ഉപയോക്താവ്:Sudarshanam1993

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

എന്റെ മോദകം !!

മോദി തൻ മോടിയിൽ മോദാം നമുക്കിന്ന് മോഹന സ്വപ്നങ്ങൾ നെയ്തെടുക്കാം

മോഹങ്ങൾ രൂപങ്ങളായ് വിടർത്താം മോഹിത ഭാരതം വീണ്ടെടുക്കാം

ഭാരത വാസി തൻ ഭാരത്തേപ്പേറിയ ഭാഗീരഥി വീണ്ടും ഭാസുരയായ് ഭാഗ്യവിധാതാവിൻ ഭാവനക്കൊത്ത് നാം ഭാവിയിലേക്കൂളിയിട്ടിറങ്ങാം

'മോദിക്ക് മുമ്പിലായ്, മോദിക്ക് ശേഷമാ'യെന്ന വിശേഷണമൊത്തു പോകും

സംസ്ഥാന മുഖ്യനായ് പരിണതപ്രജ്ഞനായ് പ്രഥമപദം തന്നെ തേടിയെത്തി

നൂറ്റാണ്ടുകൾ നീണ്ട സംസ്കാരഹത്യക്കറുതി വരുത്തുവാൻ കച്ചകെട്ടി

ആയുസ്സിലാദ്യമായ് 'ആയുഷി'നായൊരു മന്ത്രാലയം തീർത്തു ധന്യമാക്കി

ഭാരത ശാസ്ത്രമാം 'യോഗ'യെ ഭൂലോക വേദി തൻ നിറുകയിൽ കുടിയിരുത്തി

ആയുസ്സിൻ വേദത്തെ നിശ്ചയദാർഢ്യത്താൽ മുൻനിരയേറ്റുവാൻ മുന്നിൽ നിൽപ്പൂ

വിദ്യാലയങ്ങൾ സരസ്വതീക്ഷേത്രമായ് വീണ്ടെടുത്തൂ നാട്ടിൻ പൈതൃകത്താൽ ...

വിജ്ഞാനികൾ നാട്ടിന്നഭിമാനികൾ എല്ലാം പേക്കാല യവനിക നീക്കി വന്നു.

'ഭാരതമെന്ന പേരു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം' എന്ന വള്ളത്തോൾ തന്റെയാ സ്വപ്നങ്ങളൊക്കെയും യാഥാർത്ഥ്യമാക്കിയ കർമ്മയോഗി

എന്താണ് ഭാരതം എന്താണ് സംസ്കൃതി എന്താവണം നമ്മളെന്ന് കാട്ടീ

അടിമയായ് മാറിയ ഭാരതമാനസം സടകൂടഞ്ഞെഴുന്നേറ്റുണർന്ന് നിൽപ്പൂ

മോചിതരായ യുവത്വമേ.. നിങ്ങളീ ഭാരത ദേശത്തെ കൈവിടാതെ, പാതകൾ വെട്ടി മുന്നേറുക സാഘോഷ,മാവോളമുണ്ടല്ലോ ആയുധങ്ങൾ

ഈരഞ്ച് പത്താകും വാർഷികമെത്തിടാൻ ആമോദമോടെഞാൻ കാത്തിരിപ്പൂ അകലെയല്ലത് ദൂരമധികമില്ല നമ്മളിനിയും പുണരാൻ കൊതിച്ച ഭൂമി ലോകനൻമയ്ക്കായ് പ്രാർത്ഥിച്ചോരെന്റെ ഭൂമി..

ഡോ.ഗുലാബി bggokulan@gmail.com

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Sudarshanam1993&oldid=205620" എന്ന താളിൽനിന്ന് ശേഖരിച്ചത്