Jump to content

ക്രിസ്തുവിന്റെ ദാനം എത്ര മധുരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
1. ക്രിസ്തുവിന്റെ ദാനം എത്ര മധുരം
   പൂർണ്ണസമാധാനം പൂർണ്ണ ആനന്ദം
   എത്രയോ വിസ്താരം ഉള്ളോർ നദി പോൽ
   വർണ്ണിക്കുവാൻ ആഴം നാവിന്നില്ല ചൊൽ
         പല്ലവി
   എന്റെ അടിസ്ഥാനം അതു ക്രിസ്തുവിൽ
   പൂർണ്ണസമാധാനം ഉണ്ടീപ്പാറയിൽ

2.പണ്ടു എന്റെ പാപം മനസ്സാക്ഷിയെ
  കുത്തി ഈ വിലാപം തീർന്നതെങ്ങിനെ
  എൻ വിശ്വാസക്കണ്ണു നോക്കി ക്രൂശ്ശിന്മേൽ
  എല്ലാം തീർത്തു തന്നു എൻ ഇമ്മാനുവേൽ

3.കർത്തൻ ഉള്ളംകൈയ്യിൽ മറഞ്ഞിരിക്കെ
  പേയിൻ സൂത്രം എന്നിൽ മുറ്റും വെറുതെ
  മല്ലൻ ആയുധങ്ങൾ എല്ലാം പൊട്ടിപ്പോം
  ഇല്ല ചഞ്ചലങ്ങൾ ധൈര്യമോ തുലോം!

4.ഭയം സംശയങ്ങൾ തീരെ നീങ്ങുവാൻ
  എത്ര വാഗ്ദത്തങ്ങൾ തന്നിട്ടുണ്ടു താൻ!
  അതിൽ ഒരു വള്ളി ഇല്ലാതാകുമോ?
  പോകയില്ലോർ പുള്ളീ സാത്താനേ നീ പോ!

5.ബുദ്ധിമുട്ടു കഷ്ടം പെരുകിവന്നാൽ
  എനിക്കെന്തു നഷ്ടം ഞാൻ കർത്താവിൻ ആൾ
  യേശു താൻ എൻ സ്വന്തം തന്റെ രാജ്യവും
  എനിക്കുള്ള അംശം അതാരെടുക്കും?

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

Tune: "Like a River Glorious"