ഉള്ളടക്കത്തിലേക്ക് പോവുക

കുതിരക്കോലം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

തിങ്കൾക്കലചൂടിന് പുര
സുനുഗണേശന്താനും
ചന്തത്തോടുകവികളും മമ
നാവിൽ വിളങ്ങുക സതതം
ജയഗുരുവരകമലേ നമി
തോഹമിതിന്നു തുണപ്പാൻ
കരുണാലയ മുനിവരും ഗിരി
തനയനുജൻ താനും
മധുരതവരുമാറൊരു കുതിര -
പാട്ടു ചമച്ചതിനിപ്പോൾ
അകതളിരതിലടിയനു കൃപയരു
ളീടുവതിന്നു തൊഴുന്നേൻ
പാർത്തലമതിലേറ്റം കീർത്ത്യാപരി
ചൊടു കാവിതിലമരും
ത്രിപുരാന്തകനയമാം പരി
പാലയകരുണാസിഡോ
ജയ ജയ ജയ ദാനവനാശന
മഴകൊടു വസിക്കും
ഭുവനേശ്വരീ കരുണയോടടിയന
നുഗ്രഹമേകീടേണം
മാർത്താണ്ഡ കുലേശ്വര മകുടമഹാ
മണിവഞ്ചിമഹീശൻ
പാതിതലം കീർത്തിയോടേപാ
ലിച്ചു വസിക്കും കാലം
അരിവാഹിനിചതുരതയോടുപട
കരുതീടുന്നതുകേട്ട്
ടുതിയൊടഥ രാഹുത്തന്മാർ
നൃപനൊടുതൊഴുതറിയിച്ചു
ആശ്രിത ജനപാലകമാമക
സ്വാമിൻ കാരുണ്യാബ് !
കാൽത്തളിരടിയിണയല്ലാതൊരു
ഗതിയടിയങ്ങൾക്കില്ലേ !
മാറ്റാരിഹപോരിനു നമ്മൊടു
കോപ്പുകളനവധി കൂട്ടി
പാർക്കാതെ വരുന്നുണ്ടെന്നൊരു
വാർത്തയറിഞ്ഞടിയങ്ങൾ
അരിവരരൊടുകലഹമതിനൊരു
കുറവുണ്ടതുമറിയിക്കാം
പടുത പരാക്രമമതു പെരുകിന
കുതിരകൾ നാലിഹപോരാ
ഇത്തരമമറിയിച്ചൊരുവാക്കുകളൊ
ക്ഷിതിപതി കേട്ടു
ചിത്തെ നിരൂപിച്ചഥ വേണ്ടും
പണമതുനൾകിച്ചൊന്നാൻ.
ഉത്തമതുരഗങ്ങളെ വാങ്ങി
ഹിതത്തോടുവരുവിനിതെന്നും
ഉത്തരദിശിസത്വരമങ്ങു ഗമി -
ച്ചതിവിസ്മയമേറും
കൽപനയതു കേട്ടതി രൂക്ഷത
പെരുകിനബലമൊടു കൂടി
കെൽപൊടുനടകൊണ്ടിതു പുഷ്കര
രുത്തരദിശിയതു നോക്കി
ജനകാത്മജസീതേ പലദിശി
കപികൾ തിരഞ്ഞതുപോലെ
പനദികനിവിയലന വാജി
ഗണത്തെത്തിരയുന്നേരം
അടുത്തൊരു തെരിക്കെന്നു കണ്ടവർ
കടുക്കെന്നു ചെന്നതിലേറി
കരുത്തുള്ള വാജിഗണത്തേയുമറബികൾ
കുലത്തേയുമമ്പൊടുകണ്ടു
ശാസന വഴിയേ ചൊന്നതു
തെളിവെടുകേട്ടദശായാം
അതികുതുകമൊടറബികൾ രാ -
ഹൃത്തന്മാരോടരുൾ ചെയ്തു.
പടയ്ക്കതിനല്ലമിടുക്കുളളവാജികൾ
നമുക്കുണ്ടു പലതരമിവിടെ
അവറ്റിങ്കലുള്ള കുറവതുനോക്കി
ഹിതത്തോടു വേണ്ടിയതുരഗം
മടിയാതെപറവിൽ വിലയതുമതി -
മോദേന കൊടുപ്പിൻ
പനികടേ കൊണ്ടുഗമിക്കുന്നതു
കോട്ടുടനരുൾചെയ്തു.
ഹവിയലതി കോമളനാകും
കുതിരയ്ക്കാരു വിലപറയാ....
കാർമേഘനിറഞ്ഞ വന്നൊരു
വാജിയുടെ വിലയെന്ത് ?
നടയതുകൾ ചിലമ്പാടുനിൽക്കും
കുതിരയ്ക്കും വില ചൊൽവിൻ
ഹേമപ്രഭതടവിന് കുതിര -
തൊരുവിലയതുപറയാ.....
ഇതുവാക്കുകൾ കേട്ടുടനവരൊടു
പരമാർത്ഥന പറഞ്ഞു
ദൂതന്മാരേ കുതിരയ്ക്കതി -
നിഹപണമെഴുനൂറ് !
അതിലിരുപതുകുറവിതിലെഴുപതു
കൂടുതൽ തുരഗം രണ്ടും
ഇതിലൊരുകുറിതാമസമരു
ന്നവരും വിലയതുനൾകി
അശ്വങ്ങളെ വാങ്ങിത്തങ്ങളെ
ഭൃത്യരോടുടനരുൾ ചെയ്തു
വിശ്വത്തെ നടുങ്ങും പരി
ഗമിക്കുന്നതു കേട്ടവരും
പട്ടുകളുമുടുത്തൊരു ചട്ടയുമിട്ട
തിനിടയൊരു കെട്ടും
തൊപ്പിയുമുടനിട്ടഥ മീശകളും
ധരിച്ചും കൊണ്ട്
എടുത്തിരുകയ്യിലുറപൊടു ചമ്മട്ടി
തിരിച്ചങ്ങുകുതിരക്കാരും
ഹയത്തിന്റെ മീതിലുറപ്പൊടു
കണ്ട് തുനേരം പട്ടാണികളും
തൊപ്പിയൊടു തലപ്പാവും ചില
മോടികൾ പല തരമുടന
ചേലൊത്തൊരുവാളും പരിചയു -
മേവം കയ്യിലെടുത്ത്
ഇരുപുറവുമനേകം ജനങ്ങളക
മ്പടിനിന്നതിഘോഷം !

"https://ml.wikisource.org/w/index.php?title=കുതിരക്കോലം&oldid=225205" എന്ന താളിൽനിന്ന് ശേഖരിച്ചത്