Jump to content

ക്രിസ്ത്യപള്ളികളിൽ കഴിച്ചുവരുന്ന പ്രാർത്ഥനാചാരങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ക്രിസ്ത്യപള്ളികളിൽ കഴിച്ചുവരുന്ന പ്രാർത്ഥനാചാരങ്ങൾ (1847)

[ 5 ] ക്രിസ്ത്യപള്ളികളിൽ
കഴിച്ചുവരുന്ന
പ്രാൎത്ഥനാചാരങ്ങൾ

തലശ്ശെരിയിൽഛാപിതം

൧൮൪൭ [ 7 ] പ്രാൎത്ഥനെക്കമുമ്പെഉള്ള
അനുഗ്രഹപദങ്ങൾ

സാമാന്യവന്ദനങ്ങൾ

നമ്മുടെ കൎത്താവായയെശു ക്രിസ്തുവിന്റെ കരുണയും പിതാ
വായദൈവത്തിന്റെ സ്നെഹവും പരിശുദ്ധാത്മാവിന്റെ
സംസൎഗ്ഗവും നിങ്ങളെല്ലാവരൊടും കൂട ഉണ്ടായിരിക്കെണ
മെ ആമൻ (൨ കൊർ. ൧൩, ൧൩)

നമ്മുടെ കൎത്താവായയെശു ക്രിസ്തുവിന്റെ കരുണ നിങ്ങളെല്ലാവ
രൊടും കൂട ഉണ്ടായിരിക്കെണ
മെ ആമൻ (ഫില ൪, ൨൩)

൩.

നമ്മുടെ പിതാവായദൈവത്തിൽ നിന്നും കൎത്താവായയെശുക്രി
സ്തുവിൽ നിന്നും നിങ്ങൾ്ക്കു കരുണയും സമാധാനവും ഉണ്ടായ്വരെ
ണമെ ആമൻ (൨ കൊ ൧, ൨)

൪.

ദൈവത്തെയും കൎത്താവായയെശുക്രിസ്തുവിനെയും അറിയു
ന്നതിനാൽ കരുണയും സമാധാനവുംനിങ്ങൾ്ക്കു വൎദ്ധിച്ചുവരെ
ണമെ ആമൻ (൨ പെത ൧, ൨)

പിതാവായദൈവത്തിൽ നിന്നും പിതാവിൻ പുത്രനായി ക [ 8 ] ൎത്താവായിരിക്കുന്ന യെശുക്രിസ്തുവിൽ നിന്നും കൃപയും കനിവും
സമാധാനവും സ്നെഹസത്യങ്ങളിൽ നിങ്ങളൊടു കൂട ഉണ്ടായി
രിക്കെണമെ ആമൻ (൨ യൊ ൩)

യെശുക്രിസ്തുവിൻ പുനരുത്ഥാനത്താൽ കെട്ടുമുഷിഞ്ഞുവാടി
പ്പോകാത്തതും സ്വൎഗ്ഗത്തിൽ സൂക്ഷിച്ചുവെച്ചതുമായ അവകാ
ശത്തിന്റെ അനുഭവത്തിന്നു നമ്മെതന്റെമതിതമായക
രുണാപ്രകാരം പുതുതായി ജനിപ്പിച്ച ദൈവവും നമ്മുടെ കൎത്താ
വായ യെശുക്രിസ്തുവിന്റെ പിതാവുമായവന്നു സ്തൊത്രം ഉ
ഉണ്ടായ്വരെണമെ ആമൻ (൧ പെത ൧, ൩)

നമ്മുടെ ആരംഭം പരലൊക ഭൂലൊകങ്ങളുടെ സ്രഷ്ടാവായ ക
ൎത്താവിന്റെ നാമത്തിൽ ആയിരിക്കെണമെ ആമൻ [ 9 ] ഒന്നാം ഖണ്ഡം

പ്രാൎത്ഥനകൾ

൧ വിശെഷദിവസങ്ങളിലെ
പ്രാൎത്ഥനകൾ

അദ്വന്തഎന്നക്രിസ്തുവിൻ വരവുനാൾ

ഞങ്ങളുടെകൎത്താവും രക്ഷിതാവുമായ യെശുവെ പാപങ്ങ
ളിൽ വീണു പൊയവൎക്കു ഉദ്ധാരണവും നാശപരവസന്മാൎക്കു
അഴിച്ചിലുംനിത്യജീവനുംവരുത്തുവാൻനീഈ ലൊകത്തിൽ
മനുഷ്യനായി അവതരിച്ചതിനാൽ നിണക്കും എപ്പൊഴും സ്തൊ
ത്രവും വന്ദനവും ഭവിക്കെണമെ. നിന്റെവചനംഎല്ലാംസു
വിശെഷം തന്നെ ആകുന്നു കൃപയും ജീവനും നിൻ മുഖത്തപ്ര
കാശിക്കുന്നു. മുരിഞ്ഞ ഹൃദയമുള്ളവരെ കെട്ടിഅടിമപ്പെട്ട
വൎക്കു ഒഴിവിനെയും ബന്ധന്മാൎക്കു കെട്ടഴിപ്പിനെയും അറി
യിച്ചു എല്ലാവൎക്കും യഹൊവയുടെ അനുകൂലവൎഷം ഘൊ
ഷിക്കെണ്ടതിന്നുനീവന്നിരിക്കുന്നു. സകല ദിവ്യ വാഗ്ദത്ത
ങ്ങൾ നിന്നിൽഅതെഎന്നുംആമൻഎന്നുംഇരിക്ക കൊണ്ടു
പൂൎവ്വനീതിമാന്മാരുടെ ആഗ്രഹവുംപിതൃക്കളുടെആശയും [ 10 ] നിവൃത്തിച്ചിരിക്കുന്നു. പ്രീയ രക്ഷിതാവെ ഈ ദിവസത്തി
ലുംനിന്റെനാമത്തിൽകൂടുമ്പൊൾ ഒക്കയും നീ വന്നുഞങ്ങളുടെമ
ദ്ധ്യെ വാസം ചെയ്തു അവസാനദിവസത്തിൽഞങ്ങൾനിൻമു
ഖം മഹത്വത്തൊടെ കാണുവൊളവും നിന്റെ ജനംഹൃദയപ
രമാൎത്ഥതയൊടെനിന്നെകൈക്കൊണ്ടു അനുസരിക്കെണ്ടതി
ന്നു കരുണാനിധിയായപരിശുദ്ധാത്മാവുഎല്ലാവരുടെ മന
സ്സിലുംമുൻനടന്നുവ്യാപരിച്ചു അനുഗ്രഹംനല്കെണമെന്നുനി
ൻതിരുരക്തം മൂലം ഞങ്ങൾ നിന്നൊടപെക്ഷിക്കുന്നു ആമൻ.

കരുണയുള്ളദൈവമെ നിൻ പരിശുദ്ധപ്രവാചകന്മാരെ കൊ
ണ്ടുപൂൎവ്വന്മാരൊടു വാഗ്ദത്തം ചെയ്തപ്രകാരം കാലസമ്പൂൎണ്ണത
വന്നെടത്തു നിന്റെ ഹിതം മുഴുവനും അറിയിക്കെണ്ടതിന്നും
സൎവ്വജാതികൾ്ക്കും നിത്യാനുഗ്രഹംവരുത്തെണ്ടതിന്നും എകജാ
തനായനിന്റെ പുത്രനെ ഭൂലൊകത്തിൽ അയച്ചതിനാൽ
ഞങ്ങൾ പൂൎണ്ണമനസ്സൊടെനിന്നെവന്ദിച്ചുവാഴ്ത്തുകയുംചെയ്യു
ന്നു ഞങ്ങൾ സത്യവിശ്വാസത്താലെ അവന്റെഅവതാരംനി
മിത്തം സന്തൊഷിച്ചാശ്വസിക്കെണ്ടതിന്നുംഅവൻ സ്വൎഗ്ഗത്തി
ൽ നിന്നുവരുത്തിയനിത്യാനുഗ്രഹങ്ങളൊടു കൂടെ ഞങ്ങളിൽ പ്ര
വെശിച്ചു വസിക്കെണ്ടതിന്നുംനല്ലഇഷ്ടത്തൊടെ ഹൃദയങ്ങ
ളെ തുറക്കെണമെ അവൻ നിത്യംതന്റെവചനം കൊണ്ടുംആ
ത്മാവുകൊണ്ടും ഞങ്ങളൊടുആശ്വാസം പറഞ്ഞു ഹൃദയത്തിലെ
പാപാധിക്യംഛെദിച്ചുമരണത്തിൽനിന്നു ജീവങ്കെലെക്ക കടന്നു [ 11 ] വരൊടുകൂടഎകമനസ്സുകളായി നടന്നു വൎദ്ധിക്കെണ്ടതിന്നു ഞ
ങ്ങൾ്ക്കു കരുണ കാട്ടികൎത്താവായ യെശുക്രിസ്തുവിന്റെ ദിവസ
ത്തൊളം കുറ്റം കൂടാതെ പാൎക്കെണ്ടതിന്നു നിന്റെ സ്നെഹത്താ
ലെ ഞങ്ങളെ എല്ലാവരെയും കാത്തുകൊണ്ടിരിക്കെണമെ
ആമൻ

കരുണയുള്ള ദൈവമായപിതാവെനിന്റെ മഹത്വംകാണി
പ്പാനും പാപങ്ങളിൽനിന്നുഉദ്ധരിപ്പാനും ഞങ്ങളിൽ കനി
ഞ്ഞു സ്നെഹത്താലെ നിൻ പുത്രനെഅയച്ചതകൊണ്ടുനിണക്ക
സ്തുതിയുംബഹുമാനവുംഞങ്ങളിൽനിന്നുണ്ടായ്വരെണമെ-മ
ഹാതാഴ്മയൊടെ ഞങ്ങൾ ൟ ദിവസത്തിലും അവന്റെ മനുഷ്യാ
വതാരം ഒൎത്തു ദൈവം‌മാംസത്തിൽ പ്രകാശിതമായിആത്മാ
വിൽ നീതിയാക്കപ്പെട്ടു ദൂതരാൽ കാണപ്പെട്ടുപുറജാതിക്കാ
ൎക്കു പ്രസംഗിക്കപ്പെട്ടു ഭൂലൊകത്തിൽ വിശ്വസിക്കപ്പെട്ടു മഹ
ത്വത്തിങ്കലെക്കഎടുത്തുകൊള്ളപ്പെട്ടുഎന്നീദിവ്യരഹസ്യ
ങ്ങൾ നിമിത്തം ആനന്ദിക്കയുംചെയ്യുന്നു അതെ കൎത്താവായ
യെശുക്രിസ്തുവെമഹത്വത്തിന്റെരാജാവെഞങ്ങളുടെആത്മാ
ക്കൾ്ക്കുസ്വസ്ഥതൗണ്ടാകെണ്ടതിന്നു നീ ദാസരൂപം ധരിച്ചുനീതിമാ
നും ത്രാണകനുമായി വന്നു-നിണക്ക സ്തുതിയും ബഹുമാനവും
വരെണമെ-നീ മഹത്വത്തൊടെ വരുന്നതിന്നു ഞങ്ങൾവിശ്വാ
സസന്തൊഷങ്ങളൊടെ കാത്തുകൊണ്ടിരിക്കുന്നു-ആ സമയ
ത്തൊളം ഞങ്ങളുടെ രാജ്യത്തിലും സഭകളിലും ഭവനങ്ങളി [ 12 ] ലും ഹൃദയങ്ങളിലും പ്രവെശിച്ചു വാഴണെമെ നിന്റെ സുവി
ശെഷവെളിച്ചം കെട്ടുപൊകാതെ നിൻ പരിശുദ്ധനാമം എ
ന്നും ഞങ്ങളിൽ വസിക്കെണമെ- ഞങ്ങളുടെ മെൽ അധികാ
രികളെ നീതിയും ജ്ഞാനവുമുള്ള നിന്റെ ആത്മാവിനെ
കൊണ്ടുനടത്തി നിന്റെ വചനം ഘൊഷിക്കുന്നവൎക്കു ബു
ദ്ധ്യുപദെശവും അനുഗ്രഹവും ചെയ്തു ബാലവൃദ്ധന്മാൎക്കു സ
ത്യാനുതാപവും നല്കി ദുഃഖിതന്മാരെ ആശ്വസിപ്പിച്ചു രൊ
ഗികൾ്ക്കു സ്വസ്ഥതയെയും മരിക്കുന്നവൎക്കു നിത്യജീവനിശ്ചയ
ത്തെയും നല്കെണമെ അവസാനത്തിൽ നീ സൎവ്വശക്തി പ്ര
ഭാവതെജസ്സൊടും കൂടി വന്നു എല്ലാ ജാതികളെയും നിന്റെ
ന്യായാസനമുമ്പാകെ നിൎത്തുമ്പൊൾ ഞങ്ങളെ നിൻ തിരു മു
ഖത്ത നിന്നു തള്ളികളയാതെ കൎത്താവിന്റെ നാമത്തിൽ വ
രുന്നവൻ വന്ദ്യൻ മഹൊന്നതങ്ങളിൽ ഹൊശ്യന്നാ എന്ന
ട്ടഹാസം ചെയ്തു വിളിക്കെണ്ടതിന്നു എല്ലാവൎക്കും കരുണയാ
യെ സംഗതി വരുത്തെണമെ ആമൻ


ക്രീസ്മസ എന്ന യെശുവിൻ ജനനദിവസം

ഞങ്ങളുടെ കൎത്താവും യെശുക്രിസ്തുവിന്റെ പിതാവുമായ സ
ൎവ്വശക്തിയുള്ള ദൈവമെ നിന്റെ പരിശുദ്ധനാമത്തിന്നു എ
ന്നും സ്തൊത്രം നീ അത്ഭുതങ്ങളെ പ്രവൃത്തിക്കുന്ന ദൈവവും
കരുണയും സ്നെഹവും കാട്ടി തരുന്ന പിതാവുമാകുന്നു അ [ 13 ] തെ കൎത്താവെ നീ അത്ഭുതകാൎയ്യങ്ങളെ ഞങ്ങൾ്ക്കു വെണ്ടി പ്രവൃ
ത്തിച്ചിരിക്കുന്നു അതിനാൽ ഞങ്ങൽ സന്തൊഷിക്കുന്നു- ഇ
ന്നു ഞങ്ങൾ്ക്കും ക്രിസ്തുവും കൎത്താവുമായൊരുൻ രക്ഷിതാവു ജനി
ച്ചിരിക്കുന്നുവല്ലൊ ദൈവമെ ഞങ്ങൾ നശിച്ചു പൊകാതെ എ
ല്ലാവൎക്കും അവങ്കലെ വിശ്വാസത്താലെ പുത്രസ്ഥാനവും നി
ത്യരാജ്യാവകാശവും വരെണ്ടതിന്നു നിന്റെ എകജാതനാ
യപുത്രനെ ഈ ലൊകത്തിൽ അയച്ചതിനാൽ നിന്റെ അ
ത്ഭുതസ്നെഹത്തെ പ്രകാശിപ്പിച്ചിരിക്കുന്നു കൎത്താവായ യെ
ശുക്രിസ്തുവെ ഞങ്ങളിൽ നിന്നു നിണക്കും സ്തൊത്രവും ബഹു
മാനവും വരെണമെ ഞങ്ങൾ ദൈവപുത്രരായിരിക്കെണ്ടതി
ന്നു നീ മനുഷ്യപുത്രനായി ഇറങ്ങി ഞങ്ങളെ ധനവാന്മാരാക്കെ
ണ്ടതിന്നു നീ ദരിദ്രനായി ഭവിച്ചു ഞങ്ങൾക്കു ദൈവസാദൃശ്യം വീ
ണ്ടും വരെണ്ടതിന്നു നീ ദാസവെഷം എടുത്തു ഞങ്ങൾ എല്ലാവരും
കൂരിരിട്ടിലും മരണഭീതിയിലും കുടുങ്ങി വീണുകിടന്നപ്പൊ
ൾ നീ ദിവ്യകനിവെയും സമാധാനസന്തൊഷങ്ങളെയും വരു
ത്തി നിൻ കരുണാസമ്പൂൎത്തിയിൽ നിന്നു സൌജന്യമായി വാ
ങ്ങുമാറാക്കിയതിനാൽ ഞങ്ങൾ ആനന്ദിച്ചു വൎണ്ണിക്കുന്നു- അ
ത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വവും ഭൂമിയിൽ സമാ
ധാനവും മനുഷ്യനിൽ സമ്പ്രീതിയും ഉണ്ടായ്വരെണമെ കൎത്താ
വായ യെശുവെ നിന്നെ കൈക്കോൾ്വാൻ ആഗ്രഹിക്കുന്ന ഹൃദയ
ങ്ങളെ സ്വൎഗ്ഗീയ വരങ്ങളെ കൊണ്ടു നിറെക്കെണമെ മഹത്വമു
ള്ള രാജാവെ നിന്റെ ആത്മാവിനാൽ ഞങ്ങളിൽ വാണു [ 14 ] നിൻ കരുണകാലെ സകല പാപാരിഷ്ടങ്ങളിൽ നിന്നും ഉദ്ധരി
ച്ചു സൌഖ്യം നല്കെണമെ- പ്രിയ രക്ഷിതാവെ ദുഃഖത്തിൽ
ആശ്വാസവും പാരവശ്യങ്ങളിൽ സഹായവും ലൊകപരീക്ഷണങ്ങളി
ൽ ജയവും മരണസമത്തിങ്കൽ നിത്യജീവനിശ്ചയത്തെയും
സമാധാനവും തന്നു കൃപയരുളിച്ചെയ്യെണമെ ആമൻ

കരുണയുള്ള പിതാവായ ദൈവമെ നിന്റെ പുത്രനായ യെശു
ക്രിസ്തു ഞങ്ങളുടെ രക്ഷെക്കായി ൟ ലൊകത്തിൽ വന്നു ഞങ്ങ
ളുടെ പാപത്തിന്നു വരെണ്ടിയ ശിക്ഷകളെ അനുഭവിച്ചു നിത്യജീ
വനെ വരുത്തി എന്നീ സുവിശെഷത്തെ ഇന്നും ഞങ്ങളൊടറി
യിച്ചതിനാൽ നിണക്കസ്തുതിയും വന്ദനവും അനുഭവിക്കെണമെ- ഞ
ങ്ങളുടെ രക്ഷയുടെ ദൈവമെ ൟ അത്ഭുതസ്നെഹത്തെ താഴ്മ
യുള്ള വിശ്വാസത്തൊടെ കൈക്കൊള്ളെണ്ടതിന്നും പൂൎണ്ണമനസ്സു
കൊണ്ടു നിന്നെ സ്നെഹിക്കെണ്ടതിന്നും ഞങ്ങൾ്ക്കു തുണെക്കെണമെ-
ലൊകരക്ഷിതാവും കൎത്താവുമായ യെശുവെ നീ ഞങ്ങളുടെ
മാംസരക്തങ്ങളെ ധരിച്ചു ഞങ്ങൾ്ക്കു വെണ്ടി ദാസനായി വന്നു ജീ
വനെക്കൊണ്ടും മരണത്തെകൊണ്ടും ഞങ്ങൾ്ക്കായി നിന്നെ ശു
ദ്ധീകരിച്ചു ബലിക്കായി അയ്പിച്ചതിന്നു യൊഗ്യമായി വൎണ്ണി
പ്പാൻ പ്രാപ്തിയുള്ളവനാർ ഞങ്ങളുടെ ഹൃദയങ്ങളെ നിന്റെ സ്തു
തിക്കായി പരിഗ്രഹിച്ചു നിന്റെ നീതിവസ്ത്രത്തൊടും കൂട പിതാ
വിന്തിരുമുമ്പിൽ നിൎത്തെണമെ- കരുണാസത്യങ്ങളുടെ പരി
ശുദ്ധാത്മാവെ ഞങ്ങളുടെ ഉള്ളിൽ വന്നു പാൎത്തു പിതാവിന്നു ഇ [ 15 ] ഷ്ടമുള്ള ഹൃദയങ്ങളെ ജനിപ്പിച്ചു അവസാനത്തൊളം ദൈവഭ
യത്തിൽ നടന്നു ലൊകത്തൊടു ചെരാതെ ശുദ്ധന്മാരായി ചകെ
ണ്ടതിന്നു സഹായം ചെയ്യെണമെ ത്രീയെകദൈവമെ യെശു
വിന്റെ മനുഷ്യാവതാരത്തിൽ നിന്നുണ്ടായ നന്മകളെ ഞങ്ങൾ
ക്കും അനുഭവമായി വരുത്തി നിത്യം സന്തൊഷിച്ചാനന്ദിക്കെ
ണ്ടതിന്നു പ്രാപ്തി തന്നരുളെണമെ ആമൻ

നിത്യദൈവമായ പിതാവെ ഞങ്ങൾ നിൻ സന്നിധാനത്തിൽ
വന്നു പാപികളായ ഞങ്ങൾ്ക്കു നീ ദിവസെനകാണിക്കുന്ന കൃപനി
മിത്തം പ്രത്യെകം നിന്റെ പുത്രനായ യെശുക്രിസ്തുവിനെ പാപ
പരിഹാരത്തിന്നുവെണ്ടി അയച്ചനിമിത്തവും സന്തൊഷാ
നന്ദബലികളെ കഴിക്കുന്നതിന്റെ സ്വൎഗ്ഗീയ നിധികളിൽ മുഖ്യ
മായത നീ ഞങ്ങളുടെ രക്ഷെക്കായി പൂൎണ്ണ സ്നെഹത്താലെ അവ
നിൽ നല്കി ഞങ്ങളെല്ലാവരും നിണക്കിഷ്ടമുള്ള ബലികളായി
വരെണ്ടതിന്നു സഹായം ചെയ്യെണമെ കരുണാസത്യങ്ങളെ കൊ
ണ്ടു നിറഞ്ഞ പിതാവിന്റെ എകകുമാരനായ യെശുവെ ദൈ
വം മാംസത്തിൽ പ്രകാശിതമായി എന്നു പ്രസിദ്ധി വന്ന രഹസ്യം
ഇന്നു താഴ്മയൊടു ഒൎത്തു നിന്നെ യൊഗ്യമായി സ്തുതിക്കെണ്ടതി
ന്നു പ്രാപ്തിയെ നല്കി നിന്റെ ജീവനെ ഞങ്ങളിലും പ്രകാശി
പ്പിച്ചു നിത്യജീവാവകാശം അനുഭവിപ്പൊളം ഞങ്ങൾ കരു
ണയിലും ശക്തിയിലും വൎദ്ധിക്കെണ്ടതിന്നു ഞങ്ങളൊടു കൂട ഇരി
ക്കെണമെ സമാധാനപ്രഭുവെ നിന്റെ രക്ഷയെ ഞങ്ങളുടെ [ 16 ] ശത്തിൽ എങ്ങും പ്രസിദ്ധമാക്കി നിന്റെ നാമം അറിയിക്കുന്ന
ശുശ്രൂഷക്കാരുടെ വചനം സാധിപ്പിച്ചു അവരെ സമാധാനം
വരുത്തുന്ന ദൂതന്മാരാക്കി നീ തന്നെ രാജാവാകുന്നു എന്നു എ
ല്ലാസഭകളൊടും അറിയിക്കെണമെ സകലദെശങ്ങളിലും
നിന്റെ മഹത്വം വൎദ്ധിപ്പിച്ചു അന്ധകാരത്തിലും മരണഭീ
തിയിലും കിടക്കുന്ന ജാതികൾ്ക്കു നിന്റെ വെളിച്ചം ഉദിപ്പിച്ചു
സൂൎയ്യൊദയ മുതൽ അസ്തമനംവരെക്കും നിന്നിൽ വിശ്വസി
ക്കുന്നവരെ കൂടി വരുത്തി സകലപരിശുദ്ധന്മാരൊടും സ്വൎഗ്ഗീ
യഗുണങ്ങളൊടും കൂട നിത്യം ഹല്ലെയൂയ എന്നു പാടി നി
ന്റെ നാമം സ്തുതിക്കെണ്ടതിന്നു നിന്റെ കരുണയാലെ സഹായം
ചെയ്യെണമെ ആമൻ

