കൈപ്പവല്ലിയുടെ പൈതങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പാടത്തുംകരെ നീളെ നീലനിറമായ്
വേലിക്കൊരാഘോഷമായ്
ആടിത്തൂങ്ങിയലഞ്ഞുലഞ്ഞു സുകൃതം
കൈക്കൊണ്ടു നിൽക്കും വിധൌ
വാടാതേ വരികെന്റെ കൈയ്യിലധുനാനാ
പിയൂഷഡംഭത്തെയും
ഭേദിച്ചമ്പൊടു കൈപ്പവല്ലി തരസാ
പെറ്റുള്ള പൈതങ്ങളേ!

പാടത്തിൻ്റെ കരയിലൂടെ നടന്നുപോകുമ്പോൾ ഒരു വേലിയിൽ പടർന്നു കിടക്കുന്ന പാവൽവള്ളിയിൽനീന്നും പാവയ്ക്ക കവി പറിക്കാൻ ശ്രമിച്ചെന്നും അതിനെപ്പറ്റി ഒരു പദ്യം നിർമിച്ചെന്നും പറയപ്പെടുന്നു. പാടത്തിൻ്റെ കരയിൽ നീളെ പടർന്ന് വേലിക്ക് അലങ്കാരമായി ആടിത്തുങ്ങി അലഞ്ഞുലഞ്ഞ് സുകൃതം ഉൾക്കൊങ്ങു നിൽക്കുന്ന പാവൽവള്ളി പെറ്റണ്ടായവയും സ്വാദിൻ്റെ കാര്യത്തിൽ അമൃതിൻ്റെ അഹന്ത ശമിപ്പിച്ചവയുമായ കുഞ്ഞുങ്ങളേ, നിങ്ങൾ വാടുംമുമ്പേ വേഗത്തിൽ എൻ്റെ കൈയിൽ വരിക.