കേൾക്ക കേൾ ഓർ കാഹളം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേൾക്ക കേൾ ഓർ കാഹളം

രചന:വി. നാഗൽ

 
രാഗം--ഇംഗ്ലീഷ്
           1
കേൾക്ക കേൾ ഓർ കാഹളം
മോചനം സ്വാതന്ത്ര്യം
ദൈവത്തിൻ വിളംബരം
മോചനം സ്വാതന്ത്ര്യം
നാശമാകും ഏവർക്കും
ഭാഗ്യയോവേൽ വത്സരം
ഘോഷിപ്പിൻ എല്ലാടവും
മോചനം സ്വാതന്ത്ര്യം
             2
ചൊല്ലുവിൻ കാരാഗൃഹേ
മോചനം സ്വാതന്ത്ര്യം
കേൾക്കുവിൻ ഹേ ബദ്ധരേ
മോചനം സ്വാതന്ത്ര്യം
ക്രൂശിന്മേലെ കാണുവിൻ
നിത്യമാം ഉദ്ധാരണം
യേശുവോടു വാങ്ങുവിൻ
മോചനം സ്വാതന്ത്ര്യം
            3
ദുഷ്ടന്മാരെ രക്ഷിപ്പാൻ
മോചനം സ്വാതന്ത്ര്യം
ശിഷ്ടരാക്കി തീർക്കുവാൻ
മോചനം സ്വാതന്ത്ര്യം
ദൈവസ്നേഹം കാണുവിൻ
വാഴ്ത്തുവിൻ തൻ കാരുണ്യം
ജീവൻ ദാനം പ്രാപിപ്പിൻ
മോചനം സ്വാതന്ത്ര്യം
           4
പാപഭാരം മാറുവാൻ
മോചനം സ്വാതന്ത്ര്യം
മായ സേവ തീരുവാൻ
മോചനം സ്വാതന്ത്ര്യം
ഹാ സൗഭാഗ്യവാർത്തയെ
എങ്ങിനെ നിഷേധിക്കാം
ഇത്ര വല്ല്യോർ രക്ഷയെ
മോചനം സ്വാതന്ത്ര്യം
            5
സ്വർഗ്ഗം സാക്ഷി പുത്രനിൽ
മോചനം സ്വാതന്ത്ര്യം
തർക്കം വേണ്ടാ ഭൂമിയിൽ
മോചനം സ്വാതന്ത്ര്യം
വിശുദ്ധത്മമുദ്രയാൽ
ഉണ്ടു പൂർണ്ണനിശ്ചയം
പ്രാപിക്കാം വിശ്വാസത്താൽ
മോചനം സ്വാതന്ത്ര്യം
            6
പർവ്വതങ്ങൾ കേൾക്കട്ടെ
മോചനം സ്വാതന്ത്ര്യം
ആഴങ്ങൾ മുഴങ്ങട്ടെ
മോചനം സ്വാതന്ത്ര്യം
ദ്വീപും കേട്ടു ചൊല്ലട്ടെ
യേശു നാഥാ വന്ദനം
സൃഷ്ടിയെല്ലാം പാടട്ടെ
മോചനം സ്വാതന്ത്ര്യം


"https://ml.wikisource.org/w/index.php?title=കേൾക്ക_കേൾ_ഓർ_കാഹളം&oldid=154986" എന്ന താളിൽനിന്ന് ശേഖരിച്ചത്