ഉപയോക്താവ്:Manojk/Tasks
Jump to navigation
Jump to search
- ശ്രീനാരായണഗുരുവിന്റെ കൃതികൾ-സ്വ.മ.ക യുടെ ASCII-Unicode കൺവേർട്ടിങ്ങ് പ്രോഗ്രാമായ പയ്യൻസിൽ ഫോണ്ട് മാപ്പ് മെച്ചപ്പെടുത്തി കൃതികൾ യൂണിക്കോഡ് മലയാളത്തിലെത്തിച്ചു.കൂടുതൽ SMC സാവന്ന ന്യൂസിൽ, ഷിജുവിന്റെ ബ്ലോഗിൽ
- ആഗസ്റ്റ് 21, 2010 - മലയാളം ടൈപ്പ് ചെയ്യാൻ പഠിക്കുന്നതിന്റെ ഭാഗമായി, ഐതിഹ്യമാലയിലെ ചെമ്പകശ്ശേരിരാജാവ് ഗ്രന്ഥശാലയിലേക്ക് ടൈപ്പ് ചെയ്ത് ചേർത്തു.
- മലയാളം ഈ ബുക്സുകാരുടെ സഹായത്തോടെ കുഞ്ചൻ നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ട് ഗ്രന്ഥശാലയിലെത്തിച്ചു.
- ഏപ്രിൽ 10, 2011 നു മലയാളം ഈ-ബുക്സുമായി സഹകരിച്ച് ഐതിഹ്യമാലയുടെ ഡിജിറ്റൈസേഷൻ ആരംഭിച്ചു.120 പേജുകൾ വിക്കി പ്രവർത്തകർ ടൈപ്പ് ചെയ്തു.ആട്രിബ്യൂഷൻ കൊടുക്കുന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിനാൽ ബാക്കിയുള്ളവ ആസ്ക്കിയിലുള്ള പുസ്തകത്തിൽ നിന്ന് (approx:24,44,091 ക്യാരക്റ്റേഴ്സ്)പയ്യൻസ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് യൂണിക്കോഡിലേക്ക് മാപ്പ് ചെയ്തെടുക്കേണ്ടി വന്നു. ബ്ലോഗിൽ
- വിക്കിഗ്രന്ഥശാലയുടെ ആദ്യ സിഡി പതിപ്പിന്റെ പദ്ധതിയിൽ പ്രവർത്തിച്ചു.വിക്കിസോഴ്സിന്റെ ചരിത്രത്തിലെ ആദ്യ സംരഭമായിരുന്നു ഇത്.സാങ്കേതിക വിദ്യ രൂപപ്പെടുത്തിയ സന്തോഷിന്റെ ബ്ലോഗിൽ, പദ്ധതി ഏകോപിപ്പിച്ച ഷിജുവിന്റെ ബ്ലോഗിൽ,മാതൃഭൂമിയിൽ, ബെർലി
- ജെ ദേവികയുടെ 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ? എന്ന സമകാലിക കൃതി വിക്കിഗ്രന്ഥശാലയിലെത്തിക്കാൻ സഹകരിച്ചു
- രാമപുരത്തുവാര്യരുടെ ഭാഷാഷ്ടപദി, മേല്പത്തൂരിന്റെ നാരായണീയം,
- ചട്ടമ്പിസ്വാമികളുടെ കൃതികൾ സമാഹരണം പദ്ധതിയിൽ പങ്കെടുത്തു.
- സ്കൂൾ വിദ്യാർത്ഥികളുടെ ആദ്യ ഡിജിറ്റൈസേഷൻ പദ്ധതിയായ രാമചന്ദ്രവിലാസം ഗ്രന്ഥശാലയിലെത്തിയ്ക്കുന്നതിനു കണ്ണന്മാഷ്ക്കൊപ്പം പ്രവർത്തിച്ചു.
- വയനാട്ടിലെ കബനിഗിരി നിർമ്മല ഹൈസ്ക്കളിലെ കുട്ടികളുടെ കുന്ദലത (നോവൽ)ലിന്റെ ഡിജിറ്റൈസേഷൻ പ്രോജക്റ്റിൽ പ്രവർത്തിച്ചു.വോയ്സ് ചാറ്റ് വഴി കുട്ടികളുമായി ആശയവിനിമയം നടത്താൻ അവസരം ലഭിച്ചതിനാൽ പദ്ധതി സുഗമമായി പൂർത്തീകരിക്കാനായി.
- ദേജാവൂ സൂചിക രീതിയിലുള്ള ഡിജിറ്റൈസേഷൻ സാങ്കേതികവിദ്യ വിക്കിഗ്രന്ഥശാലയിൽ എനേബിൾ ചെയ്ത്,ആദ്യ പുസ്തകമായി ചക്രവാകസന്ദേശം എന്ന മണിപ്രവാളകൃതിയുടെ ഡിജിറ്റൈസേഷൻ 2011 സെപ്റ്റംബർ 15 ന് പൂർത്തിയാക്കി.
