെല്ലാം ഏൎപ്പാടു ചെയ്തത് നാട്ടുകാരിൽ പ്രധാനികളായ ചിലരാണെന്നു തന്നെ ഊഹിക്കണം.

വന്നേരിയിൽ ഉണ്ടായിരുന്ന കോവിലകങ്ങളെ ‘മൂത്തതാവഴി’ കോവികമെന്നും ‘എളയ താവഴി’ കോവിലകമെന്നും, ‘മുരിങ്ങൂർ’ കോവിലകമെന്നും, ‘ചാഴിയൂർ’ കോവിലകമെന്നും ‘പള്ളിവിരുത്തി’ കോവിലകമെന്നും വിളിച്ചു വന്നിരുന്നു.

കാലക്രമംകൊണ്ട് എളയതാവഴിയിൽ സന്തതി മറ്റു താവഴികളിലേക്കാൾ അധികം വൎദ്ധിച്ചുവരികയും, മാടത്തുംകീഴ് സ്വരൂപം, വല്ലിയാർ പാടത്തുസ്വരൂപം, കുരൂസ്വരൂപം എന്നിങ്ങിനെയുള്ള സ്വരൂപങ്ങളിലേക്ക് എളയ താവഴിക്കു ബന്ധുബലം വൎദ്ധിച്ചുവരികയും ചെയ്തു. ഇങ്ങിനെയുള്ള ബന്ധുക്കളുടെ സഹായത്താൽ ആദ്യകാലങ്ങളിലെപ്പോലെ രാജവാഴ്ച എളയ താവഴിക്കു മാത്രമായിട്ടു കലാശിച്ചു. എന്നാൽ ‘പെരുമ്പടപ്പിൽ

[ 24 ]

മൂപ്പിന്നു്’ എന്ന സ്ഥാനം അഞ്ചു താവഴിയിലും കൂടി കാരണവനായിട്ടുള്ള ആൾക്കു തന്നെയായിരുന്നു.

അങ്ങിനെ കുറേക്കാലം ചെന്നപ്പോൾ എളയതാവഴി ക്രമത്തിൽ ലയിച്ചു വരികയും, ഒടുവിൽ ഒരു തമ്പുരാട്ടി ഒഴികെ ആ താവഴിയിലുള്ള മറ്റെല്ലാവരും മരിയ്ക്കുകയും ചെയ്തു. എന്നിട്ടു് മൂത്തതാവഴിയിൽ നിന്നും, പള്ളിയിരുത്തിത്താവഴിയിൽനിന്നും ഓരോരുത്തരെ ദത്തെടുത്തു. ഇവരിൽ ഒരാൾ രാജ്യഭ്രഷ്ടനാവുകയും മറ്റേ ആൾ മരിക്കുകയും ചെയ്തതിന്റെ ശേഷം അക്കാലത്തു തന്നെ വെട്ടത്തു രാജാക്കന്മാർ പള്ളിവിരുത്തി യുദ്ധത്തിൽ കൊച്ചിരാജാവിനെ സഹായിച്ച അവസ്ഥയും അവരുടെ ശക്തിയും ആലോചിച്ച് അവിടെനിന്നും അഞ്ചു രാജാക്കന്മാരെ ദത്തെടുത്തു. ഈ ദത്തുകളെപ്പറ്റി തീൎച്ചപ്പെടുത്തുവാനുള്ള അവകാശം ആൎക്കാണെന്നും, ആരു മുഖാന്തിരമാണ് അതു് നടത്തിച്ചിട്ടുള്ളതെന്നും ഇപ്പോൾ കൈവശം വന്നിട്ടുള്ള ലക്ഷ്യങ്ങളെക്കൊണ്ടു വിശദമാകുന്നില്ല. ഇതിൽ വെട്ടത്തു രാജാക്കന്മാർ പറങ്കികളുടെ ഒറ്റുണ്ടായിരുന്നുവെന്നു തീൎച്ചയാണ്. എന്തെന്നാൽ വെട്ടത്തു രാജാക്കന്മാരും പറങ്കികളും കൂടി ഒരു നിലയായി രാജ്യം രക്ഷിക്കുകയും, അ

[ 25 ]

ടുത്ത അവകാശികളായ ചാഴിയൂരെ ദത്തിലുള്ള രാജാക്കന്മാർ ‘രാജ്യം പിഴുകി’ (രാജ്യഭ്രഷ്ടന്മാരായി) നടക്കുകയും ചെയ്തിരുന്നു.

എന്നിട്ട് ചാഴിയൂർ താവഴിയിലെ വീരകേരള തമ്പുരാൻ കൊളമ്പിൽ പോയി ലന്താ[3]ക്കമ്പനി അമരാലെക്കണ്ടു ഗുണദോഷമൊക്കെയും പറഞ്ഞ് ചരിത്രം ‘ഉടംപിടിയ്ക്കുയും ചെയ്ത’ (ഉടമ്പടി ചെയ്തു). അന്നത്തെ ലന്തക്കമ്പനി അമരാൽ ‘റൈക്ലോസ് വങ്കസു’ എന്നാളായിരുന്നു. അയാൾ കടൽവഴിയ്ക്കു പുറപ്പെടുത്തക്കവണ്ണം നിശ്ചയിച്ചു. വെട്ടത്തുരാജാക്കന്മാരുടെ നേരെയുള്ള ശണ്ഠകൊണ്ടു നെടുവിരുപ്പുസ്വരൂപം ചാഴിയൂർ താവഴിക്കാരെ സഹായിയ്ക്കുവാനും തീൎച്ചയാക്കി. അതുപ്രകാരം നെടുവിരുപ്പു സ്വരൂപം, തെക്കുംകൂറ് വടക്കുംകൂറ് ഇവരോടും കൂടി കരവഴിയ്ക്കും, അമരാൽ കടൽവഴിക്കും പുറപ്പെട്ടു. ൮൨൬-ാമതു കുഭമാസത്തിൽ പള്ളിപ്പുറത്തെത്തി. അവിടെ വെട്ടത്തുരാജാക്കന്മാരുടെ സഹായികളായ പറങ്കികൾ ഇട്ടിരുന്ന കോട്ട പിടിച്ചു. തൽക്കാലം തിരിയെ പോകയും ചെയ്തു. ൮൩൭-ാമതു മകരമാസത്തിൽ അമരാലും ആളുകളും പിന്നെയും വന്നു മകരമാസം ൨൦-ാം൲ ഞാറാഴ്ച ഉച്ചയ്ക്കു കൊടുങ്ങല്ലൂർ കോട്ടയും പിടിച്ചു. അവി


[ 26 ]

ടെനിന്നും ശനിയാഴ്ച അവർ കൊച്ചിയ്കു പുറപ്പെട്ട് ഏഴാംനാൾ ആയില്യവും പ്രതിപദവും വെള്ളിയാഴ്ചയും ചേൎന്നദിവസം അവിടെ എത്തി വെട്ടത്തു രാജാക്കന്മാരായിട്ടു പടതുടങ്ങി. ആ യുദ്ധത്തിൽ വെട്ടത്തു രാജാക്കന്മാരിൽ മൂന്നുപേർ മുറിയേറ്റു മരിച്ചു. അതിൽതന്നെ പാലിയത്തച്ചൻ മങ്ങാട്ടച്ചൻ മുതലായ അച്ചൻമാരും കാൎയ്യക്കാരന്മാരും പിന്നെ വേറെ വളരെ ആളുകളും മരിച്ചു പോയി. അന്നു വെട്ടത്തു രാജാവിന്റെ പ്രധാന കാൎയ്യക്കാരന്മാർ രാഘവൻകോവിലും മുരിയതിട്ട രണ്ടു നമ്പൂരിമാരും ആയിരുന്നു. ഇതിൽ നമ്പൂരിമാരു രണ്ടുപേരേയും വിലങ്ങിട്ടു കപ്പലേറ്റി. രാഘവൻകോവിൽ മുറിയേറ്റു ഒളിച്ചുപോകയും വെട്ടത്തു ഗോദവൎമ്മരാജാവ് എറണാകുളത്തേയ്ക്കു പിൻവാങ്ങുകയും ചെയ്തു.

കൊച്ചിക്കോവിലകത്തെപ്പടയും കഴിഞ്ഞ് എറണാകുളത്തേയ്ക്കു കടക്കാത്തവണ്ണം നിശ്ചയിച്ചു ലന്തകമ്പനിയുടെ പുരുഷാരം പുറപ്പെട്ടപ്പോൾ ചെമ്പകശ്ശേരി സ്വരൂപവും പറങ്കികളും വെട്ടത്തുരാജാവിന്റെ സഹായത്തിന് എത്തി എന്ന് കേട്ടതുകൊണ്ടു എറണാകുളത്ത് അടുക്കാതെ തിരിയെ കൊച്ചിയ്ക്കുതന്നേ പോന്നു. അവിടെയുള്ള പറങ്കിക്കോട്ടയ്ക്കു നേരേ ചെന്നു വെടിവെച്ചതിന്റെ ശേ

[ 27 ]

ഷം ജയം വരായ്കകൊണ്ടും വൎഷക്കാലം അടുത്തതു കൊണ്ടും, താമസിയാതെ തിരികെ വന്നുകൊള്ളാമെന്നു വീരകേരളതമ്പുരാനോടു വാഗ്ദത്തം ചെയ്ത് അമരാൽ കൊളമ്പിലേക്കു പോയി. എണ്ണൂറ്റിമുപ്പത്തെട്ടാമതിൽ അമരാലും പുരുഷാരവും വരുവാൻ താമസിച്ചതുകൊണ്ടു വീരകേരളതമ്പുരാൻ പിന്നെയും കൊളമ്പിലേയ്ക്കു പോയി അവരെ പുറപ്പെടുവിച്ചു. ആ തമ്പുരാൻ പോരുംവഴി കപ്പലിൽ വെച്ചുതന്നെ തീപ്പെട്ടു.

കപ്പൽ കൊച്ചിയിൽ അടുത്തതിൻ്റെ ശേഷം കൊച്ചിയിൽ കോവിലകത്തു അഞ്ചേരി മഠത്തിൽ ശവസംസ്കാരവും കഴിച്ചു. അന്ന് എഴുന്നള്ളത്തൊരുമിച്ച് പാലിയത്ത് കോമ്പി അച്ചനും ചാഴിയൂർ താവഴിയിൽനിന്നു ദത്തിൽ പെടാതെകണ്ടുള്ള ഒരാളും ഉണ്ടായിരുന്നു. ഇദ്ദേഹമാണ് ശേഷക്രിയയെല്ലാം ചെയ്തത്.

അതിന്റെ ശേഷം അമരാലും പുരുഷാരവും ശേഷമുള്ള രാജാക്കന്മാരും ആളുകളും കൂടി കൊച്ചിയിലുള്ള പറങ്കിക്കോട്ടയും പിടിച്ചു. എന്നിട്ടു ധനുമാസം ൨൮-ാം൹ അമാലും, മൂപ്പുകിട്ടിയ വീരകേരള തമ്പുരാനും തമ്മിൽ കൂടിക്കണ്ട്, ലന്തക്കമ്പനിയ്ക്കു കൊച്ചി മേക്കോയ്മസ്ഥാനം കൊടുക്കത്തക്കവണ്ണം നിശ്ചയിച്ച് ഉടമ്പടിയും എഴുതി.

[ 28 ]

ഈ യുദ്ധത്തിൽ സഹായിച്ചിട്ടുള്ള രാജാക്കന്മാരെ, അവരവരുടെ അവസ്ഥപോലെ പ്രതിഫലം കൊടുത്തു പറഞ്ഞയച്ച കൂട്ടത്തിൽ നെടുവിരിപ്പു് സ്വരൂപത്തിൽ നിന്നും ഒഴിഞ്ഞുപോകാതെയിരുന്നപ്പോൾ, വീരകേരളതമ്പുരാൻ കരപ്പുറത്തു നിന്നു സാമൂതിരിയായിട്ടു യുദ്ധം തുടങ്ങി കോതപറമ്പ് തോട്ടിങ്കലോളം ചെന്നു. അവിടെവെച്ചു പട നിറുത്തി, കിടക്കൻവഴിയെല്ലാം പെരുമ്പടപ്പ് സ്വരൂപത്തിൽ നിന്നും, ചേറ്റുവാ മണപ്പുറം നെടുവിരിച്ച് സ്വരൂപത്തിങ്കൽ നിന്നും വാഴുവാൻ തുടങ്ങി.

