കേരളോല്‌പത്തിയും മറ്റും/ലൊകചരിത്രശാസ്ത്രം
←നസ്രാണികളുടെ പഴമ | കേരളോല്‌പത്തിയും മറ്റും രചന: ലൊകചരിത്രശാസ്ത്രം |
കേരളോല്‌പത്തിയും മറ്റും→ |
[ 420 ] പാല്യത്തച്ചന്റെ കല്പനയാൽ പെരിമ്പടപ്പിൽ ചെകവരായി യുദ്ധം
ചെയ്ത എന്നു കെട്ടിരിക്കുന്നു. ഒരു മഴക്കാലത്തിൽ കൊടുങ്ങല്ലൂർ അഴി
മുഖം പൂഴി വന്നു മൂടി പ്രവെശത്തിന്നു പാടില്ലാതെ വരികകൊണ്ടും
അറവി, മിസ്ര മുതലായ രാജ്യക്കാൎക്ക് ചൊനകരുമായി ചെൎച്ച ഉണ്ടാ
കകൊണ്ടും ചൊനകർ കിഴക്ക ദ്വീപുകളിൽ പൊയി ഇസ്ലാം മാൎഗ്ഗം
നടത്തിക്ക കൊണ്ടും ചീനം തുടങ്ങി ആപ്രികയൊളം നടക്കുന്ന ക
ച്ചവടത്തിന്നു ഒക്കെക്കും കൊഴിക്കൊട്ടു നഗരം പ്രധാനമായി വന്നു.
നഗരത്തിൽ കുടി ഇരിപ്പാൻ താമൂതിരി നസ്രാണികളൊട സമ്മ
തിച്ചതും ഇല്ല.
12
അന്നു മുതൽ നസ്രാണികൾക്ക കപ്പൽ ഒട്ടും ഇല്ലാതെ വന്നു ക
ച്ചവടവും ക്ഷയിച്ചു. കരവഴിയായി പരദെശത്തു ചെന്നു പല ചന്ത
കളിലും നഗരങ്ങളിലും ചരക്കുകളെ ക്രയവിക്രയങ്ങളെ ചെയ്തു വ
രുവാനും മുസല്മാന്മാരും രായരുമായി ഉണ്ടായ യുദ്ധങ്ങൾ നിമിത്തം
മുടക്കം വന്നു. ആയതുകൊണ്ടു നസ്രാണികൾ മിക്കവാറും കൃഷി മുത
ലായ തൊഴിലുകൾ എടുത്തു തുടങ്ങി. പണ്ടുള്ള മഹത്വവും അറിവും
അഞ്ചുവണ്ണം, മണിഗ്രാമം എന്നുള്ള പെരും മറന്നു അതതു പ്രഭുക്ക
ന്മാരെ അനുസരിച്ചു ദിവസം കഴിച്ചു. ഇപ്രകാരം അഞ്ഞുറു അറുനൂറു
സംവത്സരങ്ങളിൽ ഉണ്ടായ വൎത്തമാനങ്ങളും സുറിയാണികൾ അറി
യുന്നില്ല. 7 മെത്രാന്മാർ വന്നു എന്നു മാത്രം പറഞ്ഞു കെൾക്കുന്നു.
അവരുടെ അവസ്ഥ ഒന്നും അറിയായ്കയാൽ പെർ മാത്രം എഴുതുന്നു.
ക്രി. 905 | (കൊല്ലം 80) | മാർ ദഹനാ |
, , 988 | (കൊല്ലം 163) | യൊഹനാൻ മെത്രാപൊലിത്ത |
, , 1056 | (, , 231) | തൊമാ മെത്രാൻ |
, , 1122 | (, , 297) | യാക്കൊബ |
, , 1221 | (, , 396) | യൊസെഫ |
, , 1285 | (, , 460) | ദാവീദ മെത്രാപൊലിത്ത |
, , 1407 | (, , 582) | യാപാലൊഹാ |
നസ്രാണികൾ ക്രിസ്തങ്കലെ വിശ്വാസം വളരാതെ ജാതിമര്യാ
ദകളെയും വീട്ടുലക്ഷണം, ശകുനം, ഒടി, ആഭിചാരം മുതലായ വി
ദ്യകളെയും അഭ്യസിച്ചു അജ്ഞാനികൾ എന്ന പൊലെ (ശ്രാദ്ധം)
ചാത്തം ആചരിച്ചു നെയ്യിൽ വിരൽ മുക്കുക, മുതലപ്പുഴ നീന്തി കട
ക്ക, മഴു ചുട്ടെടുക്ക, ഓണദിവസം പടകളിക്ക, അങ്കം കുറെച്ചു മരിക്ക
ഇങ്ങിനെ ഉള്ള ആചാരങ്ങളെയും ആശ്രയിച്ചു നാട്ടുകാരൊടിണങ്ങി
നടന്നു വന്നു എന്നു പറങ്കികൾ മലയാളത്തിൽ വന്നു പാർത്തതി
ന്റെ ശെഷം എഴുതിവെച്ച ചരിത്രപുസ്തകങ്ങളെ കൊണ്ടറിയാം . ആ
പറങ്കികൾ വന്നു നസ്രാണികൾക്ക ദൈവം കല്പിച്ച ശിക്ഷയെ
നടത്തിയ പ്രകാരം രണ്ടാം ഖണ്ഡത്തിൽ എഴുതും. [ 421 ] ലൊകചരിത്രശാസ്ത്രം [ 422 ] 1849–1851 ഘട്ടത്തിൽ തലശ്ശേരിയിൽ അച്ചടിച്ച 407
പുറമുള്ള ബൃഹദ്‌ഗ്രന്ഥമാണു് ‘ലൊക ചരിത്രശാസ്ത്രം’.
അതിൽനിന്നും ചില ഭാഗങ്ങൾ മാത്രം തിരഞ്ഞെടുത്തു്
ഇവിടെ ചേർക്കുന്നു. എഡിറ്റർ
By courtesy of Tuebimgen University Library [ 423 ] ജലപ്രളയത്തൊളമുള്ള മനുഷ്യജാതി
1. മനുഷ്യസൃഷ്ടി
ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തൊടെ നിർമ്മിച്ചു. പര
ലൊകഭൂലൈാകങ്ങളെയും ചരാചരങ്ങളൊടുംകൂട പടെച്ചുതീർത്തശെഷം
മണ്ണും പൂഴിയുംകൊണ്ടു മനുഷ്യനെ മനഞ്ഞു സ്വശ്ചാസം ഊതി ജീവി
പ്പിക്കയും ചെയ്തു. അന്നു ഹ്രാത്ത തിഗ്രി എന്ന നദികൾ ഒഴുകുന്ന
മലപ്രദെശത്തിൽ ദൈവം ഉണ്ടാക്കിയ നല്ല തൊട്ടത്തിൽ ആദാം
എന്ന മനുഷ്യൻ ദൈഹി ദെഹങ്ങൾക്ക ഒരു കുറവും പറ്റാതെ വിശു
ദ്ധനായി സുഖിച്ചുപാർത്തു ഭൂമിയിൽ കണ്ട സൃഷ്ടികൾക്ക ഒക്കെ
ക്കും കർത്താവായി അവറ്റിൽ ഗുണവിശെഷങ്ങളെ തിരിച്ചറിഞ്ഞു
നാമങ്ങളുമിട്ടു പടെച്ചവനെകണ്ടു ഭയം കൂടാതെ സംസാരിച്ചുംകൊണ്ടി
രുന്നു. ഭക്ഷണത്തിനു ചുറ്റുമുള്ളമരങ്ങളുടെ ഫലം ഉണ്ടും ഒരു മരത്തിലെ
ഫലമത്രെ തിന്നരുത്ത് തിന്നാൽ മരിക്കും എന്നു ദൈവം കല്പിച്ചി
രുന്നു.
2. പാപപതനം
മനുഷ്യൻ തനിച്ചിരിക്കുന്നത് നന്നല്ല എന്നു യഹൊവ കണ്ടു.
അവൻ ഉറങ്ങുമ്പൊൾ മാംസാന്ഥികളിൽ ഒന്നെടുത്തു സ്ത്രീയെ ഉണ്ടാ
ക്കി അവന്നു തുണ ഇരിക്കണമെന്നു കല്പിച്ചതിനാൽ അവൻ സ
ന്തൊഷിച്ചു. എന്നാറെ കളവിന്റെ പിതാവായ പിശാച് മൃഗങ്ങ
ളിൽ ഉപായം എറിയ സർപ്പം പുക്കുസ്ത്രീയൊടു സംസാരിച്ചു ദൈവം
നിഷെധിച്ചിട്ടുള്ള ഈ ഫലം തിന്നാൽ ഗുണദൈാഷങ്ങളുടെ അറിവും
ദൈവസ്വഭാവവും ഉണ്ടാകും എന്നുപറഞ്ഞു മൊഹിപ്പിക്കയാൽ സ്ത്രീ
തിന്നുപുരുഷനും കൊടുത്തു ആയവനും തിന്ന ഉടനെ ഇരിവർക്കും
നാണംഉണ്ടായി ഇലകളെ കൂട്ടി നഗ്നതയെ മൂടുകയും ചെയ്തു.
ഇപ്രകാരം മനസ്സാക്ഷി നിങ്ങൾക്ക ദൈവമുഖെന ദൈാഷമുണ്ടെന്നു
ബൈാധം വരുത്തിയതിനാൽ യഹൊവ സമീപിച്ചപ്പൊൾ ഇരിവരും
ഭയപ്പെട്ടു ഒളിച്ചുകൊണ്ടിരുന്നു.
3. ശിക്ഷാവാഗ്ദത്തങ്ങളും
അനന്തരം യഹൊവ അവരെ ഉണ്ടായ പ്രകാരം എറ്റുപറയിച്ചു
പാപബൊധം വരുത്തിയതിന്റെശെഷം ആദ്യം ദൊഷം ചെയ്യിച്ച
വന്നും പിന്നെ ചെയ്തവന്നും ശിക്ഷ കല്പിച്ചു. ആ ശിക്ഷ മര
ണമെങ്കിലും അന്നു അത്രെ ഭയങ്കരമായി തൊന്നീട്ടില്ല. സർപ്പം വയ
ററിന്മെൽ നടന്നു മനുഷ്യരൊടു കുടിപ്പകയായി പാൎക്കെണ്ടിവന്നതി
നാൽ വഞ്ചനയുടെ പാപാനുഭവം തെളിവായി വന്നു. സ്ത്രീ ചെയ്ത [ 424 ] ദൈാഷത്തിന്നു പ്രസവവെദനയും പുരുഷ പ്രഭുത്വവും യൊഗ്യശിക്ഷ
യായി തൊന്നി. പുരുഷൻ കഷ്ടപ്പെട്ടു കൃഷി ചെയ്തു ദുഃഖെനദിവ
സം കഴിച്ചു ദെഹം ഉത്ഭവിച്ച പൊടിയിൽ മടങ്ങിചെരെണ്ടുന്ന ദി
വസത്തിനു കാത്തുകൊണ്ടിരിക്കെണ്ടിയതിനാൽ വരുവാനുള്ള സന്ത
തി അവനെപൊലെ കഷ്ടമരണങ്ങൾക്കും പാത്രമായി ചമഞ്ഞു.
മനുഷ്യർ ഈ ശിക്ഷകെട്ടതിന്നുമുമ്പെ യഹൊവ വഞ്ചകനൊടു സ്ത്രീയു
ടെ സന്തതി കഷ്ടാനുഭവത്തൊടെങ്കിലും നിന്നെ ജയിച്ചുകളയും
എന്ന് ഒരു വചനം പറഞ്ഞുകെൾക്കയാൽ അവരുടെ ദുഃഖത്തിന്
ആശ്വാസവും കൂടിചെർന്നു. ഞാനും നീയും മരിക്കെണ്ടിവന്നാലും
മനുഷ്യജാതി അററുപൊകയില്ല എന്നും ഈ വഞ്ചിച്ചവന്നു എന്നെക്കും
നമ്മെ തൊല്പിച്ചുകളഞ്ഞു ഇഷ്ടപ്രകാരം നടത്തുവാൻ അനുവാദ
മില്ല എന്നുമുളൊരു നിശ്ചയം ഉണ്ടാകയും ചെയ്തു.
4. പാപക്ഷമയും ശിക്ഷാനുഷ്ഠാനവും
പുരുഷൻ ഈ വാഗ്ദത്തം വിശ്വസിച്ചു സ്ത്രീയെ ജീവികളുടെ
അമ്മയായ ഹവ്വ എന്ന പെർ ധരിപ്പിച്ചപ്പൊൾ യഹൊവ പ്രസാദി
ച്ചു നഗ്നതയെ മൂടി നാണം അകറ്റെണ്ടതിന്നു ഇരുവരെയും തൊലുക
ളെകൊണ്ടുടുപ്പിച്ചു. എന്നാറെയും പാപഫലം അനുഭവിച്ചു മനുഷ്യ ജാ
തിക്ക ആ വാഗ്ദത്തപ്പൊരുളിൽ കാംക്ഷ ജനിക്കെണ്ടതിന്നു യഹൊ
വ അവരെ ദൈവ സാന്നിദ്ധ്യം മുതലായ സുഖദ്രവ്യങ്ങൾ നിറഞ്ഞ
തൊട്ടത്തു നിന്നു പുറത്താക്കി ശെഷമുള്ള ഭൂമിയെ കുടിയിരുപ്പിന്നു
കല്പിച്ചു അവിടെ മനുഷ്യൻ വിയർത്തു കഷ്ടിച്ചു കൃഷി നടത്തി അന്ന
ന്നു പൊറുതി കഴിച്ചു പൊരുന്നു എങ്കിലും മരണത്തെ തടുക്കാത്ത
ആഹാരങ്ങളെ ഉണ്ടാക്കികൊണ്ടിരുന്നു.
5. കയിനും ഹബെലും
ഹവ്വെക്ക് ഒരു പുത്രൻ ജനിച്ചപ്പൊൾ വാഗ്ദത്തം നിവൃത്തിയാ
യി എന്നു വെച്ചു അവന്നു ആദായം എന്നൎത്ഥമുള്ള കയിൻ എന്ന പെർ
വിളിച്ചു എങ്കിലും അവൻ വളൎന്നു അനുജനായ ഹബെൽ ഉണ്ടായ
പ്പൊൾ ജന്മത്താലുണ്ടായ പാപ സ്വഭാവം അസൂയാദ്വെഷ്യങ്ങളാൽ
വെളിച്ചത്തവന്നു ആ ബാല്യക്കാൎക്ക വെവ്വെറെ തൊഴിൽ ഉണ്ടു. മൂത്ത
വൻ യഹൊവ ശപിച്ച നിലത്ത അടക്കും ഇളയവൻ ആടുകളെ ചെ
ൎത്തു മെയിച്ചും കൊള്ളും. ഒരു ദിവസം ഇരിവരും വൃത്തിഫലപ്രകാ
രം ജ്യെഷ്ഠൻ കായ്ക്കനികളെയും അനുജൻ കടിഞ്ഞൂലെയും യഹൊവാ
സന്നിധാനത്തിങ്കൽ കാഴ്ച വെച്ചു ബലികഴിക്കുമ്പൊൾ അനുജന്നു മാ
ത്രം ദൈവ പ്രസാദം കാണായി വന്നാറെ കയിൻ കയൎത്തു അനുജനെ
കൊന്നു ആയതിനാൽ ദെവ സമ്മുഖത്തിന്നരികിൽ അച്ഛന്മാർ പാർ
ക്കുന്ന എദൻ ദെശത്തിൽ നിന്നു ഭ്രഷ്ടനായി ദൂരെ അലഞ്ഞു തിരിഞ്ഞു
പൊകെണ്ടി വന്നു. [ 425 ] 6. കയിന്യരും ശെത്യരും
ഹവ്വ പിന്നെയും ഒരു പുത്രനെ പ്രസവിച്ചാറെ ആ സന്തതിയാ
യ ശെത്യർ എദനിൽ തന്നെ പാർത്തുകൊണ്ടിരുന്നു. ദൂരെ പാർക്കുന്ന
കയിനും സന്തതിയും യഹൊവെക്കും മാതാപിതാക്കന്മാർക്കും അകല
യാകുന്നു എങ്കിലും കുണ്ഠത്വം കൂടാതെ ഐഹികത്തിൽ സുഖിക്കെ
ണ്ടതിന്നു പല ഉപായങ്ങളെ വിചാരിച്ചു നാനാവിദ്യകളെ സങ്കല്
പിച്ചു തുടങ്ങി. അതിൽ കയിൻ ഒന്നാം പട്ടണം തീർത്തു യാബാൽ
കന്നുകാലി കൂട്ടങ്ങളൊടു സഞ്ചരിച്ചു യൂബാൽ സംഗീതത്തിന്നു കൎത്താ
വായി തുബല്കയിൻ ചെമ്പും ഇരിമ്പും കൊട്ടി ആഭരണായുധങ്ങ
ളെയും നിർമ്മിച്ചു തുടങ്ങി. ഈ മൂവരുടെ അച്ഛനായ ലാമക്ക് രണ്ടു
സ്ത്രീകളെ എടുപ്പാൻ തുനിഞ്ഞു പുത്രസമ്പത്തു നിമിത്തം സന്തൊഷി
ച്ചു യഹൈാവയിൽ ആശ്രയമില്ലാത്തവനെങ്കിലും നിർഭയനായി വാ
ണുകൊണ്ടിരുന്നു. ശെത്യർ അങ്ങിനെ അല്ല അവരിൽ എഴാമവനായ
ഹനൊക്ക് ദുഷ്ടന്മാർക്കന്യായ വിധി വരും എന്നു പ്രവദിച്ചു. ഇള
കാത്ത ഭക്തിയൊടെ നടക്കയാൽ മരണത്തെ കാണാതെ ജീവനൊ
ടെ എടുക്കപ്പെട്ട യഹൊവയൊടു ചെൎന്നു അവന്റെ പൌത്രനായ ലാ
മക്ക് കൃഷി നടത്തുകയിൽ യഹൊവ ഭൂമിയിൽ വരുത്തിയ ശാപ
ത്തെ അറിഞ്ഞു നൊഹ എന്ന പുത്രനാൽ ആശ്വാസം ലഭിക്കും എന്നു
വിശ്വസിച്ചിരുന്നു. ഇവർ മുതലായ നീതിമാന്മാർ യഹൊവയെയും
വാഗ്ദത്ത സാരത്തെയും മറക്കാതെ 900 വർഷത്തൊളം ദീർഘായു
സ്സുകളാക കൊണ്ടു ശെഷമുള്ളവരിലും ആ ഒൎമ്മയെ ഉറപ്പിക്കയും ചെയ്തു.
7. ജലപ്രളയം
എന്നാറെ മനുഷ്യജാതി വർദ്ധിച്ചു രണ്ടു സന്തതിയും ഇട കല
ൎന്നു വരുമളവിൽ സത്യകെടു അധികമായി ഇരുവകക്കാരും തടുത്തു
കൂടാത്തവണ്ണം ദുഷിച്ചു പൊയി ദിനമ്പ്രതി കൊടിയ പാപങ്ങളെ
ജനിപ്പിക്കയും ചെയ്തു. പത്താം കരുന്തലയിൽ അക്രമംഭൂമിയിൽ നി
റഞ്ഞുവന്നപ്പൊൾ യഹൊവനൊഹയെ മാത്രം നീതിമാന്മാരിൽ നി
ന്നു ശെഷിച്ചെന്നു കണ്ടു അവനൊടു ഭൂവിൽ പാൎക്കുന്നതെല്ലാം മുടി
ച്ചു കളയെണമെന്നും നീയും കുഡുംബത്തിലെ എഴ ആത്മാക്കളും തെ
റ്റിപൊകെണ്ടതിന്നു ഇതിന്ന പ്രകാരം ഒരു പെട്ടകം കെട്ടി തീൎത്തു
നാല്ക്കാലി പക്ഷി ജാതികളിൽനിന്നു ഈരണ്ടീരണ്ടുകരെറ്റി കൊ
ളെള്ളണമെന്നും തിരുവുള്ളം അറിയിച്ചു മനുഷ്യനുണ്ടായ 1656 ാ മതിൽ
മീത്തൽ നിന്നു മഴയും പാതാളത്തിലെ ഉറവു നീരും ഭൂമിയിൽ ഒഴുകി
കവിഞ്ഞു കയറി അത്യുയന്നത പൎവ്വതങ്ങളും പെരുങ്കടലിൽ മുങ്ങി പൊ
യി ഭൂമിക്കും അതിൽ വാഴുന്നവററിന്നും മൂലനാശം വരികയും ചെയ്തു
പെട്ടകവും അതിൽ ഉള്ളത് എപ്പെൎപ്പെട്ടത്തു മാത്രം ഒഴിഞ്ഞു പാൎത്ത
തെയുള്ള. [ 426 ] ജലപ്രളയത്തിന്റെ ശെഷമുള്ള മനുഷ്യജാതി
8. മനുഷ്യരുടെ രണ്ടാം ആരംഭം
വെള്ളം കുറഞ്ഞുപൊയപ്പൊൾ പെട്ടകം അമ്മീന്യയിലെ അറ
രത്ത് മലയിൽ തട്ടി നിന്നു നൊഹപുറപ്പെട്ടു ശുദ്ധിപുതുക്കം വന്ന
ഭൂമിയിൽ ഇറങ്ങിയ ഉടനെ ബലിപീഠം ഉണ്ടാക്കിയപ്പൊൾ സ്വ
ൎഗ്ഗത്തിൽ കയറി പാൎത്തരുളിയ യഹൊവയുടെ മുമ്പാകെ പാപങ്ങളെ
ബൊധിപ്പിച്ചും രക്ഷിച്ച ഉപകാരം ഒൎത്തും കൊണ്ടു ദഹന ബലിയെ
കഴിക്കയും ചെയ്തു ഉന്നതസ്ഥൻ അതിന്റെ മണം കൊണ്ടു പ്രസാദി
ച്ച ഇനി ഭൂമിക്ക് ജലപ്രളയം വരികയില്ല ആയതിന്നു വച്ച വില്ലു
നിത്യം സാക്ഷി എന്നറിയിച്ചതുമല്ലാതെ മുമ്പെത്തവർക്കുള്ള ഭൂമി
വാഴ്ച, നൊഹയ്ക്കും കൂട കല്പിച്ചും കൊടുത്തു. ആദാമിന്റെ ഭക്ഷണത്തി
ന്നു കല്പിച്ച വൃക്ഷാദിഫലങ്ങളല്ലാതെ ഇനി പശുപക്ഷിമൃഗാദി
കളുടെ മാംസവും വിരൊധം കൂടാതെതിന്നാം മുമ്പെ പൊലെ അതി
ക്രമം നിറഞ്ഞു വരാതെയും മനുഷ്യരക്തം ഭൂമിയിൽ ചൊരിയാതെ
യും ഇരിപ്പാൻ വധിച്ചവനെ വധിക്കെണമെന്നും വിധിയുണ്ടായി.
ആയതു കൊണ്ടു ഈ പുതിയ ജാതിന്യായങ്ങളെയും വെപ്പുകളെയും ആ
ശ്രയിച്ചു നടക്കെണ്ടിവന്നു—അവർ നാനാവംശങ്ങളായി ചിതറി പൊ
യപ്പൊൾ ഒരൊരൊവകക്കാർ താന്താങ്ങൾക്ക തൊന്നിയ ധൎമ്മങ്ങ
ളെയും ആചരിപ്പിച്ചു.
9 വംശഭാഷകളുടെയും ഉല്പത്തി
ആ പുതുമനുഷ്യർ മുമ്പെ നടന്നപ്രകാരം ഒരുമിച്ചു പാർപ്പാൻ
വിചാരിച്ചപ്പൊൾ ഫ്രാത്ത് നദീതീരത്തു ചെന്നു ശിനാരിൽ നല്ല
ദെശം കണ്ടുപാപമുള്ളനിരൂപണം അനുസരിച്ചു എല്ലാവൎക്കും നടുവും
ആശ്രയവുമായിരിക്കുന്നൊരു പട്ടണം തീൎത്തു അത്യന്തം ഉയൎന്ന ഗൊ
പുരവും ഉണ്ടാക്കി തുടങ്ങി അത് യഹൊവെക്കനിഷ്ടം വംശങ്ങൾ
ഇപ്പൊൾ വെവ്വെറെ ആയിചിതറി ഒരൊന്നു താന്താന്റെ വഴിക്കലെ
നടന്നു കൊള്ളുക എന്ന ഹിതമായി തൊന്നി ആകയാൽ ഉടനെ
വാക്കുകളിൽ ഭെദം വരുത്തിയതിനാൽ ഒക്കത്തക്ക പ്രയത്നം ചെ
യ്വാൻ കൂടാതെ ആയി പൊയി അതിനാൽ പട്ടണത്തിന്നു കലക്കം
എന്നൎത്ഥമുള്ള ബാബൽ എന്ന നാമം ഉണ്ടായി വന്നു അന്നു തുടങ്ങി
നാനാവംശങ്ങൾക്കു മൂലസ്ഥാനവും സമഭാഷയും ഇല്ലായ്ക കൊണ്ടു
അധികാധികമായി അകന്നു ചിതറി എല്ലാഖണ്ഡങ്ങളിലും വ്യാപി
ച്ചു കുടിയെറികൊണ്ടിരുന്നു. എക കുഡുംബത്തിൽ നിന്നുണ്ടായ ശാ
ഖകൾ വെച്ചെറെയുള്ള ജാതിപെരുകളെ ധരിച്ചു പലപരിഷകളും കൂ
റുകളുമായി പിരിഞ്ഞു വെവ്വെറെ പ്രഭുക്കളെയും ഗുരുക്കളെയും ആശ്ര
യിച്ചു അന്യന്മാർ എന്നപൊലെ തമ്മിൽ പൊരുത്തും സന്ധിച്ചും കൊ
ണ്ടിരുന്നു. [ 427 ] 10. കുലഭാഷാഭെദങ്ങൾ
നൊഹെക്ക ശെം ഹാം-യാഫത്ത് ഇങ്ങിനെ മൂന്നു മക്കളുള്ളതിൽ
മൂന്നു മനുഷ്യവംശങ്ങളുണ്ടായി അവരുടെ മക്കൾ നാനാകുലങ്ങൾക്ക
പിതാക്കന്മാരായി തീൎന്നു. മൂത്തവനായ യാഫത്തിന്റെ സന്തതി
സംസ്കൃതം-പാർസി യവന-ലത്തീൻ-തുയിച്ച-സ്ളാവ-ഗാലഭാഷ
കൾ പറയുന്നവർ തന്നെ-ശെമിന്റെ സന്തത്തിക്ക സുറിയാണി-അ
റവി-എബ്രായി-ഹബശി മുതലായ ഭാഷകളുള്ള ഈ രണ്ടു ഭാഷാ
വിശെഷങ്ങളല്ലാതെ അന്യൊന്യസംബന്ധം കാണാത്ത എറിയ ഭാഷ
കളുമുണ്ടു അവഹാമിന്റെ സന്തതിക്ക ഉടയത് എന്നു തൊന്നുന്നു.
പിന്നെ യാഫത്യൎക്കും ശെമ്യൎക്കും നല്ല ചട്ടമുള്ള അംഗരൂപം ഉണ്ടു അ
തിന്നു കൌകാസ്യ ക്രമം എന്ന പെർ അതല്ലാതെ പതുങ്ങിയ മൂക്കും
നെടിയ കവിളും ചുരുണ്ട തലമുടിയും മുതലായ പ്രകാരം കാണുന്ന
മുകിളക്രമത്തിലും കാപ്രിക്രമത്തിലും ഉത്ഭവിച്ച ദെഹങ്ങളെല്ലാം
ഹാമിന്റെ സന്തത്തിക്ക അടയാളം എന്നു തൊന്നുന്നു.
11. മനുഷ്യവംശങ്ങൾ മൂന്നിന്നും സംഭവിച്ച വിശെഷങ്ങൾ
ഈ പറഞ്ഞ മൂന്നു ജാതികൾക്കും ദൈവികത്താലെ ജീവനധൎമ്മം
തമ്മിൽ വളരെ ഭെദമായി പൊയി ആയത നൊഹ മൂന്നു മക്കളെ കുറി
ച്ചു കല്പിച്ച ശാപാനുഗ്രഹങ്ങളുടെ വിശെഷം പൊലെ സംഭവിച്ചത
അതിന്റെ കാരണം നൊഹ പുതിയ ഭൂമിയിൽ കൃഷി ചെയ്യുന്ന അ
ദ്ധ്വാനത്തെ അല്പം മാറെറണ്ടതിന്നു മുന്തിരിങ്ങാവള്ളികളെ നട്ടു ര
സം കുടിച്ചു ആശ്വസിച്ചപ്പൊൾ മദ്യം എന്നറിയാതെ ലഹരിയായി
ഉറങ്ങി. ഉറക്കത്തിൽ വസ്ത്രം നീങ്ങി കിടക്കയും ചെയ്തു. ഇളയ മക
നായ ഹാം ആയത് കണ്ട ഉടനെ അച്ചടക്കം കൂടാതെ സന്തൊഷിച്ചു
ജ്യെഷ്ഠന്മാരൊടു അറിയിച്ചാറെ അവർ പിന്നൊക്കം ചെന്നു കൂടാരം
പുക്കു അച്ഛനെ നൊക്കാതെ വസ്ത്രം ഇട്ടു മറെക്കയും ചെയ്തു. നൊഹ ഉ
ണർന്നു അവസ്ഥയെ അറിഞ്ഞാറെ മൂത്തവരെ അനുഗ്രഹിച്ചു ദൈവം
യാഫത്തിന്നു വിസ്താരവും സ്വാതന്ത്ര്യവും ഉള്ള വൃത്തിയെ നല്കെ
ണമെന്നും യഹൊവ ശെമിൻ വക്കൽ വസിച്ചു അവന്നു കുലദൈവമാ
യിരിക്കെണമെന്നും കല്പിച്ച ശെഷം ഹാമിന്നു ആശിൎവ്വാക്ക ഒ
ന്നും നൽകാതെ നിന്റെ ഇളയ പുത്രനായ കനാൻ സഹൊദരൎക്ക ദാ
സനായി തീരും ഇപ്രകാരം നിണക്കും ശിക്ഷ ഉണ്ടാകും എന്നു തീർ
ച്ച പറഞ്ഞു അപ്രകാരം നടക്കുകയും ചെയ്തു. വംശ പിതാവു അനന്ത
രപ്പാടുപറഞ്ഞതപൊലെയും കുല കാരണവർ മൂവരും ചെയ്തതിന്നു
തക്കവണ്ണവും സന്തതികൾക്കു സംഭവിച്ചു. യാഫത്യർ തടവു കൂടാതെ
ഭ്രമണ്ഡലത്തിൽ എങ്ങും ചെന്നു കുടിയെറി യൌവന്യത്തിന്നു തക്ക
ധൎമ്മത്തെ ആശ്രയിച്ചു വരുന്നു. ശെമ്യരിൽ യഹൊവാ ജ്ഞാനം പാ
ൎത്തതുമല്ലാതെ അതിൽ വിശിഷ്ടമായ ഇസ്രയെൽ കുഡുംബത്തിൽ
യഹൊവ ഉലകിഴിഞ്ഞു സഞ്ചരിച്ചുമിരിക്കുന്നു. ഇവരുടെ തെക്കും [ 428 ] കിഴക്കുമുള്ള ഹാമ്യരുടെ ജീവന ധർമ്മത്തിൽ അന്നുമുതൽ ഇന്നുവ
രെയും പ്രസാദം ഒന്നും ഉണ്ടാകുന്നില്ല അന്ധകാരമെയുള്ളു കനാന്യർ
പ്രത്യേകം ഭാസന്മാരായി പൊകയും ചെയ്തു.
12. ജാതികളുടെ വാസസ്ഥലങ്ങളും ജീവധർമ്മങ്ങളും
വംശങ്ങൾ സഞ്ചരിച്ചു കുടിയെറി പാൎത്ത വാസസ്ഥല
ങ്ങൾ നിമിത്തം അവർക്ക വെവ്വെറെ സൌഖ്യാ സൌഖ്യങ്ങൾ സംഭ
വിച്ചു. ശെമ്യർ ബാബലിനടുത്ത ദെശങ്ങളിൽ തന്നെ വസിച്ചു
കൊണ്ടിരുന്നു. അവരിൽ അറാമ്യർ (ഫാത്ത് തിഗ്രി ഈ രണ്ടു നദി
കളുടെ ഇടയിലുള്ള മെസൊപതാമ്യനാട്ടിലും പടിഞ്ഞാറെ സമുദ്ര
ത്തൊളം നീണ്ട സുറിയാണി നാട്ടിലും വസിച്ചു അറവികൾ ചെങ്ക
ടൽ പാർസി സമുദ്രവും ചുഴുന്ന അർദ്ധദ്വിപിൽ പരന്നു സഞ്ചരിച്ചു.
അശ്ശൂര്യർ എലാമ്യരും തിഗ്രിയുടെ കിഴക്കൻ തീരത്തു കൂടിയെറി
കൊണ്ടിരുന്നു. രണ്ടാമതായ യാഫത്യർ ശെമ്യർക്ക വടക്കെ ഭാഗത്തു
ള്ള അറരത്ത കൌകസമലകളിലും പാൎത്തു അവിടെനിന്നും പാർ
സി മലപ്രദെശത്തിൽ നിന്നും കാശ്മീരത്തിൽ കൂടി ഗംഗാനദി
യൊളവും നടന്നു പാൎത്തു. കൌകസ പൎവ്വതത്തിൽ നിന്നു ചിലർ വട
ക്കൊട്ടു ചെന്നു കാൎക്കടലിൻ അടുത്ത സമഭൂമികളിൽ നിറഞ്ഞു ആ
വഴിയായും ചിറ്റാസ്യയിൽ കൂടിയും യുരൊപയിലും കടന്നു ചെ
ന്നു കൂടിയെറുകയും ചെയ്തു. മൂന്നാമത് ഹാമ്യർ ശെമ്യരെ വിട്ടു തെ
ക്കൊട്ടു പുറപ്പെട്ട ആഫ്രിക്ക ഖണ്ഡത്തിൽ നിറഞ്ഞു അതല്ലാതെ ഈ
ദക്ഷിണദെശത്തിലും ഗംഗെക്ക കിഴക്കുള്ള മലാക്ക ചീനം മുതലായ
രാജ്യങ്ങളിലും നിറഞ്ഞു പല ദ്വീപുകളിലും അണഞ്ഞു അമെരിക്ക
യിലും കൂട എത്തി എന്നു തൊന്നുന്നു.
ഇങ്ങിനെ ഓരൊ ദെശത്തിൽ ചെന്നു കുടിയെറുവൊൾ കൃ
ഷിയും ഗൊരക്ഷയും സ്ഥലണ്ടെത്തിന്നു തക്കവണ്ണം നടത്തുവാൻ ഉ
ത്സാഹിക്കും ഫ്രാത്ത-യർദ്ദൻ-നീല മുതലായ നദികൾ ഒഴുകുന്ന
താഴ്വര സമഭൂമികളിലും പണ്ടുപണ്ടെ നല്ല കൃഷി ചെയ്തു അനുഭവപു
ഷ്ടിക്കും പ്രസിദ്ധിയുണ്ടായി അറവി മുതലായ മരുഭൂമിക്കും കാർ
ക്കടലിന്നു വടക്കുള്ള പുല്ലദെശങ്ങൾക്കും കന്നുകാലി കൂട്ടങ്ങളൊടുള്ള
സഞ്ചാരം മാത്രം പറ്റി ഉപജീവനത്തിന്നു വെണ്ടുന്നതൊക്കയും വർ
ദ്ധിച്ചുണ്ടാകുന്ന ദിക്കുകളിൽ വലിയ പട്ടണങ്ങളെ ഉണ്ടാക്കും ഇങ്ങി
നെ ഉണ്ടായ ബാബൽ മുതലായ നഗരങ്ങളിൽ പല വിദ്യകൾക്കും
കൌശല പണികൾക്കും ഉല്പത്തിയും സമാപ്തിയും ഉണ്ടായി ഇങ്ങി
നെ നിലത്തിൽ നിന്നും തൊഴിൽ കൌശലത്താലും ഉല്പാദിച്ച
നാനാ ഫലങ്ങളെ കൈമാറ്റിയതിനാൽ കച്ചവടവും ഉണ്ടായി പുഴക
ളിൽ മാത്രം അല്ല കടലിലും കപ്പൽ തീൎത്തു ചരക്കുകളെ കടത്തും.
കനാന്യരിൽ ചിലർ ഹിന്തുകടലിലും മറ്റു ചിലർ ലിബനൊന്റെ
താഴ്വരയിൽ ചുരുങ്ങിയ കടപ്പുറത്തും നീങ്ങിവന്നപ്പൊൾ പടി [ 429 ] ഞ്ഞാറെ കടലിലും കപ്പലൊട്ടവും വ്യാപാരവും നടത്തി. കപ്പലൊട്ട
ക്കാരിൽ ചിലർക്ക കപ്പലെറി കവർച്ച ചെയ്ക വൃത്തിയും കുന്നു
വാഴികൾക്ക നായാട്ടു പ്രധാനവുമായിവന്നു. കല്ദായർ അതിന്നു
ആദി കൎത്താക്കന്മാർ പടകൾ അധികപ്പെട്ടു ചക്രവർത്തികൾ അതി
ക്രമിച്ചു തുടങ്ങുമ്പൊൾ അപ്രകാരമുള്ള മലജാതികൾ കൂലിക്കായി
ചെകം ചെയ്തു പടവെട്ടി കൊള്ളും പാർസികടൽ ചെങ്കടൽ മുതലായ
സമുദ്രങ്ങളൊടു അടുത്തു പാർക്കുന്നവൎക്ക മീൻ പിടിത്തം എന്നൊരു
അല്പ വൃത്തി ശെഷിച്ചതെ ഉള്ളു. ആകയാൽ വംശഭ്രമണങ്ങൾ കുറ
യനടന്നു വന്ന ശെഷം വൃത്തിക്കും ആചാരത്തിന്നും അത്യന്തം ഭെദ
ങ്ങളുണ്ടായി. ഒരു കുലത്തിൽ ജനിച്ചവരും ചിലർ ബാബലിലെ
സുഖഭൊഗങ്ങളെല്ലാം അനുഭവിക്കും ചിലർ ഗുഹകളിൽ പാർത്തു കാ
ട്ടുമൃഗങ്ങളുടെ ഭാവം ആശ്രയിക്കും.
13. ജാതികളിൽ കള്ള ദെവാർച്ചന ഉണ്ടായത്
ഇപ്രകാരം നാനാവംശ ധർമ്മങ്ങളുണ്ടായെങ്കിലും എല്ലാവരും
ഒരു പൊലെ ദൈവമായ യഹൊവയെ വിട്ടും അവന്റെ വാക്കു കെൾ
ക്കാതെയും രക്ഷിക്കുന്ന കൈയൂക്കം കാണാതെയും താന്താങ്ങടെ പാ
പ വഴികളിൽ നടന്നുകൊണ്ടിരുന്നു. ദൈവവും അവരുടെ കുടി ഇരി
പ്പും കാലഭെദങ്ങളും നടത്തി. വരുവാൻ ഉള്ള രക്ഷിതാവിന്നായി
ദാഹം ജനിപ്പിച്ചു കൊണ്ടതുമല്ലാതെ അവരെ സ്വന്ത വഴികളിലെ
ക്ക വിട്ടു എല്പിച്ചു. ജാതികൾ പിരിഞ്ഞു പൊകുമ്പൊൾ സൃഷ്ടി
പാപപതനം ശിക്ഷാവാഗ്ദത്തങ്ങൾ ന്യായവിസ്താരം ഉദ്ധാരണം എ
ന്നിങ്ങിനെയുള്ള ഒർമ്മകൾ എല്ലാറ്റിന്നും ഉണ്ടായി സൽഭൂതങ്ങളും
ദുർഭൂതങ്ങളും ഉണ്ടെന്നും അവറ്റെകാണ്ടു സ്വചിത്തം നടത്തുന്ന എ
കൻ ഉണ്ടെന്നും അറിഞ്ഞതുമല്ലാതെ ഈ എകൻ പ്രത്യക്ഷനായതും ഭാ
വിയെ അറിയിച്ചതും അത്ഭുതമായി ഒരൊന്നു പ്രവൃത്തിച്ചതും അവർ
ക്കെല്ലാവൎക്കും ബൊധിച്ചിരുന്നു അത്രയും അല്ല പാപവും തിന്മയും
അറിയാത്തവരില്ല പാപത്തിന്നു പ്രായശ്ചിത്തവും തിന്മെക്ക നിവൃ
ത്തിയും വെണമെന്നു ഒട്ടൊഴിയാതെ ആശിച്ചു തിരഞ്ഞുകൊണ്ടിരു
ന്നു എങ്കിലും പാപം നിമിത്തം ആത്മാക്കൾക്ക ദൈവ സംസർഗ്ഗമി
ല്ലായ്കകൊണ്ടു ക്രമത്താലെ ദൈവജ്ഞാനം മറഞ്ഞു സ്രഷ്ടാവും സൃ
ഷ്ടിയും ഒന്നായി തൊന്നി ഉള്ളതെല്ലാം ദൈവമായി പൊകയും ചെ
യ്തു സൃഷ്ടിയെ നടത്തുന്ന ഒരു ദൈവം പല ശുശ്രൂഷക്കാരെ കൊണ്ടു
വ്യാപരിച്ചു പല പ്രകാരമുള്ള ശക്തികളെ കല്പിച്ചാക്കുകയാൽ യ
ഹൊവ എന്നൊരു ആളെ ബഹുമാനിക്കാതെ അവൻ സെവെക്കാക്കി
യതെല്ലാം വർണ്ണിച്ചുകൊണ്ടു കൊടി കൊടി ദെവകളെ ഉണ്ടാക്കി തു
ടങ്ങി ദൈവലക്ഷണം പലതാകകൊണ്ടും ദൈവ പ്രവൃത്തികൾ
പല പ്രകാരമായി പറ്റുക കൊണ്ടും ദൈവസഹായം വെണ്ടി
വരുന്ന പല ബുദ്ധിമുട്ടകളും ഉണ്ടാകകൊണ്ടും ദൈവത്തിന്നു നാനാ നാ
മങ്ങളും മൂർത്തി വിശെഷങ്ങളും മനുഷ്യപശ്ചാദികളിൽ കണ്ട വെ [ 430 ] വ്വെറെ അടയാളങ്ങളും സങ്കല്പിച്ചു സൃഷ്ടി ഇന്നതെന്നും ഉദ്ധാരണം
ഇന്നതെന്നും പ്രകൃതിക്കും കരുണെക്കുമുള്ള ഭെദവും ഗ്രഹിക്കാതെയും ഉ
ള്ളത്തിൽ പാപബൊധം ഉണ്ടായപ്പൊൾ അനുതാപത്തിന്നു ഇടം കൊ
ടുക്കാതെയും ഞാനല്ല ദൈവം തന്നെ പാപദുഃഖാദികൾക്കും കാരണം
എന്നു നിശ്ചയിച്ചു മനുഷ്യർക്ക എന്നപൊലെ ദൈവ മൂർത്തിക്കും
പൈദാഹങ്ങളും മൊഹപീഡകളും ഉണ്ടായിരിക്കും എന്നു നിരൂപി
ച്ചു വെച്ചു പ്രായശ്ചിത്തത്തിന്നായി ആഗ്രഹമുള്ളവർ പണ്ടു പണ്ടെ
പ്രാൎത്ഥനയാലും ബലിയാലും യഹൊവയൊടു സന്ധിയെ അന്വെ
ഷിക്ക കൊണ്ടു് അവരും അപ്രകാരം ചെയ്തുകൊണ്ടു പൊന്നു യഹൊ
വ ചെയ്വാൻ ഭാവിക്കുന്ന മഹാത്രാണന ക്രിയയിൽ ജാതികൾക്ക
വിശ്വാസമില്ലായ്ക കൊണ്ടു പ്രാൎത്ഥന മിക്കവാറും ജപവും ബലി
കർമ്മവും പൊക്കി അതിനാൽ സത്യത്തെ അന്വെഷിക്കുന്നവർക്ക
മനസ്സിൽ സന്തുഷ്ടി വന്നില്ല ബാഹ്യന്മാരൊ ഈ ജപകർമ്മങ്ങളെ
കൊണ്ടു പാപം തീർന്നു ദൊഷത്തിന്നു നിവൃത്തിയായി എന്നും ഊ
ഹിച്ചു തുടങ്ങി. പാപത്തിന്നു പിന്നെയും ഒരു പ്രായശ്ചിത്തം വരു
ന്നത ദൈവൈഷ്ടം തന്നെ എന്ന ഒർമ്മ വിട്ടുപൊയി എങ്കിലും പാപ
ഫലമായ ദുഃഖങ്ങൾ ഇപ്പൊൾ നീങ്ങുന്നില്ല എന്നു കണ്ടു അവസാന
ത്തിൽ സുഖകാലം വരും എന്നു നിശ്ചയിച്ചുകൊണ്ടിരുന്നു. അതെ
ല്ലാം കൂടാതെ നാനാ ഭാഷകളുണ്ടാകയാൽ അസത്യ സ്മരണങ്ങളെ കൊ
ണ്ടു ജാതികൾ വെവ്വെറെ മാർഗ്ഗങ്ങളെയും വ്യവസ്ഥകളെയും തീൎത്തു
ദെശ ഭെദത്തിന്നും നടപ്പു വിശെഷങ്ങൾക്കും തക്കവണ്ണം വെവ്വെറെ
ജാതി ധർമ്മങ്ങളും തത്വജ്ഞാനങ്ങളും ആരാധനാചാരങ്ങളും ഉല്പാദി
ക്കയും ചെയ്തു. അതിൽ ഒരൊന്നിന്നു പല അതിശയങ്ങളും ജ്ഞാനദ
ർശനങ്ങളും ഉറപ്പുള്ള ആധാരമായി വന്നു എന്നൊരൊ ജാതിക്കും സ
മ്മതം.
14. മൂന്നു ജാതികൾക്കും ദൈവകാര്യത്തിലുള്ള ദെദം
മനുഷ്യരുടെ വംശങ്ങൾ ഒരു പൊലെ ദൈവസത്യത്തെ കലർ
ന്നുവെച്ചെങ്കിലും താന്താന്റെ മൂലഭാവത്തിന്നു തക്കവണ്ണം ദെവകാര്യ
ത്തിലും വിശെഷം കാണായിവന്നു. യാഫത്യർ ദിവ്യാനുഗ്രഹപ്രകാ
രം ഭൂമിയെ അനുഭവിച്ചു വാഴുകകൊണ്ടു ഭൂമി എല്ലാം ദൈവമയം എ
ന്നു വിചാരിച്ചു സൂര്യചന്ദ്രനക്ഷത്രങ്ങളും പർവ്വതാദികളും അഗ്നിവായു
ക്കുളം നാടും കാടും ഇങ്ങിനെ ഒരൊന്നിലും ദിവ്യജീവനെ കണ്ടു എറെ
ദെവകളെ ഉണ്ടാക്കി മനുഷ്യസ്വരൂപവും ഭാവവും സങ്കല്പിച്ചു മനുഷ്യ
രൊടു എന്ന പൊലെ അവരൊടും നാലുപായങ്ങളെ പ്രയൊഗിച്ചു അ
ന്നന്നുണ്ടാകുന്ന മനുഷ്യശ്രെഷ്ഠന്മാരെയും ദെവീകരിച്ചു പ്രതിഷ്ഠിച്ചു
ഭജിച്ചു കൊള്ളുന്നത് ബ്രാഹ്മണയവനാദികൾക്കും സമ്പ്രദായം. ശെ
മ്യർ അങ്ങിനെ അല്ല ദൈവം പരലൊകത്തിൽ പാൎക്കുന്നു എന്നുള്ള
സത്യം ഉറച്ചിരിക്കകൊണ്ടു ഭ്രമിക്കും ആകാശത്തിന്നും ദൂരം എത്ര
അത്രയും ദൈവം മനുഷ്യരൊടു അകന്നിരിക്കുന്നു എന്നറിഞ്ഞു മഹാ [ 431 ] ഭയത്തൊടെ ധ്യാനിച്ചു സെവിച്ചു എല്ലാറ്റിലും ഉയർന്ന നക്ഷത്രങ്ങ
ളെ വന്ദിച്ചു അവറ്റിൻ അയനത്തെ സൂക്ഷിച്ച് എണ്ണി ജ്യൊതിഷ
വിദ്യ ഉണ്ടാക്കി ഭൂമിയിലെ കാലാകാലങ്ങളെ സൂചിപ്പിക്കയും ചെ
യ്തു. ആകാശത്തിൽ കാണുന്ന ജ്യൊതിസ്സുകളിൽ സഞ്ജിക്കാതെ
പരലൊകഭൂലൈാകങ്ങളുടെ സ്രഷ്ടാവായവന്റെ ഉറപ്പായി പിടിച്ചത്
ഒരു ശെമ്യവംശമത്രെ യഹൊവ തന്റെ ഒർമ്മയെ നിക്ഷെപിച്ചുവെച്ച
ഇസ്രയെൽവംശം തന്നെ ശെഷം ശെമ്യർ ഭക്തിയും ധ്യാനവും ആശ്ര
യിച്ചെങ്കിലും മഹാദെവിയെ സെവിക്കെണ്ടെതിന്നു അവലക്ഷണ ഭൊ
ഗങ്ങളും നടത്തി പ്രസാദം വരുത്തുവാൻ വിചാരിച്ചു. ഹാമ്യരിൽ
അന്ധകാരം വ്യാപിച്ചിട്ടു ദൈവം ആർക്കും അടുത്തുകൂടാത്ത ഭയങ്കര
മായ ഒരു ശക്തി തന്നെ എന്നു വെച്ചു അവർ ആകാശത്തിലുള്ള ഒരൊ
ദുർഭൂതങ്ങളെ സെവിക്കും ബുദ്ധിയില്ലാത്ത മൃഗങ്ങളും ജീവനില്ലാത്ത
കല്ലും മരവും അസ്ഥികൾ മുട്ടത്തൊടും പ്രതിഷ്ഠിച്ചു വന്ദിക്കും പ്രതി
ഷ്ഠകളെ അത്യന്തം പെടിക്കും ഊക്കം കാണുന്നില്ല എങ്കിൽ ഉടനെ
നിരസിച്ചു തള്ളികളയും അവരുടെ തന്ത്രക്കാർ ഒടിചെയ്ത ദെവതയെ
യും ഭൂതങ്ങളെയും മന്ത്രം കൊണ്ടു വശത്താക്കി ഹെമിച്ചു കെട്ടിവിടുക
യും ചെയ്യും ഇങ്ങിനെ ഹാമ്യരുടെ സങ്കല്പിതങ്ങളിൽ സ്ഥിരമായ
വെപ്പു ഒന്നും കാണുമാറില്ല ഭയഭ്രാന്തി മൌഢ്യഭൊഗങ്ങളിൽ അലഞ്ഞു
മുങ്ങുകയും ചെയ്തു.
