എന്തൊരാനന്ദമീ
ദൃശ്യരൂപം
എന്തൊരാനന്ദമീ രചന: |
പല്ലവി
എന്തൊരാനന്ദമീ ക്രിസ്തീയ ജീവിതം
ദൈവത്തിൻ പൈതലിൻ ജീവിതം
ചരണങ്ങൾ
ഭീതിയുമില്ലെനിക്കാധിയുമില്ല
ഭൗതിക ചിന്താഭാരവുമില്ല
മമ താതനായ് സ്വർഗ്ഗനാഥനുണ്ടവൻ
മതിയെനിക്കേതൊരു വേളയിലും
വ്യസനമില്ല നിരാശയുമില്ല
വരുവതെന്തെന്നാകുലമില്ല
എന്നേശു തൻ തിരുക്കൈകളിലെന്നെ
സന്തതമൻപൊടു കാത്തിടുന്നു
മനുഷ്യനിൽ ഞാനാശ്രയിക്കില്ല
ധനത്തിലെൻ മനം ചായുകയില്ല
ഉയിർപോം വരെ കുരിശേന്തി ഞാൻ
ഉലകിൽ മനുവേലനെയനുഗമിക്കും
ആരിലെന്നാശ്രയമെന്നെനിക്കറിയാമ-
വനെന്നുപനിധിയൊടുവോളം കാക്കും
തന്നന്തികേ വരുമാരെയും അവൻ
തള്ളുകയില്ലൊരു വേളയിലും
കൂടാരവാസം ഭൂവിലെൻവാസം
പാരിടമോ പാർത്താൽ പരദേശം
പരൻ ശിൽപ്പിയായ് പണിയുന്നൊരു
പുരമുണ്ടതു കാത്തു ഞാൻ പാർത്തിടുന്നു