എത്ര എത്ര ശ്രേഷ്ഠം സ്വർഗ്ഗ സീയോൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

           പല്ലവി
എത്ര എത്ര ശ്രേഷ്ഠം! സ്വർഗ്ഗസീയോൻ
എത്ര എത്ര ശ്രേഷ്ഠം!

          അനുപല്ലവി
കർത്തൻ വാണീടും സിംഹാസനവും നല്ല
കീർത്തനങ്ങൾ പാടും ദൂതരിൻ വീണയും
സ്തോത്ര ഗീതങ്ങൾ പാടുന്നവർ നാദവും-...എത്ര എത്ര ശ്രേഷ്ഠം!

           ചരണങ്ങൾ

1. പന്ത്രണ്ടു വാതിലുകൾ-ക്കടുത്തൊഴു-കുന്നു പളുങ്കു നദി
    മിന്നും നവരത്നം പോൽ വീഥിയെല്ലാം മിന്നി തിളങ്ങീടുന്നു
    മുത്തുഗോപുരങ്ങൾ ശ്രേഷ്ടമാകുംവണ്ണം
    ശുദ്ധപൊന്നിൻ തെരുവീഥി മഹാചിത്രം
    ചൊല്ലിക്കൂടാതുള്ള തേജ്ജസ്സുദിക്കുന്നവല്ലഭൻ പട്ടണം നീ
    കാണും നേരം അല്ലലെല്ലാമൊഴിയും..................എത്ര എത്ര ശ്രേഷ്ഠം!

2. ജീവനദിസ്വഛമായ്-ഒഴുകുന്നു -സിംഹാസനത്തിന്നുമുന്നിൽ
    ജീവവൃക്ഷം തഴച്ചീ-രാറുവിധ ജീവഫലം തരുന്നു
    സ്വർഗ്ഗ സീയോൻ തന്നിൽ സൂര്യചന്ദ്രന്മാരും
    ശോഭയേറും നല്ലദീപങ്ങളും വേണ്ട
    ദൈവതേജ്ജസ്സതിനെ-പ്രകാശ്ശിപ്പിച്ചുകുഞ്ഞാടതിൻ വിളക്കു
    ദിവ്യകാന്തിയെങ്ങും വിളങ്ങിടുന്നു........................എത്ര എത്ര ശ്രേഷ്ഠം!

3. ദൂതർ ചുഴന്നു നിൽക്കേ-ആസനത്തിൽ ദൈവമക്കളിരിക്കെ
    ദൈവമക്കൾ നടുവിൽ തേജ്ജസ്സോടെ ദൈവകുഞ്ഞാടിരിക്കെ
    ക്രോബകൾ സ്രാഫകൾ-പത്രങ്ങളാൽ പറ-
    ന്നത്യുന്നതന്മുൻ അലങ്കാരമായ് സ്തുതി
    നിത്യം ചെയ്യുന്നതുമായുള്ള കാഴ്ചകൾ-
    എത്ര എത്ര ഇമ്പം! മനോഹരം എത്ര എത്ര ശ്രേഷ്ഠം!...എത്ര എത്ര ശ്രേഷ്ഠം!

4. ഹല്ലേലുയ്യാ ഗീതം പാടിയാടും-ദൂതന്മാർ കോടാ കോടി
    വല്ലഭനേ സ്തുതിച്ചു വന്ദിച്ചീടും-സ്രാഫഗണം വളരെ
    ശുദ്ധൻ ശുദ്ധൻ പരിശുദ്ധൻ-മാ കുഞ്ഞാടു
    നിത്യം സ്തുതി നിനക്കെന്നുമാ- ശബ്ദമായ്
    ഒത്തുപാടുംദൈവദൂതർ കോടാകോടി കിന്നര നാദമോടും
    പലതര ഗീതങ്ങൾ പാടീടുന്നു- ...എത്ര എത്ര ശ്രേഷ്ഠം!