36. ഭാരതഖണ്ഡം
മിസ്രവ്യവസ്ഥെക്കടുത്ത പലമര്യാദകളും ഭാരതഖണ്ഡം എ
ന്ന ഹിന്തുദെശത്തിലും കാണുന്നുണ്ടു ഗംഗാനദി ഒഴുകുന്ന മദ്ധ്യദെശ
ത്തിൽ തുടങ്ങി ദക്ഷിണപഥത്തൊളം പാർക്കുന്നവരെല്ലാവരും വെ
വ്വെറെ ജാതികളായി പിരിഞ്ഞിരിക്കുന്ന ഉത്തരത്തിൽ ഉണ്ടായ മനു
സംഹിതാപ്രകാരം ആചാര്യരായ ബ്രാഹ്മണർ പാലിക്കുന്ന ക്ഷത്രീ
യർ വ്യാപാരികളായ വൈശ്യർ ഇങ്ങിനെ ദ്വിജന്മാർ മൂന്നു വകകളെ
സെവിക്കുന്ന ശൂദ്രർ ഈ നാലു വർണ്ണം ഉണ്ടു അതിൽ ബ്രാഹ്മ
ണർ യഫെത്യർ എന്നു സംസ്കൃതഭാഷാവിശെഷത്താൽ തിരിച്ചറി
യാം. വിന്ധ്യപർവ്വതത്തിന്നു തെക്കു ദ്രാവിഡ ഭാഷ ഹാമ്യർക്കുള്ളതെ
ന്നു തൊന്നുന്നു. ശെഷം പ്രാകൃതഭാഷകൾ ഉത്തരഖണ്ഡത്തിലെ
ഒരൊ രാജ്യത്തിൽ സംസ്കൃതം കലങ്ങിപ്പൊയതിനാൽ പലവിധ
മായി ജനിച്ചു സംസ്കൃതത്തിൽ ഉണ്ടാക്കീട്ടുള്ള പ്രബന്ധങ്ങൾ പല
തും ഉണ്ടു അതിൽ പുരാണമായതു ചതുർവ്വെദം അതിൽ അഗ്നി ആദി
ത്യൻ വായു അശ്വിനികൾ മുതലായ ദെവൻമാർക്ക പല കീൎത്തനങ്ങ
ളും പൂജാചാരങ്ങളും അടങ്ങിയിരിക്കുൎന്നു പിന്നെ ലങ്കയൊടുള്ള യുദ്ധ
ത്തെ വർണ്ണിക്കുന്ന രാമായണവും പാണ്ഡവന്മാർ കുരുക്ഷെത്രത്തിൽ
പടക്കൂടിയത വിവരിച്ചു പറയുന്ന മഹാഭാരതവും എന്നിങ്ങിനെ ര
ണ്ടിതിഹാസങ്ങളും എങ്ങും വിശ്രുതിപ്പെട്ടു ഭാഗവതം മുതലായ പുരാ
ണങ്ങൾ കുറയകാലത്തിന്നു മുമ്പെ ഉണ്ടായി ഈ ദെശക്കാർക്ക മുമ്പെ [ 432 ] ഉണ്ടായ വിദ്യകളെ ബൊംബായി സമീപത്തുള്ള തുരുത്തികളിലും
എള്ളൂർ മഹാമല്ലപ്പരം മുതലായ പാറകളിലും കൊത്തി ഉണ്ടാക്കി
യ ഗൊപുരക്ഷെത്രങ്ങളിനാലും മറ്റും ചില ശില്പപ്പണികളാലും
ഇന്നും അറിഞ്ഞുകൊള്ളാം. അവരുടെ ദൈവജ്ഞാനം പല വിധം
തെക്കർ പല ഭൂതങ്ങളെയും സെവിച്ചു കൊണ്ടിരിക്കെ വടക്കർ സ്രഷ്ടാ
വും സൃഷ്ടിയും ഒന്നെന്നും കല്പിച്ചു എല്ലാം ഒന്നെന്നും ഒന്നായിട്ടുള്ള
ദൈവം പല വിധം മൂൎത്തികളായി വിളങ്ങിയതെന്നും നിശ്ചയിച്ചു
സൃഷ്ടിക്ക ബ്രഹ്മാവിനെയും രക്ഷെക്ക വിഷ്ണുവിനെയും സംഹാര
ത്തിന്നു ശിവനെയും ഒന്നാക്കിവെച്ചു ഒരൊ കല്പാവസാനത്തിൽ
ബഹുത്വം എല്ലാം ഇല്ലാതെ പൊയിട്ടു സൃഷ്ടിലീല പുതുതായി തുട
ങ്ങും എന്നിങ്ങിനെ നാനാവിധമായി പ്രമാണിച്ചുകൊണ്ടിരുന്നു
ക്രിസ്തുവിന്റെ മുമ്പെ അഞ്ഞുററിച്ചില്ലാനം വർഷത്തിൽ ഗൌതമൻ
ബുദ്ധൻ, ശാക്യമുനി എന്ന പെരുകളുള്ള ഒരു രാജപുത്രൻ മാഗധദെശ
ത്തിങ്കൽ ഉദിച്ചു ആയവൻ ജാതിഭെദത്തെ ഇല്ലാതാക്കി നിർവ്വാണഗ
തി പ്രാപിക്കെണ്ടതിന്നു അഹിംസ മുതലായ ആജ്ഞകളെ എല്ലാവ
വൎക്കും സന്മാർഗ്ഗം ആക്കി കല്പിച്ചു ആ മാർഗ്ഗം ഭാരതം മുതലായ ദെ
ശങ്ങളിലും ജയിച്ചുനടന്നു ഗൌതമൻ വിഷ്ണു അവതാരത്തിൽ ഒന്നു എ
ന്നു കീൎത്തിപ്പെടുകയും ചെയ്തു. ആ മതത്തിൽ ജൈനർ എന്നൊരു ശാ
ഖ ഇപ്പൊഴും ശെഷിച്ചിട്ടുണ്ടു ഇങ്ങിനെ ഏകദെശം 1000 സംവത്സരം
നടന്നു കഴിഞ്ഞവാറെ ചുരുങ്ങിയ ദെശത്തിൽ മുമ്പെ പാൎത്തിട്ടുള്ള
ബ്രാഹ്മണർ പ്രബലപ്പെട്ടു കിഴക്കൊട്ടും തെക്കൊട്ടും പുറപ്പെട്ടു നാലു
പായവും വെണ്ടുവൊളം പ്രയൊഗിച്ചു ബൌദ്ധന്മാരെ ചില ദിക്കിൽ
നിന്നും മുടിച്ചു കളഞ്ഞു ശെഷം മിക്കവാറും പുറത്താക്കി ബൌദ്ധർ തി
ബെത്തചിന മുകിളതത്താദി ദെശങ്ങളിലും ലങ്കാവഴിയായി ബർമ്മ
മുതലായ കിഴക്കെ ദ്വീപുകളിലും നിറഞ്ഞു വാണു അതിന്റെ ശെഷം
അത്രെ മറെറല്ലാം നിന്ദിച്ചു ഭൂമി ദെവന്മാരായി നടിച്ചുവരുന്ന ബ്രാഹ്മ
ണർ ശത്രുകൂടാതെ ഈ ഖണ്ഡത്തെ അടക്കി രാജാക്കന്മാരെയും മറ്റും
വശത്താക്കി എല്ലാ ജാതികളെയും ഭെദം വരാതെ തങ്ങളുടെ സെവെ
ക്കാക്കുകയും ചെയ്തു. അറവി ബാബൽ മുതലായ പടിഞ്ഞാറെ കരക
ളൊടും നിത്യം കച്ചൊടം നടന്നെങ്കിലും പുറംജാതികളെ എല്ലാം മ്ലെ
ച്ഛന്മാർ എന്നു വിചാരിക്കകൊണ്ടു നല്ല ചെർച്ചയും അറിവിന്റെ വ
ൎദ്ധനയും മറ്റുള്ള സംബന്ധത്തിൽ ഫലങ്ങളും ഈ ഖണ്ഡത്തിൽ
എറെ കാണുമാറില്ല.
37. ഫൊയ്നീക്യർ
ഈ ഭാരതഖണ്ഡത്തിന്നു പടിഞ്ഞാറിൽ അതലന്തിക കടപ്പുറത്ത
അബ്രഹാമിന്റെ കാലത്തിലും കൂട ചിദൊൻ തൂറു അർവ്വാ പട്ടണ
ങ്ങളിൽ നിന്നു കച്ചവടം ചെയ്യുന്ന കനാന്യർ പാർത്തു രണ്ടു കടലുക
ളിലും പല കടപ്പുറത്തും വെച്ചു എല്ലാ വംശങ്ങളൊടും പരിചയം ആ
കയും ചെയ്ത അവർ ഹിന്തുചരക്കുകളെ ബാബൽ വഴിയായും അറവി [ 433 ] ഒട്ടകയാത്രക്കാരുടെ വഴിയായും വാങ്ങി, യവനക്കാർക്കും മറ്റും വി
ല്ക്കും യവനക്കാർ അവക്ക ഫൊയ്നീക്യർ എന്ന പെർ ഇടുകയും
ചെയ്തു. കൌകസു മുതലായ മലപ്രദെശങ്ങളിൽ നിന്നു അവർ അടിമ
കളെ കൊള്ളും മിസ്രയിൽ അവൎക്ക അല്പം പ്രവെശനം മാത്രമെയുള്ളു
മദ്ധ്യതറന്യ സമുദ്രത്തിൽ പല കരകളിലും കുടിയെറി വ്യാപരിക്കും
ക്രമത്താലെ യവനരും ഇതല്യരും വൎദ്ധിച്ചു അവരെ നീക്കിയപ്പൊൾ
ലൂബ്യ എന്ന വടക്കെ അഫ്രിക്കയൊടും സ്പാന്യയൊടും അവൎക്ക
മാത്രം വാണിഭം ഉണ്ടു അവർ കുടിയെറിയ പട്ടണങ്ങളിൽ സ്പാന്യ
യിൽ ഗാദസും അഫ്രിക്കയിൽ കൎത്തഹത്തും പ്രധാനമുള്ളവയത്രെ
അതല്ലാതെ അതിലന്തിക സമുദ്രത്തിലും വെള്ളീയ തുരുത്തികളൊളവും
ബല്ത്യകടലിൽ അമ്പർ കരയൊളവും കപ്പലൊടി ചെന്നുകൊണ്ടി
രുന്നു. മിസ്രയിലെ നെവൊരാജാവ് അവരെ കൊണ്ടു ചെങ്കടലിൽ
കപ്പൽ ഉണ്ടാക്കിച്ചു അഫ്രീക്കയുടെ ചുറ്റും ഒടുവാൻ സംഗതി വരു
ത്തി അതിന്റെ മുമ്പിലും അവർ യഹൂദരൊടു കൂട ഹിന്തു സമുത്തിൽ
ഒടുവാറായിരുന്നു. ഈ ഫൊയ്നീക്യ കച്ചവടത്തെ ലൂബ്യയിൽ ഒട്ടക
യാത്രകൾക്കും ചെർച്ച ഉണ്ടായിരുന്നു മൎവ്വെ തുടങ്ങി നീഗർ നദിയൊ
ളവും കൎത്തഹത്ത പട്ടണ പര്യന്തവും അവരുടെ ചരക്കുകൾക്ക കരവഴി
യുണ്ടായി. ഇങ്ങിനെയുള്ള മഹാവ്യാപാരവും കണ്ണാടി ഉണ്ടാക്ക ധൂമ്ര
ഛായ കയറ്റുക മുതലായ വിശെഷ തൊഴിലുകളും ഫൊയ്നീക്യൎക്ക
എകവിചാരമായിരുന്നു. ഞാൻ എന്നുള്ള ഭാവമല്ലാതെ മെരുക്കവും
കരുണയും അവരിൽ ഇല്ല. ബാൽ-മല്ൎക്കത്ത എന്ന ദൈവത്തിന്നു
നരമെധം കഴിച്ചു പ്രസാദം വരുത്തും മനുഷ്യരെ കൊള്ളക്കൊടുക്കുന്ന
തു മല്ലാതെ വല്ലെടവും മൊഷ്ടിച്ചു വില്ക്കും മറ്റെ കനാന്യർക്ക
എന്ന പൊലെ അവർക്കുടനെ നാശം വരാതെ എറിയ കാലം സ്വാ
തന്ത്ര്യം ഉണ്ടായിരുന്നു ഒരൊ പട്ടണത്തിൽ വെവ്വെറെ അധികാരികളും
രാജാക്കന്മാരുമുണ്ടെങ്കിലും ഐശ്ചര്യം എറിയ ചിദൊൻ തൂറു എന്ന
നഗരങ്ങളുടെ നിഴലിൽ ശെഷം എല്ലാം ആശ്രയിച്ചു കൊള്ളും അശ്
ശൂർ കല്ദായ രാജാക്കന്മാർ ഫ്രാത്ത നദിയെ കടന്നു ജയിച്ചു നടക്കു
മ്പൊൾ അയലടക്കത്തുള്ളവരെ പൊലെ ഫൊയ്നീക്യരും വശത്താ
യി വന്നു. ഇപ്രകാരം പണ്ടു വെവ്വെറെ വംശങ്ങൾക്ക കച്ചവടത്താൽ
ചെർച്ച ഉണ്ടായിരുന്ന ശെഷം ക്രമത്താലെ ചക്രവർത്തികളുടെ യുദ്ധ
ങ്ങളാലും അന്യൊന്യ സംബന്ധം നീളെ ഉണ്ടായ്വന്നു.
38. അശ്ശുർ രാജാക്കൻമാർ
പുൎവ്വത്തിങ്കൽ ഫ്രാത്ത നദിക്കക്കരയും മഹാരാജ്യങ്ങൾ ഉണ്ടായി
രുന്നു ഇക്കരയുള്ളവരെ ആക്രമിക്കായ്ക കൊണ്ടു അവറ്റെ വിവരി
ച്ചു പറവാൻ ആവശ്യമില്ല അതിൽ വലുതായിട്ടുള്ളതു ശെമ്യരായ
അശ്ശൂർനിനി വെയിൽ നിന്നു ഭരിക്കുന്ന രാജ്യം തന്നെ അതിൽ
ഫൂൽ എന്നവൻ എകദെശം 750 കി. മു. ഫ്രാത്തിനെ കടന്നു ശെഷം
അവന്റെ അനന്തരവനായ തിഗ്ലാത്ത പിലെസർ ആഹസ് വിളി [ 434 ] ക്കയാൽ സുറിയാണികളെയും ഇസ്രയെല്യരെയും വശത്താക്കി ചില
ലക്ഷം പുരുഷാരം മറുനാട്ടിൽ കടത്തുകയും ചെയ്തു ജയിച്ചടക്കിയ
വർ മത്സരിക്കാതിരിക്കെണ്ടതിന്നു ആ രാജാക്കന്മാർ ഈ ഉപായം
നന്ന പ്രയൊഗിക്കും അക്കാലം അലിത്യൊഫ്യനായ സബകൊൻ
മിസ്രയെ അടക്കിയാറെ അനന്തരവനായ സൊ ഇസ്രയെൽ രാജാവാ
യ ഹൊശ്യയൊടു ബാന്ധവം കെട്ടി ഹൊശ്യ അവനിൽ ആശ്രയിച്ചു
അശ്ശുരിലെ രാജാവായ സല്മനസ്സറിന്റെ കൊയ്മയെ നിരസി
ച്ചതിനാൽ അശ്ശുർ വന്നു ശമര്യയിൽ കയറി ശൈഷം 10 ഗൊത്ര
ക്കാരെ മസൊപതാമ്യ മംദായി നാടുകളാളം കടത്തി. അവിശ്ചാസി
യായ ആഫസ് അശ്ശുരിൽ ഇടപ്രഭുവായി പൊയതിന്റെ ശെഷം
ഫിസ്ലിയ എന്ന മകൻ മത്സരിച്ചു സംഹെരിബ് എന്ന മഹാരാജാ
വ് അവനെ ശിക്ഷിക്കെണ്ടതിന്നു അടുത്തുവന്നാറെ യഹൊവയൊടു
പ്രാൎത്ഥിച്ചനെരം യരുശലെമിൽ അമ്പും എയ്യുകയില്ല എന്ന അരുള
പ്പാടു കെട്ടതുമല്ലാതെ ഒരു രാത്രിയിൽ തന്നെ യഹൊ സൈന്യം മിക്ക
വാറും മരിക്കു മാറാക്കി ഉടനെ സംഹെരിബ് നാണിച്ചു മടങ്ങി നി
നിവെയിൽ എത്തിയപ്പൊൾ മക്കളുടെ കൈയാൽ മരിച്ചു മൂന്നാം
മകനായ അസ്സർഹദ്ദൊൻ വാഴ്ച കഴിഞ്ഞ ശെഷം ഫ്രാത്ത് തിഗ്രീ
നദികൾക്കക്കരയുള്ള ജാതികളൊടു പൊരുതു ജയിച്ചു മത്സരിച്ചിട്ടുള്ള
മെദ്യരെ ഒഴിച്ചു ശെഷമുള്ളവരെ സ്വാധീനമാക്കി. ആ യുദ്ധത്തിൽ
പിടിച്ചു കെട്ടിയ ശത്രുക്കളെ പടിഞ്ഞാറിൽ അയച്ചു ശമര്യയിൽ
കുടി ഇരുത്തി ഹിസ്ക്കിയയുടെ ദുഷ്പുത്രനെ യരുശലെമിൽ നി
ന്നു വരുത്തി ബാബലിൽ തടവിലാക്കുകയും ചെയ്തു മിസ്രരാജ്യ
ത്തിൽ നിന്നു അയിതൊഫ്യർ നീങ്ങി പൊയശൈഷം അസ്സർഹ
ദ്ദൊൻ അവിടെയും ജയിച്ചു രാജ്യത്തെ സ്വാധീനത്തിൽ ആക്കുകയും
ചെയ്തു അവന്റെ ശെഷം അശ്ശുർ സംസ്ഥാനം മുടിഞ്ഞു വീണു മി
സ്രയിൽ 12 പ്രഭുക്കന്മാർ വാണുകൊണ്ടിരുന്നപ്പൊൾ അവരിൽ പ്
സമിത്തിക് എന്നൊരുത്തൻ യവന കപ്പക്കള്ളന്മാരെ തുണക്കാക്കി
ചെൎത്തുകൊണ്ടു ശെഷം 11 പെരെ നീക്കി മിസ്രവംശത്തിന്നു യശസ്സു
ണ്ടാക്കി യവനരിൽ അധിക പക്ഷം വിചാരിച്ചു സെവെക്കാക്കിയ
ത കൊണ്ടു മിസ്രയിലെ ക്ഷത്രിയന്മാർ അസൂയപ്പെട്ടു പാതി ആയി
തൊഹ്യയിലെക്ക വാങ്ങി നില്ക്കയും ചെയ്ത മകനാന നെകൊ ആ കുറ
വ് തീൎത്തു അന്യന്മാരെ കൂലിചെകവരാക്കി രാജ്യത്തിന്നു ബലം
കൂട്ടി അശ്ശൂരെ നിഗ്രഹിക്കെണ്ടതിന്നു കിഴക്കൊട്ടു പുറപ്പെട്ടപ്പൊൾ
യഹൂദരാജാവായ യൊശിയ എന്റെ നാട്ടിൽ കൂടി കടക്കരുത് എന്ന
വെറുതെ മുടക്കുക കൊണ്ടു യൊശിയ മഹിദ്ദൊപൊൎക്കളത്തിൽ തൊ
റ്റു മരിച്ച യഹൂദന്മാർ മിസ്രകൊയ്മയെ അനുസരിക്കയും ചെയ്തു.
നെഖൊ ഇപ്രകാരം യാത്രയായപ്പൊൾ തന്നെ കല്ദായരും മെദ്യരും
ഒരുമിച്ചു അശ്ശുർ വാഴ്ചയെ മുടിച്ചുകൊണ്ടിരുന്നു. [ 435 ] 39. കല്ദായരാജ്യം
കല്ദായർ പണ്ടെ മസൊപതാമ്യയിൽ കവർച്ചെക്കായിട്ടു
തിരിഞ്ഞു സഞ്ചരിച്ച ശെഷം അശ്ശൂര്യനായ ഒരുത്തൻ ബാബൽ
പട്ടണത്തിലെ മാത്സര്യം അമൎക്കെണ്ടതിന്നു അവരെ അവിടെ തന്നെ
കാവലാക്കി പാർപ്പിച്ചു അന്നുതുടങ്ങി കല്ദായ പ്രഭുക്കളും ബാബൽ
വിദ്വാന്മാരൊടു അഭ്യാസം കഴിച്ചു ആചാര്യന്മാരുമായി വർദ്ധിച്ചു
വന്ന ശെഷം തലവനായ നപുപൊലസ്സർ അശ്ശുർ രാജ്യത്തിന്നു
ഉറപ്പില്ല എന്നു കണ്ടു ആ കൊയ്മയെ നിരസിച്ചു കൊവിൽ പ്രഭു
ഞാൻ തന്നെ എന്നു കല്പിച്ചു മെദ്യകവക്ഷരനൊടു ചെർന്നു നിനിവെ
നഗരത്തെ ചുററികൊണ്ടു കയറി തീ കൊടുക്കയും ചെയ്തു 625 ക്രി. മു
അക്കാലത്തിൽ നെഖൊ മിസ്രസൈന്യത്തൊടു കൂട പുറപ്പെട്ടു യഹൂദ
രെ വിധെയമാക്കിയപ്പൊൾ നപുപൊലസ്സരിന്റെ മകനായ നപുക
ന്തെസർ ഫ്രാത്തനദീതീരത്തു കൎക്കമിശ് കടവത്ത് വെച്ചു എതിരെ
റ്റു ജയിച്ചു മിസ്രക്കാരെ മടക്കിയശെഷം യൊയക്കിം എന്ന യഹൂദ
രാജാവെ തന്റെ നാടുവാഴിയാക്കി പാർപ്പിച്ചു അവൻ കലഹിച്ച
പ്പൊൾ യരുശലെമെ പിടിച്ചു മകനായ യകൊന്യയെ എറിയ അടി
മകളൊടു കൂട ബാബൽ നാട്ടിൽ കടത്തുകയും ചെയ്തു. അനന്തരവനായ
ചിദക്യഹൊഫ്രാ എന്നുള്ള മിസ്രനെ വിശ്ചസിച്ചു നപുകന്തെസരൊ
ടു ചെയ്ത സമയത്തെ പുലമ്പിച്ചപ്പൊൾ നപുകന്തെസർ യരുശലെമെ
പിടിച്ചു ഭസ്മമാക്കി ശെഷം യഹൂദരെ ബാബലിൽ കടത്തി പാർ
പ്പിക്കയും ഫൊയ്നീക്യരിൽ തുറുപട്ടണക്കാർ മാത്രം അശ്ശുരുടെ
കൈയിൽ അകപ്പെടാതെ സ്ഥൈരമായി വാണിരിക്കുനൊൾ നപു
കന്തെസർ ആ പട്ടണത്തെ പിടിക്കെണ്ടതിന്നു മുന്നു വർഷം യുദ്ധം
ചെയ്ത പട്ടണത്തിൽ കയറിയപ്പൊൾ നിവാസികളെ കണ്ടില്ല. അ
വർ ഒക്കത്തക്ക കപ്പലിൽ കയറി അടുത്ത തുരുത്തിയിൽ കുടിയിരി
ക്കയും ചെയ്തു. അതിന്റെ ശെഷം മിസ്രരാജ്യത്തിൽ പ്രവെശിച്ചു വ
ലംവെച്ചു താൻ ജയിച്ച രാജ്യങ്ങൾ ഒരു കൊല്ക്കടക്കി ബാബൽ രാജ
ധാനിയെ ഉറപ്പിച്ചു ചൊല്ലെഴം അലങ്കാരങ്ങളെ വരുത്തുകയും ചെയ്തു.
