ഓർത്താലാർക്കും മതിവരാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
സൗരാഷ്ട്രം ചെമ്പട
                         പല്ലവി
ഓർത്താലാർക്കും മതിവരാ- ശ്രീയേശുവിനെ
പാർത്താലാർക്കും കൊതിതീരാ
                ചരണങ്ങൾ
1. ഓർത്താലെന്നും പുതിയ-പുതിയ വാർത്ത പലതങ്ങുണ്ടു
   പാർത്തലത്തിലില്ലതൻ- കീർത്തിക്കു സാമ്യം വേറെ-

2. നാവില്ലാ മനുജരി-ലേവർക്കും തൻ മഹിമ
   ചൊൽവാനാവില്ല നൂനം- ദേവദൂതർക്കുപോലും-

3. ചിന്തചെയ്കിലേശുവി-ന്നന്തമില്ലാഭംഗികൾ
   അന്തർഭാഗമതിൽ രൂ-പാന്തരം നൽകുമുടൻ-

4. കട്ടക്കരിയാമെന്നെ-ഒട്ടും കറയില്ലാതെ
    വെട്ടം ചിന്തും നൽ രത്ന-ക്കട്ടയാക്കീടുന്നോനെ-

5. തിങ്ങും ചിന്തയകറ്റി-മങ്ങലെന്യേ തൻ സ്നേഹം
   പൊങ്ങി ശോഭിപ്പിച്ചു തൻ- ഭംഗിയെന്നിൽ വരുത്തും

6. സൽഗുണങൾ പകർന്നെൻ- ദുർഗ്ഗുണമാകെ നീക്കും
   സ്വർദൂതസൈന്യമപ്പോൾ വിഭ്രമിച്ചെന്നെ നോക്കും-

7. തുല്ല്യമില്ലാത്ത മഹാ-വല്ലഭനല്ലോ യേശു
   ഇല്ലീ ഭൂവിലോർ സാമ്യൻ- ഇല്ല സ്വർഗ്ഗമതിലും

"https://ml.wikisource.org/w/index.php?title=ഓർത്താലാർക്കും_മതിവരാ&oldid=153133" എന്ന താളിൽനിന്ന് ശേഖരിച്ചത്