ഉപയോക്താവിന്റെ സംവാദം:Twinklesugathan

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളിലൂടെ കടന്നു പോകേണ്ടവരാണ് നാം ഓരോരുത്തരും....വിവാഹം, കുടുംബജീവിതത്തിലെ നല്ല നാളുകൾ, അമ്മയാകുന്നതിലുള്ള /അച്ഛനാകുന്നതിലുള്ള സന്തോഷം...

ഇത്തരം സ്വപ്നത്തിലൂടെയാണ് ഇന്ന് എന്റെ യാത്ര..വിവാഹജീവിതത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന ഏതൊരു സ്ത്രീയെയും പോലെ ഞാനും സന്തോഷവതിയാണ്....അതേസമയം,എന്തെന്നില്ലാത്ത ഒരു ഭയം എന്നെ ആവരണം ചെയ്തിരിക്കുന്നു...അത് മറ്റൊന്നുകൊണ്ടും അല്ല,ഇന്നത്തെ സമൂഹത്തിലെ പീഡനം കണ്ടിട്ട് തന്നെയാണ്..കാമഭ്രാന്തന്മാരുടെ ലോകത്ത്, പിറന്നു വീഴുന്ന പിഞ്ചുകുഞ്ഞുങ്ങൾ പോലും സുരക്ഷിതരല്ല എന്നുള്ളത് വിശ്വസിക്കാൻ പ്രയാസമാണ്..

അച്ഛനോ ചേട്ടനോ മുത്തച്ഛനോ മാമനോ ആരെങ്കിലും ഉമ്മ തരുമോ,എവിടെ തരും എന്നുള്ള ചോദ്യങ്ങളും, ഇനി തൊടാൻ അനുവദിക്കരുത് എന്നുള്ള താക്കീതും ഒക്കെ കൊണ്ട് നിറഞ്ഞിരിക്കുന്നു സമൂഹം..

അരുമയോടെ മൂർദ്ധാവിൽ ചുംബിച്ച് നെഞ്ചിൽക്കിടത്തി ഉറക്കിയിരുന്ന അച്ഛനെ ഒട്ടൊരു പേടിയോടെ ആവണം ഈ ഉപദേശം കിട്ടിയ ശേഷം മകൾ നോക്കുക..അവളുടെ മനസ് മുറിയാൻ വേറെ എന്തെങ്കിലും വേണോ? പലഹാരപ്പൊതികളുമായി വീട്ടിൽ വന്നു കയറി, തന്നെ എടുത്തുയർത്തുന്ന മുത്തച്ഛനെ അവൾ പേടിക്കും. അവളിൽ ഭയത്തിന്റെ വിത്തുകൾ വീണുകഴിഞ്ഞു..എല്ലാപേരും അങ്ങനെയല്ല എന്നുള്ളത് തിരിച്ചറിയാൻ തക്ക പ്രായമോ അറിവോ അവൾക്ക് ഇല്ലല്ലോ..

പെൺകുട്ടികളെ കരാട്ടെ പഠിപ്പിക്കുക എന്ന് ഉദ്‌ഘോഷിക്കുന്ന കുറെ അമ്മച്ചിമാർ ഇറങ്ങിയിട്ടുണ്ട്..നേരാംവണ്ണം സ്കൂൾബാഗ് ചുമക്കാൻ കഴിയാത്ത 5 വയസുകാരി എങ്ങനെയാണു ആറടി പൊക്കമുള്ളവനെ നേരിടുക? കണ്ണിന്റെ കൃഷ്ണമണി പോലെ പെൺകുഞ്ഞുങ്ങളെ സൂക്ഷിക്കുക..അവരാണ് നിങ്ങളുടെ ജീവിതത്തിലെ ധനവും സ്വർണവും സമ്പാദ്യവും..നിങ്ങളുടെ ചോരയല്ലേ അവൾ..നിങ്ങൾ ജന്മം കൊടുത്തവൾ..നിങ്ങളിലൂടെ ഈ ലോകം കാണാൻ ഇടയായവൾ..നിങ്ങൾ ഒരു പക്ഷെ തിരക്കുള്ള വ്യക്തി ആയിരിക്കാം..ജോലിക്കു പോകുമ്പോൾ,വിശ്വസ്തരായവരെ ഏല്പിക്കുക.ട്യൂഷൻ പഠിക്കാൻ വിടുമ്പോൾ,ആ ട്യൂഷൻ സ്ഥാപനത്തിൽ അവൾ സുരക്ഷിതയാണെന്നു ഉറപ്പു വരുത്തുക..ഒറ്റയ്ക്ക് വീട്ടിൽ ഇരുത്തുന്ന സാഹചര്യമാണെങ്കിൽ വേണ്ടുന്ന ഉപദേശം അവൾക്ക് കൊടുക്കുക. അന്യ വ്യക്തികളിൽ നിന്നും ഒരു നിശ്ചിത അകലം പാലിച്ചു പെരുമാറാൻ അവളെ പ്രാപ്തയാക്കുക. എല്ലാറ്റിലും ഉപരി അവളെ നിങ്ങൾ പൊന്നുപോലെ നോക്കുക..അത് ഒരാളുടെ മാത്രം ഉത്തരവാദിത്തം അല്ല, മാതാപിതാക്കൾ ഇരുവരും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്.


