Jump to content

ഉന്നതൻ ശ്രീയേശു മാത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉന്നതൻ ശ്രീയേശു മാത്രം

രചന:എം.ഇ. ചെറിയാൻ

പല്ലവി

ഓ! രക്ഷിതരാം ദൈവ ജനമേ
നമ്മൾ രക്ഷയുടെ പത്രമെടുത്ത്‌
ദിവ്യ രക്ഷകനേശുവിനെ
എക്ഷണവും പാടി സ്തുതിക്കാം

ചരണങ്ങൾ

ഉന്നതൻ ശ്രീയേശു മാത്രം എന്നും വന്ദിതൻ സ്തുതിക്ക് പാത്രം
എണ്ണമറ്റ മനു ഗോത്രം വിണ്ണിൽ ചേർന്നു പാടും സ്‌തോത്രം

ജീവൻ തന്ന സ് നേഹിതനായ്‌ സർവ്വ ശ്രേഷ്ടനാം പുരോഹിതനായ്‌
ജീവനായകൻ നമുക്കായ്‌ ജീവിക്കുന്നത്യുന്നതന്നായ്‌

നിത്യജീവ ജലപാനം യേശു ക്രിസ്തു നാഥൻ തന്ന ദാനം
ദിവ്യനാമ സ്തുതിഗാനം നമ്മൾ നാവിൽ നിറയേണം

സ്തുതികൾ നടുവിൽ വാഴും തന്റെ അരികളിൻ തല താഴും
പാപികൾ എല്ലാരും കേഴും പാദമതിൽ വന്നു വീഴും


"https://ml.wikisource.org/w/index.php?title=ഉന്നതൻ_ശ്രീയേശു_മാത്രം&oldid=211690" എന്ന താളിൽനിന്ന് ശേഖരിച്ചത്