ഉപയോക്താവ്:സംപ്രീത

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ധൈഷണികഭാഷാശാസ്ത്രം _______________________ അറിവും ഭാഷയും,ധൈഷണിക ഭാഷാശാസ്ത്രം: ആമുഖം എന്ന പേരിൽ ഡോ.പി. എം.ഗിരീഷ് രചിച്ച പുസ്തകമാണ് മലയാളത്തിൽ ധൈഷണികഭാഷാശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന ആദ്യകൃതി. ഭാഷാശാസ്ത്രപഠനരംഗത്തെ നവീനമായ പഠനരീതി എന്ന നിലയിൽ ശ്രദ്ധയാകർഷിച്ച ധൈഷണിക ഭാഷാശാസ്ത്രം, ഭാഷയെ മനുഷ്യരുടെ ധൈഷണികവ്യാപാരമായി കാണുന്നു. അറിവിന്റെ തലങ്ങളോട് ബന്ധിപ്പിച്ചുകൊണ്ട് ഭാഷയെ ധൈഷണിക ഭാഷാശാസ്ത്രം വിലയിരുത്തുന്നു. ധൈഷണികമനഃശാസ്ത്രത്തിന്റെ കണ്ടെത്തലുകളോട് ചേർന്നുനിന്നുകൊണ്ടാണ് ധൈഷണികഭാഷാശാസ്ത്രം അതിന്റെ ശാസ്ത്രീയമായ തെളിവുകൾ സ്ഥാപിക്കുന്നത്. മനുഷ്യരുടെ ഇതര ധൈഷണികപ്രക്രിയകൾ പോലെതന്നെ ഭാഷയെയും ധൈഷണികഭാഷാശാസ്ത്രം കണക്കാക്കുന്നു.സ്വതന്ത്രസിദ്ധിയായിട്ടല്ല സങ്കല്പങ്ങൾ ആയിട്ടാണ് ധൈഷണികഭാഷാശാസ്ത്രം ഭാഷയെ കാണുന്നത്.

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:സംപ്രീത&oldid=203875" എന്ന താളിൽനിന്ന് ശേഖരിച്ചത്