ന്യൂയിയർ എന്ന വൎഷാരംഭം

൯൦ാം സങ്കീൎത്തനം

കൎത്താവെ നീ തലമുറതലമുറയായിട്ടു ഞങ്ങൾ്ക്കു ശരണമായിരി
ക്കുന്നു മലകൾ ജനിച്ചതിന്നും ഭൂമിയും ഉലകും ജനിപ്പിച്ചതിന്നും
മുമ്പെയും അനാദിയായി എന്നെക്കും ദൈവം ആകുന്നു നീ മ
നുഷ്യനെ പൊടിയൊളം തിരിക്കുന്നു പിന്നെ ആദാം മക്കളെ
മടങ്ങിവരുവിൻ എന്നും പറയുന്നു ആയിരം വൎഷമൊ നിന്റെ
കണ്ണിൽ ഇന്നലെ കടന്ന ദിവസം പൊലെയും രാത്രിയിലെ ഒരു
യാമവും ആകുന്നു നീ അവരെ ഒഴുക്കി കളയുന്നു അവർ ഉറക്ക [ 17 ] മത്രെ രാവിലെ പൊടിച്ചു വളൎന്നു വൈകുന്നെരം അറുത്തുവാ
ടിയ പുല്ലുപൊലെയും ആകുന്നു നീ ഞങ്ങളുടെ അകൃത്യങ്ങളെ നി
ന്റെ നെരെയും ഞങ്ങളുടെ ആന്തരത്തെ നിന്റെ മുഖപ്രകാശത്തി
ന്നു മുമ്പിയും ആക്കിയിരിക്കുന്നു ഈ ഉഗ്രതകൊണ്ടു ഞങ്ങളുടെ ദിവ
സങ്ങൾ എല്ലാം കഴിഞ്ഞു പൊയി ഞങ്ങളുടെ ആണ്ടുകളെ ഒരു നി
രൂപണം പൊലെ തികച്ചു കൊള്ളുന്നു ഞങ്ങളുടെ ജീവിതദിവ
സങ്ങൾ ൭൦ വൎഷം ആരൊഗ്യം നിമിത്തം എണ്പതാകിലും അതി
ന്റെ ആധിക്യം കൂട പ്രയാസവും മായയും അത്രെ അതുവെഗത്തി
ൽ കടന്നിട്ടു ഞങ്ങൾ പറന്നുപൊകുന്നു ജ്ഞാനഹൃദയത്തെ നിണ
ക്കു കൊണ്ടുവരുവാന്തക്കവണ്ണം ഞങ്ങളുടെ ദിവസങ്ങളെ എണ്ണു
വാൻ ഗ്രഹിപ്പിക്കെണമെ കാലത്തു തന്നെ നിനെ കരുണയാ
ലെ തൃപ്തിവരുത്തി ഞങ്ങൾ ഞങ്ങളുടെ ജീവിതനാൾ വരയും സ്തുതി
ച്ചു ആനന്ദിക്കുമാറാക്കെണമെ. ഞങ്ങളെ ദുഃഖിപ്പിച്ച നാളു
കൾ്ക്കും ദൊഷം കണ്ട ആണ്ടുകൾക്കും തക്കവണ്ണം സന്തൊഷിപ്പി
ക്കെണമെ നിൻ ക്രിയ അടിയാരിലും നിൻ മഹത്വം പുത്രന്മാരിലും
കാണുമാറാകട്ടെ ഞങ്ങളുടെ ദൈവമായ യഹൊവയുടെ മാ
ധുൎയ്യം ഞങ്ങളുടെ മെൽ ഇരിക്കട്ടെ ഞങ്ങളുടെ കൈവെലയെ
യും ഉറപ്പിക്കെണമെ അതെ ഞങ്ങൾ്ക്കായി ഈ കൈവെലയെ
ഉറപ്പിക്കെണമെ ആമൻ

കൎത്താവായ ദൈവമെ നീ തലമുറയായിട്ടു ഞങ്ങൾ്ക്കു
ശരണമായിരിക്കുന്നു മലകൾ ജനിച്ചതിന്നും ഭൂമിയും ഉലകും [ 18 ] ജനിപ്പിച്ചതിന്നും മുമ്പെയും അനാദിയായി എന്നെക്കും ദൈവം
നീ ആകുന്നു ഞങ്ങൾ മണ്ണും പൂഴിയും നീയൊ എന്നെക്കും നിലനി
ല്ക്കുന്നവനും ആണ്ടവസാനമില്ലാത്തവനുമാകുന്നു- ഞങ്ങൾദ്രൊ
ഹികൾ ആകുന്നു നീയൊ കൎത്താവെ ഞങ്ങളുടെ പിതാവും ത്രാ
ണകനുമായിരിക്കുന്നു ഞങ്ങളുടെ അക്രമങ്ങൾ നിന്തിരുമുഖാ
ന്തരം സ്പഷ്ടമായിരിക്കുന്നു ഇതു തന്നെ നിന്റെ നാമത്തിന്റെ
അതിശയക്രിയകളെ അറിയിപ്പാനും നീ ചെയ്തു വരുന്ന ഉപകാ
രങ്ങളെ വെണ്ടുംവണ്ണം സ്തുതിപ്പാനും യൊഗ്യനാർ- നിൻ കരുണാ
പ്രവൃത്തികൾ്ക്കു പകരം ചെയ്യുന്നവനാർ നിൻ കരുണാവലിപ്പം
ഹെതുവായി മനുഷ്യപുത്രന്മാർ നിന്റെ ചിറകുകളുടെ നിഴ
ലിൻ കീഴെ ആശ്രയിക്കുന്നു ഞങ്ങളുടെ ആത്മാവും ശരണവും
ആശ്വാസവുമായി നിന്നെ അന്വെഷിക്കുന്നു ഞങ്ങൾ്ക്കു വരുവാനു
ള്ള ദിവസങ്ങളെ നീ നിന്റെ പുസ്തകത്തിൽ എഴുതി ഞങ്ങളുടെ
ആത്മാക്കളെയും ദെഹി ദെഹങ്ങളൊടും കൂട ഞങ്ങൾ നിൻ കൈ
യിൽ എല്പിക്കുന്നു ൟ ദിവസത്തിൽ പുതുതായി ഞങ്ങൾ്ക്കു പ്രകാ
ശവും ജീവനും വരെണ്ടതിന്നു നിന്റെ എകകുമാരനായ യെശു
ക്രിസ്തുഞങ്ങളുടെ ഹൃദയത്തിൽ നീതിസൂൎയ്യനായിട്ടു ഉദിക്കെ
ണമെ- ഞങ്ങൾ നെർവഴിയിൽ നിന്നു തെറ്റിപ്പൊകാതെയും
നാശക്കുഴിയിൽ വീഴാതെയും ഇരിക്കെണ്ടതിന്നു നിന്റെ പരി
ശുദ്ധാത്മാവിനെക്കൊണ്ടു ഞങ്ങളെ നടത്തിച്ചു സകലവഴികളി
ലും പ്രകാശവും ശക്തിയുമായി നില്ക്കെണമെ- നിത്യപിതാ
വെ നിന്റെ കൈയെ ഞങ്ങളിൽ നിന്നു നീക്കുകയും ഞങ്ങ [ 19 ] ളെ ഉപെക്ഷിക്കയും ചെയ്യരുതെ ഞങ്ങൾ നിന്റെ രക്ഷെക്കാ
യി കാത്തിരിക്കുന്നു കൎത്താവെ സഹായിച്ചു എല്ലാം സാധിപ്പിച്ചരു
ളെണമെ ആമൻ

യെശുക്രിസ്തുവിൻ പിതാവായ ദൈവമെ ഞങ്ങളുടെ ജീവനത്തി
ന്റെ ഈ വൎഷാരംഭത്തിൽ ഞങ്ങൾ നിന്തിരുമുമ്പിൽ വന്നു നി
ന്റെ വിശുദ്ധനാമത്തെ പുകഴ്ത്തുന്നു- കഴിഞ്ഞ ആണ്ടിൽ ഞങ്ങ
ൾ്ക്കു അനുഭവിപ്പാൻ നല്കിയ സ്നെഹകരുണകളെ ഞങ്ങൾ ഒൎക്കു
ന്നു നന്മകൊണ്ടു നീ ഞങ്ങളെ തൃപ്തിയാക്കി കൈക്രിയയെയും സാ
ധിപ്പിച്ചു നിന്റെ സഭെക്ക മുട്ടുവരാതെ ഇരിപ്പാൻ സത്യവചന
ത്തെയും അറിയിച്ചു അതിനെ വിശ്വസിക്കുന്ന എല്ലാവൎക്കും നി
ത്യജീവനുണ്ടാകെണ്ടതിന്നു അനുതാപത്തിങ്കലെക്ക വിളി
ച്ചു പലവിധമായ ബുധിമുട്ടുകളിൽ നിന്നു ഞങ്ങളെ ഉദ്ധരിക്കയും
ചെയ്തു- ഹാ കൎത്താവെ ഈ സകല കരുണകൾ്ക്കു ഞങ്ങൾ യൊ
ഗ്യന്മാരല്ല ഞങ്ങൾ ഇപ്പൊൾ ഞങ്ങളുടെ അപരാധങ്ങളെ നിന്റെ
മുമ്പാകെ ദുഃഖെ എറ്റുപറയുന്നു പരിശുദ്ധദൈവമെ ഞങ്ങളി
ൽ ന്യായം വിധിക്കയും ഞങ്ങളുടെ ദൊഷങ്ങൾ്ക്കു തക്ക പ്രതിക്രിയന
ടത്തിക്കയും ചെയ്യരുതെ- നിന്റെ പ്രിയപുത്രനായ യെശുക്രി
സ്തുമൂലം ഞങ്ങളിൽ കനിഞ്ഞു ക്ഷമിക്കെണമെ പ്രിയ പിതാവെ
ഈ പിറന്നവൎഷത്തിലും ഞങ്ങളെ ഉപെക്ഷിക്കരുതെ നി
ന്റെ സഭയെ പരിപാലിച്ചും നിന്റെ ശുശ്രൂഷക്കാർ സന്തൊ
ഷത്തൊടെ വായി തുറന്നു സുവിശെഷവചനം ഘൊഷിക്കെ [ 20 ] ണ്ടതിന്നു സഹായിക്കെണമെ- അനുതാപമില്ലാത്തവരുടെ മന
സ്സു തിരിച്ചും തെറ്റിപ്പൊയവരെ നെർ വഴിയിലാക്കിയും വി
ശ്വസിക്കുന്നവരെ സ്ഥിരീകരിച്ചും എല്ലാവരും നിണക്കിഷ്ടന്മാ
രായി തീരെൺറ്റതിന്നും നിന്റെ രാജ്യം എങ്ങും വരെണ്ടതിന്നും
നിന്റെ മഹത്വം വിളങ്ങിച്ചും തരെണമെ- ഒരൊരുത്തരെ
താന്താങ്ങളുടെ സ്ഥാനത്തിൽ അനുഗ്രഹിച്ചു ഭാൎയ്യാ ഭൎത്താക്കന്മാ
രെ നിന്റെ സമാധാനത്താലെ തമ്മിൽ ചെൎത്തു കുട്ടികളെ വള
ൎത്തുവാനും സഹായിച്ചു വിധവമാരെയും അനാഥന്മാരെയും ര
ക്ഷിച്ചു ദരിദ്രന്മാരെ തൃപ്തിയാക്കി ദീനക്കാരെയും ആശ്വസിപ്പിച്ചു
നിന്റെ കരുണ രാവിലെ രാവിലെ പുതുതായും വിശ്വാസ്യത
വലിയതായും ഇരിക്കുന്നു എന്നും എല്ലാവരും അറിയെണ്ടതി
ന്നു നിന്റെ ജീവവചനത്താലെ സമീപമായി നില്ക്കെണമെ-
ഞങ്ങളുടെ ദിവസങ്ങൾ ഒരു നിരൂപണം പൊലെ വെഗം തി
കഞ്ഞു പൊകകൊണ്ടു ഞങ്ങൾ നിത്യകാലം മനസ്സിൽ വിചാ
രിക്കെണ്ടതിന്നു ജീവിതവൎഷങ്ങൾ കഴിഞ്ഞശെഷം ഞങ്ങ
ളുടെ ആത്മാക്കളെ കൈക്കൊണ്ടു ഞങ്ങളുടെ കൎത്താവായ യെ
ശുക്രിസ്തുമൂലം നിത്യരാജ്യത്തിൽ പാൎപ്പിക്കെണമെ ആ
മൻ

അപിഫനി എന്ന യെശുപ്രകാശദിനം

സൎവ്വശക്തിയുള്ള ദൈവമായ പിതാവെ നിന്റെ രക്ഷയു
ടെ പ്രകാശത്തിൻ ജനമായ ഇസ്രയെലിന്നു മാത്രമല്ല കൂരിരി [ 21 ] ട്ടിലുംമരണനിഴലിലുംഉഴന്നുനടക്കുന്നപുറജാതികൾ്ക്കുവെണ്ടി
യുംഉദിപ്പിച്ചതിനാൽഞങ്ങൾനിണക്ക സ്തൊത്രവും വന്ദനവും
ചെയ്യുന്നു—കരുണയും സത്യവുംകൊണ്ടുനിറഞ്ഞവനായി നിന്റെ
എകകുമാരനായ യെശുക്രിസ്തുവിങ്കൽഎല്ലാമനുഷ്യരെയുംപ്ര
കാശിപ്പിക്കുന്ന സത്യവെളിച്ചംവിളങ്ങുകകൊണ്ടുഅവങ്കലെവി
ശ്വാസത്തിലെക്കു നിയുക്തമ്മാരായഞങ്ങളുംപൂൎണ്ണമനസ്സാലെഅ
വനൊടുചെൎന്നു അവന്റെനാമം സന്തൊഷത്തൊടെ വൎണ്ണിച്ചും
അവന്റെ വിശുദ്ധസുവിശെഷവചനത്തെവിശ്വസ്തരായികാ
ത്തുകൊള്ളെണ്ടതിന്നുംനിൻകരുണയെധാരാളമായിഞങ്ങളി
ൽ വിളങ്ങിച്ചുതരെണമെഈദിവസത്തിലുംനിന്റെവചനം
കെൾ്ക്കുന്നവരെല്ലാവരും യെശുക്രിസ്തുവിൻ മുഖത്തിൽശൊഭി
ക്കുന്ന മഹത്വത്തെകാണെണ്ടതിന്നുംനിന്റെസാദൃശ്യംപ്രാപി
ക്കെണ്ടതിന്നും നിന്റെആത്മാവിനെഅയച്ചു ദയചെയ്യെ
ണമെ— കൎത്താവായദൈവമെഞങ്ങൾപാപമരണങ്ങളിൽ
നിന്നുതെറ്റിനിത്യരാജ്യത്തിൽനിന്റെതെജസ്സിനെകാ
ണുവൊളവും ജീവിതനാൾഒക്കയുംനിന്റെവെളിച്ചത്തിൽ
നടക്കെണ്ടതിന്നുനിന്റെസത്യവചനംഞങ്ങളുടെഉള്ളിൽസ്ഥാ
പിച്ചുകൊള്ളെണമെ ആമൻ

സൎവ്വശക്തനുംനിത്യദൈവവുമായവെളിച്ചത്തിൻപിതാവെസ
കലപൂൎണ്ണദാനങ്ങൾനിങ്കൽനിന്നുവരുന്നു—നീനിന്റെഎകകു
മാരനുംഎല്ലാമനുഷ്യരെപ്രകാശിപ്പിക്കുന്നവെളിച്ചവുംഞങ്ങ [ 22 ] ളുടെകൎത്താവുമായയെശുക്രിസ്തുവിനെൟലൊകത്തിലെക്കഅ
യച്ചുഎല്ലാജാതികളൊടുംഅറിയിച്ചു—നിന്റെസുവിശെഷവ
ചനത്താലെഞങ്ങളെയുംഇരിട്ടിൽനിന്നുനിന്റെപ്രകാശത്തി
ലെക്കുവിളിച്ചതിനാൽഞങ്ങൾനിന്നെപുകഴ്ത്തുന്നു—എല്ലാവരും
നിന്നെയുംനിന്റെപുത്രനായയെശുവിനെയുംഅറിയെണ്ടതി
ന്നുഈദിവ്യവെളിച്ചത്തെവിളങ്ങിച്ചു വിശ്വസ്തശുശ്രൂഷക്കാ
രെകൊണ്ടുലൊകാന്ധകാരത്തെനീക്കികളയെണമെ—നിന്റെ
ആത്മാവിനെസകലജഡത്തിമ്മെൽ‌പകൎന്നുഎല്ലാഹൃദയങ്ങ
ളെയുംതുറന്നുവരെണ്ടതിന്നുംസകലആത്മാക്കളുംജീവനെയും
ശുദ്ധിയെയുംആശ്വാസത്തെയുംപ്രാപിക്കെണ്ടതിന്നുംനി
ന്റെവചനത്തിന്നുവഴിയാക്കെണമെ—ലൊകരക്ഷിതാവാ
യയെശുവെവിളഭൂമിയിൽവെലക്കാരെഅയച്ചുഎല്ലാജാ
തികളുംമനസ്സുതിരിഞ്ഞുഇരിട്ടിൽനിന്നുവെളിച്ചത്തിലെക്കു
വരെണ്ടതിന്നുദൂതമ്മാരെനിയൊഗിച്ചുസകലബുദ്ധിമുട്ടുകളി
ലുംധൈൎയ്യംവൎദ്ധിപ്പിച്ചുംസൎവ്വസങ്കടങ്ങളിൽനിന്നുദ്ധരിച്ചും
അവരുടെവചനത്തിൽനിന്റെശക്തിയെനല്കിവിഗ്രഹാരാ
ധനഎങ്ങുംവീണുഎല്ലാജാതികളുംനിന്നെബഹുമാനിക്കെണ്ട
തിന്നുംദൂരസ്ഥതുരുത്തികളുംദെശങ്ങളുംനിന്റെകീൎത്തിയെ
അറിയെണ്ടതിന്നുആയുധംധരിച്ചുപൊരിന്നായിട്ടുവട്ടംകൂട്ടെ
ണമെ—യെശുക്രിസ്തുവിൻപിതാവെനിന്റെരാജ്യംവ
രെണമെസ്വൎഗ്ഗത്തിലെപ്പൊലെഭൂമിയിലുംനിന്റെഇഷ്ടംചെ
യ്യപ്പെടെണമെആമെൻ [ 23 ] ഗുദഫ്രൈദെയിഎന്നയെശുവിൻ

മരണദിനമായവെള്ളിയാഴ്ച

കൎത്താവായയെശുക്രിസ്തുവിനാൽഞങ്ങളുടെപിതാവായ
ദൈവമെഞങ്ങൾദൈവനീതിഅറിയെണ്ടതിന്നുനീനിന്റെ
എകകുമാരനെ ഞങ്ങൾ്ക്കുവെണ്ടിപാപമാക്കിയതകൊണ്ടുഇ
പ്പൊൾനിന്തിരുമുമ്പിൽവന്നുനിണക്കവന്ദനംചൊല്ലുന്നുദൈ
വദൂതരൊടുംസൎവ്വപരിശുദ്ധമ്മാരൊടുംകൂടഞങ്ങളുംനിണക്ക
യൊഗ്യമായസ്തുതികളെപാടെണ്ടതിന്നുനിന്റെനിത്യസ്നെഹ
ത്തിന്റെആഴംതെളിയിച്ചുതരെണമെ—ലൊകാപരാധ
ങ്ങളെനീക്കികളഞ്ഞദൈവത്തിൻകുഞ്ഞാടായയെശുവെനീ
കുരിശിലെമരണത്തൊളംഞങ്ങളെസ്നെഹിച്ചതിന്നുഞങ്ങളു
ടെഹൃദയങ്ങളെയുംജീവനെയുംഞങ്ങൾ്ക്കുള്ളതൊക്കെയുംനിണ
ക്കകാഴ്ചയായിട്ടുഎടുത്തുശുദ്ധീകരിക്കെണമെ—ഞങ്ങൾഇ
ന്നുംനിൻകുരിശിൻകീഴിൽവന്നുഅനുതാപംചെയ്തുവിശ്വ
സിക്കെണ്ടതിന്നുനീഞങ്ങളെഉണൎത്തിപാപപരിശാന്തിക്കായി
ട്ടുള്ളനിന്റെമരണശക്തിയെരുചിനൊക്കാതെഈസ്ഥലത്ത
നിന്നുപൊവാൻസമ്മതിക്കരുതെകൎത്താവായയെശുവെൟ
സമയത്തിലുംഞങ്ങളുടെഇടയിൽപാൎത്തുഞങ്ങളുടെആത്മ
രക്ഷെക്കായിനിന്റെസ്നെഹശക്തിയെമഹത്വപ്പെടുത്തെ
ണമെ ആമൻ [ 24 ] കരുണയുള്ളപിതാവായദൈവമെവിശ്വസിക്കുന്നവരിൽആ
രുംനശിച്ചുപൊകാതെഎല്ലാവൎക്കുംനിത്യജീവൻഉണ്ടാകെണ്ട
തിന്നുനീനിന്റെഎകജാതനായപുത്രനെമരണത്തിൽഎ
ല്പിച്ചതകൊണ്ടുഞങ്ങൾമുഴുമനസ്സാലെനിന്നെപുകഴ്ത്തുന്നുഞ
ങ്ങളുടെപാപങ്ങൾ്ക്കുവെണ്ടിഅവൻഗതസെമനെയിലുംഗൊ
ൽഗധാവിലുംദുഃഖിച്ചുവലഞ്ഞുഎന്നുവിചാരിച്ചുപാപത്തെ
വെറുത്തുനിണക്കിഷ്ടമായിനടക്കെണ്ടതിന്നുസഹായിക്കെ
ണമെന്നുഞങ്ങൾതാഴ്മയൊടുനിന്നൊടപെക്ഷിക്കുന്നു—അ
തെകൎത്താവെഞങ്ങൾ്ക്കുസമാധാനംവരെണ്ടതിന്നുശിക്ഷഅ
വന്റെമെൽഉണ്ടായിഅവന്റെഅടികളാൽഞങ്ങൾ്ക്കുരൊ
ഗശാന്തിവന്നുകരുണയുള്ളപിതാവെഞങ്ങളുടെഅപരാ
ധങ്ങളെവിചാരിയാതെഞങ്ങൾ്ക്കുവെണ്ടിതന്നെബലിഅൎപ്പി
ച്ചയെശുക്രിസ്തുഎന്നനിൻപരിശുദ്ധപുത്രനെഒൎത്തുഞങ്ങ
ളെനൊക്കിനീതിമാമ്മാരാക്കെണമെ—അവന്റെമരണത്തി
ൽനിന്റെഅളവില്ലാത്തസ്നെഹംകാണെണ്ടതിന്നുസ്നെഹമി
ല്ലാത്തഞങ്ങളുടെഹൃദയങ്ങളെജീവിപ്പിച്ചുപൂൎണ്ണമനസ്സാ
ലെനിന്നെയുംസ്നെഹിക്കെണ്ടതിന്നുകരുണനല്കെണമെ—ഒ
രാധാരമില്ലാത്തപാപിഷ്ഠരായഞങ്ങൾ്ക്കുവെണ്ടികുരിശിൽ
ന്നിന്നുമരിച്ചയെശുവെനിന്റെകഷ്ടമരണങ്ങളെഎപ്പൊഴും
അനുതാപവിശ്വാസങ്ങളൊടുംകൂടവിചാരിച്ചുസൎവ്വദുഃ
ഖങ്ങളിലുംനിൻകുരിശിങ്കീഴെഒരുസങ്കെതസ്ഥലംകാ [ 25 ] ണെണ്ടതിന്നുവഴിയെകാണിച്ചുദിവ്യമഹാചാൎയ്യനായിനിത്യം
പിതാവിനൊടുഞങ്ങൾ്ക്കുവെണ്ടിക്ഷമയപെക്ഷിച്ചരുളെണമെ–
പ്രിയരക്ഷിതാവെഞങ്ങൾനിന്റെപരിശുദ്ധബലിയാൽ
പാപപരിഹാരംപ്രാപിച്ചവരെന്നുജീവപൎയ്യന്തംവിശ്വസി
ക്കെണ്ടതിന്നുസഹായംചെയ്തുനിവൃത്തിയായിഎന്നനിന്റെവച
നംകൊണ്ടാശ്വസിപ്പിച്ചുഞങ്ങളുടെജഡത്തെരാഗമൊഹാദി
കളൊടുംകൂടകുരിശിൽതറച്ചുശരീരത്തിലുംആത്മാവിലുംനി
ന്നെമഹത്വപ്പെടുത്തെണ്ടതിന്നുനിന്റെആത്മാവുകൊണ്ടുപ്രാ
പ്തിവരുത്തിനിന്റെനാമംനിമിത്തംഉപദ്രവംസഹിപ്പാൻത
ക്കവിശ്വാസംനല്കിഒടുക്കംഎല്ലാവരെയുംനിന്റെമഹത്വ
ത്തിൽപ്രവെശിപ്പിച്ചുജീവകിരീടംധരിപ്പിക്കെണമെന്നു
ഞങ്ങൾനിന്തിരുരക്തംമൂലമായിനിന്നൊടുഅപെക്ഷി
ക്കുന്നു ആമൻ

പരിശുദ്ധനുംകരുണയുള്ളദൈവമായപിതാവെദുഷ്ടന്റെ
മരണംഅല്ലഎല്ലാവരുംഅനുതാപംചെയ്തുജീവിക്കെണ്ടതി
ന്നുനീആഗ്രഹിച്ചതകൊണ്ടുനിന്റെഎകകുമാരനായയെശു
വിനെവിചാരിയാതെഎല്ലാവരുടെപാപങ്ങൾ്ക്കുംവെണ്ടിമര
ണത്തൊളംതാഴ്ത്തിഎല്പിച്ചതിനാൽനിന്റെപരിശുദ്ധനാമ
ത്തിനുഎന്നെക്കുംമഹത്വവുംസ്തൊത്രവുംവരെണമെ—പുതി
യനിയമത്തിന്റെമദ്ധ്യസ്ഥനായിരിക്കുന്നയെശുവെനിന്റെ
കഷ്ടാനുഭവമരണങ്ങളെക്കൊണ്ടുഇന്നുഞങ്ങളെപൊടി [ 26 ] യൊളംതാഴ്ത്തെണമെഞങ്ങളുടെഅതിക്രമങ്ങളാൾഈകഷ്ട
ഭാരംനിമ്മെൽവന്നുഞങ്ങൾ്ക്കുസമാധാനംവരെണ്ടതിന്നുശിക്ഷ
നിമ്മെൽഉണ്ടായിഎന്നുഞങ്ങൾഒരുനാളുംമറക്കരുതെപ്രിയ
മുള്ളയെശുവെനിന്റെമരണംഞങ്ങൾ്ക്കുജീവനായുംനിന്റെ
നീതിഞങ്ങൾ്ക്കുരക്ഷയായുംനിന്റെമൃത്യുഭയംഞങ്ങൾ്ക്കജയ
മായുംനിത്യസമാധാനമായുംഇരിക്കെണമെ—ഇന്നുമുതൽ
ഞങ്ങളുടെപഴയമനുഷ്യൻനിന്നൊടുകൂടകുരിശിൽതറച്ചു
മരിച്ചുനിന്നൊടുകൂടപുനൎജ്ജീവങ്കലെക്കഎഴുനീറ്റുവാ
ഴെണ്ടതിന്നുംനിന്റെആത്മശക്തികൊണ്ടുഞങ്ങളെഉത്സാഹി
പ്പിച്ചുനിൻജീവന്റെഐക്യതയിലെക്കമരണത്തൊളം
നീഞങ്ങളെസ്നെഹിച്ചസ്നെഹംഎല്ലാവരിലുംസൃഷ്ടിച്ചുവിശ്വാ
സക്ഷമകളൊടെനിൻകുരിശിനെഎടുത്തുനിന്നെപിന്തുട
രെണ്ടതിന്നുസഹായമായിനില്ക്കെണമെകൎത്താവായയെശു
വെനീപിതാവിങ്കൈയിൽആത്മാവിനെഏല്പിച്ചതപൊ
ലെഞങ്ങളുംനിന്റെരക്ഷയിൽആശ്രയിച്ചുഞങ്ങളുടെആ
ത്മാക്കളെദെഹിദെഹങ്ങളൊടുംകൂടനിൻസൎവ്വശക്തിയുള്ള
കൈയിൽസന്തൊഷത്തൊടെഎല്പിക്കുന്നുദൂരത്തുള്ളവ
രുംപാപരക്ഷയിലുംനിൻകരുണാമഹത്വത്തിലുംസുഖി
ച്ചുപാൎക്കെണ്ടതിന്നുനിന്റെകഷ്ടമരണങ്ങൾഎല്ലാജാ
തികൾ്ക്കുംദൈവശക്തിയാലുംസന്ധിവൎത്തമാനമായുംവരെ
ണമെ—നീനിന്റെരക്തംവിലയാക്കിഞങ്ങളെവാങ്ങിയ
തകൊണ്ടുപുകഴ്ചബഹുമാനങ്ങളുംഗൌരവശക്തികളും [ 27 ] സദാകാലംധരിച്ചുവാഴെണമെ ആമൻ
ഈസ്തർഎന്ന‌യെശുവിന്റെപുനരു
ത്ഥാനദിവസം

ദൈവമെനിന്റെപുത്രനായയെശുക്രിസ്തുവിനെമരണത്തി
ൽനിന്നുഉയിൎപ്പിച്ചുഞങ്ങൾ്ക്കുനിത്യപ്രായശ്ചിത്തംഉണ്ടാക്കിയ
തിനാൽനിന്റെജനംൟദിവസത്തിൽസന്തൊഷിച്ചുനി
ന്നെപുകഴ്ത്തുന്നുമനുഷ്യരിലെമഹാകരുണയാൽനീനിന്റെപ്രി
യപുത്രനെകുരിശിലെമരണത്തിൽഎല്പിച്ചുഞങ്ങളുടെഅ
ക്രമങ്ങൾനിമിത്തംഅവൻമുറിയെറ്റുഞങ്ങളുടെപാപങ്ങൾ
നിമിത്തംനുറുങ്ങിയവനുമായിരുന്നുതന്റെജീവനെപാ
പശാന്തിക്കായി ബലിഅൎപ്പിച്ചശെഷംനീഅവനെആടുക
ളുടെപ്രധാനഇടയനാക്കിമൂന്നാംദിവസംമരിച്ചവരിൽനി
ന്നുഎഴുനീല്പിച്ചുഅതിനാൽകൎത്താവെനിന്റെപരിശുദ്ധമ്മാ
ർഇന്നുസന്തൊഷസ്തുതികളൊടുകൂടനിന്തിരുമുമ്പിൽകൂടിവ
ന്നുനിന്റെകീൎത്തിയെഘൊഷിപ്പിച്ചറിയിക്കുന്നു—ഞങ്ങൾക്ക
വെണ്ടിതന്നെതാൻബലിയായികൊടുത്തവസഹആടാകു
ന്നക്രിസ്തുദൈവശക്തിയാൽശവക്കുഴിയിൽനിന്നെഴുനീ
റ്റുമരണത്തെജയിച്ചുനിത്യനായിജീവിക്കയുംചെയ്യുന്നു
വീട്ടുപണിക്കാർനിസ്സാരമെന്നുവിചാരിച്ചുതള്ളിയകല്ലമൂ
ലക്കല്ലായ്തീൎന്നുഇതുകൎത്താവിനാൽഉണ്ടായിനമ്മുടെകണ്ണുക [ 28 ] ളിൽ ആശ്ചൎയ്യമായിതൊന്നുന്നുകൎത്താവുഈദിവസംഉ
ണ്ടാക്കിയതകൊണ്ടുവരുവിൻനാമുംസന്തൊഷിച്ചാനന്ദിക്ക–
ദൈവംനമ്മെക്രിസ്തുവിനൊടുകൂടഎഴുനീല്പിച്ചുസ്വൎഗ്ഗീയസ്ഥ
ലങ്ങളിൽപാൎപ്പിക്കയുംചെയ്തു—ഹല്ലെലൂയാകൎത്താവായദൈവ
മെഞങ്ങളുടെവന്ദനകാഴ്ചകളെകൈക്കൊള്ളെണമെഞങ്ങ
ൾഅപെക്ഷിച്ചുതിരിച്ചറിയുന്നതിൽഅധികംചെയ്വാൻശ
ക്തനാകകൊണ്ടുനിന്റെപുത്രനായയെശുവിനെജീവിപ്പി
ച്ചുമഹത്വത്തിന്റെവലത്തഭാഗത്തിൽനിൎത്തിയബലത്താ
ലെഞങ്ങളെയുംപരിപാലിച്ചനുഗ്രഹിക്കെണമെ ക്രിസ്തുയെ
ശുവിലുള്ളസഭ‌യാൽനിന്തിരുനാമത്തിന്നുബഹുമാനവുംസ്തൊ
ത്രവുംഎന്നെന്നെക്കുംവരെണമെ ആമൻ

പരിശുദ്ധനുംജീവനുമായിരിക്കുന്നദൈവമെആനന്ദസ്തൊ
ത്രങ്ങളൊടുകൂടഞങ്ങൾഇന്നുനിന്റെകൃപാസനംഅടുത്തുനി
ന്റെപുത്രനുംഞങ്ങളുടെകൎത്താവുമായിരിക്കുന്നയെശുവിനെ
ബഹുമാനവുംതെജസ്സുംകൊണ്ടുകിരീടംധരിപ്പിച്ചുഅവ
ന്റെഉപദെശവാഗ്ദത്തങ്ങളെനിവൃത്തിച്ചുഅവനാൽജീവ
നെയുംനാശമില്ലായ്മയെയുംപ്രകാശിപ്പിച്ചുവരുത്തിയതിനാ
ൽനിന്നെപുകഴ്ത്തുന്നുഞാൻജീവിക്കുന്നുനിങ്ങളുംജീവിക്കും
എന്നുംഞാൻഇരിക്കുന്നഇടത്തഎന്റെശുശ്രൂഷക്കാരനുമി
രിക്കുംഎന്നുംഅവന്റെവചനങ്ങളെഞങ്ങൾമുറുകപ്പിടി
ച്ചുവിശ്വസിക്കുന്നുപാപമയക്കത്തിൽനിന്നുണൎന്നുഎഴുനീറ്റ [ 29 ] വിശ്വാസസ്നെഹത്തിലുംനിലനിന്നുസ്വൎഗ്ഗാനുഭൊഗങ്ങളെ
കാംക്ഷിച്ചുപുനൎജ്ജാതമ്മാരായിനടക്കെണ്ടതിന്നുഞങ്ങളെഉ
ണൎത്തിച്ചുത്സാഹിപ്പിച്ചുമരണനെരത്തിലുംഞങ്ങൾ്ക്കുഭയംവരാ
തിരിപ്പാൻഐഹികമൊഹങ്ങളെയുംമറ്റുംഞങ്ങൾ്ക്കുഅയൊ
ഗ്യമായതൊക്കയുംവിട്ടൊഴിഞ്ഞിരിക്കെണ്ടതിന്നുസഹായം
ചെയ്യെണമെപ്രിയപിതാവെസഭയുടെശിരസ്സാകുന്നനി
ന്റെപുത്രനിൽഞങ്ങളെല്ലാവരുംജീവനുള്ളഅവയവങ്ങ
ളായിരുന്നുവരുവാനുള്ളനിത്യമഹത്വത്തിൽഅവനൊടു
കൂടവസിക്കെണ്ടതിന്നുനിൻപ്രവൃത്തിയെഞങ്ങളിൽനിവൃ
ത്തിച്ചുകൊണ്ടിരിക്കെണമെ ആമൻ

ജീവപ്രഭുവായിരിക്കുന്നയെശുക്രിസ്തുവെ—നീനിന്റെമഹത്വ
മുള്ളപുനരുത്ഥാനംകൊണ്ടുമരണത്തെജയിച്ചുസ്വൎഗ്ഗവാതിൽ
തുറന്നുവിശ്വാസികൾ്ക്കദിവ്യനീതിയെയുംനിത്യജീവനെയും
വീണ്ടുംവരുത്തിയതിനാൽസൎവ്വലൊകത്തിൽനിന്നുംനിണ
ക്കബഹുമാനവുംസ്തൊത്രവുംഉണ്ടായ്വരെണമെൟസദ്വൎത്ത
മാനംഞങ്ങളെല്ലാവരുടെഹൃദയങ്ങളിൽഉറപ്പിച്ചുഅനുഗ്ര
ഹിക്കെണമെജീവനെധൎമ്മത്തിലുംകഷ്ടമരണങ്ങളിലുംപാ
പമരണപാതാളങ്ങൾ്ക്കഞങ്ങളുടെമെൽഅധികാരമില്ലഎ
ന്നുനിശ്ചയംവരുത്തിനിന്നൊടുകൂടജീവിച്ചെഴുനീറ്റുനി
ത്യജീവൊദയത്തൊളംനടക്കെണ്ടതിന്നുഞങ്ങൾപഴയമനു
ഷ്യനെമൊഹരാഗാദികളൊടെഅടക്കികുരിശിൽതറ [ 30 ] തറപ്പാന്തക്കവണ്ണംനിൻജീവന്റെപുതുക്കത്താൽസഹായി
ക്കെണമെപ്രിയരക്ഷിതാവെസകലവിരൊധങ്ങളെനിന്നാ
ൽജയിച്ചുഎല്ലാപരിശുദ്ധമ്മാരൊടുംകൂടകെട്ടുമുഷിഞ്ഞുവാടി
പ്പൊകാത്തതുംസ്വൎഗ്ഗത്തിൽസൂക്ഷിച്ചുവെച്ചതുമായഅവകാ
ശംഅനുഭവിപ്പാൻവരെണ്ടതിന്നുനിന്റെസഭയെസത്യത്തി
ന്റെഅടിസ്ഥാനമാകുന്നപുനരുത്ഥാനത്തിങ്കലെവിശ്വാ
സത്തിൽഉറപ്പിച്ചുഅവസാനത്തൊളംപരിപാലിക്കെണ
മെ ആമൻ

പ്രിയപിതാവായദൈവമെനിന്റെഎകപുത്രനായയെശു
വിന്റെമരണംകൊണ്ടുനീഞങ്ങളുടെമരണത്തെജയിച്ചുഅ
വന്റെപുനരുത്ഥാനംകൊണ്ടുഞങ്ങൾ്ക്കുകുറ്റമില്ലായ്മയെയുംനി
ത്യജീവനെയുംവീണ്ടുംവരുത്തിപിശാചിന്റെഅധികാര
ത്തിൽനിന്നുഞങ്ങളെമൊചിച്ചുനിന്റെനിത്യരാജ്യത്തിൽ
വസിക്കെണ്ടതിന്നുവഴികാണിച്ചതഞങ്ങൾപൂൎണ്ണമനസ്സു
കൊണ്ടുവിശ്വസിച്ചുനിൻപുത്രന്റെപുനാരുത്ഥാനശക്തിവരി
ച്ചുപാപമയക്കത്തിൽനിന്നുണൎന്നുജീവന്റെപുതുക്കത്തിൽനട
ക്കെണ്ടതിന്നുസഹായിക്കെണമെ—പ്രിയപിതാവെഞങ്ങ
ളുടെതലവനായിക്രിസ്തുമരണത്തിൽനിന്നുണൎന്നെഴുനീറ്റ
പ്രകാരംഅവന്റെഅവയവങ്ങളാകുന്നഞങ്ങളുംശവക്കു
ഴിയിൽവസിക്കാതെഒടുക്കത്തെദിവസംജീവിച്ചെഴുനീറ്റു
അവനൊടുകൂടനിത്യമഹത്വത്തിൽകടന്നുപാൎക്കുംഎന്നുസ്ഥി [ 31 ] രവിശ്വാസംജനിപ്പിക്കെണമെ—മരണത്തെഭയപ്പെടാ
തെഞങ്ങളുടെശരീരങ്ങളുടെപുനരുത്ഥാനത്തിന്നായിസ
ന്തൊഷത്തൊടെകാത്തുകൊള്ളെണ്ടതിന്നുഉയിൎത്തെഴുനീല്പുംജീ
വനുമാകുന്നനിന്റെപുത്രങ്കലെവിശ്വാസംഞങ്ങൾ്ക്കുഅവസാ
നത്തൊളംഉറപ്പിച്ചുംവൎദ്ധിപ്പിച്ചുംകൊണ്ടിരിക്കെണമെ
ആമൻ

അസ്സഞ്ചൻഎന്നയെശുവിന്റെ

സ്വൎഗ്ഗാരൊഹണദിവസം

സൎവ്വശക്തദൈവമായകൎത്താവെനിന്നെസ്തുതിപ്പാനുംഞങ്ങളു
ടെരക്ഷിതാവായയെശുക്രിസ്തുവിന്റെസ്വൎഗ്ഗാരൊഹണംനി
മിത്തംനിന്തിരുമുമ്പിൽസന്തൊഷിപ്പാനുംഞങ്ങൾകൂടിവന്നി
രിക്കുന്നുസകലത്തിലുംനിന്നെഅനുസരിച്ചുകുരിശിലെമര
ണത്തൊളംഅധീനനായിപാൎത്തശെഷംനീഅവനെഉയ
ൎത്തിസകലത്തിന്റെമെലായനാമവുംകൊടുത്തുസ്തൊത്രവും
ബഹുമാനവുംകൊണ്ടുകിരീടംധരിപ്പിച്ചുസകലവുംഅവ
ന്റെകാല്ക്കീഴാക്കിനിന്റെവലങ്കൈതെജസ്സിങ്കൽഅവനെ
പാൎപ്പിക്കയുംചെയ്തു–കൎത്താവായയെശുവെനീനിന്റെരാജ്യം
അടക്കിനിത്യവാതിലുകൾതുറന്നുനിന്റെരാജ്യംക്ഷയിച്ചുപൊ
കാത്തതുംനീമഹത്വത്തിന്റെരാജാവുമാകുന്നുനീഇപ്പൊൾഅ
തിപരിശുദ്ധസ്ഥലത്തവസിച്ചുപിതാവിന്റെസന്നിധാനത്തിങ്ക [ 32 ] ൽഞങ്ങളുടെ കാൎയ്യാദികളെനടത്തുന്നമഹാചാൎയ്യനാകുന്നു–
സ്വൎഗ്ഗത്തിലുംഭൂമിയിലുംസകലവുംനിണക്കഎല്പിക്കപ്പെട്ടി
രിക്കകൊണ്ടുനീനിണക്കുള്ളവരെസകലആപത്തിൽനി
ന്നുംഉദ്ധരിച്ചുനിത്യജീവങ്കലെക്കവരുത്തെണ്ടതിന്നുപ്രാ
പ്തിയുള്ളവനാകുന്നുനിൻസ്വൎഗ്ഗാരൊഹണത്തിന്റെഫല
ങ്ങളെഞങ്ങൾ്ക്കുംനല്കിനിൻപരിശുദ്ധാത്മാവിന്റെദാനം
കൊണ്ടുഞങ്ങളുടെഹൃദയങ്ങളെനിറെക്കെണമെനിന്റെമര
ണവുംസ്വൎഗ്ഗാരൊഹണവുംകൊണ്ടുഞങ്ങൾ്ക്കായിസ്വൎഗ്ഗംതുറ
ന്നശെഷംഞങ്ങൾ പലവിധമായഅതിക്രമങ്ങളെകൊണ്ടു
അതിനെഅടെക്കാതെമെലുള്ളതിനെമാത്രംഅന്വെഷി
ച്ചുശുദ്ധവിചാരങ്ങളുംപ്രാൎത്ഥനാഗ്രഹങ്ങളുംകൊണ്ടുനിന്നൊ
ടുചെൎന്നിരിക്കെണ്ടതിന്നുസഹായിക്കെണമെനീന്യായാധി
പതിയായിവന്നുഞങ്ങളെശവക്കുഴികളിൽനിന്നുവിളിക്കു
മ്പൊൾഞങ്ങൾസന്തൊഷത്തൊടെകെട്ടുനിന്നെഎതിരെല്ക്കെ
ണ്ടതിന്നുഞങ്ങൾപരദെശികളായിഇഹലൊകത്തിൽപാൎക്കു
ന്നദിവസങ്ങൾഎല്ലാംനീഞങ്ങളെകടാക്ഷിച്ചുകൊണ്ടിരി
ക്കെണമെ—ഞങ്ങളെനിണക്കസദൃശമ്മാരായിസ്വൎഗ്ഗീയയരു
ശലെമിൽഎത്തിച്ചുപൂൎണ്ണനീതിമാമ്മാരുടെസഭയിൽ
ചെൎത്തുനിന്നെയുംപിതാവിനെയുംസ്തുതിക്കെണ്ടതിന്നുഎല്ലാ
വൎക്കും കരുണയാലെതുണയായിനില്ക്കെണമെ ആമൻ

ഞങ്ങളുടെരക്ഷിതാവായയെശുവെഇന്നുഞങ്ങൾനിന്റെ [ 33 ] മഹത്വമുള്ളസ്വൎഗ്ഗാരൊഹണംഒൎത്തുസന്തൊഷിച്ചുദൈവത്തി
ന്റെവലത്തുഭാഗത്തിലിരുന്നുസ്വൎഭൂമികളിലുംവാഴുന്ന
രാജാവായനിന്നെവന്ദിക്കയുംചെയ്യുന്നു—കുരിശിലെമരണമാ
കുന്നമരണത്തൊളംനീഅധീനനായിഅനുസരിച്ചതകൊണ്ടു
ദൈവംനിന്നെഅത്യന്തംഉയൎത്തിസ്വൎഗ്ഗത്തിലുംഭൂമിയിലുംഭൂമി
ക്കകീഴിലുമുള്ളവറ്റിന്റെമുഴങ്കാലൊക്കയുംമടങ്ങെണ്ടുന്നതുംനാ
വൊക്കയുംയെശുക്രിസ്തുകൎത്താവാകുന്നുഎന്നുപിതാവിന്റെ
മഹത്വത്തിന്നായിഅനുസരിച്ചുപറയെണ്ടുന്നതുംസകലനാമത്തി
ന്നുംമെലായനാമത്തെനിണക്കനല്കുകയുംചെയ്തു—നീഇപ്പൊ
ൾമഹത്വംതികഞ്ഞവനുംനിന്നെഅനുസരിക്കുന്നവൎക്കെല്ലാവ
ൎക്കുംനിത്യജീവന്റെകാരണവുമായിസ്വൎഗ്ഗവാതിൽതുറന്നു
പിതാവിന്റെഭവനത്തിൽഞങ്ങൾ്ക്കുംഒരുസ്ഥലംയത്നമാക്കി
ശത്രുക്കൾഒക്കയുംനിണക്കപാദപീഠമായിവന്നുവിശ്വാസി
കൾഎല്ലാവരുംസ്വൎഗ്ഗീയമഹത്വംഅനുഭവിപ്പൊളവുംവാണു
കൊണ്ടുമിരിക്കുന്നു പ്രിയരക്ഷിതാവെനീപിതാവിന്റെഇഷ്ടം
അനുസരിച്ചുകഷ്ടമരണങ്ങളെകൊണ്ടുനിണക്കമഹത്വംവരു
ത്തിയതപൊലെഞങ്ങളുംസകലത്തിലുംവിശ്വസ്തരായിനടന്നു
നിത്യജീവനെപ്രാപിക്കെണ്ടതിന്നുഅനുസരണമുള്ളമനസ്സി
നെജനിപ്പിക്കെണമെഞങ്ങളുടെബലഹീനങ്ങളിൽനീശ
ക്തനായിരുന്നുഐഹികദുഃഖകഷ്ടങ്ങളിൽസഹായിച്ചുലൊ
കാവസാനത്തൊളംനീഞങ്ങളൊടുകൂടഉണ്ടെന്നുംനിന്റെകൈ
യിൽനിന്നുഞങ്ങളെപറിച്ചുകളവാൻആൎക്കുംകഴികയില്ലെന്നും [ 34 ] സ്ഥിരവിശ്വാസംവരുത്തെണമെ—ഞങ്ങൾജഡത്തിന്റെ
മലിനതയെനീക്കികളഞ്ഞുസ്വൎഗ്ഗീയവിളിയെകെട്ടനുസരി
ച്ചുനീന്യായാധിപതിയായിവരുംകാലംനിന്നൊടുകൂടനിത്യ
മഹത്വത്തിൽപ്രവെശിപ്പാന്തക്കവണ്ണംയൊഗ്യമ്മാരാ
യികാണപ്പെടെണ്ടതിന്നുനിന്റെരക്തംമൂലംസഹായിച്ചു
കൊണ്ടിരിക്കെണമെ ആമൻ

പെന്തകൊസ്തഎന്നഅപ്പൊസ്തലരുടെ

ആത്മാഭിഷെകദിവസം

നമ്മുടെകൎത്താവായയെശുക്രിസ്തുവിന്റെപിതാവുംസൎവ്വശ
ക്തനുമായദൈവമെ—നീനിന്നെപ്രിയപുത്രനായയെശു
മുഖാന്തരംഞങ്ങളൊടറിയിച്ചുനിന്റെമഹത്വത്തിന്നുയൊ
ഗ്യന്മാർഎന്നവിചാരിച്ചതകൊണ്ടുനിണക്കസ്തുതിയുംമ
ഹത്വവുംബഹുമാനവുംഭവിക്കെണമെ—സൎവ്വവിശ്വാസിക
ളിലുംസഹവാസംചെയ്യെണ്ടതിന്നുനിന്റെപുത്രനായയെശുവി
ന്റെനാമത്തിൽപരിശുദ്ധാത്മാവിനെഅയച്ചതനിമി
ത്തംഞങ്ങൾപ്രത്യെകംൟദിവസത്തിൽനിന്നെസ്തുതി
ക്കുന്നു–അവന്റെശക്തിയാലെഞങ്ങളുടെഹൃദയങ്ങളി
ൽവ്യാപരിച്ചുംഞങ്ങളുടെവിളിയെയുംതെരിഞ്ഞെടുപ്പി
നെയുംസ്ഥിരീകരിച്ചുംഞങ്ങളുടെനടപ്പിനാൽനിണക്കമ
ഹത്വംവരുത്തെണ്ടതിന്നുകരുണനല്കെണമെ—സത്യവെ [ 35 ] ളിച്ചത്തിന്റെആത്മാവെ—ഞങ്ങളെയുമ്പൂൎണ്ണസത്യത്തിങ്ക
ലെക്കുവഴിനടത്തിഹൃദയത്തിലെഅന്ധകാരംനീക്കിആത്മാ
ക്കളിലുംനിൻപ്രകാശംഉദിപ്പിക്കെണമെ—പ്രാൎത്ഥനാപെ
ക്ഷകളുടെആത്മാവെ—ഞങ്ങൾഉചിതപ്രാൎത്ഥനകഴിക്കെ
ണ്ടതിന്നുതുണെച്ചു‌പിതാവിന്റെസന്നിധിയിൽഉച്ചരിപ്പാൻ
കഴിയാത്തഞരക്കങ്ങളെകൊണ്ടുഞങ്ങളുടെപക്ഷമായിനി
ല്ക്കെണമെ—ശക്തിയുടെആത്മാവെ—പരീക്ഷകളിൽസ്ഥിര
മായിനില്ക്കെണ്ടതിന്നുബലംനല്കിഗുണംഉള്ളതിനെഇഛ്ശി
പ്പാനുംനിവൃത്തിപ്പാനുംപ്രാപ്തിഎറ്റവുംതരെണമെ—ശുദ്ധീ
കരണത്തിന്റെആത്മാവെ—ഞങ്ങളെമുഴുവനുംവിചാരാഗ്ര
ഹങ്ങളുംകൂടെനിൎമ്മലന്മാരാക്കിനീവിളിച്ചാക്കിയസ്ഥാന
ത്തിൽഒരൊരുത്തൻനിന്റെനിയൊഗപ്രകാരംനടക്കെണ്ട
തിന്നുവിശ്വസ്തന്മാർആക്കെണമെ—കൃപയുള്ളആശ്വാസപ്ര
ദനെ—എന്നുംഞങ്ങളിൽവാസംചെയ്തുദുഃഖദീനങ്ങളിൽ
ആശ്വസിപ്പിച്ചുഹൃദയംപൂൎണ്ണസന്തൊഷംകൊണ്ടുനിറയുമാറാ
ക്കെണമെ—സമാധാനത്തിന്റെആത്മാവെ—ഞങ്ങളിലും
ക്ഷമാസമാധാനസ്നെഹസ്വഭാവങ്ങളെജനിപ്പിച്ചുവൎദ്ധിപ്പി
ക്കെണമെ—പരിശുദ്ധാത്മാവെ—പണ്ടെഅപ്പൊസ്തലന്മാരിൽ
പൂൎണ്ണശക്തിയൊടുഇറങ്ങിവന്നതപൊലെഞങ്ങളിലുംവ
ന്നുശുദ്ധവിചാരങ്ങളുംസത്യസ്നെഹവുംപ്രാൎത്ഥനയിൽഉ
ത്സാഹവുംസ്തുതിസന്തൊഷങ്ങളുംനിൻപരിശുദ്ധാഗ്നിയാ
ലെജ്വലിപ്പിച്ചുപുതിയജീവശക്തികൊണ്ടുംദിവ്യവരങ്ങ [ 36 ] ൾകൊണ്ടുംനിറെച്ചുഞങ്ങൾദൈവപുത്രന്മാരാകുന്നുഎന്നസാ
ക്ഷ്യം തന്നരുളെണമെ—ഹാദൈവമെ—ഞങ്ങളെതിരുമു
മ്പിൽനിന്നു തള്ളാതെയുംനിന്റെആത്മാവെഞങ്ങളിൽ
നിന്നുഎടുക്കാതെയുംനിന്റെ ആത്മാവിന്നുവസിപ്പാൻഞ
ങ്ങളെശുദ്ധാലയങ്ങൾആക്കിഅവന്റെ സഹായത്താൽഎ
പ്പൊഴുംസന്തൊഷിക്കെണമെ—ഞങ്ങളുടെ സഞ്ചാരദിവ
സങ്ങൾകഴിഞ്ഞശെഷംനിന്റെആത്മാവുഞങ്ങളിൽ വസി
ക്കകൊണ്ടുഞങ്ങളുടെഹീനശരീരങ്ങളെയുംജീവിപ്പിക്കും
എന്നറിഞ്ഞുആശ്വാസത്തൊടെനിൎഭയരായിമരിപ്പാൻഞ
ങ്ങളുടെ കൎത്താവായയെശുക്രിസ്തുമൂലംകരുണനല്കെണ
മെ ആമൻ

ക്രിസ്തുയെശുവിൽകരുണയുള്ളപിതാവെആദ്യശിഷ്യ
ന്മാരിൽനീനിന്റെ ആത്മാവിനെപകൎന്നപ്രകാരംഞങ്ങ
ൾ്ക്കുംസൎവ്വപുത്രന്മാൎക്കുംമഹാകരുണയാലെ ചെയ്യുംഎന്നുവി
ശ്വസിച്ചുസ്തുതിസന്തൊഷങ്ങളൊടെഞങ്ങൾ നിന്തിരുമുമ്പി
ൽ കൂടി വന്നിരിക്കുന്നു—യാചിക്കുന്നവൎക്കെല്ലാവൎക്കും നിന്റെ
ആത്മാവിനെതരുംഎന്നുയെശുമുഖെനവാഗ്ദത്തംചെയ്തു
വല്ലൊ ഇതാഞങ്ങളുംനിൻസന്നിധാനത്തിൽവന്നുനിന്നു
നിന്റെ പുത്രനായയെശുക്രിസ്തുമൂലംവിശിഷ്ടദാനമാകുന്ന
പരിശുദ്ധാത്മാവിനെ തരെണമെന്നുനിന്നൊടുഅപെക്ഷി
ക്കുന്നുൟആശ്വാസപ്രദനെകൊണ്ടു ഞങ്ങളിൽശക്തി [ 37 ] യുംസന്തൊഷവുംജനിപ്പിച്ചുമരണപൎയ്യന്തംഞങ്ങളെനെർവ
ഴിയിൽനടത്തി ആശ്വസിപ്പിച്ചുഞങ്ങൾദൈവപുത്രന്മാരാ
കുന്നുഎന്നസാക്ഷിയുംഉറപ്പിച്ചുഅബ്ബാപിതാവെഎന്നും
ധൈൎയ്യത്തൊടെവിളിക്കെണ്ടതിന്നുഅധികാരവുംനല്കെണമെ—
കൎത്താവായയെശുവെസൎവ്വജനങ്ങളൊടുംനിന്റെരക്ഷ
യെഅറിയിക്കെണ്ടതിന്നുഅപ്പൊസ്തലന്മാരെപരിശുദ്ധാത്മാ
വിനെകൊണ്ടുഅഭിഷെകംചെയ്തിട്ടുപാപപരിശാന്തിയെ
പ്രസിദ്ധമാക്കുന്നവെലെക്കായിനീനിയൊഗിച്ചയച്ചുഅവ
ർആത്മശക്തിയൊടെസൎവ്വജാതികളുടെഇടയിൽസുവി
ശെഷവചനത്തിന്നുസാക്ഷിഅകളായിനിന്നുശുദ്ധനടപ്പുകൊ
ണ്ടുംസഹിച്ചകഷ്ടമരണങ്ങളെകൊണ്ടുംഅതിന്നുമുദ്രഇട്ടതി
നാൽഞങ്ങൾൟദിവസത്തിൽമനഃപ്പൂൎവ്വമായിനിന്നെപു
കഴ്ത്തുന്നുനിന്റെവചനവ്യാപാരംഞങ്ങളുടെഹൃദയങ്ങളിലും
സാധിപ്പിച്ചുഅതുനിന്റെവായിലെശബ്ദംതന്നെഎന്നുവി
ശ്വസിച്ചുതാല്പൎയ്യത്തൊടെഅനുസരിക്കെണ്ടതിന്നുകരുണന
ല്കെണമെപിതാവിൽനിന്നുംപുത്രങ്കൽനിന്നുംപുറപ്പെടുന്നപ
രിശുദ്ധാത്മാവെനിന്റെവെളിച്ചത്താൽഞങ്ങളെപ്രകാശി
പ്പിച്ചുവെളിച്ചത്തിന്റെമക്കളായിചമെക്കെണമെഇടവി
ടാതെപ്രാൎത്ഥിച്ചുംഭയഭക്തിയൊടെനടന്നുംവചനപ്രവൃത്തി
കളാൽപിതാവിന്നുമഹത്വംഉണ്ടാക്കെണ്ടതിന്നുഉപദെശിക്കെ
ണമെ—ഞങ്ങളുടെഇഷ്ടംമുഴുവനുംആന്തരങ്ങളൊടുംകൂട
ശുദ്ധീകരിച്ചുലൊകമാംസെഛ്ശകളെമുടിച്ചുഹൃദയങ്ങൾ [ 38 ] നിണക്കസത്യവാസസ്ഥലമാക്കിഒരുക്കെണമെ—ശാഠ്യാ
നുസരണക്കെടുകളാൽനിന്നെദുഃഖിപ്പിക്കാതെഇരിക്കെ
ക്കെണ്ടതിന്നുഞങ്ങളിൽഎകവാഴ്ചകഴിച്ചുമാംസാന്ധകാരങ്ങ
ളുടെപരീക്ഷയിലുംദുഃഖപാരവശ്യങ്ങളിലുംഞങ്ങൾ്ക്കുസഹായ
മായിനില്കെണമെഞങ്ങളുടെആത്മാവുദെഹിദെഹങ്ങളൊടും
കൂടക്രിസ്തുയെശുവിന്റെവരവിങ്കൽകുറ്റംകൂടാതെനില്കെ
ണ്ടതിന്നുഞങ്ങളെഎപ്പൊഴുംസകലനന്മകളിലുംഉത്സാ
പ്പിച്ചുനടക്കുമാറാക്കെണമെ—സൎവ്വകരുണകളുടെഉറവായപിതാ
വെനീനിന്റെആത്മാവെസകലജഡത്തിന്മെൽപകരുന്ന
തിനാലുംനിത്യസ്നെഹത്തിന്റെപുത്രനായയെശുവെപിതാ
വിൻസന്നിധിയിങ്കൽപ്രവെശിച്ചിട്ടുപാപിഷ്ഠരായഞങ്ങ
ൾ്ക്കുവെണ്ടിപരിശുദ്ധാത്മദാനംലഭിച്ചതിനാലുംഞങ്ങൾപിതാ
വൊടുംപുത്രനൊടുംകൂടചെൎന്നിരിപ്പാൻകാരണമായപരിശു
ദ്ധാത്മാവെനീശുദ്ധസാധാരണക്രിസ്തുസഭയുടെഅവയവങ്ങ
ളൊടുഞങ്ങളെയുംഎകശരീരമായിയൊജിപ്പിച്ചതിനാലുംപി
താപുത്രൻപരിശുദ്ധാത്മാവെന്നത്രിയെകദൈവമായനി
ണക്കഎങ്ങുംഎന്നെന്നെക്കുംസ്തുതിമഹത്വങ്ങളുംബഹുമാന
വന്ദനകളുംഞങ്ങളെല്ലാവരിൽനിന്നുംഉണ്ടായിവരെണമെ
ആമൻ

ഞങ്ങളുടെകൎത്താവായയെശുക്രിസ്തുവിന്റെപിതാവാകുന്നകൃ
പയുള്ളദൈവമെ—നീവാഗ്ദത്തംചെയ്തആശ്വാസപ്രദനെ [ 39 ] ലോകത്തിൽഅയച്ചുസ്വൎഗ്ഗീയാവകാശത്തിന്റെമുദ്രയായിട്ടു
ഞങ്ങൾ്ക്കുനല്കിയതകൊണ്ടുനിന്നെസ്തുതിക്കുന്നു—ക്രിസ്തുയെശുവി
ലുള്ളസഭെക്കനിന്റെആത്മാവിനെതന്നു‌നിന്റെരാജ്യംഞ
ങ്ങളുടെഹൃദയങ്ങളിൽസ്ഥാപിച്ചുനിന്റെപുത്രന്മാരെഅന്ധക
ാരത്തിൽനിന്നുവെളിച്ചത്തിലെക്കുംപാപത്തിന്റെഅടിമ
യിൽനിന്നുപൂൎണ്ണസ്വാതന്ത്ര്യത്തിലെക്കുംനടത്തിക്കൊള്ളെണ
മെ—അതെപരിശുദ്ധാത്മാവെനീവന്നുഇന്നുമുതൽഞങ്ങൾ
എല്ലാവരിലുംവാസംചെയ്തുഇരുമനസ്സുള്ളവരുടെചഞ്ചലഭാ
വംതീൎത്തുസ്ഥിരനിശ്ചയംവരുത്തിവിശ്വാസികളിൽനിന്റെ
ദാനങ്ങളെവൎദ്ധിപ്പിച്ചു—ഇനിയുംപാപങ്ങളിൽമരിച്ചുകിടക്കു
ന്നവരെജീവിപ്പിച്ചുപുനൎജ്ജന്മികളായിഎഴുനീറ്റുനടക്കെ
ണ്ടതിന്നുദിവ്യജീവശക്തിയെയുംനല്കെണമെ—നിന്റെഅ
ളവില്ലാത്തകരുണാപ്രകാരംഞങ്ങളുടെഅന്ധകാരംനീക്കി
ബലഹീനങ്ങളിൽശക്തനായിനിന്നുഐഹികധനങ്ങ
ളെത്യജിച്ചുയെശുക്രിസ്തുവിൽപ്രകാശിതമായദൈവകരു
ണയെഅന്വെഷിക്കെണ്ടതിന്നുംഞങ്ങളെഉത്സാഹിപ്പിച്ചുഭയ
ത്തൊടുംവിറയലൊടുംകൂടെരക്ഷെക്കായിജാഗരണം ചെ
യ്യെണ്ടതിന്നുംപ്രാപ്തിയെതരെണമെ—അന്ധകാരപ്രഭുവി
നെഎതിരിട്ടുജയിക്കെണ്ടതിന്നുംദിവ്യായുധംധരിപ്പിച്ചു
പരീക്ഷയിൽഅകപ്പെടാതെഇരിപ്പാൻഉണൎന്നുകൊണ്ടുപ്ര
ാൎത്ഥിക്കെണ്ടതിന്നുംതുണയായിഇരുന്നുസ്നെഹവിശ്വാസങ്ങ
ളെയുംഅനുസരണദീൎഘശാന്തതകളെയുംജനിപ്പിച്ചുറപ്പി [ 40 ] ച്ചുഞങ്ങൾദൈവപുത്രരെന്നുംക്രിസ്തുവിൻ‌കൂട്ടവകാശിക
ളെന്നുംഞങ്ങളുടെആത്മാക്കൾ്ക്കനിന്റെസാക്ഷിഇളകാതെനി
ല്ക്കെണ്ടതിന്നുഞങ്ങളിൽയെശുവിന്റെസൊദൃശ്യംപൂൎണ്ണമായി
പ്രകാശിക്കെണമെ—ഞങ്ങൾ്ക്കവെണ്ടിമാത്രമല്ലഎല്ലാമ
നുഷ്യൎക്കുംവെണ്ടിതന്നെഞങ്ങൾഅപെക്ഷിക്കുന്നത—അ
ന്ധകാരത്തിലുംമരണനിഴലിലുംകിടക്കുന്നവരുടെമെൽ
നിന്റെവെളിച്ചംഉദിപ്പിച്ചുംസുവിശെഷവചനംഅ
റിയിക്കുന്നസകലദെശങ്ങളിലുംനിന്റെഅത്ഭുതശക്തി
യെകാണിച്ചുംയെശുക്രിസ്തുവിന്റെനാമത്തിൽവിശ്വസി
ച്ചുനിത്യരക്ഷപ്രാപിക്കുന്നവരുടെസംഖ്യയെവൎദ്ധിപ്പിച്ച
രുളെണമെ—നിന്റെസൎവ്വസഭയെയുംനീശുദ്ധീകരിച്ചു
നിത്യരാജ്യത്തിന്റെസാദൃശ്യത്തിൽതികച്ചുസൎവ്വവിശ്വാ
സികളെപൂൎണ്ണതയുടെബന്ധമാകുന്നസ്നെഹത്തിൽചെൎത്തു—
ഒരാട്ടിങ്കൂട്ടവുംഒരുഇടയനുംഉണ്ടാകുംഎന്നവാഗ്ദത്തത്തി
ന്നുനിവൃത്തിവന്നുദൈവംസകലത്തിലുംസകലവുമാകുവൊ
ളംനീഞങ്ങളെഎകശരീരത്തിന്നായിവിളിച്ചപ്രകാരം
ദൈവപുത്രങ്കലെഎകവിശ്വാസത്തിലുംജ്ഞാനത്തിലും
വളൎത്തിനടക്കുമാറാക്കെണമെ ആമൻ [ 41 ] ൨ ഞായറാഴ്ചയിലെ പ്രാൎത്ഥനകൾ

നിത്യദൈവമായപിതാവെനിൻകരുണയാലെഇവിടെകൂ ടിവന്നസഭയെകടാക്ഷിച്ചുപണ്ടുപണ്ടെചെയ്തുവരുന്നപ്ര
കാരംഇപ്പൊഴുംനിൻകാരുണ്യപരിപൂൎണ്ണതയിൽനിന്നുംആ
ശീൎവ്വദിക്കെണമെ—മുഖ്യാവശ്യംകാംക്ഷിച്ചുലഭിക്കെണ്ടതിന്നു
ഞങ്ങളിൽഅത്യുത്സാഹംജനിപ്പിക്കെണമെഞങ്ങളുടെഹൃദയാ
ന്ധകാരപ്രവൃത്തികളെഅകറ്റിനിങ്കലുംഞങ്ങളുടെവിശ്വാ
സത്തിൻപാറയാകിയയെശുക്രിസ്തുവിങ്കലുംആശ്രയിക്കുമാറാ
ക്കെണമെ—നീആരെന്നുംഞങ്ങളാരെന്നുംനിന്റെപുത്രന്മാ
ൎക്കായിട്ടുഒരുക്കിയതെജസ്സിനെപ്രാപിപ്പാൻചെയ്യെണ്ടതഎ
ന്തെന്നുംസൂക്ഷ്മംഅറിയെണ്ടതിന്നുനിന്തിരുവാക്യാൎത്ഥംവ്യാ
ഖ്യാനിച്ചരുളെണമെ—കൃപാനിധിയായദൈവമെയെശുക്രി
സ്തുവിങ്കൽനീഞങ്ങളെനിത്യരാജ്യാവകാശത്തിന്നായിവിളി
ച്ചുഎന്നൊൎത്തുപരിശുദ്ധാത്മശക്തിയാലെനിൻഎകകുമാരനും
ഞങ്ങളുടെകൎത്താവുംരക്ഷിതാവുമായയെശുക്രിസ്തുമൂലംഞങ്ങ
ളെസമ്പൂരിപ്പിച്ചുംസ്ഥിരീകരിച്ചുംഅനുഗ്രഹിക്കയുംചെയ്യെ
ണമെ ആമൻ

സകലതെജസ്സിന്നുറവായപിതാവെനീഇന്നുസൂൎയ്യനെഉദി
പ്പിച്ചപ്രകാരംഇപ്പൊഴുംഎപ്പൊഴുംസത്യവെളിച്ചംആകുന്ന [ 42 ] യെശുക്രിസ്തുവിനാൽഞങ്ങൾനിന്നെഅറിഞ്ഞുസ്നെഹിക്കെ
ണ്ടതിന്നുഹൃദയാന്ധതതയെഅകറ്റിനശിപ്പിക്കെണമെ—ഇതാ
പാപത്താൽഞങ്ങളെല്ലാവരുംഇരിട്ടിൽമായയിൽതടവു
ക്കാരായികിടക്കുന്നുഞങ്ങൾമനസ്സുതിരിഞ്ഞുവിശ്വാസത്താൽ
നിന്നെഅനുസരിക്കെണ്ടുന്നപ്രകാരംതിരുകല്പനകൊണ്ടു
പദെശിച്ചുഎന്നാൽയൊഗ്യമാകുംവണ്ണംനിന്നെസ്തുതിച്ചുംനി
ന്റെപ്രകാശത്തിൽനടന്നുംനിണക്കിഷ്ടന്മാരായിവരുംനീതി
സൂൎയ്യനായയെശുക്രിസ്തുവെഞങ്ങൾസ്വന്തക്രിയകളാകുന്നനി
ദ്രാമയക്കത്തിൽനിന്നുഎഴുനീറ്റുനിന്റെപ്രകാശംകണ്ടു
കൈക്കൊള്ളെണ്ടതിന്നുഞങ്ങളെഉണൎത്തെണമെഞങ്ങ
ൾ്ക്കായിട്ടല്ലഞങ്ങൾ്ക്കുവെണ്ടിമരിച്ചുജീവിച്ചെഴുനീറ്റനിണ
ക്കായിട്ടുതന്നെജീവിക്കെണ്ടതിന്നുസത്യവെളിച്ചമായനീ
ഞങ്ങളിൽഉദിച്ചുസകലാന്ധകാരംജയിക്കെണമെപരിശു
ദ്ധാത്മാവെഞങ്ങളുടെഹൃദയങ്ങളെനീഇന്നുംഎല്ലായ്പൊഴും
വസിപ്പാന്തക്കആലയങ്ങളാക്കിച്ചമെക്കെണമെനിന്റെ
വചനംഗ്രഹിച്ചുസൂക്ഷിച്ചുകൊൾ്വാനുംനിന്റെനിയൊഗം
അനുസരിച്ചുസത്യാനുതാപംധരിച്ചുനടപ്പാനുംഇന്ദ്രിയങ്ങ
ളെശുദ്ധീകരിക്കെണമെപരിശുദ്ധദൈവമെഞങ്ങളുടെ
ആത്മാക്കൾനിണക്കിഷ്ടമായ്വരെണ്ടതിന്നുഇന്നുംഎന്നെക്കും
വന്നുഞങ്ങളിൽവസിച്ചരുളെണമെ. ആമൻ

പരിശുദ്ധപിതാവെനിന്റെവചനംകൊണ്ടുഞങ്ങളെശുദ്ധീ [ 43 ] കരിക്കെണമെആവചനംതന്നെസത്യം—ആകാശഭൂമികൾഒ
ഴിഞ്ഞുപൊകും ഒഴിയാത്തതനിന്റെവചനംഅത്രെഅതത
ന്നെനിത്യംഞങ്ങൾ്ക്കുസന്തൊഷകരംനിന്നിൽ ആശ്രയിച്ചുചെ
രുന്നതവിശ്വാസകൾ്ക്കുസന്തൊഷമല്ലയൊഅതതന്നെനിത്യം
ഞങ്ങൾ്ക്കുസുഖപ്രദം—ൟവചനംകൂടാതെഅനൎത്ഥകാല
ത്തിങ്കൽഅനെകദുഃഖികൾ്ക്കുക്ഷയംസംഭവിക്കുമായിരുന്നു
വല്ലൊഞങ്ങളുടെആത്മാക്കളെരക്ഷിപ്പാൻശക്തിയുള്ളനി
ൻവചനംകെട്ടനുസരിച്ചുസ്നെഹവിനയങ്ങളൊടെനിന്തിരുമുമ്പി
ൽനടക്കെണ്ടതിന്നുഎല്ലാമനുഷ്യരെയുംഉത്സാഹിപ്പിക്കെണ
മെനിന്റെഭൃത്യന്മാർഅതിനെനിൎമ്മലതയൊടുംകൂടഘൊഷി
ച്ചറിയിക്കെണ്ടതിന്നുസഹായിക്കെണമെ—മാതാപിതാക്കന്മാ
ർഅതിനെകുട്ടികൾ്ക്കുഅറിയിച്ചുകൊടുക്കെണ്ടതിന്നു തുണ
നില്ക്കെണമെനിന്റെവചനംഹൃദയചിന്തനങ്ങളെയുംഭാവ
ങ്ങളെയുംനിദാനിക്കുന്നതകൊണ്ടുഞങ്ങളെല്ലാവരുടെമനസ്സാ
ക്ഷിയിലുംഹൃദയത്തിലും അതിന്റെപ്രബലവ്യാപാരംകാണു
മാറാകെണമെനിൻവചനംപ്രമാണിച്ചുനടക്കുന്നവനിൽനി
ന്റെസ്നെഹംപൂൎണ്ണമായിവസിക്കകൊണ്ടുആസ്നെഹത്താലെ
ഞങ്ങളെല്ലാവരെയുംനിറെക്കെണമെആവചനംകെട്ടനുഷ്ഠി
ക്കുന്നവർഭാഗ്യവാന്മാരാകകൊണ്ടുഞങ്ങളുടെആത്മാക്ക
ളുംഹൃദയങ്ങളുംഅതിൽതന്നെസുഖിക്കെണമെദിവസെന
നിന്റെആത്മാവുനിങ്ങൾസംഖ്യയിൽതെറ്റികെൾ്ക്കുന്നവ
രായിരിക്കമാത്രമല്ലചെയ്യുന്നവരായുമിരിപ്പിൻഎന്നുഞ [ 44 ] ങ്ങളെല്ലാവരെയുംഉത്സാഹിപ്പിക്കെണമെഇളയവരുംമൂപ്പ
രുംസകലവഴികളിൽശുദ്ധന്മാരായിനടക്കെണ്ടതഎങ്ങി
നെഅവർനിന്റെവചനംപ്രമാണിച്ചുനടക്കയാലല്ലൊഅതി
നായിട്ടുപരിശുദ്ധപിതാവെഇപ്പൊളുംഞങ്ങളുടെകൎത്താ
വായയെശുക്രിസ്തുമൂലംഅതിനെഞങ്ങളെല്ലാവരിലുംഅ
നുഗ്രഹിച്ചുതരെണമെ ആമൻ

ഞങ്ങളുടെദൈവവുംപിതാവുംനിത്യരക്ഷയുംആശ്വാസ
പ്രദനുമായകൎത്താവെനിൻകരുണയാലെഞങ്ങൾഭയഭ
ക്തിയൊടെവന്ദിപ്പാൻഇവിടെകൂടിവന്നിരിക്കുന്നുപൂഴി
യുംവെണ്ണീരുംഎങ്കിലുംഞങ്ങൾനിന്നൊടുസംസാരിപ്പാ
ൻതുടങ്ങുന്നുകൎത്താവെഎന്റെമുഖംഅന്വെഷിപ്പിൻഎ
ന്നുകല്പിച്ചതകൊണ്ടുഞങ്ങളുംതിരുവാക്യംപിടിച്ചുനിന്റെ
മുഖംഅന്വെഷിക്കുന്നുനിന്റെസ്തുതിഘൊഷങ്ങളെയും
അത്ഭുതപ്രവൃത്തികളെയുംകെട്ടുഗ്രഹിപ്പാൻനിന്റെമ
ഹത്വംവിളങ്ങുന്ന കൂടാരസ്ഥലത്തെവാഞ്ഛിക്കുന്നുനീ
ആദിമുതൽഭെദംവരാതെആത്മസംബന്ധമായസകലവ
രങ്ങളെകൊണ്ടുംസ്വൎഗ്ഗീയധനങ്ങളിൽക്രിസ്തുമുഖാന്തരംഞ
ങ്ങളെദൎശിച്ചതനിമിത്തംനിണക്കെസ്തൊത്രംഭവിക്കെണ
മെ—ഞങ്ങൾസൎവ്വദാകൎത്താവിങ്കൽനിന്നുഅനുഗ്രഹംപ്രാ
പിച്ചുപാൎക്കെണ്ടതിന്നുഇപ്പൊഴുംവന്നുഅഭീഷ്ടവരംത
ന്നരുളെണമെഞങ്ങളെഎല്ലാസത്യത്തിലെക്കുംവഴി [ 45 ] നടത്തെണ്ടതിന്നുനിന്റെആത്മാവിനെഅയക്കെണമെ—
വിശ്വാസത്തിൽ ഉറപ്പിച്ചുനില്പാൻകരുണാത്മാവിനെയുംഅ
ന്യൊന്യസ്നെഹസ്ഥിരതെക്കായിപ്രാൎത്ഥനാത്മാവിനെയും
യുദ്ധശക്തിക്കായിധൈൎയ്യാത്മാവിനെയുംഞങ്ങളുടെഹൃദയ
ങ്ങളെയെശുക്രിസ്തുവിൽനിത്യജീവനൊളംപാലിപ്പാൻസ
മാധാനാത്മാവിനെയുംനല്കിഅനുഗ്രഹിക്കെണമെ ആമ

കൎത്താവുംദൈവവുമായപിതാവെഈദിവസംനിന്റെദി
വസംതന്നെഅതിൽ നീപ്രകാശംഉണ്ടാകട്ടെഎന്നുസൎവ്വശ
ക്തിയുള്ളനിൻവചനത്താലെലൊകംസൃഷ്ടിചുതുടങ്ങിഞങ്ങ
ളിൽനിന്നുസൎവ്വാന്ധകാരംനീങ്ങിഎല്ലാവരുംനിൻപ്രകാ
ശത്താലെനിന്റെഅത്ഭുതക്രിയാവഴികളെഅറിഞ്ഞുവി
നയത്തൊടെവന്ദിക്കെണ്ടതിന്നുനിൻകരുണാപ്രവൃത്തിക
ളെഎല്ലാവരിലുംനടത്തിഞങ്ങളെയുംപ്രകാശിപ്പിക്കെ
ണമെന്നുനിന്നൊടപെക്ഷിക്കുന്നുകൎത്താവായയെശുവെ
ൟദിവസംനിന്റെദിവസവുംആകുന്നുഅതിൽനീജീ
വിച്ചെഴുനീറ്റുജീവപ്രഭുവായിനിണക്കുള്ളവൎക്കുപ്രത്യക്ഷ
നായിവന്നപ്രകാരംഞങ്ങളുംനിൻപുനരുഥാനത്തിന്റെശ
ക്തിയെകൈകൊള്ളെണ്ടതിന്നുഇടയിൽവന്നുഅനുഗ്രഹം
നല്കെണമെ—പരിശുദ്ധാത്മാവെൟദിവസംനിന്റെ
ദിവസവും തന്നെഅതിൽനീവിശ്വാസികളിവിളങ്ങി [ 46 ] ദൈവപുത്രന്റെസഭയെസൃഷ്ടിച്ചതപൊലെഞങ്ങളെ
യുംജീവിപ്പിച്ചുഎല്ലാവരുംഒരുഹൃദയവുംഒരാത്മാവുമായി
വരെണ്ടതിന്നുഞങ്ങളിൽവാസംചെയ്യെണമെത്രിയെക
ദൈവമെഞങ്ങൾൟഭൂമിയിലുംവരുവാനുള്ളസ്വൎഗ്ഗീയതെ
ജസ്സിങ്കലുംനിങ്കൽതന്നെവസിച്ചുസ്വസ്ഥരായിരിക്കെണ്ടതി
ന്നുഇപ്പൊഴുംവന്നുഎല്ലാവരെയുംനിന്റെആലയങ്ങളാക്കി
പാൎക്കെണമെ ആമൻ

കൎത്താവയയെശുക്രിസ്തുവെനീമഹത്വസിംഹാസനത്തിന്മെ
ൽഇരിക്കുന്നെവെങ്കിലുംലൊകാവസാനത്തൊളംനിണക്കുള്ള
വരൊടുകൂടവസിക്കുന്നതാകകൊണ്ടുപാപികളായഞങ്ങളെ
യുംനിന്തിരുരക്തത്താലെവീണ്ടുകൊണ്ടതിനാൽകനിവുതൊ
ന്നികടാക്ഷിക്കെണമെ—പിതാവിന്റെസന്നിധിയിൽഞങ്ങ
ൾ്ക്കുമദ്ധ്യസ്ഥനായിപ്രാൎത്ഥിച്ചുനിന്റെനാമംആശ്രയിക്കുന്ന
ഞങ്ങളൊടുഇകൂടപാൎക്കെണമെ—നിന്റെസഹായവുംആശ്വാ
സവുംകൊണ്ടുതുണനിന്നുദുൎമ്മൊഹഭയങ്ങളാലെഞങ്ങൾ
ഒരുനാളുംനിന്നെഉപെക്ഷിക്കാതെനിന്തിരുനാമംനിമി
ത്തംചെയ്യുന്നതിനെയുംഅനുഭവിക്കുന്നതിനെയുംഅനു
ഗ്രഹിച്ചുഞാൻവസിക്കുന്നസ്ഥലത്തഎന്റെശുശ്രൂഷക്കാ
രനുമിരിക്കുംഎന്നനിന്റെവചനംനിവൃത്തിയായി വരെ
ണ്ടതിന്നുനിന്റെആത്മാവിനെകൊണ്ടുഎല്ലാവരിലുംവന്നു
വാഴെണമെഞങ്ങളുടെജീവധൎമ്മംഎല്ലാംനിന്റെകാല [ 47 ] ടിയിലെഅനുഗമനവുംഞങ്ങളുടെമരണംനിന്റെമഹത്വ
ത്തിലെപ്രവെശനവുമായിരിക്കെണമെഅതിനായിട്ടുനീ
ഇപ്പൊഴുംനിന്റെവചനംഎല്ലാവരുടെഹൃദയങ്ങളിൽഫലി
പ്പാൻഅനുഗ്രഹിച്ചുന്യായവിധിനെരത്തിന്റെതിരുമു
മ്പിൽസന്തൊഷത്തൊടെനില്ക്കെണ്ടതിന്നുംനിൻപിതാവി
നാൽഅനുഗ്രഹീതന്മാരായിനിത്യാവകാശംഅനുഭവിക്കെ
ണ്ടതിന്നുംഅവസാനത്തൊളംഞങ്ങളെകാത്തുകൊള്ളെ
ണമെ ആമൻ

മഹത്വമുള്ളദൈവമെനീഉന്നതസ്ഥലത്തിൽവസിക്കുന്നുനി
ന്റെനാമംപരിശുദ്ധമുള്ളതഎങ്കിലുംനുറുങ്ങിയഹൃദയങ്ങളൊ
ടുംതാഴ്മയുള്ളആത്മാക്കളൊടുംകൂടഇരിപ്പാൻതക്കവണ്ണംനീ
വാഗ്ദത്തംചെയ്തിരിക്കകൊണ്ടുപാപിഷ്ഠരായഞങ്ങൾനിന്തിരുമു
മ്പിൽവന്നുഞങ്ങളുടെപാപങ്ങളെഎറ്റുപറയുന്നുബാല്യംമുത
ൽൟദിവസത്തൊളംഞങ്ങൾഗുണംചെയ്യാതെദുൎവ്വിചാര
ങ്ങൾദുൎവ്വചനങ്ങൾ ദുഷ്പ്രവൃത്തികൾഎന്നീവകയെകൊണ്ടു
നിന്നെവിരൊധിച്ചിരിക്കുന്നുനീഅതൊക്കയുംഅറിയുന്നവ
ല്ലൊകരുണയുള്ളപിതാവെകനിവുതൊന്നിയെശുക്രിസ്തുമൂ
ലംനിന്റെമഹാകരുണാപ്രകാരംസകലദൊഷങ്ങളെയുംക്ഷ
മിച്ചുംഞങ്ങളെവീണ്ടുജനിപ്പിച്ചുംനിന്റെആത്മാവിനാൽ
ശുദ്ധീകരിക്കെണമെ—നിന്തുരുവാക്യംകെൾ്പാൻഞങ്ങൾഇ
പ്പൊഴുംനിൻപ്രിയപുത്രന്റെനാമത്തിൽ കൂടിവന്നിരിക്കകൊ [ 48 ] ണ്ടുംഎല്ലാവൎക്കുംഅനുഗ്രഹംവരെണ്ടതിന്നുഞങ്ങളുടെആത്മ
കണ്ണുതുറക്കെണമെഞങ്ങളുടെഹൃദയങ്ങളെഉണൎത്തിആശ്വ
സിപ്പിച്ചുവിശ്വാസത്തിലുംസ്നെഹത്തിലുംദീൎഘക്ഷമയിലുംഉറ
പ്പിച്ചുഞങ്ങളുടെവിളിയെയുംതെരിഞ്ഞെടുപ്പിനെയുംസ്ഥി
രീകരിക്കെണമെഅതെകൎത്താവെജീവിക്കുന്നതിനാലും
മരിക്കുന്നതിനാലുംനിന്റെപരിശുദ്ധനാമത്തിന്നുഞങ്ങളെല്ലാ
വരിലുംമഹത്വവുംസ്തുതിയുംഉണ്ടായ്വരെണമെന്നുഞങ്ങളു
ടെകൎത്താവുംരക്ഷിതാവുമായയെശുക്രിസ്തുമൂലംഞങ്ങൾനി
ന്നൊടപെക്ഷിക്കുന്നുആമൻ

നിത്യനായദൈവമെകനിഞ്ഞിരിക്കെണമെസൈന്യങ്ങ
ളുടെയഹൊവയെകരുണനല്കെണമെകൎത്ത്രനികൎത്താ
വെകെട്ടരുളെണമെഞങ്ങളുടെമദ്ധ്യസ്ഥനുംത്രാണകനും
ദൈവപുത്രനുമായയെശുക്രിസ്തുവെസമാധാനംനല്കെണ
മെആശ്വാസപ്രദനുംഉപദെഷ്ടാവുമായപരിശുദ്ധാത്മാ
വെഞങ്ങളെല്ലാവരിലുംവന്നുവസിച്ചുകൊണ്ടിരിക്കെണ
മെലൊകസ്രഷ്ടാവുംഉന്നതസ്ഥനുമായപിതാവെമണ്ണുംപൂ
ഴിയുമായഞങ്ങളെനീനിത്യജീവാവകാശത്തിന്നായിസൃ
ഷ്ടിച്ചുവല്ലൊഞങ്ങൾപൊടിയാകുന്നുഎന്നുംഇപ്പൊടിയി
ൽനശിക്കാത്തഒരാത്മാവുവസിക്കുന്നുഎന്നുംമറക്കാതിരിപ്പാ
ൻതുണയായിരിക്കെണമെ—കൎത്താവായദൈവമെസകലവ
ലിപ്പത്തിൽനിന്നുംമനൊലഘുത്വത്തിൽനിന്നുംമടിവിൽ [ 49 ] നിന്നുംഹീനഹൃദയവിരൊധങ്ങളിൽനിന്നുംഞങ്ങളെഉദ്ധരി
ച്ചുകാത്തുകൊള്ളെണമെനിന്റെനെരെയുള്ളസത്യലംഘ
നവുംസഹൊദരദ്വെഷവുംനിന്റെവചനനീരസവുംഅ
വിശ്വാസദുൎവ്വിശ്വാസങ്ങളുംവ്യാജൊപദെശങ്ങളുംപിശാ
ചിന്റെഉപായശാഠ്യങ്ങളുംവിപരീതമത്സരങ്ങളുംയുദ്ധപകക
ളുംക്ഷാമദാരിദ്ര്യങ്ങളുംജലാഗ്നിഭയങ്ങളും ക്ഷണമരണവ്യാ
ധികളുംമനഃപരീക്ഷയുംനിന്റെസഹായത്തിലെആശാ
ഹീനതയുംആശ്വാസഭംഗവുംൟവകഒക്കെനീഅകറ്റി
മരണസമയത്തിലുംഞങ്ങളെസ്ഥിരീകരിച്ചുകൈക്കൊള്ളെ
ണമെഞങ്ങളുടെ ജനനത്തിന്നുംലൊകാരംഭത്തിന്നുംമുമ്പെനീ
ഞങ്ങളെസ്നെഹിച്ചുരക്ഷെക്കായിനിന്റെപുത്രനെനിശ്ചയി
യിച്ചുഅവന്റെഅറിവിലെക്കഇപ്പൊൾഞങ്ങളെനടത്തി
യല്ലൊഅവൻഞങ്ങൾ്ക്കായിജനിച്ചു കുറ്റമില്ലാത്തവനാ
യിനടന്നുസകലത്തിലുംദൃഷ്ടാന്തമായിഭവിച്ചതവിഫലമായി
പ്പൊകരുതെഞങ്ങൾ്ക്കസമാധാനവുംനീസ്നെഹകരുണകളുള്ള
പിതാവെന്നുആശ്വാസവുംവരെണ്ടതിന്നുഅവൻ മരണഭീ
തിയിലുംകഷ്ടാനുഭവപാത്രത്തിൽമഹാദീൎഘക്ഷമയൊടെ
കുടിച്ചു കുരിശിലെമരണത്തൊളംഅനുസരിച്ചുനടന്നത
വ്യൎത്ഥമായിതീരരുതെഅവൻജീവിച്ചെഴുനീറ്റുപിതാവ
ായനിന്റെമഹത്വത്തിൽകരെറ്റിനിത്യരാജാവായിരുന്നു
പുനരുത്ഥാനത്തിന്റെആശയുംസ്വൎഗ്ഗീയാവകാശവുംമര
ണപാതാളങ്ങളെജയിച്ചുതന്റെജീവത്വത്താലെഞങ്ങൾ്ക്ക [ 50 ] മുദ്രഇട്ടതുംനിഷ്ഫലമായിഭവിക്കരുതെകൎത്താവായദൈവ
മെദയചെയ്തുഞങ്ങളെചെക്കൊള്ളെണമെകരുണാസത്യ
ങ്ങളെകൊണ്ടുനിറഞ്ഞിരിക്കുന്നകൎത്താവെനിന്റെവചന
മാകുന്നസത്യത്തിൽഞങ്ങളെകാത്തുഇടുക്കവാതുക്കൽകൂടി
വിസ്താരം കുറഞ്ഞവഴിയിൽനിത്യജീവൊദയത്തൊളം
കൈപിടിച്ചുനടത്തെണമെ— നിന്നെഅറിയാത്തവരെയും
അറിഞ്ഞശെഷവുംപലവിധമായദൊഷങ്ങളിൽഅകപ്പെ
ട്ടഉപെക്ഷക്കാരെയുംതങ്ങൾജീവിക്കുന്നുഎന്നുവിചാരിച്ചി
ട്ടും പാപങ്ങളിൽമരിച്ചവരെയുംക്രിസ്തുകുരിശിന്റെവൈരി
കളെയുംനിദ്രാഭാരത്തിൽനിന്നുണൎത്തിതങ്ങളുടെആത്മര
ക്ഷെക്കായിഉത്സാഹികളായിരിക്കെണ്ടതിന്നുമനസ്സുതിരി
ച്ചുഅനുതാപവുംനല്കെണമെകൎത്താവായദൈവമെഞങ്ങ
ളെചെവിക്കൊള്ളെണമെസൎവ്വശക്തിയൊടെനിന്റെപുത്ര
ന്മാരെ പരിപാലിച്ചുനിന്റെവചനംഘൊഷിച്ചറിയിക്കു
ന്നവരെസ്വസ്ഥൊപദെശത്തിലുംശുദ്ധജീവധൎമ്മത്തിലും
കാത്തുവിശ്വസ്തവെലക്കാരെവിളഭൂമികളിൽവിളിച്ചു
വചനത്തിന്റെഒന്നിച്ചുആത്മാവിന്റെജീവബലത്തെ
യുംഅയച്ചുനിന്റെരാജ്യത്തിൽനിന്നുദൂരസ്ഥന്മാരുംആ
ശ്വാസമില്ലാതെഇരിട്ടിൽദുഃഖപരവശന്മാരുമായിരിക്കു
ന്ന ഞങ്ങളുടെസഹൊദരന്മാരെയുംദൎശിച്ചുസുവിശെഷ
വെളിച്ചത്താലെപ്രകാശിപ്പിക്കെണമെരാജ്യാധികാരിക
ൾ്ക്കഎല്ലാവൎക്കും അനുഗ്രഹവും ഐക്യതയുംകല്പിച്ചുനെ [ 51 ] രും ന്യായവുംഎങ്ങുംനടക്കെണ്ടതിന്നുഅവരെസന്മാൎഗ്ഗത്തി
ലാക്കിപ്രജകൾ്ക്കുംവെണ്ടുന്നശങ്കയെയുംജനിപ്പിച്ചുതരെണ
മെകൎത്താവായദൈവമെ ഞങ്ങളെചെവിക്കൊള്ളെണ
മെനിലമ്പറമ്പുകളെഅനുഗ്രഹിച്ചുഅന്നവസ്ത്രാദികളെസാ
ധിപ്പിച്ചുകുട്ടികൾ്ക്കഅന്യൊന്യസ്നെഹത്തെയുംസത്യദൈവ
ഭയത്തെയും കല്പിച്ചരുളിനിന്റെമഹത്വത്തിന്നായിഅവ
രെവളൎത്തെണ്ടതിന്നു ആശീൎവ്വാദംചെയ്തുകൊണ്ടിരിക്കെ
ണമെ— സൎവ്വമനുഷ്യരുടെദൈവമായപിതാവെഎല്ലാദു
ഃഖികളിലുംകനിവുതൊന്നിവിധവമാൎക്കുംമാതാപിതാക്ക
ന്മാരില്ലാത്തവൎക്കും ബാലവൃദ്ധന്മാൎക്കുംരൊഗമരണപീഡിത
ൎക്കുംനിരാധാരന്മാൎക്കും ദയവിചാരിച്ചുആശ്വാസവും ഉദ്ധാര
ണവുംവരുത്തെണമെഞങ്ങളുടെപിതാവെകുട്ടികളായഞ
ങ്ങൾനിന്തിരുമുഖാന്തരംകഴിക്കുന്നപ്രാൎത്ഥനകളെകരു
ണയാലെപരിഗ്രഹിച്ചുനിന്റെസ്നെഹംമൂലവും യെശുക്രിസ്തു
നിമിത്തവും ഞങ്ങളെചെവികൊണ്ടുനിൻസമാധാനവും
ധാരാളമായിതന്നരുളെണമെ ആമൻ.

മഹാകരുണയുംഐശ്വൎയ്യവുമുള്ളകൎത്താവെനീരാജാധിര
ാജാവും കൎത്താധികൎത്താവും ആൎക്കും അടുത്തുകൂടാത്തവെളി
ച്ചത്തിൽ വസിക്കുന്നവനും ആകുന്നു— സ്വൎഗ്ഗദൂതർനിൻശുദ്ധി
നിമിത്തം മുഖങ്ങൾമൂടിവന്ദിക്കുന്നുമഹൊന്നതങ്ങൾഎല്ലാം
നിന്റെമഹത്വംകൊണ്ടുനിറഞ്ഞിരിക്കുന്നു— എന്നാലുംനീവി [ 52 ] നയമുള്ളവരുടെ ആത്മാവിനെയും ദുഃഖിക്കുന്നവരുടെഹൃ
ദയങ്ങളെയും കരുണയാലെ ജീവിപ്പിക്കുംഎന്നുള്ളവാഗ്ദത്തം
പാപത്തിൽമുങ്ങിയവരായഞങ്ങളുംകെട്ടുവിശ്വസിച്ചുനിന്തി
രുമുമ്പിൽവന്നുഞങ്ങളുടെഅസംഖ്യദൊഷങ്ങളെഎറ്റുപ
റഞ്ഞു കരുണ അപെക്ഷിക്കുന്നു— ഇതാഞങ്ങൾകാണാതെ
പൊയആടുകൾഎന്നപൊലെനിന്റെരക്ഷാമാൎഗ്ഗത്തിൽനി
ന്നുതെറ്റിസ്വന്തഹൃദയത്തിൻവിചാരമൊഹങ്ങളെനിവൃ
ത്തിച്ചും നീകല്പിച്ചതിനെനിഷെധിച്ചുംവിരൊധിച്ചതിനെ
അനുസരിച്ചുംകൊണ്ടുനക്കുന്നുൟദൊഷങ്ങൾനിമിത്തംഞ
ങ്ങൾനിന്റെനെരെ കണ്ണു ഉയൎത്തിനില്പാൻ അയൊഗ്യന്മാ
രാകുന്നു— ഹാ കൎത്താവെ നീഞങ്ങളൊടുനീതിപ്രകാരമല്ല
കരുണപ്രകാരംചെയ്യെണമെ— നിന്റെകൊപത്തിൽഞ
ങ്ങളെശാസിക്കാതെയും നീരസത്തിൽശിക്ഷിക്കാതെയും
യെശുക്രിസ്തുവിൽസൎവ്വജാതികൾ്ക്കുംഉദിച്ചരക്ഷാവെളിച്ചത്തി
ൽനടത്തിസന്തൊഷിപ്പിക്കുമാറാക്കെണമെ— നീഞങ്ങളുടെനാ
ശത്തെഅല്ല ജീവനത്രെആഗ്രഹിക്കുന്നുഎന്നസദ്വൎത്തമാ
നംഇപ്പൊഴും കെൾ്വാൻഞങ്ങൾഒരുങ്ങിയിരിക്കകൊണ്ടു
അതിനെകെട്ടുഅംഗീകരിപ്പാൻചെവികളെയുംഹൃദയ
ങ്ങളെയുംതുറക്കെണമെ— നിന്റെവചനം നമ്മുടെ കാല്ക്ക
വെളിച്ചവുംവായിലുംകൈയ്യിലും അണിഞ്ഞ ദിവ്യായു
ധവും ആക്കെണമെ— ഇന്നെവരെയും ഞങ്ങൾ്ക്കും കുഡും
ബങ്ങൾ്ക്കും നല്കിയകരുണനിമിത്തംഞങ്ങൾനിന്നെസ്തുതി [ 53 ] ക്കുന്നുൟകരുണഒൎത്തുഇനിജീവിക്കുന്നതഞങ്ങൾ്ക്കായിട്ടുംപാ
പസെവെക്കായിട്ടുമല്ല— നമുക്കുവെണ്ടിതന്റെജീവനെയുംവെച്ച
ക്രിസ്തുയെശുവിനായിട്ടഅത്രെജീവിച്ചുനടക്കെണ്ടതിന്നുംശു
ദ്ധിയും നീതിയുമുള്ളക്രിയകളാൽഈഅജ്ഞാനികളുടെഇട
യിൽ അവന്റെനാമം മഹത്വപ്പെടുത്തെണ്ടതിന്നുംസഹായി
ക്കെണമെ— രക്ഷാകരമായനിൻസുവിശെഷംൟദിവസത്തി
ലും അറിയിക്കുന്നസകലസ്ഥലങ്ങളിൽപരിശുദ്ധാത്മാവി
ന്റെശക്തിയാൽപലൎക്കുംനിത്യാനുഗ്രഹമായ്തീരെണമെ— ആ
യതിനെഅറിയിക്കുന്നനിന്റെശുശ്രൂഷക്കാരെല്ലാവരെയും
നിന്റെആത്മാവിനെക്കൊണ്ടുപദെശിച്ചുമറ്റെവരെയുംനി
ൻവചനത്തിന്റെപ്രസംഗത്താൽഅനുതാപത്തിലുംവിശ്വാ
സത്തിലുംനടത്തുവാൻപാത്രമാക്കെണമെ— പിശാചിന്റെഅ
സൂയയാൽനിന്റെസഭയിൽവൎദ്ധിച്ചുവന്നഅവിശ്വാസംവി
പരീതം മുതലായത കൃപയാലെനീക്കിസഭമുഴുവനുംസ്വസ്ഥൊ
പദെശത്തിൽസന്തൊഷിക്കുമാറാക്കെണമെ— സഹൊദര
സ്നെഹംവൎദ്ധിപ്പിച്ചുദൊഷത്താലെപിരിഞ്ഞിരിക്കുന്നനിൻ
ശരീരത്തിന്റെഅവയവങ്ങളെതമ്മിൽചെൎത്തുഇനിയും
തെറ്റിപാൎക്കുന്നയഹൂദർമുതലായജാതികളെയുംനല്ലഇടയ
നാകുന്നയെശുക്രിസ്തുവിന്റെശബ്ദംകെട്ടുഅവന്റെആട്ടി
ൻതൊഴുത്തിൽവരുവാൻകരുണയരുളെണമെ— കൎത്താവെ
നീകരുണയൊടെഞങ്ങളുടെൟഅപെക്ഷകളെകെട്ടുഞ
ങ്ങളുടെഇടയിൽഇരുന്നിട്ടു ഇപ്പൊഴുംകെൾ്ക്കുന്നനിന്റെവച [ 54 ] നം ഹൃദയങ്ങളിൽവീഴുമാറാക്കിആത്മവരങ്ങളെകൊണ്ടു
ഞങ്ങളെഅനുഗ്രഹിച്ചുമരണപൎയ്യന്തംതാങ്ങിനിന്നൊടുകൂ
ടെഎന്നുംഎന്നെക്കുംവാഴെണ്ടതിന്നുയൊഗ്യന്മാരാക്കെണ
മെ ആമൻ—

൧൦

ആകാശഭൂമികളുടെസ്രഷ്ടാവുംയെശുക്രിസ്തുവിൻപിതാ
വുമായദൈവമെ— നീപാപിഷ്ഠരായഞങ്ങളുടെആശ്വാസത്തി
ന്നായിനിന്റെപരിശുദ്ധവചനത്തെഅറിയിച്ചകരുണമൂ
ലംഞങ്ങൾനിന്നെസ്തുതിക്കുന്നു— ജീവനത്തിലുംമരണത്തിലും
അതിനെമുറുകപ്പിടിച്ചുമാംസപിശാചാദികളെജയിച്ചുനിന്നി
ൽസന്തൊഷിപ്പാൻകൃപനല്കെണമെ— നിന്റെപരിശുദ്ധസഭ
യെയുംഅതിലെഅദ്ധ്യക്ഷന്മാരെയുംഉപദെശികളെയും
പരിശുദ്ധാത്മാവിനാൽഭരിച്ചുദിവ്യശക്തിയുള്ളനിന്റെ
നിത്യവചനാനുഗ്രഹത്താൽഅവരെല്ലാവരിലുംവിശ്വാസ
സ്നെഹസൽക്രിയകളെയുംവൎദ്ധിപ്പിച്ചുനിന്റെസുവിശെഷം
പുറജാതികളുടെഇടയിലുംഅറിയിച്ചുഅവരുടെസംഖ്യ
യെശീഘ്രമായിനിന്റെരാജ്യത്തിൽപ്രവെശിപ്പിച്ചുഇ
സ്രയെൽജനത്തിന്നുംകരുണചെയ്യെണമെന്നുഞങ്ങൾനി
ന്നൊടപെക്ഷിക്കുന്നു— നിത്യദൈവമെസകലജനങ്ങളും
ഞങ്ങളൊടുകൂടെനിന്നെഅറിഞ്ഞുസ്തുതിച്ചുവചനപ്രവൃ
ത്തികളാൽനിന്നെമഹത്വപ്പെടുത്തുവാനുംതെരിഞ്ഞെടു
ത്തനിൻജനത്തൊടുയെശുവിന്റെരാജ്യാവകാശത്തി [ 55 ] ലുംനിത്യജീവനിലും ഒഹരിക്കാരാകുവാനും കരുണയരു
ളെണമെ— ഇതല്ലാതെഞങ്ങളുടെചുറ്റുംപാൎക്കുന്നൟജനങ്ങ
ളെയും രാജ്യത്തെയും കൃപയൊടെ ഒൎത്തു അധികാരികൾ്ക്കപ്ര
ജകളെനിൻഇഷ്ടപ്രകാരം പരിപാലിച്ചുംദൊഷംവിരൊ
ധിച്ചുംനിന്റെഹിതംഅറിയിച്ചുനീതിന്യായങ്ങളെനടത്തു
വാൻകരുണനല്കെണമെ— ദീനദുഃഖിതന്മാരെയുംപരീക്ഷി
തന്മാരെയുംഅനാഥവിധവമാരെയുംനിന്റെനാമംനിമി
ത്തംപരിഹാസൊപദ്രവങ്ങളുംകഷ്ടമരണങ്ങളുംഅനുഭവിക്കു
ന്നവരെയും പരിശുദ്ധാത്മാവിനാൽസഹായിച്ചാശ്വസിപ്പിച്ചുഅ
വസാനംവരെവിശ്വാസസന്തൊഷങ്ങളിൽഉറപ്പിക്കെണ
മെ— ഞങ്ങളുടെഉപജീവനത്തിന്നുഭൂമിയുടെഫലംവൎദ്ധിച്ചു
നിന്റെഅനുഗ്രഹത്താൽനൽഭക്ഷണമാക്കിതരെണ
മെ— കൎത്താവെഈസമയത്തിലും ഞങ്ങൾനിന്റെസഭയിൽ
കൂടുവാനുംനിന്റെവചനംകെട്ടുഎകമനസ്സൊടെനിന്നെ
സ്തുതിച്ചുഅപെക്ഷിപ്പാനുംഞങ്ങൾ്ക്കകൃപകാണിച്ചതുമല്ലാതെ
നീനിന്റെനാമത്തിൽ കൂടുന്നവരുടെഇടയിലുണ്ടെന്നുംഅ
പെക്ഷയെകെട്ടുസാധിപ്പിക്കുമെന്നുംവാഗ്ദത്തംചെയ്തിരിക്കു
ന്നുവല്ലൊഇതാഞങ്ങൾനിന്റെആത്മാവുകൊണ്ടപെക്ഷി
ച്ചതിനെനിത്യൊപകാരംആകുംവണ്ണംതന്നു ഞങ്ങളുടെഗമ
നാഗമനങ്ങളെക്രമമാക്കിഇഹലൊകത്തിൽനിന്റെസത്യ
ജ്ഞാനവിശ്വാസങ്ങളിലുംഞങ്ങളെസ്ഥിരീകരിച്ചുപരലൊ
കത്തിൽനിത്യജീവഭാഗ്യങ്ങളിലുംവാഴുമാറാക്കെണമെആമൻ [ 56 ] രണ്ടാം ഖണ്ഡം

ആചാരങ്ങൾ

൧ ജ്ഞാനസ്നാനം

നമ്മുടെകൎത്താവായയെശുക്രിസ്തുവിന്റെ കരുണയും ——

പ്രിയമുള്ളവരെനമ്മുടെരക്ഷിതാവായയെശുവിന്നുഞ്ജാ
നസ്നാനത്താൽഭരമെല്പിച്ചുഅവന്റെസഭയിൽചെൎക്കെണ്ട
തിന്നുനിങ്ങൾൟകുഞ്ഞിയെ(കളെ) ഇവിടെകൊണ്ടുവ
ന്നിരിക്കുന്നു

ഇതിന്റെസാരാൎത്ഥംഅറിയെണ്ടതിന്നുനമ്മുടെകൎത്താവായ
യെശുക്രിസ്തു ജ്ഞാനസ്നാനം തൊട്ടുശിഷ്യന്മാരൊടുകല്പിച്ചത
കെട്ടുകൊൾവിൻ,

സ്വൎഗ്ഗത്തിലുംഭൂമിയിലുംസകലഅധികാരവുംഎനിക്കനല്ക
പ്പെട്ടിരിക്കുന്നു ആകയാൽഭൂലൊകത്തിൽഒക്കയുംപൊയിട്ടു
സകലസൃഷ്ടിക്കുംസുവിശെഷത്തെഘൊഷിപ്പിൻപിതാപു
ത്രൻപരിശുദ്ധാത്മാവുഎന്നീനാമത്തിൽ സ്നാനംചെയ്യിച്ചും
ഞാൻനിങ്ങളൊടുകല്പിച്ചതൊക്കെയുംപ്രമാണിപ്പാന്തക്കവ
ണ്ണംഉപദെശിച്ചുംഇങ്ങിനെസകലജാതികളെയുംശിഷ്യ
രാക്കികൊൾ്വിൻവിശ്വസിച്ചുസ്നാനപ്പെട്ടവൻരക്ഷിക്കപ്പെ
ടും വിശ്വസിക്കാത്തവന്നുവിധിയുണ്ടാകും

കൎത്താവിന്റെഈകല്പനപ്രകാരംത്രിയെകദൈവത്തിന്റെ [ 57 ] നാമത്തിൽജ്ഞാനസ്നാനംചെയ്കവെണ്ടുൟകറാരിൽദൈ
വംകരുണയെസമ്പൂൎണ്ണമായിനിശ്ചയിച്ചുകൊടുത്തുഞങ്ങ
ളൊടുംഒരൊന്നുആചരിക്കെണ്ടതിന്നും കല്പിച്ചതപരലൊക
ഭൂലൊകങ്ങളുടെസ്രഷ്ടാവുനമുക്കുകരുണയുംസ്നെഹവുമുള്ള
ദൈവവുംപിതാവുമായിരിപ്പാൻവാഗ്ദത്തംചെയ്യുന്നുദൈ
വപുത്രനും നമ്മുടെരക്ഷിതാവുമായയെശുക്രിസ്തുതന്റെസക
ലപ്രയത്നഫലങ്ങളെഅനുഭവത്തിന്നുകൊടുക്കുന്നുസകലസത്യ
ത്തിലെവഴിനടത്തുന്നപരിശുദ്ധാത്മാവുനിത്യദാനങ്ങളെനല്കി
സത്യവിശ്വാസത്തിൽനമ്മെശുദ്ധീകരിച്ചുനിത്യജീവനെഅ
വകാശമായിഅനുഭവിപ്പൊളംതുണനില്ക്കുകയുംചെയ്യുന്നു
ഇതൊക്കയുംജ്ഞാനസ്നാനത്താലെനമുക്ക അനുഭവമായി
വരുന്നു—

നാമൊസകലഅന്ധകാരപ്രവൃത്തികളെത്യജിച്ചുഅനുസ
രണപുത്രന്മാരായിമരണത്തൊളംനടന്നുസകലത്തിലുംത്രി
യെകദൈവത്തിന്നുബഹുമാനവുംമഹത്വവുംവരുത്തുവാൻസ
ത്യംചെയ്തുകൊടുക്കുന്നുശിശുക്കൾ്ക്കൟപരിശുദ്ധകറാരി
ന്റെ അൎത്ഥം അറിവാൻ കഴികഇല്ലെങ്കിലുംഅതിനെഎ
റ്റുകൊൾ്വാൻഅവരെവിരൊധിക്കാതെപിതാപുത്രൻപ
രിശുദ്ധാത്മാവിന്റെകരുണയിൽഒഹരിക്കാരാക്കുവാൻ
കല്പനഉണ്ടുയെശുതൊടുവാനായിട്ടുശിശുക്കളെകൊണ്ടുവന്ന
പ്പൊൾവഹിക്കുന്നവരെശിഷ്യന്മാർവിലക്കുന്നതുയെശുക
ണ്ടാറെ മുഷിച്ചുശിശുക്കളെഎന്റെഅടുക്കൽവരുവാൻവി [ 58 ] ടുവിൽഅവരെതടുക്കരുത ദൈവരാജ്യം ഇവ്വണ്ണമുള്ളവ
ൎക്കുതന്നെ എന്നുചൊല്ലി അവരെ തഴുകികൈകളെ അവരി
ൽവെച്ചനുഗ്രഹിക്കയുംചെയ്തു

അതുകൊണ്ടുനാംഈ കുഞ്ഞിയെ(കളെയും)ദൈവത്തി
ങ്കൈയിൽഎല്പിച്ചുകൊടുത്തുഇപ്രകാരം പ്രാൎത്ഥിക്ക

സൎവ്വശക്തനായദൈവമെനിന്റെകനിവിൽതൊന്നിയപ്ര
കാരം ഞങ്ങളുടെരക്ഷിതാവായയെശുക്രിസ്തുമൂലംപുനൎജ്ജന്മ
മയമായസ്ഥാനംകൊണ്ടും ഞങ്ങളുടെമെൽധാരാളമായിപക
ൎന്നിട്ടുഉൾപുതുക്കംവരുത്തുന്നപരിശുദ്ധാത്മാവുകൊണ്ടുംനീ
ഞങ്ങളെ രക്ഷിച്ചുവല്ലൊഈകുഞ്ഞിയിലും(കളിലും)നി
ന്റെ കരുണയുടെ അമിതമായഐശ്വൎയ്യം വിളങ്ങിച്ചുതരെ
ണമെന്നുഞങ്ങൾഅപെക്ഷിക്കുന്നുഈസ്നാനംകൊണ്ടുൟകു
ഞ്ഞിയെ(കളെ) ശുദ്ധീകരിച്ചുനിന്റെപരിശുദ്ധാത്മാവി
ന്റെശക്തിയാലെപുതിയജീവജന്മംനല്കിവിശ്വാസത്തി
ൽഉറപ്പിച്ചുംആശയിൽസന്തൊഷിപ്പിച്ചുംസ്നെഹത്തിൽവ
ൎദ്ധിപ്പിച്ചും മരണംവരെ നിന്നെസത്യമായിസെവിക്കെണ്ട
തിന്നുംഎല്ലാവിശ്വാസികളൊടുംകൂടനിത്യജീവനെ പ്രാ
പിക്കെണ്ടതിന്നും നിന്റെപുത്രനായയെശുക്രിസ്തുമൂലംകരു
ണനല്കി സഹായിക്കെണമെ ആമൻ

സ്വൎഗ്ഗസ്ഥനായപിതാവെ—— ...

കുഞ്ഞിയെ(കളെ)കൊണ്ടുവരുന്നവരൊടുപറയെണ്ടുന്നതനി
ങ്ങൾഈ കുഞ്ഞിയെ(കളെ) പിതാവുപുത്രൻപരിശുദ്ധാത്മാവു [ 59 ] എന്നത്രിയെകദൈവത്തിന്നുഎല്പിച്ചുകൊടുക്കെണ്ടതിന്നും
ജ്ഞാനസ്നാനത്തിന്നായിട്ടുകൊണ്ടുവന്നിരിക്കുന്നുനിങ്ങൾഅതി
നാൽചെയ്യുന്നതിനെവെണ്ടുവൊളംവിചാരിച്ചുഅവനെ
{ളെ,വരെ)ദൈവഭയത്തിൽവളൎത്തിഈദിവ്യകറാരിനെആ
ചരിപ്പാൻതക്കവണ്ണം കഴിയുന്നെടത്തൊളംസഹായിക്കെണ
മെന്നുഞാൻനിങ്ങൾ്ക്കബുദ്ധിഉപദെശിച്ചുകല്പിക്കുന്നു ഈ കുഞ്ഞി
യെ(കളെ) എതുനാമത്തിലുംഎതുവിശ്വാസത്തിലുംസ്നാന
പ്പെട്ടുഎന്നുഎല്ലാവരുംഅറിയെണ്ടതിന്നുഇപ്പൊൾഎന്റെ
ചൊദ്യങ്ങൾ്ക്കനിങ്ങൾസഭാമുഖാന്തരംഉത്തരംപറവിൻ—

നിങ്ങൾപരലൊകത്തിന്റെയുംഭൂലൊകത്തിന്റെയുംസ്ര
ഷ്ടാവായിസൎവ്വശക്തനായിപിതാവായിരിക്കുന്നദൈവത്തിങ്ക
ൽവിശ്വസിക്കുന്നുവൊ⁎ വിശ്വസിക്കുന്നു

അവന്റെഎകപുത്രനായിനമ്മുടെകൎത്താവായയെശുക്രിസ്തു
വിങ്കലുംവിശ്വസിക്കുന്നുവൊ⁎ വിശ്വസിക്കുന്നു

ആയവൻപരിശുദ്ധാത്മാവിനാൽമറിയഎന്നകന്യകയിൽ
ഉല്പാദിതനായിജനിച്ചുപൊന്ത്യപിലാത്തന്റെതാഴെകഷ്ട
മനുഭവിച്ചുകുരിശിൽതറക്കപ്പെട്ടുമരിച്ചുഅടക്കപ്പെട്ടുപാ
താളത്തിലിറങ്ങിമൂന്നാംദിവസംഉയിൎത്തെഴുനീറ്റുസ്വൎഗ്ഗാ
രൊഹണമായിസൎവ്വശക്തനായിപിതാവായദൈവത്തിന്റെ
വലത്തുഭാഗത്തിരിക്കുന്നുഅവിടെനിന്നുജീവികളൊടും
മരിച്ചവരൊടും ന്യായംവിസ്തരിപ്പാൻവരികയുംചെയ്യും
എന്നിതൊക്കെയും വിശ്വസിക്കുന്നുവൊ⁎ എല്ലാംവിശ്വ [ 60 ] സിക്കുന്നു—

പരിശുദ്ധാത്മാവിലും പരിശുദ്ധന്മാരുടെസംസൎഗ്ഗമുള്ളശുദ്ധ
സാധാരണസഭയിലുംപാപമൊചനത്തിലുംശരീരത്തൊടുകൂ
ടിജീവിച്ചെഴുനീല്ക്കുന്നതിലുംനിത്യജീവങ്കലും വിശ്വ
സിക്കുന്നുവൊ— വിശ്വസിക്കുന്നു

അന്ധകാരരാജ്യത്തെയുംദൈവവിരൊധപ്രവൃത്തിക
ളെയുംനിരസിച്ചുപെക്ഷിപ്പാൻ നിങ്ങൾക്കമനസ്സുണ്ടൊ.
മനസ്സുണ്ടു.

ദൈവമായപിതാവുപുത്രൻപരിശുദ്ധാത്മാവിനെമരണപ
ൎയ്യന്തംസെവിച്ചുഅവന്റെവചനപ്രകാരംനടപ്പാൻനി
ങ്ങൾ്ക്കമനസ്സുണ്ടൊ— മനസ്സുണ്ടു

ഈ കുഞ്ഞിയെ (കളെ) ൟവിശ്വാസത്തിൽസ്നാനം
ചെയ്വാനും ഈഉപദെശത്തിൽവളൎത്തുവാനുംനിങ്ങൾ്ക്കമന
സ്സുണ്ടൊ. മനസ്സുണ്ടു—

പിന്നെകുഞ്ഞിയുടെനെറ്റിമൂന്നുവട്ടംവെള്ളംകൊണ്ടുന
നെച്ചുപറയെണം

(പെർ)ഞാൻപിതാപുത്രൻപരിശുദ്ധാത്മാവിന്റെനാമ
ത്തിൽനിന്നെജ്ഞാനസ്നാനംചെയ്യുന്നു

സമാധാനത്തിന്റെദൈവംതന്നെനിന്നെശുദ്ധീകരിച്ചു
ആത്മാവുദെഹിദെഹങ്ങളൊടുംകൂടനമ്മുടെകൎത്താവായയെ
ശുക്രിസ്തുവരുവൊളംകുറ്റംകൂടാതെകാത്തനുഗ്രഹിക്കെ
ണമെ ആമൻ [ 61 ] നാംഈകുഞ്ഞിയെ(കളെ)യെശുക്രിസ്തുവിന്നുഎല്പിച്ചുകൊ
ടുത്തുതന്റെസഭയൊടുചെൎത്തെടുത്തശെഷംദൈവാനുഗ്ര
ഹംഉണ്ടാകെണ്ടതിന്നുഇപ്രകാരംപ്രാൎത്ഥിക്ക:

പിതാപുത്രൻപരിശുദ്ധാത്മാവായകരുണയുള്ളദൈവമെഞ
ങ്ങൾ വിശ്വാസത്തൊടെ ഈകുഞ്ഞിയെ(കളെ)നിന്റെ
കൈക്കൽ എല്പിച്ചുനിത്യജീവാവകാശത്തിന്നായിവിളിച്ചവരു
ടെകൂട്ടത്തിൽനീഅവനെ (ളെ,രെ) ചെൎത്തുകൊണ്ടതിനാ
ൽനിന്നെസ്തുതിക്കുന്നു ആരും അവനെ(ളെ, രെ)നിന്റെ
കൈയിൽനിന്നുപറിച്ചുകൊണ്ടുപൊകാതിരിപ്പാൻനീതന്നെസ
കലവഴികളിലുംതുണനില്കെണമെസ്വൎഗ്ഗസ്ഥപിതാവെനി
ന്റെസ്നെഹത്തിൽഅവനെ(ളെ,രെ) കാത്തുവളൎത്തെണ
മെപ്രിയരക്ഷിതാവായയെശുവെനിന്റെ കരുണയെഅവ
നിൽ (ളിൽ,രിൽ) പ്രകാശിപ്പിക്കെണമെജീവിക്കുന്നപരിശു
ദ്ധാത്മാവെനിന്റെജിവശക്തിയെഅവനിൽ (ളിൽ,രിൽ)
വിളങ്ങിച്ചുതരെണമെ ത്രിയെകദൈവമെനിന്റെഇഷ്ടം
ചെയ്വാനും വിശ്വസ്തഭൃത്യനായി {രായി} അവസാനത്തൊ
ളം നടപ്പാനുംനീഅവനെ(ളെ,രെ) അനുഗ്രഹിച്ചുവിശ്വാ
സത്താലെനിത്യജീവനൊളംകാത്തുകൊള്ളെണമെ— ആ
മൻ

കൎത്താവുനിങ്ങളെഅനുഗ്രഹിച്ചുകാക്കെണമെ— — [ 62 ] ൨. രാഭൊജനം

നമ്മുടെകൎത്താവായയെശുക്രിസ്തുവിന്റെകഷ്ടാനുഭവമരണ
ങ്ങളെരാത്രിഭൊജനത്താൽഒൎക്കെണ്ടതിന്നുനാംഇവിടെകൂ
ടിവന്നിരിക്കുന്നുൟഅപ്പത്തെഭക്ഷിക്കയുംഈപാത്രത്തി
ൽകുടിക്കയുംചെയ്യുന്തൊറുംനാംകൎത്താവുവരുവൊളവുംഅ
വന്റെമരണംപ്രസ്താവിച്ചുകൊണ്ടുഅവന്റെശരീരരക്ത
ങ്ങളെഅനുഭവിക്കുന്നുനാംവാഴ്ത്തുന്നഅനുഗ്രഹപാത്രംക്രി
സ്തുവിന്റെരക്തത്തൊടുള്ളഐക്യമല്ലൊ നാം നുറുക്കുന്ന
അപ്പംക്രിസ്തുവിന്റെശരീരത്തൊടുള്ളഐക്യമല്ലൊആ
കുന്നത എന്റെഒൎമ്മെക്കായിട്ടുഇതിനെചെയ്വിൻഎന്നുക
ൎത്താവുകല്പിക്കകൊണ്ടുനിങ്ങൾഎല്ലാവരുംനമ്മുടെരക്ഷിതാ
വിന്റെഉച്ചരിച്ചുകൂടാത്തസ്നെഹത്തെയുംപരിശുദ്ധനടപ്പി
നെയുംകഷ്ടമരണങ്ങളെയും അനുസരിക്കുന്നവൎക്കെല്ലാവൎക്കും
അവൻനിത്യജീവകാരണമായിവന്നതിനെയുംഒൎത്തുനി
ൎദ്ദോഷവുംനിൎമ്മലവുമായദൈവത്തിന്റെ കുഞ്ഞാടുലൊ
കത്തിന്റെപാപങ്ങളെനീക്കികളഞ്ഞുതിരുരക്തത്താലെ
നമ്മെവീണ്ടുകൊണ്ടുഎന്നുമനസ്സിൽധരിച്ചുകൊണ്ടിരി
ക്കെണ്ടതാകുന്നു ഇടയൻആടുകൾ്ക്കുംതലഅവയവങ്ങൾ്ക്കുംനീ
തിമാൻനീതികെട്ടവൎക്കുംവെണ്ടിതന്റെ ജീവനെഎല്പി
ച്ചുകൊടുത്തുനാംസ്വൈരമായിരിപ്പാൻശിക്ഷ അവന്റെ
മെൽ ഉണ്ടായിഅവന്റെമുറിവുകൊണ്ടുനമുക്കരൊഗശാ [ 63 ] ന്തിവന്നുജീവിച്ചിരിക്കുന്നവർതങ്ങൾ്ക്കായിട്ടല്ലതങ്ങൾ്ക്കവെ
ണ്ടിമരിച്ചുജീവിച്ചെഴുനീറ്റവനായിട്ടുതന്നെജീവിക്കെ
ണ്ടതിന്നുഅവന്മരിച്ചതനമ്മെസകലഅകൃത്യത്തിൽനി
ന്നുംവീണ്ടുകൊണ്ടുസല്ക്രിയകളിൽഉത്സാഹികളാക്കിസ്വന്തജ
നത്തെതനിക്കവെർതിരിച്ചുവെടിപ്പാക്കെണ്ടതിന്നുനമു
ക്കുവെണ്ടിതന്നെതാൻഎല്പിച്ചുകൊടുത്തതകൊണ്ടുപാപംനി
ങ്ങളുടെമരണമുള്ളശരീരങ്ങളിലെമൊഹങ്ങളെഅനുഷ്ഠി
ക്കെണ്ടതിന്നുവാഴരുതനിങ്ങൾപാപത്തിന്നുമരിച്ചവരെ
ന്നുംകൎത്താവായയെശുക്രിസ്തുവിനാൽദൈവത്തിന്നുജീവി
ക്കുന്നവരെന്നുംവിശ്വസിച്ചുകൊൾവിൻ

നാംഇപ്രകാരംകൎത്താവിന്റെതിരുമുമ്പിൽതനിക്കുയൊ
ഗ്യന്മാരായിനടക്കെണ്ടുന്നവിവരംഅവന്റെവചനത്തിൽ
നിന്നുകെൾക്കുമ്പൊൾ നാം അറിയായ്മകൊണ്ടുംപലവിധമായ
മത്സരംകൊണ്ടുംദൈവവിശുദ്ധകല്പനകളെലംഘിച്ചുഎ
ന്നറിഞ്ഞതിനാൽനമ്മെതാഴ്ത്തിപാപംഎറ്റുപറഞ്ഞുദൈവ
കരുണയാൽക്ഷമലഭിക്കെണ്ടതിന്നുനുറുങ്ങിയഹൃദയങ്ങ
ളൊടെഇപ്രകാരംഅപെക്ഷിക്ക

പരിശുദ്ധദൈവമായപിതാവെബാല്യംമുതൽൟസമയം
വരെയുംപലദുശ്ചിന്തകളാലുംദുൎമ്മൊഹങ്ങളാലുംമത്സരവച
നക്രിയകളാലുംഞങ്ങൾവളരെമഹാപാപങ്ങളെചെയ്തിരി
ക്കകൊണ്ടുനിന്റെപുത്രന്മാരായിരിപ്പാൻയൊഗ്യന്മാരല്ല
ഞങ്ങളുടെകണ്ണുകളെനിങ്കലെക്കഉയൎത്തുവാൻധൈൎയ്യം [ 64 ] ഇല്ലാത്തവരുംഞങ്ങളിൽന്യായംവിധിപ്പാനുംക്രിയകൾ്ക്കത
ക്കവണ്ണംശിക്ഷകഴിപ്പാനുംനിണക്കഇഷ്ടമുണ്ടങ്കിൽശങ്കി
യാതെനില്പാൻപ്രാപ്തിയില്ലാത്തവരുമാകുന്നുഹാകൎത്താ
വെനിന്തുരുമുമ്പിൽനിന്നുഞങ്ങളെതള്ളികളയരുതെ
ദൊഷങ്ങൾ്ക്കതക്കശിക്ഷപ്രയൊഗിക്കയുമരുതെഞങ്ങ
ളെല്ലാവരുടെമനഃപീഡയെനൊക്കിയെശുനാമത്തിൽനി
ന്നൊടുഅപെക്ഷിക്കുന്നപ്രകാരംകെട്ടുകരുണയെകാണി
ച്ചുസകലപാപങ്ങളെയുംക്ഷമിച്ചുഞങ്ങൾ്ക്കഎല്ലാവൎക്കുംവെ
ണ്ടിതന്നെതാൻബലിയാക്കിഅൎപ്പിച്ചമദ്ധ്യസ്ഥൻനിമിത്തം
ഞങ്ങളെരക്ഷിച്ചുകൈക്കൊള്ളെണമെകൎത്താവെകനി
ഞ്ഞിരിക്കെണമെനിന്റെപുത്രനായയെശുവിന്റെരക്ത
ത്താൽഞങ്ങളെശുദ്ധീകരിച്ചുആശ്വസിപ്പിച്ചുസമാധാന
വുംനല്കെണമെ ആമൻ.

ഇങ്ങിനെസത്യമായിഅപെക്ഷിച്ചുവിഷാദിക്കുന്നവർധൈ
ൎയ്യമായിരിപ്പിൻനിങ്ങൾ്ക്കകരുണലഭിച്ചിരിക്കുന്നുദൈവശു
ശ്രൂഷക്കാരനായഞാൻസുവിശെഷവചനപ്രകാരംപി
താപുത്രൻപരിശുദ്ധാത്മാവഎന്നീനാമത്തിൽനിങ്ങളെ
ല്ലാവരുടെപാപങ്ങൾക്കക്ഷമഅറിയിച്ചുകൊടുക്കുന്നു
അതിനാൽനാംസന്തൊഷിച്ചുഇപ്രകാരംദൈവത്തെ
പുകഴ്ത്തുക

മഹാകരുണയും സ്നെഹവുമുള്ളപിതാവെനിന്റെപുത്രനാ
യയെശുക്രിസ്തുമൂലംഞങ്ങൾ്ക്കപാപക്ഷമയെയുംനിത്യജീ [ 65 ] വനെയുംനല്കിയതകൊണ്ടുനിന്നെസ്തുതിക്കുന്നുനീതിക്കായി
വിശന്നുദാഹിക്കുന്നവൎക്കെല്ലാവൎക്കുംതൃപ്തിവരുത്തുന്നഭക്ഷ
ണത്തിന്നുഞങ്ങളുംവരുന്നുനിന്റെപുത്രങ്കലെഅനുസരണം
കൊണ്ടുംകഷ്ടമരണങ്ങളെകൊണ്ടുംആശ്വാസസന്തൊഷങ്ങ
ൾഉണ്ടാകെണ്ടതിന്നുഞങ്ങളുംഅവങ്കലെവിശ്വാസത്തൊടും
രക്ഷാഗ്രാഹത്തൊടുംകൂടവരെണമെഅവൻഎല്ലാവൎക്കും
വെണ്ടിമരിച്ചുവല്ലൊഅവന്റെമരണഫലങ്ങൾഎല്ലാവ
ൎക്കുംവന്നതിനാൽനീഅവനിൽഞങ്ങൾ്ക്കക്ഷമിച്ചപ്രകാ
രംതന്നെഞങ്ങളുംഒരുശരീരത്തിന്റെഅവയവങ്ങൾഎന്ന
റിഞ്ഞുഅന്യൊന്യംസ്നെഹിച്ചുക്ഷമിക്കെണ്ടതിന്നുസഹായം
ചെയ്തുരാഗദ്വെഷാദിശത്രുക്കളുടെനെരെഉള്ളപൊരാട്ട
ത്തിന്നുവെണ്ടുന്നധൈൎയ്യവുംശക്തിയുംനല്കിഞങ്ങൾക്കവരു
ത്തുവാൻനിണക്കിഷ്ടംതൊന്നുന്നകഷ്ടങ്ങളെയുംവിശ്വാ
സത്തൊടെസഹിച്ചുമരണത്തൊളംവിശ്വസ്തന്മാരായിനടക്കെ
ണ്ടതിന്നുഅവന്റെചിന്തയെഞങ്ങളിലുംജനിപ്പിക്കെ
ണമെഅവൻമഹത്വത്തൊടെവരുന്നദിവസംഞങ്ങൾസ
ന്തൊഷിച്ചുതിരുമുമ്പിൽനില്ക്കെണ്ടതിന്നുംനിത്യരാജ്യത്തി
ൽആട്ടിങ്കുട്ടിയുടെകല്യാണവിരുന്നിനെകഴിക്കെണ്ട
തിന്നുംഅവന്റെസ്നെഹത്തിൽഞങ്ങളെകാത്തുനടത്തെണ
മെ ആമൻ

സ്വൎഗ്ഗസ്ഥനായഞങ്ങളുടെപിതാവെ—

പുതിയനിയമത്തിയെരാഭൊജനത്തിന്റെആധാരവാ [ 66 ] ക്കുകളെകെട്ടുകൊൾവിൻ

കൎത്താവായയെശുതന്നെകാണിച്ചുകൊടുത്തരാത്രിയിൽപ
ന്തിരുവരൊടുംഅത്താഴത്തിന്നിരുന്നുഅപ്പംഎടുത്തുവാ
ഴ്ത്തിനുറുക്കിശിഷ്യന്മാൎക്കുകൊടുത്തുപറഞ്ഞതവാങ്ങിഭക്ഷി
പ്പിൻഇതനിങ്ങൾ്ക്കവെണ്ടിനുറുക്കിതരുന്നഎന്റെശരീരം
ആകുന്നുഎന്റെഒൎമ്മെക്കായിട്ടുഇതിനെചെയ്വിൻ

അപ്രകാരംഅത്താഴംകഴിഞ്ഞശെഷംപാനപാത്രവുംഎടു
ത്തുപരഞ്ഞതനിങ്ങൾഎല്ലാവരുംഇതിൽനിന്നുകുടിപ്പി
ൻ‌ൟപാത്രംഎന്റെരക്തത്തിലെപുതിയനിയമംആകു
ന്നുഇതപാപമൊചനത്തിന്നായിനിങ്ങൾ്ക്കുംഅനെകൎക്കും
വെണ്ടിഒഴിച്ചഎന്റെരക്തംഇതിനെകുടിക്കുമ്പൊൾഒ
ക്കയുംഎന്റെഒൎമ്മെക്കായിട്ടുചെയ്വിൻ

പിന്നെഅപ്പംഎടുത്തുകൊടുക്കുമ്പൊൾഒരൊരു
ത്തരൊടുഇപ്രകാരംപറയെണം

നിങ്ങൾവാങ്ങിഭക്ഷിപ്പിൻഇതനിങ്ങൾ്ക്കവെണ്ടിനുറുക്കി
തന്നയെശുക്രിസ്തുവിന്റെശരീരംആകുന്നു

