ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:Sreekalar

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഇക്കഴിഞ്ഞ നവംബർ 12,13 എന്നീ തീയ്യതികളിൽ ഡൽഹി മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരു സാമ്പത്തിക സമ്മേളനം നടക്കുകയുണ്ടായി. അതിൽ വിതരണം ചെയ്ത എന്റെ പുസ്തകമാണ് "രണ്ടാം പഞ്ചവത്സര പദ്ധതിയും കേരളത്തിലെ കാർഷിക പ്രശ്നങ്ങളും".

പ്രമേയമവതരിപ്പിച്ചുകൊണ്ട് സമ്മേളനത്തിൽ ഞാനൊരു പ്രസഗം ചെയ്യുകയുണ്ടായി. പ്രസംഗത്തിന്റെ ഉള്ളടക്കം പ്രബന്ധത്തിന്റേതു തന്നെയാണെങ്കിലും, അതിന്റെ സമീപനവും പ്രതിപാദനരീതിയും വേറെയാണ്. അതുകൊണ്ട് പ്രസംഗത്തിന്റെ സമീപനവും പ്രതിപാദനരീതിയുമനുസരിച്ച് - മിക്കവാറും പ്രസംഗത്തിൽ പറഞ്ഞ സംഗതികൾ തന്നെ - വേറൊരു ലേഖനമെഴുതുന്നത് നന്നായിരിക്കുമെന്ന് കരുതി എഴുതിയതാണ്, "കേരളത്തിലെ സാമ്പത്തികപ്രശ്നങ്ങളും പരിഹാരമാർഗത്തിൽ അവയ്ക്കുള്ള മർമ്മപ്രാധാന്യവും."

ഇതിൽ രണ്ടാമത്തേത്, സാമ്പത്തിക സമ്മേളനത്തിലവതരിപ്പിച്ച മറ്റു പ്രബന്ധങ്ങളുടെ കൂടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്നുണ്ട്.

പുതുതായി രൂപമെടുക്കാൻ പോകുന്ന കേരള സംസ്ഥാനത്തിന്റെ സാമ്പത്തികപ്രശ്നങ്ങളെ സംബന്ധിച്ച് സനിഘർഷമായ ഒരു ചർച്ച നടത്തുന്നതിന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രബന്ധങ്ങളെപ്പോലെതന്നെ ഇതും പ്രയോജനപ്പെടുമെന്ന് ഞാനാശിക്കുന്നു.

ഡൽഹി 10-12-55

ഇ എം എസ് നമ്പൂതിരിപ്പാട്.

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Sreekalar&oldid=138013" എന്ന താളിൽനിന്ന് ശേഖരിച്ചത്