ഈ മഹത്വം കൊണ്ടു ഡംഭിച്ചു രാജാവ് ഭ്രാന്തനായി പൊയിദ നി
യെൽ പ്രവാചകൻ അറിയിച്ച പ്രകാരം മൃഗം പൊലെ പാൎത്തശെ
ഷം മദം മാറ്റി സൎവ്വശക്തനായ യഹൊവയെ അറിഞ്ഞുകൊണ്ടു ഉണ്ടാ
യ അവസ്ഥകൾ എല്ലാം രാജ്യത്തിൽ പരസ്യമാക്കി ദനിയെലിന്റെ
ദൈവത്തെ എകമഹാൻ എന്നു സ്തുതിക്കയും ചെയ്തു. അവന്റെ ശെഷ
മുള്ളവൎക്ക പ്രാപ്തി പൊരായ്കകൊണ്ടു രാജ്യം ക്രമത്താലെ ക്ഷയിച്ചു
നപൊനെദ് എന്നവൻ രാജവംശം നിഗ്രഹിച്ചു വാണു മെദ്യപാർസി
കളൊടും തൊറ്റു നശിക്കയും ചെയ്തു. [ 436 ] 40. മെദ്യർ
കസ്പ്യസമുദ്രത്തിന്നും സിന്ധുനദിക്കും ഇടയിൽ ജാതിസം
ബന്ധം ഉണ്ടായ പല വംശങ്ങൾ കൂടി ഇരുന്നു അതിൽ ആദ്യം ശ്രു
തിപ്പെട്ട തഗിഹൂൻ നദീതീരത്തു പാൎത്ത ബാഹ്ളികന്മാർ തന്നെ അ
വൎക്ക ബക്ത്രാ എന്ന പെരുമ്പട്ടണവും സിന്ധുവൊളമുള്ള കച്ചവടം
കൊണ്ടു വളരെ ദ്രവ്യവും ഉണ്ടായി അവരുടെ മഹത്വം ക്ഷയിച്ചുപൊ
കുമ്പൊൾ മെദ്യ പാർസി എന്നിങ്ങിനെ രണ്ടു ജാതികൾക്ക കീൎത്തി
യുണ്ടായി കസ്പ്യ കടലിന്റെ തെക്കെ അതിരിലെ മലപ്രദെശ
ത്തിൽ രാജാധികാരം കൂടാതെ ഒരൊ തറ രക്ഷിച്ചു പാൎത്തശെഷം
700 ക്രി. മു. അശ്ശൂർ നുകത്തെ ഉപെക്ഷിച്ചു തങ്ങളിൽ ശ്രെഷ്ഠനാ
യി വിളങ്ങുന്ന ദിയൊക്കനെ രാജാവാക്കിയപ്പൊൾ അവൻ അൎവ്വ
താൻ രാജധാനിയെ പണിയിച്ചു എറിയ ആളുകളും അതിൽ കുടിയെ
റുകയും ചെയ്തു. അവന്റെ ശെഷം ഫ്രവൎത്തൻ അടുക്കെയുള്ള യാഫെ
ത്യ ജാതികളെ അശ്ശുരിൽനിന്നു വെൎത്തിരിച്ചു സംബന്ധികളായ
മെദ്യരൊടു ചെൎത്തുകൊണ്ടതിൽ പിന്നെ മകനായ കവക്ഷരൻ കല്ദ
യൎക്ക തുണയായി നിനിവെ പട്ടണത്തെ ഭസ്മമാക്കി. അക്കാല
ത്തിലെ കല്ദയൎക്ക ശെമ്യഹാമ്യജാതികളും മെദ്യൎക്ക യാഫെത്യരും
കീഴടങ്ങി ഇരുന്നു ഇസ്രയെൽ 10 ഗൊത്രക്കാർ മെദ്യവശത്തിലും യ
ഹൂദർ ബാബലിലും ചിതറി പാൎത്തു തുടങ്ങുന്ന കാലത്തിൽ യഹൈാ
വയുടെ ഒർ അറിവു ഒരൊ ജാതികളിൽ എത്തി തുടങ്ങി. അക്കാല
ത്തിൽ ചരദുഷ്ടൻ എന്ന മുനി ഉണ്ടായി ബാഹ്ളികമെദ്യരും ക്രമം
കൂടാതെ മിത്രൻ അഗ്നി മുതലായവരെ സെവിച്ചു വന്നത്ര മാറ്റി ജന്ത
വസ്ഥാ എന്ന സത്യവ്യവസ്ഥയെ കല്പിച്ചു നിർമ്മലപ്രകാശമയനാ
യ അഹുരമജ്ദാസത്യം ദൈവം തമൊഗുണനായ അരിമന്യൂ ആസുര
ശ്രെഷ്ഠൻ ഇരുവൎക്കും നല്ലവർ എഴും ദുഷ്ടന്മാർ എഴും പ്രഭുക്കന്മാരായി
ഇറങ്ങി സുരാസുരയുദ്ധങ്ങളെ ചെയ്തുവരുന്നുണ്ടു മനുഷ്യനും കൂട ദ്വിഗു
ണൻ സുരാസുരന്മാൎക്ക പൊൎക്കളം തന്നെ നല്ഗുണരതിന്നു ജയം ഉ
ണ്ടാകെണ്ടതിന്നു അഹുരമജ്ദാവിൻ പുരൊഹിതന്മാർ കഴിക്കുന്ന
കർമ്മം വെണം അവന്നു ക്ഷെത്രമില്ല പ്രതിമയുമരുത് വൃക്ഷഭാദിക
ളെ സെവിക്കരുത അഗ്നിയെ കത്തിച്ചു പൊറ്റുന്നതിനാൽ പ്രസാദം
വരുത്തെണം അഹുരമജ്ദാ കൃഷിക്കാരിൽ പ്രസാദിക്കകൊണ്ടു ഈറാ
നിൽ പാൎക്കുന്ന കൃഷിക്കാർ മൃഗകൂട്ടങ്ങളെ മെയിച്ചു നടക്കുന്നവരെ
മ്ലെച്ഛന്മാരെന്ന് വിചാരിച്ചു ഗിഹൂന്റെ വടക്കുള്ള കൊടിയതുറാൻ
രാജ്യത്തൊടു നിത്യം പടകൂടെണം. ഈറാനിലെ രാജാവ് അഹുരമ
ജ്ദാവിൻ സ്ഥാനാപതിയാകക്കൊണ്ടു അവനെ ദൈവത്തെപൊലെ
അനുസരിക്കണം ഇപ്രകാരമുള്ള മതം മെദ്യവിപ്രരായ മാഗരിൽ സമർ
പ്പിച്ചു വെച്ച ശെഷം ആയവർ അതിനെ മെദ്യരിലും പാർസികളി
ലും ഒരുപൊലെ നടത്തി. [ 437 ] ഗർമ്മാന്യ ജാതികൾ രൊമ രാജ്യത്തിലും
ക്രിസ്തു സഭയിലും പ്രവെശിച്ച പ്രകാരം
15. ഗർമ്മാനർ
വടക്ക ബാല്ക്യ കടൽ കിഴക്ക തെക്ക പടിഞ്ഞാറു ക്രമെണ
വിസ്തുല-ദനുവ റൈൻ നദികൾ ഈ നാലതിർക്കകത്തകപ്പെട്ട നാടു
കളിൽ ഗർമ്മാനർ നഗരങ്ങളെ കെട്ടാതെ വെവ്വെറെ നിലം പറമ്പു
കളിൽ പല കൂറുകളായി കൃഷിയും ഗൊരക്ഷയും ചെയ്തു കൊണ്ടു വ
സിച്ചിരുന്നു ജന്മികൾ വെല എല്ലാം സ്ത്രീകളിലും അടിമകളിലും
ഏല്പിച്ചു നായാട്ടു, പട, സദ്യാദികളിലും വിസ്താര സംഘങ്ങളിലും
ചെർന്നു ദിവസം കഴിച്ചു കൊണ്ടിരുന്നു. ക്ഷെത്രങ്ങളും വിഗ്രഹങ്ങ
ളും അവർക്കില്ല. വങ്കാട്ടിൽ വിശുദ്ധ സ്ഥലങ്ങളിൽ വെച്ച അവർ
സ്വൎഗ്ഗത്തിൽ മെവുന്ന ദെവരാജാവായ ബുധനും ഭവന രക്ഷ കഴിക്കു
ന്ന ഹുല്ദാ എന്ന ഭാര്യെക്കും ഇടികളെയും യുദ്ധങ്ങളെയും നടത്തുന്ന
ദൊനർ തീസ്സ് എന്നിരുപുത്രന്മാൎക്കും ഭൂമി എന്നൎത്ഥമുള്ള നെർഫുസ്സി
ന്നും കൃഷി ഫലം സാധിപ്പിക്കുന്ന ഫ്രവ്വൊ ഫ്രവ്വാ എന്നിരുപുത്രിമാ
ൎക്കും മാത്രം മാഹാത്മ്യം ഉണ്ടെന്നു നിശ്ചയിച്ചു ഉത്സവം കൊണ്ടാടി പ
ല വിധെന ബലികളെ കഴിക്കയും ചെയ്തു. യുദ്ധത്തിൽ ശൌര്യം കാ
ട്ടി മരിക്കുന്നവർ വീരസ്വൎഗ്ഗത്തിലെഴുന്നള്ളി ബുധസന്നിധിയിങ്കൽ
വാണു സുഖിക്കും ശെഷിച്ചവരെല്ലാവരും ഹെലാ പരിപാലിക്കുന്ന
പാതാളം പുണ്ട കഷ്ടിച്ചു പാർക്കും എന്നവരുടെ മതം. ജാതി ധൎമ്മം
ലംഘിക്കുന്നവർക്കും യുദ്ധ ബദ്ധന്മാർക്കും മരണ ശിക്ഷ എന്നു വെപ്പു
പക വീളുന്നത് ന്യായമാക കൊണ്ടു ജീവനെയും വസ്തു വകകളെയും
ദ്രൊഹിക്കുന്നവനൊടു പ്രതി ക്രിയ ചെയ്യുന്നത് ദൊഷമല്ല അവൎക്കു
രാജത്വമില്ലായ്കയാൽ ശ്രെഷ്ഠ സഭായൊഗം കൂടി വന്നു ആചാ
ര്യ സഹായത്താൽ നെരും ന്യായവും നടത്തും മൂത്ത മക്കൾ മാത്രം
അവകാശികളാകക്കൊണ്ടു ശെഷമുള്ളവർ വീടു പണിക്കാരായും ആ
യുധ വാണികളായും ഒരൊ പ്രഭുക്കന്മാരെ ആശ്രയിച്ചു സെവിക്കും
സ്വദെശത്തിൽ സന്ധിയുള്ളപ്പൊൾ അവൻ പുറന്നാട്ടിൽ ചെന്നു അ
ന്യന്മാരെ അതിക്രമിച്ചു നാടുകളെയും ധനങ്ങളെയും പിടിച്ചു പകു
ത്തെടുക്കും ഇവക ദുഷ്പ്രവൃത്തികളെ നടത്തുവാൻ ഒരൊ ജനസംഘ
ങ്ങളും കൂടി താന്താങ്ങടെ പ്രഭുക്കളെ അനുസരിച്ചു ഭാര്യാ പുത്രന്മാരൊ
ടു കൂട പുറപ്പെട്ടു അന്യന്മാരെയും ചെൎത്തു പുതിയ വാസ സ്ഥലങ്ങളെ
യും അന്വെഷിച്ചു നിലം പറമ്പുകളെ പിടിച്ചടക്കി ശക്തിയുള്ള
ജാതികളായി വർദ്ധിക്കയും ചെയ്തു. [ 438 ] 16. ഗർമ്മാനർ രൊമ രാജ്യത്തിലും സ്ഥാനങ്ങളിലും വന്ന
പ്രകാരം
ഈ പറഞ്ഞ ദുർജ്ജന സംഘങ്ങൾ ചിലതു 300. ക്രി. അ. മു
തൽ രൊമ സംസ്ഥാനത്തിന്റെ വടക്കെ അതിരുകളിൽ കലഹിച്ചു
ഓരൊ നാടുകളെ അടക്കി പാർത്തു കൊണ്ടിരിക്കുമ്പൊൾ രൊമർ
അവരെ നീക്കികളയാതെ ശൂരന്മാരെ വരിച്ചു സ്വഗണങ്ങളൊടു
ചെൎത്തു മറ്റവരൊടു കപ്പം വാങ്ങുകയും ചെയ്തു. വലന്ത കൈസർ
കിഴക്കെ സംസ്ഥാനം പരിപാലിക്കുമ്പൊൾ മുകിള ജാതിക്കാരായ
ഹൂൺ ചീനക്കാർക്ക കീഴ്പെടുവാൻ മനസ്സില്ലായ്കയാൽ സ്വദെശം
വീട്ടുവൊല്ഗാ നദിയെ കടന്നു ബല്ക്യ കടൽ തുടങ്ങി കരിങ്കടൽ
പര്യന്തമുള്ള ഒസ്തഗൊഥരുടെ രാജ്യം സ്വാധീനമാക്കിയ ശെഷം ഒസ്ത
ഗൊഥർ ദനുവനദിയുടെ വടക്കെ കരയിലെ വെസ്തഗൊഥരൊടു ചെൎന്നു
ദനുവിന്റെ തെക്കെ തീരത്തിങ്കൽ വസിപ്പാൻ മതിയായ ദെശം
തരെണമെന്നു വലന്തൊടു അപെക്ഷിച്ചു ആയുധച്ചെകം എടുപ്പാനും
ക്രിസ്തുമാൎഗ്ഗം അനുസരിപ്പാനും സമ്മതിച്ചതിനാൽ കൈസർ അവ
രെ മെസ്യനാട്ടിൽ കുടിയിരുത്തി. അനന്തരം ഉൾഫില എന്ന അ
ദ്ധ്യക്ഷൻ ക്രിസ്തുമതം ഗ്രഹിപ്പിച്ചു വെദവും അവരുടെ ഭാഷയിൽ
പകൎത്തു കൊടുക്കയും ചെയ്തു. അങ്ങിനെ കുറയകാലം കഴിഞ്ഞാറെ
മൃഗകൂട്ടങ്ങളെ മെയ്പാൻ സ്ഥലംപൊരാ എന്നും ഭക്ഷണസാധനങ്ങ
ളെ വിലെക്കു വാങ്ങുന്വൊൾ വിധികാരികൾ വളരെ ചതിക്കുന്നു
എന്നും കണ്ടു അവർ ഫ്രിദിഗർ എന്ന നായകനെ അനുസരിച്ചു ക
ലഹിച്ചു തുടങ്ങി ഹദ്രിയാന പുരിക്കരികെ വെച്ചു രൊമസെനക
ളൊടു എതിരിട്ടു ഛിന്നഭിന്നമാക്കി കൈസൎക്കും ആപത്തുവരുത്തുകയും
ചെയ്തു. 378ാം ക്രി-അ. അതിന്റെ ശെഷം ഗൊഥർ കരിങ്കടൽ തുട
ങ്ങി അദ്രീയ സമുദ്രത്തൊളമുള്ള നാടതിക്രമിച്ചു കൊള്ളയിട്ടു വന്ന
പ്പൊൾ വലത്തിന്റെ അനന്തരവനായതെയൊദൊസ്യൻ അവരെ
നീക്കി മുമ്പെത്ത ദെശത്തിലാക്കി സന്ധിക്ക ഇടവരുത്തുകയും ചെ
യ്തു. അനന്തരം കൈസർ 2 പുത്രന്മാൎക്കും രൊമസംസ്ഥാനം വിഭാ
ഗിച്ചു കൊടുത്തു കിഴക്കെ അംശത്തിന്നു അവകാശിയായ അൎക്കാദ്യ
ന്നുരൂഫിനെയും പടിഞ്ഞാറെ സംസ്ഥാനം ഭരിപ്പവനായ ഹൊ
നൊര്യന്നുസ്തിലികുവെയും സഹരക്ഷകന്മാരാക്കി കൊടുത്തു അല്പ
കാലം കഴിഞ്ഞിട്ടുമരിക്കയും ചെയ്തു. 395 ക്രി-അ. വെസ്ത ഗൊഥ
രാജാവായ അയരീകനിയമലംഘനം ഹെതുവായി പട്ടാളങ്ങളെ ചെ
ൎത്തു അൎക്കാദ്യനൊടു കലഹിച്ചു മക്കദൊന്യയവന രാജ്യങ്ങളെ കൊ
ള്ളയിട്ടു പാഴാക്കി ഇല്ലുര്യനാടു പിടിച്ചടക്കി പാൎക്കുമ്പൊൾ രൂഫി
ന്നുപകരം സഹകരക്ഷക സ്ഥാനത്തിൽവന്ന യൂത്രൊപ്യൻ സ്തിലി
കവിൽ അസൂയപ്പെടുകയാൽ ഇതല്യ അൎദ്ധദ്വീപിനെ അതിക്രമി
ക്കെണ്ടതിന്നു അലരീകെ ഉത്സാഹിപ്പിച്ചു ആയതിനെ അവൻ അ
നുസരിച്ചു സൈന്യങ്ങളൊടുകൂട പുറപ്പെട്ടുപൊയെന്ത്യ നഗരത്തിന്റെ [ 439 ] അരികെ സ്തിലീക് അവനൊടു എതിരിട്ടു ജയിച്ചുവെസ്തഗൊഥർ
ഹൊനൊര്യന്റെ ചെകവരായി സെവിക്കെണ്ടതിന്നു സംഗതി വരു
ത്തുകയും ചെയ്തു. അല്പകാലം കഴിഞ്ഞശെഷം രദഗസ്ത എന്നൊരു
കവൎച്ചക്കാരൻ-സ്വെവർ-വന്തായർ- അലാനർ-ഗൊഥർ-ഇത്യാദി
ജാതികളൊടു കൂട ഇതല്യെക്ക അതിക്രമിച്ചു വന്നപ്പൊൾ ക്ഷാമം
വ്യാധി മുതലായ ബാധകൾ അവരിൽ വ്യാപിച്ചതുകൊണ്ടു സ്തിലി
കന്നു അവരെ ജയിച്ചു രാജ്യത്തനിന്നു നീക്കെണ്ടതിന്നു കഴിവുവന്നു.
അവർവടക്കൊട്ടു തിരിഞ്ഞു ബ്രിതന്യയിൽ വെച്ചു കൊംസ്തന്തീനെ
ന്നൊരു കലഹക്കാരന്റെ ചെകവരായി സെവിച്ചു അവിടെ നി
ന്നും തൊറ്റുപൊയ ശെഷം സ്പാന്യ അർദ്ധദ്വീപിൽ ഒരൊനാടുകളെ
അതിക്രമിച്ചടക്കി വെവ്വെറെ കുടിയിരിക്കയും ചെയ്തു. അതിന്നി
ടയിൽ ബുദ്ധികെട്ട ഹൊനൊര്യൻ വിശ്ചസ്ത മന്ത്രിയായ സ്തിലി
കുവെ അകാരണമായി കൊല്ലിച്ചു അലരീകൊടും ശെഷിച്ച ഗർമാ
ന്യ ചെകവരൊടും നിയമപ്രകാരമൊന്നും ആചരിക്കായ്ക കൊണ്ടു എ
ല്ലാവരും ഒരുമിച്ചു ഇതല്യയിൽ വന്നു കലഹിച്ചപ്പൊൾ ഹൊനൊ
ര്യൻ ഭയപ്പെട്ടുരവന്നാ കൊട്ടെക്കൊടീയാറെ അലരീക തടവു കൂടാ
തെ 3 വട്ടം രൊമനഗരം വളഞ്ഞു പിടിച്ചു കൊള്ളയിട്ടശെഷം തെ
ക്ക ഇതല്യയിൽ ചെന്നു പല നാശങ്ങൾ വരുത്തി–410ാം–ക്രി.. അ
–മരിക്കയും ചെയ്തു. അവന്റെ അനന്തരവനായ അദുല്ഫൊടു ഹൊ
നൊര്യൻ ഇണങ്ങി മെൽ പറഞ്ഞ ജാതികളെ സ്പാന്യയിൽ നി
ന്നും ഒരു കലഹക്കാരനെ ഗാല്യയിൽ നിന്നും ജയിച്ചു മുടിക്കെണ്ട
തിന്നു വെസ്തഗൊഥനെ സൈന്യങ്ങളൊടു കൂട അയച്ചു ആ യുദ്ധം
സമർപ്പിച്ചിട്ടു അവൎക്കു ഇതല്യയിൽ പാർപ്പാൻ ഒരുനാടു കൊടുക്കെ
ണ്ടതിന്നു നിശ്ചയിക്കയും ചെറ്റു. അനന്തരം അദുല്ഫഗാല്യയിൽ
ചെന്നു രൊമശത്രുക്കളെ ജയിച്ചു അവന്റെ പക്ഷക്കാരും അനന്തര
വന്മാരും സ്പാന്യയിലും പ്രവെശിച്ചുപൊരുതു പിരനയ്യ മലയുടെ
രണ്ടു ഭാഗത്തും ഒരു രാജ്യം സ്വാധീനമാക്കി ഇതല്യയിൽ മടങ്ങി വ
രാതെ അവിടെ വാണു കൊണ്ടിരുന്നു. അക്കാലം ഹൊനൊര്യൻ ഗാ
ല്യ ദെശരക്ഷെക്കായി റൈൻനദി വസ്ഗമല ഈ രണ്ടിന്റെ നടപ്ര
ദൈശവും ബുരിഗുന്തൎക്ക കൊടുത്തു കളഞ്ഞു.
17. പടിഞ്ഞാറെ രൊമസംസ്ഥാനം നശിച്ചു പൊയ
പ്രകാരം
ഹൊനൊര്യൻ കൈസർ പുത്രനില്ലാതെ മരിച്ചപ്പൊൾ കിഴക്കെ
സംസ്ഥാനത്തിലെ കൊയ്മ അവന്നു മൂന്നാം വലന്തിന്യാനെ അന
ന്തരവനാക്കി അവരൊധിച്ചു വാഴിച്ചു. അവന്റെ കാലത്തിൽ അയ
ത്യൻ എന്നൊരു മഹാൻ ആഫ്രികയിലെ പടനായകനായ ബൊ
നിഫക്യനിൽ അസൂയയാലെ കുറ്റം ചുമത്തി ശിക്ഷെക്കഭയമുണ്ടാ
യിട്ടു ബൊനിഫക്യൻ തനിക്കു കുറ്റമില്ലെന്നു കൈസർക്കു ബൊധം [ 440 ] വരുത്തെണ്ടതിന്നു ഉടനെ സ്ഥാനഭ്രംശം വരരുതെന്നു വെച്ചു സ്പാന്യ
യിൽ വാഴുന്ന വന്താലരാജാവായ ശൈസരീകെ തുണെക്കായി വി
ളിച്ചു മന്ത്രിയുടെ വിസ്താരം തീർന്നശെഷവും ഗൈസരീക് മടങ്ങി
പൊവാൻ മടുത്തു ആഫ്രികയിൽ രൊമശാസനയുടെ കീഴിലുള്ള നാ
ടുകളെ അതിക്രമിച്ചടക്കി ധനവാന്മാരെയും സാധാരണ സഭക്കാരെ
യും അത്യന്തം ഹെമിച്ചു നശിപ്പിക്കയും ചെയ്തു. അല്പകാലം കഴി
ഞ്ഞിട്ടു ബ്രീതന്യയിലും അപ്രകാരമുള്ള ഒരവസ്ഥ നടന്നു. കൊംസ്ത
ന്തീൻ കൈസരുടെ കാലംമുതൽ ബ്രീതർ രൊമൎക്ക അധീനന്മാരാ
യി വാണതിന്റെ ശെഷം വടക്കുനിന്നു പിക്തരും സ്കൊതരും
വന്നു ആക്രമിച്ചു അവരൊടു ചെറുപ്പാൻ ആവതില്ലെന്നുകണ്ടു ബ്രീതർ
ഗർമാത്യചെകവരെ വരുത്തി ആയവർ ഹെങ്കിസ്ത ഹൊർസ്സാ എന്ന
പടനായകന്മാരിരുവരെയും അനുസരിച്ചു വഴിയെവന്ന യൂത്തർ സ
ഹ്സർ അംഗ്ലർ മുതലായ ജാതികളൊടു ചെർന്നു എറിയൊരു യു
ദ്ധം കഴിച്ചു ബ്രീതരെ പരിഭവിച്ചു അവരുടെ രാജ്യം തങ്ങൾക്കതന്നെ
സ്വാധീനമാക്കുകയും ചെയ്തു. അതിന്നിടയിൽ ഹൂണർ രണ്ടാമതും
രൊമരാജ്യത്തിൽപുക്കു ദെവചമ്മട്ടി എന്നൎത്ഥമുള്ള അത്തില എ
നൊരു മ്ലെച്ഛൻ അവൎക്കു നായകനായി ഉയർന്നു അർക്കാദ്യന്റെ പുത്ര
നായ രണ്ടാം തെയൊദൊസ്യൻ കൈസരൊടു യുദ്ധം കഴിച്ചു ഹെമുമല
യൊളമുള്ള ദനുവനദീപ്രദെശം എല്ലാം പിടിച്ചടക്കുകയും ചെയ്തു.
അതിന്റെ ശെഷം അത്തിലതെയൊദൊസ്യന്റെ അനന്തരവനായ
മർക്കിയാൻ കൈസരെ ധീരൻ എന്നറിഞ്ഞു വെടിച്ചു വന്താലരാജാ
വായ ഗെസരീകിന്റെ ചൊൽ കെട്ടു പടിഞ്ഞാറെ രൊമസംസ്ഥാ
നം ആക്രമിക്കെണ്ടതിന്നു പുറപ്പെട്ടു ഒസ്തനൊസർഗെവിദർ രുഗ്യർ
ശീരർ മുതലായ ജാതികളെ ചെർത്തു റൈൻനദിയൊളംചെന്നു ബുരി
ഗുന്തരാജാവായ ഗുന്ധരൊടു അപെക്ഷ പ്രകാരം നിരന്നു സന്ധിച്ച
ശെഷം സത്യലംഘനക്കാരനായി അവനെ സർവ്വകഡുംബത്തൊ
ടും സെവകന്മാരൊടും കൂട മുടിക്കയും ചെയ്തു. ഫ്രങ്കപ്രഭുക്കളിരുവ
രിൽ ഒരുവൻ അത്തിലയുടെ പക്ഷം എടുത്തു മറെറവൻ രൊമരൊടു
ചെർന്നു. അക്കാലം മെൽപറഞ്ഞ അയത്യൻഗാല്യയിൽ നാടുവാഴി
യായി ഹുണർ മുതലായ മ്ലെച്ഛകൂട്ടരുടെ സെനകൾ വരുന്നതുകെട്ടു
ബദ്ധപ്പെട്ടു ധിയദ്രിക് എർന്നവെസ്തഗൊഥരാജാവെയും ബുരിഗുന്തർ
ഫ്രങ്കർ-അൎമ്മൊരിക്കർ മുതലായ ജാതികളെയും ചെൎത്തു 451 ാംക്രി.
അ. ശലൊൻ പൊർക്കളത്തിൽ അത്തിലയെ എതിരിട്ടു ജയിച്ചു
റൈൻനദിക്കക്കരയൊളം ആട്ടിക്കളകയും ചെയ്തു. അനന്തരം അത്തി
ലതെക്കൊട്ടു തിരിഞ്ഞു ഇതല്യാൎദ്ധദ്വീപിൽ പുക്കു മിഖാൻ മുതലായ
നഗരങ്ങളെ ഭസ്മമാക്കിയപ്പൊൾ ലെയൊപ്പാപ്പാ അവനെ ചെന്നു
കണ്ടു രൊമയുടെ രക്ഷെക്കായി അപെക്ഷിച്ചു. രാജ്യംവിട്ടുപൊകുമാ
റാക്കി. അനന്തരം അവൻ യൂരാമലയെറി തെക്കെ ഗാല്യരാജ്യം അ
തിക്രമിക്കെണ്ടതിന്നു പൊകുമ്പൊൾ വെസ്തഗൊഥർ അവനൊടു
എതിരിട്ടു മടക്കി അയച്ചു കുറയകാലം കഴിഞ്ഞാറെ അവൻ മരിച്ചു. [ 441 ] പുത്രന്മാർ വാഴ്ചക്കായി തമ്മിൽ കലശൽകൂടി പൊരുതപ്പൊൾ അധീ
നന്മാരായ ഗർമ്മാന്യജാതികൾ കലഹിച്ചു ഹൂണരുടെ നുകം തള്ളി
സ്വാതന്ത്ര്യം പ്രാപിക്കയും ചെയ്തു. ഇപ്രകാരം ആപത്തുകളൊരൊ
ന്നു നീങ്ങി പൊയിട്ടും പടിഞ്ഞാറെ രൊമസംസ്ഥാനം ഉറപ്പിപ്പാൻ
എല്ലാം പൊരാതെയായ്വന്നു. ആ മ്ലെച്ഛന്മാരെ നീക്കികളഞ്ഞ അ
യത്യനെ വലന്തിന്യാൻ കൈസർ താൻ കൊന്നു അയത്യന്റെ ചങ്ങാ
തികയ്യാൽ മരിക്കയും ചെയ്തു. ആ ക്രൂരപ്രവൃത്തികൾക്ക സംഗതി
വരുത്തിയ പെത്രൊന്യൻ അനന്തരവനായി വാണു. വലന്തിന്യാ
ന്റെ വിധവയെ ബലാല്ക്കാരെണ ഭാര്യയാക്കി എടുത്തു അതി
ന്റെ പ്രതിക്രിയെക്കായി അവൾ വന്താലരെ രൊമയിലെക്ക് വരു
ത്തി അവർ പെത്രൊന്യനെ വധിച്ചു രൊമനഗരത്തെ കൈക്കലാ
ക്കി കൊള്ളയിടുകയും ചെയ്തു. അതിന്റെശെഷം ഉണ്ടായ കൈസർ
മ്മാർ എല്ലാവരും ഗർമ്മാന്യ പടച്ചെകവരുടെ സ്വാധീനത്തിൽ ആ
യ്വന്നു ആയവർ സാമ്രാജ്യത്തിന്റെ ഒരൊ അംശങ്ങളെ പിടിച്ചു
വാണു ഒരു കർ ഒടുക്കമുള്ള രൊമകൈസരെ സ്ഥാനഭ്രഷ്ടനാക്കി
476 ാം ക്രി. അ. ഇതല്യരാജാവെന്നു പെർധരിച്ചു വാഴ്ചയുടെ സ്ഥി
രതെക്കായി സികില്യദ്വീപിനെ വന്താലൎക്കും ഗാല്യരാജ്യത്തിൽ ഒ
രംശം വെസ്തഗൊഥൎക്കും കൊടുത്തു വാഴുകയും ചെയ്തു. കില വൎഷം
കഴിഞ്ഞശെഷം ഫ്റങ്ക പ്രഭുവായ ഫ്ളൂദ്വിഗ് ഗാല്യയിൽ വാഴുന്ന
സിയഗ്രിയന്റെ നെരെ കലഹിച്ചു 486 ാം ക്രി. അ. യുദ്ധം ഉണ്ടായാ
റെ അവനെ തൊല്പിച്ചു രാജ്യം തനിക്ക സ്വാധീനമാക്കിയപ്പൊൾ
പടിഞ്ഞാറെ സംസ്ഥാനത്തിൽ രൊമരുടെ വാഴ്ച എല്ലാം ഒടുങ്ങി
രാജ്യം നഷ്ടമായി വരികയും ചെയ്തു. അതിന്റെ ശെഷം ആഫ്റിക്ക
യിൽ വന്താലരും സ്പാന്യഗാല്യദെശങ്ങളിൽ സ്വെവർ, അലാ
നർ, വെസ്തഗൊഥർ, ഫ്റങ്കർ, ബുരിഗുന്തർ മുതലായ ജാതികളും
റൈൻനദിയുടെ തീരത്തു അലമന്നരും ദനുനുവനദിയുടെ പടിഞ്ഞാറെ
പ്രദെശത്തിൽ ബവര്യരും ബ്രിതന്യയിൽ ബ്രീതരും സഹ്സരും കു
ടിയിരുന്നു വാണു. ഇതല്യയിൽ ഒരു ഗർമ്മാന്യപ്രഭു പല ജാതിക
ളിൽനിന്നു ചെൎത്ത സൈന്യങ്ങളുടെ സഹായത്താൽ രാജാവായി ഭരി
ക്കയും ചെയ്തു.
18. അരീയക്കാരായ ഗർമ്മാനരുടെ നടുവിലുളള സാധാരണ
സഭക്കാരായ പറങ്കികൾ
മെൽപറഞ്ഞ അവസെഥക്ക ആദ്യം മാറ്റം വരുത്തിയതു ഒസ്ത
ഗൊഥരുടെ രാജാവായ ധിയദ്രീക് തന്നെ. കിഴക്കെ രൊമകൈസർ
അവനെ വളരെ മാനിച്ചു ഒതകരെ സ്ഥാനഭ്രഷ്ടനാക്കി ഇതല്യയിൽ
നിന്നാട്ടികളയെണ്ടതിന്നുത്സാഹിപ്പിക്കയും ചെയ്തു. ധിയദ്രിക് ചി
ല വർഷം യുദ്ധം ചെയ്തതിന്റെ ശെഷം വെസ്തഗൊഥരുടെ സഹായ
ത്താൽ അത്രെ ഒതകരെ ജയിച്ചു ഒടിച്ചുരവെന്ന കൊട്ടയെയും വളഞ്ഞു [ 442 ] കൈക്കലാക്കിയപ്പൊൾ അവനെയും ബദ്ധനാക്കി കൊന്നു. അവ
ന്റെ സ്ഥാനം ഏറ്റു ഇതല്യ രാജ്യത്തിൽ രാജാവായി വാഴുകയും
ചെയ്തു. 493 ാം ക്രി. അ. പ്രജകളുടെ മമതയെ കിട്ടെണ്ടതിന്നു അ
വൻ എത്ര പ്രയത്നം ചെയ്തിട്ടും ഗൊഥർ അരീയക്കാരും ഇതലർ സാ
ധാരണ വിശ്വാസികളുമാകക്കൊണ്ടു നല്ല ചെർച്ചയുണ്ടാകില്ല പടി
ഞ്ഞാറെ രൊമസംസ്ഥാനത്തിൽ കുടിയെറി വസിക്കുന്ന ജാതികളുടെ
മെല്ക്കൊകയ്മയായ് വരെണ്ടതിന്നു അവൻ ഫ്രങ്കർബുരിഗുന്തർ ധൂരിംഗർ
വെസ്തഗൊഥർ വന്താലരൊടും ബാന്ധം കെട്ടി ഫ്രങ്കരാജാവായ ഫ്ലു
ദ്വിഗ് ചുല്പിക് പൊൎക്കളത്തിൽ അലമന്നരെ ജയിച്ചു രാജ്യം വശ
മാക്കിയപ്പൊൾ ശെഷമുള്ളവർ ധിയദ്രീകിൽ ആശ്രയിച്ചു ബവര്യ
രും ബുരിഗുന്തരും അവനെ തുണയാക്കി അനുസരിക്കയും ചെയ്തു.
അനന്തരം ഫ്ലുദ്വിഗ്ബുരി ഗുന്തജാതിക്കാരത്തിയായ ഭാര്യയുടെ
ഉത്സാഹാപെക്ഷയെ അനുസരിച്ചു 496 ാം ക്രി. അ. സ്നാനം ഏറ്റു
സാധാരണ സഭയൊടു ചെൎന്നു പ്രജകളെയും തന്റെ മതം അനുസരി
ക്കുമാറാക്കി അല്പമൊരു യുദ്ധം കഴിച്ചു ധിയദ്രിക് അവനെ തടുപ്പാൻ
സംഗതി വരുമ്മുമ്പെ സാധാരണ വിശ്ചാസികളായ വെസ്ത ഗൊഥ
രെയും ജയിച്ചു അവരുടെ രാജ്യവും സ്വാധീനമാക്കി വാഴുകയും ചെ
യ്തു. ഇപ്രകാരം ഉണ്ടാക്കിയ വാഴ്ച സ്വവംശത്തിന്നു അവകാശമായി വ
രുവാൻ ഫ്ലുദ്വിഗ് ക്രൂരവഴിയായി ഒരൊ ഫ്റങ്ക പ്രഭുക്കളെ നീക്കി
രാജ്യം നാലു മക്കൾക്ക പകുത്തു കൊടുത്തു ബുരിഗുന്തരുടെയും ധൂ
രിംഗരുടെയും രാജ്യങ്ങളെ അടക്കുവാൻ വട്ടം കൂട്ടുമ്പൊൾ മരിക്കയും
ചെയ്തു. പിന്നെ വിഭാഗങ്ങളും ആപത്തുകളും പലതും ഉണ്ടായ ശെ
ഷം ഫ്ലുഥർ എന്നവൻ സാമ്രാട്ടായി വാണു സംസ്ഥാനത്തെ പി
ന്നെയും 4 പുത്രന്മാൎക്കും പകുത്തു കൊടുത്തു അനന്തരം സഹൊദരന്മാർ
വൈരവും അഭിമാനവും പൂണ്ടു തമ്മിൽ പൊരുതു രാജ്യം മുച്ചൂടും അ
തിക്രമവും കലഹവും സംഭ്രമവും മുഴുക്കുമാറാക്കി എങ്കിലും അതിരു
കൾ വിസ്താരം കുറയാതെ ഒസ്തഗൊഥരുടെ വാഴ്ച നാൾ കഴിഞ്ഞതിൽ
പിന്നെ അലമന്യ ബവര്യ എന്ന ഇട പ്രഭു ദെശങ്ങൾ കൂട ഫ്റങ്ക രാ
ജ്യത്തൊടു ചെരുകയും ചെയ്തു. ഇങ്ങിനെ രാജ്യത്തിന്നുറപ്പും മഹാത്മ്യ
വും വൎദ്ധിച്ചതിന്റെ കാരണം. വന്താലർ ഒസ്തഗൊഥർ ഇവൎക്ക കീഴ്
പെട്ട പ്രജകൾ കൊയ്മയെ ആശ്രയിച്ചു അരിയമതത്തെ അംഗീക
രിക്കായ്കകൊണ്ടു ഐകമത്യം പൊരാഞ്ഞു കൊംസ്തന്തീനപുരി
യിൽ നിന്നയച്ച സൈന്യങ്ങൾക്ക എതിർനിന്നു കൊൾവാൻ ശക്തി
കാണുമാറില്ല ഫ്റങ്കരൊ കൊയ്മയും പ്രജകളും മതം ഭെദം കൂടാതെ
ഒന്നിച്ചു സ്വൈരമായി വാണുകൊള്ളുകയത്രെ ചെയ്തതു. ഇങ്ങിനെ
അരീയക്കാരുടെ രാജ്യങ്ങൾ ഒടുങ്ങിയതിന്റെ വിവരമാവിത്. പ്രാ
ചീനരൊമക്കാർ പശ്ചിമദിക്കുന്നും അതിൽ കുടിയെറിയ ജാതികൾ
ക്കും കൎത്താക്കന്മാർ ഞങ്ങൾ അത്രെ എന്നു വിചാരിച്ചു കൊണ്ടു
അപ്രകാരം പ്രവൃത്തിച്ചു നടത്തുവാൻ തക്കം നൊക്കി കൊണ്ടിരുന്നു.
ചക്രവൎത്തിയായ യുസ്തന്യാൻ വാഴും കാലത്തു വന്താലരാജാവായ ഹി [ 443 ] ല്ദരിൿ, കൈസരൊടിണങ്ങി സാധാരണ സഭക്കാരുടെ പക്ഷം നി
ന്നു യുദ്ധാഭ്യാസത്തിന്നു മടിവുകാട്ടുക കൊണ്ടു പ്രജകൾ അവനെ ഉപെ
ക്ഷിച്ചു ഗലിമർ എന്നൊരുത്തെനെ അവരൊധിച്ചു വഴിച്ചു. രാജ്യഭ്രഷ്ട
നായി പൊയവനെ കൈസർ ചെൎത്തു രക്ഷിച്ചു പൊരിൽ കീൎത്തി
പെട്ട പടനായകനായ ബലിരസിനെ സെനയൊടും കൂട അഫ്രിക
യിൽ അയച്ചപ്പൊൾ വന്താലർ സുഖാനുഭവത്താൽ സ്ത്രീ ഭാവം തിരി
ഞ്ഞതു കൊണ്ടും പ്രജകളിൽ മതപ്പിണക്കം തീരായ്കകൊണ്ടും ചിലമാ
സത്തിനകം തൊറ്റുപൊയി 534 ാം ക്രി. അ. ഗലിമർ ആശ്രിതഭാ
വം കാട്ടിതന്നെ താൻ ശത്രുവെ ഭരമെല്പിച്ചു ജയ പ്രദക്ഷിണത്തിൽ
ബലിസരന്റെ അടിമയായി നട കൊണ്ടു കാണപ്പെടുകയും ചെയ്തു.
പൊരാട്ടത്തിന്നിടയിൽ ഹില്ദരീക്കിന്നു അപമൃത്യുവരിക കൊ
ണ്ടു യുസ്തിന്യാൻ വന്താലരാജ്യത്തെ തന്റെ വശമാക്കി കൊള്ളുകയും
ചെയ്തു. അനന്തരം ഒസ്തഗൊഥരുടെയും യുദ്ധം തുടരുവാൻ കാര
ണം ധിയട്രീകിൻ മകളായ അമലസ്വിന്തയെ ബന്ധുവായ ശിയദ
ത്തൻ വെട്ട ഉടനെ അവനെ കുലചെയ്തത് കെട്ടാറെ ഇതു യുദ്ധത്തി
ന്നും നല്ലതരം എന്നിട്ട കൈസർ ബലിസരനെ ബലങ്ങളുമായി അ
യച്ചപ്പൊൾ തെക്കെ ഇതല്യയെ അടക്കിയ സമയത്തു ഗൊഥരിൽ മ
ഹാലൊകരായവർ രാജാവിനെ കൊന്നു വിത്തികെ ആസ്ഥാനത്താ
ക്കി യുദ്ധത്തിന്നുത്സാഹിപ്പിക്കയും ചെയ്തു. എന്നിട്ടും ശ്രീ ഉണ്ടാ
യില്ല ബലിസരൻ രൊമപുരിയെ പിടിച്ചു രവന്നയെ വളഞ്ഞു കൊ
ണ്ടു ചതി പ്രയൊഗത്താൽ കൊട്ടയിൽ കയറി വിത്തികെ കൈക്ക
ലാക്കി ചങ്ങലയിട്ടു കൊംസ്തന്തീനപുരിക്കയച്ചു വിട്ടു. മന്ത്രികളുടെ
അസൂയകൊണ്ടു ബലിസരനെ സ്ഥാനത്തുനിന്നും നീക്കിയപ്പൊൾ
ഗൊഥരിൽ യുദ്ധശീലം തികഞ്ഞതൊതിലാ എന്ന രാജാവുദിച്ച
തിനാൽ ജയവും അപജയും വളരെ ഉണ്ടായിട്ടും തീർച്ച അണഞ്ഞില്ല
എന്നു കൈസർ കണ്ടു ബലിസരനെ മടക്കി അയച്ചു. പണവും സ
ന്നാഹങ്ങളും ഏറ്റവും കുറകയാൽ ബലിസരന്നും ജയം വന്നില്ല അ
പ്പൊൾ നർസ്സൻ മഹാസൈന്യങ്ങളൊടു വന്നു അവന്നു പകരം പടനാ
യകസ്ഥാനം എടുത്തു പൊരാടിയ ദിവസത്തിൽ ജയിച്ചുതൊതി
ലാവും പൊൎക്കളത്തിൽ പടുകകൊണ്ടു യുദ്ധം തീർന്നു. ഗൊഥനിൽ
അല്പമായി ശെഷിച്ച ജനം ക്രമത്താലെ മരിക്കക്കൊണ്ടും മലകളെ
കടന്നു വടക്കെ ജാതികളൊടു ഇടകലർന്നുപൊകകൊണ്ടും ജാതി നാമ
ത്തിനും മൂലച്ഛെദം വന്നു പൊകയുംചെയ്തു. 554ാം ക്രി. അ ഇതല്യ
പിന്നെയും അശെഷം രൊമഭൂമിയായി എന്നാലും സൌഖ്യമുണ്ടായി
ല്ല. ഫ്രങ്ക ബുരിഗുന്ത അലമന്ന്യ ഇത്യാദി ജാതികളിലും അതിക്ര
മിച്ചു ചെയ്ത പല യുദ്ധങ്ങളാൽ നാടെല്ലാം കാടാക്കി പട്ടണങ്ങ
ളിൽ ഉല്കൃഷ്ടമായ രൊമപുരി പലവട്ടം വളഞ്ഞും പിടിച്ചും പൊരു
മ്പൊഴെക്കവണ്ടെ ഉണ്ടായ വിചിത്രമാളികമാടം രാജധാനി തുട
ങ്ങിയുള്ളവയും മറ്റും വിശിഷ്ട പണികൾ മിക്കവാറും ചൂർണ്ണിച്ചും
ജീർണ്ണിച്ചും കിടക്കയും ചെയ്തു. [ 444 ] 19. പടിഞ്ഞാറെ യുരൊപ രാജ്യങ്ങളിൽ സാധാരണ
വിശ്‌ചാസ പ്രമാണം ആധിക്യം പ്രാപിച്ചത്
യുസ്തിന്യാൻ വെസ്തഗൊഥരാജ്യവും വശത്താക്കുവാൻ ഭാവി
ച്ചു എങ്കിലും സ്പാന്യകടപ്പുറത്തുമാത്രം സൈന്യങ്ങളെ അയപ്പാൻ
സംഗതി വന്നതെ ഉള്ളു. അവന്റെ അനന്തരവനായ 2 ാം യുസ്തീന്റെ
കാലത്തിൽ ഇതല്യ പിന്നെയും നഷ്ടമായി പൊയി. അതെങ്ങിനെ
എന്നാൽ യുസ്തിന്യാൻ മുമ്പെഗെപീദരെ ശങ്കിച്ചു അതിന്റെ നാടുകളെ
സൂക്ഷിപ്പാനായിലംഗബർദർ എന്നൊരു ഗർമ്മാന്യജാതിയെ ദ്രാവ.
ദനുവനദികളുടെ മദ്ധ്യപ്രദെശത്തിൽ പാർപ്പിച്ചു. അവരുടെ രാജാ
വായ അൾബുവിൽ ഗെപീദരെ മുടിച്ചു കളഞ്ഞു 568ാം ക്രി. അ.
ആ രണ്ടാം യുസ്തീന്റെ മാറ്റാനായി ഇതല്യനിൽചെന്നു പ്രയാസം കൂ
ടാതെ അതിന്റെ വടക്കെ അംശം പിടിച്ചടക്കി പവീയനഗരം രാ
ജധാനിയാക്കി വാഴുകയും ചെയ്തു. അവന്റെ അനന്തരവന്മാർ ക്രമ
ത്താലെ അധികം തെക്കൊട്ടു ചെന്നു ഒരൊ നാടുകളെയും നഗരങ്ങളെ
യും സ്വാധീനമാക്കി ഒടുവിൽ രൊമരെവെന്ന നവപൊലി മുതലായ
കൊട്ടകളും ഇതല്യാർദ്ധദ്വീപിന്റെ തെക്കെ കടപ്പുറങ്ങളും ഒഴികെ ദെ
ശമെല്ലാം അവരുടെ വശത്തിലായ്വരികയും ചെയ്തു. ഈ ലംഗബർ
ദർ ആദ്യം അരീയക്കാരായിരുന്നു. പിന്നെ ബവര്യപ്രഭുവിന്റെ പു
ത്രിയായ ശിയദലിന്ത അവരുടെ രാജാവിന്റെ പത്നിയായി വന്ന
പ്പൊൾ അവൾ രൊമാദ്ധ്യക്ഷനായ ഗ്രെഗൊരുടെ സഹായത്താൽ സാ
ധാരണ വിശ്‌ചാസ പ്രമാണം അവരിൽ പരത്തുകകൊണ്ടു ക്രമത്താ
ലെ എല്ലാവരും അരീയമതം ഉപെക്ഷിച്ചുസാധാരണസഭയൊടുചെരു
കയും ചെയ്തു. അതിന്നു മുന്നെ വെസ്തഗൊഥരും സ്വെവരും അരീയ
ന്റെ വ്യാജൊപദെശങ്ങളെ തള്ളി നിക്കർദ്ദ രാജാവെ അനുസരിച്ചു
സാധാരണ ക്രിസ്ത്യാനരായി തിർന്നു ബ്രിതന്യയിൽ പല യുദ്ധങ്ങ
ളും കലഹങ്ങളും നടന്ന ശെഷം ഗർമ്മാനർ കൂടക്കൂട ജയിച്ചു ഒടുവിൽ
ബ്രീതർ രാജ്യത്തിന്റെ പടിഞ്ഞാറെ അംശങ്ങളായ വെത്സ-കൊർ
ച്ചൽ എന്ന മലനാടുകളിൽ വാങ്ങി പൊകെണ്ടി വന്നു. അവർ ഏറ
കാലം മുമ്പെ സുവിശെഷം അംഗീകരിച്ചു ക്രിസ്ത്യാനരായി തീൎന്നു.
ഐരർ, പിക്തർ. എന്നീ രണ്ടു ജാതികളിലും തങ്ങളുടെ വിശ്വാസം
പരത്തുകയും ചെയ്തു. ഗർമ്മാനർ ബ്രിതന്യയിൽ പിടിച്ചടക്കിയ
നാടുകളിൽ നിന്നുരൊമ ആചാരങ്ങളെയും ക്രിസ്തുസഭയെയും ഒടുക്കി
കളഞ്ഞു. 596 ാം ക്രി. അ. മെൽ പറഞ്ഞ രൊമാദ്ധ്യക്ഷൻ സുവിശെ
ഷം ഘൊഷിക്കെണ്ടതിന്നു ഔഗുണ്ടിനെ നിയൊഗിച്ചങ്ങൊട്ടയച്ചു.
കെന്തിൽ വാഴുന്ന ഏഥബ്ലെൎത്തരാജാവ് അവനെ കൈക്കൊണ്ടു
സുവിശെഷ സത്യം തന്റെ രാജ്യത്തിൽ പരത്തുവാൻ അനുവദിച്ചു.
അന്നു മുതൽ ഒരൊപാതിരിമാർ ആ ദ്വീപിൽ ചെന്നു പല കഷ്ടങ്ങ
ളെയും ഉപദ്രവങ്ങളെയും സഹിച്ചിട്ടും ഏകദെശം 100 സംവത്സരം ക
ഴിഞ്ഞാറെ ഗൎമ്മാനർ ബ്രിതന്യയിൽ സ്ഥാപിച്ച 7 രാജ്യങ്ങളിൽ [ 445 ] ദൈവവചനം എങ്ങും ജയം കൊണ്ടു നിവാസികൾ മിക്കവാറും സാ
ധാരണ വിശ്വാസികളായി വരികയും ചെയ്തു. ഇപ്രകാരം ഗൊഥർ
കിഴക്കെരൊമസംസ്ഥാനത്തിൽ വന്നു അരീയമതം അനുസരിച്ച 300
സംവത്സരം കഴിഞ്ഞശെഷം പടിഞ്ഞാറെ സംസ്ഥാനങ്ങളിൽ കുടി
യിരുന്നു ഗർമ്മാനാജാതികൾ എല്ലാം സാധാരണ ക്രിസ്തുസഭയുടെ
വിശ്വാസപ്രമാണം അനുസരിച്ചുകൊണ്ടിരുന്നു.
20. പടിഞ്ഞാറെ ക്രിസ്തുസഭാവസ്ഥ
അരീയക്കാർ നീങ്ങിയ ശെഷം എല്ലാ ക്രിസ്ത്യാനരുടെ വി
ശ്വാസപ്രമാണം ഒന്നു തന്നെ. എങ്കിലും അതിനെ നടത്തുന്നപ്രകാരം
വെവ്വെ കാണുന്നു കിഴക്കെ സഭക്കാരുടെ ഇടയിൽ വെച്ചു പുത്രന്നു പി
താവൊടുള്ള സംബന്ധത്തെ കുറിച്ചു ഉണ്ടായ വിവാദം ആ സഭയിൽ
മാത്രമെ വ്യാപിച്ചുള്ളു പടിഞ്ഞാറെ സഭക്കാരെല്ലാവരും കെവലംബു
ദ്ധിക്കല്ല ക്രിയകൾക്കു തന്നെ പ്രകാശം വരുത്തെണമെന്നു വിചാരി
ച്ചു വരികകൊണ്ടു 400ാം ക്രി. അ. പെലാഗ്യൻ എന്നൊരു മഠസ്ഥൻ
ഉണ്ടാക്കിയ ഉപദെശവിവരമായിതു. മനുഷ്യൻ ജന്മദൈാഷത്തൊടു കൂ
ടാതെ പിറക്കുന്നു എന്നും താൻ തന്നെ പുണ്യത്തിന്നുത്സാഹിക്കുന്നവ
ഴിയായി തനിക്കനീതിയെയും സമ്പാദിക്കുന്നെന്നും മനുഷ്യപ്രയത്നം
കൊണ്ടു ഫലിക്കുന്ന സല്ഗതിയെക്കാളും അതി മാനുഷമായതിനെ
ക്രിസ്തു സ്ഥാപിച്ചു എന്നും അവന്റെ പുതുവെപ്പുകളെ നിവൃത്തിച്ചു
യൊഗ്യതവരുത്തുന്നവന്നു അത്രെ സ്നാനം കൊണ്ടും ദിവ്യകാരുണ്യ
വരങ്ങളെ കൊണ്ടും ആഗതി ലഭിക്കും എന്നും ഇപ്രകാരമെല്ലാം പര
സ്യമാക്കുന്നതു കെട്ടു അഫ്റികഖണ്ഡത്തിലെ ഹിപ്പൊ അദ്ധ്യക്ഷ
നായും സഭെക്ക ദിവ്യ ദീപസ്വരൂപനായുമുദിച്ച ഔഗുസ്തീൻ വിരൊ
ധിച്ചു അനുമാനയുക്തികളെ കൊണ്ടും വെദം കൊണ്ടും വാദിച്ചു പറ
ഞ്ഞതീവണ്ണം. മനുഷ്യൻ ജനിക്കുന്നത് പാപത്തൊടുകൂടയാകുന്നു എ
ന്നും സ്വതവെ നീതീയില്ലാത്തവനും നീതിയെ എത്താത്തവനുമാക
കൊണ്ടു ക്രിസ്തുവിന്റെ നീതിയിലേത്ര ആശ്രയം കാണുന്നവൻ എ
ന്നും ഈ നീതി സ്വന്ത പ്രയത്നത്താലല്ല മുറ്റും ദൈവകരുണയാലത്രെ
ലഭിക്കും എന്നും കാണിക്കയാൽ, സഭപലാഗ്യന്റെ ദുരുപദെശത്തെ
തള്ളികളകയും ചെയ്തു. എങ്കിലു ഔഗുസ്ലിൻ മനുഷ്യൻ തന്നിഷ്ടം കൊ
ണ്ടു ഗുണം ഒന്നും സാധിപ്പിക്കാതെ ഇരിക്കുന്നതല്ലാതെ ദൈവം വെറു
തെ ഇവനെ സല്ഗതിക്കും ഇവനെ ദുൎഗ്ഗതിക്കും മുന്നിശ്ചയിച്ചപ്രകാ
രം പഠിപ്പിച്ചു എന്നു തൊന്നുക കൊണ്ടും അക്കാലത്തിലെ സജ്ജന
ങ്ങൾ സൽക്രിയകൾ അത്യാവശ്യം തന്നെ എന്നു മുച്ചൂടും ഉറപ്പിക്ക
കൊണ്ടും അവൻ ദെവകരുണാ സ്വാതന്ത്ര്യ പ്രകാരവും മനുഷ്യഹൃദ
യ ദൌൎബ്ബല്യപ്രകാരവും ഉപദെശിച്ചിട്ടുള്ള പൂൎണ്ണസത്യം നീളപരക്കു
ന്നതിന്നു കുറവു വന്നു പൊയി. ക്രിസ്ത്യാനരെമിക്കതും നീതിമാൻ
മാരാക്കുന്ന വിശ്വാസമുണ്ടല്ലൊ ഇപ്പൊൾ സൽക്രിയ കാണിച്ചു [ 446 ] തരെണമെന്നു ചൊദിക്കയാൽ ക്രിയകളെ ജനിപ്പിക്കുമാറാക്കിയാൽ
മതി ക്രിയളെ ജനിപ്പിക്കുന്ന അന്തർഭാവം ദൈവത്തിന്നറിയാം എന്നു
എറിയ ജനങ്ങൾ ഉറച്ചിട്ടു ഭിക്ഷ ചെയ്തു പ്രാൎത്ഥനകളെ വൎദ്ധിപ്പി
ച്ചു ജന്മഭൂമികളെ ദൈവസമാക്കി എല്പിച്ചു പല തപസ്സുകളെയും
ശീലിച്ചു ഇങ്ങിനെ നാനാവിധമായി സല്ഗതിക്കു യൊഗ്യത വരു
ത്തി തുടങ്ങുകയും ചെയ്തു. മിസ്രയിൽ അന്തൊനിയും പകൊമ്യനും
മനുഷ്യ സംഘം വിട്ടു പിരിഞ്ഞു മുതലും ഗൃഹസ്ഥനിലയും ഉപെ
ക്ഷിച്ചു യൊഗം അഭ്യസിച്ചുഎകാന്തത്തിൽ വാന പ്രസ്ഥന്മാരായും
മഠവാസികളായും ദിവസം കഴിപ്പാൻ തുനിഞ്ഞപ്പൊൾ അനെകർ അ
പ്രകാരം ചെയ്വാൻ തുടർന്നു കീൎത്തി സമ്പാദിക്കയും ചെയ്തു. യൊ
ഗവും തപസ്സും ചെയ്തു വരുന്ന പുണ്യം പലർക്കും അസാദ്ധ്യം എ
ന്നിട്ടു അതി പുണ്യവും അതിനാൽ സാധിക്കുന്ന അതി സല്ഗതി
യും അടിയങ്ങൾക്ക വെണ്ടാ നരകത്തിൽ നിന്നു തെറ്റി സ്വൎഗ്ഗപ്രാ
പ്തി ഉണ്ടാകെ വെണ്ടു എന്നു കല്പിച്ചു ഞാൻ ഞാൻ സഭയിൽ കൂടിയ
വനെന്നും സ്നാനം ചെയ്തു സദ്വചനം ഗ്രഹിച്ചവനെന്നും വെണ്ടാ
സനം ചെയ്യാതെ അല്പം ചില തെററുകൾക്കായിട്ടു അനുതാപം ന
ന്നായി കാണിക്കുന്നവനെന്നും ക്രിസ്തു സംബന്ധത്തെ രാത്രി ഭൊജ
നം കൊണ്ടു വൎദ്ധിപ്പിച്ചു വരുന്നവനെന്നും ഇവ്വണ്ണം സഭക്കാർ മുറ്റും
ഉറച്ചു ആശ്വസിക്കയം ചെയ്തു. രൊമ രാജ്യകാർ അശെഷം സഭ
യിൽ ചെരുന്ന കാലം തുടങ്ങി ഇങ്ങിനെ ബാഹ്യക്രിസ്തീയത്വം മെൽ
കൊണ്ടു പരന്നു വരികയാൽ ഗർമ്മാനർ മുതലായ അന്യജാതികളും
മാർഗ്ഗത്തെ ആശ്രയിപ്പാൻ പ്രയാസം കൂടാതെയായ്വന്നു. ഒരൊരൊ
ഹെത്വന്തെരണ ആയിരം നൂറായിരവും ഒരുമ്പെട്ടു സ്നാനത്തെ ഏല്ക്കുക
കൊണ്ടു ഒരൊ ആത്മാവിനെ പരീക്ഷ ചെയ്വാനൊ സത്യം അഭ്യ
സിപ്പിപ്പാനൊ ഇട ഒട്ടും വന്നില്ല. ഇവർ കള്ള ദെവകളെ വിടുന്നത്
മതി പരലൊകത്തെയും ഭൂലൈാകത്തെയും പടച്ചു അവരെയും വി
ചാരിച്ചു വരുന്ന ഏക ദൈവത്തിന്റെയും പാടുപെട്ടു മരിച്ചു അവ
രെയും നെടി മഹത്വ വൈഭവം കൊണ്ടു കനിഞ്ഞു കൊൾവാനും
തള്ളികളവാനും ശക്തനായ ഏക രക്ഷിതാവിന്റെയും നാമത്തിൽ
ജ്ഞാനസ്നാനം ചെയ്വാൻ അവർ അനുസരിച്ചടുത്തുവല്ലൊ. എ
ന്നാൽ അവർ നരകത്തിന്നല്ല സ്സ്വൎഗ്ഗത്തിന്നാളുകളത്രെ ആചാര്യന്മാർ
കല്പിച്ചു വരുന്ന ക്രമത്തിങ്കൽ അവർ പാപം എററു പറഞ്ഞു അനുതാ
പത്തെ കാണിച്ചു ധർമ്മം നല്കി ഇങ്ങിനെ സ്വർഗ്ഗത്തിന്നു അനു
കൂല ക്രിയകളെ ചെയ്തു തുടങ്ങി ഇന്നെത്ത ദിവസത്തിന്നുള്ള മാ
ത്രം പൊരും എന്നു ലൊകസമ്മതം നിത്യ യുദ്ധങ്ങളെ കൊണ്ടു ദുഷ്ട
മൃഗങ്ങളെ പൊലെ വന്ന ഗർമ്മാനരുടെ ഇടയിൽ വസിച്ചു പൊക
യാൽ ക്രിസ്ത ആചാര്യരും ആദി പാഠങ്ങളിൽ വരം ഒന്നിന്നും ശീലം
വരുത്താതെ മാഴ്കി ദുർജ്ജന സംഗം കൊണ്ടു തങ്ങളും തരം കെട്ടു
പൊക്കി ആ സ്ഥൂലിച്ചുപൊയ ജാതികളെ ക്രിസ്തുവിന്നായി വിളി
ച്ചടുപ്പിക്കുന്നതിനും മൃദുത്വവും സൂക്ഷ്മബൊധവും പരിപാകവും വ [ 447 ] രുത്തുന്നതിനും അത്യന്തം ഉത്സാഹിച്ചത് പട്ടക്കാർ അല്ല മഠസ്ഥന്മാ
രത്രെ ആകുന്നു പടിഞ്ഞാറെ ലൊകത്തിലെ മഠക്കാരിൽ ബെനദിക്ത്
എന്നൊരു ഇതല്യൻ എല്ലാവരും നടക്കെണ്ടുന്ന മഠാചാരം കല്പിച്ചു
ആയതിനെ വളരെ ആളുകളും അംഗീകരിച്ചു കല്പന പ്രകാരം പ
ഠിപ്പിച്ചു കൃഷി പുസ്തകങ്ങളെ പകർക്ക ഇത്യാദി പണികളെ ചട്ട
ത്തിൽ ചെയ്തു എറിയ ജാതികളിൽ ഉപകാരികളായ്വന്നു സഞ്ച
രിച്ചു വസിക്കയും ചെയ്തു ഇതിൽ കിഴക്കെ സഭക്കാർ കുറയും ശാ
സ്ത്രാഭ്യാസത്തിൽ പടിഞ്ഞാറെയവർ കുറയും യവന ഭാഷ അറിയു
ന്നവർ എറ്റവും കുറഞ്ഞു പൊയി എബ്രായ വിദ്വാന്മാർ പണ്ടെ ദുർ
ബ്ബലം അപ്പൊൾ കെവലം ഇല്ല. ഔഗുസ്ലിൻ സ്നെഹിതനായ ഹി
യരുനിമൻ എന്ന വിദ്വാൻ വെദത്തെ ലത്തീനിൽ ആക്കി
യതല്ലാതെ ആരും വെദം ഒട്ടും വായിക്കുമാറില്ല ഇവ്വണ്ണം എല്ലാം
വിചാരിച്ചാൽ ഗർമ്മാനരിൽ സുവിശെഷ വചനം കൊള്ളു നരക്കാ
ലത്തിൽ അല്പം പ്രയൊജനം ഉണ്ടായതിന്നു ആശ്ചര്യം വെണ്ടാ
സഭ നശിച്ചു പൊകായ്കകൊണ്ടു ആശ്ചര്യം ഉണ്ടു താനും . പണ്ടെ ഉറ
പ്പിച്ചു മടിയാതെ നടത്തുന്ന സഭാ വെപ്പുകൾ അത്രെ ക്രിസ്തുമതത്തി
ന്നു സ്ഥിര കുറ്റിയും കെട്ടുമായിരുന്നു. ഈ വെപ്പുകളെ ശങ്കിച്ചു അനു
സരിക്കെണമെന്നു ഗർമ്മാനരുടെ ഞായം ആയതിന്നു മെല്പെട്ടു
ള്ളതു അന്നു അറിഞ്ഞതുമില്ല അറിയിച്ചതുമില്ല ദൈവം ഏകനായി
അതിന്നു വട്ടം കൂട്ടിയതെ ഉള്ളു.
21. കിഴക്കെരൊമസംസ്ഥാനവും കിസ്തുസഭയും
പടിഞ്ഞാറെരാജ്യങ്ങളിൽ രൊമഗർമ്മാന്യജാതികളും ആചാ
രങ്ങളും ഒന്നായി ചെർന്നുവന്നപ്പൊൾ കിഴക്കെ രൊമസംസ്ഥാന
ത്തിന്റെ അവസ്ഥ പുറരാജ്യങ്ങളിൽനിന്നു പല അതിക്രമങ്ങൾ
സംഭവിച്ച സംഗതിയാൽ ഞെരുങ്ങി നടന്നുകൊണ്ടിരുന്നു കൈസർ
മ്മാർ മിക്കവാറും പ്രാപ്തിയില്ലാത്തവരായി ഒരൊപക്ഷഛിദ്രങ്ങളിൽ
ദിവസം കഴിച്ചു രാജ്യം ക്ഷയിപ്പിക്കയും ചെയ്തു. യൂസ്തിന്യാൻ
വിശിഷ്ടപടനായകരെ കൊണ്ടു വന്താലരെയും ഒസ്തഗൊഥരെയും
ജയിച്ചയെശഷവും ദനുവനദീതീരവാസികളായ സർമ്മത്തജാതികളെ
തടുക്കെണ്ടതിന്നു പിടിച്ചുപറിക്കാരായ അവാരരെ കൂലിച്ചെകവരാ
ക്കെണ്ടിവന്നു. പാർസിരാജാവായ കൊശ്രുവെ തനിക്ക അപമാനവും
നഷ്ടവും സംഭവിക്കുംവണ്ണം അത്രെ നീക്കുവാൻ കഴിവുണ്ടായി. മൌ
രിത്യൻ അവാരർക്കു കപ്പം കൊടുത്തു ഫൊക്കാവ് ഉണ്ടാക്കിയ കലഹ
ത്തിൽ നശിച്ചു. ഫൊക്കാവെ സ്ഥാനഭ്രഷ്ടനാക്കി വധിച്ചതു ഹെര
ക്ലിയൻ തന്നെ ഈ ഹെരക്ലിയന്റെ കാലത്തിൽ കൊശ്രു-മിസ്ര-സു
റിയ-ചിറ്റാസ്യരാജ്യങ്ങളെ അതിക്രമിച്ചടക്കി അവാരർ കൊംസ്ത
ന്തീനപുരിയൊളം ആക്രമിച്ചു കൊള്ളയിട്ടുവന്നശെഷമത്രെ കൈസർ
നിദ്രാഭാവം തള്ളി ഉണർന്നു സെനകളെ കൂട്ടി ധൈര്യം മുഴുത്തുപൊരു [ 448 ] തുജയിച്ചു ശത്രുക്കളെ രാജ്യത്തിൽനിന്നു എങ്ങും ആട്ടിക്കളകയും ചെ
യ്തു. എന്നിട്ടും സൌഖ്യം വന്നില്ല. സഭാവിവാദങ്ങൾ രാജ്യത്തെ നി
ത്യം ഇളക്കി അലക്ഷന്ത്ര്യ കൊംസ്കന്തീനപുരികളിലെ മെലദ്ധ്യക്ഷ
ന്മാർ തങ്ങളിലുമുള്ള അസൂയനിമിത്തം വിഭാഗങ്ങളും തർക്കങ്ങളും
സഭയെ നിത്യം ഭ്രമിപ്പിച്ചു പലവിധ നാശങ്ങൾക്ക സംഗതിവരു
ത്തികൊണ്ടിരുന്നു. അർക്കാദ്യൻ കൈസരുടെ കാലത്തിൽ അലക്ഷ
ന്ത്ര്യയിലെ മെലദ്ധ്യക്ഷനായ തെയൊഫിലൻ നിസ്സാരകുറ്റങ്ങളെ
ചൊല്ലി മഹാഭക്തനായ യൊഹനാൻ ക്രുസസ്തൊമൻ എന്ന കൊംസ്ത
ന്തീനപുരിയിലെ മെലക്ഷ്യന്നു സ്ഥാനഭ്രംശവും നാടുകടത്തലും വരു
ത്തി. 2 ാംതെയൊദൊസ്യൻ വാഴും കാലം കുരില്ലൻ എന്ന അലക്ഷ
ന്ത്ര്യമെലദ്ധ്യക്ഷൻ കൊംസ്കന്തീനപുരിയിലെ നെസ്തൊര്യനുമായി
യെശുവിങ്കലെ ദിവ്യമാനുഷ സ്വഭാവങ്ങളെകുറിച്ചു വാദം തുടങ്ങി
ആയതു തീർപ്പാൻ 431ാം ക്രി. അ. എഫെസിൽ സാധാരണസഭാ
സംഘം കൂടി വിസ്തരിച്ചു നെസ്തൊര്യന്റെ ഉപദെശം തെറ്റുതന്നെ
എന്നു നിശ്ചയിച്ചു അവനെ സ്ഥാനത്തുനിന്നും രാജ്യത്തിൽനിന്നും
ഭ്രഷ്ടനാക്കി എങ്കിലും അവന്റെ പക്ഷക്കാർ കിഴക്കൊട്ടു പുറപ്പെട്ടു
മെസൊപതാമ്യയിലും മറ്റും ചെന്നു പാൎത്തു യെശുവിലെ സ്വഭാവ
ങ്ങളെ വെർതിരിക്കുന്ന ഉപദെശം കിഴക്കെ ജാതികളിൽ ഘൊഷി
ച്ചുപരത്തുകയും ചെയ്തു. അനന്തരം കുരില്ലൻ ജയംകൊണ്ട സംഗതി
യാൽ മദിച്ചു പല അസഹ്യങ്ങളെകൊണ്ടു പ്രത്യെകം സുറിയനാട്ടി
ലെ പാതിരിമാരെ ഉപദ്രവിച്ചു അനെകർ സഭയെവിട്ടു നെസ്തൊര്യ
രൊടു ചെരുവാൻ സംഗതിവരുത്തി യെശുവിലുള്ള ദിവ്യമാനുഷ
സ്വഭാവങ്ങൾ രണ്ടല്ല മുറ്റും ഒന്നത്രെ എന്നുപദെശിച്ചത് അവന്റെ
അനന്തരവനായ യദിയൊസ്ക്കൂരൻ എഫെസിലെ സാധാരണസഭാ
സംഘത്തെകൊണ്ടു നടത്തുകയും ചെയ്തു. അപ്പൊൾ സന്യാസി ഭീരു
വായ 2 ാംതെയൊദൊസ്യൻ മരിച്ചു അനന്തരവനായ മൎത്ത്യാൻ കൈ
സർ 459ാം ക്രി. അ. ഒരു പുതിയ സഭാസംഘം ഖല്ക്കെദൊനിൽ ചെ
ൎത്തു രൊമാദ്ധ്യക്ഷനായ ഒന്നാം ലെയൊവിന്റെ സഹായത്താൽ സുവി
ശെഷസത്യംപൊല ആ ഉപദെശം ഉറപ്പിച്ചാറെ ഏകസ്വഭാവക്കാർ
ആ സംഘവിധികളെ വിരൊധിച്ചു കനാൻ മിസ്രരാജ്യങ്ങളിൽ
ചിലവട്ടം കലഹിച്ചു സഭയിൽനിന്നു പിരിഞ്ഞുപൊയി. ചില
കൈസർമ്മാർ നയഭയങ്ങളെകൊണ്ടു വിവാദം തീർപ്പാൻ ശ്രമിച്ച
തെല്ലാം അസാദ്ധ്യമായി. ഒടുവിൽ ഹെരക്ലിയൻ കൈസർ യെശു
വിൽ രണ്ടു സ്വഭാവങ്ങൾ ഉണ്ടെങ്കിലും ഒരു ചിത്തമെ ഉള്ള എന്നു
പറഞ്ഞു ഇരുവകക്കാരെ ഒന്നാക്കുവാൻ ശ്രമിച്ചപ്പൊൾ വാദം പുതുതാ
യി ജ്വലിച്ചും ഏകചിത്തക്കാരെന്നൊരു പുതിയപക്ഷത്തിന്നുല്പത്തി
യായ്തീരുകയും ചെയ്തു. ഇങ്ങിനെ ഉള്ള കലഹങ്ങളിൽ മൂപ്പന്മാർ സ
ത്യവും സഭാസൌഖ്യവുമല്ല കൈസർമ്മാരുടെ പ്രസാദമത്രെ കാംക്ഷി
ച്ചന്വെഷിച്ചത്കൊണ്ടു വിശ്ചാസസ്നെഹങ്ങളും ഏറ്റം കുറഞ്ഞു ക്രി
സ്തുസഭ ഉണക്ക മരത്തിനു തുല്യമായി പൊകയും ചെയ്തു. [ 449 ] 98. ഉത്തരഅമെരിക്ക സംസ്ഥാനം
അക്കാലത്തിൽ പണ്ടെത്ത അവസ്ഥയെ നിരസിച്ചു പുതിയ
സ്വാതന്ത്ര്യം വിചാരിക്കുന്നവർക്ക സന്തൊഷത്തിന്നായിട്ടു പടി
ഞാറെ സമുദ്രത്തിന്റെ അക്കരെ ചിത്രമായ പുതിയ ലൊകം ഉദിച്ചു
കൊലുമ്പു അമെരിക്ക നടുഭാഗത്തെ കണ്ടിട്ടു 5-ാം വർഷത്തിൽ ഇ
ങ്ക്ളിഷ് കപ്പിത്താനായ കബൊത്ത് ന്യു ഫൌന്തലന്ത ദ്വീപിൽ
എത്തിയശേഷം യൂരൊപ്യർ പലരും ലൊരഞ്ചനദി തുടങ്ങി മിസി
സിപ്പിയൊളംഉള്ള കടപ്പുറത്തു ഇറങ്ങി കുടിയിരുന്നു അല്പവൃത്തി
കഴിക്കയും ചെയ്തു. അവിടെ പൊന്നും വെള്ളിയും ഇല്ല നായാടി
കളായ നാട്ടുകാരൊടു തൊൽകച്ചൊടമെ ഉള്ളു ആയത്കൊണ്ടു സുഖി
കൾ അല്ല മാൎഗ്ഗവൈരംകൊണ്ടും രാജാതിക്രമംകൊണ്ടും പീഡിച്ചു
പൊയവരത്രെ അവിടെ കുടിയിരിക്കുമാറുള്ളു അവരാരെന്നാൽ കൊ
ലിഞി വാഴുന്ന കാലത്തിലെ ഹുഗനൊതരും 1-ാം യാക്കൊബ്
മുതലായ സുവൎത്തർ വിരൊധിക്കുന്ന രൊമക്കാരും മൂപ്പസഭക്കാരും
പെന്നുനടത്തിയ ക്വക്കരും സലിസ്പുർഗിലെ അദ്ധ്യക്ഷൻ ഹിം
സിച്ചു ആട്ടിയ ലുഥരാനരും മറ്റും ഈ വക പലരും ഉണ്ടു ഇവരെല്ലാ
വരിലും ബ്രിതർക്കആധിക്യം 1763-ാം ക്രി. അ. സന്ധിച്ചശെഷം
തീരം എല്ലാം ഇങ്ക്ളിഷ് വശമായി പൊകയും ചെയ്തു. അന്നു
തീർത്ത യുദ്ധത്താൽ രാജകടം വളരെ വർദ്ധിച്ചത് കൊണ്ടു രാജ
സഭക്കാരിൽ പിത്ത് ബുക് മുതലായവർ വിരൊധിച്ചെങ്കിലും മന്ത്രി
കൾ അമെരിക്യരൊടു നികിതി വാങ്ങിതുടങ്ങി ആയവർ ഐക
മത്യപ്പെട്ടു ഞങ്ങളുടെ സമ്മതം കൂടാതെ പൈസ്സപൊലും നികിതി
കല്പിക്കരുതുഎന്നു തീർച്ച പറകക്കൊണ്ടു മുഷിച്ചൽ ദിവസെന അധി
കമായപ്പൊൾ 13 നാട്ടിലും കുടിയാന്മാരെല്ലാവരും താന്താന്റെ ദെശ
ത്തുനിന്നു കൂടിവന്നു നിരൂപിച്ചുകൊള്ളുന്ന അവരൊധിസംഘംവെണ
മെന്നുകല്പിച്ചു ബൊധിക്കുന്ന സമൎത്ഥന്മാരെ അതിന്നായി അയക്കയും
ചെയ്തു. ആ നിയുക്തന്മാർ ഫിലദെല്പ്യയിൽ യൊഗം കൂടി
രാജകല്പനയെ വിരൊധിച്ചാറെ ഇങ്ക്ളിഷ്കാർ പണത്തിന്നാ
യിട്ടു ഗർമ്മാന്യ പട്ടാളങ്ങളെ മെടിച്ചു അമെരിക്കയിൽ അയച്ചപ്പൊൾ
ആ നാട്ടുകാർ 1776 ാം ക്രി. അ. രാജാധികാരത്തെ തള്ളിക്കളഞ്ഞു
അപ്പൊൾ ഉണ്ടായ യുദ്ധത്തിൽ കാടും ചുരവും വഴി ദൂരതയുംകൊണ്ടു
ഇങ്ക്ളിഷ്കാർക്ക വളരെ കുഴുക്ക വന്നതുമല്ലാതെ ആയുധവും പടശീ
ലവും ഇല്ലാത്ത അമെരിക്യർ വശിംഗ്ധൻ എന്ന ധളവായിയുടെ
ബുദ്ധിവിശെഷവും സ്ഥിരതയും ക്ഷമയുംകൊണ്ടു ചിലപ്പൊൾ ജയി
ച്ചുതുടങ്ങി ഒരിങ്ക്ളിഷ് പട്ടാളം വിശപ്പകൊണ്ടു അവന്റെ വശത്തി
ലായശൈഷം ഫ്റാഞ്ചി രാജാവ് അമെരിക്ക ദൂതനായ ഫ്റങ്കിളിന്നു
ചെപി കൊടുത്തു തുണ നില്ക്കയും ചെയ്തു. അപ്പൊൾ ഇങ്ക്ളിഷ്
മന്ത്രികൾ സംശയിച്ചു പൊകുന്നതുകണ്ടു പിത്ത് വിരൊധിച്ചുമുമ്പെ
അമെരിക്യർക്ക സ്നെഹം കാട്ടെണ്ടി ഇരുന്നു ഇപ്പൊൾ അടങ്ങിപ്പൊ
യാൽ പരിഹാസമായിതീരും. എന്നുരച്ചു മരണത്തൊളം ഉത്സാഹി [ 450 ] പ്പിച്ചുകൊണ്ടതിനാൽ ഇങ്ക്ളിഷ് കപ്പലുകൾ പുറപ്പെട്ടു ഫ്റാഞ്ചി
ക്കാരെയും ഹൊല്ലന്തരെയും സ്പാന്യരെയും ജയിച്ചുപൊരുകയും
ചെയ്തു. രൊന്തെശത്രു വിന്റെ കപ്പലുകളെ തകൎത്തശെഷം എലി
യൊത്ത് ഗിബ്രല്കാർ കൊട്ടയെ പിടിപ്പാൻ വരുന്ന സൈന്യങ്ങ
ളെയും യന്ത്രങ്ങളെയും തടുത്തുനിന്നു അന്നു ഫ്റാഞ്ചിക്കാർ മയിസൂ
രിൽ വാഴുന്ന ഹൈദരാലിയൊടു ചെർന്നു ഇങ്ക്ളിഷ് കുമ്പിഞ്ഞാരെ
പുറത്താക്കെണമെന്നുവെച്ചുചൊഴമണ്ഡലത്തിലും കെരളത്തിലുംവെച്ചു
തകർത്ത യുദ്ധം തുടങ്ങി എങ്കില്ലം കപ്പല്പട നായകന്മാരുടെ ധീര
ത്വംകൊണ്ടു ഫ്റാഞ്ചിക്കാർതൊറ്റു ഹൈദരലി ചിലപ്പൊൾ ജയിച്ച
ശെഷം മരിച്ചതിനാൽ മകനായ ഠിപ്പു സുല്ത്താനൊടുഇണങ്ങുവാൻ
ഹസ്സിംരുസ ഗൊവർന്നരുടെ സാമൎത്ഥ്യംകൊണ്ടു സാദ്ധ്യമായിവന്നു.
ഇപ്രകാരം .ഇങ്ക്ളീഷ്ക്കാർക്ക എങ്ങും ശ്രീത്വം വരികയിൽഅമെരി
ക്ക്യയിൽ വന്നില്ല തെർക്കെ നാടുകളിൽ രാജാക്കന്മാർ വകൂരപാർക്കു
ന്നുണ്ടു എന്നു കൊർമ്പെലസ കെട്ടു അവിടെ ചെന്നപ്പൊൾ വശിം
ഗ്ധൻ ഫ്റാഞ്ചിക്കാരും അവനെ വളഞ്ഞുകൊണ്ടു ഞെരുക്കി അവ
ന്നും പട്ടാളത്തിന്നും ആശ്രിതഭാവം വരുത്തി അപ്പൊൾ അമെരിക്യർ
ക്കും ഇങ്ക്ളിഷ്കാർക്കും ആലസ്യം പറ്റി. 1783-ാം ക്രി. അ. വെർ
സല്യയിൽവെച്ചു സന്ധിക്കയും ചെയ്തു; ഫ്റാഞ്ചിക്കും സ്പാ
ന്യക്കം അല്പലാഭം ഉണ്ടായി അമെരിക്യൎക്ക ഇനി അന്യരാജാവരുത്
എന്നെല്ലാവൎക്കും സമ്മതം . യുദ്ധം ചെയ്തവൎക്ക കടം എറിവന്നതി
നാൽ ഫ്റാഞ്ചിക്കാരിൽ ആവലാതി പറയുന്നതു എങ്ങും കെൾക്കാ
റായി. അമെരിക്യർ കല്പിച്ച ആചാരം എന്തെന്നാൽ മതഭെദവും
വംശവിവരവും രാജ്യത്തിൽ ഒട്ടും വിചാരിക്കരുത് നാട്ടുകാരെല്ലാ
വരും നിരൂപിച്ചു ബൊധിച്ച ആളുകളെ നിയൊഗിച്ചു താന്താന്റെ
നാട്ടിലും സാധാരണ സംസ്ഥാനത്തിലും വാഴ്ച കഴിക്കുമാറാക്കെ
ണം ഇപ്രകാരം കൂട്ടിയ കൊംഗ്രസ് എന്ന സാധാരണ യൊഗത്തിന്നു
എല്ലാവരും ആചരിക്കെണ്ടുന്ന വെപ്പുകളെ കല്പിപ്പാൻ ന്യായം
നന്നാലു കൊല്ലത്തിന്നു അവരൊധിച്ചുവന്ന മൂപ്പൻ കാര്യങ്ങളെ നട
ത്തുവാൻ ന്യായം ഇവരുടെ അധികാരത്തിന്ന ഉൾപ്പെടാത്ത നടുവർ
കൂട്ടം ന്യായവിസ്താരത്തിന്നു പ്രമാണം എല്ലാവൎക്കും മാസപടിയും
ചിലവും കുറച്ചും നിത്യപട്ടാളം ഇല്ലാതെയും നാട്ടിലെ ഐശ്വര്യം
എറിയും കണ്ടാറെ തുണെക്കവന്ന ഫ്റാഞ്ചിക്കാർ നമ്മുടെ രാജ്യത്തി
ലും ഇപ്രകാരം വെണം എന്നാശിച്ചുതുടങ്ങി അതുവുമല്ലാതെ ചില
ഗർമ്മാന്യർ സ്വിച്ചർപൊലർ എന്നിങ്ങിനെ പല നാട്ടുകാരും സ്വാ
തന്ത്ര്യം എന്ന മധുരവാക്ക കൊടിയാക്കി സ്വയമായി അമെരിക്യൎക്ക
വെണ്ടി പൊരുതുമടങ്ങി വന്നശൈഷം താന്താങ്ങളുടെ നാട്ടുകാരൊടും
വൎണ്ണിച്ചറിയിച്ചു സ്വാതന്ത്ര്യത്തിൽ ആഗ്രഹം ജനിപ്പിക്കയും ചെയ്തു.
ഇങ്ക്ളിഷ്കാർ പലരും ഞങ്ങൾക്കും രാജാവില്ലാതെപൊയി അമെ
രിക്യ ആചാരം സംഭവിച്ചുവന്നാൽ കൊള്ളാം എന്നു വിചാരിച്ചു
തുടങ്ങി. [ 451 ] നപൊല്യൻ കൈസരുടെ ശ്രീത്വം
പിത്ത് എന്ന മഹാമന്ത്രി കൈസരൊടു എതിൎക്കെണ്ടെതിന്നു
പിന്നെയും വട്ടം കൂട്ടി സ്പാന്യരെ നാനാവിധെന്ന ഈടു മുട്ടാക്കിയ
ശെഷം പുതിയ കൈസർ ഇതല്യരാജാവെന്നു പെർധരിക്കുമ്പൊൾ
തന്നെ പിത്ത്രുസ്യരെയും ഔസ്ത്രിയരെയും ബന്ധുക്കളാക്കുവാൻ ഉ
ത്സാഹിച്ചു അപ്പൊൾ നപൊല്യൊൻ വലിയ സൈന്യം ചെൎത്തു ഇ
ങ്ക്ളന്തിൽ ഇറക്കുവാൻ ഭാവിച്ചു എറിയ അദ്ധ്വാനം കഴിച്ച ശെഷം
പ്രാപ്തിയുള്ള കപ്പത്തലവനെ കാണായ്കകൊണ്ടും കിഴക്കെ കൈസ
ൎമ്മാർ ബദ്ധപ്പെട്ട എറിയ സന്നാഹങ്ങളെ കൂട്ടക്കൊണ്ടും പട്ടാളങ്ങ
ളൊടും ബുലൊഞ്ഞിൽനിന്നു പുറപ്പെട്ടു ഔസ്ത്രിയരൊടു പടയിറക്ക
യും ചെയ്തു. സ്പാന്യ ഫ്റാഞ്ചി ഈ രണ്ടു കപ്പൽഗണങ്ങൾ കൂടി
എങ്കിലും നെല്ലൊൻ ത്രഫല്ഗാർ തൂക്കിൽവെച്ചു കണ്ടെത്തിയപ്പൊൾ
കപ്പല്ക്ക പ്രബൊധിപ്പിച്ചു മൂന്നണിയായിട്ടു ഒടി പട കൂടി താൻ വെ
ടി എറ്റു മരിച്ചെങ്കിലും ഇരട്ടകപ്പലുകളെ തകൎക്കയും ചെയ്തു. 1805 ാം
ക്രി. അ. ആ സമയത്തിൽ തന്നെ ഉത്മപട്ടണത്തൊളം ചെന്നു ഔസ്ത്രി
യരെ ഫ്രാഞ്ചിക്കാർ പ്രുസ്യനാട്ടിൽ കൂട കടന്നു ചുററികൊണ്ടു് 50000
ആളൊളം ആശ്രിതന്മാരാക്കി പിറ്റെ മാസത്തിൽ വിയന്നയിൽ
പ്രവെശിക്കയും ചെയ്തു. അനന്തരം രുസ്യർ തുണയായി എത്തിയ
ശെഷം ഔസ്തലിച്ചിൽ വെച്ചു കൈസർമ്മാർ മൂവരും പട കൂടി ന
പൊല്യൊൻ വെള്ളം ഉറച്ച പൊയ്കകളെ വെടിവെച്ചു തകൎത്തു അ
തിൽകൂടി തിണ്ടി കടക്കുന്ന ശത്രുക്കളെ മുക്കി ജയിച്ചു ഔസ്ത്രിയരെ
സന്ധിപ്പാൻ നിർബ്ബന്ധിച്ചു രുസ്യർ നാട്ടിൽ വാങ്ങിപ്പൊയശെഷം
പ്രസ്യൎക്ക സഹായിപ്പാൻ മനസ്സു തൊന്നി എങ്കിലും സമയം തെ
റ്റിപ്പൊയ കാരണത്താൽ നപൊല്യൻ അവവരനന്ന ബുദ്ധിമുട്ടിച്ചു
ഇങ്ക്ളിഷ്കാരൊടു ഇടയുമാറാക്കി പ്രെസ്ബുർഗ്ഗസന്ധി നിൎണ്ണയ
പ്രകാരം വനെത്യതിരൊൽ ഈ രണ്ടു നാടും 4 കൊടി രൂപ്പികയും കി
ട്ടിയ ശെഷം നപൊല്യൊൻ ഇങ്ക്ളിഷ്കാരിൽ ഈർഷ്യ ഭാവിച്ചു
യൂരൊപ കരയിൽ എങ്ങും അവരുടെ കപ്പൽ അണപ്പിച്ചു കൊള്ളരു
ത് എന്നു പരസ്യമാക്കി നവപൊലി രാജാവ് അതിന്നു വിപരീ
തമായി നടക്കകൊണ്ടു തന്റെ ജ്യെഷ്ഠനായ യൊസെഫിനെ അവ
ന്റെ സ്ഥാനത്തിലാക്കി ഭാര്യാപുത്രനായ യുഗെന്നെ ഇതല്യയിൽ ഇദ
മ എന്നു കല്പിച്ചു ലുദ്വിഗ് അനുജനെ ഫൊല്ലന്തിൽ വാഴിച്ചു ബവ
ര്യ പിത്തമ്പർഗ്ഗ ബാദൻ മുതലായവരെ ഗർമ്മാന്യസംസ്ഥാനത്തൊടു
വെൎവ്വിടുത്തു റൈൻകൂറു എന്ന നാമം ചൊല്ലി ഫ്രാഞ്ചിക്കു വാലാക്കി
ഇങ്ങിനെ ഗർമ്മാന്യരാജ്യത്തിന്നു 1806 ാം ക്രി. അ. ഒടുക്കം വരുത്തു
കയും ചെയ്തു. ഇങ്ക്ളിഷ്കാർ ഇതെല്ലാം വിചാരിച്ചു പിത്ത് മരി
ച്ച ഉടനെ ഇണക്കത്തിന്നു ഒരുമ്പെട്ടപ്പൊൾ നപൊല്യെൻ പ്രുസ്യർക്ക
കൊടുത്തു പൊയ ഹന്നൊവർനാടു ഇങ്ക്ളിഷ്കാരിൽ സമർപ്പിച്ചു
വെപ്പാൻ മനസ്സുള്ളവനെ പൊലെ കാണിച്ചു ഈ അപമാനം പ്രു [ 452 ] സ്യർ സഹിയാഞ്ഞു. 2 ാം ഫ്രീദ്രിക്കിന്റെ ദിഗ്ജയം ഒൎത്തു ഡംഭി
ച്ചു പൊരിന്നായി പുറപ്പെട്ട എന്നാറെ കൈസർ നിനയാത്ത വഴി
കളിൽ അവരെ ചുററികൊണ്ടു യെനാ പൊൎക്കളത്തിൽവെച്ചു രണ്ടു
പട്ടാളങ്ങളെയും മുടിച്ചു. അനായാസമായി മഗ്ദമ്പുർഗ്ഗ മുതലായ കൊ
ട്ടകളെ പിടിച്ചു വടക്കെ ഗർമ്മാന്യഭാഗവും അടക്കി പൊലയതി
രൊളം നടക്കയും ചെയ്തു. ആയതിനാൽ പൊലർ സന്തൊഷിച്ചു കല
ഹിച്ചു പ്രുസ്യരെ ആട്ടിക്കളഞ്ഞു വിഭാഗത്തിന്റെ ദൈാഷത്തിന്നാ
യി പക വീളുകയാൽ രുസ്യൻ ഭയപ്പെട്ടു നപൊല്യനെ തടുപ്പാൻ നി
ശ്ചയിച്ചു എന്നാലും ജയം വന്നില്ല. 1807 ാം ക്രി. അ. ഫ്രീദ്ളന്ത
പൊൎക്കളത്തിൽ വെച്ചുതൊറ്റ ശെഷം ഇണങ്ങെണ്ടിവന്നു തില്സി
ത്തിൽവെച്ചു കൈസൎമ്മാരിരുവരും സംസാരിക്കുമ്പൊൾ നപൊല്യൊ
ൻ അലക്ഷന്തരെ ക്ഷണത്തിൽ വശീകരിച്ചു നാം ഇരുവരുംകൂടി കടൽ
വാഴികളായ ഇങ്ക്ളിഷ്കാരെ തുറമുഖങ്ങളിൽനിന്നുനീക്കി താഴ്ച
വരുത്തെണം എന്നു സമ്മതിപ്പിച്ചു പ്രുസ്യരിൽനിന്നെടുത്തൊരു അം
ശവും കൊടുത്തു മറെറാരു അംശം വർഷൌ പ്രഭുത്വം എന്നു ചൊല്ലി സ
ഹ്സൎക്കും പടിഞ്ഞാറെ നാടുകളെ ജരൊം അനുജന്നും കൊടുത്തു പ്രുസ്യ
ന്നു രാജ്യത്തിന്റെ പാതിമാത്രം ശെഷിപ്പിച്ചു പിറ്റെ കൊല്ലത്തിൽ
സ്തൈൻ മന്ത്രിരാജ്യത്തിന്റെ പിഴകളെ തീൎത്തുഗൎമ്മാന്യൎക്ക ഒരുമയും ഉ
ത്സാഹവും വൎദ്ധിപ്പിപ്പാൻ അദ്ധ്വാനിച്ചപ്പൊൾ അവനെ സ്ഥാനത്തിൽ
നിന്നു നീക്കിച്ചു മറ്റും എറിയ നിന്ദകളെ പ്രുസ്യനെ അനുഭവിക്കുമാ
റാക്കുകയും ചെയ്തു. കൈസർ കരമെൽ കാണിച്ച ഡംഭൂ പൊലെ ഇ
ങ്ക്ളിഷ്കാർകടലിൽ കാട്ടും ദെനരുടെ കപ്പൽ ഫ്രാഞ്ചിക്കാരുടെ
വശത്തിൽ ആകാതിരിക്കെണ്ടതിന്നു അവൻ 1807ാം ക്രി. അ. കൊ
പ്പൻഹാഗനഗരത്തെ വെടിവെച്ചു തകൎത്തു 40 പടക്കപ്പലൊളം പി
ടിച്ചുകൊണ്ടു പൊകയാൽ ദെനർ കൈസരെ ആശ്രയിച്ചതുമല്ലാതെ
രുസ്യരും കൂട ഇങ്ക്ളന്തരൊടു പടയറിയിച്ചു അന്നുശ്ചെദരാജാവൊടു
ഇങ്ക്ളിഷ്കാരെതടുക്കെണമെന്നു ചൊദിച്ചതിനെ 4 ാം ഇസ്താവ്
അനുസരിക്കാതെ അറിയിപ്പിൽ പറഞ്ഞ ജീവിനപൊല്യൻ തന്നെ
എന്നു നിശ്ചയിച്ചു ഇങ്ക്ളിഷ് സ്നെഹത്തെ അത്യന്തം വിടാതെ
കൊണ്ടിരുന്നപ്പൊൾ രുസ്യർ ശ്ചെദരൊടു പടകൂടി ഫിന്നനാടടക്കി
ഞെരുക്കിയതിനാൽ ശ്ചെദർ ആ രാജാവെയും സ്വരൂപത്തെയും നീ
ക്കി കൈസറിന്റെ പടയാളിയായ ബൎന്നദൊത്തെ വാഴിക്കെണ്ടതി
ന്നു സംഗതിവന്നു. അക്കാലത്തിൽ എല്ലാം കൈസർ ചുരംചീറനദി
കളെയും തുറമുഖപ്പണിമുതലായതുമെടുപ്പിച്ചുയുരൊപയിൽ മിക്കവാ
റും ഇങ്ക്ളിഷ് കച്ചൊടത്തെ വെരറുത്തു വന്നപ്പൊൾ പൊൎത്തുഗാൽ ഈ
കല്പന ബഹുമാനിക്കുന്നില്ലെന്നു കണ്ടു 1807 ാം ക്രി. അ. പടയെ
ലിസബൊനൊളം അയച്ചു രാജവംശത്തെ ബ്രസില്യെക്ക് ഒടിച്ചു
അതിന്നായി ഫ്റാഞ്ചി പട്ടാളം സ്പാന്യയിൽകൂടിപൊകുമ്പൊൾ
നിസ്സാരനായ രാജാവിന്നും പുത്രനായ ഫെർദ്ദിനന്തിന്നും ഇടച്ചലു
ണ്ടാക്കിച്ച ശെഷംനപൊല്യൊൻ ഇരുവരെയും ചതിച്ചുബയൊന്നിൽ [ 453 ] വരുത്തി കിരീടത്തെ തിരുവിച്ചുവെച്ചപ്പൊൾ അളിയനായ മുരത്ത്
നവപൊലിയെയും ജ്യെഷ്ഠനായ യൊസെഫ് സ്പാന്യയെയും
രക്ഷിക്കെണമെന്നു കൈസർ കല്പിച്ചു. ഇതൊക്കയും സഹിക്കാത
ഡംഭുള്ള സ്പാന്യവംശം ഫ്റാഞ്ചിക്കാരെ കൊന്നാൽ സ്വൎഗ്ഗപ്രാപ്തി
യുണ്ടു എന്നു പാതിരിവാക്കു അനുസരിച്ചു ഒരൊരൊ കാട്ടിലും ചുര
ത്തിലും വെച്ചു പടതുടങ്ങി അനന്തരം അളകളെ കൊന്നു സാമാനവ
ണ്ടികളെ പിടിച്ചു ചില നാട്ടിൽ നിന്നും ഫ്റാഞ്ചി പട്ടാളം ഇല്ലാ
തെ ആക്കിയപ്പൊൾ പൊൎത്തുഗീസരും അപ്രകാരം ചെയ്തു. വെലിം
ഗ്ധൻ വരുത്തിയ ഇങ്ക്ളിഷ് സഹായത്തൊടും കൂട ഫ്റാഞ്ചിക്കാ
രെ നീക്കി. നപൊല്യൊൻഈ വത്തമാനങ്ങളെ വിചാരിച്ചു 1808ാം
ക്രി. അ. എർഫുത്തിൽ വെച്ചു അലക്ഷന്തരെ കണ്ടുയുരൊപയിൽ
കിഴക്കെപാതി നിണക്കും പടിഞ്ഞാറെ പാതി ഇനിക്കും ആവൂ എ
ന്നു കല്പിച്ചു മമതയെ ഉറപ്പിച്ചശെഷം സ്പാന്യയിൽ ചെന്നുവെലി
ഗ്ധനെയും നാട്ടുകാരെയും ഒതുങ്ങിപ്പൊകുമാറാക്കി. അന്നു ഔസ്ത്രിയർ
പടവെട്ടെണ്ടതിന്നു ഇത് സമയം എന്നുവെച്ച എല്ലാകൂടിയാന്മാരെ
കൊണ്ടും ആയുധം എടുപ്പിച്ചു. 1809 ാം ക്രി. അ. അതിരാക്രമിച്ച
പ്പൊൾ നപ്പൊല്യൊൻ ഉടനെ വന്നു ഗർമ്മാന്യ ബന്ധുക്കളെ ചെൎത്തു
5 ദിവസം ദനുവനദീതീരത്തു ഇടവിടാതെ പടകൂട്ടി ജയിച്ചു വിയ
ന്നയിലും പ്രവെശിച്ചു തിരൊലരും മറ്റും ചില ഗർമ്മാന്യരും അന്നു
കലഹിച്ചെങ്കിലും കൈസരെ തടുപ്പാൻ കഴിഞ്ഞില്ല അനന്തരം പാ
പ്പാവിന്നു രാജ്യം വെണ്ടാ എന്നു കല്പിച്ചു രൊമയെയും ഫ്റാ
ഞ്ചിയൊടു ചെൎത്തപ്പൊൾ പാപ്പാശാപത്തെ പരസ്യമാക്കിയതിന്നു
ശിക്ഷയായി ഫ്റാഞ്ചിയിലെക്ക് ഇഴപ്പിച്ചു അതിൽ പിന്നെയും
ഔസ്ത്രീയനെ വഗ്രാമിൽ വെച്ചു ജയിച്ചു 1809 ാം ക്രി. അ. വിയന്ന
സന്ധിയെ കല്പിച്ചു കടപ്പുറത്തുള്ള നാടുകളൊക്കയും പൊലൎക്കും
രുസ്യൎക്കും വെണ്ടുന്നതൊക്കയും എടുത്തു രാജ്യത്തെ താഴ്ത്തിയ ശെ
ഷം മച്ചിയായ ഭാര്യയെ നീക്കി ഔസ്ത്രീയപുത്രിയായ മറിയ ലു
വിസിനെ 1810 ാം ക്രി. അ. പരിഗ്രഹിക്കയും ചെയ്തു. അവളിൽ
ഒരു പുത്രൻ ജനിച്ചപ്പൊൾ രൊമരാജാവെന്ന പെർ കല്പിച്ചതുമ
ല്ലാതെ നമുക്കൊരു ത്രാണ കർത്താവ് ജനിച്ചു എന്നും ദൈവം സ്വർ
ഗ്ഗത്തിൽ എതു പ്രകാരം അപ്രകാരം ഭൂമിയിൽ നപൊല്യെൻ തന്നെ
എന്നും സ്തുതിപാഠകന്മാർ പ്രശംസിക്കയും ചെയ്തു.
105. നേപൊല്യൊന്റെ അധഃപതനം
നപൊല്യൊന്നു താഴ്ച വന്നതു രാജാക്കന്മാരുടെ സാമൎത്ഥ്യം കൊ
ണ്ടല്ലേ പ്രജകളുടെ മനസ്സ് യുരൊപയിൽ എങ്ങും ഭെദിച്ചു പൊയതി
നാലത്രെ ആകുന്നു ഫ്രാഞ്ചിയിൽ സ്വാതന്ത്ര്യം ഒട്ടും ഇല്ല പടയാളി
കൾക്ക രാജ്യങ്ങളിൽ നിന്നു ധനം കവർന്നു സ്വരൂപിക്കെണ്ടതിന്നു
ത്രെ മനസ്സു. തൊറ്റിട്ടുള്ള ജാതികളിൽ ഇവൻ നറന്തിക്രിസ്തെന്നു ഒരു [ 454 ] ഭയം പരന്നതുമല്ലാതെ പകരം ശിക്ഷ കഴിക്കെണ്ടതിന്നു എല്ലാവരും
തക്കം നൊക്കി അവൎക്ക സ്പാന്യർ തന്നെ കലഹക്കൊടിയെ ഉയർത്തി
കാണിച്ചു അവർ പല ദിക്കിലും വെവ്വെറെ കൂട്ടം ആയി പൊരുതു
ജയിച്ച ശെഷം 1810ാം ക്രി. അ. കാദിസിൽ കൂടി പ്രജകൾക്ക സ്വാ
തന്ത്ര്യം എകിട്ടുള്ള ഒരു വ്യവസ്ഥയെ കല്പിച്ചു 1812ാം ക്രി. അ.
ആ ദൃഷ്ടാന്തം ഗർമ്മാന്യരും ഇതല്യരും വിചാരിച്ചു കവർച്ചക്കാരുടെ
നുകത്തെ തളെളണ്ടതിന്നു പല പ്രകാരം കൂട്ടം കൂടി സ്വകാര്യമായി
ഒരുമ്പെട്ടിരുന്നു പിന്നെ നപൊല്യൊൻ അനുജനെ നീക്കി ഹൊല്ലന്ത്
രാജ്യത്തെയും എല്ബ പര്യന്തമുള്ള ഗർമ്മാന്യ കടപ്പുറത്തുള്ള നാടുക
ളെയും ഫ്രാഞ്ചിയൊടു ചെർത്തടക്കി അന്നു വിഴുകിപ്പൊയ രാജാക്ക
ന്മാരിൽ അലക്ഷന്തരുടെ അളിയനായ ഒല്ദമ്പുർഗ്യനും കൂടി ഇരിക്ക
കൊണ്ടും ഇങ്ക്ളിഷ് കച്ചൊടത്ത മുഴുവനും മുടക്കുവാൻ രുസ്വർക്ക
മനസ്സില്ലായ്ക കൊണ്ടും രണ്ടു കൈസർമ്മാർ തമ്മിൽ അപ്രിയം ഭാ
വിച്ചു. 1812ാം ക്രി. അ. യുദ്ധത്തിന്നു വട്ടം കൂട്ടുകയും ചെയ്തു. രുസ്യൻ
തുൎക്കൎക്ക കൈകൂലി കൊടുത്തുശ്ചെദൎക്ക ഭിന്നനാട്ടിന്നു പകരം നൊ
ൎവ്വെ പറഞ്ഞു കൊടുത്തു ഇങ്ങിനെ തെക്കും വടക്കുമുള്ള അയല്ക്കാരെ
ബന്ധുക്കളാക്കി ചെർത്ത ശെഷം നപൊല്യൊൻ ഔസ്ത്രിയ പ്രുസ്യ
രിൽ നിന്നു ചില പട്ടാളങ്ങളെ ജാമ്യമായിട്ടു കൂട്ടിയതുമല്ലാതെ ഫ്രാ
ഞ്ചി മുതലായ വംശക്കാരിൽ 5 ലക്ഷം ആയുധപാണികളൊളം ചെർ
ത്തു പൊലരാജ്യത്തെ പുതുക്കി ഒരു നാളും കാണാത്ത മഹാസൈന്യ
ത്തൊടുകൂട മൊസ്കൌ നഗരത്തെ കൊള്ള ചെന്നു തുടങ്ങി രുസ്യർ
കലങ്ങാതെ ഊരുകളെ ഭസ്മമാക്കി നാടു കാടാക്കികൊണ്ടു പൊരുതു
പുതിയ യരുശലെം എന്നു ബഹുമാനിച്ചു വരുന്ന മൊസ്കൌ നഗര
ത്തെയും വിട്ടു മൊലൊക്കിന്നു ഒത്ത മാറ്റാൻ 1812 ാം ക്രി. അ.
അതിൽ പ്രവെശിക്കയും ചെയ്തു. ആ പട്ടണത്തിൽ ഉടനെ തീ പിടി
ച്ചു രുസ്യരുടെ ശുഷ്കാന്തികൊണ്ടും എട്ടു ദിവസത്തെ കാറ്റു കൊണ്ടും
വിടുകൊവിലകങ്ങളിൽ 10 ത്തിൽ ഒമ്പത് അംശം ദഹിച്ചു പൊക
യും ചെയ്തു. അന്നു തൊട്ടു രുസ്യർക്ക അടങ്ങാത്ത വൈരം ഉണ്ടായി
സ്ത്രീകളും കുട്ടികളും ആയുധം എടുക്കും മന്ത്രികൾ മാത്രം ഇണങ്ങും അഭാ
വം നടിച്ചു നപൊല്യൊനെ ശീതകാലത്തൊളം താമസിപ്പിച്ചു
(ഒക്തൊബരിൽ) ആ പട മടങ്ങി പൊയാറെ മഞ്ഞും കുളിരും പറ്റി
തുടങ്ങി ആയിരങ്ങളും കൈയും കാലും തരിച്ചു വിറച്ചു വീണു മരിച്ചു
ബരസീന നദിയെ കടന്ന ദിവസം എണ്ണമില്ലാത്ത ആളുകൾ പട്ട ശെ
ഷം പട്ടാള ക്രമം ഇല്ലാതെ പൊയി നപൊല്യൊൻ കഴിവു ഒന്നും കാ
ണാതെ ചില സ്നെഹിതന്മാരൊടു കൂട ഒടി പിരഞ്ഞു പരീസിൽ
എത്തി പട്ടാളത്തിൽ അരക്കാൽ അംശത്തൊളം ശെഷിച്ചില്ല എന്ന
റിയിക്കയും ചെയ്തു. ഈ വർത്തമാനം കെട്ടാറെ ദൈവം ഉണർന്നു വി
ധി കല്പിച്ച പ്രകാരം എല്ലാജാതിക്കാർക്കും തൊന്നിയപ്പൊൾ
1818ാം ക്രി. അ. പ്രുസ്യരാജാവ് ജന്മദെശത്തെ രക്ഷിക്കെണ്ടെതിന്നു
എല്ലാവരും ആയുധങ്ങളെ എടുക്കെണമെന്ന കല്പിച്ച ഉടനെ എല്ലാ [ 455 ] വരും ബദ്ധപ്പെട്ടു അഭ്യാസ വ്യാപാരങ്ങളെ വിട്ടു പടെക്ക ഒരുമ്പെട്ടു
രുസ്യശ്ചെദരൊടും ബാന്ധവം ചെയ്തശെഷം ഫ്റാഞ്ചിക്കാരെ
എല്ബെ നദിക്കക്കരയൊളം നീക്കി മുതലാളികൾ ധനങ്ങളെ
എല്പിച്ചു സ്ത്രീകൾ മുറിയെറ്റവരെ രക്ഷിച്ചു കുട്ടികളും പടെക്ക ഒടും
അശ്ചത്തലവനായ ബ്ലുകർ എല്ലാവർക്കും മുമ്പൻ തൊറ്റാലും ചടപ്പു
കൂടാതെ പിന്നെയും പിന്നെയും പട കൂടുവാൻ ഉത്സാഹിക്കുന്നവൻ
അപ്പൊൾ നപൊല്യൊൻ പുതുതായി ചെർത്ത പട്ടാളങ്ങളൊടും
എത്തി ഘൊരയുദ്ധങ്ങളെ കൊണ്ടു ജയിച്ചു എല്ബെയെ കടന്നു
ഒദർവരെയും നടന്നപ്പൊൾ ഔസ്ത്രിയന്റെ താമസം വിചാരിച്ചു
രണ്ടു പക്ഷക്കാരും ആയുധസ്ഥിതിയെ കല്പിച്ചു ഔസ്ത്രിയ മന്ത്രി
യായ മത്തർന്നിക് നപൊല്യെനെ ചെന്നു കണ്ടു കഴിഞ്ഞ ആ
ണ്ടുകളിൽ ജയിച്ചടക്കിയതെല്ലാം എല്പിക്കെണ്ടിവരും എന്നു അറി
യിച്ചതു കെട്ടാറെ നപൊല്യൊൻ ചൊടിച്ചു ഇങ്ക്ളത്തിൽ നിന്നു
നിങ്ങൾക്ക എത്രകൈക്കൂലി വന്നു എന്നു ചൊദിച്ചുനടന്നു വരു
മ്പൊൾ തന്നെ തൊപ്പിവീണു ആയതു മന്ത്രി എടുത്തു കൊടുക്കാ
തെ നിവിൎന്നു നിന്നു നപൊല്യൊൻ ശ്ലെസ്യനാടു ഔസ്ത്രീയന്നു കൊ
ടുപ്പാൻ പറഞ്ഞു മൊഹിപ്പിച്ചു എങ്കിലും മത്തന്നിക് പൊയി പ്രു
സ്യരുടെ പക്ഷത്തിൽ ചെരുകയും ചെയ്തു. ഔഗുസ്തമാസത്തിൽ
ചില ലക്ഷം ഔസ്ത്രീയർശ്ചർച്ചമ്പൎഗ്ഗതലവനൊടു കൂടി ബൊഹെ
മ്യയിൽ നിന്നു ഇറങ്ങിയാറെ നെപൊല്യൊൻ വെഗതകൊണ്ടുദ്രെ
സ്തന്നരികിൽ വെച്ചു ജയിച്ചു എന്നാറെ തെക്കും വടക്കും ഉള്ള അ
വന്റെ നായകന്മാൎക്ക കൂടക്കൂട തൊലി ഉണ്ടാകൊണ്ടു കൈസർ
എത്രയും വെഗത്തിൽ അങ്ങും ഇങ്ങും ഒടി ശത്രുവലയെ വെവ്വെറെ
തകർപ്പാൻ വിചാരിച്ചു എങ്കിലും എണ്ണമില്ലാത്ത സൈന്യങ്ങൾ
അവനെ ചുറ്റി കൊണ്ടു ലിപ്സിയ പൊൎക്കളത്തിൽ 14-18-
ഒക്തൊമ്പ്ര. 170000 ഫ്രാഞ്ചിക്കാർ 3 ലക്ഷം മാറ്റാന്മാരൊടു
ചെറുത്തുനിന്ന ശൈഷം 60000 ആളുകൾ പട്ടുപൊയ ദിവസത്തിൽ
ഫ്രാഞ്ചിക്കാർ തൊറ്റു ഗർമ്മാന്യ ബന്ധുക്കളൊക്കയും നപൊല്യ
നെ ഉപക്ഷിച്ചു നവപൊലിയിൽ വാഴുന്ന അവന്റെ അളിയനും
കൂട ഔസ്ത്രീയ പക്ഷം തിരിഞ്ഞുവെലിംഗ്ഡൻ വിക്തൊരിയ ജയം
കൊണ്ടു ഫ്രാഞ്ചിയുടെ തെക്കെഅതിർ ആക്രമിക്കയും ചെയ്തു. 1814ാം
ക്രി-അ-ആണ്ടുപിറപ്പിൽ തന്നെ 6 ലക്ഷം ശത്രുക്കൾ ഫ്രാഞ്ചി രാജ്യ
ത്തിൽ പ്രവെശിച്ച ശെഷം നപൊല്യൊൻ ഈ ഒരു പ്രാവശ്യം പ
ള്ളികളിൽ വെച്ചു യുദ്ധത്തിന്നു പ്രാൎത്ഥിക്കെണമെന്നു പരസ്യമാക്കി
കുറഞ്ഞൊരു പട്ടാളം ചെൎത്തു അതിശയമായിട്ടു ശത്രുക്കളെ ഭെദി
പ്പിച്ചു വെച്ചെറെ ഞെരുങ്ങി തുടങ്ങിയപ്പൊൾ അവർ സന്ധി
പ്പാനും വിചാരിക്കുന്ന്വൊൾ പരിസപട്ടണത്തിൽ നിന്നു ചി
ല ദ്രൊഹികൾ ഒറ്ററിയിച്ചതിനാൽ രുസ്യർ പ്രുസ്യരും മടി
ക്കാതെ ചെന്നു പട്ടണത്തിന്റെ വാതിലുകളിൽ വെച്ചു പട
വെട്ടി നഗരത്തിൽ പ്രവെശിച്ചു നപൊല്യൊന്നെ നീക്കി [ 456 ] ബഹുമാനത്തൊടെ എല്ബൊ തുരുത്തിയിൽ പാർപ്പിച്ചു. അനന്തരം
കൊന്നു പൊയ രാജാവിന്റെ അനുജൻ ഇങ്ക്ളിഷ്ക്കാരുടെ മത പ്ര
കാരം ഫ്രാഞ്ചിയിൽ മടങ്ങി ചെന്നു 18 ാം ലുദ്വിഗ് എന്നപെർ ധ
രിച്ചു രാജാക്കന്മാരൊടിണങ്ങി ഇങ്ക്ളിഷ്കാർ മൂന്നു വർഷം അമെ
രിക്കയൊടു സമുദ്രത്തിനായി പൊരുതു കൊണ്ടു സന്ധിച്ചതിനാൽ
പട എല്ലാടവും അമർന്നു പൊയി. ശെഷം സംശയങ്ങളെല്ലാം തീർ
ക്കെണ്ടതിന്നു രാജാക്കന്മാർ എല്ലാവരും വിയന്നയിൽ കൂടി മണ്ഡല
സഭയായിരുന്നു കവർച്ച വിഭാഗം വിചാരിക്കുമ്പൊൾ രുസ്യർ
പൊലനാടും പ്രുസ്യർ സഹ്സനാടും ഖണ്ഡിച്ചു ചൊദിച്ചതിനാൽ
ശെഷമുള്ളവർ അസൂയപ്പെട്ടു തങ്ങളിൽ യുദ്ധത്തിന്നു ഒരുമ്പെടുകയും
ചെയ്തു. അനന്തരം രാജാക്കന്മാർ പ്രജകളുടെ അനിഷ്ടവും ചെലവിൻ
പൊരായ്കയും വിചാരിച്ചു തമ്മിൽ ഇണങ്ങി പ്രുസ്യന്നു റൈൻ
നാടും സഹ്സപാതിയും രുസ്യന്നു വൊലനാടു മിക്കതും ഔസ്ത്രിയ
ന്നു വടക്കെ ഇതുല്യയും മല്താ ഹെല്ഗൊലന്ത് യൊന്യ തുരു
ത്തികളെ ബ്രീത്ത്യന്നും വിധിച്ചു സമർപ്പിച്ചു ഫ്രാഞ്ചിയൊടു തെ
ക്കും വടക്കും എതിരിടുവാൻ പ്രാപ്തി ഉണ്ടാകെണ്ടതിന്നു നെനുവനാടു
സൎദ്ദിന്യന്റെ ശാസനയിൽ എല്പിച്ചു ബല്ഗ്യനാടു ഹൊല്ലന്തർ
ക്ക കൊടുത്തുർമൊന്യർക്ക ഒരു രാജാവല്ല മുപ്പത്ച്ചില്വാനം വാഴ്ച
കൾ കൂടി അന്യൊന്യം സത്യം ചെയ്തു ഐക്യം വരുത്തണമെ
ന്നു കല്പിച്ചു ഉത്തമനായ വില്ബഫൊർസ്സകാഫ്രിയുടെ സങ്കടം
ഇടവിടാതെ ബൊധിപ്പിക്കകൊണ്ടു അഫ്രിക്കയിലെ അടിമക്കച്ചൊ
ടം ഇനി മെലാൽ ആർക്കും അരുത് എന്നു നിശ്ചയം വരുത്തുകയും
ചെയ്തു. ഇപ്രകാരമെല്ലാം വെച്ചുതീൎത്തതിനു മുമ്പെ നപൊല്യാൻ
ഫ്റാഞ്ചി പടകളുടെ മാറാത്ത രജ്ഞനനിനെച്ചു 1815 ാം ക്രി. അ.
കപ്പലെറി ഫ്റാഞ്ചിയിൽ ഇറങ്ങി പട കൂടാതെ 20 ദിവസത്തി
ന്നകം പരീസ പട്ടണത്തൊളം ഒടി പ്രവെശിച്ചു മുമ്പെ പൊലെ
കൈസരായി വാണു യുരൊപയിൽ ഒക്കയും ഭയം നിറെക്കയും ചെ
യ്തു. അവന്നു എകബന്ധുവായ മുരത്ത് ഇതല്യയിൽ അകാലമായ
യുദ്ധം തുടങ്ങുമ്പൊൾ ഔസ്ത്രിയർ ജയിച്ച സിക്കില്യനെ വാഴിക്ക
യും ചെയ്തു. ശെഷമുള്ളവർ ഒരുമിച്ചു നപൊല്യൊനെ ശപിച്ചു മാനു
ഷ വൈരി എന്നു കല്പിച്ചു അനന്ത പട്ടാളങ്ങളെ അയച്ചപ്പൊൾ
അവൻ ബദ്ധപ്പെട്ടു നാൽഗ്യയിൽ പ്രവെശിച്ചു പ്രുസ്യരൊടും ഇ
ങ്ക്ളിഷ്കാരൊടും നാലു ദിവസം പൊരുതു 18 കൂൻ വാത്തർലൊ
പൊർക്കളത്തിൽ അശെഷം തൊറ്റു രാജ്യം മകനിൽ എല്പിക്ക
യും ചെയ്തു. എങ്കിലും ശത്രുക്കൾപനിന്നിൽ എത്തിയ ശെഷം
18ാം ലുദ്വിഗെ വാഴിച്ചു ഫ്റാഞ്ചിവംശത്തൊടു വളരെ പിഴവാങ്ങി
നപൊല്യൊന്നെ ഹെലെന തുരുത്തിയിൽ അയച്ചു മരണത്തൊളം
1821ാം ക്രി. അ. പാർപ്പിക്കയും ചെയ്തു. അക്കാലം അലക്ഷന്തർ
ദൈവകൃതങ്ങളെ അറിഞ്ഞു. ശെഷം രാജാക്കന്മാരെല്ലാവരൊടും കൂടി
നിരൂപിച്ചു യെശുക്രിസ്തു തന്നെ മനുഷ്യ ജാതിക്ക ഉടയവൻ ഞങ്ങൾ [ 457 ] വംശപിതാക്കന്മാരത്രെ രാജ്യങ്ങളിൽ എങ്ങും ഇനി പരിവൎത്തനവും
യുദ്ധവും അരുതു എകൊപിച്ചു വിചാരിക്കുന്നതിനാലും പരസ്പര
സഹായത്താലും ഇടങ്ങാറുകളെ തീർക്കെണ്ടത് എന്നിങ്ങിനെ ഉള്ള
പരിശുദ്ധ അന്യൊന്യതെക്ക് കൂടി ആണയിട്ടു പരസ്യമാകുകയും
ചെയ്തു. പാപ്പാമാത്രം സാധാരണരൊടു സഭെക്കല്ലാതെ മറ്റൊരു
അന്യെന്യതെക്കും പരിശുദ്ധതയും ആവശ്യവും ഇല്ല എന്നറിയിച്ചു
മുമ്പെ നീക്കിട്ടുള്ള യെശു കൂട്ടക്കാരെ പിന്നെയും സ്ഥാപിക്കയും
ചെയ്തു.