പാനപാത്രംഎടുത്തുകൊടുക്കുമ്പൊൾഇങ്ങിനെ
പറയെണം

നിങ്ങൾവാങ്ങികുടിപ്പിൻഇതനിങ്ങൾക്കവെണ്ടിഒഴിച്ച
യെശുക്രിസ്തുവിന്റെരക്തംആകുന്നു

കൊടുത്തുതീൎന്നശെഷം

നാംപ്രാൎത്ഥിക്കഎന്റെആത്മാവെയഹൊവയെവാഴ്ത്തു [ 67 ] കഎന്നുള്ളമെഅവന്റെവിശുദ്ധനാമത്തെവാഴ്ത്തുകഎന്റെ
ആത്മാവെയഹൊവയെവാഴ്ത്തുകഅവന്റെസകലഉപകാര
ങ്ങളെമറക്കയുമരുതെഅവൻനിന്റെഅകൃത്യങ്ങളെഒ
ക്കയുമ്മൊചിച്ചുനിന്റെസകലരൊഗങ്ങളെയുംസ്വാസ്ഥ്യം
വരുത്തിനിന്റെജീവനെനാശത്തിൽനിന്നുവീണ്ടെടുത്തു
ആൎദ്രകരുണകൊണ്ടുകിരീടംധരിപ്പിച്ചിരിക്കുന്നുഅതെകരു
ണയുള്ളദൈവമെനിണക്കകനിവുതൊന്നിപാപമരണങ്ങ
ളിൽനിന്നുഞങ്ങളെഉദ്ധരിച്ചുഞങ്ങളുടെരക്ഷിതാവായ
യെശുക്രിസ്തുമൂലംപുത്രസ്ഥാനത്തിൽആക്കിയതകൊണ്ടുഞ
ങ്ങൾപൂൎണ്ണഹൃദയത്തൊടെനിന്നെസ്തുതിക്കുന്നുപിതാവിന്റെ
മഹത്വത്തിലിരിക്കുന്നയെശുവെനിന്റെസ്നെഹംഒൎക്കെ
ണ്ടതിന്നുംഞങ്ങളുടെവിശ്വാസവുംആശയുംഉറപ്പിക്കെണ്ടതി
ന്നുംനീഇപ്പൊഴുംനിന്റെശരീരരക്തങ്ങളെപരിഗ്രഹിപ്പാൻ
ദയയൊടെനല്കിയതിനാൽഞങ്ങൾതാഴ്മയൊടുംസന്തൊ
ഷത്തൊടുംകൂടിനിന്നെവന്ദിക്കുന്നുനിന്റെസന്നിധിയി
ൽസുഖിക്കുന്നസൎവ്വനീതിമാന്മാരൊടുംകൂടെസ്വൎഗ്ഗീയമഹത്വ
ത്തിങ്കൽനിന്നെകാണുവൊളത്തിന്നുനിന്റെകരുണയിൽ
വളരുവാനുംവാക്കുംക്രിയയുംകൊണ്ടുനിന്റെനാമംപ്രസി
ദ്ധമാക്കി സ്തുതിപ്പാനും എല്ലാവൎക്കും കാരുണ്യവുംവിശ്വാ
സധൈൎയ്യവുംകാണിച്ചുതരെണമെ ആമൻ

കൎത്താവുനിങ്ങളെഅനുഗ്രഹിച്ചുകാക്കെണമെ

കൎത്താവുമുഖത്തെപ്രകാശിപ്പിച്ചുനിങ്ങളിൽകനിഞ്ഞിരിക്കെണമെ [ 68 ] കൎത്താവുമുഖത്തെനിങ്ങളുടെമെൽഉയൎത്തി
സമാധാനംവരുത്തെണമെ ആമൻ

൩ വിവാഹം

പ്രിയമുള്ളവരെദൈവസന്നിധിയിലുംൟസാക്ഷികളു
ടെമുഖാന്തരവുംനിങ്ങൾമുന്നിശ്ചയിച്ചപ്രകാരംവിവാഹംകഴി
പ്പാനുംപിതാപുത്രൻപരിശുദ്ധാത്മാവെന്നത്രീയെകദൈ
വനാമത്തിൽനിന്നുഅതിനായിട്ടുഅനുഗ്രഹംലഭിപ്പാനും
ഇവിടെവന്നിരിക്കുന്നുനിങ്ങൾഎന്തെങ്കിലുംചെയ്യുമ്പൊ
ൾവാക്കിലുംക്രിയയിലുംകൎർത്താവായയെശുവിന്റെനാമത്തി
ൽആചരിച്ചുംഅവന്മൂലമായിദൈവവുംപിതാവുമായ
വനെസ്തുതിച്ചുംകൊണ്ടിരിപ്പിൻഎന്നദൈവകല്പനയെ
വിചാരിച്ചുവിവാഹത്തെകൎത്താവിങ്കലെവിശ്വാസത്തൊ
ടുംപ്രാൎത്ഥനയൊടുംകൂടതുടങ്ങുവാൻക്രിസ്തുവിന്റെനാമം
ധരിച്ചവൎക്കെല്ലാവൎക്കുംയൊഗ്യമാകകൊണ്ടുനിങ്ങളുംവി
ശ്വാസത്തൊടെഅപെക്ഷകളെകഴിച്ചുദൈവത്തിൻതി
രുമുമ്പിൽവന്നുവിവാഹവിശുദ്ധതയെവിചാരിച്ചുകൊ
ള്ളെണമെന്നുഞാൻനിങ്ങളൊടുബുദ്ധിപറഞ്ഞപെക്ഷിക്കു
ന്നു

ദൈവംആദിയിൽൟആചാരംഉണ്ടാക്കിഅനുഗ്രഹിച്ച
പ്രകാരംനമ്മുടെകൎത്താവായയെശുക്രിസ്തുവുമതിനെഉ [ 69 ] റപ്പിച്ചുഭാൎയ്യാഭൎത്താക്കന്മാർഅന്യൊന്യംസ്നെഹിച്ചുംബഹുമാനി
ച്ചുംനടക്കെണ്ടുന്നക്രമംഉപദെശിച്ചുആദിയിൽമനുഷ്യരെഉ
ണ്ടാക്കിയവൻ ഒരാണും പെണ്ണുമായി അവരെ ഉണ്ടാക്കിഇത
ഹെതുവായിമനുഷ്യൻമാതാപിതാക്കന്മാരെയുംവിട്ടുഭാൎയ്യയൊ
ടെചെൎന്നിരിക്കും അവരിരുവരുംഒരുജഡമായിവരും‌ അതു
കൊണ്ടുഅവരിരുവരല്ലഒരുജഡമത്രെആകുന്നതുദൈവം
കൂട്ടിചെൎത്തതമനുഷ്യൻവെർതിരിക്കരുതഎന്നുകല്പിച്ച
തിനാൽഎല്ലാവരുംഈദിവ്യക്രമംമനഃപൂൎവ്വമായിആച
രിക്കെണ്ടതാകുന്നുഅതിന്റെവിവരമപ്പൊസ്തൊലനായ
പൌൽപറഞ്ഞതാവിത— ഭൎത്താക്കന്മാരെനിങ്ങൾക്രിസ്തുസഭ
യെസ്നെഹിച്ചുഅതിന്നുവെണ്ടിതന്നെതാൻഎല്പിച്ചുകൊടു
ത്തതുപൊലെതന്നെനിങ്ങളുടെഭാൎയ്യമാരെസ്നെഹിപ്പിൻത
ന്റെഭാൎയ്യയെസ്നെഹിക്കുന്നവൻതന്നെസ്നെഹിക്കു
ന്നുവല്ലൊഭാൎയ്യമാരെനിങ്ങളുംകൎത്താവിനൊടുംഎന്നപൊലെ
ഭൎത്താക്കന്മാരൊടുഅനുസരിച്ചിരിപ്പിൻസഭക്രിസ്തുവിനൊ
ടുഅനുസരിച്ചിരിക്കുന്നപ്രകാരംഭാൎയ്യമാരുംസ്വഭൎത്താക്ക
ന്മാരൊടുസകലത്തിലുംഅനുസരിച്ചിരിക്കെണംക്രിസ്തുസഭെ
ക്കതലയായിരിക്കുന്നതുപൊലെഭൎത്താവുംഭാൎയ്യക്കതലയായി
രിക്കുന്നുഇങ്ങിനെഭൎത്താവുംഭാൎയ്യയൊടുഐക്യമായിനടന്നു
ഒന്നിലുംകൎത്തൃത്വംകാണിക്കാതെഅവളെബലഹീനപാത്രം
എങ്കിലുംദൈവകരുണെക്കുംനിത്യജീവന്നുംഅവകാശിആ
കകൊണ്ടുവെണ്ടുംവണ്ണംബഹുമാനിക്കെണംദൈവവചന [ 70 ] ത്തിന്നുദൂഷണംവരാതിരുപ്പാൻഭാൎയ്യമാർഭൎത്തൃപ്രിയമാ
രുംപുത്രപ്രിയമാരുംസുബൊധവുംഅടക്കവുമുള്ളവരുംഭവ
നരക്ഷക്കാരും നല്ലവരും സ്വന്തഭൎത്താക്കന്മാരെഅനുസരിച്ചു
നടക്കുന്നവരുമായിസ്വൎണ്ണവസ്ത്രാഭരണങ്ങളെധരിക്കുന്നത
ല്ലഹൃദയത്തിലെഗൂഢമനുഷ്യൻനാശമില്ലായ്മയിൽസൌ
മ്യതയുംസാവധാനവുമുള്ളആത്മാവിന്റെഅലങ്കാരംത
ന്നെധരിച്ചുകൊണ്ടിരിക്കെണംസകലത്തിലുംമുമ്പെനിങ്ങ
ൾസ്നെഹത്തിൽവെരൂന്നിവളൎന്നുദൈവംനിങ്ങളെഎക
ആശയിൽ‌വിളിച്ചപ്രകാരംതന്നെഒരുശരീരവുംഒരാത്മാ
വുമായിവരെണ്ടതിന്നുക്രിസ്തുനിങ്ങളുടെഒന്നിച്ചുവസിപ്പാനാ
യിട്ടുജാഗ്രതയൊടെഅന്വെഷിച്ചുകൊണ്ടുംഒരൊരുത്തൻ
പ്രാപിച്ചഅനുഗ്രഹത്തിന്റെഅളവിൽദൈവത്തിന്റെ
ബഹുവിധമുള്ളകൃപയുടെനല്ലകലവറക്കാരായിപരസ്പരം
ശുശ്രൂഷിച്ചുംഭാരങ്ങളെവഹിച്ചുംക്രിസ്തുവിന്റെന്യായപ്ര
മാണത്തെനിവൃത്തിച്ചുംകൊണ്ടിരിപ്പിൻ

നിങ്ങൾഇപ്രകാരംദൈവഭയത്തൊടെഅവന്റെമഹത്വ
ത്തിന്നായിനടന്നാൽനിങ്ങളുടെവിവാഹത്തിൽദൈവാ
നുഗ്രഹവുംകരുണയുംഉണ്ടാകുംയഹൊവയെഭയപ്പെട്ടുഅ
വന്റെവഴികളിൽകൂടിനടക്കുന്നവൻഭാഗ്യവാൻനി
ന്റെകൈകളുടെഅദ്ധ്വാനഫലത്തെനീഭക്ഷിക്കുംനീഭാഗ്യ
വാൻനിണക്കതന്നെനന്മഎന്നുയഹൊവയുടെഅരുളപ്പാ
ടല്ലൊആകുന്നതു— [ 71 ] ഒരൊജീവനധൎമ്മത്തിൽസങ്കടങ്ങളുംപരീക്ഷകളുംവരുന്ന
പ്രകാരംദൈവംപലപ്പൊഴുംഭാൎയ്യാഭൎത്താക്കന്മാരെയുംനിത്യ
രാജ്യത്തിന്നുയൊഗ്യന്മാരാക്കുവാൻൟവകയുള്ള
തിനെഅനുഭവിപ്പാറാക്കെണ്ടിവരുന്നുഎന്നാലുംതന്നെഭ
യപ്പെടുന്നവൎക്കക്രിസ്തുവിന്റെകഷ്ടങ്ങൾവൎദ്ധിക്കുംഅളവിൽ
ആശ്വാസവുംവൎദ്ധിച്ചുവരുന്നുനമ്മുടെകൎത്താവായയെശുനമ്മുടെ
പാപങ്ങൾ്ക്കവെണ്ടിഅനുഭവിച്ചകഷ്ടങ്ങളെകൊണ്ടുനമ്മുക്കുവ
രുന്നസങ്കടങ്ങൾഎല്ലാംഅനുഗ്രഹമായിതീരുന്നുവിവാഹത്തി
ലുംസംഭവിക്കുന്നപരീക്ഷകൾഅഭ്യസിച്ചവൎക്കുനീതിയുടെ
സമാധാനഫലത്തെതരുന്നു.

നിങ്ങൾഇപ്പൊൾവിവാഹത്തെകുറിച്ചുദൈവത്തിന്തിരുവു
ള്ളംകെട്ടുവല്ലൊജീവപൎയ്യന്തംനിങ്ങളെതമ്മിൽചെൎക്കുന്നസ
ത്യംചെയ്യെണ്ടതിന്നുഅടുത്തുവന്നുദൈവസഹായംഉണ്ടാ
കുവാൻതക്കവണ്ണംതാഴ്മയൊടെഇപ്രകാരംപ്രാൎത്ഥിപ്പിൻ—

കരുണയുള്ളദൈവമെഞങ്ങളെആരാഞ്ഞുഞങ്ങളുടെഹൃദ
യങ്ങളെഅറിഞ്ഞുകൊൾ്ക ഞങ്ങളെപരീക്ഷിച്ചുഞങ്ങളുടെ
ചഞ്ചലഭാവങ്ങളെഅറിയെണമെഞങ്ങളിൽവ്യസനത്തി
ന്നുള്ളവഴിയൊഎന്നുനൊക്കിനിത്യമാൎഗ്ഗത്തിൽഞങ്ങളെ
നടത്തെണമെകൎത്താവെഞങ്ങൾഇപ്പൊൾനിന്തിരുമുമ്പി
ൽവെച്ചുസത്യംചെയ്വാൻഒരുങ്ങിയിരിക്കുന്നുഅതനിന്റെ
വിശുദ്ധനാമത്തിലുംനിന്റെരാജ്യമഹത്വത്തിന്നായുംഭവി
ക്കെണ്ടതിന്നുനീഞങ്ങളുടെആണഉറപ്പിച്ചുലൊകാരംഭം [ 72 ] മുതൽകാട്ടിയകരുണകളെഒൎത്തുസഹായിച്ചുഎല്ലാംസാധി
പ്പിച്ചരുളെണമെ ആമൻ.

ദൈവസന്നിധിയിലുംൟസാക്ഷിമുഖാന്തരവുംഞാൻഇ
പ്പൊൾചൊദിക്കുന്നതിന്നുനിങ്ങൾഉത്തരംപറയെണം
{പുരുഷന്റെപെർ} നിണക്കഇവിടെനില്ക്കുന്ന(സ്ത്രീയുടെപെ
ർ)ഭാൎയ്യയായിട്ടുഎടുത്തുമനഃപൂൎവ്വമായിസ്നെഹിച്ചുസന്തൊഷ
ത്തിലും സന്താപത്തിലുംഅവളെഉപെക്ഷിക്കാതെമരണം
നിങ്ങളെവെർപിരിക്കുവൊളംഅവളൊടുവിവാഹനിൎണ്ണ
യപ്രകാരംഒരുകുറവുവരാതെചെൎന്നുനടപ്പാൻമനസ്സു
ണ്ടൊ— ഉത്തരം: മനസ്സുണ്ടു.

(സ്ത്രീയുടെപെർ) നിണക്കഇവിടെനില്ക്കുന്ന(പുരുഷന്റെ
പെർ)ഭൎത്താവായിട്ടുഎടുത്തുമനഃപൂൎവ്വമായിസ്നെഹിച്ചുസ
ന്തൊഷത്തിലും സന്താപത്തിലുംഅവനെഉപെക്ഷിക്കാതെ
മരണംനിങ്ങളെവെർപിരിക്കുവൊളംഅവനൊടുവിവാ
ഹനിൎണ്ണയപ്രകാരംഒരുകുറവുവരാതെചെൎന്നുനടപ്പാൻമ
നസ്സുണ്ടൊ—ഉത്തരം: മനസ്സുണ്ടു.

അങ്ങിനെസമ്മതംഎങ്കിൽഅന്യൊന്യംവലങ്കൈപിടി
ച്ചുകൊൾവിൻ നിങ്ങൾഇപ്രകാരംദൈവകല്പനഅനു
ഷ്ഠിച്ചുവിവാഹത്തിന്നുചെയ്തസത്യത്തെദൈവനിയൊഗത്താ
ൽഒരുനാളുംഇളക്കംവരുത്തുവാൻ കഴിയാത്തവണ്ണം
പിതാപുത്രൻപരിശുദ്ധാത്മാവിന്റെനാമത്തിൽഞാൻ
ഉറപ്പിച്ചുകല്പിക്കുന്നുദൈവംകൂട്ടിചെൎത്തതമനുഷ്യൻവെർ [ 73 ] തിരിക്കരുത—ദൈവംതന്റെസമാധാനംനിങ്ങളിൽവിള
ങ്ങുമാറാക്കിഹൃദയങ്ങളെയുംശുദ്ധീകരിച്ചുനിങ്ങളുടെഭവന
ത്തിൽസ്നെഹസന്തൊഷങ്ങൾമുതലായഅനുഗ്രഹങ്ങളെയും
വൎദ്ധിപ്പിച്ചുമരണത്തൊളംനമ്മുടെകൎത്താവായയെശുക്രിസ്തു
മൂലംതന്റെകരുണയെധാരാളമായികാട്ടിതരെണമെആ
മൻ—

നാംപ്രാൎത്ഥിക്കനിത്യദൈവമായപിതാവെനിന്റെമുമ്പാകെ
വിവാഹംകഴിച്ചഈആളുകളെനിന്റെമഹാകരുണയാലെ
അനുഗ്രഹിച്ചുഅവരിലുംഅവരാലുംനിന്റെഹിതംനടക്കെ
ണ്ടതിന്നുകനിവുതൊന്നിനിന്റെസ്നെഹത്താലെയെശുക്രിസ്തു
വിൽഅവരുടെആത്മാക്കളെയുംതമ്മിൽചെൎത്തുകൊള്ളെ
ണമെക്രിസ്തുവിന്റെവചനംപെരികെഅവരിൽവസിക്കു
മാറാക്കിസകലത്തിലുംതങ്ങളുടെയാചനകൾസ്തൊത്രത്തൊ
ടുകൂടപ്രാൎത്ഥനയാലുംഅപെക്ഷയാലുംനിന്തിരുമുമ്പിൽഅ
റിയിക്കെണ്ടതിന്നുനിന്റെആത്മാവിനെകൊണ്ടുഅവരെ
ഉത്സാഹിപ്പിക്കെണമെനിന്റെസമാധാനംഅവരുടെഭവ
നത്തിൽവാഴുമാറാക്കിയുംഞങ്ങളുടെബലഹീനതയെസഹി
പ്പാൻവെണ്ടുന്നശക്തിയെയുംജ്ഞാനത്തെയുംനല്കിയുംഅ
വരുടെകൈകളുടെഅദ്ധ്വാനത്തെഅനുഗ്രഹിച്ചുഅന്നവസ്ത്രാ
ദികളെസാധിപ്പിച്ചുംസൎവ്വസങ്കടങ്ങളെയുംവിശ്വാസത്താലെ
സഹിച്ചുസന്തൊഷിക്കെണ്ടതിന്നുനിന്റെകൈയൂക്കംകാട്ടി
ജീവപൎയ്യന്തംവിശ്വസ്തരായിരുന്നശെഷംഅവരെസ്വൎഗ്ഗീയഭ [ 74 ] വനത്തിലെക്കുകൈക്കൊണ്ടുയെശുക്രിസ്തുമൂലംനിത്യജീ
വാവകാശംഅനുഭവിക്കുമാറാക്കണമെ ആമൻ

സ്വൎഗ്ഗസ്ഥനായപിതാവെ —

കൎത്താവുനിങ്ങളെഅനുഗ്രഹിച്ചുകാക്കെണമെ——

കൎത്താവിന്റെപ്രാൎത്ഥന

സ്വൎഗ്ഗസ്ഥനായഞങ്ങളുടെപിതാവെ—നിന്റെനാമംപരിശുദ്ധ
മാക്കപ്പെടെണമെ—നിന്റെരാജ്യംവരെണമെ—നിന്റെ
ഇഷ്ടംസ്വൎഗ്ഗത്തിലെപൊലെഭൂമിയിലും ചെയ്യപ്പെടെണമെ—
ഇന്നുഞങ്ങൾ്ക്കവെണ്ടുന്നഅപ്പംതരെണമെ—ഞങ്ങളുടെനെ
രെകുറ്റംചെയ്യുന്നവരൊടുഞങ്ങൾക്ഷമിക്കുന്നതപൊലെഞ
ങ്ങളുടെകുറ്റങ്ങളെയുംക്ഷമിക്കെണമെ—ഞങ്ങളെപരീക്ഷ
യിലെക്കഅകപ്പെടുത്താതെദൊഷത്തിൽനിന്നുരക്ഷിക്ക
യുംചെയ്യെണമെ—രാജ്യവുംശക്തിയുംമഹത്വവുംഎ
ന്നെക്കുംനിണക്കുള്ളതാകുന്നുവല്ലൊ ആമൻ—

പ്രാൎത്ഥനകഴിഞ്ഞശെഷമുള്ളഅനുഗ്രഹ
പദങ്ങൾ

കൎത്താവുനിങ്ങളെഅനുഗ്രഹിച്ചുകാക്കെണമെ—കൎത്താവു
മുഖത്തെനിങ്ങൾ്ക്കപ്രകാശിപ്പിച്ചുനിങ്ങളിൽകനിഞ്ഞിരിക്കെ [ 75 ] ണമെ—കൎത്താവുമുഖത്തെനിങ്ങളുടെമെൽഉയൎത്തിനിങ്ങൾ്ക്ക
സമാധാനംവരുത്തെണമെ ആമൻ

സമാധാനത്തിന്റെകൎത്താവുതന്നെനിങ്ങൾ്ക്കഎല്ലായ്പൊഴും
സകലവിധത്തിലുംസമാധാനംനല്കിനിങ്ങളൊടെല്ലാവരൊ
ടുംകൂടഇരിക്കുമാറാകെണമെആമൻ(൨തെസ്സ. ൩, ൧൬)

എന്നെന്നെക്കുമുള്ളനിയമത്തിന്റെരക്തത്താൽആടുകളു
ടെപ്രധാനഇടയനാകുന്നനമ്മുടെകൎത്താവായയെശുക്രിസ്തു
വിനെമരിച്ചവരിൽനിന്നുവിളിച്ചുവരുത്തിയസമാധാനത്തി
ന്റെദൈവംതന്നെപ്രസാദിപ്പിക്കുന്നതിനെനിങ്ങളിൽ
യെശുക്രിസ്തുവിനെകൊണ്ടുനടത്തിച്ചുതന്റെഇഷ്ടംചെയ്വാ
ൻസകലനല്ലപ്രവൃത്തിയിലുംനിങ്ങളെപൂൎണ്ണന്മാരാക്കെണ
മെഅവന്നുഎന്നുംഎന്നെക്കുംമഹത്വംഉണ്ടായിവരെണ
മെ ആമൻ (എബ്ര. ൧൩, ൨൦–൨൧.)

നിങ്ങൾപരിശുദ്ധാത്മാവിന്റെശക്തിയാൽആശയിൽവ
ൎദ്ധിക്കെണ്ടതിന്നുആശയുടെദൈവംവിശ്വസിക്കുന്നതിനാ
ൽസൎവ്വസമാധാനസന്തൊഷങ്ങളെകൊണ്ടുനിങ്ങളെപൂരിപ്പി
ച്ചുകൊള്ളെണമെ ആമൻ(രൊമ.൧൫, ൧൩)

നാംഅപെക്ഷിക്കയുംനിരൂപിക്കയുംചെയ്യുന്നതിനാൽ [ 76 ] എല്ലാംഎത്രയുംമഹാപരിപൂൎണ്ണമായിചെയ്വാൻനമ്മിൽവ്യാ
പരിക്കുന്നശക്തിപ്രകാരംപ്രാപ്തിയുള്ളവന്നുസഭയിൽകാലാ
വസാനംകൂടാതെഎന്നെന്നെക്കുംക്രിസ്തുയെശുമൂലംമഹത്വം
ഉണ്ടാകെണമെ ആമൻ(എഫെസി. ൩, ൨൦–൨൧)