Jump to content

കൃപയാൽ കൃപയാൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കൃപയാൽ കൃപയാൽ കൃപയാൽ ഞാൻ

രചന:എം.ഇ. ചെറിയാൻ

പല്ലവി

കൃപയാൽ കൃപയാൽ കൃപയാൽ ഞാൻ ദൈവമകനായ്
അത്ഭുതമഭുതമേ അത്ഭുതമത്ഭുതമേ അനുപല്ലവി

ചരണങ്ങൾ

 
ശാപം നിറയും ധരണിയിൽ നീച പാപിയായ് പിറന്ന ദ്രോഹി ഞാൻ
എന്നെയും സ്നേഹിക്കയോ തമ്പുരാൻ എന്നെയും സ്നേഹിക്കയോ!;-

കാണ്മീൻ നാം നിജസുതരായ് വരുവാൻ ദൈവം നൽകിയ സ്നേഹമേ
ഇത്ര മഹാ സ്നേഹം ധരയിൽ വേറെന്തിതുപോലെ;-

അഴിയും ലോകജനങ്ങളിൽ സ്നേഹം പൊഴിയും പുല്ലിൻപൂക്കൾപോൽ
വാടാത്ത സ്നേഹം കുരിശിൽ കാണുന്ന സ്നേഹം!;-

"https://ml.wikisource.org/w/index.php?title=കൃപയാൽ_കൃപയാൽ&oldid=211912" എന്ന താളിൽനിന്ന് ശേഖരിച്ചത്