- അധ്യാത്മവിചാരം പാന,കാർത്തവീര്യാർജ്ജുനവിജയം (ഓട്ടംതുള്ളൽ),സി.വി യുടെ ധർമ്മരാജ, ക്രിസ്തുമതനിരൂപണം, ആദ്യത്തെ യാത്രാവിവരണങ്ങളിലൊന്നായ കൊളംബ് യാത്രാവിവരണം, അജ്ഞാതകർതൃമായ ദൂതവാക്യം, കേരളോല്പത്തി,തിരുവിതാംകൂർ ഭൂമിശാസ്ത്രം, വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ രചിച്ച തുഞ്ചത്തെഴുത്തച്ഛൻ, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
- ചങ്ങമ്പുഴയുടെ സങ്കല്പകാന്തി, അമൃതവീചി, മയൂഖമാല, മൗനഗാനം, കുമാരനാശാന്റെ മണിമാല, ഘോഷയാത്ര (ഓട്ടൻതുള്ളൽ)
- ബാബുജിക്ക് വേണ്ടി ഉള്ളൂരിന്റെ ഖണ്ഡകാവ്യം പിങ്ഗള, കർണ്ണഭൂഷണം, ഒയ്യാരത്ത് ചന്തുമേനോന്റെ ശാരദ
- ഇംഗ്ലീഷ് വിക്കിസോഴ്സിനെ അടിസ്ഥാനമാക്കി വിക്കിഗ്രന്ഥശാലയ്ക്ക് പുതിയ ഒരു പൂമുഖമുണ്ടാക്കാൻ ശ്രമിക്കുന്നു. സ്ക്രീൻ ഷോട്ട്
- കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ചുള്ള ഡിജിറ്റൈസേഷൻ GLAM പദ്ധതി പ്രാരംഭഘട്ടത്തിൽ
- 1ജി-ബിയോളം വരുന്ന റെസല്യൂഷൻ കൂടിയതും കുറഞ്ഞതുമായ, രസികരഞ്ജിനി മാസികയുടെ 45ലേറെ ലക്കങ്ങൾ എഡിറ്റ് ചെയ്ത് സംസ്കരിച്ചെടുത്ത് കോമൺസിലേക്ക് അപ്ലോഡ് ചെയ്തു.സംവാദം:രസികരഞ്ജിനി കാണുക.
- സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വൃത്താന്തപത്രപ്രവർത്തനം, സി.വി. രാമൻപിള്ളയുടെ ചരിത്രാഖ്യായിക രാമരാജാബഹദൂർ
- വിക്കിഗ്രന്ഥശാലയിലെ ഡിജിറ്റൈസേഷനെ സംബന്ധിച്ച് ഒരു സഹായ കുറിപ്പ് ബ്ലോഗിൽ എഴുതി.
- വിക്കിഗ്രന്ഥശാലയുടെ സങ്കേതങ്ങളെപ്പറ്റി,മുംബൈയിൽ നടന്ന വിക്കികോൺഫറൻസ് ഇന്ത്യ 2011ൽ ഒരു പ്രസന്റേഷൻ അവതരണം.മറ്റു പല ഇന്ത്യൻഭാഷാ ഗ്രന്ഥശാലകൽക്കും നമ്മുടെ രീതികൾ പരിചയപ്പെടുത്തി.
- ചങ്ങമ്പുഴയുടെ സുധാംഗദ, കല്ലോലമാല, ഉള്ളൂരിന്റെ മഹാകാവ്യം ഉമാകേരളം
- ഉള്ളൂരിന്റെ കൃതികൾ സമാഹരണം പദ്ധതിയിൽ പങ്കെടുത്തു.
- കെ വേണുവിന്റെ പ്രപഞ്ചവും മനുഷ്യനും എന്ന കൃതി ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽ പ്രസിദ്ധീകരിച്ചു.
- ആലുവ യു.സി. കോളേജിൽ പഠനശിബിരത്തോടനുബന്ധിച്ച് വിക്കിഗ്രന്ഥശാല വർക്ക്ഷോപ്പ്
- വെണ്മണി മഹൻ രചിച്ച കവിപുഷ്പമാല
- കുണ്ടൂർ നാരായണമേനോന്റെ നാലുഭാഷാകാവ്യങ്ങൾ കണ്ണൻ, കോമപ്പൻ, കൊച്ചി ചെറിയ ശക്തൻതമ്പുരാൻ, പാക്കനാർ
- മലയാള ഭാഷയിലെ ആദ്യ വൈജ്ഞാനിക(ഗണിതശാസ്ത്ര)ഗ്രന്ഥം (1530).ജ്യേഷ്ഠദേവൻ രചിച്ച യുക്തിഭാഷ (1953, മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ)