എൻ പ്രിയ രക്ഷകനേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എൻ പ്രിയ രക്ഷകനേ

രചന:സാധു കൊച്ചുകുഞ്ഞുപദേശി


എൻ പ്രിയ രക്ഷകനേ നിന്നെ കാണ്മാൻ
വാഞ്ചയാൽ കാത്തിടുന്നു

             അനുപല്ലവി

ഹാ എന്റെ പ്രിയന്റെ പ്രേമത്തെ ഓർക്കുമ്പോൾ
ഹാ എനിക്കാനന്ദം തിങ്ങുന്നു മാനസം

            ചരണങ്ങൾ
താതൻ വലഭാഗത്തിലെനിക്കായി
രാജ്യമൊരുക്കീടുവാൻ
നീ പോയിട്ടെത്ര നാളായി ആശയോടു
കാത്തു ഞാൻ പാർത്തിടുന്നു
എന്നെ നിന്നിമ്പമാം രാജ്യത്തിൽ ചേർക്കുവാൻ
എന്നു നീ വന്നിടും എന്നാശ തീർത്തിടും

വാട്ടം മാലിന്ന്യമില്ലാത്തവകാശം
പ്രാപിപ്പാൻ തൻ സഭയെ
വാനിലെടുത്തീടുവാൻ
തന്നോടുകൂടൊന്നിച്ചിരുത്തീടുവാൻ
വേഗം നീ വന്നീടുമെന്നുരചെയ്തിട്ടു
താമസമെന്തഹോ ആനന്ദവല്ലഭാ

ഞാൻ നിന്നെ ധ്യാനിക്കുമ്പോൾ മനോഹരം
എങ്ങിനെ വർണ്ണിച്ചിടാം
വെണ്മയോട് ചുവപ്പും കലർന്നുള്ള
ലക്ഷണങ്ങളിലുത്തമൻ
നീ മഹാ സുന്ദരൻ ആഗ്രഹിക്കത്തക്കോൻ
നീ മതിയേ എനിക്കെന്നും നിശ്ചയം

പ്രേമം നിന്നോടധികം തോന്നുമാറെൻ
നാവു രുചിച്ചീടുന്നെ
നാമമതിമധുരം തേൻകട്ടയേക്കാളുമതിമധുരം
നീ എന്റെ രക്ഷകൻ വീണ്ടെടുത്തോനെന്നെ
നീ എനിക്കുള്ളവൻ ഞാൻ നിനക്കുള്ളവൻ
 

"https://ml.wikisource.org/w/index.php?title=എൻ_പ്രിയ_രക്ഷകനേ&oldid=131539" എന്ന താളിൽനിന്ന് ശേഖരിച്ചത്