നിങ്ങളുടെ മകൾ ആകട്ടെ നിങ്ങളുടെ നന്മ..അവളാകട്ടെ നിങ്ങളുടെ സ്വത്ത്.!! നിങ്ങളുടെ സ്വത്ത് മറ്റൊരുത്തന്റെ കാമമോഹത്തിനു വിട്ടെറിഞ്ഞു കൊടുക്കരുത്. ഇനി അഥവാ ഞരമ്പ് രോഗമുള്ളവാൻ നിങ്ങളുടെ കുഞ്ഞിനെ ഉപദ്രവിച്ചെന്നിരിക്കട്ടെ.അല്ലെങ്കിൽ ഉപദ്രവിക്കാൻ ശ്രമിച്ചെന്നിരിക്കട്ടെ..അവനാരാണെന്നു മനസ്സിലായാൽ,ഒരു നിയമത്തിനും വിട്ടു കൊടുക്കാതെ കൊന്നുകളയണം..അതിനു പറ്റിയില്ലെങ്കിൽ അംഗവൈകല്യം സംഭവിക്കാനുള്ള രീതിയിൽ വേണ്ടത് ചെയ്യുക..സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിച്ചവനെ കൊന്നുകളഞ്ഞ അല്ലെങ്കിൽ പ്രതികാരം ചെയ്ത പദവി വലുതാണ്.അത് അല്ലാതെ," 2 /3 /4 /5 ... വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ" എന്നു പത്ര താളിൽ നിറഞ്ഞത് കൊണ്ടോ,സ്ത്രീ സമത്വ വാദികൾ കൊടിപിടിച്ചത് കൊണ്ടോ, നിരാഹാരം കിടന്നത് കൊണ്ടോ, മറ്റുള്ളവർക്ക് നഷ്ടമാകാൻ ഒന്നുമില്ല..ഒന്ന് രണ്ടു ദിവസമേ ആളുകൾ ഓർക്കൂ..തീരാനഷ്ടം നിങ്ങൾക്ക് മാത്രമാണ്. പ്രതികരണ ശേഷി ഉള്ളവരായി പെണ്മക്കളെ വളർത്തുക. പെണ്ണായി പിറന്നതിൽ അവൾ അഭിമാനിക്കട്ടെ..


പത്രത്താളുകൾ നിറയെ "പീഡനം"..

വികാരിയും പൂജാരിയും സ്കൂൾ ബസ് ഡ്രൈവറും കുഴിയിലേക്ക് കാൽ ഇറക്കി വെച്ചിരിക്കുന്ന പടുവൃദ്ധനും അച്ഛനും ഒക്കെ മത്സരിച്ചു പീഡിപ്പിക്കുന്ന വാർത്തകളാണ്.ഈ മത്സരത്തിൽ നീയൊക്കെ പിടിക്കപെട്ടാലും വാദിക്കാൻ വക്കീൽ ഉണ്ട്..രാഷ്ട്രം മുടിക്കാൻ തുനിഞ്ഞു ഇറങ്ങിയിരിക്കുന്ന രാഷ്ട്രീയക്കാർ ഉണ്ട്..അഥവാ നീയൊക്കെ ജയിൽ വാസം അനുഭവിച്ചാലും പുറത്തിറങ്ങുന്നത് മിസ്റ്റർ ഇന്ത്യ ആയിട്ടാകും..സാരമില്ല..എന്നെങ്കിലും ഒരിക്കൽ നമ്മുടെ രാഷ്ട്രത്തിലെ ജനങ്ങൾ ഉണരുമെന്നു ഞാൻ വിശ്വസിക്കുന്നു..അവർക്കേ പ്രതികരിക്കാൻ പറ്റൂ..ജീവനില്ലാത്ത ദൈവങ്ങൾക്ക് മുൻപിൽ പൊങ്കാല ഇട്ടത് കൊണ്ടോ, കാണിക്ക എറിഞ്ഞു കൊടുത്തത് കൊണ്ടോ, ഉപവാസപ്രാർഥനകൾ ക്രമീകരിച്ചത്കൊണ്ടോ, പ്രവചനങ്ങൾ നടത്തിയത്കൊണ്ടോ, നിസ്കരിച്ചത്കൊണ്ടോ,ഒന്നും അവർ ഇറങ്ങി വന്ന് ഈ കാമഭ്രാന്തന്മാരെ ഒന്നും ചെയ്യാൻ പോകുന്നില്ല..പ്രതികരിക്കാൻ ശേഷിയുള്ള ഒരു സമൂഹം ഉണ്ടാകട്ടെ..


ട്വിങ്കിൾ സുഗതൻ[തിരുത്തുക]