അവിടെനിന്നും കുറെക്കാലം കഴിഞ്ഞതിന്റെ ശേഷം ഏകദേശം ൮൭൬-ാമാണ്ടിൽ ചാഴിയൂർ താവഴിയിലുള്ള രാമവ നെന്ന വലിയ തമ്പുരാൻ ലന്തകമ്പനിയുടെ സഹായത്തോടുകൂടി നെടുവിരിപ്പ് സ്വരൂപമായിട്ടു പടതുടങ്ങി. അക്കാലത്തു സാമൂരി കോതപറമ്പിലുള്ള കോട്ടയിലായിരുന്നു താമസിച്ചിരുന്നത്. തമ്പുരാനും ലന്തക്കമ്പനിക്കാരും കൂടി അദ്ദേഹത്തിനെ അവിടെനിന്നു ഒഴിപ്പിക്കുകയും, ചേറ്റുവാ മണപ്പുറം കൈവശപ്പെടൂത്തുകയും ചെയ്തു. ചേറ്റുവാ അഴിക്കൽ ലന്തകമ്പനിയുടെ വകയായിട്ട് ഒരു കോട്ടയും സ്ഥാപിച്ചു.

ആ കോട്ട താമസിയാതെ നെടുവിരിപ്പു സ്വ

4 *


[ 29 ]

രൂപത്തിങ്കൽനിന്നും പിടിച്ച്, പാപ്പിനിമിറ്റം, കാട്ടൂര്, മാപ്രാണം, ഊരകം, തൃത്താണിക്കൂത്തുകാവ് ഇങ്ങിനെ തുടൺഗി പന്ത്രണ്ടു ദിക്കിൽ കോട്ടകെട്ടി ഉറപ്പിച്ചു. അതിന്റെശേഷം ൮൮൫-ാമാണ്ടുവരെ അങ്ങോട്ടും ഇങ്ങോട്ടും തോറ്റും ജയിച്ചും കഴിഞ്ഞു. അതിൽപിന്നെ നാലുകൊല്ലത്തേക്ക്ക്കു ലഹള ഒന്നും ഉണ്ടായിട്ടില്ല. ഐരൂര് രാജാവിനെ സാക്ഷിവെച്ചു കൊച്ചി രാജാവു ലന്തക്കമ്പനിക്കു കൊടുത്തിരുന്ന ചേറ്റുവായുടെ ഉടമസ്ഥതയെപ്പറ്റി ലന്തക്കമ്പനിയും സമൂരിയും തമ്മിൽ ഒരു വ്യവഹാരം തുടങ്ങി. അതുകാരണം ഉത്ഭവിച്ച യുദ്ധത്തിൽ നെടുവിരിപ്പു സ്വരൂപത്തിൽ ആളുകൾ അസംഖ്യം മരിച്ചുവത്രെ. ഈ യുദ്ധം കുറെക്കാലം നിലനില്‌ക്കുകയും ഒടുവിൽ ‘ബലവങ്കറജാപ്പ്’ [4] എന്ന അമാൽ പുരുഷാരത്തോടുകൂടി വന്നു പാപ്പിനിമിറ്റത്തു കോട്ടപിടിച്ചു നെടുവിരുപ്പ് സ്വരൂപത്തെ തോല്പിക്കുകയും ചെയ്തു. എന്നിട്ടു് പെരുമ്പടപ്പു സ്വരൂപവും നെടുവിരിപ്പ് സ്വരൂപവും തമ്മിൽ മേലിൽ പട ഇല്ലാത്തവിധം രണ്ടു രാജാക്കന്മാരെക്കൊണ്ടൂ അമരാൽ ഉടമ്പടിയും എഴുതിച്ചു.

കൊല്ലം ൯൧൭-ാമതു സാമൂതിരിയും ആയിരം പടയാളികളും കൂടി കൊച്ചി രാജ്യത്തേക്കു കട


[ 30 ]

ന്നപ്പോൾ ഇംഗ്ലീഷുകാർ നിൎബ്ബന്ധിക്കുകയാൽ തിരിച്ചുപോകേണ്ടിവന്നു. ഇംഗ്ലീഷുകാർ നിർബന്ധിക്കുവാനുള്ള കാരണമെന്തെന്നു തല്ക്കാലം അറിയില്ല. ഈ യുദ്ധത്തിനുള്ള ശ്രമവും കീഴിൽ വിവരിക്കുവാൻ പോകുന്ന സംഗതിയും തമ്മിൽ വല്ല സംബന്ധവും ഉണ്ടോ എന്നു ശങ്കിക്കാവുന്നതാണ്.

കരിക്കാട്ടിൽ നിന്നും തീപ്പെട്ട രാമവൎമ്മനെന്ന വലിയതമ്പുരാൻ വളരെ ശാന്തനായ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ രാജ്യഭരണകാലത്ത്—൯൦൬ മുതൽ ൯൨൧ ധനു ൨൪-ാം൹വരെ—പ്രജകൾക്കു തൃപ്തിയും അടക്കവും ഒതുക്കവും, നാടടക്കം സമാധാനവും പൂൎത്തിയായിരുന്നു. അദ്ദേഹം വാണിരുന്ന കാലം മുഴുവൻ കൊച്ചി നാലതിരിനുള്ളിൽ ശത്രുബാധയുണ്ടായിട്ടുള്ളതായിട്ടു കേട്ടുകേളി തന്നെയില്ല. എന്നാൽ അന്നത്തെ സാമൂരിപ്പാടു കൊച്ചി രാജാവിന്റെ ശാന്തതയെ ഉദാസീനതയെന്നു ഭ്രമിച്ചു. സമാധാനലംഘനത്തിനായി ഉത്സാഹിച്ചതായും കൊച്ചി രാജ്യത്തിന്റെ വടക്കേ അതൃത്തിവരെ വന്നിട്ടു പരാജിതനായിത്തിരിച്ചു പോയിട്ടുള്ളതായിട്ടും ഒരു ഐതിഹ്യമുള്ളതിനേയും ഈ അവസരത്തിൽ പറയാവുന്നതാണ്.

കോഴിക്കോട്ടുനിന്നും ചാരന്മാരായ നാലു ന

[ 31 ]

മ്പൂരിമാർ സാമൂരിയുടെ കല്പനപ്രകാരം രാജ്യസമൃദ്ധിയേയും പടക്കോപ്പു ശേഖരിപ്പിനേയും മറ്റും പറ്റി ഗൂഢമായിതിരക്കിയറിയാൻ വേണ്ടി കൊച്ചിരാജ്യത്തു കടന്നുസഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ദിവസം കുരീക്കാട്ടിൽ കോവിലകത്തു ചെന്നു വശായി. അവിടെ മിറ്റത്തു മുത്തങ്ങാക്കിഴങ്ങു പറിച്ചുകൊണ്ടിരിക്കുന്ന ഒരാളല്ലാതെ വേറെ ഒരു ജീവജാലവും കാഴ്ചയിൽ ഉണ്ടായിരുന്നില്ല. നമ്പൂരിമാരെ കണ്ടപ്പോൾ അദ്ദേഹം അവിടെനിന്നും എഴുനീറ്റു കുശലപ്രശ്നം കഴിഞ്ഞതിന്റെ ശേഷം, ‘കുളികഴിക്കാം, ഊണു കാലമായി’ എന്നു ലൌകികവും പറഞ്ഞ് അവരെ കടവിലേക്ക് അയച്ചു അവരിൽ ഒരാൾക്ക് ഇദ്ദേഹം വലിയ തമ്പുരാനാണെന്നു മനസ്സിലായി. ഉണ്ണുവാൻ ക്ഷണിച്ചുവെങ്കിലും അടുത്തെങ്ങും പുകകൂടി കാണ്മാനില്ല. ഇതു നല്ല പന്തിയല്ലെന്നു കരുതി അദ്ദേഹം ഒളിവായി നിന്നു നോക്കി. അപ്പോൾ വലിയതമ്പുരാൻ അകത്തു നിന്നും ആയോ ഒരാളെ വിളിച്ച്, അടു തൊരു ബ്രാഹ്മണഗൃഹത്തിൽ പോയി നാലു നമ്പൂരിമാൎക്കു വേണ്ട ചോറു മേടിച്ചു കൊണ്ടുവരണമെന്നു പറഞ്ഞല്പിക്കുകയായിരുന്നുവത്രെ.

അതു കേട്ടയുടൻ അദ്ദേഹം കടവിൽ ചെന്നു

[ 32 ]

കൂട്ടുകാരെ വിവരം ധരിപ്പിച്ചു. “അല്ലാ ഇത്ര പരുങ്ങലാണോ കഥ! ഉണ്ണാതെകണ്ടെന്തുപട? ഇനി ഈ രാജ്യത്തു നിന്നിട്ടേ ഫലമില്ല. രാജധാനിയിലെ വട്ടം ഇങ്ങിനെയായാൽ നാട്ടിലെക്കഥ ചോദിച്ചറിയണോ?” എന്നും പറഞ്ഞു് അവിടെ കുളിയും ഊണും കഴിച്ച് അന്നു തന്നെ കോഴിക്കോട്ടയ്ക്കു പുറപ്പെട്ടു. അവിടെച്ചെന്നു സാമൂരിപ്പാട്ടിലോടു വൎത്തമാനം പറഞ്ഞു.

അദ്ദേഹം ആൾ ശേഖരത്തോടുകൂടി ഭാരതപ്പുഴയ്ക്കക്കരെ വന്നപ്പോൾ അസംഖ്യം പ്രഭുക്കന്മാർ തങ്ങളുടെ സൈന്യങ്ങളോടുകൂടി അവിടെ യുദ്ധത്തിന്നൊരുങ്ങി നിൽപ്പുണ്ടായിരുന്നു.

അവിടെ വെച്ചു മൂന്നുമാസം മുഴുവൻ ഇരുഭാഗക്കാരും പോൎക്കളും പാപ്പിടമാക്കീട്ടുള്ളതായിട്ടും, ഒടുവിൽ നെടുവിരിപ്പ് സ്വരൂപത്തിലെ ആളുകൾ അനേകം ചത്തൊടുങ്ങി കൊച്ചിരാജ്യത്തേക്ക് ഒരടിപോലും വെക്കുവാൻ കഴിയാതെ മടങ്ങിപ്പോയിട്ടുള്ളതായിട്ടും ഒരു പഴങ്കഥ കേട്ടിട്ടുണ്ട്.

ഈ ഐതിഹ്യത്തിന്റെ വാസ്തവമെങ്ങിനെയിരുന്നാലും ഇതിൽ അന്തഭവിച്ചിരിക്കുന്ന സാരം നമ്മൾ നല്ല വണ്ണം ആലോചിപ്പാനുള്ളതാണ്.

അക്കാലങ്ങളിൽ ചാരപുരുഷന്മാരെ അയ

[ 33 ]

ച്ചു ശത്രുരാജാക്കന്മാരുടെ രാജ്യനടപടികളെ ഗൂഢമായി അന്വേഷിച്ചറിയാറുണ്ടെന്നും, രാജാവിനു വിശേഷിച്ചൊരു സ്വത്താകട്ടെ സൈന്യമാകട്ടെ ഇല്ലെന്നും, കോവിലകത്താവശ്യങ്ങൾക്കും അടിയന്തരാദികൾക്കും വേണ്ടതെല്ലാം പ്രജകൾ ശേഖരിച്ചു കൊടുത്തു വന്നിരുന്നുവെന്നും, ശത്രുക്കൾ അതിക്രമിക്കുന്ന സമയം അതാതു പ്രഭുക്കന്മാർ അവരവരുടെ സൈന്യങ്ങളോടു കൂടി സ്വന്തം രാജാവിനേയും രാജ്യത്തേയും രക്ഷിക്കുകയാണ് പതിവെന്നും മറ്റും ഈ കഥ സൂചിപ്പിക്കുന്നുണ്ട്. ഈ സൂചനകളെ ലക്ഷ്യങ്ങൾ എത്രത്തോളം താങ്ങുന്നുണ്ടെന്നു വഴിപോലെ ആലോചിക്കേണ്ടതാണ്.

൯൨൧ ധനു ൨൪-ാം൹ കുരീക്കാട്ടിൽവെച്ചു തീപ്പെട്ട വലിയതമ്പുരാൻ നാടുവാണിരുന്ന കാലത്തു നെടുവിരിപ്പ് സ്വരൂപത്തിങ്കൽനിന്നു കൊച്ചിരാജ്യത്തു കടന്നു കയ്യേറ്റം ചെയ്തിട്ടില്ലെന്നും മറ്റുൻ മുമ്പുപറഞ്ഞു വെച്ചിട്ടുണ്ടല്ലോ. പിന്നെ ൯൨൪ മകരം 1-ാം൹ [5] തൃപ്പൂണിത്തുറെവെച്ചു തീപ്പെട്ട തമ്പുരാന്റെ ഭരണകാലത്തും രാജ്യത്ത് ആപത്തും അനൎത്ഥവും ഒന്നും കൂടാതെതന്നെ കഴിഞ്ഞുകൂടി.


[ 34 ]

അതിന്റെ ശേഷം ൯൩൫-ൽ തീപ്പെട്ട രാമവൎമ്മ തമ്പുരാന്റെ വാഴ്ചയായിരുന്നു. അക്കാലത്താണ് കൊച്ചിരാജ്യത്തു പലവിധത്തിലുള്ള അനൎത്ഥങ്ങളും യുദ്ധകോലാഹലങ്ങളും മറ്റും ഉണ്ടായിട്ടുള്ളത്. തെക്കുപുറത്തു തൃപ്പാപ്പുസ്വരൂപമായ തിരുവിതാംകൂർ രാജവംശവും വടക്കുപ്ര്രത്തു നെടുവിരിപ്പ് സ്വരൂപവും നടുക്കു ചാഴൂർ കോവിലകത്തുകാരായ പെരുമ്പടപ്പ് സ്വരൂപത്തിന്റെ ഒരു ശാഖയും സാക്ഷാൽ പെരുമ്പടപ്പ് സ്വരൂപവും തമ്മിൽ എണങ്ങീട്ടും പിണങ്ങിട്ടും പരശുരാമപ്രതിഷ്ഠിതയായ കേരളഭൂമിയെ കീഴ്മേൽ മറിച്ചു. ഇപ്പോൾ നൊമ്മളനുഭവിച്ചു വരുന്ന സമാധാനത്തിന്റെ വിത്തുവിതച്ചിരിക്കുന്നത് അക്കാലത്താണ്.

ശ്രീപത്മനാഭദാസവഞ്ചിബാലമാൎത്താണ്ഡവൎമ്മകുലശേഖരപ്പെരുമാൾ കേരളചാണക്യനെന്നു സുപ്രസിദ്ധനായ രാമയ്യൻ ദളവയുടെ അമരത്തോടുകൂടി കൊച്ചിരാജ്യത്തിന്റെ കീഴിലായിരുന്ന അമ്പലപ്പുഴ പിടിച്ചു. യുദ്ധം കഴിഞ്ഞതിന്റെ ശേഷം പാലിയത്തു കോമ്പിയച്ചൻ പ്രമാണമായിട്ടു ൯൨൯-ൽ ചേൎച്ച(സന്ധി)യ്ക്കുള്ള ആലോചന തുടങ്ങി. കുഞ്ഞിട്ടുണ്ണാൻ എന്ന വ്ലിയച്ചൻ മരിച്ച് ഈ കോമ്പിയച്ചനു മൂപ്പുകിട്ടിയപ്പോൾ ഇരുപതുവ

[ 35 ]

യസ്സു പ്രായമേ ആയിരുന്നുള്ളു. എങ്കിലും ഈ രണ്ടു രാജകേസരികളുടെയും ഇടയിൽനിന്നു ചാതിക്കാരമ്പിടിക്കത്തക്കവണ്ണം ധൈൎയ്യവും വീൎയ്യവും സാമൎത്ഥ്യവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഈ മഹാപുരുഷൻ ഏതൊരു കാൎയ്യത്തിലെങ്കിലും എൎപ്പെട്ടാൽ അതു വേണ്ടവണ്ണം നിർവ്വഹിക്കാതെ പിന്തിരിയില്ലെന്ന് ശത്രുക്കൾക്കും കൂടി സമ്മതമായിരുന്നു ഈ ഉദ്യമത്തിൽ ഇദ്ദേഹം ഏപ്പെട്ടിരിക്കുന്ന അവസരത്തിങ്കൽ— നെടുവിരിപ്പുസ്വരൂപത്തിങ്കൽനിന്നു ‘കുമ്പഞ്ഞി’ (കമ്പനി)ക്കധീനമായിരുന്ന ചേറ്റുവാ മണപ്പുറം കൈകേറിസ്വാധീനപ്പെടുത്തി, വെളുത്തവാടക്കലും പാപ്പിനിമിറ്റത്തും കോട്ട കെട്ടി ഉറപ്പിച്ചിട്ടു തിരുവിതാംകൂറിലേക്കു കാലുവെപ്പാനുള്ള വഴിയും നോക്കി നില്ക്കുകയായിരുന്നു.

കൊച്ചി തിരുവിതാംകൂർ രാജാക്കന്മാർ തമ്മിലുള്ള കലത്തിൽ കൊച്ചിരാജാവിന്നു സഹായിച്ചുകൊണ്ടു തന്റെ അഭീഷ്ടം സാധിക്കാമെന്നുള്ള സാമൂരിപാട്ടിലെ ആലോചനയ്ക്കു പാലിയത്തച്ചന്റെ സന്ധിശ്രമം ഒരു പ്രതിബന്ധമായിത്തീരുമെന്നു പറയേണ്ടതില്ലല്ലോ. അതുകൊണ്ട് അസ്തമിക്കാറായിരിക്കുന്ന ഈ കലഹത്തെ വീണ്ടും ഉദ്ദീപിപ്പിക്കുവാൻ വേണ്ടി തൃപ്പാപ്പുസ്വരൂപത്തോടു പടപൊരുതുന്നതായാൽ പെരുമ്പടപ്പു സ്വരൂപത്തെ

[ 36 ]

സഹായിക്കുവാൻ ഞങ്ങൾ തെയ്യാറുണ്ടെന്നും പറഞ്ഞു സാമൂരിപ്പാട് ഉത്സാഹിച്ചു നോക്കി. പക്ഷെ ‘കാരണംകൂടാതെ കുമ്പഞ്ഞിയോട് ഏറ്റംചെയ്ത നെടുവിരിപ്പ് സ്വരൂപവും നാമും തമ്മിൽ ചേൎന്നു തൃപ്പാപ്പു സ്വരൂപത്തോടു പടവെട്ടുക പരാധീനം’ (പ്രയാസം) എന്നു പറഞ്ഞു കൊച്ചിരാജാവു സാമൂരിയുടെ വാക്കിനെ അനാദരിക്കുകയാണുണ്ടായത്. ഇത് അതിബുദ്ധിമാനായ പാലിയത്തച്ചൻ ദീൎഗ്ഘാലോചനയുടെ ഫലമാണെന്നു മതിമാനായ മങ്ങേട്ടച്ചനും മഹാശക്തനായ സാമൂരിപ്പാടും മനസ്സിലാക്കാതിരുന്നില്ലെന്ന് അവരുടെ പിന്നീടുള്ള പ്രവൃത്തികൊണ്ടറിയാവുന്നതാകുന്നു.

ഇങ്ങിനെ ഇതിനു മേലോട്ടുള്ള സംഗതികൾ പറയുന്നതിന്നുമുമ്പിൽ പെരുമ്പടപ്പു സ്വരൂപവും തൃപ്പാപ്പു സ്വരൂപവും തമ്മിൽ ഉണ്ടായ വിരോധത്തിന്റെ കാരണത്തെയും പരിണാമത്തേയും കുറിച്ചു കുറഞ്ഞൊന്നു വിസ്തരിക്കുന്നത് ഒട്ടും തന്നെ അനുചിതമായിരിക്കയില്ലെന്നു വിശ്വസിയ്ക്കുന്നു.

൯൩൫-ാമാണ്ടു കൎക്കടകം ൨൩-ാം൹ തീപ്പെട്ട രാമവൎമ്മനെന്ന വലിയതമ്പുരാനു മൂപ്പുകിട്ടിയ കാലത്തു, ചാഴിയൂർ താവഴിക്കാരിൽ വെളുത്ത

5 *


[ 37 ]

തമ്പാൻ, കറുത്തതമ്പാൻ, വലിയ കുഞ്ഞുണ്ണിത്തമ്പാൻ, ചെറിയ കുഞ്ഞുണ്ണിത്തമ്പാൻ, കൊച്ചുചേട്ടൻതമ്പാൻ, പാറകൻതമ്പാൻ, കാടൻ തമ്പാൻ ഇങ്ങിനെ ഏഴുപേരുണ്ടായിരുന്നു. ഇവരും, ൮൭൬-ാമാണ്ടിനും അടുത്തു ചാഴിയൂർ കോവിലകത്തുനിന്ന് എളയസ്വരൂപത്തിലേക്കു രണ്ടുദത്തുണ്ടായിട്ടുള്ളതിൽ രണ്ടാമത്തെ ദത്തിലുള്ള സന്താനമായ വീരകേരളതമ്പുരാനും, ഒരു നിലയായിനിന്നു പെരുമ്പടപ്പിൽ മൂപ്പ് എന്ന സ്ഥാനം തമ്പാക്കന്മാനുഭവിക്കേണ്ടതാണ് എന്നു വാദം തുടങ്ങി. എന്നാൽ ൯൦൭ തുലാമാസത്തിൽ തൃശ്ശിവപേരൂരു നിന്നു തീപ്പെട്ട വലിയ തമ്പുരാന്റെ പെരുമ്പടപ്പിൽ മൂപ്പീന്നു തന്റെ സ്ഥാനം ഈ സ്വരൂപത്തിങ്കലേക്ക് ഒഴിഞ്ഞ് എഴുതിക്കൊടുത്തു എന്നും, അന്നുമുതൽ ൯൨൪ മകരം ൧-ാം൹ വരെ തിരുമൂപ്പുവാണ തമ്പുരാക്കന്മാർ സ്വരൂപത്തിങ്കലേക്കും മൂപ്പായിട്ടത്രേ വാണുവന്നിരുന്നത് എന്നും അക്കാലങ്ങളിൽ അതിനെപ്പറ്റി ആരും വ്യവഹരിച്ചിരുന്നില്ല എന്നും മറുപക്ഷക്കാർ തൎക്കിച്ചു. ൯൦൭-ൽ തൃശ്ശിവപേരൂരുനിന്നു തീപ്പെട്ട വലിയ തമ്പുരാൻ മുതൽ ൯൨൪-ൽ തൃപ്പൂണിത്തുറെ നിന്നു തീപ്പെട്ട തമ്പുരാൻ വരെയുള്ള വലിയ തമ്പുരാക്കന്മാരുടെ സ്വകാൎയ്യസ്വത്തു മുഴുവനും ചാ

[ 38 ]

ഴിയൂൎക്കാർ കൈവശപ്പെടുത്തുകയാൽ അവൎക്കു ഈ വ്യവഹാരം നിലനിറുത്തുവാൻ ത്രാണിയുമുണ്ടായിരുന്നു. ഇങ്ങിനെ തമ്പാക്കന്മാർ എതിൎത്തു പുറപ്പെട്ടതിനാൽ രാജ്യത്തെക്ക് ഏറിയ ക്ഷ്ടനഷ്ടങ്ങൾക്കിടയായിത്തീൎന്നു.

പിന്നെ ൯൨൬ വൃശ്ചികത്തിൽ വടക്കൂകൂറ്റിൽ സ്വരൂപവും എടയാടി കൊച്ചുകോമൂകുഞ്ഞിക്കാൎയ്യക്കാരും ആയിട്ടു കണ്ട് കാൎയ്യത്തിന്റെ ഗുണദോഷം ആലോചിപ്പാനെന്ന വ്യാജേന വടക്കുംകൂടിൽ സ്വരൂപമായിട്ടു ബന്ധുത സമ്പാദിപ്പാൻ വേണ്ടി വീരകേരള തമുരാൻ അവിടെക്കെഴുന്നള്ളി പള്ളിക്കെട്ടും കഴിച്ചു. എന്നതിന്റെ ശേഷം വടക്കുകൂറ്റിൽ രാജാവും തമ്പാക്കന്മാരും കൂടിച്ചേൎന്ന് തൃപ്പാപ്പു സ്വരൂപത്തെ കണ്ടു തമ്പാക്കന്മാരെ പെരുമ്പടപ്പുമൂപ്പിലെ സ്ഥാനം അനുഭവിപ്പിയ്ക്കണമെന്ന് അപേക്ഷിച്ചു. ഈ ഗൂഡാലോചൻ വലിയ തമ്പുരാൻ അറിഞ്ഞു കയ്ക്കുകയാൽ വലുതായ യുദ്ധത്തിന്നു സംഗതിയായിട്ടു കലാശിച്ചു.

തൃപ്പാപ്പു സ്വരൂപത്തിങ്കൽ ബാലമാൎത്താണ്ഡവൎമ്മ തമ്പുരാൻ ബലപ്പെട്ട എട്ടുവീട്ടിൽ പിള്ളമാരേയും വെട്ടിക്കൊന്നു കൊട്ടാരക്കര (അവ്യക്തം), ചെറുവാ, ദേശിംഗനാട്, ഇങ്ങിനെയുള്ള രാ

[ 39 ]

ജാക്കന്മാരിൽ കൊല്ലേണ്ടവരെക്കൊന്നു, രാജ്യത്തുനിന്നു കളയേണ്ടവരെക്കളഞ്ഞ്, ൯൨൪-ൽ തെക്കുംകൂറു രായവും ഒതുക്കി, പെരുമ്പടപ്പിൽ സ്വരൂപത്തിങ്കൽനിന്നും മേക്കോയ്മ സ്ഥാനം വഹിച്ചിരുന്ന തിരുവില്ലാക്ഷേത്രവും കൈവശപ്പെടുത്തി, പ്രബലപ്പെട്ടു വന്നിരിക്കുന്ന കാലത്തു തമ്പാക്കന്മാരുടെ അറ്റ്യാശക്കാറ്റു വീശുകയും രാമയ്യൻ ദളവയുടെ മന്ത്രപൂൎവ്വകമായ ഉപദേശാജ്യാഹൂതി ഏല്‌ക്കുകയും ചെയ്താൽ ഈ വീരബാലമാൎത്താണ്ഡമഹാരാജാവിന്റെ പ്രതാപാഗ്നി ഉജ്വലിക്കാതിരിക്കുമോ?

കൊച്ചിരാജാവു വഴിപ്പെടുവാനുള്ള ഭാവമില്ലെന്നു കണ്ടപ്പോൾ തൃപ്പപ്പു സ്വരൂപത്തിങ്കൽ നിന്നു തമ്പാക്കന്മാരുടെ കാൎയ്യം നടത്തിക്കൊടുക്കുവാൻ വേണ്ടി പടപുരപ്പെട്ട് ആൽപ്പുഴ വാടക്കൽ പാളയവുമടിച്ചു. കൊച്ചി വലിയ തമ്പുരാൻ ചേൎത്തലക്കോവിലകത്തു വന്നു താമസിക്കുകയും പുരുഷാരത്തെ ആൽപ്പുഴ വാടക്കലേക്കയക്കുകയും ചെയ്തു. ൯൨൭-ാമതു കന്നി ൫-ാം൹ ഉഷസ്സിന്ന് അവിടെവെച്ചു വെടിയും പടയും തുടങ്ങി. പെരുമ്പടപ്പു നാട്ടുകാർ മടങ്ങി. സൈന്യങ്ങൾ പിന്നോക്കം വാങ്ങി. കൊച്ചിരാജാവു ചേൎത്തലെനിന്നും കൊച്ചിയക്കു മടങ്ങി. കുറിയ മുട്ടത്തിന്നു ക്തെക്കോട്ടു തൃപ്പാപ്പു സ്വരൂ

[ 40 ]

പത്തിങ്കലെ ആളുകൾ വന്ന് ഇരുപ്പുരപ്പിച്ചു. തമ്പാക്കന്മാർ പടച്ചിലവും വഹിച്ചു രാജ്യകാൎയ്യവും ക്ലേശിച്ചു. (അന്വേഷിച്ചു) തുടങ്ങി. കിഴക്കെവഴിക്കു കയറി വടക്കുംകൂറു രാജാവും തമ്പാക്കന്മാരിൽ ചിലരും പൂത്തോട്ടായിൽ കടന്നിരുന്നു.

അന്നു വലിയ തമ്പുരാന്റെ കല്പനപ്രകാരം കാൎയ്യം ക്ലേശിക്കുന്നവർ പള്ളിയിൽ ഇട്ടിക്കേളമേനോൻ, വെളക്രാട്ടുനമ്പൂരി കാൎയ്യക്കാർ, നന്തിക്കോട്ട് ഉണിച്ചാത്തക്കുറുപ്പ് ഇവരായിരുന്നു. ഇതിൽ പള്ളിയിൽ ഇട്ടിക്കേളമേനോൻ ‘ഇരിങ്ങാടികൂടെ’ (ഇരിങ്ങാലക്കുടെ) നിന്നും തീപ്പെട്ട തമ്പുരാന്റെ കാലത്തുതുടൺഗി സൎവ്വാധികാൎയ്യം ബുദ്ധിശക്തിയോടും ബഹുമാനത്തോടുംകൂടി മതിയായിട്ടു നടത്തി വന്നിരുന്ന ഒരാളായിരുന്നു. ഇദ്ദേഷത്തിനെപ്പറ്റി ഇനിമേലിലും പറയുന്നതാകകൊണ്ട് ഇവിടെ അധികം വിസ്തരിക്കുന്നില്ല.

ഈ യുദ്ധം കഴിഞ്ഞതിന്റെ ശേഷം പെരുമ്പടപ്പുമൂപ്പിലെ സ്ഥനത്തിന്റെകാൎയ്യം തൃപ്പാപ്പുസ്വരൂപവും കുമ്പഞ്ഞിയും മദ്ധ്യസ്ഥം നിന്നു തീരുമാനപ്പെടുത്തക്കവണ്ണം നിശ്ചയിച്ചു. എന്നിട്ടു് എളയതമ്പുരാൻ വയലാറ്റ് എഴുന്നള്ളിത്താമസിച്ചു, ഭട്ടതിരിമാരെ വരുത്തി ഇക്കാൎയ്യംകൊണ്ടു കേൾക്കുക

[ 41 ]

(സംസാരിയ്ക്കുക)യും പെരുമ്പടപ്പു മൂപ്പിലെ സ്ഥാനത്തിന്നു രാജത്വമില്ലെന്നും സ്വരൂപത്തിലേയ്ക്കു ദൎത്തുവെച്ചവൎക്കെ ആയതിന്നു സംഗതിയുള്ളു എന്നും ഭട്ടതിരിമാർ അഭിപ്രായം പറഞ്ഞു പിരിയുകയുംചെയ്തു. അന്നു കുമ്പഞ്ഞിക്കല്പന നടത്തിക്കൊണ്ടു കൊച്ചിയിൽ കോട്ടയില്രിഉന്നിരുന്ന കുമുദവരു മരിച്ചു പോയതിനാൽ ആ സ്ഥാനത്തു പകരം വന്നതു മറുക്കുമൂദവരും മയുക്കപ്പിത്താനും ആയിരുന്നു. ഇവരായിരുന്ന് കമ്പഞ്ഞിയുടെ പ്രതിനിധികൾ. പിന്നീടു കൂനീസ്സ് കമുദവരും കൊച്ചിയിൽ വന്നതായി കാണുന്നുണ്ട്. ഇയാൾ വയലറ്റു യോഗത്തിൽ വന്നിട്ടുണ്ടായിരുന്നുവോ ഇല്ലയോ എന്നറിയുന്നില്ല.

൯൨൮-ാമാണ്ടു കൎക്കടകമാസം വരേയും തമ്പാക്കന്മാർ തന്നെയാണ് കരപ്പുറത്തു കാൎയ്യം വിചാരിച്ചിരുന്നത്. എന്നാൽ ൨൮-ാമതു കൎക്കടമാസത്തിൽ തൃപ്പാപ്പു സ്വരൂപവും പെരുമ്പടപ്പുസ്വരൂപവും തമ്മിൽ കാൎയ്യാലോചനയ്ക്കായി മാവേലിക്കരെവെച്ച് ഒരു കൂടിക്കാഴ്കയുണ്ടായി. അതിന്റെ സേഷം കാൎയ്യാന്വേഷത്തിൽ പല ഭേദഗതികളും ഉണ്ടായിട്ടുണ്ട്.

അന്നു കൂടിക്കാഴ്ചയ്ക്കുവേണ്ടി ശ്രമിച്ചവർ കണ്ടയിലാറ്റു നാഗരശമല്ലൻ, അനന്തനാരായണപ്പ

[ 42 ]

ട്ടർ കാൎയ്യക്കാർ, വെളക്രാട്ടുനമ്പൂതിരി കാൎയ്യക്കാർ ഇവരായിരുന്നു. തിരുവതാംകൂർ കാൎയ്യക്കാരന്മാർ (അവ്യക്തം) കാൎയ്യക്കാർ, രാമയ്യന്ദളവ, മുതലാവരായിരുന്നു. കൂടിക്കാഴ്ചയ്ക്കു കൊച്ചി വലിയതമ്പുരാനും എളയതമ്പുരാനും ഉണ്ടായിരുന്നു.

അന്നത്തെ ഉടമ്പടിയിൽ നിശ്ചയങ്ങൾ റിക്കാർട്ടു വാചകത്തിൽതന്നെ താഴെ ചേൎക്കുന്നു.

‘പെരുമ്പടപ്പു നാട്ടിലുണ്ടാവുന്ന മുളക് ഒക്കെയും കൊണ്ടുവന്നു ശേഖരിച്ച് അതിൽ നിന്നും അഞ്ഞൂറുകണ്ടി മുളകു പെരുമ്പടപ്പു സ്വരൂപത്തിങ്കലെ പത്തു (ചിലവു) വകക്കുനീക്കി ശേഷം മുളകൊക്കയും തൃപ്പാപ്പു സ്വരൂപത്തിങ്കലേക്കു കൊടുക്കുക എന്നും കരപ്പുറം ഒഴിക എന്നും തിരുവല്ലായിർലും അരിപ്പട്ടും കീഴ്നാളിൽ പെരുമ്പട്പപ്പു സ്വരൂപത്തിൽ നിന്നും നടന്നവണ്ണം കോയ്മസ്ഥാനം നടത്തിക്കൊൾക എന്നും കുട്ടഃമ്പരൂര് പെരുമ്പടപ്പിൽ സ്വരൂപത്തിങ്കലെ വസ്തു ഉല്പത്തിയും അടികൂടിയാരും ഒഴിക എന്നും പയ്ങ്ങോട്ട് എടവകയിൽ പയ്ങ്ങോട്ടു കയ്മളേയും അതിലുൾപ്പെട്ട താവഴിക്കാരേയും വസ്തു ഉല്പത്തികളും കീഴ്നാളിൽ പെരുമ്പടപ്പു സ്വരൂപത്തിങ്കൽനിന്നും രക്ഷിച്ചപോലെ രക്ഷിച്ചുകൊൾക എന്നും തമ്പുരാക്കന്മാരുടെ കാൎയ്യം ചിങ്ങ

[ 43 ]

മാസം ൨൦-ാം൹ വയ്ക്കത്തുവെച്ച് ഇനിയുമൊരിയ്ക്കൽ സജ്ജനങ്ങളെ എത്തിച്ചു കേട്ടാൽ അവർ പറയുംവണ്ണം അനുസരിച്ചുകൊൾക എന്നും ചെമ്പകശ്ശേരി സ്വരൂപവും വടക്കുകൂറ്റിൽ സ്വരൂപവും പെരുമ്പടപ്പു സ്വരൂപത്തിങ്കലെ കീഴമൎന്ന സ്വരൂപികളാകകൊണ്ട് അവർ ഏതാനം ചില ഏറ്റക്കുറവു ത്ര്പ്പാപ്പു സ്വരൂപത്തോടു ചെയ്ത എങ്കിൽകൂടി അന്യോന്യം പറഞ്ഞുവെച്ചുകൊൾക എന്നും അല്ലാതെ അവരോടു തൃപ്പാപ്പു സ്വരൂപത്തിങ്കൽ നിന്നു പ്രത്യേകം ഒരു ചോദ്യം ചെയ്യരുത് എന്നും ൨൫൦൦ രൂപ തൃപ്പാപ്പു സ്വരൂപത്തിങ്കലേയ്ക്കു ചിലവുവെച്ചുകൊടുക്കുക എന്നും ആകുന്നു.’

മുൻ പറഞ്ഞിട്ടൂള്ള ഉടമ്പിടിക്കു പകൎപ്പെഴുതിയതല്ലാതെ കൊച്ചി തിരുവിതാംകൂർ രാജാക്കന്മാർ തമ്മിൽ ഉടമ്പിടി ഒപ്പിട്ടു കൈമാറുകയോ ഉടമ്പിടിപ്രകാരം നടക്കുകയോ ഉണ്ടാആയ്യീട്ടില്ല. കൊച്ചിത്തമ്പുരാൻ ൯൨൯-ാമതു ചിങ്ങമാസം ൧൦-ാം൹ അത്തച്ചമയത്തിന്നു തക്കവണ്ണം കൊച്ചിയ്ക്കു തിരിയെ എഴുന്നള്ളി.

തൃപ്പാപ്പു സ്വരൂപത്തിങ്കൽ നിന്നു പിന്നീടും അമ്പലപ്പുഴ, വടക്കുംകൂറ്, ഈ രാജാക്കന്മാരോടു ഓരോ ഹേത്വന്തരേണ ചോദ്യങ്ങൾതുടങ്ങി മേൽ പറഞ്ഞ രാജാക്കന്മാർ ഇതിനെ അത്ര വകവെച്ചി

[ 44 ]

ല്ല. അതുകാരണമാക്കി തിരുവിതാംകൂറു രാജാവു വടക്കുംകൂറു രാജാവിന്റെ നേരെ പടപുറപ്പെട്ടു മുറിഞ്ഞ പുഴയ്ക്കലോളം വന്നു. ഈ വൎത്തമാനം കൊച്ചിരാജാവറിഞ്ഞ് ആ സ്വരൂപത്തിങ്കൽ കീഴമൎന്ന വടക്കുംകൂറു ചെമ്പകശ്ശേരി രാജാക്കന്മാരെ സഹായിക്കുന്നതിന്നായി ഭവിഷ്യത്ത് എന്തുതന്നെയായാലും തൃപ്പാപ്പു സ്വരൂപത്തോടു യുദ്ധം ചെയ്യുകയെന്നുറച്ചു. പള്ളിയിൽ ഇട്ടിക്കേളുമേനോൻ പ്രമാണമായിട്ടു പട പുറപ്പെട്ടു കൊച്ചി പാളയം ൯൨൯ ധനു ൧൨-ാം൹ കൊടമാളൂര് മഠത്തിലും അമ്പലപ്പുഴമഠത്തിലും കടന്നിരുന്നു (കയ്യേറി താമസിച്ചു). തിരുവിതാംകൂർ പാളയം ആനന്ദേശ്വാത്തു കടലറ്റം കായലറ്റം (കടലും കായലുംവരെ) വാടയും കുറ്റിയും തീൎത്തു (കെടുങ്ങുകോരി കുറ്റിയടിച്ചു) പാൎത്തു. ആ ധനു ൧൮-ാം൹ ശനിയാഴ്ച ഉഷസ്സിന്നു വെടിയും പടയും തുടങ്ങി. ഈ ഭയങ്കരമായ യുദ്ധത്തിൽ ഇരുപുറത്തുള്ള ഏറിയ ആളുകൾ അപായപ്പെട്ടു. കൊച്ചി സൈന്യം മടങ്ങി വടക്കോട്ട് ഒഴിഞ്ഞുപോകുകയും ചെയ്തു. പിന്നീടു തൃപ്പാപ്പുസ്വരൂപത്തിങ്കലെ സൈന്യം അമ്പലപ്പുഴ മഠത്തിൽ കയറി. അവിടെവെച്ചു പാലിയത്തു കോമ്പിയച്ചനേയും, കോടശ്ശേരി അഞ്ചാംകയ്മളേയും, പനമുക്കത്തു മൂന്നാം കയ്മളേയും, പള്ളിയിൽ ഇട്ടിക്കേളമേനവ

6 *
[ 45 ]

നേയും തോട്ടശ്ശേരി തലശ്ശന്നവരുടെ (തലച്ചെന്നവർൻആയകൻ) അനന്തരവൻ ചിരാമനുണ്ണിയേയും പിടച്ചു തടവുകാരാക്കി. അമ്പലപ്പുഴ വലിയതമ്പുരാനെ അവിടെനിന്നോഴിപ്പിച്ചു കൊടമാളൂർ കൊണ്ടുപോയി പാൎപ്പിച്ചു. ബദ്ധന്മാരാക്കപ്പെട്ടവരിൽ ഇട്ടിക്കേളമേനവനേയും ചീരാമനുണ്ണിയേയും കൊലചെയ്യുകയും ശേഷം നാലുപേരെ ദ്രവ്യം വാങ്ങി വിട്ടയക്കുകയും ചെയ്തു.

പാലിയത്തച്ചൻ പ്രമാണമായിട്ടു കൊച്ചിതിരുവിതാംകൂറു രാജാക്കന്മാർ തമ്മിൽ സന്ധിയ്ക്കുത്സാഹിച്ചതും സാമൂരിപ്പാടു കൊച്ചിരാജാവിനെ സഹായിയ്ക്കാമെന്നു പറഞ്ഞപ്പോൾ അതിനെ കൈക്കൊള്ളാതിരുന്നതും ഇതിന്നു ശേഷമായിരുന്നു.

പാലിയത്തു കോമ്പിയച്ചൻ ജീവിച്ചിരുന്നകാലത്തോളം കൊച്ചിരാജാവിന്റെ സഹായത്തോടുകൂടി തിരുവനന്തപുരത്തേയ്ക്കു കടക്കുവാൻ സാദ്ധ്യമല്ലെന്നുറച്ചു സാമൂരിപ്പാടും മങ്ങാട്ടച്ചനുംകൂടി വേറെ ഉപായങ്ങൾ നോക്കിത്തുടങ്ങി. കൊചി കൂറ്റുകരിൽ ചില പ്രമാണികളെ സ്വാധീനംവെച്ചു കൊച്ചി തമ്പുരാനോടു നേരിട്ടാൽ സാമൂരിപ്പാട്ടിലേയ്ക്കു ജയമുണ്ടാകുമെന്ന് അദ്ദേഹം കരുതി. കൊച്ചിരാജാവു കീഴടങ്ങിയാൽ പിന്നെ അവരെക്കൊണ്ടു വേണ്ട

[ 46 ]

വിധം ചെയ്യിക്കാമെന്നുറച്ചു അതിലേയ്ക്കു ശ്രമിക്കുകയും ഏതാനം ഫിൽക്കുകയും ചെയ്തു. പറവൂർ എളമയും മങ്ങാട്ടു മൂത്തേരിപ്പാട്ടിന്നും കോടശ്ശേരി മൂത്തുകയ്മളും മുരിയനാട്ടു നമ്പിയാരും സാമൂരിപ്പാട്ടിലേയ്ക്കു സ്വാധീനപ്പെടുകയും വിശ്വാസവഞ്ചനം ചെയ്കയില്ലെന്നു പറഞ്ഞു വില്ലും വിലയും (ആയുധംവെച്ചു നഷ്ടസംഖ്യ സ്ഥിരപ്പെടുത്തി) എഴുതിവെയ്ക്കുകയും ചെയ്തു. പിന്നെ ഇവരോടുകൂടി ൯൩൧-ാമതിൽ സാമൂരിപ്പാട്ടിലെ പുരുഷാരം ആലങ്ങാടും പറവൂരും കടന്നിരുന്നു. ഇതിന്നുപുറമെ ആലുവായിലും വരാപ്പുഴയിലും, മഞ്ഞുമ്മലും, കോതാട്ടും, ചാത്തനാട്ടും, കോട്ടകൾ സ്ഥാപിച്ചു കൊച്ചിരാജ്യം ഒതുക്കവാനുള്ള ശ്രമം തുടങ്ങി. ഇപ്രകാരം കൊച്ചിരാജ്യത്തിന്റെ ഒരു ഭാഗത്തു കോഴിക്കോട്ടു തമ്പുരാനും, മറ്റൊരുഭാഗത്തു തിരുവിതാംകൂറു മഹാരാജാവും ആക്രമിച്ചപ്പോൾ പെരുമ്പടപ്പുസ്വരൂപത്തിങ്കലെ കഥ പരുങ്ങലായി. തങ്ങളുടെ പ്രമാണികളിൽ ചിലർ കൊല്ലപ്പെടുകയും ചിലർ ശത്രുപക്ഷത്തിൽ ചേരുകയും ചെയ്തതുകൊണ്ടു കുറെക്കാലത്തേക്ക് അദ്ദേഹത്തിന്റെ മനസ്സിന്ന് ഒരു വിധത്തിലും സ്വസ്ഥതയുണ്ടായിരുന്നില്ല. ഇട്ടിക്കേളമേനവൻ പെരുമ്പടപ്പു രാജാവിന്റെ വലത്തെ കൈതന്നെയായിരുന്നു. ൯൨൯-ാമതു ധനു

[ 47 ]

മാസം ൧൮-ാം൹ അമ്പലപ്പുഴ പട കഴിഞ്ഞതിന്നുശേഷം കരപ്പുറത്തെ കാൎയ്യം തൃപ്പാപ്പുസ്വരൂപത്തിങ്കൽനിന്നു ക്ലേശിച്ചു തുടങ്ങി. അന്നുമുതൽ ൯൩൦-ാമതു കൎക്കടമാസംവരെ കൊച്ചിരാജ്യത്തെ ക്രമേണ അക്രമിച്ച് അവർ പമ്പാ (തിരുവങ്കോട്ടുള്ള ഒരു പുഴ) അഴീയ്ക്കലോളം വന്നു. പിന്നീടു പൂത്തോട്ടക്കോവിലകവും തെക്കുംഭാഗം കോവിലകവും കുരീയ്ക്കാട്ടിൽ കോവിലകവും കണയന്നൂര് കോവിലകവും ചുട്ടുകരിച്ചു കുഴിയ്ക്കാട്ടുകരപ്പുറം ഉദയംപേരൂരു വരേയും മാമലപാടും വരേയും ഒതുക്കുകയും ചെയ്തു. കൊച്ചിത്തമ്പുരാൻ ഈവിധമുള്ള അപകടത്തിൽ പെട്ടപ്പോൾ എന്തായാലും തൃപ്പാപ്പുസ്വരൂപമായിട്ടു സന്ധിയ്ക്കുകയെന്നുറച്ചു വിവരം തൃപ്പാപ്പുസ്വരൂപത്തിങ്കലറിയിച്ചു. വലിയ തമ്പുരാനും എളയതമ്പുരാനും തൃപ്പൂനിത്തുറക്കെഴുന്നള്ളി കൊച്ചിവലിയതമ്പുരാനായിട്ടൂ ക്കൂൂടിക്കാഴ്ചയുണ്ടായി. അന്നത്തെ കൂടിക്കാഴ്ചയ്ക്കു കൊച്ചി കോട്ടയിൽ വന്നിരുന്ന ജോക്കുക്കുമദവരുമുണ്ടായിരുന്നു. സന്ധികാൎയ്യം പറഞ്ഞു തമ്മിൽ ചേരാതെ അവർ തിരിയെപോയി. തിരുവിതാംകൂറു സൈന്യം കണ്ടനാട്ടെക്കു പുറപ്പെട്ട് ആ കമ്പോളം ഒതുക്കി. ആ കാലത്തു കുനെയന്നൂര് പ്രവൃത്തിയിൽ പണ്ടാരവക ഉല്പത്തികളായിട്ടുള്ള ഏതാനും എനങ്ങൾക്കു പുള്ളിവിവ

[ 48 ]

രം ഇല്ലാത്തതുകൊണ്ടു തിരുവിതാംകൂറിലേയ്ക്കു മുതലെടുത്തിരുന്നില്ല. എന്നാൽ അതുകളുടെ ആദായം കൊച്ചിത്തമ്പുരാൻ പിരിച്ചിരുന്ന് തൃപ്പാപ്പു സ്വരൂപത്തിങ്കലെ ആക്രമം മുഴുത്തു. കരപ്പുറം, കരീനാട്, വടകോട്, കറുമല, കുന്നത്തുനാട്, ഈ ദിക്കുകൾ ആ സ്വരൂപത്തിങ്കൽനിന്നു കയ്യേറി ഒതുക്കി. തിരുവിതാംകൂർ പടയുടെ ലഹൾ ഈ വിധം വൎദ്ധിച്ചിട്ടും കൊച്ചിയ്ക്കു ബന്ധുവായ കുമ്പഞ്ഞി സഹായമൊന്നും ചെയ്യുന്നില്ലെന്നു കണ്ടു കൊച്ചിത്തമ്പുരാൻ തിരുവിതാംകൂറു തമ്പുരാനോട ഏതു വിധത്തിലും സന്ധിചെയ്യാനുറച്ചു.

പറവൂര് എളമ തുടങ്ങിയുള്ള കൊച്ചിരാജ്യത്തെ പ്രമാണികളിൽ ചിലരെ സ്വാധീനപ്പെടുത്തി സാമൂരിപ്പാടു കൊച്ചിരാജ്യം കീഴടക്കുവാൻ ശ്രമിച്ചുതുടങ്ങി എന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. സാമൂതിരിപ്പാട്ടിലെ പുരുഷാരം ചാവക്കാട്ടു ശേഖരപ്പെടുത്തീട്ടുള്ളതു തൃശ്ശിവപേരൂര് ഗ്രാമക്കാര് നമ്പൂരിമാരുടെ സഹായത്തോടുകൂടി തൃശ്ശിവപേരൂൎക്കു കടപ്പാനായി നിശ്ചയിച്ചിട്ടാണെന്നു കേട്ടു പെരുമ്പടപ്പിൽ എളയതമ്പുരാൻ തൃശ്ശിവപേരൂൎക്കു് എഴുന്നള്ളി. അദ്ദേഹം ഗ്രാമക്കാര് നമ്പൂരിമാരെ വരുത്തി അവരോടു കീഴ്നടപ്പിനു വിരോധമായി സാമൂരി

[ 49 ]

പ്പാട്ടിലെ കണ്ടു സംസാരിക്കരുതെന്നു കല്പിച്ചു. ഗ്രാമക്കാർ നമ്പൂരിമാർ തമ്പുരാന്റെ കല്പനയെ അശേഷം കയ്ക്കൊണ്ടില്ലെന്നു മാത്രമല്ല അവർ ചാവക്കാട്ടു ചെന്നു സാമൂരിയെ കണ്ടു പറഞ്ഞൊത്ത് അവിടെവെച്ച് ആളും വാളും ശേഖരിച്ച് അവരെ കൂട്ടിക്കൊണ്ടു പോന്നു ൯൩൨-ാമതു ധനുമാസം 15-ാം൹ തൃശ്ശിവപേരൂർ സങ്കേതത്തിൽ കടത്തിതാമസപ്പിച്ചു.

ഇവിടെ സന്ദൎഭോചിതമായ ചില ഐതിഹ്യം പറവാനുണ്ട്. എളയതമ്പുരാൻ കോവിലകത്തുള്ള സമയമ്നോക്കി സാമൂരിപ്പാട്ടിലെ ആൾക്കാർ കോവിലകം വളഞ്ഞു. തമ്പുരാനെ പുറത്തെയ്ക്കയക്കില്ലെന്ന് നിലയിലായി. ഈ വൎത്തമാനം യോഗക്കാർ നമ്പൂരിമാർ കേട്ടു. ഉടനെ ചാങ്ങിലിയോടു വാദ്ധ്യാൻ നമ്പൂരി കിരാങ്ങാട്ടു നമ്പൂതിരിപ്പാടു തുടങ്ങി നാലു നമ്പൂരിമാർ തറ്റുടത്ത് ഭസ്മം ധരിച്ച് ഇരുട്ടോടുകൂടി കോവിലകത്തേയ്ക്കു കടന്നുചെന്നു. അകത്തുചെന്നു കുറെ കഴിഞ്ഞതിന്റെ ശേഷം തറ്റുടുത്തു ഭസ്മം ധരിച്ചു നാലു നമ്പൂരിമാർ പുറത്തേയ്ക്കും പോയി. പക്ഷെ അകത്തുപോയ നമ്പൂരിമാരിൽ ഒരാൾ അവിടെ താമസിച്ചു തമ്പുരാനെ മറ്റു മൂന്നു പേരുടെ കൂടെ അവരുടെ വേഷത്തോടുകൂടി പുറത്തേയ്ക്കു കൊണ്ടുവരാൻ ചെയ്ത

[ 50 ]

പൊടിക്കയ്യായിരുന്നു ഇതു. തമ്പുരാൻ ഗ്രാമക്കാരിൽ രാജദ്രോഹികളുടെ കൂട്ടത്തിൽ പെടാത്ത കോശേരിയില്ലത്താണ് ഭക്ഷണം കഴിച്ചത്. കോശേരി നമൂരിയുടെ ആലോചനയോടുകൂടി അറണാട്ടുകരത്തരകന്റെ സഹായതിന്മേൽ തമ്പുരാൻ തൃപ്പൂണിത്തുറയിൽ ചെന്നു ചേരുകയും ചെയ്തു. എളയ തമ്പുരാൻ പോയ വൎത്തമാനം അറിഞ്ഞു സാമൂരിപ്പാടു കോവിലകത്തു താമസിച്ച് നമ്പൂരിപ്പാട്ടിലെ വരുത്തി യോഗക്കാൎക്കാളെ അയച്ചു. യോഗക്കാര് വന്നതുകണ്ടു സാമൂരിപ്പാടൂ യ്യോഗക്കാരോടിങ്ങിനെ പറഞ്ഞു. ‘തൃശ്ശിവപേരൂർ ഗ്രാമക്കാർ ഇനിക്കൊതുങ്ങി. തിരുനാവായ യോഗക്കാൎക്കു ഒരുപദ്രവും ആരാലും ഉണ്ടാവാനുമില്ല. നിങ്ങളുടെ ഒരു ചെറിയ യോഗം മാത്രം കൊച്ചിക്കു സഹായമാണെന്നു നടിക്കുന്നതു നിങ്ങൾക്കുതന്നെ വലിയ ഉപദ്രവത്തിന്നു കാരാണമാണ്. കൊച്ചി പ്രമാണികളിൽ അധികം പേരും നമ്മുടെ സ്വരൂപത്തിങ്കൽ സഖ്യം പ്രാപിച്ചു.’ ഈ വാക്കുകൾ കേട്ടപ്പോൾ തമ്പുരാനെ രക്ഷപ്പെടുത്തിയ പെരുമനം ഗ്രാമത്തിൽ ചേൎന്ന കിരാങ്ങോട്ടു ഗൃഹത്തിൽ തെക്കിനിയേടത്തു നമ്പൂരിപ്പാടു സാമൂരിപ്പാടിനോടു പറഞ്ഞ മറുവടി താഴെ എഴുതിയിട്ടുള്ള ശ്ലോകമാകുന്നു.

[ 51 ]
“മാടക്ഷരമാണബാഹുബലാടിഗുപ്താ

സേയം സഭാ പരവശേതി നശങ്കനീയാ.

ഏകാകിനേ നിശിചരാലയമദ്ധ്യഗാപി

കിമ്രാമ ദ്രദയിത ദശകണ്ഠമാപ.”

സാമൂരി ഈ മറുവടി കേട്ടു യോഗക്കാർ സ്വാധീനമാവുന്നതെല്ലെന്നുറച്ചു പിന്നേയും പടയ്ക്കുതന്നെ ഒരുങ്ങി. കൊച്ചിരാജാവു യോഗക്കാരെ കുറിച്ചു വളരെ സന്തോഷിച്ചു. പ്രത്യുപകാരത്തിന്നു തക്ക സമയം കിട്ടിയപ്പോൾ അതു സാധിപ്പിക്കുകയും ചെയ്തു. അന്യംവന്നു കിടന്നിരുന്ന കഞ്ഞൂര് തറവാട്ടിലെ സ്വത്തുകൾ തെക്കിനിയേടത്തു നമ്പൂരിപ്പാട്ടിലേക്കു കൊടുത്തു. ഇന്നതെ ദേശമംഗലത്തു മന്യ്ക്കലെ മിക്ക സ്വത്തുക്കളും മേൽപറഞ്ഞ വിധം കിട്ടീട്ടുള്ളതാണ്. ൧൦൬൫-ാമാണ്ടു വൃശ്ചികമാസത്തെ വിനോദിനിയിൽ ‘അക്ഷരലക്ഷം’ എന്ന ലേഖനത്തിൽ ഈ കഥയെ സൂചിപ്പിച്ചിട്ടുണ്ട്. അതിൽ ഈ സംഗതി കുരീക്കാട്ടിൽ തീപ്പെട്ട രാജാവിന്റെ അവസാനകാല്ലാതാണെന്നു കാണുന്നത് അത്ര ശരിയെന്നു തോന്നുന്നില്ല. കോഴിക്കോട്ടു രാജാവു തൃശ്ശിവപേരൂരു വാണിരുന്നതു ൯൩൨ മുതൽ ൯൩൭ വരെയാണ്. കുരീക്കാട്ടിൽ തീപ്പെട്ട തമ്പുരാന്റെ കാലം ൯൨൧-ൽ അവസാനിച്ചു. ഇദ്ദേഹത്തിന്റെ കാലത്തു കൊച്ചിരാജ്യത്തു ശത്രുബാധയും യുദ്ധകോലാഹലങ്ങളും ഒന്നും ഉണ്ടായിട്ടില്ല. ഇതെല്ലാം

[ 52 ]

ശക്തൻ സാമൂരിയുടെ കാലത്താണ്. ഗ്രാമക്കാരുടെ സഹായത്തോടുകൂടി അദ്ദേഹം തൃശ്ശിവപേരൂര് എത്തിയതു ൯൩൨-ൽ ആണുതാനും. അതുകൊണ്ടു കൊച്ചിയിൽ തീപ്പെട്ട രാമവൎമ്മൻ തമ്പുരാന്റെ കാലത്താണെന്നു സ്പഷ്ടം. അദ്ദേഹത്തിന്റെ ദേഹവിയോഗം ൯൩൫-ൽ ആണെന്നുമുണ്ട്. സാമൂരി സങ്കേതത്തിൽ കടന്നു താമസിച്ചു പിന്നീട് അദ്ദേഹത്തിന്റെ പുരുഷാരം ചെന്നമങ്ങലത്തേക്കു കടന്നു. പാലിയ പൊളിച്ചെടുത്തു കുറ്റിയും വാടയും ഇട്ടുറപ്പിച്ചു. അക്കാലത്തു കോഴിക്കോട്ടൊതുങ്ങിയിരുന്ന ചേറ്റുവാ മണപ്പുറം വീണ്ടെടുപ്പാനായി മുമദവരു കൊച്ചി വീരകേരളതമ്പുരാനൊന്നിച്ചു പുറപ്പെട്ട കമുദവരു കൊടുങ്ങല്ലൂരും വീരകേരളതമ്പുരാൻ തിരുവഞ്ചക്കുളത്തും താമസിച്ചു. പാലിഅത്തച്ചനും പുരുഷാരവും കമുദവരുടെ ആൾക്കാരുംകൂടി വെളുത്തവാടയ്ക്കൽ ചെന്നു പട പൊരുതി. ആളൂക്കാൾക്ക് അധികം അപായം വന്നതുകൊണ്ടു കമുദവരുടെ ആൾക്കാർ തിരിച്ചു പോന്നു. കമുദവരു പിന്നീടും സന്നാഹം ചേൎത്തു തിരുവഞ്ചക്കുളത്തു ഗണപതി ക്ഷേത്രത്തിൽ വന്നു താമസിച്ചു. ഈ സന്ദൎഭത്തിൽ കോഴിക്കോടു പൊന്നാനിവായ്ക്കൽ തലശ്ശന്നവരു തുടങ്ങിയുള്ള സാമൂ

7 *
[ 53 ]

രിയുടെ ഭ്യത്യന്മാർ ഉപായത്തിൽ കമുദവരെ ചെന്നു കണ്ടു മണപ്പുറം വിട്ടു കൊടുപ്പാനും കമുദവരുടെ പടച്ചിലവു വകവെച്ചുകൊടുപ്പാനും നിശ്ചയിച്ച് ഉടമ്പടി ചെയ്തു. സാമൂരി മണപ്പുറത്തുനിന്നും ഒഴിഞ്ഞു വെളുത്ത വാടയ്ക്കലും പാപ്പിനിമിറ്റത്തും സ്ഥാപിച്ചിരുന്ന കോട്ടകൾ പൊളിച്ചെടുത്തു ഈ സംഗതിയൊന്നും തമ്പുരാനെ അറിവിക്കാതെ കമുദവരു കൊച്ചിക്കു മടങ്ങി പോകുകയും ചെയ്തു. അന്നത്തെ ശക്തൻ സാമൂരിപ്പാടു തൃശ്ശിവപേരൂരു വടക്കേ കോവിലകത്തുവെച്ചു തീപ്പെട്ടു. ആ മിഥുനമാസത്തിൽ തൃപ്പാപ്പുസ്വരൂപത്തിങ്കൽനിന്നു വലിയ തമ്പുരാനും കൎക്കടകമാസത്തിൽ നാടുനീങ്ങിയ എളയതമ്പുരാനും മുൻപറഞ്ഞ സഖ്യത്തെ അനുസരിച്ചു് കമാപുരത്തേക്ക് എഴുന്നള്ളി. തൃശ്ശിവപേരൂൎക്കു പട പുറപ്പെട്ടു ഇരട്ടച്ചിറയ്ക്കലും വടക്കേകരയിലും ഇട്ടിരുന്ന കോട്ടകൾ ഒഴിപ്പിച്ചു. ഉടനെ കോഴിക്കോട്ടു രാജാവു രണ്ടാമതും ആളുമായുധവും തികച്ചുവന്നു രണ്ടു സ്വരൂപങ്ങളും തമ്മിൽ സങ്കേതത്തിന്നകത്തുവെച്ചു പടയും വെടിയും തുടങ്ങി. സാമൂരിയോടെതിൎത്തു നില്പാൻ കൊച്ചിരാജാവിന്നു ബലം പോരാത്തതുകൊണ്ടു കൊച്ചി സൈന്യം കമാപുരത്തേക്കു തിരിച്ചു. തൃശ്ശിവപേരൂരു സങ്കേതം എന്നത് മണ്ണുത്തി, കൊക്കാല, പടിഞ്ഞാറനാട്ടു

[ 54 ]

പുഴ, വിയ്യൂര്, എന്നീ നാലു പാലങ്ങളുടെ മദ്ധ്യത്തിലുള്ള സ്ഥലമാകുന്നു. സങ്കേതത്തിൽവെച്ചു പടയും വെടിയുമുണ്ടായതിന്നു പ്രായശ്ചിത്തമായി വടക്കുന്നാഥ ക്ഷേത്രത്തിൽ കൊച്ചി തമ്പുരാൻ ഒരു ആനയെ ഇരുത്തി. നെടുവിരുപ്പു സ്വരൂപത്തിങ്കൽനിന്നു പ്രായശ്ചിത്തം കഴിയ്ക്കായ്കകൊണ്ടു ക്ഷേത്രത്തിൽ പട്ടിണി തുടങ്ങി. പട്ടിണിയെന്നാൽ ശത്രുസംഹാരത്തിന്നായി ചെയ്യുന്ന ഒരു ക്രിയയുടെ പേരാകുന്നു. ഇതിനെപ്പറ്റി മേൽ വിവരിക്കുന്നതാണ്. ഗ്രാമക്കാർ നമ്പൂരിമാർ സാമൂരിയുടെ ആൾക്കാരോടുകൂടി വന്നു പിട്ടിണി വിരോധിച്ചു. അന്നുമുതൽ ൯൩൭-ാമാണ്ടു വരെ സാമൂരിയായിരുന്നു തൃശ്ശിവപേരൂരു വാണിരുന്നത്.

൯൩൫-ാമതു കൎക്കടകം ൩൨-ാം൹ അസ്തമിച്ച് എടവും രാശിയിൽ സംക്രമം കഴിഞ്ഞതിൽ പിന്നെ രാമവൎമ്മനെന്ന തിരുനാമപ്പേരുടയ വലിയതമ്പുരാൻ കൊച്ചിയിൽവെച്ചു തീപ്പെട്ടു. പള്ളിശ്ശവം തൃപ്പൂണിത്തുറെയാണ് ദഹിപ്പിച്ചിട്ടുള്ളത്. മൂപ്പു കിട്ടിയ വലിയ തമ്പുരാൻ തിരുവനന്തള്ളി കഴിഞ്ഞു കൊച്ചിക്കെഴുന്നള്ളി. ൯൩൬-ാമാണ്ടു കൎക്കടകമാസത്തിൽ തിരുമാസവും കഴിഞ്ഞു ൯൩൭-ാമതു തുലാമാസത്തിൽ തിരുവിതാംകൂറു മഹാരാജാവിനെ കണ്ട് ഉടമ്പടിയും എഴുതിമാറി. ഉടമ്പടി

[ 55 ]

വാചകം—“തമ്മിൽ അന്യോന്യം ചേൎന്നു ബന്ധുശത്രു ഒന്നായിട്ടു ചെല്ലുമാറെന്നും, പെരുമ്പടപ്പു രാജ്യത്തിലുണ്ടാവുന്ന നല്ല മുളകൊക്കെയും തൃപ്പാപ്പു സ്വരൂപത്തിലേക്കു കൊടുക്കുമാറെന്നും, അതിൽ അഞ്ഞൂറുകണ്ടി മുളകു കൊച്ചി പത്തവകയ്ക്കു എടുത്തുകൊള്ളുക എന്നും, നെടുവിരിപ്പു സ്വരൂപത്തെ ഒഴിച്ച് പൂക്കൈതതെക്കോട്ടുള്ള രാജ്യം കൊച്ചിക്കു സ്വാധീനമാക്കികൊടുക്കുക എന്നും, അതിന്നു, കരപ്പുറവും ആലങ്ങാട്ടും പറവൂരും തൃപ്പാപ്പുസ്വരൂപത്തിങ്കൽ നിന്ന് അനുഭവിച്ചുകൊൾക എന്നും, പടച്ചിലവിന്റെ വകയ്ക്കു നെടുവിരിപ്പു സ്വരൂപത്തെ ഒഴിക്കുന്ന രാജ്യത്തു പിരിയുന്ന മുതലിൽ തൃപ്പാപ്പു സ്വരൂപത്തിങ്കലെ പാളയം പിരിവോളം ഒന്നു പാതിയായിട്ടു പറ്റിക്കൊള്ളുക എന്നും, രണ്ടു സ്വരൂപവും ഉള്ള നാളും തമ്മിൽ ശത്രുതയില്ലാതവണ്ണവും കഴിയുക എന്നും” ആകുന്നു. ഉടമ്പടിപ്രകാരം കൊച്ചിരാജ്യത്തുണ്ടാകുന്നം മുളകു തൂക്കിനോക്കിയപ്പോൾ കൊച്ചിയിലെ ചിലവിന്നു് അഞ്ഞൂറുകണ്ടി മുളകെടുത്തു ബാക്കി കൊടുക്കാൻ മാത്രം ഇല്ലായ്കകൊണ്ട് ഉണ്ടാകുന്നതിൽ രണ്ടുവക തൃപ്പാപ്പു സ്വരൂപത്തിങ്കലേക്കും ഒരുവക പെരുമ്പടപ്പിലേക്കും എന്നു പിന്നീടു പറഞ്ഞുവെയ്ക്കുകയും ചെയ്തു.

[ 56 ]

സാമൂതിരിപ്പാടു തൃശ്ശിവപേരൂരു താലൂക്കിന്റെ തെക്കെ അതിൎത്തിയായ മാപ്രാണമെന്ന ഒരു ദേശംവരെ കൈവശമാക്കി എന്നും, പിന്നെ ആലങ്ങാട് പറവൂരു മുതലായ പ്രദേശങ്ങളിലും വന്നുകൂടീട്ടുണ്ടായിരുൻഹ്നു എന്നും, സാമൂതിരിയെ സ്വരാജ്യത്തുനിന്ന് ഒഴിപ്പിപ്പാൻ കൊച്ചിരാജാവിനു ശേഷിയാകാഞ്ഞിട്ടു തിരുവിതാംകൂർ മഹാരാജാവിനോടു സഹായമപേക്ഷിക്കയും അതുപ്രകാരം സഹായിക്കാമെന്നു ഉടമ്പടി എഴുതിമാറുകയും ചെയ്തു എന്നും, ഇതിന്നു മുമ്പിൽ പറഞ്ഞുവെച്ചിട്ടുണ്ടല്ലൊ. എന്നാൽ കൊച്ചിരാജാവിന്റെ ഇതിന്നു മുമ്പുള്ള നടപടി കണ്ടനുഭവമുണ്ടായിരുന്നതിനാൽ തിരുവിതാംകൂർ മഹാരാജാവിന്നു അദ്ദേഹത്തിന്റെ ഉടമ്പടിയിൽ അത്ര വിശ്വാസമുണ്ടായില്ല. അതിനാൽ, സാമൂതിരിയുടെ നേരെ യുദ്ധത്തിന്നു പുറപ്പെടുവാൻ കുറെ അമാന്തിച്ചു. അപ്പോൾ കൊച്ചിരാജാവു തന്റെ മരുമകനായ വീരകേരളവൎമ്മ രാജാവിനെ തിരുവനന്തപുരത്തേക്കയച്ചു. മുൻ എഴുതിമാറിയ ഉടമ്പടിപ്രകാരം എല്ലാം ചെയ്തുകൊള്ളാമെന്നു തിരുവിതാംകൂർ മഹാരാജാവിനു വിശ്വാസം വരുന്നതിന്നായി വീരകേരളതമ്പുരാൻ ശൂചീന്ദ്രത്തുപോയി ദേവന്റെ മുമ്പിൽവെച്ചു താഴെ എഴുതുംപ്രകാരം ഒരു സത്യവും ചെയ്തു.

[ 57 ]

‘പെരുമ്പടപ്പു സ്വരൂപത്തിൽ രോഹിണിനാളിൽ ജനിച്ച വീരകേരളവൎമ്മരാജാവായ നാം ശുചീന്ദ്രത്തു സ്ഥാണുമൂൎത്തിയുടെ സന്നിധാനതിൽവെച്ചു ഇപ്രകാരം ശപഥം ചെയ്യുന്നു. നാമോ നമ്മുടെ അനന്തരവരോ, തൃപ്പാപ്പു സ്വരൂപത്തിൽ കാൎത്തിക തിരുനാളിൽ ജനിച്ച ശ്രീപത്മനാഭദസവഞ്ചി ബാലരാമവൎമ്മ കുലശേഖരപ്പെരുമാൾ മഹാരാജാവിനോ അദ്ദേഹത്തിന്റെ അനന്തരവന്മാൎക്കോ, യാതൊരുപദ്രവവും ചെയ്യുകയൊ ചെയ്യിക്കയോ ഇല്ല. അദ്ദേഹത്തിന്റെ ശത്രുക്കളോടു നാം ചേരുകയൊ അവരായി എഴുത്തുകത്തുകൾ നടത്തുകയോ ചെയ്കയില്ല. ഇപ്രകാരം സ്ഥാണുമൂൎത്തിയുടെ തൃപ്പാദത്തിങ്കൽവെച്ച് നാം യഥാവിദ്ധി പ്രതിജ്ഞ ചെയ്യുന്നു.’

ഈ സത്യവാചകം കൊച്ചിരാജാവിന്റെ എഴുത്തുകാരനായ പവ്വത്തി അമ്പാടിയെന്ന ഒരാളുടെ കയ്യക്ഷരത്തിൽ എഴുതി ഒപ്പിട്ടുകൊടുക്കുകയും ചെയ്തു. അതിന്റെ ശേഷം തിരുവിതാംകൂർ മഹാരാജാവു തന്റെ മന്ത്രിയായ അയ്യപ്പൻ മാൎത്താണ്ഡപിള്ള ദളവയോടു ഒരു വലിയ പട്ടാളത്തോടുകൂടി വടക്കോട്ടു പുറപ്പെടുആൻ കല്പിച്ചു. അന്നു തിരുവിതാംകൂർ മഹാരാജാവു സാമൂതിരിക്ക് എഴുതി അയച്ചതാണ് താഴെ ചേൎക്കുന്ന ശ്ലോകം.

മാപ്രാണം ത്യജ മാ പ്രാണം

മാപ്രാണസമന്നിഭ
മാനവിക്രമതേജോഭി

ൎമ്മനേവികൂമഭൂപതേ
[ 58 ]

പ്രകൃതംകൊണ്ട് അതിന്റെ അൎത്ഥം സ്പഷ്ടമാണല്ലോ. പട്ടാളത്തിന്റെ അധിപനായിട്ടു ജനറൾ ഡിലിനൊയ് എന്ന ഒരു യൂറോപ്യനായിരുന്നു. അയ്യപ്പൻ മാർത്താണ്ഡപിള്ളയും ഡിലിനൊയിയും സൈന്യത്തോടുകൂടി പുറപ്പെട്ടുവന്നു. പറവൂരുണ്ടായിരുന്ന സാമൂതിരിയുടെ സൈന്യത്തെ ഓടിച്ചു. സാമൂതിരിയുടെ ആൾക്കാർ “പരാപ്പുഴയും മഞ്ഞിന്മേലും ചാത്തനാട്ടും കോതാട്ടും” ഉണ്ടായിരുന്നു എന്നും, അയ്യപ്പൻ മാർത്താണ്ഡപിള്ള ദളവയും പുരുഷാരവും അവിടങ്ങളിൽ ചെന്നു അവരെ ഒഴിപ്പിക്കുകയും ചെയ്തു. ‘വെടിതുടങ്ങി, അവരെ ഒഴിപ്പിക്കുകയും ചെയ്തു’ എന്നും ഒരു പഴയ ഗ്രന്ഥത്തിൽ കാണുന്നുണ്ട്. അതിന്റെ ശേഷം ദളവ സൈന്യത്തെ രണ്ടായി ഭാഗിച്ച് ഒരു ഭാഗത്തെ ജനറൾ ഡിലിനൊയിയുടെ അധീനത്തിൽ മണപ്പുറം വഴിക്കു ചാവക്കാട്ടെക്ക് അയച്ചു. മറ്റേ ഭാഗത്തിന്റെ സേനാധിപത്യം താൻതന്നെ വഹിച്ചു ദളവ കരൂപ്പടന്ന വഴിക്കു തൃശ്സിവപേരൂൎക്കു പുറപ്പെട്ടു. അന്ന് തൃശ്ശിവപേരൂർ എന്തെല്ലാമായിരുന്നു സംഭവിച്ചത് എന്ന ഒരു ഗ്രന്ഥത്തിൽ വി വരമായി കാണുന്നപോലെ താഴെ ചേൎക്കുന്നു:—

‘തൊള്ളായിരത്തി മുപ്പത്തിരണ്ടാമതു ധനുമാസം ൧൫-ാം൹ തൃശ്ശിവപേരൂൎക്കു (സാമൂതിരിയും പുരുഷാരവും)

[ 59 ] താൾ:History of Kerala Third Edition Book Name History.pdf/59 [ 60 ] താൾ:History of Kerala Third Edition Book Name History.pdf/60 [ 61 ]

യിൽ മാരാരേയും മാരോന്മാരേയും വരുത്തി ശംഖ വിളിച്ച് തുണ ഇട്ട് എല്ലാവരേയും കുടി ഇരുത്തുകയും ചെയ്തു.

ഈ യുദ്ധത്തിൽ അയ്യപ്പൻ മാൎത്താണ്ഡൻപിള്ള ദവളയും സൈന്യവും ഒരു പ്രധാനാംഗമായിരുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ “തൃപ്പാപ്പു സ്വരൂപത്തിങ്കലെ പാളയം മാപ്രാണത്ത് എത്തിയപ്പോൾ (സാമൂതിരിയുടെ പുരുഷാരം) എല്ലാവടത്തുന്നും ഒഴിക്കയും ചെയ്തു: പൂക്കയ്തോളം എത്തിയതുമില്ല” എന്നു ഗ്രന്തവരിയിൽ കാണന്നുണ്ട്. മേലെഴുതിയ ഗ്രന്ഥവരിയിൽ ദവളയേയും പുരുഷാരത്തേയും പറ്റിയാതൊന്നും പറയുന്നതുമില്ല.

ജനറൾ ഡിലിനോയ് സൈന്യത്തോടുകൂടി മണപ്രം വഴിയ്ക്കു പുറപ്പെട്ടു എന്നു മുമ്പിൽ പാഞ്ഞുവല്ലോ. അവർ ചാവക്കാട്ടു ചെന്നു വളഞ്ഞു. സാമൂതിരിയുടെ അവിടെ ഉണ്ടായിരുന്ന സൈന്യം കുറെ നേരത്തേയ്ക്കു ബലമായി എതിൎത്തുനിന്നുവെങ്കിലും ഒടുക്കം ഓടേണ്ടിവന്നു. ഡിലിനൊയ് പരാജിതന്മാരായ ശത്രുക്കളെ പിന്തുടൎന്നു അസംഖ്യം പേരെ തടവിലാക്കുകയും എതിൎത്തുനിന്നവരെ കൊല്ലുകയും ചെയ്തുകൊണ്ടു തൃശ്ശിവപേരൂര് എത്തി. അതിന്നു മുമ്പായിത്തന്നെ ദളവയും പുരുഷാരവും അവിടെ എത്തിയിരുന്നു. ഡിലിനോയ് സൈന്യത്തോടൂക്കൂൂടി അവിടെ എത്തിയപ്പോൾ ദളവയെ

[ 62 ] താൾ:History of Kerala Third Edition Book Name History.pdf/62 [ 63 ] താൾ:History of Kerala Third Edition Book Name History.pdf/63 [ 64 ] താൾ:History of Kerala Third Edition Book Name History.pdf/64 [ 65 ] താൾ:History of Kerala Third Edition Book Name History.pdf/65 [ 66 ] താൾ:History of Kerala Third Edition Book Name History.pdf/66 [ 67 ] താൾ:History of Kerala Third Edition Book Name History.pdf/67 [ 68 ] താൾ:History of Kerala Third Edition Book Name History.pdf/68 [ 69 ] താൾ:History of Kerala Third Edition Book Name History.pdf/69 [ 70 ] താൾ:History of Kerala Third Edition Book Name History.pdf/70 [ 71 ] താൾ:History of Kerala Third Edition Book Name History.pdf/71 [ 72 ] താൾ:History of Kerala Third Edition Book Name History.pdf/72 [ 73 ] താൾ:History of Kerala Third Edition Book Name History.pdf/73 [ 74 ] താൾ:History of Kerala Third Edition Book Name History.pdf/74 [ 75 ] താൾ:History of Kerala Third Edition Book Name History.pdf/75 [ 76 ] താൾ:History of Kerala Third Edition Book Name History.pdf/76 [ 77 ] താൾ:History of Kerala Third Edition Book Name History.pdf/77 [ 78 ] താൾ:History of Kerala Third Edition Book Name History.pdf/78 [ 79 ] താൾ:History of Kerala Third Edition Book Name History.pdf/79 [ 80 ] താൾ:History of Kerala Third Edition Book Name History.pdf/80 [ 81 ] താൾ:History of Kerala Third Edition Book Name History.pdf/81 [ 82 ] താൾ:History of Kerala Third Edition Book Name History.pdf/82 [ 83 ] താൾ:History of Kerala Third Edition Book Name History.pdf/83 [ 84 ] താൾ:History of Kerala Third Edition Book Name History.pdf/84 [ 85 ] താൾ:History of Kerala Third Edition Book Name History.pdf/85 [ 86 ] താൾ:History of Kerala Third Edition Book Name History.pdf/86 [ 87 ] താൾ:History of Kerala Third Edition Book Name History.pdf/87 [ 88 ] താൾ:History of Kerala Third Edition Book Name History.pdf/88 [ 89 ] താൾ:History of Kerala Third Edition Book Name History.pdf/89 [ 90 ] താൾ:History of Kerala Third Edition Book Name History.pdf/90 [ 91 ] താൾ:History of Kerala Third Edition Book Name History.pdf/91 [ 92 ] താൾ:History of Kerala Third Edition Book Name History.pdf/92 [ 93 ] കീഴിൽ പലമാതിരി സുഖദുഃഖങ്ങൾ അനുഭവിച്ചിട്ടുള്ള കൊച്ചി ഒടുവിൽ ഇംഗ്ലീഷുകാൎക്ക് കീഴടങ്ങി.
പട്ടിണി.

 പുരാതനകാലങ്ങളിൽ വിശ്വാസവഞ്ചനം മഹാപാതകങ്ങളിൽ ഒന്നായിട്ടാണ് ഗണിച്ചുവന്നിരുന്നത്. അന്നു രാജാക്കന്മാർ തമ്മിലുള്ള ഉടമ്പിടികളിലാകട്ടെ ജന്മികുടിയാനവന്മാർ തമ്മിലുള്ള എടപാടുകളിലാകട്ടെ സാധാരണക്കാരുടെ കരാറുകളിലാകട്ടെ രേഖാമൂലമായ യാതൊരു ഉറപ്പും ആവശ്യമുള്ളതായി ആരും വിചാരിച്ചിരുന്നില്ല. എന്നാൽ വാക്കു തെറ്റി നടക്കുന്നവരെ വഴിപ്പെടുത്തുവാൻ ഉപയോഗിച്ചു വന്നിരുന്ന ഒരു ദിവ്യൗഷധമായിരുന്നു 'പട്ടിണി' എന്നു പറയുന്നത്. കടക്കാരൻ പറഞ്ഞ തിയ്യതിക്കു കടം വീട്ടാതെയിരുന്നാൽ മറുകക്ഷിയുടെ അപേക്ഷാനുസാരേണ ഒരു മഹാബ്രാഹ്മണൻ സത്യനിഷ്ഠാപരിപാലനത്തിനു വേണ്ടി മാത്രം കടക്കാരന്റെ വാസസ്ഥലത്തു ചെന്ന് ഉപവസിക്കുന്നതായാൽ കടം [ 94 ] താൾ:History of Kerala Third Edition Book Name History.pdf/94 [ 95 ] താൾ:History of Kerala Third Edition Book Name History.pdf/95 [ 96 ] താൾ:History of Kerala Third Edition Book Name History.pdf/96 [ 97 ] താൾ:History of Kerala Third Edition Book Name History.pdf/97 [ 98 ] താൾ:History of Kerala Third Edition Book Name History.pdf/98 [ 99 ] താൾ:History of Kerala Third Edition Book Name History.pdf/99 [ 100 ] താൾ:History of Kerala Third Edition Book Name History.pdf/100 [ 101 ] താൾ:History of Kerala Third Edition Book Name History.pdf/101 [ 102 ] താൾ:History of Kerala Third Edition Book Name History.pdf/102 [ 103 ] താൾ:History of Kerala Third Edition Book Name History.pdf/103 [ 104 ] താൾ:History of Kerala Third Edition Book Name History.pdf/104 [ 105 ] താൾ:History of Kerala Third Edition Book Name History.pdf/105 [ 106 ] താൾ:History of Kerala Third Edition Book Name History.pdf/106 [ 107 ] താൾ:History of Kerala Third Edition Book Name History.pdf/107 [ 108 ] താൾ:History of Kerala Third Edition Book Name History.pdf/108 [ 109 ] താൾ:History of Kerala Third Edition Book Name History.pdf/109 [ 110 ] താൾ:History of Kerala Third Edition Book Name History.pdf/110 [ 111 ] താൾ:History of Kerala Third Edition Book Name History.pdf/111

  1. ഒടുവിലത്തെ ചേരമാൻ പെരുമാളുടെ വാഴ്ചയെപ്പററി താഴെ പറയുംപ്രകാരമുള്ള കലിസംഖ്യകളും കാണ്മാനുണ്ടു്. ൧- ഉരുധീസമാശ്രയ (34- AD) ചേരമാൻ ദേശംപ്രാപ (340 AD) ചേരോസ്മദ്രസാംപ്രാപ (382 AD)
  2. ഡെസായു ‘നരമഹ’നെന്നും ലോഗൻ സായു ‘നാരായൻ’ എന്നും പറയുന്നു.
  3. Dutch Company, 2. Admiral, 2. Van Goens.
  4. Blakker Jackobtz
  5. ൯൨൫ ധനു ൧൯-ാം൹ എന്നു കൊച്ചി പഞ്ചാംഗത്തിൽ കാണുന്നു.
"https://ml.wikisource.org/w/index.php?title=ചരിത്രം,_1925&oldid=216800" എന്ന താളിൽനിന്ന് ശേഖരിച്ചത്